*💘 ഒരു കിടുക്കാച്ചി ലൗ 💘* written by::- @BLACK_LOVER "ടാ.... " "എന്താടി.... " "നിനക്ക് എന്താ ഒന്ന് മയത്തിൽ ഒക്കെ വിളികേട്ടാൽ 😒" "ന്നാ പറ മുത്തേ" "ഓ...തുടങ്ങി ഓന്റെ ഒലിപ്പിക്കൽ " "ടി പെണ്ണേ.... ഒരു വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ. ന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പറഞ്ഞ് തുലക്ക്. അല്ലപിന്നെ " "നിനക്ക് ഈ കലിപ്പ് തന്നെ അറിയൊള്ളു😒" "അല്ലല്ലോ മുത്തേ.... വേറെയും അറിയാം. പറയട്ടെ " ഓൻ ഒരു ചെറുചിരിയാലെ മ്മളെ അടുത്ത്ക്ക് നീങ്ങിയിരുന്നു. "ടാ നീ ഒന്നും പറയണ്ടാ.. ഞാൻ പറയുന്നത് കേട്ടാൽ മതി " "പറ ഖൽബെ... ഞാൻ കേൾക്കാ. ന്റെ ഖൽബ് പറഞ്ഞത് അല്ലാതെ വേറെ ആര് പറഞ്ഞതാ ഞാൻ കേൾക്കാ 🤪" "മതി പതപ്പിച്ചത് ഞാൻ കാലത്ത് കുളിച്ചതാ 😁" "ആണോ.... ഞാൻ കരുതി കുളിച്ചിട്ടില്ലാന്ന് 🤪" "പോടാ ജാടെ... " "Ijj പറ ഖൽബെ... എന്താ കാര്യം " "അതോ നമുക്ക് ഒരാളെ ഇഷ്ട്ടാണെന്ന് എങ്ങനെ മനസിലാക്കാ....🤨 " ഓൻ മ്മളെ ഒരു അർത്ഥം വെച്ച് നോക്കി. ന്നിട്ട് ഇരുന്ന് ഇളിക്കാൻ തുടങ്ങി 😁😁😁മ്മക്ക് അത് കണ്ടപ്പോൾ ദേഷ്യം വന്ന് 😡മ്മള് അവിടുന്ന് പോരാൻ നേരം മ്മളെ കൈ പിടിച്ച് ഓന്റെ അടുത്ത് ഇരുത്തി എന്നിട്ട് പറയാൻ തുടങ്ങി. "നീ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളെ നിനക്ക് എപ്പളും കണ്ടിരിക്കാൻ തോന്നും. എപ്പളും അയാളെ സൗണ്ട് കേട്ടുകൊണ്ടിരിക്കാന് തോന്നും പിന്നെ... " ഓൻ ഒരു കള്ളചിരിയാലെ മ്മളെ നോക്കി. "പിന്നെ.... " "പിന്നെ ഫുൾ ടൈമ് അയാളെ പറ്റി ആവും ചിന്ത 😁" "ഓഹോ.. " "നിനക്ക് എന്തിനാ ഖൽബെ ഇതൊക്കെ... നിനക്ക് ആരോടേലും തോന്നിക്കുണോ... " "ഹേയ് ഇതുവരെ തോന്നിയിട്ടില്ല.... ഇപ്പോ ചെറിയ സ്പാർക്ക് തോന്നുന്നുണ്ടോ ന്നൊരു ഡൌട്ട് 😜" മ്മള് ഇത് പറഞ്ഞതും അവൻ അവിടെ നിന്നും എണീറ്റ്‌ പോയി. മ്മക്ക് ന്തോ അത് സങ്കടം ആയി 😔 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അല്ല മക്കളെ ഇങ്ങൾക്ക് ഞാൻ ആരാന്നറിയോ.. എവിടെ. എന്തായാലും ഞാൻ പറയാം. ഞാൻ ആണ് Nysha mehrin.എല്ലാവരും മ്മളെ നൈഷൂന്ന് വിളിക്കും. അസീസ് നസീറ ദമ്പതികളുടെ രണ്ടാമത്തെ സന്തതി. മ്മക്ക് ഒരു കാക്കുവും (Nishan നിഷു )മ്മക്ക് ഒരു അനിയനും (Nishwan നിച്ചു )ഉണ്ട്. മ്മള് ആണ് ഉപ്പാക്കും ഉമ്മാക്കും ആകെ ഉള്ള ഒരു പെണ് തരി 😁അതിന്റെ യാതൊരു കുരുത്തക്കേട് ഒന്നും മ്മളെ കയ്യിൽ ഇല്ലാ മ്മള് ഭയങ്കര ഡീസന്റ് ആണ് (വേറെ എവടിo ഇല്ലെങ്കിൽ 🤪) മ്മളെ കുറിച്ച് ഏകദേശം