*_ഇസ്ഫർ...💙_* *Part__48* _________________________________________ 【ഇച്ചു】 "എന്താ നിന്റെ ഉദ്ദേശം....." അവൻ ആ ചോദിച്ചതിന്റെ പൊരുൾ മനസിലാവാതെ ഞാൻ അവനെ തന്നെ നോക്കി,,,,,എന്ത് എന്ന രീതിയിൽ..... "നിന്നോടാ ചോദിച്ചത് ഇച്ചൂ....എന്താ നിന്റെ ഉദ്ദേശം എന്ന്....." "എന്താടാ.....എന്തുദ്ധേശം.... നീയെന്താ പറയുന്നേ തച്ചൂ...." "ഡാ.... അവൾ ചെയ്ത ദ്രോഹം ഒക്കെ നീ ഇത്ര പെട്ടെന്ന് മറന്ന് പോയോ....നീയെന്താ ഇന്നവളോട് ഇത്രയും സോഫ്റ്റ് ആയി ബിഹേവ് ചെയ്തത്....പറയ്.....എന്താ അതിന് കാരണം.....ആ ഒരു സിറ്റുവേഷനിൽ കണ്ടത് കൊണ്ടാണോ.... അതൊക്കെ അവളെ വെറും അഭിനയം ആവും....നീയതൊക്കെ വിശ്വസിച്ചിട്ട് ആണോ ഇത്രയ്ക്ക് സോഫ്റ്റ് ആയത്...." പടച്ചോനെ.... ഇന്ന് അവളെ ഇവിടുന്ന് കൂട്ടി കൊണ്ട് പോകുന്ന രംഗം കണ്ടിട്ടല്ലേ ഇവനിപ്പോ ഇത്രേം കലിപ്പ് ആയത്..അപ്പൊ പിന്നെ ഇനി ബാക്കി കൂടി കേട്ടാൽ എന്താവുമോ എന്തോ...... സംഭവം ഈ കുരിപ്പ് എന്റെ ഇക്കാക്ക ആണേലും ഇന്നേവരെ ഞാൻ അതിന്റെ ബഹുമാനം ഒന്നും അവന് കൊടുത്തിട്ടില്ല... എന്നാലും ഈ കോപ്പൻ കലിപ്പ് ആവുമ്പോ നമ്മക്ക് പേടി ഇല്ലാതില്ല...... "ഡാ.....നീ പറയുന്നത് പോലെ ഒന്നുമല്ല.... അവളിപ്പോ നമ്മുടെ പണ്ടത്തെ മിൻഹ തന്നെയായി....ഒത്തിരി മാറിപ്പോയി.... ഇപ്പൊ അവൾക്ക് ആരോടും പകയോ ഒന്നുമില്ല....." ഞാൻ അത് പറഞ്ഞപ്പോ അവൻ എന്നെ തുറിച്ചു നോക്കി..... "ഓഹോ.....അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ..... നീ പറഞ്ഞു വരുന്നത് അവൾ നന്നായി എന്ന്.... അല്ലെ...." എന്നവൻ എന്നെ നോക്കി ചോദിച്ചപ്പോ ഞാൻ തലയാട്ടി..... "നീയേത് കോപ്പിലെ കമ്മീഷണർ ആണെടാ പുല്ലേ.....ഒരൊറ്റ കീറങ്ങ് വെച്ചു തന്നാൽ ഉണ്ടല്ലോ....കോപ്പൻ....ടാ.... ഇന്ന് ഇവിടുന്ന് അത്രേം സീൻ ആക്കിയ അവൾ വെറും മണിക്കൂറുകൾ കൊണ്ട് മാത്രം നന്നായി എന്ന് വിശ്വസിക്കാൻ മാത്രം മണ്ടൻ ആണോടാ നീ....." എന്റെ നേരെ ശബ്ദം ഉയർത്തി കൊണ്ടവൻ ചോദിച്ചപ്പോ ഞാനൊന്നും മിണ്ടിയില്ല..... "അല്ലുവിനോട് പറഞ്ഞോ നീ ഇതൊക്കെ... അവളെന്ത് പറഞ്ഞു...." ഇത്തിരി പരിഹാസം കലർന്ന ശബ്ദത്തിൽ അവൻ ചോദച്ചപ്പോ നമ്മളൊന്ന് ഇളിച്ചു കാണിച്ചു.....നടന്നതൊക്കെ പറഞ്ഞാൽ ഈ പിശാശ് എന്നെ മിക്കവാറും വെടി വെച്ച് കൊല്ലും.....ന്റെ പടച്ചോനെ...... "എന്താടാ.....നിന്റെ നാവിറങ്ങി പോയോ... പറയെടാ...." "അത്....അതുപിന്നെ.... ഞാൻ....പറഞ്ഞില്ല....പറയാം...." "വേണ്ട....