*കറുപ്പ്* *full part* ❣❣❣❣❣❣❣❣❣❣❣ #📙 നോവൽ കറുപ്പ് ◼ Part 1 ചുറ്റും നിറയുന്ന ചിരി കണ്ടില്ലെന്ന് നടിച്ചു... അല്ലെങ്കിലും ഇത് പരിചയം ആയി തുടങ്ങിയിട്ട് ഒരുപാട് നാളായി... " അൻസില " പേര് വിളിച്ചപ്പോൾ ഫയൽ നെഞ്ചോട് ചേർത്ത് അകത്തേക്ക് കയറി.. ഇതെന്റെ കഥയാണ്..., ഞാൻ എന്ന് പറഞ്ഞാ... എന്റെ പേര് അൻസില.. ഉപ്പയും ഉമ്മയും ഒരു അനിയത്തിയും അടങ്ങിയ കുടുംബം...ഒരുപാട് കാലം ഗൾഫിൽ നിന്ന് കഷ്ടപ്പെട്ട് ഉപ്പ ഉണ്ടാക്കിയത് കാൻസർ എന്ന രോഗം മാത്രം ആണ്... ഇനി ഭാരം ചുമക്കാൻ ഞാനെ ഉള്ളൂ എന്ന തിരിച്ചറിവിൽ ഇറങ്ങി തിരിച്ചു... അങ്ങനെ ആണ് ഇവിടെ എത്തിയത്...., നിറം കറുപ്പ് ആയത് കൊണ്ട് തന്നെ ഈ കളിയാക്കൽ ഒരു ശീലം ആണ്.. അനിയത്തി നല്ല വെളുത്തിട്ട്... ഞാനോ..., കാക്ക കറുപ്പും... കുടുംബത്തിൽ ഉള്ളവർ ആദ്യമൊക്കെ തമാശ പോലെ പറഞ്ഞ കാര്യം പിന്നീട് എപ്പളോ മനസ്സിൽ അണയാത്ത തീയായി നീറി തുടങ്ങി.. മനസിനെ പഠിപ്പിച്ചു ഞാൻ കറുപ്പ് ആണെന്ന്... എനിക്കൊരു സ്ഥാനവും വിലയും ഇല്ലെന്ന്...., സ്കൂളിൽ, കോളേജിൽ എല്ലായിടത്തും സൗഹൃദവും പ്രണയവും എത്തിനോക്കാൻ മടിച്ചു.... അല്ലെങ്കിൽ ഞാൻ സ്വയം ഒഴിഞ്ഞു മാറി കാരണം ഞാൻ കറുപ്പല്ലേ...? " എന്തായി മോളെ? " " പടച്ചോന്റെ കയ്യിൽ ആണ് ഉപ്പാ... നിക്ക് ഭാഗ്യം ഇണ്ടേ കിട്ടും " അതും പറഞ്ഞു അകത്തേക്ക് കയറി. " നിക്ക് നാളെ ഫീസ് അടക്കണം " " മ്മ് " ഒന്ന് മൂളി മുകളിലെ റൂമിലേക്ക് നടന്നും... തലയിൽ കൂടി തണുത്ത വെള്ളം വീഴുമ്പോൾ മനസ്‌ നീറി പുകയുന്നത് ഞാൻ അറിഞ്ഞു... ഇല്ല ഇനി തോൽക്കാൻ പാടില്ല... " മോളെ " ഉമ്മാന്റെ വിളി കേട്ടപ്പോൾ തല തുവർത്തി താഴേക്ക് ഇറങ്ങി... കയ്യിലെ മുഷിഞ്ഞ നോട്ടുകൾ ഉമ്മാന്റെ കയ്യിൽ കൊടുത്തു. " ന്റെ മോൾക് വല്ലാത്തൊരു വിധി തന്നല്ലോ പടച്ചോൻ " തട്ടം കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു ഉമ്മ തിരിഞ്ഞു നടന്നു... എന്റെ കണ്ണുകൾ ഷോകേസിലെക്ക് നീങ്ങി... ട്രോഫികൾ എന്റെ വിരൽതുമ്പിൽ വിരിഞ്ഞ കഥകൾ.., കവിതകൾ..., സർട്ടിഫിക്കറ്റ്കൾ.., അറിയാതെ കണ്ണുകൾ നിറഞ്ഞു... ഓർമ്മകൾ പതിയെ പിറകോട്ടു പോയി.... തുടരും... 📝 അൻസില. എം. എസ് 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 #📙 നോവൽ കറുപ്പ് ◼️ Part 2 കോളേജിൽ പഠിക്കുമ്പോഴാണ് എഴുത് തുടങ്ങിയത്..., അന്ന് അതൊരു ഭ്രാന്ത് പോലെ ചുറ്റി വരിഞ്ഞു... എനിക്കും അതായിരുന്നു ഇഷ്ട്ടം...അങ്ങനെ എഴുതിലൂടെ കിട്ടിയ ഒരേയൊരു സൗഹൃദം ആണ് ശ്രീ..., ശ്രീരഞ്ജിനി.... എന്തിനെക്കാളും എന്റെയി എഴുതിനെ പ്രണയിച്ചവൾ.. അവളായിരുന്നു അന്നൊക്കെ എന്റെ ലോകം... സന്തോഷവും സങ്കടവും പങ്ക് വെക്കുമ്പോൾ ചേർത്ത് നിർത്തി പോട്ടെ അൻസിന്ന് പറഞ്ഞു ചിരിക്കുന്നവൾ... " മോളെ " ഉമ്മാന്റെ വിളി കേട്ടപ്പോൾ ഓർമകൾക്ക് തൽക്കാലം അവധി കൊടുത്തു മുന്നിൽ ഇരിക്കുന്ന ചൂട് ചായ ഊതി കുടിച്ചു കൊണ്ട് സിറ്റ്ഔട്ടിൽ പോയിരുന്നു. " വാവകുട്ട്യേ.... എന്തായി പോയിട്ട്? " അപ്പുറത്തെ ജാനി ചേച്ചിയാണ്.... " കൊഴപ്പം ഇല്ല... വിളിച്ച ഭാഗ്യം " " മ്മ്.. " കുട്ടികൾ ഇല്ലാത്ത അവർക്ക് ഞാൻ സ്വന്തം മകൾ തന്നെ ആണ്.... പിന്നെയും കുറെ സമയം മുറ്റത്തെ പൊഴിഞ്ഞു വീണു കിടക്കുന്ന മുല്ലയിലേക്ക് നോക്കിയിരുന്നു... " ആഴ്ച ഒന്നായ് മോളെ... ഇനി വരുമെന്ന് തോന്നുന്നില്ല.. " ഉപ്പാന്റെ സങ്കടം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു... " മുഹമ്മദ്‌ക്ക " പുറത്ത് വിളി കേട്ടപ്പോൾ ഞാൻ പോയി നോക്കി... " ആ... രാജിവേട്ടാ... വാ " " ഇല്ല വാവേ.... കൊറേ സ്ഥലത്ത് പോണം... ഇതാ... " ഞാൻ അത് വാങ്ങി നോക്കി... സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു... " ദേന്താണ്.... കരയുന്നെ... ? കഷ്ട്ടപെട്ടു പഠിച്ചു വാങ്ങിയതാ... അതിന് കരയാൻ പാടുണ്ടോ? " രാജിവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഉപ്പാനെ നോക്കി... " അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ് സ്കൂളിൽന്ന് " " അൽഹംദുലില്ലാഹ്... എന്റെ മോളെ പടച്ചോൻ കൈവിട്ടു കളയൂല്ല.. " ഉപ്പ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു... ഉപ്പയും ഉമ്മയും ഒക്കെ എന്തൊക്കയോ ചർച്ച ചെയ്യുമ്പോളും മനസ്‌ അവിടെ ഒന്നും നിൽക്കുന്നില്ല... ഞാൻ പതിയെ മുകളിലേക്ക് കയറി.. വാതിൽ അടച്ചു കട്ടിലിന്റെ അടിയിൽ നിന്ന് ഒരു പെട്ടി വലിച്ചു..., അതിൽ നിന്ന് ഒരു ഡയറി എടുത്തു.... തുറന്ന് എഴുതാൻ തുടങ്ങി..... ' സഖാവേ... ഇന്നെന്റെ ഒരു സ്വപ്നം നടന്നു... ഞാൻ ഒരു ടീച്ചർ ആയി... നാളെ മുതൽ പോയി തുടങ്ങാം... ' ഡയറി അടച്ചു പെട്ടി അതെ സ്ഥലത്ത് വെച്ചു.. താഴേക്ക് ഇറങ്ങിയപ്പോൾ തന്നെ കണ്ടു അമ്മായിയും മോനും വന്നത്.... " എന്താ വാവേ.. ഇയ്യ് അന്യൻമാരെ നോക്കണേ പോലെ? " അമ്മായി കുശലം ചോദിച്ചു... " ഇങ്ങളെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ ?" എന്റെ പെട്ടന്ന് ഉള്ള ഭവമാറ്റം ആരും അത്ര പ്രതീക്ഷിച്ചില്ല... " മോളെ... " ഉപ്പ എന്നെ നോക്കി.... " എന്താ എല്ലാം ഞാൻ മറന്നു എന്ന് വിചാരിച്ചു വന്നതാണോ....? ഇല്ല... ഒന്നും ഈ ഞാൻ മറക്കില്ല... മറക്കാൻ പറ്റുന്നതോന്നും അല്ലാലോ നിങ്ങൾ എനിക്ക് സമ്മാനിച്ചത്.. അവൾ അത് പറഞ്ഞപ്പോൾ” അവർ തല താഴ്ത്തി... " വീട്ടിൽ വരുന്നവരെ ഇറക്കി വിടാൻ എന്റെ ഉപ്പ എന്നെ പഠിപ്പിച്ചിട്ടില്ല " 5 മിനിറ്റ് കഴിഞ്ഞപ്പോൾ മുറ്റത്ത്‌ കാർ അകന്നു പോകുന്ന ശബ്ദം കേട്ടു. " എന്നാലും വാവേ " ഞാൻ ഉമ്മാനെ ഒന്ന് നോക്കി മുകളിലേക്ക് കയറി... ജോലി കിട്ടിയത് അറിഞ്ഞുള്ള വരവ് ആണ്... താഴെ കുഞ്ഞോൾ ഉമ്മാനോട് എനിക്ക് വേണ്ടി വാദിക്കാൻ തുടങ്ങിയിരുന്നു... എന്റെ ഓർമകൾ വീണ്ടും ആ നശിച്ച ദിവസം ഓർത്തെടുക്കാൻ ഓടി തുടങ്ങിയിരുന്നു.... തുടരും... 📝 അൻസില. എം എസ് 🖤🖤കറുപ്പ് ◼️ #📙 നോവൽ Part 3 കേട്ടറിഞ്ഞ കാലം മുതൽ ഞാൻ മുനീർക്കാക്ക് ഉള്ളതാണെന്ന് അമ്മായി പറഞ്ഞു ഉറപ്പിച്ചിരുന്നു.. അന്നൊക്കെ ഉപ്പ ഗൾഫിൽ നിന്ന് നല്ല പണം അയച്ചുതന്ന് ജീവിതം കഷ്ടപ്പാടിലാതെ നടക്കുന്നുണ്ടായിരുന്നു... അങ്ങനെ പോയ്‌കൊണ്ടിരിക്കെയാണ് ഉപ്പാന്റെ പെട്ടന്നുള്ള മടക്കം... കാൻസർ ആണെന്ന് ആരെയും അറിയിച്ചില്ല... ഇവിടെ വന്നു മുനീർക്കന്റെ കൂടെ പോയാണ് ടെസ്റ്റ്‌കൾ എല്ലാം ചെയ്തതും കീമോ തുടങ്ങിയതും..., എന്ത് കൊണ്ടോ ഉപ്പാക്ക് തോന്നി പെട്ടന്ന് തന്നെ നിക്കാഹ് നടത്തണം എന്ന്... ദിവസം തീരുമാനിച്ചു... എല്ലാ ഒരുക്കങ്ങളും നടത്തി..., അന്നൊരു വെള്ളിയാഴ്ച ആയിരുന്നു.. കോളേജിന്റെ മുന്നിൽ മുനീർക്കാനേ കണ്ടപ്പോൾ വിളിക്കാൻ വന്നതാണെന്ന് കരുതി പക്ഷെ..., മുനീർക്കാന്റെ വാക്കുകൾ ഇന്നും ചെവിക്കുള്ളിൽ മുഴങ്ങി നിൽക്കുന്നുണ്ട്..., ഉപ്പ ഉണ്ടാക്കുന്ന സ്വത്ത്‌ കണ്ടു കല്യാണത്തിന് സമ്മതിച്ച അമ്മായിക്ക് ഇപ്പൊ എന്നെ വേണ്ടാന്ന്... വീട്ടിൽ വന്നു പറയാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്...ഇടറിയ കാലുകൾ കൊണ്ട് വീടെത്തിയത് എങ്ങനെ എന്നറിയില്ല..., എങ്കിലും എനിക്ക് മുന്നേ അമ്മായി കാര്യങ്ങൾ അവതരിപ്പിച്ചു എന്ന് എല്ലാവരുടെ മുഖഭാവം കണ്ടതോടെ മനസിലായി... ഉപ്പാനെ ചേർത്ത് നിർത്തി " പോട്ടെ ഉപ്പാ... ഞാൻ അങ്ങനെ മുനീർക്കനെ കണ്ടിട്ടില്ലാന് പറഞ്ഞു റൂമിലേക്കു കയറി.... ### " വാവേ " കുഞ്ഞോളെ വിളിയാണ് ഓർമയിൽ നിന്ന് ഉണർത്തിയത്. " സാരല്ല... പോട്ടെ... ദാ ശ്രീയാ " ഫോൺ വാങ്ങി ചെവിയോട് ചേർത്ത്. " എന്താ അൻസി നീ വിളിക്കാഞ്ഞേ? " " ഇപ്പൊ അറിഞ്ഞേ ഉള്ളൂ ഡീ " " mm... നിന്റെ സ്വപ്നം പൂർത്തി ആയില്ലേ? " "ആടി " സന്തോഷത്തോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് അറിയാമായിരുന്നു എന്റെ സ്വപ്‍നം ഒരിക്കലും നടക്കില്ലെന്നു... പഠിച്ചിറങ്ങിയ സ്കൂളിൽ തന്നെ ടീച്ചർ ആയി കേറിയപ്പോ അഭിമാനം ആയിരുന്നു.. ഓഫീസിൽ പോയി എല്ലാം ശെരിയാക്കി സ്റ്റാഫ്‌ റൂമിൽ എത്തി.... " ഹായ്... പുതിയ ടീച്ചറെ... തെ അതാണ് ടേബിൾ " അടുത്ത് കിടക്കുന്ന ടേബിൾ ചൂണ്ടി കാണിച്ചത് പറഞ്ഞയാളെ ഞാൻ നോക്കി.. ഒരു സുന്ദരി കുട്ടി... " ഐആം നേത്ര " കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞു. " അൻസില " പിന്നീട് എല്ലാവരെയും പരിചയപ്പെട്ടു... " ഒരാൾ കൂടി ഉണ്ട് ട്ടോ ടീച്ചറെ... 2 ഡേയ്‌സ് ലീവ് ആണ് " നേത്ര അത് പറഞ്ഞപ്പോൾ ഞാൻ അടുത്ത ടേബിളിൽ നോക്കി... വൃത്തിയായി വെച്ചിരിക്കുന്ന എക്സാം പേപ്പർസ്.. അറ്റൻഡ്ൻസ് രജിസ്റ്റർ ന്യൂസ് പേപ്പേഴ്സ്... " ടീച്ചറെ... 9ആം ക്ലാസിൽ പൊയ്ക്കോ ട്ടോ... റാഷി സർ ഇന്ന് ലീവ് ആണ് " ആ പേര് കേട്ടപ്പോൾ കണ്ണൊന്നു നിറഞ്ഞു...പെട്ടന്ന് തന്നെ ഒരു ചിരിയോടെ രജിസ്റ്റർ എടുത്ത് ക്ലാസിലെക്ക് നടന്നു.... തുടരും... 📝 അൻസില. എം എസ് #📙 നോവൽ കറുപ്പ് ◼️ Part 4 പണ്ട് പഠിച്ച ക്ലാസ് മുറികൾ..., ബോർഡ്‌, ബെഞ്ച്, ഡസ്ക്... ഓർമകളുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരിന്നു. " ഗുഡ് മോർണിംഗ് ടീച്ചർ " അതെ ഒഴുക്കും താളവും... തിരിച്ചു വിഷ് ചെയ്ത് ക്ലാസിൽ ഒന്ന് കണ്ണോടിച്ചു. " ടീച്ചർ ഇന്ന് ക്ലാസ് എടുക്കുമോ? " ചോദ്യം വന്ന സ്ഥലത്തേക്ക് നോക്കി. " അയ്യോടാ... ടീച്ചർക്ക്‌ ഈ ക്ലാസ് എടുത്ത താങ്ങാൻ പറ്റുവോ? " അതെ ടോണിൽ ഉള്ള മറുപടി അവൻ പ്രതീക്ഷിച്ചില്ല. " ആദ്യം നമ്മൾക്കു ഒന്ന് പരിചയപ്പെടുന്ന ചടങ്ങ് നടത്തി കളയാം " ഓരോരുത്തരെ ആയി പരിചയപ്പെട്ടു. " ടീച്ചറെ.. റാഷി സർ ഇനി വരൂലേ? " " അതെന്താടാ ഞാൻ പോരെ ? " രജിസ്റ്റർ എടുത്തുകൊണ്ടു ചോദിച്ചു... എല്ലാവരും അറ്റൻഡൻസ് പറഞ്ഞു കഴിഞ്ഞു വീണ്ടും അവരെ നോക്കി. " നിങ്ങളെ റാഷി സർ നാളെ മുതൽ വരും... ഇന്ന് ഇവിടെ ആരും ഇല്ലാത്തത് കൊണ്ട് വന്നതാ ഞാൻ " " യ്യോ... അപ്പൊ ടീച്ചർ ഞങ്ങളെ പഠിപ്പിക്കൂല്ലേ? " " പിന്നെ.... ഇനി മുതൽ ഞാൻ ആണ് നിങ്ങളെ മലയാളം ടീച്ചർ " " ടീച്ചറെ... " " ആ.. പറയ് " ചോദ്യം