ദക്ഷിണ...... Part 10 to last part writer maya s █▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█ █░░          📚കട്ടക്കലിപ്പൻ         ░░█ █▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄█ അവന്‍ ദേഷ്യത്തോടെ എഴുന്നേറ്റു പോയി ഫോൺ നോക്കി...... അവനൊന്ന് ഞെട്ടി.... ഇവളെന്തിനാ ഈ സമയത്ത്‌ എന്നെ വിളിക്കുന്നത്..... "എന്താ നിമ്മി ഈ നേരത്ത്?" "ഓ... അപ്പോൾ എന്നെ മറന്നിട്ടില്ല... ആശ്വാസം.... അരുണേട്ടന് എന്നെ വിളിക്കാൻ ഒന്നും സമയം ഇല്ലല്ലോ" ... "നീ വിളിച്ചതിന്റെ കാര്യം പറയ്"...... "അരുണേട്ടൻ വന്നു വാതില്‍ തുറക്ക്" .... "എന്ത്‌"? "വന്ന് ഉമ്മറത്തെ വാതില്‍ തുറക്കാന്‍.".. " നീ എന്താ നിമ്മി തമാശ കളിക്കാണോ"? " അരുണേട്ടാ...ഞാൻ കാര്യമായിട്ട് പറയാണ്"..... അരുണ്‍ ഫോൺ എടുത്ത് താഴേക്കു നടന്നു.. ലൈറ്റ് ഇട്ടു ഉമ്മറത്തെ വാതില്‍ തുറന്നു... "നിമ്മി നീ" ........... അവൾ കൈയിലുള്ള ബാഗ്‌ എല്ലാം വലിച്ചു കൊണ്ട്‌ പോയി ഹാളില്‍ വച്ചു അവിടുത്തെ സോഫയിൽ ഇരുന്നു... " എന്റെ കോഴ്സ് കഴിഞ്ഞു അരുണേട്ടാ... ഞാൻ പെട്ടിയും സാധനങ്ങളും ഒക്കെ എടുത്ത് തിരുവനന്തപുരത്തേക്ക് പോരാൻ നില്‍ക്കുമ്പോള്‍ എനിക്ക് അരുണേട്ടനെ കാണണം എന്ന് തോന്നി....അപ്പൊ ഞാൻ നേരെ ഇങ്ങോട്ട് വച്ചു പിടിച്ചു" .. "ഉം".... "ഞാൻ പോയി ഒന്ന് കുളിക്കട്ടെ" .... "അതേ നിമ്മി..... എന്റെ റൂമിൽ കയറണ്ട....അപ്പുറത്തെ റൂമിൽ കൊണ്ട് വച്ചോ സാധനങ്ങൾ".... " അതെന്താ" .. " എന്റെ മുറിയിൽ ദക്ഷ ഉണ്ട്.... അവളെ ഉണർത്തണ്ട.".. " ദക്ഷയോ ...? അതാരാ?" " ഞാൻ താലി കെട്ടിയ പെണ്ണ്." .... "ഓ.. ഏട്ടൻ തമാശ പറയാൻ ഒക്കെ" തുടങ്ങിയോ".. " തമാശ അല്ല... എന്റെ കല്ല്യാണം കഴിഞ്ഞു...." "അവൾ ഞെട്ടലോടെ അരുണിനെ നോക്കി" ..... " ഒന്നര മാസമായി".... "എന്നിട്ട് എന്നോട് ഒരു വാക്ക്." .. "എനിക്ക് ഇഷ്ടമുണ്ടായിട്ട് നടത്തിയ കല്ല്യാണം ഒന്നുമല്ല...നിന്റെ അപ്പച്ചിയുടെ നിർബന്ധം കൊണ്ടാണ്" ..... " പിന്നെ ഞാൻ ആര്‍ക്കു വേണ്ടിയാണ്"?? " ഞാൻ ആരോടും എനിക്ക് വേണ്ടി കാത്തിരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല... നീ മുറിയിലേക്ക് ചെല്ല്"....... അവൾ ബാഗെടുത്തു കൊണ്ട്‌ മുറിയില്‍ വച്ചു.... അരുണിന്റെ മുറിയില്‍ ചെന്നു നോക്കി...... അരുണ്‍ അവിടെ ഇല്ല...... ദക്ഷ നല്ല ഉറക്കത്തിലാണ്..... അവൾ ബാൽക്കണിയിൽ നില്‍ക്കുന്ന അരുണിന്റെ അടുത്തേക്ക് ചെന്നു... " ഒരിക്കലും ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ല എന്ന് പറഞ്ഞിട്ട്" .... "വേണം എന്ന് കരുതിയതല്ല...പക്ഷേ" ....... "ഉം" ..... "നീ ചെന്നുകിടക്ക്" .... "ഉം" ... അരുണ്‍ ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് പോയി ലൈറ്റ് ഓഫ് ചെയ്തു കിടന്നു....... അമ്മയുടെ ഏട്ടന്റെ മകളാണ് നിമ്മി....അവള്‍ക്ക് തന്നെ ഒരുപാടിഷ്ടമാണ്... പക്ഷേ ഒരിക്കല്‍ പോലും എനിക്കവളോട് മറ്റൊരു തരത്തിലുള്ള ഇഷ്ടം തോന്നിയിട്ടില്ല...ആളൊരു വായാടി ആണ്..... എന്തുകൊണ്ടോ അവളെ അമ്മയ്ക്കു തീരെ താത്പര്യമില്ല.... ഉണ്ടായിരുന്നെങ്കില്‍ അമ്മ അവളെ പിടിച്ച് എന്നെ കൊണ്ട് കെട്ടിച്ചേനെ... ഓരോന്നോർത്തു കിടക്കുമ്പോഴാണ് ദക്ഷ അരുണിനെ കെട്ടിപിടിച്ചത്......അവൻ ഒന്നു പുഞ്ചിരിച്ചു... അവന്റെ ഒരു കൈ കൊണ്ട്‌ അവന്‍ ദക്ഷയുടെ മുടിയിഴകളിൽ തലോടി... പതിയെ അവളുടെ നെറ്റിയില്‍ ചുംബിച്ച് അവളെ കെട്ടി പിടിച്ചു കൊണ്ട് അവന്‍ ഉറങ്ങി.... പിറ്റേന്ന് രാവിലെ ദക്ഷ എഴുന്നേൽക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.... അരുണ്‍ അവളെ മുറുകെപിടിച്ചിട്ടുണ്ടായിരുന്നു.. അവൾ മെല്ലെ അവന്റെ കൈകൾ വിടുവിച്ചു മുറി തുറന്നു താഴേക്ക് നടന്നു.....അടുക്കളയില്‍ ചെന്നു സാവിത്രിയമ്മയുടെ അടുത്ത് നിന്നും ചായ വാങ്ങി അരുണിന്റെ അടുക്കലേക്ക് നടന്നു..... "അതേ" ... പരിചയമില്ലാത്ത ഒരു ശബ്ദം കേട്ടവൾ പിന്തിരിഞ്ഞുനോക്കി.... "ഓ നീയാണല്ലേ അരുണേട്ടന്റെ പ്രിയ പത്നി .....കൊള്ളാം" ... "ആരാ"? "ഞാനോ".... "ഞാൻ അരുണേട്ടന് വേണ്ടപ്പെട്ട ഒരാളാണ്‌" ....... ദക്ഷ മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു..... "ആ ചായ ഇങ്ങു തന്നേക്ക്...." "അല്ല ഇത് അരുണേട്ടന്......." "അത് ഞാൻ കൊടുത്തോളാം...." "ദക്ഷ ഒന്നു മടിച്ചു നിന്നു......" " താന്‍ താഴേക്കു ചെല്ല്" എന്നു പറഞ്ഞു നിമ്മി ചായ വാങ്ങി അരുണിന്റെ അടുക്കലേക്ക് ചെന്നു.... "അരുണേട്ടാ........" "ഉം"...... "ഇതാ ചായ....." " ദക്ഷ എവിടെ.." "എന്താ ഞാൻ തന്നാല്‍ അരുണേട്ടൻ കുടിക്കില്ലേ?? " " അതാ മേശപ്പുറത്ത് വയ്ച്ചേക്ക്"....... " നീ പോയി ദക്ഷയോട് ഞാൻ വിളിക്കുന്നുണ്ട് എന്നു പറ" ........ . . . . "അമ്മേ........." "എന്താ മോളെ.....? " " അതേതാ അമ്മേ ആ പെണ്‍കുട്ടി....?" " ഏത് പെണ്‍കുട്ടി? " " ആ മുകളില്‍ ഉള്ള കുട്ടി..... " " നീ എന്തൊക്കെയാ മോളെ പറയുന്നത്... നീ അല്ലാതെ ഇവിടെ ഏത് പെണ്‍കുട്ടി.... " " അല്ല അമ്മേ... ഒരു പെണ്‍കുട്ടി ഉണ്ട്.... ഞാൻ അരുണേട്ടന് ചായ കൊണ്ടു കൊടുക്കാന്‍ പോയപ്പോള്‍..... ആ കുട്ടി കൊടുത്തോളാം എന്നു പറഞ്ഞ് എന്റെ കൈയിൽ നിന്നും ചായ മേടിച്ചു കൊണ്ടു പോയി...... " " മോള് വാ" എന്ന് പറഞ്ഞു സുഭദ്ര ദക്ഷയെ കൂട്ടി മുകളിലേക്ക് പോകാനൊരുങ്ങി.... പെട്ടന്നാണ് നിമ്മി കോണി പടികള്‍ ഇറങ്ങി താഴേക്കുവന്നത്... " നിമ്മി..... നീ എപ്പോൾ വന്നു....." " ഇന്നലെ രാത്രി.... " " എന്നിട്ട് ആരോടും പറഞ്ഞില്ലല്ലോ....." " എന്റെ കോഴ്സ് കഴിഞ്ഞു....