*💙_ദുആ മിയാ_💜* *PART_53* *Αɑѕɦu* 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ആരായിരിക്കും അത്....?!!! എന്ന് നമ്മള് ചിന്തിച്ചു നിൽക്കെ നമ്മളെ ഞെട്ടിച്ചു കൊണ്ട് നമ്മളെ ഫോൺ റിങ് ചെയ്തു.... ഈ സിറ്റുവേഷനിൽ ഇപ്പൊ ഫോൺ റിങ് ചെയ്തത് നമ്മളെ നല്ലോണം പേടിപ്പിച്ചിട്ടുണ്ട്.... കുറച്ച് പേടിയോടെ തന്നെ നമ്മള് ഫോൺ എടുത്ത് ഹലോ പറഞ്ഞപ്പോ മറുപുറത്ത് നിന്ന് ഒരു പൊട്ടിച്ചിരിയായിരുന്നു നമ്മള് കേട്ടത്.... അത് കേട്ട് നമ്മളൊരു സംശയത്തോടെ ഫോണിലേക്ക് നോക്കിയ ശേഷം ഫോൺ വീണ്ടും ചെവിയോട് അടുപ്പിച്ചു.... "അ.... ഹലോ...." *"ഹഹഹ.... വെൽക്കം മിസ്സിസ് മിഷാൽ.... അങ്ങനെ അവസാനം നീ എന്റെ അടുത്തേക്ക് തന്നെ വന്നല്ലെ.... ഇത്രയും ദിവസം ഞാൻ നിന്നെ തേടിയായിരുന്നു വന്നിരുന്നത്.... ഇന്ന് നീ പോലും അറിയാതെ നീ ഈ ജോക്കറിന്റെ മുന്നിലേക്ക് വന്നിരിക്കാ...."* ഫോണിലൂടെ അയാൾ പറയുന്ന കാര്യങ്ങൾ കേട്ട് ഒരു ഞെട്ടലോടെ നമ്മള് ചുറ്റിലും കണ്ണുകൾ പായിച്ചു.... ഒരല്പം ഭീതിയോടെ തന്നെ നമ്മള് മുന്നിലേക്ക് പോയിട്ട് ടേബിളിൽ മുറുക്കി പിടിച്ചു.... "Who are you...? ആരാ താൻ...? എന്താ തനിക്ക് വേണ്ടേ...? പറ എന്തിനാ താനിങ്ങനെ എന്റെ പിന്നാലെ കൂടിയിരിക്കുന്നെ...? എന്താ തന്റെ ഉദ്ദേശം...?" ഒറ്റയടിക്ക് നമ്മള് അത്രയും ചോദ്യങ്ങൾ ചോദിച്ചപ്പോ അയാള് പെട്ടന്ന് നിശബ്ദനായി.... "ശ്.... പതുക്കെ.... നിന്റെ ശബ്ദം ആ മുറിയിൽ നിന്ന് പുറത്തേക്ക് പോകരുത്...." അതും പറഞ്ഞ് അയാൾ വീണ്ടും ചിരിച്ചു.... "നീയിപ്പോ ചോദിച്ചില്ലേ എനിക്കെന്താ വേണ്ടതെന്ന്...? എനിക്ക് വേണ്ടത് നിന്റെ ജീവിതമാണ്.... അത് തരാൻ കഴിയോ നിനക്ക്...?" അയാൾ പറഞ്ഞത് മനസിലാകാതെ നമ്മള് നെറ്റി ചുളിച്ചു.... "ജീ.... ജീവിതം....??!! എനിക്ക്.... എനിക്ക് മനസിലായില്ല...." "എല്ലാ കാര്യങ്ങളും ഉടനെ തന്നെ നിനക്ക് മനസിലായിക്കോളും.... അതോടൊപ്പം ഞാനാരാണെന്ന കാര്യവും ഇടക്കിടെക്ക് ഇതുപോലെ നിന്നെ വിളിച്ച് നിനക്ക് ഞാൻ ക്ലൂ തന്നു കൊണ്ടിരിക്കും.... പക്ഷെ ഒരു പ്രധാനപ്പെട്ട കാര്യം.... ഞാൻ ആരാണെന്ന് അറിയുന്ന ദിവസം നീ നിന്റെ മിശുച്ചാനെ വെറുക്കും.... അന്ന് ഞാൻ ആവശ്യപ്പെടാതെ തന്നെ നീ അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകും.... I challenge you...." അത് കേട്ടപ്പോ നമ്മള് ചുണ്ട് കോട്ടി ചിരിച്ചു.... "ഓ റിയലി...? ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പൂതിയാണല്ലോ തനിക്ക്.... താൻ ആരാടോ.... ഇങ്ങനെ ഒളിഞ്ഞു നിന്ന് ഭീഷണിപ്പെടുത്താതെ താനൊരു ആണാണെങ്കിൽ മുന്നിലേക്ക് വാടോ.... ആർക്കും കാണിക്കാൻ പറ്റാത്ത അത്രക്ക് വൃത്തികെട്ട മുഖമാണോ തനിക്ക്.... മിസ്റ്റർ ജോക്കർ...." എന്നും പറഞ്ഞ് നമ്മള് വീണ്ടും അയാളെ പുച്ഛിച്ചു ചിരിച്ചോണ്ട് ടേബിൾ ലാംപ് തട്ടി തെറിപ്പിച്ചു.... "ഹേയ്.... ജസ്റ്റ്‌ ചില്ല് ദുആ.... നീയെന്തിനാ ഇങ്ങനെ ഓവർ റിയാക്ട് ചെയ്യുന്നെ.... നിന്റെ മുന്നിലേക്ക് വരാൻ സമയമാകുമ്പോ ഞാൻ വന്നിരിക്കും.... പക്ഷെ അന്ന് നീ മിഷാലിന്റെ ലൈഫിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങാൻ തയ്യാറായിക്കോ.... അല്ല ഇനിയിപ്പോ എത്രയും പെട്ടന്ന് തന്നെ അവന്റെ ലൈഫിൽ നിന്നും പോകണമെന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ നിന്റെ മുന്നിലേക്ക് വരാം.... ദേ ഇപ്പൊ തന്നെ...." "താൻ ഒന്ന് പോടോ.... ഒളിഞ്ഞും മറഞ്ഞും നിന്ന് എന്നെ വിളിച്ച് നാലഞ്ച് ഡയലോഗ് കാച്ചിയാൽ ഞാനങ്ങ് പേടിക്കുമെന്ന് താൻ കരുതിയോ.... ഞാൻ മിഷാലിന്റെ ലൈഫിൽ നിന്നും ഇറങ്ങി പോകുമെന്നല്ലെ താൻ വലിയ ഡയലോഗ് അടിച്ചത്.... അതിനൊരു കാരണം വേണ്ടേ.... താൻ പോയി ആദ്യം അങ്ങനെയൊരു കാരണം കണ്ടു പിടിച്ചോണ്ട് വാ.... അല്ലാതെ ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും നിന്ന് ഭീഷണിപ്പെടുത്തുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല...." "You're right.... ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും നിന്ന് ഭീഷണിപ്പെടുത്തുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല...." "തനിക്ക് എന്താ വേണ്ടേ.... ഒന്ന് വെച്ചിട്ട് പോകോ...." "വെയിറ്റ്.... ഫോൺ വെക്കാൻ വരട്ടെ.... ഞാൻ പറഞ്ഞതൊക്കെ സത്യമാണെന്ന് വിശ്വസിക്കാൻ നിനക്ക് തെളിവ് വേണ്ടേ.... ഇപ്പൊ നീ അവനെ പൂർണ്ണമായി വിശ്വസിച്ചു കൊണ്ടിരിക്കാ.... അപ്പൊ പിന്നെ അവനെ കുറിച്ചുള്ള സത്യങ്ങൾ നിന്റെ മുന്നിൽ നിരത്തി വെച്ചാൽ പോലും നീ അതൊന്നും വിശ്വസിക്കാൻ പോണില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം.... ഇപ്പൊ നിന്റെ പുറകിലുള്ള കാഴ്ച സത്യമാണെങ്കിൽ ഞാൻ പറഞ്ഞതും അത് പോലെയൊരു സത്യം തന്നെയാണ്.... ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലെങ്കിൽ നീയൊന്ന് തിരിഞ്ഞു നോക്ക്...." എന്ന് അയാൾ പറയുന്നത് കേട്ടിട്ട് നമ്മളൊരു സംശയത്തോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി.... അപ്പൊ നമ്മളെ മുന്നിലുള്ള കാഴ്ച കണ്ടതും നമ്മള് പകച്ചു പണ്ടാറടങ്ങി അറ്റാക്ക് വന്ന് ചത്തു പോയി.... നമ്മളെ തൊട്ടു മുന്നിൽ ഫോണും പിടിച്ച് ചിരിച്ചോണ്ട് കൈ വീശി കാണിക്കുന്ന ജോക്കറിന്റെ രൂപം കണ്ടതും ഇതുവരെ ഡയലോഗടിച്ചോണ്ടിരുന്ന നമ്മളെ നാക്ക് പിന്നെ പൊന്താതെയായി.... ഒരക്ഷരം പോലും പറയാൻ കഴിയാതെ നമ്മള് പേടിച്ചു വിറച്ചു കൊണ്ട് മുന്നിലേക്ക് തന്നെ നോക്കിയപ്പോ അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.... എന്നിട്ട് ഫോൺ ചെവിയോട് അടുപ്പിക്കാൻ ആംഗ്യം കാണിച്ചിട്ട് ബാക്കി പറയാൻ തുടങ്ങി.... "ഇത് പോരേ നിനക്ക്...? ഇത്രയും നേരം നിന്റെ തൊട്ടു പുറകിൽ നിന്നോണ്ടാണ് ഞാൻ നിന്നോട് സംസാരിച്ചത്.... ഇപ്പൊ നീ കാണുന്ന ഈ കാഴ്ച വിശ്വസിക്കുന്നുണ്ടെങ്കിൽ ഞാൻ പറഞ്ഞതും നീ വിശ്വസിച്ചേ പറ്റൂ.... എത്രയും പെട്ടന്ന് തന്നെ നീയും അവനും തമ്മിൽ ബൈ പറഞ്ഞു പിരിയും.... നീ തന്നെയായിരിക്കും അവനോട് ബൈ പറഞ്ഞിട്ട് അവന്റെ ലൈഫിൽ നിന്നും ഇറങ്ങി പോവുക.... വീണ്ടും ഞാൻ നിന്നെ വെല്ലുവിളിക്കുന്നു ഹഹഹ...." അതും പറഞ്ഞ് അയാൾ വീണ്ടും വീണ്ടും ചിരിച്ചപ്പോ നമ്മക്ക് വല്ലാണ്ട് പേടി കൂടാൻ തുടങ്ങി.... അയാളെ ചിരി കേട്ടിട്ട് നമ്മക്ക് ആകെ പ്രാന്ത് പിടിക്കുന്ന പോലെ.... ഇതുവരെ ഒരു തമാശയായി കണ്ടിരുന്ന നമ്മക്ക് ഇപ്പൊ കാര്യങ്ങൾ വളരെ സീരിയസ് ആയിട്ട് തോന്നാൻ തുടങ്ങി.... ഇനി ചെലപ്പോ ഇയാള് പറയുന്നത് പോലെ ഞാനും ഓനും.... ഏയ്‌ നോ.... "ആരാ നിങ്ങള്....!! എന്തിനാ ഞങ്ങടെ പിന്നാലെ കൂടിയിരിക്കുന്നെ....?" "ഓ കമോൺ ദുആ.... അതിന് എന്റെ ടാർഗറ്റ് നീയല്ലാ.... അവൻ മാത്രാ.... ഇനി നിനക്ക് അവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകാൻ ബുദ്ധിമുട്ടാണെങ്കിൽ നിന്നെയും എനിക്കെന്റെ ശത്രുവിന്റെ സ്ഥാനത്ത് കാണേണ്ടി വരും.... എന്ത് വേണമെന്ന് നീയൊന്ന് നന്നായി ആലോചിക്ക്...." അത്രയും പറഞ്ഞിട്ട് ആ കോൾ കട്ടായതും നമ്മളെ പുറകിൽ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടിട്ട് നമ്മള് പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോ ടേബിളിൽ ഉണ്ടായിരുന്ന Red bull പാക്ക് നിലത്ത് വീണു കിടക്കുന്നത് കണ്ടു.... അതിൽ നിന്നും നോട്ടം തെറ്റിച്ചു കൊണ്ട് തിരിഞ്ഞു ജോക്കറിനെ നോക്കിയപ്പോ അയാൾ നിന്നിരുന്നിടം ശൂന്യമായിരുന്നു.... ഇതൊക്കെ കണ്ടിട്ട് ഇതുവരെ ഇല്ലാതിരുന്ന ഒരു ടെൻഷൻ നമ്മളെ പിടികൂടി.... ആരായിരിക്കും അയാൾ...? എന്താണ് അയാൾടെ പ്രശ്നം...? ഇക്കാര്യം മിശുച്ചനോട് പോയി പറഞ്ഞാലോ.... ഏയ്‌ വേണ്ടാ.... ഇതറിഞ്ഞാൽ ഓന് ടെൻഷനാവും.... തല്ക്കാലം ഇതൊന്നും ഓൻ അറിയണ്ട.... നമ്മളോട് മറച്ചു വെക്കുന്ന എന്തോ ഒരു പ്രശ്നം അവന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്.... അതെന്താണെന്ന് എങ്ങനെയാ കണ്ടു പിടിക്കുക.... ഇക്കാര്യം അറിയുന്ന വേറെ ആരെങ്കിലും ഉണ്ടാവും.... ഓന്റെ ഫ്രണ്ട്സ് അല്ലെങ്കിൽ ഫാമിലി.... അങ്ങനെ ആരെങ്കിലും.... എന്താണ് യഥാർത്ഥ പ്രശ്നമെന്ന് എനിക്ക് കണ്ടെത്തിയെ പറ്റൂ.... ഇങ്ങനെ ഓരോന്നും ആലോയിച്ച് കൂട്ടി കൊണ്ട് നമ്മള് അവിടെ തന്നെ നിൽക്കുമ്പോഴാണ് വീണ്ടും നമ്മളെ ഫോൺ ശബ്ദിച്ചത്.... ഇൻഷുക്കയാണ്.... മുഖത്തെ വിയർപ്പു തുള്ളികൾ തുടച്ചിട്ട് നമ്മള് വേഗം ഫോൺ എടുത്ത് ഒന്നും സംഭവിക്കാത്ത പോലെ സംസാരിച്ചു.... "ഡി നീ എവിടെയാ.... മതി ഇങ്ങ് പോര്.... ഉമ്മ കൊറേ നേരായി വിളി തുടങ്ങിയിട്ട്.... പെട്ടന്ന് ഇറങ്ങി വാ...." "ആഹ് ദാ വരുന്നു...." അതും പറഞ്ഞ് നമ്മള് വേഗം ഇറങ്ങി പോയി.... ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും നമ്മളെ മനസ്സ് നിറയെ ആ ജോക്കറും അയാൾ പറഞ്ഞ കാര്യങ്ങളും ആയിരുന്നു.... താഴെ ഇറങ്ങി ചെന്നിട്ട് അവരെ അടുത്ത് എത്തിയത് പോലും നമ്മള് അറിഞ്ഞില്ല.... മിശുച്ച നമ്മളെ കവിളിൽ തട്ടിയപ്പോഴാണ് നമ്മള് പരിസരം ശ്രദ്ധിക്കുന്നത് തന്നെ.... "എന്താടി.... പോയത് പോലെ അല്ലല്ലോ നീ തിരിച്ചു വരുന്നെ.... ഒരുമാതിരി പന്തം കണ്ട പെരുച്ചാഴിയെ പോലുണ്ട്.... എന്ത് പറ്റി....?!" ചിന്തകളെയൊക്കെ ആട്ടി പായിച്ചിട്ട് ഓനെ നോക്കി ചിരിച്ചു കാണിച്ച ശേഷം ഒന്നും ഇല്ലെന്ന് തലയാട്ടി കാണിച്ചിട്ട് നമ്മള് ഇൻഷുക്കാന്റെ പിറകെ താഴേക്ക് ഇറങ്ങി പോയി.... വണ്ടിയിൽ കേറി ഇരിക്കാൻ നേരം വെറുതെ ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നിയിട്ട് നമ്മള് മെല്ലെ തല ചെരിച്ച് ബംഗ്ലാവിന്റെ ജനാലയിലേക്ക് കണ്ണുകൾ പായിച്ചു.... അപ്പൊ മുകളിലത്തെ റൂമിലെ ജനാലക്കരികിൽ ആ ജോക്കറിനെ കണ്ടപ്പോ നമ്മള് വീണ്ടും ഞെട്ടി.... അയാൾ നമ്മളെ തന്നെ നോക്കി കൊണ്ട് മുഖത്തെ മാസ്ക് അഴിക്കാൻ നിന്നതും.... "ദുആ.... വാ...." പെട്ടന്ന് മിശുച്ച വന്ന് നമ്മളെ ഷോൾഡറിൽ കൈവെച്ചു.... അപ്പൊ തന്നെ നമ്മള് ജോക്കറിലുള്ള നോട്ടം തെറ്റിച്ചു ഓന്റെ മുഖത്തേക്ക് നോക്കി ശെരിയെന്ന് തലയാട്ടി കാണിച്ചിട്ട് വണ്ടിയിൽ കയറി ഇരുന്നു.... പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ നമ്മള് ഫോൺ എടുത്ത് അയാൾ വിളിച്ച ആ നമ്പർ ഏതെന്ന് ശ്രദ്ധിച്ചപ്പോ അതൊരു പ്രൈവറ്റ് നമ്പറായിരുന്നു.... അയാൾ ആരാണെന്ന കാര്യം അയാൾ തന്നെ നമ്മക്ക് അറിയിച്ചു തരുമെന്നല്ലെ പറഞ്ഞെ.... വരട്ടെ വെയിറ്റ് ചെയ്യാം.... ഓരോന്ന് ചിന്തിച്ച് കാടു കയറി ഇറങ്ങിയപ്പോഴേക്കും ഞങ്ങള് തിരിച്ചു വീട്ടിൽ എത്തിയിരുന്നു.... അവരുടെ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം പറയാൻ നിൽക്കാതെ നമ്മള് വേഗം പോയി ഫ്രഷായി വന്ന് പുറത്ത് ഇറങ്ങിയപ്പോ സിറ്റ് ഔട്ടിൽ നമ്മളെ ഉമ്മയും മൂപ്പത്തിന്റെ മടിയിൽ നമ്മളെ പുന്നാര ആങ്ങളയും കിടക്കുന്നതാണ് കണ്ടത്.... അത് കണ്ടപ്പോ നമ്മക്ക് എവിടെന്നൊക്കെയോ കുശുമ്പ് കേറി വന്നിട്ട് നമ്മള് ചുണ്ട് കോട്ടി പിടിച്ചോണ്ട് പോയി ഉമ്മാന്റെ മടിയിൽ കിടന്നിട്ട് ഇൻഷുക്കാന്റെ മുടി പിടിച്ച് മൂപ്പരെ തല ദൂരെയാക്കി വെച്ചു.... അപ്പൊ തന്നെ ഇൻഷുക്ക തിരിഞ്ഞു കിടന്നിട്ട് നമ്മളെ തലക്ക് ഒരു മേട്ടം വെച്ച് തന്നതും നമ്മളെ കണ്ണീന്ന് പൊന്നീച്ച പാറിപ്പോയി.... അത് നമ്മളെ കുറച്ച് വേദനിപ്പിച്ചതോണ്ട് തിരിച്ച് നമ്മളും മൂപ്പരെ താടി പിടിച്ച് ഒരൊറ്റ വലിയേർന്നു.... അതും കിട്ടി ബോധിച്ചു കൊണ്ട് ഇൻഷുക്ക അലറിയപ്പോ നമ്മള് വേഗം ചെവി പൊത്തി പിടിച്ചു.... "എത്ര കൊല്ലങ്ങൾക്ക് ശേഷാ ഞാൻ ഇങ്ങനെയൊരു കാഴ്ച കാണുന്നത് എന്റെ പടച്ചോനെ.... ഇനി ഒരിക്കലും ഇത് പോലൊരു കാഴ്ച കാണാൻ ഞങ്ങക്ക് ഭാഗ്യമുണ്ടാവില്ലെന്ന് കരുതിയവനാ ഞാൻ.... പടച്ചോന് സ്തുതി...." എന്ന് പറഞ്ഞോണ്ട് നമ്മളെ ഉപ്പച്ചി അങ്ങോട്ട്‌ വന്നപ്പോ നമ്മള് മൂപ്പരെ നേരെ തിരിഞ്ഞു കിടന്നു.... "അതൊക്കെ വെറുതെയാണ് ഉപ്പച്ചിയെ.... ഇങ്ങള് ഒന്ന് മനസ്സ് വെച്ചിരുന്നെങ്കിൽ ഇപ്പൊ എനിക്ക് ഒരു അനിയന്റെയോ അനിയത്തിന്റെയോ കൂടെ ഇരുന്ന് തല്ലു