💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--7 _______________________________ നമ്മള് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഒരുത്തൻ നമ്മളെ തന്നെ നോക്കി നിൽക്കുന്നതാണ്...... ഇനി ഇതേതാ പുതിയ അവതാരം....!!!! എന്നും ചിന്തിച്ച് നമ്മള് അവനെ നോക്കി....അവന്റെ നോട്ടം കണ്ടിട്ട് അത്ര പന്തി ആയി എനിക്ക് തോന്നിയില്ല..... അവൻ നമ്മളെ കയ്യിലെ ബുക്കിലേക്കും നമ്മളെയും മാറി മാറി നോക്കുന്നുണ്ട്.... ഹോ....അപ്പൊ ഈ ബുക്കിനാണോ നോക്കുന്നെ.....അയ്യോ പാവം...അവൻ എടുത്ത ബുക്ക് അല്ലെ നമ്മള് പിടിച്ച് നിൽക്കുന്നെ....അതോണ്ട് ആയിരിക്കും നോക്കുന്നെ എന്ന് കരുതി നമ്മള് ഒന്ന് ഇളിച്ചോണ്ട് ആ ബുക്ക് അവന് നേരെ നീട്ടി...... അപ്പോഴും അവൻ നടുവിന് കയ്യും കൊടുത്ത് നമ്മളെയും ബുക്കിനെയും മാറി മാറി നോക്കി..... ഇവനെന്താ ഇങ്ങനെ നോക്കുന്നെ എന്ന് കരുതി നമ്മള് നെറ്റി ചുളിച്ചോണ്ട് അവനെ നോക്കിയപ്പോ അവൻ,,,,, "എന്തിനാ ഇത്......" ബുക്ക് കാണിച്ച് നമ്മളോട് ചോദിച്ചു..... "ഇതിനല്ലേ താൻ നോക്കുന്നെ....." എന്ന് നമ്മളും തിരിച്ച് ചോദിച്ചു..... "ആണെന്ന് ഞാൻ പറഞ്ഞോ....." "അതാവും വേണ്ടത് എന്ന് കരുതിയാണ് തന്നെ....വേണ്ടെങ്കി വേണ്ട......" എന്നും പറഞ്ഞു നമ്മള് ബുക്ക് എടുത്ത സ്ഥലത്തു തന്നെ വെച്ച് വീണ്ടും അവനെ നോക്കി..... "അപ്പൊ എനിക്ക് വേണ്ടത് എന്തും തരുമോ നീ......" ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോ നമ്മക്ക് ഇത്തിരി ചടപ്പ് തോന്നി...... "അങ്ങനെ കണ്ടവർക്ക് ഒക്കെ വേണ്ടത് കൊടുക്കൽ അല്ല എന്റെ പണി...." എന്നും പറഞ്ഞു നമ്മള് അവനെ നോക്കി നെറ്റി ചുളിച്ചോണ്ട് അവിടുന്ന് പോകാൻ നിന്നതും അവൻ നമ്മളെ മുന്നിൽ കേറി തടസം ആയി നിന്നു...... "ആഹാ.....അങ്ങനെ അങ്ങു പോയാലോ മാഡം....ഒന്ന് പരിചയപ്പെട്ടിട്ട് ഒക്കെ പോകാന്നെ....." എന്ന് അവൻ പറഞ്ഞതും നമ്മക്ക് ദേഷ്യം വന്നു....എങ്കിലും അതൊന്നും പുറത്ത് കാണിക്കാൻ നിന്നില്ല...... "സോറി.....ഇപ്പൊ ടൈം ഇല്ല...പിന്നീട് പരിചയപ്പെടാം......" എന്ന് പറഞ്ഞു നമ്മള് അവിടുന്ന് സ്‌കൂട്ട് ആവാൻ നിന്നതും അവൻ നമ്മളെ മുന്നിൽ വീണ്ടും കേറി നിന്നു..... "ഓകെ എന്നാൽ ഞാൻ Zaahir Ali..... Zaai എന്ന് വിളിക്കും.....താൻ ജസ്റ്റ് ഒന്ന് പേര് എങ്കിലും പറയ്....." എന്ന് പറഞ്ഞു ചെക്കൻ നമ്മളെ നോക്കി കൈ നീട്ടി  ഇളിച്ചപ്പോ നമ്മക്കും ചിരി വന്നു..... "ഞാൻ ഷഹലാ......" എന്നു പറഞ്ഞു നമ്മളും തിരിച്ചു ഷേക്ക് ഹാൻഡ് കൊടുത്തു..... "നൈസ് നെയിം....." "താങ്ക്യൂ.....അതേയ്.....ഈ Zaahir Ali....." "ഞാൻ തന്നെ....." "അത് മനസിലായി.....ഈ പേര്.....🤔...." "Managing Director of AK groups....." എന്നവൻ പറഞ്ഞതും നമ്മൾ അവനെ അന്തംവിട്ടു നോക്കി..... "whaatt..... താൻ ആണോ അത്....അപ്പൊ RK യും താനും ഒക്കെ ഒരേ കോളേജിൽ ആണോ പഠിക്കുന്നെ....." "അതെല്ലൊ.....ഒരേ കോളേജിൽ മാത്രം അല്ല.....ഒരേ ക്ലാസിലും....." "woww..... നൈസ്....." "തനിക്ക് എങ്ങനെ റയാനെ അറിയാം...." "അതൊക്കെ അറിയാം....." എന്ന് പറഞ്ഞു നമ്മള് സൈറ്റടിച്ചു കാണിച്ചതും,,,,, "ഷാലു......വാ.....ബെൽ അടിച്ചു " എന്ന് അവളുമാര് അവിടുന്ന് വിളിച്ചു കൂവി...... "ഓകെ zaai.... പരിചയപ്പെട്ടതിൽ സന്തോഷം.....എനിവേ,,,,സീ യൂ....." "ജസ്റ്റ് എ മിനിറ്റ്....." "എന്തെയ്....." "തന്നെ ഷാലു എന്നാണോ വിളിക്കൽ...." "അതേ......" "ഞാനും അങ്ങനെ വിളിച്ചോട്ടെ......" "ഷുവർ......" "താങ്ക്സ്....." ചെറു ചിരിയാലെ നമ്മളെ നോക്കി അവൻ പറഞ്ഞപ്പോ തിരിച്ചും നല്ല പുഞ്ചിരി നൽകി കൊണ്ട് നമ്മള്,,,, "ബൈ......" പറഞ്ഞു പോയി...... ○○○○○○○○○○○○○○○○○○○○○○○○○○○○○○ ഷാലു അവിടുന്ന് പോയതും Zaai യുടെ മുഖത്ത് ഒരു ചിരി വന്നു....അവന്റെ ഭാവം കണ്ട കൂട്ടുകാർ അവന്റെ അടുത്തേക്ക് വന്നു അവനെ തന്നെ നോക്കി..... "എന്ത് പറ്റി മോനെ....മോഹം പൂത്തോ....." എന്ന് അവര് അവനോട് ചോദിച്ചതും അവൻ ചിരിച്ചോണ്ട് സൈറ്റടിച്ചു...... "ഞങ്ങൾക്ക് തോന്നി നിന്റെ കളി കണ്ടപ്പോ തന്നെ....സീരിയസ് ആണോ ടാ....." "ആഹ് ടാ....അവളെ കണ്ടപ്പോ എന്തോ... വല്ലാതെ ഇഷ്ടം തോന്നി.....ഇനി എന്ത് വില കൊടുത്തും ഞാൻ ഷഹലയെ എന്റെ പെണ്ണ് ആക്കും......" "ആഹാ....അത് കൊള്ളാലോ.....നീ നോക്ക് ടാ.....കട്ടക്ക് ഞങ്ങൾ ഉണ്ട് കൂടെ....." അത് കേട്ടതും അവൻ അവരെ കെട്ടിപ്പിടിച്ചു...... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ "ഡി....ഷാലു....ഏതാ ഡി അവൻ....." " ആര്.....???..." ക്ലാസിലേക്ക് നടക്കുന്ന വഴിയിൽ നമ്മളെ ഐഷൂന്റെ വകയാണ് ചോദ്യം...... "മറ്റവൻ.....ഇപ്പൊ നീ സംസാരിച്ചില്ലേ....അവൻ....." "ഓഹ്....അതോ.....Zaahir Ali യെ അറീല്ലേ നിങ്ങൾക്ക്......AK ഗ്രൂപ്‌സിന്റെ MD...." "അവനാണോ അത്......" അഞ്ചെണ്ണവും കൂടി ഒരുമിച്ച് അലറിയതും നമ്മള് പതുക്കെ എന്ന് പറഞ്ഞു...... "ശെടാ.....ആളെ മനസിലായിരുന്നെങ്കിൽ ഒന്ന് പോയി പരിചയപ്പെട്ടേനെ....." "എന്തിനാടി മോളെ ദിച്ചു......" "നമ്മക്ക് ഒരു സ്കോപ്പ് ഉണ്ടോ എന്ന് നോക്കാലോ....." "ഹ്ഹ്ഹ്ഹ.....അതിന് നിനക്ക് ഒരാളെ ഞാൻ പറഞ്ഞു തരാം.....റയാനെ നോക്കിക്കോ ഡി നീ......" "എന്റമ്മേ.....എനിക്ക് വേണ്ടായെ.....