Ooi, ഖൽബൂസ് ഞാൻ വന്നു... 😉 💞MeharNishan💞 P@RT 84 (1) ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ ഞാനും അർഷുവും അന്താളിച്ചു നിന്നു പോയി.... ദേ ഹന്നയും സഫുക്കയും നിന്ന് സൊള്ളുന്നു .... ഹോ എന്താ രണ്ടിന്റെയും ഒരു ചിരിയും കളിയും... എന്താ ഇവർ തമ്മിൽ ബന്ധം അറിഞ്ഞേ പറ്റു..... "ടാ തെണ്ടി സുഫൈദ് കാസിം..." ആ വിളികേട്ടതും രണ്ടും നമ്മളെ അമ്പരന്നു ഇത്തിരി ഭയത്തോടെ നോക്കുന്നുണ്ട് ഞാനും അർഷുവും നല്ല ദേഷ്യത്തിൽ അങ്ങോട്ട് നടന്നു.... "മേ.. മെഹ്രു.. അർഷു... നിങ്ങൾ " "അതെ ഞങ്ങൾ എന്താടി ഇയ്യും ഇന്റെ ഇക്കയും തമ്മിൽ ഇത്രയും ഒളിഞ്ഞിരുന്നു പറയാൻ മാത്രം എന്താ നിങ്ങൾ തമ്മിൽ ബന്ധം..." "അത് മെഹ്രു.... അർഷു.. ഞങ്ങൾ " "ആ നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്നാ ചോയ്ച്ചേ ഇക്ക പറഞ്ഞോ അടീന്ന് ദേഷ്യം തരിച്ചു കയറുന്നുണ്ട് വേഗം പറ " "അത് അർഷു എന്നിക് ഹന്നയെ ഇഷ്ടം ആണ് അവൾക്ക് തിരിച്ചു എന്നെയും ഇഷ്ടം ആണ്" ഇത് കേട്ടതും ഞാനും അർഷുവും ഇടിവെട്ടി നിന്നു.. "എ...എന്താ പറഞ്ഞത്.. " "അതെ മെഹ്രു എനിക്ക് സഫുക്കയെ ഇഷ്ടം ആണ് " "എടി ദുഷ്ടി ദുഷ്ട്ടാ അപ്പോ നിങ്ങൾ രണ്ടാളും ഞങ്ങളെ പറ്റിക്കായിരുന്നു അല്ലെ ഹോ ഇവളെ ഞാൻ വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ രണ്ടിന്റെയും ഒന്ന് അഭിനയം കാണണം ഹന്ന യോ നമ്മടെ സ്കൂളിലോ ഓന്ക്ക് അന്ന് ഓളെ അറിയേ ഇല്ല അല്ലെ ടാ " "അത് മെഹ്രു അപ്പോ.." "ആ അതെ നിങ്ങൾ രണ്ടുപേരും ഞങ്ങളെ പറ്റിയായിരുന്നു അല്ലെ എന്നാലും ഈ അർഷുവിനോട് വേണ്ടായിരുന്നു സഫുക്ക ഇപ്പോ നമ്മളോട് പറയാത്ത പലതും ഒക്കെ ആയല്ലേ " "മെഹ്രു അർഷു ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക് " "വേണ്ട അപ്പോ ഹന്ന നീ ഞങ്ങളുടെ ഫ്രഡ് ആയത് ഞങ്ങടെ സ്നേഹം പിടിച്ചു പറ്റാൻ ആവും അല്ലെ... എല്ലാം അഭിനയം ആയിരുന്നല്ലേ..." "ഏയ് അല്ല മെഹ്രു" "നീ മിണ്ടരുത് ഇക്കനോട് ഞാൻ ഇനി മിണ്ടില്ല ഞങ്ങളോട് ഒരു വാക്ക് പറയാൻ ഇക്കാക്ക് ഇത് വരെ തോന്നിയോ എന്റെ സ്ററാജുക്ക പോലും എന്നോട് ഇന്നും മറച്ചുവെക്കാറില്ല എന്നിട്ടും ഇക്ക ഞങ്ങളോട്... വേണ്ടായിരുന്നു ഇക്ക വേണ്ടായിരുന്നു ഹന്ന.." "മെഹ്രു അർഷു ഈ ഇക്ക പറയുന്നത് ഒന്ന് കേൾക്ക് " "ഇനി എന്ത് പറയാൻ ഞങ്ങൾക്ക് ഒന്നും