കേട്ട ഭാഗത്തേക്ക് തല തിരിച്ചു. " ടീച്ചർന്റെ വീട് എവിടാ? " " നിന്റെ പേരെന്തായിരുന്നു... ?" " ആഷിക് " " എന്തിനാടാ ആഷിക്കെ എന്റെ വീട്? " " വെറുതെ " മറുപടി പറയും മുന്നേ ബെൽ അടിച്ചു. " ഓക്കേ... അപ്പൊ നാളെ മുതൽ നമ്മൾക്കു സ്റ്റാർട്ട്‌ ചെയ്യാം ട്ടോ " അവരുടെ തലയാട്ടൽ കണ്ടു ചിരിയോടെ പുറത്തേക്ക് ഇറങ്ങി... ********************* " ടീച്ചറെ വീട് ഇവിടെ അടുത്താണോ? " " അതെ... " "ശെരിയെന്നാ... ബസ് ഇപ്പൊ വരും " നേത്രയ്ക്ക് ഒരു ചിരി സമ്മാനിച്ചു നടന്നു .... ******************** "വാവേ " കുഞ്ഞോൾ വിളിച്ചപ്പോ ആണ് വീട് എത്തിയത് അറിഞ്ഞത്. " എങ്ങനെ ഉണ്ടാർന്നു ക്ലാസ് ഒക്കെ ?" " കൊഴപ്പം ഇല്ല... വല്ല്യ മോശം ഇല്ലാത്ത കുട്ട്യോൾ ആണ് " " മ്മ്.. പിന്നെ.., അമ്മായി വന്നു ഉപ്പാനെ എന്തൊക്കെയോ പറഞ്ഞിട്ട് പോയി . ഇപ്പൊ ഗവണ്മെന്റ് ജോലി കിട്ടിയതോണ്ട് മുനീർക്കക് നിന്നോട് പിന്നേം മുഹബത് ആണെന്ന് " " അങ്ങനെ തോന്നുമ്പോ തോന്നുമ്പോ എടുക്കാനും കളയാനും ഞാനെ കറിവേപ്പില അല്ലാന്ന് പറഞ്ഞേക്ക് നിന്റെ അമ്മായിയോട്.. " " എന്റെ അമ്മായിയോ? " ഓളെ അടുത്ത ചോദ്യവും ഉത്തരവും വരുന്നതിന് മുന്നേ മുകളിലേക്ക് കയറി.. ഒന്ന് ഫ്രഷ് ആയി ഡയറി എടുത്തു... ' സഖാവേ... ഇന്ന് ആദ്യ ദിവസം ആയിരുന്നു... നിന്റെ ഓർമ്മകൾ പൂക്കുന്ന ആ വഴികളിൽ കൂടി ഞാൻ വീണ്ടും നടന്നു... അടുത്തെവിടെയോ നിന്റെ ഗന്ധം വീശുന്ന പോലൊരു തോന്നൽ.... സ്വന്തം ആകില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കാൻ എനിക്ക് മടിയൊന്നും ഇല്ല... നിന്റെ പ്രാണന്റെ പാതിയാവാൻ കൊതിയാണെനിക്......... ' വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കാതെ ഡയറി അടച്ചു...., ആഗ്രഹങ്ങൾ.., സ്വപ്‌നങ്ങൾ, പൂർത്തിയാക്കാൻ എനിക്ക് മുന്നിൽ ഇനിയും പലതും ഉണ്ട്.... വിടരാനുള്ള അടുത്ത പ്രഭാതം നോക്കി ഞാൻ കണ്ണുകൾ അടച്ചു.... തുടരും... 📝 അൻസില. എം എസ് #📙 നോവൽ ◼️കറുപ്പ് Part 5 " ടീച്ചറെ ...." തിരിഞ്ഞ് നോക്കി... " എന്താ ആഷിക്കെ ?" " ടീച്ചർ നടന്ന വരുക? " "അതേല്ലോ " " ടീച്ചർക്ക് അജ്മൽനെ അറിയൂവോ? " " ഏത് അജ്മൽ ?" " 10ഇൽ ടീച്ചറെ കളിയാക്കി ചിരിക്കാറുള്ള...?" " ഓ ...അജ്മൽ ....മ്മ് .....എനിക്കറിയാം " " ഇക്കാക്ക ടീച്ചറോട് അനേഷണം പറഞ്ഞിന് ട്ടോ " " ഓഹോ ...നിന്റെ ഇക്കയാണ് ല്ലേ? " അവൻ ചിരിച്ചു കൊണ്ട് ക്ലാസിലേക്ക് കയറി ... ഞാൻ സ്റ്റാഫ്‌ റൂമിലേക്കും .. അജ്മൽ ....പണ്ടെന്നേ കറുമ്പി എന്ന് വിളിച്ചു കളിയാക്കി നടന്നവൻ ..., ഒരു പരിധി വരെ അവന്റെ ആ വിളി ഒരുപാട് ആത്മവിശ്വാസം തന്നിട്ടുണ്ട് ...., പല രാത്രികളിലും എനിക്കും ജീവിക്കണം എന്ന് ഉരുവിട്ട് കൊണ്ട് കിടന്നുറങ്ങാൻ പ്രചോദനം തന്നത് അവനാണ്. " എന്താ ടീച്ചറെ ....ഇത്ര ആലോചന? " നേത്രയുടെ ചോദ്യം കേട്ടപ്പോൾ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു ... " ഗുഡ് മോർണിംഗ് നേത്ര " ശബ്ദം കേട്ടു തലഉയർത്തി നോക്കി.... " മോർണിംഗ് സാറേ " നേത്ര ഒരു ചിരിയോടെ തിരിച്ചും വിഷ് ചെയ്തു. " ടീച്ചറെ ...ഇതാണ് റാഷി സർ " ഒന്ന് ചിരിച്ചു... " ക്ലാസിൽ പോട്ടെ?? " എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോ കണ്ണിൽ എവിടെയോ മുത്തുമണികൾ താഴേക്ക് വീഴാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു ... ********************* ആരെയും നോക്കാതെ മുറിയിലേക്ക് കയറി ...ബെഡിലേക്ക് വീണപ്പോഴേക്കും ഫോണിലേക്ക് കാൾ വന്നു.. "ശ്രീ ..." " അൻസി ...നീ ഇന്ന് റാഷിനെ കണ്ടോ? " "മ്മ് " " പോട്ടെ ഡി ...." " ഹേയ് ...എനിക്ക് കൊഴപ്പം ഒന്നും ഇല്ല " കൂടുതൽ ഒന്നും പറയാതെ കാൾ കട്ട്‌ ആയി ... റാഷിക്ക് ..., ശ്രീയുടെ ബെസ്റ്റ് ഫ്രണ്ട് ...പറയാതെ ഇന്നും മനസ്സിൽ നീറി കൊണ്ടിരിക്കുന്ന പറിച് കളയാൻ കഴിയാത്ത ഒരിഷ്ടം ..., എന്റെ പ്രിയ സഖാവ് ...ഒരുപക്ഷെ ...., മുന്നിൽ ചെന്ന് പറയാൻ ഉള്ള ധൈര്യകുറവ് ...അതിന്നും ഉണങ്ങാത്ത മുറിവായി നീറി കൊണ്ടിരിക്കുന്നു ....മരിച്ചാലും മായാത്ത ഇഷ്ട്ടമായി ....ഈ കളറിനോട് ഏറ്റവും കൂടുതൽ വെറുപ്പ് തോന്നിയതും ആ ഇഷ്ടത്തിന് മുന്നിലാണ് തുടരും... 📝 അൻസില. എം എസ് #📙 നോവൽ ◼️കറുപ്പ് Part 6 രാവിലെ പ്രതീക്ഷിച്ച പോലെ ശ്രീ ഉണ്ടായിരുന്നു കൂടെ... " ഇനിയെങ്കിലും നിനക്ക് പറഞ്ഞൂടെ അൻസി ?" " എന്ത് കണ്ടിട്ടാഡി ...? ഇപ്പൊ തന്നെ കുഞ്ഞോൾടെ ഒപ്പം നടക്കുമ്പോ ഓരോരുത്തരും പറയുന്നത് കേൾക്കാൻ വയ്യാഞ്ഞിട്ടാ...." ബാക്കി പറയാൻ അവൾ സമ്മതിച്ചില്ല... " എല്ലാം എനിക്ക് അറിയുന്നത് അല്ലെ ...പിന്നേം " " അതൊന്നും സാരല്ല ഡി ...പിന്നെ നമ്മൾ ആഗ്രഹിച്ചത് എല്ലാം കിട്ടിയ ജീവിതത്തിന് ഒരു രസം ഉണ്ടാവില്ല " നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ നോക്കാതെ പറഞ്ഞു .., എനിക്കറിയാം ആ കണ്ണുകളും എനിക്ക് വേണ്ടി നിറയുന്നുണ്ട് ... ****************** " ടീച്ചർ ശ്രീടെ ഫ്രണ്ട് ആണ് ല്ലേ? " പെട്ടന്ന് ഉള്ള ചോദ്യം കേട്ടു ഒന്ന് ഞെട്ടി. " അ ....അതെ " " എന്നിട്ടെന്താ ഇന്നലെ പറയാഞ്ഞേ? " " അത് ...പിന്നെ ...എനിക്ക് അറിയില്ലായിരുന്നു " മറ്റു ചോദ്യങ്ങൾ വരും മുന്നേ പുറത്തേക്കിറങ്ങി .. ഉച്ചക്കാണ് പോസ്റ്മാൻ ഒരു ലെറ്റർ കൊണ്ട് തന്നത്... " ആരാ ടീച്ചറെ കാത്തോക്കെ അയക്കാൻ ...? അതും ഈ കാലത്ത്? " റാഷിയുടെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരി മാത്രം ആക്കി ...ലെറ്റർ പൊട്ടിച്ചു വായിച്ചു .... ' നിന്റെയി കറുപ്പിനോട് ആണെനിക്ക് ഇഷ്ട്ടം ...' ഒറ്റ വാചകം മാത്രം ... അപ്പോഴേക്കും ബെൽ അടിച്ചു .,ലെറ്റർ ബാഗിനുള്ളിലേക് തിരുകി ബുക്കും എടുത്ത് ക്ലാസിലേക്കു നടന്നു .... "ഗുഡ് ആഫ്റ്റർനൂൺ ടീച്ചർ " കുട്ടികളുടെ സൗണ്ട് കേട്ടപ്പോൾ മനസൊന്നു തണുത്തു .., "എല്ലാരും വർക്ക്‌ ഒക്കെ ചെയ്തിട്ടില്ലേ? " തലയാട്ടി കൊണ്ട് എല്ലാരും മൂളി .. " ശെരി ...എന്നാ പിന്നെ ആഷിക്ക് വാ ..." അവൻ ബുക്ക്‌ എടുത്ത് എന്റടുത്തു വന്നു.... " ഉറക്കെ വായിച്ചോ " ബുക്ക്‌ നിവർത്തി അവൻ വായിക്കാൻ തുടങ്ങി " ബാല്യകാല സഖി " " നീയി ബുക്ക്‌ വായിച്ചോ? " " ആ ടീച്ചർ ...എന്നിട്ട തയ്യാർ ചെയ്തേ ",... അവന്റെ ഓരോ വരികളിലും മജീദും സുഹ്‌റയും കണ്മുന്നിൽ വന്നു ജീവിച്ചു കാണിച്ചു തന്നു... " ഗ്രേറ്റ്‌ ...നന്നായിട്ട് ഉണ്ട് ..." തോളിൽ തട്ടി ഞാൻ അത് പറഞ്ഞപ്പോ അവന്റെ മുഖം തിളങ്ങി. " നെക്സ്റ്റ് ...നക്ഷത്ര വാ " ബുക്ക്‌ എടുത്ത് എന്റടുത്തു വന്നു.... " ഇത് സ്റ്റോറി ആണ്? " " രണ്ടാമൂഴം " അവളും എം .ടി വാസുദേവൻ സർന്റെ വാക്കുകൾക്ക് ജീവൻ നൽകി ...., " എല്ലാരും ഇത് പോലെ എഴുതി കാണും എന്ന് കരുതുന്നു ...എല്ലാരും വായിക്കണം ...,ആരേലും രാമായണം വായിച്ചിട്ടുണ്ടോ? " "ആ ...ഞാൻ കേട്ടിട്ടുണ്ട് ടീച്ചറെ " ക്ലാസിൽ അധികം സംസാരിക്കാത്ത ..നവീൻ ആണ് ...ശബ്ദം കേട്ടു എല്ലാരും അത്ഭുദത്തോടെ അവനെ നോക്കി. " എവിടുന്ന്? " "പണ്ട് അമ്മാമ വായിച്ചു തരും " " ശെരി ..നവീൻ ഇരിക്ക് ... ഓരോ പുസ്തകങ്ങളും നമ്മൾക്കു ഓരോ വാതിൽ തുറന്നു തരും ...., ഒരുപാട് ജീവിതമൂല്യങ്ങൾ ..., അറിവുകൾ ,അങ്ങനെ ഒരുപാട് കാര്യങ്ങൾ ..അതൊക്കെ നമ്മൾ നേടണം ....ഒരു പരിധി വരെ അതിന് വായന നമ്മളെ സഹായിക്കും ...." അപ്പോഴേക്ക് ബെൽ അടിച്ചു ... " സൊ ....നാളെ ടെസ്റ്റ്‌ ഉണ്ടാവും ...നല്ലോണം പഠിച്ചിട്ട് വരണം കേട്ടോ " ... വൈകുന്നേരം പോകുമ്പോ ആഷിക്കിനൊപ്പം അജ്മൽഉം ഉണ്ടായിരുന്നു... " അൻസി ...ദേ നിന്നെ കണ്ടേ മുതൽ ഇവൻ ഭയങ്കര ഡീസന്റ് ആണ് ട്ടോ ...ഫുൾ ടൈം പഠനം ...ഇന്നലെ കുത്തിയിരുന്ന് ഒരു ബുക്ക്‌ ഒക്കെ വായിച്ചു ...ജീവിതത്തിൽ ആദ്യയിട്ട ഞാൻ കാണുന്നെ ...." " നിനക്കിനി അങ്ങനെ പലതും കാണേണ്ടി വരും ....അല്ലെ ആഷിക്കെ? " അവൻ എന്നെ നോക്കി ചിരിച്ചു "ഇക്കാ ...ഞാൻ ഇപ്പൊ വരാം " അവൻ പോവുന്നത് നോക്കി അജ്മൽ പറഞ്ഞു.. " ഒരുപാട് നന്ദിഉണ്ടെടോ ....അവനെ ഇങ്ങനെ മാറ്റി തന്നതിന് ...ഇന്നും കുടുംബത്തിലോ നാട്ടിലോ ഒരു പരിപാടിക്കും അവൻ വരില്ല ...എല്ലാരും കളിയാക്കും പോലും ...അവൻ കറുത്തിട്ടാണെന്ന് പറഞ്ഞു ..ഇതിനിടയിൽ ആണ് നീ ടീച്ചർ ആയി വന്നത് പറഞ്ഞത് ...നിന്നെ കളിയാക്കിയ കഥയൊക്കെ കേട്ടപ്പോ ആൾക്ക് നല്ല ഫീൽ ആയി ...ഇപ്പൊ നിന്റെയാ ചോദ്യം എന്നോട് ചോദിക്കും ' കറുത്തവർക്ക് ജീവിക്കണ്ടെന്ന് ' ഇന്നും അതിന് മറുപടി ഇല്ലെടി ...എത്ര ഇല്ലെന്ന് പറഞ്ഞാലും കറുപ്പെന്ന് പറഞ്ഞ ആരായാലും ആദ്യമൊന്ന് അയ്യേ പറയും ല്ലേ ?" " മനസ് വെളുത്ത മതിയെടോ ...പിന്നേ ഈ കറുപ്പ് കണ്ടു കൂടെ കൂട്ടുന്നോർ മതിയെന്ന് പറ ....നമ്മൾ തന്നെ കണ്ടില്ലേ .....എന്നെ ഏറ്റോം കരയിച്ചവൻ ആണ് നീ ...എന്നിട്ടോ ..? അതാടോ ജീവിതം " ആഷിക്ക് വരുന്നത് കണ്ടപ്പോ ഞാൻ പതിയെ നടന്നു തുടങ്ങി ..ഇനി ശനിയും ഞായറും ആണ് ....ശാന്തമായ മനസോടെ ഞാൻ നടന്നു ...,ഇനി എന്നെ കാത്ത് നിൽക്കുന്ന ദുരന്തവാർത്ത അറിയാതെ ... രാവിലെ എഴുന്നേറ്റു ചെന്നപ്പോൾ ഉപ്പ നല്ല സന്തോഷത്തിൽ ആണ് ...ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ കാണുന്നത് ഒരുമിച്ചു ഇരുന്ന് ചായകുടിച്ചു ...ഇച്ചിരി നേരം വർത്താനം പറഞ്ഞിരുന്നു ... " ഒന്ന് ജാനി ചേച്ചിയെ കണ്ടിട്ട് വരട്ടെ ..." " ഞാനും " കുഞ്ഞോൾ എനിക്കൊപ്പം ഇറങ്ങി ...അവിടെ പോയിരുന്നു കുറെ നേരം ചേച്ചിയോട് സംസാരിച്ചു. " അടുത്താഴ്ച ഞങ്ങൾ നാട്ടിൽ പോവുന്ന വാവേ ..." "ആണോ ...അപ്പൊ ഇനി ഇവിടെ ഉറങ്ങിയ പോലെ ആവുമല്ലോ " " എല്ലാവരെയും കണ്ടിട്ട് ഒരുപാട് കാലം ആയില്ലേ " " മ്മ് " ... ഉച്ച ആയപ്പോഴാണ് തിരികെ വീട്ടിലേക്കു പോയത് ..., ഞാൻ ഉള്ളത് കൊണ്ട് ഉമ്മച്ചി നല്ല തേങ്ങചോറും ബീഫ് വരട്ടിയും ഉണ്ടാക്കിയിട്ടുണ്ട് ..., കുഞ്ഞോൾ അപ്പോളും ജാനി ചേച്ചി കൊടുത്ത ഉപ്പിലിട്ട അമ്പഴങ്ങ തിന്നുന്ന തിരക്കിൽ ആണ് ...ചോറ് തിന്ന് കഴിഞ്ഞപ്പോൾ ആണ് ഉപ്പാക്ക് എന്തൊക്കെയോ വയ്യായ്യ്മ തോന്നിയത് ...., എന്തെങ്കിലും ചെയ്യും മുന്നേ ഞങ്ങളെ വിട്ട് ഉപ്പ പോയിരുന്നു ... " ഇപ്പൊ ജോലി കൂടി കിട്ടിയപ്പോ അഹങ്കാരം അല്ലെ അതിന് ...?" " അല്ലെങ്കിലും എന്ത് കണ്ടിട്ടാ ...കാക്ക മാറി നിക്കണം .., ആ ഇളയതിന്റെ ജീവിതംകൂടി ഇല്ലാണ്ട്ആവും ..." എന്നെ കുറിച്ചുള്ള ചർച്ച ആണ് ..അമ്മായി ആണ് മുന്നിൽ ...ഉപ്പ പോയി 3 ദിവസം കഴിയും മുന്നേ ആണിത്. " വാവേ ...ഞങ്ങൾ പോവാ എന്ന " കുറച്ചു മുന്നേ എന്റെ കുറ്റം പറഞ്ഞവർ ആണ് .... "മ്മ് " അവർ തിരിഞ്ഞു നടന്നു ... " അമ്മായി ..." തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അവർക്ക് അടുത്തേക്ക് പോയി... " ഇങ്ങളുടെ മോൻ എന്റെ സൗന്ദര്യം കണ്ടു കെട്ടാൻ വന്നത് അല്ലാലോ ...ആദ്യവും ഇപ്പോളും ....എന്റെ പണം .., അത് മാത്രം ആയിരുന്നില്ലേ ഇങ്ങളെ മനസിൽ ...എന്റെയി കാക്ക തോറ്റുപോകുന്ന കളർ കണ്ടു വരുന്നവൻ ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോളാം ...ഇനി ഇല്ലേൽ എന്റേം കുഞ്ഞോൾടേം ജീവിതം ഓർത്ത് ആരും കരയണ്ട " അതും പറഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി ... അപ്പോഴാണ് ആഷിക്ക് വന്നത് ...,കൂടെ അജ്മൽഉം ഉണ്ട്. " ക്ലാസിൽ പോയില്ലേ? " "പോയി ടീച്ചറെ ....അന്ന് വന്നിട്ട് ടീച്ചറെ കാണാൻ പറ്റിയില്ല " അവരെ ഹാളിൽ ഇരുത്തി ...,അപ്പോളേക്കും ഏകദേശം എല്ലാവരും പോയി കഴിഞ്ഞിരുന്നു ...ഇത്തിരി സമയം ഇരുന്ന് അവരും ഇറങ്ങി ....രാത്രി ഉമ്മയും കുഞ്ഞോൾഉം കഞ്ഞി കുടിചെന്ന് വരുത്തി , അവളെ ഉമ്മാക്ക് ഒപ്പം കിടത്തി ...ഞാൻ റൂമിലേക്കു കയറി ...കുറച്ചു നേരം കട്ടിലിൽ ഇരുന്ന് പിന്നെ ഡയറി എടുത്തു.. ' സഖാവേ ...പേടി തോന്നുകയാണ് ...ഒറ്റയ്ക്ക് ആയത് പോലെ ...കൂടെ വേണം എന്നൊരുപാട് ആഗ്രഹിക്കുന്നുണ്ട് ഞാൻ ....' പതിയെ ഉറക്കത്തിലേക്ക് മയങ്ങി വീണു ********************* കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് സ്കൂളിലേക്ക് പോയത് ...ഇപ്പൊ ജോലിയിൽ കേറിയത് കൊണ്ട് ലീവ് ഒന്നും അധികം കിട്ടിയില്ല ....ടേബിളിൽ ഇരുന്നപ്പോ നേത്ര ടീച്ചർ ഒരു ലെറ്റർ ഏൽപ്പിച്ചു ..ഞാനത് തുറന്ന് നോക്കി. ' പ്രണയിനി ....നിന്റെ തളർച്ചയിൽ നെഞ്ചോട് ചേർക്കാൻ കഴിയുന്നില്ല എങ്കിലും എന്നുമെന്റെ ഹൃദയം നിന്നോടൊപ്പം ഉണ്ട് ' അത് ബാഗിൽ ഇട്ട് തല ഉയർത്തി നോക്കി ...പലരുടെയും കണ്ണുകൾ എന്റെ മുഖത്ത് ആണ് "ആരാടോ ...സ്ഥിരം ആയി ഇങ്ങനെ ലെറ്റർ എഴുതാൻ?” നേത്ര ആണ്... " നമ്മൾക്കും വേണ്ടേ ടീച്ചറെ ആരേലും" ഞാൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. " ആരേലും പറ്റിക്കുന്നുണ്ടാവും ....അല്ലാണ്ട് ഇതിനൊക്കെ ആര് അയക്കാനാ കത്ത്? " രശ്മി ടീച്ചറുടെ കമന്റ്‌ ആണ് ...നിറഞ്ഞു വന്ന കണ്ണുകൾ അവർ കാണാതെ തുടച്ചു അവർക്ക് നേരെ തിരിഞ്ഞു ... തുടരും... 📝 അൻസില. എം എസ് #📙 നോവൽ കറുപ്പ് ◼️ Part 7 "ടീച്ചറെ .....ഈ കറുപ്പ് അത്ര മോശം നിറം ഒന്നും അല്ല ....എബ്രഹാം ലിങ്കണും എപിജെ സാറും രജനികാന്തും ഒക്കെ കറുപ്പ് തന്നെ അല്ലെ ....അവരൊക്കെ കറുപ്പാണെന്ന് കരുതി ഒന്നും ആവാതെ ഇരുന്നിട്ടില്ല ...ഞാൻ പഠിച്ച ഒരു കാര്യം ഉണ്ട് ...കറുത്തവനും വെളുത്തവനും അവസാനം കിട്ടുന്നത് ആറടി മണ്ണാണ് ...അവിടെ നമ്മൾക്കു കൂട്ടുവരുന്ന ആർക്കും വെളുപ്പും കറുപ്പും ഉണ്ടാവില്ല ...പിന്നെ ....ഈ മനസ്ഥിതി വെച്ച് പഠിപ്പിക്കാത്ത കൊറച്ചു ടീച്ചേർസ് ഉള്ളത് കൊണ്ട് ഞാനൊക്കെ ഇതാ ഇവിടെ നിക്കുന്നു ...ടീച്ചറെ പോലുള്ളവർ ആണേൽ തെ ..., ഈ നാട് പിന്നേം പോവും സവർണ്ണരും അവർണ്ണരും ഒക്കെ ആയി "തിരിഞ്ഞു നോക്കാതെ പോകുമ്പോൾ എനിക്ക് കാണാമായിരുന്നു പലരുടെയും മുഖഭാവം .... നേരെ പോയത് 8ആം ക്ലാസിലേക്ക് ആണ്. " ഗുഡ് മോർണിംഗ് ടീച്ചറെ " ചിരിച്ചു കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു ...8.ചുമ്മാ എന്റെ ക്ലാസ് ആണ് " എല്ലാരും അറ്റെൻഡൻസ് പറ " " എന്ത് പറ്റി ..ഇന്നും നിഹാൽ ലീവ് ആണല്ലോ " ellaarun മുഖത്തോട് മുഖം നോക്കി. " എന്ത് പറ്റി ആനന്ദ് ...?" " ടീച്ചറെ ...അവൻ മഞ്ഞപ്പിത്തം ആണെന്നാ അമ്മ പറഞ്ഞെ ..." "അതെങ്ങനെ? " " ടീച്ചർ ...അവൻ എന്നും സ്കൂൾ വിട്ട് പോവുമ്പോ അപ്പറത്തെ കടേന്നു വെള്ളം കുടിക്കും " പ്രാർത്ഥന അത് പറഞ്ഞപ്പോ ഉള്ളിൽ എന്തോ ഒരു പിടച്ചിൽ ... " നിങ്ങളോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവിടെ നിന്ന് വെള്ളം കുടിക്കരുത് എന്ന് ....? നിങ്ങൾ 8 ഇൽ അല്ലെ പഠിക്കുന്നെ ..." അതും പറഞ്ഞു ഞാൻ കസേരയിൽ ഇരുന്നു ... നിഹാൽ .., ക്ലാസിൽ അത്യാവശ്യം പഠിക്കുന്ന ആക്റ്റീവ് ആയ കുട്ടി ആണ് ...ഉപ്പയും ഉമ്മയും ഗൾഫിൽ ...ഇവിടെ ഉപ്പുപ്പന്റെയും ഉമ്മാമന്റേം ഒപ്പം ആണ് ... " ഓക്കേ ...എന്തായാലും ബുക്ക്‌ എടുക്ക് " പാഠ ഭാഗങ്ങൾ പറയുമ്പോളും നിഹാൽ തന്നെ ആയിരുന്നു മനസിൽ .. ************************* " നീ എന്തിനാ അൻസി വിളിച്ചേ ...?" ശ്രീ ആണ്. "ഡീ ....നീ ഏട്ടനോട് ഞാൻ മെസ്സേജ് അയച്ച കാര്യം പറഞ്ഞോ? " " ആടി ...അവര് നാളെ വരും " "മ്മ് .." ശ്രീയുടെ ഹുസ്ബൻഡ് ആണ് രഞ്ജിത്ത് ഏട്ടൻ ..ഹെൽത്ത്‌ ഡിപ്പാർട്മെന്റ്ൽ ആണ് .... പിറ്റേന്ന് ഞാൻ പോകുമ്പോഴേ കണ്ടു ...നാട്ടുകാരും പോലീസും വളഞ്ഞിട്ടുരിക്കുന്ന ജീവന്റെ കട .. " മോൾ അറിഞ്ഞില്ലേ .....?" "എന്ത് ?" " ദേ ...അവന്റെ കടേന്ന് വെള്ളം കുടിച്ച കൊച്ചിന്ന് മഞ്ഞപിത്തം ആണ് പോലും ...അവർ പരാതി കൊടുത്തിട്ട് അനേഷിച്ചു വന്നതാ ...നോക്കുമ്പോ കഞ്ചാവ് അടക്കം ഉണ്ട് പോലും " തോമസ് ചേട്ടൻ വിവരിച്ചു തന്ന കാര്യങ്ങൾ കേട്ടു അന്തം വിട്ടു പോയി ...കാരണം , സ്കൂളിലെ ടീച്ചേർസ് അടക്കം അവിടുത്തെ കസ്റ്റമർസ് ആണ് ...എല്ലാരേം എന്ത് നന്നായിട്ട അവൻ പറ്റിച്ചത് .....അങ്ങോട്ട് പോവാതെ നേരെ സ്റ്റാഫ് റൂമിലേക്ക് കയറി.,, " ടീച്ചർ കണ്ടില്ലേ പുറത്തെ ബഹളം? " റാഷി സർ ആണ്. " മ്മ് " എല്ലാ ചോദ്യങ്ങൾക്കും ചെറിയ ഉത്തരങ്ങൾ ആയത് കൊണ്ടാവാം പിന്നെ നേത്രയോട് ആയി സംസാരം ...ബെൽ അടിച്ചപ്പോൾ രജിസ്റ്റർ എടുത്ത് ക്ലാസിലേക്ക് നടന്നു. " കറുപ്പ് അത്ര മോശം കളർ ഒന്നും അല്ല കേട്ടോ ...ഇന്നലെ രശ്മി ടീച്ചർക്ക് കൊടുത്തത് നന്നായിട്ടുണ്ട് ..." ഒരു മൂളൽ പോലെ റാഷി സർന്റെ ശബ്ദം ചെവിയിൽകൂടി കടന്ന് പോയി... ആ സന്തോഷത്തോടെ ക്ലാസ് എടുത്തു ... വീട്ടിലേക്ക് കയറുമ്പോൾ ഒക്കെ കോലായിൽ ഇരിക്കുന്ന ഉപ്പാനെ വല്ലാതെ മിസ്സ്‌ ചെയ്യും ...കണ്ണുകൾ നിറഞ്ഞു അല്ലാതെ കയറാൻ പറ്റാറില്ല ...നെഞ്ചോട് ചേർത്ത് വെച്ചത് എന്തോ പറിച്ചു കൊണ്ട് പോയത് പോലെ ....മറക്കാൻ പറ്റുന്നില്ല ....സ്നേഹം കൊതിച്ചപ്പോ ഉപ്പാക്ക് സമയം ഇല്ല ...ഇപ്പൊ സമയം കിട്ടിയപ്പോൾ പടച്ചോൻ അങ്ങ് വിളിച്ചു. " വാവേ " ഉമ്മാന്റെ വിളി ആണ് ഓർമയിൽ നിന്ന് ഉണർത്തിയത് .. " രമേശൻ ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട് ...ഇനിയും ..." ഉമ്മാക്ക് പൂർത്തി ആക്കാൻ സാധിച്ചില്ല. " ഉമ്മ ...ഞാൻ ..., കുഞ്ഞോളെ " " എല്ലാം പറഞ്ഞു ...നിനക്ക് ജോലിക്ക് പോവാം ..സാലറി കുഞ്ഞോളെ ആവിശ്യത്തിന് കൊടുക്കാം ...അവർക്ക് നിന്നെ മാത്രം മതീന്ന് " " മ്മ് " ....ചത്ത മനസോടെ സമ്മതം മൂളി മുകളിലേക്ക് കയറി ... ഡയറി എടുത്തപ്പോൾ കൈകൾ വിറച്ചു ...വാക്കുകൾ ഒന്നും വിരൽ തുമ്പിലേക്ക് വരാത്തത് പോലെ ‘സഖാവേ ...എന്റെ ഇഷ്ട്ടം മരിക്കുകയാണ് ...നിന്റെ പാതിയാവാൻ കൊതിച്ച ഞാൻ ....., നിന്റെ വാശികളെ ഇല്ലാതാക്കാൻ കൊതിച്ച ഞാൻ ..., നിന്റെ പുഞ്ചിരിയെ പ്രണയിച്ച ഞാൻ ...., ഇന്നിവിടെ മരിക്കുകയാണ് ....മറ്റൊരു വഴി എനിക്ക് മുന്നിൽ ഇല്ല ...എന്റെ ജീവിതത്തേക്കാൾ എനിക്കിപ്പോ ഇവരെ നോക്കണം ....ഞാൻ കാരണം എന്റെ അനിയത്തി കരയാൻ പാടില്ല ....ആരാരും അറിയാത്ത എന്റെ ഇഷ്ട്ടം ഇവിടെ മരിക്കട്ടെ ' .. ഡയറി അടച്ചു വെച്ച് കുറച്ചു നേരം കിടന്നു ...അപ്പോളാണ് ഫോൺ ബെൽ അടിച്ചത് ...നേത്രയാണ്. " എന്താ ടീച്ചറെ? " " ടീച്ചർ അറിഞ്ഞില്ലേ .....നമ്മളെ റാഷി സർന്റെ ക്ലാസിലെ ആഷിക്ക് ഇല്ലേ ...ആ കുട്ടിക്ക് ആക്‌സിഡന്റ് ആയി ....ബൈക്ക് ലോറിയിൽ ഇടിച്ചതാണെന്ന പറഞ്ഞെ ...ന്യൂസ് ഉണ്ട് ..." അത് കേട്ടതും തല പെരുത്തു കയറി ....ഫോൺ കയ്യിൽന്ന് ഊർന്ന് പോയി ...3,4 മിനിറ്റ് അതെ ഇരുപ്പ് ഇരുന്നു ...പിന്നെ ഫോൺ എടുത്ത് ന്യൂസ്‌ നോക്കി ....' ലോറിയും ബൈക്കും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു ...നടുവിൽ റസാഖിന്റെ മകൻ ആഷിക്ക് (14 ) ആണ് മരിച്ചത് ' ബാക്കി വായിക്കാൻ നിറഞ്ഞ കണ്ണുകൾ അനുവദിച്ചില്ല.,, അപ്പോഴേക്കും പലസ്ഥലങ്ങളിൽ നിന്നും അവന്റെ മരണഫോട്ടോകൾ വന്നു ഗാലറി നിറഞ്ഞിരുന്നു ...മരണഫോട്ടോകൾ ..., ഏതെങ്കിലും ഒരു കാലത്ത് ആ മാതാപിതാക്കളോ സഹോദങ്ങളോ ആ ഫോട്ടോ കാണാൻ ഇടവന്നാൽ ....പറിഞ്ഞു പോയ വലത് കയ്യും ചോര കിനിഞ്ഞിറങ്ങുന്ന നെറ്റിയും ....മനസ്സിൽ ഓർക്കാൻ കൂടി വയ്യ ...രാവിലെ തന്നെ കുഞ്ഞോളെ കൂട്ടി അങ്ങോട്ട് പോയി ..അവന്റെ ഉപ്പാന്റെമ് ഉമ്മാന്റേം കരച്ചിൽ കാണാൻ വയ്യ ... " അജ്മൽ ..?" അടുത്ത് നിന്ന ഒരു പയ്യനോട് ചോദിച്ചു. അവൻ കൈ നീട്ടിയ ഭാഗത്തേക്ക് നടക്കുമ്പോ കാലുകൾ വിറച്ചു... " അജ്മൽ " പതിയെ തല ഉയർത്തി അവൻ നോക്കി ... " നോക്കെടി അവനെ ....നീയല്ലേ അവന്റെ ബെസ്റ്റ് ടീച്ചർ ..നീയൊന്ന് വിളിക്ക് ...അവൻ വരും ....ഇന്നലെ ഞാൻ അത്രേം പറഞ്ഞതാടി വണ്ടി എടുക്കല്ലെന്ന് ...." അവനൊന്നു നിർത്തി. " അല്ലേൽ പോട്ടെ ഡി ....ഇനിയാരും അവനെ കളിയാക്കില്ലലോ ...അവൻ പോട്ടെ ഡി " പൊട്ടികരഞ്ഞു കൊണ്ട് അവൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു ... വീട്ടിൽ വന്നിട്ടും മനസിൽ നിന്ന് അവന്റെ മുഖം പോവുന്നില്ല .....പിറ്റേന്ന് ഹെഡ്മാസ്റ്റരുടെ പെർമിഷൻ കൊണ്ട് പെട്ടന്ന് തന്നെ ഒരു പി ടി എ മീറ്റിംഗ് വിളിച്ചു ..പലർക്കും മക്കൾ പഠിക്കുന്നില്ല എന്ന പരാതി ആയിരുന്നു ..