🔥ശഫാഖ് അമർ 2️⃣❣️ @@@@@@@@@@@@ Part 1 ********** " ONE YEAR....NO.....I CAN'T.... അത്രയ്ക്ക് നീണ്ടു പോകാൻ ഞാൻ സമ്മതിക്കില്ല.... ഡിവോഴ്സ് എനിക്കെന്തായാലും കിട്ടിയേ തീരൂ.... അതിനി ആരൊക്കെ വേണ്ടെന്ന് ഒരെതിർപ്പും കാണിച്ചാലും എനിക്കൊരു ചുക്കുമില്ല.... ഇതെന്റെ ജീവിതം.... തീരുമാനം എന്റേതും... ഇത്രേം കാലം ഗതികേട് കൊണ്ടാണ് അവന്റെ കൂടെ ജീവിച്ചത്.... ഇനി അത് പറ്റില്ല... എനിക്ക് ഡിവോഴ്സ് വേണം..... " ബിച്ചുവിനോടുള്ള ദേഷ്യത്തിൽ തക്കു തനിക്ക് മുന്നിലിരിക്കുന്ന ഓഫീസറെ ശ്രദ്ധിക്കാതെ ടേബിളിൽ ആഞ്ഞൊരു അടിയാണ്.... അതോടെ അവിടെ കൂട്ടം കൂടി നിന്ന സകലരുടെയും കണ്ണുകൾ അവരിലേക്ക് തിരിഞ്ഞു..... വിട്ട് കൊടുക്കാൻ കുരുത്തക്കേടിന്റെ മാഷായ അവനും തയാറായില്ല..... " ഒന്നു പോടീ ചെലക്കാതെ.... അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ.... നിന്നേ ഒഴിവാക്കാൻ തനിക്ക് സൗകര്യമില്ലങ്കിലോ.... നീയെന്തോ ചെയ്യും... എന്നെ മൂക്കിൽ പിടിച്ചു കേറ്റോ.... ദേ.... ഞാനൊരു കാര്യം പറഞ്ഞേക്കാം... നീ ഈ ബിച്ചുവിന്റെ പെണ്ണാണെങ്കിൽ മരണം വരെ അങ്ങനെ തന്നേയാവും.... അല്ലെന്ന് മോൾക്ക്‌ ഭാവിച്ചു നടക്കാൻ വല്ല മോഹം ഉണ്ടേൽ അതങ്ങു മാറ്റി വെച്ചേക്ക്... " കട്ടകലിപ്പിൽ അത്രയും പറഞ്ഞോണ്ട് അവൻ ഡിവോഴ്സ് നോട്ടീസ് വലിച്ചു കേറി അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു ഒരൊറ്റ പോക്ക്..... കൂടെ ജിബ്രുവും ജിമ്മനും ഡോർ ചവിട്ടി തുറന്ന് അവനെ അനുഗമിച്ചു..... കാണികളായിരുന്നവർക്ക് അവര് തമ്മിൽ രണ്ട് വഴിക്കാകാനുള്ള കാരണം എന്തെന്ന് പിടി കിട്ടിയില്ല.... സത്യത്തിൽ അവന്റെ ചങ്ക്‌സും ആകെ ആശയക്കുഴപ്പത്തിലാണ്.... വെറുതെ കെട്ടിയോളുമാരോട് പഞ്ചാര അടിച്ചു ഇരുന്നവരെ തൂക്കിയെടുത്തു നേരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നതാണ് അവൻ.... എന്തുണ്ടായിയെന്ന് ചോദിച്ചറിയാൻ അവര് ബിച്ചുവിനെ സമീപിച്ചു.... "അല്ല.... ന്റെ ബിച്ചു അളിയാ.... അവളുമായി ഒടക്കാൻ മാത്രം എന്നതാ ഉണ്ടായേ.... മാര്യേജ് കഴിഞ്ഞിട്ട് ഒരു വർഷം പോലുമായിട്ടില്ലല്ലോ.... അപ്പോയെക്കും ഡിവോഴ്സ് വരെ എത്തി.... അറിയാൻ ഞങ്ങൾക്ക് നല്ലോണം ജിജ്ഞാസയുണ്ട്... നീ പറ.... " ദൃതിയിൽ വരുന്ന വഴി ഇടാൻ മറന്ന ഓരോ ബട്ടൺസ് ഇട്ടോണ്ടാണ് ജിമ്മൻ അക്കാര്യം തിരക്കിയത്.... പറയാൻ ഒരുക്കമല്ല.... എങ്കിലും ചങ്ക്‌സ് കുത്തിക്കുത്തി ചോദിച്ചതിന് മറുപടി കൊടുക്കാൻ തന്നെയായിരുന്നു പിന്നീട് അവന്റെ ഉറച്ച നിലപാട്.... " അഹങ്കാരം ഒടുക്കത്തെ അഹങ്കാരം.... അല്ലാതെന്ത്.... ഇതെല്ലാം കൂടി എങ്ങോട്ട് എടുക്കുമെന്ന് പടച്ചോന് അറിയാം.... കൊറച്ചു കാലമായിട്ട് പെണ്ണ് സോഷ്യൽ ആക്റ്റീവ്സം തലക്ക് പിടിച്ചു നടക്കാണ്.... രാത്രിയുമില്ല... പകലുമില്ലാതെ.... എന്തും ആവശ്യത്തിന് വേണം പക്ഷെ... ഓവർ ആവരുത്.... ഒരുപാട് തവണ ഞാൻ വാർണിങ് ചെയ്തു അപ്പോയൊക്കെ ഇനിയുണ്ടാവില്ലന്ന് പ്രോമിസ് ചെയ്തു.... വീണ്ടും പോത്തിനോട് വേദം ഓതിയ പോലെ.... രണ്ട് ദിവസം കഴിഞ്ഞു ഒരു നട്ടപാതിരക്ക് അവൾ വീട്ടിൽ കേറി വന്നു.... അതിലും വല്യ പ്രാന്ത് എനിക്കുണ്ടായില്ല.... എന്റെ വാക്കിന് പുല്ല് വിലയാണ് നൽകിയിട്ടുള്ളതെന്ന് അതോടെ എനിക്ക് മനസ്സിലായി..... പിന്നെ ഞാൻ അടങ്ങി നിൽക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..... ഇല്ല.... എല്ലാ ഭർത്തക്കന്മാരെ പോലെ സഹിക്കെട്ട് ഒന്ന് പൊട്ടിക്കേണ്ടി വന്നു.... അത് കണ്ട് ഉമ്മയും നുനുവും ഒരുപാട് ചീത്ത പറഞ്ഞു.... അതിലൊന്നും എനിക്ക് സങ്കടം തോന്നിയില്ല... ഒട്ടും പതറാതെ ഞാൻ ചെയ്ത ശെരിയിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ഒന്നിളകാൻ ഒരുക്കമല്ലായിരുന്നു.... ഇതെല്ലാം ന്റെ സ്വാർത്ഥത കൊണ്ട് ചെയ്തതാണെന്ന് കരുതരുത്.... അവൾക്കെന്തെലും സംഭവിച്ചാൽ എനിക്ക് പിന്നേ ആരാണുള്ളത്.... ആ നഷ്ട്ടം മറ്റൊരാളെ കൊണ്ട് നികത്താൻ പറ്റുന്ന ഒന്നാണോ....? അത് മനസ്സിലാക്കാതെ എന്റെ മെക്കിട്ട് കേറി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു..... നിന്റെ വേലക്കാരിയായി ജീവിക്കാൻ പറ്റൂലാ... അവളുടെ വഴിക്ക് വിട്ടു കൊടുക്കാൻ.... അങ്ങനെ ഇവിടെ എത്തി.... " അത്രയും പറഞ്ഞോണ്ട് ഞാനൊന്നു നെടുവീർപ്പിട്ടു.... " ചുരുക്കി പറഞ്ഞാൽ ഫസ്റ്റ് ന്യ്റ്റ്നു ശേഷം ഇതുവരെ പട്ടിണിയായിരുന്നുവെന്ന് സാരം.... നിന്നേ സമ്മതിക്കണം.... ഒരച്ഛന്റെ രോദനം സഹിച്ച് പിടിച്ചു നിന്നതിന്... നീ മുത്തല്ലാ... മുത്തുമണിയാണ്.... " തനിക്ക് നൈസായിട്ട് താങ്ങി ജിബ്രു ഇല്ലാത്ത സങ്കടം മുഖത്ത് ഫിറ്റ് ചെയ്തു പറഞ്ഞത് കേട്ടിട്ട് ന്റെ കൺട്രോൾ പോയി.... "ഡാാ.... കുരിപ്പേ..... അടിമുടി കത്തി നിൽക്കുന്ന മ്മക്ക് നേരെ തന്നെ ഊതണം ട്ടോ.... ഊത് നല്ലോണം ഊതി അർമാതിക്ക്.... നിനക്കും ഇങ്ങനെയൊരു അവസരം വരുമ്പോയെ മനസ്സിലാകൂ.... മറ്റുള്ളോരെ അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണെന്ന് പറഞ്ഞ് കയ്യ് കൊട്ടി ചിരിക്കാനൊക്കെ രസാണ്.... പക്ഷേങ്കിൽ... സ്വന്തം അമ്മക്കുണ്ടായാൽ നേരത്തെ കിട്ടിയ അത്ര സുഖമോന്നും ഇതിനുണ്ടാവില്ല..... ഇടക്കിടക്ക് ഒന്നാലോചിക്കുന്നത് നല്ലതാണ്..." ബിച്ചുവിൽ നിന്നും അങ്ങനെയൊരു കിടിലൻ മറുപടി ജിബ്രുട്ടൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല... വടി കൊടുത്ത് അടി വാങ്ങിയല്ലോന്ന് ജിമ്മൻ അവനെ കളിയാക്കി... അത് ജിബ്രുന് തീരെ പിടിച്ചില്ല... ഇളിക്കണ്ട നിനക്കും ടൈം ഒരുപാട് ഉണ്ടെന്ന് പറഞ്ഞ് അവൻ അതിനെ പുച്ഛിച്ചു തള്ളി... അവര് അതിന്റെ പേരിലോരു മുട്ടൻ വഴക്കിന് തുടക്കം കുറിക്കാണെന്ന് മ്മക്ക് തോന്നിയതും രണ്ടിനേം രണ്ട് വഴിക്കാക്കി.... ഇനി മ്മളെ വാക്ക് കേൾക്കാതെ തല്ലുണ്ടാക്കാൻ ഒരുങ്ങാണെന്നുണ്ടെൽ കയ്യിന്റെ ചൂട് അറിയുമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തി.... അതുകൊണ്ടാകണം അവര് പെടുന്നനെ സൈലന്റ് ആയത്.... പഴയ തണുപ്പൻ ബിച്ചു മതിയായിരുന്നു..... ഈ കലിപ്പ് കാണേണ്ടി വരില്ലല്ലോന്ന് സ്വയം ആത്മഗദിച്ചോണ്ട് ജിബ്രു ഫോണിൽ കുത്തി കളിച്ച് ഒരിടത്തേക്ക് മാറി.... ജിമ്മനും അത് വല്യ പുത്തരിയല്ലന്ന മട്ടിൽ അവനൊപ്പം നിന്ന് വിഷയം മാറ്റി..... ഈ സമയം തക്കു ദേഷ്യം കടിച്ചമർത്തി പുറത്തേക്ക് ഇറങ്ങി.... ഛെ.... എല്ലാരെ മുന്നിലും നാണംകെട്ടു.... അല്ലെങ്കിലും എനിക്കിട്ട് പണിയലല്ലേ പഹയന്റെ മെയിൻ ഹോബി..... ഞാൻ മാത്രമാണോ സോഷ്യൽ സർവീസിന് മുൻഗണന നൽകുന്നത്... അല്ലല്ലോ.... പിന്നെന്തിനാ അന്നെന്നോട് ചൂടായതും തല്ലിയതുമൊക്കെ.... ഒരു കാരണത്തിന് കാത്തു നിൽക്കുന്ന അവന് പറയാനും പ്രവർത്തിക്കാനും അവസരം കിട്ടി..... അസമയത്ത് വീട്ടിൽ കേറി വന്നൂന്ന് വിളിച്ചിട്ട് ഫോൺ എടുത്തില്ല... എന്ത് ബഹളമായിരുന്നു.... ഓർക്കുന്തോറും അടിമുടി അരിച്ചു കേറുന്നുണ്ട്.... പണ്ടേ... മറ്റുള്ളവരുടെ കഷ്ട്ടപാടിലും വേദനയിലും ദുഃഖത്തിലും പങ്കാളിയായിരുന്ന ന്റെ സ്വഭാവം ഒരാൾക്ക് വേണ്ടി മാറ്റാൻ ഞാൻ തയാറല്ല..... ഭൂമി കീയ്മേൽ മറിഞ്ഞാലും ശെരി മുന്നോട്ട് വെച്ച കാൽ ഈ ശൗഫാ പിന്നോട്ട് വെക്കില്ല.... ഉറച്ച തീരുമാനത്തോടെ ഓരോ അടിയും വെക്കുമ്പോഴാണ് അവനെന്റെ അടുത്തേക്ക് നോട്ടം പായിച്ചത്..... തലയുയർത്തി അതൊന്നും വകവെക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുനിഞ്ഞതും കീ ആരോ കൈവശപ്പെടുത്തി..... നോക്കണമെന്ന് ഒന്നൂല്ല അത് അവൻ തന്നേയായിരുന്നു.... മൈൻഡ് ചെയ്യാതെ പോകുന്ന എന്നെ മിണ്ടിക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഇങ്ങനൊരു പ്രവർത്തി എനിക്ക് നേരെ ചിത്രീകരിക്കാൻ ബിച്ചു ഒരുങ്ങുന്നത്..... "കെട്ടിയോനായ മ്മളോട് പോരണോന്ന് ഒരു വാക്ക് പോലും ചോദിക്കാതെ നീയിതേങ്ങോട്ട്‌ പോകുന്നു.... നിന്റെ ആരേലും ചത്തോ..... ഇത്ര തിടുക്കം കൂട്ടി പോകാൻ..... ഒരു ദിവസമല്ല രണ്ട് ദിവസമല്ല ആറേഴു മാസത്തോളമായി നീയെന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയിട്ട്..... മാര്യേജ് കഴിയുന്നതിന് മുന്നേ വരെ നീ ഇങ്ങനെ ആയിരുന്നില്ലല്ലോഡീ..... ന്റെ ഇക്കയാണ് മാങ്ങായാണ് ചേനയാണ് എന്നൊക്കെ എല്ലാരോടും പറഞ്ഞു നടന്നീനല്ലോ..... ഇപ്പോ എന്താ നിനക്ക്....? തല്ലിയെന്ന് പേരും പറഞ്ഞിട്ട് ഡിവോഴ്സ്ന് അപേക്ഷിച്ചിരിക്കുന്നു.... കുരിപ്പ്.... ആ തല്ല് നീ ചോദിച്ചു വാങ്ങിയതാണെന്ന് ബോധം ഇതുവരെ വന്നിട്ടില്ല..... അത് മനസ്സിലാവുന്നത് വരെ നിന്നെ മ്മള് നല്ലോണം ഉറക്കും..... നോക്കിക്കോ.... " വലിയൊരു പ്രസംഗം നടത്തി കസറുന്ന അവന്റെ കയ്യീന്ന് ഞാൻ കീ ബലമായി പിടിച്ചു വാങ്ങി.... അതോടൊപ്പം നല്ലൊരു നുള്ളും ന്റെ ഇടുപ്പിൽ തരാൻ അവനും മറന്നില്ല..... "ഇമ്മിണി വിയർക്കും..... അതിമോഹം ആണെടാ.... അതിമോഹം.... വാശി നിനക്ക് മാത്രല്ല എനിക്കും ആവശ്യത്തിൽ കൂടുതലുണ്ട്..... എന്നെ മനസ്സിലാക്കി നിന്നേ ന്റൊപ്പം തോളോട് തോൾ ചേർന്ന് നിർത്താൻ ഏതറ്റം വരെയും ഞാൻ പോകും..... എന്നിട്ടേ മറ്റൊരു ഡിവോഴ്സ്നെ കുറിച്ച് ചിന്തിക്കുന്നത് പോലും..... " കേട്ടപാടെ തെണ്ടി അട്ടഹസിച്ചു..... "ഹഹഹഹ ഹഹഹ.... മ്മളെ വരച്ച വരയിൽ നിർത്താനുള്ള നിന്റെ ആഗ്രഹം കൊള്ളാം.... പക്ഷെ.... അത് ന്റെടുത്തു ചെലവാകില്ല.... വെല്ലുവിളിച്ച സ്ഥിതിക്ക്..... ശൗഫാ എന്നെ തക്കൂനെ നല്ലൊരു ഭാര്യയാക്കിയിട്ടേ ബിച്ചുവിനു വിശ്രമമുള്ളൂ.... കാണാം..... മിസ്സിസ് ശൗഫാ ബിച്ചു..... " "കാണണം അഫ്താബ് ഹാഫിസ് നഹൽ.... ഞാനോ നീയോന്ന്..... " പല്ലിറുമ്മി അവൾ വണ്ടി പൊടി പറത്തി അവിടം വിട്ടതും ഞങ്ങളുടെ സംഭാഷണത്തിന് സാക്ഷ്യം വഹിച്ച ന്റെ ചങ്ക്‌സ് എന്നെ മിഴിച്ചു നോക്കി ദേ നിക്ക്ണൂ..... "ഒരങ്കത്തിന് കാഹളം മുഴങ്ങിയല്ലേ..... ഇനിയെന്താ നിന്റെ പ്ലാൻ....? " അത് പറഞ്ഞ് ജിമ്മൻ കണ്ണിറുക്കി.... അപ്പോയെക്കും ജിബ്രുന്റെ വാ തുറന്നു.... " എന്ത് പ്ലാൻ..... നുമ്മടെ ശഫാഖ് അമർ അവളുടെ മുന്നിൽ മുട്ടു കുത്തും.... വെല്ലുവിളിയും പാരാ വെക്കലും കാറ്റിൽ പാറും.... അത്രേന്നെ.... പെണ്ണെരുമ്പേട്ടാലെന്ന് കേട്ടിട്ടില്ലേ..." "ഹും.... നിനക്ക് തോന്നാണ് ദാസാ.... ശെരിക്കുള്ള ബിച്ചുവിനെയും ശഫാഖിനെയും അവള് കാണാൻ പോകുന്നതേയുള്ളൂ.... ധൈര്യത്തെ ചോദ്യം ചെയ്തത് ഒരു ചെവിയിൽ കൂടി കേട്ടു മറ്റൊരു ചെവിയിലൂടെ പുറത്ത് വിടാൻ ഞാൻ ഭീരുവല്ല.... ഒറ്റ തന്തക്ക് പിറന്നവനാ.... ശത്രുക്കൾ കൂട്ടത്തോടെ വന്നാലും പതറരുതെന്ന് പഠിപ്പിച്ച അസ്സൽ വാപ്പാന്റെ മോൻ.... കെട്ടിയോൾ എവിടം വരെ പോകൂന്ന് ഞാനൊന്നു നോക്കട്ടെ..... " ചങ്ങായിടെ വാക്കുകളിലെ ദൃഢത അവർക്ക് അറിയാവുന്നതിനാലാകണം എന്തിനും ഏതിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് അവനെ വാരിപ്പുണർന്നത്..... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ "നിനക്കൊരു വിസിറ്റർ ഉണ്ട്..... " കാവൽക്കാരനായ ഒരു പോലീസ് സെല്ലിൽ പതിയെ ലാത്തി കൊണ്ട് മുട്ടിയപ്പാടെ ഇരുൾ അടഞ്ഞ അവിടെ നിന്ന് പരുപരുത്ത ശബ്‌ദം മറുപടി നൽകി..... "ആരാ.....? " അറിയില്ലന്ന് പറഞ്ഞ് അയാൾ പൂട്ട് തുറന്ന് കൊടുത്ത് അവനെയും നയിച്ചു മുന്നോട്ട് നടന്നു..... പരിജയം തോന്നിയ പലരും അവന്റെ കാൽ പാദം കേട്ടു ഒരു മൂലയ്ക്ക് ഒതുങ്ങി..... പേടിയോടെ..... പോലീസുക്കാരൻ അയാളുടെ ദൗത്യം ഭംഗിയായി നിർവഹിച്ചു മടങ്ങി.... കമ്പിയാൽ മറച്ച ജനലിന് അപ്പുറത്തായി പുറം തിരിഞ്ഞിരുന്ന അപരിചിതൻ അവന്റെ ആഗമനം അറിഞ്ഞതും ഒരു മുഖവുര നൽകാനായി അങ്ങോട്ട്‌ നടന്നടുത്തു..... കയ്യിലുണ്ടായിരുന്ന ഫോട്ടോസ് അവനെ ഏൽപ്പിച്ചു പറഞ്ഞു തുടങ്ങി..... "നിനക്കറിയില്ലേ ഇവരെ..... അത് പ്രത്യേകം ചോദിക്കേണ്ട ആവശ്യമില്ല... അല്ലെ..... നിന്റെ അനിയത്തിയുടെ മരണത്തിനു കാരണക്കാരനായവർ തന്നെ..... വർഷങ്ങൾ ഒരുപാടായില്ലേ അവരെ കുറിച്ചുള്ള അനോഷണം പാതി വഴിയിൽ നീ അവസാനിപ്പിച്ചിട്ട്‌.... ഇതാ ഇപ്പൊ ഇവര് കയ്യെത്തും ദൂരത്ത് ഉണ്ട്..... എന്റെ സ്വപ്നങ്ങളും സാമ്രജ്യവും ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞു.... അതിന് ഉത്തരവാദികളായ ഈ ചെറ്റകളെ കൊന്നു തള്ളാൻ നിനക്കെന്താ വേണ്ടേ..... ഒരായുഷ്ക്കാലം മുഴുവൻ ജീവിക്കാൻ ന്റെ സകല സ്വത്തുക്കളും തരാം..... വേണോ.... അല്ലെങ്കിൽ നിന്നെ ഇറക്കാൻ നടപടി സ്വീകരിക്കണോ....? നീ പറ.... എന്ത് വേണമെന്ന്....." അപരിചിതന്റെ വാക്കുകൾ അവന്റെ കണ്ണുകളെ ചുവപ്പിച്ചു.... പല്ലുകൾ ഞെരിഞ്ഞമർന്നതോടൊപ്പം ആ ഫോട്ടോയും ചുക്കി ചുളിഞ്ഞു.... ദേഷ്യത്താൽ കമ്പികളിൽ പിടിയമർത്തി.... പരിണിതഫലമായി കൈകൾക്ക് മുറിവേറ്റു... രക്തം പൊടിഞ്ഞിട്ടും കണ്ണുകളിലുള്ള അത്ര ചുവപ്പ് അവക്കില്ലായിരുന്നു..... പ്രാന്തനെ പോലെ പ്രകമ്പനം കൊള്ളിക്കും വിധം അലറിയതും ചുമരുകൾ പോലും വിറച്ചുപോയി.... "വേണ്ടാ..... ഒരാളുടെ ആവശ്യവും ഞാൻ അർഹിക്കുന്നില്ല... ഒറ്റക്ക്... ഒറ്റക്ക് എന്തും ചെയ്തിട്ടേ ശീലമുള്ളൂ.... ഞാൻ അവർക്ക് കൊടുക്കുന്ന ആയുസ്സ് അതെന്തായാലും കുറവാണ്..... ഹഹഹഹ... നല്ലോണം സന്തോഷിക്കട്ടെ.... അതുവരെ.... " ആവർത്തിച്ചു അത് പറഞ്ഞോണ്ടിരിക്കുന്ന അവന്റെ മറുപടിയിൽ ആഗതൻ ഒത്തിരി സന്തോഷിച്ചു.... "സമയം കഴിഞ്ഞു.... " നേരത്തെ വന്ന പോലീസുകാരൻ അവരുടെ സംസാരത്തിന് പരിധി നിശ്ചയിച്ചു.... കേൾക്കേണ്ട താമസം അവൻ മറുത്തൊന്നും പറയാതെ കാലുകൾ ചലിപ്പിക്കുന്നത് കണ്ട് പുറകീന്ന് വിളിയുയർന്നു.... "എന്ന് പുറത്തിറങ്ങുമെന്ന് പറഞ്ഞിട്ട് പോ... " തിരിഞ്ഞു നിന്നുള്ള അവന്റെ നിഗൂഢമായ ചിരിയുടെ അർത്ഥം ആഗതന് മനസ്സിലായതും ആ കൂടിക്കാഴ്ചക്ക് ആനന്ദം നിറഞ്ഞ പരിസമാപ്തി നൽകി നേരെ തന്റെ സ്ഥലത്തേക്ക് മടങ്ങി.... ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️ രാവിലത്തെ യുദ്ധം കഴിഞ്ഞു മ്മള് നേരത്തെ കാലത്തെ വീട്ടീലെത്തി.... ഡോർ തുറന്നപ്പാടെ അവള് എവിടെയെന്ന ഉമ്മയുടെ ചോദ്യത്തിന് ഒരു ഒഴുക്കൻ മറുപടി കൊടുത്ത് ന്റെ പാടുനോക്കി റൂമിലേക്ക്‌ ചെന്നു.... ഇങ്ങോട്ട് വരട്ടെ ശംഭു ശെരിയാക്കി കൊടുക്കുന്നുണ്ട് അവളുടെ കോപ്പിലെ ജാടയും അഹഭാവമൊക്കെ..... ഓരോന്നു പിറുപിറുത്തു ബാത്റൂമിലേക്ക് പോകാൻ തുനിയവെ പതിയെ ഡോർ തുറന്ന് ശനി നടന്നു വരുന്നത് കണ്ടതും പിന്നൊന്നും നോക്കാതെ ഡോറിനു പിന്നിൽ ഒളിച്ചു.... "ഹംകിന്റെ അടുപ്പിലെ കാട്ടികൂട്ടലിന് ഞാൻ ഒരിക്കെ സയനോയിഡ് കലക്കി കൊടുക്കും.. ഉറപ്പാണ്.... പെണ്ണുങ്ങളെ അടിച്ചമർത്താൻ ഭയങ്കര മിടുക്കാ.... ബ്ലഡി മണത്താവ്.... അതുപോലുള്ള ഒന്നല്ല ഞാനെന്ന് തെളിയിച്ചു കൊടുക്കാൻ ഒരവസരം കിട്ടട്ടെ.... ഈ ശൗഫാ ആരാന്നറിയാൻ പോണൊള്ളൂ.." അവനോടുള്ള ദേഷ്യത്തിൽ ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു.... ദൃതിയിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് സ്‌കാഫ് അഴിക്കുമ്പോഴാണ് കയ്യും കെട്ടി എന്നെയും നോക്കി ദഹിപ്പിക്കുന്ന അവന്റെ രൂപം അടുത്തേക്ക് കൊടുങ്കാറ്റ് പോലെ അടിച്ചു വീശിയത്.... പടച്ചോനെ.... കീടാണു ഇവിടെ നിൽപ്പുണ്ടായിരുന്നോ.... ശ്ശോ... ഒന്നും