🔥എന്റെ രാവണൻ🔥 പാർട്ട്‌ 49 ആൻവി ___________________________________ "ഞാൻ പറഞ്ഞാൽ മതിയോ..... " പെട്ടന്നായിരുന്നു അങ്ങനെ ഒരു അപശബ്ദം കേട്ടത്....ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു... *ആദി* അവനെ കണ്ടപ്പോൾ തന്നെ എന്റെ നല്ല ജീവൻ അങ്ങ് പോയി... അവന്റെ കണ്ണൊക്കെ ചുവന്നു ഒരു വിധം ആയിട്ടുണ്ട്.. ആനന്ദിനെ നോക്കിയപ്പോൾ അവൻ കവിളത്തു കയ്യും വെച്ച് കണ്ണും മിഴിച്ചു നിക്കുന്നുണ്ട്.. "നീ.......നീയോ... " "അതേ ഞാൻ തന്നെ...എന്താ ഞാൻ പറഞ്ഞാൽ പോരെ..." ആദി അത് പറയുമ്പോഴും അവൻ മുഷ്ടി ചുരുട്ടി പിടിച്ചിട്ടുണ്ട്... എന്ത് നോക്കി നിക്കടാ ആനന്ദേ...ഓടി പോടാ.. ആദിക്ക് ഇപ്പൊ കൊറച്ചായി തല്ലും വഴക്കും ഒന്നുമില്ലാതെ പോവായിരുന്നു അപ്പോഴാ ഇവന്റെ എൻട്രി... "എന്താടാ...ഞാൻ പറഞ്ഞാൽ നിനക്ക് പറ്റില്ലേ .. " ആനന്ദ്ന്റെ മറുപടി കേൾക്കാതെ ആയപ്പോൾ അവൻ വീണ്ടും ചോദിച്ചു.. "ആദവ്...നീ എന്തിനാ ദേഷ്യപ്പെടുന്നത്...ഇത് ഞാനും അനുവും തമ്മിൽ ഉള്ള കാര്യം ആണ്...എനിക്ക് നീയും ആയി സംസാരിക്കാൻ താല്പര്യം ഇല്ല..അന്ന് ഇവളെ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്നേ അടിച്ചു....അതിന് മാത്രം നീ ഇവളുടെ ആരാ..ബ്രദർ ആണോ?? " ആനന്ദ് ചോദിച്ചതും ആദിയുടെ കൈ നല്ല ശക്തിയിൽ തന്നെ അവന്റെ മുഖത്തു പതിഞ്ഞു.. "ടാ നീ എന്നേ തല്ലി അല്ലേ..." അപ്പോഴേക്കും ആദി അവനെ ചവിട്ടി താഴെ ഇട്ടു.. "ആദി.. വേണ്ട നമുക്ക് പോകാം.. വാ... പ്ലീസ്.. " ഞാൻ അവനെ പിടിച്ചു വെക്കാൻ നോക്കി.. "മാറി നിക്കടി അങ്ങോട്ട്...ഞാൻ ആരാന്നു കാണിച്ചു കൊടുക്കാം..ഈ &#%$%@ മോന്...ഇവനെ ഒന്ന് കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു.. " ആദി എന്റെ കൈ തട്ടി മാറ്റി.... "അനു ഇവൻ ആരാ നിന്റെ കാര്യത്തിൽ ഇടപെടാൻ....നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഇവൻ എന്നേ അടിച്ചു..മാസങ്ങൾ എടുത്ത് ഒന്ന് റിക്കവർ അവൻ.. നിന്റെ ബ്രദർ ആണെങ്കിൽ ഇപ്പൊ എനിക്ക് അതൊന്നും ഒരു പ്രശനമല്ല...നിനക്ക് എന്നേ ഇഷ്ടമാണോ ആണെങ്കിൽ ഞാൻ നിന്നെ തന്നെ കെട്ടും.. " അവൻ പറഞ്ഞു തീർന്നതും.. ആദി വീണ്ടും അവനെ ചവിട്ടി... "നിനക്ക് എന്റെ പെണ്ണിനെ തന്നെ കെട്ടണം അല്ലേടാ... എന്നാ അതൊന്നു കാണണം.... " ആദി വീണ്ടും അവനെ അടിച്ചു കൊണ്ടിരുന്നു.. എനിക്ക് ആണേൽ കരച്ചിൽ വരുന്നുണ്ട്.. എല്ലാരും നോക്കി നിക്കാ...