🔥എന്റെ രാവണൻ🔥 പാർട്ട്‌ 47 ആൻവി _____________________________________ അവൻ കാറിന്റെ അടുത്ത് എത്തിയതും ബോണറ്റിൽ കൈകൊണ്ട് ശക്തിയിൽ അടിച്ചു.. അവന്റെ അവന്റെ കാട്ടികൂട്ടൽ കണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു... കാർ സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്... ഞാൻ അവനെ നോക്കിയപ്പോൾ അവൻ കൂൾ ആയി ഡ്രൈവ് ചെയ്യാണ്... "എന്താടി... " എന്റെ നോട്ടം കണ്ട് അവൻ ചോദിച്ചു.. "ഒ... ഒന്നുല... " അവൻ ഒന്ന് അമർത്തി മൂളി ഡ്രൈവ് ചെയ്യാൻ തുടങ്ങി... _____________________________________ ആ കേസിന്റെ ഫയൽ കോപ്പി വാങ്ങാൻ ആണ് തറവാട്ടിലേക്ക് വന്നത്... ഫയൽ വാങ്ങി വേഗം പോകാം എന്ന് വിചാരിച്ചപ്പോൾ ഗ്രാൻഡ്പ്പയുടെ ഉപദേശം കേട്ട് എനിക്ക് ദേഷ്യം വന്നു... ഇതിന്റെ പേരിൽ ഒരു പ്രശനവും ഉണ്ടാവരുത് എന്നാണ്..ഇത്രയും കാലം എല്ലാരും കൂടി എന്നിൽ നിന്ന് എല്ലാം മറച്ചു വെച്ചിട്ട്... ഇപ്പൊ ഒരു പ്രശ്നം ഉണ്ടാവരുത് എന്ന് പോലും...ആര് എന്തൊക്കെ പറഞ്ഞാലും എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാവാതെ ഈ ആദി വെറുതെ ഇരിക്കില്ല... ഞാൻ വേഗം തന്നെ വീട്ടിലേക് വിട്ടു... എന്റെ ദേഷ്യം കണ്ടിട്ട് ആണെന്ന് തോന്നുന്നു രാധു എയർ പിടിച്ച് ഇരിക്ക്യ.. തത്കാലം ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. എന്തേലും പറഞ്ഞാൽ അവൾക് നൂറു സംശയങ്ങൾ ആവും... വീട്ടിൽ എത്തി രാധു വേഗം ഇറങ്ങി.. ഞാനും കാറിൽ നിന്ന് ഇറങ്ങി ... ഇന്നലെ ഇവിടെന്നു ഇറങ്ങിപോയതേ ഒള്ളൂ പക്ഷേ ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങോട്ട് വരുന്നത് പോലെ..ഞാൻ കണ്ണടച്ച് ഒന്ന് നീട്ടി ശ്വാസം എടുത്ത് അകത്തേക്കു നടന്നു.. ഹാളിൽ ആരും ഇല്ല...അമ്മയുടെ പൂജമുറി വിളക്കുകൾ തെളിയിക്കാതെ അടഞ്ഞു കിടക്കുന്നു...ആമി മോളുടെ കളിയും ചിരിയും ഒന്നും കേൾക്കാനില്ല... വീട് ആകെ ഉറങ്ങിയാ പോലെ... ഞാൻ അമ്മയുടെ റൂമിലേക്ക്‌ നടന്നു... അവിടെ ഡാഡിയും അമ്മയും ഉണ്ടായിരുന്നു... ഡാഡിയുടെ തോളിൽ തല വെച്ചു കരയുന്ന അമ്മയെ കണ്ടപ്പോൾ പാവം തോന്നി... ഞാൻ അകത്തേക്കു കയറി... "അമ്മേ.. " ഇടറിയ ശബ്ദത്തിൽ വിളിച്ചതും.. അമ്മയും ഡാഡിയും ഒരേ സമയം എന്നേ നോക്കി... "മോനേ.... " എന്നും വിളിച്ചു കരഞ്ഞു എന്നേ വന്നു കെട്ടിപിടിച്ചു... ഞാനും അമ്മയെ ചേർത്ത് പിടിച്ചു.. ഡാഡി എന്റെ അടുത്ത് വന്നു എന്റെ നെറ്റിയിൽ ഉമ്മ തന്നു... "നിനക്ക് ഈ അമ്മയോട് ഇപ്പോഴും ദേഷ്യം ആണോടാ ..വെറുത്തോ നീ എന്നേ ." അമ്മ അതും പറഞ്ഞു എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി... "ഇല്ലാ.. ഈ ആദിക്ക് എന്റെ അമ്മയെ വെറുക്കാൻ കഴിയില്ല...