🔥എന്റെ രാവണൻ🔥 പാർട്ട്‌ 60 ആൻവി _____________________________________ ഞാനും ആദിയും അച്ചുനോടും അച്ഛനോടും യാത്ര പറഞ്ഞു അവിടെന്ന് ഇറങ്ങി .. പോരുമ്പോൾ അവർക്ക് ഒരുപാട് സങ്കടം ആയി...പിന്നേ ഒരിക്കൽ വരാം എന്ന് പറഞ്ഞു സമാധാനീപ്പിച്ചു.. ___________________________________ "നമ്മൾ എങ്ങോട്ടാ പോകുന്നത്... " "വീട്ടിലേക് അല്ലാതെ എങ്ങോട്ടാ... " "അപ്പൊ സർപ്രൈസ് എന്നൊക്കെ പറഞ്ഞതോ?? " "അതൊക്കെ ഉണ്ട്... നീ ദൃതി പിടിക്കാതെ പെണ്ണെ...സർപ്രൈസ്ന് ടൈം ആവട്ടെ..." ഞാൻ ഡ്രൈവിങ്ങിന്റെ ഇടയിൽ അവളോട് പറഞ്ഞു... "എന്നാ കൊറച്ചു നേരം കൂടി കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നു...നല്ല പുളിങ്ങയായിരുന്നു...തിന്നാൻ തോന്നുന്നു 😋.." അവള് പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു കര്യം ഓർമ വന്നത്...ഞാൻ അപ്പൊത്തന്നെ കാർ സൈഡ് ആക്കി.... "എന്താ നിർത്തിയത്... " "അതൊക്കെ ഉണ്ട് 😉.." ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചപ്പോൾ അവൾ എന്നേ ഒരു നോട്ടം... ഞാൻ വരുമ്പോൾ വാങ്ങിയാ മിട്ടായി എടുത്തു അവൾക്ക് കൊടുത്തു... അവൾ എന്താ എന്നുള്ള ഭാവത്തിൽ നോക്കുന്നുണ്ട്... "എന്നേ നോക്കാതെ അത് തുറന്നു നോക്കടി.... " ഞാൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവൾ പൊതി തുറന്നു നോക്കി.... "ഐവ🤩🤩... നാരങ്ങ മിട്ടായി.... ഇയ്യോ...ഇതെന്റെ ഫേവറൈറ്റ് ആണ്.. എത്ര നാളായി കഴിച്ചിട്ട്....ലവ് യൂ.. ആദി.... " എന്നും പറഞ്ഞു എന്റെ ചുണ്ടിൽ ഒരുമ്മ തന്നു... ഇവക് ഇത് ഇത്രക്ക് ഇഷ്ടാണോ?? അവളുടെ ഈ സന്തോഷം കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.... കൊച്ചു കാര്യം ആയാലും അവളുടെ കണ്ണുകൾ വിടരുന്നതു കാണാൻ ഒരു പ്രത്യേക ചേലാണ്... അവൾ രണ്ട് മൂന്നെണ്ണം ഒരുമിച്ചാണ് വായിൽ ഇടുന്നത്... "രാധു പതിയെ കഴിക്ക്... നിനക്ക് മാത്രം ഉള്ളതാണ്... " "എനിക്ക് ഇങ്ങനെ കഴിക്കാൻ ആണ് ഇഷ്ടം..." "ഹ്മ്മ് നിന്റെ ഇഷ്ടം... ". "നിനക്ക് വേണ്ടേ... ന്ന കഴിച്ചു നോക്കി നല്ല രസാാാ.. " എന്നും പറഞ്ഞു അവൾ ഒന്ന് എടുത്തു എന്റെ വായിൽ വെച്ച് തന്നു... ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു.. _____________________________________ വീട്ടിൽ എത്തിയില്ല അപ്പോഴേക്കും ആദിക്ക് കാൾ വന്ന് അവൻ സിറ്റ്ഔട്ടിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി... ഞാൻ വേഗം ചെന്ന് ബെഡിൽ കിടന്നു...ഡ്രസ്സ്‌ പോലും ചേഞ്ച്‌ ചെയ്തില്ല... ... വയറിന് മേൽ ഒരു തണുപ്പ് തോന്നി പെട്ടന്ന് കണ്ണ് തുറന്നപ്പോൾ ...