ഞാൻ ഇങ്ങു പോന്നു.. ഞാൻ എത്തിയപ്പോൾ എല്ലാവരും നല്ല ഉറക്കമായിരുന്നു ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ..." "ഏട്ടനെ വിളിച്ചു പറഞ്ഞോ നീ...." " ഉവ്വ്....." " മോളെ ഇത് നിമ്മി... എന്റെ ഏട്ടന്റെ മോളാ.... കല്ല്യാണത്തിന് ഇവളില്ലായിരുന്നു.... " " എന്നെ വിളിച്ചില്ലായിരുന്നു എന്നു പറയുന്നതാവും നന്നാവുക... പിന്നെ.. ഞാൻ അരുണേട്ടന്റെ മുറപ്പെണ്ണും കൂടിയാണ് കേട്ടോ......" " ഇനി ഇപ്പോൾ അതിന് ഇവിടെ പ്രസക്തി ഇല്ലല്ലോ...." സുഭദ്ര തിരിച്ചടിച്ചു... " നമുക്ക് നോക്കാം......." എന്നവൾ എന്തോ അര്‍ത്ഥം വച്ചത്‌ പോലെ പറഞ്ഞപ്പോൾ ദക്ഷ സുഭദ്രയെ നോക്കി... " ആ പിന്നെ തന്നെ ഏട്ടൻ വിളിക്കുന്നുണ്ട്..." " മോള് പോയി നോക്ക് അവനെന്തിനാ വിളിച്ചതെന്ന്........" " അരുണേട്ടാ....എന്തിനാ എന്നെ?" "പോയി ആ വാതില്‍ അടക്ക്......" " അവൾ പോയി വാതില്‍ അടച്ചു......" "എനിക്ക് ചായ തരാൻ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?" " ഇല്ല....പക്ഷേ ഞാൻ......." " മതി.... നിനക്ക് കാര്യം മനസ്സിലായല്ലോ? " " ഉവ്വ്......." " എന്നാല്‍ ചെല്ല്......എനിക്ക് ആഹാരം എടുത്ത് വയ്ക്ക്..... " " ഉം....... " " പിന്നെ നിന്റെ കൈക്ക് എങ്ങനെ ഉണ്ട്? " " കുറവുണ്ട്......." " ഉം........" . . . . അരുണ്‍ ഓഫീസിലേക്ക് പുറപ്പെടാൻ നേരം ദക്ഷ ഉമ്മറത്ത് ചെന്നു നിന്നു... പക്ഷേ നിമ്മി വന്ന് അവളെ മറഞ്ഞു നിന്നു........ അരുണ്‍ പോയപ്പോള്‍ ദക്ഷ നിമ്മിയെ നോക്കാതെ അകത്തേക്ക് കയറി പോയി....... " അരുണ്‍ പോയോ മോളെ? " " ഉവ്വ്...." " മോളെങ്ങോട്ടാ... " "അടുക്കളയിലേക്ക്..... " "വേണ്ട..... മുറിയില്‍ ചെന്ന് വിശ്രമിക്ക്... ഇനി ഈ പരിസരത്ത് നിന്നെ കണ്ടു പോകരുത്." ...... സുഭദ്ര നിര്‍ബന്ധിച്ച് അവളെ മുറിയിലേക്ക് പറഞ്ഞയച്ചു.... . . . . . . . . പാതി വഴിയില്‍ എത്തിയപ്പോഴാണ് ഓഫീസിലേക്കുള്ള അത്യാവശ്യ ഫയല്‍ താന്‍ എടുക്കാൻ മറന്നു എന്ന് അരുണ്‍ ഓര്‍ത്തത്.... പെട്ടന്നു തന്നെ അവന്‍ കാർ തിരിച്ചു വീട്ടിലേക്ക് പോയി..... "എന്താ അരുണേട്ടാ?" "ഒന്നുമില്ല...... ഒരു ഫയല്‍ മറന്നു... " "ഞാൻ എടുത്ത് തരാം... " "വേണ്ട ഞാന്‍ പോയി എടുത്തോളാം..." അവന്‍ മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോൾ ദക്ഷ ആരോടോ സംസാരിക്കുന്നു..... ഇവളിതാരോടാ ഈ സംസാരിക്കുന്നത്... അരുണ്‍ ചാരിയിട്ട വാതിലിനിടയിലൂടെ അവളെ നോക്കി..... "എന്നാലും അവൾ ആരാ അമ്മേ അരുണേട്ടന് ചായ എടുത്ത് കൊടുക്കാന്‍.. അതും എന്റെ കൈയിൽ നിന്നും പിടിച്ച് വാങ്ങിയിട്ട്.... എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല.... ഞാൻ പിന്നെ ഒന്നും പറയാന്‍ നിന്നില്ല..... അരുണേട്ടനും ഇഷ്ടപെട്ടിട്ടില്ല.... എന്നോട് ചോദിച്ചു.....ചായ കൊടുക്കാന്‍ എനിക്കെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്.... അപ്പോൾ എനിക്ക് മനസ്സിലായി.... പിന്നെ അവള്‍ പറയാ അവളരുണേട്ടന്റെ മുറപ്പെണ്ണാണ്ന്ന്.... പക്ഷേ ഞാൻ ആ കാണ്ടാമൃഗം താലി കെട്ടിയ പെണ്ണാ... എന്തുകൊണ്ടും അവകാശം എനിക്ക് തന്നെയാ....ഇനി അവൾ എന്തെങ്കിലും പറഞ്ഞുവരട്ടെ...... അവൾ മേശപ്പുറത്ത് വച്ച അവളുടെ അമ്മയുടെ ഫോട്ടോ നോക്കി സംസാരിക്കുകയായിരുന്നു. എടീ ദുഷ്ടെ....നിനക്ക് ഞാൻ കാണ്ടാമൃഗം അല്ലേ... കാണിച്ചുതരാം......അപ്പോൾ പെണ്ണിന്റെ മനസ്സിലും കുശുമ്പൊക്കെ ഉണ്ട്... ശരിയാക്കി തരാം..... അരുണ്‍ താഴേക്ക് ചെന്നു...... "എന്താ അരുണേട്ടാ ഫയല്‍ എടുത്തില്ലേ" .... "ഇല്ല " "അപ്പോൾ ഫയൽ എടുക്കാനല്ലേ മുകളിലേക്ക് പോയത്" .... "അതേ.. പക്ഷേ എന്തോ ഓര്‍ത്തു ഞാൻ താഴേക്ക് പോന്നു" ..... "ദക്ഷേ" .... "ഓ".. അവൾ മുകളില്‍ നിന്നും വിളി കേട്ടു... ഇങ്ങേര് എപ്പോൾ വന്നു..... അവൾ മുകളില്‍ നിന്നും താഴേക്ക് നോക്കി.... " എന്താ???? " " അവിടെ ഒരു ചുവപ്പ് ഫയല്‍ ഉണ്ട്.. അത് ഇങ്ങെടുക്ക്" ..... " ആ ഇപ്പോൾ കൊണ്ട് വരാം"..... ദക്ഷ ഫയല്‍ എടുത്ത് പടികള്‍ ഇറങ്ങി വരുകയായിരുന്നു.... "നിമ്മി.... ആ ഫയല്‍ ഇങ്ങു വാങ്ങിക്കേ" ... ദക്ഷ പെട്ടന്നവിടെ നിന്നു.... നിമ്മി ചെന്നു ഫയല്‍ തരാന്‍ അവള്‍ക്കു നേരെ കൈ നീട്ടി.... " വേണ്ട ഞാൻ കൊടുത്തോളും".... "ആ വേണ്ട.. നീ അത് നിമ്മിയുടെ കൈയിൽ അങ്ങു കൊടുത്തേക്ക്" ..... നിമ്മി അവളെ പരിഹാസത്തോടെ നോക്കി...... അവൾ ആ ഫയല്‍ നിമ്മിയെ ഏല്പിച്ചു..... എന്നാല്‍ ഞാൻ ഇറങ്ങട്ടെ നിമ്മി..... ആ ശരി അരുണേട്ടാ..... ദക്ഷ പ്രതീക്ഷയോടെ അവനെ നോക്കി... പക്ഷേ അവന്‍ ദക്ഷയുടെ മുഖത്ത് പോലും നോക്കാതെ പുറത്തേക്ക്‌ ഇറങ്ങി.....പിന്നാലെ നിമ്മിയും പോയി..... ദക്ഷയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല... അവൾ നേരെ മുറിയിലേക്ക് ഓടി....മുറിയില്‍ കയറി വാതിലടച്ച് കുറ്റിയിട്ടു..... തുടരും............. ഇന്നലെ കുറച്ച് തിരക്കായത് കാരണം എഴുതാന്‍ സാധിച്ചില്ല......sorry 🙏🙏🙏 ദക്ഷിണ....... Part :11 ദക്ഷയ്ക്ക് നല്ല സങ്കടമായെന്നു തോന്നുന്നു....... സാരമില്ല..... രണ്ടു മൂന്ന് ദിവസം ഇങ്ങനെ പോട്ടെ... അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയാലോ....... വൈകുന്നേരം അരുണ്‍ എത്തിയപ്പോൾ ദക്ഷ താഴേക്കു ചെന്നില്ല.....അവൾക്ക് പകരം നിമ്മിയെ കണ്ടപ്പോഴേ ദക്ഷയുടെ പിണക്കം മാറിയിട്ടില്ല എന്ന് അരുണിന് മനസ്സിലായി.... അരുണ്‍ മുറിയില്‍ കയറിയപ്പോള്‍ ദക്ഷ അവിടെ ഇല്ലായിരുന്നു....... അവന്‍ ബാൽക്കണിയിലേക്ക് ചെന്നു.. ദക്ഷ അവിടിരിക്കുന്നുണ്ട്..... ആൾ ഏതോ ലോകത്താണ്.... "ദക്ഷേ..." "ഉം... " "അവൾ അരുണിനെ കണ്ടപ്പോൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... ഞാൻ വന്നത് നീ അറിഞ്ഞില്ലായിരുന്നോ..." "ഉവ്വ്..." "എന്നാല്‍ പോയി ചായ എടുത്ത് വാ....." "ഇതാ അരുണേട്ടാ ചായ.." അവള്‍ താഴേക്കു പോകാൻ ഒരുങ്ങുമ്പോഴേക്കും നിമ്മി അരുണിന് ചായയുമായി വന്നു...... " ആ താങ്ക്സ് നിമ്മി" ..... ദക്ഷ അരുണിനെയും നിമ്മിയെയും രൂക്ഷമായി ഒന്നു നോക്കി..... നിമ്മി ചായ കൊണ്ടു വന്നത് ദക്ഷയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് അരുണിന് മനസ്സിലായി..... " ചായ നിമ്മി ഇട്ടതാണോ?" " അല്ല.....സാവിത്രി അമ്മ" "ഇന്ന് എന്തോ ഒരു പ്രത്യേകത ഉള്ളത് പോലെ.... ഒരുപക്ഷേ നിമ്മി തന്നത് കൊണ്ടാവും....." അവർ രണ്ടു പേരും ചിരിച്ചു... അരുണ്‍ ഇടയ്ക്ക് ദക്ഷയെ നോക്കുന്നുണ്ടായിരുന്നു... അവളുടെ കണ്ണുകള്‍ നിറഞ്ഞത് അരുണിന് കാണാമായിരുന്നു..... ദക്ഷ അവരെ വക വയ്ക്കാതെ താഴേക്ക് നടന്നു..... " അതേ... " പുറകിൽ നിന്നും നിമ്മി വിളിച്ചു..... ദക്ഷ തിരിഞ്ഞു നോക്കി " എങ്ങോട്ടാ പോകുന്നത് ?ഈ ചായയുടെ കപ്പ് എടുക്കാന്‍ വേറെ ആരെങ്കിലും വരുമോ? എടുത്തു കൊണ്ട് പോ..." നിമ്മി അങ്ങനെ പറഞ്ഞപ്പോൾ ദക്ഷ നിറഞ്ഞ കണ്ണുകളോടെ ദയനീയമായി അരുണിനെ നോക്കി...... അത് അവനെ വല്ലാതെ വേദനിപ്പിച്ചു..... ദക്ഷ വന്ന് കപ്പെടുത്ത് താഴേക്കു പോയി.... "പിന്നേ നിമ്മി...... ഞാൻ വന്നപ്പോള്‍ ചായ കൊണ്ടു വന്നത് ആരാണ്....." "ഞാൻ..." " ആണല്ലോ... അപ്പോൾ ആ കപ്പ് കൊണ്ട് വക്കേണ്ടത് നീ ആണ്..... പിന്നെ ദക്ഷ ഞാൻ താലി കെട്ടിയ പെണ്ണാണ്.. അല്ലാതെ നിന്റെ വേലക്കാരി അല്ല...മനസ്സിലായോ.. " ഉവ്വ്" " ഞാൻ അവളുടെ മുന്നില്‍ നിന്നും ഇത് പറയാഞ്ഞത് നിന്നെ നാണം കെടുത്തണ്ട എന്നു വച്ചിട്ടാ.. ഇനി ഒരിക്കല്‍ കൂടി നീ അവളോട് ഇതു പോലെ പെരുമാറിയാൽ എന്റെ സ്വഭാവം മാറും....." എന്നു പറഞ്ഞവൻ മുറിയിലേക്ക് നടന്നു.... ദക്ഷ കപ്പ് അടുക്കളയില്‍ കൊണ്ട്‌ വച്ചു.. ശേഷം സുഭദ്രയുടെ മുറിയിലേക്ക് ചെന്നു.... കിടക്കയിൽ ഇരിക്കുന്ന സുഭദ്രയുടെ മടിയില്‍ ദക്ഷ തല വച്ചു കിടന്നു..... ദക്ഷയുടെ പ്രതീക്ഷിക്കാതെ ഉള്ള പ്രവര്‍ത്തിയില്‍ സുഭദ്ര ഞെട്ടി..... "എന്തു പറ്റി മോളെ.".... "ഒന്നുമില്ല വെറുതെ" ..... "വെറുതെയോ" "ആ"... സുഭദ്ര അവളുടെ മുടിയിഴകളിൽ തലോടി..... "അമ്മേ ഞാൻ ഇന്ന് അമ്മയുടെ അടുത്ത് കിടന്നോട്ടെ" .... "ഓ അതിനെന്താ"..... എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ? "ഒന്നുമില്ല എനിക്ക് എന്തോ അങ്ങനെ തോന്നി" ... " അരുണ്‍ വഴക്ക് പറഞ്ഞോ മോളെ"? " ഇല്ല...... " അവൾ പതിയെ ഉറങ്ങി.... അപ്പോൾ പോയ ദക്ഷയെ പിന്നെ മുകളിലേക്ക് കണ്ടതേ ഇല്ല....... അരുണ്‍ പതിയെ താഴെ ചെന്നു നോക്കി...... " അവളെവിടെ സാവിത്രിയമ്മേ......." "അറിയില്ല കുഞ്ഞേ.... സുഭദ്ര കുഞ്ഞിന്റെ മുറിയില്‍ കാണും.... " അവന്‍ നേരെ സുഭദ്രയുടെ മുറിയിലേക്ക് ചെന്നു..... "ഇവളെന്താ ഇവിടെ കിടക്കുന്നത്? " "അതെന്താ അവൾക്ക് ഇവിടെ കിടക്കാന്‍ പാടില്ലേ.. " "ഞാൻ ചോദിച്ചു എന്നെ ഉള്ളൂ.... " " ദക്ഷേ..........." ശ്ശ്......... അവളെ ഉണര്‍ത്തണ്ട.... അതെന്താ.... അവൾ ഇന്നിവിടെയാ കിടക്കുന്നത്.... അപ്പോൾ അച്ഛൻ... അപ്പുറത്തെ മുറിയില്‍ കിടന്നോളും... അതിന്റെ ഒക്കെ ആവശ്യം എന്താ.... അവൾക്ക് ഇന്ന് എന്റെ കൂടെ കിടക്കണം എന്നു പറഞ്ഞു.... അവൾ കിടന്നോട്ടെ....... അവന്‍ അവിടെ തന്നെ നിന്നു..... എന്താടാ... ഏയ്.. ഒന്നുമില്ല..... അവന്‍ മുറിയിലേക്ക് പോയി.... നാളെ ഇങ്ങു വരട്ടെ...ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട് അവൾക്ക്.... എന്നെ ഒറ്റയ്ക്ക് ആക്കി പോയിരിക്കുന്നു..... എങ്ങനെ ഒക്കെ നോക്കീട്ടും അരുണിന് ഉറങ്ങാൻ സാധിച്ചില്ല.... അവന് ദേഷ്യം വന്നു... അവളെ ഇങ്ങു തൂക്കി എടുത്ത് കൊണ്ടുവന്നാലോ... വേണ്ട...... അച്ഛനും അമ്മയും എന്തു വിചാരിക്കും.... അവന്‍ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു........ രാവിലെ ചായയുമായി ദക്ഷയ്ക്കു പകരം നിമ്മിയാണ് വന്നത് ....... "അരുണേട്ടാ..." "എന്താ" . "ചായ" "ദക്ഷ എവിടെ" .... "അവള് അപ്പച്ചീടെ മുറിയിൽ .... കോളേജില്‍ പോകാൻ ഒരുങ്ങാണ്" ........ അരുണ്‍ പെട്ടന്നു മേശപ്പുറത്തേക്ക് നോക്കി...... ഓ ബാഗും പുസ്തകങ്ങളും ഒക്കെ ആള് നേരത്തേ എടുത്തു...... "അരുണേട്ടാ ... ചായ." .. "കൊണ്ടു പോടീ"..... അവന്‍ അലറി....നിമ്മി പേടിച്ചു കൊണ്ട്‌ മുറിയില്‍ നിന്നും വേഗം പുറത്തിറങ്ങി.... അരുണ്‍ ഓഫിസിൽ പോകാനായി താഴേക്ക് ചെന്നു...... "കുഞ്ഞേ ഭക്ഷണം കഴിക്കുന്നില്ലേ" .... "എനിക്ക് വേണ്ട സാവിത്രിയമ്മേ.".... "മോനെ..അരുണ്‍... ഭക്ഷണം കഴിച്ചിട്ട് പോടാ"... " എനിക്ക് വേണ്ട എന്നു പറഞ്ഞില്ലേ" ........ "അതെന്താ.." സുഭദ്രയുടെ ചോദ്യത്തെ വക വയ്ക്കാതെ അരുണ്‍ ദേഷ്യത്തോടെ വീട്ടില്‍ നിന്നും ഇറങ്ങി പോയി.... " എന്ത്‌ പറ്റി മോളെ അവന്...." " എനിക്കറിയില്ല അമ്മേ"..... "അവന്‍ ഇങ്ങനെ ആദ്യമായിട്ടൊന്നും അല്ലല്ലോ സുഭദ്രേ.... നീ മോൾക്ക് ഭക്ഷണം കൊടുക്ക്"..... "എനിക്ക് വേണ്ട അച്ഛാ" .... "അതെന്താ" .... "ഒന്നുമില്ല വേണ്ടാഞ്ഞിട്ടാണ്".. "ഇതാ ഇപ്പൊ നന്നായത്"... അവൾ പുറത്തേക്ക്‌ ഇറങ്ങി കാറിന്റെ ഡോർ തുറന്നു കാറിൽ കയറി ഇരുന്നു... . . . . . . " എന്താ ദക്ഷേ.........ഇന്നൊരു തെളിച്ചം ഇല്ലല്ലോ മുഖത്ത്"..... "ഒന്നുമില്ല....." " എന്തോ ഉണ്ടല്ലോ.... എന്താടി.... ഞങ്ങളോട് പറ......" " അരുണേട്ടന് എന്നോട് ചെറിയ ഇഷ്ടം ഒക്കെ ഉള്ളത് പോലെ എനിക്ക് തോന്നി" ..... "കോളടിച്ചല്ലോ" .... "പക്ഷേ....." "എന്താ ഒരു പക്ഷേ... നിനക്ക് ഇഷ്ടമല്ലേ അയാളെ"..... " അതല്ല... നിമ്മി...." " നിമ്മിയോ? അതാരാ...." " അരുണേട്ടന്റെ അമ്മേടെ ഏട്ടന്റെ മകളാണ്".. " അതുകൊണ്ട്‌.." " അരുണേട്ടന്റെ മുറപ്പെണ്ണ്...." " അതിനെന്താടി നിങ്ങളുടെ കല്ല്യാണം കഴിഞ്ഞില്ലേ...പിന്നെ എന്ത് മുറപ്പെണ്ണ്..." "അവൾക്ക് അരുണേട്ടനെ ഇഷ്ടമാണ്.....അരുണേട്ടന് തിരിച്ചും ഇഷ്ടമാണോ എന്നെനിക്ക് ............." " അങ്ങനെ നിനക്ക് തോന്നാൻ എന്താ കാരണം....." അവൾ നടന്ന കാര്യങ്ങളെല്ലാം അവരോട്‌ പറഞ്ഞു.... " നിന്റെ മുഖം അടിച്ചു പൊളിക്കാണ് വേണ്ടത്...എടീ നീ ഇത്ര പാവമായി പോയല്ലോ.....കഷ്ടം...എടീ അരുണ്‍ നിന്റെ ഭർത്താവ് ആണ്.. നിന്നെ താലി കെട്ടിയവൻ... നിയമപരമായി നിന്നെ ഉപേക്ഷിക്കുന്നത് വരെ അയാള് നിന്റേതാണ്.. ഒരു പീറ പെണ്ണ് വന്നു നിന്നെ ഭരിക്കാന്‍ നിന്നു കൊടുക്കരുത്" ..... " കല്യാണത്തിന്റെ മുന്നേ അരുണേട്ടൻ അയാളുടെ ഒരു കാര്യത്തിലും ഇടപെടരുത് എന്നു പറഞ്ഞതല്ലേ....." " എന്നു വച്ച്? മറ്റാരെങ്കിലും നിന്നെ കയറി ഭരിക്കാന്‍ വരുമ്പോൾ നിന്നു കൊടുക്കണമെന്ന് അയാൾ പറഞ്ഞിട്ടുണ്ടോ?" "ഇല്ല...." " നാളെ എങ്ങാനും നീ അവള് പറയുന്നതും കേട്ട് കണ്ണീരൊലിപ്പിച്ചു കൊണ്ട് വാ...നിന്നെ ഞങ്ങൾ ശരിയാക്കും. ഒരു കഴുത...." " അല്ല ദിവ്യേ....ഞാൻ അവളോട് എന്തെങ്കിലും പറഞ്ഞിട്ട് അരുണേട്ടൻ എന്നോട് ദേഷ്യപ്പെട്ടാൽ ഞാൻ എന്താ ചെയ്യുക....." " തിരിച്ചുപറയണം... അയാളുടെ കാര്യത്തില്‍ നിനക്ക് ഇടപെടാന്‍ കഴിയില്ലെങ്കിൽ നിന്റെ കാര്യത്തിൽ അയാളോടും ഇടപെടേണ്ട എന്നു പറയണം..." " ഇവള്‍ പറഞ്ഞത് തന്നെ ദിവ്യേ..." ആശ ഇടയ്ക്കു കയറി പറഞ്ഞു " എന്റെ ദക്ഷേ ഇങ്ങനെ പാവമായാൽ ഈ ലോകത്ത് നിനക്ക് ജീവിക്കാൻ പറ്റില്ല കേട്ടോ"... " ഉം....." ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവൾ നേരെ മുറിയിലേക്ക് ചെന്നു......മുറി തുറന്ന് ബാഗും പുസ്തകങ്ങളും എല്ലാം അവിടെ വച്ചു..... സുഭദ്രയുടെ മുറിയിലേക്ക് പോകാൻ പുറത്തിറങ്ങിയപ്പോഴേക്കും നിമ്മി വന്നു.... " ഓ...വന്നോ തമ്പുരാട്ടി"...... ദക്ഷ ഒന്നും മിണ്ടാതെ പോകാൻ ഒരുങ്ങി....... "ഹാ എങ്ങോട്ടാ ധൃതി പിടിച്ച്" ..... "മുന്നില്‍ നിന്നു മാറ് എനിക്ക് പോകണം" .... "എങ്ങോട്ട്? നീ എന്തിനാ പെണ്ണേ ഇവിടെ ഒരു അധിക പറ്റായി നില്‍ക്കുന്നത്......" "ഇവിടെ ഇപ്പോൾ അധിക പറ്റ് ഞാൻ അല്ല നീയാണ് ....... ഞാൻ നിൽക്കുന്നതെ എന്നെ താലി കെട്ടി കൊണ്ടു വന്ന ആളുടെ വീട്ടിലാണ്... അല്ലാതെ വലിഞ്ഞു കയറിവന്നതല്ല"... "ടീ...." "ഒച്ചയിടണ്ട.....പറയണം എന്നു വിചാരിച്ചതല്ല... പക്ഷേ നീ എന്നെ കൊണ്ട്‌ പറയിപ്പിച്ചതാണ്".... "താലിയുടെ വാചകം ഒന്നും നീ പറയണ്ട.....അരുണേട്ടന് നിന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് എനിക്കറിയാം....ഇന്നലത്തെ സംഭവങ്ങൾ നീ കണ്ടതല്ലേ... എല്ലാം ഞാൻ ചെയതു കൊടുക്കുന്നതാണ് അരുണേട്ടന് ഇഷ്ടം..... ഇന്ന് അത് എന്നോട് പറയുകയും ചെയ്തു....." അവൾ വിശ്വാസം വരാതെ നിമ്മിയെ നോക്കി....... " അത് ശരിയല്ലല്ലോ,നീ അല്ലേ അരുണേട്ടന്റെ ഭാര്യ..നീ ഉള്ളപ്പോൾ ഞാൻ എങ്ങനെയാ എന്നു ചോദിച്ചതിനാണ് അരുണേട്ടൻ ഇന്ന് ദേഷ്യം പിടിച്ചു പോയത്.... സംശയം ഉണ്ടെങ്കിൽ അരുണേട്ടൻ വന്നിട്ട് നീ ചോദിച്ചു നോക്ക്"....... അതു കേട്ടപ്പോൾ ദക്ഷ ആകെ തളര്‍ന്നു..... അവളുടെ കണ്ണുകള്‍ നിറഞ്ഞു.... " താലി എന്നുളള സാധനം കഴുത്തില്‍ തൂക്കി ഇട്ടതു കൊണ്ടു മാത്രം ഭാര്യ ആകില്ല... അതിന് ഭർത്താവിന്റെ സ്നേഹം കിട്ടണം... നാളെ അരുണേട്ടൻ തന്നെ നിന്നെ ചവിട്ടി പുറത്താക്കും... നീ നോക്കിക്കോ ..." ദക്ഷ കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടിപോയി...... മോളേ... വന്നു ചായ കുടിക്ക്...... എന്താ മോളെ കണ്ണൊക്കെ ചുവന്നിരിക്കുന്നത്.... അ.. അത്.......പിന്നേ ഞാന്‍... ആ ഞാനേ ഈ പുതപ്പ് കുടഞ്ഞപ്പോൾ പൊടി പോയി കണ്ണില്‍... അതാ... അയ്യോ... എന്നാല്‍ പോയി കണ്ണു കഴുകിക്കെ..... എന്നിട്ട് താഴേക്ക് വാ... അമ്മ ചായ എടുത്ത് വച്ചിട്ടുണ്ട്..... അവൾ മുഖം കഴുകി താഴേക്കു ചെന്നു....... ചായ എടുത്ത് സുഭദ്രയുടെ മുറിയിലേക്ക് ചെന്നു..... ഇന്ന് അച്ഛനോട് മോള് കോളേജിലെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ....എന്തു പറ്റി? ഒന്നുമില്ല അച്ഛാ... ഇന്ന് പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല പറയാൻ.... ഉമ്മറത്ത് ഒരു കാർ വന്നു നിർത്തി.... അരുണ്‍ ആവുമെന്ന് ദക്ഷയ്ക്ക് ഉറപ്പുണ്ടായിരുന്നു.... കാറിന്റെ ശബ്ദം കേട്ടതും നിമ്മി മുകളില്‍ നിന്നും ഉമ്മറത്തേക്ക് ഓടി.... "അരുണ്‍ വന്നതിന് ഇവളെന്തിനാ സുഭദ്രേ ഈ ഓടുന്നത്."... "അറിയില്ല ദാസേട്ടാ.. എന്തായാലും അവളെ ഇനി അധികം ഇവിടെ നിര്‍ത്താന്‍ പറ്റില്ല... എങ്ങനെയാ നമ്മളായിട്ട് ഇറങ്ങി പോകാൻ പറയാ എന്ന് വച്ചിട്ടാ" .... "തന്റെ ഏട്ടന്റെ മകള്‍ അല്ലെടോ.. അപ്പോൾ നമ്മളെങ്ങനെയാ" .. "അതൊക്കെ ശരിയാണ്.. പക്ഷേ അവൾ ഇവിടെ നില്‍ക്കുന്നത് ഇവൾക്കും അരുണിനും നല്ലതല്ല".... ദക്ഷ സുഭദ്ര പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു.. ഇപ്പോഴും അരുണ്‍ വന്നപ്പോൾ ദക്ഷയെ പുറത്ത്‌ കണ്ടില്ല.... ഹാളില്‍ കയറിയപ്പോള്‍ മുറിയില്‍ നിന്നും അവളുടെയും അമ്മയുടെയും അച്ഛന്റെയും സംസാരം കേട്ടു.... താഴെ ആയത് കൊണ്ട്‌ താന്‍ വന്നത് എന്തായാലും അവൾ അറിയാതെ ഇരിക്കില്ല... അപ്പോൾ മനപ്പൂര്‍വ്വം വരാതെ ഇരിക്കുന്നതാണ്.. അവന്‍ മനസ്സിലോർത്തു.... അരുണ്‍ മുറിയില്‍ ചെന്നു കൈയിലുണ്ടായിരുന്ന ഫയലും ബാഗും നിലത്തേക്കു വലിച്ചെറിഞ്ഞു....... "അരുണേട്ടാ.... ചായ എടുക്കട്ടെ....." . നിമ്മി വന്നു ചോദിച്ചപ്പോൾ അവന്‍ ദേഷ്യം കൊണ്ട്‌ കൈകളുടെ മുഷ്ടി ചുരുട്ടി... വിരലുകള്‍ കൊണ്ട്‌ അവളോട് പോകാനായി ആവശ്യപ്പെട്ടു...... ഇനി അവിടെ നില്‍ക്കുന്നത് അത്ര നല്ലതല്ല എന്നു മനസ്സിലാക്കി നിമ്മി വേഗം സ്ഥലം കാലിയാക്കി .... " മോളേ.. അരുണ്‍ വന്നില്ലേ... നീ അവന് ചായ എടുത്ത് കൊടുക്ക്..." "നിമ്മി കൊടുത്തിട്ടുണ്ടാകും അമ്മേ.... " നിമ്മി അല്ല നീയാണ് അവന്റെ ഭാര്യ... ചെല്ല്.... അവന് ചായ കൊണ്ടു കൊടുക്ക്....." " അമ്മേ നിമ്മി...." " മോള് ചെന്നു സാവിത്രിയമ്മയോട് ചോദിച്ചു നോക്കൂ... നിമ്മി ചായ എടുത്തോ എന്ന്.. ഇല്ലെങ്കില്‍ മോള് പെട്ടന്നു കൊണ്ട് കൊടുക്കൂ..... " "ഞാൻ കൊടുത്താൽ..... " "നീ കൊടുത്താൽ എന്താ.. അവനത് കുടിക്കില്ലേ..." " ഉവ്വ്..." " എന്നാല്‍ മോള് ചെല്ലൂ....." " ഉം....." തുടരും............ ദക്ഷിണ...... Part :12 അവള്‍ സുഭദ്രയുടെ മുറിയില്‍ നിന്നും ഇറങ്ങി അടുക്കളയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ നിമ്മി ഹാളില്‍ ഇരിക്കുന്നത് കണ്ടു..... "എങ്ങോട്ടാണ് കൊച്ചു തമ്പുരാട്ടി?" ദക്ഷ അവളെ വകവയ്ക്കാതെ അടുക്കളയിലേക്ക് നടന്നു അരുണേട്ടന് ചായ കൊടുക്കാന്‍ ആണെങ്കിൽ ഞാൻ കൊടുത്തു.... പെട്ടന്നു ദക്ഷ അവിടെ നിന്നു....