കേൾക്കേണ്ട... " "Plzz ഒന്ന് കേൾക്ക് അർഷു... plzz മെഹ്രു..." "വേണ്ടടി നീ ഒന്നും പറയേണ്ട നീ കള്ളി ആണ്... കള്ളി" ഞാനും അർശും വേഗം ക്ലാസ്സിലേക്ക് പോയി അവിടെ ഒരു ബെഞ്ചിൽ ഇരുന്നു "ഇന്നാലും സഫുക്ക നമ്മളോട് ഇത് മറച്ചു വെച്ചപ്പോഴോ " "ആടി അല്ലേൽ ഏത് നേരവും ഹന്ന നമ്മടെ കൂടെ ഉണ്ടാവാറില്ല അപ്പോ ഓൾക്ക് എങ്കിലും ഒന്ന് പറയാർന്നില്ലേ" "മം രണ്ടാളും നമ്മളെ പറ്റിച്ചു.. " "ആ അർഷു.. " അപ്പോഴേക്കും സഫുക്കയും ഹന്നയും ക്ലാസ്സിലേക്ക് വന്നു കലോത്സവം ആയതുകൊണ്ട് എല്ലാരും സ്റ്റേജിന്റെ അടുത്തയത് കൊണ്ട് ക്ലാസ്സിൽ ആരും ഉണ്ടായിയുന്നില്ല... ഓൾ രണ്ടാളും ഞങ്ങടെ അടുത്ത് വന്നിരുന്നു ഞാനും അർഷുവും എണ്ണിക്കാൻ നിന്നതും അവർ ഞങ്ങളെ പിടിച്ചു വെച്ചു.. "ഞങ്ങൾ ഒന്ന് പറയട്ടെ നിങ്ങൾ അതൊന്ന് കേൾക്കാനുള്ള സന്മനസ്സ് കാണിക്ക്.. " ഞാനും അർഷുവും ഒന്നും മിണ്ടിയില്ല.. സഫുക്ക :"എനിക്കറിയ നിങ്ങൾക്ക് നല്ലോണം ദേഷ്യം ഉണ്ടെന്ന്... srry മെഹ്രു അർഷു.... ഞാൻ ഇത് നിങ്ങളോട് പറയാൻ ഇരിക്കുക ആയിരുന്നു... ഒരുപാട് തവണ പറയാൻ കരുതിയത് ആണ് അന്നൊന്നും പറ്റിയില്ല... എന്തായാലും ഇനി മറച്ചു വെക്കുന്നില്ല പറഞ്ഞേക്കാം... ഞാൻ ആദ്യം ഒക്കെ ഫ്രഡ്‌സിന്റെ കൂടെ വൈകീട്ട് ഫുട്ബോൾ കളിക്കാൻ പോകുമ്പോൾ ആണ് അന്ന് ആദ്യമായി ഹന്നയെ കണ്ടത്... അന്ന് തന്നെ അവളെ ഇഷ്ടമായി അത് നിങ്ങളെ അറിയിക്കണം എന്നുണ്ടായിരുന്നു അപ്പോ തോന്നി ഹന്നയെ അറിയിച്ചിട്ടുണ്ട് നിങ്ങളെ അറിയിക്കാം എന്ന് അങ്ങനെ ഹന്നയെ അറിയിച്ചപ്പോൾ അവൾ ആദ്യം ഇഷ്ടം അല്ലെന്നു പറഞ്ഞെങ്കിലും പിന്നെ ഞാൻ ഒരുപാട് പിന്നാലെ നടന്നപ്പോൾ അവളും എന്നെ ഇഷ്ടപ്പെട്ടു... അങ്ങനെ ഹന്ന 5 ആം ക്ലാസ്സിലേക്ക് ആയപ്പോൾ ഞാൻ പറഞ്ഞത് വഴിയാണ് അവൾ ഈ സ്കൂളിലേക്ക് വന്നത്.... നിങ്ങൾ രണ്ട് പേരും ഇവിടെ ഉണ്ടെന്ന് ഞാൻ ഇവളോട് പറഞ്ഞിരുന്നു " ഹന്ന :"ഇനി ഞാൻ പറയാം.. . ഈ സ്കൂളിലേക്ക് വരാൻ ഉപ്പയോട് ഒരുപാട് തവണ ചോദിച്ചിട്ട് ആണ് ഉപ്പ സംമദിച്ചത് ഇങ്ങോട്ട് വരുമ്പോൾ നിങ്ങളെ രണ്ട് പേരെയും കാണണം നല്ല തിക് ഫ്രഡ്സ് ആവണം എന്നൊക്കെ കരുതി തന്നെയാണ് വന്നത് പക്ഷെ നിങ്ങളെ പരിചയപ്പെടുമ്പോൾ എനിക്ക് അറിഞ്ഞിരുന്നില്ല നിങ്ങൾ ആണ് സഫുക്ക പറഞ്ഞ അർഷുവും മെഹറുവും എന്ന് പിന്നെ നമ്മൾ നല്ല ഫ്രഡ്സ് ആയതിന് ശേഷം