പ്രണയത്തിൻ തോഴൻ അലാറത്തിന്റ മണിമുഴക്കം കേട്ടാണ് സന ഉറക്ക് തെളിഞ്ഞത്. അലാറം ഓഫ്‌ ചെയ്യാനായി ഫോണിനടുത്തേക്കു നീങ്ങിയതും തന്നെ ആരോ മുറുകെ ചേർത്തുപിടിക്കുന്നത് അവളറിഞ്ഞു. അപ്പോഴാണ് അവളോർത്തത് പതിവ് പോലെ ഇന്നലെ താൻ ഒറ്റയ്ക്കു അല്ല കിടന്നത്. ഇന്നലെ തന്റെ നികാഹ് ആയിരുന്നു. താൻ ഒരിക്കലും നടക്കില്ലെന്നു കരുതിയ വിവാഹം. എന്റെ ഈൗ പ്രിയതമൻ തന്നെ അത്രയ്ക്ക് സ്നേഹിച്ചിരുന്നത് ഈ ഞാൻ പോലും അറിയില്ലലോ ( അപ്പൊ നിങ്ങൾക്കു മനസിലായല്ലോ കഥയിലെ നായിക സന ആണെന്ന്. നായകൻ നമ്മുടെ പുതിയാപ്പിളയും ) സന മെല്ലെ ഫോണെടുത്തു അലാറം ഓഫ്‌ ചെയ്തു.. സമയം അഞ്ചു മണി. ആദ്യത്തെ ഡേയ് അല്ലേ. നേരത്തെ തന്നെ അടുക്കളയിൽ എത്തണം . അവൾ എഴുനേൽക്കാൻ നേരം അവളെ ഒന്നു കൂടി ചേർത്ത് കിടത്തി ഷാഹിദ്. ഡീ പെണ്ണെ കുറച്ചു നേരം കൂടി എന്റടുത്തു കിടക്കു ഇനി എന്നും ഇക്കാന്റെ കൂടെ അല്ലേ. പിന്നെന്താ ഒരു പത്തു മിനുട്ട് പ്ലീസ്. ആയ്കോട്ടെ...അവൾ അവന്റരികിലേക്കു ചേർന്നു കിടന്നു 5 വർഷം പിറകിലേക്ക് പോയി. പ്ലസ്‌ ടു കഴിഞ്ഞു വീട്ടുകാരോട് ദൂരെ ഹോസ്റ്റലിൽ നിന്നു വാശി പിടിച്ചതും. കൂട്ടിനു തന്റെ പ്രിയ ചങ്ങാതിമാരും.. അവരെ പരിചയപെടുത്തണ്ടേ ഒരാൾ റഹീന... അവളിപ്പോ ഒന്നു രണ്ടു കുഞ്ഞുങ്ങളൊക്കെ ആയി സകുടുംബം വാഴുന്നു.. രണ്ടാമത്തെ ആളാണ് ഷാഹിന... നികാഹ് കഴിഞ്ഞിരിക്കുന്നു.. അങ്ങനെ വീട്ടിൽ നിന്നും ഒത്തിരി ദൂരെയുള്ള കോളേജിൽ ജോയിൻ ചെയ്തു. അവിടെ തന്നെ ഉള്ള കോളേജ് ഹോസ്റ്റലിൽ താമസവും. ക്ലാസ്സൊക്കെ തുടങ്ങി. ഞാനും ഷാഹിനയും bsc ഡിപ്പാർട്മെന്റ്. റഹീന bba ഡിപ്പാർട്മെന്റ്.. അവളുടെ നികാഹ് കഴിഞ്ഞിരുന്നു ആ സമയത്ത്. ഹുസ്ബന്റിന്റെ നിർബന്ധം ആയിരുന്നു ആാാ കോഴ്സ് എടുക്കൽ. നികാഹ് കഴിഞ്ഞത് കൊണ്ടുതന്നെ അവളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു.. ഞങ്ങൾക്കുള്ള ഫോണും അതിലേക്ക് ആയിരുന്നു. കോളേജ് തകൃതിയായി പോകുന്നു. ഞങ്ങൾക്ക് പുതിയ ഗ്യാങ്. റഹീനക്കു പുതിയ ഗ്യാങ് ഒക്കെ ആയി റഹീനക്ക് വരുന്ന ഫോൺ അവൾ പുറത്തൊക്കെ ആകുമ്പോൾ ഞാൻ എടുക്കൽ പതിവ് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ റഹീനയുടെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു ഷാഹിദ്.. എന്തെങ്കിലും ആവശ്യത്തിന് റഹീനയെ വിളിച്ചാൽ താനും ഫോൺ എടുക്കാറുണ്ട്. റഹീന പുറത്താണെന്നും ചോദിച്ചതിനുള്ള മറുപടി ഒക്കെ കൊടുക്കാറുമുണ്ട്.. എന്നാൽ സന കോളേജിലേക്ക് പോകുമ്പോൾ എന്നും ഒരു മൊഞ്ചനെ കാണാറുണ്ട്. തന്റെ കോളേജിൽ ആണ്.. ക്ലാസ്സ്‌ ഡിപ്പാർട്മെന്റ് ഒന്നും അറീല. എങ്കിലും ബൂലോകത്തെ എല്ലാ പെൺപിള്ളേരെ പോലെ അവളും അവനെ ആരാധിക്കാൻ തുടങ്ങി.. ആരും ആരെയും പ്രേമിചില്ലേലും ഏതെങ്കിലും മൊഞ്ജനോടോ ആരാധന ഇല്ലാത്തവരുണ്ടാകില്ലലെ. സന പെട്ടെന്നു ഞെട്ടി.. അല്ലാഹ് സമയം അഞ്ചര. പെട്ടെന്ന് ചാടി എഴുനേറ്റു കുളിച്ചു നിസ്കരിച്ചു താഴേക്കു ഓടി. താഴെ അടുക്കളയിൽ ആരും എത്തീട്ടില്ല. ഉമ്മയുടെ മുറിയിൽ നിന്നും ഖുർആൻ ഓതുന്നത് കേൾകാം. പുതിയ വീടല്ലേ എന്തു ചെയ്യണംന്നു അറിയാതെ അവൾ അവിടെ നിന്നു.. അവൾ ഇറങ്ങി വന്നതറിഞ്ഞിട്ടാകണം ഉമ്മ അടുക്കളയിലേക്കു വന്നു.. എന്തിനാ മോളെ ഇത്ര നേരത്തെ താഴേക്കു വന്നത്. നിസ്കരിച്ചിട്ട് കുറച്ചൂടി കിടനുണ്ടായിരുന്നോ. താഴെ ഒരു ഏഴര മണിക്കൊക്കെ ഇറങ്ങിയാൽ മതിട്ടോ. മോൾക്ക് ചായ വേണമായിരിക്കും അല്ലേ. ഉമ്മാ ഇപ്പൊ ഉണ്ടാക്കി തരാട്ടോ. വേണ്ടുമ്മ ഞാൻ ഉണ്ടാക്കി കോളം. എല്ലാം എവിടെ ഉണ്ടെന്നു പറഞ്ഞു തന്നമതി. അങ്ങനെ ചായ ഉണ്ടാക്കി സനയും ഉമ്മയും കുടിച്ചു.. മോൾ പോയി കിടന്നോ.. ഞാൻ വിളിക്കാം അപ്പൊ വന്നാൽ മതി താഴേക്കു. ഒത്തിരി ദൂരം യാത്ര ചെയ്‍തത് ചെയ്‌തതല്ല. നാളെ വീണ്ടും ചെയ്യണം. സന ഒന്നു മടിച്ചു എങ്കിലും ഉമ്മ നിർബന്ധിച്ചു മുകളില്ലേക് വിട്ടു.. ഓരോ സ്റ്റെപ് കയറുമ്പോഴും അവളുടെ മനസ്സ് വീണ്ടു വർഷങ്ങൾക്കു പിറകിലേക്ക് പോയി. (ചുരുക്കി അടുത്ത ഭാഗത്തിൽ എഴുതാൻ ശ്രമിക്കാം. നല്ലതാണെണെങ്കിലും ചീത്ത ആണെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ പ്രദീക്ഷിക്കുന്നു ) #📔 കഥ
32.2k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post