ഇനി ഇപ്പോൾ ഞാൻ കൊണ്ട് പോകേണ്ട ആവിശ്യം ഇല്ലല്ലോ.... എന്ന് മനസ്സിൽ വിചാരിച്ച് പുറത്തേക്ക്‌ നടന്നു..... രാത്രി ആയപ്പോൾ ഭക്ഷണം കഴിക്കാന്‍ അരുണ്‍ വന്നില്ല.... ദക്ഷയും കഴിച്ചില്ല.....കിടക്കാന്‍ നേരമായപ്പോൾ അവൾ മുറിയിലേക്ക് നടന്നു..... വാതില്‍ തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നുണ്ടായിരുന്നില്ല...അരുണ്‍ ഉള്ളില്‍ നിന്നും കുറ്റിയിട്ടിട്ടുണ്ട് എന്നവൾക്ക് മനസ്സിലായി... അവൾ വാതിലിൽ തട്ടി വിളിച്ചു... അരുണ്‍ വന്നു വാതില്‍ തുറന്നു..... "എന്തു വേണം......" "ഞാൻകിടക്കാന്‍........" "ഇവിടെയോ" ..... അവൾ തല താഴ്ത്തി നിന്നു..... "അകത്തേക്ക് കയറ്...." "അവൾ മുറിയിലേക്ക് കയറി.....എന്താ എടുക്കാന്‍ ഉള്ളത് എന്നു വച്ചാൽ എടുത്തോ.....താഴെ അമ്മയുടെകൂടെയോ സാവിത്രി അമ്മയുടെ കൂടെയോ ആരുടെ കൂടെയാ എന്നു വച്ചാല്‍ പോയി കിടന്നോ...." അവൾ അരുണിനെ തന്നെ നോക്കി നിന്നു..... "നിന്നോട് ഞാൻ പറഞ്ഞത് കേട്ടില്ലേ"..... " അരുണേട്ടാ....." " വേണ്ട...... നിന്റെ സൗകര്യത്തിന് ജീവിക്കാൻ എന്നെ കിട്ടില്ല.... രണ്ട് ദിവസമായി എന്റെ എന്തെങ്കിലും കാര്യം നീ നോക്കിയോ...." " അതിനു നിമ്മി ഇല്ലേ"....... " ഓ..... എന്നാല്‍ നീ ആ താലി ഇങ്ങ് അഴിച്ചു തന്നേക്ക്...നിമ്മി ഉണ്ടല്ലോ എനിക്ക്..." അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.... " നിന്നോട് അഴിച്ചു തരാൻ"....... അവൾ മറുപടി ഒന്നും നല്‍കാതെ താഴേക്ക് നോക്കി നിന്നു..... അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു.... " ബുദ്ധിമുട്ടാണെങ്കിൽ വേണ്ട... ഞാൻ തന്നെ അഴിച്ചെടുക്കാം...." അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി..... "അരുണേട്ടാ... വേണ്ട....." അവൾ താലിയിൽ മുറുകെ പിടിച്ചു പിന്നോട്ട് നടന്നു...... "എന്താ ...നിനക്ക് ഇതിന്റെ ആവിശ്യം ഇല്ലല്ലോ....." എന്ന് ചോദിച്ച് അവന്‍ അവളുടെ കഴുത്തിൽ കിടക്കുന്ന താലിമാലയിൽ പിടിച്ചു... അവൾ അരുണിന്റെ കൈ തട്ടി മാറ്റി.... "ഇതഴിച്ചു നിങ്ങള്‍ക്ക് അവളുടെ കഴുത്തിൽ കെട്ടണമായിരിക്കും അല്ലേ...." അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... .അവൾ അത് വക വയ്ക്കാതെ പറഞ്ഞു തുടങ്ങി.... "അവളെ മതിയായിരുന്നെങ്കിൽ പിന്നെ എന്നെ ഒരു കോമാളി ആക്കിയത് എന്തിനാ... എല്ലാത്തിനും അവള്‍... നിങ്ങള്‍ക്ക് ചായ എടുത്ത് തരാൻ.. ചോറെടുത്തു തരാൻ.. ഫയല്‍ എടുത്ത് തരാൻ.. നിങ്ങൾ വരുമ്പോഴേക്കും സ്വീകരിക്കാൻ.. എല്ലാത്തിനും അവള്‍... ഇതിനിടയിൽ എന്നെ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചോ...സ്നേഹിച്ചോ....ഇങ്ങനെയാണെങ്കിൽ നാളെ അവൾ നിങ്ങളുടെ കൂടെ കിടക്കുന്നതും ഞാൻ നോക്കി നിൽക്കേണ്ട അവസ്ഥ വരും..." അത് പറഞ്ഞതും അരുണിന്റെ കൈ ശക്തിയോടെ അവളുടെ മുഖത്ത് പതിച്ചു... " ഇനി ഒരു വാക്ക് നീ മിണ്ടിയാൽ...... ഇറങ്ങിക്കോ ഈ മുറിയില്‍ നിന്ന്.....എന്നെ നീ മനസ്സിലാക്കും എന്നു ഞാൻ വിചാരിച്ചു.... എനിക്ക് തെറ്റി..ഇനി നിന്നെ എന്റെ കണ്‍മുന്നില്‍ കണ്ടു പോകരുത്.... ഇറങ്ങ്...... അവൾ കരഞ്ഞു കൊണ്ട്‌ അരുണിനെ നോക്കി......ഇറങ്ങി പോകാൻ..." അവന്‍ അവളുടെ കൈ പിടിച്ച് വലിച്ചു കൊണ്ട്‌ മുറിയില്‍ നിന്നും പുറത്തേക്ക്‌ തള്ളി.... അവളുടെ ബാഗും പുസ്തകങ്ങളും എടുത്ത് പുറത്തേക്ക്‌ ഇട്ടു..വാതില്‍ അടച്ചു കുറ്റിയിട്ടു... ദക്ഷ പൊട്ടി കരയാന്‍ തുടങ്ങി....കരഞ്ഞുതളർന്നപ്പോൾ അവൾ ബാഗും പുസ്തകങ്ങളും എടുത്ത് ബാൽക്കണിയിൽ ചെന്നിരുന്നു...അവൾ ബാഗും കൈയിൽ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞു...... പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും അവൾ സുഭദ്രയുടെ അടുത്ത് ചെന്നു... "അമ്മേ....". "എന്താ മോളെ.. മുഖം ഒക്കെവല്ലാതിരിക്കുന്നത്" .... സുഭദ്ര അവളുടെ മുടിയില്‍ തലോടിയപ്പോഴേക്കും അവൾ പൊട്ടി കരഞ്ഞു കൊണ്ട്‌ സുഭദ്രയെ കെട്ടിപ്പിടിച്ചു.. ദാസനുംസുഭദ്രയും ഒരുപോലെ ഞെട്ടി..... "അമ്മേ ഞാൻ പോവാണ്........" "എങ്ങോട്ട് പോകാൻ?" "വീട്ടിലേക്ക്...." " അതെന്തിനാ......" " ഒന്നുമില്ല......." " പറയ് മോളെ... ഇപ്പോൾ എന്താ പെട്ടന്ന് ഇങ്ങനെ...." "ഒന്നുമില്ല അമ്മേ...എനിക്ക് പോകണം...." "അമ്മ സമ്മതിക്കില്ല... നീ എങ്ങോട്ടും പോകണ്ട..." "നിങ്ങൾ രണ്ട് പേരും എന്നെ തടയരുത്.... എനിക്ക് പോയേ പറ്റൂ..." അവൾ മുറിയില്‍ നിന്നും ഇറങ്ങി ബാഗും എടുത്ത് പുറത്തേക്ക്‌ നടന്നു.... സുഭദ്രയും ദാസനും അവളുടെ പിന്നാലെ പോയി..... " എന്നാൽ ശരി വീട്ടില്‍ പൊയ്ക്കോ.. പക്ഷേ അച്ഛൻ കൊണ്ട് വിടാം...." " വേണ്ട അച്ഛാ.... " " മോളേ........." " അമ്മ ഒന്നും പറയണ്ട......... നിങ്ങൾ രണ്ടു പേരും തന്ന സ്നേഹത്തിന് പകരം തരാൻ എന്റെ കൈയിൽ ഒന്നുമില്ല......" അവൾ സുഭദ്രയെ കെട്ടിപ്പിടിച്ച് അവരുടെ കവിളിൽ ഒരുമ്മ കൊടുത്ത് കരഞ്ഞു കൊണ്ട്‌ ബാഗും എടുത്ത് നടന്നു പോയി..... സുഭദ്ര കരഞ്ഞു കൊണ്ട്‌ അകത്തേക്ക് ഓടി.... ദാസന്‍ വേഗം മുകളിലേക്ക് പോയി അരുണിനെ വിളിച്ചു..... " അരുണ്‍... അരുണ്‍ വാതില്‍ തുറന്നേ..." അവന്‍ വന്നു വാതില്‍ തുറന്നു.. എന്താ അച്ഛാ ഇത്ര കാലത്തെ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല..... ".അരുണ്‍ നീയും ദക്ഷയും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?" "അതെന്താ അച്ഛൻ അങ്ങനെ ചോദിച്ചത്‌.....അവൾ വല്ലതും പറഞ്ഞോ?" " നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ......" "പ്രശ്നം ഉണ്ട്... ഇന്നലെ രാത്രി അവളുടെ സംസാരം കേട്ടപ്പോൾ എനിക്കങ്ങോട്ട് ദേഷ്യം വന്നു..... അപ്പോൾ ഞാൻ ഒരെണ്ണം അങ്ങ് പൊട്ടിച്ചു....." ദാസന്‍ ഞെട്ടി.... " അച്ഛൻ പേടിക്കണ്ട.... അത് രണ്ട് ദിവസത്തിനുള്ളില്‍ ശരിയാവും.....അവളെവിടെ"..... " അവള് പോയി..." " പോകാനോ...എങ്ങോട്ട്"?? " അവളുടെ വീട്ടിലേക്ക്....." " അവളെ വേദനിപ്പിക്കരുത് എന്ന് നിന്നോട് ഞങ്ങൾ പല തവണ പറഞ്ഞതല്ലേ മോനെ....." " അച്ഛാ.. ഇന്നലെ അവളുടെ.... ശ്ശെ... ഞാനറിയാതെ....." " നീ ഒന്നു താഴേക്കു ചെന്ന് അമ്മയെ സമാധാനിപ്പിക്ക്..." "അച്ഛൻ നടന്നോ... ഞാൻ ഇപ്പോൾ വരാം........ " അയാൾ താഴേക്ക് പോയതും അരുണിന്റെ ശ്രദ്ധ ബാൽക്കണിയിലേക്ക് പതിഞ്ഞു...... അവിടെ ഒരു കത്തും അതിന്റെ മുകളില്‍ ദക്ഷയുടെ താലിയും ഉണ്ടായിരുന്നു ........ ആവശ്യപ്പെട്ടത് പോലെ നിങ്ങൾ കെട്ടിയ താലി.... അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു... അരുണേട്ടന്റെ ജീവിതത്തിൽ ഒരു ശല്യമായി ഇനി ഞാൻ വരില്ല..... അത്രയും വായിച്ചു അരുണ്‍ ആ താലിയിലേക്ക് ഒന്നു നോക്കി....എന്നിട്ട് താഴേക്കു പോയി... "അമ്മേ... അമ്മ വിഷമിക്കണ്ട..... അവളെ ഞാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട്‌ തല്ലിയതൊന്നും അല്ല.... ഇഷ്ടം ഉള്ളത്കൊണ്ടായിരുന്നു... അവളെന്റെ അടുത്ത് വന്ന് ഒരു സോറി പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ... പക്ഷേ........ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്....ഇനി അത് വച്ച്താമസിപ്പിക്കുന്നില്ല... ഇന്ന് കൊണ്ട്‌ എല്ലാം തീരും"...... എന്ന് പറഞ്ഞു അരുൺ മുറിയിലേക്ക് ചെന്നു.... വസ്ത്രം മാറി പുറത്തേക്ക്‌ ഇറങ്ങി.... " നീ എങ്ങോട്ടാ....." " ഞാൻ പറഞ്ഞില്ലേ...... ഇത് ഇനി വച്ചു നീട്ടി കൊണ്ട്‌ പോകേണ്ട ആവശ്യം ഇല്ല...." " ഇന്ന് ഞാൻ ഓഫീസിലേക്ക് ഇല്ല... അച്ഛനൊന്ന് മാനേജ് ചെയ്യണം...." എന്ന് പറഞ്ഞ് അവന്‍ കാർ എടുത്ത് പുറത്തേക്ക്‌ പോയി..... നേരെ ദക്ഷയുടെ വീട്ടിലേക്ക് വിട്ടു....... അരുണ്‍ വീട്ടില്‍ എത്തിയപ്പോൾ ഉമ്മറത്ത് രവി ഇരിക്കുന്നുണ്ടായിരുന്നു.... " കയറി വാ..........." "ദക്ഷ...." " മുറിയിലാണ്......നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ മോനെ? അവൾ വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു......... എന്നിട്ട്താ മുറിയില്‍ ഒരേ ഇരിപ്പാണ്.... വേഷവും മാറിയിട്ടില്ല.... ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല......... ഞാൻ എന്തേലും ചോദിച്ചിട്ട് കരയുന്നതല്ലാതെ ഒരക്ഷരം പോലും മിണ്ടുന്നില്ല.... " " ഒരു പ്രശ്നം ഉണ്ടായിരുന്നു..... പക്ഷേ അതിങ്ങനെ ആകുമെന്ന് ഞാൻ കരുതിയില്ല...... അതുകൊണ്ട്‌ ഞാൻ എല്ലാത്തിനും ഒരു തീരുമാനം എടുക്കാന്‍ ആണ് വന്നത്.....".. " മോനെ...... " " അച്ഛൻ ഒന്നും പറയണ്ട.... അവളുടെ തോന്നിവാസം അത് എന്റടുത്ത് നടക്കില്ല.....ഞാൻ അവളെ ഒന്നു പോയി കാണട്ടെ... " " ഉം....... " " അതേ......." പരിചിതമായ ശബ്ദം കേട്ട്‌ ദക്ഷ മുഖം ഉയർത്തി നോക്കി...... " എല്ലാ ബന്ധവും ഉപേക്ഷിച്ച്‌ പോന്നപ്പോള്‍ ഞാൻ തിരക്കി വരില്ല എന്ന് കരുതിയോ..... പക്ഷേ ബന്ധം പുതുക്കാൻ ഒന്നും അല്ല ഞാൻ വന്നത്.... എല്ലാം അവസാനിപ്പിക്കാനാണ്...... ഈ താലി അവിടെ വച്ച് പോന്നത് കൊണ്ട് മാത്രം ബന്ധം അവസാനിക്കില്ല.... അത് കൊണ്ട്‌ എല്ലാം നിയമപരമായി അവസാനിക്കണം... നാളെ മറ്റൊരാള്‍ എന്റെ ജീവിതത്തിലേക്ക് വരുമ്പോൾ നീ അവകാശം പറഞ്ഞു വരരുതല്ലോ... അതുകൊണ്ട്‌ എന്റെ കൂടെ വാ... ഒരു സ്ഥലം വരെ പോകാം... എല്ലാം ഇന്ന് കൊണ്ട്‌ തീര്‍പ്പാക്കണം..... " " ഞാന്‍.................." " ഒന്നും പറയണ്ട..... ഞാൻ പുറത്ത്‌ വെയിറ്റ് ചെയ്യാം......." എന്നു പറഞ്ഞവൻ മുറിയില്‍ നിന്നും പുറത്തേക്ക് പോയി.... ദക്ഷ കണ്ണുകൾ തുടച്ചു... എന്താണെങ്കിലും വരുന്നിടത്ത് വച്ചു കാണാം എന്ന് മനസ്സിൽ കണക്കുകൂട്ടി വേഷം മാറി പുറത്തേക്കിറങ്ങി..... " അച്ഛാ ഞാൻ ഇപ്പോൾ വരാം...... " " ഉം........ " അവർ രണ്ടു പേരും കാറിൽ കയറി..... അരുണ്‍ സംസാരം തുടര്‍ന്നു....... "ഇനി നീ വക്കീലിനോട് നിനക്ക് പിരിയാന്‍ താത്പര്യമില്ല എന്നെങ്ങാനും പറയുമോ......." "ഇല്ല........." "ഉം.... അതുമതി......." അതിലൂടെ വക്കീലിന്റെ അടുത്തേക്ക് ആണ് പോകുന്നത് എന്ന് ദക്ഷയ്ക്ക് മനസ്സിലായി..... അവളുടെ ചുണ്ടുകള്‍ വിതുമ്പി..... എങ്ങനെയൊക്കെയോ അവൾ സങ്കടം കടിച്ചുപിടിച്ച് കാറിൽ ഇരുന്നു.... തുടരും........ ഇനി ഒരുപക്ഷേ ഒന്നോ രണ്ടോ ഭാഗങ്ങൾ കൂടിയേ ഉണ്ടാവുകയുള്ളൂ......കഥ ഇഷ്ടപ്പെട്ടവര്‍ എല്ലാവരും അഭിപ്രായം അറിയിക്കണം കേട്ടോ... 😊 ദക്ഷിണ....... അവസാന ഭാഗം.... കാർ നേരെ ബീച്ചിൽ കൊണ്ടു നിർത്തി... "ഇറങ്ങ്"... "ഇതെന്താ ഇവിടെ?" "അതൊക്കെ ഉണ്ട്.. ആദ്യം നീ ഇറങ്ങ്"..... അവൾ ഇറങ്ങി ...... "ഒരു അഞ്ചാറു മാസം മുമ്പ്‌ നമ്മൾ രണ്ട് പേരും ഇവിടെ വന്നിരുന്നു"..... "ഉം......" അവർ രണ്ട് പേരും അന്ന് ഇരുന്ന അതേ ബഞ്ചില്‍ സ്ഥാനമുറപ്പിച്ചു...... "ഇന്നലെ ഏത് കവിളത്താണ് അടി കൊണ്ടത്... അരുണ്‍ അതും ചോദിച്ച് അവളുടെ മുഖത്തേക്ക് ഒന്നു തറപ്പിച്ചു നോക്കി" ..... ആ നോട്ടത്തില്‍ അവൾക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല... അവൾ പൊട്ടി കരഞ്ഞു കൊണ്ട് അരുണിന്റെ നെഞ്ചിലേക്ക് വീണു...... "സാരമില്ല പോട്ടെ...നീ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടല്ലേ എനിക്ക് അടിക്കേണ്ടി വന്നത്......" അവന്‍ അവളുടെ മുടിയിഴകളെ തലോടി കൊണ്ട് സൗമ്യമായി പറഞ്ഞു..... "അരുണേട്ടാ..ഞാൻ.. സോറി... അവൾ കാരണം എനിക്ക് അരുണേട്ടനെ നഷ്ടപ്പെട്ട് പോവുമോ എന്ന് പേടിച്ചിട്ടാ ഞാൻ അങ്ങനെയൊക്കെ"..... " നിന്നെ ഒന്നു ചൂടാക്കാൻ വേണ്ടിയാണ് അന്നവൾ ചായ കൊണ്ടു തന്നപ്പോൾ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.... പിന്നീട് അത് നിന്നോട് പറയാൻ എനിക്കൊരു അവസരം കിട്ടിയില്ല.... നീ എന്റടുത്തേക്ക് വരാതെ ആയി.... അതിന്റെ ദേഷ്യത്തിലായിരുന്നു ഞാന്‍ ഇന്നലെ ഒരു ദിവസം..അപ്പോൾ ഞാൻ വിചാരിച്ചു വൈകുന്നേരം എങ്കിലും നീ വരുമായിരിക്കും എന്ന്... നീ വന്നില്ല....." " ഞാൻ ചായ എടുക്കാന്‍ പോയപ്പോള്‍ നിമ്മി പറഞ്ഞു അരുണേട്ടന് ചായ കൊടുത്തു എന്ന്... അത് മാത്രമല്ല രണ്ട് ദിവസം മുന്നേ അവൾ എന്നോട് പറഞ്ഞു അരുണേട്ടന് അവള് അരുണേട്ടന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നതാണ് ഇഷ്ടം എന്ന്....." " ഓഹോ.. അപ്പോൾ അതിന്റെ ഇടയില്‍ അങ്ങനെ ഒക്കെ സംഭവിച്ചു അല്ലേ....." " ഉം... അതാ എനിക്ക് സങ്കടം വന്നത്...." " അതിനു നമുക്ക് പ്രതികാരം ചെയ്യാം......" " ആ വേണം അരുണേട്ടാ...." " അവളെ കൊല്ലണോ...." " അയ്യോ അതൊന്നും വേണ്ട...." " അരുണ്‍ ചിരിച്ചു....." " എന്താ ചിരിക്കുന്നേ? " " ഏയ് ഒന്നുമില്ല...