സ്വന്തം അമ്മയെ ആരേലും വെറുക്കുമോ.. ഞാൻ അമ്മയുടെ മോൻ അല്ലേ.." "അതേ.. നീ എന്റെ മോനാ...ഞങ്ങടെ മോനാ.. നീ ഇല്ലാതെ അമ്മക്ക് പറ്റില്ലടാ.." അമ്മ പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു..എന്നേ എത്ര മാത്രം എന്റെ അമ്മ സ്നേഹിക്കുന്നുണ്ട് എന്ന് ഈ കണ്ണീർ വിളിച്ചു പറയുന്നുണ്ട്..ഞാൻ എത്ര ഭാഗ്യവാൻ ആണ് ഇത്രയും സ്നേഹം ഉള്ള ഒരു അമ്മയും അച്ഛനും എനിക്കില്ലേ..സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു... അമ്മ കരച്ചിൽ നിർത്താതെ ആയപ്പോൾ ഞാൻ അമ്മയെ ബെഡിൽ കൊണ്ടിരുത്തി..ഡാഡിയും അമ്മയുടെ അടുത്ത് വന്നിരുന്നു...രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.. ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് അവരുടെ കൈകൾ എന്റെ കയ്യിൽ വെച്ചു ഞാൻ.. അവരെ നോക്കി...അവരും എന്നേ തന്നെ നോക്കി ഇരിക്കാണ്.. "എന്തിനാ... എന്തിനാ നിങ്ങൾ എന്നേ ഇങ്ങനെ സ്നേഹിക്കുന്നത്...ഞാൻ എപ്പോഴും ധിക്കാരിച്ചിട്ടല്ലേ ഒള്ളൂ...എന്നും ദേഷ്യവും വാശിയും കാണിച്ചിട്ടില്ലേ...ഒരിക്കൽ പോലും എന്നേ നുള്ളി നോവിച്ചിട്ട് പോലും ഇല്ലാ എന്റെ ഇഷ്ടങ്ങൾ എല്ലാം നടത്തി തന്നു...സ്വന്തം മകൻ അല്ലായിരുന്നിട്ടു കൂടി നിങ്ങൾ എന്നേ സ്നേഹിച്ചിട്ടല്ലേ ഒള്ളൂ...ഇതിനു മാത്രം ഞാൻ എന്ത് പുണ്യം ആണ് ചെയ്തത്.." അതും പറഞ്ഞു ഞാൻ അവരുടെ കൈകൾ മുറുകെ പിടിച്ചു.. അമ്മ എന്നേ നെഞ്ചോടു ചേർത്ത് പിടിച്ചു എന്റെ മുടിയിലൂടെ വിരലോടിച്ചു.. "ആര് പറഞ്ഞു നീ ഞങ്ങളുടെ സ്വന്തം മോൻ അല്ലെന്ന്...നീ ഞങ്ങടെ മോൻ ആണ്... എന്റെ മകൻ ആണ്.." "നീ ചോദിച്ചില്ലേ നിന്നെ എന്തിനാ ഞങ്ങൾ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത്...എന്നാ ഞാൻ നിന്നോട് ഒന്ന് ചോദിക്കട്ടെ..?? " ഡാഡി അങ്ങനെ ചോദിച്ചപ്പോൾ ഞാൻ എന്തെന്നാ ഭാവത്തിൽ നോക്കി.. "ആദി നിന്നോട് ഞാനൊരു കാര്യം ചോദിച്ചാൽ sincere ആയിട്ട് ആൻസർ പറയുമോ..?? " ഞാൻ ആ ന്ന് തലയാട്ടി.. "നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആള് ആരാ.." ഡാഡിയുടെ ചോദ്യത്തിൽ എനിക്ക് ഒരു ഉത്തരമേ ഉണ്ടാവൂ എന്ന് ഇവർക്കു രണ്ട് പേർക്കും അറിയാം...എന്റെ നോട്ടം ഡോറിന്റെ അവിടെ നിക്കുന്ന രാധുവിലേക്ക് ആയിരുന്നു.. ഡാഡി അപ്പൊ തന്നെ എന്റെ മുഖം അവർക്ക് നേരെ തിരിച്ചു.. "നീ പറയാതെ ഞങ്ങൾക്ക് മനസിലാവും...നിനക്ക് രാധുനോടുള്ള ഇഷ്ടം...അതിന് ഒരു കാരണം ഉണ്ട്.. അത് എന്താന്ന് അറിയോ?? " ഞാൻ ഇല്ലെന്ന് തലയാട്ടി... "അതെന്താന്ന് വെച്ചാൽ...ചെറുപ്പത്തിൽ പോലും നീ ഡാഡി എനിക്ക് ഡാഡിയെ ഒരുപാട് ഇഷ്ട്ടം ആണ് അല്ലെങ്കിൽ അമ്മയെ ഒരുപാട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടില്ല...