കല്യാണം നിക്കാഹ് നടക്കുന്നതിന്റെ മുന്നോടിയായി പള്ളി കമ്മിറ്റിയുടെ അംഗമായ അഹമ്മദിക്ക വന്ന് മോൾക് ഈ നിക്കാഹിനു സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ വെറുതെ കഴിഞ്ഞ ആഴ്ചയിലെ പെണ്ണ് കാണൽ ചടങ്ങ് ഒന്ന് ഓർത്തു പോയി... "മോളെ അവർ ബസ്റ്റോപ്പിൽ നിന്ന് കണ്ടതാണ് .. അത്കൊണ്ട് ഇന്ന് ചെക്കൻ മാത്രേ വരുന്നുള്ളു.. എന്ത് കൊണ്ടും... പണം കൊണ്ടും കുടുംബ മഹിമ കൊണ്ടും നമ്മളെക്കാൾ മുന്നിൽ നില്കുന്നവരാ... മോളോട് പഠിക്കണ്ട എന്ന് പറഞ്ഞില്ലാലോ.. അവർ പഠിപ്പിച്ചോളും. അത്യാവശ്യം വിവരം ഒക്കെ ഇന്റെ കുട്ടിക്കും ആയിലെ... അതോണ്ട് ഉമ്മൻറിം ഉപ്പൻറിം ആധി മോൾക് മനസ്സിലാവും ന്ന് ഉപ്പച്ചിക്ക് അറിയാം.. മോൾ ഇന്ന് കോളേജ് വിട്ടാൽ ബേക്കറിയിലൊന്നും കേറി സമയം കളയാൻഡ് വേഗം വീട്ടിലേക്ക് വരണം " "ശെരി ഉപ്പച്ചി.. ന്റെ ഇപ്പച്ചീടേം ഇമ്മച്ചീടേം ആഗ്രഹങ്ങൾക്കൊന്നും ഈ പൊന്നു എതിർ നിൽകൂല ന്ന് ഇപ്പച്ചിക്ക് അറിഞ്ഞൂടെ... പിന്നെ എന്തിനാ ന്റെ ഇപ്പച്ചിയെ ഇങ്ങനൊരു സീൻ " " ഞാൻ പോയി വരട്ടെ.... അസ്സലാമു അലൈക്കും " " വാ അലൈകും സലാം " ഞാൻ സിയ... എല്ലാരേം പൊന്നു.. ന്റെ കല്യാണ കാര്യം ആണ് കുറച്ചു മുന്നേ കേട്ടത്... ഇതുവരെ ബ്രോക്കർ ഓരോന്ന് കൊണ്ട് വരും ന്നല്ലാതെ ഇപ്പച്ചി ഇങ്ങനെ ന്നോട് പറഞ്ഞിട്ടില്ല.. അതോണ്ട് തന്നെ ചെക്കനെ ഇപ്പാക്ക് നല്ലോണം ബോധിച്ചു ന്ന് തോന്നുന്നു... ഇനിപ്പോ കസിന്സിലും മൂത്ത ആൾ ഞാൻ തന്നെ alle...കൊറച്ചു കൂടി സിംഗിൾ ലൈഫ് അടിച്ചു പൊളിക്കണം എന്നല്ലാതെ കല്യാണത്തിനോട് പ്രത്യേക മായി ഒരു താല്പര്യകൊറവ് ഒന്നും എനിക്കില്ല...ഇപ്പൊ ഞാൻ ഡിഗ്രി 1st ഇയർ ആണ്... ഹാ എന്നായാലും കേട്ടണ്ടേ... ഓരോന്നു ആലോജിച് ക്ലാസ്സിൽ എത്തിയപ്പോഴേക്കും ബെൽ അടിച്ചിരുന്നു.. " അല്ല, എങ്ങോട്ടാ ഓടിക്കേറി.... ഇജ് പ്രൊജക്റ്റ്‌ ചീതോ " എവിടുന്നാ റബ്ബേ ഒരു അശരീരി 😳 (ആത്മ ) "പെണ്ണെ ഇങ്ങട് നോക്ക് " " ഇജ്ജെന്നോ കുരിപ്പേ... പേടിച്ചു പോയി മൻഷ്യൻ.. " ഇത് ഞമ്മളെ ചങ്ക് അസ്ന ആണ്.... ഒരാൾ കൂടി ഇണ്ട്.. ലിയ. "ലിയ വന്നില്ലേടി "? " ദേ നിക്ക്ണ്.. ഓൾ എഴുതീട്ടില്ല... ഞാനും... അന്നോട് പിന്നെ പ്രത്യേകം ചോയിക്കണ്ട.. ഇജ്ജ് എഴുതീട്ടില്ല ന്ന് ഇച്ചറിഞ്ഞൂടെ പൊന്നൂട്ടി... 