മൂപ്പര് നിനക്കാ നല്ല ചേർച്ച...." എന്ന് അവൾ പറഞ്ഞതും ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി.... ഹോ.....നല്ല മൊഞ്ചനാണ്,,,,വല്യ കോടീശ്വരൻ ആണ് എന്നൊക്കെ  പറഞ്ഞിട്ട് എന്താ കാര്യം......സ്വഭാവം ശരിക്കും കാട്ടുപോത്തിന്റെത് അല്ലെ.... Zaai യും നല്ല മൊഞ്ചൻ ആണ്...നല്ല കോടീശ്വരൻ ആണ്....എന്നിട്ട് അവന്റെ സ്വഭാവം കണ്ടില്ലേ.... തങ്കം പോലെ....അവനെ കണ്ടിട്ട് പഠിക്കണം ആ ജാഡ തെണ്ടി RK.... ഹംക്ക്..... നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കുമ്പോ അവളുമാരെ കാണുന്നില്ല..... ഹേ....ഇവറ്റകൾ എങ്ങോട്ടാ പോയത്..... നമ്മള് അവിടുന്ന് കൊറേ നോക്കി എങ്കിലും അവളുമാരെ പൊടി പോലും കണ്ടില്ല..... നമ്മള് പിന്നെ നേരെ ക്ലാസിലേക്ക് വിട്ടു..... ക്ലാസ്സിൽ എത്തിയപ്പോ ഞാൻ ഒന്ന് എത്തി നോക്കി.....ദേ ഇരിക്കുന്നു തെണ്ടികൾ എന്നെയും നോക്കി ഇളിച്ചോണ്ട്..... ഇവര് എപ്പോഴാ ഇവിടെ എത്തിയെ.... ഞങ്ങൾ ഒന്നിച്ച് അല്ലെ വന്നേ..... നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു ക്ലാസ്സിൽ ഏത് സർ ആണെന്ന് നോക്കിയതും പകച്ചു പണ്ടാറടങ്ങി പോയി..... പടച്ചോനെ,,,, ഇതേതാ ഈ ആജാനുബാഹു...... മൂപ്പര് നമ്മളെ നോക്കി കണ്ണുരുട്ടിയപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്....ഒരുമാതിരി വലിയ വയറും.....മുഖത്ത് വട്ട കണ്ണടയും.....കൊമ്പൻ മീശയും...... ചിരി കടിച്ചു പിടിച്ചു നമ്മള് അയാളെ നോക്കിയപ്പോഴേക്ക് മൂപ്പര് ഒരുപാട് ചോദ്യങ്ങൾ നമ്മളെ മുന്നിൽ നിരത്തി കഴിഞ്ഞു..... എന്തൊക്കെയാണെന്ന് നിങ്ങക്ക് ഊഹിക്കാമല്ലോ....ടീച്ചേഴ്സിന്റെ സ്ഥിരം ക്വസ്റ്റൻസ്...... എവിടെ ആയിരുന്നു ഇത്ര നേരം.....ബെൽ അടിച്ചത് കേട്ടില്ലേ....ഇന്നലെ വന്നതല്ലേ....ബാക്കി കുട്ടികൾ ഒക്കെ സമയത്ത് കേറിയല്ലോ.....etc etc etc..... അണ്സഹിക്കബിൾ.....ഹോ..... "സോറി സർ....." "ഗെറ്റ് ഇൻ.....ഡോണ്ട് റിപീറ്റ് ഇറ്റ്....ഓകെ..." "ഓകെ സർർർർർ........" എന്നും പറഞ്ഞു നമ്മള് വേഗം പോയി ആ തെണ്ടികളെ അടുത്ത് ഇരുന്നു..... "എവിടെ പോയതാടി നീ.....എത്ര ടൈം ആയി....." ഷാഹിയാണ്..... "ദേ.... മിണ്ടരുത്....കൊല്ലും ഞാൻ....പന്നികളെ..... നീയൊക്കെ എപ്പോഴാ ഇവിടെ എത്തിയെ.....ഒന്നിച്ച് വന്നതല്ലേ...." "അതല്ലേ ഞങ്ങളും ചിന്തിക്കുന്നെ....ഒന്നിച്ച് വന്ന നീ മാത്രം പെട്ടെന്ന് എവിടെയാ ആവിയായി പോയത് എന്ന്....." ഷെസിയാണ്...... "എഹ്.....അപ്പൊ നിങ്ങൾ എന്നെ കൂട്ടാത്തെ വന്നതല്ലേ....." "അല്ലെടി മണ്ടി.....ഞങ്ങൾ അഞ്ചാളും ഇവിടെത്തിയപ്പോ ആണ് ഞങ്ങളെ കൂട്ടത്തിൽ നീയില്ലാത്തത് കണ്ടേ.....