💞MeharNishan💞 P@RT 83 (2) ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ "ടി കള്ളി എന്താടി അവിടെ നില്കുന്നെ ഇങ് വാ " ഞമ്മള് വേഗം അങ്ങോട്ട് ചെന്ന് "എന്തിനാ കാകു ഉപ്പിയെ ഇങ്ങനെ സങ്കടപെടുത്തുന്നെ ഉപ്പിക്ക് നല്ലോണം സങ്കടം ഉണ്ട്" "അതൊക്കെ ഈ നിഷാൻ പോലീസ് ആകുമ്പോ അങ്ങ് മാറിക്കോളും " "ഇക്കാക് അത്രക് ഇഷ്ടം ആണോ പോലീസ് ആവാൻ" "Yaa.. ufcourse.... " "ഇന്നെകാളും ഇഷ്ടം ആണോ" "എന്തോ എങ്ങനെ " "ഇക്കാക് മെഹ്റുവിനെ ആണോ ഇഷ്ടം അതോ പോലീസ് ആണോ.. " "അങ്ങനെ ചോദിച്ചാൽ " ഞമ്മള് ഇക്കാടെ വായിൽ നിന്ന് വീഴുന്നത് കേൾക്കാൻ കൊതിയോടെ നിന്നു "മം പറ..." "അത്.. പോലീസ് തന്നെയാ.. അത് കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളു.. ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് അതിന് അതിനോളം ഇഷ്ടം ഇപ്പോ എന്റെ മനസ്സിൽ മറ്റൊന്നിനോടും ഇല്ല.." ഇക്ക അത് പറഞ്ഞതും എവിടെയോ ഒന്ന് കൊണ്ട് പക്ഷെ ഞമ്മള് അത് മുഖത് പ്രകടിപ്പിച്ചില്ല ഞമ്മള് ഇക്കാക് ചിരിച്ചുകൊടുത്തു ഞാൻ പോട്ടെ എന്ന് പറഞ്ഞ് ഇങ് പൊന്നു .. ഞമ്മള് മെല്ലെ ബാൽകെണിയിലേക്ക് നടന്നു.. ഇക്ക പറഞ്ഞതിൽ എന്താ തെറ്റ് ഇക്കാക് ഇഷ്ടം ഉള്ളത് ഇക്ക പറഞ്ഞ് അത്രയല്ലേ ഉള്ളു... എന്നാലും ഇക്കാക് അപ്പോ ഇന്നേ ഇഷ്ടം ഇല്ലേ... എന്നെ നല്ലം ഇഷ്ടം ആയോണ്ട് അല്ലെ ഇങ്ങനെ ഓരോ അടിയുണ്ടാകുന്നെ .. ഹോ ചിലപ്പോ അത് അനിയത്തി ആണെന്ന് കരുതി ആവും.. അല്ലേലും ഞാൻ അനിയത്തി തന്നെ അല്ലെ.. അല്ലെ.. എന്റെ റബ്ബേ എനിക്കിനി വല്ല പ്രേമവും ആണോ പടച്ചറബ്ബേ മുട്ടേന്നു വിരിഞ്ഞില്ല അപ്പോഴേക്കും അനക്ക് പ്രേമോ വേണ്ട മെഹ്രു വേണ്ട ഇതെങ്ങാനും അർഷു അറിഞ്ഞാൽ എന്നെ പഞ്ഞിക്കിടും .. എന്തിന് അർഷു ഷാനുക്ക തന്നെ അറിഞ്ഞാൽ എന്നെ തല്ലി കൊല്ലും വേണ്ട മെഹ്രു വേണ്ട മായ്ച്ചു കള വേഗം മായ്ച്ചു കള പെട്ടന്ന് ആണ് ആരോ "ബൗ" എന്ന് പറഞ്ഞ് എന്റെ മുന്നിലേക്ക് ചാടിയതും ഞമ്മള് പേടിച്ചു മുഗം പൊത്തി ഞമ്മള് മുഖത്തെ കയ്യ് മാറ്റി അതാരാണെന്ന് നോക്കിയതും ദേ നില്കുന്നു ഷാനുക്ക ചിരിച്ചോണ്ട് ഞമ്മളെ നോക്കി "ഹോ കാകു ആണോ ഞാൻ പേടിച്ചു " "എന്താ ഇയ്യ്‌ ഒന്നും മിണ്ടാതെ പോയി അനക്ക് സങ്കടം ആയോ" "എനിക്കെന്തിന് സങ്കടം ഇക്കാക് ഇഷ്ടം എന്താണെന്ന് ഇക്ക പറഞ്ഞ്... അതിനിപ്പോ എനിക്ക് സങ്കടം പെടാൻ എന്തിരിക്കുന്നു " ഞമ്മള് വേഗം ബാൽകെണിയിൽ പോയി കാലൊക്കെ കയറ്റി വെച്ചു പുറത്തേക്ക് നോക്കിയിരുന്നു... പെട്ടന്ന് ഇക്ക എന്റെ മുന്നിൽ വന്നിരുന്നു എന്റെ കാൽ പിടിച്ചു വലിച്ചു ഇക്കാടെ മടിയിലേക്ക് ആയി വെച്ചു "മെഹ്രു കുട്ടി പിണങ്ങിയിരിക്യാ" .. "ഹും ഞാൻ എന്തിന് പിണങ്ങുന്നേ" "എനിക്ക് പോലീസ് കഴിഞ്ഞാ എന്താ ഇഷ്ടം എന്ന് ചോദിക്കേടി കള്ളി " "ഹും ആരായാലും എനിക്കെന്താ ആരെവേണേലും പോയി ഇഷ്ടപ്പെട്ടോ" "അങ്ങനെയാണോ എന്നാ ഒന്ന് സെലെറ്റ് ചെയ്യ്" "എന്ത് " "വെയിറ്റ്... " എന്ന് പറഞ്ഞ് ഇക്ക ഇക്കാടെ ഫോൺ എടുത്തു എന്നിറ്റ് അതിൽ ഓരോ ഫോട്ടോകൾ എനിക്ക് കാണിച്ചു തന്നു "എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ ആണ് നോക് എന്തൊരു മൊഞ്ചത്തികൾ ആണെന്ന് ഇതിൽ ദേ ഇവൾ ഷഫീറ എങ്ങനെയുണ്ട് നല്ല ലുക്ക്‌ അല്ലെ..." ഹോ ഈ കൊരങ്ങൻ അവൻ ഇഷ്ടമുള്ള അവന്റെ ജോബ് തെരഞ്ഞെടുക്കാൻ പറ്റിയെങ്കിൽ ഇതും അങ്ങ് ഒറ്റക്ക് നോക്കിക്കൂടെ എന്നോട് പറയണോ തൊരപ്പൻ എനിക്ക് അടിയിൽ നിന്ന് തരിച്ചു കയറുന്നുണ്ട്... ഞമ്മള് ഇക്കയെ ഒന്ന് തുറിച്ചു നോക്കി "ഹോ ഇഷ്ടപെട്ടില്ലേ എന്നാ ഇത് നോക് ഇത് ജുസൈന ഇത് പൊളിച്ചില്ലേ എനിക്ക് നല്ല മാച്ച് അല്ലെ " ഞമ്മള് ഒന്നൂടെ തുറിച്ചു നോക്കി "അതും പറ്റിയില്ലേ ഇന്നാ ഇത് നോക്ക് ഇത് നസീഹ ഇവൾ പൊളിയാ ഒടുക്കത്തെ ലുക്ക്‌ അല്ലെ നോക്ക് മെഹ്രു " ഹോ ഇന്റെ റബ്ബേ തലക്ക് പിരാന്ത് പിടിക്കാൻ തുടങ്ങി ക്ഷമന്റെ നെല്ലിപ്പലക ഒക്കെ ഇളകി .... "എന്താ മെഹ്രു ഇങ്ങനെ നോക്കുന്നെ അതും പറ്റിയില്ലേ എന്നാ ഇത് നോക്ക് ലാസ്റ്റ്... ഇത് ഫർസീന ഒന്ന് നോക്ക് മെഹ്രു എന്നാ ലുക്ക്‌ ആണ് ഇയ്യ്‌ നോക്ക് പെണ്ണെ കണ്ണ് തളളി പോയില്ലേ... " ഹോ ഞമ്മക്ക് ദേഷ്യം അടീന്ന് ചൊറിഞ്ഞു കയറി ഇരുന്നിടത് നിന്ന് ആരോ ഞമ്മളെ പൊക്കി എണ്ണിപ്പിച്ചു ഞമ്മള് ആ ഫോൺ വാങ്ങി ഒരറ്റ ഏർ അങ്ങേരിഞ്ഞു .... ഹും അല്ല. വേണ്ട വേണ്ടാന്ന് വേകുമ്പോ തലക്കേറാ ഓൻ.. പെട്ടന്ന് ആണ് ഞമ്മൾക്ക് ശെരിക്കും സ്വബോധം വന്നത് ഞമ്മള് ഇക്കാടെ ഫോൺ നോക്കിയതും ദേ ആ ചില്ലൊക്കെ പൊട്ടികിടക്കുന്നു അള്ളോ ഇച് പേടിയാവുന്നു ഞമ്മള് ഇക്കാനെ ഒന്ന് നോക്കിയതും ദേ എന്നേം തുറിച്ചു നോക്കി നില്കുന്നു ഞമ്മള് ഇക്കാക് ഒന്ന് നൈസ് ആയി ഇളിച്ചോടുത്തു "Chori....." പെട്ടന്ന് ആണ് ഇക്ക പൊട്ടിച്ചിരിക്കാൻ തുടങ്ങിയത് പടച്ചറബ്ബെ ഫോൺ പൊട്ടിയപോ ചെക്കൻ ഇനി വല്ല ഭ്രാന്ത് ആയോ.. "ഹാ ഹാ ഹാ ഇന്നാലും ഇന്റെ മെഹ്രു ഇയ്യ്‌ ഇന്റെ ഫോൺ പൊട്ടിച്ചു കളഞ്ഞല്ലോ എന്ത് പറ്റി നിനക്ക് " ഞമ്മളെ ഒരുമാതിരി ആക്കിനോക്കി പിരികം ഒക്കെ പൊക്കി നോക്കുന്നുണ്ട് "അ... അത് അതുപിന്നെ എന്റെ കയ്യിന്ന് അറിയാതെ വീണത് ആണ് " "ആണോ എന്നിറ്റ് കണ്ടപ്പോ എനിക്ക് നീ ദേഷ്യത്തിൽ വലിച്ചെറിഞ്ഞത് പോലെയാണല്ലോ തോന്നിയത്" "ഹാ തോന്നിയത് ആണ് ഇക്കാക് തോന്നിയത് ആവും " "മ്മ്മ് മം ആയ്കോട്ടെ നിന്നെ ഞാൻ എടുത്തോണ്ട് കേട്ടോടി " എന്ന് പറഞ്ഞ് ഇക്ക പോയി .. ഹോ സമദാനായി ... ഞമ്മള് പിന്നെ അവിടെ നിന്നില്ല വേഗം വീട്ടിൽ പോയി... അങ്ങനെ ദിവസങ്ങൾ പലതും കടന്ന് പോയി എല്ലാം തീർന്നെന്ന് കരുതി സതോഷിച്ചാ എനിക്ക് തെറ്റിയിരുന്നു... ഷാനുക്കയുടെ പോലീസ് അവനെമെന്നുള്ള ആവശ്യത്തെ ചൊല്ലി പിന്നെ എന്നും വീട്ടിൽ വഴക്ക് ആയി ദിനം പ്രതി അത് കൂടി കൂടി വന്നു..... അവസാനം ഷാനുക്ക ഇവിടെ നിന്ന് മാറി ഹോസ്റ്റലിൽ പോയി പഠിക്കാൻ തുടങ്ങി..... ഇനി ഇങ്ങോട്ട് ഒരു വരവ് ഉണ്ടേൽ അത് പോലീസ് ആയിട്ട് ആവുമെന്ന് വെല്ലുവിളിച്ചു ആയിരുന്നു ഇക്ക പോയത് അന്ന് അവസാനമായി ഇക്ക വീട് വിട്ടിറങ്ങി പോയത് മാത്രമേ എനിക്ക് ഓർമയിൽ സൂക്ഷിക്കാൻ ഉണ്ടായിരുന്നുള്ളു ഒരു വാക്ക് മിണ്ടാൻ പോലും കഴിഞ്ഞില്ല... വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നിയിരുന്നു... എല്ലാം അടക്കി പിടിച്ചു ഞാൻ മുന്നോട്ട് ജീവിച്ചു....അങ്ങനെ ഇരിക്കെ ഞമ്മടെ 9 ആം പിറന്നാളിന്ന് ഇക്കാക്ക എനിക്കും അർശുവിനും രണ്ട് സുന്ദരി പൂച്ചകളെ വാങ്ങി തന്നു എന്റെ പൂച്ചക്ക് ഞാൻ പപ്പി എന്നും അർഷുവിന്റെ പൂച്ചക്ക് മാഗിയെന്നും ഞങ്ങൾ പേര് കൊടുത്തു... ഞങ്ങൾ ആ പൂച്ചകളോട് വല്ലാണ്ട് അങ്ങ് അടുത്ത് അതുപോലെ തന്നെ മാഗിയും പപ്പിയും വല്ലാണ്ട് ഗുഡ് ഫ്രഡ്സ് ആയി പപ്പിയിലത്തെ മാഗി ഒന്നും കഴിയില്ലെന്ന് വരെ ആയി അത്രക്ക് അവർ കൂട്ടായി എന്നെയും അർശുവിനെയും പോലെ .... അങ്ങനെ 5 ആം ക്ലാസ്സിലേക്ക് ഞമ്മള് എത്തി അതും പുതിയ സ്കൂളിലേക്ക്.... അവിടെ സഫുക്ക ഉണ്ടായിരുന്നു 7 ക്ലാസ്സിൽ അങ്ങനെ ഞമ്മള് ഇന്ന് സ്കൂളിൽ പോവ്വാണ്... രാവിലെതന്നെ അലറി വിളിച്ചോണ്ട് ഞമ്മള് എണിറ്റു "ഇക്കാക്ക ഓടി വായോ ബേഗം വായോ വേഗം... " അപ്പോഴേക്കും സഫുക്കയും സ്ററാജുക്കയും സജ്ജുകയും എല്ലാരും എത്തി "എന്താ മോളെ എന്ത് പറ്റി " "ഇന്നും കിട്ടി ഇക്ക എനിക്ക്" "എന്ത് " "ഉമ്മ " "ഉമ്മ അടുക്കളയിൽ ആണ് " "ആ ഉമ്മ അല്ല കിസ്സ് " "എന്റെ മെഹ്രു നിനക്ക് വട്ടുണ്ടോ " "ഇല്ല ഇക്ക സത്യ ഇന്നും രാത്രിആരോ വന്നെന്നെ കിസ്സ് ചെയ്തു " "എന്നാ പിന്നെ അനക്ക് ആ കിസ്സ് കിട്ടുന്ന ടൈമിൽ തന്നെ അയാളെ പിടിച്ചു വച്ചൂടെ " "അത് അപ്പോ ഞാൻ അറിയുന്നില്ലേയ് രാവിലെ ആണേൽ അങ്ങനെ ഉണ്ടായി എന്നൊരു തോന്നൽ " "തോന്നലാ വെറും തോന്നൽ " "ദേ ഇക്കാക്ക സീരിയസ് ആവ് ' "മതി ഓരോ നുണ പറഞ്ഞത് ഇന്ന് ക്ലാസ്സിന് പോണ്ടേ " "പോണോ " "പിന്നെ പോവണ്ട വേഗം എനിക്ക് പെണ്ണെ " "ഹും ആയ്കോട്ടെ " അങ്ങനെ ഞമ്മള് എണ്ണിച്ചു ഫ്രഷ് ആയി റെഡി ആയി എന്നാലും എന്നെ ഇങ്ങനെ ഇടക്ക് ഇടക്ക് ആരാ റബ്ബേ ഇങ്ങനെ വന്നു കിസ്സ് ചെയുന്നു ഹോ ഈ ഇക്കകാരോട് പറഞ്ഞാൽ ആണേൽ ഓൽ വിശ്വസിക്കുന്നും ഇല്ല എനിക്കാണേൽ ഒറ്റക്ക് ഉറങ്ങി ശീലവും ആയി അല്ലേൽ ഉമ്മിന്റെ അടുത്ത് പോയി കിടക്കമായിരുന്നു ... എന്തായാലും ആ കള്ളനെ ഒരിക്കൽ ഞാൻ പിടിക്കും... അങ്ങനെ ഞമ്മള് താഴേക്ക് ഇറങ്ങി ഫുഡ്‌ ഒക്കെ കഴിച്ചു എന്നിട്ട് എല്ലാരോടും സലാം ഒക്കെ പറഞ്ഞ് കാറിൽ കയറി എന്നിറ്റ് അരശുവിനെയും ഡ്രൈവർ ഇക്ക കയറ്റി ഞങ്ങൾ സ്കൂളിലേക്ക് വിട്ടു...