കൂടായിരുന്നു.... ഈ കലിപ്പനേക്കാൾ ബെസ്റ്റ് അതാ...." നമ്മളെ പറച്ചില് കേട്ടിട്ട് പരട്ട കലിപ്പൻ ബ്രോ നമ്മളെ മുടി പിടിച്ച് ഒറ്റ വലി.... നമ്മള് അപ്പൊ തന്നെ നീട്ടി ഉമ്മാ എന്ന് അലറി വിളിച്ച് ഉമ്മാന്റെ ചെവി പൊട്ടിച്ചു.... "ദേ ഉമ്മാ ഇവളെ ഇപ്പൊ തന്നെ ഇവിടന്ന് ഇറക്കി വിട്ടോ.... കല്യാണം കഴിഞ്ഞു പോയ പെണ്ണല്ലേ ഓള്.... അപ്പൊ ഓള് എന്തിനാ ഇങ്ങടെ മടിയിൽ വന്നു കിടക്ക്ന്നെ.... എണീക്കാൻ പറയ് കുരിപ്പിനോട്...." "അയ്യടാ.... അങ്ങനെ നോക്കാണെങ്കിൽ ഇങ്ങടെ എൻഗേജ്മെന്റ് കഴിഞ്ഞതാണല്ലോ എന്നിട്ട് ഞാൻ വല്ലതും പറഞ്ഞോ.... എന്റെ ഉമ്മാന്റെ മടിയിൽ ഞാൻ കേറി കിടക്കും.... ഇങ്ങള് പോയി കേസ് കൊടുക്ക്.... കലിപ്പാ...." "ഉമ്മാ ദേ ഈ കുരിപ്പിനെ ഞാൻ കിണറ്റിൽ കൊണ്ടോയി ഇടും...." "ഉവ്വ.... ഉമ്മയും ഉപ്പച്ചിയും കൂടി ഇങ്ങളെ ആക്രിക്കാരെ കയ്യീന്ന് പൈസ കൊടുക്കാതെ ഫ്രീക്ക് വാങ്ങിയതാണെന്ന് ഒന്നും ഞാൻ നോക്കില്ല.... ഒരൊറ്റ കുത്ത് വെച്ച് തരും...." കലിപ്പനോടുണ്ടായിരുന്ന പേടിയൊക്കെ മറന്നു കളഞ്ഞിട്ട് ഞങ്ങള് രണ്ടും ചെറുപ്പത്തിൽ തല്ലു കൂടിയിരുന്നത് പോലെ പരസ്പരം ഓരോന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും വഴക്കിട്ടു.... "മതി ഇൻഷൂ.... മൂക്കിൽ പല്ല് മുളച്ചു.... എന്നിട്ടും ഓന്റെ കുട്ടിക്കളി മാറീട്ടില്ല.... വെറുതെ എന്റെ മോളെ ദേഷ്യം പിടിപ്പിക്കാതെ എണീറ്റ്‌ പോടാ...." "അങ്ങനെ പറഞ്ഞു കൊടുക്ക് ഉപ്പച്ചിയെ.... കെളവനായി ഇങ്ങളെ മോൻ.... പെണ്ണ് കെട്ടിയിരുന്നെങ്കിൽ ഇപ്പൊ നാലഞ്ചു കലിപ്പ് പിള്ളേര് ഉണ്ടായേനെ.... എന്നിട്ട് കുട്ടികളോട് തല്ലു കൂടാൻ വന്നേക്കുന്നു...." "അയ്യടാ.... ഒരു കുട്ടി.... ദേ ഒരൊറ്റ കീറ് വെച്ച് തന്നാൽ മോള് ഇവിടെ കിടന്ന് കാറും.... അല്ല ഉമ്മച്ചിയെ എന്റെ മൂക്കിൽ പല്ലുണ്ടോ.... ഒന്ന് നോക്കിക്കേ...." അതും പറഞ്ഞ് ഇൻഷുക്ക നമ്മളെ ഫോൺ എടുത്ത് ക്യാമറ ഓണാക്കിയിട്ട് പരിശോധിക്കാൻ തുടങ്ങി.... മൂപ്പരെ കോപ്രായം കണ്ടിട്ട് ചിരിച്ച് മരിക്കായിരുന്നു നമ്മള്.... അപ്പഴാണ് ഇടങ്കോലിട്ടു കൊണ്ട് നമ്മളെ അനിയത്തി പിശാശ് വിളിക്കുന്നത്.... നമ്മളോട് മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് ഇൻഷുക്ക കോൾ എടുത്ത് ഫോൺ ചെവിയോട് അടുപ്പിച്ചപ്പോ നമ്മക്ക് കിട്ടാനിരുന്ന തെറി മുഴുവനും ഓള് ഇൻഷുക്കാനെ വിളിച്ചു തീർത്തു.... അതും കോൾ എടുത്തത് മൂപര് ആണെന്ന് അറിയാതെ.... അവസാനം ഇൻഷുക്കയാണെന്ന് അറിഞ്ഞപ്പോ പെണ്ണിന് ഒടുക്കത്തെ റെസ്‌പെക്ട്.... നമ്മള് ഇങ്ങനെ ഉമ്മാന്റെ മടിയിൽ കിടന്നോണ്ട് അവരെ രണ്ടിന്റെയും വർത്താനം കേൾക്കുമ്പോഴാണ് പെട്ടന്ന് ഇൻഷുക്ക ഒരു കാര്യം എടുത്തിട്ടത്.... "എടി ദിയെ.... നിന്റെ ഈ ഇത്തൂസിനെ ഒന്നിനും കൊള്ളൂലെടീ.... ഒന്നുല്ലെങ്കിലും പഠിക്കാൻ വിട്ടപ്പോ രണ്ടക്ഷരം മര്യാദക്ക് പഠിക്കണ്ടേ.... ഇത് അതും ഇല്ല.... ഞങ്ങടെ കുടുംബത്തിൽ ഇത്രക്ക് തോൽവിയായിട്ടുള്ള ഒരാളും ഉണ്ടായിട്ടില്ല.... അവിടെ ഓൾക്ക് എന്തായിരുന്നു പണി.... ഗുണ്ടായിസോ...." ഇൻഷുക്ക പറയുന്ന കാര്യങ്ങൾ കേട്ട് ത്രിശൂർ പൂരത്തിന് പടക്കം പൊട്ടിച്ചത് പോലെയായിരുന്നു നമ്മള് ഞെട്ടിയത്.... ഇനിയിപ്പോ ആ പെണ്ണ് അവിടന്ന് നമ്മളെ ചരിത്രം മുഴുവനും വിളമ്പും.... അതോണ്ട് നമ്മള് പെട്ടന്ന് തന്നെ എണീറ്റോടി മൂപ്പരെ കയ്യീന്ന് ഫോൺ തട്ടി പറിക്കാൻ ശ്രമിച്ചപ്പോ എവിടെന്നോ നമ്മളെ ചെക്കൻ അതിന്റെ ഇടക്ക് കേറി വന്നിട്ട് ആ ഫോൺ കൈക്കലാക്കി.... പടച്ചോനെ.... എല്ലാം തീർന്നു.... നമ്മള് പറയാത്തതിന്റെ ബാക്കി ആ കോപ്പത്തി ഇപ്പൊ വിളിച്ചു കൂവും.... ഇൻഷുക്കയാണെന്ന് കരുതി ദിയ ഓനോട്‌ ഓരോന്നും പറഞ്ഞ് വിളമ്പിയപ്പോ നമ്മള് ചുണ്ട് കടിച്ചു പിടിച്ച് തല കുനിച്ചു.... "എന്താ ഇങ്ങള് പറഞ്ഞേ...? ദുആക്ക് ഒന്നും അറിയില്ലെന്നോ...?! അല്ലാ.... ഏത് ദുആന്റെ കാര്യാ ഇൻഷുക്കാ ഇങ്ങള് ഇപ്പൊ പറഞ്ഞേ...?! നമ്മടെ ദുആ മിയാന്റെ കാര്യം തന്നെയല്ലെ...? എന്നാ ഇങ്ങള് ഓളോട് പറയില്ലെങ്കിൽ ഞാനൊരു സത്യം പറയാം.... അവളെ കുറിച്ച് നിങ്ങളാരും അറിഞ്ഞു വെച്ചിരിക്കുന്നത് ഒന്നും അല്ല സത്യം.... She's a very talented girl.... ഓള് നല്ല അസ്സലായിട്ട് പാട്ടു പാടുന്ന കൂട്ടത്തിലെ ഒരാളാണ്.... അത് മാത്രമല്ല.... She's an amazing dancer.... കുഞ്ഞിലേ തന്നെ അവൾ എല്ലാ സ്റ്റേജ് പ്രോഗ്രാമിനും പോയി പങ്കെടുക്കാറുണ്ട്.... അത്രക്ക് ഇഷ്ട്ടാണ് ഓൾക്ക് ഡാൻസ്.... കഴിഞ്ഞ എട്ട് വർഷമായിട്ട് ഓള് ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു.... പെട്ടന്നൊരു ദിവസമാണ് അതൊക്കെ ഉപേക്ഷിച്ചത്.... ഡാൻസിനും പാട്ടിനും ഒക്കെയായിട്ട് ഓൾക്ക് കിട്ടിയ മെഡലിനും ട്രോഫിക്കും ഒന്നും കയ്യും കണക്കും ഇല്ല.... ചോദിച്ചു നോക്ക് അവളോട്‌.... അവൾടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പാട്ടുകാരിയെങ്കിലും ആവുകാന്നുള്ളത്.... എന്നിട്ടും എന്തിനാ ഓള് അതൊക്കെ ഉപേക്ഷിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല...." അൽ ഹംക്ക് സെയ്ത്താൻ.... ഒരു വർഷം മുമ്പ് നമ്മള് മനസ്സിൽ മണ്ണിട്ടു മൂടിയ കാര്യങ്ങളാണ് അവളിപ്പോ വിളിച്ചു പറഞ്ഞത്.... അതൊക്കെ കേട്ടിട്ട് എല്ലാരും കൂടി നമ്മളെയൊരു ഞെട്ടലോടെ തുറിച്ചു നോക്കുമ്പോ തിരിച്ച് അവിഞ്ഞ ഇളി പാസാക്കി കൊണ്ടിരുന്നു നമ്മള്.... 💜💜💜💜💜💜💜💜💜💜💜💜💜 "ദിയാ...!! ഇത്.... ഇതൊക്കെ.... സത്യമാണോ....!!" "പിന്നല്ലാതെ.... അവൾക്ക് കിട്ടിയ പ്രൈസിന്റെയൊക്കെ ഫോട്ടോസ് ഞാനിപ്പോ വിട്ടു തരാം.... കൂട്ടത്തിൽ ഒത്തിരി സർട്ടിഫിക്കറ്റ്സും ഓള് വാരി കൂട്ടി വെച്ചിട്ടുണ്ട്.... ഇവിടെ ഉപ്പച്ചിക്ക് എന്നെ ഉപദേശിക്കാൻ ഒരു കാരണം വേണ്ടേ.... ദുആനെ കണ്ടു പഠിക്കെന്ന്.... ആഹ് പിന്നെ ഇൻഷുക്കാ.... ഇങ്ങളോട് ഇതൊക്കെ ഞാൻ പറഞ്ഞതാണെന്ന് അവളോട്‌ പറയല്ലേട്ടോ പ്ലീസ്.... ഓള് എന്നോട് പ്രതേകം പറഞ്ഞിട്ടുണ്ട് അവിടെയുള്ള ആരോടും ഇക്കാര്യം പറയരുതെന്ന്.... ഷെയ്‌നിനോട് പോലും...." "ഏയ്‌ ഒരിക്കലും പറയില്ല.... അപ്പൊ ശെരി ഞാൻ ഫോൺ വെക്കുവാണെ...." എന്ന് പറഞ്ഞിട്ട് ഫോൺ കട്ടാക്കി കൊണ്ട് ഞാൻ ദുആനെ നോക്കിയപ്പോ ഓള് എല്ലാം കയ്യീന്ന് പോയി എന്ന അവസ്ഥയിൽ എന്നെ നോക്കി നിക്കാ.... ഇത്രക്ക് വലിയ പുള്ളിയായിരുന്നോ എന്റെ പ്രിയപ്പെട്ട ഭാര്യ.... എന്നിട്ട് ഈ കുരിപ്പ് പൂത്തുമ്പി കുർളമമി പാടുന്നത് മാത്രേ ഞാൻ കേട്ടിട്ടുള്ളൂ.... പോരാത്തതിന് ഒരു അമേസിങ് ഡാൻസർ.... ഓ ഗോഡ്.... കഴിഞ്ഞു പോയ പല കാര്യങ്ങളും എന്റെ മനസ്സിൽ മിന്നി മറഞ്ഞു.... അവൾ എന്നോടൊപ്പം ചുവടുകൾ വെച്ച ആ നിമിഷങ്ങളൊക്കെ എന്റെ ഓർമയിൽ തെളിഞ്ഞു വരാൻ തുടങ്ങി.... "എന്താടി ഞങ്ങള് ഇപ്പൊ കേട്ടതൊക്കെ....?" എന്ന് ഇൻഷു കുറച്ച് ഗൗരവത്തോടെ ചോദിച്ചപ്പോ ഓള് എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ഇൻഷൂനെ നോക്കി ഇളിച്ചു.... "അ....ത് പിന്നെ ഇൻഷുക്കാ.... അവൾക്ക് വട്ടാ.... അത് കുഞ്ഞിലേ ഉള്ളതാ.... വെറുതെ പിച്ചും പേയും പറയുന്ന സ്വഭാവം...." "ഓഹോ.... വട്ടുള്ള ഒരാള് ഇത്ര നോർമലായിട്ടാണോ സംസാരിക്കാറ്.... മ്മ്.... ഇനി പറ ദിയ പറഞ്ഞത് സത്യമാണോ...?" ഇൻഷുന്റെ കലിപ്പ് സ്വഭാവം ഓർത്ത് പേടിച്ചിട്ടാവും ഓള് പതുക്കെ തല കുനിച്ചു വെച്ചിട്ട് അതെയെന്ന് തലയാട്ടി.... "എന്നിട്ട് നീയെന്താ ഇക്കാര്യം ഞങ്ങളോടാരോടും ഇതുവരെ പറയാതെ....?" "അതൊക്കെ ഞാൻ എന്നോ ഉപേക്ഷിച്ചതാ ഇൻഷുക്കാ.... ഇനി എനിക്ക് ഒന്നിനും താല്പര്യമില്ല.... എന്നോട് ഒന്നും ചോദിക്കരുത് പ്ലീസ്...." അത്രയും പറഞ്ഞിട്ട് ഓള് എന്റെ മുഖത്തേക്ക് നോക്കിയപ്പോ പെണ്ണിന്റെ കണ്ണിൽ നനവ് പടർന്നിരുന്നു.... ഇപ്പൊ ഓള് ഉള്ളിൽ കരഞ്ഞു കൊണ്ടാണ് ഞങ്ങടെ മുന്നില് നിക്കുന്നതെന്ന് ഓള് പറയാതെ തന്നെ എനിക്ക് മനസിലായി.... "ഇറ്റ്സ് ഓക്കേ ഇൻഷു ലീവ് ഇറ്റ്.... എന്താ വേണ്ടതെന്ന് നമുക്ക് ആലോയിക്കാം...." ഇൻഷൂന്റെ പുറത്ത് തട്ടി കൊണ്ട് അത്രയും പറഞ്ഞ ശേഷം ഞാൻ ഓളെ നോക്കി മുറിയിലേക്ക് വരാൻ ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് കേറി പോയി.... മുറിയിലെ ജനലരികിൽ നിന്നിട്ട് ഓള് പറഞ്ഞ കാര്യങ്ങളെ ഓർത്തോണ്ടിരുന്നു ഞാൻ.... അവൾ ഉപേക്ഷിച്ചത് അവളെ സ്വപ്‌നങ്ങളെയാണ്.... അതിന് കാരണം സഹൽ തന്നെയായിരിക്കും.... വീണ്ടും അവന്റെ കാര്യം ഓർമയിലേക്ക് വന്നതും ദേഷ്യം കടിച്ചമർത്തി കൊണ്ട് ഞാൻ ജനൽ കമ്പുകളിൽ പിടി മുറുക്കി.... പെട്ടന്ന് എന്റെ പിറകിൽ ഒരു തേങ്ങൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ ദുആ ഉണ്ട് തല കുനിച്ചു വെച്ച് കണ്ണ് നിറച്ചോണ്ട് നിക്കുന്നു.... ഞാൻ പോയി ഓളെ ഷോൾഡറിൽ കൈ വെച്ച് പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ചു.... അപ്പൊ തന്നെ ഓളെ കൈകൾ എന്നിൽ വലയം തീർത്തിരുന്നു.... എന്നെ ഇറുകെ കെട്ടിപിടിച്ചു കൊണ്ട് ഓള് വിതുമ്പിയപ്പോ ഞാൻ ഓളെ എന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് ഓളെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... "എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ഡാൻസർ ആവുകാന്നുള്ളത്.... അതിന് വേണ്ടിയാണ് ഞാൻ ഒത്തിരി കഷ്ടപ്പെട്ടതും.... ഉമ്മാക്ക് ഞാൻ നന്നാവുന്നത് ഇഷ്ടമല്ലാത്തോണ്ട് ഉമ്മ കാണാതെയാണ് ഞാൻ അവിടെ ഡാൻസ് പഠിച്ചിരുന്നത്.... ഉമ്മ ഒഴികെ ബാക്കി എല്ലാരും എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു വീട്ടില്.... എന്റെ കഴിവിൽ എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു.... എന്റെ ആഗ്രഹം നടക്കുമെന്ന് തന്നെയാണ് എല്ലാരും എന്നെ പറഞ്ഞു പ്രോത്സാഹിപ്പിച്ചതും.... എന്റെ ആ ഏറ്റവും വലിയ ആഗ്രഹം നടക്കാനിരിക്കെയാണ് എല്ലാം തകർന്നത്.... സഹൽ.... അവനെന്നെ തളർത്തി കളഞ്ഞു.... അവൻ ഒറ്റ ഒരാള് കാരണം ഞാനെന്റെ ജീവിതം പോലും വെറുത്തു.... ഉറക്കം കെടുത്തിയിരുന്ന സ്വപ്നങ്ങളെയൊക്കെ ഞാൻ മണ്ണിട്ടു മൂടി.... ഇപ്പൊ എന്റെ മനസ്സിൽ അതൊന്നും ഇല്ല.... എനിക്ക് ഡാൻസർ ആവണ്ടാ.... പാട്ടും പാടണ്ടാ.... ചിലങ്ക അണിഞ്ഞു കൊണ്ട് എനിക്ക് ഒരു സ്റ്റേജിലും കയറണ്ടാ.... ഇപ്പൊ എന്റെ മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രേ ഉള്ളൂ.... അവനെ കൊല്ലുക എന്നത്.... ആ ഒരു ലക്ഷ്യത്തോടെ മാത്രമേ ഞാൻ ഇപ്പൊ ജീവിക്കുന്നുള്ളൂ.... എനിക്ക് അവനെ കൊന്നാൽ മതി...." എന്നൊക്കെ പറഞ്ഞ് കൊണ്ട് ഓള് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ച് കരഞ്ഞപ്പോ ഒന്നും പറയാനാകാതെ ഞാൻ ഓളെ ഇറുകെ കെട്ടിപിടിച്ചു.... ഉള്ളിലെ സങ്കടങ്ങളെ മുഴുവനും ഓള് കരഞ്ഞു തീർത്തോട്ടെ എന്ന് കരുതി ഞാൻ ഓളെ അടർത്തി മാറ്റാൻ ഒന്നും നിന്നില്ല.... പെട്ടന്ന് ഓള് തല ഉയർത്തി പിടിച്ച് എന്നെ നോക്കി കണ്ണ് തുടച്ചു.... ഓളോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.... ഒരു സഹലിനെയല്ല ആയിരം സഹലിനെ തീർക്കാനുള്ള ദേഷ്യം ഇപ്പൊ എന്റെ മനസിലുണ്ട്.... "ദുആ.... മറന്നു കളഞ്ഞേക്ക്.... നിന്റെ ലൈഫിൽ അങ്ങനെ ഒന്നും തന്നെ നടന്നിട്ടില്ല.... കഴിഞ്ഞതൊക്കെ മറന്നേക്ക്...." "മറക്കാനോ.... എനിക്ക് അതിന് കഴിയുമെന്ന് നിങ്ങക്ക് തോന്നുന്നുണ്ടോ.... വെറുതെ അങ്ങ് മറന്നു കളയാൻ അതൊരു ദുഃസ്വപ്നം ഒന്നും അല്ലാ.... അവനീ ലോകത്ത് ജീവനോടെ ഉള്ളിടത്തോളം കാലം എനിക്ക് അതൊന്നും മറക്കാൻ കഴിയില്ല.... അവനെ ഞാനെന്റെ ഈ കൈകൊണ്ട് തന്നെ കൊല്ലും.... എത്രയും പെട്ടന്ന്...." അതും പറഞ്ഞ് ഓള് ഓളെ കൈകൾ വിടർത്തി കാണിച്ചപ്പോ ഞാൻ ഓളെ കൈ പിടിച്ച് എന്റെ കൈക്കുള്ളിൽ ഒതുക്കി.... "അവനെ കൊല്ലാൻ നിനക്ക് അവകാശമില്ല.... അതിന് അവകാശമുള്ള ഒരേ ഒരാള് മാത്രമേ ഈ ലോകത്തുള്ളൂ.... അയാൾ ഇപ്പൊ എവിടെയാണെന്നോ എങ്ങനെയാണെന്നോ എന്നൊന്നും എനിക്ക് അറിയില്ല.... എന്തായാലും വൈകാതെ തന്നെ ആ ആളെ കൈകൊണ്ട് സഹലിന്റെ ചാപ്റ്റർ അവസാനിക്കും.... അവന്റെ കാര്യം ഓർത്ത് നീ സങ്കടപ്പെടണ്ടാ.... നോക്ക്.... നിന്നോട് ചെയ്ത