*_ഇസ്ഫർ..._*💙 *Part__30* ________________________________________ 【ഇച്ചു】 അവളെ പോക്ക് കണ്ടിട്ട് ചിരിച്ചോണ്ട് നമ്മളൊന്നു കോളേജ് മുഴുവൻ കണ്ണോടിച്ചതും ഒരു മറവിൽ നിന്ന് കൊണ്ട് ഞങ്ങളെ നോക്കുന്ന മിന്നുവിനെ കണ്ടു.... അവളുടെ നോട്ടം കണ്ടപ്പോ അവളെ മോന്താക്കിട്ടൊന്ന് പൊട്ടിക്കാൻ കൈ തരിച്ചു വന്നെങ്കിലും അടങ്ങി നിന്നു..... ഞാൻ പെട്ടെന്ന് മുഖത്ത് ചിരി വരുത്തി അവൾക്ക് നേരെ കൈ വീശി കാണിച്ചപ്പോ പെട്ടെന്നവൾ ഒന്ന് ഞെട്ടി.....പെട്ടെന്ന് എന്നെ നോക്കി ചിരിച്ചു കാണിച്ച് എന്റടുത്തേക്ക് വന്നു.... "എന്താടീ ഒരു ഒളിഞ്ഞു നോട്ടം...." "അത്....അത് പിന്നെ....ഹാ....നീയും സമറും തമ്മിൽ ഉള്ള വഴക്ക് ഒക്കെ നോക്കുവായിരുന്നു....." "അതിലെന്താ ഇത്ര മാത്രം നോക്കാൻ...." "അല്ലാ,,,, നിങ്ങള് തമ്മിൽ ശരിക്കും ശത്രുക്കൾ ആണോ....അതോ മിത്രങ്ങളോ...." "എനിക്കും അവനും ഇടയിൽ ശത്രുതയാണ്.....പക്ഷെ,,,,,ഞങ്ങൾക്ക് ഇടയിലേക്ക് മൂന്നാമതൊരാൾ കടന്ന് വന്ന് ഞങ്ങൾക്ക് എതിരായാൽ ഞാനും അവനും മിത്രങ്ങളാ..... പൊന്ന് മോള് വായും നോക്കി നിൽക്കാതെ ക്ളാസിലേക്ക് പോകാൻ നോക്ക്...." "അല്ല....നീയെന്താ ഇവിടെ....." "സൽവയെ തള്ളിയിട്ടത്,,,,അല്ലേൽ അവള് വീഴാൻ കാരണക്കാരനോ കാരണക്കാരിയോ ഈ കോളേജിൽ തന്നെ ഉണ്ടാവുമല്ലോ.....ആളെ ഒന്ന് പൊക്കാൻ വന്നതാ...." എന്ന് ഞാൻ പറഞ്ഞപ്പോ അവളെ മുഖത്ത് പെട്ടെന്ന് പരിഭ്രമം നിറഞ്ഞു നിന്നു..... "അതിന്.....അതിന് ആരാ ആളെന്നു നിനക്ക് അറിയാമോ......" "കണ്ടുപിടിക്കാലോ......" അവളെ വിളറി വെളുത്ത മുഖത്തോടെ ഉള്ള ചോദ്യം കേട്ട് ഞാനൊന്ന് സൈറ്റടിച്ചു കാണിച്ചു പറഞ്ഞപ്പോ പെണ്ണ് നിന്ന നിൽപ്പിൽ വിയർക്കാൻ തുടങ്ങി...... ഇവൾക്ക് അറിയുന്ന ആരോ ആണ്.. അതുറപ്പാ... നിന്റെ വായിൽ നിന്ന് തന്നെ ആളെ ഞാൻ പുറത്ത് കൊണ്ട് വന്നിരിക്കും മിൻഹ മോളെ.....ഇച്ചുവിനെ നിനക്ക് അറിയില്ല..... ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എന്ന പോലെ നിനക്ക് ഞാൻ ഒരു മുഴം മുന്നേ ഓങ്ങി വെച്ചതാ...... ടൈം ആവുമ്പോ ഇത്രനാളും ചെയ്ത് കൂട്ടിയതിന് ഉള്ളത് ഞാൻ ഒന്നിച്ച് തരുന്നുണ്ട്.... എന്നൊക്കെ മനസിൽ വിചാരിച്ച് അവളെ നോക്കി ചിരിച്ചു കാണിച്ച് നമ്മള് അവിടുന്ന് തിരിഞ്ഞു നടന്നു....... 💠💠💠💠💠💠💠💠💠💠💠💠💠💠 【അല്ലു】 "ടാ....