അറിഞ്ഞില്ല ആരും പറഞ്ഞില്ല.... ഇന്നെന്നെ കൊന്ന് കൊലവിളിച്ചത് തന്നെ... മോന്ത കണ്ടാലറിയാം എല്ലാം വൃത്തിക്ക് കേട്ടിട്ടുണ്ടെന്ന്.... ബോറടിച്ചിരുന്ന ശവപ്പെട്ടി കച്ചോടക്കാരന് ഞാൻ കാരണം ഉഗ്രൻ കോള് കിട്ടിയല്ലോ.... അയാളുടെ ഒരു ഫാഗ്യം.... ഈ മീശ വിറപ്പിക്കൽ കണ്ട് ആര് പേടിക്കുന്നു.... കരളി പരമ്പര ദൈവങ്ങളാണേ.... എന്തും നെഞ്ചും വിരിച്ചു നേരിടും ശൗഫാ.... പക്ഷെ.... നെഞ്ചിന് അറിയില്ലല്ലോ അതിന്ന് ഇടിച്ചു കലക്കി സൂപ്പുണ്ടാക്കാൻ നേരമായെന്ന കാര്യം... വരുന്നിടത്ത് വെച്ച് കാണാം... ധൈര്യം കൊണ്ടാണെന്ന് തോന്നുന്നു തന്റെ കാലുകൾ പതിയെ പിന്നിലേക്ക് ചലിച്ചു... നടത്തം നിർത്തിയ ഞാൻ കണ്ണാടിയോട് പറ്റി ചേർന്നു... അവളുടെ വർത്താനം കേട്ടില്ലേ.... മാക്രി... എനിക്ക് സയനോയിഡ് തരണമെന്ന്.... ബലാൽന്റെ മനസ്സിലിരിപ്പ് നോക്കണേ അടുത്ത ജോളി ആവാനുള്ള പുറപ്പാടാണ്.... ആക്കി കൊടുത്തോളാം.... ന്റെ മുഖഭാവം മാറിയത് കണ്ട് നേരത്തെ ഡയലോഗ് അടിച്ചവൾ ദേ പോസ്റ്റർ ഒട്ടിച്ച മാതിരി നിൽക്കുന്നു.... അല്ലെങ്കിലും ഇവളെ പോലുള്ളവർക്ക് ഒക്കെ എന്നും ഡയലോഗ് അടിക്കാനേ അറിയൂ.... ആൺകുട്ടികൾ അടുത്ത് ചെന്നാൽ പിന്നെ അവളെ പോലെ പച്ച പാവം വേറെ എവിടെയുമുണ്ടാകില്ല... "എന്താടി... നിന്റെ നാക്ക് ഇറങ്ങി പോയോ.... ബാക്കി കൂടി പറയുന്നില്ലേ.... " അമർഷത്തോടെ നടന്നടുത്ത് അവളെ തൊട്ടു തൊട്ടില്ലെന്ന് നിന്നോണ്ട് അത് പറഞ്ഞതും പേടിയോടെ പെണ്ണ് ഉമിനീർ ഇറക്കുന്നത് മ്മള് കണ്ടു..... പറയാനുള്ളത്‌ മുഴുവൻ വിഴുങ്ങിയെന്ന സിഗ്നൽ എന്നിലൊരു ചിരിയുളവാക്കി.... പക്ഷെ.... അത് പുറത്ത് കാണിച്ചാൽ ചെലപ്പോ കൊലവെറി നടക്കും.... തൽക്കാലം അത് വേണ്ടേന്നായിരുന്നു മ്മളെ തീരുമാനം..... "ചോദിച്ചത് കേട്ടില്ലേ.... നിനക്കെന്നെ കൊല്ലണോ പറയെടി....വിഷം മ്മള് തന്നെ വാങ്ങി കൊണ്ടു വരാം... എന്തേയ് അതുപോരെ.... " അപ്പോ അവളുടെ വായ തുറന്നു..... "മതി..... എന്നിട്ട് വേണം സമാധാനത്തോടെ എനിക്ക് ഉറങ്ങാൻ..... അന്നേ കൊണ്ട് അങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ.... പൈസ നിന്റെ കയ്യിലില്ലേ... ഞാൻ തരേണ്ടി വരോ.... " പുച്ഛം കലർന്ന ആ ചിരി മ്മളെ വല്ലാതെ ചൊടിപ്പിച്ചു..... "മ്മള് ഒറ്റക്ക് ചാകുമെന്ന് നീ കരുതണ്ട.... കൂടെ നീയുമുണ്ടാകും.... ഹംകേ.... " പറഞ്ഞു കഴിഞ്ഞതും അവളെ ടോപ്പ് പിടിച്ചു വലിച്ചതും മുഴുവനും ന്റെ കയ്യിലായി.... പടച്ചോനെ..... ഒരു വാശി