പ്രവർത്തിക്ക് സഹൽ എപ്പഴേ എന്റെ കൈ കൊണ്ട് തീരേണ്ടതാണ്.... എന്നിട്ടും ഞാൻ ഒന്നും ചെയ്യാതെ നിൽക്കുന്നതിന്റെ കാരണം അവനെ കൊല്ലാൻ എനിക്കോ നിനക്കോ അവകാശമില്ല...." അവളെ സമാധാനിപ്പിക്കാൻ ചെന്ന എന്റെ മനസിലേക്ക് വലിയ ഒരു പാറക്കല്ല് കയറ്റി വെച്ചത് പോലെയൊരു ഫീൽ.... മനസ്സിൽ മണ്ണിട്ടു മറമാടിയ പഴയ ഓരോ ഓർമ്മകൾ എന്നെ കീറി മുറിക്കുന്നത് പോലെ.... ഇനിയും അതൊക്കെ ഓർത്താൽ എനിക്ക് ദുആയിൽ നിന്നും അകലം പാലിക്കേണ്ടി വരും.... ഇല്ല.... ഞാൻ ഓൾക്ക് വാക്ക് കൊടുത്തതാ.... അവളെ തനിച്ചാക്കി എങ്ങോട്ടും പോകില്ലെന്ന്.... ആ വാക്ക് എനിക്ക് പാലിക്കണം.... അതോണ്ട് എനിക്ക് എല്ലാം മറന്നെ പറ്റൂ.... 💜💜💜💜💜💜💜💜💜💜💜💜💜 എത്ര നേരം ഓനെ കെട്ടിപിടിച്ചു നിന്ന് കരഞ്ഞെന്ന് അറിയില്ല.... മനസിലെ ഭാരം കുറച്ച് കുറഞ്ഞത് പോലെ.... പതുക്കെ കരച്ചിലും കുറഞ്ഞു വന്നപ്പോ പെട്ടന്ന് നമ്മളെ മനസിലേക്ക് ആ ജോക്കറും അയാൾ പറഞ്ഞ കാര്യങ്ങളും ഓർമ വന്നു.... ആ ജോക്കർ ആരാണെന്ന് അറിയുന്ന അന്ന് നമ്മള് ഓനെ ഉപേക്ഷിച്ചു പോകുമെന്ന കാര്യം.... എന്ത് കൊണ്ടാ അയാൾ അങ്ങനെ പറഞ്ഞത്.... ആരാണ് അയാൾ.... എല്ലാം അറിയണം.... ജോക്കറിനെ കുറിച്ചുള്ള കാര്യങ്ങൾ ഇപ്പൊ തന്നെ നമ്മക്ക് ഓനോട്‌ തുറന്നു പറയണം.... അവനിൽ നിന്നും അകന്ന് നിന്നിട്ട് നമ്മള് ഓനെ നോക്കി കണ്ണ് തുടച്ചു.... "മിശുച്ചാ.... എനിക്കൊരു കാര്യം പറയാനുണ്ട്...." "വേണ്ടാ.... ഇനി ഒന്നും പറയണ്ടാ.... നിന്റെ മൂഡ് ഇപ്പൊ ശെരിയല്ല.... അതൊക്കെ ശെരിയായിട്ട് നമ്മക്ക് സംസാരിക്കാം...." അത് കേട്ട് ശെരിയെന്ന രീതിയിൽ നമ്മള് ചുണ്ട് കടിച്ചു പിടിച്ചോണ്ട് തലയാട്ടി.... എന്നിട്ട് പാക്കരന്റെ കവിളിൽ പിടിച്ച് വലിച്ച് ഓന്റെ കണ്ണുകളിലും കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ വെച്ചു നമ്മള്.... "നമ്മക്ക് ഇവിടെന്ന് ഇന്ന് തന്നെ തിരിച്ചു പോകണം മിശുച്ചാ.... എനിക്ക് ഇവിടെ നിൽക്കാൻ എന്തോ വല്ലാത്ത ഒരു എടങ്ങേറ് പോലെ.... ദേ ആ കാണുന്ന വീടുണ്ടല്ലോ.... അത് കാണുമ്പോ എനിക്ക് അന്ന് സംഭവിച്ചതൊക്കെ ഓർമ വരുന്നു.... മനസ്സിൽ എന്തൊക്കെയോ പേടി...." എന്ന് പറഞ്ഞോണ്ട് നമ്മളാ പൊളിഞ്ഞു വീഴാറായ വീട്ടിലേക്ക് ജനലിലൂടെ വിരല് ചൂണ്ടി.... "അത് നിന്റെ സാബിറ ആന്റിയുടെയും വീടാ.... എന്ന് വെച്ചാൽ ആ സഹലിന്റെ വീട്.... എന്ത് കൊണ്ടാ ആ വീട് ഇപ്പഴും അവിടെ അങ്ങനെ നിക്കുന്നതെന്ന് നിനക്ക് അറിയാവോ.... ആ വീട് മുഴുവനും കുഞ്ഞു ദുആന്റെ കളിയും ചിരിയുമാണ്.... അതോണ്ടാണ് ചാച്ചനത് പൊളിച്ചു മാറ്റാത്തത്.... അന്ന് നിനക്ക് അവിടെന്ന് ഒരു ഫോട്ടോ കിട്ടിയെന്ന് നീ പറഞ്ഞിരുന്നില്ലേ.... അതിൽ നീയും ദിയയും ആണ്...." ഓൻ പറയുന്നത് കേട്ടപ്പോ നമ്മള് ശെരിക്കും അന്തം വിട്ടു.... നമ്മളെ മൈൻഡ് ശെരിയാക്കാൻ വേണ്ടി ഓൻ പോയി ഒരു ആൽബം കൊണ്ട് വന്ന് നമ്മളെ ചെറുപ്പത്തിലെ ഫോട്ടോസ് ആണെന്ന് പറഞ്ഞിട്ട് കാണിച്ചു തന്നു.... അതിലൊക്കെ നമ്മളെ കൂടുതൽ അത്ഭുതപ്പെടുത്തിയത് നമ്മളെ കൂടെ ഓനും നിക്കുന്നത് കണ്ടിട്ടാണ്.... നമ്മളെ തോളിൽ കയ്യിട്ടിറുക്കി കൊണ്ട് നിക്കുന്ന ഓനെ കണ്ടിട്ട് നമ്മളൊന്ന് പുഞ്ചിരിച്ചു.... ശെരിക്കും ആ ഫോട്ടോ കണ്ടപ്പോ ഇത് ഞങ്ങടെ കുട്ടികളാണോ എന്നോർത്തിട്ടാണ് നമ്മള് ചിരിച്ചത്.... "എന്താടി ഒരു ഇളി...." "അത് പിന്നെ.... ദേ മിശുച്ചാ ഇത് നോക്ക്.... ഇതിൽ നിക്കുന്ന നിങ്ങളെ മോന്ത കണ്ടോ.... ഉയ്യോ എന്നാ ക്യൂട്ട് ആണ്.... ഇത് കണ്ടിട്ട് എനിക്ക് തോന്നുന്നു നമ്മളെ ബേബിസൊക്കെ നിങ്ങളെ പോലെയായിരിക്കും എന്ന്.... ചോ ച്വീറ്റ് അല്ലെ...." "വേണ്ടാ.... അവര് എന്നെ പോലെ ആവണ്ടാ.... കാണാൻ എന്നെ പോലെ ഇരുന്നോട്ടെ.... പക്ഷെ സ്വഭാവം എന്റേതാകാൻ പാടില്ല...." "പിന്നെ നിങ്ങടെ കുഞ്ഞിന് നിങ്ങടെ സ്വഭാവം അല്ലാതെ നാട്ടുകാരുടെ സ്വഭാവം വരോ കോന്താ...." "അതല്ലടി.... അവര് നിന്നെ പോലെ ആയാൽ മതി.... അതാ കൂടുതൽ ഭംഗി...." "വേണ്ടാ.... എന്നാ ഒരു കാര്യം ചെയ്യാം.... അവര് നമ്മള് രണ്ടുപേരെയും പോലെ ആവണ്ടാ.... അവർക്ക് അവരുടെ സ്വഭാവം തന്നെ മതി.... അതാ നല്ലത്...." "അല്ല അതിനിപ്പോ അപേക്ഷ പൂർത്തിയായില്ലല്ലോ.... വാ ആദ്യം നമ്മക്ക് അത് പൂർത്തിയാക്കിയിട്ട് വരാം...." "അയ്യടാ.... ഒന്ന് പോയേ...." എന്നും പറഞ്ഞ് നമ്മള് മെല്ലെ എണീറ്റ്‌ മുങ്ങാൻ നിന്നതും ഓൻ നമ്മളെ പിടിച്ചു വെച്ച് അരയിലൂടെ കൈകൊണ്ടോയി ഓനോട്‌ ചേർത്തു നിർത്തി.... "ദേ മിശുച്ചാ നിങ്ങക്ക് കുറച്ച് കൂടുന്നുണ്ട്.... ഒന്ന് വിട് മനുഷ്യാ...." "കൂടിയോ.... അതിന് ഞാൻ തുടങ്ങിയിട്ടല്ലെ ഉള്ളൂ മോളെ...." എന്നും പറഞ്ഞ് ഓൻ നമ്മളെ മുഖത്തിന്റെ അടുത്തേക്ക് ഓന്റെ മുഖം അടുപ്പിച്ചു കൊണ്ട് വന്നപ്പോ നമ്മള് പെട്ടന്ന് കണ്ണിറുക്കി പിടിച്ചു.... "എടി ഭാര്യേ.... ഇന്നലേയ്.... ഇവിടെ എവിടെയോ ഒരു മാല ഭയങ്കര ഡിസ്റ്റർബൻസ് ആയിരുന്നു.... നീയൊന്ന് ഇങ്ങോട്ട് നീങ്ങി നിന്നേ ഇന്ന് അതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ കാര്യം...." എന്ന് പറഞ്ഞോണ്ട് ഓൻ നമ്മളെ അരയിൽ കൈകൊണ്ടോയി തപ്പി കളിച്ചപ്പോ നമ്മള് പെട്ടന്ന് ഞെട്ടി കണ്ണ് തള്ളി നിന്നിട്ട് ഓനെ പിടിച്ച് തള്ളി.... ഓൻ എന്താ ഉദ്ദേശിച്ചതെന്ന് നമ്മക്ക് നല്ലോണം ഓടിയത് കൊണ്ട് കെളവനെ നോക്കി കണ്ണുരുട്ടി കാണിച്ചിട്ട് നമ്മള് തിരിഞ്ഞു പോലും നോക്കാതെ ഒറ്റ ഓട്ടമായിരുന്നു താഴേക്ക്.... 💜💜💜💜💜💜💜💜💜💜💜💜💜 Few dayz later.... "മിഷൂ.... എന്തായി കാര്യങ്ങൾ.... ഉടനെ എങ്ങാനും നടക്കോ.... ദേ ഡേറ്റ് അടുത്തോണ്ടിരിക്കാ.... അല്ലേലും ആരോട് ചോദിച്ചിട്ടാ നീ ഇൻഷൂന്റെയും ജിനൂന്റെയും നിക്കാഹിന്റെ കൂടെ എന്റെയും ദിയാന്റെയും കാര്യം ഉറപ്പിച്ചത്.... അവര് നാട്ടിലേക്ക് വരുമെന്ന് എനിക്ക് തോന്നുന്നില്ല.... പ്രതേകിച്ച് ആ സഹൽ...." അത്രയും പറഞ്ഞു കൊണ്ട് ഷെയ്ൻ എനിക്ക് അഭിമുഖമായി വന്ന് ഇരുന്നപ്പോ ഞാൻ ഇൻഷൂനെ തിരിഞ്ഞു നോക്കി.... "നിന്റെ അഭിപ്രായം എന്താ ഇൻഷൂ.... ഡേറ്റ് മാറ്റണോ....?" കയ്യിൽ ഉണ്ടായിരുന്ന ഫോൺ പോക്കറ്റിലേക്ക് ഇട്ട് ഇൻഷു എണീറ്റ്‌ ഞങ്ങടെ അടുത്തേക്ക് വന്ന് ഷെയ്‌നിന്റെ തോളിലൂടെ കയ്യിട്ടു.... "എടാ വള്ളി ട്രൗസറെ.... പതിനെട്ടാം തിയതി.... അതായത് മൂന്ന് ദിവസം കഴിഞ്ഞ്.... നിശ്ചയിച്ചുറപ്പിച്ച ആ ദിവസം തന്നെ നിക്കാഹ് നടക്കും.... ഞങ്ങളെ നിക്കാഹിനോടൊപ്പം നിങ്ങടെതും നടക്കും...." "എടാ കോപ്പേ അതിന് അവര് നാട്ടിൽ വരണ്ടേ.... എത്ര ദിവസായി ആ മൂസയോട് പറയുന്നു.... എന്നിട്ട് അവരെന്താ മറുപടി പറഞ്ഞത്.... നിക്കാഹ് നടക്കണമെങ്കിൽ അങ്ങ് മുംബയിലേക്ക് ചെല്ലണം എന്നല്ലേ.... നടക്കുന്ന കാര്യം വല്ലതുമാണോ.... ഉമ്മൂമ്മ ആകെ കലിപ്പിൽ ഇരിക്കാ.... ഒരു ആവശ്യവും ഇല്ലായിരുന്നു...." ഷെയ്‌നിന്റെ ഡയലോഗും അവന്റെ നിരാശയും ഒക്കെ കണ്ടിട്ട് ഞങ്ങള് അവിടെ ഇരിക്കുന്ന നേരത്താണ് എങ്ങനെ മനസിലേക്ക് ഒരു ഐഡിയ ഓടി വന്നത്.... ഇത് ഉറപ്പായിട്ടും വർക്ക്‌ ഔട്ട്‌ ആകും.... മൂസയെയും കുടുംബത്തെയും നാട്ടിൽ എത്തിക്കാനുള്ള ഫൈനൽ ഐഡിയയും ഓർത്ത് ഞാൻ മനസ്സിൽ ഊറി ചിരിച്ചു.... "നടക്കും ഷെയ്‌നെ.... വഴിയുണ്ട്.... ഒരൊന്നൊന്നര വഴി.... നീ നിക്കാഹിന് വേണ്ടി ഒരുങ്ങി നിന്നോ.... നാളെ തന്നെ സഹലും കുടുംബവും ഇവിടെ ലാൻഡ് ആയിരിക്കും.... ഇനി പുതിയ കളികൾ നേരിട്ട്...." *തുടരും* *-*-*-*-*-*-*-*-*-*-*-*-*-* സോറി ഫ്രണ്ട്സ്.... കുറച്ച് ദിവസായിട്ട് ലെങ്ത്തോടെയുള്ള എഴുത്ത് നടക്കുന്നില്ല.... ഇൻഷാ അല്ലാഹ് അടുത്തത് ലെങ്ങ്തിൽ പോസ്റ്റാൻ ശ്രമിക്കാം.... ഇനി ഏതാനും പാർട്ടുകളോടെ സ്റ്റോറി അവസാനിക്കും.... ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാരോടും LOBE YOUUUU LOOTTT.....😘😘😘😘 ഈ പാർട്ട്‌ ബോറായെങ്കിൽ ക്ഷമിക്കുക.... Nxt part on thursday....
📙 നോവൽ - ഒരു മാ Part 3 - Wat Aachen - ShareChat
72.7k കണ്ടവര്‍
29 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post