എനിക്ക് ആദിയെ പിടിച്ചു മാറ്റാൻ പറ്റണില്ല... 😓..ഈ ആനന്ദ് കാര്യം അറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് ആദിയെ ദേഷ്യം പിടിപ്പിക്കാണ്.. "ആദവ്...ഇനി എന്നേ തല്ലരുത്.. " "തല്ലുകയല്ല നിന്നെ ഞാൻ കൊല്ലും...നീ എന്തിനാടാ എന്റെ പെണ്ണിനെ വിളിച്ചത്... എന്തിനാന്ന്.. " ആദി പറയുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി.. അപ്പൊ ഇവൻ ആണോ ആ unknown നമ്പർ..?? ആദി എങ്ങനെ മനസിലാക്കി "പറയടാ.. പറയാൻ.. " ആദി വീണ്ടും അവനെ തല്ലി ചതക്കാൻ തുടങ്ങി.. "ആദി...പ്ലീസ് മതി... അവൻ ചത്തു പോകും.. ഇതൊരു ഹോസ്പിറ്റൽ ആണ്.. വാ ആദി... " ഞാൻ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ അവൻ എന്നേ വലിച്ച് മുന്നിൽ നിർത്തി.. __________________________________ "ഇവന് പറഞ്ഞു കൊടുക്കടി...ഞാൻ നിന്റെ ആരാന്ന്...ഞാൻ നിന്റെ ബ്രദർ... ആണോ.. ആണോടി 😠.." ഞാൻ അവൾക് നേരെ ശബ്ദം ഉയർത്തി ചോദിച്ചു.. "അല്ല.. " പെണ്ണ് കണ്ണൊക്കെ നിറച്ച് എന്നേ നോക്കി.. "പിന്നെ ആരാന്ന് കൂടി പറയടി.. " "എന്റെ... എന്റെ ഭർത്താവ്.. " അവള് അങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി... ഞാൻ അവനെ ഒന്ന് പുച്ഛിച്ചു ചിരിച്ചു.. "ഇപ്പൊ മനസിലായില്ലേ ഞാൻ ആരാണെന്ന്...നിന്നെ ഞാൻ നേരിട്ട് കാണാൻ ഇരിക്ക്യയിരുന്നു..രണ്ടെണ്ണം നേരിട്ട് തരാൻ.. .." ഞാൻ രാധുന്റെ നേരെ തിരിഞ്ഞു.... അവള് ആകെ പേടിച് നിക്കാ.. "ഇത് ഒളിപ്പിച്ചു വെക്കാൻ വേണ്ടി അല്ല ഞാൻ നിനക്ക് കെട്ടിതന്നത്.." എന്നും പറഞ്ഞു അവളുടെ കഴുത്തിൽ കിടക്കുന്ന താലി എടുത്ത് പുറത്തേക് ഇട്ടു... "എന്താ ഇവിടെ...ഇതെന്താ ചന്തയോ...??...നിങ്ങളുടെ വഴക്ക് ഒക്കെ ഹോസ്പിറ്റലിന് പുറത്ത് മതി... patients ന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്.. " ഞാൻ വീണ്ടും അവന്റെ അടുത്തേക് ചെല്ലാൻ നിന്നപ്പോൾ ആണ് സെക്യൂരിറ്റി വന്നു പറഞ്ഞത്... ____________________________________ സെക്യൂരിറ്റി അങ്ങനെ പറഞ്ഞപ്പോൾ ആദി അയാളെ പിടിച്ചു തള്ളി.. ഞാൻ അപ്പോഴേക്കും ആദിയെ പിടിച്ചു വലിച്ചു.. "ആദി... വാ...