💞എന്റെ പ്രണയം 💞 🎉8. TO. 13🎉 ✍️HARI KISHOR ✨✨✨✨✨✨✨✨✨✨✨✨✨✨ ഞാൻ പറയുന്നത് പോലും കേൾക്കാതെ വാതിൽ വലിച്ചു അടച്ചു ഒരു ഒറ്റ പോക്ക് ആയിരുന്നു പെണ്ണ്... അല്ല ഞാൻ എന്തിനാ അങ്ങോട്ട്‌ കേറി ഇഷ്ടം ആണെന്ന് പറയുന്നത്... അവളുടെ മുഖത്ത് നോക്കി അല്ലെ ഞാൻ ഇപ്പോളും ചോദിച്ചേ എന്നെ ഇഷ്ടം ആണോ എന്ന്.. അപ്പോൾ അല്ല എന്ന് എന്റെ മുഖത്ത് നോക്കി കള്ളം പറഞ്ഞു.... നീ പറയും എന്റെ യക്ഷി കുട്ടി...നിന്നെ കൊണ്ടു തന്നെ പറയിക്കും..നിനക്ക് എന്നെ ഇഷ്ടം ആണ്..എന്നെ മതി എന്ന്.. നീ നോക്കിക്കോ മോളെ... ഞാൻ റൂം പൂട്ടി കീ പ്രിൻസിപ്പലിനെ ഏല്പിച്ചു താങ്ക്സ് പറഞ്ഞു താഴെ വന്നു..ഞാൻ നോക്കുമ്പോൾ ബാലേട്ടൻ വല്ലാത്ത സന്തോഷത്തിൽ ആണ്... "എന്താണ് ബാലേട്ടാ വലിയ ഹാപ്പി ആയി നില്കുന്നെ... " "ആദ്യം സാർ പോയ കാര്യം എന്തായി... ലക്ഷ്മി മോൾ എന്ത് പറഞ്ഞു "??? "എന്റെ പൊന്ന് ബാലേട്ടാ ഇന്നും സീൻ കോൺട്രാ ആണ്... അവൾ നല്ല കലിപ്പിൽ പോയേക്കുവാ... എന്നെ ഇഷ്ടം അല്ല എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു... " "അയ്യോ അപ്പോൾ ഇനി എന്ത് ചെയ്യും... " "അവള് പോണേൽ പോട്ടെന്നേ... നമുക്ക് അവളുടെ അപ്പനെ അങ്ങ് പൊക്കാം!!!! അതെ ഇനി നോക്കിയിട്ട് വഴി ഉള്ളൂ ബാലേട്ടാ " "സാർ പേടിക്കണ്ട... മാധവൻ സാറിനു ഡബിൾ ഓക്കേ ആണ്... ഇപ്പോൾ എന്നെ വിളിച്ചിരുന്നു.. നിങ്ങളുടെ നാളുകൾ തമ്മിൽ 9 പൊരുത്തം ഉണ്ട് എന്ന്... ഇനി എന്താണ് എന്ന് വച്ചാൽ തീരുമാനിച്ചു കൊള്ളാൻ പറഞ്ഞു സാർ.. " "ഹോ thank ഗോഡ്.. അപ്പോൾ ആ കടമ്പ കടന്നു...അല്ലേലും ഞാനും അവളും തമ്മിൽ കുറച്ചു മുന്നേ വരെയും നല്ല പൊരുത്തം ആയിരുന്നു... എന്തായാലും ഞാൻ മാധവൻ സാറിനെ വൈകിട്ടു ഒന്ന് വിളിക്കാം.. പിന്നെ അച്ഛനും അമ്മയും ആയിട്ട് ഒന്നും സംസാരിച്ചിട്ടില്ലല്ലോ അവളുടെ പേരെന്റ്സ്... അവരോടു കൂടി പറഞ്ഞു അവർ തീരുമാനിക്കട്ടെ ബാക്കി ഒക്കെ.. അല്ലെ ബാലേട്ടാ.. " "അതെ സാർ... എല്ലാം പെട്ടെന്ന് ആയിക്കോട്ടേ അതിനെ ഇനിയും ഇട്ട് വട്ട് കളിപ്പിക്കാൻ നിൽക്കണ്ട കേട്ടോ.. " "അത് ഒന്ന് കൂടി ആലോചിക്കേണ്ടി ഇരിക്കുന്നു ബാലേട്ടാ... " എന്ന് പറഞ്ഞു ഞാൻ ബാലേട്ടനെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി... *************************************** കോളേജിലെ വാക മരചോട്ടിൽ രമ്യയുടെ മടിയിൽ തല വച്ചു ഞാൻ പൊട്ടി കരഞ്ഞു... അവൾ എന്റെ മുടിയിൽ തലോടി കൊണ്ട് ഇരുന്നു.. എന്തൊക്കെയോ പറഞ്ഞു ആശ്വാസിപ്പിച്ചു...എന്തോ എനിക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.. എന്റെ മനസ്സിൽ സാർ പറഞ്ഞ വാക്കുകൾ ആയിരുന്നു..സാർ ആരെയോ പ്രണയിക്കുന്നുണ്ട് എന്നുള്ളത്..ആ പെൺകുട്ടി ആരായാലും ഭാഗ്യം ചെയ്തവൾ ആണ്.. സാർ പേര് പറയാൻ തുടങ്ങിയപ്പോൾ ഇറങ്ങി പോരുന്നത് അതു കേൾക്കാൻ ഉള്ള ത്രാണി എനിക്ക് ഇല്ലാഞ്ഞിട്ട് തന്നെ ആണ്.... പക്ഷേ എന്നിട്ടും സാർ എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ പെരുമാറിയത്...അന്ന് ആദ്യം ആയി ഉമ്മ വച്ചപ്പോൾ ശരിക്കും സാർ എന്നിൽ നിന്നും അതു ആഗ്രഹിച്ചിരുന്നില്ലേ??? ഇല്ലെങ്കിൽ എന്നെ അന്ന് ചേർത്ത് പിടിച്ചു അങ്ങനെ നിർത്തുമോ??? ഞാൻ തള്ളി മാറ്റി ആണ് ഓടിയത് അന്ന്.. പിന്നെ ആ ഫോൺ വിളിയിൽ എപ്പോഴൊക്കെയോ എന്നോട് ഉള്ള ഇഷ്ടം ഞാൻ അറിഞ്ഞത് ആണ്... എന്നെ ആൾ കൂട്ടത്തിൽ നിന്ന് രക്ഷപെടുതിയതും എന്നോട് അന്ന് ദേഷ്യപെട്ടത്.. ഒരു വാക്ക് പോലും ചോദിക്കാതെ എന്റെ കണ്ണിൽ നോക്കി എല്ലാം മനസിലാക്കിയതു.. അവസാനം ഇന്ന് പൂവ് മറന്നു വച്ചു തിരികെ പോയി എടുത്തിട്ട് എന്നെ തിരഞ്ഞതു.. ഇതൊക്കെ എന്നോട് ഉള്ള ഇഷ്ടം കൊണ്ടു ആയിരുന്നില്ലേ??? അതോ ഇതൊക്കെ എന്റെ മാത്രം തോന്നൽ ആയിരുന്നോ..?? ആണ് എന്റെ മാത്രം തോന്നൽ ആണ്.. അല്ലെകിൽ തന്നെ സാറിനു എന്നോട് ഇഷ്ടം തോന്നാൻ വേണ്ടി മാത്രം എന്ത് യോഗ്യത ആണ് എനിക്ക് ഉള്ളത്...കുറെ വായാടിതം പിന്നെ തല്ലു കൊള്ളിതരം ഇതല്ലാതെ എന്താ എനിക്ക് ഉള്ളത്...ചിന്തകൾ കാട് കേറിയപ്പോ ആണ് രമ്യ എന്നെ വിളിച്ചത്.. "ടാ നമുക്ക് പോകണ്ടേ " "ഉം പോകണം.. ഓ ഞാൻ മറന്നു നിനക്ക് ഞാൻ kfc നിന്ന് combo പാക്ക് ഓഫർ ചെയ്തിരുന്നു അല്ലെ.. "ചിരിക്കാന് ശ്രെമിച്ചു കൊണ്ടു പറഞ്ഞു.. "എല്ലാം വെറുതെ ആയി അല്ലെ മോളെ " എന്ന് പറഞ്ഞു അവൾ എന്നെ കെട്ടി പിടിച്ചു കരഞ്ഞു... "എല്ലാം ഇവിടെ വച്ചു അവസാനിപ്പിച്ചു... ഇനി ഒന്നും വേണ്ട... ആദ്യം ആയി തോന്നിയ ഒരു പ്രണയം... അതിനു വലിയ ആയുസ് ഇല്ലാരുന്നു.. അത് എന്റെ മനസ്സിൽ ഒരു കോണിൽ ഇങ്ങനെ കിടക്കട്ടെ... മറക്കാൻ പറ്റുന്നില്ല എനിക്ക് ആ മുഖം... പക്ഷേ മറക്കും എന്റെ അച്ഛനും അമ്മയ്ക്കും പിന്നെ സാറിനും വേണ്ടി... " അത് പറയുമ്പോളും എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു എന്നെ കൊണ്ടു അതു പറ്റുമോ എന്ന് അത്ര മാത്രം ഞാൻ ആഗ്രഹിച്ചു പോയിരുന്നു സാറിനെ... പിന്നെ ആകെ ഒരു ആശ്വാസം ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് അല്ലല്ലോ സാർ അങ്ങനെ പറഞ്ഞത്...എനിക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ട് എന്ന് ഇനി എന്തായാലും സാർ അറിയാനും പോകുന്നില്ല...അങ്ങനെ കോളേജിൽ നിന്ന് ഞങ്ങൾ ഇറങ്ങി.. വഴിയിൽ ഞാനും രമ്യയും മൗനം പാലിച്ചു... വീടെത്തി എന്ന് അവൾ പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്.. ഗേറ്റിനു മുന്നിൽ വച്ചു അവൾ വണ്ടി എന്റെ കയ്യിൽ തന്നു.. "ഇനിയും നീ വിഷമിക്കല്ലേ.. കരഞ്ഞു അച്ഛനേം അമ്മയേം കൂടി അറിയിക്കല്ലേ" എന്ന് കൂടി പറഞ്ഞു അവൾ പോയി.. അവൾ പറഞ്ഞത് ഓർമ ഉണ്ടായത് കൊണ്ടു ഞാൻ വേഗം അവർക്ക് മുഖം കൊടുക്കാതെ റൂമിലേക്ക് പോയി... ബാത്‌റൂമിൽ കയറി അന്നത്തെ പോലെ വെള്ളത്തിനു ഇപ്പോൾ തണുപ്പ് ഇല്ല... ഓരോ തുള്ളിയും എന്നെ വല്ലാതെ പൊള്ളിക്കുന്ന പോലെ.. ഞാൻ ഫ്രഷ് ആയി ഗാർഡനിൽ വന്നു അച്ഛനും അമ്മയും പതിവ് പോലെ അവിടെ ഉണ്ടായിരുന്നു... *********----------*********----------****** "എന്നാ പറ്റി പതിവില്ലാതെ കോളേജിൽ നിന്ന് വന്നു പെട്ടെന്ന് ഒരു കുളി " അമ്മ ആയിരുന്നു... "എന്ത് ചൂട് ആണ് അമ്മ..പിന്നെ ഇന്നത്തെ ഫങ്ക്ഷന്.... എല്ലാം കൊണ്ടും കുഴഞ്ഞു പോയി.. അതാ നേരെ ഫ്രഷ് ആകാൻ പോയത് " "ഫങ്ക്ഷന് എങ്ങനെ ഉണ്ടായിരുന്നു മോളെ...കളക്ടർ ഒക്കെ വന്നത് അല്ലെ "അച്ഛൻ ആയിരുന്നു "ഉം നന്നായിരുന്നു...ആ ഇന്ന് ഉഴുന്നു വട ആണോ "എന്ന് പറഞ്ഞു ഇനി വല്ലതും ചോദിക്കുന്നതിനു മുൻപ് ഞാൻ ഉഴുന്നു വട എടുത്തു ചവച്ചു കൊണ്ടേ ഇരുന്നു.. "മോളെ... " "എന്താ അച്ഛാ " "നിന്നോട് ഞങ്ങൾക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു " "വളച്ചു കെട്ടണ്ട.. ഇങ്ങട് പോരട്ടെ അച്ഛാ... " "അതു രാവിലെ പറഞ്ഞ ആലോചന ഇല്ലെ...അതു നാളു ചേരും 9 പൊരുത്തം ഉണ്ട്.. നല്ല കൂട്ടർ ആണ്.. അവരോട് വരാൻ പറയട്ടെ മോളെ ഒന്ന് കാണാൻ ഈ സൺ‌ഡേ "അച്ഛൻ അതു പറഞ്ഞതും.. ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു റൂമിലെക്ക് പോയി... സത്യം പറഞ്ഞ അതു കേട്ടപ്പോൾ എന്ത് പറയണം എന്ന് കൂടി എനിക്ക് അറിയില്ലായിരുന്നു...എത്ര പെട്ടെന്ന് ആണ് എന്റെ ജീവിതം മാറി മറിയുന്നതു..അതും ഇന്ന് ഒരൊറ്റ ദിവസം കൊണ്ടു... അച്ഛനേം അമ്മയേം വേദനിപ്പിക്കാൻ എനിക്ക് പറ്റില്ല..ഇനി ഒരിക്കലും സാറിനെ എനിക്ക് കിട്ടുകയും ഇല്ല.. പിന്നെ എന്തിനാ ഞാൻ അവരുടെ സന്തോഷം കളയുന്നത്.. ഞാൻ എഴുന്നേറ്റു താഴേക്കു ചെന്ന്.. അച്ഛനും അമ്മയും ടീവി കാണുക ആയിരുന്നു...ഞാൻ ഇറങ്ങി വരുന്നത് കണ്ടു അവർ എന്നെ തന്നെ നോക്കി..ഞാൻ ഓടി ചെന്ന് രണ്ടു പേരെയും കെട്ടി പിടിച്ചു "എനിക്ക് സമ്മതം ആണ് അച്ഛാ അവരോട് വരാൻ പറഞ്ഞു കൊള്ളു" എന്ന് പറഞ്ഞു ഞാൻ കരഞ്ഞു പോയി... "അയ്യേ എന്റെ മോൾ എന്തിനാ കരയുന്നെ..ഉടനെ മോളെ ഞങ്ങൾ കെട്ടിച്ചു ഒന്നും വിടില്ല.. അവർ വന്നു ഒന്ന് കണ്ടിട്ട് പോകട്ടെ അത്രേ ഉള്ളൂ അല്ലെടോ " "അതെ മോളെ... അയ്യേ നീ ഇത്രേം ഉള്ളൂ.. "എന്ന് പറഞ്ഞു അമ്മയും കൂടി കരച്ചിൽ ആയി.. സത്യത്തിൽ ഞാൻ ആർക്ക് വേണ്ടി ആണ് ഇങ്ങനെ കണ്ണീർ പൊഴിക്കുന്നതു എന്നോർത്തപ്പോൾ ഞാൻ കണ്ണു തുടച്ചു അവരെ രണ്ടു പേരെയും നോക്കി ചിരിച്ചു... അവർക്കും സന്തോഷം ആയി.. ഞങ്ങൾ ഒരുമിച്ചു ഇരുന്നു ആഹാരം കഴിച്ചു.. കിടക്കാൻ റൂമിൽ പോയപ്പോൾ രമ്യ വിളിച്ചു... ഞാൻ ഓക്കേ ആണോ എന്ന് അറിയാൻ...സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് സമാധാനം ആയി..അവൾ ഗുഡ് നൈറ്റ്‌ പറഞ്ഞു ഞാൻ ഫോൺ വച്ചു... ***--------****--------**-------*******-******** കിടന്നിട്ട് ഉറക്കം വരാത്തത് കൊണ്ടു ഞാൻ ഫേസ്ബുക് വെറുതെ നോക്കി കൊണ്ടു ഇരുന്നു..അപ്പോൾ ആണ് അതു എന്റെ കണ്ണിൽ പെട്ടത്.. "Hari kishor changed his cover photo " ഞാൻ എടുത്തു നോക്കിയപ്പോൾ ഞാൻ രാവിലെ സാറിനു കൊടുത്ത ചുവന്ന റോസാ പൂക്കൾ... !!!! ഞാൻ വേഗം വാട്സ്ആപ്പ് നോക്കി സാറിന്റെ.. അതിൽ സ്റ്റാറ്റസ് അതു തന്നെ ഇട്ടേക്കുന്നു... ഒരു ക്യാപ്ഷൻ കൂടി ഉണ്ട് "For my love " അതു കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.. ഞാൻ കൊടുത്ത പൂ ഇട്ടിട്ട് വേണോ അയാൾക്ക് അയാളുടെ ലവർക്ക് ഉള്ള ഇഷ്ടം കാണിക്കാൻ... പിന്നെ കൂടുതൽ ആലോചിച്ചില്ല ഞാൻ ടൈപ്പ് ചെയ്യാൻ തുടങ്ങി.. "ഞാൻ തന്നത് അല്ലെ ഈ പൂവ് " "ആഹാ നീ വന്നോ.. നീ എന്റെ മുന്നിൽ ആ വാതിൽ കൊട്ടി അടച്ചിട്ടു പോയത് അല്ലെ..?? " "ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടി ഇല്ല?? " "അതെ ആ പൂവ് തന്നെ ആണ്.. " "അതെന്തിനാ for my love എന്നും പറഞ്ഞു ഇട്ടത്..." "അതിനെന്താ??? " "അങ്ങനെ സാറിന്റെ ലവറിനു വേണ്ടി ഇടാൻ ഞാൻ തന്ന പൂവ് അല്ല ഇടേണ്ടത് സ്വന്തം ആയി വാങ്ങിച്ചു ഇടണം " "ശെടാ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും അത് ചോദിക്കാൻ നീ എന്റെ കെട്ട്യോൾ ഒന്നും അല്ലല്ലോ ആണോ?? രാവിലെ മുതൽ തുടങ്ങിയത് ആണ് മനുഷ്യനെ ഇട്ട് ശല്യം ചെയ്യാൻ.. " (ഞാൻ ശല്യം ആണെന്ന് കേട്ടപ്പോൾ പിന്നെ എനിക്ക് ഒന്നിനും കഴിഞ്ഞില്ല.. ) "സോറി.. ഗുഡ് നൈറ്റ്‌.. " സാർ അതു റീഡ് ചെയ്തു എന്ന് കണ്ടപ്പോൾ ഞാൻ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു.. (തുടരും ) എന്റെ പ്രണയം 9 പാർട്ട്‌ 8 https://m.facebook.com/groups/1725045934377816?view=permalink&id=2336002189948851 ദേ good നൈറ്റ്‌ പറഞ്ഞിട്ട് പോയി.. ഇത് എന്തൊരു പെണ്ണ് ആണ് ദൈവമേ??