പിന്നെ തോന്നി എന്തേലും ചിന്തിച്ച് അവിടെ എവിടെയെങ്കിലും സ്റ്റക്കായിട്ട് ഉണ്ടാവും എന്ന്......" ശരിയാ.....ആ കാട്ടുമാക്കാനെ കുറിച്ച് ആലോചിച്ചു  നമ്മള് കുറച്ച് ടൈം സ്റ്റക്കായി പോയിരുന്നു.... അതോണ്ടാ നമ്മള് ലേറ്റ് ആയിപ്പോയെ...... നമ്മള് അവളുമാരേ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി.... ക്ലാസ്സിൽ നല്ലോണം ശ്രദ്ധിച്ച് ഇരിക്കുന്ന നല്ല കുട്ടി ആണെന്ന് ഒന്നും കരുതല്ലേ....സാറിന്റെ കുറ്റവും കുറവും നോക്കലാണ് നമ്മളെ പണി.....ഹിഹിഹി.... നമ്മള് എല്ലാ പിള്ളേരെയും ഒന്ന് വീക്ഷിച്ചപ്പോ കഷ്ടപ്പെട്ട് ശ്രദ്ധിച്ച് ഇരിക്കുന്നുണ്ട്.... അയ്യേഹ്ഹ്,,,,,എങ്ങനെ കഴിയുന്നു ഇങ്ങനെ ശ്രദ്ധിക്കാൻ.....നമ്മക്കൊന്നും ഒരു മിനിറ്റ് ശ്രദ്ധിച്ചിരിക്കാൻ കഴിയൂല..... നമ്മള് നമ്മളെ ചങ്ക്സിനെ നോക്കിയപ്പോ അവളുമാരും ശ്രദ്ധിച്ച് ഇരിക്കുന്നുണ്ട്....അത് കണ്ടപ്പോ നമ്മക്ക് ചടപ്പ് തോന്നി...... നമ്മള് ഐഷൂന്റെ കാലിന് ചവിട്ടാൻ തുടങ്ങി....പെണ്ണ് നമ്മളെ നോക്കി അടങ്ങി ഇരിക്കാൻ ഒക്കെ പറയുന്നുണ്ട്....ബട്ട് നമ്മള് അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല..... വീണ്ടും അവളെ കാലിന് ചവിട്ടിക്കൊണ്ട് നിന്നപ്പോ അവൾ നമ്മളെ കൈക്ക് നുള്ളി പറിച്ചു..... ഒരു യുദ്ധം തുടങ്ങാൻ ഇതിലും വലുത് എന്തേലും വേണോ..... നുള്ള് കിട്ടിയ സ്പോട്ടിൽ തന്നെ നമ്മള് നല്ല ശക്തിയിൽ അവളെ കാലിന് ചവിട്ടി....പക്ഷെ ഹംക്ക് അലറി.... "ആഹ്ഹ്ഹ്ഹ്ഹ......" അത് കേട്ടപ്പോ തന്നെ പിള്ളേരും നമ്മളെ സാറും ഒന്നിച്ച് നമ്മളെ നോക്കി....ബാക്കി ഉള്ളവള്മാർക്ക് മനസിലായില്ല എന്താ സംഭവം എന്ന്...... "എന്താ അവിടെ....." എന്ന് ചോദിച്ച് സർ വന്നതും നമ്മക്ക് ചിരിയും കരച്ചിലും ഒന്നിച്ച് വന്നു..... "സ്റ്റാൻഡ് അപ്പ് ദേർ......" ഐഷൂനെ നോക്കി അയാൾ പറഞ്ഞപ്പോ നമ്മക്ക് ചിരി കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.....നമ്മള് ചെയ്‍തതിന് പണി കിട്ടിയത് പ്യാവം ഐഷൂന്..... അവൾ എണീറ്റ് നിന്ന് നമ്മളെ നോക്കി കണ്ണുരുട്ടി....അയാൾ വായിൽ തോന്നിയത് ഒക്കെ വിളിച്ചു കൂവിയപ്പോ പെണ്ണ് നല്ല അനുസരണ ഉള്ള കുട്ടി ആയി കേട്ടു..... അയാൾ വീണ്ടും ക്‌ളാസ് എടുക്കാൻ തുടങ്ങിയപ്പോ നമ്മള് അവളെ നോക്കി കളിയാക്കാൻ തുടങ്ങി..... "യൂ സ്റ്റാൻഡ് അപ്പ് ആൻഡ് യൂ സിറ്റ്ഡൗണ്...." നമ്മളെ നോക്കി നിൽക്കാൻ പറഞ്ഞിട്ട് കാട്ടുമാക്കാൻ ഐഷൂനോട് ഇരിക്കാൻ പറഞ്ഞു....നമ്മള് പകച്ചു പണ്ടാറടങ്ങി പോയി...... ഛേ,,,,,, അവളെ കളിയാക്കുന്നത് കണ്ടിട്ട് ആണെന്ന് തോന്നുന്നു.....ഹോ.... നമ്മള് അവളെയും അയാളെയും പ്രാകി കൊണ്ട് നിന്ന് അയാളെ നോക്കി ഒന്നിളിച്ചു കാണിച്ചു.....