നീ പറയണ്ട....ഞാൻ പറയാം അവളോട്....." എന്നും പറഞ്ഞു തെണ്ടി ഫോണ് എടുത്ത് അവളെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയപ്പോ നമ്മള് പെട്ടെന്ന് ഞെട്ടി.... ഈ പ്രാന്തൻ എങ്ങാനും അവളെ വിളിച്ചാൽ അതോടെ തീർന്നു എന്റെ കഥ...... "വേണ്ടാ....വേണ്ടാ....വിളിക്കണ്ടാ...." "വിളിക്കണ്ടേ....." "വേണ്ട...." "എന്താ കാര്യം....എന്തായാലും അവളും കൂടി അറിയട്ടെ നിന്റെ പുന്നാര മിന്നു നന്നായ കാര്യം....." "പൊന്ന് തച്ചു....നീ പണി തരരുത്.....അവള് ഒക്കെ അറിഞ്ഞു.....നല്ലൊരു യുദ്ധം കഴിഞ്ഞു വരുന്ന വഴിയാണ് ഞാൻ.... ഇനി നീ ആയിട്ട് അതിൽ മണ്ണെണ്ണ എടുത്ത് ഒഴിച്ച് ആളി കത്തിക്കരുത്....." നമ്മള് താഴോട്ട് നോക്കി പതുക്കെ അവനോട് പറഞ്ഞപ്പോ അവനെന്നെ സൂക്ഷിച്ചു നോക്കി..... "തെളിച്ച് പറയെടാ......" 💠💠💠💠💠💠💠💠💠💠💠💠💠💠 【അല്ലു】 ആമി പോയപ്പോ ഞാൻ ബെഡിലേക്ക് വീണു....നഹാനെ വിളിക്കണം എന്നൊക്കെ ഉണ്ട്....ബട്ട് ഞാൻ വിളിക്കില്ല....ഷുവർ.... അവനെന്നെ അവൾക്ക് വേണ്ടി അവോയിഡ് ചെയ്തില്ലേ.... എന്നോട് വഴക്കിട്ടില്ലേ,,,,, അതിന് ആ കോന്തന് മാപ്പില്ല.... പറഞ്ഞ വാക്കുകൾ ഒക്കെ കടുത്ത് പോയെന്ന് അറിയാം....എങ്കിലും അങ്ങോട്ട് പോയി മിണ്ടിക്കാൻ ഞാൻ ഇല്ല...അല്ല പിന്നെ....ആ മിന്നുവിനെയും കെട്ടിപ്പിടിച്ചു ഇരിക്കട്ടെ കോന്തൻ മരമാക്രി....ഹും..... നമ്മളിങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കാൻ തുടങ്ങി...എന്നിട്ടും ഒരു സമാധാനാം കിട്ടാത്തത് കണ്ടപ്പോ തൊരപ്പന്റെ പിക്കും നോക്കി കിടന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠 【ഇച്ചു】 എല്ലാം കേട്ട് കഴിഞ്ഞപ്പോ തച്ചു നടുവിന് കയ്യും കൊടുത്ത് എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.... "എന്താടാ....." "അല്ല....എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ.....നിന്റെ തലക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ...." "ങ്ങേ....അതെന്താ നീയങ്ങനെ  ചോദിച്ചെ..." "ഒന്നുമില്ല മോനെ....നീ പഠിക്കും...അല്ലാതെ എവിടെ പോവാൻ.....നിനക്ക് തോന്നുന്നത് ഒക്കെയും നീ ചെയ്തോ....ഞാനൊന്നും പറയാൻ വരുന്നില്ല...." എന്നും പറഞ്ഞു അവൻ പോയി... നമ്മള് ആണേൽ എന്തോ പോയ എന്തിനെയോ പോലെ അവിടെ അങ്ങനെ നിന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠 (കുറച്ച് ദിവസങ്ങൾക്ക് ശേഷം) 【അല്ലു】 "ദീദി.....ദീദി....എവിടെ ഈ പെണ്ണ്....