*💘നീയില്ലാ ജീവിതം💘2⃣* _ഭാഗം.24_ ✍ Mubashira MSKH *" ഐ ലവ് യു സച്ചു..."* അർമാൻ സച്ചുവിന്റെ നേരെ ആ ബൊക്കെ നീട്ടി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞങ്ങളൊക്കെ ഷോക്കായി കൊണ്ട് അവരെ മൂന്ന് പേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു.... സച്ചു ആണേൽ ഷോക്കടിച്ച പോലെ നിന്നിട്ട് ദിലുവിനെയും അർമാനേയും മാറി മാറി നോക്കി നിൽക്കാണ്... എന്താകും ഇനി ഇവിടെ സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് ആർക്കും ഒരു നിശ്ചയവുമില്ല.... ദിലു ആണെങ്കിൽ തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് അവളെ മുഖഭാവം എങ്ങനെ ആയിരിക്കുമെന്നും ഞങ്ങൾക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.... എന്തൊക്കെയോ കാര്യമായിട്ട് ഇവിടെ നടക്കാൻ പോകുന്നുണ്ട്... അത് നമ്മക്ക് ഉറപ്പാ.... അർമാൻ സച്ചുവിന്റെ നേരെ നീട്ടി പിടിച്ച ബൊക്കെ ഓൻ ഒന്ന് കൂടി അവളിലേക്ക് അടുപ്പിച്ചിട്ട് വാങ്ങേന്ന് പറഞ്ഞതും സച്ചു പേടിച്ച് വേഗം അത് അവന്റെ കയ്യിൽ നിന്ന് വാങ്ങി... അപ്പൊ തന്നെ അർമാൻ ഒന്ന് ചിരിച്ചോണ്ട് ഞങ്ങളെ ഒക്കെ നോക്കിയിട്ട് തിരിഞ്ഞ് ദിലുവിനെ നോക്കി... എന്നിട്ട് സച്ചൂന്റെ കയ്യും പിടിച്ച് അവളെയും കൊണ്ട് ഓൻ ദിലുവിന്റെ മുന്നിൽ പോയി നിന്നു... "ദേ... ഇവളെ പോലെ ഒരു ഉമ്മച്ചിയെ കുട്ടിയേയാ എനിക്ക് വേണ്ടത്... അല്ലാതെ നിന്നെ പോലെ ഒരുത്തിയെ അല്ല... എനിക്ക് സച്ചൂനെ പരിചയപ്പെട്ട അന്ന് മുതൽക്കേ ഇഷ്ടായിരുന്നു... അത് അവളോട് തുറന്ന് പറഞ്ഞില്ലെന്ന് മാത്രം... പക്ഷെ ഇപ്പൊ അതിന് പറ്റിയ സമയമാണെന്ന് എനിക്ക് തോന്നി അതാ ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്... ഇനിയെങ്കിലും നല്ലൊരു അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണായി മാറാൻ നോക്ക്..." എന്നൊക്കെ ദിലൂന്റെ മുന്നിൽ നിന്ന് ഷോ കാണിച്ചോണ്ട് ഓൻ പറഞ്ഞിട്ട് പോകാൻ നിന്നപ്പോ അവനോട് രണ്ട് പറയാൻ വേണ്ടി എന്റെ നാക്ക് തരിച്ച് വന്നു... അതോണ്ട് അപ്പൊ തന്നെ ഓന്റെ അടുത്തേക്ക് പോകാൻ നിന്നതും നമ്മളെ അപ്പു പിടിച്ച് വെച്ചിട്ട് വേണ്ടെന്ന് തലയാട്ടി... "സച്ചു താൻ ഒന്ന് വന്നേ... എനിക്ക് തന്നോട് കുറച്ച് സംസാരിക്കാനുണ്ട്..." എന്ന് പറഞ്ഞ് അർമാൻ അവളെയും കൊണ്ട് അവിടന്ന് പോകുമ്പോ സച്ചു അപ്പോഴും വാ പൊളിച്ചോണ്ട് ദിലുവിനെ നോക്കി നിൽപ്പുണ്ടായിരുന്നു... അവര് അവിടന്ന് പോയപ്പോ തന്നെ ഞങ്ങള് ഏഴ് പേരും കൂടി ദിലുവിന്റെ അടുത്ത് പോയി നിന്നിട്ട് അവളെ തോളിലൂടെ കയ്യിട്ടു... "ഡാ ദിലു.... നീ വിഷമിക്കാണോ...? അവനോട് പോയി ചാകാൻ പറ മുത്തെ... നിന്നെ പോലെ ഒരുത്തിയെ ഒക്കെ പാർട്ണർ ആയിട്ട് കിട്ടാത്തതിൽ അവനാണ് വിഷമിക്കേണ്ടത്... നിനക്ക് ഞങ്ങളില്ലെടാ..." എന്ന് അപ്പു പറഞ്ഞിട്ടും അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല... അതിന് പിറകെ ഞാനും ബാക്കിയുള്ളവന്മാരും ഒക്കെ ആ ചാപ്റ്റർ വിട്ട് കള എന്നൊക്കെ പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ നോക്കിയപ്പോ പെണ്ണ് പെട്ടെന്ന് ഞങ്ങളെയൊക്കെ ഒന്ന് നോക്കി കൊണ്ട് ഒരു പുച്ഛത്തോടെ ചിരിച്ചു... ★★★★★★★★★★★★★★★★★★★★ 【ദിലു】 നമ്മളെ ആശ്വസിപ്പിക്കാൻ വേണ്ടി അവന്മാര് കാച്ചുന്ന ഡയലോഗ് ഒക്കെ കേട്ട് നമ്മള് അവന്മാരെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ചപ്പോ കാര്യം അറിയാതെ അവര് നമ്മളെ മിഴിച്ച് നോക്കി നിന്നു... "ദിലു... അപ്പൊ നീ വിഷമിച്ച് നിൽക്കല്ലേ...?" യാസിയാണ്. "ഞാൻ എന്തിനാടാ വിഷമിക്കുന്നെ...? അവളെ പോലെ ഒരുത്തിയെ തലയിലേറ്റിയതിന് ഇനി അവനാ വിഷമിക്കാൻ പോകുന്നത്..." "അപ്പൊ അവൻ സച്ചൂനോട് ഇഷ്ടാണെന്ന് പറഞ്ഞതിൽ നിനക്ക് ഒരു വിഷമവുമില്ലേ...?" ഡെവിയാണ്. "അവൻ അവളോട് ഇഷ്ടാണെന്ന് പറയാൻ വേണ്ടിയാണല്ലോ ഞാൻ ഇക്കണ്ട നാടകമൊക്കെ കളിച്ചത്..." നമ്മള് പറയുന്നത് കേട്ടിട്ട് ഷോക്കടിച്ച പോലെ അവന്മാര് ഏഴും കൂടി ഒരുമിച്ച് വാട്ട് എന്ന് പറഞ്ഞ് അലറി... അപ്പൊ തന്നെ നമ്മള് ചെവിയിൽ വിരലിട്ട് ചെവി കുടഞ്ഞിട്ട് അവന്മാരെ ഒന്ന് നോക്കി.... "അപ്പൊ... നിനക്ക് അവനെ ഇഷ്ടല്ലേ...? സച്ചൂനോട് അവൻ ഇഷ്ടാണെന്ന് പറയാൻ വേണ്ടി ആയിരുന്നോ നീ അവനോട് ഇഷ്ടാണെന്ന് പറഞ്ഞത്...?" അപ്പുവാണ്. "യെസ്...." "എന്തിന് വേണ്ടി..? ആർക്ക് വേണ്ടി...?" അർഷിയാണ്. "വേറെ ആർക്ക് വേണ്ടിയാ ആ സച്ചുവിന് വേണ്ടി തന്നെ... അവൾക്ക് അവനോട് മുടിഞ്ഞ പ്രേമം... അവനുമായി ലവ് സെറ്റാക്കാൻ വേണ്ടിയാ ഫ്‌ളൈറ്റ് കേറി അവള് ഇങ്ങോട്ട് ലാന്റായത്..." "അതിന് സച്ചുവിന് എങ്ങനെയാ അർമാനെ പരിചയം...? അവള് ദുബായിൽ അല്ലായിരുന്നോ...?" ഇജുവാണ്. "നിന്റെ ഈ ചോദ്യത്തിനുള്ള മറുപടി... ദേ ഈ പൊറിഞ്ചു തരും... ഇവൻ കാരണാ എനിക്ക് ഇങ്ങനെയൊക്കെ ഓരോ വേഷം കെട്ട് നടത്തേണ്ടി വന്നത്... പറഞ്ഞ് കൊടുക്കടാ അവര് തമ്മിൽ എങ്ങനെയാ പരിചയമെന്ന്..." നമ്മള് അങ്ങനെ അപ്പുവിനോട് പറഞ്ഞപ്പോ ഓൻ ഞങ്ങളെ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചോണ്ട് അവൻ പറയാൻ തുടങ്ങി... അപ്പൊ തന്നെ നമ്മള് അവൻ പറയുന്നതിന് ഇടങ്കോലിട്ടു... "നീ പറഞ്ഞ് അധികം ബുദ്ധിമുട്ടണ്ട... അവര് തമ്മിൽ എങ്ങനെയാ പരിചയമെന്ന് ഇനി ഞാൻ തന്നെ പറഞ്ഞ് തരാം... അത് എനിക്ക് അറിയാമെന്ന് നീ കൂടിയൊന്ന് അറിഞ്ഞ് വെച്ചോ..." എന്ന് അപ്പുവിനെ തുറുക്കനെ നോക്കി കൊണ്ട് പറഞ്ഞപ്പോ കാര്യം അറിയാതെ നിന്ന എല്ലാ അവന്മാരും കൂടി നമ്മളോട് എന്താ സംഭവമെന്ന് വ്യക്തമായി പറയാൻ പറഞ്ഞു... അപ്പൊ തന്നെ സച്ചു നമ്മളോട് പറഞ്ഞതൊക്കെ നമ്മള് അവരോട് പറയാൻ തുടങ്ങി... "രണ്ട് മാസങ്ങൾക്ക് മുൻപ് സച്ചു ഡൽഹിയിലേക്ക് അവളെ ഒരു പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പോയിരുന്നു... അവിടെ വെച്ചായിരുന്നു അവള് അർമാനെ പരിചയപ്പെട്ടത്... പരിചയപ്പെട്ടതല്ല... അവളെ പരിചയപ്പെടുത്തിയത്... ദേ ഈ പൊറിഞ്ചു... ഇവൻ അന്ന് ഡൽഹിയിൽ IPS ട്രൈനിങ്ങിന് വേണ്ടി പോയതായിരുന്നു... ഇവന് ഒരു