മൂപ്പര് നമ്മളെ നോക്കി കണ്ണുരുട്ടി വീണ്ടും ക്‌ളാസ് തുടങ്ങി..... അവളുമാര് അഞ്ചും കൂടി നമ്മളെ കളിയാക്കി കൊല്ലാൻ തുടങ്ങിയപ്പോ നമ്മള് അറിയാതെ,,,,, "പോടീ ഹംക്കുകളെ ......" എന്ന് ഉച്ചത്തിൽ വിളിച്ചു പോയി....അപ്പൊ തന്നെ അയാൾ നമ്മളെ ഗെറ്റൗട്ട് അടിക്കുകയും ചെയ്തു..... ഹോ....ഇപ്പൊ ഒരു സമാധാനം ഉണ്ട്....അല്ലെങ്കി അവിടെ നിന്ന് ബോറടിച്ചു ചത്തേനെ......ഹിഹിഹി..... ☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆ നമ്മള് ക്ലാസ്സിൽ ഇരുന്ന് ചടപ്പ് തോന്നി ചുമ്മാ പുറത്തേക്ക് ഒക്കെ ഒന്ന് നോക്കിയപ്പോ ആണ് ആ കാഴ്ച നമ്മള് കണ്ടത്..... മറ്റൊന്നും അല്ല,,,,,,ആ കാന്താരി ഉണ്ട് ക്ലാസ്സിന്റെ പുറത്ത് നിൽക്കുന്നു....നമ്മളെ ക്ലാസിലെ ജനലിൽ കൂടി നേരെ നോക്കിയാൽ കാണുന്നത് അവരെ ക്‌ളാസ് ആണ്...... ജനലിന്റെ അടുത്ത് ഷാനു ആണ് ഇരുന്നെ...നമ്മള് അവന്റെ തൊട്ട് അടുത്തും..... "ടാ ഷാനു....നിന്റെ കൈ മാറ്റിക്കെ....." "എന്തിനാടാ....." "മാറ്റഡാ....." അതും പറഞ്ഞു നമ്മള് തന്നെ അവന്റെ കൈ പിടിച്ചു താഴ്ത്തി.....അതേ അവൾ തന്നെ....ഒറ്റക്ക്..... ഇതെന്താ ഈ ഹംക്കിന് ക്ലാസിൽ ഒന്നും കേറണ്ടേ.....ഹോ....അവൾടെ കയ്യിലിരിപ്പ് വെച്ചിട്ട് ഗെറ്റൗട്ട് അടിച്ചത് ആവാൻ ആണ് സാധ്യത....... നമ്മള് അങ്ങോട്ട് തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ നമ്മളെ ഷാനുവും അങ്ങോട്ട് നോക്കി..... "ടാ.....ഷാലു അല്ലെ അത്....ഇവൾ എന്താ പുറത്ത്....." "പിടിച്ച് പുറത്ത് ആക്കിയതാവും....അവൾടെ ക്ലാസ്സിൽ ഇപ്പൊ ആ കാലൻ അനിൽ ആണ്...." "ഹാ....എന്നാ അതിന് തന്നെയാ ചാൻസ്....അവളും അങ്ങനെ പൊട്ടിത്തെറിച്ചത് ആണല്ലോ....." എന്നും പറഞ്ഞു ചിരിച്ചോണ്ട് ചെക്കൻ അവളെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി.....അവന്റെ നോട്ടം കണ്ടിട്ട് നമ്മക്ക് ചിരി വരുന്നുണ്ട്..... രണ്ട് കൊല്ലം പ്രേമിച്ച് നടന്നിട്ട് അവസാനം അവൻ തന്നെ അവളെ തേച്ചു,,,,എന്നിട്ട് ഇപ്പൊ അതേ അവൻ തന്നെ അവളെ വായി നോക്കി ഇരിക്കേന്നു...... "ഡാ.... മതിയെടാ ലുക്കിയത്....." "ഹിഹിഹി.....ചുമ്മാ നോക്കി ഇരുന്നതാ ടാ...." "നിന്റെ തേപ്പ് സ്വഭാവം അവൾക്ക് വേണ്ടി മാറ്റിയിരുന്നെങ്കി ഇപ്പൊ നല്ല മൊഞ്ചിൽ നോക്കിക്കൂടായിരുന്നോ....." "ഒന്നൂടെ അവളോട്  ഒരു ചാൻസ് ചോദിച്ചാലോ......😝...." "പെണ്ണ് ഒലക്ക എടുക്കാതെ നോക്കിക്കോ തെണ്ടി....." "ഹ്ഹ്ഹ്ഹ....ഞാൻ ചുമ്മാ പറഞ്ഞതാ...." നമ്മള് ഇവിടുന്ന് കലപില ആക്കിക്കൊണ്ട് നിക്കുമ്പോ ആണ് Zaai മിസിനോട് പെർമിഷൻ വാങ്ങി പുറത്തേക്ക് പോയത്... അവൻ പോവുന്നത് നോക്കാതെ ഞങ്ങൾ രണ്ടും കൂടി ആ കാന്താരി കാട്ടിക്കൂട്ടുന്നത് നോക്കി നിന്ന് പോയി.....