കഥ ഫുൾ പാർട്ട്‌ 💖ഷാജഹാനും മുംതാസും💖 ഉമ്മാ ഞാൻ ഇറങ്ങുകയാണ്..." രാവിലെ കോളേജിലേക്ക് പോകാനുള്ള ദൃതിയിൽ വിളിച്ചു പറഞ്ഞു. "ഡീ... ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.... " "ഓ.... അവരോട് ഇന്ന് പറ്റില്ലന്ന് പറഞ്ഞേക്.... വേണമെങ്കിൽ ഒരാഴ്ച കഴിഞ്ഞു നോക്കാം... " ന്ന് പറഞ് ഉമ്മാക്ക് നേരെ ഒരു ഇളി പാസ്സാക്കി കൊണ്ട് ഇറങ്ങി ഓടി... "ഹോ... ഇവളുടെ ഒരു കാര്യം... ചെറുപ്പം തൊട്ടേ കുസൃതിയും വായാടിയും ആയിരുന്നു വലുതായി പക്വത വരുമ്പോൾ എല്ലാം മാറുമെന്ന് പക്ഷെ..." ന്ന് പറഞ് ഉമ്മ നെടുവീർ പ്പിട്ടു... "എന്താ ന്റെ ഉമ്മി ഒറ്റയ്ക്കു സംസാരിക്കുന്നത്.... ന്ന് ചോദിച്ചു കൊണ്ട് അവളുടെ കാക്കു അങ്ങോട്ട് വന്നു.. " "ഹോ... വേറെ ആരാ... നിന്റെ പുന്നാര പെങ്ങള്.... " "ഹോ.... ആ മുതലിനെ മെരുക്കാൻ പറ്റിയ വല്ലസാധനവും ഈ ലോകത്തുണ്ടോ..."ന്ന് ചോദിച്ചു കൊണ്ട് കൈ മേൽപ്പോട്ട് ഉയർത്തി. "ഇന്ന് ആ ബ്രോക്കർ ഒരാളെ കൊണ്ടു വരുമെന്ന് പറഞ്ഞതാണ് ഓളാണെങ്കിൽ ഓളെ പാട്ടിനു പോയി. ഇനി അവര് വരുമ്പോൾ " "ആഹാ... ആണോ എങ്കിൽ ഉമ്മി അണിഞൊരുങ്ങി നിന്നോ വാക്കു കൊടുത്തു പോയില്ലേ.. " "ഡാ... ഒരു വീക് തന്നാലുണ്ടല്ലോ.. " ന്നു പറഞ് അവർ അവന് നേരെ തിരിഞതും പെട്ടന്ന് ഫോൺ റിങ് ചെയ്തു . ഉമ്മി വേഗം തന്നെ ഫോൺ എടുക്കാൻ പോയി. "ആ... അവര് തന്നെ ആയിരിക്കും ഉമ്മി എന്താ പറയുക... "ന്ന് പറഞ് അവൻ ചിരിച്ചു. "ഒന്നു പോടാ.. " "ഹലോ.. ആാാ... ശരി ... നെക്സ്റ്റ് വീക് ആ ...". ന്ന് പറഞ് ഫോൺ വെച്ചു. ഉമ്മിയുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ "എന്താ ഉമ്മി... " "അല്ലാഹ്...എന്ത് പറയുമെന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു...അപ്പോഴാണ് അവർക്ക് ഇന്ന് ഒഴിവില്ലന്ന് അടുത്തയാഴ്ച നോക്കാമെന്ന്... " "ഓ.... അങ്ങനെ... അതിനു അടുത്ത ആഴ്ച ഉമ്മാന്റെ മോള് ഒരുങ്ങി കെട്ടി നിൽക്കുമോ... എനിക്ക് തോന്നുന്നില്ല. " "മ്മ്... ഇനി ഓളെ അങ്ങനെ വിട്ടാൽ പറ്റൂല.... പിടിച്ച പിടിയിൽ നിർത്തണം.. " "അതെന്നെ ഓളെ കെട്ടിചിട്ടു വേണം ഞമ്മക് കെട്ടാൻ.".. ന്ന് പറഞ് അവൻ ഒളികണ്ണിട്ടു ഉമ്മിയെ നോക്കി. "ആ.... പൂതി മോന്റെ മനസ്സിൽ ഇരിക്കട്ടെ ... ആദ്യം കെട്ടിയോളെ പോറ്റാനുള്ള വരുമാനം ഉണ്ടാക്...