💞 *ചൂടന്റെ കാന്താരി...* 2️⃣💞 PART--64 _______________________________ വീട്ടിൽ എത്തിയപ്പോ റയാൻ റൂമിലേക്ക്  പോയി....നമ്മള് റിനുവിന്റെ കൂടെ സാധനങ്ങൾ ഒക്കെ എടുത്ത് റൂമിലേക്ക് പോയപ്പോ ആ ഷംനയും  സിനുവും ഉണ്ടായിരുന്നു നമ്മളെ റൂമിൽ.... നമ്മള് അവരെ മൈൻഡ് ചെയ്യാതെ എല്ലാം അടുക്കി വെച്ചു.....നമ്മള് റയാന്റെ അടുത്തേക്ക് നടക്കുമ്പോഴേക്ക് ആ ഷംന തെണ്ടി അവന്റെ അടുത്ത് കേറി ഇരുന്നു.... നമ്മക്ക് ആണെങ്കി അത് കണ്ടിട്ട് നമ്മളെ കോണ്ട്രോൾ പോവാൻ തുടങ്ങി.... ഇവൾ മിക്കവാറും എന്റെ കയ്യിന്റെ ചൂട് അറിയും.. കോപ്പ്.....ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ... മോന്തയടക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നുന്നെ...... "റയൂ....വേദന കുറവുണ്ടോ....." നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ആ കിളവി അത് ചോദിച്ചപ്പോ എന്റെ കേട്ട്യോൻ തെണ്ടി നമ്മളെ ഒന്ന് പാളി നോക്കിക്കൊണ്ട് യാ യാ എന്നും പറഞ്ഞു തലയാട്ടി......നമ്മള് അതൊക്കെ കണ്ട് പ്രാന്ത് കേറി അവനെ നോക്കി പേടിപ്പിച്ചപ്പോ ചെക്കൻ അവരൊന്നും കാണാതെ നമ്മക്കൊരു കിസ് തന്നു..... ആർക്ക് വേണം നിന്റെ ഉണക്ക കിസ് എന്ന രീതിയിൽ നമ്മള് ദേഷ്യത്തോടെ അവിടുന്ന് താഴേക്ക് ഇറങ്ങി..... നമ്മളെ വരവും മുഖത്തെ എക്സ്പ്രഷനും ഒക്കെ കണ്ടിട്ട് റെബി നമ്മളെ അടുത്തേക്ക് വന്നു..... "ബാബി....വാട്ട് ഹാപ്പൻ ടൂ യൂ....ആർ യൂ ഓകെ....." "ഞാൻ ഓകെ അല്ല മോനെ....ഈ പോക്ക് ആണേൽ ഞാൻ നിന്റെ ഇക്കാനെ കൊല്ലും.....", എന്ന് പറഞ്ഞു നമ്മള് ഉറഞ്ഞു തുള്ളുന്ന കണ്ടപ്പോ റെബി അന്തംവിട്ട് നമ്മളെ നോക്കി...... "എന്തുവാ ബാബി....അതിന് മാത്രം എന്തുണ്ടായി....." "ആ ഷംന തെണ്ടി അവന്റെ മടിയിൽ കേറി ഇരിക്കുന്നു.....സ്നേഹം പ്രകടിപ്പിക്കുന്നു... നിന്റെ തെണ്ടി ബ്രോ ആണേൽ നല്ല പോലെ അങ്ങു ഇരുന്നു കൊടുക്കുവല്ലേ അവൾക്ക്....ഹോ....." "ഹ്ഹ്ഹ്ഹ്ഹ്ഹ....." നമ്മള് ഇവിടുന്ന് രോദനം പറയുമ്പോ ഈ കാലമാടൻ ഇളിക്കുന്ന കണ്ടില്ലേ നിങ്ങൾ.... അവൻ തലങ്ങും വിലങ്ങും ചിരിയാണ്.... പാക്കരൻ..... ഇക്കാക്കൊത്ത അനിയൻ... ഇങ്ങനെയും ഉണ്ടോ ബ്രദേഴ്സ്....