അങ്ങനെ സ്കൂളിൽ എത്തി ക്ലാസ്സിൽ കയറി... ക്ലാസ്സൊക്കെ പിന്നെ പറയണ്ടല്ലോ very ബോർ.. അങ്ങനെ ഇന്റർവെൽ ആയപ്പോൾ ഞാനും അർഷുവും ബാഗിൽ നിന്ന് മിട്ടായി എടുത്തു മുണുങ്ങി പുറത്തുകൂടെ നടക്കുമ്പോൾ ആണ് ഒരുത്തൻ വന്നു എന്റെയും അർഷുവിന്റെയും മിട്ടായി തട്ടിപ്പറിച്ചത് ... ഹോ വല്ലാത്ത സങ്കടം തോന്നി പെട്ടന്ന് ആയിരുന്നു ആരോ വന്നവരെ ചവിട്ടി തെറിപ്പിച്ചത് അത് ആരാണെന്ന് നോക്കിയതും ഒരു പെൺകുട്ടി ആയിരുന്നു കാണാൻ നല്ല മൊഞ്ചുള്ള ഒറു ക്യുട്ട് ഫേസ് ആയ നല്ലൊരു പെൺകുട്ടി ഹോ ഇവൾ ആൾ കൊള്ളാല്ലോ "ഇനി നീ ഇങ്ങനെ ചെയ്യോടാ " "ഇല്ല srry" എന്ന് പറഞ്ഞവൻ ഓടി ഞങ്ങൾ രണ്ടാളും അവളെ നോക്കിയപ്പോൾ അവൾ ഞങ്ങൾക്ക് വേറെ മിട്ടായി തന്നു ഞങ്ങൾ അത് വാങ്ങി. "Hi ഞാൻ ....ഹന്ന ഹകീം... " "Hi ഞാൻ മെഹ്‌റിയ നിഖാബ്.. മെഹ്രു" "ഞാൻ അർഷാന മാലിക്.. അർശു" "നീ ആൾ കൊള്ളാല്ലോ കാരാട്ട ഒക്കെ പഠിച്ചിട്ട് ഉണ്ടോ" "ഏയ് ഇല്ല അവനെ എനിക്കറിയാം അതുകൊണ്ട് തല്ലി എന്നുള്ളു... " "ഓഹോ ഞാൻ കരുതി നീ കാരാട്ട ഒക്കെ പഠിച്ചു കാണും എന്ന് " "ഇനി അങ്ങനെ കരുത്തുന്നതിൽ എനിക്ക് ബുദ്ധിമുട്ട് ഒന്നുല..." "ഹോ കള്ളി അല്ല നീ ഏതാ ക്ലാസ്സ്‌ " "ഞാൻ 5-B" "യെ ഞങ്ങളും അതിലാ" "ആണോ " "ഹാ എന്നിറ്റ് നിന്നെ കണ്ടത്തെ ഇല്ലല്ലോ " "അതിനെന്താ ഇപ്പോൾ കണ്ടില്ലേ അത് പോരെ " "പിന്നെ ദാരാളം " അന്ന് തൊട്ട് ഞാൻ അർഷു എന്നുള്ളതിൽ നിന്ന് മാറി മെഹ്രു അർഷു ഹന്ന എന്നായി ആയി മാറി ഞങ്ങൾ അങ്ങ് തിക് ഫ്രണ്ട്സ് ആയി... ഹന്നയും ഞങ്ങളെ പോലെ വലിയ പേര് കേട്ട പ്രമാണികൾ ആയിരുന്നു... അങ്ങനെ ഞാനും അർഷുവും ഞങ്ങളുടെ വീട്ടിൽ ഒക്കെ കൊണ്ട് പോയി അവൾ അവളുടെ വീട്ടിലും ഞങ്ങളെ കൊണ്ട് പോയി അങ്ങനെ ഞങ്ങളുടെ കുടുംബങ്ങളും വല്ലാണ്ട് കൂട്ടായി .....അങ്ങനെ ക്ലാസ്സ്‌ ഒക്കെ അങ്ങനെ അങ്ങ് കഴിഞ്ഞു പോയി എക്സാംസും തെരക്കേടില്ലാതെ അങ്ങ് അങ്ങ് പാഞ്ഞു പോയി...