എനിക്ക് പേടിയാവുന്നു... " ഞാൻ കരഞ്ഞു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ അവൻ എന്നേ ഒരു നോട്ടം.. ഞാൻ അപ്പൊ തന്നെ താഴെ നോക്കി നിന്ന് കരഞ്ഞു... അവൻ അവിടെ ഉണ്ടായിരുന്ന ചെയർ തട്ടി തെറിപ്പിച് എന്റെ കയ്യും പിടിച്ചു പുറത്തേക് നടന്നു... ആ സമയം ആനന്ദ്ന്റെ മുഖത്തു വന്ന ഭാവം മനസിലാക്കാൻ കഴിഞ്ഞില്ല... കാറിന്റെ അടുത്ത് എത്തിയതും അവൻ എന്നേ പിടിച്ചു വലിച്ചു കാറിൽ കേറ്റി... അവൻ ബോണറ്റിൽ ആഞ്ഞു കുത്തിയപ്പോൾ.. ഞാനൊന്ന് ഞെട്ടി... _____________________________________ ആ ആനന്ദ്ന് ഇട്ട് രണ്ടെണ്ണം കൂടി കൊടുക്കാതെ എന്റെ ദേഷ്യം അടങ്ങില്ല... അന്ന് രാധുന്റെ ഫോണിൽക്ക് വിളിച്ചിരുന്നത് ആരാന്നു അറിയാൻ അവള് അറിയാതെ ഞാൻ ആ നമ്പർ അവളുടെ ഫോണിൽ നിന്ന് എടുത്തിരുന്നു.... സനു ആണ് ആരുടെ നമ്പർ ആണെന്ന് കണ്ടെത്തി തന്നത്.. അന്ന് തന്നെ അവനെ അനേഷിച്ചു നോകിയെങ്കിലും അവൻ ബാംഗ്ലൂർ ആയിരുന്നു...അന്ന് കണക്ക് കൂട്ടി വച്ചതാ.. ഞാൻ കാറിൽ കേറി ഇരുന്നു... രാധു താഴേക്കു നോക്കി ഇരിക്കുന്നുണ്ട്.. "എന്തിനാടി മോങ്ങുന്നത്.. നിന്റെ ആരേലും ചത്തോ... വാ അടക്കടി...ഇനി കരഞ്ഞാൽ ഒന്നങ്ങ് തരും ഞാൻ.. " ഞാൻ അടിക്കാൻ ഓങ്ങിയപ്പോൾ അവൾ വാ പൊത്തി പിടിച്ചു... ഞാൻ വേഗം കാർ സ്റ്റാർട്ട്‌ ചെയ്തു... യാത്രയിൽ ഉടനീളം അവൾ ഒന്നും മിണ്ടാതെ തേങ്ങി കരയുകയായിരുന്നു.. എന്തോ അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ ആയി..അവളെ ഒന്നും പറയണ്ടായിരുന്നു. ഞാൻ കാർ നിർത്തി... അവളെ നോക്കി.. പെണ്ണ് എന്നേ നോക്കുന്ന പോലും ഇല്ല.... "രാധു.. " ഞാൻ അവളുടെ ഷോൾഡറിൽ കൈ വെച്ചതും അവൾ തട്ടി മാറ്റി.. എനിക്ക് ദേഷ്യം വന്നു... ഞാനൊന്ന് കണ്ണിറുക്കി അടച്ചു തുറന്നു.. "സോറി... " ഞാനവളുടെ ചെവിയിൽ പറഞ്ഞു.. എന്നിട്ടും പെണ്ണ് ഒന്നും മിണ്ടാതെ ഇരിക്ക്യ... പിന്നെ ഒന്നും നോക്കിയില്ല ഒരു കിസ്സ്‌ അങ്ങ് കൊടുത്തു.. അപ്പൊ തന്നെ പെണ്ണ് എന്നേ പിടിച്ചു തള്ളി... "ഡീീ 😠.. " "പോടാ...എന്നോട് മിണ്ടണ്ട... പൊക്കോ.. " എന്നും പറഞ്ഞു പെണ്ണ് എന്നേ അടിക്കാനും മന്താനും തുടങ്ങി.. ഞാൻ അവളെ കെട്ടിപിടിച്ചപ്പോൾ പെണ്ണ് ഭയങ്കര കരച്ചിൽ.. "സങ്കടായോ... " "ഹ്മ്മ്.. " അവളൊന്നു മൂളി.. "അയ്യേ ഞാൻ നിന്നോട് അല്ല ചോദിച്ചത്... എന്റെ ബേബിയോട് ആണ്... അവനു സങ്കടം ആയോന്ന ചോദിച്ചത്.." ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് എന്റെ നെഞ്ചിൽ ഒരു കടി.. "ആഹ് ഡീീ എനിക്ക് വേദന ഉണ്ട് ട്ടോ... " "വേദനിക്കണം... അതിന് തന്നെയാ കടിച്ചത്... " "പോടീ അടക്കാകുരുവി...." "എന്തിനാ ആദി അവനെ അടിച്ചത്..." എന്നും പറഞ്ഞു പെണ്ണ് എന്റെ നെഞ്ചിലേക്ക് കിടന്നു.. "പിന്നെ ഞാൻ എന്താ വേണ്ടത് അവനെ കെട്ടിപിടിച്ചു ഉമ്മാ വെക്കണോ? " "അവൻ അറിയാതെ പറഞ്ഞതല്ലേ....അടിക്കേണ്ടയിരുന്നു.. " "അടിക്കല്ല കൊല്ലും ഞാൻ...നിനക്കും ഒന്നു തരണം പിന്നെ അന്ന് വേണ്ടന്ന് വെച്ചതാ... " "എന്നേ എന്തിനാ അടിക്കുന്നെ... ഞാൻ എന്താ ചെയ്തത്.. " "നിന്നോട് ഞാൻ ചോദിച്ചതല്ലേ ആരാ വിളിച്ചത് എന്ന് അപ്പൊ നീ എന്താ പറഞ്ഞത് റോങ്ങ്‌ നമ്പർ എന്നല്ലേ.. " "അത് പിന്നെ... എനിക്ക് അറിയില്ലായിരുന്നു അവൻ ആണ് വിളിച്ചത് എന്ന്... ഒന്നും മിണ്ടിയില്ലല്ലോ...അല്ല അവൻ എന്തിനാവും വിളിച്ചത്.. " "നിന്നെ കെട്ടിക്കോട്ടേ എന്ന് ചോദിക്കാൻ ആവും...എന്നോട് നീ പറയാത്തതിന് ഒന്നും തരണം എന്ന് വിചാരിച്ചതാ..പിന്നെ തറവാട്ടിൽ പോക്കും എല്ലാം ആയി ഞാൻ അത് പറയാതെ ഇരുന്നതാ.. " ഞാൻ അതൊക്കെ പറയുമ്പോൾ അവൻ ഒന്നും മിണ്ടാതെ എന്റെ നെഞ്ചിൽ തലവെച്ചു കിടക്കാ.. "എന്നാലും അവനെ അത്ര അടിക്കണ്ടായിരുന്നു...ഒരു ചെറിയ കാര്യത്തിന് ഇത്രക്ക് ദേഷ്യം വേണോ.." "ആ വേണം... നിന്നോട് ആരും അങ്ങനെ ഒന്നും സംസാരിക്കുന്നത് എനിക്ക് ഇഷ്ടല്ല..അത് ഞാൻ അവന്റെ നമ്പർ ഫോണിൽ ബ്ലോക് ചെയ്തത്....പിന്നെ കോളേജിൽ ഉള്ളപ്പഴേ എനിക്ക് അവനെ കണ്ണിൽ കണ്ടൂടാ.. " ഞാൻ പറഞ്ഞപ്പോൾ പെണ്ണ് ചിരിക്ക്യ.. "പിന്നെ ആരെ ആവോ എന്റെ രാവണന് കണ്ണിൽ കാണാൻ ഇഷ്ടം." അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.. "എനിക്കോ...?? എനിക്ക് എന്റെ ചുന്ദരികുട്ടിയെ മാത്രം കണ്ടാൽ.. മതി.. " ഞാൻ ഒരു കള്ള ചിരിയാലെ അതും പറഞ്ഞു.. "അയ്യടാ...ഒലിപ്പിക്കാതെ വണ്ടി എടുക്ക് ചെക്കാ.. " എന്നും പറഞ്ഞു അവൾ നേരെയിരുന്നു.. ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു കാർ സ്റ്റാർട്ട്‌ ചെയ്ത് അവളുടെ വീട്ടിലേക് വിട്ടു... ____________________________________ "ടി.. വീട്ടിൽ ആരോടും പറയാൻ നിക്കണ്ട...അവര് അറിയുമ്പോൾ അറിഞ്ഞോളും.. " വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ആദി പറഞ്ഞത്.. "അതിന് ഞാൻ ഇവിടെ ആരോടും പറയാറില്ലല്ലോ.." "ഇവിടെ അല്ല അമ്മയോടും ഡാഡിയോടും പറയുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.. " "ഹ്മ്മ്..