അല്ലോഹ്...ചിരിച്ച് വീണ് പോവും...... അവൾടെ കൂട്ടാളികളെ കൂടി ഗെറ്റൗട്ട് അടിപ്പിക്കേണ്ട പരിപാടി ആണ്....അവിടുന്ന് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട് ക്ലാസ്സിലേക്ക് നോക്കീട്ട്...... അവസാനം അനിൽ സർ പുറത്തേക്ക് വന്ന് ആ മൊതലിനോട് കുരച്ചു ചാടുമ്പോ അവളെ എക്സ്പ്രഷൻസ് കണ്ടിട്ട് നമ്മൾ ചിരിച്ചു ചിരിച്ചു ഒരു വകയായി..... അയാൾ അവിടുന്ന് കലി തുള്ളി അകത്തേക്ക് പോയതും അവൾ നിലത്ത് ആഞ്ഞു ചിവിട്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്.....ഹ്ഹ്ഹ്ഹ.... പെട്ടെന്നാണ് Zaai അവളെ അടുത്തേക്ക് പോവുന്ന കണ്ടേ......അത് കണ്ടപ്പോ ഞാനും ഷാനുവും ചിരി നിർത്തി... അവനെ കണ്ടപ്പോ തന്നെ അവള് ഇളിച്ചോണ്ട് സംസാരിക്കുന്നുണ്ട്.....ഷേക്ക് ഹാൻഡ് ഒക്കെ കൊടുക്കുന്നുണ്ട്..... നമ്മള് ഷാനുനേ നോക്കിയപ്പോ അവൻ നമ്മളെയും നോക്കി..... "റയൂ......അവര് തമ്മിലെങ്ങനെ പരിചയം...." "അറിയില്ല ടാ......അവൻ ഇന്ന് ലാൻഡ് ചെയ്തതല്ലേ ഉള്ളൂ....." "നീ ഒന്ന് പോയി നോക്കീട്ട് വാ....." "പോടാ....എനിക്കതിന്റെ ആവശ്യം എന്താ....വേറെ പണിയൊന്നും ഇല്ലല്ലോ...." "ടാ....എന്താ കണക്ഷൻ എന്ന് അറിയാലോ....." ചെക്കൻ നമ്മളെ ഉന്തി പറഞ്ഞയക്കാൻ നോക്കുന്നത് കണ്ടിട്ട് നമ്മളെ മിസ് പുറത്ത് പോവണോ എന്ന് ചോദിച്ചു.... അപ്പൊ തന്നെ തെണ്ടി ഷാനു,,,,, "ആഹ് മിസ്....ലൈബ്രറിയിൽ പോവാൻ ഉണ്ട് ഇവന്....." "പോയിട്ട് വാ റയാൻ......" മിസിന്റെ പെർമിഷൻ കിട്ടിയപ്പോ നമ്മള് അവനെ നോക്കി പല്ലിറുമ്പി കൊണ്ട് പുറത്തേക്ക് നടന്നു...... ഈ ഷാനുന് ഇതെന്തിന്റെ കേടാ....അവര് എന്തേലും ആയിക്കോട്ടെ എന്നല്ലാതെ..... നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നടക്കുമ്പോ ആണ് അവര് രണ്ടും താഴേക്ക് പോകുന്ന കണ്ടേ....നമ്മളും താഴേക്ക് തന്നെ നടന്നു...... മിക്കവാറും കാന്റീനിലേക്ക് ആവും.... അത് കൊണ്ട് നമ്മള് പെട്ടെന്ന് അവരെക്കാൾ മുന്നേ കാന്റീനിലേക്ക് വിട്ടു..... അവിടുത്തെ പയ്യൻ നമ്മളെ ചങ്ക് ആയത് കൊണ്ട് അവനോട് സൊറ പറയാൻ തുടങ്ങി..... അപ്പൊ ദേ വരുന്നു അവനും അവളും....നമ്മളെ കണ്ടപ്പോ തന്നെ Zaai ഇത്തിരി അമർഷത്തോടെ നോക്കി....ഞാനും അതുപോലെ നോക്കി.... ആ കൂതറ നമ്മളെ കണ്ടതും അവൾടെ മുഖത്തെ ജാഡ ഒന്നും പറയണ്ട.....നമ്മളും ഇത്തിരി ജാഡയോടെ അവളെ നോക്കി.... "നീയെപ്പഴാ പുറത്ത് ചാടിയെ....." Zaai നമ്മളെ നോക്കി ചോദിച്ചു...... "അതൊക്കെ നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഉണ്ടോ മോനെ ദിനേശാ......" എന്ന് ചോദിച്ച് ഞമ്മള് അവനെ നോക്കി ചിരിച്ചതും അവൻ അവളെയും കൂട്ടി നമ്മളെ അടുത്ത് വന്നിരുന്നു...... "ഹ്ഹ്ഹ്ഹ....