💞💞എന്റെ പ്രണയം💞💞 🎉🎉14. TO. 18(LAST PART) 🎉🎉 ✍️HARI KISHOR ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ സത്യം പറഞ്ഞ കുറെ നേരം കൂടി അവൾക്ക് ഒപ്പം നിൽക്കണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു.. പക്ഷെ കിച്ചു കേറി ആ ഡയലോഗ് അടിച്ച ദേഷ്യത്തിൽ എങ്ങനെ എങ്കിലും അവിടുന്ന് ഇറങ്ങിയ മതി എന്നായി.. അതാ പെണ്ണ് ഇത്തിരി റൊമാന്റിക് ആകാൻ നോക്കിയപ്പോൾ അല്പം ജാഡ ഇട്ട് ഇറങ്ങിയത്.. സാരമില്ല സമയം ഇനിയും ഇങ്ങനെ കിടക്കുക അല്ലെ..വീട്ടിൽ വന്നു കേറിയത് മുതൽ യക്ഷി കുട്ടിയെയും വീട്ടുകാരെയും പറ്റി പറയാനേ ഉള്ളൂ എല്ലാർക്കും നേരം.. ഇതിനിടയിൽ നാട്ടിൽ ഉള്ള അടുത്ത ബന്ധുക്കളെ ഒക്കെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു അച്ഛനും അമ്മയും..അടുത്ത ഞായറാഴ്ച മോതിരം കൈ മാറ്റാം എന്ന് തീരുമാനിച്ചു.. അത് കഴിഞ്ഞു അച്ഛനും അമ്മയും കൂടി നാട്ടിലേക്ക് തിരികെ പോകും എന്ന് പറഞ്ഞു... രാത്രി ഫുഡ്‌ ഒക്കെ കഴിഞ്ഞു ഞാനും കിച്ചുവും കൂടി പതിവ് കത്തി അടി നടത്തുക ആയിരുന്നു..അവനും എനിക്കും നല്ല ഫുഡ്‌, ട്രാവെല്ലിങ് ഒക്കെ ഒരുപാട് ഇഷ്ടം ആണ്..കൊല്ലത്തു അങ്ങനെയുള്ള കുറച്ചു പ്ലേസ് നെറ്റിൽ തപ്പി കൊണ്ടു ഇരിക്കുക ആയിരുന്നു..അപ്പോൾ ആണ് യക്ഷി കുട്ടിയുടെ ഫോൺ വരുന്നത്.. ഞാൻ അവനോട് നോക്കി വയ്ക്കാൻ പറഞ്ഞിട്ട് അവളുടെ ഫോൺ അറ്റൻഡ് ചെയ്ത്.. ************************************* "ഹായ് യക്ഷി കുട്ടി.. " "എന്ത് മനുഷ്യൻ ആണ്.. എപ്പോളും ഞാൻ അങ്ങോട്ട്‌ വിളിച്ചു തിരക്കണം.. ഇവിടുന്ന് പോയിട്ട് ഒന്ന് വിളിച്ചു കൂടെ?? എത്തിയോ ഇല്ലയോ എന്ന് പറയാൻ " "അത് പിന്നെ ഞാൻ... അല്ല അമ്മ അങ്ങോട്ട്‌ വിളിച്ചല്ലോ അപ്പോൾ പറഞ്ഞില്ലേ ഞങ്ങൾ ഇങ്ങു എത്തി എന്ന് " "ഓ എല്ലാം അമ്മ പറഞ്ഞു അറിഞ്ഞ മതിയല്ലോ അല്ലെങ്കിൽ വേറെ ആരേലും പറഞ്ഞു എങ്കിൽ ഓക്കേ ഗുഡ്‌നൈറ് " "അയ്യോ വെക്കല്ലേ... " ആഹാ അടിപൊളി പറഞ്ഞില്ല അതിന് മുൻപ് അവൾ ഫോൺ വച്ചു.. കണ്ടോ വിളിക്കുക അടി ഇടുക ഇത് തന്നെ പണി..തിരിച്ചു വിളിച്ചു നോക്കി ഫോൺ എടുക്കുന്നില്ല.. കട്ട്‌ ചെയ്തു കൊണ്ടേ ഇരിക്കുവാ..വാട്സ്ആപ്പ് മെസ്സേജ് അയക്കാൻ നോക്കിയപ്പോൾ ആദ്യം അയച്ച ഹായ് പോയി പിന്നെ ബ്ലോക്ക്‌ ചെയ്തു.. ഇവളെ ഇന്ന് ഞാൻ.... ഞാൻ ദേഷ്യം പിടിച്ചു റൂമിൽ ചെന്നു ഫോൺ എടുത്തു ബെഡിലേക്ക് എറിഞ്ഞു.. "ടാ ഏട്ടാ എന്താ എന്ത് പറ്റി... " "കുന്തം.. ആ യക്ഷി പിണങ്ങി പിന്നേം.. ഞാൻ അങ്ങോട്ട്‌ വിളിച്ചു പറഞ്ഞില്ല എന്ന് നമ്മൾ ഇവിടെ വന്നു എന്ന്..തിരിച്ചു വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല..വാട്സ്ആപ്പിൽ ദേ ഇപ്പൊ ബ്ലോക്കി " "നിനക്ക് വിളിച്ചു പറഞ്ഞു കൂടായിരുന്നോ?? " "അത് പിന്നെ അമ്മ പറഞ്ഞത് കൊണ്ടു " "ആ പസ്ററ് കാമുകൻ... ഈ പെൺപിള്ളേർ ഇങ്ങനെ ആണ് ഏട്ടാ.. സ്നേഹിച്ചാൽ നക്കി കൊല്ലും.. ഇല്ലേൽ മുക്കി കൊല്ലും " "നീ നിന്റെ ഫോണിൽ നിന്ന് അവളെ ഒന്ന് വിളിച്ചേ " "എന്റെ ഫോൺ കണ്ടാൽ ഏടത്തി തീരെ എടുക്കില്ല.. നമ്മൾ തമ്മിൽ വിക്രമനും മുത്തുവും ആണെന്ന് ഏടത്തിക്കു അറിയാം.. " "പിന്നെ എന്ത് ചെയ്യും?? " "ഐഡിയ !!! അമ്മയുടെ ഫോണിൽ നിന്ന് വിളിക്കാം " "അത് ശരിയാ.. അവൾ അമ്മ ആണെന്ന് കരുതി എന്തായാലും ഫോൺ എടുക്കും.. " "എന്നാൽ ഞാൻ പോയി എടുത്തിട്ട് വരാം.. "എന്ന് പറഞ്ഞു കിച്ചു പോയി... ഞാനും അവനും കൂടി അവളുടെ നമ്പറിൽ വിളിച്ചു.. അവൻ സംസാരിച്ചു സോൾവ്‌ ആക്കിയിട്ട് എനിക്കു തരാം എന്ന പറഞ്ഞതു..ഒന്ന് രണ്ടു റിങ്നു ശേഷം അവൾ ഫോൺ എടുത്തു.. "ഹലോ അമ്മേ.. എന്താ ഈ നേരത്ത്? " "അമ്മ അല്ല ഏടത്തി ഞാൻ കിച്ചു ആണ്.. " "ഓ ഇപ്പോൾ അമ്മയുടെ ഫോണും നിന്റെ കയ്യിൽ ആണോ?? " "എയ് അങ്ങനെ അല്ല.. ഞാൻ ഒരു കാര്യം.. " "നീ കിടന്ന് ഉരുളണ്ട.. നിന്റെ ഏട്ടന്റെ വക്കാലത്തും കൊണ്ടു വന്നത് ആണേൽ വേണ്ട.. എനിക്കു കിടക്കണം ഗുഡ്‌നൈറ്" അതു പറഞ്ഞു അവൾ ഫോൺ വച്ചു.. അവൻ എന്നെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു "ഒത്തില്ല "... "ഹും ഇനി എന്ത് വേണം എന്ന് എനിക്കു അറിയാം.. " എന്ന് പറഞ്ഞു ഞാൻ ബുള്ളെറ്റിന്റെ കീ എടുത്തു ഇറങ്ങി.. അച്ഛനോടും അമ്മയോടും ലേറ്റ് ആകും എന്ന് പറഞ്ഞു.. അവളുടെ വീട് തന്നെ ലക്ഷ്യം അല്ലാതെ പറ്റില്ലല്ലോ.. ഇന്ന് രാത്രി ഈ പിണക്കം തീർത്തു ഇല്ല എങ്കിൽ നാളെ മുതൽ വിളിക്കാൻ കൂടി ഉള്ള ടൈം കിട്ടില്ല.. ഇലക്ഷന് ടിക്ലിയർ ചെയ്തത് കാരണം നാളെ മുതൽ തീരുന്ന ദിവസം വരെ ഒന്നിനും സമയം കാണില്ല.. ************************************ പോകുന്ന വഴി വണ്ടി സൈഡ് ഒതുക്കി അങ്കിളിനെ വിളിച്ചു ലക്ഷ്മിയെ ഒരു മണിക്കൂർ നേരം എന്റെ ഒപ്പം വിടുന്നതിനു അവർക്ക് രണ്ടാൾക്കും ബുദ്ധിമുട്ട് ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു.. പ്രശ്നം ഒന്നും ഇല്ല തമ്മിൽ പിണങ്ങിയോ എന്ന് അങ്കിൾ ചോദിച്ചപ്പോൾ എനിക്കു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..ഞാൻ വെറുതെ ചിരിച്ചു..കാര്യങ്ങൾ നേരത്തെ പറഞ്ഞത് കൊണ്ടു അങ്കിളും ആന്റിയും എന്നെ കാത്തു വീടിനു പുറത്തു തന്നെ ഉണ്ടായിരുന്നു.. ഞാൻ ചിരിച്ചു കൊണ്ടു അങ്ങോട്ട്‌ ചെന്നു.. "അങ്കിളിനു എങ്ങനെ മനസിലായി ഞങ്ങൾ പിണങ്ങി എന്ന്.. " "ഞങ്ങളുടെ മോളെ ഞങ്ങള്ക്ക് അറിയില്ലേ ഹരി.. കുഞ്ഞു കാരണം മതി മുഖം വീർപ്പിച്ചു നടക്കാൻ.. പിന്നെ എത്ര വിളിച്ചിട്ടും ഫുഡ്‌ കഴിക്കാൻ വന്നില്ല ഇത് വരെ.. ഹരി പോയി ഒന്ന് നോക്ക് " ഞാൻ അവരോടു ചിരിച്ചു കൊണ്ടു അവളുടെ റൂമിലേക്ക് പോയി.. ************************************** സത്യം പറഞ്ഞ ഹരിയേട്ടൻ ഇവിടുന്നു പോയ ശേഷം ഒന്ന് കൂടി ഒന്ന് കാണണം എന്ന് വല്ലാതെ മനസ്സ് ആഗ്രഹിച്ചു.. വിളിക്കുമ്പോൾ പറയാം എന്ന് കരുതി ഇരുന്നിട്ട് ആ ദുഷ്ടൻ എന്നെ ഒന്ന് വിളിച്ചു കൂടി ഇല്ല.. അമ്മ വിളിച്ചപ്പോൾ അവർ അവിടെ എത്തിയെന്നു പറഞ്ഞു.. അനിയനും ചേട്ടനും കൂടി ഭയങ്കര കത്തി അടി നടത്തുക ആണെന്ന്.. ഹും ഇവിടെ ഒരുത്തി കാത്തിരിക്കുന്നു എന്ന് അങ്ങേർക്ക് ഒരു ബോധവും ഇല്ല..അല്ലെങ്കിൽ തന്നെ എന്താ ഇനിയിപ്പോ എല്ലാരും ഇങ്ങനെ ആണ് കല്യാണം ഉറപ്പിച്ച പിന്നെ അതിന് മുൻപെ പിറകെ നടന്നതും പറഞ്ഞതും ഒക്കെ മറക്കും സാറും അങ്ങനെ തന്നെ ആണ്.. എപ്പോളും ഞാൻ അല്ലെ വിളിക്കുക ഒന്ന് ഇങ്ങോട്ട് വിളിച്ചാൽ എന്താ.. ഓർത്തപ്പോൾ കണ്ണു നിറഞ്ഞു വന്നു.. കാണാൻ തോന്നിയപ്പോൾ വിളിക്കും എന്ന് ആശ്വാസിച്ചു.. ഇപ്പൊ അതും ഇല്ല.. അവസാനം ഞാൻ അങ്ങോട്ട്‌ വിളിച്ചപ്പോൾ അമ്മ വിളിച്ചില്ലേ എന്ന്.. അതു കൂടി കേട്ടപ്പോൾ എനിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ഫോൺ കട്ട്‌ ചെയ്തു.. എന്തൊരു മനുഷ്യൻ ആണ്..അമ്മ ആണേൽ ഇപ്പൊ കുറെ തവണ ഫുഡ്‌ കഴിക്കാൻ വന്നു വിളിച്ചു ഞാൻ വിശപ്പ് ഇല്ല എന്ന് പറഞ്ഞു റൂം അടച്ചു കിടക്കുവാ.. അല്ലേൽ തന്നെ ഞാൻ ഇനിയും കരഞ്ഞു എന്ന് അവർ അറിയണ്ട എന്ന് കരുതി ഇരുന്നപ്പോൾ ആണ് ആരോ ഡോറിൽ തട്ടിയത്..അമ്മ ആകും.. "എനിക്ക് വിശപ്പ് ഇല്ല എന്ന് അമ്മയോട് എത്ര തവണ പറഞ്ഞു " ഞാൻ കുറച്ചു ദേഷ്യപെട്ടു ആണ് പറഞ്ഞത്.. അപ്പോൾ പിന്നേം ഡോറിൽ തട്ടുന്നു.. "ഈ അമ്മയോട് പറഞ്ഞാലും മനസിലാകില്ല " എന്ന് പറഞ്ഞു ഞാൻ കണ്ണു തുടച്ചു എഴുന്നേറ്റു ഡോർ തുറന്നതും നിൽക്കുന്ന ആളിനെ കണ്ടു ഞെട്ടി പോയി..ഹരിയേട്ടൻ !!! ഭഗവാനെ ഇനി വല്ല സ്വപ്നവും ആണോ എന്ന് കരുതി ഇരുന്നപ്പോൾ ഹരിയേട്ടൻ എന്റെ കയ്യിൽ ഒരു പിച്ചു തന്നു.. നല്ലതു പോലെ വേദനിച്ചു എനിക്ക്... അപ്പോൾ സ്വപ്നം അല്ല.. എന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു 5 മിനിറ്റ്സ വേഗം റെഡി ആയി വാ ഞാൻ താഴേ കാണും എന്ന് പറഞ്ഞു പോയി.. ഞാൻ ഹരിയേട്ടൻ പോകുന്നെ നോക്കി വാ പൊളിച്ചു നിന്നു പെട്ടെന്ന് തിരിഞ്ഞു നിന്നു പറഞ്ഞു "ടി യക്ഷി പോയി റെഡി ആകാൻ " അതു കേൾക്കേണ്ട താമസം ഞാൻ ഓടി റൂമിൽ കേറി സന്തോഷം കൊണ്ടു തുള്ളി ചാടി.. വേഗം ഡ്രസ്സ്‌ ചെയ്തു താഴേക്കു വരാൻ നേരം അച്ഛനും അമ്മയും ആയി എന്തൊക്കെയോ പറഞ്ഞു ദുഷ്ടൻ പൊട്ടി ചിരിക്കുന്നു.. ഞാൻ വരുന്നത് കണ്ടു ഹരിയേട്ടൻ എഴുന്നേറ്റു.. "അപ്പോൾ ശരി ആന്റി അങ്കിൾ ഞങ്ങൾ പോയിട്ട് വരാം " എന്ന് പറഞ്ഞു പുറത്തേക്ക് പോയി..ഞാൻ ആണേൽ അണ്ടി കളഞ്ഞ അണ്ണാനെ പോലെ അച്ഛനേം അമ്മേം നോക്കി നിൽകുവാ..രണ്ടു പേരും എന്നെ നോക്കി ചിരിച്ചു പോയ്കോ എന്ന രീതിയിൽ.. ഞാൻ വേഗം അവിടുന്ന് എസ്‌കേപ്പ് ആയി..എന്തൊരു മനുഷ്യൻ ആണ് ഇങ്ങേരു വല്ല ദിവ്യ ദൃശ്ടിയും ഉണ്ടോ.. കാണാൻ ആഗ്രഹിച്ചപ്പോൾ ദേ മുന്നിൽ വന്നു നിൽക്കുന്നു..സത്യം പറഞ്ഞ ഇപ്പൊ എന്റെ മനസ്സു ഒരു നൂറു വട്ടം ഹരിയേട്ടനെ കെട്ടി പിടിച്ചു കിസ്സ് ചെയ്തിട്ടുണ്ട്.. "ടി നീ എന്താ സ്വപ്നം കാണുക ആണോ..വന്നു കേറുന്നുണ്ടോ നീ " (ഭഗവാനെ എന്തിനാ ഇങ്ങേർക്ക് ഇത്ര ദേഷ്യം..ഞാൻ വേഗം ചെന്നു കേറി..കുറച്ചു ഡിസ്റ്റൻസ് ഇട്ട ഇരുന്നേ.. ഞാനും ഇത്തിരി ദേഷ്യം മുഖത്ത് വരുത്തി.. അങ്ങേരു ദേ ബുള്ളറ്റ് എടുത്തു ഒരു പറപ്പിക്കൽ..സത്യം പറഞ്ഞ സാറിന്റെ എവിടെ ഒക്കെയോ കേറി ഞാൻ അള്ളി പിടിച്ചു പോയി..) "ടി യക്ഷി നീ എന്നെ ഞെക്കി കൊല്ലുമോ ഇപ്പോൾ.. ഒരു മയത്തിൽ പിടിക്കടി " "അതെ ഞാൻ ഇങ്ങനെ കേറി പിടിക്കാൻ അല്ലെ ഇയാളു വണ്ടി ഇത്ര കത്തിച്ചു വിട്ടേ.. അപ്പോൾ സഹിച്ചോ " "അതെ അതിനു വേണ്ടി തന്നെയാണ്.. എന്നാൽ മോളു നല്ല പോലെ പിടിചോ കേട്ടോ " "ഓ.. " ശരിക്കും പറഞ്ഞ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഇതു പോലെ എപ്പോൾ എങ്കിലും ഒരു നൈറ്റ്‌ ഡ്രൈവ് എന്റെ നല്ല പാതിക്ക് ഒപ്പം..അതൊക്കെ ആലോചിച്ചു ഞാൻ സാറിനെ ഇറുകെ പുണർന്നു.. സാർ വണ്ടി കൊണ്ട് വന്നു നിർത്തി.. ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു വലിയ പാലം ഉണ്ട്..