എന്നിരുന്നാലും എന്റെ ഷാനുക്കയുടെ ഓർമ്മകൾ എന്നെ വിട്ട് മാറിയത്തെ ഇല്ല എത്രയൊക്കെ ആയിട്ടും എന്നെ ഒന്ന് വന്നു കാണേലും ചെയ്തുടെ ഇക്കാക്.. എന്നെ കാണാതെ ഇരിക്കാൻ എങ്ങനെ ഇക്കാക് കഴിയുന്നു... എത്രയായി ഒന്ന് കണ്ടിട്ട്.. ഇക്ക ദേഷ്യപ്പെട്ടു ആണ് പോയെങ്കിലും ഉപ്പി അതൊക്കെ മറന്ന് ഇക്കാനെ വിളിച്ചുകൊണ്ടു വരാൻ പോയെങ്കിലും ഇക്ക വന്നില്ല ഇക്കാക് എപ്പളും വാശിയാണ് എന്നാലും ഇക്ക വിളിക്കാരൊക്കെ ഉണ്ട് വീട്ടിലേക്ക് അർഷുവിനോട് ഞാൻ എപ്പോഴും ചോദിക്കും എന്നാ പറ്റി വല്ലതും ചോദിച്ചോന്ന് അവൾ ഇല്ലെന്ന് പറയും എന്റെ വീട്ടിലേക്ക് ഇക്കാക്കാർക്കും വിളിക്കും എല്ലാരേയും ചോദിക്കും എന്നെ ഒന്ന് ചോദിക്കേ എന്നോട് ഒന്ന് സംസാരിക്കാനോ ഇക്ക പറയാറില്ല ഒന്നിലെങ്കിൽ ഞാൻ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അന്നെഷിച്ചുടെ... ദിവസം കൂടും തോറും സങ്കടം വല്ലാണ്ട് കൂടി എന്നാലും സ്കൂളും ഇക്കകാരും അർഷുവും ഹന്നയും ഒക്കെ ഉള്ളോണ്ട് ഞാൻ പിടിച്ചു നില്കുന്നു... അങ്ങനെ ഇരിക്കെ സ്കൂളിൽ കലോത്സവം വന്നു മുത്തുമണികളെ.. ഞമ്മള് അതിരാവിലെതന്നെ കെട്ടിയൊരുങ്ങി അർശും ഉണ്ടായിരുന്നു.... ഞങ്ങൾ നല്ല മൊഞ്ചത്തികൾ ആയി കാരണം പുറത്തുനിന്നു ഒരുപാട് മൊഞ്ചന്മാർ വരും അപ്പോ നമ്മൾ ഒട്ടും കുറക്കാൻ പാടില്ലല്ലോ .ഷാനുക്കയോടുള്ള ദേഷ്യം ഞമ്മളിങ്ങനെ വായി നോക്കി തീർക്കും..ഹല്ല പിന്നെ .. അങ്ങനെ കെട്ടിയൊരുങ്ങി രാവിലെതന്നെ സ്കൂളിലേക്ക് വിട്ടു അങ്ങനെ സ്കൂളിൽ എത്തി എല്ലാടും ആദ്യമായി കാണുന്നപോലെ ഞാനും അർശും ഒന്ന് ചുറ്റിക്കണ്ടു ഇതൊക്കെ അല്ലെ ഒരു രസം അങ്ങനെ എല്ലാടും നടന്നു തെണ്ടുമ്പോൾ ആണ് ആ കാഴ്ച എന്റെയും അർഷുവിന്റെയും കണ്ണിൽ ഉടക്കിയത് ഞാനും അരശും അന്താളിച്ചു നിന്നു പോയി... (തുടരും ) ഹേയ് ഗായ്‌സ് പാസ്ററ് ആയതുകൊണ്ട് ആദ്യം തന്നെ പറയുന്നു ഞാൻ എത്രയും പെട്ടന്ന് തീർക്കാനുള്ള ശ്രമത്തിൽ ആണ് കാരണം പാസ്ററ് കഴിഞ്ഞും ഇനിയും ഒരുപാട് പലതും വരാൻ കിടക്കുന്നുണ്ട് അതുകൊണ്ട് ഓടിച്ചുപോകുന്നത് ഒന്നും തോന്നരുത്..... എന്നാലും എന്റെ കഴിവിന്റെ പരമാവധി ഞാൻ എഴുതുന്നും ഉണ്ട്... എന്നാ ബാക്കിയൊക്കെ നിങ്ങൾ കമന്റ്‌ അറിയിക്കിന്... thanku for all saporting guyss😘😘😘😘😘
📙 നോവൽ - MeharTvis han WORT 83 ( 2 Menariya Thas , - ShareChat
27k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post