നേരെ ചൊവ്വേ 10 മിനിറ്റ് സംസാരിക്കാൻ പറ്റില്ല അപ്പോൾ അടി ഇട്ട് പിണങ്ങി പോകും...ഈഗോ പിടിച്ച ഒരു യക്ഷി..ഇവൾക്ക് എന്നോട് ഒന്ന് പറഞ്ഞാൽ എന്താ എന്നെ ഇഷ്ടം ആണെന്ന്...എന്നാൽ അങ്ങോട്ട്‌ ചോദിച്ചപ്പോൾ എടുത്ത അടിച്ച പോലെ അല്ലെ ഇഷ്ടം ഇല്ല എന്ന് പറഞ്ഞത്.. അല്ലാത്തതിനു എല്ലാം നൂറു നാവു ആണ്.. ഞാൻ എന്തിനാ അങ്ങനെ ചെയ്തേ ഇങ്ങനെ ചെയ്തേ...ശരിക്കും ഞങ്ങൾ തമ്മിൽ 9 പൊരുത്തം ഉണ്ടെന്ന് പറഞ്ഞ ആ കണിയാനെ എന്റെ കയ്യിൽ ഇപ്പൊ കിട്ടിയിരുന്നെങ്കിൽ..!!!!!എന്തായാലും ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി കാൾ ചെയ്തപ്പോൾ ഉണ്ട് ഫോൺ സ്വിച്ച് ഓഫ്‌..ഒരു 20 തവണ കാൾ ചെയ്തു അപ്പോൾ എല്ലാം സ്വിച്ച് ഓഫ്... ഇനി വരുന്നിടത്തു വച്ചു കാണാം അല്ല പിന്നെ... കിടന്നിട്ട് ഉറക്കവും വരുന്നില്ല...ഞാൻ പറഞ്ഞതും കൂടി പോയി ശേ... *************-------*********------********* രാത്രിയിൽ കരഞ്ഞു കരഞ്ഞു എപ്പോളോ ഉറങ്ങി... രാവിലെ അമ്മ വന്നു കതകിനു തട്ടിയപ്പോൾ ആണ് ഉണർന്നത്... ഫോൺ എടുത്തു സമയം നോക്കാൻ നേരം ആണ് ഇന്നലെ സ്വിച്ച് ഓഫ് ചെയ്തിട്ട് ആണ് കിടന്നത് എന്ന് ഓർത്തത്.. ഓൺ ആക്കി നോക്കി.. അപ്പോൾ ജിയോ കെയർ നിന്ന് മെസ്സേജ് ഹരിയേട്ടൻ പലപ്പോൾ ആയി 20 missed കാൾ... തിരിച്ചു വിളിക്കാണോ വേണ്ടയോ എന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് സാർ വിളിക്കുന്നത്.. അപ്പോൾ അടുത്ത കൺഫ്യൂഷൻ എടുക്കണോ വേണ്ടയോ എന്ന്.. അവസാനം ഞാൻ ഫോൺ എടുത്തു.. "ഹലോ "എന്ന് പറഞ്ഞു "നിനക്ക് എന്താടി ഫോൺ ഓൺ ആക്കി വച്ചാൽ..അതോ നിന്റെ വല്ലോരും ചത്തോ?? " അതു മാത്രമേ ചോദിച്ചത് ഓർമ ഉള്ളു പിന്നെ കാതടപ്പിക്കുന്ന ചീത്ത വിളി ആയിരുന്നു അപ്പുറത്ത് നിന്നും.. ഒരു നിമിഷം ഇങ്ങേരു കളക്ടർ തന്നെ ആണോ എനിക്ക് തോന്നി പോയി..അപ്പോഴേക്കും സാർ ഫോൺ കട്ട്‌ ആക്കി...അല്ല ശരിക്കും അങ്ങേര് എന്തിനാ എന്നെ ഇപ്പോൾ തെറി പറഞ്ഞത്???? അതിനും മാത്രം ഞാൻ എന്ത് ചെയ്തു.. അങ്ങേരുടെ ഉറക്കം ഇന്നലെ ഞാൻ കളഞ്ഞു പോലും... ഇയാൾക്ക് വട്ട് ആണോ.. എന്ന് ആലോചിച്ചു നിന്നപ്പോൾ ദേ പിന്നേം വിളിക്കുന്നു... ഞാൻ ഫോൺ എടുത്തു.. "അതെ sorry " "എന്തിനു?? "ഞാൻ ചോദിച്ചു "നേരത്തെ അങ്ങനെ ഒക്കെ പറഞ്ഞതിന് "ശരിക്കും സാറിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ?? മിനിറ്റിനു മിനിറ്റിനു സ്വഭാവം മാറാൻ?? " ഒരു ചിരി ആയിരുന്നു അതിനുള്ള മറുപടി.. "ചിരിക്കണ്ട.. ഞാൻ കാര്യം ആയിട്ട് ആണ് ചോദിച്ചത്..ഞാൻ എങ്ങനെയാ സാറിന്റെ ഉറക്കം കളഞ്ഞത് പറ?? " "നീ ഇന്നലെ ഉറങ്ങിയോ അതിനു??" "ഞാൻ ഉറങ്ങിയോ ഇല്ലയോ എന്ന് സാർ അറിയണ്ട.. " "നീ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തപ്പോൾ ഞാൻ ആകെ പേടിച്ചു പോയി?? " "എന്തിനു " "അല്ല നീ ഇനി ഞാൻ ശല്യം ആണെന്ന് പറഞ്ഞ ദേഷ്യത്തിൽ വല്ലതും ചെയ്‌താൽ ഞാൻ അല്ലെ കുരുങ്ങു..?? " "ഓ അപ്പോൾ അതാണ് കാര്യം..?ജോലി പോകും എന്ന് പേടിച്ചു ഉറക്കം പോയത് ആണ് " "പിന്നെ രമ്യ വിളിച്ചു അപ്പോൾ അല്ലെ പലതും അറിയാൻ പറ്റിയത്!!" "എന്ത് അറിഞ്ഞു??? അവൾ എന്ത് പറഞ്ഞു എന്നാ?? "(ഭഗവാനെ അവൾ എല്ലാം പറഞ്ഞു കാണുമോ ഇനി ) "അല്ല നീ അത്ര പേടിത്തൊണ്ടി ഒന്നും അല്ല എന്ന് ഞാൻ പേടിക്കണ്ട എന്ന്.. " "ഓ !!" അതിനു ചിരി ആയിരുന്നു മറുപടി.. സത്യം പറഞ്ഞാൽ എല്ലാം മറക്കാൻ നോക്കിയിട്ടും എനിക്ക് പറ്റുന്നില്ല.. സാർ ഇപ്പോൾ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ ഞാൻ ആ നെഞ്ചിൽ തല വച്ചു കരഞ്ഞേനെ.. എനിക്ക് അറിയില്ല സാർ മറ്റൊരാൾക്ക് സ്വന്തം ആണെന്ന് അറിഞ്ഞിട്ടും ഞാൻ എന്തിനാ ഇങ്ങനെ ആഗ്രഹിക്കുന്നത്.. അതു വലിയ തെറ്റാണു... എല്ലാരോടും ചെയ്യുന്ന തെറ്റ്... പെട്ടെന്ന് ഞാൻ സാറിനോട് പറഞ്ഞു "സാർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്?? " "പറഞ്ഞോ?? " "ഇനി സാർ ഒരിക്കലും എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യരുത്... എനിക്ക്... എനിക്ക് ഇനി അതൊന്നും പറ്റില്ല...ഇന്ന് വ്യാഴം.. ഈ സൺ‌ഡേ എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... ഏകദേശം എല്ലാം ഉറച്ച മട്ട... പയ്യനെ എനിക്ക് അറിയില്ല.. ഒരു പക്ഷേ അയാൾ ഏത് സ്വഭാവക്കാരൻ ആണെന്ന് പോലും.. അയാൾക്ക് ഇതൊന്നും ഇഷ്ടം ആകില്ല എങ്കിൽ... ഞാൻ ആയിട്ട് എന്റെ ജീവിതം നശിപ്പിക്കേണ്ടല്ലോ.. അതു കൊണ്ടു ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കാം.. നമുക്ക് ഇടയിലെ ഫ്രണ്ട് ഷിപ്പ് ഇനി വേണ്ട... " ഇത്രയും ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു... "കഴിഞ്ഞോ?? " "എന്ത്?? " "പ്രസംഗം കഴിഞ്ഞോ എന്ന്..എങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കാൻ ആയിരുന്നു " അതിനു മറുപടി ആയി ഞാൻ മൂളി.. "നിനക്ക് എന്നെ ഇഷ്ടം ആണോ?? " (ഇതിപ്പോ രണ്ടാമത്തെ തവണ ആണ് സാർ ഇതു ചോദിക്കുന്നത്...ഇത്തവണ മനസ്സിൽ ഉറപ്പിച്ച മറുപടി തന്നെ കൊടുത്തു ) "സാറിനു എന്താ വട്ടാണോ?? എങ്ങനെ സാധിക്കുന്നു വേറെ ഒരാളെ മനസ്സിൽ കൊണ്ട് നടന്നിട്ട് എന്നോട് ഇങ്ങനെ ചോദിക്കാൻ... അതോ സാറിനു ഇതൊക്കെ ടൈം പാസ്സ് ആണോ.. എത്ര പെട്ടെന്ന് ആണ് മനസ്സ് മാറ്റുന്നത്..? " "നിനക്ക് എന്നെ ഇഷ്ടം ആണോ അല്ലയോ അതു മാത്രം നീ പറഞ്ഞ മതി " "എനിക്ക് ഇഷ്ടം അല്ല അല്ല അല്ല " "ഓക്കേ ഫൈൻ.. ഇനി നിന്നെ ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല ഗുഡ് ബൈ " അത്രേം പറഞ്ഞു സാർ ഫോൺ വച്ചു.. ഞാൻ കരഞ്ഞു കൊണ്ടു ബെഡിലേക്കും.. *********-----*********-----*****---****-----* എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.. സാർ ഇപ്പോൾ ശരിക്കും എന്നെ ആഗ്രഹിക്കുന്നു എന്ന് ആ സംസാരത്തിൽ നിന്നും മനസിലായി.. പക്ഷേ സാർ തന്നെ പറയുന്നു സാറിനു ഒരു റിലേഷൻ ഷിപ് ഉണ്ട് എന്ന്... അപ്പോൾ ഞാൻ സമ്മതം പറഞ്ഞാൽ ആ കുട്ടിയുടെ അവസ്ഥ എന്താകും... ഇത്രയും നാൾ അവൾ സാറിനു വേണ്ടി കാത്തിരുന്നിട്ട്.. ഞാൻ കാരണം സാർ അവളെ ചതിച്ചാൽ.... വേണ്ട സാർ ആരുടേയും മുന്നിൽ ചതിയൻ ആകണ്ട.. അത് എനിക്ക് സഹിക്കില്ല.. എല്ലാം കഴിഞ്ഞല്ലോ.. പറയാൻ ഉള്ളത് എല്ലാം പറഞ്ഞു ഇനി ഹരി കിഷോർ എന്ന അധ്യായം എന്റെ ജീവിതത്തിൽ ഇല്ല... ഞാൻ എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി... ഒരുപാട് താമസിച്ചത് കാരണം ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല എന്ന് പറഞ്ഞു.. അച്ഛനും അമ്മയും ജോലിക്ക് പോയി..അവർ പോയിക്കഴിഞ്ഞു ആണ് സത്യം പറഞ്ഞ ഒറ്റയ്ക്ക് ആയി പോയത് പോലെ തോന്നിയത്... കുറെ നേരം ടീവി വച്ചു വെറുതെ ചാനൽ മാറ്റി കൊണ്ടു ഇരുന്നു.. ഏതോ മ്യൂസിക് ചാനെൽ വച്ചപ്പോൾ റോജ ഫിലിമിലെ "പുതു വെള്ളയ മഴേ " സോങ്...എന്തോ അതിന്റെ ഫീലിൽ കുറച്ചു നേരത്തേക്ക് മനസ്സ് ഒന്ന് ശാന്തം ആയി.. പെട്ടെന്ന് ആണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.. ഞാൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നതും നിൽക്കുന്ന ആളെ കണ്ടു ഞെട്ടി... "ഹരിയേട്ടൻ... "!!! ഞാൻ പുറത്തേക്ക് ഒന്ന് കണ്ണോടിച്ചു.. നോക്കിയപ്പോൾ അങ്ങേരുടെ ബുള്ളറ്റ്.. "നോക്കണ്ട.. ഞാൻ ഒറ്റയ്ക്ക് ഉള്ളു " പെട്ടെന്ന് ഞാൻ ഓർത്തെ വീട്ടിൽ ആരും ഇല്ല എന്ന്... "അയ്യോ ഇവിടെ ഞാൻ ഒറ്റയ്ക്ക് ഉള്ളു വേറെ ആരും ഇല്ല " "ഞാൻ നിന്നെ റേപ്പ് ചെയ്യാൻ കേറി വന്നത് ഒന്നും അല്ല.. എനിക്ക് സംസാരിക്കണം " എന്ന് പറഞ്ഞു സാർ എന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു ഡോർ അടച്ചു.. ഞങ്ങൾ രണ്ടു പേരും സോഫയിൽ വന്നു ഇരുന്നു... എന്റെ നെഞ്ച് ആണേൽ പട പട ഇടിക്കാൻ തുടങ്ങി... അപ്പോൾ ഉണ്ട് പരസ്യം കഴിഞു ടീവിയിൽ അടുത്ത സോങ്.. "മുൻപെ വാ എൻ അൻപേ വാ "... അതു കൂടി കേട്ടപ്പോൾ എന്റെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആയി എന്ന് എനിക്ക് തന്നെ തോന്നി.. "നല്ല സോങ് ആണ് അല്ലെ...one ഓഫ് my favourites " "ഇത് പറയാൻ ആണോ സാർ ഇവിടെ വരെ വന്നേ..? " "ഒരു മാറ്റവും ഇല്ല അല്ലെ??? " സാർ ഒരു നിമിഷം കൊണ്ടു ഡ്യൂഡ് ആയി.. അതു കണ്ടു മുഖത്ത് വന്ന ചിരി ഞാൻ അങ്ങ് വിഴുങ്ങി.. "എനിക്ക് നിന്നോട് സംസാരിക്കാൻ ഉള്ളത് നമ്മുടെ കല്യാണകാര്യം ആണ് "?? "നമ്മുടെ കല്യാണമോ??? അതു സാർ മാത്രം തീരുമാനിച്ച മതിയോ? " "പിന്നെ ആരുടേ സമ്മതം വേണം? " "ഞാൻ സമ്മതിക്കണ്ടേ?? " "നിനക്ക് എന്നെ ഇഷ്ടം ആണെന്ന് നിന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്... പിന്നെ നീ ആർക്ക് വേണ്ടി ആണ് ഇങ്ങനെ കള്ളം പിന്നേം പിന്നേം പറയുന്നത് " "സാറിന് വേണ്ടി " "എനിക്ക് വേണ്ടിയോ?? എന്തിനു "?? "സാർ ചതിയൻ ആണ്.. സ്നേഹിച്ച പെണ്ണിനെ ചതിച്ചിട്ട് എന്നെ കണ്ടപ്പോൾ എന്നെ കല്യാണം കഴിക്കണം എന്ന്?? സാർ തന്നെ അല്ലെ പറഞ്ഞെ സാർ ഒരു റിലേഷൻ ഷിപ്പിൽ ആണെന്ന്.. എന്നിട്ട് ഇപ്പോൾ എങ്ങനെ തോന്നുന്നു ഇങ്ങനെ ഒക്കെ.. ആ കുട്ടി എന്ത് തെറ്റ് ചെയ്തു സാറിനോട്.. അവൾ സാറിനു വേണ്ടി അല്ലെ കാത്തിരിക്കുന്നതു.. എന്നിട്ട് അതിനെ ചതിച്ചിട്ട് എനിക്ക് ഒരു ജീവിതം വേണ്ട.. " "നിർത്തടി.. നീ ഇന്ന് രാവിലെ തൊട്ട് ഇത് തന്നെ അല്ലെ പറയുന്നത്.. എന്നെ ഒന്ന് പറയാൻ നീ അനുവദിക്കു" "ഇതിൽ കൂടുതൽ ഒന്നും ഇനി എനിക്ക് കേൾക്കണ്ട സാർ ഇവിടുന്ന് ഇപ്പോൾ ഈ നിമിഷം ഇറങ്ങണം.. "അത്രയും ദേഷ്യപ്പെട്ടു പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണു നിറഞ്ഞു കവിഞ്ഞു.. പക്ഷേ എന്നെ ഞെട്ടിച്ചത് സാറിന്റെ പ്രവർത്തി ആയിരുന്നു.. സാർ എന്റെ അടുത്തേക്ക് നടന്നു വന്നു... ഒരു അടി ആണ് ഞാൻ പ്രതീക്ഷിച്ചത്.. ഞാൻ കണ്ണു രണ്ടും ഇറുക്കി അടച്ചു...സാർ എന്നെ സാറിനോട് ചേർത്ത് നിർത്തി.. എന്റെ കണ്ണുകളിൽ ചുംബിച്ചു... പിന്നെ നെറുകയിൽ... അവസാനം സാറിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് കിന്നാരം പറഞ്ഞപ്പോളും ഞാൻ സാറിൽ ലയിച്ചു നിന്നു.. ഒരുപക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഞാനും ഈ നിമിഷം ആഗ്രഹിച്ചിരുന്നു.. പെട്ടെന്ന് എനിക്ക് സ്വബോധം വന്നത് ഞാൻ എന്ത് വലിയ തെറ്റ് ആണ് ചെയ്യുന്നത് എന്ന്..