കായലിനു കുറുകെ..ഞങ്ങൾ രണ്ടു പേരും ഇറങ്ങി..ഇത്രയും ഭംഗി ഈ സ്ഥലത്തിന് ഉണ്ട് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്..ഞാൻ മനസ്സിൽ കരുതി.. രണ്ടു വശത്തു ചീന വലകൾ തല കായലിൽ കുമ്പിട്ടു കിടക്കുന്നു.. അതിനുള്ളിൽ വലിയ ബൾബ് മിഴി ചിമ്മി കിടക്കുന്നു നോക്കെത്താ ദൂരത്തോളം..പിന്നെ ഒരുപാട് മീൻ പിടുത്ത തൊഴിലാളികൾ വള്ളത്തിൽ വല വീശുന്നു.. അതിലും കുഞ്ഞു കുഞ്ഞു വിളക്കുകൾ കാണാം.. ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചു ഞങ്ങള്ക്ക് നേരെ നിലാവ് പെയ്യിക്കുന്നു.. അതിനു അകമ്പടി എന്നോണം നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി മിഴി ചിമ്മി..തിരികെ നോക്കിയപ്പോൾ ഇതൊക്കെ ആസ്വദിച്ചു നിൽക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹരിയേട്ടൻ ബുള്ളെറ്റിൽ ചാരി നില്കുന്നു.. ഞാൻ ഓടി ചെന്നു ഹരിയേട്ടനെ കെട്ടി പിടിച്ചു...ആ നെഞ്ചിൽ വീണു... " ശരിക്കും എന്തിനാ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ " അതിനും മറുപടി ആയി ഹരിയേട്ടൻ എന്റെ മുഖം കൈകളിൽ എടുത്തു നെറുകയിൽ ചുംബിച്ചു.. "ഇപ്പോൾ പിണക്കം മാറിയോ എന്റെ യക്ഷി കുട്ടിയുടെ " "അതിന് ആരാ പിണങ്ങിയെ??" "പിന്നെ???? "സാർ നെറ്റി ചുളിച്ചു "അതെ എനിക്ക് ഇയാള് പോയ ശേഷം വല്ലാണ്ട് മിസ്സ്‌ ചെയ്തു...അതെങ്ങനെ എന്റെ ശ്വാസവും കൂടി അല്ലേ കൊണ്ട് പോയെ..കുറെ നേരം ഫോട്ടോ ഒക്കെ നോക്കി അഡ്ജസ്റ്റ് ചെയ്തു..പിന്നെ കരുതി വിളിക്കും എന്ന് എന്നിട്ട് വിളിച്ചോ അതും ഇല്ല അങ്ങോട്ട് വിളിച്ചപ്പോൾ അമ്മ വിളിചതോ എന്ന്.. അമ്മയുടെ ശബ്ദം കേൾക്കാൻ അല്ലെ ഞാൻ അത്രേം നേരം കാത്തു ഇരുന്നേ എനിക്ക് അപ്പോൾ ദേഷ്യവും സങ്കടം ഒക്കെ വന്നു അതാ ഞാൻ... " "എടി ഭയങ്കരി "എന്ന് പറഞ്ഞു സാർ എന്റെ മൂക്കിൽ സാറിന്റെ മൂക്ക് കൊണ്ടു ഉരുമ്മി.. "ഇനി ഇങ്ങനെ ചെയ്യല്ലേ.. ദിവസം ഒരു തവണ എങ്കിലും എന്നെ വിളിക്കണേ പ്ലീസ് "ഞാൻ കെഞ്ചി "ശ്രെമിക്കാം " "എടാ ദുഷ്ട "എന്ന് പറഞ്ഞു ഞാൻ സാറിന്റെ പുറത്തു ഒരു അടി കൊടുത്തു.. "എന്റെ അമ്മേ.. ഞാൻ എന്തുവാടി ചെണ്ട ആണോ കാണുമ്പോൾ കാണുമ്പോൾ ഇങ്ങനെ തല്ലാൻ.. ഞാൻ ജില്ലാ കളക്ടർ ആണെന്ന് നീ മറക്കല്ല് " "ഈ അതെ പൊന്നു മോൻ എന്റെ മാത്രം ചെണ്ട ആണ് കേട്ടോ..ബാക്കി ഉള്ളോർക്ക് ജില്ല കളക്ടർ "... "സബാഷ്.. " കുറെ നേരം ഞാൻ ഹരിയേട്ടന്റെ കയ്യിൽ എന്റെ കൈ കോർത്തു ആ തോളിൽ തല ചായച്ചു ഇരുന്നു... "പോകണ്ടേ നമുക്ക് "...ഹരിയേട്ടൻ ചോദിച്ചു "പോണോ?? " "എന്റെ പൊന്നു മോളെ നിന്നെ ഒരു മണിക്കൂർ കഴിഞ്ഞു അങ്ങ് എത്തിക്കാം എന്ന് നിന്റെ അച്ഛനും അമ്മയ്ക്കും ഞാൻ വാക്ക് കൊടുത്തത് ആണ്.. " "ശോ ഇയാൾക്കു രണ്ടു മൂന്ന് മണിക്കൂർ എന്ന് ചോദിച്ചു കൂടായിരുന്നോ " "ആ ബെസ്റ്റ് ഇതു തന്നെ മനുഷ്യൻ ഒപ്പിച്ചത് എങ്ങനെ എങ്കിലും ആണ്.. അതും നിശ്ചയം പോലും കഴിയാതെ.. നീ വന്നേ "എന്ന് പറഞ്ഞു ഹരിയേട്ടൻ എന്റെ കയ്യിൽ പിടിച്ചു വണ്ടിയിൽ ഇരുത്തി.. ഞാൻ ഹരിയേട്ടന്റെ ചെവിയോട് എന്റെ ചുണ്ടുകൾ അടുപ്പിച്ചു ഒരു ഉമ്മ കൊടുത്തു..ഏട്ടൻ പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി ഒട്ടും പ്രതീക്ഷിക്കാത്തതു ആയതു കൊണ്ടു.. "ചില കാര്യങ്ങൾ അങ്ങനെ ആണ് ഹരിയേട്ടാ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ ഞാൻ ഇപ്പോൾ തന്ന പോലെ .. അത് പോലെ ഒന്നാണ് ഹരിയേട്ടൻ എനിക്കു ഈ രാത്രി സാധിച്ചു തന്നത്...." "ആഹാ അപ്പോൾ ആഗ്രഹങ്ങൾ ഓരോന്ന് ആയി പോരട്ടെ സാധിച്ചു തരാൻ പറ്റുന്നത് ആണേൽ ഞാൻ നടത്തി തരാം " "അതു വേണ്ട... പറയാതെ നമ്മുടെ ആഗ്രഹങ്ങൾ നടത്തി തരുമ്പോൾ ഉള്ള സുഖം പറഞ്ഞിട്ട് ചെയ്തു തരുമ്പോൾ കിട്ടില്ല മോനെ... anyway thank you so much എന്റെ കള്ള കളക്ടറെ...ഇനി വണ്ടി വിട്ടോ മോനെ... " എന്ന് പറഞ്ഞു അവൾ വണ്ടിയിൽ ഇരുന്നു വിളിച്ചു കൂവി... ഞാൻ ആ സമയം മനസു കൊണ്ടു രമ്യക്ക് നന്ദി പറഞ്ഞു.. (തുടരും ) എന്റെ പ്രണയം 15 പാർട്ട്‌ 14 https://m.facebook.com/groups/1725045934377816?view=permalink&id=2345976502284753 തിരികെ പോകുന്ന വഴി എനിക്കു നാളെ മുതൽ ഉണ്ടായേക്കാവുന്ന തിരക്കുകലെ പറ്റി അവളോട്‌ പറഞ്ഞു ബോധ്യ പെടുത്തി.. ഇലക്ഷന് പ്രഖ്യാപിച്ചു കഴിഞ്ഞ പിന്നെ നിന്ന് തിരിയാൻ കൂടി സമയം കാണില്ല.. എല്ലാം അവൾ മൂളി കേട്ടു.. അവൾ ഒന്നും കഴിച്ചില്ല എന്ന് ആന്റി പറഞ്ഞത് ഓർമ ഉണ്ടായത് കൊണ്ട് വഴിയിൽ കണ്ട തട്ടുകടയിൽ നിന്നും ഒരുമിച്ചു ഫുഡ്‌ കഴിച്ചു... വീട്ടിൽ എത്തുമ്പോൾ ഞങ്ങളെ രണ്ടു ആളെയും കാത്തു ആന്റിയും അങ്കിളും മുന്നിൽ തന്നെ ഉണ്ടായിരുന്നു.. അവളുടെ മുഖത്തെ സന്തോഷം കണ്ടിട്ട് ആകണം ഞങ്ങളുടെ പിണക്കം മാറി എന്ന് അവർക്കും മനസിലായി..അവളെ എന്നെ ഒപ്പം അയക്കാൻ മനസ്സ് കാണിച്ചതിന് ഞാൻ അവരോട് താങ്ക്സ് പറഞ്ഞു ഇറങ്ങി..വീട്ടിൽ എത്തിയപ്പോൾ എല്ലാരും കിടന്നിരുന്നു ഞാൻ സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്നു റൂമിലേക്ക് പോയി... ഒന്ന് ഫ്രഷ് ആയി വന്നു മൊബൈൽ എടുത്തപ്പോൾ മെസ്സേജ് കണ്ടു യക്ഷി കുട്ടിയുടെ "താങ്ക്സ് ഹരിയേട്ടാ..... ♥️♥️♥️♥️ഇന്നത്തെ ഈ നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്..ഗുഡ് നൈറ്റ്‌... ആ പിന്നെ പറഞ്ഞത് ഒക്കെ ഓർമ ഉണ്ട്.. ഇലക്ഷന് കഴിയും വരെ ഞാൻ അടി ഇടില്ല കേട്ടോ.. ഒരു പരാതിയും പറയില്ല.. ബട്ട്‌ അതു കഴിഞ്ഞാൽ ഞാൻ പഴയ യക്ഷി തന്നെ ആകും... 😜" "ഓ ആയിക്കോട്ടെ ഭവതി.... പെട്ടു പോയില്ലേ... അനുഭവിക്കുക തന്നെ... അപ്പോൾ ശരി യക്ഷി കുട്ടി.. ഗുഡ് നൈറ്റ്‌ " **************************************** സാറിനു ഗുഡ് നൈറ്റ്‌ അയച്ചു കിടന്നപ്പോൾ ആണ് ചത്തു കിടന്ന കോളേജിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചറ പറ മെസ്സേജ് വരുന്നു..ഇതിപ്പോൾ എന്താ എന്ന് നോക്കിയപ്പോൾ ആ രമ്യ എന്റേം സാറിന്റെയും കല്യാണം ഫിക്സ് ആയ കാര്യം ഇട്ടതു ആണ്.. പിന്നെ ചോദിക്കൽ ആയി പറച്ചിൽ ആയി.. ഞാൻ ആണേൽ ഒന്നും അറിയാത്ത പോലെ കിടന്നു ഉറങ്ങി.. പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ പിള്ളേർ എല്ലാം എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുവാ.. ചിലരൊക്കെ ഭയങ്കര ബഹുമാനം.. ഗുഡ് മോർണിംഗ് ഒക്കെ ഇങ്ങോട്ട് പറയുന്നു..ഇതൊക്കെ കണ്ടിട്ട് നമ്മുടെ കണ്ണൻ സ്രാങ്ക് പറയും പോലെ ഇതിപ്പോൾ എനിക്കു വട്ടായതാണോ അതോ കോളേജിലെ പിള്ളേർക്ക് മൊത്തം വട്ടായതാണോ...???എന്ന് തോന്നി.. ക്ലാസ്സിൽ ചെന്നപ്പോൾ അല്ലെ ദേ പിള്ളേരെല്ലാം വന്നു എന്നെ പൊതിഞ്ഞു..ചോദ്യങ്ങൾ കൊണ്ടു വീർപ്പു മുട്ടിച്ചു.. കുറച്ചു ഞാൻ പറഞ്ഞു കുഴഞ്ഞപ്പോൾ പിന്നെ രമ്യ പറഞ്ഞു..അങ്ങനെ ഒറ്റ ദിവസം കൊണ്ടു ഞങ്ങളുടെ ലവ് സ്റ്റോറി കോളേജിൽ മൊത്തം പാട്ട് ആയി.... ഉച്ചക്ക് ക്യാന്റീനിൽ ഇരിക്കുമ്പോൾ ആണ് ക്ലാസ്സിലെ പ്രസീത വന്നിട്ട് യൂണിവേഴ്സിറ്റി കലോത്സവത്തിന് ഡേറ്റ് വന്നു പാർട്ടിസിപ്പെറ്റു ചെയ്യുന്നവർ പേര് കൊടുക്കാൻ പറഞ്ഞു എന്ന്.. കേട്ടപ്പോൾ ഒരു വിഷമം തോന്നി... കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു.. അതു കണ്ടിട്ട് രമ്യ വന്നു എന്നെ സമാധാനിപ്പിച്ചു.. "ഇതിപ്പോൾ രണ്ടാമത്തെ വർഷം ആയി.. നിനക്ക് ഇനിയെങ്കിലും ആ കാര്യം മറന്നു പങ്കെടുതു കൂടെ "? "എല്ലാം അറിഞ്ഞിട്ടും എത്ര നിസാരം ആയിട്ട് ആണ് നീ ഇങ്ങനെ പറയുന്നേ.. " "പിന്നെ അല്ലാണ്ട് ലോകത്ത് നീ മാത്രമേ കാണു കയ്യിൽ ഉണ്ടായിരുന്ന ചിലങ്കകളിൽ ഒന്ന് നഷ്ടപ്പെട്ടു പോയി എന്ന് കരുതി നൃത്തം തന്നെ ഉപേക്ഷിച്ച ഒരു നർതകി!!!! എന്താ വേറെ ചിലങ്ക കെട്ടിയാൽ നൃത്തം ചെയ്താൽ വരില്ലേ?? " "രമ്യ സ്റ്റോപ്പ്‌ it... നിനക്ക് നിനക്ക് അതു എത്ര പറഞ്ഞാലും മനസിലാകില്ല.. ഞാൻ ആ ചിലങ്ക കെട്ടി ആടി തുടങ്ങിയ കാലം മുതൽ എല്ലാം എന്നിലേക്ക്‌ വന്നു ചേരുക ആയിരുന്നു.. ഒരു വല്ലാത്ത affection ഞാനും അതും ആയി ഉണ്ടായിരുന്നു..നീ ഒന്ന് ഓർത്തു നോക്കിയേ അതിന് ശേഷം ആണ് ഞാൻ സ്കൂൾ കലോത്സവത്തിന് എല്ലാ വർഷവും കലാ തിലകം ആകാൻ തുടങ്ങിയതു..എന്റെ ജീവനെക്കൾ ഏറെ പ്രിയപ്പെട്ടവ ആണ് എനിക്ക് ആ ചിലങ്കകൾ.. അന്ന് ഇവിടെ ഫസ്റ്റ് ഇയർ വന്നപ്പോൾ തൃശ്ശൂരിൽ വച്ചു നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനും എനിക്ക് തന്നെ അല്ലായിരുന്നോ????..... പക്ഷേ എന്റെ അഹങ്കാരം കൊണ്ടു ആകും..അല്ലെങ്കിൽ അമിത ആഹ്ലാദം കൊണ്ടു തിരികെ വീട്ടിൽ എത്തുമ്പോൾ എന്റെ രണ്ടു കണ്ണുകൾ പോലെ ഞാൻ കൊണ്ടു നടന്ന എന്റെ ചിലങ്കകളിൽ ഒന്ന് നഷ്ടപെട്ടു പോയത്....അന്ന് ഞാൻ ഒഴുക്കിയ കണ്ണു നീര്... ഇല്ല എന്റെ അഹങ്കാരം കൊണ്ടു നഷ്ടം ആയത് ആണ് അതു.. അതു കൊണ്ട് ഇനി വേറെ ഒന്ന് കിട്ടിയാലും എനിക്കു പഴയ പോലെ ആകാൻ പറ്റില്ല എന്ന് നീ തന്നെ പല വട്ടം ശ്രെമിച്ചു പരാജയ പെട്ടത് അല്ലെ...പിന്നെ എന്തിനാ വീണ്ടും???" "സോറി മോളെ എല്ലാം എനിക്കു അറിയാം പക്ഷെ നീ പഴയ പോലെ വീണ്ടും നൃത്തം ചെയ്യുന്നത് കാണാൻ ഒരു കൊതി അതാ... പോട്ടെടാ " "ഉം നീ പൊയ്ക്കോ.. എനിക്കു കുറച്ചു നേരം തനിച്ചു ഇരിക്കണം... " അത് കേട്ടതും രമ്യ ക്ലാസ്സിലേക്ക് പോയി... പഴയ ഓരോ കാര്യങ്ങൾ മനസിലേക്ക് വീണ്ടും തികട്ടി വന്നപ്പോൾ പിന്നെ ക്ലാസ്സിൽ കയറാൻ തോന്നി ഇല്ല.. ഞാൻ വീട്ടിലേക്ക് പോയി... ************************************** ഞാൻ വീട്ടിൽ വന്നു കുറെ നേരം കണ്ണടച്ചു കിടന്നു എപ്പോളോ ഉറങ്ങി പോയി.. അമ്മയും അച്ഛനും ജോലി കഴിഞ്ഞു വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്...എന്റെ മുഖം കണ്ടപ്പോൾ തന്നെ രണ്ടാൾക്കും എന്തോ പ്രശ്നം എന്നിൽ ഉണ്ടെന്ന് മനസിലായി.. "എന്താ മോളെ നീ വീണ്ടും ഹരിയും ആയി പിണങ്ങിയോ?? മോൾക് അറിയാല്ലോ അയാൾ ഒരു വലിയ പൊസിഷൻ കീപ് ചെയുന്ന ആൾ ആണ്.. പോരാതെനു ഇപ്പോൾ ഇലക്ഷന് ഡ്യൂട്ടി..വിളിച്ചില്ല മിണ്ടി ഇല്ല എന്നൊന്നും പറഞ്ഞു അയാളോട് പരിഭവം കാട്ടാൻ നില്കല്ലേ " "എയ് ഞാനും ഹരിയേട്ടനും ആയി ഒരു പ്രശനവും ഇല്ല അച്ഛാ " "പിന്നെ??? " അമ്മ ആയിരുന്നു കുറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ പറഞ്ഞു "യൂണിവേഴ്സിറ്റി കലോത്സവത്തിന് ഡേറ്റ് വന്നു.. " അച്ഛനും അമ്മയും പിന്നെ ഒന്നും ചോദിച്ചില്ല...പക്ഷെ അവരുടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന ആ റൂമിലേക്ക് ആയിരുന്നു..എന്റെ കണ്ണുകൾക്കു ഒപ്പം കാലുകളും അവിടേക്ക് ചലിച്ചു..റൂം തുറന്നു ഞാൻ വാതിൽ പതിയെ അടച്ചു.. അതിൽ നിറയെ എന്റെ കുഞ്ഞു പ്രായം തൊട്ട് എനിക്കു കിട്ടിയ സമ്മാനങ്ങൾ ആയിരുന്നു.. ട്രോഫി മെഡൽ...പല നൃത്ത രംഗങ്ങളിൽ പകർത്തിയ ഫോട്ടോസ്..സർട്ടിഫിക്കറ്റ്സു..അതിനിടയിൽ എന്റെ വേഷങ്ങൾക്കു ഉപയോഗിച്ച വസ്ത്രം, ആഭരണങ്ങൾ.. എല്ലാം കഴിഞ്ഞു ഞാൻ എന്റെ കുഞ്ഞു ആമാട പെട്ടി തുറന്നു.. അതിൽ ഇണയെ നഷ്ട പെട്ട പോലെ എന്റെ ഒറ്റ ചിലങ്ക... വെറുതെ വിരസമായി ഞാൻ അതിൽ തലോടി എന്റെ നെഞ്ചോടു ചേർത്ത് വച്ചു.. കുറെ നേരം അങ്ങനെ നിന്നപ്പോൾ തന്നെ മനസിന്‌ ഒരു സുഖം.. അപ്പോൾ ആണ് അമ്മ വാതിലിൽ തട്ടിയത്.. ഹരിയേട്ടന് വിളിക്കുന്നു എന്ന് പറയാൻ.. ഞാൻ അത് തിരികെ വച്ചു റൂം പൂട്ടി പുറത്തു വന്നു.. അച്ഛൻ ഞാൻ വരുന്നത് കണ്ടു ഫോൺ എന്റെ കയ്യിൽ തന്നു...എന്റെ സ്വരം കേട്ടിട്ട് ആണോ എന്തോ "എന്താടോ തനിക്ക് വയ്യേ " എന്ന് സാർ ചോദിച്ചു.. "എയ് ഇല്ല .. ഹരിയേട്ടൻ പറഞ്ഞോ " "കേൾക്കുമ്പോൾ തനിക് വിഷമം കാണും എന്ന് അറിയാം..ഇലക്ഷന് ആയതു കാരണം ഞായറാഴ്ചയും എനിക്ക് ഡ്യൂട്ടി ഉണ്ട്.. അത് കൊണ്ട് എൻഗേജ്മെന്റിനു ഞാൻ കാണില്ല..." മറുപടി ആയി ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.. "അയ്യോ അപ്പോളേക്കും പിണങ്ങിയോ?? " "ഇല്ല ഹരിയേട്ടാ..എനിക്ക് പിണക്കം ഒന്നും ഇല്ല..എങ്കിൽ വയ്കട്ടെ " "ഹ വയ്ക്കാതേടി.. എന്തോ കാര്യം ആയ പ്രശ്നം ഉണ്ടല്ലോ.. പരിഹരിക്കാൻ പറ്റുന്നത് ആണേൽ ഞാൻ പരിഹരിക്കാം " "പ്രശ്നം ഉണ്ട്.. പക്ഷേ ഹരിയേട്ടൻ എന്ന് അല്ല ലോകത്ത് ആരെ കൊണ്ടും ഇത് പരിഹരിക്കാൻ പറ്റില്ല.." "അത് എന്ത് കാര്യം ആണ് "? "ഞാൻ പിന്നെ എപ്പോ എങ്കിലും പറയാം.ഇപ്പോൾ ഞാൻ ഫോൺ അച്ഛന് കൊടുക്കുവ ഗുഡ് നൈറ്റ്‌ " "ഉം ഓക്കേ.. " ഞായറാഴ്ച അടുത്ത ബന്ധുക്കൾ വരും എന്നും അവർ നിശ്ചയം നടത്തി പോകും എന്ന് അച്ഛൻ പറയുന്നത് കേട്ടു.. റിങ് എക്സ്ചേഞ്ച് തത്കാലം ഇല്ല എന്ന് മനസിലായി..അതു നന്നായി വെറുതെ കെട്ടി ഒരുങ്ങി നിൽക്കണ്ടല്ലോ... എന്ന് എങ്കിലും ഇതൊക്കെ ഹരിയേട്ടനോട്‌ ഷെയർ ചെയ്യണം എന്ന് കരുതിയത് ആണ്.. അതെങ്ങനെ ഞാൻ തന്നെ ആ മനുഷ്യനോടു 5 മിനിറ്റ് സംസാരിക്കില്ല.. ഞാൻ തന്നെ അങ്ങോട്ട് അടി ഇട്ടു പിണങ്ങും പിന്നെ എങ്ങനെയ...അങ്ങനെ ആ ദിവസവും അവസാനിച്ചു.. പിന്നീട് ഉള്ള ദിവസങ്ങളിൽ കോളേജിൽ പിള്ളേർ പ്രാക്ടീസ് ഒക്കെ ആയി തകർത്തു.. വീട്ടിൽ ആണേൽ നിശ്ചയത്തിനു ബന്ധുക്കളെ ക്ഷണിക്കൽ പന്തൽ ഇടീൽ അങ്ങനെ അങ്ങനെ.. ഇതൊന്നും എന്നെ ബാധിക്കാത്തതു ആയതു കൊണ്ട് അങ്ങോട്ട് ഞാൻ പോയതേ ഇല്ല..ദിവസങ്ങൾ ഇങ്ങനെ പോയ്കൊണ്ടേ ഇരുന്നു.. നാളെ ആണ് നിശ്ചയം..വാക്ക് കൊണ്ടു ഉള്ള ഉറപ്പു പറയൽ.. എന്നാലും ആ ദുഷ്ടൻ ഒന്ന് വരാൻ പറ്റണില്ലല്ലോ നാളെ.. ഹോ..പുറത്തു ആണേൽ നല്ല മഴയുടെ ലക്ഷണം ഉണ്ട്.. ഞാൻ വെറുതെ റൂമിൽ ഒന്ന് കിടന്നത് ആണ് മയങ്ങി പോയി.. no നന്നായി ഉറങ്ങി പോയി..ഉറക്കത്തിൽ എന്റെ അടുത്ത് ഹരിയേട്ടൻ വരുന്നതും.. എന്നോട് എന്തൊക്കെയോ സംസാരിക്കുന്നതും.. ഞാൻ അതിനൊക്കെ മറുപടി നൽകുന്നതും.. പോകാൻ നേരം എന്റെ വിരലിൽ ഒരു മോതിരം അണിയിച്ചു നെറുകയിൽ ഉമ്മ തരുന്നതായി സ്വപ്നം കണ്ടതും.. പെട്ടെന്ന് ആണ് അമ്മയുടെ ശബ്ദം കേട്ടു ഞാൻ ഉണർന്നത്.. പുറത്തു ആണേൽ കോരി ചൊരിയുന്ന മഴ.. സമയം 9 ആകുന്നു.. "എന്താ ലച്ചു ഇത്.. എന്ത് ഉറക്കം ആണ് ഹരി വന്നിട്ട് കൂടി നീ അറിഞ്ഞില്ലേ??? " "എന്തുവാ ഹരിയേട്ടൻ വന്നെന്നോ എപ്പോ.. എന്നിട്ട് എന്താ എന്നെ വിളിക്കാഞ്ഞേ " "അതു കൊള്ളാം ഹരി നിന്റെ റൂമിൽ വന്നിട്ട് നിന്റെ ഉറക്കം കണ്ടു തിരികെ വന്നു.. ഇപ്പോൾ ഇറങ്ങിയതേ ഉള്ളു.. ഇത്രയും തിരക്ക് ആയിട്ട് കൂടി ഹരിക്ക് ഇല്ലാത്ത ക്ഷീണം ആണ് നിനക്ക് അല്ലെ? താഴേക്ക് വാ ആഹാരം എടുത്തു വച്ചിട്ടുണ്ട് "എന്ന് പറഞ്ഞു അമ്മ താഴേക്കു പോയി..ഞാൻ ആണേൽ അഴിഞ്ഞു കിടന്ന മുടി വാരി കെട്ടാൻ നോക്കിയപ്പോൾ ആണ് എന്റെ വിരലിൽ മുടി ഉടക്കിയത്... നോക്കുമ്പോൾ എന്റെ മോതിര വിരലിൽ ഹരിയേട്ടന്റെ പേര് കൊത്തിയ പ്ലാറ്റിനത്തിൽ ഉള്ള ഒരു മോതിരം... !!!! ഞാൻ വേഗം ഫോൺ എടുത്തു ഹരിയേട്ടനെ വിളിച്ചു...അതു പ്രതീക്ഷിച്ച എന്നോണം ഹരിയേട്ടൻ ഫോൺ പെട്ടെന്ന് എടുത്തു.. "അതെ എന്താ ഉദ്ദേശം?? " "എന്ത് ഉദ്ദേശം??? " "ഞാൻ ഉറങ്ങി കിടന്നപ്പോൾ റൂമിൽ വന്നിട്ട് സ്വന്തം പേര് എഴുതിയ മോതിരം ഞാൻ കൂടി അറിയാതെ ഇട്ടിട്ട് ഒരു പോക്ക് " "ആര് പറഞ്ഞു നീ അറിഞ്ഞില്ല എന്ന് " "വേറെ ആര് പറയണം ഞാൻ അല്ലെ പൊട്ടാ പറഞ്ഞത് ഇപ്പോൾ?? " "അതു ശരിയാ എന്താ സംഭവിച്ചത് എന്ന് നിനക്ക് ഓർമ കാണില്ല.. അതു കൊണ്ടു ഞാൻ എല്ലാം വീഡിയോ ആക്കി വച്ചിട്ടുണ്ട്.. ഇല്ലേൽ എന്റെ യക്ഷി കുട്ടി സമ്മതിച്ചു തരില്ല എന്ന് എനിക്കു അറിയില്ലേ?? " "എന്ത് വീഡിയോ??? !!!" "ഞാൻ റൂമിൽ വന്നപ്പോൾ നീ നല്ല ഉറക്കം.. പിന്നെ ഉണർത്തണ്ട എന്ന് കരുതി തിരികെ നടന്നപ്പോൾ ഹരിയേട്ടാ എന്നൊരു വിളി... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നീ ആണ്.. പക്ഷേ നീ നല്ല ഉറക്കം... പിന്നേം നീ വിളിച്ചപ്പോൾ..ഞാൻ മൊബൈൽ എടുത്തു എല്ലാം സേവ് ചെയ്തു വച്ചു.. പിന്നെ കാണിക്കാം കേട്ടോ " "ഒന്ന് പറ ഹരിയേട്ടാ പ്ലീസ് " "പറയാൻ ഒന്നും ഇല്ല..എന്റെ യക്ഷി കുട്ടി മനസു കൊണ്ടു ആശിച്ചതു അല്ലെ നാളെ എന്റെ കൈ കൊണ്ടു എന്റെ പേര് കൊത്തിയ മോതിരം നിന്റെ വിരലിൽ ഞാൻ അണിയിക്കുന്നത് " "ഉം അതെ.. പക്ഷെ ഇയാളുടെ ഒടുക്കത്തെ തിരക്ക് എല്ലാം നശിപ്പിച്ചു " "ആ അതു മുൻകൂട്ടി കണ്ടത് കൊണ്ടു എന്റെ കുട്ടിയെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആണ് ഇല്ലാത്ത സമയം ഉണ്ടാക്കി ഞാൻ മോതിരവും ആയി വന്നത്.. അപ്പോൾ അവൾക്ക് ഒടുക്കത്തെ ഉറക്കം.. വിളിച്ചിട്ട് എണീക്കണം അല്ലോ.." "ഞാൻ സത്യം ആയും അറിഞ്ഞില്ല ഹരിയേട്ടാ.. " "എന്തായാലും ആഗ്രഹം നടന്നല്ലോ " "ഉം... എന്നാലും ഞാൻ ഉറക്കത്തിൽ ആയി പോയില്ലേ.. " "സാരമില്ല.. ഇപ്പോൾ മോളു പോയി വല്ലതും കഴിച്ചു കിടന്ന് ഉറങ്ങു.. ആ പിന്നെ നാളെ ഉള്ള പുട്ടി ഒന്നും വാരി അടിക്കല്ലേ മുഖത്ത്..നീ എങ്ങനെയോ അങ്ങനെ കണ്ടാൽ മതി എന്റെ ബന്ധുക്കൾ.. ഞാൻ ഒരു സാരീ അമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്...അതു ഉടുത്ത മതി നാളെ.. പോയി നോക്ക് ഇഷ്ടം ആയോ എന്ന്.. അപ്പോൾ ഗുഡ് നൈറ്റ്‌.. " ഞാൻ ഫോൺ വച്ചു... എന്റെ വിരലിൽ നോക്കി പുഞ്ചിരിച്ചു കൊണ്ടു സാറിന്റെ പേര് കൊത്തിയ മോതിരത്തിൽ അമർത്തി ചുംബിച്ചു...എന്നിട്ട് താഴേക്ക് ഓടി... (തുടരും ) Nb :- ലേറ്റ് ആകുന്നത് മനഃപൂർവം അല്ല ഫോൺ നല്ല ഒന്നാന്തരം പണി തന്നു... ചാർജ് നില്കുന്നില്ല.. പുതിയ ഫോൺ ബുക്ക്‌ ചെയ്തിട്ടുണ്ട് 😪😪😪 എന്റെ പ്രണയം 16 പാർട്ട്‌ 15 https://m.facebook.com/groups/1725045934377816?view=permalink&id=2350220405193696 ഞാൻ ഓടി വരുന്ന കണ്ടിട്ട് അമ്മ കണ്ണും തള്ളി നിൽകുവാ... !!! "എടി ലച്ചു നീ ഇത് എങ്ങോട്ടാ ഈ ഓടി വരുന്നേ എന്നെ തള്ളി നീ ഇടുവോ " അമ്മ അത് ചോദിച്ചതും ഞാൻ സഡൻ ബ്രേക്ക്‌ ഇട്ട് അമ്മയെ നോക്കി ഒരു വളിച്ച ചിരി പാസ്സ് ആക്കി.. "അത്.... അമ്മ... ഹരിയേട്ടൻ... " ഞാൻ വാക്കിനായി തപ്പി പെറുക്കി.. "നീ കിടന്നു ഉരുളണ്ട..ഞങ്ങളുടെ റൂമിൽ പോയി എടുത്തോ.. ഹരി കൊണ്ട് വന്നത് അവിടെ ഇരിപ്പുണ്ട് " "താങ്ക്സ് അമ്മ " എന്ന് പറഞ്ഞു അമ്മയെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു..എന്നിട്ട് ഒരു ഓട്ടം ആയിരുന്നു റൂമിലേക്ക് "എടി പെണ്ണെ നോക്കിയും കണ്ടും ഒക്കെ ഓട്.. കൊണ്ട് വന്നത് ആരും എടുത്തു കൊണ്ട് പോകില്ല.. നാളത്തെ ചടങ്ങിന് നീ വേണ്ടുന്നത് ആണെന്ന് ഓർമ വേണം.. " "ഓ വരവ് വച്ചേ... "..ഞാൻ അത് പറയുമ്പോളേക്കും ഹരിയേട്ടൻ ഏല്പിച്ച കവറും എടുത്തു ഞാൻ എന്റെ റൂമിലേക്ക് പോയ്‌.. അത് തുറന്നു നോക്കിയപ്പോൾ എന്റെ കണ്ണ് സന്തോഷം കൊണ്ട് തിളങ്ങി ഒരു പീകോക്ക് കളർ സാരീ..റോയൽ ബ്ലൂ ബ്ലൗസ്.. സാരീ ആണേൽ ചെസ്റ്റ് പോർഷൻ ഹെവി beads പിന്നെ സ്റ്റോൺ എംബ്രോയ്ഡറി വർക്ക്‌ ഒക്കെ വച്ചു നല്ല കിടു ആയിട്ട് ഉണ്ട്...ബ്ലൗസിൽ ആണേൽ സ്ലീവ്സിൽ ഇതേ വർക്ക്‌.. ഇത് ഇങ്ങേരു എപ്പോൾ ഒപ്പിച്ചു ഈശ്വരാ...