എടി കോപ്പേ....നീ എവിടെയാ...." നമ്മള് അവിടെയൊക്കെ കെൻസയെ പരതി നടക്കാൻ തുടങ്ങി... പക്ഷെ പെണ്ണിന്റെ പൊടി പോലും ഇല്ല....ഈ.... നമ്മള് ടെറസിലേക്ക് പോയി നോക്കിയപ്പോ പഹയത്തി അവിടുന്ന് ഫോണിൽ കൊഞ്ചൽ ആണ്....ഷാദി ആവും കോളിൽ....അല്ലാതെ ആരോടാ അവളിത്ര ഹാപ്പി ആയി സംസാരിക്കേണ്ടത്..... "ഠോ....." ശബ്ദം ഉണ്ടാക്കാതെ നമ്മൾ അവളെ പിന്നിൽ പോയി നിന്ന് സൗണ്ട് ആക്കിയപ്പോ പെണ്ണ് ഞെട്ടി തരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി..... ഞാൻ ആണെന്ന് കണ്ടപ്പോ പെണ്ണിന്റെ മുഖത്തെ ഞെട്ടൽ മാറി പകരം ആശ്വാസം നിറഞ്ഞു നിന്നു....അവള് നെഞ്ചിൽ കൈ വെച്ച് ഒന്ന് ശ്വാസം നീട്ടി വലിച്ചു.... "എടി കാന്താരി.... കുരുത്തം കെട്ടതെ.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്....എന്റെ നല്ല ജീവനങ്ങ് പോയി....അറ്റാക്ക് വരാത്തത് ഭാഗ്യം...." "എന്തിനാ ഇങ്ങനെ പേടിക്കുന്നെ....നീയും നിന്റെ ചെക്കനും തമ്മിൽ അല്ലെ സംസാരിക്കുന്നത്....അല്ലാതെ വേറെ ആരുമല്ലല്ലോ.....നാളെ നിക്കാഹ് കൂടി കഴിഞ്ഞാൽ പിന്നെ ലൈസൻസ് ആയില്ലേ...." നമ്മളൊന്ന് സൈറ്റടിച്ചു കാണിച്ച് പറഞ്ഞപ്പോ പെണ്ണ് എന്റെ നേരെ കയ്യോങ്ങുന്ന പോലെ കാണിച്ചു....ഞാൻ അപ്പൊ തന്നെ അവിടുന്ന് പിന്നോട്ടേക്ക് വലിഞ്ഞു..... "ഡീ....നാളെ എന്റെ നിക്കാഹ് ആയി...നീ ഇച്ചൂനെ ഒന്ന് വിളിച്ചു നോക്ക്....ഇന്ന് അവൻ എന്തായാലും ഇവിടെ വേണം.... വരാൻ പറയ്....." അവൾ പറഞ്ഞതിന് ഒന്ന് മൂളി കൊടുത്തു കൊണ്ട് നമ്മള് റൂമിലേക്ക് വിട്ടു..... അന്ന് വഴക്കിട്ടു പോയതിന് ശേഷം ഞാൻ അവനെയോ അവൻ എന്നെയോ ഒന്ന് വിളിച്ചിട്ടില്ല..... ഈഗോ....അതാണ് കാരണം....വല്ലാത്ത മൊതൽ തന്നെ.... അവന് വാശി ആണേൽ എനിക്കും വാശിയാ.....ഹും.... എന്നാലും ഇപ്പൊ തന്നെ ഏകദേശം ബന്ധുക്കൾ ഒക്കെ എത്തി....എന്നെ കാണുന്നവരെല്ലാം ചോദിക്കുന്നത് ഹസ്ബന്റ് എവിടെ എന്നാ....പാക്കരൻ ഇന്ന് വന്നില്ലേൽ അത് നമ്മക്ക് പാര ആവും..... വിളിക്കണോ....വിളിച്ചാൽ ഞാൻ തോറ്റ് പോകുന്നത്‌ പോലെയല്ലേ....ഹാ....പോട്ടെ... എന്നാലും സാരമില്ല.......ആവശ്യം എന്റേത് ആയിപ്പോയില്ലേ..... നമ്മളതൊക്കെ കരുതി അവനെ വിളിക്കാൻ നിന്നതും താഴെ നിന്നും ഉപ്പാന്റെ ശബ്ദം കേട്ടപ്പോ നമ്മള് റൂമിൽ നിന്നിറങ്ങി താഴേക്ക് എത്തി നോക്കി.... അപ്പൊ ദോണ്ടേ നിൽക്കുന്നു എന്റെ പുന്നാര കേട്ട്യോൻ എല്ലാരോടും സൊറ പറഞ്ഞു കൊണ്ട്....ഹോ....വിളിക്കാത്തത് ഭാഗ്യം....