STORY (full part) 🎀🎀🎀🎀🎀🎀🎀🎀🎀🎀 "ഡി ഞാൻ ഒന്ന് തന്നാൽ അവിടെ കിടക്കും നീ " "അയ്യടാ നീ എന്നെ അടിക്കുമ്പോൾ എന്റെ കയ്യ് എന്താ മാങ്ങാ പറിക്കാൻ പോവ്വോ " "നീ കൂടുതൽ കിടന്നു നെഗളിക്കല്ലേ ഞാൻ ഒരു ACP യാ അധികം കളിച്ചാൽ തൂക്കി എടുത്തു സ്റ്റേഷനിൽ കൊണ്ടോവും " "ഒന്ന് പോടാ ചെറുക്കാ ഞാൻ നല്ല ഒന്നാന്തരം ഡോക്ടറാ, എന്നോട് കളിച്ചാൽ വെല്ല സിറിഞ്ചും കുത്തി കോമ സ്റ്റേജിൽ ആക്കി കളയും ഞാൻ " "സമയം ഇല്ല ഇല്ലെങ്കിൽ നിനക്കിട്ടു ഞാൻ തന്നേനെ " "പിന്നെ നീ തരുന്നതും മേടിച്ചോണ്ട് ഞാൻ അങ്ങ് പോവും, ഒന്ന് പോടാ " "നിനക്കിട്ടു ഞാൻ വന്നിട്ട് തരാം എടി മച്ചിങ്ങെ " "ഓഹ് ശരി തമ്പുരാനെ ഇപ്പൊ അങ്ങ് പോയാട്ടെ " "ഓഓഓഓ " അങ്ങനെ അന്നത്തെ വഴക്കിനു വിരാമം ഇട്ടു, സിദ്ധു സ്റ്റേഷനിലേക്കും, അനു ഹോസ്പിറ്റലിലേക്കും പോയി ******************************************* നിങ്ങൾ ഒന്നും ചിന്തിച്ചു കാട് കേറണ്ട സിദ്ധു എന്ന സിദ്ധാർഥും, അനു എന്നഅനുലയയും കോളേജ് കാലത്തെക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു വെറും ക്ലാസ്സ്‌മേറ്റ്സ് അല്ലാ,   അവർ തമ്മിൽ കണ്ടാൽ കൂട്ട അടിയും പാരവെപ്പും അങ്ങനെ ദിവസങ്ങൾ പോയി മറയെ ഇവരുടെ വഴക്കിനു തിരശീല ഇട്ടു കൊണ്ട് കോളേജ് കാലം കഴിഞ്ഞു. അവസാന ദിവസം എല്ലാവരും ഒന്നിച്ചെങ്കിലും ഇവർ മാത്രം അന്നും വഴക്ക് കൂടി. അവിടുന്നും അവർ പിരിഞ്ഞു പോയെങ്കിലും ഒന്നും അവിടം കൊണ്ട് തീർന്നില്ല, മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിന് ശേഷം സിദ്ധു പോലീസ് ആകാനുള്ള തയാറെടുപ്പുകളിലേക്കും അനു ഡോക്ടർ ആകാനുള്ള പരാക്രമങ്ങളിലേക്കും തിരിഞ്ഞു. അങ്ങനെ അവർ ഡോക്ടർ അനുലയായും, എസിപി സിദ്ധാർഥ് ആയും മാറിയ സമയത്തു അവരുടെ അച്ഛനും അമ്മയും രണ്ടുപേർക്കും വിവാഹം ആലോചിച്ചു ഇവരുടെ വഴക്ക് കണ്ടേ കൊതി തീരാഞ്ഞ ദൈവം, സിദ്ധുവിന്റെ അച്ഛനേം അമ്മയേം അനുവിന്റെ വീട്ടിലേക്കു ആലോചനയുമായി വിട്ടു,,,,,,,,,,, രണ്ടുപേരുടേം എതിർപ്പിനെ മാനിക്കാതെ അവരുടെ വിവാഹവും നടന്നു