ആ നിമിഷം ഞാൻ സാറിനെ തള്ളി മാറ്റി ആ മുഖത്തു നോക്കി ഒന്ന് പൊട്ടിച്ചു... എന്നിട്ടും ആ മനുഷ്യന്റെ മുഖത്ത് ഒരു ഭവ വ്യത്യാസവും ഇല്ല മാത്രവുമല്ല ചിരിച്ചു കൊണ്ടു മറ്റേ കാരണം കൂടി എനിക്ക് നീട്ടി തന്നു അടിയ്ക്കാൻ.. സത്യം പറഞ്ഞ അതു കണ്ടിട്ട് ചിരി അടക്കാൻ ഞാൻ നന്നേ പാട് പെട്ടു.. എവിടുന്നോ സംഭരിച്ചു വച്ച ധൈര്യം മുഴുവൻ വച്ചു ഞാൻ അലറി കൊണ്ടു പറഞ്ഞു ഇവിടുന്ന് ഇറങ്ങി പോകാൻ...അപ്പോൾ ചിരിച്ചു കൊണ്ടു എന്റെ അടുത്തേക്ക് വീണ്ടും വന്നു.. "നീ എന്റെ പെണ്ണ് ആണ് എന്റെ മാത്രം പെണ്ണ്.. " "ഇയാൾക്ക് ഒരു നാണവും മാനവും ഇല്ലെ മനുഷ്യ ഇത്രേം ഒക്കെ കേട്ടിട്ടും കിട്ടിയിട്ടും " "ഇല്ല " "കാണ്ടമൃഗം.. ഒന്ന് ഇറങ്ങി പോകുന്നുണ്ടോ... ഇനി എന്റെ മുന്നിലേക്ക് വരല്ലേ.. അപേക്ഷ ആണ്.. " "പരിഗണിക്കാം " എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടു സാർ ഡോർ തുറന്നു.. പെട്ടെന്ന് സാർ തിരിഞ്ഞ് ചോദിച്ചു "അല്ലെ ഞാൻ പോകണോ??? " "ഇയാളെ ഇന്ന് ഞാൻ"എന്ന് പറഞ്ഞു അവിടെ ഇരുന്ന ഒരു കമ്പു കൊണ്ട് അടിയ്ക്കാൻ ചെന്ന്.. സാർ വേഗം ഡോർ അടച്ചു ഓടി... ഞാൻ ഡോർ തുറന്നു വന്നപ്പോലേക്കും സാർ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി പോയിരുന്നു... (തുടരും ) എന്റെ പ്രണയം 10 പാർട്ട്‌ 9 https://m.facebook.com/groups/1725045934377816?view=permalink&id=2336603489888721 ശരി ഏത് തെറ്റ് എതു എന്ന് തിരിച്ചറിയാൻ കഴിയാതെ ഞാൻ ആ വാതിൽ പടിയിൽ കുറെ നേരം നിന്നു..അല്ലെങ്കിലും മനസ്സ് അങ്ങനെ ആണ് നമ്മൾ എന്ത് മറക്കണം എന്ന് ആഗ്രഹിക്കുന്നുവോ അതാകും കൂടുതൽ മിഴിവോടെ മുന്നിൽ തെളിഞ്ഞു നിൽക്കുക..ഞാൻ വാതിൽ അടച്ചു റൂമിലേക്ക് വന്നു...എന്റെ അഹങ്കാരം കൊണ്ടു ആണ് ഇപ്പോൾ ഇങ്ങനെ ഒക്കെ നടന്നത്.. ഞാൻ എന്ത് കാര്യത്തിന് ആണ് കോളേജിൽ പോകാതെ ഇവിടെ ഇരുന്നത്..?? അതു കൊണ്ട് അല്ലെ സാർ വന്നതും എന്നോട് അങ്ങനെ ഒക്കെ പെരുമാറിയതും !!! അല്ല ഞാൻ ഇവിടെ ഉണ്ട് എന്ന് സാർ എങ്ങനെ അറിഞ്ഞു????എന്തൊക്ക ചിന്തിച്ചു കൂട്ടിയിട്ടും എത്ര താഴിട്ട് പൂട്ടിയിട്ടും അതൊക്കെ പൊളിച്ചു ആ മനുഷ്യന്റെ മുഖം പുറത്തേക്ക് വരുവാ..ഇപ്പോൾ ഇന്ന് നടന്നത് കൂടി ആയപ്പോൾ എനിക്ക് പിന്നെ എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല.. ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ.. ഇനി എനിക്ക് വയ്യ സാറിനെ നഷ്ടപ്പെടുതാൻ...സാർ എന്നെ അത്രയും ആഗ്രഹിക്കുന്നു എങ്കിൽ പിന്നെ ഇനി ആർക്ക് വേണ്ടിയും ഞാൻ സാറിനെ വേണ്ട എന്ന് വയ്ക്കില്ല..ഓരോന്ന് ആലോചിച്ചു സമയം പോയത് അറിഞ്ഞില്ല.. ഉച്ചക്ക് എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി...എനിക്ക് എത്രയും വേഗം സാറിനോട് എന്റെ ഇഷ്ടം പറയണം എന്ന് മാത്രം ആയിരുന്നു... ഞാൻ വേഗം ഫോൺ എടുത്തു സാറിനെ വിളിച്ചു... ഫോൺ സ്വിച്ച് ഓഫ്.. അല്ലെങ്കിലും മനുഷ്യൻ ഒന്ന് മനസു തുറക്കാം എന്ന് വച്ചാൽ ഇതാ അവസ്ഥ...എന്തെങ്കിലും മീറ്റിംഗ് കാണും ആകും അതാകും.. ഞാൻ വാട്സ്ആപ്പ് ചെയ്തു ഇട്ടു.. "തിരക്ക് ഒഴിഞ്ഞ എന്നെ ഒന്ന് വിളിക്കണേ "..... പിന്നെ രാത്രി വരെ ഒരു കാത്തിരിപ്പ് ആയിരുന്നു സാറിന്റെ ഫോൺ വിളിക്ക് ആയി... പക്ഷേ സമയം പോകുന്നത് അല്ലാതെ എന്നെ വിളിച്ചില്ല... ഇനി മെസ്സേജ് കണ്ടു കാണില്ല എന്ന് കരുതി നോക്കിയപ്പോൾ ബ്ലൂ ടിക്ക് കിടക്കുന്നു.. അതു കണ്ടു എനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു..ഇനിയും പിടിച്ചു നില്കാൻ കഴിയാത്തത് കൊണ്ടു ഞാൻ അങ്ങോട്ട് വിളിച്ചു രണ്ടു മൂന്ന് തവണ കാൾ കട്ട്‌ ചെയ്തു പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌..പൊട്ടിക്കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.. സാർ എന്തിനാ ഇപ്പോൾ ഇങ്ങനെ കാണിക്കുന്നേ...ഇനിയും എന്നെ വേദനിപ്പിച്ചു മതി ആയില്ലേ.. ആയിക്കോ എന്ത് വേണം എങ്കിലും ആയിക്കോ.. രണ്ടു ദിവസം കഴിഞ്ഞാൽ യക്ഷി കുട്ടി എന്ന് പറഞ്ഞു എന്റെ പിറകെ വരില്ലല്ലോ... ഇനി ഞാൻ ഇന്ന് അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടു ഒരിക്കലും എന്നെ ശല്യം ചെയ്യില്ല എന്ന് സാർ തീരുമാനം എടുത്തിട്ട് ഉണ്ടാകുമോ??? കരഞ്ഞു തളർന്നു എപ്പോളോ ഉറങ്ങി പോയി ഞാൻ... *************************************** അവൾ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തപ്പോൾ ഞാൻ ആകെ പേടിച്ചു പോയി... ആരെയാ ഒന്ന് വിളിക്കുക?? അവളുടെ വീട്ടിൽ വിളിച്ച അവർ ആകെ വിഷമിക്കും അതുമല്ല എനിക്ക് അവളെ ഇഷ്ടം ആണെന്ന് അല്ലാതെ ഇങ്ങോട്ട് ഉണ്ടോ എന്നൊന്നും അറിയില്ല എന്ന് തന്നെയാണ് അവരോടും പറഞ്ഞു വച്ചിരിക്കുന്നത്...അതു കൊണ്ടു തന്നെ ആണ് നേരിട്ട് അവളുടെ അച്ഛനോട് കാര്യം പറഞ്ഞത്.. അവളുടെ സ്വഭാവം വച്ചു എന്നെ ഇഷ്ടം ആണെന്ന് അവൾ ഒരിക്കലും പറയില്ല.. അതു കൊണ്ടു അല്ലെ അന്ന് ആദ്യം അവളോട്‌ ഇഷ്ടം ആണെന്ന് തുറന്നു പറയാൻ പോയ എന്റെ വാ അവൾ അടപ്പിച്ചു കളഞ്ഞത്.. അന്തസ്സായി വീട്ടിൽ വന്നു ചോദിക്കണം എന്ന്.. ഇനിയിപ്പോ ഞായറാഴ്ച വരെ ഞാൻ വെയിറ്റ് ചെയ്ത മതിയല്ലോ..ഇനി ആരെ വിളിച്ചാൽ കാര്യങ്ങൾ അറിയാൻ പറ്റും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് രമ്യ യുടെ മുഖം ഓർമ വന്നത്.. അവർ ജമ്പനും തുമ്പനും ആയ സ്ഥിതിക്ക് അവർ തമ്മിൽ പറയാത്തത് ആയി ഒന്നും കാണില്ല.. അവസാനം ആ വഴി തന്നെ നോക്കി.. ഞാൻ രമ്യ വിളിച്ചു.. "ഹലോ രമ്യ ഞാൻ ഹരി ആണ് " "മനസിലായി സാർ എന്താ വിളിച്ചത്?? " "ഇത്രേം ലേറ്റ് ആയി വിളിച്ചത് കൊണ്ടു ഒന്നും തോന്നരുത്.. അത്ര അത്യാവശ്യം ആയതു കൊണ്ടു ആണ് " "അതിന് എന്താ സാർ എന്തെങ്കിലും കാര്യം ഇല്ലാതെ സാർ ഈ സമയം വിളിക്കില്ലല്ലോ..? " "ഉം അതെ... ശരിക്കും തന്റെ ഫ്രണ്ട് ഇല്ലേ ലക്ഷ്മി.. അവൾക്ക് എന്താ പ്രശ്നം.. ഇന്ന് ഞങ്ങൾ തമ്മിൽ കോളേജിൽ നടന്നത് ഒക്കെ താനും അറിഞ്ഞു കാണുമല്ലോ? അല്ലെ... " "ഉം അറിഞ്ഞു... " "ഞാൻ രമ്യ യോട് ഒരു സത്യം പറയട്ടെ... എനിക്ക് അവളെ ഭയങ്കര ഇഷ്ടം ആണ്.. അന്ന് കണ്ട ദിവസം മുതൽ തീരുമാനിച്ചത് ആണ് എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടേൽ അത് അവൾ ആണെന്ന്.. ഓരോ തവണ പറയാൻ ശ്രെമിക്കുമ്പോൾ എന്തെങ്കിലും കാരണം കൊണ്ടു ഞങ്ങൾ രണ്ടും അടി ഇടും.. അവൾക്ക് എന്നോടുള്ള പ്രണയം ഞാൻ പലപ്പോഴും അവളുടെ കണ്ണുകളിൽ കണ്ടിട്ടുണ്ട്..പക്ഷെ അവൾ തുറന്നു സമ്മതിക്കുന്നില്ല.. ഇന്ന് നേരിട്ട് ചോദിച്ചപ്പോൾ ഇല്ല എന്ന് മുഖത്ത് അടിച്ച പോലെ പറഞ്ഞു... അവളെ നഷ്ടപ്പെടുതാൻ വയ്യാത്തത് കൊണ്ടു ഞാൻ അവൾ പോലും അറിയാതെ അവളുടെ വീട്ടുകാരോട് എല്ലാം പറഞ്ഞു.. നാളും എല്ലാം നോക്കി.. ഞായറാഴ്ച അവളെ പെണ്ണ് കാണാൻ പോകുന്നത് വേറെ ആരും അല്ല ഈ ഞാൻ തന്നെ ആണ്... " "സാർ ഇതെന്തൊക്കെ ആണ് പറയുന്നത്.. പിന്നെ സാറിന് വേറെ ഒരു പ്രണയം ഉണ്ട് എന്ന് പറഞ്ഞതോ അവൾ?? ഇന്ന് സാറിനെ ഇഷ്ടം ആണെന്ന് പറയാൻ ആണ് അവൾ ഗസ്റ്റ് റൂമിൽ വരാൻ പറഞ്ഞത്.. സാറിനു തരാൻ വേണ്ടി ആണ് അവൾ ഇന്ന് ആ പൂക്കൾ ഒക്കെ വാങ്ങി വന്നത്.. ഇന്ന് സാറിനോട് എല്ലാം തുറന്നു പറയും എന്ന് പറഞ്ഞു എന്ത് ഹാപ്പി ആയിരുന്നു എന്നോ അവൾ.. but സാറിന്റെ വായിൽ നിന്നും വേറെ ഒരാൾ സാറിന്റെ മനസിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ അവൾ ആകെ തകർന്ന് പോയി... ഒരുപാട് കരഞ്ഞു..വീട് വരെയും... ഞാൻ അല്പം മുൻപ് വിളിച്ചു... ഇന്ന് വരെയും അവൾ ഇങ്ങനെ ഒന്നിനും വേണ്ടി കരഞ്ഞിട്ട് ഇല്ല.. കുഴപ്പം ഒന്നും ഇല്ല കിടക്കുവാ എന്ന് വിളിച്ചപ്പോൾ പറഞ്ഞു.. " "നീ എന്താ പറഞ്ഞേ എനിക്ക് വേറെ പ്രണയം ഉണ്ടെന്നോ.. എന്റെ പൊന്നു കുഞ്ഞേ അവൾ അല്ലാതെ ഞാൻ ഒരു പെണ്ണിനേയും പ്രണയിച്ചിട്ട് ഇല്ല.. അവൾ നീരജയുടെ പേര് പറഞ്ഞു എന്നെ ഓരോന്ന് പറഞ്ഞപ്പോൾ.. ഞാൻ അവളെ എന്തിനാ പേടിക്കുന്നെ ഞാൻ ആൾറെഡി ഒരു റിലേഷൻ ഷിപ്പിൽ ആണെന്ന് പറഞ്ഞു.. അതു കേട്ടു കഴിഞ്ഞതും സാറിനു ആരോടെങ്കിലും ഇഷ്ടം ഉണ്ടോ എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു ഇഷ്ടം ഉണ്ട്.. ബാലേട്ടൻ വഴി വീട്ടിൽ അറിയിച്ചു.. ഇനി പെണ്ണ് കാണൽ ആണ് എന്ന്.. അതു കേട്ടതും അവൾ കരയാൻ തുടങ്ങി.. ഞാൻ അവളുടെ മുഖത്തു നോക്കി ചോദിച്ചത് ആണ് അവൾക് എന്നെ ഇഷ്ടം ആണോ എന്ന് അപ്പോൾ അല്ല എന്ന് പറഞ്ഞു.. എന്നാൽ ഞാൻ ഇഷ്ടപെടുന്ന കുട്ടിയുടെ പേര് ഒന്ന് പറയാം എന്ന് പറഞ്ഞപ്പോൾ അവൾ കതക് വലിച്ചു അടച്ചു ഒറ്റ പോക്ക്...പിന്നെ ഞാൻ എന്താ വേണ്ടേ "?? "നല്ല ബെസ്റ്റ് കാമുകനും കാമുകിയും.. വാ തുറന്നു പറയാതെ കണ്ണും കണ്ണും നോക്കി ഇരുന്നോ ആ പെണ്ണ് കരഞ്ഞു കരഞ്ഞു ഒരു പരുവം ആയിട്ട് ഉണ്ട്.. എന്തിനാ അതിനെ ഇട്ട് ഇങ്ങനെ വട്ടം ചുറ്റിക്കുന്നെ..അപ്പോൾ അങ്കിളും ആന്റിയും അറിഞ്ഞു കൊണ്ടു ആണ് എല്ലാം അല്ലെ??എല്ലാരും കൂടി അറിഞ്ഞു ഉള്ള കളിയാണ് അപ്പോൾ..ഞങ്ങളോട് പറഞ്ഞത് പോലെ അവളോട്‌ പറഞ്ഞു കൂടെ.. വേറെ ആരെയോ ആണ് സാർ ഇഷ്ടപ്പെടുന്നതു എന്ന് കരുതി ആണ് സാറിനോടു ഉള്ള അവളുടെ സ്നേഹം അവൾ ഇന്ന് വേണ്ടന്ന് വച്ചത്.. " "ഞാനും പറയാൻ വന്നത് ആയിരുന്നു അതിനു ആ യക്ഷി കുട്ടി കേട്ടിട്ട് വേണ്ടേ.. ഇനിയിപ്പോ ഒന്ന് കൂടി നേരിട്ട് പറയാം നാളെ പോരെ " "ഉം മതി.. അപ്പോൾ ഗുഡ്‌നൈറ്.. and ബെസ്റ്റ് wishes.. " "താങ്ക്സ് രമ്യ എല്ലാം നല്ലത് പോലെ നടക്കും എന്ന് കരുതാം നാളെ..ഞാൻ തന്നെ വിളിച്ചു എന്നൊന്നും അവൾ അറിയല്ലേ..അപ്പോൾ ഗുഡ്‌നൈറ്.. " അങ്ങനെ നാളെ നേരിട്ട് എല്ലാം അവളോട് തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു.... **************------********--************* രാവിലെ അങ്കിളിനെ വിളിച്ചു അച്ഛനും അമ്മയും അനിയനും ഇവിടേക്ക് പുറപ്പെട്ടു എന്ന് പറയാൻ വേണ്ടി.. അവൾ ഒന്നും അറിയരുത് എന്ന് നേരത്തെ പറഞ്ഞിരുന്നു..അപ്പോൾ ആണ് അവൾ എന്തോ വയ്യായ്ക ആണെന്ന് പറഞ്ഞു ഇന്ന് കോളേജിൽ പോകുന്നില്ല എന്ന് അങ്കിൾ പറഞ്ഞത്.. സത്യം പറഞ്ഞാൽ അതു എനിക്ക് ഒരു തരത്തിൽ അനുഗ്രഹം ആയി അവളെ ഒന്ന് തനിച്ചു കിട്ടുമല്ലോ...ഇന്ന് വീട്ടിൽ നിന്നും അവർ എല്ലാം വരുന്നത് കൊണ്ടു ഞാൻ ഓഫീസിൽ പോകുന്നില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു..ഒരു 10 മണി കഴിഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി..അവളുടെ വീട്ടിൽ എത്തി കാളിങ് ബെൽ അടിച്ചു.. വാതിൽ തുറന്ന അവൾ ഞെട്ടി കുറെ നേരം നിന്ന് പിന്നെ ഇവിടെ ആരും ഇല്ല എന്ന് പറഞ്ഞു.. ഞാൻ അതൊന്നു കേൾക്കാതെ അകത്തേക്ക് കയറി...പിന്നെ അവിടെ നടന്നത് ഒക്കെ നിങ്ങൾക് അറിയാല്ലോ.. ഇത്തവണയും നല്ല പോലെ പൊട്ടി... ഒന്നും പറയാൻ പറ്റി ഇല്ലെങ്കിലും ചിലതൊക്കെ ചെയ്യാൻ പറ്റി...പൊട്ടിയത് എന്റെ കവിൾ കൂടി ആണ് എന്ന് മാത്രം.. പോരാത്തതിന് ഇറങ്ങി പോകാൻ ഒരു അലറൽ...കമ്പു എടുത്തു അടിക്കാൻ വന്നപ്പോൾ ഞാൻ ഇറങ്ങി ഓടി... ഇനി ഒന്നും ചെയ്യാൻ ഇല്ല.. നേരിട്ട് കെട്ടുക അവൾക്ക് ഇഷ്ടം അല്ല എങ്കിലും അല്ല പിന്നെ... ********---------********----------*** വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും എത്താറായി എന്ന് വിളിച്ചു പറഞ്ഞു.. ബാലേട്ടൻ ഫുഡ്‌ ഒക്കെ വൈഫിനെ കൊണ്ടു റെഡി ആക്കി വച്ചിട്ടുണ്ട്.. അസാധ്യ കൈ പുണ്യം ആണ് ആന്റിയുടെ ഫുഡിന്..ഒരു അര മണിക്കൂർ കൊണ്ടു അവർ എത്തി.. അമ്മയെ കണ്ടതും ഓടി ചെന്ന് കെട്ടി പിടിച്ചു.. അമ്മ കുട്ടി ആയതു കൊണ്ടു മുഖം മൊത്തം ഉമ്മ വച്ചു അമ്മ സന്തോഷം പങ്കു വച്ചു.. "അതെ അമ്മ കുറച്ചു എനിക്ക് കൂടി ബാക്കി വച്ചേക്കണേ മൊത്തം ചേട്ടന് കൊടുക്കാതെ "കിച്ചു ആണ് "അയ്യടാ നിനക്ക് എന്നും കിട്ടണതു അല്ലെ.. " "ഉവ്വ്..ഉവ്വേ " അച്ഛൻ അപ്പോളും ചിരിച്ചു കൊണ്ടു കാറിന്റെ അടുത്ത് തന്നെ നിന്നു..ഞാൻ അച്ഛന്റെ അടുത്ത് ചെന്ന് കാലിൽ തൊട്ട് തൊഴുതു.. "എന്താടാ ഇതു..നിനക്ക് ഒരു മാറ്റവും ഇല്ല അല്ലെ "? "ഓ അതൊന്നും അല്ല അച്ഛാ.. ഇതു സോപ്പിങ് ആണ്.. ഏടത്തി അമ്മയ്ക്ക് വേണ്ടി ഉള്ള പതപ്പിക്കൽസ്" "എടാ കിച്ചു നിന്നെ ഇന്ന് ഞാൻ "എന്ന് പറഞ്ഞു അവന്റെ വയറ്റിൽ ഇട്ട് ഒരു ഇടി കൊടുത്തു "എന്റെ പൊന്നു ഏട്ടാ ഒന്നാമത് ലോങ്ങ്‌ ഡ്രൈവ് ചെയ്തു ഇതു രണ്ടിന്റെയും ഇടയിൽ അവാർഡ് ആയി വരുവാ ഞാൻ..ഏട്ടൻ കൂടി എന്നെ കൊല്ലല്ലേ ??..ബാത്‌റൂം എവിടെ എനിക്ക് ഒന്ന് ഫ്രഷ് ആകണം ബാക്കി ചളു അടി വന്നിട്ട്.."എന്ന് പറഞ്ഞു അവൻ അകത്തേക്ക് പോയി.. കൂടെ ഞങ്ങളും.. " അവൻ കുളിച്ചു വന്ന സമയം കൊണ്ടു അച്ഛനും ബാലേട്ടനും അമ്മയും രമ ആന്റിയും (ബാലേട്ടന്റെ ഭാര്യ ) നല്ല കമ്പനി ആയി... "മോന് കുളിച്ചു വന്നല്ലോ എന്നാൽ പിന്നെ നമുക്ക് ഭക്ഷണം കഴിച്ചാലോ "?? "ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്.. ഈ ഏട്ടൻ പറഞ്ഞു ആന്റി നല്ല കുക്ക് ആണെന്ന്.. ഒരു ദിവസം പറഞ്ഞു പറഞ്ഞു എന്റെ വായിൽ കപ്പൽ ഒട്ടിച്ചു ദുഷ്ടൻ !!!" "മോന് വേണ്ടി തന്നെയാ ആന്റി എല്ലാം ഒരുക്കിയതു.. " "അതെയതെ എനിക്ക് ഒരു തീറ്റി പണ്ടാരം അനിയൻ ഉണ്ടെന്ന് ഞാൻ ആന്റിയോട് പറഞ്ഞിരുന്നു.. " "ദേ ഏട്ടാന്ന് വിളിച്ച നാവ് കൊണ്ടു.. അല്ലെ വേണ്ട ഭക്ഷണം കഴിക്കുമ്പോൾ അടി ഇടാൻ പാടില്ല.."എന്ന് പറഞ്ഞു അവന് എല്ലാം കൂടി വെട്ടി വിഴുങ്ങാൻ തുടങ്ങി.. "അല്ല ആന്റി ആന്റിയുടെ മക്കൾ ഒക്കെ എന്ത് ഭാഗ്യം ഉള്ളവർ ആണ്.. ഇത്രയും ടേസ്റ്റി ഫുഡ്‌ കഴിക്കാൻ പറ്റും അലോ ..കരിമീൻ പൊള്ളിച്ചതും, കല്ല് മ്മേക്കായ വരട്ടിയത്, കക്ക തോരൻ.. കോഴി പിരട്ട്... വൗ സൂപ്പർബ് !!!ഇവിടെ ഞങ്ങൾ ഡെയിലി മാമ്പഴ പുളിശ്ശേരിയും പച്ചക്കറിയും കൂട്ടി മടുത്തു ഇരിക്കയാ അല്ലെ അച്ഛാ " "ടാ ടാ നീ അങ്ങ് വീട്ടിലേക് തന്നെ അല്ലെ വരുന്നത് തരാം കേട്ടോ "അമ്മ ആയിരുന്നു.. "ഞങ്ങള്ക്ക് ഒരു മോളെ ഉള്ളു.. കേട്ടോ ആണും പെണ്ണും ആയിട്ട്.. " "മോളോ??? "(കിച്ചു ആണ് അത് കേട്ടപ്പോൾ അവന്റെ മനസിലെ കോഴി കൂടും പൊളിച്ചു വന്നു ആ കൂടു പെട്ടെന്ന് അടയ്ക്കാൻ വേണ്ടി ഞാൻ പറഞ്ഞു ) "ടാ കോഴി !!!" അത് കേട്ടതും അവൻ എന്നെ ദഹിപ്പിച്ചു നോക്കി "ഡാ കിച്ചു ആ കോഴി പിരട്ട് ഇങ്ങു എടുക്കാൻ "എന്ന പറഞ്ഞ വച്ചിട്ടുണ്ടടാ പട്ടി !!! എന്നൊരു നോട്ടം തന്നിട്ട് അവൻ കറി എന്റെ അടുത്ത് നീക്കി വച്ചു... അങ്ങനെ ചിരിയും സംസാരവും ഒക്കെ ആയി നല്ല കിടിലം ഫുഡ്‌ അടിച്ചു ആന്റിക്ക് താങ്ക്സ് പറഞ്ഞു ഞാൻ റൂമിൽ ചെന്നപ്പോൾ ദേ കിടക്കുന്നു എന്റെ പുന്നാര അനിയൻ എന്നെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചു.. ***************-----------***************** "എന്താടാ ഇത്രയും ചിരി.. " "എടാ കള്ള കളക്ടറേ... നീ ഇങ്ങു അടുത്ത് വന്നേ... " "എന്തിനാ..?? " "നിന്റെ മോന്തക്ക് ഒരു സൈഡിൽ ഇത്തിരി വീക്കം ഇല്ലേ എന്നൊരു സംശയം 😜😜" അത് കേട്ടു ഞാൻ ഒന്ന് പരുങ്ങി.. "എന്ത് വീക്കം.. ഒന്ന് പോടാ.. ചിലപ്പോൾ ഒരു സൈഡ് കിടന്ന് ഉറങ്ങിയത് കൊണ്ട് ആകും " "അതെയതെ എനിക്കും ഇടയ്ക്ക് ഇടയ്ക്ക് ഈ വീക്കം വരും.. അത് എന്റെ കയ്യിലിരിപ്പ് കൊണ്ട.. സത്യം പറയടാ ഏട്ടാ..അവൾ നിന്നെ അടിച്ച "??? "അതു പിന്നെ.. " "ഏതു പിന്നെ... ഇന്നലെ രാത്രി വരെ ഉള്ള സ്റ്റോറി എനിക്ക് അറിയാം ഇന്ന് രാവിലെ പോയിട്ട് എന്തായി എന്ന് മാത്രം പറഞ്ഞ മതി " ഞാൻ നടന്നത് ഒക്കെ പറഞ്ഞു...അത് കേട്ടു ആ കള്ള പന്നി നിർത്താതെ ചിരിക്കുന്നു... "നീ എന്തോന്നെടെ ഇതു അവളെ ഇതു എത്രാമത്തെ വട്ടം ആണ് കേറി കിസ്സ് അടിക്കുന്നെ.. ഇതിനൊക്കെ ഒരു മയം വേണ്ടേ...ചുമ്മാതെ അല്ല അവൾ മയം ഇല്ലാതെ തള്ളിയത് " "എനിക്ക് നിന്റെ പോലെ എക്സ്പീരിയൻസ് ഇല്ല മോനെ.. ഞാൻ പഠിച്ചു വരുന്നത് അല്ലെ ഉള്ളൂ.. " "ഇപ്പൊ മനസിലായില്ലേ ഏട്ടാ നിനക്ക് IAS എടുക്കുന്ന പോലെ സിമ്പിൾ അല്ല പെൺപിള്ളേരെ വളയ്ക്കാൻ എന്ന്.. " "ഓ സമ്മതിച്ചു പോരെ..അടുത്തത് നീ എന്താ എന്ന് പറ.. അവൾ ഇഷ്ടം ആണെന്ന് പറയാതെ ഞാൻ പെണ്ണ് കാണാൻ പോകില്ല നോക്കിക്കോ " "നീ എന്തോന്ന് ഏട്ടാ കൊച്ചു പിള്ളേരെ പോലെ..ഓക്കേ നിന്റെ ഫോൺ എന്തെ.." "അതെന്തിനാ?? " "നീ ഇങ്ങോട്ട് താ.. ഇന്ന് മുതൽ രണ്ടു ദിവസം ഞാൻ ഇത് മാനേജ് ചെയ്യും.. ഒഫീഷ്യൽ ഫോൺ വേറെ അല്ലെ " "അതെ.. " "ദ ഇത് വരെ ലക്ഷ്മി നിന്നെ വിളിച്ചിട്ട് ഇല്ല.. ഞാൻ ഇപ്പോൾ ഈ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യുവാ.. " "അത് എന്തിനു?? " "എടാ പൊട്ടാ.. അവൾ ഇപ്പോൾ നിന്നെ കുറിച്ച് ചിന്തിച്ചു നിങ്ങൾ തമ്മിലുള്ള "കൊടുക്കൽ വാങ്ങൽ "ആലോചിച്ചു അവസാനം വട്ടാകും..അപ്പോൾ നിന്നെ വിളിക്കാൻ നോക്കും.. അപ്പോൾ ഫോൺ ഓഫ്‌.. പിന്നേം പിന്നേം നിന്നെ കോൺടാക്ട് ചെയ്യാൻ നോക്കും.. അവസാനം നിന്നെ ഒന്ന് കണ്ടാൽ മതി എന്നാകും ഈ രണ്ടു ദിവസം..ബാക്കി കളി ഒക്കെ നിന്റെ ഈ ഞാൻ കളിച്ചു കൊള്ളാം പോരെ.. നീ കൂടെ നിന്നാൽ മാത്രം മതി.. " "ഓ ശരി രാജാവേ.. ഞാൻ താഴേക്കു പോകുവാ.. അച്ഛനോടും അമ്മയോടും എല്ലാം നേരത്തെ പറഞ്ഞു വയ്ക്കണം ഇല്ലേൽ നിന്റെ ഐഡിയ കൂടി വച്ചു പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ എന്നെ തല്ലി കൊല്ലാൻ വന്നാൽ അവര് ഈ കല്യാണം തന്നെ വേണ്ടന്ന് വയ്ക്കും " "അത് വളരെ നന്നായി..പിന്നെ പറയുമ്പോൾ കിസ്സ് അടിച്ചത് ഒന്നും പറയല്ലേ.. നീ അവർക്ക് Mr.പെർഫെക്ട് ആണ് മോനെ!!!" "പോടാ.. "ഞാൻ ചിരിച്ചു കൊണ്ടു താഴേക്കു പോയി...ഞാൻ അച്ഛനോടും അമ്മയോടും അവളെ പറ്റി പറഞ്ഞു... സത്യം പറഞ്ഞ അവളെ ഇട്ട് ഇങ്ങനെ വട്ട് കളിപ്പിച്ചതിന്നു എന്നെ അവർ ഇനി പറയാൻ ഒന്നും ഇല്ല..റൂമിലേക്ക് ചെന്നപ്പോൾ കിച്ചു മൊബൈൽ ഓൺ ആക്കി എന്റെ നേരെ കാണിച്ചു..അതു കണ്ട് എനിക്ക് സന്തോഷം ആയി.. നോക്കിയപ്പോൾ അവളുടെ മെസ്സേജ് "ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്കണേ എന്ന് ".... "ടാ നീ ആ ഫോൺ ഇങ്ങു തന്നെ ഞാൻ അവളെ ഒന്നു വിളിക്കട്ടെ " "അങ്ങനെ നീ ഇപ്പോൾ വിളിക്കണ്ട..അവൾ ഇനി ഇങ്ങോട്ട് വിളിക്കട്ടെ അപ്പോൾ എടുക്കാം കേട്ടോ " "അതിനു ഫോൺ നിന്റെ കയ്യിൽ അല്ലെ അവൾ വിളിച്ച ഞാൻ എങ്ങനെ അറിയും " "നിന്നോട് ഞാൻ പറഞ്ഞു ഏട്ടാ നീ പെണ്ണ് കാണാൻ പോകുന്ന ദിവസം രാവിലെ നിന്റെ കയ്യിൽ ഞാൻ ഇതു തരു എന്ന്.. " "കുളം ആക്കുമൊട നീ?? " "ശ്രെമിക്കാം..ബുഹഹഹ " എന്ന് പറഞ്ഞു അവൻ പുറത്തേക്ക് പോയി... ***************---------*******----------***** ഇതെന്താ സാർ ഇങ്ങനെ എന്നോട്.. ഇന്ന് ശനി ആയി... ഇന്നും ഇന്നലെയും ഫോൺ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌.. ഓൺ ആയാൽ വിളിച്ചാൽ കട്ട്‌ ചെയ്യും.. മെസ്സേജ് കണ്ടാൽ വായിക്കും റിപ്ലൈ ഇല്ല... എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഒന്ന് എന്തെങ്കിലും പറ എന്ന് പറഞ്ഞു വരെ ഞാൻ മെസ്സേജ് അയച്ചു എന്നിട്ട് കൂടി ഒരു അനക്കവും ഇല്ല...അടിച്ചു എന്നുള്ളത് സത്യം ആണ്..അതിനു അതിനു ഇത്രേം എന്നെ അവഗണിക്കണോ??? എന്നെ അത്രയ്ക്ക് വെറുത്തോ??? തുടങ്ങി ഒരുപാട് ഞാൻ മനസു തുറന്നു ഞാൻ സാറിനു മെസ്സേജ് അയച്ചു... അവസാനം നാളെ രാവിലെ ഞാൻ അച്ഛനും അമ്മയും പറഞ്ഞ ആളിന് മുന്നിൽ പോയി നിൽക്കേണ്ടി വരും എന്നും അവരുടെ ഇഷ്ടം നടത്തി കൊടുക്കാൻ മാത്രമേ എനിക്ക് കഴിയു എന്നും..അതിനു മുന്നേ വരുമോ എന്നെ കാണാൻ എന്നും ഒക്കെ... പക്ഷെ മറുപടി ഒരു ഗുഡ്‌നൈറ് മാത്രം ആയിരുന്നു...അതോടെ ഞാൻ ആകെ തളർന്നു പോയി..പിറ്റേന്ന് അതായത് ഇന്നാണ് എന്നെ കാണാൻ അച്ഛൻ പറഞ്ഞ ആളുകൾ എത്തുന്നതു..എന്നെ ഒരുക്കാൻ എത്തിയ രമ്യ കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾ കണ്ടു എന്തൊക്കെയോ മനസിലാക്കി... "ഇനി വരില്ലടാ ഹരിയേട്ടൻ...എന്നോട് ഇഷ്ടം തുറന്നു പറയാൻ വന്ന ഏട്ടനെ ഞാൻ.. ഞാൻ മുഖത്ത് അടിച്ചു.. ആട്ടി ഇറക്കി ആണ് വിട്ടത്... പക്ഷെ അത്രയൊക്കെയും ചെയ്തിട്ടും ഇറങ്ങാൻ നേരം ഞാൻ എന്നും ഏട്ടന്റെ പെണ്ണ് ആണെന്ന് പറഞ്ഞ പോയെ ആ ഒരു പ്രതീക്ഷയിൽ ആയിരുന്നു ഇന്നലെയും ഞാൻ വിളിച്ചതും മെസ്സേജ് അയച്ചതും എല്ലാം പക്ഷെ ഏട്ടൻ ഒന്നിനും മറുപടി തന്നില്ല.. ഒരു ഗുഡ് നൈറ്റ്‌ മാത്രം തന്നു...ഇന്ന് രാവിലെ ഒരു all the best ഉം... " (പാവം പെണ്ണ് അവൾ അറിയുന്നില്ലല്ലോ അങ്ങേരും വീട്ടുകാരും കൂടി അവളെ ഇട്ട് വട്ടം കളിപ്പിക്കുക ആണെന്ന്.. എല്ലാം തുറന്നു പറഞ്ഞാലോ എന്ന് പല വട്ടം ആലോചിച്ചു..അവളെ ഒരുക്കുന്നതിന്നു ഇടയിൽ ഞാൻ അവളോട്‌ പറഞ്ഞു .) "സാർ പറഞ്ഞത് ശരി ആണ്...സാറിന്റെ ജീവിതത്തിൽ നീ അല്ലാതെ ഒരു പെണ്ണ് ഉണ്ടാകില്ല ലച്ചു.. സാർ എന്നെ വിളിച്ചിരുന്നു " "നീ..നീ എന്താ പറഞ്ഞെ??? " ഞാൻ അവളോട്‌ സാർ പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു... രണ്ടു കാര്യങ്ങൾ മനഃപൂർവം മറച്ചു വച്ചു..ഒന്ന് അവളെ പെണ്ണ് കാണാൻ സാർ ആണ് വരുന്നത് എന്നും.. പിന്നെ അങ്കിളിനും ആന്റിക്കും ഒന്നും അറിയില്ല എന്നും.. "എന്റെ വാശി ഒന്ന് കൊണ്ടു മാത്രം ആണ് ഇന്ന് ഞാൻ വേറെ ഒരാളുടെ മുന്നിൽ പോയി കെട്ടി ഒരുങ്ങി നിൽക്കേണ്ടി വരുന്നത്.. ഇത്രയും ഇഷ്ടം ആയിരുന്നു എങ്കിൽ ഒന്ന് പറഞ്ഞു കൂടായിരുന്നോ സാറിനു എന്നോട്.അല്ലെങ്കിലും പറയാൻ വന്നപ്പോൾ എല്ലാം ഞാൻ അല്ലെ അടി ഇട്ടത്.. ഒരിക്കൽ പോലും ഞാൻ സാറിനെ സംസാരിക്കാൻ സമ്മതിച്ചു ഇല്ല.. ." "ഇനിയിപ്പോ എന്താ ചെയ്യുക.. അവർ ഇപ്പോൾ എത്തില്ലേ.. നീ സാറിനെ വിളിച്ചു പറ നിനക്ക് ഇഷ്ടം ആണെന്ന്.. സാർ എന്തെങ്കിലും ഒരു മാർഗം കണ്ടെത്തും.. " "ഞാൻ വിളിച്ച ഇനി സാർ എടുക്കും എന്നാണോ?? " "നീ വിളിക്ക്.. "എന്നും പറഞ്ഞു ഞാൻ ഫോൺ അവൾക്ക് കൊടുത്തു.. അവൾ സാറിന്റെ നമ്പർ കാൾ ചെയ്തു.. (തുടരും ) Nb :- ഈ പാർട്ട്‌ എത്ര നന്നായി എന്നൊന്നും എനിക്ക് അറിയില്ല.. എന്റെ ഏറ്റവും അടുത്ത സുഹൃത്തു ആണ് മരിച്ചത്.. നിങ്ങളുടെ നിർബന്ധം മൂലം ആണ് പോസ്റ്റ്‌ ചെയ്തത്...മോശം ആയെങ്കിൽ sorry . എന്റെ പ്രണയം 11 പാർട്ട്‌ 10 https://m.facebook.com/groups/1725045934377816?view=permalink&id=2338156656400071 അങ്ങനെ കാത്തിരുന്ന ആ ദിവസം എത്തി.. പ്രത്യേകിച്ച് തടസങ്ങൾ ഒന്നും ഇല്ലെങ്കിലും രാവിലെ തന്നെ കുളിച്ചു റെഡി ആയി ഞങ്ങളുടെ രണ്ടു പേരുടെയും "കൂട്ടി ഇടിക്കു "സാക്ഷ്യം വഹിച്ച ആ ദേവി ക്ഷേത്രത്തിൽ ഒന്ന് പോയി തൊഴുതു വന്നു..സത്യം പറഞ്ഞ നല്ല ടെൻഷൻ ഉണ്ട് യക്ഷി കുട്ടി എല്ലാം അറിഞ്ഞു കഴിഞ്ഞു എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു.. ഇനി എന്നെ വേണ്ടന്ന് വയ്ക്കുമോ എന്ന് പോലും അറിയില്ല...ഞങ്ങൾ ഒരു 10 മണി കഴിഞ്ഞു ഇറങ്ങും എന്നാണ് അവളുടെ വീട്ടിൽ പറഞ്ഞത്..ഒരു അര മണിക്കൂർ യാത്ര അത്രേ ഉള്ളൂ അവിടെ വരെ..പോകുന്ന വഴി ബാലേട്ടനെയും ആന്റിയെയും ഒപ്പം കൂട്ടണം..ഞാൻ റെഡി ആയി താഴെ വന്നപ്പോൾ അച്ഛനും അമ്മയും കിച്ചുവും എന്നെ കാത്തു നിൽക്കുക ആയിരുന്നു.. "എന്നാൽ നമുക്ക് ഇറങ്ങാം അല്ലെ"അച്ഛൻ ആയിരുന്നു..അവർ മൂന്നു പേരും കാറിലും ഞാൻ എന്റെ ബുള്ളറ്റിലും ആണ് തീരുമാനിച്ചതു.. അപ്പോൾ കിച്ചു എന്റെ അടുത്തേക്ക് വന്നിട്ട് "ഏട്ടാ ദ ഫോൺ "എന്ന് പറഞ്ഞു എന്റെ ഫോൺ തിരികെ തന്നു.. "എന്ത് പണി ആണെടാ നീ ഈ രണ്ടു ദിവസം കൊണ്ട് ഒപ്പിച്ചത് " "അതൊക്കെ വഴിയേ മനസിലാകും..മോനെ ഈ കിച്ചു ആരാന്ന്.. പൊക്കി പറയുക ആണെന്ന് കരുതരുത് ഈ വൈറ്റ് ഷർട്ടിലും ബ്ലൂ ജീൻസിലും നിങ്ങൾ ഒടുക്കത്തെ ഗ്ലാമർ ആയിട്ടുണ്ട്...അപ്പോൾ all the best ചേട്ടാ.. വിട്ടോ ഞങ്ങൾ പുറകെ ഉണ്ട് " "ഓ ആയിക്കോട്ടെ.. " അങ്ങനെ ഞങ്ങൾ മുമ്പിലും പുറകിലും ആയി ഇറങ്ങി...പോകുന്ന വഴി തന്നെ ബാലേട്ടനും ആന്റിയും കാറിൽ കയറി.. അവളുടെ വീടിനു മുന്നിൽ എത്താറായപ്പോൾ എന്റെ ഫോൺ vibrate ചെയ്തു... ഞാൻ വണ്ടി സൈഡിൽ ഒതുക്കി.. അതു കണ്ടു കിച്ചു കാർ എന്റെ അരികിൽ നിർത്തി..എന്താ എന്ന് ചോദിച്ചു... "ഒന്നും ഇല്ലടാ ആരോ ഫോണിൽ വിളിക്കുന്നു.. നിങ്ങൾ പോയ്കോ ഞാൻ അറ്റൻഡ് ചെയ്തിട്ട് പിറകെ വരാം എന്തെങ്കിലും urgent കാൾ ആകും "എന്ന് പറഞ്ഞപ്പോലേക്കും അവൻ ഓക്കേ പറഞ്ഞു അവളുടെ വീട്ടിലേക്ക് പോയി.. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ "യക്ഷി കുട്ടി calling.... "!!!!!! ഞാൻ ഫോൺ അറ്റൻഡ് ചെയ്തു മിണ്ടാതെ നിന്നു.. "എന്താ മിണ്ടാത്തെ??? എന്നോട് ദേഷ്യം ആണോ അതോ വെറുപ്പോ??? രണ്ടു ദിവസം ആയി ഞാൻ വിളിക്കുന്നു മെസ്സേജ് അയക്കുന്നു എന്താ ഒന്നും പറയാത്തെ.?? എന്നെ വേണ്ടേ?? "" "അതെ ഇപ്പോൾ എന്തിനാ വിളിച്ചേ?? ഞാൻ ഒരു പെണ്ണ് കാണാൻ ഇറങ്ങിയത് ആണ് !!" "എന്നതാ എന്നതാ പറഞ്ഞെ? " "ഒരു പെണ്ണ് കാണാൻ ഇറങ്ങിയതാണെന്ന് " "താൻ പോകുവോ?? വേറെ ഏതെങ്കിലും പെണ്ണിനെ കാണാൻ താൻ പോകുവോ?? " "ഞാൻ പോകും.." "എന്നെ മനസ്സിൽ കൊണ്ടു നടന്നിട്ട് ഞാൻ മാത്രേ ഇയാളുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉള്ളു എന്ന് പറഞ്ഞിട്ട്... ദേ എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട ഇങ്ങോട്ട് പറയുകയും വേണ്ട.. within 15മിനിറ്റ് എന്റെ മുന്നിൽ വന്നോണം എവിടെ ആയാലും " "എന്തിനു "?? "എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ ഇപ്പോൾ എത്തും.. അതിനു മുന്നേ ഇയാൾ ഇവിടെ വന്നോണം.. ഈ ലക്ഷ്മി വേറെ ഒരുത്തന്റെ മുന്നിലും പോയി ഒരുങ്ങി നിന്ന് കൊടുക്കില്ല.. കേട്ടല്ലോ..? " "മനസിലായില്ല "?? "എടൊ പൊട്ടാ തനിക്ക് തരാൻ ഉള്ള 4500രൂപ ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചു വേറെ ഒരുത്തനും കൊടുക്കാൻ പോകുന്നില്ല എന്ന്.. " "ശരിക്കും !!!" "അല്ല കള്ളം !!! മര്യാദക്ക് ഇവിടെ വന്നോണം വേഗം.. എന്നിട്ടേ ഞാൻ ഈ മുറി വിട്ട് ഇറങ്ങി വരുള്ളൂ... " "അപ്പോൾ പെണ്ണ് കാണാൻ വന്നവരോടു നീ എന്ത് പറയും " "അവരോട് പോയി പണി നോക്കാൻ പറയും " "അങ്ങനെ പറയുവോ?? 🙄🙄" "പറയും " "എന്നാലേ പൊന്നു മോളു റൂമിൽ നിന്ന് ഒന്ന് താഴേക്കു പോയി നോക്ക്.. അപ്പോളേക്കും ചേട്ടൻ അങ്ങ് എത്തിയാൽ പോരെ "?? "എന്തുവാ? "" "ഫോൺ വച്ചിട്ട് താഴേക്കു ചെന്നു നോക്കടി യക്ഷി കുട്ടി... !" ************************************* സാർ അത് പറഞ്ഞതും ഞാൻ ഫോൺ വച്ചിട്ട് ഒരു ഓട്ടം ആയിരുന്നു താഴേക്കു... സാർ വന്നു എന്ന് കരുതി ആയിരുന്നു പോയത്... പക്ഷെ അവിടെ ചെന്നപ്പോൾ കുറെ ആളുകൾ കാറിൽ നിന്നും ഇറങ്ങുന്നു..നോക്കിയപ്പോൾ ബാലേട്ടൻ !!! ബാക്കി ഉള്ളവരെ ഒക്കെ എവിടെയോ കണ്ട പോലെ.. !!!! പെട്ടെന്ന് ആണ് സാറിന്റെ fbയിലെ കവർ ഫോട്ടോ ഓർമ വന്നത്.. ഭഗവാനെ സാറിന്റെ അച്ഛനും അമ്മയും അനിയനും... "വരു വരു വീട് കണ്ട് പിടിക്കാൻ ബുദ്ധി മുട്ടിയോ " എന്റെ അച്ഛൻ ആയിരുന്നു.. "എയ് ഇല്ല ബാലൻ കൂടെ ഉള്ളത് കൊണ്ടു ബുദ്ധി മുട്ട് ഉണ്ടായില്ല.. പിന്നെ ഹരിയും "(ഹരിയേട്ടന്റെ അച്ഛൻ ) "എന്നിട്ട് ഹരി എവിടെ? " "അവനു ദേ കുറച്ചു അപ്പുറം വച്ചിട്ട് ഒരു ഫോൺ വന്നു അതു അറ്റൻഡ് ചെയ്തിട്ട് വരാം എന്ന് പറഞ്ഞു.. "ഹരിയേട്ടന്റെ അച്ഛൻ അതു പറഞ്ഞതും ഹരിയേട്ടൻ ബുള്ളെറ്റിൽ ഗേറ്റ് കടന്നു അകത്തേക്ക് വന്നു.. "ആ ഹരി വന്നല്ലോ എന്നാൽ പിന്നെ എല്ലാരും അകത്തോട്ടു വാ.. "(എന്റെ അമ്മ ആണ് പറഞ്ഞത്.. ശരിക്കും എന്താ ഇവിടെ നടക്കുന്നത്.. എല്ലാവരും നല്ല പരിചയമുള്ള പോലെ അല്ലെ സംസാരിക്കുന്നെ.. അച്ഛനും അമ്മയും എല്ലാം.. ഒന്നും മനസിലാകുന്നില്ലല്ലോ ഭഗവാനെ.. അവർ അകത്തേക്ക് വരുന്നത് കണ്ടു ഞാൻ റൂമിലേക്ക് പോയി.. എന്നെ നോക്കി ഒരു അളിഞ്ഞ ചിരിയും ആയി രമ്യ അവിടെ നിൽപുണ്ടായിരുന്നു.. ) "എന്താടി ഇവിടെ ഞാൻ അറിയാതെ എന്തൊക്കെയോ നടക്കുന്നത്.. നിനക്ക് വല്ലതും അറിയുമോ "?? "എനിക്ക് അറിയാവുന്നത് എല്ലാം ഞാൻ നിന്നോട് പറഞ്ഞു.. ഇവിടെ എന്താ നടക്കുന്നത് എന്ന് "മുകളിൽ ഇരിക്കുന്ന ഒരാൾക്ക് "മാത്രമേ അറിയാതെ ഉള്ളു !""😆😆(അവൾ എന്തോ അർത്ഥം വച്ചു ആണ് അതു പറഞ്ഞത്.. ) അപ്പോളാണ് താഴെ അവരുടെ സംസാരം കേട്ടത്.. "സത്യം പറഞ്ഞാൽ ഗോപി ചേട്ടാ ഹരി കളക്ടറേറ്റിൽ വിളിപ്പിച്ചപ്പോൾ ഞാൻ ശരിക്കും പേടിച്ചു കേട്ടോ.. ഇനി ബാങ്ക് സംബന്ധിച്ച് വല്ലതും ആണോ എന്നോർത്തു തലേന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.. അല്ലെ ഭാരതി " "അതെയതെ ഏട്ടൻ ഉറങ്ങാതെ ടെൻഷൻ അടിച്ചു തിരിഞ്ഞു മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.. " "അയ്യോ ആന്റി അങ്കിൾ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു അല്ലാ.. ഇവിടെ എനിക്ക് റിലേറ്റീവ് ആരും ഇല്ല.. പിന്നെ അവളെ നഷ്ടപ്പെടുമോ എന്ന് ഓർത്തു എത്രയും പെട്ടെന്ന് നിങ്ങളെ കോൺടാക്ട് ചെയ്യണം എന്ന് മാത്രമേ മനസ്സിൽ അപ്പോൾ ഉള്ളായിരുന്നു.. സോറി അങ്കിൾ.. " "അത് കൊണ്ട് എന്താ ഇപ്പോൾ എല്ലാം ഓക്കേ ആയില്ലേ.. ബാലൻ എല്ലാം പറഞ്ഞപ്പോൾ എനിക്ക് അതിശയം ആയിരുന്നു... നിങ്ങൾ ഒരു ആക്‌സിഡന്റ് വഴി ആണ് പരിചയപ്പെട്ടതു എന്നും പിന്നെ കോളേജിലെ ഫങ്ക്ഷന് ക്ഷണിക്കാൻ വന്നപ്പോൾ വീണ്ടും കണ്ടപ്പോൾ ആണ് ഹരി അവളോടുള്ള ഇഷ്ടം ബാലനോട്‌ പറഞ്ഞത് എന്ന്..ശരിക്കും പറഞ്ഞ എന്റെ കുട്ടിയുടെ ഭാഗ്യം ആണ് ഹരിയെ പോലെ ഒരു ആളെ ജീവിതത്തിൽ കൂട്ടായി കിട്ടുക എന്ന്.. പിന്നെ മോളോട് ഇത് വരെ ഹരിയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.. അതും ഹരി പറഞ്ഞത് കൊണ്ട് മാത്രം ആണ് " "സത്യം പറഞ്ഞ മാധവ, ഹരിയോട് നാട്ടിൽ വരുമ്പോൾ കല്യാണകാര്യം ഒന്ന് സൂചിപ്പിക്കണം എന്ന് കരുതി ഇരുന്നതാ.. അപ്പോള അവൻ മോളുടെ കാര്യം പറയുന്നത്.. അവന് എല്ലാം അങ്ങനെ ആണ് തനിയെ കണ്ടു വയ്ക്കും എന്നിട്ടെ ഞങ്ങളോട് പറയു..അവന്റെ ഒരു ഇഷ്ടത്തിനും ഞങ്ങൾ എതിരല്ല.." "അതെയതെ എന്റെ ഇഷ്ടങ്ങൾക്കു മാത്രേ എതിര് നിൽക്കു ഇവർ രണ്ടും "(സാറിന്റെ അനിയൻ ആയിരുന്നു ) അത് കേട്ടു എല്ലാവരും ചിരിച്ചു.. അപ്പോൾ ഇനി മോളെ വിളിക്കാം അല്ലെ (സാറിന്റെ അമ്മ ആയിരുന്നു.. ) അപ്പോളേക്കും എന്റെ അമ്മ എന്നെ വിളിക്കാൻ റൂമിലേക്ക് വന്നു.. ഞാൻ രമ്യയുടെ കൂടെ താഴേക്കു ഇറങ്ങി.. ************************************ അപ്പോൾ അതാണ് കാര്യം എല്ലാവരും കൂടി അറിഞ്ഞു കൊണ്ടു എന്നെ വട്ടു കളിപ്പിക്കുക ആയിരുന്നു... സാർ അങ്ങനെ ചെയ്തതിൽ കുഴപ്പം ഇല്ല പക്ഷെ എന്റെ അച്ഛനും അമ്മയും കൂടി കൂട്ട് നിന്നല്ലോ എന്ന് ഓർത്തപ്പോൾ എന്റെ മനസ്സിൽ ദേഷ്യവും സങ്കടവും ഒക്കെ കൂടി വന്നു.. ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചായ പകർന്നു ഗ്ലാസിൽ വയ്ക്കുക ആയിരുന്നു.. "അമ്മ എന്താ ഈ ചെയ്യുന്നേ.. ഇതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ് " "എന്ത്?? " "ഈ ചായ കൊടുക്കുന്നത്.. ഒന്നാമത് ചൂട് സമയം അതിന്റെ കൂടെ ഈ ചൂട് ചായ കൂടി ആകുമ്പോൾ നല്ല രസം ആകും " "ഓ അത് ശരിയാ ഞാൻ അത് ഓർത്തില്ല മോളെ.. എന്നാൽ പിന്നെ ജ്യൂസ്‌ ആക്കാം അല്ലെ.. " അത് പറഞ്ഞു അമ്മ വേഗം ഓറഞ്ച് എടുത്തു പൊളിച്ചു ജ്യൂസരിൽ ഇട്ട് അടിച്ചു ഗ്ലാസിൽ പകർന്നു തന്നു... ഇതൊക്കെ കണ്ടു ഇവൾ ഇതു എന്തൊക്കെയാ കാട്ടുന്നെ എന്നോർത്ത് രമ്യ എന്നെ ഇടയ്ക്ക് നോക്കുന്നുണ്ട്.. പിന്നെ അവിടെ പത്രം കഴുകാൻ വച്ച vim സോപ്പിലും.. അത് കണ്ടു ഞാൻ അവളോട്‌ ചെവിയിൽ പറഞ്ഞു "പേടിക്കണ്ട ഇവിടം നാറ്റിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല " "പിന്നെ?? " "നിനക്ക് എന്താ എന്നെ വിശ്വാസം ഇല്ലേ "? "ഇത്രയും ഒക്കെ കേട്ട സ്ഥിതിക്ക് തീരെ ഇല്ല " "അമ്മ ഈ പലഹാരം ഒക്കെ എടുത്തു വാ.. നീയും വാ രമ്യ.. "എന്ന് പറഞ്ഞു ഞാൻ ജ്യൂസ്‌ എടുത്തു... അമ്മയും രമ്യയും മുന്നേ നടന്നു ഞാൻ പിറകെയും.. ******************************* അവളെ വിളിക്കാൻ അവളുടെ അമ്മ പോയിട്ട് കുറെ നേരം ആയി.. എനിക്ക് ആണേൽ അവളെ കാണാത്തത് കൊണ്ട് ആകെ ടെൻഷൻ..