നിങ്ങളൊന്നും കരുതുന്ന പോലെ ആ സമർ അത്ര ക്രൂരൻ ഒന്നുമല്ല...നഹാന്റെ കസിൻ ആണ് അവൻ....." എന്ന് നമ്മള് പറഞ്ഞതും ആമിയും ആച്ചിയും ഹാനുവും ഷയുവും ഒരുമിച്ച് *whaaaattttt* എന്ന് അലറി....നാലും ഒരുമിച്ച് അലറി നമ്മളെ കാത് പൊട്ടിച്ചപ്പോ ഞാൻ ചെവി പൊത്തി കൊണ്ട് അവറ്റകളെ നോക്കി കണ്ണുരുട്ടി കാണിച്ചു...... "അലറേണ്ട.... ഹൗ....എന്റെ ചെവി....." "എന്താ നീ പറഞ്ഞേ....ഇച്ചൂക്കാടെ കസിനോ...." "യാഹ്ഹ്ഹ...." നമ്മള് അവന്മാർക്ക് കുറച്ച് മുന്നേ നടന്നതൊക്കെ വിശദീകരിച്ചു കൊടുത്തപ്പോ അവരൊക്കെ തലക്കടി കിട്ടിയത് പോലെ നമ്മളെ നോക്കി..... "wowww.... അത് കൊള്ളാം.....അവര് തമ്മിൽ എനിമീസ്,,,,ബട്ട് അവരെ എതിരെ ആരേലും വന്നാൽ അവര് friends.....ഇറ്റ്‌സ് സോ നൈസ്....." എന്നും പറഞ്ഞു ഐറ ഇളിച്ചപ്പോ നമ്മളും ഒന്ന് ചിരിച്ചു കാണിച്ചു.... ക്ലാസിൽ ഇരുന്ന് ട്രാവലിങ് മാനേജ്മെന്റ് തിയറി കേട്ട് ഉറക്കം തൂങ്ങുമ്പോ ആണ് നമ്മളെ കെട്ട്യോൻ കോന്തൻ വരാന്തയിലൂടെ നടക്കുന്നത് കണ്ടേ..... ചെക്കനെ കണ്ടതും നമ്മളൊന്നു ചിരിച്ചു കാണിച്ചു.....പക്ഷെ നമ്മളെ മൈൻഡ് കൂടി ചെയ്യാതെ മൊതൽ ക്ളാസിലെ ഓരോ ആളെയും സൂക്ഷ്മ നിരീക്ഷണം നടത്തുവാണ്....... പെട്ടെന്ന് അവൻ നമ്മളെ ആമിയെയും ഷയുനെയും ആച്ചിയെയും ഹാനുവിനെയും പുറത്തേക്ക് വിടാൻ സാറിനോട് പറഞ്ഞു... അപ്പൊ തൊട്ട് നമ്മക്ക് ടെൻഷൻ ആയി എന്തിനാവും അവരെ വിളിച്ചത് എന്നാലോചിച്ച്...... 💠💠💠 ലഞ്ച് ബ്രെക്കിന്റെ ടൈം ചുമ്മാ ഒറ്റക്ക് ഇങ്ങനെ ഇറങ്ങി നടക്കുമ്പോ ആണ് സമറിനെ കണ്ടത്..... അവനെ കണ്ടതും ഞാനൊന്ന് പുഞ്ചിരിച്ചു കാണിച്ചു...... അപ്പൊ തന്നെ അവൻ ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു..... "ഇച്ചു പോയോ....." "ഹാ....നേരത്തെ പോയി..." "ആളെ കിട്ടിയോ ആവോ...." "അറിയില്ല.....കിട്ടിയാൽ തന്നെ ആരാണെന്ന് പറഞ്ഞു തരില്ലല്ലോ...." "ആഹ്.....അതും ശരിയാ..." "അല്ലാ.... എന്താ ശരിക്കും രണ്ടാളും തമ്മിൽ പ്രോബ്ലം.....എനിക്കൊന്നും മനസിലായില്ല....." "ഹഹഹ.....ചെറുപ്പം തൊട്ടേ ഞാനും അവനും തമ്മിൽ കണ്ടാൽ കീരിയുംപാമ്പും ആണ്.....അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.....എന്തോ ഭയങ്കര ശത്രുക്കൾ ആണ്...... ഞാൻ അവനേക്കാൾ മൂന്ന് വയസിന് ഇളയത് ആണേലും എന്റെ ഇക്കാക്ക ആണെന്ന ഒരു ബഹുമാനവും ഞാൻ ഇച്ചുവിന് കൊടുത്തിട്ടില്ല..... പക്ഷെ ഞാനും തച്ചൂക്കയും നല്ല കൂട്ട് ആണ് ട്ടൊ.....അതൊന്നും അവനത്ര പിടിക്കില്ല......" "അപ്പൊ നേരത്തെ അവൻ ജിതിനോട് പറഞ്ഞതൊ...." "ആഹ്.....അതാണ് ഞങ്ങളെ സ്പെഷ്യാലിറ്റി..... ഞാനും അവനും തമ്മിൽ വേണേൽ തല്ലും കൊല്ലും മരിക്കും....പക്ഷെ ഞങ്ങൾക്ക് ഇടയിലേക്ക് ഒരാൾ വന്നിട്ട് എന്നെയോ അവനെയോ തൊട്ടാൽ,,,,,തൊട്ടവൻ പിന്നെ ജീവിക്കണോ വേണ്ടയോ എന്ന് ഞങ്ങൾ തീരുമാനിക്കും....." "ആഹാ....ബെസ്റ്റ്.... അതെനിക്ക് ഇഷ്ടായി.....ശരിക്കും നീ ഇച്ചൂക്കാടെ ആരാ...." "എന്റെ ഉപ്പയും അവന്റെ ഉമ്മയും ബ്രദർ ആൻഡ് സിസ്റ്റർ ആണ്....മീൻസ് എന്റെ അമ്മായിടെ മോൻ ആണ് അവൻ...." എന്നൊക്കെ അവൻ നമ്മക്ക് പറഞ്ഞു തന്നു...പെട്ടെന്ന് അവന്റെ കൂട്ടുകാർ അവനെ വിളിച്ചു കൂവിയതും അവൻ നമ്മളോട് പിന്നെ കാണാം എന്നും പറഞ്ഞു അവരെ അടുത്തേക്ക് പോയി..... ഞാൻ വീണ്ടും അവിടുന്ന് നടന്നപ്പോ പെട്ടെന്ന് ഒരു കാറിന്റെ സൈഡിൽ എത്തി..... "താൻ ആണ് അവള് വീഴാൻ കാരണം എന്ന് അവന് മനസിലായോ......എങ്കിൽ ഒക്കെ പൊളിഞ്ഞു....." എന്ന് ഒരു പെണ്ണ് മറ്റാരോടോ പറയുന്നത് കേട്ടതും നമ്മള് ഞെട്ടി വാ പൊത്തി കൊണ്ട് വീണ്ടും അവരെ സംസാരം കേട്ടു...... "അവനെ ഇയാൾക്ക് അറിയില്ല...മുഖം നോക്കി കണ്ടുപിടിക്കും കള്ളത്തരം... അത്രക്കും വലിയ ബുദ്ധിമാൻ ആണ്....." മറുസൈഡിൽ ആരാണെന്ന് നോക്കാൻ നമ്മള് അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങിയതും പെട്ടെന്ന് നമ്മളെ ഷോള്ഡറിൽ ഒരു കൈ വന്നു പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു...... ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി കൊണ്ട് പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും എനിക്ക് പിന്നിൽ ആമി നിൽക്കുന്നത് കണ്ട് ഞാനൊന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു.... "എന്താടി...." എന്നവൻ പെട്ടെന്ന് ചോദിച്ചതും ഞാൻ അവന്റെ വാ പൊത്തി പിടിച്ചു..... അവൻ നമ്മളെ നോക്കി കണ്ണ് കൊണ്ട് എന്താ എന്നൊക്കെ കാട്ടിയെങ്കിലും ഞാൻ ശൂ എന്ന് ചുണ്ടിൽ വിരല് വെച്ച് കാണിച്ച് അവന്റെ കയ്യും പിടിച്ച് കാറിന്റെ മറ്റേ സൈഡിലേക്ക് നോക്കി..... അവിടെ നോക്കിയതും ഞാൻ ഞെട്ടി പോയി.....