നീ വേണം എന്ന് പറഞ്ഞു വാശിപിടിച്ച എല്ലാം ഞാൻ വാങ്ങി തന്നിട്ടുണ്ട്..പക്ഷേ അതൊന്നും നിനക്ക് ഇഷ്ടം ആണ് എന്ന് നീ പറഞ്ഞിട്ടില്ല...എന്നാൽ അന്ന് ഞങ്ങളോട് രാധുനെ കല്ല്യാണം കഴിക്കണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ നീ പറഞ്ഞു രാധുനെ നിനക്ക് ഒരുപാട് ഇഷ്ടാണ് എന്ന്...അന്ന് ഞങ്ങൾക്ക് മനസിലായി നിനക്ക് അവളോട്‌ ഉള്ള സ്നേഹത്തിന്റെ ആഴം...ആ സ്നേഹത്തിന്റെ ആഴം അളക്കാൻ കഴിയോ?? അവളെ ജീവന് തുല്യം സ്നേഹിക്കാൻ ഉള്ള കാരണം എന്താന്ന് നിനക്ക് പറയാൻ കഴിയോ..?? " ഡാഡി പറയുന്ന ഓരോ വാക്കുകളും കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. വേറെ ഒന്നും കൊണ്ടല്ല സന്തോഷം കൊണ്ട്.. എന്നേ ഇവർ ഇത്രയധികം മനസിലാക്കിയല്ലോ എന്നോർത്ത്.. ഡാഡി പറഞ്ഞതിന് മറുപടിയായി ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ ഡാഡിയും അമ്മയും ഒന്ന് ചിരിച്ചു.. "അത് പോലെ തന്നെയാണഡാ ഞങ്ങൾക്ക് നീയും.നീ നേരെത്തെ ചോദിച്ച ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയാനേ എനിക്ക് കഴിയൂ... എന്നാലേ നിനക്കും നീ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടത് നിനക്ക് മനസിലാവൂ.. .ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കാൻ എന്തേലും കാരണം വേണോ?? നീ ഞങ്ങളുടെ ആദിയല്ലേ.. " ഡാഡി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ രണ്ട് പേരെയും കെട്ടിപിടിച്ചു...ദൈവത്തോട് നന്ദി പറഞ്ഞു എനിക്ക് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും തന്നതിന്... അവർ രണ്ട് പേരും എനിക്ക് ഓരോ ഉമ്മയും തന്നപ്പോൾ എനിക്ക് തോന്നി ഞാനിപ്പോൾ ഇവരുടെ 5 വയസ്സുകാരൻ ആദി ആയത് പോലെ.. അമ്മ കരഞ്ഞു കരഞ്ഞു ചുമക്കാൻ തുടങ്ങിയപ്പോൾ ഞാൻ ടേബിളിൽ ഇരുന്ന ഗ്ലാസിൽ വെള്ളം എടുത്ത് കൊടുത്തു.. "ഇന്നലെ മുതൽ ഒരു വസ്തു കഴിച്ചിട്ടില്ല...." ഡാഡി പറയുന്നത് കേട്ട് എനിക്ക് ദേഷ്യം വന്നു... ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മ തലതാഴ്ത്തി ഇരിക്കാണ്... എനിക്ക് ദേഷ്യം വന്നു.. ഞാൻ അപ്പോൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന എറിഞ്ഞു പൊട്ടിച്ചു... അമ്മ ഒന്ന് ഞെട്ടിയെങ്കിലും..ഡാഡി ചിരിക്കുകയായിരുന്നു.. "ഞാൻ പലതവണ പറഞ്ഞിട്ടില്ലേ ഭക്ഷണം കഴിക്കാതെ ഇരിക്കരുത് എന്ന്...എന്നേ ഇഷ്ടം ഉണ്ടായിരുന്നേൽ എനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യില്ലായിരുന്നു.. " ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. "മോനേ... ഞാൻ...നീ ഇവിടെ ഇല്ലാതെ ഞാൻ എങ്ങനെ ആട എന്തെകിലും കഴിക്കുന്നത്....