പുറത്ത് ചെയ്തത് ഇങ്ങനെയായല്ലോ... എന്നാലും കുഴപ്പല്ല.... ഇതെന്നെ സംബന്ധിച്ച് അപൂർവ കാര്യമാണ്.... നഗ്നമായ കഴുത്ത് എന്നെ മാടി വിളിക്കുന്നത് കാണാൻ തന്നെ നല്ലൊരു ചേലാ.... മ്മളൊരു കള്ളച്ചിരി പാസ്സാക്കി നിക്കുന്നത് കണ്ടിട്ടാകണം നാണം മറക്കാൻ അവള് പലതും അവിടെ പരത്തിയത്.... ഒന്നും കിട്ടിയില്ല..... പഹയന്റെ ഈ പണി സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.... ഞാൻ എന്ത് ചെയ്യും.... അവനെ നോക്കിയപ്പോ ഇളിച്ചോണ്ട് എന്നിൽ കണ്ണും നട്ടിരിക്കാണ്.... ശവം.... പിന്നീട് ശ്രദ്ധ അലമാരയുടെ നേർക്കായി.... വേഗം അതിലൊന്ന് എടുത്ത് ഇടാൻ ചെന്നതും വീണ്ടും പണികിട്ടി... മുപ്പത്തി രണ്ടു പല്ല് കാട്ടി അതിന് തടസ്സമായി നിന്നു ഇളിക്കാണ് അവൻ.... സഹിക്കെട്ട് ഞാൻ കലിതുള്ളി.... "മാറിനിൽക്കെടാ വൃത്തികെട്ടവനെ.... എന്തേലും ഒന്നെടുത്തു ഇട്ടോട്ടെ... ഏതു നേരത്താണാവോ എനിക്കത് പറയാൻ തോന്നിയെ.... കലികാലം... അല്ലാതെന്താ.... " "അതിന് നീയെന്തിനാ മുത്തേ ഉറഞ്ഞു തുള്ളുന്നത്.... കെട്ടിയോന്റെ മുന്നിലല്ലേ നീ നിൽക്കുന്നെ ഇത്ര കലിപ്പോന്നും ഇപ്പൊ എടുക്കേണ്ട ആവശ്യമില്ല.... എടുത്താൽ അത് മ്മളെ അടുത്ത് ചെലവാകൂലാന്ന് അറിയില്ലേ.... " "നിന്റെ ന്യായം ഒന്നും കേൾക്കാനുള്ള മൂഡിലല്ല ഞാൻ.... മര്യാദക്ക് മാറെടാ... " അവനെ പിടിച്ചു തള്ളി അലമാരയിൽ കയ്യ് വെച്ചതും ന്റെ കൈക്ക് ഒരൊറ്റ തട്ട്.... "നീ ഇന്ന് ഡ്രസ്സ്‌ ഇടുന്ന പ്രശനമില്ല ഇടാൻ മ്മള് സമ്മതിക്കുകയുമില്ല.... ഈ ദിവസം മുഴുവനും ഇങ്ങനെ നിൽക്ക്...." പറഞ്ഞതിന് മറുപടിയായി അവളെന്റെ തലക്ക് കിഴുക്ക് തന്നു.... വേദനിച്ച മ്മള് രണ്ടെണ്ണം എക്സ്ട്രാ കൊടുത്തു.... വാക്ക് തർക്കം പിന്നെ തല്ലിലേക്ക് മാറി.... ശബ്‌ദം കൂടി കൂടി വന്നത് ഞങ്ങൾ രണ്ടു പേരും ശ്രദ്ധിച്ചതേയില്ല.... അപ്രതീക്ഷിതമായി..... ഡോർ തുറക്കപ്പെട്ടതും മ്മളും അവളും മുഖത്തോട് മുഖം നോക്കി.... ( തുടരും ) ********************************************* ചെങ്ങായിമാരെ... എന്തൊക്കെയോ മ്മള് എഴുതി വെച്ചിട്ടുണ്ട് 😂😂 വിചാരിച്ചതോന്നുമല്ല ഈ പാർട്ടിൽ എഴുതിയത്.... ബോറായിട്ടുണ്ടാകും... അടുത്ത പാർട്ടുകൾ നന്നാക്കാൻ നോക്കാം... പിന്നെ രണ്ടു ദിവസം ഇടവിട്ടേ പോസ്റ്റൂ.... അത് സ്റ്റോറി ലെങ്ത്ത്ൽ എഴുതാനാണ്.... അവസാനിക്കുന്നത് വരെ കട്ട സപ്പോർട്ട് മറക്കരുത്... അപ്പോ പറഞ്ഞപോലെ 😎
50.3k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post