ഇക്കാര്യം ഉറപ്പായും ഏട്ടനും അച്ഛനും അറിയും.. . " "അത് അപ്പോൾ നോക്കാം നീ ആയിട്ട് പറയാതെ ഇരുന്നാൽ മതി..." ഞാൻ ഒന്ന് തലയാട്ടി കൊടുത്തു വേഗം ഇറങ്ങി അകത്തേക്കു പോയി. "അച്ചൂ.... അച്ചൂ.. " "കിടന്നു കാറാതെ.. പെണ്ണെ.. ഞാനിവിടെ ഉണ്ട്.. " എന്നും പറഞ്ഞു അച്ചു വരുന്നത് കണ്ടപ്പോൾ ഓടി ചെന്ന് അങ്ങ് കെട്ടിപിടിച്ചു.. "ഡീീ... പെണ്ണെ. ഇങ്ങനെ ഓടാതെ.. ഇപ്പൊ പഴയത് പോലെ അല്ല . " "അങ്ങനെ പറഞ്ഞു കൊടുക്ക് അച്ചു.. ഇവൾക്ക് തീരെ ശ്രദ്ധയില്ല... " ആദി പറയുന്നത് കേട്ട് ഞാൻ അവനെ തുറിച്ചു നോക്കി...അവൻ ഇതൊന്നും മൈൻഡ് ചെയ്യാതെ അച്ചുനോട് സംസാരിക്കാ.. "അല്ല അച്ഛൻ എവിടെ അച്ചു..ഓഫിസിൽ പോയോ ." "ഇല്ല മോനേ അവൻ ഇപ്പോ വരും പുറത്ത് പോയതാ.. " "അല്ല അച്ചു ചേച്ചി വിളിച്ചോ..." ഞാൻ ചോദിച്ചു. "ഇന്നലെ വിളിച്ചിരുന്നു...നിന്നെ വിളിക്കാറില്ലേ.. " "കൊറേ ആയി എന്നേ വിളിച്ചിട്ട്.. " ഞങ്ങൾ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അച്ഛൻ വന്നത്... "ആഹ് എത്തിയോ രണ്ട് പേരും... " "ആ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി നേരെ ഇങ്ങോട്ട് വന്നതാ.." ആദി ആണ്.. "ആഹാ എന്ന് ഡോക്ടർ എന്ത് പറഞ്ഞു... കൊഴപ്പം ഒന്നുല്ലല്ലോ.. " "പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല.. പിന്നെ റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടുണ്ട്.." ആദി പറയുന്നത് കേട്ട് അച്ചു എന്റെ ചെവിയിൽ പിടിച്ചു.. "ആഹ് അച്ചു വിട്.." "മോൻ പറഞ്ഞത് കേട്ടില്ലേ.. ഇനി അടങ്ങി ഇരുന്നോണം.. ഓട്ടവും ച്ചാട്ടവും ഒന്നും പാടില്ല.. " 'ആ കേട്ടു.. ഞാൻ ഒതുങ്ങി ഇരുന്നോളാം.." "അച്ചു.. ഇവൾക്ക് തീരെ അനുസരണ ഇല്ല..." ആദിയും അച്ചുന്റെ ഒപ്പം കൂടി.. "ആണോ... എന്നാ കൊറച്ചു ദിവസം ഇവളെ ഇവിടെ നിർത്തിക്കോ.. ഞാൻ നോക്കാം.. " അച്ചു പറയുന്നത് കേട്ട് എനിക്ക് ചിരിയാണ് വന്നത്... ആദി ആണേൽ പറഞ്ഞത് അബദ്ധം ആയി പോയി എന്നാ ഭാവത്തിൽ നിക്കാ... ___________________________________ ദൈവമേ പണി പാളിയോ...