അവരുടെ സ്വഭാവം കൊണ്ടേ ആദ്യരാത്രിയിൽ തുടങ്ങിയ ഉടക്ക് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കല്യാണം കഴിഞ്ഞു മൂന്നു മാസം ആയിട്ടും ഇപ്പോളും തുടരുന്നു അതിന്റെ ഒരു ചെറിയ എപ്പിസോഡ് ആണു മുൻപ് കഴിഞ്ഞത് എങ്കിലും രണ്ടാളുടെയും ഉള്ളിൽ സ്നേഹം ഉണ്ട് *****---************************** രാവിലെ അനുവും ആയി നടന്ന വഴക്ക് മറന്നു ജോലിയിൽ ശ്രദിച്ചിരുന്ന സിദ്ധുവിനെ തേടി ആ വാർത്ത എത്തി ഹോസ്പിറ്റലിലെ സ്റ്റെയർ കൈസിൽ നിന്നും വീണു അനുവിന്റെ നെറ്റി പൊട്ടി എന്ന്‌ ശ്വാസം അടക്കി പിടിച്ചു ഹോസ്പിറ്റലിലേക്ക് ഓടി എത്തിയ സിദ്ധു കണ്ടു തലയിൽ ഒരു കെട്ടുമായി ക്യാഷുവാലിറ്റിയിൽ കിടക്കുന്ന അനുവിനെ അവൻ പതിയെ അടുത്തേക്ക് ചെന്ന് വിളിച്ചു "അനു " പണ്ടത്തെ പോലെ ഉറക്കെയുള്ള വിളി അല്ല മനസ്സിൽ ഒളിപ്പിച്ഛ് വെച്ച സ്നേഹം കണ്ണീരിലൂടെ പുറത്തെടുത്തു കൊണ്ട് ആ വിളിയിൽ അവൾ കണ്ണ് തുറന്നു "എന്താ അനു പറ്റിയെ " അവളുടെ മുഖത്തേക്ക് വീണ അവന്റെ കണ്ണീർ പയ്യെ തുടച്ചു കൊണ്ട് അവൾ ചോദിച്ചു "ഇപ്പൊ എവിടുന്നു വന്നു ഈ കണ്ണീർ രാവിലെ എന്തൊക്കെ ആരുന്നു " "അവശത നിറഞ്ഞതെങ്കിലും കുറച്ചു കുറുമ്പ് നിറഞ്ഞ അവളുടെ ചോദ്യത്തിന് അവൻ ഉത്തരം പറഞ്ഞു "രാവിലെ നീ അനുലയ ആയിരുന്നു എന്നാൽ ഇപ്പോൾ നീ എന്റെ അനുവാ എന്റെ മാത്രം അനു " "സിദ്ധുവിന്റെ മാത്രം അനു " സ്വല്പം കുറുമ്പൊടെ അത് പറഞ്ഞവൾ ചിരിച്ചപ്പോൾ അവൻ പറഞ്ഞു. "എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് നിനക്ക് മനസിലായി എന്ന് കരുതി എപ്പോളും റൊമാൻസ് ഒന്ന് നടക്കില്ല, പണ്ടത്തെകാളും പൗറോടെ ഞാൻ വഴക്ക് കൂടും " "അയ്യടാ നീ എന്നോട് വഴക്ക് കൂടുമ്പോൾ ഞാൻ എന്താ മിണ്ടാതിരിക്കുവോ " "ഓഹ് എന്റെ കുറുമ്പി " അവൻ കവിളിൽ കൊടുത്ത നുള്ളിനു അതിലും വലിയ ഒരു പിച്ച് നൽകി അവൾ ഒരു കുസൃതി ചിരി പാസ്സ് ആക്കി ശുഭം ഒരു കമന്റ്‌ പ്രതീക്ഷിക്കുന്നു ഒരെണ്ണം തന്നാൽ മതി പ്ലീസ്
60.8k കണ്ടവര്‍
4 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post