ധാരണ ഒക്കെ കിട്ടിയല്ലോ. ഇനി കഥയിലേക്ക് പോകാ. ഇപ്പോ ഇവിടെ നിന്ന് പോയത് ആണ് Anas എന്ന അനു മ്മളെ ഒരേഒരു ബെസ്റ്റി. ma സീക്രെട് കീപ്പർ എന്നും കൂടി പറയാം. ഞാൻ എന്ത് ഉണ്ടേലും അവനോടാ ആദ്യം പറയാർ. ഇപ്പോ ഞാൻ അവനോട് ഒരു കാര്യം പറഞ്ഞപ്പോൾ അവൻ ഒന്നും പറയാതെ പോയതിൽ ഒരു സങ്കടം. ഞാൻ സ്നേഹിക്കുന്നത് അവനെയാണെന്ന് ഇൻക് വിളിച്ച് പറയണമെന്നുണ്ട്. പക്ഷേ മ്മളെ ഫ്രണ്ട്ഷിപ് നെ അത് ബാധിക്കുമോ എന്ന് ഭയന്നാ പറയാത്തത്. ആരും അറിയണ്ടാ എന്റെ സ്നേഹം എന്റെ ഉള്ളിൽതന്നെ കിടന്നാൽ മതി. അങ്ങനെ മ്മള് മനസ്സ് ഒക്കെ ശാന്തമാക്കി. അവിടുത്തെ ഭംഗിയും ആസ്വദിക്കുമ്പോൾ ആണ് മ്മളെ ബാക്കി ചങ്കുകൾ എത്തിയത്. ഷഹദിയാൻ (ദിയൂ )ജുബൈർ (jubu ) rinshad (റിനു )അമിഷ (അമി )ഹിബ (ഹിബു)shahma (ഷെമി ) പിന്നെ ഞാനും എന്റെ അനുവും അടങ്ങുന്നത് ആണ് മ്മളെ ഫ്രണ്ട്സ്. ഞങ്ങൾ b. Com ഫൈനൽ ഇയർ സ്റ്റുഡന്റസ് ആണ്. ഇനി ക്ലാസ്സ്‌ കഴിയാൻ കുറച്ച് മാസങ്ങൾ ഒള്ളൂ. അതാ ന്റെ ഇഷ്ട്ടം അവനോട് പറയാൻ എന്ന് കരുതിയത്. അത് പ്പോ ഇങ്ങനെയും ആയി. "നൈഷൂ.... അനു എവിടെ "(ദിയൂ ) "എനിക്ക് എങ്ങനെ അറിയാനാ. ന്നോട് ചോദിക്കുന്നത് എന്തിനാ " മ്മക്ക് ഓൻ എവിടെക്കാ പോയത് എന്ന് പോലും അറിയില്ല. അതാ ഇങ്ങനെ ഒക്കെ പറഞ്ഞത്. "അതിനെന്തിനാ ഇജ്ജ് ചൂടാവുന്നെ "(ജുബു) "പിന്നെ ഞാൻ എന്താ ചെയ്യണ്ടേ " "നീ എന്തിനാ നൈഷൂ ഇത്രക്ക് ഹീറ്റ് ആവുന്നത്. അവൻ നിന്റെ ഒപ്പം അല്ലേ ഉണ്ടാകാർ . അതോണ്ടല്ലേ ദിയൂ ചോദിച്ചത് "(അമി ) "ആണോ ന്നാൽ ഇങ്ങളെ ഒക്കെ അനു അതാ വരുന്നു. പോയി അവനോട് ചോദിക്ക് " "അല്ലാ എല്ലാരും കൂടി എന്താ ന്റെ ഖൽബിന് ചുറ്റും ഒരു വട്ടമേശ സമ്മേളനം "(അനു ) "അതൊന്നും പറയണ്ടാ.. നീ എവിടെ എന്ന് ചോദിച്ചതിനാ ഈ പുകിലൊക്കെ "(ഷെമി ) "അവൾ ഇപ്പോ തൊട്ടതിനും പിടിച്ചതിനുമൊക്കെ കലിപ്പാകും "(അനു ) "അതെന്താ അങ്ങനെ... നിന്റെ പിന്നാലെ നടന്ന് കലിപ്പ് ഇവൾക്ക് പടർന്നോ "(റിനു ) "കലിപ്പ് അല്ലാ അതുക്കും മേലെ "(അനു ) "അതെന്താ പറ "(ഹിബു) "ഓൾക്ക് ഒരാളോട് ഒരു സ്പാർക്ക് തോന്നി തുടങ്ങുന്നുണ്ട് അതിന്റെ ചില കലിപ്പാണ് അതോണ്ട് മക്കൾ സൂക്ഷിച്ചോ... ജാഗ്രതൈ "(അനു ) "ആണോ... ആരാണ് ആ ഹിതഭാഗ്യവാൻ" എല്ലാവരും കൂടി ഒപ്പം ചോദിച്ചപ്പോൾ. മ്മക്ക് ദേഷ്യവും അതിൽക്കേറെ സങ്കടവും വന്ന്. മ്മള് ആരോടും ഒന്നും പറയാതെ അവിടെ നിന്ന് ക്ലാസ്സിലേക്ക് പോയി. അവർ വിളിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ മുന്നോട്ട് നടന്നു. മനസ്സ് മൊത്തം