ആണ് സഫുക്ക എനിക്ക് നിങ്ങളെ കാണിച്ചു തന്നത് അന്ന് വല്ലാത്ത സന്തോഷം തോന്നിയിരുന്നു... കാരണം ഞാൻ ആഗ്രഹിച്ചതിനേക്കാൾ അപ്പുറം ആയിരുന്നു എന്റെ മെഹറുവും അർഷുവും നിങ്ങളെ പോലെ ഉള്ള രണ്ട് അടിപൊളി സാധനങ്ങളുടെ വീട്ടിലേക്ക് വരാ എന്ന് ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു തരം സന്തോഷം തോന്നും...... എനിക്ക് നിങ്ങളെ രണ്ട് പേരെയും ഒത്തിരി ഇഷ്ടം ആടി നിങ്ങളോട് ഇത് പറയാൻ ഞാൻ ഒരുപാട് ശ്രമിച്ചത് ആണ് പക്ഷെ നിങ്ങൾ ചിലപ്പോ എന്നെ വെറുത്താലോ എന്ന് പേടിച്ചു പോയെടി അതാണ്.. ഞങ്ങൾ ഇന്ന് നിങ്ങളോട് ഈ വിഷയം പറയണം എന്ന് പറഞ്ഞ് സംസാരിക്കുക ആയിരുന്നു അപ്പോഴാണ് നിങ്ങൾ രണ്ട് പേരും വന്നത്.. അല്ലാണ്ട് നിങ്ങളെ വഞ്ചിക്കാൻ ഒന്നും എനിക്ക് കഴിയില്ല എനിക്ക് നിങ്ങളെ അത്രക്ക് ഇഷ്ടം ആണ്.. I love you mehru & arshu..." ഹന്ന പറയുന്നത് ഒക്കെ കേട്ടപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി... ഞാനും അർഷുവും ഓളെ നോക്കിയതും ഓൾ ഞങ്ങളുടെ മറുപടിക്ക് കാതോർത്തു നിക്കുന്നത് പോലെ തോന്നി.. ഞാനും അർഷുവും ഒന്ന് മുഗാമുഗം നോക്കി എന്നിട്ട് ഞങ്ങൾ ഇരുന്നിടത് നിന്ന് എണിറ്റു അവരും എന്നിട്ട് .. "മെഹ്രു... അർഷു.. എന്തേലും ഒന്ന് പറയെടി..." "ഹും... ഇനി എന്ത് പറയാൻ എന്താലും എന്റെ വീട്ടിലേക്ക് വരാൻ ഉള്ളവൾ അല്ലെ ഇതിനൊക്കെ ഉള്ളത് ബാക്കി അവിടെ വെച്ച് തരേണ്ടടി ഹന്ന ഹക്കീമേ... " അത് കേട്ടതും ഹനുവിന്റെ കണ്ണിൽ നിന്ന് വെള്ളം ഒക്കെ വരുന്നുണ്ട് ഓൾ ചിരിച്ചോണ്ട് വേഗം ഞങ്ങളെ ഇറുക്കി കെട്ടിപിടിച്ചു....... ഞങ്ങളും ഓളെ ചേർത്ത് പിടിച്ചു "ഹാവു ഇപ്പോൾ സമദാനായി എന്റെ പെങ്ങള്ട്ടികൾക്ക് എല്ലാം വിഷമവും മാറിയില്ലേ എന്നെ ഈ ഇക്കാക്കനേയും ഒന്ന് കെട്ടിപിടിച്ചെ..." എന്ന് പറഞ്ഞ് ഇക്ക ഞങ്ങടെ അടുത്ത് വന്നതും ഞങ്ങൾ രണ്ടാളും ഓന്റെ ചെവി പിടിച്ചു തിരിച്ചു "ഇയ്യ്‌ അങ്ങനെ കിളിക്കണ്ടടാ വീട്ക്ക് ഒന്ന് എത്തട്ടെ അനക്കുള്ളത് ഇനി വീട്ടിൽ നിന്ന് മൊതലും പലിശയും ചേർത്ത് ഞങ്ങൾ തരുന്നുണ്ട് .." "അള്ളോ വേണ്ട ഖൽബെ ഞമ്മള് ജീവിച്ചു പോയിക്കോളാം" എന്ന് പറഞ്ഞ് സഫുക്ക ഞങ്ങടെ മുന്നിൽ ഏത്തമിട്ടു ഞങ്ങൾ മുന്നാളും അതുകണ്ടു പൊരിഞ്ഞ ചിരി ചിരിച്ചു... അങ്ങനെ പിന്നീട് മുന്നോട്ട് കൊറേ സന്തോഷ നാളുകൾ ആയിരുന്നു... ഹന്നയുമായി ഇപ്പോ ഒന്നൂടെ അടുത്തത് പോലെ തോന്നി... എന്നാലും സഫുക്കക്ക് ഇട്ട് ഞാനും അർഷുവും ഓരോന്ന് ഇടക്ക് പണി കൊടുക്കും... hi hi...