💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--65 ______________________________ പെട്ടെന്നാണ് നമ്മളെ ഫോണിലേക്ക് ഒരു മെസേജ് വന്നത്.....നമ്മള് അത് ഓപ്പണ് ആക്കി നോക്കിയതും അതിൽ എഴുതിയത് കണ്ടിട്ട് സ്റ്റക്കായി നിന്നു.... പടച്ചോനെ..... വീണ്ടും പണികൾ വരുവാണോ.... "itz me Zaai......" ഈ കോപ്പൻ അപ്പൊ വടി ആയില്ലേ.... ഇവൻ എന്തിനാ വീണ്ടും വരുന്നേ.... എന്നെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നെ.....പണ്ടാരം.... നമ്മള് ഫോണും പിടിച്ച് നേരെ നമ്മളെ കേട്ട്യോന്റെ അടുത്തേക്ക് ഓടി....അപ്പൊ ദോണ്ടേ അവിടിരുന്നു ചെക്കൻ ടിവിയും നോക്കി ആപ്പിൾ തിന്നുവാണ്.... നിന്നെ ഞാൻ തീറ്റിച്ചു തരാടാ മോനെ..... നമ്മള് ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോ ചെക്കൻ നമ്മളെ നോക്കി.... എന്നെ കണ്ടതും പുളിങ്ങ തിന്ന ഇളി ഒന്ന് പാസാക്കി....പിന്നെ ഈ ഇളി കണ്ടാൽ ഒന്നും നമ്മള് മൂക്കും കുത്തി വീഴാൻ പോകുന്നില്ല...... "ഷാലു.....ആപ്പിൾ വേണോ...." "അയ്യോ വേണ്ടായെ....നിങ്ങടെ ഷംനയ്ക്ക് വേണ്ടി വരും.....കൊണ്ട് പോയി അവളെ അണ്ണാക്കിൽ ഇട്ട് കൊടുക്ക്....." എന്നും പറഞ്ഞു നമ്മള് ചെക്കനെ ഒന്ന് രൂക്ഷമായി നോക്കിയപ്പോ അവൻ നിഷ്‌കു ഭാവത്തിൽ ഇരിക്കുവാണ്..... "ഹോ....എന്തൊക്കെയായിരുന്നു.... എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്." "ഇതൊക്കെ നാടകത്തിന്റെ ഭാഗമല്ലേ ഷാലു....." "എന്നും വെച്ച്.....ഇതൊന്നും കണ്ടു നിൽക്കാൻ ഉള്ള ക്ഷമ എനിക്ക് തൽക്കാലം ഇല്ല....കേട്ടല്ലോ.... അതുകൊണ്ട് മോൻ ഇനി അധികം അവളോട് കൊഞ്ചാനും ഒന്നും നിൽക്കേണ്ട...." "🎶എന്ത് പറഞ്ഞാലും,,,,,നീയെന്റേതല്ലേ വാവേ......🎶" "ആഹ്....തുടങ്ങി....അല്ലേലും എന്തേലും പറയുമ്പോ പാട്ട് പാടി അങ്ങു മയക്കൽ ആണല്ലോ നിങ്ങളെ പണി....." "🎶പിണക്കമാണോ,,,,എന്നോട് ഇണക്കമാണോ..... അടുത്ത് വന്നാലും,,,, പൊന്നേ,,,,മടിച്ച് നിൽക്കാതെ.....🎶" എന്നെ നോക്കി സൈറ്റടിച്ചു കാണിച്ചോണ്ട് കള്ള ചിരിയാലെ ചെക്കൻ പാടിയപ്പോ നമ്മക്ക് ഉള്ളിൽ ചിരി വന്നു....ബട്ട് പുറമെ ഗൗരവം പിടിച്ച് തന്നെ നിന്നു..... "ദേ...അധികം പാടി വെറുപ്പിക്കണ്ട.... ഞാൻ മിണ്ടില്ല....." "എന്താണ് എന്റെ മുത്ത് ഇങ്ങനെയൊക്കെ പറയുന്നേ....നോക്കട്ടെ....മുഖം കാട്ടിക്കെ..." ചെക്കൻ എണീറ്റ് വന്ന് നമ്മളെ അടുത്ത് നിന്ന് പറഞ്ഞപ്പോ ഞാൻ ചെക്കന്റെ മുഖത്തേക്ക് നോക്കി...... "എടി കോപ്പേ..... നീ ഇങ്ങനെ കലിപ്പ് ആവല്ലേ.....ആ പുല്ലിനെ ഞാൻ ആക്കി വിടുന്നത് അല്ലെ....നീ അതൊന്നും കണ്ടിട്ട് ഭദ്രകാളി ആവണ്ട....കേട്ടല്ലോ....." "എനിക്കൊരു കാര്യം.പറയാൻ ഉണ്ട്....." "പറഞ്ഞോളൂ......" "ദേ ഇത് കണ്ടോ....." എന്നും പറഞ്ഞു നമ്മള് ഫോണ് എടുത്ത് അവന് നേരെ പിടിച്ചു.... അതിലെ മെസേജ് വായിച്ചപ്പോ റയാൻറെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി...... "റയാൻ....." "പേടിയുണ്ടോ....." "ഹ്മ്മ....." "ഞാനില്ലേ കൂടെ....." "അത് തന്നെയാ പേടി....,😜...." "ഡീ പുല്ലേ......" എന്നും പറഞ്ഞു ചെക്കൻ നമ്മളെ പിടിക്കാൻ വന്നപ്പോഴേക്കും നമ്മള് വേഗം ഡോർ തുറന്ന് പുറത്തേക്ക് ഓടി.....നമ്മള് ഹാളിൽ എത്തിയപ്പോ അവിടെ ഉമ്മാ ഉണ്ടായിരുന്നു..... ഉമ്മാനെ കണ്ടപ്പോ ഞാൻ അങ്ങോട്ടേക്ക് പോയി.അവിടെ ഇരുന്നു..... "ആഹ്....ഷാലു....റിനുവിന്റെ മാരേജ് അടുത്ത് വരുവല്ലേ.... ഒരുപാട് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്.....റയൂ ആണേൽ വയ്യാതെ കിടപ്പ് അല്ലെ...." "റയാൻ രണ്ട് ദിവസം കഴിഞ്ഞാൽ ഓകെ ആവും ഉമ്മാ......ഇപ്പൊ വല്യ കുഴപ്പം ഇല്ലല്ലോ....." "ആഹ്.....പിന്നെ,,,,,നേരത്തെ ഒരു കാര്യം ചോദിക്കാൻ വിചാരിച്ച് വിട്ട് പോയി....", "എന്താ ഉമ്മാ....." "വേറൊന്നുമല്ല,,,,,,എന്തിനാ ഷംനയ്ക്കും സിനുവിനും നാത്തൂനും മുന്നിൽ റയാന്റെ ഓർമ പോയെന്ന് പറയുന്നെ....." ഉമ്മാ അത് ചോദിച്ചപ്പോ ഞാൻ മറുപടി നൽകാൻ പോവുമ്പോഴാണ് അവര് മൂന്ന് പേരും നമ്മളെ റൂം ലക്ഷ്യമാക്കി പോകുന്നത് കണ്ടേ...... "വാ......" നമ്മള് ഉമ്മാന്റെ കൈ പിടിച്ച് പറഞ്ഞപ്പോ ഉമ്മാ എങ്ങോട്ട് എന്ന് ചോദിച്ചു..... "ഇപ്പൊ ഉമ്മാ ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം ഞാൻ തരുന്നതിലും നല്ലത് ഉമ്മ തന്നെ കണ്ട് അറിയുന്നതാണ്....." എന്നും പറഞ്ഞു നമ്മള് ഉമ്മാന്റെ കയ്യും പിടിച്ചു സ്റ്റെയർ കയറി.....റൂമിന്റെ പുറത്ത് മിണ്ടാതെ നിന്നു...... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നമ്മള് കണ്ണും അടച്ച് കിടക്കുമ്പോ ആണ് റൂമിലേക്ക് ആരോ വരുന്നത് പോലെ തോന്നിയത്.....കണ്ണ് തുറന്ന് നോക്കിയപ്പോ അമ്മായിയും സിനുവും ഷംനയും ആയിരുന്നു..... നമ്മള് മൂന്നാളെയും എന്താണെന്നുള്ള രീതിയിൽ നോക്കിയപ്പോ അമ്മായി നമ്മളെ അടുത്തേക്ക് വന്നു..... "മോനെ......നിനക്ക് കഴിഞ്ഞ കാലം ഒന്നും ഓർമ ഇല്ലല്ലോ.....അപ്പൊ അതൊന്ന് വിശദമാക്കി തരാൻ ആണ് ഞങ്ങൾ വന്നത്....." "ഓഹോ....എങ്കിൽ കേൾക്കട്ടെ....." നമ്മള് എണീറ്റ് ഇരുന്ന് കയ്യും കെട്ടി അവരെ നോക്കി...... "ഞാൻ ഇതിന് മുന്നേ ഒരുതവണ പറഞ്ഞില്ലേ,,,,,ഞാൻ നിന്റെ അമ്മായി ആണെന്നും....ഇവൾ നിന്റെ മുറപ്പെണ്ണ് ആണെന്നും......" "ആഹ് ഞാൻ ഓർക്കുന്നു....ഞങ്ങൾ അഞ്ച് വർഷം പ്രണയിച്ച് നടന്നവർ ആണെന്നും,,,,,ഞങ്ങടെ കല്യാണം ഫിക്സ് ആക്കിയെന്നും ഒക്കെയല്ലേ....." "ആഹ്....അതേ റയാൻ.....ഇപ്പൊ നിന്നോട് നിന്റെ ഭാര്യ ആണെന്ന് പറഞ്ഞ ആ പെണ്ണ് ഇല്ലേ.....അത് തനി ഫ്രോഡ് ആണ്.... അവൾക്ക് നിന്നെ വേണമെന്ന് പറഞ്ഞാണ് നടപ്പ്..... നിന്റെ ഉമ്മയും പെങ്ങളും ഒക്കെ ആണേൽ അതിൽ അങ്ങു മയങ്ങി വീണു....... ഇപ്പൊ അവരെ പ്ലാൻ നിന്നെ അവൾക്ക് കൊടുക്കാൻ ആണോ എന്നൊരു ഡൗട്ട് എനിക്കുണ്ട് റയാൻ.....പക്‌ഷേ നീ അതിന് സമ്മതിക്കരുത്.....നമ്മള് തമ്മിൽ ഉണ്ടായിരുന്ന സ്നേഹം മറക്കാൻ എനിക്ക് ആവില്ല റയാൻ...... അമ്മായിക്കും റിനുവിനും അത് മനസിലാക്കാൻ സാധിക്കുന്നില്ല....നീ എങ്കിലും ആ ശവത്തിനെ  അടിച്ച് പുറത്ത് ആക്കണം......" "നിർത്തെടി..........." പെട്ടെന്ന് നമ്മളെ മറിയ കുട്ടിയുടെ അലർച്ച പിന്നിൽ നിന്ന് കേട്ടതും മൂന്നാളും ഞെട്ടി തിരിഞ്ഞു അങ്ങോട്ട് നോക്കി....ഉമ്മാനെ കണ്ടതും അവര് നിന്ന് വിയർക്കാൻ തുടങ്ങി ...... ഉമ്മാനെയും ഷാലുവിനെയും അവിടെ കണ്ടത് കൊണ്ടാണ് നമ്മള് ഇത്ര നേരം ഒന്നും മിണ്ടാതെ നിന്നത്....പുന്നാര നാത്തൂന്റെയും അവരെ മോളേയും മനസിലിരിപ്പ് ഉമ്മ തന്നെ നേരിട്ട് അറിയട്ടെ എന്ന് കരുതി....... "ഛെ....