ഇടയ്ക്ക് ഇടയ്ക്ക് ഞാൻ അടുക്കള ഭാഗത്തേക്ക്‌ ഞാൻ എത്തി വലിഞ്ഞു നോക്കുന്ന കണ്ടു കിച്ചു പറഞ്ഞു.. "ടാ തെണ്ടി ചേട്ടാ ഇത്തിരി മാനേഴ്സ് കാണിക്കെടാ ഒരുമാതിരി പെൺപിള്ളേരെ കണ്ടിട്ടില്ലാത്ത പോലെ " "അതെ ഞാൻ നിന്നെ പോലെ ഒരുപാട് പെൺപിള്ളേരെ ഒന്നും കണ്ടിട്ടില്ല ആകെ ഒറ്റ ഒരെണ്ണത്തിനെ നേരെ ചൊവ്വേ നോക്കിയിട്ടുള്ളൂ.. കൂടുതൽ മാനേഴ്സ് പഠിപ്പിക്കല്ലേ " "എന്താ അവിടെ അനിയനും ചേട്ടനും കൂടി ഒരു രഹസ്യം "(മാധവൻ അങ്കിൾ ആയിരുന്നു ) "എയ് ഒന്നും ഇല്ല അങ്കിൾ.. അവനു വീട്ടിൽ ചെന്നിട്ട് ഉടനെ IAS കോച്ചിംഗിനു പോകണം എന്ന് പറഞ്ഞത് ആണ് " "ഏതു പത്തു ഇരുപത് സപ്പ്ളി ഉള്ള ഇവനോ?? "അമ്മ ആയിരുന്നു അപ്പോളേക്കും എല്ലാവരും കൂടി ചിരി ആയി.. "ടാ ചേട്ടൻ തെണ്ടി.....നീ വീട്ടിലോട്ടു വാ കേട്ട"എന്ന് പറഞ്ഞു അവന് മുഖം വീർപ്പിച്ചു.. അപ്പോൾ ആണ് അവളുടെ അമ്മ പലഹാരം നിറച്ച പാത്രവും ആയി വന്നത്.. തൊട്ട് പിറകെ രമ്യ കുറെ ഫ്രൂട്ട്സ് ആയി വന്നു അതിനു പിറകെ കരിപച്ച ദാവണി ഉടുത്തു മുല്ലപ്പൂ ചൂടി ഒരു കുഞ്ഞു പൊട്ടും ഇട്ട് അവൾ കയ്യിൽ ഓറഞ്ച് ജ്യൂസ്‌ ആയി വന്നു..അവൾ ആണേൽ എന്നെ ഒന്ന് നോക്കുന്ന കൂടി ഇല്ല..ഓരോരുത്തർക്കും ജ്യൂസ്‌ കൊടുത്തു ഓരോ പുഞ്ചിരി കൂടി അതിന്റെ ഒപ്പം നൽകാൻ അവൾ മറന്നില്ല.. അവസാനം എന്റെ ഊഴം ആയി.. നിങ്ങൾ ഒന്ന് നോക്കിയേ അവൾ എന്റെ അടുത്തേക്ക് വരുന്ന കണ്ടിട്ട് എന്തെങ്കിലും പന്തികേട് നിങ്ങൾക്ക് തോന്നുന്നുണ്ടോ???? പക്ഷേ എനിക്ക് എന്തോ അങ്ങനെ തോന്നുന്നു...എന്റെ ആ തോന്നൽ ശരി ആയിരുന്നു എന്ന് മനസിലാക്കാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു എന്താ എന്ന് അല്ലെ... നിങ്ങൾ ഒന്ന് rewind ചെയ്തു നോക്കിയേ.. എന്റെ അടുത്തേക്ക് അവൾ ചിരിച്ചു കൊണ്ടു നടന്നു വന്നു..അവൾ ജ്യൂസ്‌ എടുത്തു.. ഞാൻ അത് വാങ്ങാൻ കൈ നീട്ടി.. പക്ഷേ ആ യക്ഷി കുട്ടി എന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അതു എന്റെ തല മേലെ കമഴ്ത്തി തന്നു 😂😂😂😂 എന്നിട്ട് ഒരു ഡയലോഗ് "കൊല്ലത്തെ പെൺപിള്ളേരോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും "... അത് ശരിയാ അവൾ പറഞ്ഞത് ഞാൻ മാത്രം അല്ല.. എന്റെ കൂടെ അവിടെ ഇരിക്കുന്നവർ എല്ലാം വായും പൊളിച്ചു ഇരിക്കുവാ ഇപ്പോൾ !!!! (തുടരും ) എന്റെ പ്രണയം 12 അവൾ ആണേൽ ജ്യൂസ്‌ തല വഴിയേ ഒഴിച്ചിട്ടു ഒരു പോക്ക് അങ്ങ് പോയി റൂമിലേക്ക്...ഞാൻ ചുറ്റും ഒന്ന് നോക്കി എല്ലാവരുടെയും മുഖത്തെ എക്സ്പ്രഷൻ എങ്ങനെ ആണെന്ന് അറിയാൻ... എന്റെ അനിയൻ തെണ്ടി അടുത്ത് ഇരുന്നു മുഖം പൊത്തി ചിരിക്കുന്നു രമ്യയും ചിരി അടക്കാൻ പാട് പെടുന്നു..അവളുടെ അച്ഛനും അമ്മയും എന്നെ ദയനീയമായി നോക്കുന്നു..എന്റെ അച്ഛനെയും അമ്മയെയും ഞാൻ നോക്കി.. ആഹാ സൂപ്പർ രണ്ടു പേരും നല്ല കട്ട കലിപ്പിൽ ആണ്.. അപ്പോൾ കല്യാണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് എനിക്ക് മനസിലായി...ഒരു മാസം ആയിട്ട് ഇവൾക്ക് വേണ്ടി വെള്ളം കോരിയത് വെറുതെ ആയല്ലോ ഭഗവാനെ..ഈ സിറ്റുവേഷൻ ആര് കൈകാര്യം ചെയ്യും എന്ന് കരുതി ഞാൻ ഇരുന്നപ്പോൾ ആണ് അവളുടെ അച്ഛൻ സംസാരിച്ചു തുടങ്ങിയത്.. "ഗോപിയേട്ടനും ചേച്ചിയും ക്ഷമിക്കണം..മോൾ എന്താ ഇങ്ങനെ പെട്ടെന്ന് ചെയ്തത് എന്ന് ഞങ്ങള്ക്ക് അറിയില്ല..മാപ്പ് ചോദിക്കാൻ പോലും പറ്റാത്ത കാര്യം ആണ് അവൾ ചെയ്തത് എന്ന് ഞങ്ങള്ക്ക് അറിയാം..ഞങ്ങൾക്ക് ഒന്നും പറയാൻ ഇല്ല ചേട്ടാ ഇനി എന്താണ് എന്ന് വച്ചാൽ നിങ്ങൾക്കു തീരുമാനിക്കാം " ഞാൻ ദയനീയമായി അച്ഛന്റെ മുഖത്ത് നോക്കി...അച്ഛൻ എഴുന്നേറ്റു അവളുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു...മിക്കവാറും ഇവിടെ ഇപ്പോൾ ഒരു പൊട്ടി തെറി ഉറപ്പ് ആണ്.. ഞാൻ നോക്കിയപ്പോൾ ബാലേട്ടൻ അച്ഛന്റെ കൂടെ എണീറ്റു..ഒന്നും കാണണ്ട എന്ന് കരുതി ഞാൻ കണ്ണു ഇറുക്കി അടച്ചു.. അപ്പോളേക്കും അച്ഛൻ സംസാരിച്ചു തുടങ്ങി.. "അപ്പോൾ മാധവ നമുക്ക് ഇത് ഇവിടെ വച്ചു അവസാനിപ്പിക്കാം..എന്റെ മകന് കിട്ടേണ്ടത് ഒക്കെ തന്റെ മകൾ കൊടുത്തു...ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ഇല്ലല്ലോ അല്ലേടാ " എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്.. "അത് അച്ഛാ.. ".. അച്ഛൻ എന്നെ മൈൻഡ് പോലും ചെയ്തില്ല..എന്റെ നെഞ്ച് ആണേൽ പട പട ഇടിക്കുവാ.. "അപ്പോൾ അത് കൊണ്ടു ഞാൻ ഞങ്ങളുടെ തീരുമാനം പറയുവാ...ഞങ്ങൾക്ക് ഈ കല്യാണത്തിന്......സമ്മതം ആണെടോ... തന്റെ മോളെ ഞങ്ങൾക്ക് നന്നേ ബോധിച്ചു അല്ലെടോ ശരദേ " (ഭഗവാനെ ഞാൻ സ്വപ്നം ഒന്നും അല്ലല്ലോ കണ്ടത്..അപ്പോൾ അച്ഛൻ ശരിക്കും സമ്മതിച്ചോ..ഇന്ന് ഇവിടെ ഞാൻ ഒരു കലക്ക് കലക്കും എന്റെ അച്ഛാ... അപ്പോളേക്കും അമ്മയുടെ മറുപടി വന്നു ) "പിന്നെ ഇല്ലേ..നേരിട്ട് കണ്ടിട്ടില്ല എന്നെ ഉള്ളു...ഹരി പറഞ്ഞ അന്ന് മുതൽ മോളെ ഞങ്ങൾ രണ്ടു പേരും അവന്റെ ഭാര്യ ആയി മനസു കൊണ്ടു സ്വീകരിച്ചു കഴിഞ്ഞത് ആണ്.. ബാക്കി ഒക്കെ ചടങ്ങ് അല്ലെ.. അത് അതിന്റ മുറ പോലെ നടക്കട്ടെ..പിന്നെ ഇവൻ മോളോട് ചെയ്തത് വച്ചു ഇവന്റെ ചെകിടത്തു രണ്ടു കിട്ടും എന്ന ഞങ്ങൾ കരുതിയെ.. " "അതൊക്ക എപ്പോളെ കിട്ടി ബോധിച്ചു അമ്മേ "കിച്ചു ആയിരുന്നു... (പട്ടി അവൻ കിട്ടിയ അവസരം എനിക്ക് ഇട്ട് പാര വയ്ക്കുവ) "എന്തുവാട നീ പറഞ്ഞെ?? " "അല്ല അതൊക്കെ കിട്ടിയാൽ ഏട്ടന്റെ ബോധം പോയാലോ എന്ന് പറഞ്ഞത"..എന്ന് പറഞ്ഞു അവൻ എന്നെ നോക്കി ഇളിച്ചു.. "അപ്പോള് ഇനി നിശ്ചയത്തിനും കല്യാണതിനും ഉള്ള നേരം കുറിക്കാം അല്ലെ മാധവ.. ഒരുപാട് നീട്ടണ്ട.. മോളുടെ എക്സാം തീർന്നു കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം നോക്കാം കല്യാണത്തിന്.. എന്താ.. " "എല്ലാം നിങ്ങൾ പറയുന്ന പോലെ.. അല്ല ഹരി ഒന്നും പറഞ്ഞില്ല.. " "നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോടാ " അച്ഛൻ ആയിരുന്നു.. "അത് അച്ഛാ.. " "എന്താടാ??? " "അതെ അങ്കിളെ ബാത്‌റൂം എവിടെ ആണ്?? " എല്ലാരും ഒരുമിച്ചു ചോദിച്ചു "ബാത്ത് റൂം "??? "എനിക്ക് ഒന്ന് കുളിക്കണം..ദേഹം മൊത്തം ഓറഞ്ച് ജ്യൂസ്‌ ആണ്.. " ഞാൻ അത് പറഞ്ഞപ്പോൾ ആണ് അവരെല്ലാം ആ കാര്യം ഓർത്തത്..ഞാൻ ഒരാൾ ഇവിടെ ജ്യൂസിൽ കുളിച്ചു ഇരിക്കുവാ അവർ അപ്പോളേക്കും കല്യാണ തീയതി വരെ എടുത്തു ഹും.. അപ്പോളേക്കും ആന്റി ഓടി ഒരു ടവൽ എടുത്തു വന്നു.. "മോനെ ഇവിടെ അകത്തു കോമൺ ബാത്ത് റൂം ഇല്ല..അറ്റാച്ഡ് ആണ്..പിന്നെ പുറത്തു ആണ് ..ആദ്യം ആയിട്ട് വന്നിട്ട് മോനു ബുദ്ധിമുട്ട് ആകില്ല എങ്കിൽ മുകളിൽ ചെന്നു അവളുടെ റൂമിൽ ഫ്രഷ് ആയിക്കൂടെ " "അതിനു എന്താ ആന്റി സാരമില്ല "(ഹി ഹി ആന്റി കല്പിച്ചതും ഞാൻ ഇച്ചിചതും അവളുടെ റൂമിലെ ബാത്ത് റൂം ) "ആന്റി അത് വേണോ " തെണ്ടി കിച്ചു ആണ് "അതെന്താ മോനെ? " "അല്ല ചേച്ചിയുടെ സ്വഭാവം വച്ചു.. ഏട്ടന്റെ ബാക്കി കാണുമോ എന്തോ " അത് കേട്ടു എല്ലാരും ചിരിച്ചു.. "അവർ തമ്മിൽ സംസാരിച്ചു പിണക്കം ഒക്കെ മാറ്റട്ടെ അല്ലെ "ബാലേട്ടൻ ആയിരുന്നു.. "ഓ ആയിക്കോട്ടെ "എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ അവനെ ഒന്ന് നോക്കി ദഹിപ്പിച്ചു.. അവൻ ആ സമയം കൊണ്ടു എങ്ങോട്ടോ എസ്‌കേപ്പ് ആയി.. "അല്ല മോനെ നിനക്ക് ചേഞ്ച്‌ ചെയ്യാൻ ഡ്രസ്സ്‌ ഇല്ലല്ലോ "അച്ഛൻ ആയിരുന്നു.. ഞാനും അപ്പോൾ ആണ് ഓർത്തെ അത്..ഞാൻ കിച്ചുവിനെ നോക്കിയപ്പോൾ കിട്ടിയ ഗ്യാപ്പിൽ രമ്യ യെ കുപ്പിയിൽ ആക്കാൻ നോക്കുന്നു എന്റെ അനിയൻ...ഞാൻ അവന്റെ അടുത്ത് ചെന്നു "ടാ കിച്ചു ഇങ്ങു വന്നേ " "മനുഷ്യൻ ഒന്ന് അടുത്ത് വരിക ആയിരുന്നു അപ്പോള "എന്ന് പറഞ്ഞു അവൻ പിറു പിറുതു "നീ വല്ലതും പറഞ്ഞോ??? " "ഇല്ല.. ഇയാൾ എന്തിനാ ഇപ്പോൾ വിളിച്ചേ " "നീ പോയി എനിക്ക് ഒരു മുണ്ടും ഷർട്ടും വാങ്ങി വാ " "എവിടുന്നു??? " "നീ ഇതൊക്കെ സാധാരണ എവിടുന്നു ആണ് വാങ്ങുന്നെ..? " "തുണിക്കടയിൽ നിന്നും" "അല്ലാതെ ബേക്കറി കിട്ടില്ലല്ലോ...പോയി വാങ്ങാൻ" "എനിക്ക് ഇവിടുത്തെ കട ഒന്നും അറിയില്ല മനുഷ്യ" "നീ ഗൂഗിൾ മാപ്പിന്റെ ആൾ അല്ലെ അതു നോക്കി പോയി വാങ്ങേടാ "അത് കേട്ടതും രമ്യ അവനെ നോക്കി ചിരിച്ചു കൊണ്ടു നടന്നു പോയി ..അവൻ എന്നെ ഒന്ന് നോക്കിയിട്ട് ചോദിച്ചു.. "അല്ല ചേട്ടാ ഷർട്ടും മുണ്ടും മാത്രം മതിയോ ജോക്കി വേണ്ടേ "?? "പോയി വാങ്ങിക്കട മനുഷ്യനെ നാണം കെടുത്താതെ " ഞാൻ ദേഷിച്ചു.. "ഞാൻ പോകാം.. പിന്നെ ടാ കള്ള കളക്ടരെ നീ ഏട്ടത്തിയുടെ മുറിയിൽ കുളിക്കാൻ ആണ് പോകുന്നത് എന്ന് ഓർമ വേണം... നിന്റെ കയ്യിൽ ഇരുപ്പ് അവളോട്‌ ഇനി എടുത്ത പിന്നെ നിന്റെ അടിയന്തിരം നടത്താൻ കൂടി ഒരു അസ്ഥി അവൾ തരില്ല.. ഓർത്തോ? " "ടാ തെണ്ടി കരിനാക്ക് എടുത്തു വളയ്ക്കാതെ.. രാവിലെ ഇറങ്ങാൻ നേരം നീ എന്താ പറഞ്ഞെ എന്നോട് "പൊക്കി പറയുക ആണെന്ന് വിചാരിക്കരുത് വൈറ്റ് ഷിർട്ടിലും ബ്ലൂ ജീന്സിലും എനിക്ക് ഒടുക്കത്തെ ഗ്ലാമർ ആണെന്ന്.. "ഇപ്പോൾ നിനക്ക് സമാധാനം ആയോ "?? "അത് പിന്നെ ഞാൻ അറിഞ്ഞോ?? " "നീ നിന്ന് ചിലയ്ക്കാതെ പോയി മേടിച്ചു വാ ഒന്ന് ".. "ഓക്കേ done " എന്ന് പറഞ്ഞു അവൻ ഡ്രസ്സ്‌ വാങ്ങാൻ പോയി.. ഈ സമയം ഹാളിൽ എന്റെയും യക്ഷി കുട്ടിയുടെയും കഥ പറഞ്ഞു അവളുടെ പരെന്റ്സിനെ കേൾപ്പിക്കുന്ന തിരക്കിൽ ആയിരുന്നു ബാക്കി ഉള്ളവർ.. ഞാൻ അവളുടെ റൂമിലേക്ക് പോയി.... ************************************* സത്യം പറഞ്ഞ അപ്പോളത്തെ ഒരു ആവേശത്തിന് കേറി സാറിന്റെ തലയിൽ ജ്യൂസ്‌ ഒഴിച്ചും പോയി പിന്നെ ആണ് ചുറ്റും ഉള്ള ആളുകളെ ഓർമ വന്നത്..ഞാൻ ആരുടേയും മുഖത്ത് നോക്കാതെ അപ്പോൾ വന്നു ഇരുന്നതാ ഇവിടെ റൂമിൽ...സാർ ഇത്രയും ഒക്കെ ചെയ്തു വന്നിട്ട് എന്റെ അഹങ്കാരം കൊണ്ട് കല്യാണം മുടങ്ങും എന്ന് തന്നെയാണ് ഞാനും കരുതിയെ.. പക്ഷേ സാറിന്റെ അച്ഛനും അമ്മയും എന്നെ ഞെട്ടിച്ചു കളഞ്ഞു.. അവർ പറഞ്ഞ വാക്കുകൾ ഒക്കെ കേട്ടു എന്റെ കണ്ണു നിറഞ്ഞു പോയി... അപ്പോൾ ആണ് ആ സാധനത്തിനു ഇനി കുളിക്കണം പോലും.. പറഞ്ഞിട്ട് കാര്യം ഇല്ല വൈറ്റ് ഷർട്ടും ബ്ലൂ ജീന്സിലും നല്ല കിടു ലുക്കിൽ അല്ലെ വന്നേ.. അതിപ്പോൾ ഓറഞ്ച് കളർ ആയിട്ടുണ്ട്..മുകളിൽ ഏതു നിമിഷവും എത്തും എന്ന് അറിയാം സ്വഭാവം വച്ചു ദൂരെ എവിടെ എങ്കിലും നില്കുന്നത് ആണ് നല്ലത്..