കൂട്ടിന് അർമാനേയും കൂട്ടി... അവിടെ വെച്ച് യാദൃശ്ചികമായി സച്ചുവിനെ കണ്ടപ്പോ ഇവൻ കൂടെയുള്ള അവനെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു... അവന്റെ സംസാരവും പെരുമാറ്റവും ഒക്കെ കണ്ടപ്പോ തന്നെ അവള് ഫ്ലാറ്റായി... പിന്നെ അവന്റെ എഫ് ബി ഐഡി കണ്ടെത്തി അവന് റിക്വസ്റ്റ് അയച്ച് അവനോട് കമ്പനിയായി ഒരു ഫ്രണ്ട്ഷിപ് അവർക്കിടയിൽ അവള് വളർത്തി... അതൊക്കെ ഈ പൊരിഞ്ചുവിന് അറിയായിരുന്നു... പക്ഷെ അവൻ അത് ഞങ്ങളിൽ നിന്ന് മറച്ച് വെച്ചു... അതിനുള്ളത് നിനക്ക് ഞാൻ വേറെ വെച്ചിട്ടുണ്ട്... പിന്നെ സച്ചുവിന് അവനോട് തോന്നിയ ഇഷ്ടം അവളത് അവനോട് തുറന്ന് പറഞ്ഞപ്പോ അവൻ അത് നിരസിച്ചു... എന്നിട്ട് അവളെ ഒരു ഫ്രണ്ടായിട്ടേ ഇതുവരെ കണ്ടിട്ടുള്ളുവെന്ന് അവൻ പറഞ്ഞു.... അതിന് ശേഷം അവളുമായി ഒരു ചെറിയ ഡിസ്റ്റൻസ് അവൻ കീപ് ചെയ്തിരുന്നു... അത് പതിയെ അവര് തമ്മിലുള്ള എല്ലാ കോണ്ടാക്റ്റും അവസാനിക്കുന്നതിൽ വന്ന് നിന്നു... പിന്നെ അവന് വിളിച്ചപ്പോ ഫോൺ എടുക്കുന്നില്ല, അയച്ച മെസേജിനൊന്നും ഒരു റീപ്ലേയും ഇല്ല... അവനെ അങ്ങനെ വിട്ട് കളയാൻ അവള് ഒരുക്കമല്ലാത്തത് കൊണ്ട് അവനെ തേടി അവൾ ഇങ്ങോട്ട് വന്നു.... അങ്ങനെ ഇവിടെ വന്നിട്ട് മാത്രം കാര്യമില്ലല്ലോ... അവൾക്ക് അവനെ കിട്ടണമെങ്കിൽ നമ്മളെ സഹായം ഉണ്ടായല്ലേ പറ്റൂ... അതിന് വേണ്ടിയാ അന്ന് കോഫീ മിസ്റ്റിലേക്ക് അവള് നമ്മളെ കൂട്ടികൊണ്ട് പോയത്... പിന്നെ നിങ്ങൾക്ക് അറിയാലോ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ഈ ലവ് എന്ന്... അതോണ്ട് ഞാൻ അവൾക്ക് കൂട്ട് നിൽക്കില്ലെന്ന് ഞാൻ പറഞ്ഞു... അതും പോരാഞ്ഞ് നമ്മളോട് പ്രശ്നം ഉണ്ടാക്കിയവനോടാണ് അവൾക്ക് ഇഷ്ടമെന്ന് അറിഞ്ഞതും നമ്മള് അമ്പിനും വില്ലിനും അടുത്തില്ല... പിന്നെ ഒടുക്കം സമ്മതിച്ചത് അവളുടെ കരച്ചിലും പിഴിച്ചിലും സഹിക്കാൻ പറ്റാത്തത് കൊണ്ടാ... ഈ കാര്യം ഞാൻ അന്നേ നിങ്ങളോട് പറഞ്ഞേനെ... ബട്ട് ഈ പൊറിഞ്ചു അവളെ ഡൽഹിയിൽ വെച്ച് കണ്ടത് നമ്മളോട് മറച്ച് വെച്ചതോണ്ടാ ഞാനും നിങ്ങളോട് ഇതൊന്നും പറയാഞ്ഞത്... പിന്നെ അർമാനെ കൊണ്ട് എങ്ങനെയെങ്കിലും ഇവളെ ഇഷ്ടപ്പെടിയിക്കണം എന്ന് എനിക്ക് തോന്നി... അതിന് പറ്റിയ ബെസ്റ്റ് ഐഡിയയും ലവ് പ്രൊപോസലാണ്... കാരണം എന്നെ പോലെ ഒരുത്തിനെ അവന് ഒരിക്കലും ഇഷ്ടമാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു... അതാ ആ ഐഡിയ യൂസ് ചെയ്ത് അവനെ ശല്യം ചെയ്തത്.... ഒടുക്കം എല്ലാം ഞാൻ വിചാരിച്ച പോലെ തന്നെ സംഭവിച്ചു... അർമാൻ അവളെ ഇഷ്ടാണെന്ന് പറഞ്ഞു... ഇതോടെ എന്റെ കടമ്പ തീർന്നു... ഇനി എല്ലാം അവളെ കയ്യിലാ..." നമ്മള് പറയുന്നതൊക്കെ കേട്ടിട്ട് ഏഴ് പേരും തൊള്ളേം തുറന്ന് നമ്മളെ തന്നെ മിഴിച്ച് നോക്കുന്നുണ്ട്... "അ... അപ്പൊ.... അവള് വന്നത് അപ്പുവിനെ ഇഷ്ടമായത് കൊണ്ടല്ലേ...? ഞാൻ അതായിരുന്നല്ലോ ഇത്രെയും കാലം വിജാരിച്ച് വെച്ചിരുന്നത്... കാരണം നദയുമായി ഇവൻ അടുത്തിടപെഴുകുന്നതൊന്നും അവൾക്ക് കണ്ണെടുത്താൽ കണ്ടൂടായിരുന്നു... കുരിപ്പ്... ഓളെ മനസ്സിലിരുപ്പ് ഇതായിരുന്നല്ലേ...?" കൃഷ് അത് പറഞ്ഞപ്പോ തന്നെ എനിക്കും തോന്നി എന്നൊക്കെ പറഞ്ഞ് സിദുവും ഡെവിയും ഇജുവുമൊക്കെ രംഗത്ത് വന്നപ്പോ നമ്മള് പൊറിഞ്ചൂനെ നോക്കി അടക്കി പിടിച്ച് ചിരിച്ചു... "അതിന് വേണ്ടി നീയെന്തിനാ വെറുതെ അവനെ കേറി ഇഷ്ടാണെന്ന് പറഞ്ഞത്...? നീ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാൻ അവരെ കാര്യം റെഡിയാക്കി കൊടുക്കില്ലായിരുന്നോ...?" അപ്പു അങ്ങനെ പറഞ്ഞ് നമ്മളെ മുന്നിലേക്ക് വന്നപ്പോ നമ്മള് ഓനെ അടിമുടി നോക്കി കൊണ്ട് കയ്യും കെട്ടി നിന്നു... "ആര്...? നീയോ...? നേരാം വണ്ണം പ്രാക്ടീസിന് പോലും വരാതെ നിന്റെ മറ്റവളോട് കുറുകി കൊണ്ടിരിക്കുന്ന നീയെങ്ങനെയാടാ അവരെ കാര്യം സെറ്റാക്കാ...? ഓരോന്ന് കൊണ്ട് വന്നോളും പൊറിഞ്ചു...." എന്ന് പറഞ്ഞ് നമ്മള് പല്ലിറുമ്മിയപ്പോ ഓൻ വീണ്ടും നമ്മക്ക് ഒന്ന് ഇളിച്ച് കാണിച്ച് തന്നു... അപ്പൊ തന്നെ മോന്തയും വീർപ്പിച്ചോണ്ട് നദ അങ്ങോട്ട് വന്നതും അപ്പു ഞങ്ങളോട് ഞാൻ പോകാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ച് കൊണ്ട് ക്ലാസിലേക്ക് നീങ്ങി... അവര് പോകുന്നത് നോക്കി നിന്നിട്ട് ഇതൊരു നടക്ക് പോകുന്ന ലക്ഷണമില്ലെന്ന് മനസ്സിൽ പറഞ്ഞോണ്ട് നമ്മളും അവന്മാരോട് ബൈ പറഞ്ഞ് ക്ലാസിലേക്ക് ചെന്നു.... ★★★★★★★★★★★★★★★★★★★★ 【ആഷു】 ഇന്ന് ക്ലാസ്സിൽ എത്തിയപ്പോ തന്നെ നമ്മള് കേട്ട ന്യൂസ് എന്താന്ന് വെച്ചാൽ ദിലു പ്രൊപോസ് ചെയ്ത ചെക്കൻ സച്ചുവിനെ പ്രൊപോസ് ചെയ്തു എന്നായിരുന്നു... അത് കേട്ടപ്പോ നമ്മക്ക് എന്തോ ഒരു ജാതി തോന്നി... പക്ഷെ ക്ലാസ്സിൽ എത്തി അവളെ നോക്കിയപ്പോ അതിന്റെ യാതൊരു വിഷമമോ സച്ചുവിനോട് ദേഷ്യമോ ഉള്ള പോലെ എനിക്ക് തോന്നിയില്ല... പകരം സച്ചു നല്ല ഹാപ്പി ആയിട്ട് ദിലൂനോട് ഓരോന്ന് സംസാരിച്ച് ഇരിപ്പുണ്ട്... എന്നാലും ഞാൻ അവളെ സമ്മതിച്ചിരിക്കുന്നു... ഇത്രക്ക് ഒക്കെ മനക്കട്ടി ഇവളെ പോലെയുള്ളവർക്ക് മാത്രേ ഉണ്ടാകൂ... പിന്നെ ദിലുവിനെ കണ്ടപ്പോഴായിരുന്നു അവളെ ഉമ്മാനെ നമ്മള് രക്ഷപ്പെടുത്തിയത് നമ്മക്ക് ഓർമ്മ വന്നത്... നമ്മള് അത് അപ്പൊ തന്നെ നമ്മളെ കൂതറാസിനോട്‌ പറഞ്ഞപ്പോ അവര് നമ്മളോട് പറഞ്ഞു അത് ചെന്ന് ദിലുവിനോട് പറഞ്ഞ് ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ... അതിന് നമ്മക്കും നല്ല പൂതി ഉണ്ടായിരുന്നെങ്കിലും അവള് നമ്മളെ കൈ പിടിച്ച് തിരിച്ചത് ഓർമ്മയിലേക്ക് വന്നപ്പോ അത് വേണ്ടെന്ന് വെച്ചു.... അതുമല്ല അവളുമായി കുറച്ച് ഡിസ്റ്റൻസ് കീപ് ചെയ്യുന്നത് തന്നെയാണ് നല്ലത്... കാരണം ആ റൗഡിയെ നമ്മള് വെറുപ്പിക്കുമ്പോ ഇവൾക്ക് അത് സഹിക്കാതെ വന്ന് നമ്മളെ പിടിച്ച് വിഴുങ്ങിയാലോ... അപ്പൊ അകൽച്ച തന്നെയാ ബെസ്റ്റ്.... എന്നൊക്കെ ചിന്തിച്ച് നമ്മള് ക്ലാസിൽ ഇരുന്ന് വരുന്ന ടീച്ചേഴ്സിന്റെയും സാറുമാരുടെയും മോന്തയിലേക്ക് നോക്കി ഓരോ പിരീഡും തള്ളി നീക്കി... ഉച്ചക്കത്തെ ഫുഡ് ഇന്ന് മിയന്റെ വകയാണെന്ന് അവള് പറഞ്ഞപ്പോ ഞങ്ങള് ഭയങ്കര ഹാപ്പി ആയിരുന്നു... അങ്ങനെ ഉച്ചക്കത്തെ ഫുഡടിയൊക്കെ കഴിഞ്ഞ് കാന്റീനിൽ നിന്നിറങ്ങി ചുമ്മാ കോളേജിന്റെ ഭംഗിയൊക്കെ ആസ്വദിച്ച് ഗ്രൗണ്ടിലൂടെ നമ്മളും നമ്മളെ കൂതാറാസും കൂടി തെണ്ടി നടന്നു... എന്നിട്ട് കോളേജിലെ സീനിയർ ബോയ്സിനെ ഒരു ചെറിയ രീതിയിൽ ഒക്കെ വായിനോക്കി അങ്ങനെ ഞങ്ങള് നടന്നപ്പോഴാണ് പെട്ടെന്ന് നമ്മള് ഒരാളെ ചെന്നിടിച്ചത്... നമ്മള് അയാളോട് സോറി പറഞ്ഞിട്ട് നമ്മളെ കൂതറാസിന്റെ കൂടെ പോകാൻ നിന്നതും പെട്ടെന്ന് നമ്മളെ കയ്യിലാരോ കേറി പിടിച്ചു... തിരിഞ്ഞ് നോക്കിയപ്പോ ആ കെൻസയുടെ ബ്രദർ പൂച്ചക്കണ്ണൻ ആയിരുന്നു അത്... അവനും അവന്റെ ആ പൂച്ചക്കണ്ണും കണ്ടപ്പോ തന്നെ നമ്മളെ വയറ്റിൽ കൂടിയൊക്കെ ഒരു കാളലങ്ങ് കേറി... എന്തോ അത്രക്ക് പേടിപ്പെടുത്തുന്നതായിരുന്നു അവന്റെ ആ നോട്ടം... അതോണ്ട് നമ്മള് വേഗം അവന്റെ കയ്യിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ നോക്കി കൊണ്ടിരുന്നു... പക്ഷെ അവൻ എത്ര ആയിട്ടും നമ്മളെ കയ്യിൽ നിന്നും വിടുന്നില്ല... അത് കണ്ടിട്ട് ഗ്രൗണ്ടിലെ കുട്ടികൾ മുഴുവൻ നമ്മളെ തന്നെ നോക്കുന്നുണ്ട്.... "ഇടിച്ചിട്ടിട്ട് അങ്ങനെയങ്ങ് പോകുന്നത് എന്ത് മര്യാദയാ...?" "ഞാൻ നിങ്ങളോട് അതിന് സോറി പറഞ്ഞില്ലേ...?" "സോറി പറഞ്ഞാൽ നീ തട്ടി കളഞ്ഞ ഐസ് ക്രീം എനിക്ക് കിട്ടോ... അത് പോട്ടെ എന്റെ ഷർട്ടിലായ ഈ ഐസ് ക്രീം പോകോ... പറ...." എന്ന് ഓൻ പറഞ്ഞപ്പൊ നമ്മള് ഓന്റെ ഷർട്ടിലേക്ക് നോക്കി... അവൻ പറഞ്ഞ പോലെ അവന്റെ ഷർട്ടിൽ ഐസ് ക്രീം ആയിട്ടുണ്ടായിരുന്നു... നമ്മള് അപ്പോഴും അവനോട് സോറി പറഞ്ഞ് അവനിൽ നിന്ന് നമ്മളെ കൈ വിടുവിക്കാൻ നോക്കി കൊണ്ടിരുന്നു... "ദേ അപ്പൊ പിന്നെയും അവള് സോറി പറയുന്നു... നീ ഈ സോറി പറഞ്ഞിട്ട് എന്റെ ഷർട്ടിലെ ഐസ് ക്രീം പോയോ... ഇല്ലല്ലോ...? പക്ഷെ നീ എന്നെ കെട്ടിപിടിച്ചാൽ ചെലപ്പോ ഐസ് ക്രീം പോകാൻ ചാൻസുണ്ട്‌... അല്ലെടാ സമദെ...?" "പിന്നെ അല്ലാണ്ട്..." എന്ന് പറഞ്ഞ് അവന്റെ കൂടെ നിൽക്കുന്ന ആ സമദ് ചുണ്ട് കടിച്ചോണ്ട് നമ്മളെ അടിമുടി നോക്കുന്നത് കണ്ടപ്പോ നമ്മള് ഛീ എന്ന് പറഞ്ഞ് മുഖം തിരിച്ച് കളഞ്ഞു... അവന്മാരോട് എതിരിടാനുള്ള ധൈര്യവും തന്റേടവും എനിക്ക് ഇല്ലാഞ്ഞിട്ടല്ല ഞാൻ ഒന്നും പ്രതികരിക്കാഞ്ഞത് വീട്ടിൽ ഉള്ളവരെ കുറിച്ച് ആലോജിച്ചിട്ടാ... അതോണ്ട് അവസാനത്തെ ഒരു അടവെന്ന നിലക്ക് നമ്മള് ഒന്ന് ചെറുതായി കരഞ്ഞ് സെന്റിയടിച്ചപ്പോ അവന്മാര് അത് കണ്ട് ചിരിച്ചു എന്നല്ലാതെ ഇപ്പോഴും കയ്യിൽ നിന്ന് വിട്ടിട്ടില്ല... നമ്മളെ കൂടെ കൂതറാസും അവരോട് സോറിയൊക്കെ പറഞ്ഞ് നമ്മളെ കയ്യിൽ നിന്ന് വിടാൻ പറഞ്ഞെങ്കിലും അവരത് കേട്ടഭാവം പോലും നടിച്ചില്ല... "ഹാഷീ... ഇവള് നല്ല ആറ്റൻ ചരക്ക് തന്നെയാണ് മോനെ... വെറുതെയല്ല ആ അർഷി ഇവളെ എന്റെ കയ്യീന്ന് തട്ടി പറിച്ച് എനിക്ക് പകരം ഡാൻസ് കളിച്ചത്... ചെക്കൻ ഇവളെ മുതലാക്കിയതല്ലേ..." എന്ന് പറഞ്ഞ് ആ സമദ് ചിരിച്ചപ്പോ അതൊക്കെ കേട്ടിട്ട് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി... അതിലുപരി ഇവന്മാരെ കൊല്ലാനായിരുന്നു എനിക്ക് തോന്നിയത്... പക്ഷെ അതൊന്നും പുറത്ത് പ്രകടിപ്പിക്കാതെ നമ്മള് വീണ്ടും ഒന്ന് സെന്റിയടിക്കാൻ നോക്കി.... "സോറി... ഞാൻ കണ്ടില്ലായിരുന്നു അതാ ഇടിച്ചത്... സോറി... പ്ലീസ് ഇനി എങ്കിലും എന്നെ വിടണം... പ്ലീസ്...." "ഹാ... ഇവളോടല്ലേ ഞാൻ പറഞ്ഞെ നീ സോറി പറഞ്ഞാൽ ഒന്നും ഇത് പോകില്ലെന്ന്... ഒന്ന് കെട്ടിപിടിച്ചാൽ പ്രശ്നം സോൾവാകും നിന്നെ ഞാൻ വിടേം ചെയ്യാം എന്തെ...?" "ഞാൻ കെട്ടിപിടിച്ചാൽ മതിയോ...?" ആ പൂച്ചക്കണ്ണൻ പറഞ്ഞതിന് പിറകെ അങ്ങനെ ഒരു ഡയലോഗ് ഉയർന്ന് വന്നതും നമ്മള് അപ്പൊ തന്നെ ഒന്ന് തിരിഞ്ഞ് നോക്കി... അപ്പൊ അവിടെ ദിലുവും അമീഗോസും ഒരുമിച്ച് നിൽപ്പുണ്ടായിരുന്നു.... അവരൊക്കെ അങ്ങനെ നിരന്ന് നിൽക്കുന്നത് കണ്ടപ്പോ സത്യായിട്ടും എന്റെ മേലാകെ ഒരു രോമാഞ്ചം അനുഭവപ്പെട്ടു... നമ്മള് കണ്ണിമ ചിമ്മാതെ അവരെ എട്ട് പേരെയും അങ്ങനെ നോക്കി നിന്നു... അപ്പൊ തന്നെ അവര് ഞങ്ങളെ അടുത്തേക്ക് വന്നിട്ട് നമ്മളെയും അതുപോലെ ആ സമദിനെയും ഹിഷാമിനെയും ഒന്ന് നോക്കി.... "ഞാൻ കെട്ടിപിടിച്ചാൽ മതിയോ ഹിഷാമേ...?" എന്ന് ദിയ അവനോട് കേറി ഡയലോഗ് അടിച്ചപ്പോ അവൻ അവളെയും അവന്മാരെയും ഒന്ന് നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അങ്ങനെ നിന്നു... അപ്പൊ തന്നെ ദിലു അവന്റെ കയ്യിൽ നിന്നും നമ്മളെ കൈ വേർപ്പെടുത്തി വിട്ടിട്ട് ആ ഹിഷാമിനെ പിടിച്ച് തള്ളി... ഓൻ അപ്പൊ തന്നെ സമദിന്റെ മേലിൽ ചെന്ന് മുട്ടി നിന്നതും ഹിഷാം അവന്റെ ആ പൂച്ചക്കണ്ണുമായി നമ്മളെയടക്കം രൂക്ഷമായി നോക്കി കൊണ്ടിരുന്നു... "ഞങ്ങള് തമ്മിലുള്ള പ്രശ്നത്തിൽ അമീഗോസ് ഇടപെടണ്ട... ഇത് ഞാനും ഇവളും തമ്മിലുള്ള പ്രശ്നാ... അത് ഞങ്ങള് തമ്മിൽ തീർത്തോളാം..." എന്ന് പറഞ്ഞ് ആ ഹിഷാം വീണ്ടും നമ്മളെ കയ്യിൽ കേറി പിടിക്കാൻ നിന്നതും അതിന് മുന്നേ അവന്റെ കയ്യ് വേറെയാരോ പിടിച്ച് വെച്ചിരുന്നു... അതാരാണെന്ന് തല ചെരിച്ചോണ്ട് നമ്മളൊന്ന് നോക്കിയപ്പോ ആ റൗഡി കട്ട കലിപ്പിൽ ഹിഷാമിനെ നോക്കുന്നതാണ് നമ്മള് കണ്ടത്... സത്യം പറഞ്ഞാൽ ഹിഷാമിന്റെ ആ നോട്ടത്തിനെക്കാൾ നമ്മക്ക് പേടി തോന്നിയത് ഈ റൗഡിന്റെ നോട്ടം കണ്ടിട്ടാ... അതോണ്ട് നമ്മള് അപ്പൊ തന്നെ അവർക്കിടയിൽ നിന്ന് മെല്ലെ ഒന്ന് ഉൾവലിഞ്ഞിട്ട് നമ്മളെ കൂതറാസിനെയും കൂട്ടി വേഗം അവിടന്ന് മുങ്ങി... എന്നിട്ട് ക്ലാസിൽ എത്തിയിട്ട് അവിടന്ന് ഗ്രൗണ്ടിലേക്ക് പാളി നോക്കിയപ്പോ അവിടെ ആ ഹിഷാമും കൂട്ടരും അമീഗോസും കൂടി ഒന്നും രണ്ടും പറഞ്ഞ് വമ്പൻ തല്ല് നടന്നോണ്ടിരിക്കാണ്... അതിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ടത് ഒരു കണക്കിന് നന്നായെന്ന് ചിന്തിച്ച് നമ്മള് അത് അപ്പൊ തന്നെ വിട്ടു... പക്ഷെ ഈ കൂതറാസ് ആണെങ്കിൽ, അമീഗോസിനോട് ഒരു താങ്ക്സ് പോലും പറയാതെ മുങ്ങിയത് മോശമായി ആ ഹിഷാമിനിട്ട് ഞാൻ ഒന്ന് കൊടുക്കാഞ്ഞത് മോശമായി എന്നൊക്കെ പറഞ്ഞോണ്ടിരിക്കാണ്... അവരോട് ഒക്കെ നമ്മള് അപ്പൊ തന്നെ എനിക്ക് അതൊന്നും ഇഷ്ടല്ല ഞാൻ കോളേജിലേക്ക് വരുന്നത് തല്ല് കൂടാനല്ല പഠിക്കാനാ എന്നൊക്കെ പറഞ്ഞപ്പോ പിന്നെ അവരും ആ ടോപ്പിക്ക് വിട്ടു.... എന്നാലും അവരെന്തിനാ എനിക്ക് വേണ്ടി ആ ഹിഷാമിനോട് വഴക്ക് കൂടിയേ...? അവര് ആദ്യമേ ശത്രുക്കൾ ആണെന്ന് എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്... അപ്പൊ പിന്നെ നമ്മളെ പേര് പറഞ്ഞായിരിക്കില്ല വഴക്ക് കൂടിയത് എന്നൊക്കെ നമ്മള് സ്വയം പറഞ്ഞോണ്ട് ക്ലാസ്സിൽ ഇരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 ഉച്ചക്ക് കാന്റീനിൽ നിന്ന് ആഷുവും കൂട്ടരും ഇറങ്ങിയതിന് പിന്നാലെ ആയിരുന്നു ഞങ്ങള് അമീഗോസും കാന്റീനിൽ നിന്നിറങ്ങിയത്... സച്ചുവിന്റെ ലവ് സക്‌സസ് ആയതിന്റെ സന്തോഷത്തിൽ അവളെ വക ആയിരുന്നു ഇന്നത്തെ ഫുഡ്... പിന്നെ അർമാനോട് ഞാൻ അങ്ങനെ ഒരു നാടകം കളിച്ചതൊക്കെ സച്ചുവിനോട് ഇഷ്ടം ഉണ്ടാകാൻ വേണ്ടി ആയിരുന്നെന്നൊക്കെ സച്ചു അർമാനോട് പറഞ്ഞിരുന്നു... എന്നെ ഹേർട്ട് ആകുന്ന വിധത്തിൽ സംസാരിച്ചതിനും പെരുമാറിയതിനുമൊക്കെ അർമാൻ അപ്പൊ തന്നെ നമ്മളോട് പരസ്യമായി മാപ്പ് പറഞ്ഞു... അതൊന്നും നമ്മള് വല്യ കാര്യമാക്കി എടുത്തിട്ടില്ലാത്തത് കൊണ്ട് ഇറ്റ്‌സ് ഓക്കേ എന്ന് നമ്മളും പറഞ്ഞു... അങ്ങനെ അവരോടൊക്കെ സംസാരിച്ച് കമ്പനിയായി കാന്റീനിൽ നിന്നിറങ്ങിയപ്പോ എല്ലാവരും കൂടി ഒരു സ്ഥലത്ത് കൂടി നിൽക്കുന്നത് കണ്ടു... ചെന്ന് നോക്കിയപ്പോഴാണെങ്കിൽ ആശൂന്റെ കയ്യിൽ കേറി പിടിച്ച് നിൽക്കുന്ന ഹാഷിം ഹിഷാമിനെയാണ് ഞങ്ങള് കണ്ടത്... ആദ്യമേ ഞങ്ങൾക്ക് അവനെയും അവന്റെ ഗ്യാങിനേയും കണ്ണെടുത്താൽ കണ്ടൂടാത്തത് കൊണ്ടും പെൺകുട്ടികളോട് മോശമായി പെരുമാറുന്നത് ഞങ്ങൾക്ക് ആർക്കും സഹിക്കാൻ കഴിയാത്ത കാര്യമായത് കൊണ്ടും ഞങ്ങള് അതിൽ കേറി ഇടപെടാൻ തന്നെ തീരുമാനിച്ചു... പോരാത്തതിന് അവൻ ഇപ്പോ പിടിച്ച് വെച്ചേക്കുന്നത് ഭാവിയിൽ ചിലപ്പോ നമ്മളെ അർഷിന്റെ കെട്ട്യോളായി വരാൻ ചാൻസുള്ള ആശൂനെയാണ്... അപ്പൊ ഇങ്ങനെ ഒരു സന്ദർഭം വരുമ്പോ ഞങ്ങൾക്ക് ഇടപെട്ടല്ലേ പറ്റൂ... അങ്ങനെ നമ്മള് തന്നെ മുൻകൈയ്യെടുത്ത് അവന്റെ കയ്യീന്ന് ആശൂനെ വിടുവിച്ചപ്പോ പെണ്ണ് അവിടന്ന് വേഗം മുങ്ങി കളഞ്ഞു... പിന്നെ അവിടെ നടന്നത് അമീഗോസും ആ ഹിഷാമും കൂട്ടരും തമ്മിലുള്ള തല്ലായിരുന്നു... അത് ഒടുക്കം പ്രിൻസിപ്പാൾ ഗ്രൗണ്ടിലേക്ക് എത്തിയപ്പോഴാണ് അധികം കയ്യാങ്കളിയിൽ നിർത്തിക്കാതെ ഞങ്ങള് പിരിഞ്ഞ് പോയത്... എന്നിട്ട് ക്ലാസിൽ ചെന്ന് നോക്കിയപ്പോഴോ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു അവളും അവളെ ഫ്രണ്ട്സും ക്ലാസിൽ ഇരുന്നത്... അതോണ്ട് പിന്നെ നമ്മളും അത് വല്യ കാര്യമാക്കിയില്ല... അന്ന് വൈകിട്ട് കോളേജ് വിട്ട് കോളേജിൽ നിന്നും എല്ലാവരും പോകാൻ തുടങ്ങിയെങ്കിലും ഞങ്ങൾക്ക് അവിടന്ന് പോകാൻ കഴിഞ്ഞില്ല... കാരണമെന്താ അപ്പു ഇതുവരെ വന്നിട്ടില്ല അത് തന്നെ സംഭവം... "ഈ അപ്പു ഇതെവിടെ പോയി കിടക്കാ... എത്ര നേരായി നമ്മള് ഇവിടെ അവനെ കാത്ത് നില്ക്കാൻ തുടങ്ങിയിട്ട്... വന്ന് വന്ന് അവന് തീരെ കൃത്യ നിഷ്ഠത ഇല്ലാണ്ടാകുന്നുണ്ട്..." സിദൂ അങ്ങനെ പറഞ്ഞപ്പോ തന്നെ അർമാൻ കോളേജിൽ നിന്ന് പാർക്കിങ്ങിലേക്ക് വരുന്നത് ഞങ്ങള് കണ്ടു... "ഏയ് അർമാൻ... ആ പൊറിഞ്ചു... ഐ മീൻ അപ്പുവിനെ അവിടെ എവിടേലും കണ്ടോ...?" നമ്മളാണ്. "അവൻ നദയുടെ കൂടെ ക്ലാസ്സിൽ ഇരിക്കുന്നത് കണ്ടു... എന്തോ കാര്യമായ ചർച്ചയിലാണ് രണ്ട് പേരും... എന്താന്ന് അറിയില്ല..." എന്ന് തിരിച്ച് അവൻ മറുപടി നൽകിയപ്പോ നമ്മക്ക് വീണ്ടും ദേഷ്യം എരിഞ്ഞ് കേറി വന്നു... ഒരു ലവ് സെറ്റാക്കിയതിൽ പിന്നെ ഒരു സ്വസ്ഥതയും ഇല്ലല്ലോ പടച്ചോനെ എന്ന് ചിന്തിച്ചോണ്ട് നമ്മള് അവന്മാരെയൊക്കെ ഒന്ന് നോക്കി... അപ്പൊ നമ്മളെ അതേ ഭാവം തന്നെയായിരുന്നു അവന്മാർക്കും ഉണ്ടായിരുന്നത്.... "ഇനിയിപ്പോ അവൻ ഈയടുത്ത കാലത്തൊന്നും ഇങ്ങോട്ട് വരുമെന്ന് എനിക്ക് തോന്നുന്നില്ല... നമുക്ക് പോകാം അതാ നല്ലത്..." അർഷി അങ്ങനെ പറഞ്ഞപ്പോ അങ്ങനെ അവനെയങ്ങ് വെറുതെ വിടാൻ പറ്റില്ലല്ലോ ഇന്ന് ഇതിനൊരു തീരുമാനം എടുക്കണം എന്നൊക്കെ ചിന്തിച്ചോണ്ട് ഇപ്പൊ വരാമെന്ന് പറഞ്ഞ് നമ്മള് ഷർട്ടിന്റെ കൈ കയറ്റി വെച്ചോണ്ട് അവന്റെ ബ്ലോക്കിലേക്ക് നടന്നു.... നേരെ അവന്റെ ക്ലാസിലേക്ക് കേറി ചെല്ലുക, നദയോട് രണ്ട് ഡയലോഗ് കാച്ചുക, അവനെ കയ്യോടെ പൊക്കി കൊണ്ട് വരിക ഇതൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ടായിരുന്നു നമ്മള് അവന്റെ ക്ലാസ് ലക്ഷ്യമാക്കി നടന്നത്... പക്ഷെ അവന്റെ ക്ലാസ്സിന്റെ മുന്നിൽ എത്തിയതും, ക്ലാസിലേക്ക് കയറി ചെല്ലാൻ നിന്ന നമ്മള് അവൻ നദയോട് സംസാരിക്കുന്നത് കേട്ടിട്ട് മുന്നോട്ട് എടുത്ത കാൽ പിന്നോട്ട് തന്നെ എടുത്ത് വെച്ചു... അപ്പു അവളോട് പറയുന്ന ഓരോന്ന് കേട്ടപ്പോ നമ്മള് അറിയാതെ തന്നെ നമ്മളെ കണ്ണ് നിറഞ്ഞൊഴുകുന്നത് നമ്മള് അറിഞ്ഞു... കാരണം അങ്ങനെയുള്ള കാര്യങ്ങളായിരുന്നു അപ്പു അവളോട് പറഞ്ഞത്.... (തുടരും) ********************************************** ഈ പാർട്ട് നിങ്ങള് എത്രയൊക്കെ സൂപ്പർ ആണെന്ന് പറഞ്ഞാലും ബോറായിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയാം... നമ്മക്ക് ഇന്ന് സ്റ്റോറി പോസ്റ്റ് ചെയ്യാൻ തീരെ താല്പര്യം ഇല്ലായിരുന്നു... കാരണം അമ്മാതിരി ഒരു ദിവസമായിരുന്നു എനിക്ക് ഇന്ന്... പിന്നെ നിങ്ങളെ നിരാശപ്പെടുത്താൻ എനിക്ക് തീരെ ഇഷ്ടല്ലാത്തോണ്ടാ ഞാൻ ഇന്ന് പോസ്റ്റിയത്... ലെങ്ത് കുറവാണെന്ന് അറിയാം... ക്ഷമിക്കണം... അടുത്ത ഭാഗത്തിൽ ബോറടിപ്പിക്കാതെയും ലെങ്ത്ത് കൂട്ടിയും എഴുതാൻ ഞാൻ നോക്കാട്ടോ... നെക്സ്റ്റ് നാളെ 9 മണിക്ക്... #📙 നോവൽ
📙 നോവൽ - ന്നീയില്ലാ ജീവിതം ന ത് 2 ഭാഗം Mubashira MSKH ( @ mawaar _ putih - ShareChat
68.7k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post