മരവിച്ച അവസ്ഥ. ആദ്യമായി പ്രേമം തോന്നിയവന്റെ മനസ്സിൽ മ്മക്ക് ഫ്രണ്ട് എന്നല്ലാതെ വേറെ ഒരു സ്ഥാനവും ഇല്ലെന്നറിഞ്ഞപ്പോൾ കരയാതെ പിടിച്ചു നിന്നതാ അതോണ്ടാ അവരോടൊക്കെ ദേഷ്യപ്പെട്ടതും എല്ലാം. മ്മള് ക്ലാസ്സിൽ എത്തിയിട്ട്. ആ ഡെസ്കിൽ തലവെച്ച് കിടന്നു. ലഞ്ച് ബ്രേക്ക്‌ ആയതുകൊണ്ട് കുട്ടികൾ കുറവായിരുന്നു. അതോണ്ട് ബഹളo ഒന്നും ഉണ്ടായിരുന്നില്ല. ആരോ അടുത്ത് വന്നിരിക്കുന്നതു പോലെ തോന്നി. തല ഉയർത്താതെ തന്നെ അതാരാണെന്ന് മനസ്സിലായി.ഈയിടയായിട്ട് ഇവന്റെ സാമിപ്യം ആണ് ഞാൻ ആഗ്രഹിക്കുന്നത്, ഇവന്റെ സൗണ്ട് കേൾക്കാൻ ആണ് ഞാൻ കൊതിക്കുന്നത്, എപ്പളും ഇവനെ കണ്ടുകൊണ്ടിരിക്കാനാണ് തോന്നുന്നത്. അതൊക്കെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു. വേണ്ടാ ആരുമൊന്നും അറിയണ്ടാ. "ഖൽബെ....." ഓൻ ന്നെ ഖൽബെന്നാ വിളിക്കാ. "ഖൽബെ..... എന്നെ ദേഷ്യം പിടിപ്പിക്കാതെ എണീറ്റെ " മ്മള് അപ്പോ തന്നെ എണീറ്റു. ഇവൻ കലിപ്പായാൽ മ്മളെ തടിക്ക് കേടാ. ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് അടിയാ. മ്മക്ക് ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയവർ അനുഭവം വെച്ച് പറഞ്ഞതാ..കോളേജിൽത്തെ ഒരുപാട് പെണ് കുട്ടികൾ ഇവന്റെ കയ്യിന്റെ ചൂടറിഞ്ഞതാ. കോളേജ് ഹീറോ അല്ലേ. പിന്നെ എങ്ങനെയാ. മ്മള് ഇങ്ങനെ ഓരോന്നും ആലോചിക്കുമ്പോൾ ആണ്. ഓൻ പിന്നെയും വിളിച്ചത്. "ന്റെ പൊന്നാര ഖൽബ് അല്ലേ ഒന്ന് വിളികേൾക്ക് plzzz " ഓൻ അത് കെഞ്ചി പറഞ്ഞപ്പോൾ മ്മക്ക് ചിരിയാണ് വന്നത്. ന്റെ ഫ്രണ്ട്സ് എല്ലാരും പറയാറുണ്ട് ഓൻ താഴ്മയോടെ സംസാരിക്കാ ന്നോട് മാത്രേ ഒള്ളൂ എന്ന്. അതൊക്കെ ആലോചിച്ചപ്പോൾ ഇൻക് ചിരി വന്നു. ഞാൻ ഇരുന്ന് ചിരിച്ചു. "ഇപ്പോ സമാദാനം ആയി ന്റെ ഖൽബ് ഒന്ന് ചിരിച്ചല്ലോ. ഇനി എന്നും ഇതുപോലെ ചിരിച്ചു നിക്കണം അതാ ന്റെ ആഗ്രഹം. നീ സ്നേഹിക്കുന്ന ചെക്കനെ തന്നെ കൊണ്ട് നിന്നെ കെട്ടിക്കും. പോരെ ഖൽബെ " അത് കേട്ടപ്പോൾ മ്മക്ക് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. നിന്നെയാണ് സ്നേഹിക്കുന്നത് എന്ന് മനസ്സ് വിളിച്ചു പറയുന്നുണ്ടെങ്കിലും പുറത്ത്ക്ക് വരാത്ത അവസ്ഥ മ്മളെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി. ഇതെല്ലാതെ വേറൊന്നും പറയാൻ എനിക്ക് കഴിയുന്നില്ല. ഞാൻ കരയുന്നത് കണ്ടതും ഓന്റെ മുഖo ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. മ്മക്ക് അത് കണ്ട് ചെറിയ പേടി തോന്നി. മ്മള് കണ്ണ് രണ്ടും അടച്ചു പിടിച്ചു. പെട്ടെന്ന് മ്മളെ കവിളിൽ അവന്റെ കൈ കൊണ്ട് തലോടിയപ്പോൾ ആണ് മ്മള് കണ്ണ് തുറന്ന് അവനെ നോക്കിയത്. അപ്പോ അവൻ ചിരിച്ചു കൊണ്ട് മ്മളെ കണ്ണ് തുടച്ചു തന്നു. മ്മളും തിരിച്ച് ചിരിച്ചു കൊടുത്തു.