ഞാൻ വേഗം ജനലിന്റെ അടുത്ത് പോയി നിന്നു എന്നിട്ട് പുറത്തേക്ക് കണ്ണും നട്ടു ഇരുന്നു.. അപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ഞാൻ തിരിഞ്ഞു നോക്കി ഇല്ല.. *************************************- ഞാൻ ഡോർ തുറന്നപ്പോൾ അവളെ അവിടെ എങ്ങും കണ്ടില്ല.. നോക്കിയപ്പോൾ ജനലിന്റെ അടുത്ത് ഉണ്ട്..എന്നിട്ട് പുറത്തേക്ക് നോക്കി നിൽകുവാ..ഞാൻ വന്നിട്ടും അറിയാത്ത പോലെ നിൽകുവാ.. എന്റെ സ്വഭാവം വച്ചു പിറകിൽ കൂടി ചെന്നു കെട്ടി പിടിക്കേണ്ടത് ആണ്.. പക്ഷെ വേണ്ട ഞാൻ വളരെ അധികം സൂക്ഷിക്കേണ്ടി ഇരിക്കുന്നു...ഒന്നാമത് നാറി പണ്ടാരം അടങ്ങി ഇരിക്കുവാ എല്ലാവരുടെയും മുന്നിൽ..so ഒന്നും വേണ്ട ഹരി എല്ലാം മായിച്ചു കളഞ്ഞേക്ക്.. എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.. ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു.. "അതെ.. ഇന്ന് എന്താ നമ്മുടെ ആദ്യ രാത്രി ആണോ??? " "എന്നതാ" അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു ചോദിച്ചു.. "അല്ല ഈ സിനിമയിൽ ഒക്കെ കണ്ടിട്ട് ഉണ്ട് ഫസ്റ്റ് നൈറ്റ്‌ കാണിക്കുമ്പോൾ നായകൻ ഇങ്ങനെ ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നതു നായിക എന്റർ ചെയ്യുമ്പോൾ .. " "ഓ അങ്ങനെ... ഞാൻ വെറുതെ പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ട് നിന്നതാ.. " "നീ പത്തു 21 വർഷം ആയിട്ട് ഇവിടെ തന്നെ അല്ലെ താമസം? " "അതെ.. എന്താ?? " "അല്ല ഇത്രയും നാൾ നീ ഇതൊന്നും കണ്ടിട്ടില്ലേ.. അവളുടെ ഓലക്കെ മേലെ ഒരു കാഴ്ച്ച..ആ ബാത്ത് റൂം ഒന്ന് കാണിച്ചു തന്നാൽ വല്യ ഉപകാരം..ലോകത്ത് ആദ്യം ആയിട്ട് ആയിരിക്കും പെണ്ണ് കാണാൻ വന്നിട്ട് ആ വീട്ടിൽ തന്നെ കുളിക്കേണ്ടി വരുന്നത്..എന്തായാലും ചായ ആകാഞ്ഞതു കാര്യം ആയി.. " "ചായ ആയിരുന്നു നല്ല ചൂട് ചായ ഞാൻ തന്നെ ആണ് അത് മാറ്റി ജ്യൂസ്‌ ആക്കിച്ചത് " "ഹോ അപ്പോൾ മനഃപൂർവം ആയിരുന്നു അല്ലെ... എന്തെ ചായ മാറ്റിയത്.. അതാകുമ്പോൾ പൊള്ളിയിട്ട് നല്ല വേദന കൂടി കാണും ആയിരുന്നല്ലോ?? " (സാറിനു വേദനിച്ച അതിന്റെ 100 ഇരട്ടി എനിക്കു വേദനിക്കും എന്ന് പറയണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറയില്ലടാ കുരങ്ങാ ) "ചൂട് ചായ കമഴ്ത്തി ഇരുന്നു എന്ന് കരുതുക.. എങ്കിൽ കല്യാണം മുടങ്ങി പോയാൽ ഇയാളുടെ ആ പൊള്ളിയ മോന്ത കണ്ടിട്ട് ആര് പെണ്ണ് തരും പിന്നെ..?? " "ഓഹോ ഭയങ്കര സ്നേഹം തന്നെ... ഇങ്ങനെ സ്നേഹിക്കല്ലേ നീ..മനുഷ്യനെ നാറ്റിച്ചിട്ട്...താഴെ നടന്നത് ഒക്കെ കേട്ടല്ലോ.. അല്ലെ...കല്യാണത്തിന് എന്തായാലും ഒരു തീരുമാനം ആയി.. എന്റെ കാര്യത്തിലും " "എന്നതാ?? " "ഒന്നും ഇല്ല നീ എനിക്കു കുളിച്ചിട്ടു പോകാൻ ഉള്ളതാ " "ഇവിടെ ആരും അതിനു പിടിച്ചു വച്ചില്ലല്ലോ?? ദേ അതാണ് ബാത്ത് റൂം " "ഓക്കേ.. " എന്ന് പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.. തല തുവർത്തി ടവൽ ഉടുത്തു പുറത്തു വന്നത് കണ്ടതും അവൾ ഞെട്ടി നിൽക്കുവാ..എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നി ഇല്ല.. അവൾ മുഖം തിരിച്ചു നിൽകുവാ.. "ഡോ മനുഷ്യ തന്റെ ഉദ്ദേശം എന്താ?? കല്യാണം തീരുമാനിച്ചിട്ടേ ഉള്ളൂ ഞാൻ പറഞ്ഞേക്കാം"..അവൾ ദേഷിച്ചു "എടി യക്ഷി നീ അല്ലെ എന്റെ തലയിൽ കൂടി ജ്യൂസ്‌ ഒഴിച്ചേ.. നീ അങ്ങനെ ചെയ്യും എന്ന് മുൻകൂട്ടി അറിയാൻ എനിക്കു ജ്യാന ദൃഷ്ഠി ഒന്നും ഇല്ല.. ഉണ്ടായിരുന്നു എങ്കിൽ എക്സ്ട്രാ ഡ്രസ്സ്‌ കൊണ്ട് വരാരുന്നു.. കിച്ചു വാങ്ങാൻ പോയേക്കുവാ " "ഓ സോറി.. ഞാൻ പെട്ടെന്ന്.. " "നീ പെട്ടെന്ന് പലതും ഓർക്കും.. " എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് നടന്നു..പെട്ടെന്ന് അവൾ തിരിഞ്ഞപ്പോൾ ഞാൻ തൊട്ട് അടുത്ത് ഉണ്ട്.. അവൾ പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു... "അത് പിന്നെ നേരത്തെ വിളിച്ചപ്പോൾ നീ പറഞ്ഞില്ലേ?? " "എന്ത് പറഞ്ഞു? " "നീ അധ്വാനിച്ചു തരുന്ന ആ സാധനം ഇല്ലേ വേറെ ആർക്കും കൊടുക്കില്ല എന്ന്.. എനിക്കെ തരു എന്ന് " "അതിന് " "ഒരെണ്ണം ഇപ്പോൾ തരുവോ..ബാക്കി പിന്നെ മതി.. " "ഒരെണ്ണം മതിയോ ഇപ്പോൾ??? ദേ എന്നെ കൊണ്ട് പറയിപ്പിക്കല്ലേ.." "ഓ വേണ്ട.." എന്ന് പറഞ്ഞു തിരിഞ്ഞതും അവളുടെ അടക്കി പിടിച്ച ചിരി ഞാൻ കേട്ടു..ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു അവളെ എന്റെ നെഞ്ചിലെക്ക് വലിച്ചു ഇട്ട്.. അതവൾ ഒട്ടും പ്രതീക്ഷിച്ചില്ല... അവൾ മുഖം കുനിച്ചു നിൽക്കുക ആണ്... ഞാൻ അവളുടെ മുഖം എന്റെ രണ്ടു കൈകളിലും ആയി എടുത്തു... "സോറി മോളെ...നിന്നെ ഇട്ട് ഇങ്ങനെ ഒക്കെ വട്ടു കളിപ്പിച്ചതിനു.. ഒരുപാട് കരഞ്ഞു എന്ന് എനിക്കു അറിയാം..അച്ഛനും അമ്മയും ഒന്നും അറിഞ്ഞു കൊണ്ടല്ല.. അവരോട് ഞാൻ ആണെന് പറയണ്ട എന്നെ പറഞ്ഞുള്ളു.. ഇപ്പോൾ പക്ഷെ അവർക്ക് എല്ലാം അറിയാം... സോറി.." എന്ന് പറഞ്ഞു ഞാൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു..ഒരു പുഞ്ചിരി മാത്രം ആയിരുന്നു അതിനു അവളുടെ മറുപടി... "ഇനി എങ്കിലും എന്റെ മുഖത്ത് നോക്കി ഒന്ന് പറയടി എന്നെ ഇഷ്ടം ആണെന്നു.. " "പറയണോ?? " "ഉം വേണം.. കേൾക്കാൻ ഉള്ള കൊതി കൊണ്ടല്ലേ.. " "എന്നാലെ ഹരിയേട്ടൻ ഒന്ന് കണ്ണു അടച്ചേ " "അതെന്തിനാ?? " "ഇയാൾക്കു അറിഞ്ഞാൽ പോരെ.. മര്യാദക്ക് കണ്ണു അടയ്ക്കാൻ " ഞാൻ എന്റെ കണ്ണു അടച്ചു...ഇപ്പോൾ നിങ്ങൾ കേട്ടോ അവൾ പറഞ്ഞത് വല്ലതും??? ഇല്ലല്ലോ?? പക്ഷെ ഇപ്പോൾ നിങ്ങൾ ഒരു കരച്ചിൽ കേട്ടോ??? ആ എന്റെ ആണ്..എന്തിനാ എന്നല്ലേ.. എന്റെ നെഞ്ചിൽ നല്ല പോലെ അമർത്തി ഒരു കടി 😢😢😢 ഇവൾ എന്താ പട്ടിയുടെ ജന്മമോ??? "ഇങ്ങനെ ആണോടി നീ ഇഷ്ടം ഉണ്ടെന്ന് പറയുന്നത്?? അയ്യോ എന്റെ നെഞ്ച് " ഞാൻ കൈ കൊണ്ട് തടവാൻ നേരം അവൾ എന്റെ കൈ പിടിച്ചു മാറ്റി... "എടി യക്ഷി ഞാൻ ഒന്ന് തടവിക്കോട്ടേ പ്ളീസ്...നിന്റെ വെപ്പ് പല്ല് സഹിതം നെഞ്ചിൽ പതിഞ്ഞല്ലോ " "വേണ്ടന്നെ.. എന്റെ സ്നേഹം മോൻ ഇങ്ങനെ അനുഭവിച്ച മതി... ഈ നെഞ്ചിൽ കടിക്കാനും.. ഈ നെഞ്ചിൽ തല വച്ചു ഉറങ്ങാനും... പിന്നെ ദ ഇതു പോലെ.. "എന്ന് പറഞ്ഞു അവൾ എന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു..."ഇങ്ങനെ ഉമ്മ വയ്ക്കാനും ഈ യക്ഷി മാത്രം മതി കേട്ടോ " എന്ന് പറഞ്ഞു അവൾ എന്റെ മൂക്കിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആക്കിയപ്പോൾ ആണ് എന്റെ പുന്നാര അനിയൻ കേറി വന്നത്...നല്ല റൊമാന്റിക് ആയി വന്നതാ നശിപ്പിച്ചു.... "അയ്യോ ഞാൻ ഒന്നും കണ്ടില്ല " എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നിന്നു... (തുടരും ) എന്റെ പ്രണയം 13 പാർട്ട്‌ 12 https://m.facebook.com/groups/1725045934377816?view=permalink&id=2340466902835713 "വലിഞ്ഞു കേറി വന്നു എല്ലാം നശിപ്പിചിട്ട് അവന്റെ ഒരു ഒലക്കേമേലെ ഡയലോഗ് ഒന്നും കണ്ടില്ല പോലും.. അതിനും വേണ്ടി ഒന്നും ഇവിടെ നടന്നില്ല..." "ഇല്ലേ????? സാധാരണ നിങ്ങളുടെ ഇതു വരെയുള്ള മീറ്റിങ്ങുകൾ വച്ചു ഒരു കിസ്സ് അടി നടക്കേണ്ട സമയം കഴിഞ്ഞല്ലോ കള്ള കളക്ടറെ " (അവന് പറഞ്ഞത് സത്യം ആണേലും..ഞാൻ യക്ഷി കുട്ടിയെ നോക്കിയപ്പോൾ അവൾ ആകെ ചമ്മി നിൽപ..എനിക്കും നാണം കെടാൻ വയ്യാത്തോണ്ട് നൈസ് ആയിട്ട് ഞാൻ സംഭവം വേറെ റൂട്ടിൽ ആക്കി..എന്നിട്ട് അവനോടു പറഞ്ഞു.) "ഹാ സത്യം ആണെടാ ഒന്നും നടന്നില്ലന്നെ.. ഞാൻ ഇവളോട് പറയുക ആയിരുന്നു രണ്ടു ദിവസം ആയിട്ട് ഫോൺ നിന്റെ കയ്യിൽ ആയിരുന്നു എന്ന്..ഈ രണ്ടു ദിവസം എന്താ നടന്നത് എന്ന് അവനെ അറിയൂ എന്ന്..ഇങ്ങോട്ട് വരാൻ നേരം ആണ് ഫോൺ തന്നത് എന്ന് അല്ലെ യക്ഷി കുട്ടി...ഓ സോറി നിങ്ങൾ തമ്മിൽ പരിചയ പെട്ടില്ലല്ലോ..ഇത് എന്റെ ഒരേ ഒരു അനിയൻ ശ്രീ കിഷോർ എന്ന കിച്ചു.. " (ഇത്രയും അവളോട്‌ പറഞ്ഞതും അവൾ അവന്റെ അടുത്തേക്ക് നടന്നു ചെന്നു അവനെ പാസ്സ് ചെയ്തു പോയത് മാത്രമേ എനിക്കു ഓർമ ഉള്ളു പിന്നെ കിച്ചൂന്റെ "അമ്മേ "എന്നുള്ള വിളി ആണ് കേട്ടത് എന്താ സംഭവം എന്ന് അല്ലെ.. അതു ദേ യക്ഷി കുട്ടി പറയും...അപ്പോളേക്കും ഞാൻ പോയി ഡ്രസ്സ്‌ മാറിയിട്ട് വരാം ) ************************************** സത്യം പറഞ്ഞ കിച്ചു കേറി വന്നപ്പോൾ ഞാൻ ആകെ ചമ്മി നാറി നിൽക്കുക ആയിരുന്നു.. അതിന്റ കൂടെ അവന്റെ ആ ഡയലോഗ്..അപ്പോൾ ആണ് ഹരിയേട്ടൻ പ്ലേറ്റ് അങ്ങ് തിരിച്ചതു..അത് എനിക്കു ഒരു അനുഗ്രഹം ആയി രണ്ടു ദിവസം ആയി ഹരിയേട്ടൻ എന്താ എന്നോട് മിണ്ടാൻ പറ്റാഞ്ഞത് എന്ന് ഇപ്പോൾ അല്ലെ വെളിപ്പെട്ടത്.. ഈ "ഈയം പാറ്റ " ആ പാവത്തിന്റെ ഫോൺ വാങ്ങി വച്ചിരുന്നെത്...ഞാൻ കരഞ്ഞു തളർന്നു മനസ്സിൽ ഉള്ളത് മുഴുവൻ അങ്ങോട്ട് മെസ്സേജ് അയച്ചപ്പോൾ ആ തെണ്ടി തിരിച്ചു കുറച്ചു കുത്തും കോമയും ചോദ്യ ചിഹ്നനവും അയച്ചു തന്നു.. ബ്ലഡി ഗ്രാമ വാസി !!! എല്ലാം ഓർത്തപ്പോൾ എന്റെ കാലിന്റെ പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കേറി അങ്ങ് തൃശ്ശൂർ വരെ എത്തി.. ഞാൻ ചുറ്റും ഒന്ന് നോക്കി.. ദേ രണ്ടു ദിവസം മുൻപ് ഹരിയേട്ടനെ അടിക്കാൻ എടുത്ത വടി കിച്ചു നിൽക്കുന്നതിന്റെ പിറകിൽ വാതിൽ ഭാഗത്തു ഇരിക്കുന്നു .. പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവന്റെ അടുത്തേക് നടന്നു ചെന്നു.. അവൻ കരുതി ഞാൻ അവനു കൈ കൊടുത്തു വിഷ് ചെയ്യാൻ പോകുക ആണെന്ന്... അവൻ എന്റെ നേരെ കൈ നീട്ടി.. ഞാൻ അവനെ മൈൻഡ് ചെയ്യാതെ പാസ്സ് ചെയ്തു പോയി.. അവൻ വായും പൊളിച്ചു കിച്ചു ഏട്ടനെ നോക്കി നിന്ന ടൈം മതിയാരുന്നു എനിക്ക്.. അവന്റെ പിന്നാമ്പുറം നോക്കി ഒന്ന് പൊട്ടിക്കാൻ 😜ചെക്കൻ "അമ്മേ "എന്ന് വിളിച്ചു ടോം ക്യാറ്റിനെ പോലെ ചന്തിമേൽ കൈ രണ്ടും പിടിച്ചു മേലോട്ട് ഒരു ചാട്ടം പിന്നെ എനിക്കു ചുറ്റും ഒരു റൗണ്ട് ഓടി ഹരിയേട്ടനെ ദയനീയമായി നോക്കി..ഏട്ടൻ ആണേൽ ഞാൻ ഈ നാട്ടുകാരൻ അല്ലേ എന്ന രീതിയിൽ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ഡ്രസിങ് ഏരിയയിൽ പോയി.. ലവൻ ആണേൽ എന്ത് ചെയ്യും എന്ന് അറിയാതെ തിരിഞ്ഞു എന്നെ ഒരു നോട്ടം..എന്നിട്ട് എന്നെ നോക്കി ഒന്ന് ഇളിച്ചു....