എന്റെ രോദനം ഞാനിനി ആരോട് പറയും പടച്ചോനെ...... "എന്താടാ തൊരപ്പാ ഇളിക്കുന്നെ.... ഇജ്ജ് ഇങ്ങനെ കൊലച്ചിരി ചിരിക്കല്ലേ ട്ടാ.... ഒലക്ക കൊണ്ടാവും ഞാൻ മറുപടി പറയാ....." നമ്മള് പല്ല് കടിച്ചു പിടിച്ച് പറഞ്ഞപ്പോ ചെക്കൻ ചിരി കണ്ട്രോൾ ചെയ്ത് നമ്മളെ നോക്കി..... "എന്റെ ബാബി.....ഇതൊക്കെ നാടകത്തിന്റെ ഭാഗമല്ലേ....ഇങ്ങളൊന്ന് ക്ഷമിക്ക്.....യാ അല്ലാഹ്....എന്റെ ബാബിടെ കാര്യം....നമ്മക്ക് ചിരി സഹിക്കാൻ വയ്യ....ഹ്ഹ്ഹ്ഹ...." എന്നും പറഞ്ഞു ചെക്കൻ വീണ്ടും ചിരി തുടങ്ങിയപ്പോ നമ്മൾ ഹംക്കിനെ അടിച്ചു പായിച്ചു.....ബലാൽ.....ഹൗ..... നമ്മള് നഖം കടിച്ചോണ്ട് കിച്ചനിലേക്ക് നടന്നു.....ഇപ്പൊ തന്നെ അവൾ ഇങ്ങനെ ആണേൽ ഇനിയങ്ങോട്ട് എന്തൊക്കെ കളിക്കും അവൾ.....പലതും കാണാൻ നമ്മളെ ജീവിതം ഇനിയും ബാക്കി..... നമ്മള് ഇങ്ങനെ നമ്മളോട് തന്നെ സങ്കടം പറഞ്ഞു നിൽക്കുമ്പോ ആണ് പെട്ടെന്ന് ആരോ നമ്മളെ പിടിച്ച് കുലുക്കിയത്.... നോക്കിയപ്പോ ഉമ്മയായിരുന്നു....ഉമ്മയും റിനുവും കിച്ചനിൽ ഉണ്ടായിരുന്നു..... നമ്മളെ വരവും ഭാവവും ഒക്കെ കണ്ടിട്ട് രണ്ടും നമ്മളെ സംശയത്തോടെ നോക്കുന്നുണ്ട്...... "എന്തുപറ്റി മോളെ....എന്താ നീ ഇങ്ങനെ..." "ഒന്നുല്ല ഉമ്മി...." "ഹാ....ദാ ഈ ചായ റയൂന് കൊണ്ട് കൊടുക്ക്.....അവന്റെ കൂടെ തന്നെ വേണം കേട്ടോ നീ....." "ശരിയുമ്മാ....." നമ്മള് ചായ ഉമ്മാന്റെ കയ്യിൽ നിന്ന് വാങ്ങിച്ച് അവിടുന്ന് തിരിഞ്ഞു നടന്ന് ഹാളിൽ എത്തിയപ്പോ റിനു ഓടി വന്നു നമ്മളെ മുന്നിൽ കേറി നിന്നു..... "എന്താടി....." നമ്മൾ അവളെ അടിമുടി നോക്കി കൊണ്ട് ചോദിച്ചപ്പോ പെണ്ണ് നമ്മളെ നോക്കി ഇളിച്ചു കാണിച്ചു..... "എന്താ ബാബി....ഒരു മ്ലാനത...." "നിന്റെ ലൊട്ട പ്ലാൻ.... ഇത് അധികം പോകുമെന്ന് നമ്മക്ക് തോന്നുന്നില്ല കേട്ടോ.....ഒരുമാതിരി ഹലാക്കിലെ അവിലും കഞ്ഞി ആയിപ്പോയി....." "എന്താ ബാബി.....കാര്യം പറയ്...." "എടി തെണ്ടി..... ഹോസ്പിറ്റലിൽ ഉള്ളപ്പോ കുഴപ്പം ഇല്ലായിരുന്നു.... ആ പൂതന വല്ലപ്പോഴും വന്ന് രണ്ട് ഡയലോഗ് അടിച്ചു പോകുവേ ഉണ്ടായിരുന്നുള്ളൂ....പക്ഷെ ഇതിപ്പോ അങ്ങനെ അല്ലെടി....കാര്യം പോക്കാണ്....." "അവൾ കളിക്കുന്നുണ്ടാവും അല്ലെ...." "ഇല്ലാതെ പിന്നെ....എനിക്ക് ആലോചിക്കുമ്പോ തന്നെ തല പെരുക്കുന്നുണ്ട്...." "കാക്കുവോ...." "ആ കോന്തൻ പിന്നെ നല്ലപോലെ ഇരുന്ന് കൊടുക്കുവല്ലേ....." "ഹഹഹ....സാരമില്ല ബാബി....