എന്നിട്ട് നമ്മക് നോക്കാം...." ഉമ്മി ദേഷ്യത്തോടെ നോക്കി. "മ്മ്... അപ്പോൾ പണിക്ക് പോണം എന്നർത്ഥം... ഒക്കേ ... ഞാൻ ഇപ്പോൾ പെണ്ണ് കെട്ടുന്നില്ല... മ്മ് "പിരികം പൊക്കി കൊണ്ട് ഉമ്മിയോടു പറഞ്ഞു. "ആ... അപ്പോൾ പണിക്ക് പോകില്ലന്നു സാരം... മ്മ്.. " "ആ... അതെന്നെ... ഉപ്പ നയിച്ചു ഉണ്ടാക്കിയ മുതൽ കുറേ ഇല്ലേ അത് കഴിയുമ്പോൾ നമുക്ക് നോക്കാം കെട്ടോ my ഡിയർ മാം.. " "ഒന്നു പോടാ... രണ്ടും കണക്കാണ്... " "എനിക്ക് അത്ര ധൈര്യമൊന്നുമില്ലേ മൈ മതറേ...ഇത് ആരെടാന്നു ചോദിച്ചാൽ ഞാനെടാന്നു പറയുന്ന മൊതലാണ് " ഈ കാക്കു പറഞ്ഞ മൊതലാണ് നമ്മുടെ കഥാനായിക.... ഗ്രീൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ചെയർന്മാൻ സിനാനിന്റെയും സഹീറ സിനാനിന്റെയും 2 മക്കളിൽ ഇളയവൾ..... മൂത്തയാൾ ഷെഹി എന്ന ഷഹനാസ് ഇളയവൾ ഫൈസ യുംന... കാന്താരി യുംന... യുംന കോളേജിൽ എത്തിയപ്പോൾ കോളേജ് മൊത്തം അലങ്കരിച് വർണ്ണ ശോഭയിൽ തിളങ്ങുന്നുണ്ടായിരുന്നു. "ഹോ.... തുടങ്ങിയോ... അടാറു മൊഞ്ചിലാണല്ലോ ... നമ്മളെ കോളേജും സ്റ്റുഡന്റ്സും... മ്മ്.. " "ആഹാ... നീ വന്നോ..." "അല്ലേയ്യ്.... ആരിത് എന്റെ സനയ കുട്ടി മൊഞ്ചത്തി ആയിട്ടുണ്ടല്ലോ..." യുംന സനയയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "ആ .... ആക്കല്ലേ... മോളേ അന്റെ മൊഞ്ചന്തായാലും നമ്മക്കില്ല... നമ്മളൊന്നു അണിഞ്ഞു ഒരുങ്ങിയപ്പോൾ .. മ്മ്.. കളിയാക്കിക്കൊ... " "ഹോ... നമ്മള് സത്യം പറഞ്ഞാലും... മ്മ്...കഷ്ട്ടമാണെട്ടൊ.. " മ്മ്... ഓക്കേ ബെസ്റ്റ് യുണിഫോമാണോ ... ഹോളി ആഘോഷിക്കാൻ .... വൈറ്റ് ഡ്രെസ് എന്ന് പറഞ്ഞിട്ട്." "മ്മ്... പിന്നെ ... ഉമ്മിന്റെ കണ്ണുവെട്ടിച് ഡ്രസ്സ്‌ പാക്ക് ചെയ്യാനുള്ള ടൈം കിട്ടണ്ടേ..." "മ്മ്... അതിന് എന്തിനാ പാക്കിങ് ആ ഡ്രസ്സ്‌ ഇട്ടിട്ട് വന്നാൽ പോരെ.." "ഓ... നിന്നോട് പറഞ്ഞാൽ മനസിലാവുല്ല...ഉമ്മി ഇന്ന് ഹോളി ആണെന്നെങ്ങാനും അറിഞ്ഞാൽ പിന്നെ എന്നെ ഈ കോളേജിന്റെ പടി ചവിട്ടാൻ സമ്മതിക്കില്ല.. " "മ്മ്... അപ്പോൾ നീ എന്ത് ചെയ്യും.... ഒരാൾ പോലും നിന്നെ വെറുതെ വിടില്ല മോളേ.. " "ഞാൻ.... ഇല്ലെന്നോ.. ഈ യുംന ഇല്ലാതെ എന്ത് ഹോളി.. ബട്ട്‌ ഡ്രസ്സിൽ ആയാൽ പണി കിട്ടും. അതോണ്ട് നമ്മൾ ഒന്ന് പുതിയത് വാങ്ങി.. " "ഹോ... അപ്പോൾ അതിനുള്ളത് ആരുടെ കണ്ണ് വെട്ടിചിട്ടാ...