സാരീ ഞാൻ എന്റെ മേലെ വച്ചിട്ട് കണ്ണാടിയിൽ നോക്കി... സത്യം പറഞ്ഞ ഞാൻ എടുത്ത ഒരു ഡ്രസ്സ്‌ പോലും ഇത്ര മാച്ച് ആയി തോന്നിയിട്ടില്ല... അപ്പോൾ ആണ് അമ്മ അകത്തേക്ക് വന്നത്... "ഇത് ഏതു സാരീ ലച്ചു??? " "എന്റെ അമ്മേ ഇതാണ് അമ്മയുടെ കയ്യിൽ ഹരിയേട്ടൻ തന്നിട്ട് പോയതു... നാളത്തെ ഫങ്ക്ഷന് ഇടാൻ " "അയ്യോ അപ്പോൾ നമ്മൾ വാങ്ങിയതോ???? അത് എന്ത് ചെയ്യും?? " "അമ്മ ഇത് രണ്ടും നോക്കിയിട്ട് ഏതാ എനിക്ക് ചേരുക എന്നൊന്ന് നോക്കി പറ... " ഞാൻ രണ്ട് സാരിയും എടുത്തു എന്റെ മേലെ വച്ചു കാണിച്ചു... അമ്മയുടെ കണ്ണ് പോയത് ഹരിയേട്ടൻ കൊണ്ട് വന്ന സാരിയിൽ ആണ്... "എന്നാലും ഈ ഹരിക്ക് ഇത്രയ്ക്കും സെലെക്ഷൻ ഒക്കെ അറിയുമോ??? നമ്മൾ എത്ര ടൈം എടുത്ത ഈ സാരീ എടുത്തേ എന്നിട്ടോ നിനക്ക് അത് ബോധിച്ചില്ല.. ഇപ്പോൾ ഹാപ്പി ആയല്ലോ.. " "എന്നാലും എനിക്ക് ഇഷ്ടം നിങ്ങളുടെ സെലെക്ഷൻ ആണ്... "ഞാൻ അമ്മേ നോക്കി കണ്ണിറുക്കി "ഓ പിന്നെ... നിന്റെ തുള്ളി ചാട്ടം കണ്ടാലും പറയും... ഹരിയെ പിണക്കണ്ട ഇത് തന്നെ മതി നാളെ.. അതെ കല്യാണത്തിന് എങ്കിലും നിനക്ക് സാരീ വാങ്ങാൻ ഞങ്ങളെ ഒന്നു അനുവദിക്കാൻ പറയണേ ഹരിയോട് " അമ്മ ഒരു കള്ള പരിഭവത്തോടെ പറഞ്ഞു... "ഉറപ്പ് പറയാൻ പറ്റില്ല അമ്മേ ശ്രെമിക്കാം " "എടി നിന്നെ ഞാൻ " എന്ന്നും പറഞ്ഞു അമ്മ എന്റെ ചെവിക്ക് പിടിക്കാന് വന്നു.. "അയ്യോ അമ്മേ പ്ലീസ് വാ നമുക്ക് ബാക്കി എന്തൊക്കെ ഐറ്റംസ് ഉണ്ട് എന്ന് കൂടി നോക്കാം " എന്ന് പറഞ്ഞു അമ്മയും ഞാനും കൂടി നോക്കി.. ആ സാരിക്കു ചേരുന്ന വളകൾ, ഒരു കുഞ്ഞു പൊട്ടു, ഒരു മാല,കമ്മൽ, പിന്നെ ഒരു ഹെയർ ക്ലിപ്പ്... "ആ നിന്റെ അച്ഛനെ പോലെ അല്ല ഹരി ആള് പൊളി ആണ് മോളെ " "അമ്മേ.. പൊളി??? !!!" "ആ അങ്ങനെ ഒക്കെ അല്ലെ ഇപ്പോൾ പറയുന്നത്.. ഞാൻ ഒരു സത്യം മാത്രം പറഞ്ഞതാ.. വാ കഴിച്ചിട്ട് കിടക്കാൻ നോക്ക് നീ രാവിലെ നേരത്തെ എണീക്കണ്ടേ... " "ഓ അത് ശരിയാ... " ഞാൻ എല്ലാം എടുത്തു വച്ചിട്ട്.. കഴിച്ചു വന്നു കിടക്കാന് നേരം... ഹരിയേട്ടന് ഒരു താങ്ക്സ് അയക്കാം എന്ന് വച്ചു ഫോൺ എടുത്തപ്പോൾ ഇങ്ങോട്ട് മെസ്സേജ് അയച്ചു ഇട്ടേക്കുന്നു.. "എല്ലാം ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു 😉 പിന്നെ നിന്റെ മുടി നാളെ പിന്നി താഴെ കൊണ്ട് വന്നു ഹെയർ ക്ലിപ്പ് ഇട്ട മതി കേട്ടോ..എനിക്ക് കാണാൻ വേണ്ടി മാത്രം അത് ഇനി അഴിച്ചു ഇടാവു... അപ്പോൾ നാളെ ഒരുങ്ങി കഴിഞ്ഞു ഫസ്റ്റ് പിക് അയക്കാൻ മറക്കണ്ട.. ഗുഡ് നൈറ്റ്‌ " അതിനു മറുപടി ആയി "😘😘😘😘😘" ഇത് മാത്രം ഉള്ളയിരുന്നു എനിക്ക് അയക്കാൻ..ഞാൻ അപ്പോളും ഹരിയേട്ടനെ പറ്റി ചിന്തിക്കുക ആയിരുന്നു.. ഞാൻ ഇത് വരെ ഹരിയേട്ടന്റെ ഇഷ്ടങ്ങൾ അറിയാൻ കൂടി ശ്രെമിച്ചിട്ടില്ല.. പക്ഷേ ഹരിയേട്ടൻ ഓരോ തവണയും എന്റെ ഇഷ്ടങ്ങൾ കണ്ടു അറിഞ്ഞു ചെയ്യുന്ന പോലെ..ഇപ്പോൾ ആ സാരീ തന്നെ എന്റെ ഫേവറേറ്റ് കളർ കോമ്പിനേഷൻ ആയിരുന്ന്...പലതും ആലോചിച്ചപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... പിറ്റേന്ന് രാവിലെ "അളിയാ " എന്ന് വിളിച്ചു രമ്യ ആണ് എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തിയെ.. "നീ ഇന്നലെ ഇവിടെ ആണോ കിടന്നേ "ഞാൻ ഉറക്ക ചവടോടെ അവളോട് ചോദിച്ചു "ദേ പെണ്ണെ കളിക്കാതെ വേഗം കുളിച്ചു റെഡി ആയി വാ അമ്പലത്തിൽ പോയിട്ട് വന്നു വേണം നിന്നെ ഒരുക്കാൻ " "അടിപൊളി അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... " ഒരു അരമണിക്കൂർ കൊണ്ട് ഞാൻ റെഡി ആയി അവളുടെ ഒപ്പം അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി വന്നു...ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങി.. ഞാനും രമ്യയും കാപ്പി കുടിച്ചിട്ട് ഒരുങ്ങാൻ ആയി റൂമിലേക്ക് പോയി അപ്പോൾ ഞാനും ഉണ്ടെ എന്നും പറഞ്ഞു ദേ രോഹിണി ചേച്ചി...ചേച്ചി എന്റെ അപ്പച്ചിയുടെ മോൾ ആണ് കേട്ടോ.. "ചേച്ചി ഇത് എപ്പോ വന്നു... " "എത്തിയതേ ഉള്ളു മോളെ.. നേരത്തെ വരണം എന്നൊക്ക ഉണ്ടായിരുന്നു ഞങ്ങൾ ബാങ്ക് ജോലിക്കാരുടെ അവസ്ഥ വളരെ മോശം... any way congrats മോളു.. കഥകൾ ഒക്കെ നമുക്ക് മുകളിൽ നിന്നെ ഒരുക്കി കൊണ്ട് പറഞ്ഞു തീർക്കാം അപ്പൊ തുടങ്ങുക അല്ലെ രമ്യ കുട്ടി " "പിന്നെ അല്ലെ " അപ്പോൾ ഇന്ന് രണ്ടും കൂടി എന്നെ ഒരു പരുവം ആക്കിയത് തന്നെ... അങ്ങനെ ചിരിയും കളിയും കഥകളും ആയി ഒരു ഒന്നര മണിക്കൂർ കൊണ്ട് അവർ രണ്ടും കൂടി എന്നെ ഒരുക്കി 😂😂😂ഈ ഒന്നര മണിക്കൂർ എന്നത് ഒരുക്കാൻ എടുത്ത സമയം അല്ല ഞങ്ങളുടെ ചളു അടിയും എല്ലാം കൂടി ആണേ... അവസാനം തലമുടിയിൽ മുല്ലപ്പൂ കൂടി വച്ചു കഴിഞ്ഞു രോഹിണി ചേച്ചി എന്നെ എഴുന്നേൽപ്പിച്ചു "എന്റെ പൊന്ന് മോളെ നിന്റെ കളക്ടറുടെ സെലെക്ഷൻ പക്കാ ആണ് നീ ആ കണ്ണാടിക്കു മുന്നിൽ പോയി നോക്കിയേ " "ഓ ഈ ചേച്ചിയുടെ കണ്ണിൽ ഒരു കുട്ട ചുണ്ണാമ്പ് " എന്ന് രമ്യ പറഞ്ഞു.. അത് കേട്ടു ചിരിച്ചു കൊണ്ട് ഞാൻ കണ്ണാടിക്കു മുന്നിൽ പോയി നിന്ന്.. ശരി ആണ്.. എനിക്ക് തന്നെ തോന്നി പോയി ഞാൻ ഇത്രേം സുന്ദരി ആണോ എന്ന്.. എത്ര സിമ്പിൾ ആയി ഒരുങ്ങിയിട്ടും അങ്ങനെ തോന്നണം എങ്കിൽ അതിന്റെ ക്രെഡിറ്റ്‌ ഫുൾ ഹരിയേട്ടന് ആണ്.. "ടെ പിള്ളേരെ ഇത് വരെ കഴിഞ്ഞില്ലേ ഒരുക്കം.. അവർ ഇങ്ങു എത്തി " അമ്മ ധൃതി പിടിച്ചു ഓടി വന്നു "എന്റെ മാമി ഇവിടെ എല്ലാം ഓക്കേ ആണ് "രോഹിണി ചേച്ചി പറഞ്ഞു.. അപ്പോൾ ആണ് അച്ഛനും അങ്ങോട്ട്‌ വന്നത് രണ്ട് ആളും അടുത്തേക്ക് വന്നു എന്റെ രണ്ടു കവിളിൽ ആയി മുത്തം തന്നു.. "താഴേക്ക് ഇറങ്ങാം മോളെ എന്നാൽ..." "അയ്യോ അച്ഛാ ഒരു മിനിറ്റ് നിങ്ങൾ അങ്ങോട്ട്‌ പൊയ്ക്കോ ഞാൻ ഇപ്പോൾ വരാം.. " "ആ എങ്കിൽ നിങ്ങൾ മൂന്നും കൂടി വന്ന മതി.. ഞങ്ങൾ താഴേക്കു പോയി അവരെ ഒക്കെ സ്വീകരിച്ചു ഇരുത്തട്ടെ " എന്ന് പറഞ്ഞു അവർ രണ്ടു പേരും പോയി.. "എടി രമ്യ വേഗം എന്റെ ഒരു പിക് എടുത്തേ... " "അതെന്തിനാ??? " ഞാൻ അവളെ നോക്കി കണ്ണുരുട്ടി... അപ്പോളേക്കും രോഹിണി ചേച്ചി ചറ പറ ഫോട്ടോ എടുത്തു മറിച്ചു എന്നെ നിർത്തി.. 'ഇന്നാ ഇതിൽ നല്ലത് നോക്കി നിന്റെ കണവനു അയച്ചു കൊടുക്ക്... ഇനി അത് കിട്ടാതെ അങ്ങേരു പിണങ്ങേണ്ട " "എന്നാലും ചേച്ചിക്ക് ഇതൊക്കെ എങ്ങനെ പിടി കിട്ടുന്നു അതും കല്യാണം കൂടി ആകാതെ " "അതെ എനിക്ക് കല്യാണം ആകാതെ ഉള്ളു പ്രണയിച്ചു നല്ല എക്സ്പീരിയൻസ് ഉണ്ട് കേട്ടോ " "അയ്യോ ഞങ്ങൾ അത് മറന്നു... "ഞാനും രമ്യയും ഒരുമിച്ചു പറഞ്ഞു..ഇതിനിടയിൽ ഞാൻ ഹരിയേട്ടന് ഫോട്ടോ അയച്ചും കൊടുത്തു.. ഞങ്ങൾ താഴേക്ക് ഇറങ്ങാൻ നേരം ഹരിയേട്ടന്റെ അമ്മയും കുറച്ചു ബന്ധുക്കളും റൂമിലേക്ക് വന്നു...അവരെ ഒക്കെ പരിചയപ്പെട്ടു വന്നപ്പോൾ അമ്മ പറഞ്ഞു കഴിഞ്ഞിട്ടില്ല കേട്ടോ താഴേക്കു വാ കുട്ടി പട്ടാളം മുതൽ പല സെക്ഷൻ ഉള്ള ആളുകൾ മോളെ കാത്തു ഇരിക്കുവാ എന്ന്.. അങ്ങനെ അവർക്കൊക്കെ ഒപ്പം ഞങ്ങളും താഴേക്ക് ചെന്നു..എനിക്ക് ആണേൽ ആകെ ടെൻഷൻ.. ഹരിയേട്ടൻ കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചു പോയി.. ചടങ്ങുകൾ ആരംഭിച്ചു.. ബന്ധുക്കളെ പരസ്പരം പരിചയപ്പെടുത്തി.. ശേഷം വീട്ടുകാർ തമ്മിൽ ജാതകം കൈമാറി.. മോതിരം കൈമാറ്റം ഇല്ലാത്തതു കൊണ്ട് ഹരിയേട്ടന്റെ അമ്മ എനിക്ക് ഒരു വള അണിയിച്ചു.. പിന്നെ ഫോട്ടോ സെക്ഷൻ ഒക്കെ ആയി ആകെ ബഹളം ആയിരുന്നു..ഞാൻ നോക്കുമ്പോൾ കിച്ചു അടുത്തേക്ക് വന്നു "അതെ ഏട്ടൻ വരാത്തതിൽ നല്ല വിഷമം ഉണ്ടല്ലേ " "ഉം " "അല്ല ഇപ്പോൾ വന്നിട്ട് എന്തിനാ നിങ്ങൾ ഇന്നലെ മോതിരം ഒക്കെ കൈപറ്റി അല്ലോ " എന്ന് പറഞ്ഞു എന്നെ അവൻ കളിയാക്കി "ഓ അപ്പൊ എല്ലാം അറിയിചോ അങ്ങ് " "ആര് അറിയിക്കാൻ ഞാൻ അല്ലെ നിങ്ങളുടെ റൊമാന്റിക് വീഡിയോ ഫോണിൽ റെക്കോർഡ് ചെയ്തേ " "അയ്യേ !!!" "എന്തോന്ന് അയ്യേ അതിൽ മോശം ആയിട്ട് ഒന്നും ഇല്ല.. ആ പിന്നെ ദ ആ വരുന്ന പട കണ്ടോ ഏടത്തി " "ഉം " "ആ പരിചയപ്പെട്ടു പണ്ടാരം അടങ്ങിക്കോ അപ്പൊ all the ബെസ്റ്റ് " എന്ന് പറഞ്ഞു അവൻ മുങ്ങി... ആദ്യം കുറെ കുട്ടി പട്ടാളം ആയിരുന്നു വന്നത്.. "ഹായ് യക്ഷി ചേച്ചി... " ആ വിളി കോറസ് ആയി കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി ഇത് ഹരിയേട്ടന്റെ ഏറ്റവും "അടുത്ത " ആളുകൾ ആണെന്ന്... ഞാനും തിരിച്ചു ഹായ് പറഞ്ഞു.. "എന്നാ യക്ഷി ചേച്ചി ഞങ്ങളുടെ ഹരി അങ്കിളിനെ കെട്ടുന്നേ?? " "യക്ഷി ചേച്ചിയും കൊച്ചച്ഛനും ലൈൻ ആയിരുന്നു അല്ലെ "?? "വേഗം അങ്ങ് തൃശ്ശൂർക് വാ നമുക്ക് ഹരി മാമനും ആയി ഈ വട്ടം വേലയും പൂരവും ഒക്കെ ഒരുമിച്ചു കാണാൻ പോകാം കേട്ടോ " "അതെ വെയിറ്റ് വെയിറ്റ്.. നിങ്ങൾക് ഒക്കെ ഈ യക്ഷി ചേച്ചിയെ ഹരി അങ്കിൾ പറഞ്ഞു അറിയാം അല്ലെ " "ഉം ഒരുപാട് ഫോട്ടോയും കാണിച്ചു തന്നിട്ടുണ്ട് " "ആഹാ.. പക്ഷെ ചേച്ചിക്ക് നിങ്ങളെ ആരെയും അറിയില്ല അപ്പൊ ഓരോരുത്തരും ഒന്ന് പരിചയ പെടുത്തിയെ " "ഞാൻ അച്ചു, ഇത് അപ്പു, കല്യാണി, തുമ്പി, കണ്ണൻ, ദേവു, ദീക്ഷു, കേശു " "ഇപ്പോൾ ഓക്കേ അപ്പോൾ നമ്മൾ ഫ്രണ്ട്‌സ് "എന്ന് പറഞ്ഞു അവർക്ക് നേരെ ഞാൻ കയ് നീട്ടി അതിൽ കയ്യും വച്ചു അവർ സമ്മതിച്ചു.. "അതെ കുട്ടികളെ പരിചയപെട്ടു കഴിഞ്ഞു എങ്കിൽ ഞങ്ങൾ അമ്മമാർ വന്നോട്ടെ " ഞാൻ നോക്കെ കുറെ ചേച്ചിമാർ.. ഞാനും അവരെ നോക്കി ചിരിച്ചു.. "ഞാൻ സീത ഇത് ലയ, ജ്യോതി, തുളസി, അപർണ.. ഞങ്ങൾ എല്ലരും അവന്റെ കസിൻസ് ആണ്.. " "ഉം ".. "എന്നാലും ഹരി അവസാനം ലക്ഷ്മിയെ കണ്ടു പിടിച്ചല്ലോ ഞങ്ങൾ ആരും ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ.. "ലയ ചേച്ചി ആയിരുന്നു "അതെയതെ ഞാനും കരുതി അവൻ തമാശ ആയിട്ട് ആണ് അന്ന് പറഞ്ഞത് ഒക്കെ എന്ന് ഇന്നലെ ഫോട്ടോ കാണിച്ചപ്പോൾ അല്ലെ നമ്മളും അറിയുന്നേ "അപർണ ചേച്ചി പറഞ്ഞു.. "എന്തുവാ ചേച്ചി എനിക്ക് ഒന്നും മനസിലാകുന്നില്ല നിങ്ങൾ പറയുന്നത്..?? " "അപ്പോൾ ഹരി മോളോട് ഒന്നും പറഞ്ഞിട്ട് ഇല്ലേ?? 'അവർ ഒരുമിച്ചു ചോദിച്ചു "ഇല്ല എന്ത് പറയാൻ..അതിനു സാറിന് എന്നെ നേരത്തെ അറിയുമോ " "അപ്പോൾ ഒന്നും ഞങ്ങൾ ആയിട്ട് പറയുന്നില്ല അവൻ അല്ലെ സസ്പെൻസിന്റെ രാജ കുമാരൻ അവൻ തന്നെ പറഞ്ഞു കൊള്ളും.. " "പ്ലീസ് ചേച്ചി.. ഒന്ന് പറ.. " "അയ്യോ വേണ്ടായേ... എന്നിട്ട് വേണം അവൻ ഞങ്ങളെ കൊല്ലാൻ.. അപ്പോൾ ഞങ്ങൾ ഇറങ്ങുക ആണ് കേട്ടോ... " എന്ന് പറഞ്ഞു അവരും പോയി... അങ്ങനെ ബന്ധുക്കളെ എല്ലാം പരിചയപെട്ടു ഞാൻ കുഴഞ്ഞു.. അപ്പോളൊക്കെയും ചേച്ചിമാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവൻ.. സാറിനു എങ്ങനെ എന്നെ നേരത്തെ അറിയാം??? എന്നെ തിരക്കി കണ്ടു പിടിച്ചു എന്ന് പറയുമ്പോൾ അതിനു ഇതിനു മുൻപ് ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഇല്ലല്ലോ... ഇതിനു ഉത്തരം ഹരിയേട്ടനോട്‌ തന്നെ ചോദിക്കാം... എല്ലാം കഴിഞ്ഞു ഉടുത്ത ഡ്രസ്സ്‌ ഒക്കെ മാറ്റി ഞാൻ ഒന്ന് ഫ്രഷ് ആയി.. ഹരിയേട്ടനെ നോക്കിയപ്പോൾ ഓൺലൈൻ ഇല്ല.. രാവിലെ അയച്ച ഫോട്ടോസ് റീഡ് ചെയ്തിട്ടുണ്ട്...