അല്ല.....എന്താ തനിച്ചു വന്നേ....കൂട്ടിന് ആരെയും കിട്ടിയില്ലേ....." ഇത്തിരി പരിഹാസത്തോടെ അവൻ ചോദിച്ചപ്പോ,,,,,, "എന്റെ സ്റ്റാൻഡേർഡിന് ഒത്ത ആരെയും കിട്ടിയില്ല......നിനക്ക് പിന്നെ അതൊന്നും പ്രശ്നം ഇല്ലാത്തൊണ്ടു ആവുമല്ലോ ഇജ്ജാതി സാധനങ്ങളെ ഒക്കെ കൂട്ടീട്ട് വന്നേ....." എന്നും പറഞ്ഞു നമ്മള് അവനെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചപ്പോ അവൻ ഷഹലയെ ഒന്ന് നോക്കി...... അവൾടെ മുഖം ഇപ്പൊ പൊട്ടുന്ന പോലെ ഉണ്ട്.....വീർപ്പിച്ച് നിൽക്കുന്നുണ്ട് മോന്ത....ഹഹഹ.... "Zaai..... എന്നെ ഇൻസൽട്ട് ചെയ്യാൻ ആണോ നീ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്......നീ ഇവിടെ ഇരുന്ന് ഈ അലവലാതിയോട് സംസാരിക്ക്....ഞാൻ പോവേന്ന്....." എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു..... "ഇരിക്കെടി അവിടെ....." നമ്മള് അവളോട് പറഞ്ഞപ്പോ അവൾ നമ്മളെ നേരെ തട്ടി കേറാൻ തുടങ്ങി..... "എന്റെ പട്ടി ഇരിക്കും....ഒന്ന് പോടോ...." "ഇരിക്കാനാ നിന്നോട് പറഞ്ഞത്....." "നീ പറയുമ്പോ പറയുന്നത് പോലെ ചെയ്യാൻ ഞാൻ നിന്റെ കേട്ട്യോളൊന്നും അല്ല....." "ഛി,,,,, നിന്നോടല്ലെടി പുല്ലേ ഇരിക്കാൻ പറഞ്ഞേ....." ◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇◇ എന്ന് പറഞ്ഞു അവൻ  അലറിയതും നമ്മള് ഒരൊറ്റ ഇരിപ്പായിരുന്നു....പേടിച്ചിട്ടൊന്നും അല്ല ട്ടോ..... ചെക്കനെ അനുസരിച്ചതാണ്....😁 "റയാൻ..... ഞാൻ കൂട്ടി കൊണ്ട് വന്ന ആളെ നിനക്ക് ഇൻസൽട്ട് ചെയ്യാനും അങ്ങോട്ട് കേറി ചൂടാവാനും എത്ര ധൈര്യം ഉണ്ട്........." "ഷ്,,,,,,,,,ചുപ്പ് രഹോ.....എനിക്ക് സംസാരിക്കാൻ ഉള്ളത് നിന്നോടല്ല.....ദേ ഇവളോടാണ്...... പറയെടി,,,,, നീയും ഇവനും തമ്മിലെ എന്താ ബന്ധം....." "അത്.....ഇന്ന്....ലൈബ്രറിയിൽ വെച്ച്....കണ്ടപ്പോ....." "ആഹ്....അത് എന്തേലും ആവട്ടെ....എനിക്ക് ഒരു കാര്യമേ പറയാൻ ഉള്ളൂ.......നിങ്ങൾ തമ്മിൽ എന്ത് ബന്ധം ആയാലും,,,,,,, ബീ കെയർ ഫുൾ......" Zaaiയെ നോക്കി നമ്മളോടായി അതും പറഞ്ഞു അവൻ എണീറ്റപ്പോ നമ്മക്ക് ഇത്തിരി ഡൗട്ട് തോന്നി....അവനെന്താ അങ്ങനെ പറഞ്ഞേ...... അവൻ അവിടുന്ന് പോകാൻ തുടങ്ങിയപ്പോ നമ്മള് Zaaiയെ നോക്കാതെ അവന്റെ പിന്നാലെ ഓടി.....എന്നിട്ട് മുന്നിൽ കേറി നിന്ന് അവന് തടസം സൃഷ്ടിച്ചു..... "എന്താ......" നമ്മള് കിതച്ചോണ്ട് അവനെ നോക്കുന്ന കണ്ടപ്പോ ചെക്കൻ കലിപ്പിൽ ഇങ്ങോട്ട് ചോദിച്ചു..... "അത് പിന്നെ....