പെണ്ണ് പോയിട്ട് ആരുടെയും പൊടി പോലും ഉണ്ടായിരുന്നില്ല..... പെട്ടെന്ന് ആമി നമ്മളെ കൈ എടുത്ത് മാറ്റി,,,, "എന്തുവാടി...." എന്നവൻ ചോദിച്ചതും നമ്മള് കേട്ടതൊക്കെ അവന് പറഞ്ഞു കൊടുത്തു.... "നിനക്ക് വട്ടുണ്ടോ അല്ലൂ....പിച്ചും പേയും പറയാതെ വാടി....നിന്നേം തിരഞ്ഞു നടക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി..." "അല്ല ആമി....പിച്ചും പേയും ഒന്നുമല്ല.... ഞാൻ....കേട്ടതാ...." "എന്നിട്ട് അവരെവിടെ..... ആവിയായി പോയോ.....നിനക്ക് വട്ടാണ് പെണ്ണേ....വാ." അവൻ നമ്മളെ കൈ പിടിച്ചു വലിച്ച് ക്ലാസിലേക്ക് നടന്നു...... 💠💠💠💠💠💠💠💠💠💠💠💠💠💠 【ഇച്ചു】 അപ്പൊ....അപ്പൊ ഞാൻ കരുതിയത് പോലെ ഒട്ടും പ്രതീക്ഷിക്കാത്ത ആൾ തന്നെയാണ് ശത്രു സ്ഥാനത്ത്.....ശബ്ദം കേട്ടപ്പോ തന്നെ ഞാനുറപ്പിച്ചതാ എനിക്ക് നന്നായി അറിയുന്ന ആൾ ആണെന്ന്..... പക്ഷെ അവൻ ആവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല......ഇതെങ്ങാനും അല്ലു അറിഞ്ഞാൽ,,,,,,,അറിയണം.... അവൾക്ക് ചുറ്റും ഉള്ള ഓരോ കെണിയും അവൾ അറിയണം.....വിശ്വസിച്ച പലരും നമുക്ക് എതിർ ആണെന്ന് മനസിലാക്കി കൊടുക്കണം....... ഞാൻ അതൊക്കെ ചിന്തിച്ചു വീട്ടിലേക്ക് കയറിപ്പോയി.....അടഞ്ഞു കിടക്കുന്ന വാതിൽ തുറന്ന് അകത്ത് കയറിയപ്പോ അല്ലു ഇല്ലായിരുന്നു..... ചിലപ്പോ താഴെ കിച്ചനിൽ ആവും..... നമ്മള് ഫ്രഷ് ആവാൻ വേണ്ടി ബാത്‌റൂമിൽ കയറി..... തലക്കകത്ത് ചൂട് പിടിച്ച് കിടപ്പാണ്.... അവനെ കൊണ്ട് തന്നെ പറയിക്കണം ഓരോന്നും....അതിന് അല്ലു അറിയാതെ അവളെ കരുവാക്കേണ്ടി വരും.....ഹ്മ്മ.... 💠💠💠💠💠💠💠💠💠💠💠💠💠💠 【ഷാദി】 ഇന്നലെ വീട്ടിൽ എത്തിയത് മുതൽ ഉപ്പയും ഉമ്മയും നമ്മളോട് മിണ്ടിയിട്ടില്ല....പിന്നെ സംഭവങ്ങൾ ഒക്കെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തപ്പോ ആണ് അവര് ഒന്ന് ചിരിച്ചു കണ്ടത്...... കെൻസയെ ഞാൻ ആക്സെപ്റ്റ് ചെയ്തു എന്ന് കൂടി പറഞ്ഞപ്പോ ഡബിൾ ഹാപ്പി.... ഇനിയിപ്പോ അല്ലുവിനെ പറഞ്ഞു മനസിലാക്കണം..... അല്ലു ഇല്ലേൽ കെൻസ ഡൗണ് ആയിപ്പോവും......ഞാൻ അതൊക്കെ ചിന്തിച്ചു അവളെ കോൾ ചെയ്തു... പഹയത്തി ഇന്നലെ വയർ നിറച്ചും തന്നതിന്റെ ബാക്കി ഇന്നും തരുമോ എന്നൊരു പേടി നമ്മക്ക് ഇല്ലാതില്ല.... അവൾക്ക് കുക്കറിന്റെ സ്വഭാവം ആണ്... എപ്പോഴാ പൊട്ടി തെറിക്കാ എന്ന് പറയാൻ വയ്യ...... എന്റെ കോൾ അറ്റൻഡ് ചെയ്യില്ല എന്നാ കരുതിയത്....