ഞാൻ ഫോൺ മാറ്റി വച്ചു ഒന്ന് കിടന്നു ഉറങ്ങി..അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു.. എപ്പോളോ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ ഉണർന്നു നോക്കിയപ്പോൾ ഹരിയേട്ടൻ ആണ് ഞാൻ വേഗം ഫോൺ അറ്റൻഡ് ചെയ്തു.. "ഹലോ " "ഹായ് യക്ഷി കുട്ടി.. ഫങ്ക്ഷന് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.. " "ഓ ഇയാൾ ഇല്ലാഞ്ഞതു കൊണ്ട് ഭംഗി ആയി നടന്നു.. "ഞാൻ അല്പം പിണക്കത്തോടെ പറഞ്ഞു "ഓ ശരിക്കും... " "ഉം " "അപ്പോൾ എന്നെ തീരെ മിസ്സ്‌ ചെയ്തില്ല നീ " "ഇല്ല.. " "കള്ളം... " "ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. ഒന്നാമത് കാണാത്ത സങ്കടം അപ്പോള കോപ്പിലെ ചോദ്യം " അത് കേട്ടതും സാർ ഉറക്കെ ചിരിച്ചു.. "അതെ ആ ചിരി ഒന്ന് നിർത്തിയെ..ആ കൊച്ചു പിള്ളേരോട് എന്റെ പേര് യക്ഷി എന്ന് ആണല്ലേ പറഞ്ഞു വച്ചേക്കുന്നേ " "അതേല്ലോ... അവർ എന്റെ ഫ്രണ്ട്‌സ് ആന്ന്.. " "ആഹാ പുറത്തു ആരും കേൾക്കണ്ട ആ പീക്കിരി പിള്ളേർ ആണ് ജില്ലാ കളക്ടർടെ ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന്.. " അതിനും ചിരി മാത്രം ആയിരുന്നു മറുപടി.. "ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിച്ചാൽ മറുപടി തരുമോ?? " "ആ ചോദ്യം എന്താണ് എന്ന് എനിക്ക് നല്ല പോലെ അറിയാം.. പക്ഷെ ഇപ്പോൾ എങ്ങും പറയില്ല.. കല്യാണം കഴിഞ്ഞു പറയാം " "ഇയാള് സൈക്കോളജിയും പഠിച്ചിട്ടുണ്ടോ?? അതെന്താ ഇപ്പോൾ പറഞ്ഞ.." "സൗകര്യം ഇല്ല... " "പ്ലീസ്... "ഞാൻ കെഞ്ചി... "ഇല്ല.." "എന്നാ ഞാൻ വയ്ക്കുവാ.. " "ഉം ശരി.... അതെ നിനക്ക് അറിയാത്ത ഒരുപാട് കഥകൾ നമുക്ക് ഇടയിൽ ഉണ്ട്.. അതൊക്കെ വഴിയേ പറയാം കേട്ടോ എന്റെ യക്ഷി കുട്ടി... അപ്പോൾ ബൈ " (തുടരും ) എന്റെ പ്രണയം 17 പ്രിയപ്പെട്ട എന്റെ വായനക്കാർക്ക്...കാത്തിരുന്നു മുഷിപ്പിക്കുന്നു എന്ന പരാതി ഞാൻ അടുത്ത പാർട്ട്‌ ഓട് കൂടി അവസാനിപ്പിക്കാൻ നോക്കുക ആണ്.. ഈ പാർട്ട്‌ എത്ര കണ്ടു നന്നായി എന്ന് അറിയില്ല.. വലിച്ചു നീട്ടാതെ എല്ലാം അവസാനിപ്പിക്കാം.. പാർട്ട്‌ 16 https://m.facebook.com/groups/1725045934377816?view=permalink&id=2354393874776349 ******************************* ഞാൻ ഇപ്പോൾ എങ്ങും പറയില്ല എന്ന് അവൾക്ക് മനസിലായതു കൊണ്ടോ എന്തോ പിന്നീട് ഒരിക്കലും ഇതേ പറ്റി എന്നോട് ചോദിച്ചില്ല...ദിവസങ്ങൾ ശര വേഗത്തിൽ കടന്ന് പോയ്കൊണ്ടേ ഇരുന്നു... ഇലക്ഷന് എല്ലാം കഴിഞ്ഞു ഞാൻ ഫ്രീ ആയപ്പോൾ യക്ഷി കുട്ടിക്ക് ദേ എക്സാം ഡേറ്റ് വന്നു...എക്സാം ഡേറ്റ് കിട്ടേണ്ട താമസം രണ്ടു വീട്ടുകാരും പോയി കല്യാണത്തിന് ഡേറ്റ് എടുത്തു... അവൾ ഞാൻ വിചാരിച്ച പോലെ അല്ല കേട്ടോ ഇങ്ങോട്ട് എനിക്ക് ഇട്ട് തന്നെ പണി തന്നു.. വേറെ ഒന്നും അല്ല എക്സാം കഴിയുന്ന വരെ ഞാൻ അവളെ ഫോൺ വിളിക്കാൻ പാടില്ല എന്ന്...അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ "ഞാൻ ഇയാളെ പോലെ ബുജി ഒന്നും അല്ല നേരത്തെ എല്ലാം പഠിച്ചു വയ്ക്കാൻ.. ഞങ്ങൾ ഒക്കെ എക്സാം ഡേറ്റ് വന്നാൽ മാത്രമേ പഠിച്ചു തുടങ്ങുന്നതിനെ പറ്റി ചിന്തിക്കു..അത് മാത്രം അല്ല പരീക്ഷയുടെ തലേന്ന് മാത്രമേ ബുക്ക്‌ എടുക്കാറും ഉള്ളു.. "എന്ന്... അവളുടെ എക്സാം തീരുന്ന അന്ന് വരെ ഞാൻ ആ വാക്ക് പാലിച്ചു..എക്സാം കഴിഞ്ഞു രണ്ട് ആഴ്ച കഴിഞ്ഞു കല്യാണം ആണ്... രണ്ടു വീട്ടുകാരും തകർത്തു കല്യാണം വിളി നടത്തുക ആണ്.. എക്സാം തീർന്ന ദിവസം യക്ഷി കുട്ടി തന്നെ ഇങ്ങോട്ട് വിളിച്ചു... "അതെ എനിക്ക് എന്റെ ഫ്രണ്ട്‌സ് ടീച്ചേർസ് ഒക്കെ കല്യാണത്തിന് വിളിക്കണം.. എന്റെ ഒപ്പം വരാൻ സമയം കാണുമോ ആവോ ഈ ഞായറാഴ്ച " "സമയം ഇല്ലേൽ ഞാൻ ഒപ്പിച്ചു വരില്ലേ എന്റെ യക്ഷി കുട്ടിക്കു ഒപ്പം.. ഞാൻ ഇത് അങ്ങോട്ട്‌ ചോദിക്കാൻ ഇരുന്നത് ആണ്.. എനിക്കും കുറച്ചു പേരെ വിളിക്കാൻ ഉണ്ട് " "കൂടുതൽ ഒലിപ്പീരു വേണ്ട... ഇപ്പോൾ തന്നെ ഓവർ ആണെന്ന നിങ്ങളുടെ ആരാധകർ പറയുന്നേ... " "ആണോ????" "അതെ... " "എക്സാം ഒക്കെ എപ്പടി " "പൊട്ടില്ല... അത്രേം ഇപ്പോൾ പറയാൻ പറ്റു " "അടിപൊളി..." അങ്ങനെ ഞങ്ങളുടെ സംസാരം നീണ്ടു കൊണ്ടേ ഇരുന്നു...ഇത്രയും ദിവസം പറയാൻ ബാക്കി വച്ചത് പലതും ഞങ്ങൾ പറഞ്ഞു തീർത്തു... ************************************ ഇന്ന് ആണ് ഞങ്ങൾ രണ്ടും ഒരുപാട് ദിവസങ്ങൾക്കു ശേഷം നേരിട്ട് കാണാൻ പോകുന്നത്...രാവിലെ റെഡി ആയി ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് എടുത്തു ഞാൻ കാറും ആയി അവളുടെ വീട്ടിലേക്ക് പോയി...എന്നാ ഒരു പങ്ക്ച്യുഅലിറ്റി ആണെന്നെ.. ദേ ഒരുങ്ങി മുന്നിൽ തന്നെ നില്പുണ്ട്.. അങ്കിളും ആന്റിയും രാവിലെ തന്നെ കല്യാണം വിളിക്കാൻ ഇറങ്ങും എന്ന് പറഞ്ഞിരുന്നു..എന്നെ കണ്ടതും വേഗം വീടും പൂട്ടി വന്നു കാറിൽ കയറി...എന്നെ നോക്കി നന്നായി ഒന്ന് ചിരിച്ചു... "ആഹാ നല്ല മൂഡിൽ ആണല്ലോ എന്റെ യക്ഷി കുട്ടി.. " "പിന്നെ എത്ര ദിവസം ആയി ഒന്ന് കണ്ടിട്ട്..ഇയാൾക്കു ഒന്നും തോന്നുന്നില്ലേ... " "തോന്നുന്നു ഒക്കെ ഉണ്ട്.." എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി കണ്ണീറുക്കി "എന്ത്??? " "അല്ല ഇത്രേം ദിവസം കാണാതെ ഇരുന്നത് കൊണ്ട് എന്തൊക്കെയോ തരണം എന്ന് ഉണ്ട്.. " "ഓ അങ്ങനെ.. മര്യാദക്ക് വണ്ടി എടുക്കു മനുഷ്യ.. ഏതു സമയവും ഇത് തന്നെ ചിന്ത "...എന്നും പറഞ്ഞു അവൾ കാറിൽ സിഡി പ്ലയെർ ഓൺ ആക്കി..ഞാൻ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു.. "പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ... ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ... ഒരു രാത്രി കൂടി വിട വാങ്ങവേ ഒരു പാട്ടു മൂളി .... '" mp3 പ്ലയെർ പാടി കൊണ്ടേ ഇരുന്നു എന്റെ ഇഷ്ടപ്പെട്ട സോങ് ആയതു കൊണ്ട് ഞാൻ വെറുതെ മൂളി കൊണ്ട് ഡ്രൈവ് ചെയ്തു... "ഇത് ആണോ ഏറ്റവും ഇഷ്ടപ്പെട്ട സോങ് " അവളുടെ ചോദ്യം ഉടനെ വന്നു.. "ഈ പാട്ട് ഇഷ്ടം അല്ലാത്ത മലയാളികൾ ഉണ്ടോ??? സമ്മർ in ബത്‌ലഹേ ..അതിലെ ഓരോ പാട്ടും എത്ര കേട്ടാലും മതി വരില്ല..ഒരു പ്രത്യേക ഫീൽ ആണ്.. " "എനിക്കും ഇഷ്ടം ആണ്... അതാ ചോദിച്ചത്.. " "ഈ കാറിൽ അതികം പാട്ട് ഒന്നും ഇല്ല കേട്ടോ.. വളരെ കുറച്ചേ ഉള്ളു..അതും എനിക്ക് ഇഷ്ടം ഉള്ളത് മാത്രം... " "ആഹാ അങ്ങനെ ആണോ എങ്കിൽ ഞാൻ ഒന്ന് നെക്സ്റ്റ് അടിച്ചു പോട്ടെ കളക്ഷൻ എങ്ങനെ ഉണ്ട് എന്ന് നോക്കാലോ " "ഓ പിന്നെ എന്താ??? " യക്ഷി കുട്ടി നെക്സ്റ്റ് ബട്ടൺ അമർത്തി.. "മറന്നിട്ടും എന്തിനോ മറന്നിട്ടും എന്തിനോ മനസ്സില്‍ തുളുമ്പുന്നു .. മൌനാനുരാഗത്തിന്‍ ലോലഭാവം , മറന്നിട്ടും എന്തിനോ മനസ്സില്‍ തുളുമ്പുന്നു .. മൌനാനുരാഗത്തിന്‍ ലോലഭാവം കൊഴിഞ്ഞിട്ടും എന്തിനോ പൂക്കാന്‍ തുടങ്ങുന്നു .. പുലര്മഞ്ഞു കാലത്തെ സ്നേഹതീരം പുലര്മഞ്ഞു .. കാലത്തെ സ്നേഹതീരം ..." "ഇതും എന്റെ കളക്ഷൻസ് ആണല്ലോ കളക്ടറെ" "ആഹാ... അപ്പോൾ നീ അടുത്തത് നോക്ക് " "ഹം ഓക്കേ " "അലയ്പായുതേ കണ്ണാ എന് മനം അലയ്പായുതെ ആനന്ദ മോഹന വേണു ഗാനം അലയ്പായുതെ... "ആ സോങ് തീരുന്ന വരെയും അവൾ നെക്സ്റ്റ് അടിച്ചത് പോലും ഇല്ല അതിൽ ഇങ്ങനെ ലയിച്ചു ഇരിക്കുവാ.. അതിനിടയിൽ ഞാൻ ശ്രെധിച്ച ഒന്ന് അവളുടെ കൈകളുടെ മൂവേമെന്റ്സു ആയിരുന്നു.. ഒരു പക്കാ ക്ലാസിക്കൽ ഡാൻസർ പോലെ തോന്നിച്ചു.. എനിക്ക് തോന്നിയ ആ സംശയം ഞാൻ അവളോട്‌ തന്നെ ചോദിച്ചു... "എന്താടോ ഇതും എന്റെ യക്ഷിയുടെ ഫേവറേറ്റ് ആണോ " അതിനവൾ പുറത്തേക്ക് നോക്കി ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്...അവൾക്കു എന്തോ പറ്റി എന്ന് എനിക്ക് മനസിലായി.. "ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..?? " "എന്താ?? " "നീ ശരിക്കും ക്ലാസ്സിക്കൽ ഡാൻസർ ആണോ?? " ഒരു ഞെട്ടലോടെ അവൾ എന്റെ മുഖത്ത് നോക്കി.. "അത്.. എയ് അല്ല..എന്താ ഹരിയേട്ടാ . "(എന്തോ അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്.. ) "ഓക്കേ ഫൈൻ.. തന്റെ കയ്യുടെ ആ ചലനം പാട്ടിനു അനുസരിച്ചു പോയത് കൊണ്ട് ചോദിച്ചത് ആണ്.. ശോ വെറുതെ തെറ്റിദ്ധരിച്ചു ഒരു നിമിഷം എങ്കിലും നീ ഒരു നർത്തകി ആയിരുന്നു എങ്കിൽ എന്നു.. " "ആ ബെസ്റ്റ്... വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടാതെ.. ദേ അവിടുന്ന് ഫസ്റ്റ് ടേൺ കഴിഞ്ഞ എന്റെ HOD യുടെ വീട് ആണ് നമുക്ക് അവിടെ തന്നെ ആദ്യം കയറാം.. " "ഓ പിന്നെ എന്താ.. " അങ്ങനെ അന്ന് ഓരോ വീടുകൾ ആയി വിളിച്ചു തീർത്തു.. വൈകിട്ടു 4 മണിയോട് കൂടി ഞങ്ങൾ തിരിച്ചു അവളുടെ വീട്ടിൽ എത്തി... നോക്കുമ്പോൾ അങ്കിളും ആന്റിയും വന്നിട്ടുണ്ട്.. അവർ ആരോടോ സംസാരിച്ചു നിൽകുമ്പോൾ ആണ് ഞങ്ങൾ അങ്ങോട്ട്‌ കയറി ചെന്നത്..