അച്ചു ഇവളെ ഇവിടെ നിർത്താൻ പറയും എന്ന് വിചാരിച്ചില്ല.. "എന്താ മോനേ കുറച്ച് ദിവസം രാധുനെ ഇവിടെ നിറത്തോ.. " ഏയ്‌ അതൊന്നും പറ്റില്ല.. ഇവിടെ നിർത്താൻ ഒന്നും പറ്റില്ല... എന്നൊക്കെ പറയണം എന്നുണ്ട്... അങ്ങനെ പറയുന്നത് മോശം അല്ലേ... "എനിക്ക് വിരോധം ഒന്നുല.. ഇവൾക്ക് താല്പര്യം ഉണ്ടേൽ നിന്നോട്ടെ.. " ഞാൻ പന്ത് രാധുന്റെ കോർട്ടിലേക്ക് ഇട്ടു.. ___________________________________ ദൈവമേ ഞാനിപ്പോ എന്താ പറയാ...ഇവിടെ നിക്കാന്ന് പറഞ്ഞാൽ ആദി എന്നേ പച്ചക്ക് തിന്നും ... "അത് അച്ചു...ഞാൻ.... ഞാൻ പിന്നെ ഒരിക്കൽ നിൽക്കാം.. " "ഓഹോ നിനക്ക് നിന്റെ കെട്ട്യോനെ വിട്ടു നിക്കാൻ വയ്യേ . " അച്ചു അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി .. ഇവിടെ നിക്കണം എന്നൊക്കെ ഉണ്ട് അച്ചു പക്ഷേ എന്റെ രാവണൻ സമ്മതിക്കണ്ടേ... ഞാൻ ഇവിടെ നിലക്കാത്തതിൽ അച്ചൂന് പരിഭവം ഉണ്ടെന്ന് എനിക്ക് അറിയാം.. സാരല്ല്യ.. ആദിയെ പിണക്കാൻ എന്നേ കൊണ്ട് പറ്റില്ല... ഞങ്ങൾ ഒരുപാട് നേരം അവിടെ ചിലവഴിച്ചു... പോകുമ്പോൾ അച്ചു ഒന്നുകൂടെ എന്നോട് അവിടെ നിന്നോളാൻ പറഞ്ഞെങ്കിലും... ആദി ആരും കാണാതെ എന്നോട് nooo എന്ന് പറഞ്ഞു... എനിക്ക് സങ്കടം ഒന്നും തോന്നിയില്ല.. എന്നോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ അവൻ പറയുന്നത്... കാറിന്റെ അവിടെ എത്തിയതും ആദിക്ക് ഒരു കാൾ വന്നു അവൻ മാറി നിന്ന് സംസാരിക്കാൻ പോയി ... ഞാൻ അച്ഛനോടും അച്ചുനോടും സംസാരിക്കാൻ നിന്നു.. _________________________________ "ഹാ ഡാഡി...എന്തിനാ വിളിച്ചത്.. " "ആദി...നീ എന്താ ഈ കാട്ടി കൂട്ടുന്നത്..." "ഞാൻ എന്ത് ചെയ്തെന്നാ ഡാഡി പറയുന്നത്..." "നീ ഒന്നും ചെയ്തില്ലേ..എന്തിനാടാ ഹോസ്പിറ്റലിൽ തല്ല് ഉണ്ടാക്കിയത്..." ഓഹോ ഇത്ര പെട്ടന്ന് അവിടെ എത്തിയോ... "അത് പിന്നെ...കാര്യം ഉള്ളത് കൊണ്ടാ ..." "നീ എവിടെ പോയാലും എന്തേലും ഒപ്പിച്ചു വെക്കുമല്ലോ..." "ഡാഡി ഇതെങ്ങനെ അറിഞ്ഞു...?? " "എന്നേ അറിയിക്കാൻ ആളുകൾ ഉണ്ട്...അല്ല എങ്ങനെ അറിയിക്കാതെ ഇരിക്കും അങ്ങനെ ആണല്ലോ എന്റെ പൊന്നുമോന്റെ പരാക്രമങ്ങൾ.. ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു അനേഷിച്ചു.. ആ പയ്യനെ ആ ഹോസ്പിറ്റലിൽ തന്നെ aadmit ചെയ്തു.. " ആഹാ അവനു ക്യാഷ് ലാഭം.. അല്ല പിന്നെ.. അതിന് മാത്രം ഞാൻ കൊടുത്തില്ലല്ലോ?? "അതിനിപ്പോ എന്താ .. ഞാൻ ആ കേസ് ക്ലോസ് ചെയ്തു...ഇനി എന്നോട് അതിനെ കുറിച്ച് പറയണ്ട...