സങ്കടങ്ങൾ എല്ലാം ഉള്ളിൽ വെച്ച് തന്നെ ☺ "ഖൽബെ... ഇജ്ജ് ന്തിനാ കരയുന്നത് " ഓൻ മ്മളെ കണ്ണിൽ നോക്കി കൊണ്ട് ചോദിച്ചു "ഹേയ്... ഒന്നിനും ഇല്ലാ.. വെറുതെ ഓരോന്ന് ആലോചിട്ട് കണ്ണ് നിറഞ്ഞതാ " മ്മള് വേറെ എവിടേക്കോ നോക്കി കൊണ്ട് പറഞ്ഞു . അപ്പോ ഓൻ മ്മളെ തലപിടിച്ച് ഓന്റെ മുഖത്തിനുനേരെ ഉയർത്തി. ന്നിട്ട് മ്മളെ കണ്ണിൽ നോക്കി ഓൻ ചോദ്യം ആവർത്തിച്ചു. "നീ എന്തിനാ കരഞ്ഞത് " ഓൻ കുറച്ച് ഗൗരവത്തിൽ ചോയ്ച്ചതും. മ്മള് ഒന്ന് പേടിച്ചു. എന്ത് പറയുമെന്ന് അറിയാതെ കുഴങ്ങിയ സമയം. "അത് നമ്മുടെ ക്ലാസ്സ്‌ കഴിഞ്ഞാൽ നമ്മൾ ഒക്കെ പിരിയില്ലേ... അതൊക്കെ ആലോചിച്ചപ്പോൾ കരച്ചിൽ വന്നതാ. " മ്മള് എങ്ങനെ ഒക്കെയോ പറഞ്ഞോപ്പിച്ചു. "അതിനാണോ പോത്തേ.... ഇജ്ജ് കരയുന്നത് അതിന് ഇനിയും ടൈമ് ഉണ്ടല്ലോ... ഇപ്പോ ഈ ലൈഫ് എൻജോയ് ചെയ്യ്ട്ടോ... അതൊക്കെ മറന്നളാ " ഓൻ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി. മ്മള് അവന്റെ സന്തോഷത്തിന് ചിരിച്ചു കൊടുത്തു. അപ്പോ മ്മളെ ബാക്കി ചങ്കൂസും വന്ന് സെന്റി ആയി കരച്ചിൽ ആയി പിരിച്ചിൽ ആയി അവസാനം അനു കലിപ്പിൽ നോക്കിയപ്പോൾ എല്ലാവരും അവരുടെ ഓരോ കാര്യങ്ങൾക്ക് പോയി പിന്നെ ക്ലാസ്സ്‌ എടുക്കൽ ആയി.ഇന്ന് വൈകുന്നേരം വരെ ക്ലാസ്സ്‌ ഉണ്ട്. അല്ലേൽ ഉച്ച വരെയെ ക്ലാസ്സ്‌ ഉണ്ടാകാർ ഒള്ളൂ. കാരണം നാളെ ഞങ്ങളുടെ കൂടെ പഠിക്കുന്ന ഒരു ഫ്രണ്ട്ന്റെ കല്ല്യാണം ആണ്. അപ്പോ എല്ലാവരും നാളെ അങ്ങോട്ട്‌ പോകും പിന്നെ എങ്ങനെ ക്ലാസ്സ്‌ എടുക്കാൻ ആണ്. അപ്പോ അതിന്റെ പകരം ഇന്ന് ഉച്ചക്ക് ശേഷം വെച്ച്ക്കാ... അത്രേ തന്നെ. അങ്ങനെ ക്ലാസ്സ്‌ എടുക്കൽ ഒക്കെ കഴിഞ്ഞ്. Sir പോയപ്പോൾ പിന്നെ എല്ലാരിം ചർച്ച നാളത്തെ ഡ്രസ്സ്‌ ആയി. കല്യാണത്തിന് എന്ത് ഇടും. ഡ്രസ്സ്‌ കോഡ് വേണമെന്ന് എല്ലാവരും തീരുമാനിച്ചു. ഗേൾസ് സാരിയും ബോയ്സ് ഷർട്ട്‌ &തുണിയും. കളർ എല്ലാം പ്ലാൻ ചെയ്ത്. എല്ലാവരും പിരിഞ്ഞു പോയി. ടൈമ് നോക്കിയപ്പോൾ 6:00. ഈ നേരത്ത് ബസിനു ഒറ്റക്ക് പോകാൻ പേടിയായതു കൊണ്ട് എങ്ങനെ പോകും എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ്. മ്മളെ മുന്നിൽക്ക് ബൈക്ക് കൊണ്ട് അനു വന്നത്. മ്മക്ക് ഒന്ന് ചിരിച്ചു തന്ന് മ്മളോട് കയറാൻ പറഞ്ഞു. മ്മള് ബൈക്കിൽ കയറാൻ നേരത്താണ്. ഓരോരോ ബൈക്ക് വീതം രണ്ടാളെ വെച്ച് പോണത് മ്മളെ ശ്രദ്ധയിൽപ്പെട്ടതു. അത് വേറെ ആരുമല്ല മ്മളെ വാലുകൾ ആയിരുന്നു. ദിയൂന്റെ ബൈക്കിൽ അമി, റിനുന്റെ ബൈക്കിൽ ഹിബു, jubu ന്റെ ബൈക്കിൽ ഷെമി ഇങ്ങനെയാണ് അവരുടെ പോക്ക് അത് കണ്ട് ഇൻക് ചിരി വന്നു. കാരണം ഹിബയും റിനുവും ആദ്യമെ ഇഷ്ടത്തിൽ ആയിരുന്നു. പിന്നെ അമിയും ദിയൂവും ഇവിടെ വന്ന് ഇഷ്ടത്തിൽ ആയതാ. പിന്നെ ഉള്ളത് jubuവും ഷെമിയും അവർക്ക് രണ്ടുപേർക്കും ഇഷ്ട്ടാ പക്ഷേ രണ്ടുപേരും ഇതുവരെ പറഞ്ഞിട്ടില്ല. ഈ പറയുന്ന കുരിപ്പുകൾ തെന്നെയാണ് മ്മക്ക് അനുനോട് മുഹബ്ബത്ത് തോന്നി തുടങ്ങാൻ കാരണക്കാർ ആയത്. ഓലെല്ലാരും കൂടി മ്മളെ പിരി കയറ്റിയിട്ട്. ഓന്ക്ക് അന്നോട് അതാടി, ഓന്ക്ക് അന്നോട് ഇതാടി എന്നൊക്കെ പറഞ്ഞിട്ട്. മനുഷ്യന്റെ മനസ്സിൽ ആശ തന്നിട്ട് ഇവർക്കൊന്നും ഒന്നും അറിയാത്ത പോലെ ഉള്ള ഇരുത്തം കണ്ടാൽ ഉണ്ടല്ലോ 😡 മ്മള് ഓലെയും നോക്കി നിക്കുമ്പോൾ ആണ്. മ്മളെ ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ ഉമ്മയാണ്. ഉമ്മാനോട് നേരം വൈകിയിട്ടെ വരൂ... ഇന്ന് ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞതാ. "ഹലോ.... ഉമ്മാ " "Nyshu ഇജ്ജ് അനുന്റെ കയ്യിൽ ഫോൺ കൊടുക്ക്‌ " ഉമ്മാക്ക് അനസിനെ നല്ലഇഷ്ട്ടാണ്.ന്നേക്കാൾ ഭയങ്കര വിശ്വാസം ആണ് ഓനെ ഉമ്മാക്ക്. ഉമ്മ ഓനെ അനുന്നാ വിളിക്കാർ. ഇത്പ്പോ ന്താ കഥ ന്റെ ഫോൺക്ക് വിളിച്ചിട്ട് ഓന്ക്ക് കൊടുക്കാനോ.ഇങ്ങനെ ആണേൽ ഉമ്മാക്ക് ഓന്റെ ഫോൺക്ക് വിളിച്ചാൽ പോരെ 😒 ഞാൻ ഫോൺ അവൻ നേരെ നീട്ടി. അവൻ മ്മളെ ഒന്ന് നോക്കി ഫോൺ വാങ്ങി. "ആ ഉമ്മാ പറയിo " ഓനും ഉമ്മാന്ന് തന്നെയാ വിളിക്കാ. മ്മള് ഇങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്. "ആഹ് ok.... ശെരി ഉമ്മാ " എന്ന് കേട്ടത്. ഇവര് തമ്മിൽ എന്താന്ന് പറഞ്ഞത് എന്ന് മ്മള് കേട്ടില്ല.. അല്ലേലും ആവശ്യ സമയത്ത് മ്മളെ ചെവി പിന്നാക്കo അല്ലേ. "നോക്കി നിക്കാതെ കയറടി" ഓൻ അത് പറഞ്ഞപ്പോൾ മ്മള് അപ്പോ തന്നെ ചാടി കയറി.അത് കണ്ട് ഓൻ ചിരിച്ചു മ്മളും തിരിച്ച് ചിരിച്ച് കൊടുത്തു. പൈസക്ക് ചിലവൊന്നും ഇല്ലല്ലോ ചിരിക്കാൻ 😁 അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. കുറച്ച് വഴികൾ പിന്നിട്ടപ്പോൾ എന്റെ വീട്ടിലേക്കു പോണ വഴിയിലൂടെ അല്ലാ പോണത് എന്ന് കണ്ടപ്പോൾ മ്മള് അവനോട് ചോദിച്ചു "എവിടെ പോകാ... ഇതിന്റെ വീട്ടിലേക്ക് ഉള്ള വഴിയല്ലല്ലോ" "നിന്നെ ഞാൻ കൊല്ലാൻ കൊണ്ടു പോകാ... എന്തേ " ഓൻ അതും പറഞ്ഞ് ബൈക്കിന്റെ സ്പീഡ് കൂട്ടി മ്മള് അപ്പോ തന്നെ മ്മള് നല്ല ടൈറ്റ് ആയിട്ട് ഓന്റെ ഷോൾഡറിൽ കൈ വെച്ചു. മ്മക്ക് സ്പീഡ് പേടി ആയതുകൊണ്ടല്ല. മ്മക്ക് സ്പീഡിൽ പോണത് തന്നെയാ ഇഷ്ട്ടം പക്ഷേ ഇപ്പോ എന്തോ സ്പീഡ് ഒക്കെ ഭയം ആണ്. പിന്നെ ആ സ്ഥലത്തൊന്നും ആരുമില്ല അപ്പോ മ്മക്ക് എന്തോ പേടി. മ്മളെ സൗണ്ട് ഒന്നും കേൾക്കാത്തതു കൊണ്ട്. ഓൻ മ്മളെ വിളിച്ചു. മ്മള് അപ്പോ തന്നെ ഓന്റെ ഷോൾഡറിൽ നിന്ന് കൈ താഴ്ത്തി അവിടെ തലവെച്ചു കിടന്നു. ഓൻ വിളിക്കുന്നുണ്ടെങ്കിലും മ്മള് വിളികേട്ടില്ല. ഉറങ്ങുന്ന പോലെ അഭിനയിച്ചു. മ്മള് ഒരുപാട് ആഗ്രഹിച്ചതാ ഈ നിമിഷം. മ്മക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു. കാറ്റും കൊണ്ട് ഓന്റെ ഷോൾഡറിൽ മുഖം ചേർത്ത് കിടക്കുമ്പോൾ ഒരു പ്രാർത്ഥനയൊള്ളു ഉണ്ടായിരുന്നത്. ഈ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന്. അങ്ങനെ ഓന്റെ വിളിയിൽ ആണ് മ്മള് ഉണർന്നത്. ഉണർന്നു നോക്കുമ്പോൾ ഏതോ ഒരു വീടിന്റെ മുമ്പിൽ ആണ് ബൈക്ക് നിർത്തിയിട്ടിരിക്കുന്നത്. വീട് കണ്ടിട്ട് ഇവന്റെ വീട് ആകാൻ ആണ് സാധ്യത. മ്മക്ക് ആണേൽ ഒരു ഐഡിയയും കിട്ടുന്നില്ല. മ്മള് ബൈക്കിൽ നിന്ന് ഇറങ്ങി. അപ്പോ അകത്തു നിന്നും വരുന്ന ആളെ കണ്ട് മ്മള് ഞെട്ടി. വേറെ ആരുമല്ല മ്മളെ ഫാമിലി. ഇന്ന് ഉമ്മ പറഞ്ഞിരുന്നു ഉപ്പാന്റെ ഏതോ ഒരു ഫ്രണ്ടിന്റെ വീട്ടിൽക്ക് പോകുമെന്ന് അപ്പോ ഇവന്റെ ഉപ്പയാണോ മ്മളെ ഉപ്പാന്റെ ഫ്രണ്ട്. ആണെങ്കിൽ ഇതെന്താ ഞാൻ മുന്നേ അറിയാനതു. മ്മക്ക് ഒക്കെ പാടെ കണ്ട് കിളിപോയിരിക്കാണ്. ഒന്നും അങ്ങട്ട് വെക്തമായില്ല. മ്മള് അവിടെ നിന്ന് ചുറ്റി തിരിയുമ്പോൾ ആണ് ഓൻ മ്മളെ കൈ പിടിച്ച് അകത്ത്ക്ക് കയറ്റിയത്. അനുന് ഉമ്മയും ഉപ്പയും ഒരു അനിയത്തിയും മാത്രേ ഒള്ളൂ. അതാണ്‌ അവന്റെ ഫാമിലി. ഓന്ക്ക് ഫാമിലി എന്ന് വെച്ചാൽ ജീവനാ. ഓൻ ഓന്റെ ഫാമിലിയെ പറ്റി ഒന്നും പറയാറില്ല.അതുകൊണ്ട് ആരും ഒന്നും ചോദിക്കാറുമില്ലാ. പിന്നെ ഒരു വട്ടം ഓൻ ഫോട്ടോ കാണിച്ചു തന്നിരുന്നു. അപ്പോ എല്ലാവരെയും നേരെ നോക്കാൻ പറ്റിയില്ല. അതോണ്ട് ആരെയും കണ്ട പരിചയം ഇല്ലാ. മ്മള് ഇനി അത് ചെയ്യും എന്ന് ചിന്തിച്ചു നിക്കുമ്പോൾ ആണ് മ്മളെ ആരോ വന്ന് കൈ പിടിച്ചത് നോക്കിയപ്പോൾ അനുന്റെ ഉമ്മ ആയിരുന്നു. അവര് എന്തൊക്കെയോ പറയുന്നുണ്ട് മ്മക്ക് ഒന്നും മനസ്സിലാവാതെ ഉപ്പാനെ നോക്കി. ഉപ്പ ചിരിച്ച് കൊണ്ട് അതിന് മറുപടിയും പറയുന്നുണ്ട്. "മോളെ... ന്നെ മനസ്സിലായോ.... ഞാൻ ആണ് ഷാഹിന"(ഓന്റെ ഉമ്മ ) "അതൊക്കെ എങ്ങനെ മോൾക്ക്‌ അറിയാ... ഓൾ അന്ന് ചെറിയ കുട്ടി അല്ലേ "(ഓന്റെ ഉപ്പ ) "ഇങ്ങള് രണ്ടുപേരും ഇങ്ങനെ ഒന്നും പറഞ്ഞാ ഓൾക്ക് മനസ്സിലാവൂല "(ഉപ്പ ) "പിന്നെ എങ്ങനെ ആടോ നിന്റെ മോൾക്ക്‌ മനസ്സിലാക്കി കൊടുക്കാ.