എന്നെ കണ്ടതും അവർക്ക് ഒപ്പം ഇരുന്ന ചേട്ടൻ എഴുന്നേറ്റ "നമസ്കാരം സാർ " എന്ന് പറഞ്ഞു ഞാനും തിരിച്ചു പറഞ്ഞു .. ആളെ മനസിലാകാത്തത് കൊണ്ട് ഞാൻ അവരെ രണ്ടു പേരെയും മാറി മാറി നോക്കി.. "അയ്യോ മോനെ ഇത് ദാസൻ ആണ്.. വീടിന്റെ പെയിന്റ് പണി നാളെ തുടങ്ങാം എന്ന് കരുതി.. അതിനു വേണ്ടി വന്നതാ " " "ഓ ഓക്കേ വീട്ടിൽ കഴിഞ്ഞു എന്ന് അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞു... " "ലച്ചു ആ റൂമിൽ ഉള്ളത് ഒക്കെ ഒന്ന് മാറ്റി കൊടുക്കണം കേട്ടോ " അടഞ്ഞു കിടന്ന ഒരു റൂമിലേക്ക് ചൂണ്ടി അങ്കിൾ പറഞ്ഞു... "അത് നടക്കില്ല അച്ഛാ.. വെറുതെ പറഞ്ഞു മുഷിയണ്ട.. അതിൽ പെയിന്റ് ഒന്നും അടിക്കേണ്ട.. " "ലച്ചു കല്യാണം നടക്കുന്ന വീട് ആണ്.. എങ്ങനെ ആണ് ആ റൂം മാത്രം പൂട്ടി ഇടുക.. അതും അല്ല അത് വൃത്തി ആക്കിയാൽ അതിൽ ഗസ്റ്റ് ഒക്കെ വന്നാൽ കൂടാലോ " ആന്റി ആയിരുന്നു.. "പറ്റില്ല അമ്മ " എന്ന് പറഞ്ഞു അവൾ ദേഷിച്ചു.. "അങ്ങനെ ആണോ ഇപ്പോൾ അതിൽ എന്താ ഇത്രയ്ക്കും?? ഒന്ന് തുറന്നു കൊടുത്താൽ എന്താ തനിക്കു "ഞാൻ ചോദിച്ചു "അതിൽ നിറയെ എന്റെ "ആക്രി " സാധനങ്ങൾ ആണ്.. എന്റെ മാത്രം ലോകം.. അത് ആരെയും കാണിക്കാൻ എനിക്ക് ഇഷ്ടം അല്ല.. "അവൾ ഇഷ്ടക്കേടോടെ പറഞ്ഞു "പോയി കീ എടുത്തിട്ട് വാടി..." എന്ന് ഞാൻ അവളുടെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞപ്പോൾ എന്റെ മാറ്റം കണ്ടു പേടിച്ചിട്ട് ആണോ എന്തോ അവൾ പോയി താക്കോൽ എടുത്തു വന്നു.. ഈ സമയം ദാസേട്ടൻ നാളെ പണിക്കാരും ആയി വരാം എന്ന് പറഞ്ഞു പോയി..ഞാൻ അവളോട് റൂം തുറക്കാൻ പറഞ്ഞു..അവൾ തുറന്നു അകത്തേക്ക് കയറി.. ഒപ്പം കയറിയ എന്റെ കണ്ണ് തള്ളി പോയി..അവൾ പറഞ്ഞത് അക്ഷരം പ്രതി ശരി ആണ് എന്ന് എനിക്ക് മനസിലായി..അവളുടെ മാത്രം ലോകം.. ഒരുപാട് മെഡൽ.. ട്രോഫി.. അവൾ നൃത്തം ചെയ്യുന്ന പല തരത്തിൽ ഉള്ള ഫോട്ടോസ്.. സർട്ടിഫിക്കറ്റ്.. അവളുടെ ആട ആഭരനങ്ങൾ..എന്റെ നിൽപ് കണ്ടിട്ട് ആകണം അവൾ ചോദിച്ചു "ഞാൻ പറഞ്ഞില്ലേ ഇതെല്ലാം എന്റെ ആക്രി സാധനങ്ങൾ ആണെന്ന് " അത് കേട്ടതും എവിടുന്നു ആണ് എനിക്ക് ദേഷ്യം ഇരച്ചു കയറിയത് എന്ന് അറിയില്ല... ഞാൻ അവളുടെ കവിൾ നോക്കി ഒന്ന് പൊട്ടിച്ചു.. അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.. "ഇത് എന്തിന് ആണെന്ന് അറിയുമോ??? ഇത്രയും നല്ല ഒരു കലാകാരി ആയിട്ട് സ്വന്തം പ്രയത്നം കൊണ്ട് നേടി എടുത്തത് ഒക്കെയും വെറും ആക്രി എന്ന് പറഞ്ഞതിന്.. പിന്നെ ഇന്ന് രാവിലെ ഞാൻ ചോദിച്ചപ്പോൾ നീ എന്നോട് കള്ളം പറഞ്ഞതിന്..നിനക്ക് ഡാൻസ് അറിയില്ല ഇല്ല..." "അത് ഹരിയേട്ടാ ഞാൻ.... " "Enough ലക്ഷ്മി...എന്തിന്റെ പേരിൽ ആയാലും പഠിച്ച കലയെ തള്ളി പറയുന്ന..അതിന്റെ നേട്ടങ്ങൾക്കു വില കല്പിക്കാത്ത നിന്നോട് ഇനി ഞാൻ എന്ത് പറയാൻ ആണ്.. " എന്ന് പറഞ്ഞു ഞാൻ ദേഷിച്ചു ഇറങ്ങാൻ നേരം അവൾ എന്റെ കയ്യിൽ കയറി പിടിച്ചു.. "അതെ...ഞാൻ പറഞ്ഞത് ഒക്കെയും തെറ്റ് തന്നെയാണ്.. പക്ഷെ ഹരിയേട്ടൻ, ഞാൻ പറയുന്നത് കൂടി കേട്ടിട്ട് പോകു..അല്ലാണ്ട് ഇവിടെ നിന്ന് പോയാൽ എന്നെ തല്ലിയത് ഓർത്തു ആ മനസ് ഇനിയും നീറ്റണ്ട.. "അത്രയും പറയുമ്പോലേക്കും അവൾ പൊട്ടി കരഞ്ഞു എന്റെ നെഞ്ചിലെക്കു...അത് കൂടി ആയപ്പോൾ എന്റെ ദേഷ്യം എവിടേക്കോ പോയി.. ഞാൻ മെല്ലെ അവളുടെ മുടിയിൽ തലോടി...പെണ്ണിനെ തല്ലാൻ തോന്നിയ നിമിഷത്തെ മനസിൽ ശപിച്ചു...കരച്ചിൽ ഒരു വിധം ശമിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി.... അവൾക്കു ജീവൻ ആയിരുന്ന ക്ലാസിക്കൽ ഡാൻസിനെ കുറിച്ച്...4 ആം വയസു മുതൽ അവൾ നെഞ്ചോടു ചേർത്ത് കൊണ്ട് നടന്നതും വളരും തോറും ആ കലയോട് തോന്നിയ പാഷൻ അവളെ പല ആവർത്തി കലാ തിലകം ആക്കിയതും..അങ്ങനെ ഉള്ള അവളുടെ എല്ലാ നേട്ടങ്ങളും കയ്യിൽ വന്നത് അവൾ തന്റെ ജീവൻ പോലെ അല്ലെങ്കിൽ അതിലുമേറെ ഇഷ്ടപ്പെട്ട ആ ചിലങ്കകൾ കാലിൽ അണിഞ്ഞ ശേഷം ആണത്രേ..രണ്ട് വർഷം മുൻപേ നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിന് കലാതിലകം ആയി.. തിരികെ ഉള്ള ഒരു ശപിക്കപ്പെട്ട ട്രെയിൻ യാത്രയിൽ ആണ് അവളുടെ അശ്രദ്ധ കൊണ്ട് ആ ചിലങ്കകളിൽ ഒന്ന് നഷ്ടം ആയതു.. അതിനു ശേഷം അവൾ ഒരിക്കൽ പോലും ചുവടുകൾ വയിച്ചിട്ട് ഇല്ലത്രെ.. അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി അവൾ എത്രത്തോളം ആ ചിലങ്കയെ സ്നേഹിക്കുന്നു എന്ന്...അവൾ ഒരു ആമാട പെട്ടി തുറന്നു അവളുടെ കയ്യിൽ ശേഷിച്ച ചിലങ്ക എന്നെ തുറന്നു കാണിച്ചു..അവൾ പറഞ്ഞത് ശരി ആണ് ഇണയെ നഷ്ടപ്പെട്ട ഒരു അവസ്ഥ...എങ്കിലും ഞാൻ അവളോട്‌ വെറുതെ ചോദിച്ചു.. "ഇതേ പോലെ ഒരെണ്ണം പണിയിച്ചു ഞാൻ തന്നാൽ നീ ഇനിയും ചുവട് വയ്ക്കുമോ?? "കുറെ നേരം ചിന്തിച്ചിട്ട് അവൾ ഉത്തരം തന്നു "ഒരാളുടെ കൈ അറ്റ് പോയി എന്ന് കരുതുക.. പകരം ഒരു യന്ത്ര കൈ വച്ചാൽ പഴയതിന് തുല്യം ആകുമോ ഹരിയേട്ടാ???..ഒന്ന് ഒരിക്കലും മറ്റൊന്നിനു പകരം ആകില്ല.. " "ഉം...ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു.. ഒരു ആഗ്രഹം ഉണ്ട് എനിക്ക് വേണ്ടി മാത്രം ഒന്ന് കൂടി ആ കാലിൽ ചിലങ്ക അണിഞ്ഞുടെ " "ഹരിയേട്ടാ ഒന്നും തോന്നരുത്.. ആ ആഗ്രഹം മറന്നേക്ക്... പ്ലീസ്.. " "ഓക്കേ പക്ഷേ നീ ചെയ്യും എന്റെ യക്ഷി കുട്ടി.. നോക്കിക്കോ..ഹരി ഒരു കാര്യം ആഗ്രഹിച്ചാൽ അതു നടത്താൻ ഏതു അറ്റം വരെയും പോകും " ഇതൊക്കെ എന്റെ മനസ്സിൽ പറഞ്ഞത് ആണ് കേട്ടോ.. "ഹരിയേട്ടൻ എന്താ ആലോചിക്കുന്നേ " "നിനക്ക് നൊന്തോ? " "പിന്നെ കൈ നിവർത്തി മുഖത്ത് അടിച്ചാൽ എന്താ സുഖം " എന്ന് പറഞ്ഞു അവൾ എന്നെ നോക്കി ചിരിക്കാൻ നോക്കി..എന്തോ അത് കണ്ടപ്പോൾ എന്റെ കൈ അറിയാതെ അവളുടെ മുഖത്ത് തലോടി.. എന്നിട്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു ഇറങ്ങി പോരുന്നു.. അപ്പോളും അങ്കിളും ആന്റിയും പുറത്തു ഇരിപ്പുണ്ട് ആയിരുന്നു... എന്നെ കണ്ടു അടുത്തേക്ക് വന്നു.. "ആ മരുഭൂമിയിൽ ഇനി എങ്കിലും മഴ പെയ്യുമോ മോനെ..രണ്ടു വർഷം ആയുള്ള കാത്തിരിപ്പ് ആണ് " അങ്കിൾ ആയിരുന്നു.. "അറിയില്ല അങ്കിൾ.. ഞാൻ ശ്രെമിക്കാം അത്രേം പറയാൻ പറ്റു.. പിന്നെ സോറി അങ്കിൾ, ആന്റി നിങ്ങളുടെ മുന്നിൽ വച്ചു അവളെ തല്ലിയത്... " "അതിനു ഒരു കുഴപ്പവും ഇല്ല ഞാൻ കൊടുക്കാൻ ഉള്ളത് മോൻ കൊടുത്തു എന്നെ കരുതുന്നു ഉള്ളു.. " ആന്റി ആണ് പറഞ്ഞത്.. അത് കേട്ടു ഞാൻ ഒരു പുഞ്ചിരി വരുത്തി അവരോട് യാത്ര പറഞ്ഞു ഇറങ്ങി.. ********************************** പിന്നീട് അങ്ങോട്ട്‌ ഉള്ള ദിവസങ്ങളിൽ ഡ്രസ്സ്‌ എടുപ്പും സ്വർണം വാങ്ങലും ഫങ്ക്ഷന്റെ ഏർപ്പാടും ഒക്കെ ആയി നല്ല തിരക്ക് ആയിരുന്നു..കൊല്ലത്തും തൃശ്ശൂരും രണ്ടു ഫങ്ക്ഷന് വച്ചിരുന്നു.. ആളുകളുടെ സൗകര്യം കണക്കിൽ എടുത്തു..കല്യാണത്തിന് തലേന്ന് ഉള്ള ഫങ്ക്ഷന് കൊല്ലത്തെ ലലാസ് കൺവെൻഷൻ സെന്റരിൽ വച്ചു ആയിരുന്നു.. വിശിഷ്ട അതിഥികളെയും ബന്ധുക്കളെയും ഫ്രണ്ട്സ് ഒക്കെ ആയി ആകെ തിരക്ക് ആയിരുന്നു.. അവൾ ആണേൽ ഒരു sandal കളർ ഗൗൺ ആയിരുന്നു. അതിൽ അവൾ ഒരു ബാർബി ഡോളിനെ പോലെ തോന്നിച്ചു..പാട്ടും ഡാൻസ് ഒക്കെ ആയി ഫങ്ക്ഷന് അവസാനിപ്പിക്കാം എന്ന് പറഞ്ഞു അവളുടെ ഫ്രണ്ട്‌സ് വന്നു അവളെ കൂട്ടി കൊണ്ട് പോയി... എവിടുന്നു ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ.. അവൾ ഒന്ന് അനങ്ങുന്ന പോലും ഇല്ല 😂😂😂 അങ്ങനെ എന്റെ ആ ഐഡിയ അന്തസ്സായി ചീറ്റി പോയി എന്ന് അവൾ എന്റെ ചെവിയിൽ വന്നു പറഞ്ഞപ്പോൾ എനിക്ക് മനസിലായി 🙃🙃 "വിടില്ല മോളെ ഞാൻ ഇനിയും ഞാൻ ട്രൈ ചെയ്യും.. നാളെ ഒരു ഒറ്റ ദിവസം മതി എനിക്ക് നോക്കിക്കോ..ബെറ്റ് " "ഓ അങ്ങനെ ആണോ.. ഓക്കേ ബെറ്റ്.. " അങ്ങനെ ആ രാത്രി ഞങ്ങൾ കൈ കൊടുത്തു പിരിഞ്ഞു.. നാളത്തെ ഞങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ശുഭ മുഹൂർത്തം സ്വപ്നം കണ്ടു കിടന്നു ഉറങ്ങി... ******************************** അങ്ങനെ രാവിലെ 9.30 നും 10.15നും ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ അഗ്നിയെ സാക്ഷി ആക്കി രണ്ടു വീട്ടുകാരുടെയും അനുഗ്രഹ ആശീർവാദത്തോടെ ഞാൻ എന്റെ യക്ഷി കുട്ടിയെ താലി കെട്ടി ഒപ്പം കൂട്ടി...തൃശ്ശൂർ വരെയും യാത്ര ചെയ്യേണ്ടത് കൊണ്ട് 12 മണിക്ക് തന്നെ ഇറങ്ങേണ്ടത് ഉണ്ടായിരുന്നു.. ആ സമയം വരെയും ചിരിച്ചു കളിച്ചു നടന്ന പെണ്ണ് കണ്ണീർ പൊഴിക്കാൻ തുടങ്ങി.. അത് അല്ലെങ്കിലും പെണ്ണായി ജനിച്ച എല്ലാർക്കും ഇത് വിധിച്ചിട്ടുണ്ട്.. അച്ഛനെയും അമ്മയെയും പിരിഞ്ഞു പെട്ടെന്ന് ഒരു ദിവസം മറ്റൊരു ആളുടെ ഒപ്പം അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് പോകുക എന്നത്.. ഇവിടെ ആണേൽ അവൾ ഒറ്റ മകൾ കൂടി ആണ് എന്നത് ആ വേദന എത്ര മാത്രം ആണെന്ന് ഊഹിക്കാവുന്നത് ഉള്ളു.. അവരുടെ മൂന്ന് പേരുടെയും അവസ്ഥയും സ്നേഹവും കണ്ടു അവിടെ നിന്നവരുടെ കണ്ണ് കൂടി നനഞ്ഞു.. (തുടരും ) എന്റെ പ്രണയം 18 പാർട്ട്‌ 17 https://m.facebook.com/groups/1725045934377816?view=permalink&id=2356773727871697 എന്താടോ മാധവ താൻ ഞങ്ങളെ കൂടി വിഷമിപ്പിക്കുവാന്നോ.. സന്തോഷത്തോടെ പറഞ്ഞു അയക്ക് ഞങ്ങളുടെ ഒപ്പം..മരുമകൾ ആയിട്ട് അല്ല സ്വന്തം മോളായി തന്നെയാണ് ലക്ഷ്മിയെ ഞങ്ങൾ കൊണ്ട് പോകുന്നത്.. "അച്ഛൻ പറഞ്ഞു.. "എല്ലാം എനിക്ക് അറിയാം ഗോപിയേട്ടാ.. എന്നാലും നെഞ്ചിൽ ഒരു നീറ്റൽ ആണ്.. മോളു ആദ്യം ആയിട്ടാ ഇങ്ങനെ...അതാ.." എന്നിട്ട് അങ്കിൾ എന്നോട് ആയി പറഞ്ഞു.. "നല്ല കുറുമ്പ് ഉണ്ട്.. എന്നാലും പാവം ആണ് എന്റെ മോളു..ചേർത്ത് പിടിച്ചോനെ മോനെ... "എന്നിട്ട് എന്റെ കയ്യിൽ അവളുടെ കൈ ചേർത്ത് വച്ചു അങ്കിൾ...ആന്റി പാവം കരഞ്ഞു ഒരു പരുവം ആയി.. എന്തൊക്കെയോ എന്നോട് പറഞ്ഞു...അവരുടെ നെഞ്ചിൽ കൊണ്ട് നടന്ന മകളെ എന്റെ കയ്യിൽ അല്ല മറിച്ചു എന്റെ നെഞ്ചിൽ തന്നെയാണ് ചേർത്ത് വച്ചേക്കുന്നത് എന്ന് ഞങ്ങളുടെ ജീവിതത്തിൽ കൂടി വേണം ഞാൻ കാണിച്ചു കൊടുക്കാൻ എന്ന് ഞാൻ ആലോചിച്ചു ... അപ്പോളേക്കും കിച്ചു കാർ എടുത്തു വന്നു.. ഞാനും യക്ഷി കുട്ടിയും പിറകിലെ സീറ്റിൽ ഇരുന്നു.. അച്ഛന് മുൻപിലും.. കാർ പതുക്കെ മുന്നോട്ടു എടുത്തു.... അവൾ അപ്പോഴും കാറിന്റെ ഗ്ലാസ്‌ താഴ്ത്തി തല പുറത്തേക്കു ഇട്ട് അവർക്ക് രണ്ടു പേർക്കും നേരെ കൈ വീശുന്നുണ്ടായിരുന്നു..