ഞാൻ വെക്കുവാ.. " എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി.. എല്ലാ കാര്യവും ഡാഡിയുടെ ചെവിയിൽ എത്തിക്കാൻ ആരേലും കാണും.. ബ്ലഡി നാട്ടുകാർ തന്നെ അല്ലാതെ ആരാ.. ഞാൻ രാധുന്റെ അടുത്തേക് ചെന്നു... അവളേം കൂട്ടി അവിടെന്ന് ഇറങ്ങി... പെണ്ണിന് നല്ല ആഗ്രഹം ഉണ്ട് ഇവിടെ നിക്കാൻ ... പക്ഷേ എന്ത് ചെയ്യാനാ എനിക്ക് ഇവളെ കാണാതെ പറ്റില്ല... "രാധു...നിനക്ക് അവിടെ നിക്കണം എന്നുണ്ടോ..? " ഡ്രൈവിങ് ന്റെ ഇടയിൽ ഞാൻ ചുമ്മാ ചോദിച്ചു.. "ഹ്മ്മ് ഉണ്ടായിരുന്നു...പക്ഷേ നിനക്ക് വിഷമം ആവില്ലേ.. " "പിന്നേ... തീർച്ച ആയും.. അതല്ലേ ഞാൻ വേണ്ട എന്ന് പറഞ്ഞത്.. " "നീ ഹാപ്പി ആയാല്ലോ അപ്പൊ ഞാനും ഹാപ്പി...എനിക്ക് എന്റെ ആദിയുടെ കൂടെ നിന്നാൽ മതി.. " എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. "നല്ല മോള്.. " ഞാൻ അവളുടെ തലയിൽ ചുംബിച്ചു.. യാത്രക്ക് ഇടയിൽ ആണ് നിരഞ്ജൻ വിളിച്ചത്.. ഞാൻ കാർ സൈഡ് ആക്കി കാൾ അറ്റൻഡ് ചെയ്തു... "എന്താടാ.. " "ടാ നീ എവിടെയാ.. വീട്ടിൽ ആണോ..? " "അല്ലടാ ഞാൻ പുറത്ത.. എന്താ വിളിച്ചേ.. " "ഒന്നുല..ചുമ്മാ ഒന്ന് കറങ്ങാം എന്ന് കരുതി വിളിച്ചതാ.. " "സോറി മാൻ ...ഇപ്പൊ കൂടെ രാധു ഉണ്ട്.. " "ആണോ.. എന്റെ വീട്ടിലേക് വാടാ..." "അത് വേണോ.. " "എടാ വാടാ പ്ലീസ്.. എന്റെ അമ്മയുണ്ട് ഇവിടെ.. " അവൻ നിർബന്ധിച്ചപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയി... അവന്റെ വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മ ഭയങ്കര സ്വീകരണം ആയിരുന്നു.. അവിടെന്ന് ലൈറ്റ് ആയിട്ട് ഓരോ ജ്യൂസ്സും കുടിച്ചു... രാധു ഒരു sipp കുടിച്ചു..ഇനി കുടിച്ചാൽ ഛർദിക്കും എന്ന് പറഞ്ഞു പെണ്ണ് മതിയാക്കി.. ഞങ്ങൾ ഇറങ്ങാൻ നിന്നപ്പോൾ ആണ് വീടിന്റെ മുന്നിൽ കാർ വന്നു നിന്നത്..അതിൽ നിന്നും ഒരാൾ ഇറങ്ങി വന്നു "ആ ആദി ഇത് എന്റെ അങ്കിൾ ആണ്..ആളൊരു ഡോക്ടർ ആണ്.." ആദി അയാളെ പരിജയപെടുത്തി തന്നു.. "അങ്കിൾ ഇതെന്റെ ഫ്രണ്ട് ആദി.. " അവൻ പറയുന്നത് കേട്ട് അയാൾ എന്നേ ഒരു നോട്ടം നോക്കി.. "ഞാൻ എവിടേയോ കണ്ടിട്ട് ഉണ്ടല്ലോ.. " അയാൾ എന്നേ അടിമുടി ഒന്ന് നോക്കി...എനിക്ക് അത് തീരെ ഇഷ്ടായില്ല.. "ഡോക്ടർ ഗോപിനാഥ് ന്റെ ആരേലും ആണോ?? " തുടരും.. #📙 നോവൽ
62.1k കണ്ടവര്‍
27 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post