🤣"-അസ്ന ആണ്... അന്നത്തെ ക്ലാസ് കഴിഞ്ഞ് പോകും നേരം രണ്ടാളോടും ഇന്ന് കാണാൻ വരുന്ന ചെക്കന്റെ കാര്യം പറഞ്ഞു.. രണ്ടാളും ന്നെ കൊറേ ആക്കീട്ട് പോയി. ഓർക്കൊക്കെ കോളേജ് ബസ് ആണ്.. ന്റെ വീടിന്ന് കൊറച്ചു നടന്നാ കോളേജ് എത്തി... അവരോട് ടാറ്റാ പറഞ്ഞു മനസ്സിൽ കിനാവും കൂട്ടി ഞാൻ നടന്നു... പടച്ചോനെ ഒരു കൂൾ ആയ ചെക്കൻ ആയാ മതീന്ന്.. ഇത്താത്തക്ക് കിട്ടിയ പോലെ.. ഇനിക്കൊരു ഇത്താത്ത കൂടി ഇണ്ട്... പറയാൻ മറന്നതാ.. അല്ലേലും കല്യാണം കഴിഞ്ഞാ പിന്നെ ലിസ്റ്റിൽ നിന്ന് ഞമ്മളെ വെട്ടൂലെ... അളിയൻ സൂപ്പറാ.. ഞങ്ങളെ സ്കൂളിൽ ന്ന് ടൂറിനൊന്നും വിടൂല ഇപ്പച്ചി.. ഇപ്പച്ചിക് എപ്പളും പേടി ആണ്.. കല്യാണം കഴിഞ്ഞ് ഓളെയും കൊണ്ട് പോകാത്ത സ്ഥലങ്ങൾ ഇല്ല അളിയൻ.. ഇപ്പൊ ഓൾക് ഒരു പൊന്നോമന കൂടി ഇണ്ട്... ഫർഹാൻ.. ഓന്ക് പ്പോ ഒന്നര വയസ്സ് കഴിഞ്ഞു.... സന ഇത്താത്തക് ഫാറൂഖ് അളിയനെ കിട്ടിയ പോലെ ഇനിക്കും നല്ല ഒരുത്തനെ തരണേ റബ്ബീ... (ആത്മ ) ഓരോന്നു ആലോജിച് പോകുമ്പളാ രണ്ട് കാറുകൾ ഒന്നിന് പിറകെ പോയത്.. രണ്ടാമത്തെ കാർ തൊട്ടു തൊട്ടില്ല എന്നാ മട്ടിൽ പോയപ്പോ റോഡിലെ ചെളി കുണ്ടിൽ നിന്നുള്ള ചെളി മുഴുവൻ ന്റെ ചുരിദാറിന്റെ ടോപ്പിൽ ആയത്.. പെട്ടെന്നുള്ള ദേഷ്യത്തിൽ അടുത്തുള്ള കല്ല് കൊണ്ട് ഒരു ഏർ അങ്ങ് കൊടുത്തു.. ഇനിക്ക് നല്ല ബെസ്റ്റ് ഉന്നം ആയത് കൊണ്ട് തൊട്ടു മുന്നത്തെ കാറിന്റെ ബാക്ക് ചില്ല് പൊട്ടി 😨.. പെട്ടെന്ന് രണ്ടു കാറും ഒപ്പം നിർത്തി... "പടച്ചോനെ ഒരു ആവേശത്തിന്റെ പൊറത് ചീതതാ... ഓടാം... അല്ലെങ്കി വേണ്ട... അവർ ഇന്റെ ഡ്രെസ്സിൽ ചളി ആക്കീട്ടല്ലേ... ഇനിക്ക് ന്യായം ഇണ്ട്.. ന്നാലും രണ്ട് കാറും ഒപ്പം നിറുത്തിയത് എന്തിനാവോ.. " ചില്ല് പൊട്ടിയ കാറിൽ നിന്നും രണ്ട് ഇത്തമാർ പൊറത് ഇറങ്ങിയപ്പോ മറ്റേ കാറിലെ ആ ചങ്ങായി പോയി ഓലെ ഉള്ളിലാക്കി ഡോർ അടച്ചിട്ടു പൊയ്ക്കോളാൻ ഡ്രൈവർ ക്ക് നിർദ്ദേശം കൊടുത്തു.. ആ വയസ്സായ ഉമ്മ മോനെ വേഗം വരണേ ന്നൊക്കെ പറയിൻഡ്... ഇയാളുടെ മുഖം ഒന്ന് കാണുന്നില്ലാലോ.. പിന്ന് ഓക്കെ ആണ് 😁..