ഇതൊക്കെ ജസ്റ്റ് ആക്ടിങ് അല്ലെ....നമ്മളെ ലക്ഷ്യം അവരെ മനസിലിരിപ്പ് ഉമ്മാക്ക് കാണിച്ച് കൊടുക്കുക എന്നതാണ്.....അതിന് ഇടയിൽ ഇങ്ങള് ദയവ് ചെയ്ത് കുളം ആക്കരുത്.....അഡ്ജസ്റ്റ് കരോ ബേബി...." "നിന്നെ ഞാൻ സൂപ്പാക്കി തരാം മോളെ.... ഇതൊന്ന് നിന്റെ ഇക്കൂന് കൊണ്ട് കൊടുത്തിട്ട് വരട്ടെ.... ഇനിയെന്തൊക്കെ കാണണം പടച്ചോനെ ഞാൻ...." 💙💙💙💙💙💙💙💙💙💙💙💙💙💙 ഈ കോപ്പത്തി ഇതെങ്ങോട്ടാ ഈ പോയത് പടച്ചോനെ.....നമ്മക്ക് ഇവറ്റകളെ കളി ഒന്നും ഒട്ടും പിടിക്കുന്നില്ല കേട്ടോ.... മിക്കവാറും ഞാൻ  നല്ല പോലെ കൊടുക്കാൻ ഉള്ള സാധ്യത കാണുന്നുണ്ട്.... അവളെ പഞ്ചാര ഒലിപ്പിക്കൽ സഹിക്ക വയ്യാതെ ഇരിക്കുമ്പോ ആണ് നമ്മളെ പൊണ്ടാട്ടിയുടെ എൻഡ്രി വിത്ത് ചായ.... നമ്മള് അവളെ നോക്കിയപ്പോ പെണ്ണ് നല്ല പോലെ ക്ളോസപ്പിന്റെ പരസ്യം കാണിക്കുന്നുണ്ട്.....ഇനി നമ്മളോട് ഉള്ള ദേഷ്യത്തിൽ അതിൽ വല്ല വിമ്മും കലക്കി കാണുമോ..... ഹേയ്....നെവർ....മൈ വൈഫി അല്ലെ.... "ദാ റയാൻ....ചായ....." നമ്മളെ നേരെ കപ്പ് നീട്ടി അവൾ അത് പറഞ്ഞപ്പോ ഞാൻ അത് വാങ്ങാൻ വേണ്ടി കൈനീട്ടിയതും ആ ഷംന ഹംക്ക് അത് വാങ്ങി...... അവൾ വാങ്ങിയത് കണ്ടപ്പോ ഞാനും ഷാലുവും ഒരുപോലെ അവളെ നോക്കി.... അപ്പൊ അവൾ നമ്മളെ നോക്കി ചിരിച്ചോണ്ട് ചായ നമ്മളെ വായിൽ വെച്ചു തരാൻ തുടങ്ങി..... അത് കണ്ടതും നമ്മള് ഷാലുവിനെ നോക്കിയപ്പോ പെണ്ണ് ഉണ്ട് കള്ളിയങ്കാട്ട് നീലി ആയി മാറുന്നു.....അത് കണ്ടപ്പോ നമ്മക്ക് ഇത്തിരി പേടി ആയി..... "എനിക്ക് കൈക്ക് കുഴപ്പം ഒന്നുമില്ല.... ഞാൻ കുടിക്കാം....." എന്ന് നമ്മള് പറഞ്ഞപ്പോ അവൾ നമ്മക്ക് തന്ന മറുപടി കേട്ട് പകച്ചു പോയി നമ്മള്.... "എന്റെ റയൂനെ ഞാൻ സ്നേഹിച്ചോട്ടെ പ്ലീസ്.....എനിക്ക് ഒട്ടും സഹിക്കുന്നില്ല നിന്റെ ഈ അവസ്ഥ....." നമ്മള് അത് കേട്ടപ്പോ ഷാലുവിനെ ഒന്ന് പാളി നോക്കിയപ്പോ പെണ്ണ് കലി തുള്ളി എന്നെ നോക്കി...... "ദേ മനുഷ്യ.....ഞാൻ നിങ്ങളോട് പറഞ്ഞു ഞാൻ നിങ്ങടെ ഭാര്യയാണെന്ന്....പിന്നെ എന്തിനാ ഈ കിളവി പറയുന്നത് ഒക്കെ കേട്ടു നിൽക്കുന്നെ....." എന്നും ചോദിച്ച് അവൾ ഷംനയുടെ കയ്യിലെ ആ കപ്പ് തട്ടി തെറിപ്പിച്ചു.... അത് കണ്ടതോടെ നമ്മക്ക് ഒരു കാര്യം ഉറപ്പായി....നമ്മളെ കാര്യം ഗോവിന്ദ...... ഷാലുവിന്റെ പെർഫോമൻസ് കണ്ടിട്ട് ഇവിടെ രണ്ടെണ്ണം ചെറുതായി പേടിച്ചിട്ടുണ്ട്...... "അതിന്.....