അങ്ങനെ ദിവസങ്ങൾ മാസങ്ങൾ അങ്ങനെ ഓരോന്നും കടന്ന് പോയി എന്നുരുന്നാലും എന്റെ ഷാനുക്ക എന്നെപ്പറ്റി ഒന്നും അനേഷിച്ചതോ ഒന്ന് ചോദിച്ചതും പോലും ഇല്ല... ചിലപ്പോ തോന്നും ഇക്കാക് അവിടെ വേറെ പെൺകുട്ടി ഒക്കെ സെറ്റ് ആയി കാണും എന്ന്... അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ വെറുതെ എന്റെ ഉള്ള് നീരിക്കും ഒരു കാര്യവും ഇല്ല എന്ന് മാത്രം....അങ്ങനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ മുംബൈയും ആകെ മാറി മറിഞ്ഞിരുന്നു നാട്ടിൽ എന്നും കൊല്ലും കൊലയും തീവ്രമായി വർധിച്ചു എല്ലാത്തിന്റെയും തലവൻ ആയി മുന്നിൽ പത്തി വിടർത്തി ജ്വലിച്ചു നിന്നിരുന്ന ഒരേ ഒരു പേര് സത്യ... മുംബൈയെ കിടുകിടാന്ന് വിറപ്പിക്കുന്ന ഡോൺ ആയിരുന്നു അവൻ പത്രത്തിലും ന്യൂസിലും എല്ലാം തിളങ്ങി നിന്നിരുന്നവൻ അവൻ ആയിരുന്നു പക്ഷെ ഒന്നിലും അവന്റെ മുഗം കാണിച്ചിട്ട് ഇല്ല... വളരെ ചെറുപ്പത്തിൽ തന്നെ ചോര കണ്ടു അറപ്പ് മാറിയവർ എന്നാ പേര് മുന്ദ്ര കുത്തിയവൻ ആയിരിന്നു സത്യ... എന്തോ സത്യയെ കാണാൻ എനിക്കും ഒരു തരം ആഗ്രഹം ഇല്ലായിരുന്നു...ഭയം ആയിരുന്നു എന്തിനെന്നു അറിയാത്ത ഭയം.. അവനെ പറ്റി ആലോചിക്കാൻ പേടി ആയിരുന്നു അതിനാൽ അതിൽ കൂടുതൽ ഞാൻ തലയിട്ട് ചിന്ദിക്കാൻ പോയിരുന്നില്ല.. അങ്ങനെ ഞങ്ങൾ 6.ഉം കഴിഞ്ഞു 7 ആം ക്ലാസ്സിൽ എത്തി.. എനിക്കും അർശുവിനും സൈക്കിളിൽ സ്കൂളിലേക്ക് പോകണമെന്ന് വല്ലാത്ത പൂതി അതിന് വേണ്ടി വാശിപിടിച്ചു സൈക്കിൾ വാങ്ങിപ്പിച്ചു അതോടിക്കാൻ പഠിച്ചു സ്കൂളിലേക്ക് പോകാൻ ആദ്യമൊന്നും വീട്ടിൽ സമദിച്ചില്ല പിന്നെ പിന്നെ ചോദിച്ചങ് സമ്മതിപ്പിച്ചു.... അങ്ങനെ സമദിച്ചു അങ്ങനെ സ്കൂളിലേക്ക് സൈക്കിളിൽ പോക്ക് തുടങ്ങി ഞമ്മള് ഇടക്ക് നമ്മടെ പപ്പിയേയും മാഗിയെയും ഒക്കെ സ്കൂളിലേക്ക് കൊണ്ട് പോകും അവരെ പിരിഞ്ഞിരിയ്ക്കാൻ കഴിയാത്തത് കൊണ്ട് .. അവർ പിന്നെ നല്ല അനുസരണയുള്ള പുച്ഛകുട്ടികൾ ആയതുകൊണ്ട് ആരെയും വല്ലാണ്ട് ഉബദ്രവിക്കില്ല ഞമ്മടെ തങ്കകുടങ്ങൾ ആണ് അതുകൊണ്ട് എല്ലാവർക്കും ഞമ്മടെ മാഗിയെയും പപ്പിയേയും പരിചയപ്പെടാൻ പറ്റി... അങ്ങനെ ദിവസങ്ങൾ കടന്ന് പോകുമ്പോൾ ഒരുദിവസം ഞങ്ങൾ സ്കൂളിലേക്ക് സൈക്കിളിൽ പോകുമ്പോൾ ഇപ്പോൾ സൈക്കിൾ ഉള്ളതുകൊണ്ട് റോട്ടിൽ നിന്ന് ഓരോന്ന് കളിച്ചു സ്കൂളിൽ എത്തുമ്പോൾ എന്നും നേരം വെഴുകും ഇതൊക്കെ ഒരു രസം അല്ലെ... അങ്ങനെ കളിച്ചും ചിരിച്ചും ഞാനും അർഷുവും സ്കൂളിലേക്ക് പോയി സ്കൂളിൽ എത്താൻ ആയതും എന്തോ ഒരു തരം നിശബ്ദത ആ റോഡിലൂടെ ഒരു വാഹനം പോലും പോകുന്നില്ല കടകൾ എല്ലാം അടച്ചിരിക്കുന്നു.. സ്കൂളിൽ നിന്ന് പോലും ഒരു ശബ്ദം ഇല്ല 5 തൊട്ട് +2 വരെയുള്ള ഈ സ്കൂളിൽ നിന്ന് പോലും ഒരു ശബ്ദം കേള്കുന്നില്ല എന്തോ ഒരു തരം ഭയം കടന്ന് പിടിക്കുന്നത് പോലെ... ഞങ്ങൾ മുന്നോട്ട് ചലിക്കുമ്പോഴും ഭയം കൂടി കൂടി വന്നു സ്കൂളിന്റെ മുന്നിലെ ഗെയ്റ്റിൽ എത്തിയതും ഒന്ന് സൈക്കിൾ ബ്രേക്ക് പിടിച്ചു നിർത്തി ഞാനും അർഷുവും ഒന്ന് മുഗാമുഗം നോക്കി ആകെ നിശബ്ദദ ഞങ്ങളെ വല്ലാണ്ട് അലട്ടി പെട്ടന്ന് ആയിരുന്നു സ്കൂളിന്റെ അകത്തു നിന്ന് ഒരുപാട് വാഹങ്ങളുടെ ശബ്ദം കേട്ടത് അത് പുറത്തെ ഗെയ്റ്റിന്റെ അടുത്തേക്ക് ആണ് വരുന്നത് എന്ന് മനസിലായി ഞങ്ങൾ ഒന്ന് പുറകിലേക്ക് മാറി നിന്നതും പെട്ടന്ന് സ്കൂളിന്റെ കോംബൗണ്ടിൽ നിന്ന് കൊറേ ബുള്ളറ്റുകൾ അതിനുപിന്നാലെ രണ്ട് കാറുകൾ അതുകഴിഞ്ഞു ജിബ്‌സികൾ എല്ലാം പുറത്തേക്ക് പോയി... ആ വാഹനങ്ങളുടെ ശബ്ദം മാത്രം അലയടിച്ചു ചെവിയിൽ കേട്ടുകൊണ്ടിരുന്നു... ആകെ പൊടിപാറുന്നത് കൊണ്ട് ഞാനും അർഷുവും വേഗം ഷാൾ കൊണ്ട് മുഗം മറച്ചു... അതിൽ ജിപ്സിയിൽ ഇരിക്കുന്നവർ ഞങ്ങളെ നോക്കുന്നുണ്ട് അവരെ കണ്ടാൽ തന്നെ പേടിയാകും അവർ പോകുന്നത് ഞങ്ങൾ അങ്ങനെ നോക്കി നിന്നു ആ വാഹനങ്ങൾ കണ്മുന്നിൽ നിന്ന് മായുന്നത് വരെ ഞങ്ങൾ അങ്ങനെ നോക്കി നിന്നു പിന്നെ വേഗം സ്കോളിലേക്ക് കയറി സ്കൂളിൽ ഒരു കുട്ടിയെ പോലും കാണാനില്ല ഞങ്ങൾ ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോൾ ഗ്രൗഡിൽ എല്ലാരും കൂട്ടം കൂടി നില്കുന്നത് കണ്ടു ഞങ്ങൾ വേഗം അങ്ങോട്ട് ചെന്ന് എല്ലാരും എന്തിനെയോ ചുറ്റി നില്കുകയാണ് ഞാനും അർഷുവും പലരെയും തള്ളി മാറ്റി അകത്തേക്ക് കയറി അവിടെ എന്താണെന്ന് നോക്കിയതും അവിടെ ഉള്ള കാഴ്ച കണ്ടതും ഞാൻ അന്താളിച്ചു പോയി മുഗം പൊത്തി നിന്നു പതിയെ മുഗം മാറ്റി നോക്കിയെങ്കിലും കണ്ടു നിൽക്കാൻ കഴിയുന്നില്ലായിരുന്നു... അവിടെ ഞങ്ങളുടെ ഹയർ സെക്കൻഡറിയിൽ പടികുന്നാ ഒരു സാറിനെ വെട്ടി കൊന്നിട്ടിരിക്കുന്നു ആ കാഴ്ച മനസ്സിനെ വല്ലാണ്ട് ഭയപ്പെടുത്തി ഒരുനേരം എനിക്ക് എന്തൊക്കെയാ സംഭവിക്കുന്നത് പോലെ ഒക്കെ എനിക്ക് തോന്നി ഞാൻ എന്തോ ഇല്ലാതാകുന്നത് പോലെ വല്ലാണ്ട് ഒരുതരം ഭയമോ വേദനയോ ഒന്നും എനിക്ക് മനസിലാവുന്നില്ലായിരുന്നു..... പെട്ടന്ന് ആരോ എന്നെ അവിടെ നിന്ന് പിടിച്ചു വലിച്ചു എങ്ങോട്ടോ എന്നെ കൊണ്ട് പോകുന്നുണ്ട് എന്റെ ചലനങ്ങൾ പോലും എനിക്ക് അറിയാതെ ആയി ഒരു തരം എനിക്ക് എന്താണെന്ന് പോലും എനിക്ക് മനസ്സിലാകാത്ത അവസ്ഥ പെട്ടന്ന് ഞാൻ നിന്നു എന്നെ ആരോ പിടിച്ചു നിർത്തി അങ്ങനെ വേണം പറയാൻ.....ആരൊക്കെയോ എന്നെ പിടിച്ചു കുലുക്കുന്നുണ്ട് എനിക്കെന്തോ ഒന്നും വെക്തമായി കേൾക്കുന്നില്ല എന്തൊക്കെയോ പറയുന്നുണ്ട് ഒന്നും കേള്കുനില പതിയെ പതിയെ ഞാൻ കേട്ടു ആരോ മെഹ്രു മെഹ്രു എന്ന് വിളിക്കുന്നുണ്ട് കൊറച്ചു കഴിഞ്ഞപ്പോൾ എനിക്ക് സ്വബോധം തിരിച്ചു കിട്ടി എന്റെ നേരെ മുന്നിൽ അർഷുവും ഹന്നയും ഉണ്ട് ഞാൻ ചുറ്റും ഒന്ന് നോക്കി ഞാൻ ക്ലാസ്സിൽ ആയിരുന്നു എല്ലാരും എന്തൊക്കെയോ വലിയ ചർച്ചയിൽ ആണ് അർഷുവും ഹന്നയും എന്നെത്തന്നെ നോക്കുന്നുണ്ട് "മെഹ്രു.. മെഹ്രു " "എന്താ മെഹ്രു നിനക്ക് എന്ത് പറ്റി... " "എ..ഏയ് ഒന്നുല പെട്ടന്ന് അങ്ങനെയൊക്കെ കണ്ടപ്പോൾ..... " "മം മെഹ്രു നീ പേടിച്ചുപോയോ.." "ഹാ എന്തൊക്കെയോ എന്താണെന്ന് എനിക്ക് തന്നെ മനസിലാകുന്നില്ല.. എന്താ ഹന്ന ഇവിടെ നടന്നത് ആ സാർ.. എന്തിനാ ആ സാറിനെ.". "അത് കുറച്ചുമുന്നേ ഇവിടെ സത്യവും അവന്റെ ഗ്യാങ്ങ്സും വന്നിരുന്നു " "സ..സത്യയോ " "ഹാ അതെ നിങ്ങക്ക് അറിയോ " "സത്യയെ ഈ മുംബയിൽ ആരാ അറിയാതെ ഇരിക്ക ഹന്ന ഈ മുംബൈയുടെ രാജാവ് അവൻ ആണെന്ന് അല്ലെ പറയാറ്.". "മം ഈ മുബൈക്ക് അവൻ രാജാവാകും എന്നാൽ ഈ മുബൈയിൽ മനുഷ്യതമുള്ള ഒരുത്തന്റെയും മനസ്സിൽ അവൻ ഒരു പുല്ല് വിലപോലും കൽപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആവും അത്രക്ക് വൃത്തികെട്ട കാമ ഭ്രാന്തൻ ആണ് സത്യ.. " "ഹന്ന നിനക്ക് അവനെ.". "ആടി അറിയാം വളരെ നന്നായി എന്റെ സ്വന്തം താത്തയെ പോലെ ഞാൻ കണ്ടിരുന്ന എന്റെ അമ്മായിയുടെ മോൾ ആയിരുന്നു ഫർഹ... അവളെ നടുറോട്ടിൽ വെച്ചു പിടിച്ചു കൊണ്ട് പോയി പിച്ചി ചീണ്ടിയാവാൻ ആണ് സത്യ എനിക്ക് അത്രക്ക് വെറുപ്പ് ആണ് അവനെ... അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്.. " ഹന്നയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒക്കെ വരാൻ തുടങ്ങി.. "ഹന്ന കരയല്ലേ " "ഇല്ലടി കരയില്ല കരച്ചിലിന്റെ സമയം ഒകെ കഴിഞ്ഞത് ആണ്... " "മം... അല്ല അവൻ എന്തിനാ ഇങ്ങോട്ട് വന്നത്.. " "ഹാ അത് അവൻ ആ സത്യയുടെ ഒരു അനിയൻ ഉണ്ട് വരുൺ അവൻ ഈ സ്കൂളിൽ തന്നെയാണ് അവൻ കണ്ണിന് കാഴ്ച ഇല്ല.. " "കാഴ്ച ഇല്ലേ പിന്നെ എങ്ങനെ ഈ സ്കൂളിൽ" "അവൻ കാഴ്ച ഇല്ലാത്തവൻ ആണെന്ന് സത്യ ഒരിക്കലും മനസ്സിൽ അംഗീകരിക്കില്ല അല്ലെങ്കിലും കാഴ്ച ഇല്ലെന്ന് വരുണിനെ കണ്ടാൽ പറയില്ല കാരണം സത്യ വരുണിനെ അങ്ങനെയാണ് വളർത്തിയത്.... കാഴ്ചയുള്ള നമ്മുടെ കണ്ണിനേക്കാൾ വെല്ലും കാഴ്ച ഇല്ലാത്ത വരുണിന്റെ മനസ്സ്.... അവൻ കാഴ്ചചയില്ലാത്തത് കൊണ്ട് സത്യക്ക് അഴകുള്ള കണ്ണുകളോട് വളരെ വെറുപ്പ് ആണ്.. ഭംഗിയുള്ള കണ്ണുകൾ കണ്ടാൽ അവൻ കുത്തി പൊട്ടിക്കും അങ്ങനെയാ എന്റെ ഫർഹ ഇത്തയെ ഇത്താക്ക് ബ്ലൂ എയെസ്‌ ആയിരുന്നു അതിനോടുള്ള ദേഷ്യത്തിന്ന് ആണ് ആ സത്യ... " ഒരുനിമിഷം ഞാൻ എന്റെ ഷാനുക്കയുടെ പൂച്ചകണ്ണുകൾ ആലോചിച്ചു ഷാനുക്കക് മാത്രമല്ല എന്റെ അർശുവിനും പൂച്ച കണ്ണ് ആണ് അതൊരുതരം ഭാഗ്യം തന്നെയാ ആങ്ങളക്കും പെങ്ങൾക്കും ഒരേ കണ്ണ് എന്നാൽ ഇപ്പോൾ ഓർക്കുമ്പോൾ പേടിതോനുന്നു അർഷു ഒന്ന് ഭയന്നത് പോലെ ഉണ്ട്...ഹന്നയ്ക്ക് നല്ലം സങ്കടമുണ്ട് "ഹന്ന സാറല്ലടാ.. " "ഏയ് അതൊക്കെ ഞാൻ മറന്നു ഹാ നമ്മൾ പറഞ്ഞത്.. ഹാ ആ സത്യയുടെ അനിയൻ വരുൺ ഇവിടെ പടിക്കുന്നുണ്ട് അവനെ ആ സാർ എന്തോ പറഞ്ഞ് കളിയാക്കി എന്ന് ഇവിടെ ആരോ പറഞ്ഞ് കേട്ടു അതിന്റെ ദേഷ്യത്തിൽ ആണ് സത്യ ആ സാറിനെ വെട്ടി കൊന്നത് ആ സാറിന് ഇത്രയും നേരത്തെ ആയുസ്സ് ഉണ്ടായത് തന്നെ ഭാഗ്യം എന്നെ പറയും.." "എന്നിറ്റ് ഇവിടെ പോലീസ് ഒന്നും ഇല്ലേ ഇത്രയൊക്കെ പലതും നടന്നിട്ടും " "അവൻ മുന്നിൽ ഒന്ന് നേരെ നിൽക്കാൻ പോലും ഇവിടെ ഒരുത്തനും കഴിയില്ല പിന്നെ പോലീസ് അവർക്കൊക്കെ ഭയം ആണ് മെഹ്രു പിന്നെ ആരെങ്കിലും വല്ല കംപ്ലൈന്റ് കൊടുത്താൽ അല്ലെ കേസ് എടുക്കാൻ പറ്റു...... " "മം .... അതും ശെരിയാ ആ വരുൺ എങ്ങനെ " "അതൊരു പാവം ആണ് ഇ സത്യയുടെ അനിയൻ ആണെന്ന് ആരും പറയില്ല അത്രക്കും വിനയ മനസ്സ് ആണ് പലരും