പക്ഷെ ...ഞാൻ പറഞ്ഞത് മറ്റുപല കാര്യങ്ങളും ആയിരുന്നു ... 8 ഇൽ പഠിക്കുന്ന കുട്ടിക്ക് വരെ സ്മാർട്ട്‌ഫോൺ .., ബൈക്ക് ...പിന്നെ എങ്ങനെ ഇവര് നന്നാവും മീറ്റിംഗ് കഴിയാറായി എന്ന് തോന്നിയപ്പോ ഞാൻ പറഞ്ഞു തുടങ്ങി.,, " ഇവിടെ വന്നപ്പോ തൊട്ട് എന്റെ കൂടെ ഉണ്ടായ ഒരു മോൻ ആണ് ആഷിക്ക് ...എന്റെ കൂടെ പഠിച്ച സുഹൃത്തിന്റെ അനിയൻ .. 8 ഇൽ പഠിക്കുന്ന ഒരു കുട്ടിക്ക് എന്തിനാണ് ഫോൺ ...? എന്തിനാണ് ബൈക്ക് ..? രണ്ടോ മൂന്നോ ദിവസം അവർ പിണങ്ങി നടക്കും ...കരയും , വാശി പിടിക്കും , പക്ഷെ ...നിങ്ങൾ ആലോചിക്കണം ...ഒരു ഇത്തിരി നേരത്തെ സങ്കടം മാറിയാൽ ജീവിതം മുഴുവൻ നിങ്ങൾ സങ്കടപെടേണ്ടി വരും ...നിങ്ങളിൽ പലരും കണ്ടു കാണും ..ആ വീട്ടിലെ അവസ്ഥ ...അത് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്ന രീതിയിലേക്ക് പോവരുത് ..അവർക്ക് ഉപയോഗിക്കാൻ സമയം ആയി എന്ന് നിങ്ങൾക് എപ്പോ തോന്നുന്നോ അപ്പൊ വാങ്ങി കൊടുക്കാം ഓരോന്ന് ....അത് പോലെ തന്നെ ..., ഇതൊരു സ്കൂൾ ആണ് കോളേജ് അല്ല...ഇവിടെ യാതൊരു പൈസ ചിലവും ഇല്ല ...നിഹാൽ എന്ന ഒരു 8ആം ക്ലാസുക്കാരൻ ഇന്നും മെഡിക്കൽ കോളേജിൽ ആണ് ...അതുകൊണ്ട് നിങ്ങളുടെ മക്കളെ നിങ്ങൾ സൂക്ഷിക്കുക ....അവർ നിധികൾ ആണ് ..സൂക്ഷിച്ചാൽ എപ്പോം തിളങ്ങും ...ഇല്ലെങ്കിൽ അത് കാട് മൂടി പോകും " " ടീച്ചർ ആൾ ഭയങ്കരം ആണ് ട്ടോ " നേത്ര എന്നെ നോക്കി പറഞ്ഞു .. " ജീവിതം കുറെയൊക്കെ നമ്മളെ അങ്ങനെ ആക്കും " ചിരിച്ചു കൊണ്ട് അതും പറഞ്ഞു ഇറങ്ങി ... നാളെ ലീവാ ..നാളെയാണ് പെണ്ണ് കാണൽ ...ഉള്ളിൽ എന്തോ ഒരു വിറയൽ ...ഇത്തിരി ബേക്കറി വാങ്ങി നേരെ വീട്ടിലേക്ക് നടന്നു രാവിലെ തന്നെ ജാനി ചേച്ചി അടുക്കളയിൽ ഉണ്ട് ..,കൂട്ടിന് കുഞ്ഞോളും ഉമ്മച്ചിയും എന്നെ അങ്ങോട്ട് അടുപ്പിച്ചില്ല ..11 ഒക്കെ കഴിഞ്ഞപ്പോ അവർ വന്നു .., ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് വിളിക്കാം എന്ന വാക്കും പറഞ്ഞു അവർ പോയി ...., പോയി കുറച്ചു കഴിഞ്ഞപ്പോ രാജീവേട്ടൻ വന്നു ...ലെറ്റർ വാങ്ങി മുകളിലേക്ക് കയറുമ്പോ കുഞ്ഞോൾ എന്നെ നോക്കി അതെന്താന്ന് ചോദിച്ചു ...ഒന്നുമില്ലെന്ന് ചുമൽ കൂച്ചി ഞാൻ വേഗം കയറി.... “പ്രണയം മരിക്കുകയാണോ പെണ്ണെ ....? എനിക്കൊരു വെളിച്ചമേകാൻ ....” പൂരിപ്പിക്കാത്ത വരികളിൽ കണ്ണുനീർ തുള്ളികളുടെ പാടുകൾ ...അതും നോക്കി പകപ്പോടെ ഞാൻ ഇരുന്നു ...ഇതാരാണ് ...? മറുപടി പറയാൻ ആളെ അറിയണ്ടേ ...? തുടരും... 📝 അൻസില. എം എസ് #📙 നോവൽ ◼️കറുപ്പ് Part 8 ദിവസങ്ങൾ മെല്ലെ കടന്നു പോയി ....കല്ല്യാണം എത്രയും വേഗം വേണം എന്നുള്ള അവരുടെ നിർബന്ധം ഉമ്മച്ചി സമ്മതിച്ചു ...പതിവ് പോലെ അന്ന് ക്ലാസ് കഴിഞ്ഞ് ഇറങ്ങി ..., അപ്പോളാണ് കയ്യിൽ ഒരു ലെറ്ററും ആയി രാജിവെട്ടൻ വന്നത്.... " ഇതാരാ വാവേ ..ഇടക് ഇടക്ക് ഉണ്ടല്ലോ ഈ കത്ത്? " " അറീല്ല ...ഏതോ മാസികയിൽ നിന്നാണ് ...ഇപ്പൊ എഴുതാൻ ഒന്നും പറ്റിയ അവസ്ഥ അല്ലാന്ന് പറഞ്ഞിട്ട് കേക്കുന്നില്ല " പെട്ടന്ന് വായിൽ വന്ന ഒരു കള്ളം പറഞ്ഞു .... വീട്ടിലേക്കുള്ള ഇടവഴിയിൽ കയറി ലെറ്റർ തുറന്നു... ' സ്വന്തം ആവില്ല എന്നറിഞ്ഞിട്ടും ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ....നിനക്ക് മുന്നിൽ വന്നാൽ സ്വീകരിക്കുമോ എന്ന പേടി കൊണ്ട് മാത്രം ആണ് വരാതിരുന്നത് ...നിന്റെ ഓരോ വളർച്ചയും ഞാൻ കണ്ടു സന്തോഷിച്ചു ...നിന്റെ പുഞ്ചിരികൾ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു ..പലരും കറുപ്പെന്ന നിറം കാരണം അവഞജയോടെ നിന്നെ നോക്കിയപ്പോൾ ..., ആ കറുപ്പാണ് എന്റെ വിജയം എന്ന് നീ ഉറക്കെ പറയാതെ പറഞ്ഞപ്പോൾ ഞാനും പ്രണയിച്ചു തുടങ്ങി ...നിന്റെ ഈ കറുപ്പിനെ ...' കണ്ണുകൾ നിറഞ്ഞു ...ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരാൾ ...ജീവിതം മുഴുവൻ കൂടെ ഉണ്ടെങ്കിൽ ...ഒരു തവണ ഒരൊറ്റ തവണ എനിക്ക് കാണിച്ചു തന്നൂടെ പടച്ചോനെ .... പിന്നെയും രാവും പകലും മാറി വന്നു ...പിന്നെ ഒരിക്കലും കത്തുകൾ എന്നെ തേടി വന്നില്ല ...റാഷി സർ സ്ഥലം മാറി പോയി ....രശ്മി ടീച്ചർ വന്നു സോറി പറഞ്ഞു ....ഓരോന്നിനും ഓരോ ഗുണം ഉണ്ടെന്ന് ടീച്ചറോട് വീണ്ടും പറഞ്ഞു ..അതിനിടയിൽ തന്നെ ശ്രീയെ പോലെ നേത്ര ഹൃദയത്തിൽ കേറി കൂടി ..കല്ല്യാണം അടുത്തു ....സ്കൂളിൽ ലീവ് പറഞ്ഞു കുറച്ചു റസ്റ്റ്‌ എടുക്ക് ..., കല്ല്യാണം അല്ലെന്ന് ജാനി ചേച്ചി കളിയാക്കി ..ദിവസം അടുക്കും തോറും നെഞ്ചിൽ ഒരു വിങ്ങൽ ...ഉമ്മച്ചി ..,കുഞ്ഞോൾ ,ഉപ്പ ഈ വീട് ..മുറ്റത്തെ മുല്ല പൂക്കൾ...എല്ലാം എന്നെ വല്ലാതെ സങ്കടപ്പെടുത്തി ..ഇനി സമ്മതം ചോദിച്ചു കാത്തു നിന്ന് 2 ദിവസം മാത്രം ലീവ് ഉള്ള പ്രവാസി ആയി മാറും ഞാൻ ...എല്ലാവരും ജീവിതം അവസാനിക്കുമ്പോ ഉപേക്ഷിച്ചു വരുന്ന പ്രവാസം ..., പക്ഷെ ..., ഞങ്ങൾ പെണ്ണുങ്ങൾക്ക് അത് ജീവിപര്യന്തം ആണ് ...മടക്കം ഇല്ലാത്ത പ്രവാസം ...