ആ കാഴ്ച്ച പൂർണമായും മാഞ്ഞപ്പോൾ അവൾ ഗ്ലാസ്‌ ഉയർത്തി കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു കണ്ണു അടച്ചു കിടന്നു.. അല്ല അപ്പോളും കണ്ണു നീര് ഒഴുകുക ആയിരുന്നു.. ഞാൻ അവളുടെ കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു... "മോളു ഇപ്പോഴും കരയുക ആണോ... തൃശ്ശൂർ വരെയും നല്ല ദൂരം ഉണ്ട്... മനസിന്റെ വിഷമം അച്ഛന് മനസിലാകും പക്ഷെ ഇങ്ങനെ കരഞ്ഞാൽ വല്ല അസുഖവും വരില്ലേ.. കിച്ചു വണ്ടി സൈഡിൽ ഒതുക്കിയെ മോളു മുഖം ഒക്കെ ഒന്ന് കഴുകട്ടെ.. "അത് കേട്ടതും കിച്ചു വണ്ടി ഒതുക്കി.. ഞാൻ വെള്ളം എടുത്തു കൊടുത്തു പെണ്ണിന് മുഖം കഴുകാൻ..വലിയ മാറ്റം ഒന്നും ഇല്ലെങ്കിലും ആള് അച്ഛൻ പറഞ്ഞത് കൊണ്ട് തത്കാലം കരച്ചിൽ നിർത്തി വണ്ടിയിൽ കയറി.. "ഒറ്റ ദിവസം കൊണ്ട് ഒന്നും ഈ വിഷമം മാറില്ല മോളെ.. പിന്നെ പണ്ടത്തെ കാലം പോലെ അല്ലല്ലോ ഇപ്പോൾ വണ്ടി ഒക്കെ ഇല്ലേ.. ഒറ്റ ദിവസം കൊണ്ട് ആയാലും മോൾക്ക് അച്ഛന്റേം അമ്മയുടെയും അടുത്ത് വരാല്ലോ.. പിന്നെ ഹരിക്കു ജോലി ഇവിടെ തന്നെ അല്ലെ.. അപ്പോൾ ഇനിയും അതൊന്നും ഓർത്തു മോളു ടെൻഷൻ ആകണ്ട.. മോൾക് എവിടെ നില്കാൻ ആണ് ഇഷ്ടം എന്ന് വച്ചാൽ അത് പോലെ..മക്കളുടെ സന്തോഷം ആണ് എനിക്കും ശാരദയ്കും.. " അച്ഛൻ പറഞ്ഞു.. "പൊളിച്ചു അച്ഛാ.. ഇനി എന്തോ വേണം ഏടത്തിക്ക്... ഹാപ്പി ആയില്ലേ.. "കിച്ചു അത് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.. "അപ്പോൾ അച്ഛാ ഇനി ഞാൻ ഈ മ്യൂസിക് പ്ലയെർ ഒന്ന് ഓൺ ആക്കികോട്ടെ?? " "നിനക്ക് മറ്റേ ഡിയോ ഡിയോ ഡിസാക്ക ഇടാൻ അല്ലെ.."?? "അയ്യോ അച്ഛാ അത് ഏടത്തിയുടെ ഫേവറിറ്റ് പാട്ട് ആണ്.. അല്ലെ ഏടത്തി അതാ ഞാൻ... "എന്ന് പറഞ്ഞു കിച്ചു യക്ഷി കുട്ടിയെ നോക്കി..അച്ഛൻ ആണോ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി..അവൾ ആണേൽ ഇപ്പോൾ ഇറങ്ങി ഓടിയാലോ എന്ന് പറഞ്ഞു ഇരിക്കുന്നു.. ഇതൊക്കെ കണ്ടിട്ട് ഞാൻ ചിരി അടക്കാൻ പാട് പെട്ടു..അത് കണ്ടിട്ട് അവൾ എന്റെ കയ്യിൽ നന്നായി ഒന്ന് പിച്ചി.. വേദന കൊണ്ട് ഒന്ന് ഉറക്കെ അമ്മേ എന്ന് വിളിക്കണം എന്ന് ഉണ്ടായിരുന്നു.. കിച്ചുവിന്റെ കൌണ്ടർ അടി ഓർത്തു ഞാൻ അത് അങ്ങ് വിഴുങ്ങി... ഏകദേശം 5.30 അടുപ്പിച്ചു ഞങ്ങൾ വീട്ടിൽ എത്തി... അമ്മയും കുഞ്ഞമ്മയും ഏടത്തിമാരും എല്ലാവരും ഞങ്ങളെ കാത്തു നിൽപ്പാണ്.. ഗൃഹപ്രവേശം നടത്താൻ...അങ്ങനെ വലതു കാൽ വച്ചു നമ്മുടെ കഥാ നായിക അമ്മ കൊടുത്ത കത്തിച്ച നിലവിളക്കും ആയി ഞങ്ങളുടെ വീട്ടിലേക്ക് കയറി..ഞാൻ ആണേൽ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു നോക്കിയപ്പോൾ പെണ്ണ് വന്ന വേഷത്തിൽ തന്നെ കുട്ടി പട്ടാളതോടും, നാട്ടുകാരോടും വീട്ടു കാരോടും അങ്കം വെട്ടി കുഴഞ്ഞു നിൽക്കുക ആണെന്ന് മനസിലായി.. ഞാൻ വരുന്നത് കണ്ടു അവൾ ദയനീയമായി എന്നെ നോക്കി കണ്ണു കൊണ്ട് പ്ലീസ് എന്ന് പറയും പോലെ തോന്നി.. ഞാൻ ഏടത്തി മാരോട് കാര്യം പറഞ്ഞു... "അതെ ലക്ഷ്മി.. പരിചയപെടൽ ഒക്കെ മതി കേട്ടോ കുട്ടി രാവിലെ മുതൽ ഇട്ട വേഷം അല്ലെ.. ഇതൊക്കെ മാറ്റി ഒന്ന് ഫ്രഷ് ആയി വാ.. ഹരിയുടെ മുറി അറിയില്ലല്ലോ വാ ഞങ്ങൾ സഹായിക്കാം" എന്ന് പറഞ്ഞു അന്ന് പരിചയപ്പെട്ട ചേച്ചിമാർ എന്നെ ഹരിയേട്ടന്റെ റൂമിലേക്ക് കൊണ്ട് പോയി.. ആഭരണം എല്ലാം അവിടെ അലമാരയിൽ സൂക്ഷിച്ചു വയ്ക്കാൻ പറഞ്ഞു അവർ.. പിന്നെ താലി ഏഴ് ദിവസം കഴിഞ്ഞിട്ട് മാലയിൽ ഇട്ടാൽ മതി ഇപ്പോൾ മഞ്ഞ ചരടിൽ തന്നെ കിടക്കട്ടെ എന്ന് പറഞ്ഞു.. ഞാൻ തലയാട്ടി എല്ലാം കേട്ടു... അവർ വാതിൽ ചാരി പുറത്തേക്ക് പോയി.. ഞാൻ അലമാരയിൽ നിന്നും ഒരു ചുരിദാർ എടുത്തു ഫ്രഷ് ആകാൻ വേണ്ടി.. ഹോ തലയിൽ കൂടി വെള്ളം വീണപ്പോൾ എന്തൊരു ആശ്വാസം... ഇവിടെ ഉള്ളവർ ഒക്കെയും എത്ര പാവങ്ങൾ ആണെന്ന് ഞാൻ ആലോചിച്ചു.. ഞാൻ ശരിക്കും ഭാഗ്യം ചെയ്തവൾ ആണ് ഇല്ലേൽ ഇത്രയും വലിയ ഒരു കുടുംബത്തിലേക്ക് എനിക്ക് വരാൻ കഴിയില്ലല്ലോ... പക്ഷെ അപ്പോളും അച്ഛന്റേം അമ്മയുടേം മുഖം മനസ്സിൽ തെളിഞ്ഞു.. അപ്പോൾ ആണ് ബാത്‌റൂമിന്റെ ഡോറിൽ ആരോ മുട്ടിയത്.. "ഡോ കഴിഞ്ഞോ തന്റെ കുളി.. എന്നാൽ വേഗം താഴേക്ക് പോന്നോളൂ.. ആഹാരം കഴിക്കാം " ഹരിയേട്ടൻ ആയിരുന്നു.. ഞാൻ ഇറങ്ങി വന്നപ്പോൾ ആളിനെ അവിടെ എങ്ങും കണ്ടില്ല.. പക്ഷെ കഴിക്കാൻ നേരം ഒരുമിച്ചു ഇരുന്ന്... എനിക്ക് എന്തോ വീട്ടിലെ അവസ്ഥ ഓർത്തിട്ട് ഒന്നും ഇറങ്ങുന്നില്ല.. അത് കണ്ടിട്ട് ആകണം ഹരിയേട്ടൻ ഫോൺ എടുത്തു അച്ഛനെ വിളിച്ചു.. അമ്മയോടും അച്ഛനോടും സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു സുഖം പോലെ.. ഞാൻ പിന്നെ ആഹാരം കുറച്ചു കഴിച്ചു മതിയാക്കി എഴുന്നേറ്റ്.. കൈ കഴുകി വന്നപ്പോൾ എല്ലാവരും ആ വലിയ വരാന്തയിൽ ഇരുന്നു കത്തി അടിക്കുക ആണ്.. ഹരിയേട്ടനും ഞാനും അവർക്ക് ഒപ്പം കൂടി.. സമയം പോയി കൊണ്ട് ഇരിക്കുന്നത് അറിഞ്ഞതെ ഇല്ല അമ്മ വന്നു ഹരിയേട്ടനെ ഓര്മിപ്പിച്ചപ്പോൾ ആശാൻ നൈസ് ആയിട്ട് റൂമിലേക്ക് വലിഞ്ഞു..അടുത്തത് എന്റെ ഊഴം ആയതു കൊണ്ട് ഞാൻ ഏടത്തിമാരെ നോക്കി അവർ അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ പാലും കയ്യിൽ തന്ന് എന്നെ ഹരിയേട്ടന്റെ മുറിയിൽ ആക്കി.. ഞാൻ നോക്കെ ഹരിയേട്ടൻ അവിടെ ഇല്ല ബാത്‌റൂമിൽ ആളനക്കം കേട്ടപ്പോൾ അവിടെ ആണെന്ന് മനസിലായി.. നോക്കെ ഒരു ടവൽ എടുത്തു മുഖവും തുടച്ചു ഇറങ്ങി വരുന്നു.. എന്നെ നോക്കി ഒന്ന് ചിരിച്ചു... "എന്താ ഇത്ര ചിരിക്കാന് " "അല്ല നിനക്ക് ഈ പാൽ ഒക്കെ കുടിക്കുന്ന സ്വഭാവം ഉണ്ടോ രാത്രി? " "എനിക്ക് ഒന്നും ഇല്ല.. ഇതൊക്കെ ചടങ്ങ് അല്ലെ? " "എന്തിന്റെ ചടങ്ങ്?? " എന്ന് പറഞ്ഞു ഹരിയേട്ടൻ എന്നെ നോക്കി ഒരു കള്ള ചിരി പാസ് ആക്കി "അയ്യോ ഒരു ഇള്ള കുഞ്ഞു..ദേ ഇത് കുടിച്ചിട്ട് ഗ്ലാസ്‌ താ "ഞാൻ തിരിച്ചു പറഞ്ഞു.. "നിനക്ക് നല്ല ക്ഷീണം ഇല്ലേ എന്റെ യക്ഷി കുട്ടി.. അത് കുടിച്ചിട്ട് നീ കിടന്നോ.. വേണ്ടേൽ വാഷ് ബേസിനിൽ കളഞ്ഞോ എനിക്ക് ഇത് ശീലം ഇല്ല " "അതെ ഇത് അമ്മ ആദ്യം ആയിട്ട് ഉണ്ടാക്കി തന്നത് ആണ് എന്റെ കയ്യിൽ.. അത് കൊണ്ട് തത്കാലം ഇത് കളയാൻ മനസില്ല... മര്യാദക്ക് കുടിച്ചിട്ട് ബാക്കി താ "ഞാൻ പറഞ്ഞു.. "ആഹാ അങ്ങനെ എങ്കിൽ ഒക്കെ..എന്നാ ഒരു സ്നേഹം ആണെടി അമ്മയോട്" എന്ന് പറഞ്ഞു ഞാൻ കുറച്ചു കുടിച്ചു ബാക്കി അവളും.. "ആ പിന്നെ കാറിൽ ഇരുന്ന നിന്റെ സാധനങ്ങൾ കിച്ചുനെ കൊണ്ട് ദേ അവിടെ വയ്‌പിച്ചിട്ടുണ്ട്.. അതിൽ വില പിടിപ്പു ഉള്ളത് വല്ലോം ഉണ്ടേൽ എടുത്തു അലമാരയിൽ വച്ചേക്കു...തിരക്കല്ലേ ഇനിയുള്ള ദിവസം എന്തെങ്കിലും നഷ്ടപെട്ട പിന്നെ അതും ഓർത്തു ഇരിക്കും നീ." "അതിൽ എന്റെ കുറച്ചു ഡ്രസ്സ്‌ മാത്രേ ഉള്ളു പിന്നെ... ഇയാള് നിർബന്ധിച്ചതു കൊണ്ട് എന്റെ ചിലങ്ക കൂടി എടുത്തിട്ടുണ്ട്.. അതിനെ അവിടെ ഒറ്റയ്ക്ക് ആക്കി വരാൻ തോന്നി ഇല്ല.. " അതും പറഞ്ഞു അവൾ ആ കുഞ്ഞു ആമാട പെട്ടി എടുത്തു അലമാരയിൽ വച്ചു.. "അല്ല ഇയാളും ഞാനും തമ്മിൽ ഒരു ബെറ്റ് ഇല്ലേ..ഇന്ന് ഒരു രാത്രി കൊണ്ട് എന്നെ മാറ്റി എടുക്കും എന്ന്.. എന്നിട്ട് ഒന്നും കാണുന്നില്ലല്ലോ.. ഫ്യൂസ് അടിച്ചു പോയോ മോന്റെ.. " "എയ് നിനക്ക് നല്ല ക്ഷീണം ഉണ്ട് എന്ന് തോന്നി..ഇത്ര ദൂരം യാത്ര ചെയ്തത് അല്ലെ.. കിടന്നോ " "എനിക്ക് ഒരു ക്ഷീണവും ഇല്ല..ഇത്രയും ദിവസം ഞാൻ ഒന്നും ചോദിച്ചിട്ടില്ല.. ഇന്ന് നമ്മുടെ കല്യാണം കഴിഞ്ഞു.. ഈ ഒരു ദിവസത്തിന് വേണ്ടിയാണു ഞാൻ വെയിറ്റ് ചെയ്തത്...അപ്പോൾ പിന്നെ നമുക്ക് ഇടയിൽ ഉള്ള ആ സസ്പെൻസ് എന്താണ് എന്ന് പറഞ്ഞെ... " "സസ്പെൻസ്??? അങ്ങനെ ഒന്നും ഇല്ലടി " "ഉണ്ടല്ലോ മോനെ..സത്യം പറഞ്ഞോ എന്നെ എന്ന്?? എപ്പോൾ?? എങ്ങനെ?? എവിടെ വച്ചു ആണ് കാണുന്നത് എന്ന്... മുഴുവൻ സ്റ്റോറിയും പോരട്ടെ.... " അത് കേട്ടിട്ട് ഹരിയേട്ടൻ എന്നെ നോക്കി ചിരിച്ചു... "ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ..? " "എന്താണ് എന്ന് പറ എന്നാലേ ചെയ്യാൻ പറ്റുള്ളൂ.. " "ഓക്കേ ഒരു 5 മിനിറ്റ് നേരം നിനക്ക് ഒന്ന് കണ്ണു അടച്ചു ഇരിക്കാൻ ഒക്കുമോ? " "കൊള്ളാലോ എന്നിട്ട് ആ സമയം നോക്കി ഓടാൻ അല്ലെ.. ഞാൻ അടയ്‌ക്കൂല.. " "എന്നാൽ നീ കഥയും കേൾക്കില്ല.. " "അയ്യോ വേണ്ട... ഞാൻ കണ്ണല്ല ദേ എന്റെ വായും കൂടി അടയ്ക്കാം പോരെ.. " എന്ന് പറഞ്ഞു ഞാൻ കണ്ണു അടച്ചു.. ഹരിയേട്ടൻ എന്റെ അടുതെക്ക് നടന്നു വരുന്നതായി എനിക്ക് മനസിലായി..വല്ല കള്ളത്തരം ഒപ്പിക്കാൻ ആണോ എന്ന് ഞാൻ ചിന്തിച്ചു..പക്ഷേ ഹരിയേട്ടൻ എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി.. പിന്നെ കുറച്ചു നേരത്തേക്ക് നിശബ്ദത ആയിരുന്നു.. പെട്ടെന്ന് ഹരിയേട്ടൻ എന്റെ വലതു കാൽ എടുത്തു ആളിന്റെ തോളിലേക്ക് ആണെന്ന് തോന്നുന്നു വച്ചു..കണ്ണു തുറക്കണം എന്നുണ്ട് പക്ഷെ പിന്നെ ഒരിക്കലും ഹരിയേട്ടൻ അറിയാൻ ഉള്ളത് ഒന്നും പറഞ്ഞില്ല എങ്കിലോ എന്ന് ഞാൻ പേടിച്ചു... "ഇനി കണ്ണു തുറക്കടി യക്ഷി കുട്ടി.. "എന്ന് പറഞ്ഞതും ഞാൻ കണ്ണു തുറന്നു.. എനിക്ക് ശരിക്കും എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.. എന്റെ നഷ്ടപ്പെട്ടു പോയ ചിലങ്ക... ഞാൻ ഹരിയേട്ടനെ വേഗം തള്ളി മാറ്റി ഓടി ചെന്നു അലമാരയിൽ വച്ചിരുന്ന ആമാട പെട്ടി തുറന്നു നോക്കെ അത് അവിടെ തന്നെ ഉണ്ട്..ഞാൻ വേഗം അത് കയ്യിൽ എടുത്തു ഹരിയേട്ടനെ നോക്കിയപ്പോൾ പാവം ഞാൻ പെട്ടെന്ന് തള്ളി മാറ്റിയപ്പോൾ ബാലൻസ് കിട്ടാതെ താഴേക്കു വീണു പോയ കാര്യം ഞാൻ മറന്നു.. ഞാൻ ഏട്ടനെ നോക്കി ഇളിച്ചു കാണിച്ചു... "നോക്കി നില്കാതെ ഒരു കൈ തന്ന് ഒന്ന് സഹായിക്കടി യക്ഷി കുട്ടി എണീക്കാൻ.. " എന്ന് പറഞ്ഞു എനിക്ക് നേരെ കൈ നീട്ടി.. ഞാൻ ഏട്ടനെ എണീക്കാൻ സഹായിച്ചു... "ഇപ്പോൾ മനസിലായില്ലേ എന്റെ മോൾക്ക് എവിടുന്ന് എങ്ങനെ എപ്പോൾ നിന്നെ ഞാൻ കണ്ടെത്തി എന്ന്.. "ഹരിയേട്ടൻ അത് പറയുമ്പോളേക്കും ഞാൻ ഏട്ടനെ കെട്ടി പിടിച്ചു തുരു തുരെ ആ മുഖത്ത് ഉമ്മ വച്ചു... എന്തോ എനിക്ക് അപ്പോൾ അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്...