അല്ലേൽ ചമ്മി പോയേനെ..... ഹിഹിഹി..... നമ്മള് അവനെ കണ്ടത് പോലെ കാണിക്കാതെ നേരെ റൂമിലേക്ക്  തന്നെ കേറി......നമ്മള് ബെഡിൽ ഇരുന്ന് ഫോണ് നോക്കാൻ തുടങ്ങി.....കുറച്ച് കഴിഞ്ഞപ്പോ നഹാൻ റൂമിലേക്ക് കേറി വന്നു നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ സോഫയിൽ കേറി ഇരുന്നു.... ആ പെരുമാറ്റം നമ്മക്ക് ഒട്ടും ഇഷ്ടമായില്ല.... എന്നാലും അത് മൈൻഡ് ചെയ്യാതെ നമ്മള് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോയതും പെട്ടെന്ന് അവൻ എന്നെ പൊക്കി എടുത്ത് ബെഡിലേക്ക് ഇട്ടതും ഒന്നിച്ച് ആയിരുന്നു....നടുവും കുത്തി വീണപ്പോ നമ്മള് ചെക്കനെ തുറിച്ചു നോക്കി..... ഡോർ ലോക്ക് ചെയ്ത് തൊരപ്പൻ വന്നു നമ്മളെ രണ്ട് സൈഡിലും ആയി കൈ കുത്തി പിടിച്ച് കിടന്ന് നമ്മളെ നോക്കി.... ഒരാഴ്ച ഈ മൊതലിനെ കാണാതെ നിന്ന എന്റെ സങ്കടം പറഞ്ഞാൽ ആർക്കും മനസിലാവില്ല.....ഏത് നേരം നോക്കിയാലും ഫോട്ടോ നോക്കി ഇരിക്കാറാ പതിവ്....ഇവനെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ലെന്ന് മനസിലായിട്ടും ഒന്ന് വിളിച്ചു പോലും നോക്കാത്തത് ദേഷ്യം കൊണ്ട് തന്നെയാ.... പതിയെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയപ്പോ അവൻ പെട്ടെന്ന് എന്റെ അധരങ്ങളെ കീഴ്‌പ്പെടുത്തി..... എതിർക്കാൻ എനിക്ക് തോന്നിയില്ല.... അതുകൊണ്ട് തന്നെ കുറെ നേരം അവനോട് ചേർന്ന് അങ്ങനെ കിടന്നു.... പതിയെ അവൻ എന്നിൽ നിന്ന് വേർപെട്ട് എന്റെ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ മുഖം തിരിച്ചു.....അപ്പൊ തന്നെ അവൻ എന്റെ മുഖം അവന്റെ നേരെ ആക്കി കൊണ്ട് എന്റെ കണ്ണുകൾ തുടച്ചു തന്നു.... "എന്തിനാ കരയുന്നെ അല്ലൂ....." എന്നെ നോക്കി പതിയെ അവൻ ചോദിച്ചപ്പോ ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠 【ഇച്ചു】 അവളെന്നെ ചേർത്ത് പിടിച്ചപ്പോ ഞാനും അവളെ ചേർത്ത് പിടിച്ചു കിടന്നു... പരസ്പരം തെറ്റുകൾ ഒക്കെ ഏറ്റ് പറഞ്ഞു ക്ഷമ ചോദിച്ചപ്പോ അവിടെ കഴിഞ്ഞു ഞങ്ങൾ തമ്മിലുള്ള പ്രശ്നം..... ഇനിയിപ്പോ വലിയൊരു കടമ്പ ആമിയാണ്. അവനെയും കൂടി സോൾവ്‌ ആക്കിയാൽ അതോടെ സമാധാനം ആയി...... ________________________________________ തുടരും (അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് നാളെ ) SAHALA SACHU
📙 നോവൽ - ഇസ്മര Sahala Sachu sim - ShareChat
54.1k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post