ഫോൺ ബെൽ ആണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്. " ഹലോ " "ആരാണ്? " " ഞാൻ നൗഫൽ " ഓഹ് കെട്ടാൻ പോന്ന ചെക്കൻ ആണ് ...ആദ്യയിട്ട് വിളിക്കുന്നതാ ട്ടോ. " നാളെ ഒന്ന് കാണാൻ പറ്റുവോ " " ആ " " ശെരി ...ഞാൻ വിളിക്കാം " സംസാരം അവിടെ അവസാനിപ്പിച്ചു ബീപ് ശബ്ദം വന്നു... ' എന്തിനായിരിക്കും ' .... പറഞ്ഞത് അനുസരിച്ചു 9 മണിക്ക് തന്നെ കോഫി കഫെയിൽ എത്തി അത്യാവശ്യം തിരക്കുണ്ട് ..അവനോപ്പം വേറൊരു പെണ്ണ് കൂടി ഉണ്ട് ...എന്നെ കണ്ടപ്പോഴേ അവളുടെ മുഖത്ത് പുച്ഛം വിരിഞ്ഞു. " ഹായ് " നൗഫൽ കസേര എനിക്ക് നേരെ നീക്കി ഞാൻ അവർക്ക് അടുത്ത് ഇരുന്നു... " നൗഫി ....ഇതാണോ നിന്റെ പെണ്ണ് ...? ഹ ഹാ ...കട്ടൻ ചായേം പാലും പോലെ ഉണ്ടാവുമല്ലോ " അവൾ കുറച്ച് ഉറക്കെ പറഞ്ഞു ... പല നോട്ടവും എനിക്ക് നേരെ വന്നു.. "അസ്മി ...പതുക്കെ " നൗഫൽ അവളുടെ കയ്യിൽ പിടിച്ചു. "അൻസില ...ഞങ്ങൾ തമ്മിൽ ആദ്യം ഇഷ്ടത്തിൽ ആയിരുന്നു ..." അവൾ ആണ് സംസാരിച്ചു തുടങ്ങിയത്... " ഇടക്ക് വെച്ച് ഒന്ന് ബ്രേക്ക്‌ ആയി ...But ...ഞങ്ങൾക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ പറ്റില്ല ...സൊ " " ഞാൻ ഒഴിവായി തരണം അല്ലെ? " അവർ രണ്ടും തല താഴ്ത്തി ഇരുന്നു ..ഞാൻ എണീറ്റു. " ഇതിവിടെ വരെ എത്തിക്കണം എന്നില്ലയിരുന്നു ...ഇട്സ് ഓക്കേ ...പിന്നെ ...കറുപ്പ് നിറം ഉള്ളവർ ആരും ജീവിക്കാതെ ഇരുന്നിട്ടില്ല ....നിഴൽ പോലും ഒറ്റക്കാക്കി പോവുമ്പോ കൂട്ടിന് ഈ കറുപ്പ് മാത്രേ ഉണ്ടാവു " അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ നടന്നു ...പെട്ടന്ന് കയ്യിൽ ഒരു പിടുത്തം വീണു ...ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..,, " ശ്രീ ?" " ഒന്ന് പൊട്ടിച്ചുടെ അവൾക്ക് ?" നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ ഒന്ന് ചിരിച്ചു. " വാ " അവൾ എന്റെ കയ്യിൽ പിടിച്ചു നടന്നു ... "ഇരിക്ക് " ഞാൻ അവൾക്ക് അടുത്ത് ഇരുന്നു .. പെട്ടന്ന് അടുത്ത് ആരോ വന്നിരുന്നു ...ആ മുഖം കണ്ടതും കണ്ണുകൾ നിറഞ്ഞു ...ഞാൻ ശ്രീയെ നോക്കി.. " ഇനി പറയാൻ ഉള്ളതൊക്കെ പറഞ്ഞോ ....ഞാൻ പോട്ടെ " അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി .. ഞാൻ തല കുനിച്ചു അതെ ഇരുപ്പ് ഇരുന്നു... " ഇനിയെങ്കിലും നിനക്ക് പറഞ്ഞൂടെ ...ഞാൻ ഇല്ലാതെ നീ പൂർണം ആവില്ല എന്ന് ...?" ഞാൻ തല ഉയർത്തി നോക്കി... " അവസാനം ഒരുപാട് വേദനിപ്പിച്ചു പോവാനോ ??" " ഇല്ല പെണ്ണെ ...നിന്റെയി സൗന്ദര്യം മതിയെനിക്ക് ..., നിന്റെ ഈ ചിരി മറ്റെന്തിനേക്കാളും സുന്ദരം ആണ് ....നിന്റെ എന്നോടുള്ള പ്രണയം മാത്രം മതി എനിക്ക് " പിന്നെ പറയാൻ എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു ...അവനോടൊപ്പം നടന്നു പോകുമ്പോൾ ഈ ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു എനിക്ക്... ******************* " എന്നാലും ഇതെങ്ങനെ? " നേത്ര വിശ്വാസം വരാതെ എന്നെ നോക്കി. " പ്രണയം അങ്ങനെ ആണ് ...അവിടെ നിറവും രൂപവും ഒന്നും ഇല്ല ..." " എന്നാലും റാഷി സർ ...? ഒരു സൂചന പോലും ഇല്ലാതെ " " ഇവൾക്ക് അവനേം അവന് അവളേം ഇഷ്ട്ടം ആയിരുന്നു .. ഇവളുടെ എഴുത്തുകൾ അവന് ഒരുപാട് ഇഷ്ട്ടം ആയിരുന്നു ...അത് നിർത്തിയതിൽ പിന്നെ വല്ലാത്തൊരു സങ്കടം ആയിരുന്നു ...ശെരിക്ക് പറഞ്ഞാ ആ എഴുത്തുകളിലൂടെ ആണ് അവൻ ഇവളെ പ്രണയിച്ചത് ...പക്ഷെ ...ഇവർ രണ്ടാളും പരസ്പരം ഇഷ്ട്ടം പറയാൻ മടിച്ചു .. അവർക്ക് അവരുടേതായ കാരണം ഉണ്ടാക്കി .അവസാനം ദൈവം തന്നെ ഒരുമിപ്പിച്ചു " ശ്രീ പറഞ്ഞു നിർത്തി.. " അതെ ...ആ ദൈവം ആണ് എനിക്ക് മുന്നിൽ നിൽക്കുന്ന ഇവൾ " ഞാൻ ശ്രീയെ ചേർത്ത് പിടിച്ചു ... എന്റെ ഇഷ്ട്ടം അറിയാതെ എപ്പോളോ ശ്രീയുടെ വായിൽ നിന്നും റാഷി അറിഞ്ഞു .... അന്ന് മുതൽ ആണ് ലെറ്റർ എഴുതാൻ തുടങ്ങിയത് ...പക്ഷെ ..., വിധി വില്ലൻ ആയപ്പോ ഇടക്കൊന്നു കഥ മാറി .അങ്ങനെ ആണ് റാഷി സ്ഥലം മാറി പോയത് ...ശ്രീയോട് ഞാൻ നൗഫൽ വിളിച്ചതും പോവാന് പറഞ്ഞതും ഒക്കെ പറഞ്ഞിരുന്നു ..അങ്ങനെ ആണ് അവൾ അവിടെ വന്നത് ..ഞങ്ങളുടെ സംസാരം കേട്ട ഉടനെ റാഷിയെ വിളിച്ചു പറഞ്ഞു കാര്യം ...അങ്ങനെ വന്നതാണ് അന്ന്.... അങ്ങനെ എന്റെ സ്വപ്നം ഇന്ന് യാഥാർഥ്യം ആവുകയാണ് ...ഞാൻ എന്റെ സഖാവിന്റെ പാതി ആവാൻ പോവുന്നു ....എനിക്കെന്റെ പ്രണയം അവനിൽ നിറക്കാൻ ദൈവം തന്ന അവസരം ...എന്റെ ഉപ്പ ഒരുപാട് കൊതിച്ച പോലെ ഞാൻ ഇന്ന് ഒരുങ്ങി ...കൊതിച്ച ആളെ കൈപിടിച്ച് ആ പടി ഇറങ്ങുമ്പോൾ കണ്ണ് നിറഞ്ഞില്ല ...കാരണം .., എന്റെ ഉമ്മാക്ക് ഒരു മോനും കുഞ്ഞോൾക്ക് ഒരു ഇക്കയും എനിക്കൊരു ജീവനും തന്ന് ചേർത്ത് പിടിച്ചിട്ടുണ്ട് എന്നെ ...വീണ്ടും ആ ശബ്ദം ഒരു മൂളൽ പോലെ ഞാൻ കേട്ടു.... " കറുപ്പിന് ഭയങ്കര മൊഞ്ചാഡീ പെണ്ണെ...." (അവസാനിച്ചു) 📝 അൻസില. എം എസ് *****
56.5k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post