ഓൾ ഇത്ര പെട്ടെന്ന് ഞങ്ങളെ ഒക്കെ മറന്നോ "(ഓന്റെ ഉപ്പ ) "ഓൾ മറന്നുന്ന് നിങ്ങളോട് ആരാ പറഞ്ഞത് "(ഉമ്മ ) "പിന്നെ ഓൾക്ക് എന്താ ഓർമയില്ലാത്തത്"(ഓന്റെ ഉമ്മ ) "ഓൾക്ക് ഷാഹിനനെയും മുഹമ്മദ്‌നെയും അറിയില്ല " ഉപ്പ ഇത് പറഞ്ഞപ്പോൾ എല്ലാവരും ഉപ്പാനെ തന്നെ നോക്കി. ഞാനും നോക്കി നിന്നു. ഇവിടെ വന്ന മുതൽ ഇവരെയൊക്കെ എവിടെയോ കണ്ടൊരു ഓർമ. അത് എവിടെയാണെന്ന് കിട്ടുന്നില്ല. പിന്നെ ഉപ്പ പറയുന്നത് കേട്ട് മ്മക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അപ്പം അവിടെ ഉള്ളവരുടെയും. "അവൾ ഒരിക്കലും അവളുടെ ഉമ്മിയെയും വാപ്പച്ചിയെയും മറന്നിട്ടില്ല. " സന്തോഷം കൊണ്ട് ഉമ്മിയെ പോയി കെട്ടിപിടിച്ചു. ഇങ്ങക്ക് ഒന്നും മനസ്സിലായില്ലല്ലേ. ഞാൻ പറഞ്ഞു തരാം. മ്മളെ ഉപ്പാക്ക് ഒരു ചങ്ക് ഉണ്ടായിരുന്നു.ഉപ്പാക്ക് പ്രിയപ്പെട്ട എന്തിനും ഏതിനും കൂട്ട് നിക്കുന്ന ഒരു ഫ്രണ്ട്. ഞാൻ ജനിച്ചത് മുതലേ ഒരു കുടുംബം പോലെ കഴിഞ്ഞ അവരെ മ്മള് ഉമ്മി, വാപ്പച്ചി എന്നാ വിളിച്ചിരുന്നത്. അതാ അവർക്കും ഇഷ്ട്ടം. ആ ഉമ്മിയും വാപ്പച്ചിയുമാണ് അനു ന്റെ ഉപ്പയും ഉമ്മയും എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരുപാട് കൊല്ലങ്ങൾക്ക് ശേഷം കണ്ടത് കൊണ്ടാണ് ഇൻക് ഓലെ മനസ്സിൽ ആവായിരുന്നതു. മ്മക്ക് 5, വയസ്സുള്ളപ്പോൾ കണ്ടതാ ഓലെ അവസാനം ആയിട്ട് പിന്നെ കണ്ടത് ഇപ്പോൾ ആണ്. കുറച്ച് ഫാമിലി പ്രശ്നങ്ങൾ കാരണം ഇവന്റെ ഫാമിലി ഗൾഫിൽ പോയതാ. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നെ കരച്ചിലായി പിരിച്ചിലായി സ്നേഹ പ്രകടനം ആയി. തിന്നൽ ആയി തീറ്റിക്കൽ ആയി അങ്ങനെ ടൈമ് കഴിഞ്ഞു. ഉപ്പമാരും ഉമ്മമാരും അവിടെ ഇരുന്ന് പണ്ടത്തെ വിശേഷം പറയുമ്പോൾ മ്മള് പോസ്റ്റ്‌ ആയി. അനു നിച്ചുനെ കൊണ്ട് പുറത്ത് പൊയ്ക്കാണ്. പിന്നെ ഉള്ളത് ഓന്റെ അനിയത്തി മ്മക്ക് ആണേൽ ഓളെ അറിയപോലും ഇല്ലാ. മ്മള് ഓരോന്ന് നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ഓൾ വന്നത് ന്നിട്ട് മ്മളെ കൈ പിടിച്ച് ഓളെ റൂമിൽക്ക് കൊണ്ടോയി. ഓൾക്ക് ഒരുപാട് എഴുതാൻ ഉണ്ട് അതാ ഓൾ കമ്പനിക്ക് വരാത്തത്. മ്മള് ഓളെ റൂമിൽ ചുറ്റിപറ്റി നിന്ന് ബോർ അടിച്ചപ്പോൾ അവിടെ നിന്ന് എണീറ്റു നടക്കാൻ തുടങ്ങി. അപ്പൊ മ്മക്ക് ഒരു മോഹം തോന്നി