😍😘കലിപ്പന്റെ പെണ്ണ് 😍😘 Part. 78 നല്ല നിലാവുള്ള രാത്രി ആകാശത്തു തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ. പതിനാലാം രാവുധിച്ച ചന്ദ്രൻ.. റൂമിൽ ഇരുന്നു ഉറക്കം വരാത്തത് കൊണ്ട് ബാൽക്കണിയിലെക്ക് നടന്നു.... നിലാവിനെ കണ്ടപ്പോൾ തന്നെ നോക്കി നിലാവിനെ നോക്കി നിന്നു... നിലാവിനോട് അവൾ തന്റെ ദുഃഖങ്ങൾ പങ്കു വെക്കുക ആയിരുന്നു..... എല്ലാവരും ഒറ്റപ്പെടുത്തി ഈ ദുനിയാവിൽ എന്നെ ഒറ്റക്കാക്കി പോയ ഉപ്പയെയും ഉമ്മയെയും ഏറെ സ്നേഹിച്ച ഉമ്മൂമയും ഇല്ലാതായി ഞാൻ ശെരിക്കും ഒറ്റപ്പെട്ടു പോയി എന്നുള്ള തോന്നൽ അവൾക്കു ഉള്ളിൽ വന്നു തുടങ്ങി..... എല്ലാവർക്കും ഇടയിൽ എന്നും ഒരു അധികപറ്റായി ജീവിച്ചു ഇപ്പോഴും അങ്ങനെ തന്നെ..... ഇഷുക്കാടെ ലൈഫിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നെങ്കിലും എപ്പോയേലും അവർക്കും ഞാൻ ഒരു അധികപാറ്റയാൽ.....???? ഒരുപാട് ചോദ്യം അവളെ തകർത്തു കൊണ്ടേ ഇരുന്നു ഒരിക്കലും ഈ കൂടി കാഴ്ച വേണ്ടായിരുന്നു...... തമ്മിൽ കാണാതെ ഇങ്ങനെ അങ്ങു പോയാൽ മതിയാരുന്നു..... ഇപ്പൊ മനസ്സിൽ ആകെ ഒരു വിഷമം ആണ്. ഇഷുക്കടെ ലൈഫ് ഞാൻ ഒരു കരട് ആയി മാറുമോ.....???? ഇതിനു മാത്രം പരീക്ഷിക്കാൻ റബ്ബേ അതിനു മാത്രം തെറ്റ് ഞാൻ നിന്നോട് ചെയ്തോ..... ഞങ്ങൾക്ക് ഇടയിൽ ഒരിക്കലും ഒരു വിള്ളൽ വരാതെ നോക്കണേ അല്ലഹ്ഹ്....... ഞങ്ങൾക്ക് ഇടയിലുള്ള ഈ സന്തോഷം എന്നും നിലനിർത്തി തരണേ അല്ലഹ്ഹ്.... അയ്ഷ നിലാവിനെ നോക്കി മനസ്സ് കൊണ്ട് പറഞ്ഞു. ഓരോന്ന് ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു. ഷോൾകൊണ്ട് കണ്ണു തുടച്ചു സ്വയം ആശ്വാസം കണ്ടത്തി...... പെട്ടന്ന് ആണ് ഇഷുന്റെ വിളി കേട്ടത് ################# അയ്ശു.... അയ്ശു...... ആഹ്ഹ് ഇക്ക ഞാൻ ഇവിടെ ഉണ്ട്..... ആയിഷുന്റെ റൂമിലെ വെളിച്ചം കണ്ടു അങ്ങോട്ട്‌ പോയതാ എന്താ അയ്ശു ഉറങ്ങീലെ....??? റൂം തുറന്നു നോക്കിയപ്പോൾ അടച്ചിട്ടില്ലയിരുന്നു..... വന്നു നോക്കിയപ്പോൾ റൂമിൽ ആളെ കാണാൻ ഇല്ല ഈ പെണ്ണ് എവിടെ പോയി നോക്കിയപ്പോൾ ആണ് റൂമിനോട് ചേർന്ന ബാൽക്കണിയിൽ നിൽക്കുന്നെ...... ഞാൻ അങ്ങോട്ട്‌ നടന്നു.... ഏന്തേ അയ്ശു ഉറങ്ങീലെ അവളുടെ തോൾ പിടിച്ചു മുഖം നോക്കിയപ്പോൾ പെണ്ണ് കരഞ്ഞു കണ്ണൊക്കെ കലങ്ങി ഇരിക്കാർന്നു.... ഓളെ മുഖം കണ്ടപ്പോൾ ഉള്ളോന്നു കാളി നെഞ്ചിൽ കൊണ്ടത് പോലെ.... അയിഷുട്ടി എന്തിനാ കരഞ്ഞത് കാര്യം പറ.... ഒന്നുല്ല ഇക്ക..... സത്യം പറ നിനക്ക് അറിയാലോ നുണ പറയുന്നത് എനിക്ക് ഇഷ്ടല്ലന്ന്..... ഇഷ്യു ഓരോന്ന് ചോയ്ക്കുമ്പോൾ ആയിഷുന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു.. പെട്ടന്ന് അയ്ശു ഇഷുനെ കെട്ടിപിടിച്ചു കരഞ്ഞു... ഇഷ്യു അവളെ ചേർത്ത് പിടിച്ചു തലയിൽ തലോടി.... ഇങ്ങനെ കരയല്ലേ അയിഷുട്ടി എന്തുണ്ടെലും പറ എന്നോട്..... ഒന്നുല ഇക്കാ.... എനിക്ക് എന്തോ വിഷമം എല്ലാവരും എന്നെ ഒറ്റക്കാക്കി എന്നൊരു തോന്നൽ...... ശെരിക്കും പറഞ്ഞാൽ അപ്പോഴാണ് ഇഷുന് ഒരു കാര്യം ഓർമവന്നെ..... അയ്ശു ഇവിടെ വന്നിട്ട് ഒന്ന് അടുത്ത് ഇരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല..... അവളും ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്റെ സാമിപ്യം പക്ഷെ മിച്ചുന് വിഷമം ആയാലോ എന്ന് കരുതി സ്വയം മാറി നിൽക്കുകയാണ് അവൾ ..... അയ്ശു ഇങ്ങോട്ട് നോക്കിയേ അയ്ശുനെ നെഞ്ചിൽ നിന്ന് മാറ്റി. ഇനി എന്റെ മുഖത്തേക്ക് നോക്കിയേ കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുടച് കൊണ്ട് ഇഷ്യു പറഞ്ഞു .... എനിക്ക് അറിയാം നീ എന്റെ സാമിപ്യം ഇല്ലാത്ത വിഷമം ആണ് നിനക്ക്..... ഒരുപാട് ലീവ് എടുത്തോണ്ട് കുറെ വർക് പെണ്ടിംഗ്ആണ് അതാ.... ഒന്ന് അടുത്ത് ഇരിക്കനോ സംസാരിക്കാനോ കഴിയാതെ പോയത്..... എനിക്ക് അതിനു ആണ് വിഷമം എന്ന് ആരാ പറഞ്ഞെ..... ഒരിക്കലും അല്ല എന്തോ എനിക്ക് അറിയില്ല...... ഇയ്യ് ഇവിടെ ഇരിക്ക് അയ്ശുനെ അവിടെ ഇരുത്തി ആയിഷുന്റെ മടിയിൽ തലവെച്ചു കിടന്നു ഇഷ്യു അവളെ തന്നെ നോക്കി...... എന്നിട്ട് ഇഷ്യു പറയാൻ തുടങ്ങി ഉപ്പയില്ല ഉമ്മയില്ലന്ന് പറഞ്ഞു ഇക്കാടെ കുട്ടി കുറെ കാലം വിഷമിച്ചതല്ലേ.... ഇപ്പോ ഞാൻ ഇല്ലേ നിനക്ക്..... ഇവിടെ നിനക്ക് എന്ത് കുറവുണ്ടെലും എന്നോട് പറയാം മനസ്സിൽ വെച്ച് അതോർത്തു കരയരുത്.... പിന്നെ മിച്ചുനു എന്ത് തോന്നും എന്ന് കരുതി ഒരിക്കലും എന്റെ കാര്യത്തിൽ ഇടപെടാതിരിക്കരുത്... അവളെകാളും സ്ഥാനം നിനക്ക് ഉണ്ട്...... പിന്നെ നീ എന്നെ സ്നേഹിക്കുന്നത് കണ്ടാൽ കുശുമ്പ് തോന്നും അല്ലേൽ ആ കുശുമ്പ് നിന്നോട് കാണിക്കും അല്ലേൽ അതോർത്തു നിന്നോട് വഴക്ക്കൂടാൻ വരും എന്നൊക്കെ കരുതുന്നുണ്ടോ...??? കുശുമ്പ് ഓക്കേ നിനക്കും അവൾക്കും ഉണ്ടാവും എനിക്ക് അറിയാം പെണ്ണുങ്ങൾ അല്ലെ ഞാൻ അവൾക്കു കൂടുതൽ സ്നേഹം കൊടുത്തു അല്ലേൽ നിനക്ക് തന്നു എന്ന് ഒരിക്കലും എന്റെ മിച്ചു വരില്ല വഴക്ക് കൂടാൻ...... അവൾക്കു നന്നായിട്ടു അറിയാം ഈ ലോകത്തു ഇഷുന് അയ്ഷ കഴിഞ്ഞേ മറ്റെന്തും ഉള്ളു എന്ന് അത് അവൾ എന്നോട് തന്നെ പറഞ്ഞിട്ടുള്ളതാ..... ഇച്ചിരി വാശിയും കുറുമ്പും കൂടുതൽ ഉള്ളു മിച്ചുന് പാവം ആണ്.... നിനക്ക് അറിയോ അയ്ശു ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അവളെ എന്തിനാണ് എന്നറിയോ..... അവൾ കാരണം നീ ഇല്ലാതായി എന്നറിഞ്ഞപ്പോൾ....... അവൾ കാരണം നീ വേദനിച്ചു എന്നറിഞ്ഞപ്പോൾ..... ഇഷുക്ക...... അയ്ശു ഒരു ഞെട്ടലോടെ ഇഷുനെ വിളിച്ചു.... അതെ അയ്ശു ഒരുപാട് ഞാൻ അതിനെ വേദനിപ്പിചിട്ടുണ്ട് .... ഓളെ കല്യാണം കഴിച്ചത് തന്നെ നിന്നെ വേദനിപ്പിച്ചതിന് ഉള്ള ശിക്ഷ ആയിട്ടാ അത്പോലെ വേദനിപ്പിക്കാനാ..... എന്നിട്ടും ആ പാവം ഒരിക്കൽ പോലും എന്നോട് ദേഷ്യം തോന്നിയിട്ടില്ല വെറുപ്പ് തോന്നിയിട്ടില്ല ഞാൻ എന്ത് കാണിച്ചാലും അത് ഓള് കുട്ടിക്കളി ആയിട്ടേ കണ്ടിട്ടുള്ളു...... അന്ന് മാളിൽ വെച്ച് നിന്നെ കണ്ടപ്പോഴും എനിക്ക് ഈ മുഖം കാണാൻ എന്റെ കൂടെ നിന്ന് ഹെല്പ് ചെയ്തതും അവൾ ആയിരുന്നു.... അപ്പോഴും ഓളെ ഉള്ളിൽ ഞാൻ കണ്ടത് എന്റെ സന്തോഷം മാത്രം ആയിരുന്നു...... നീ വന്നാൽ ഇല്ലാതാവും അവളുടെ ലൈഫ് എന്ന് ഒന്നും അവൾക്കു ചിന്ത ഉണ്ടായിരുന്നില്ല..... നേരെ മറിച് അവൾ കാരണം ഇല്ലാതായി എന്ന് അവൾ വിശോസിച നിന്നെ നേരിൽ കണ്ടതു കൊണ്ടുള്ള സന്തോഷം ആയിരുന്നു...... അത്രയും പാവം ആണ് അത്...... നീ അറിഞ്ഞു കാണില്ലേ അവളുടെ അസുഖം പാവം പടച്ചവൻ അതിനെ പരീക്ഷിക്ക.... ഇപ്പോ അവളെ നീ നിന്റെ അനിയത്തിയെ പോലെ കെയർ ചെയ്യുമ്പോൾ എനിക്ക് മനസിന്‌ വല്ലാത്ത സന്തോഷം ആണ്..... നിങ്ങൾ ഒരു കൂട്ടുകാരിയെ പോലെ എന്നും ഇതുപോലെ സന്തോഷിക്കണേ അല്ലഹ്ഹ് എന്ന് ഞാൻ മനസ്സിൽ എപ്പോഴും പറയും..... നോക്ക് അയ്ശു മിച്ചുന്റെ ബർത്ത്ഡേ ആണ് വരുന്നേ ഓൾക് നല്ല ഒരു സർപ്രൈസ് കൊടുക്കണം മ്മ്ക്... ഇന്ഷാ അല്ലഹ്..... തുടരും...... #📙 നോവൽ #📙 നോവൽ
30.2k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post