ഞാൻ....." നമ്മള് എന്തോ പറയാൻ പോവുമ്പോഴേക്ക് പെണ്ണ് നമ്മളെ നേരെ കുരച്ചു ചാടി..... "മിണ്ടണ്ട......ഞാൻ പറയുന്നത് കേട്ടാൽ മതി......ഞാൻ നിങ്ങടെ ഭാര്യ....ദേ ഇത് ഏതോ അലവലാതി....ഇതിന്റെ വാക്കൊന്നും കേൾക്കാൻ നിൽക്കേണ്ട.... പിന്നെ എന്റെ വിധം മാറും....." പല്ല് കടിച്ചു പിടിച്ച് പെണ്ണ് അതൊക്കെ പറയുന്ന കേട്ടപ്പോ നമ്മള് ഉള്ളിൽ ഊറി ചിരിച്ചു.... പാവം എന്റെ ഭാര്യ..... ഇവിടുന്ന് കപ്പ് പൊട്ടുന്ന ശബ്ദം ഒക്കെ കേട്ടിട്ട് ഉമ്മയും റിനുവും കേറി വന്നു..... ഉമ്മാനെ കണ്ടതും ഷാലു കളം മാറ്റി ചവിട്ടി.... "എന്നാലും വേണ്ടായിരുന്നു ഷംന...... നിനക്ക് എന്തേലും ദേഷ്യം ഉണ്ടേൽ പറഞ്ഞു തീർത്താൽ പോരെ....എന്തിനാ ചായ ഒക്കെ തട്ടി തെറിപ്പിച്ചേ....." എന്ന് പെണ്ണ് പറയുന്ന കേട്ടപ്പോ നമ്മള് മനസിൽ അമ്പടി  കള്ളീ എന്ന് കരുതി.... ഷംനയും സിനുവും കിളിപോയ പോലെ നിൽപ്പാണ്...... "എന്താ മോളെ...." "അത് ഉമ്മാ.....ഇങ്ങള് റയാന് വേണ്ടി കൊടുത്തു വിട്ട ചായ ദേ ഈ ഷംന തട്ടി കളഞ്ഞു....." പെണ്ണ് നിഷ്‌കു ഭാവത്തിൽ പറയുന്ന കേട്ടപ്പോ ഷംന ഞാനല്ല എന്ന രീതിയിൽ തലയാട്ടി......അത് കണ്ടപ്പോ നമ്മക്ക് ചിരി പൊട്ടി.....പക്ഷെ പിടിച്ച് നിന്നു..... "ആണോ ഷംന....എന്തിനാ അത് കളഞ്ഞത്.....നിനക്ക് വാശി കൂടുതൽ ആണ്.....". "അമ്മായി ഞാനല്ല...." "സാരമില്ല ഉമ്മാ....ഞാൻ അത് ക്ളീൻ ചെയ്തോളം...." "വേണ്ട മോളെ.....ഒരാവശ്യവും ഇല്ലാതെ അല്ലെ അവൾ കളഞ്ഞത്.....അവൾ തന്നെ ക്ളീൻ ചെയ്യും.....ഷംന....പെട്ടെന്ന് നോക്ക്. ഇനി ഇമ്മാതിരി പണി ഒന്നും എടുക്കരുത്... വേഗം വൃത്തിയാക്കാൻ നോക്ക് അത്..." അതും പറഞ്ഞു ഉമ്മാ പോയപ്പോ ഷംനയും സിനുവും ഷാലുവിനെ രൂക്ഷമായി നോക്കി....റിനുവും ഷാലുവും മുഖത്തോട് മുഖം നോക്കി പെട്ടെന്ന് പൊട്ടിച്ചിരിച്ചു..... "അപ്പൊ പെട്ടെന്ന് നോക്ക് ട്ടൊ.... ഇതൊക്കെ ചെയ്ത് പഠിക്കുന്നത് നല്ലതാണ് ഷംന.....വേണോങ്കി ഒരു ഹെൽപ്പിന് ദോണ്ടേ ലവളെയും കൂട്ടിക്കോ....... വാടി റിനു....." അതും പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് റിനുവിനെ കൂട്ടി പോയി അവൾ.... അവൾ പോയതും ഇവിടെ രണ്ടെണ്ണം നിൽക്കുന്ന നിൽപ്പ് കണ്ടിട്ട് നമ്മക്ക് ചിരി സഹിക്കാൻ വയ്യ...... നമ്മളെ നോക്കി പ്ലിങ്ങിയ ഒരു ഇളി ഇളിച്ചോണ്ട് അവര് പോയി.... പിന്നെ വന്ന് ക്ളീൻ ചെയ്യുന്ന കണ്ടപ്പോ നമ്മള് മനസ്സറിഞ്ഞു സന്തോഷിച്ചു..... ചെറിയ ചെറിയ ഡോസ് ആയി കിട്ടാൻ തുടങ്ങി കോപ്പിന്....