അനുന്റെ റൂമിൽ ഒന്ന് കയറാൻ. മ്മള് ഓന്റെ റൂം കണ്ടുപിടിച്ചു അകത്തേക്ക് കടന്നപ്പോൾ മ്മള് അന്തം വിട്ടു. അത്രക്ക് വൃത്തി ഉണ്ടായിരുന്നു റൂമിന്. ഓന്റെ റൂമിന്റെ ചുമരിൽ ഓന്റെ ഫാമിലി ഫോട്ടോ ഉണ്ട് അതിന്റെ മറ്റേ സൈഡിൽ ഓന്റെ ഒറ്റക്കുള്ള പിക്. ആ പിക് കാണാൻ നല്ല രസണ്ട്. ചിരിച്ചും കൊണ്ടിരിക്കുന്ന ഓന്റെ ഫോട്ടോ മ്മള് അപ്പൊ തന്നെ ഫോണിൽ പകർത്തി. മ്മള് റൂം ചുറ്റും കണ്ണോടിച്ചപ്പോൾ ആണ് അവിടെ ഒരു ഡയറി കണ്ടത്. ഡയറി എഴുതുന്ന ശീലം ഇവൻക്ക് ഇല്ലാത്തതുകൊണ്ട് മ്മള് ആ ഡയറി എടുത്തു നോക്കി. ഫസ്റ്റ് പേജിൽ തന്നെ AnuzzZ എന്ന് വലുതാക്കി എഴുതിക്കുണ്‌. അതിന്റെ അടുത്ത പേജിൽ ഫാമിലി അതിന്റെ അടുത്ത പേജിൽ ഫ്രണ്ട്സ് ഇങ്ങനെയാണ് എഴുതിക്ക്ണത്. ഡയറി പോലെ ഒന്നും ഓൻ എഴുതാത്തതോണ്ട് മ്മള് ആ ഡയറി അവിടെ വെക്കാൻ നേരം ആണ്. ഒരു പേന അതിൽ നിന്ന് ചാടിയതു മ്മള് പേന തിരിച്ച് അതിന്റെ സ്ഥാനത്തു വെക്കാൻ നേരം ആണ് ശ്രദ്ധിച്ചത്. ഡയറിയുടെ അടയാളം വെക്കുന്ന ആ നൂൽ സെന്ററിൽ ആണ് കടക്കുന്നത്. മ്മള് വെറുതെ ആ പേജ് ഒന്ന് എടുത്ത് നോക്കിയപ്പോൾ അന്തം വിട്ടു. എന്താന്നല്ലേ❤ Nyshu❤ എന്ന് വലുതാക്കിയിട്ട് ഒരു ലവ് ചിഹ്നത്തിന്റെ ഉള്ളിൽ എഴുതിയിരിക്കുന്നു. അതിന്റെ അടിയിൽ ജാടയുടെ സ്വന്തം ഖൽബ് എന്നും. മ്മക്ക് ആ പേജ് കണ്ട് വല്ല്യ അത്ഭുതം ഒന്നും തോന്നിയില്ല ഈ ഡയലോഗ് ഓൻ എപ്പളും പറയുന്നതാ. മ്മള് അടുത്ത പേജ് മറിച്ച് നോക്കിയപ്പോൾ മ്മളെ ബോധം പോയില്ലാ എന്നേ ഒള്ളൂ.. ഒരു സ്റ്റോറി പോലെ എഴുതിയിട്ടുണ്ട്. *ഡയറിയിലെ വരികൾ ** ❤Ma love ❤ അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിന്റെ ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയുമ്പോലെ *അവൾ നിനക്കുള്ളതാണെന്ന് **. അവളുടെ ആ കുസൃതിയും കളിയും ചിരിയും എന്തിനേറെ അവളുടെ ദേഷ്യം പോലും എന്നിൽ ചിരി വരുത്തുന്നുണ്ട്. അവൾ അറിയാതെ തന്നെ അവൾ എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട് എന്റെ സങ്കടങ്ങൾ ഇല്ലാതാക്കുന്നുണ്ട്.അവളെ ന്റെ ജീവിത സഖിയാക്കാനുള്ള പ്ലാനിൽ ആണ് ഞാൻ. ഈ പേജ് വായിച്ചതും മ്മക്ക് മ്മളെ തന്നെ നഷ്ട്ടപ്പെടുന്നതു പോലെ തോന്നി.ജീവനുതുല്ല്യം സ്നേഹിച്ച ചെക്കൻ വേറെ ഒരു പെണ്ണിനെ ഇഷ്ട്ടമാണെന്നറിയുമ്പോൾ ഉള്ള അവസ്ഥ. അത് അനുഭവിച്ചവർക്കെ അറിയൂ... . തുടരും.... @BLACK_LOVER support him ithaan aalude account😊 superb story #📙 നോവൽ
48.3k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post