സഹായമബർദിച്ച ചെല്ലാർ ഈ വരുണിന്റെ അടുത്ത് ആണ്.. " "അപ്പോ ഈ വരുണിന് അറിയില്ലേ സത്യ ഈ ചെയ്തുകൂട്ടുന്നത് ഒന്നും " "എല്ലാം അവൻ അറിയാം അവൻ എതിർത്തു ഒരു വാക്ക് സത്യയോട് പറയില്ല കാരണം സത്യ എന്ന് വെച്ചാൽ വരുണിന് ജീവൻ ആണ് വരുണിന്റെ കണ്ണ്ആണ് സത്യ എന്ന് പലരും പറയും.. എന്നിരുന്നാലും കഴിയും വിധം കൊല്ലും കൊലയും വരുൺ ഒഴിവാക്കാൻ നോക്കും ഇന്നിപ്പോ ഇങ്ങനെ ഈ സാർ കളിയാക്കിയത് വരുണിന്റെ കൂടെ അവനെ നോക്കാൻ ഏൽപ്പിച്ചവർ ആണ് പറഞ്ഞുകൊടുത്തത് വരുൺ വേണ്ടെന്ന് പറഞ്ഞിട്ടും..." "മം... " "നിങ്ങൾ സത്യയെ കണ്ടിട്ട് ഉണ്ടോ " "ഏയ് ഇല്ലടി ഒന്നിലും അവന്റെ ഫോട്ടോകൾ വരാറില്ല..." "ഉണ്ടാവില്ല കാരണം സത്യക്ക് അവന്റെ മുഖത്തേക്കാൾ ഇഷ്ടം വരുണിന്റേത് ആണ് അതുകൊണ്ട് അവൻ ഫോട്ടോകൾ എടുക്കുന്നതിന് ഒട്ടും താല്പര്യമില്ല.....പക്ഷെ സത്യയെ കണ്ടാൽ ഏതൊരു പെണ്ണും ഒന്ന് വീണുപോവും അത്രക്ക് അഴക് ആണവനെ കാണാൻ... അവനൊരിക്കലും പെണ്ണ് അങ്ങോട്ട് തേടി പോകേണ്ട ആവശ്യം ഇല്ല അവനെ തേടി എത്ര പെണ്ണുങ്ങൾ ആണ് അവന്റെ അടുത്തേക്ക് ചെലര് എന്നറിയോ... എന്തിന് നമ്മടെ ഈസ്കൂളിലെ പോലും.". പെട്ടന്ന് ഹന്ന ഒന്ന് ചുറ്റും നോക്കി.. അവൾ പുറത്തേക്ക് വാ എന്ന് പറഞ്ഞ് ഞങ്ങളെ ക്ലാസ്സിന് പുറത്തേക്ക് കൊണ്ട് പോയി.... "എന്താ ഹന്ന ഇങ്ങോട്ട് വന്നത്" "നമ്മളെ ഓരോ വാക്കുകളും ചോർത്തികൊടുക്കാൻ പോലും നമ്മടെ ചുറ്റിലും ഓരോന്ന് ഉണ്ട്... " "എന്ത് " "ആടി ഈ സ്കൂളിലെ ഓരോ പെണ്ണുങ്ങളും ഒന്നിനൊന്നു പറയാൻ ഇല്ല എല്ലാരും അവന്റെ സൗദര്യത്തെ സ്നേഹിച്ചു നടക്കുന്നവൾമാരാണ്... ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല ഞാൻ ഇപ്പോൾ ഈ സത്യയെ പറയുന്നത് വല്ലതും അവള്മാര് കേട്ടാൽ അത് അവനോട് പറയാൻ വേണ്ടി പോവും അങ്ങനെയെങ്കിൽ അങ്ങനെ ഒരു നോക്ക് അവനെ കാണാൻ വേണ്ടി അവൻ അതിനുള്ള പ്രതിഫലവും ഇവള്മാര്ക്ക് കൊടുക്കാറുണ്ട്.... അവന്റെ കിടപ്പറ മോഹിച്ചു നടക്കുന്നർ ആണ് ഇവിടെ പലരും... നമ്മുടെ ക്ലാസ്സിലും ഉണ്ട് അങ്ങനെ ഓരോന്ന് ഈ സ്കൂളിൽ എന്ന് പറഞ്ഞാൽ തീരില്ല.... " (തുടരും ) നെക്സ്റ്റ് (2) എന്ന് പറഞ്ഞ് പോസ്റ്റാം
📙 നോവൽ - Mehar Nishan P @ RT 84 ( 1 ) Mehariya Thasni - ShareChat
23.8k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post