ഞാൻ അതു കണ്ടു ചിരിച്ചു കൊണ്ട് അവന്റെ നേർക്ക് കൈ നീട്ടി.. "ഹായ് കിച്ചു.. i am ലക്ഷ്മി.." അവൻ ആണേൽ പേടിച്ചിട്ട് കൈ തരണില്ല... "അതെ കിച്ചുട്ട എനിക്കു ഈ കടം ബാക്കി വച്ചു ശീലം ഇല്ല അതാണ് ഇപ്പോൾ ഒന്ന് പൊട്ടിച്ചേ ഇപ്പോൾ നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല കേട്ടോ " "അതിനു നമ്മൾ തമ്മിൽ പ്രശ്നം ഒന്നുമില്ലല്ലോ യക്... അല്ല ഏടത്തി " "ഇല്ലേ??? " "ഇല്ല.. നമ്മൾ ഇപ്പോൾ അല്ലെ നേരിട്ട് കാണുന്നെ " "അതൊക്കെ ശരി ആണ്.. എന്നാലേ മോൻ നേരത്തെ ഹരിയേട്ടൻ പറഞ്ഞ ഡയലോഗ് ഒക്കെ ഒന്ന് rewind ചെയ്തു നോക്കിയേ...?? " അതു കേട്ടതും അവൻ ഒന്ന് ആലോചിച്ചു നിന്നിട്ട് എന്നെ ഒന്ന് ദയനീയമായി നോക്കി .. "ഇപ്പോൾ നിനക്ക് മനസ്സിലായോ മോനെ?? " "ഉവ്വ് " "എന്ത് മനസിലായി എന്ന്?? " "അത് പിന്നെ ആരേലും സീരിയസ് ആയി ഓരോ കാര്യം പറയുമ്പോൾ നമ്മൾ വെറുതെ കുത്തും കോമയും ഒന്നും ഇടാൻ പാടില്ല എന്ന്..." "അങ്ങനെ ഇനി ചെയ്താൽ എന്താ ഉണ്ടാകുക എന്ന് മനസിലായല്ലോ എന്റെ അനിയൻ കുട്ടന്... " "ഉവ്വ് ഉവ്വ്... ഞാൻ ഇല്ലേ...അല്ലേലും ഏട്ടത്തി കടം വീട്ടാൻ മിടുക്കി ആണെന്ന് ഏട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പോൾ കിട്ടി ബോധിച്ചു.. തൃപ്തി ആയി ഏടത്തി.. തൃപ്തി ആയി..." "നിനക്ക് വേദനിച്ചോ കിച്ചു... " "എയ് ഇല്ല നല്ല സുഖം അതല്ലേ ഞാൻ ഒരു റൗണ്ട് ഓടിയെ.. ഏടത്തിക്ക് ഈ അടി ഇടിയും കടിയും മാത്രേ ഉള്ളു.. " "കടിയോ??? " "അത് പിന്നെ ഇപ്പോൾ ഏട്ടന്റെ നെഞ്ചത് കുറച്ചു പല്ലിന്റെ പാട് ഞാൻ കണ്ടു... അതപ്പോൾ ഏടത്തിയുടെ അല്ലെ ഭഗവാനെ ???? റൊമാൻസ് കാണിക്കുമ്പോൾ വാതിൽ അടച്ചു കാണിക്കണം ഇല്ലേൽ എന്നെ പോലെയുള്ള നിഷ്കു പിള്ളേർ കണ്ടു പഠിക്കില്ലേ " "എടാ ഇന്ന് നിന്നെ ഞാൻ..." എന്ന് പറഞ്ഞു ഞാൻ അവനെ റൂമിൽ ഇട്ട് ഓടിക്കാൻ തുടങ്ങി.. "ഭഗവാനെ നിങ്ങൾ രണ്ടും കൂടി ഇതുവരെ നിർത്തി ഇല്ലേ??? " ഹരിയേട്ടൻ ആയിരുന്നു... "എടാ ഏട്ടാ നിനക്ക് ഇങ്ങനെ തന്നെ വേണം... ഈ ഏടത്തി ആണേൽ,,നിന്റെ പൊടി പോലും ബാക്കി കാണില്ല മോനെ.. " "അതെന്താടാ?? " "നല്ല സെലെക്ഷൻ " എന്ന് അവൻ അവന്റെ പിന്നാമ്പുറം തടവി കൊണ്ടു പറഞ്ഞു....അത് കണ്ടു ഞങ്ങൾ രണ്ടാളും ചിരിച്ചു "എന്നാൽ പിന്നെ നമുക്ക് താഴേക്കു പോകാം.. അച്ഛനേം അമ്മയേം നീ പരിചയ പെട്ടില്ലല്ലോ യക്ഷി കുട്ടി? " "ആ അടിപൊളി ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ...ഇനി അവർക്ക് കൂടി കൊടുത്താൽ പണ്ട് ആരാണ്ടു പറഞ്ഞ പോലെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴഞ്ചോല് ഓക്കേ ആകും അല്ലെ ഏടത്തി? " "നീ എന്താ ഒന്നും മിണ്ടാതെ നില്കുന്നെ ലക്ഷ്മി? " "അത് പിന്നെ.. എനിക്കു ആകെ എന്തോ പോലെ അമ്മയെം അച്ഛനേം എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്തിട്ട്.. അതാണ് ഞാൻ വരുന്നില്ല.. നിങ്ങൾ രണ്ടാളും പൊക്കോ " "അതെന്ത് പണി ആണ് ഏടത്തി എത്ര നാൾ ഇങ്ങനെ കാണാതെ ഇരിക്കും..ഇതൊക്ക സില്ലി കേസ് അല്ലെ.. ഏടത്തി ജ്യൂസ്‌ എടുത്തു തലേ മേൽ കമിഴ്തിയ ഈ ഏട്ടന് അവിടെ പിടിച്ചിരുന്നു.. പിന്നെ ആണ് ഇങ്ങട് വാ ഏടത്തി " എന്ന് പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു താഴേക്ക് ഇറങ്ങി.. പിറകെ ഹരിയേട്ടനും.. എനിക്കു ആണേൽ ഇപ്പോൾ ഇറങ്ങി ഓടിയാൽ കൊള്ളാം എന്നുണ്ട്.. ആ ചെറുക്കൻ ആണേൽ പിടിച്ച പിടിയാലേ എന്നെ അവരുടെ മുന്നിൽ കൊണ്ടു ചെന്നു നിർത്തി... "ദ നില്കണ് നിങ്ങളുടെ ഉണ്ണിയാർച്ച " എന്നും പറഞ്ഞു.. ഞാൻ ആണേൽ തല താഴ്ത്തി നിൽകുവാ..നെഞ്ച് ആണേൽ പട പട ഇടിക്കുന്നു..കണ്ണൊക്കെ നിറഞ്ഞു വന്നു നിൽകുവാ.. ഞാൻ വലിയ ഒരു തെറ്റ് തന്നെ ആണ് ചെയ്തത് എന്ന് എനിക്കു നല്ല ബോധ്യ ഉണ്ടായിരുന്നു.. ************************************** ഹരിയേട്ടന്റെ അമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു.. എന്റെ മുഖം ഉയർത്തി.. അപ്പോളേക്കും എന്റെ കണ്ണിൽ ഞാൻ പിടിച്ചു വച്ചിരുന്ന കണ്ണീർ പുറത്തേക്ക് ചാടി.. "അയ്യേ അമ്മയുടെ മോള് കരയുക ആണോ.. ഞാൻ അറിഞ്ഞു കേട്ട ലക്ഷ്മി കുട്ടി നല്ല തന്റേടി ആണല്ലോ...ഉം.. " "അത് അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം ഞാൻ ചെയ്ത തെറ്റിന് ... രണ്ടു ദിവസം ആയി ഹരിയേട്ടൻ എന്നെ ഇട്ട് കളിപ്പിക്കുക ആയിരുന്നു എന്ന ഞാൻ ഇതു വരെ കരുതിയെ..എന്റെ അച്ഛനും അമ്മയും കൂടി അറിഞ്ഞു കൊണ്ട് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ.. ഞാൻ ആ ദേഷ്യത്തിൽ ചെയ്തു പോയത് ആണ്.. " അതും പറഞ്ഞു ഞാൻ ഹരിയേട്ടന്റെ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു...അമ്മ എന്നെ ചേർത്ത് പിടിച്ചു എന്റെ നെറുകയിൽ തലോടി... എന്നിട്ട് എന്റെ കണ്ണു തുടച്ചിട്ട് പറഞ്ഞു.. "മോളു ചെയ്തത് തെറ്റ് ആണെന്ന അഭിപ്രായം ഒന്നും ഞങ്ങള്ക്ക് രണ്ടാൾക്കും ഇല്ല.. അവൻ ചെയ്തതിന് തിരിച്ചു ഒരു "പണി" അങ്ങനെ കണ്ട മതി..ഇനി ഈ കണ്ണു നിറയ്ക്കാൻ ആരെ കൊണ്ടും ഞാൻ അനുവദിക്കില്ല.. അതിപ്പോൾ ഹരി ആയാലും നല്ല പെട കിട്ടും പറഞ്ഞേക്കാം.. ഇവൾ ഇനി ഞങ്ങളുടെ സ്വന്തം മോളാ.. അവൻ ഇട്ട് കളിപ്പിച്ചതിന് ഇതൊന്നും അല്ല ഞങ്ങൾ പ്രതീക്ഷിച്ച അല്ലെ ഗോപിയേട്ടാ?? " "അതെയതെ... അവൻ എല്ലാം പറഞ്ഞപ്പോൾ ഞങ്ങൾ കൊടുക്കേണ്ടത് മോളു കൊടുത്തു അത്രേ ഉള്ളു.. "അതും പറഞ്ഞു അച്ഛന്റ ചിരിച്ചു.. ഞാൻ ആണേൽ ഹരിയേട്ടനെ നോക്കിയപ്പോൾ പുള്ളി കയ്യും കെട്ടി എല്ലാം ആസ്വദിച്ചു നിൽകുവാ... "അച്ഛാ ശരിക്കും അങ്ങനെ അല്ല രണ്ടു ദിവസം ആയി ഈ കിച്ചു എന്റെ ഫോൺ വാങ്ങി വച്ചേക്കുക ആയിരുന്നു.. അവൻ ആണ് ലക്ഷ്മിയെ വട്ടം ചുറ്റിചേ" ഹരിയേട്ടൻ അത് പറഞ്ഞതും അമ്മ കിച്ചൂന്റെ ചെവിയിൽ കേറി പിടിച്ചു.. "എന്റെ പൊന്നു അമ്മേ ഇതിന്റെ ഒക്കെ കണക്ക് ഏടത്തി തന്നെ നേരിട്ട് തീർത്തത് ആണ് ഇപ്പോൾ.. എന്നിട്ട് അല്ലെ ഞങ്ങൾ താഴേക്ക് വന്നത്... " "അതെന്തുവാടാ??? " അമ്മ ചോദിച്ചു.. "കിട്ടി ബോധിച്ചു !!!...ഇനി അമ്മയ്ക്ക് കണ്ടു ബോധിക്കണം എങ്കിൽ വീട്ടിൽ ചെന്നിട്ടു കാണിക്കാം എന്തെ??? " "നന്നായി.. മോളെ " എന്ന് പറഞ്ഞു അച്ഛന് എന്റെ കൈ പിടിച്ചു കുലുക്കി.. ഇതൊക്കെ കണ്ടു എന്റെ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു അത് കണ്ടു ഞാൻ തിരിഞ്ഞു നിന്നു.. "അച്ഛന്റെ മോളു പിണങ്ങല്ലേടാ.. ഇത്രയും ഒക്കെ സംഭവം ഇതിന് പിന്നിൽ ഉണ്ടെന്ന് ഞങ്ങളും ഇപ്പോൾ അല്ലെ അറിഞ്ഞത്..ഹരി ഈ പെണ്ണ് കാണൽ മോൾക് ഒരു സർപ്രൈസ് എന്ന് മാത്രേ പറഞ്ഞുള്ളു..അതാണ് ഞങ്ങളും മോളോട് ഒന്നും പറയാഞ്ഞത്.." "ഉം " ഞാൻ ഒന്നു മൂളി.. "ഇനിയും പിണക്കം മാറി ഇല്ലേടാ "?? അമ്മ ആയിരുന്നു "എനിക്ക് എന്റെ അച്ഛനോടും അമ്മയോടും അങ്ങനെ പിണങ്ങാൻ പറ്റുമോ....?? " എന്ന് പറഞ്ഞു ഞാൻ രണ്ടു പേരെയും കെട്ടി പിടിച്ചു ഉമ്മ കൊടുത്തു.. "അപ്പോൾ എല്ലാം ഓക്കേ ആയ സ്ഥിതിക്ക് മോളുടെ എക്സാം കഴിഞ്ഞുള്ള ഒരു ദിവസം നോക്കാം അല്ലെ കല്യാണത്തിന്... ഒരുപാട് നീട്ടി കൊണ്ടു പോകണ്ട എന്ന ഹരി പറയുന്നേ.. മോൾക്ക്‌ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ?? " (ഹരിയേട്ടന്റെ അച്ഛൻ അത് പറഞ്ഞപ്പോൾ ഞാൻ ഹരിയേട്ടനെ നോക്കി...എന്നോട് ഈ ചതി വേണ്ടായിരുന്നു മനുഷ്യ.. കൂടി പോയാൽ ഒന്നര മാസം... കല്യാണത്തിന് മുൻപ് ഇത്തിരി റൊമാൻസ് കളിച്ചു നടക്കാം എന്ന് കരുതിയതാ.. അതെല്ലാം തുലചിട്ട് നിന്ന് ചിരിക്കണ കണ്ടോ.. ദുഷ്ടൻ ) "എയ് ഇല്ല അച്ഛാ.. എല്ലാം നിങ്ങൾ തീരുമാനിക്കും പോലെ.. " "അപ്പോൾ മാധവ നമ്മൾ തീരുമാനിച്ച പോലെ നിശ്ചയം വലിയ ചടങ്ങ് ആയി ഒന്നും വേണ്ട.. കല്യാണം ഉടനെ ആയതു കൊണ്ടു എല്ലാർക്കും ഒരു ബുദ്ധിമുട്ട് ആകും.. നമ്മൾ മാത്രം പോരെ അതിനു.. " "അത് മതി...ഇത്രേം ദൂരം ബന്ധുക്കളും ആയി ബുദ്ധിമുട്ടണ്ട " "എന്നാൽ എല്ലാം പറഞ്ഞ പോലെ.. അതെ എല്ലാരും വിശേഷം എല്ലാം ചോദിച്ചു തീർന്നു എങ്കിൽ നമുക്ക് അങ്ങോട്ട് ഇറങ്ങാം അല്ലെ " അത് കേട്ടതും എല്ലാരും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.. ഹരിയേട്ടൻ ആരും കാണാതെ കൈ വീശി ഇറങ്ങുവാ എന്ന് കാണിച്ചു തിരിച്ചു ഞാനും കാണിച്ചു.. പെട്ടെന്ന് ബുള്ളറ്റിന്റെ അടുത്ത് എത്തിയപ്പോൾ ഹരിയേട്ടൻ ഷിർട്ടിന്റെ പോക്കറ്റിൽ തപ്പി നോക്കി.. "എന്താ മോനെ "?? ലക്ഷ്മിയുടെ അച്ഛൻ ആയിരുന്നു "അയ്യോ അച്ഛാ വണ്ടിയുടെ കീ ലക്ഷ്മിയുടെ മുറിയിൽ വച്ചു മറന്നു..." "മറക്കും എനിക്കു അറിയാം എല്ലാ ചെക്കന്മാരും ഇങ്ങനെ ആണ് കല്യാണം ഉറപ്പിച്ചു എന്ന് കേട്ട പലതും മറക്കും " (കിച്ചു ആയിരുന്നു..ശവം നാറ്റിച്ചു.. ഞാൻ അവനെ കണ്ണുരുട്ടി നോക്കി.. അവന്റെ ചളി കെട്ട് എല്ലാരും കൂടി എന്നെ ഒരുമാതിരി ആക്കി ചിരിച്ചു.. ആ സമയം കൊണ്ട് അവൾ റൂമിലേക്ക് പോയി..പോയിട്ട് കുറെ നേരം ആയി കാണുന്നില്ല ) "ഇവൾ ഇത് എന്ത് എടുക്കുവാ " എന്ന് ഞാൻ ആരോട് എന്നില്ലാതെ പറഞ്ഞു.. "ടാ ചേട്ടാ നീ എന്തുവാ താക്കോൽ റൂമിൽ കുഴിച്ചു ഇട്ടേതോ ഏടത്തി കിളച്ചു എടുക്കാൻ പോയേതോ.. സമയം പോകുന്നു മാൻ.. പോയി എടുത്തോണ്ട് വാ "അത് കേട്ടതും ബാലേട്ടനും സപ്പോർട്ട് ചെയ്തു.. ഞാൻ അവളുടെ റൂമിലേക്ക് വീണ്ടും പോയി.. ഓരോ അവസ്ഥ നോക്കണേ ഭഗവാനെ.. ഞാൻ റൂമിൽ ചെന്നപ്പോൾ അവളെ അവിടെ കണ്ടില്ല.. "ടി യക്ഷി കുട്ടി നീ എവിടെ ആണ് താഴെ എല്ലാരും വെയ്റ്റിംഗ് ആണ് പോകണം.. " എന്ന് പറഞ്ഞതും റൂമിന്റെ ഡോർ പെട്ടെന്ന് അടഞ്ഞു.. no അടച്ചു.. "നീ ഇതു എന്താ ചെയ്യണേ " "അതെ കിച്ചു പറഞ്ഞത് കേട്ടില്ലേ റൊമാൻസ് കാണിക്കുമ്പോൾ കതക് അടച്ചിട്ടു ചെയ്യണം എന്ന് " "അതിനു???? നീ മര്യാദക്ക് കീ നോക്കി എടുക്കു " "കീ എന്റെ കയ്യിൽ ഉണ്ട്.. അതൊക്കെ എപ്പോളെ കിട്ടി " "എങ്കിൽ മര്യാദക്ക് ഇങ്ങു തന്നെ എനിക്കു പോകണം.. കളി ഇത്തിരി കൂടുന്നുണ്ട് നിനക്ക് " "ഓ വല്യ ജാഡ ആണേൽ ഇന്നാ കീ പൊക്കോ " ഞാൻ കീ വാങ്ങി ഡോർ തുറക്കാൻ തിരിഞ്ഞപ്പോൾ അവൾ പിന്നിൽ കൂടി വന്നു എന്നെ കെട്ടി പിടിച്ചു "താങ്ക്സ് ഹരിയേട്ടാ ഇത്രയും നല്ല ഒരു ഫാമിലിയിലേക്ക് എന്നെ കൂട്ടി കൊണ്ടു പോകുന്നതിന്.. ആൻഡ് താങ്ക്സ് ഫോർ എവെരിതിങ്.. ഇത്രയും പറയാൻ ആണ് ഞാൻ ഈ കീ മാറ്റി വച്ചത്..പറഞ്ഞില്ല എങ്കിൽ എനിക്കു ഉറക്കം വരില്ല.. ഇനി പൊക്കോ കേട്ടോ കൂടുതൽ റൊമാന്റിക് ആയാൽ നമ്മുടെ ആരാധകർ കൊല്ലും.. " അത് കേട്ടു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹരിയേട്ടൻ താക്കോൽ കയ്യിൽ കറക്കി കൊണ്ടു താഴേക്കു പോയി.. (തുടരും ) Nb :- കൊല്ലരുത്.. കുറെ ദിവസം ആയി നല്ല തിരക്ക് ആയിരുന്നു.. കുറെ ഫങ്ക്ഷന് ജോലി ഒക്കെ ആയി.. സോറി ഒരുപാട് ലേറ്റ് ആയതിനു
30k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post