നല്ല കോട്ടും സൂട്ടും ഓക്കെ ഇട്ട് നല്ല എക്സിക്യൂട്ടീവ് ലുക്ക്‌... ഹോ ഇങ്ങനെ മൊഞ്ചുള്ള ഒരുത്തനെ കെട്ടിയോനായി കിട്ടിയിരുന്നെങ്കിൽ.... ഒരു മാത്ര വെറുതെ നിനച്ചു പോയി... ആ നിനവിനു അതികം ആയുസ് ഉണ്ടായിരുന്നില്ല... പടച്ചോനെ ഇയാൾ ഇങ്ങോട്ടല്ലേ വരുന്നേ.. "how dare u..എന്താടി പെണ്ണെ നിന്റെ വിചാരം.. എത്ര പൈസേടെ കാർ ആണെന്ന് അറിയുമോ നിനക്കൊക്കെ... അതിന് സ്വന്തമായി കുടുംബത്തിൽ കാർ ഓക്കെ ഉണ്ടെങ്കിലല്ലേ ല്ലേ... ഓരോ കോളനി വർഗ്ഗങ്ങൾ " അയാളുടെ മുഖത്തു നിന്ന് ചോര തുളുമ്പുന്ന പോലെ തോന്നി ഇനിക്ക്... ഇനിയും ക്ഷമ പരീക്ഷിക്കാൻ പറ്റില്ല.. അയാൾ പിന്നെയും എന്തൊക്കെയോ പറയുവാണ്‌.. "ഛീ നിർത്തഡോ.. വല്യേ കൊമ്പത്തെ ആളാണെന്നു കരുതി എന്ത് തോന്നിവാസം പറയാം ന്നോ.. താൻ പരിധി വിട്ട് സംസാരിക്കാണ്... താൻ എന്റെ ഡ്രെസ് ഒന്ന് നോക്കിയേ... ഈ കോലത്തിൽ ആക്കി വെച്ചത് തന്റെ കാർ ആണ്.. അപ്പൊ സാറിന്റെ കാറിനു കിട്ടിയ ശിക്ഷ ഇത്തിരി കുറവാ.. മാറി നിക്കടോ അങ്ങിട്ടു.." അയാളുടെ അരികിലൂടെ നടക്കാൻ ശ്രമിച്ച എന്റെ കയ്യിൽ പിടിച്ചു കൊണ്ട് എന്തോ പറയാൻ ശ്രമിച്ചതും അയാളുടെ കരണ കുറ്റി നോക്കി ഒന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു... " ദേഹത്തു തൊട്ടാൽ ഈ സിയ ആരാണെന്ന് താൻ അറിയും " എന്ന് പറഞ്ഞു ഞാൻ വേഗം നടന്നു.. ഉടൻ എന്റെ മുൻപിൽ കേറി നിന്ന് വിറയ്ക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.. സൈനബ് ഗ്രൂപ്സ് ഓഫ് കമ്പനിയുടെ എംഡി ആയ ഈ അൻവർ ഇബ്റാഹീമിനെ നോവിച്ചിട്ട് മോൾ എങ്ങോട്ടാ "? അയാൾ എന്റെ കൈ രണ്ടും പിടിച്ചു വെച്ചിട്ട് കാറിന്റെ ഒപ്പം എന്നെ ചേർത്തി നിർത്തീട്ട് എന്റെ അടുത്തേക് വരാൻ തുടങ്ങി... ഇനിക്ക് പേടി ആയിട്ട് കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.. ആകെ എന്തോ പോലെ.... ആദ്യായിട്ടല്ലേ ഒരാൾ ഇങ്ങനെ അടുത്ത്.. ഒരാൾ അതും കൈ രണ്ടും പിടിച്ചിട്ട്.. എനിക്കെന്തോ അയാളോട് അറപ്പും വെറുപ്പും തോന്നി... " എന്താടീ അടിക്കുന്നില്ലേ.. ഓ കൈ രണ്ടും എന്റെ കയ്യിലാണലോ ല്ലേ.. എവിടെടി നിന്റെ നാവ്.. അതും ഇറങ്ങി പോയോ " ഇങ്ങനെ ചോദിച്ചു അയാൾ അയാളുടെ മുഖം എന്റെ അടുത്തേക് കൊണ്ട് വരാൻ തുടങ്ങി.. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അയാളെ പിടിച്ചു ഉന്തി.... ഓടി... ഇന്റെ കണ്ണിൽ നിന്ന് വെള്ളം തുരു തുരെ ഒഴുകുന്നുണ്ടായിരുന്നു.. എന്റെ മുന്നിലൂടെ അവന്റെ കാർ ഓടിച്ചു പോയി.. മിറാറിലൂടെ എന്നെ ഒന്ന് പുച്ഛിച്ചു നോക്കി... ഈ സംഭവത്തേക്കാൾ ഞാൻ ഞെട്ടയത് അത് സൈനബ് ഗ്രൂപ്സ് ഓഫ് കമ്പനിയുടെ എംഡി അൻവർ ഇബ്രാഹിം ആണെന്നതാണ്.... ഞങളുടെ കോളേജ് പോലും അയാളുടെ ഡോനെഷൻ ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്.. ഓരോന്ന് ആലോചിച് വീട്ടിലെത്തിയപ്പോ ഞമ്മടെ വീട്ടിലെ ഒരു കാർ കൂടാതെ വേറെയും രണ്ട് കാർ കൂടി ഇണ്ട്... ഇപ്പൊ സംഭവങ്ങളൊക്കെ ഇനിക്ക് ഏറെ കൊറേ കത്തി തൊടങ്ങി... ആ പണ്ടാര കാലനാണ് ഞമ്മളെ പെണ്ണ് കാണാൻ വന്നത്... ഞാൻ അടുക്കളയിൽ കൂടി ഉള്ളിൽ കേറി.. ഉമ്മ വേഗം വന്ന് എത്ര നേരായി അവർ വന്നിട്ട്.. പൊന്നു എവടെ ആയിരുന്നു.. ഇതെന്താ ഡ്രെസ്സിൽ okke...ഇങ്ങനെ നൂർ ചോദ്യം.. ഒന്ന് വീണതാ ന്ന് കള്ളം പറഞ്ഞു... ബാത്‌റൂമിൽ പോയി ഡ്രെസ് മാറി വന്നു.. അവൻ ആണ് ചെക്കൻ എന്ന് അറിയാവുന്നത് കൊണ്ട് ഇമ്മച്ചി തന്ന ഡ്രെസ് ഒഴിവാക്കി ഒരു സിമ്പിൾ ചുരിദാർ ittu...മേക്കപ്പ് ഒന്നും ചെയ്തില്ല... എങ്ങനേലും ഒഴിഞ്ഞു പോട്ടെ പണ്ടാരം എന്നായിരുന്നു മനസ്സിൽ.. ഹോ പേടിച്ചിട്ട് മനസ് കടന്നു വെറക്കുന്നു.. ന്നാ ഒരു ധൈര്യം ണ്ട് താനും.. ഓനോട്‌ രണ്ട് വർത്താനം പറയണം.. ന്റെ പെര അല്ലെ.. ഓന്ക് ന്നെ ഒന്നും ചെയ്യാൻ പറ്റൂലാലോ.. 