പക്ഷെ അവൾ അറ്റൻഡ് ചെയ്തു..... "ഷാദി ആം സോറി സോറി സോറി.... നൂറ് വട്ടം സോറി......ഞാൻ ഇന്നലെ എന്തൊക്കെയോ പറഞ്ഞു.....അറിയാതെ പറ്റി പോയതാ....അമ്മായിയും മാമനും ഒക്കെ നമ്മളെ വെറുത്ത് കാണും...." എന്നൊക്കെ പറഞ്ഞു അവളവിടുണ് കരഞ്ഞപ്പോ നമ്മള് പകച്ച് പണ്ടാറടങ്ങി പോയി....യാ അല്ലാഹ്....ഈ പെണ്ണിന് ഇതെന്ത് പറ്റി..... "അല്ലൂ.....ആർ യൂ ഓകെ....." "യെസ്..... എന്താടാ...." "അല്ല....നിന്റെ തലക്ക് കുഴപ്പം ഒന്നും സംഭവിച്ചില്ലല്ലോ....പതിവില്ലാത്ത പലതും കേട്ടത് കൊണ്ട് ചോദിച്ചത് ആണേ....." "പോടാ പട്ടീ.....നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... ഹാ....." "സോറി ഡീ....നിനക്ക് തന്ന വാക്ക് ഞാൻ ഇന്നലെ തൊട്ടേ പാലിക്കാൻ തുടങ്ങി അല്ലൂ.....നിന്റെ ദീദിയെ സ്നേഹിക്കാൻ തുടങ്ങി...." "റിയലി...????..!!!...." "ആഹ്....." "ഹാവൂ.....നീ എന്റെ മുത്ത് ആണ്....ഹിഹി..." "ഓഹോ....എന്നിട്ട് ഇന്നലെ വേറെ ഏതാണ്ടൊക്കെയോ ആണല്ലോ പറഞ്ഞത്...." "സോറി തൊരപ്പാ....." "ഹ്മ്മ....പിന്നെ,,,,,ഇനി അതും പറഞ്ഞു കെൻസയോട് പിണങ്ങി നടക്കേണ്ട ഓകെ...." "ഇല്ലെടാ....പക്ഷെ എന്നെ അത്രേം പറഞ്ഞതിന് അവൾക്ക് ചെറിയ ഡോസ് എങ്കിലും കൊടുക്കണ്ടേ......സോ കുറച്ച് ഞാൻ പാഠം പഠിപ്പിക്കും....." "ആഹാ...അടിപൊളി....." "ഓകെ ടാ....നഹാൻ വന്നെന്ന് തോന്നുന്നു....ഞാൻ വിളിക്കാം...." "ഓകെ....ബൈ...." 💠💠💠💠💠💠💠💠💠💠💠💠💠💠 【ഇച്ചു】 ഞാൻ അതൊക്കെ ചിന്തിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും മിററിന്റെ അടുത്തേക്ക് നോക്കിയ ഞാൻ പകച്ചു പണ്ടാറടങ്ങി... ഇതെന്ത് കഥ....... ________________________________________ തുടരും.... (അതേയ്....ഒരൊറ്റ ചോദ്യമേ എനിക്ക് നിങ്ങളോട് ചോദിക്കാൻ ഉള്ളൂ..... ലെങ്ത് വേണോ....ഡെയിലി പോസ്റ്റ് വേണോ....???....ഏതേലും ഒന്ന് പറഞ്ഞാ മതി....ലെങ്ത് വേണേൽ,,,,,രണ്ട് ദിവസം കൂടുമ്പോ പോസ്റ്റ് ചെയ്യും.....ഡെയിലി പോസ്റ്റ് ചെയ്യുമ്പോ ലെങ്ത് കുറയും..... സോ,,,,ഏത് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.... അതിന് ശേഷം ബാക്കി പറയാം....) Sahala Sachu
44.8k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post