നീ പറ അവളെ എന്താ ചെയ്യേണ്ടത്.. വീട്ടില്‍ നിന്നും ഇറക്കി വിടണോ....." "ആ വേണം.. പക്ഷേ ഇന്ന് വേണ്ട...." " പിന്നെ? അവള് നമ്മളെ തെറ്റിക്കാൻ വേണ്ടി അല്ലേ ഇങ്ങനെ ഒക്കെ ചെയതത്... രണ്ടു ദിവസം അവളുടെ മുന്നില്‍ സ്നേഹത്തോടെ നില്‍ക്കണം. അരുണേട്ടന് എന്നോട് ഇഷ്ടം ഉണ്ട് എന്ന് അവൾ അറിയണം.. എന്നിട്ട് അവളായിട്ട് തന്നെ വീട്ടില്‍ നിന്നും ഇറങ്ങി പോകണം..." " ഓ.. സൈക്കോളജിക്കൽ മൂവ് അല്ലേ...." ദക്ഷ ഒരു കള്ള ചിരിയോടെ അരുണിനെ നോക്കി..... " നിന്റെ ഈ കുഞ്ഞു തേങ്ങാ തലയില്‍ ഇങ്ങനത്തെ ബുദ്ധി ഒക്കെ ഉണ്ടല്ലേ" ... " ഓ... " " എനിക്കെതിരെ പ്രയോഗിക്കാഞ്ഞാൽ മതി....." " ആലോചിക്കാം...." " അതൊക്കെ അവിടെ നിൽക്കട്ടെ....എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കാന്‍ ഉണ്ട്...." അവൾ അരുണിന്റെ നെഞ്ചിൽ നിന്നും മാറി... " എന്താ അരുണേട്ടാ...?" അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു...അവന്‍ അവളെ നോക്കി കൊണ്ട്‌ മീശ പിരിച്ചു.... " എന്താ അരുണേട്ടാ....." " ആരാടി കാണ്ടാമൃഗം..." അവള്‍ ഞെട്ടലോടെ കൈകൊണ്ട് വായ പൊത്തി ... " എന്തിനാ നീ ഞെട്ടിയത്?" " ഏയ്........." "പറയ് ആരാ??..." "അരുണേട്ടൻ...." അവൻ നെറ്റി ചുളിച്ചു കൊണ്ട്‌ അവളെ നോക്കി... അവൾ അരുണിനെ നോക്കി ഒന്നു പുഞ്ചിരിച്ചു..... " വേറെ ഒരു പേരും കൂടെ ഉണ്ട്..." " എന്താണാവോ......" പെട്ടന്ന് അരുണിന്റെ മൊബൈൽ റിംഗ് ചെയ്തു..... അമ്മയാണല്ലോ... "എന്താ അമ്മേ..?" "മോനെ.. നീ അവളെ....." " അവളെ എനിക്ക് വേണ്ട... അമ്മ കൂടുതൽ ഒന്നും പറയണ്ട.." എന്ന് പറഞ്ഞവൻ കാൾ കട്ട് ചെയ്തു..... ദക്ഷ അവനെ ഒന്നു നോക്കി..... " ചുമ്മാ...അമ്മയെ ഒന്നു പറ്റിക്കാം....." അവൾ ചിരിച്ചു.... "എന്നാല്‍ നമുക്ക് പോകാം... വെറുതെ അവരെ ഒന്നും ടെൻഷൻ അടിപ്പിക്കണ്ട...." "പോകാൻ ഒക്കെ പോകാം... അതിനു മുമ്പേ പറയാണ്... ഇനി ഒരിക്കലും എന്റെ അടുത്ത് നിന്ന് മാറി നില്‍ക്കരുത്... എന്റെ കാര്യങ്ങൾ എല്ലാം നീ നോക്കി ചെയ്യണം... പിന്നെ എനിക്കിഷ്ടപ്പെടാത്തത് എന്തെങ്കിലും ചെയ്യുകയോ കാണുകയോ ചെയ്താൽ ഞാൻ വഴക്കു പറയും.. ചിലപ്പോൾ ഇന്നലത്തെ പോലെ ഒന്ന് കിട്ടി എന്നും വരും....അതിനൊക്കെ വീട്ടില്‍ പോകാൻ നിന്നാൽ ഞാൻ പുറകെ വരും എന്ന് നീ പ്രതീക്ഷിക്കണ്ട.. മനസ്സിലായോ?" " ഓ...ഇനി ചത്താലും അരുണേട്ടനെ വിട്ട് പോവില്ല...പോരേ... " അവന്‍ ഒന്നു ചിരിച്ചു..... " എന്നാല്‍ വാ....." അവര്‍ നേരെ ദക്ഷയുടെ വീട്ടിലേക്ക് പോയി.... അവിടെ നിന്നും അവളുടെ അച്ഛനെ കണ്ടു സംസാരിച്ച് അവളുടെ സാധനങ്ങൾ എല്ലാം എടുത്ത് നേരെ വീട്ടിലേക്ക് പോയി.... സുഭദ്ര ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു....അവൾ കാറിൽ നിന്നിറങ്ങി ഓടി ചെന്ന് സുഭദ്രയെ കെട്ടിപ്പിടിച്ചു..... "ദാ അമ്മേടെ കുരുത്തം കെട്ട പൊന്നു മോൾ.." അരുണ്‍ അതും പറഞ്ഞു വീട്ടിലേക്ക് കയറി... "എടാ അപ്പോൾ നീ എന്നെ പറ്റിച്ചു അല്ലെ " ....സുഭദ്ര അവനെ അടിക്കാന്‍ പോയപ്പോള്‍ അവന്‍ ഓടി... മുകളില്‍ കയറിയപ്പോള്‍ നിമ്മി ബാൽക്കണിയിൽ ഇരിപ്പുണ്ട്.....അരുണിനെ കണ്ടതും നിമ്മി അവന്റെ അടുത്തേക്ക് ചെന്നു.... " അരുണേട്ടൻ എപ്പോൾ വന്നു" .... "ഇപ്പോൾ" .... "കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ...." " ആ ചെല്ല്...." അവൾ പോയപ്പോള്‍ അരുണ്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.. ദക്ഷയുടെ കൈ കൊണ്ട്‌ ചാവാഞ്ഞാൽ മതിയായിരുന്നു... നിമ്മി ദക്ഷയെ കണ്ടില്ല... അവൾ അടുക്കളയില്‍ കയറി.... "അതേ ഒരു ചായ......" അവൾ സാവിത്രി അമ്മയോട് ആജ്ഞാപിച്ചു... " ആര്‍ക്കാണ്?" " അരുണേട്ടന്..." " ആ ചായ ഇങ്ങോട്ട് തന്നേക്ക് സാവിത്രിയമ്മേ......." ആ മോളെ നീ വന്നോ... എന്ത് പണിയാ കുട്ടിയെ നീ കാണിച്ചത്? എല്ലാവരും എത്ര വിഷമിച്ചു എന്ന് അറിയുമോ.... "ഞാൻ വന്നില്ലേ സാവിത്രികുട്ടിയെ...... " അവൾ സാവിത്രി അമ്മയുടെ കവിളിലൊരുമ്മ കൊടുത്തു...... അവരുടെ കണ്ണുകള്‍ നിറഞ്ഞു..... അതേ ചായ ഇന്ന് കിട്ടുമോ? സാവിത്രി അമ്മ ചായ കപ്പിലാക്കി... നിമ്മി എടുക്കുന്നതിന് മുമ്പേ ദക്ഷ പോയി എടുത്തു... ആ ചായ അരുണേട്ടന് ഉള്ളതാ..... അല്ല എന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ... അത് ഇങ്ങു താ ഞാൻ കൊണ്ട് കൊടുത്തോളാം.... വേണ്ട... എന്റെ ഭർത്താവിന്റെ കാര്യം നോക്കാന്‍ ഇവിടെ ഞാനുണ്ട്.... ഇത് ഞാന്‍ കൊണ്ടു കൊടുത്തോളും... നീ കൊടുത്താൽ അരുണേട്ടൻ കുടിക്കില്ല..... ആഹാ....എന്നാൽ എനിക്കതൊന്നു കാണണം.... ദക്ഷ ചായയും എടുത്ത് മുറിയിലേക്ക് നടന്നു...... പിന്നാലെ നിമ്മിയും പോയി....... അവൾ മുറിയില്‍ കയറിയതും നിമ്മി പുറകെ കയറാൻ നോക്കി... അപ്പോഴേക്കും ദക്ഷ വാതിൽ നല്ല ശക്തിയായി അടച്ചു കുറ്റിയിട്ടു..... നീ ആ വാതില്‍ പൊളിക്കുമോ ദക്ഷേ..... ഇതാ ചായ..... അതിന് ഞാൻ നിന്നോട് ചായ എടുക്കാന്‍ പറഞ്ഞില്ലല്ലോ.... നിമ്മിയോടല്ലേ പറഞ്ഞത്‌....... ദക്ഷ ചായ അവിടെ വച്ച് ഓടി ചെന്നു അരുണിന്റെ ഷർട്ടിന്റെ കോളറിൽ ചെന്നു പിടിച്ചു.....എന്താ പറഞ്ഞത്?അരുണ്‍ ചിരിച്ചു.... അരുണ്‍ അവളുടെ കൈകൾ പിടിച്ചു അവളെ ഒന്നു കൂടി അവനിലേക്ക് ചേര്‍ത്തു നിർത്തി..... അവന്‍ അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചു... പ്രതീക്ഷിക്കാതെയുള്ള അവന്റെ പ്രതികരണത്തിൽ അവൾ കണ്ണുകൾ ഇറുക്കി അടച്ചു..... അവന്‍ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു........ "എടീ കണ്ണ് തുറക്കല്ലേ" "ഏഹ്?" "കണ്ണ് തുറക്കല്ലേ എന്ന് ....." അവൾ കണ്ണു തുറന്നു....... "അടയ്ക്കെടി പോത്തേ...." അവൾ കണ്ണടച്ചു... അവന്‍ ഷർട്ടിന്റെ കീശയിൽ നിന്നും താലിമാല എടുത്ത് അവളുടെ കഴുത്തില്‍ കെട്ടി..... അവൾ അത്ഭുതത്തോടെ അവനെ നോക്കി.... "ഇതെന്താ പുതിയ താലി....." " അന്ന് ഞാൻ നിന്നെ ഇഷ്ടം ഇല്ലാതെ കെട്ടിയ താലി അല്ലായിരുന്നോ... ഇപ്പോൾ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം അല്ലേ..." അത് പറഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ടു ചുവന്നു .... "അപ്പോൾ കാര്യങ്ങള്‍ ഒക്കെ എങ്ങനെയാ...." "എന്ത്‌?" "അല്ലടി... വെറുതെ ഇങ്ങനെ നടന്നാല്‍ മതിയോ?" " ആ പോര....അതു ഞാൻ പറയണം എന്നു വിചാരിച്ചിരുന്നു...." അവന്‍ ആകാംഷയോടെ അവളെ നോക്കി..... " നമുക്കൊരു പട്ടിക്കുട്ടിയെ വാങ്ങണം...." "എന്ത്‌?" "അതാകുമ്പോൾ ഏട്ടനില്ലാത്ത സമയത്ത് എനിക്ക് അതിന്റെ പുറകെ നടക്കാലോ..." " കളഞ്ഞു മൂഡ് മൊത്തം കളഞ്ഞു....പോടീ അവിടുന്ന്".... അവന്‍ അവളെ അവനില്‍ നിന്നും പിടിച്ചു മാറ്റി.... "ഏട്ടൻ വാങ്ങിതരൂലേ"... "പട്ടി കുട്ടിയെ വേണ്ട.. മനുഷ്യകുട്ടി ആയാലോ..." "അങ്ങനെ ആരാ തരാ......." " നീ പോയേ.... ഇങ്ങനെ ഒരു സാധനം......ആ നിമ്മിതന്നെ ആയിരുന്നു നല്ലത്...." " എന്താ പറഞ്ഞത്?" അവൾ അവന്റെ കൈ പിടിച്ചു കടിച്ചു...... "എടീ... വേദനിക്കുന്നു......" " ഇനി അങ്ങനെ പറയുമോ?" " ഇല്ല.. ഇല്ല......" " ആ. അങ്ങനെ വഴിക്ക് വാ" ... " ഇനി എന്തിനാ പട്ടി.... നീ തന്നെ ധാരാളം....." അവൾ ചിണുങ്ങി കൊണ്ട്‌ പോകാൻ തുടങ്ങിയപ്പോൾ അരുണ്‍ അവളെ പിടിച്ച് അവന്റെ നെഞ്ചോട് ചേര്‍ത്തു.... "ചുമ്മാ...ടീ " " ഞാൻ താഴേക്ക് ചെല്ലട്ടെ..."അവൾ അരുണിൽ നിന്നും അകന്നു മാറാൻ നോക്കിയപ്പോൾ അവന്‍ അവളെ ഒന്നു കൂടി മുറുകെ പിടിച്ചു.... "എന്താ അരുണേട്ടാ... വിട്..." ഇല്ല...... "അമ്മ അന്വേഷിക്കുന്നുണ്ടാകും.." അവന്‍ മുഖം അവൾക്ക് നേരെ അടുപ്പിച്ചു.... തന്നോ.... എന്നാല്‍ പോകാം... " "അയ്യട... കൊഞ്ചല്ലെ...... " " എന്നാൽ നീ ഇന്നു പോകില്ല.... " " അരുണേട്ടാ......" " എന്ത്‌ പറഞ്ഞിട്ടും കാര്യം ഇല്ല... ഞാൻ വിടില്ല.... " " ശരി ഞാൻ തരാം..... കണ്ണടക്ക്.... " അവന്‍ കണ്ണുകൾ അടച്ചു.... " ഇങ്ങനെ മുറുക്കി പിടിച്ചാല്‍ എങ്ങനെയാ....." " ആ അത് വേണ്ട എന്നിട്ട് നിനക്ക് ഓടി പോകാനല്ലേ...." " ഇല്ല പോകില്ല......" അരുണ്‍ പതിയെ കൈ അയച്ചു.... " കണ്ണ് തുറക്കരുത് ട്ടോ.." " ഇല്ല.... വേഗം ആയിക്കോട്ടെ..." അവൾ ശബ്ദം ഉണ്ടാക്കാതെ ചെന്നു വാതില്‍ തുറന്നു.... " അതേ.......അവിടെ നിന്നോ ട്ടോ.." "ടീ....." " നിന്നെ എന്റെ കൈയിൽ കിട്ടും.. നീ ഇങ്ങോട്ട് തന്നെ അല്ലേ വരുക..." "ഓ പിന്നേ.... " "ടീ... നിന്നെ ഞാന്‍ എടുത്തോളാം...." അവന്‍ പുറകെ ചെന്നപ്പോൾ അവൾ താഴേക്ക് ഓടി..... ഇതെല്ലാം നോക്കി നിമ്മി നില്‍പ്പുണ്ടായിരുന്നു.. . . . . രാത്രി കിടക്കാന്‍ നേരമായപ്പോൾ അവൾ മുകളിലേക്ക് ചെന്നു....... അരുണ്‍ കിടന്നിരുന്നു.... " അരുണേട്ടാ... " അവന്‍ അവളെ വക വച്ചില്ല...... അവൾ ലൈറ്റ് ഓഫ് ചെയ്തു അരുണിന്റെ അടുത്ത് പോയി അവനെ കെട്ടിപ്പിടിച്ചു കിടന്നു..... "അരുണേട്ടാ......ഇങ്ങോട്ട് നോക്ക്.... ഓ പിണക്കത്തില്‍ ആണല്ലേ...." അവൾ പതിയെ അവന്റെ കവിളത്തൊരുമ്മ കൊടുത്തു..... അവന്‍ ചിരിച്ചു കൊണ്ട് അവളെ വാരി പുണര്‍ന്നു..... ആ രാത്രി അവര്‍ക്കു മാത്രമായി മാറി.... . . . . . . അരുണ്‍ രാവിലെ എഴുന്നേറ്റ് ബാൽക്കണിയിലേക്ക് ചെന്നപ്പോൾ നിമ്മി അവിടെ ഇരിപ്പുണ്ടായിരുന്നു.. അവൾ അരുണിനെ ഒന്നു സൂക്ഷിച്ചു നോക്കി.... "അരുണേട്ടന്റെ മുഖത്ത് എന്താ....." "എന്താ?" "അരുണേട്ടാ... ഇവിടെ നിക്കായിരുന്നോ" ? "എന്റെ മുഖത്ത് എന്താ ദക്ഷേ?" അവൾ ഒന്നു ഞെട്ടി.. എന്നിട്ട് നിമ്മിയെ നോക്കി.... "ഇവിടെ വന്നേ....." "എന്താടി..."? അവൾ അരുണിനെ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടു പോയി.... " എന്താടി?" അവൾ സാരി തുമ്പ് കൊണ്ട്‌ അവന്റെ മുഖം തുടച്ചു..... " എന്താ മുഖത്തുള്ളത്...." " എന്റെ സിന്ദൂരം...." അവൾ ഒരു കള്ള ചിരിയോടെ അത് പറഞ്ഞു പുറത്തേക്കോടി ...... അവന്‍ നിമ്മിയുടെ അടുക്കലേക്ക് ചെന്നു... "നിമ്മി നീ കണ്ടല്ലോ.... അവൾക്ക് എന്നെ എത്രത്തോളം ഇഷ്ടമാണെന്ന്..... അങ്കിത എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഞാൻ വിശ്വസിച്ചത് ലോകത്ത് ഉള്ള എല്ലാ പെണ്‍കുട്ടികളും ഒരുപോലെ ആണെന്നാണ്...... പക്ഷേ അങ്ങനെ അല്ല എന്ന് എനിക്ക് മനസ്സിലായത് ദക്ഷയിലൂടെയാണ്....ഞാൻ ഒരു വാക്ക് പോലും സ്നേഹത്തോടെ സംസാരിക്കാതെ ഇരുന്നിട്ടും അവൾ ഞാൻ ആവശ്യപ്പെടാതെ തന്നെ എന്റെ എല്ലാം കാര്യങ്ങളും എനിക്ക് വേണ്ടി ചെയ്തു തന്നു... ഇന്നു ഞാൻ വിശ്വസിക്കുന്നു അങ്കിത പോയത് അവളെക്കാൾ നല്ലത് എന്നില്‍ വന്നു ചേരാന്‍ ആയിരുന്നെന്ന്....ഒരുപക്ഷേ അങ്കിത എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരുന്നെങ്കിൽ ഒരിക്കലും അവൾക്ക് ദക്ഷയെ പോലെ ഇത്ര നിഷ്കളങ്കമായി എന്നെ സ്നേഹിക്കാന്‍ കഴിയില്ലായിരുന്നു.... അതുകൊണ്ട്‌ നീ എനിക്ക് വേണ്ടി കാത്തിരിക്കണ്ട.....ദക്ഷ മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്റേത് മാത്രമാണ്... ഞാൻ അവളുടെയും... മരണം വരെ അത് അങ്ങനെ തന്നെ ആയിരിക്കും.... " അവളുടെ കണ്ണുകൾ നിറയാന്‍ തുടങ്ങി... ഈ കണ്ണീരിനർത്ഥം നീ നിന്റെ തെറ്റുകൾ മനസ്സിലാക്കിയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു..... " അരുണേട്ടാ.. ദേ ആഹാരം എടുത്തു വച്ചിരിക്കുന്നു..... " ദക്ഷ താഴെ നിന്നും വിളിച്ചു പറഞ്ഞു.... " ആ ദാ വരുന്നു......" " അപ്പോൾ എല്ലാം പറഞ്ഞതു പോലെ....... " 2,3 വർഷത്തെ ഇടവേളക്ക് ശേഷം എഴുതിയ കഥയാണ്... അതിന്റേതായ പോരായ്മകള്‍ എല്ലാം ഉണ്ട്.....കുറവുകളെയെല്ലാം മാറ്റി നിർത്തി എന്റെ കഥ ആസ്വദിച്ച എല്ലാവർക്കും ഒരുപാട് നന്ദി........ 🙏🙏🙏🙏
36k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post