ആദി എന്റെ വയറിന് മുകളിൽ മുഖം വെച്ച് കിടക്കുന്നു... ഞാൻ അവന്റെ തലയിൽ തലോടിയപ്പോൾ അവൻ എന്നിലേക്ക്‌ ഒന്ന് കൂടി ചേർന്ന് കിടന്ന്... വയറിൽ ഉമ്മ വെച്ചു.... "ആരാ വിളിച്ചത്...." "അമ്മ... " എന്റെ വയറിൽ തലോടികൊണ്ട് അവൻ പറഞ്ഞു... "എന്തിനാ വിളിച്ചത്??... " "അതോ... അമ്മയുടെ മരുമകളെ നല്ലപോലെ നോക്കണം... അവളെ വിഷമിപ്പിക്കരുത്...ജോലി ഒന്നും ചെയ്യിപ്പിക്കരുത്...നേരത്തിനു ഭക്ഷണം കൊടുക്കണം.... പിന്നേ ലക്ഷ്മി ചേച്ചി രാവിലെ മാത്രേ വരൂ അവരുടെ ഉച്ചക്ക് ഉള്ള ഫുഡ്‌ അവര് ഉണ്ടാക്കിയിട്ടുണ്ട്... രാത്രി വേറെ ഉണ്ടാക്കണം...അങ്ങനെ അങ്ങനെ.... " അവൻ ദീർഘ ശ്വാസം എടുത്തു പറഞ്ഞു നിർത്തി.... അവന്റ ശ്വാസം എന്റെ വയറിൽ തട്ടുന്നുണ്ടായിരുന്നു...ഞാനൊന്നു പിടഞ്ഞു പോയി... അപ്പൊത്തന്നെ അവൻ എന്റെ മുറുകെ പിടിച്ചു.... "ഒന്ന് അടങ്ങി കിടക്കെന്റെ രാധു...ഞാൻ കൊറച്ചു നേരം ഇങ്ങനെ കിടക്കട്ടെ... " "എനിക്ക് എന്തോ പോലെ തോന്നുന്നു ആദി.. മതി കിടന്നത്..." "ഓഹ് പിന്നേ അത് പറയാൻ നീ ആരാടി...ദേ. ഈ വയറിനകത്ത്‌ കിടക്കുന്നത് എന്റെ മോൻ ആണ് മൈ own പ്രോപ്പർട്ടി.... പിന്നേ നീ എനിക്ക് എന്നേ സ്വന്തം ആയതാ...കൂടുതൽ ഒന്നും എന്നേ കൊണ്ട് പറയിപ്പിക്കരുത്... ഹും 😡..ഞാൻ പറയുന്ന പോലെ അങ്ങ് ചെയ്ത മതി... " എന്നേ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു വീണ്ടും അതേ കിടപ്പ് തന്നെ... "ദൈവമേ....ഇങ്ങനെ പോയാൽ ആ കുട്ടി രാവണൻ കൂടി വന്നാൽ ഞാൻ ഇവിടെന്നു ഓടി പോകേണ്ടി വരുമോ ആവോ...." അത് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും അവൻ എന്റെ എഴുനേറ്റു ഇരുന്ന് എന്നേ നോക്കി...ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.... ഞാൻ പേടിച് തല താഴ്ത്തി നിന്നു... " ഞ......ഞാൻ തമാശക്ക് പറഞ്ഞതാ.... " "ഇനി അങ്ങനെ പറയോ..?? " "ഇല്ല... പറയില്ല... " "ഹ്മ്മ് എങ്കിൽ നിനക്ക് കൊള്ളാം...." എന്നും പറഞ്ഞു അവൻ എണീറ്റു പോകാൻ നിന്നപ്പോൾ ഞാൻ അവന്റെ കൈ പിടിച്ചു വെച്ചു.... അവൻ എന്തെന്നാ ഭാവത്തിൽ നോക്കി... "കിടക്കുന്നില്ലേ..?? " ഞാൻ നിഷ്കു ഭാവത്തിൽ അവനോട് ചോദിച്ചു.... "കിടക്കണം എന്നുണ്ട്...." "എന്നാ എന്റെ അടുത്ത് കിടന്നോ... " ഞാൻ അവനോടു പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു... "അവിടെ അല്ല... ദേ ഈ മാറിൽ തലചായ്ച് കിടക്കണം.. " എന്റെ അടുത്തേക് ചെറു ചിരിയാലെ വരുന്ന ആദിയെ വാത്സല്യത്തോടെ ഞാൻ സ്വാഗതം ചെയ്തു.... അവനെ തഴുകി തലോടി എപ്പോഴോ ഞാനും കണ്ണുകൾ അടച്ചു... എന്റെ ഫോൺ റിംഗ് ചെയ്യുന്ന സൗണ്ട് കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്...ആദിയെ ഉണർത്താൻ തോന്നിയില്ല ഞാൻ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു ടേബിളിൽ നിന്നും ഫോൺ കയ്യെത്തിച്ച് എടുത്തു.. അമ്മയാണ്....ഞാൻ ആദിയുടെ മുടിയിൽ തലോടി കൊണ്ട് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു... "ഹലോ... അമ്മേ... " "ആഹ് മോളെ...ഞാൻ വെറുതെ വിളിച്ചതാ.. ഇപ്പൊ ക്ഷീണം ഒന്നും ഇല്ലല്ലോ.. " "ഇല്ലാ അമ്മേ.. " "പിന്നേ ഭക്ഷണം കഴിച്ചോ.. " അമ്മ പറഞ്ഞപ്പോൾ ആണ് അക്കാര്യം ഓർമ വന്നത്....എന്റെ വീട്ടിൽ നിന്ന് ഫുഡ്‌ കഴിക്കാതെ ആണ് വന്നത്.. പിന്നേ നേരെ വന്ന് കിടന്നതാ.. "ഇല്ലാ... ഞാൻ വീട്ടിൽ നിന്നും അച്ചുന്റെ വക കൊറേ ഉണ്ണിഅപ്പവും മറ്റും കഴിച്ചു... " "അതെയോ... എന്നാലും കൊറച്ചു ചോറ് കഴിക്കാം...അല്ല ആദി എവിടെ.. " "ഉറങ്ങാണ്.. ". "ഈ നേരത്തോ....എന്ത് പറ്റി അവനു.. " "ഒന്നുമില്ല അമ്മേ ചുമ്മാ കിടന്നപ്പോ ഉറങ്ങി പോയതാ...ഞാനും ഒന്ന് മയങ്ങി അമ്മ വിളിച്ചപ്പോൾ ആണ് ഉണർന്നത്.. " "ആഹാ...അവൻ ഉറങ്ങുന്ന പോലെ നീ എപ്പോഴും ഉറങ്ങി പോവരുത്...അത് നല്ല ശീലം അല്ല...മനസ്സിലായോ.. " "ഹ്മ്മ് ഇനി ഉണ്ടാവില്ല..ചേച്ചി എവിടെ അമ്മേ... " "ആ അവളെ ഞാൻ അവളുടെ വീട്ടിലേക് പറഞ്ഞയച്ചു...അവൾ മാസം 7 അവറായി...ഇവിടെ നിന്നാൽ അവളെ നോക്കാൻ പറ്റി എന്ന് വരില്ല... ആമിമോളും പോയി അതാ സങ്കടം..." "അമ്മ എന്നാ വരാ.. " "കൊറച്ചു ദിവസം കഴിയട്ടെ മോളെ...എടിപിടി എന്ന് വരാൻ പറ്റില്ല.. എന്നാ ശെരി മോളെ.. നന്നായി ഭക്ഷണം കഴിക്കണേ.. " "ഹ്മ്മ്... ശെരി.. " ഞാൻ ഫോൺ വെച് ആദിയെ നോക്കിയപ്പോൾ നല്ല സുഖമായി ഉറങ്ങാണ്.. ആഹാ അങ്ങെനെ ഇപ്പോ കിടക്കേണ്ട....എനിക്ക് വിശക്കുന്നുണ്ട്... "ആദി.. എണീക്ക്...." ഞാൻ അവന്റെ കവിളിൽ തട്ടി കൊണ്ട് വിളിച്ചു...അവൻ അവന്റെ കുറുകി കൊണ്ട് എന്റെ കൈ പിടിച്ചു വെച്ച് കഴുത്തിൽ മുഖം ചേർത്ത് വെച്ച് വീണ്ടും കിടന്നു... "ആദി... വിശക്കുന്നു..." ഞാൻ വീണ്ടും വിളിച്ചു... "ഈ പിന്നേ കൊണ്ട് തോറ്റു...എന്താടി.. നിനക്ക്.. " "എനിക്ക് വിശക്കുന്നു.. ഫുഡ്‌ കഴിക്കാം.. " ____________________________________ "ഓഹ് ശെരി... എണീറ്റ് വാ... " എന്നും പറഞ്ഞു ഞാൻ അവളെയും കൊണ്ട് താഴേക്കു പോയി... ഫുഡ്‌ ഒക്കെ ലക്ഷ്മി ചേച്ചി സെറ്റ് ആക്കി വെച്ചിട്ടുണ്ട്... ഞാൻ അവളെ ഇരുത്തി ഫുഡ്‌ വിളമ്പി കൊടുത്തു....അത് കണ്ട് അവൾ എന്നേ ദയനീയമായി നോക്കി.. "എന്നേ നോക്കി നിക്കാതെ കഴിക്കടി... " "എനിക്ക് ഇത് വേണ്ട.... " അവൾ ഫുഡിൽ നോക്കി പറഞ്ഞു... "വേണ്ടന്നോ... ഇത്ര നേരം വിശക്കുന്നു വിശക്കുന്നു എന്ന് പറഞ്ഞു മനുഷ്യനെ മെനക്കെടുത്തിയത്.. " "വിശക്കുന്നുണ്ട്... പക്ഷേ ഇത് വേണ്ട... " "രാധു... കൊഞ്ചാൻ നിക്കാതെ എടുത്തു കഴിക്കാൻ നോക്ക്.. " ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടാതെ ഇരിക്കാണ്... എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ അത് കടിച്ചു പിടിച്ചു... "ശെരി... ഇത് വേണ്ടെങ്കിൽ വേണ്ട... പിന്നേ എന്താ നിനക്ക് വേണ്ടത്.. പറ.. " ഞാൻ സൗമ്യമായി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു .. "കാരറ്റ് ഹൽവ... " പെട്ടന്ന് തന്നെ അവൾ പറഞ്ഞു.... "ഹൽവയോ....