നിന്നെ ഓർക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും ചങ്കിൽ നിന്ന് ഇറങ്ങുമോ നിന്റെ അമ്മക്ക്..." അമ്മ കണ്ണും നിറച്ചു അങ്ങനെ പറഞ്ഞപ്പോൾ എന്റെ നെഞ്ഞോന്നു പിടഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ കിച്ചണിൽ പോയി ഫുഡ്‌ എടുത്തോണ്ട് വന്നു.. ഞാൻ വന്നത് കണ്ടപ്പോൾ അമ്മ എന്നേ നോക്കി ഇരിക്കാണ്.. ഞാൻ അടുത്ത് ചെന്നിരുന്നു അമ്മക്ക് വാരികൊടുത്തു.. അമ്മ കണ്ണും നിറച്ച് അത് വാങ്ങി കഴിച്ചു.. വീണ്ടും കൊടുക്കുമ്പോൾ ആണ് ഡാഡി വാ തുറന്നു എനിക്ക് മുന്നിൽ ഇരുന്നത്.. "നിന്റെ അമ്മ മാത്രം അല്ല ഞാനും ഒന്നും കഴിച്ചിട്ടില്ല.. " ഡാഡി പറയുന്നത് കേട്ട് എനിക്ക് ചിരി വന്ന്.. ഒരു ചെറു ചിരിയാലെ ഞാൻ രണ്ട് പേർക്കും വാരികൊടുത്തു.. രണ്ട് പേരും കണ്ണും നിറച്ച് എന്നേ നോക്കാ.. "മതി... മോനേ.. ഇനി നീ കഴിക്ക്.. " എന്നും പറഞ്ഞു അമ്മ എനിക്ക് നേരെ ഭക്ഷണം നീട്ടി... ഞാൻ അത് നിഷേധിക്കാതെ വാങ്ങി കഴിച്ചു... വീണ്ടും തരാൻ നിന്നപ്പോൾ.. ഞാൻ തടഞ്ഞു.. "എനിക്ക് ഇത് മതി അമ്മേ... ബാക്കി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്നു കഴിച്ചോളാം.. അല്ലേ രാധു.. " വാതിൽക്കൽ നിന്ന് ഞങ്ങളെ നോക്കുന്ന രാധുനേ നോക്കി ഞാൻ പറഞ്ഞു .. അവൾ ഒന്ന് ചിരിച്ചു.. ഒരു നിറഞ്ഞ ചിരി... "മൂന്ന് പേരോ?? " ഡാഡി ആണ്.. അത് കേട്ട് ഞാൻ രാധുനെ നോക്കി ഒരു കള്ളചിരി ചിരിച്ചു.. "ആ മൂന്നു പേര്.. ഞാനും രാധുവും.. പിന്നെ നിങ്ങടെ പേരക്കുട്ടിയും.." അത് കേട്ട് അവരും ഇരുന്ന് ചിരിക്കാൻ തുടങ്ങി.. ഈ ചെക്കന്റെ ഒരു കാര്യം. എന്നും പറഞ്ഞു അമ്മ എന്റെ കവിളിൽ ഒന്ന് നുള്ളി... "മോള് ഇങ്ങ് അടുത്ത് വാ.. " ____________________________________ അച്ഛന്റെയും അമ്മയുടെയും മകന്റെയും സ്നേഹപ്രകടനം കണ്ട് കണ്ണ് നിറഞ്ഞു പോയി... മകനെ ഇത്രയധികം മനസിലാക്കി സ്നേഹിക്കുന്ന മാതാപിതാക്കളെ കിട്ടിയ ആദി ലക്കി ആണ്... അവരെ നോക്കി നിക്കുമ്പോൾ ആണ് അമ്മ എന്നേ വിളിച്ചത്... ഞാൻ അവരുടെ അടുത്തേക് പോയി.. അമ്മ എന്നേ അടുത്ത് ഇരുത്തി.. "മോളോരു അമ്മയാവാൻ പോകാണേന്ന് അറിഞ്ഞിട്ടും..എന്റെ മോൾക് അമ്മ ഒന്നും തന്നില്ല..." എന്നും പറഞ്ഞു അമ്മ എന്റെ നെറ്റിയിൽ ഒരുമ്മ തന്നു.. എന്നിട്ട് ഷെൽഫിൽ നിന്നും ഒരു ബോക്സ്‌ എടുത്ത് എനിക്ക് തന്നു.. "ഇത് മോൾക് ഉള്ളതാ..." എന്നും പറഞ്ഞു എന്റെ തലയിൽ തലോടി.... "നന്നായി സൂക്ഷിക്കണം കേട്ടോ മോളെ... നാളെ ഇവന്റെ കൂടെ പോയി gynecologist നെ പോയി കാണിക്കണം.." ഞാനൊന്ന് ചിരിച്ചിട്ട് ശെരി എന്ന് പറഞ്ഞു.. അച്ഛൻ അപ്പോഴേക്കും കാൾ വന്നപ്പോൾ പുറത്തേക് പോയി.. "ഏട്ടനും ഏട്ടത്തിയും മോളും എവിടെ.. " ആദി