മോളേ .. " സനയ പിരികം പൊക്കി കൊണ്ട് യുംനയെ നോക്കി ചോദിച്ചു. "അതിനുള്ളത് നമ്മൾക് പാര പണിയുന്ന കാക്കുവിൽ നിന്നും മാട്ടി മോളേ.... ആരോടാ കളി... മ്മ്.. " "മ്മ്... നീ ആള് പുലിയല്ലേ മുത്തേ.. " "ആ... ഞാൻ ബാത്‌റൂമിൽ പോയി ഈ ഡ്രെസ് ചേഞ്ച്‌ ചെയ്യട്ടെ... ഓക്കേ.. " "മ്മ്... ശെരി.. ഞാനും വരാം .. എനിക്ക് സ്കാഫ് ഒന്ന് നേരെയാക്കണം.. " "എന്നാ .. വാ.." ന്നു പറഞ്ഞു കൊണ്ട് യുംന ബാത്‌റും ലക്ഷ്യമാക്കി നടന്നതും... പിറകിൽ നിന്നും ആരോ അവൾക്ക് നേരെ കളർ വാരി എറിഞ്ഞു.. യുംന ഞെട്ടി കൊണ്ട് പിറകിലേക്ക് തിരിഞ്ഞു നോക്കിയതും യൂണിഫോം ആകെ വർണ്ണങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു... ഇതു കണ്ട് " അള്ളോഹ് " ന്ന് വിളിച്ചു കൊണ്ട് സനയ തലയിൽ കൈ വച്ചു. യുംന കലിതുള്ളി കൊണ്ട് പരിസരമാകെ വീക്ഷിച്ചു... എന്നാൽ ഒരാളെ പോലും അവിടെ കണ്ടില്ല... "ആരാടി.. ഇങ്ങനെ... ഇനി എന്ത് ചെയ്യും... യുണിഫോം മൊത്തം ആയിന്നു സനയ യുംനയുടെ മേലുള്ള കളർ തട്ടി കൊണ്ട് പറഞ്ഞു. "മ്മ്... ആരായാലും അയാളെ ഞാൻ ശെരിയാക്കുന്നുണ്ട്..." ന്ന് ദേഷ്യത്തോടു കൂടിയും സങ്കടത്തോടു കൂടിയും യുംന പല്ല് കടിച്ചു കൊണ്ട് പറഞ്ഞു. "സാരമില്ലടി.... നമുക്ക് വാശ് ചെയ്യാം ... നീ നടക്.."സനയ യുംനയുടെ കയ്യിൽ പിടിച്ചു വലിച്ചു. "ഇല്ലെടി.... ആരാ ഇത് ചെയ്തത് എന്നറിയാതെ ഞാൻ എങ്ങോട്ടും വരില്ല..." യുംന സനയയുടെ കൈ വിടിപ്പിച്ചു.. അപ്പോഴാണ് തൂണിന്റെ മറവിൽ ആരോ മറഞ്ഞു നിൽക്കുന്നത് യുംനയുടെ ശ്രദ്ധയിൽ പെട്ടത്. യുംന അങ്ങോട്ടേക്ക് നടന്നതും "ഡീ... എങ്ങോട്ടാ പോകുന്നത്... " "ശ്....മിണ്ടരുത്... " വിരൽ ചൂണ്ടി കൊണ്ട് യുംന സനയയോടു ആഗ്യം കാണിച്ചു. എന്താ എന്നറിയാൻ സനയയും യുംനയുടെ പിന്നാലെ പോയി. അവിടെ തൂണിൻ മേൽ ഉണ്ടായിരുന്ന കളർ കയ്യിൽ വാരിയെടുത് യുംന പതിയെ നടന്നു. തൂണിനു പിറകിലേക്ക് നോക്കിയപ്പോൾ ഒരുത്തൻ വൈറ്റ് ഷേർട്ടും ബ്ലാക്ക് പാന്റും ധരിച്ചു കൊണ്ട് അവിടെ തിരിഞ്ഞു നിൽക്കുന്നു. യുംന കയ്യിലുള്ള കളർ എറിയാൻ തുനിയവേ...സനയ യുംനയുടെ തോളിൽ പിടിച്ചു. "ഡീ... അവൻ തന്നെ ആണെന്ന് നിനക്ക് എന്താ ഇത്രയും ഉറപ്പ്.. മ്മ്.. " "ഇവൻ തന്നെയാണ് ... കയ്യിൽ കളർ കണ്ടില്ലേ... ഇവൻ തന്നെ.. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ കണ്ടതാണ് ബ്ലാക്ക് പാന്റും വൈറ്റ് ഷേർട്ടും... പക്ഷെ പൊടി എറിഞ്ഞാൽ പോര.. " "പിന്നെ...". സനയ കണ്ണ് മിഴിച്ചു. യുംന അവളുടെ അടുത്തായി കണ്ട ഒരു കുഞ്ഞു പെയിന്റ് ബക്കറ്റ് എടുത്തു അതിൽ പൊടി ഇട്ടു കൊണ്ട് നന്നായിയൊന്നു കലക്കി.. "അവന് ഇന്ന് കളർ വെള്ളത്തിലാണ് കുളി...