ഇത്രക്ക് മോശം ചിന്തയും വെച്ചിട്ട് ആണോ ഉമ്മയും മോളും ഇവിടെ താമസിക്കുന്നത്......" "അത് പിന്നെ നാത്തൂനെ.... ഞങ്ങൾ...." അമ്മായി എന്തോ പറയാൻ വന്നപ്പോഴേക്ക് ഉമ്മാ അവർക്ക് നേരെ മതി എന്ന അർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചു... ശേഷം ഷംനയുടെ അടുത്തേക്ക് പോയി അവളെ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു...... അവളെ ഉമ്മാ പെട്ടെന്ന് തടയാൻ പോയെങ്കിലും നമ്മളെ ഉമ്മ അമ്മായിയെ പിടിച്ചു മാറ്റി നല്ല പോലെ അവളെ പെരുമാറി....... "ഇതൊക്കെ എന്തിനാണെന്ന് അറിയോ.... മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ മോഹിച്ചതിനും,,,,, എന്റെ മരുമോളെ കുറിച്ച് മോശമായി പറഞ്ഞതിനും......" അവൾ കവിളിൽ കൈ വെച്ച് ഉമ്മാനെ നോക്കി കണ്ണ് നിറച്ചു...... പിന്നെ ഉമ്മ സിനുവിന്റെ നേരെ പോയി അവൾക്കും കൊടുത്തു ഒന്ന്..... "ഇവളുടെ കൂടെ ആവശ്യം ഇല്ലാത്തതിന് കൂടിയതിനാ ഇത്.....ഇതിന് ആയിരുന്നോടി നീ അങ്ങ് ഡെൽഹീന്നെ ഇങ്ങോട്ട് കെട്ടും കെട്ടി വന്നത്....." "ആന്റി....ഞാൻ...." "മിണ്ടി പോകരുത്...... റയൂ......ഇത്രയൊക്കെ ഇവർ കാണിച്ച സ്ഥിതിക്ക് നീയും കൊടുക്കാൻ ഉള്ളത് അങ്ങു കൊടുത്തോ......" എന്ന് ഉമ്മാ നമ്മളെ നോക്കി പറഞ്ഞപ്പോ ഞാൻ താടി തടവി കൊണ്ട് ഷാലൂന്റെ അടുത്തേക്ക് പോയി..... അവളെ തോളിലൂടെ കയ്യിട്ട് മൂന്നിന്റെയും മുന്നിൽ അങ്ങനെ ഞെളിഞ്ഞു നിന്നു..... നമ്മളെ നിൽപ്പ് കണ്ടിട്ട് മൂന്നും ഞെട്ടി ഞങ്ങളെ നോക്കുന്നുണ്ട്...... "എന്റെ ഓർമയ്ക്ക് ഒരു തകരാറും ഇല്ല മക്കളെ......ഒന്നും ഞാൻ മറന്നിട്ടും ഇല്ല....  പിന്നെ ഈ അഭിനയം എന്തിനായിരുന്നു എന്ന് വെച്ചാൽ,,,,,ദേ,,,,,എന്റെ ഉമ്മാക്ക് ഇതൊക്കെ ഒന്ന് തെളിയിച്ചു കൊടുക്കാൻ വേണ്ടിയായിരുന്നു...... അതേതായാലും നടന്നു.....ഇപ്പൊ ഞാൻ നല്ല ഹാപ്പിയാ...." എന്നും പറഞ്ഞു ഷാലൂനെ നോക്കി സൈറ്റടിച്ചു കാണിച്ചപ്പോ പെണ്ണ് നമ്മക്ക് നേരെ നല്ലൊരു പുഞ്ചിരി തന്നു...... "ഷാലു....എന്തായാലും ഞാൻ കൊടുക്കുന്നില്ല.....അതുകൊണ്ട് നിനക്ക് എന്തേലും കടം ഏതെങ്കിലും വിധത്തിൽ ബാക്കി ഉണ്ടേൽ നീ ധൈര്യമായി കൊടുത്തോ......." എന്ന് നമ്മള് പറഞ്ഞപ്പോ ഷാലു സിനുവിന്റെ നേരെ പോയി അവൾക്ക് ഒന്ന് കൊടുത്തു....... "ഒരു നല്ല കൂട്ടികാരി എന്നാൽ,,,,,തന്റെ സുഹൃത്തിന് നല്ലത് ഉപദേശിച്ചു കൊടുക്കുന്ന ആൾ ആണ്..... അല്ലാതെ,,,, തന്റെ കൂടെയുള്ളവൾ ചെയ്യുന്നത് തെറ്റാണെന്ന് മനസിലായിട്ടും,,,, അതിന് കൂട്ട് നിൽക്കുന്ന ആൾ നല്ലതല്ല...... മറ്റൊരു പെണ്ണിന് മഹർ ചാർത്തിയ പുരുഷനെ മോഹിക്കൽ തെറ്റ്,,,,,അതിന് വളം വെച്ച് കൊടുക്കൽ,,,, അതിലും വലിയ തെറ്റ്,,,,,, ഇവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... ഉമ്മയും പ്രേരിപ്പിക്കുന്നത് തെറ്റ് ചെയ്യാൻ തന്നെ അല്ലെ....പിന്നെ എങ്ങനെ മകൾ നന്നാവും......കഷ്ടം....." അതും പറഞ്ഞു ഷാലു ഷംനയുടെ നേരെ പോയി..... "നിന്നോട് എനിക്ക് യാതൊരു വിധ വിരോധവും ഇല്ല.....ഈ ദേഷ്യം ഒക്കെ നീ തന്നെ ഉണ്ടാക്കിയതാണ്...... ഇനിയെങ്കിലും നീയൊന്ന് ചിന്തിച്ചു നോക്ക്,,,,നീ കാണിച്ച് കൂട്ടിയത് ഒക്കെ എത്ര വലിയ തെറ്റാണെന്ന്...... ഇനിയും നിനക്ക് അവസരം ഉണ്ട് ഷംന..... നല്ലൊരു ജീവിതം നയിക്കാൻ ഉള്ള സമയം ഉണ്ട്.... ഇതുവരെ നീ ചെയ്തത് ഒക്കെ ഞങ്ങൾ മറക്കാം.....ഇനിയെങ്കിലും പുതിയ ഒരു ആളായി,,,,,നല്ല രീതിയിൽ നിൽക്കുമെന്ന് ഉറപ്പ് തരികയാണെങ്കിൽ....... ആലോചിക്ക്......തീരുമാനം നീ തന്നെ എടുക്ക്......നല്ലൊരു സുഹൃത്തായി എന്നും നിന്റെ കൂടെ ഞാനുണ്ടാവും..... ഇപ്പൊ പൊക്കോ....." എന്നും പറഞ്ഞു ഷാലു അവളെ അയച്ചപ്പോൾ പിന്നാലെ അമ്മായിയും സിനുവും പോയി...... നമ്മള് പെണ്ണിനെ അത്ഭുതത്തോടെ നോക്കി......നമ്മളെ നോട്ടം കണ്ടിട്ട് അവൾ എന്താണെന്ന് ചോദിച്ചപ്പോ നമ്മള് ഒന്നുല്ല എന്ന് പറഞ്ഞു..... "എന്റെ മോൾടെ മനസ് നല്ലതാണ്... നിന്നെ എന്റെ മരുമോൾ  ആയി,,,,,അല്ല,,,,മോള് ആയി കിട്ടിയത് എന്റെ ഭാഗ്യമാണ്..... " എന്നും പറഞ്ഞു അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഉമ്മാ പോയി....... "എന്നാലും എന്റെ ഷാലു....നീയെന്നെ ഞെട്ടിച്ചു കളഞ്ഞു....." "എന്താ റയാൻ....." "ഞാൻ കരുതി ഷംനയ്ക്ക് ഇട്ട് നല്ലണം പൊട്ടിക്കും എന്നാണ്....പക്ഷെ ....." "അവളെ ഇങ്ങനെ ആക്കിയത് അവളെ ചുറ്റും ഉള്ളവര് തന്നെയാ റയാൻ.....നീ കണ്ടോളൂ,,,,,അവൾ ഇനി മാറും.... മാറിയിരിക്കും......" 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഷാലു പറഞ്ഞ വാക്കുകൾ ഒക്കെ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കുവാണ്.... യാ അല്ലാഹ്.....ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും അവൾക്ക് എങ്ങനെ എന്നോട് ക്ഷമിക്കാൻ കഴിയുന്നെ...... അവളെ പോലെ അവൾ മാത്രമേ ഉണ്ടാവൂ......അവളൂടെ സ്ഥാനത്ത് വേറെ ആരേലും ആണേൽ ഇങ്ങനെ ഒന്നും അല്ല പ്രതികരിക്കുക.....അവൾ ശരിക്കും എന്നെ അത്ഭുതപ്പെടുത്തി.... എനിക്ക് നന്നാവാൻ ഉള്ള ഒരു അവസരം നല്കിയിരിക്കുവാണ് അവൾ..... ശരിക്കും ഷാലു പറഞ്ഞതൊക്കെ തന്നെ അല്ലെ സത്യം......എന്തിനാ അവളെ ഭർത്താവിനെ ഞാൻ മോഹിക്കുന്നത്..... മുന്നേ അവനെ സ്നേഹിച്ചിരുന്നു എങ്കിൽ പോലും,,,,,,ഇപ്പൊ അവളെ കഴുത്തിൽ മഹർ അണിയിച്ചവൻ അല്ലെ റയൂ.... ആ അവനെ ഞാൻ മോഹിച്ചത് എന്തൊരു വലിയ തെറ്റാണ്...... ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞു തരാൻ എന്റെ ഉമ്മ പോലും മുതിർന്നില്ല..... ഇല്ല....ഇനി എനിക്ക് മാറണം.....ഈ പകയും വാശിയും വെറുപ്പും ഒക്കെ കളഞ്ഞു നല്ലൊരു ജീവിതം നയിക്കണം.... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 (ദിവസങ്ങൾക്ക് ശേഷം......) എന്തിനും ഏതിനും എന്റെ കൂടെ ഫെബി ഉണ്ട്....... അവളെ ഞാൻ ചതിച്ചത് ആണെന്ന് മനസിലാക്കിയിട്ടു കൂടി അവൾക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നെ....... പാവം.....ഒരുപാട് ദ്രോഹിച്ചു ഞാൻ.... ഇനി പറയണം എനിക്ക്,,,,എന്റെ കൂടെ എന്നും നീ വേണമെന്ന്......എന്റെ നല്ല പാതിയായി നീ വരണം എന്ന് അഭ്യര്ഥിക്കണം...... അന്ന് ഷാലുവിന് മെസേജ് അയച്ചത് ഒരു സോറി പറയാൻ വേണ്ടിയാണ്.... എന്തൊക്കെയാ ഞാൻ ചെയ്ത് കൂട്ടിയത് എന്ന് ചിന്തിക്കുന്തോറും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ...... പാവം ഷാലു....എത്ര നല്ല കൂട്ടുകാരി ആയിരുന്നു എന്റെ.....എന്നിട്ടും ഞാൻ അവളെ കണ്ടത് മറ്റൊരു കണ്ണിലൂടെ..... എന്നെ സ്നേഹിച്ച്,,,,,എനിക്ക് വേണ്ടി ജീവൻ പോലും കളയാൻ തയാറായി നിൽക്കുന്ന എന്റെ ഫെബിയെ വഞ്ചിച്ച എന്നോട് പടച്ചോൻ പൊറുക്കില്ല..... ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് ഫറു കയറി വന്നത്.... "Zaai.... ഹൗ ആർ യൂ....." "ആം ഓകെ നൗ......" "മരുന്ന് ഒക്കെ കഴിച്ചോ ടാ....." "കഴിച്ചു....നീ നേരത്തെ വന്നോ...." "ഇല്ലെടാ.....ഇപ്പൊ വന്നേ ഉള്ളൂ....." ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോ ആണ് ഉപ്പയും ഉമ്മയും ഫെബിയും കൂടെ കേറി വന്നത്......മൂന്നാളും ഒന്നിച്ച്‌ വരുന്നത് കണ്ടപ്പോ ഞാനൊന്ന് നോക്കി...... "Zaai.... നിന്നോടൊരു കാര്യം പറയാൻ ഉണ്ട്...." "എന്താ ഉപ്പാ....." "അതുപിന്നെ.....നിന്നോട് ഞങ്ങൾ മുന്നേ ആവശ്യപ്പെട്ട കാര്യമാണ്.... പക്ഷെ നീ അതിന് താൽപ്പര്യം കാണിച്ചില്ല..... വേറൊന്നും അല്ല,,,,,നിന്റെയും ദേ ഇവളേയും കല്യാണം......" ഉമ്മ പറഞ്ഞത് കേട്ടപ്പോ ഞാൻ ഫെബിയെ നോക്കി......അവൾ എനിക്ക് മുഖം തരുന്നില്ല...... അതൊക്കെ മുന്നേ പറഞ്ഞതല്ലേ,,,,,പക്ഷെ ഇപ്പൊ എനിക്ക് സമ്മതം ആണെന്ന് നമ്മള് പറയാൻ പോവുമ്പോഴേക്ക് ഉപ്പാ പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടിപ്പോയി..... "ഇനിയിപ്പോ നിനക്ക് താൽപ്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഞങ്ങള് ഫെബിയെ ഫറുവിന് നൽകാൻ തീരുമാനിച്ചു...... അവന് അവളെ ഇഷ്ടമാണ്..... അവൾക്കും എതിർപ്പ് ഒന്നുമില്ല......അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ രണ്ടാളെയും കല്യാണം നടത്തണം......" അവര് പറയുന്നതൊക്കെ പ്രതിമ കണക്കെ കേട്ടു നിന്നു ഞാൻ....സ്നേഹിച്ച് വരുമ്പോഴേക്ക് വീണ്ടും അകലുവാണോ.... "അതുപിന്നെ.....അത്....ഞാൻ....ഉമ്മാ.... ഉപ്പാ....." "എന്താ Zaai..... എനിക്ക് അറിയാം നിനക്ക് എതിർപ്പ് ഒന്നും കാണില്ലെന്ന്.....കാരണം നിനക്ക് ഇവളെ വേണ്ടല്ലോ....." ഫറു ഉള്ളീന്ന് കുത്തിയത് ആണെന്ന് എനിക്ക് മനസിലായി...... "നിങ്ങളെ ഒക്കെ താൽപ്പര്യം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ...." ഞാൻ ഫീലിംഗ്‌സ് ഒന്നും പുറമെ കാണിക്കാതെ പറഞ്ഞു.....അപ്പൊ തന്നെ അവരെയൊക്കെ മുഖത്തെ സന്തോഷം കണ്ടപ്പോ നമ്മളെ നെഞ്ച് കുത്തി കീറി സന്തോഷിക്കുന്നത് പോലെ തോന്നി.... ഫെബിയുടെ മുഖത്ത് മാത്രം തെളിച്ചം പോര......എല്ലാവർക്കും വേണ്ടി നിൽക്കുന്നത് ആണെന്ന് മനസിലായി എനിക്ക്...... ഫറു നല്ലവനാണ്.....അവളെ നല്ല പോലെ നോക്കും.....അല്ലേലും എനിക്ക് ഇതു തന്നെ വേണം.....ഒരിക്കൽ എന്നെ ചങ്ക് പറിച്ചു സ്നേഹിച്ച പെണ്ണാണ്....എന്നിട്ടും ഞാൻ പുല്ല് വില നൽകി....ഇപ്പൊ അവളെ സ്നേഹം വേണമെന്ന് ഞാൻ കൊതിച്ചപ്പോ അവൾ എന്നെ വിട്ട് ദൂരേക്ക് പോകുവാണ്... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 "ഷാലു.....എന്തായിത്..... പെണ്ണ് കാണലിന് അല്ല പോകുന്നെ....ഷോപ്പിങ്ങിന് ആണ്... ഒന്ന് വാ വേഗം....അല്ലേൽ ഞങ്ങൾ അങ്ങു പോവു......" നമ്മളെ കേട്ട്യോൻ ചെക്കൻ താഴെന്ന് വിളിച്ചു കൂവുന്നുണ്ട്.....നമ്മള് സ്‌കാഫ് ഒന്ന് ശരിയാക്കി വേഗം താഴേക്ക് പോയി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... നമ്മളെ നോക്കി കണ്ണുരുട്ടി കാണിച്ച് ചെക്കൻ കാറിൽ  കേറി..... റിനുവിന്റെ മാരേജ് പർച്ചേഴ്‌സ് ആണ്.... ഉമ്മയും ആച്ചിയും റെബിയും അമ്മായിയും ഒന്നിച്ച് ഒരു കാറിൽ കേറി....ഞാനും എന്റെ ചെക്കനും റിനുവും സിനുവും ഷംനയും വേറൊരു കാറിലും.....നമ്മള് ചെക്കന്റെ കൂടെ ഫ്രണ്ടിൽ കേറി ഇരുന്നു..... ബാക്കിലെ മൂന്നും കൂടി പൊരിഞ്ഞ സെൽഫി എടുപ്പ് ആണ്....ഹൗ..... **************** സാരീ സെക്ഷനിലേക്ക് പോകുന്ന വഴിക്ക് ആരോ നമ്മളെ കൈ പിടിച്ച് വലിച്ച് ഒരു സൈഡിലേക്ക് കൊണ്ട് പോയി.... ആരാണെന്ന് മനസിലാവാതെ നട്ടം തിരിഞ്ഞു നമ്മള്...... അവസാനം പിടിച്ച ആൾ നമ്മളെ കൈ വിട്ട് നമ്മളെ അഭിമുഖം ആയി നിന്നതും ആളെ മുഖം കണ്ട് ഞാൻ ശ്വാസം ഒന്ന് മുകളിലോട്ട് വലിച്ചു........ *"ZAAAIII....."* ________________________________________ തുടരും (അതേയ്.....നമ്മളെ സ്റ്റോറി അവസാന ഘട്ടത്തിൽ ആണ് ട്ടൊ....വിരലിൽ എണ്ണാവുന്ന പാർട്ടുകൾ  മാത്രേ ഇനി ഉള്ളൂ..... ഫൈനൽ ഇയർ ആയതിനാൽ നമ്മക്ക്,,,, അസൈന്മെന്റ്,,,, സെമിനാർ,,,,പ്രോജക്റ്റ്,,, ഒക്കെ കിട്ടിക്കൊണ്ടേ ഇരിക്കുന്നുണ്ട്..... ഇതൊന്നും പോരാഞ്ഞിട്ട് ഡെയിലി എക്സാം.....എല്ലാം കൂടി നമ്മക്ക് പ്രാന്ത് ആവുന്ന അവസ്ഥ ആണ്....അതിന് ഇടയിൽ ഈ സ്റ്റോറി ടൈപ്പിംഗും പോസ്റ്റിങ്ങും ഒന്നും നടക്കുന്ന പരിപാടി അല്ല..... സോ,,,,,ചുരുക്കം ചില പാർട്ടുകളോടെ ഷാലുവും റയാനും റ്റാറ്റാ ബൈബൈ പറയാൻ പോകുവാണ്..... കൂടെ ഉണ്ടാവണം......😍😍.....അപ്പൊ ഇൻ ഷാ അല്ലാഹ്....അടുത്ത ഭാഗം നാളെ ഇല്ല.... മറ്റന്നാൾ രാത്രി.....😘) SAHALA SACHU
📙 നോവൽ - ചൂട് കാന്താരി Written by Sahala Sachu - ShareChat
70k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post