😎ന്നാലും ഇക്ക് ഓന്റെ സ്വഭാവം ആലോജിക്കുമ്പോ തന്നെ പേടിയാകുന്നു.. ന്തായാലും ഞാൻ തന്നെ പോണ്ടേ.. ഇമ്മ ഒരു ട്രേ ആയി ഓലെ മുന്നിക്ക് ന്നെ പറഞ്ഞയച്ചു... ഓന്റെ മോന്ത കണ്ടാ അറിയാം ഓന്ക് ആകെ ഷോക്ക് ആയിക്കുന് ന്ന് രണ്ട് നില വീടും കാറും ഉള്ള പെരയിൽ ന്ന് ഓൻ നേരത്തെ പറഞ്ഞ കോളനി അല്ലെ വന്നത്... ചെറുക്കന്റെ മുഖം ദേഷ്യം കൊണ്ട് വിവർണ്ണമാകുന്നത് കണ്ടപ്പളേ ന്റെ നെഞ്ച് കരയാൻ തൊടങ്ങി... വേറെ ഒരു ഉമ്മയും ഒരു ഇത്തയും ഒരു കുഞ്ഞും ആണ് വന്നിട്ടുള്ളത്.. അവര്ക് ഇന്നേ ഇഷ്ട്ടായി ന്ന് ഉള്ളത് അവരുടെ സംസാരത്തിൽ നിന്ന് ഇനിക്ക് ബോധ്യമായി.. " മോനെ അനു നീ ഒന്ന് പോയി സംസാരിക്കു അവളോട് " ഓന്റെ ഇമ്മച്ചി ആണ്.. ഓൻ ഒന്ന് ഇരുത്തി മൂളി അവളുടെ റൂമിൽക് പോയി.. പടച്ചോനെ ഇനിക്ക് പേടിയാവുന്നു.. ഇബൻ ഇനി നാർത്തേ ഉണ്ടായ ഈറ കാരണം ന്നെ കൊല്ലുമോ.. ഡീ... എന്താടാ പട്ടീ (aathma) ഞാൻ ഓന്റെ മുഖത്തിക്ക് തിരിഞ്ഞു നിന്ന്... " എന്റെ ഭാര്യ ആയി വരാൻ നിനക്ക് എന്ത് യോഗ്യത ആടി ഉള്ളത്? അവൾ ഒരുങ്ങി കെട്ടി വന്നേക്കുന്നു... എനിക്ക് കല്യാണത്തിന് താല്പര്യമില്ല.. നിന്നെ എന്നല്ല ഒരുത്തിയേയും കെട്ടി നശിക്കാൻ.... അതോണ്ട് മോൾ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് "..ഇതും പറഞ്ഞു അവൻ പോകാൻ നിന്നപ്പോ ഞാൻ അവനെ വിളിച്ചു... " ഫുൾ ഡയലോഗ് പറഞ്ഞു മോൻ അങ്ങ് പോയാലോ... പൈസ മാത്രം ഉണ്ടായിട് കാര്യല്ല.. പെൺകുട്ടികളോട് മര്യാദക് സംസാരിക്കാൻ padikkanam...ഞാൻ തന്നെ ഇങ് വിളിച്ചു വരുത്തിയതാണോ എന്നെ വന്ന് കാണു... എന്നെ കെട്ടൂ ന്ന് പറഞ്ഞിട്ട്.. താനല്ലേ കുറ്റിയും പറിച് ഊളം പാറീന്ന് ഇങ്ങോട്ട് പോന്നത്... ആ പട്ടു പോലെ സ്വഭാവം ഉള്ള ആ ഉമ്മയുടെ മകൻ തന്നെ ആണോ താൻ... "enough... നിര്ത്തിക്കോണം... i will show u... ഓ.. ആയിക്കോട്ടെ... ഹോ കല്യാണം പൊളിച്ച സന്തോഷത്തിൽ അവർക്ക് വെച്ച് കൊടുത്ത ചിപ്സും തിന്ന് ഇരിക്കുമ്പോഴാണ് ആ ഉമ്മ പിന്നിം കേറി വന്നത്.. ഫോൺ എടുക്കാൻ മറന്നതത്രെ.. ഞാൻ ചാടി നീച്ചു.. ആ ഉമ്മ ഒരു കാര്യം കൂടി പറഞ്ഞു... ന്റെ കുട്ടി പാവാണ്‌.. ഓന്റെ ഉപ്പ ഓന്റെ പത്തൊമ്പതാം വയസ്സിൽ പോയതാ.. പിന്നെ ഇതുവരിം ന്റെ കുട്ടീടെ കഷ്ടപ്പാട് കൊണ്ടാ ഞങൾ ഈ നിലയിൽ എത്തീത്.. ഇതുവരെ സന്തോഷം എന്താണ് ന്ന് അറിഞ്ഞിട്ടില്ല.... ഇനി ന്റെ മോൾ വന്നിട്ട് വേണം ന്റെ കുട്ടിനെ ഒന്ന് സന്തോഷത്തിൽ കാണാൻ.. നിന്നെ എനിക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ട്ടായി.. ന്റെ ഇഷ്ട്ടാണ് ന്റെ കുട്ടിക്കും.. പോട്ടെ മോളെ.. അസ്സലാമു അലൈകും... അള്ളോഹ്.. ന്റെ തലേന്ന് കൂടോടെ കിളികൾ പോയത് മിച്ചം... ഏയ് ഇത് നടക്കൂല.. ന്നാ പോരെ ടെൻഷൻ... ഇനി നടന്നാലോ... ayy വെറുതെ ടെൻഷൻ അടിക്കാതെ പോയി ചിപ്സ് തിന്നേടി ന്ന് ഇന്റെ ഉപഭോഗ മനസ് പറഞ്ഞപ്പോ ഞാൻ വേഗം അങ്ങട് കോൺസെൻട്രേഷൻ ആക്കി.... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. ഞാൻ പ്രതീക്ഷിച്ചതിന്റെ വിപരീതം ആയിരുന്നു എല്ലാം.. ഉടനടി നിശ്ചയം... കല്യാണോം നിക്കാഹും ഒരു ദിവസം.. നിശ്ചയ ദിവസം മോതിരം ഇട്ട് തന്നപ്പോൾ ആരും കേൾക്കാതെ i will show u ന്ന് പറഞ്ഞത് ഒരു പേടി സ്വപ്നം പോലെ ഞാൻ ഓർത്തു.... പൊന്നു... എന്ന ഇപ്പച്ചീടെ വിളി ആണ് ഇന്നേ ഓർമകളിൽ നിന്ന് ഉണർത്തിയത്... എന്താണ് റബ്ബേ ഞാൻ ചെയ്യാ.. കല്യാണം കുട്ടി കളി ആണോ.. ഇവന്റെ കൂടെ ഉള്ള ജീവിതm ഒരിക്കലും ഇച് സന്തോഷം തരില്ല... സമ്മതമല്ല എന്ന് പറഞ്ഞാലോ... ഞാൻ ചുറ്റുപാടും നോക്കി... ഇമ്മച്ചിം ഇപ്പച്ചിം ഇത്തിം ഓക്കെ സന്തോഷത്തിൽ... ഓന്റെ വീട്ടുകാരുടെ മുഖത്തു നോക്കിയപ്പോ എല്ലാരും ഹാപ്പി.. ഓന്ക് രണ്ട് ഇത്തമാരും ഒരു ഇക്കാക്കയും ആണ്.. അവരൊക്കെ കല്യണം കൂടാനായി ഗൾഫിൽ നിന്ന് വന്നതാണ്.. സമ്മതം പറഞ്ഞില്ലെങ്കി എല്ലാരുടേം മുന്നിൽ ന്റെ ഉപ്പ ഒരു പരിഹാസപാത്രം aakum...എന്താ ചെയ്യാ റബ്ബേ... ഇത് ന്റെ വിധി ആണ്... സമ്മതമാണ്....... 😪 ഓന്റെ മുഖത്തെക് നോക്കിയപ്പോ ഒരു പുച്ഛത്തോടെ ഓൻ ഇന്നേ നോക്കുണു... ഞാൻ ഒന്ന് ചുണ്ട് കോട്ടി ഇന്റെ നിഷേധം അറിയിച്ചു... മഹർ ഇടാൻ പെണ്ണിനെ സ്റ്റേജിലേക്ക് വിളിക്കു....... ചെറിയ കഥ ആണ്... പെട്ടെന്ന് നിർത്താം... പ്ലീസ് സപ്പോർട്ട്... writer : shareefa. #📔 കഥ
46.8k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post