ഈ യുംനയോട് ആണ് അവന്റെ കളി.. " ന്ന് പറഞ് യുംന അവന്റെ ഉള്ള ശക്തി ഉപയോഗിച്ച് ആഞ്ഞു വെലിഞ്ഞ് ഒഴിച്ച് കൊടുത്തു... പെട്ടന്ന് ചൂടു വെള്ളം ശരീരത്തിൽ ഒഴിച്ചപോലെ അവൻ ചാടി കൊണ്ട് തിരിഞ്ഞു നോക്കി. "ഡീ... " ന്നു വിളിച് സനയ അവളെ പിടിച്ചു വലിച്ചെങ്കിലും ഒരു കൂസലുമില്ലാതെ യുംന അവനെ നോക്കി നിന്നു. "ചെ...." ന്ന് പറഞ് അവൻ ഡ്രസ്സ്‌ ആകെ പരിശോധിച് ... ദേഷ്യത്തോടെ യുംനയുടെ അടുത്തേക് വന്നു. യുംന അവൻ വരുന്നതും നോക്കി കൈകെട്ടി നിന്ന് പുച്ഛത്തോടെ അവനു നേരെ ഇളിച്ചു കൊടുത്തു. "ഡീ..." അവൻ യുംനയ്ക്ക് നേരെ വിരൽ ചൂണ്ടി... "മ്മ്..." യുംന അവനെ നോക്കി പുരികം പൊക്കി കാണിച്ചു. "തോന്നിവാസം ചെയ്തിട്ട് എന്താ എന്നോ... " യുംന പിന്നെയും അവനെ നോക്കി ഒരു കൂസലുമില്ലാതെ ഇളിച്ചു കൊടുത്തു. "കണ്ടവരുടെ മേലാണൊടി.. നീ ഹോളി ആഘോഷിക്കുന്നത്... ഇതിനൊക്കെ സമ്മതിച്ച ഹെഡ്മിസിസിനെ പറഞ്ഞാൽ മതി.. " "ഹാ... എന്താ താൻ ആണെങ്കിൽ ഇത് വേണ്ടെന്നു വെക്കുമോ.. മ്മ്.. " "ഡീ... അതികം ഷോ കാണിക്കല്ലേ..." അവൻ യുംനയെ തുറിച്ചു നോക്കി. "കാണിച്ചാൽ താൻ എന്ത് ചെയ്യും... മ്മ്... " യുംന അവന്റെ അടുത്തേക് പോയി. "ഓഹോ.... തോന്നിവാസം കാണിച്ചിട്ട് " "ആരാടോ കാണിച്ചത്.. " "അയ്യോ.... ഒന്നും അറിയാത്ത പഞ്ച പാവം.. പിന്നെ നീ അല്ലടി... എന്റെ മേൽ കളർ വെള്ളം ഒഴിച്ചത്... " "ആ... അതിന് ഇപ്പോൾ എന്താ...എന്റെ മേൽ ഒഴിക്കുമ്പോൾ ഓർക്കണമായിരുന്നു... " "ഞാനോ... "കണ്ണുകൾ മിഴിച്ചു കൊണ്ട് അവൻ ചുറ്റും കു‌ടി നിന്നവരെ നോക്കി കൈ മലർത്തി. "ഡീ... മതിയെടി... യുംന ഞാൻ പറയുന്നത് കേൾക് പ്ലീസ്..." സനയ യുംനയുടെ കയ്യിൽ പിടിച്ചു വലിച്ചു. ഒന്നു പോടി... ഇവന്റെ പൂച കണ്ണ് കണ്ടാൽ അറിയാം ... നുണ പറയുന്നത് ആണെന്ന്... "ഡീ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... നോക്കിക്കൊ.. " "എന്താ താൻ എന്നെ മൂക്കിൽ കയറ്റുമോ...പോടാ... " ".... സനയ .. ബാക്കിൽ നിന്നും ആരോ വിളിച്ചപ്പോൾ സനയ തിരിഞ്ഞു നോക്കി.. "ആ... എന്താഡാ... ഫൈസി.. " "ഇത് സീൻ ആകും കെട്ടോ... അത് നമ്മളുടെ new ക്ലാസ്സ്‌ ടീച്ചർ ആണ്... " "സാറൊ....അല്ലാഹ് എല്ലാം കഴിഞ്ഞു... " സനയ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. സനയ യുംനയോട് പറയാൻ വന്നെങ്കിലും ഒന്നും കേൾക്കാൻ അവൾക്ക് സമയമില്ലായിരുന്നു.. തുടരും... സോറി ഫുൾ പാർട്ട്‌ പോസ്റ്റ്‌ ആവുന്നില്ല.... പാർട്ട്‌ 2 & 3 യെ ഉള്ളു.... #📔 കഥ #📖 കുട്ടി കഥകൾ
59.4k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post