ആണ് . "ആ അതോ ആമിമോൾക് ചെയ്തായി പനിച്ചു.. ഞാൻ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പറഞ്ഞു വിട്ടിരിക്കാ.. എന്നാ മോള് ഇത് കൊണ്ട് പോയി വെക്ക്. " അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ റൂമിലേക്ക്‌ പോയി.. __________________________________ രാധുവും ഡാഡിയും പുറത്തു പോയപ്പോൾ ഞാനും പോകാൻ വേണ്ടി വാതിലിന്റെ അടുത്തേക് പോയപ്പോൾ അമ്മ എന്നേ വിളിച്ചു.. "എന്താ അമ്മേ... " "മോനേ എനിക്ക് നിന്നോട് ഒരു.. " അമ്മ എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ വാ പൊത്തി . "എനിക്ക് അറിയാം അമ്മക്ക് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന്...അതുപോലെ എനിക്കും അമ്മയോട് ഒരുപാട് ചോദിക്കാനുണ്ട്.. പക്ഷേ ഇപ്പൊ വേണ്ട.. അതിനുള്ള ടൈം ആയിട്ടില്ല.. അമ്മക്ക് എല്ലാം തുറന്നു പറയാൻ ഉള്ള അവസരം ഞാൻ തരും...അന്ന് എന്റെ അമ്മയെ അച്ഛമ്മ അംഗീകരിക്കും അമ്മയോട് മാപ്പ് പറയും...അമ്മ കാത്തിരിക്ക്... " എന്നും പറഞ്ഞ് അമ്മയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി... ഞാൻ റൂമിലേക്ക്‌ ചെന്നപ്പോൾ ആരോ എന്നേ പുറകിലൂടെ വന്നു കെട്ടിപിടിച്ചു.. "I love u രാവണാ.... " എന്നും പറഞ്ഞ് എന്റെ പുറത്ത് ഉമ്മാ വെച്ചു.. ഞാനൊരു ചെറു ചിരിയാലെ അവളെ മുന്നിലെ നിർത്തി.. "ഇപ്പൊ എന്റെ രാധു ഹാപ്പി ആയില്ലേ.. " അവളൊന്നു ചിരിച്ചിട്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... അവൾ ഡ്രസ്സ്‌ഒക്കെ ചേഞ്ച്‌ ചെയ്ത് വന്നു ഞങ്ങൾ ഒരുമിച്ചു ഫുഡ്‌ കഴിച്ചു.. പെണ്ണ് നേരെ അമ്മയുടെ അടുത്തേക് വിട്ടു... നേരെ റൂമിൽ ചെന്ന് ഫയൽ കയ്യിൽ എടുത്ത് ബാൽക്കണിയിൽ ചെന്നിരുന്നു.. കേസ് റിഓപ്പൺ ചെയ്യാൻ അല്ല എനിക്ക് ഈ ഫയൽ ആവശ്യം..ഇതിൽ നിന്നും എനിക്ക് ആവശ്യം ഒരാളുടെ ഡീറ്റെയിൽസ് ആണ്...ആ ലോറി ഡ്രൈവറുടെ...ഗ്രാൻഡ്പ്പ പറഞ്ഞത് വെച്ചു നോക്കുമ്പോൾ he is still alive...ഗ്രാൻഡപ്പയും ഡാഡിയും കേസ് ക്ലോസ് ചെയ്തതിനു ശേഷം അയാളെ കുറിച്ച് അന്വേഷിച്ചിരുന്നു എന്നാണ് പറഞ്ഞത്..അന്ന് അയാൾ കുടുംബത്തെയും കൊണ്ട് എങ്ങോട്ടോ പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.. ഫയൽ നോക്കിയപ്പോൾ അയാളുടെ പേരും ഡീറ്റൈൽസ്സും കിട്ടി. * രാഘവൻ * എന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കാൻ ആരോ ഉപയോഗിച്ച ആയുധം... അയാൾ എവിടെ പോയി ഒളിച്ചാലും കണ്ടു പിടിക്കും ഞാൻ...ഒരുങ്ങി ഇരുന്നോ മിസ്റ്റർ രാഘവൻ... ഓരോന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ദേഷ്യം ആളി കത്തി... തുടരും..... #📙 നോവൽ
48.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post