എന്റെ സന്തോഷം കണ്ടിട്ട് ഏട്ടൻ എന്നെ രണ്ടു കയ്യിലും കൂടി എടുത്തു ഉയർത്തി കട്ടിലിൽ ഇരുത്തി.. എന്നിട്ട് എന്റെ കയ്യിൽ ഇരുന്ന ചിലങ്ക കൂടി അണിയിച്ചു തന്നു....എനിക്ക് പറഞ്ഞു അറിയിക്കാൻ വയ്യാത്ത ഒരു ഫീൽ ആയിരുന്നു അപ്പോൾ.. "വൗ പെർഫെക്ട് !!!! ഇപ്പോൾ പറ നിനക്ക് എന്താ തോന്നുന്നേ എന്ന് സാധാരണ ബെറ്റ് തോറ്റു പോയാൽ ആളുകൾ വിഷമിക്കാർ ആണ് പതിവ്..അത് ഞാൻ അങ്ങ് തിരുത്തിയെ.. എന്നാ ഒരു ചിരി ആണെടോ.. മതി എനിക്ക് ഇത്രേം കണ്ടാൽ മതി അന്ന് കവിളിൽ അടിച്ചതിനു പകരം ഈ നിറഞ്ഞ സന്തോഷം മാത്രം മതി എനിക്ക്.. "എന്ന് പറഞ്ഞു ഏട്ടൻ എന്റെ കവിളിൽ ചുംബിച്ചു.. "ഇതിന് ഒരു മറുപടി പറയാൻ എനിക്ക് അറിയില്ല ഹരിയേട്ടാ... പക്ഷേ ഒന്നുണ്ട് ഞാൻ ഹരിയേട്ടനെ ആദ്യം ആയി കണ്ട ആ ദിവസം.. അങ്ങനെ ഒന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഹരിയേട്ടനെ പോലെ എന്റെ മനസു ഇത്രേം അറിയുന്ന ഒരു ഇണയെ ഒരിക്കലും കിട്ടില്ലായിരുന്നു അല്ലെ?? " "എന്നാരു പറഞ്ഞു മോളെ ...?? ഞാൻ പിന്നെ എന്തിനാടി തിരക്കി പിടിച്ചു നീ താമസിക്കുന്ന കൊല്ലം ജില്ലയിൽ തന്നെ പോസ്റ്റിങ്ങ്‌ ഒപ്പിച്ചെടുതെ??? " "ശരിക്കും അതിനു വേണ്ടിയാണോ പറ " എന്ന് പറഞ്ഞു ഞാൻ ഹരിയേട്ടന്റെ തോളിലേക്ക് ചാഞ്ഞു...അപ്പോളേക്കും ഹരിയേട്ടൻ പറഞ്ഞു തുടങ്ങി.. "നീ എന്നോട് പറഞ്ഞില്ലേ രണ്ടു വർഷം മുൻപ് നടന്ന ആ നശിച്ച ട്രെയിൻ യാത്ര... അന്ന് ഞാനും ഉണ്ടായിരുന്നു ആ ട്രെയിനിൽ..ട്രെയിനിങ് ഒക്കെ കഴിഞ്ഞു നാട്ടിൽ വന്ന സമയം ആയിരുന്നു.. ട്രിവാൻഡ്രതു IAS കോച്ചിംഗിന് ഒപ്പം ഉണ്ടായിരുന്ന ഞങ്ങൾ കുറച്ചു പേര് ഒന്ന് കൂടാൻ തീരുമാനിച്ചു... അങ്ങനെ അന്ന് രാത്രി 10.30 നു ഉള്ള ട്രെയിൻ കാത്തു ഞാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുക ആയിരുന്നു.. ട്രെയിൻ വന്നു ഞാൻ അതിൽ കയറി ഇരുന്നു..നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ ജനറൽ കംപാർട്മെൻറ് ആയിരുന്നു കിട്ടിയതും.. വണ്ടി എടുക്കാൻ തുടങ്ങിയപ്പോൾ കുറെ പെൺപിള്ളേർ ബഹളം വച്ചു കൊണ്ട് ഇടിച്ചു കയറി വരുന്നത് കണ്ടു.. അത് വരെ നിശബ്ദമായിരുന്ന അവിടം ആകെ ബഹളം കൊണ്ട് നിറഞ്ഞു.. ഉറക്കം ആയിരുന്ന ഒന്ന് രണ്ടു യാത്രക്കാർ മിണ്ടാതെ ഇരിക്കാൻ പറഞ്ഞു എങ്കിലും അവർ അത് വക വയ്ക്കുന്നെ ഇല്ല.. ആദ്യം ഒക്കെ എനിക്കും ഒരു ബുദ്ധിമുട്ട് ആയി തോന്നി എങ്കിലും അവരുടെ സംസാരത്തിൽ നിന്നും യൂണിവേഴ്സിറ്റി കലോത്സവത്തിന് ജേതാക്കൾ ആയതിന്റെ ത്രില്ലിൽ ആണെന്ന് മനസിലായി...അതിനിടയിൽ ആണ് "ലക്ഷ്മി നാട്ടിൽ ചെല്ലുമ്പോൾ ചിലവ് ഉണ്ട് കേട്ടോ മോളെ.. കലാതിലകം ആയെന്റെ...kfc മതി കെട്ടോ.. നോ കടി നോ ചായ " എന്നും പറഞ്ഞു അവർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ആണ്.. എന്റെ കണ്ണു ആദ്യം ആയി ആ പേരിന്റെ ഉടമയെ തിരഞ്ഞു.. അപ്പോൾ ആണ് മുടികൾ അഴിച്ചു ഇട്ട്, നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ഒരു ചന്ദന കുറിയും ആയി നീ നടന്നു അവിടേക്ക് വന്നത്..നിന്നെ ട്രയിനിലെ ആ വെളിച്ചത്തിലും കണ്ണിമ വെട്ടാതെ ഞാൻ നോക്കി ഇരുന്നു.. എന്തോ നീ എനിക്ക് ഉള്ളത് ആണെന്ന് അപ്പോൾ തോന്നി പോയി.. എന്റെ കണ്ണുകൾ എന്നെ ചതിക്കും എന്ന് ആയപ്പോൾ ഞാൻ വെറുതെ ഫോൺ എടുതു കുത്തി കൊണ്ട് ഇരുന്നു....അപ്പോൾ ഉണ്ട് നീ ഒരു ബാഗ് എടുതു എന്റെ അടുത്ത് വന്നു ഇരുന്നു..ഞാൻ അത് മനസ് കൊണ്ട് ആഗ്രഹിച്ചിരുന്നു അപ്പോൾ..നീ ആ ബാഗ് മടിയിൽ വച്ചു അതിൽ നിന്നും ഈ ചിലങ്കകൾ എടുത്തു നോക്കുന്നതും അത് നെഞ്ചോടു ചേർത്ത് വച്ചതും ഒക്കെ ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നു..പിന്നെ ആ ബാഗ് അവിടെ വച്ചു നീ നിന്റെ ഫ്രണ്ട്‌സ് ആയി നല്ല അലമ്പ് ആയിരുന്നു അല്ലെ.. യക്ഷി കുട്ടി "??? "ഉം അതെ....നല്ല അഹങ്കാരം ഉണ്ടായിരുന്നു അപ്പോൾ എനിക്ക്.. ഉം പറ ബാക്കി പറ.. " "എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു..പക്ഷേ ട്രെയിനിൽ കാണുന്ന സ്ഥിരം കുറെ കോഴികൾ ഉണ്ടല്ലോ അങ്ങനെ നീ എന്നെ കണ്ടാലോ എന്ന് കരുതി ആ ആഗ്രഹം ഞാൻ മനസ്സിൽ ഒളിപ്പിച്ചു.. എന്നിട്ട് എന്താ കുറെ കഴിഞ്ഞു ഞാൻ ഉറങ്ങി പോയി.. രാവിലെ ട്രിവാൻഡ്രം എത്തിയപ്പോൾ ആണ് എഴുന്നേറ്റത്..നോക്കിയപ്പോൾ നിങ്ങളുടെ പൊടി പോലും തൃശ്ശൂർ പൂരം കഴിഞ്ഞ മൈതാനം പോലെ ഉണ്ടായിരുന്നു അവിടം.. ഞാൻ ഇറങ്ങാൻ എഴുന്നേറ്റപ്പോൾ ആണ് എന്റെ കാലു തട്ടി എന്തോ ഒന്ന് കിലുങ്ങി നീങ്ങിയത് പോലെ തോന്നിയത്.. നോക്കിയപ്പോൾ ഒരു ചിലങ്ക.. പെട്ടെന്ന് എനിക്ക് നിന്റെ മുഖവും നീ അത് നെഞ്ചോട് ചേർത്ത നിമിഷവും ഓർമ വന്നു.. ഞാൻ അതും എടുത്തു പുറത്തു ഇറങ്ങി... നിങ്ങളെ നോക്കിയപ്പോൾ അവിടെ എങ്ങും കണ്ടില്ല.. ഞാൻ അത് കയ്യിൽ സൂക്ഷിച്ചു വച്ചിട്ട് ഫ്രണ്ട്സിനു ഒപ്പം റിസോർട്ടിലേക്ക് പോയി...അവിടെ ചെന്നു ഇറങ്ങി ഫ്രഷ് ആയി റിസപ്ഷനു മുന്നിൽ ബാക്കി ഉള്ളവരെ വെയിറ്റ് ചെയ്തു ഇരുന്നപ്പോൾ ആണ് അന്നത്തെ പത്രത്തിൽ നിന്റെ മുഖം കാണുന്നത്... യൂണിവേഴ്സിറ്റി കലോത്സവത്തിന് സമാപനം ലക്ഷ്മി കലാതിലകം അനൂപ് കലാപ്രതിഭ എന്ന്... അത് വച്ചു ആണ് നീ കൊല്ലം ജില്ലയിൽ ആണെന്നും വിമൻസ് കോളേജിൽ ആണെന്നും കണ്ടു പിടിച്ചത്...തിരികെ വരുമ്പോൾ നിന്നെ ഏല്പിക്കാം എന്നൊക്കെ അപ്പോൾ ചിന്തിച്ചു എങ്കിലും ജോയിൻ ചെയ്യേണ്ടത് തെലങ്കാന ആയിരുന്നതിനാൽ ട്രിവാൻഡ്രതു നിന്ന് വൈകിട്ടു തന്നെ മടങ്ങി വീട്ടിലേക്കു... പിറ്റേന്ന് പുലർച്ചെ ഇവിടെ എത്തുമ്പോൾ എനിക്ക് എല്ലാവരോടും പറയാൻ നിന്നെ കുറിച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എല്ലാവരും എന്നെ കുറെ കളിയാക്കി തമാശ ആണെന്ന് കരുതി.. പക്ഷേ എടത്തിമാർ പറഞ്ഞു ഇപ്പോൾ പോയി ഉറപ്പിക്കാം എന്ന് വേറെ ആരേലും കൊണ്ട് പോകുന്നെന്ന് മുൻപ് എന്ന്.." "എന്നിട്ട് എന്തെ അന്ന് വരാഞ്ഞേ??? "ഞാൻ ചോദിച്ചു.. "വരാൻ ഒക്കെ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ അതിലും വലിയ ഒരു ആഗ്രഹം ആയിരുന്നു കളക്ടർ ആയി വേണം നിന്റെ മുന്നിൽ ആദ്യം വന്നു നില്കാൻ എന്ന്..ഞാൻ നാട്ടിൽ ലീവിന് വരുമ്പോൾ ഒക്കെ ആലോചിച്ചു നോക്കാറുണ്ട് നീ എങ്ങാനും കെട്ടി പോയിട്ട് ഉണ്ടാകുമോ എന്ന്... ആ ഇടയ്ക്ക് നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിന് നിന്റെ പേര് പോലും കണ്ടില്ല...അത് കൂടി ആയപ്പോൾ എനിക്ക് ടെൻഷൻ ആയി.. നിങ്ങളുടെ നാട്ടിൽ ആണേൽ എനിക്ക് പരിചയക്കാർ തീരെ ഇല്ലായിരുന്നു..അന്ന് രാത്രി നിന്നെ ഓർത്തു കിടന്നു എന്റെ ഉറക്കം പോയി.. അത് പക്ഷെ അച്ഛനും അമ്മയും കിച്ചുവും കണ്ട് പിടിച്ചു..ഞാൻ സീരിയസ് ആണെന്ന് അപ്പോൾ അവർക്ക് മനസിലായി എന്നിട്ടും ഞാൻ തന്നെ നിന്നെ കണ്ടു പിടിച്ചു കൊള്ളാം എന്ന ഉറപ്പിന്റെ പുറത്തു ആണ് അവർ ഈ രണ്ടു വർഷം വെയിറ്റ് ചെയ്തത്.. ഇല്ലേൽ എന്നെ നീ എന്റെ കയ്യും പിടിച്ചു ഇവിടെ കേറി വന്നേനെ... " "അത്രയ്ക്ക് ഉറപ്പ് ഉണ്ടായിരുന്നോ ഞാൻ വേറെ ആരെയും കേട്ടില്ല എന്ന്.. അല്ലേൽ എനിക്ക് വേറെ ഒരു പ്രണയം ഉണ്ടാകും എന്ന് പോലും ചിന്തിച്ചിട്ടില്ലേ അന്ന് ഒന്നും.. " "ചിന്തിച്ചിട്ട് ഒക്കെ ഉണ്ട് പക്ഷെ അതിന്റെ ഒക്കെ ഒടുക്കം നീ എന്റെ പെണ്ണ് ആണെന്നും എന്റെ മാത്രം പ്രണയം ആണെന്നും മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു....ആ ഒരു ഉറപ്പ് ആണ് നിന്നെ ദാ എന്റെ കൂടെ ഇങ്ങനെ ചേർത്തു നിർത്തുന്നെ... "എന്ന് പറഞ്ഞു ഞാൻ എന്റെ യക്ഷി കുട്ടിയെ എന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.. "ഇനി പറ എപ്പോൾ എന്ന് എവിടെ വച്ചു എനിക്ക് വേണ്ടി നീ ചിലങ്ക കെട്ടി ആടും.. " "ഇപ്പോൾ വേണോ?? ഇപ്പോൾ ചെയ്യാം ഞാൻ റെഡി " "എന്റെ പൊന്ന് യക്ഷി കുട്ടി ചതിക്കല്ലേ.. ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്..അല്ലാതെ ഉത്സവത്തിന് നിന്റെ പ്രോഗ്രാം ബുക്ക്‌ ചെയ്യാൻ വന്നത് അല്ല ഞാൻ.. നീ എങ്ങാനും ഇപ്പോൾ നൃത്തം ചവിട്ടിയാൽ താഴെ കിടന്ന് ഉറങ്ങുന്ന പടകൾ എല്ലാം കൂടി ഇപ്പോൾ എഴുന്നേറ്റു വരും പിന്നെ പറയണ്ടല്ലോ..ആദ്യ രാത്രി കാള രാത്രി ആകും "ഞാൻ അതും പറഞ്ഞു അവളെ ദയനീയമായി നോക്കി.. അത് കണ്ടിട്ട് അവൾ പൊട്ടി ചിരിച്ചു... "എന്നാൽ പിന്നെ നമ്മുടെ റിസപ്ഷൻ അന്ന് ആയിക്കോട്ടെ.. ഞാൻ ഇത് വീണ്ടും അണിഞ്ഞു കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് അന്ന്..പ്രത്യേകിച്ച് എന്റെ അച്ഛനും അമ്മയും.. പോരെ.. " "എങ്കിൽ ഓക്കേ.. അന്ന് തകർക്കാം അല്ലെ.. അപ്പോൾ ഇനി എന്താ പരിപാടി " എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി കണ്ണിറുക്കി.. "ഇനിയുള്ള പരിപാടി എന്താണ് എന്ന് വച്ചാൽ പണ്ടത്തെ ഒരു 4500 രൂപ കടം ഇല്ലേ??? അതിപ്പോൾ തന്നെ അങ്ങ് വീട്ടിയാലോ "എന്ന് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് അവളുടെ മുഖം അടുപ്പിച്ചു... അങ്ങനെ രണ്ടു വർഷത്തെ കാത്തിരിപ്പിനു ഒടുവിൽ "എന്റെ പ്രണയത്തെ " ഞാൻ സ്വന്തം ആക്കി...എന്റെ മാത്രം യക്ഷി കുട്ടിയെ...രാത്രിയുടെ ഏതോ യാമത്തിൽ ഒന്നായി ചേർന്നപ്പോളും ഇത് വരെയും മറ്റാർക്കും വിട്ട് കൊടുക്കാതെ എനിക്ക് വേണ്ടി എന്റെ യക്ഷി കുട്ടിയെ മാറ്റി വച്ച ദൈവത്തോട് മനസ് കൊണ്ട് ഒരായിരം തവണ ഞാൻ നന്ദി പറഞ്ഞു.. (അവസാനിച്ചു ) പ്രിയപ്പെട്ട വായനക്കാരോട് എന്റെ ആദ്യത്തെ തുടർകഥ ആയിരുന്നു ഇത് ... ഒരു തുടക്കക്കാരൻ എന്ന രീതിയിൽ എനിക്ക് തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി..ഇനി വെയിറ്റ് ചെയണ്ടാട്ടോ...അവസാന ഭാഗം ഇഷ്ടം ആകും എന്ന വിശ്വാസത്തോടെ ഹൃദയപൂർവ്വം ഹരി കിഷോർ 🙂
35k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post