നീയെന്താ അങ്ങനെ പറഞ്ഞേ....." നമ്മള് അത് ചോദിച്ചതും ചെക്കൻ അവന്റെ രണ്ടു കൈ കൊണ്ടും ഞമ്മളെ ഷോള്ഡറിൽ പിടിച്ചു അവിടുള്ള ചുമരിനോട് ചേർത്തി നിർത്തി...... നമ്മളെ തന്നെ ഗൗരവമായി നോക്കുന്ന അവന്റെ മുഖത്തേക്ക് നമ്മളും നോക്കിയപ്പോ അവൻ നമ്മളോട് ഒരു ക്വസ്റ്റൻ ചോദിച്ചു...... "ഞാൻ ഇപ്പൊ നിന്നോട് ഇത്രയും അടുത്ത് നിൽക്കുന്നുണ്ടല്ലോ.....നിനക്ക് ഇപ്പൊ പേടി തോന്നുന്നുണ്ടോ......" അവൻ അത് ചോദിച്ചപ്പോ ആണ് നമ്മളും അത് ശ്രദ്ധിച്ചത്......ഒട്ടും പേടി ഇല്ല...പക്ഷെ ഹാർട്ട് ബാൻഡ് മുട്ടുന്നുണ്ട്....അത് പേടി കൊണ്ടല്ല...... "ഉണ്ടോ....." വീണ്ടും അവന്റെ ചോദ്യം വന്നപ്പോ നമ്മള് ഇല്ലെന്ന് തലയാട്ടി..... "ഓകെ ഗുഡ്.....ഇനിയിപ്പോ ഇതേ സ്ഥാനത്ത് നീ Zaaiയെ സങ്കൽപ്പിച്ച് നോക്ക്......എന്നിട്ട് എന്താ തോന്നുക എന്ന് പറ....." "നല്ല പേടി തോന്നും......" "അതോണ്ടാ ഞാൻ പറഞ്ഞേ,,,,ബീ കെയർ ഫുൾ....." എന്നും പറഞ്ഞു അവൻ പോയപ്പോ നമ്മക്ക് ഇത്തിരി മതിപ്പ് ഒക്കെ വന്നു അവനോട്....കാരണം ഈ ചൂടും കൊണ്ട് നടക്കുന്നു എന്നല്ലാതെ ചെക്കന്റെ മനസ് നല്ലതാണ്...... "ടാ ചൂടാ......" അവനെ ഒന്ന് വട്ടാക്കാൻ വേണ്ടി നമ്മള് വിളിച്ചു കൂവിയതും ചെക്കൻ സഡൻ ബ്രെക്ക്‌ ഇട്ടു......എന്നിട്ട് കലിപ്പോടെ തിരിഞ്ഞു നോക്കി..... □□□□□□□□□□□□□□□□□□□□□□□□ "നിന്റെ സ്റ്റാൻഡേർഡിന് ഒത്ത ആളെ ഞാൻ പറഞ്ഞു തരാടാ.....അവളുണ്ടല്ലോ നിന്റെ മുറപെണ്ണ് ഹംക്ക് ഷംന.....അവളാ നിന്റെ ഈ കാട്ടുപോത്ത് സ്വഭാവത്തിന് യോജിച്ചത്......" എന്നവൾ പറഞ്ഞതും നമ്മക്ക് ദേഷ്യം കൊണ്ട് അടിമുടി വിറച്ചു പോയി...... "നിന്നെ ഞാൻ......" എന്ന് പറഞ്ഞു നമ്മള് അവൾക്ക് നേരെ പോവാൻ നിന്നതും...... "നീ പോടാ അലവലാതി....." എന്നും പറഞ്ഞു പെണ്ണ് ഓരോട്ടം ആയിരുന്നു..... ഒരുമാതിരി താറാവ് ഓടും പോലെ....ഹ്ഹ്ഹ്ഹ..... നമ്മള് അവൾടെ പോക്ക് കണ്ടിട്ട് ചിരിച്ച് ഒരു വകയായി...... ഈ ഹംക്കിന് എങ്ങനെ ഷംനയെ അറിയാം..... ആവോ....എന്തേലും ആവട്ടെ എന്ന് കരുതി പോവാൻ നിന്നപ്പോൾ ആണ് കത്തുന്ന കണ്ണുകളും ആയി ഞങ്ങളെ വീക്ഷിച്ചോണ്ടിരുന്ന Zaai യെ ഞാൻ കണ്ടത്............ ________________________________________ തുടരും (ഫ്രണ്ട്സ്,,,,, എനിക്ക് കോളേജിലേക്ക് അസൈൻമെന്റ്‌സ് ഒക്കെ സബ്മിറ്റ് ചെയ്യാൻ ഉണ്ട്....അതിന് ഇടയിൽ ആണ് ഈ ടൈപ്പിങ്....അതുകൊണ്ട് ദയവ് ചെയ്ത് ലെങ്ത്തിന്റെ കാര്യം പറഞ്ഞു എന്നെ വിഷമിപ്പിക്കരുത്..... അടുത്ത ഭാഗം ഇൻ ഷാ അല്ലാഹ് ശനിയാഴ്ച രാത്രി.....) Sahala Sachu
52.7k views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post