ഹല്ലപിന്നെ..... 💙💙💙💙💙💙💙💙💙💙💙💙💙💙 "എടി.....അവള് നല്ല പണി തരുന്നുണ്ടല്ലോ ഷംന....." "ഹ്മ്മ.....അവൾ ഇന്നെന്നെ കൊണ്ട് അത് ക്ളീൻ ചെയ്യിച്ചു..... ഇനി എന്തൊക്കെ ചെയ്യിക്കും....." "അതു തന്നെയാ ഞാനും ആലോചിക്കുന്നെ....." "എത്രയും പെട്ടെന്ന് എന്റെ റയാന്റെ ഉള്ളിൽ കേറി പറ്റണം....." "അതിന് നീ എന്ത് ചെയ്യും......" "എന്തേലും ഒക്കെ ചെയ്യണ്ടേ....." "വേണം.....ആദ്യം അവന്റെ ഉള്ളിൽ സിമ്പതി രൂപത്തിൽ കേറി പറ്റിയാൽ മതി.....ബാക്കി ഒക്കെ താനേ ക്ലിക്ക് ആവും....." "നീയെന്താ ഉദ്ദേശിക്കുന്നത്....." "പറയാം......" 💙💙💙💙💙💙💙💙💙💙💙💙💙💙 ആ ഉദ്ദേശം കൊണ്ട് അങ്ങു പോയാൽ മതി......നിന്നെ ഒക്കെ തൂക്കി എടുത്ത് വെളിയിൽ കളയും..... കോപ്പുകൾ..... അവളുമാരെ സംസാരം കേട്ടപ്പോ നമ്മള് ഉള്ളിൽ ചിരിച്ചു പോയി.....മണ്ടികൾ.... ഒന്നും അറിയുന്നില്ലല്ലോ പാവങ്ങൾ.... ഹഹഹ....... പെട്ടെന്നാണ് നമ്മളെ ഫോണിലേക്ക് ഒരു മെസേജ് വന്നത്.....നമ്മള് അത് ഓപ്പണ് ആക്കി നോക്കിയതും അതിൽ എഴുതിയത് കണ്ടിട്ട് സ്റ്റക്കായി നിന്നു.... പടച്ചോനെ..... വീണ്ടും പണികൾ വരുവാണോ.... _________________________________________ തുടരും (ലെങ്ത് കുറവാണെന്ന് അറിയാം.... കോളേജിൽ നിന്ന് എത്താൻ ലേറ്റ് ആയത് കൊണ്ടാണ്.....വന്നിട്ട് ടൈപ്പ് ചെയ്യാൻ ഇരിക്കൽ ഒക്കെ ഭയങ്കര പാടുള്ള കാര്യമാണ്...... തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ പോസ്റ്റ് ചെയ്യാൻ നമ്മക്ക് ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്....മറ്റൊന്നും കൊണ്ടല്ല.... ആ ദിവസങ്ങളിൽ നമ്മക്ക് ഈവിനിങ് വരെ ക്ലാസ്സ് ഉണ്ടാവും....സോ,,,,,നാളെ നമ്മള് പോസ്റ്റ് ചെയ്യില്ല.....മറ്റന്നാളെ ഉള്ളൂ ഇനി...... സഹകരിക്കണം......ലേറ്റ് ആയി എത്തുമ്പോ ടൈപ്പിംഗ് പറ്റാത്തത് കൊണ്ടാണ്...... ഇൻ ഷാ അല്ലാഹ്....നല്ലൊരു ഭാഗവും ആയി മറ്റന്നാൾ വരാം.....) SAHALA SACHU
📙 നോവൽ - ചൂട് കാന്താരി Written by Sahala Sachu - ShareChat
52.3k കണ്ടവര്‍
14 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post