അത് നമുക്ക് നാളെ ലക്ഷ്മി ചേച്ചി വന്നിട്ട് ഉണ്ടാക്കാം ഇപ്പൊ എന്റെ മോളു തത്കാലം ഇത് കഴിക്ക്...". "വേണ്ട എനിക്ക് ഹൽവ.. മതി...എനിക്ക് അത് തിന്നാൻ കൊതിയാവുന്നു.. " "ഇപ്പൊ നിനക്ക് എങ്ങനെയാ.ഇപ്പൊ ഒരു .. ഹൽവ കൊതി വന്നേ..." "അത് ഈ കാരറ്റ് ഉപ്പേരി കണ്ടപ്പോൾ... " ടേബിളിലെ ബൗൾ കാണിച്ചു അവൾ ഇളിച്ചു.. "ഇപ്പൊ വേണോ... രാധു.. " "വേണം....പ്ലീസ്.. " അവൾ കൊഞ്ചി കൊണ്ട് പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി.. അവളുടെ ഇഷ്ടങ്ങൾ ഒക്കെ നിറവേറ്റി കൊടുക്കേണ്ടത് ഞാൻ അല്ലേ.. "ശെരി വാ ഞാൻ ഉണ്ടാക്കി തരാം..." "നീയോ...?? " "അതെന്താടി ഞാൻ ഉണ്ടാക്കിയാൽ പറ്റില്ലേ...എന്റെ ബേബിക്കും കൂടി വേണ്ടി അല്ലേ.. " "ഹ്മ്മ് എന്നാ വേഗം ഉണ്ടാക്കിതാ.. " "നീ വാ എനിക്ക് അറിയില്ല എങ്ങെനെയാ എന്ന്... നീ പറഞ്ഞു താ..." എന്നും പറഞ്ഞു ഞാൻ അവളെ എടുത്തോണ്ട് കിച്ചണിൽ പോയി...അവളെ കൊണ്ട് പോയി സ്ലാബിൽ ഇരുത്തി.... ____________________________________ "ഇനി പറ... എന്തൊക്കെ വെജിറ്റബിൾസ്സ് ആണ് ആവശ്യം.... കാരറ്റ് വേണം പിന്നേ എന്തൊക്കെയാ.. തക്കാളി വേണോ മുളക് or മുളക് പൊടി... എന്നേ നോക്കി നിക്കാതെ പറയടി... " അവന്റെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്...എന്തൊരു തോൽവി ആണ് എന്റെ ആദി.. "എന്താടി ഇത്ര ചിരിക്കാൻ... നീ പറയുന്നുണ്ടോ അതോ ഞാൻ എന്റെ പാട് നോക്കി പോണോ... " എന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് അവൻ ചോദിച്ചു.. "ഞാൻ പറയാം...." "എന്ന പറയടി... " അവൻ അലറിയതും ഞാൻ അവൻ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു... അവൻ എന്തൊക്കെയോ കാട്ടി കൂട്ടുന്നുണ്ട്...അതൊക്കെ കണ്ട് ചിരി വന്നെങ്കിലും ഞാൻ കണ്ട്രോൾ ചെയ്തു നിന്നു...ഇല്ലേൽ മുഖത്തിന്റെ ഷേപ്പ് അവൻ മാറ്റും.... അവൻ ഹൽവ നന്നായി ഇളക്കി കൊണ്ട് ഇരിക്കുന്നതും നോക്കി ഞാൻ അങ്ങെനെ ഇരുന്നു... അതിന്റെ ഇടക്ക് ആണ് അവൻ "ആഹ്... " ന്നും പറഞ്ഞു കൈ കുടയുന്നത് കണ്ടത് "എന്താ എന്ത് പറ്റി ആദി... " ഞാൻ ചോദിച്ചതും അവൻ എന്നേ തുറിച്ചു നോക്കി... "നിനക്ക് കണ്ണിന് വല്ല കുഴപ്പവും ഉണ്ടോ... എന്റെ കൈ പൊള്ളി.. ആാാാ...." "അയ്യോ കൈ പൊള്ളിയോ .. എവടെ നോക്കട്ടെ... " ഞാൻ വെപ്രാളത്തിൽ അവന്റെ കൈ പിടിച്ചു നോക്കി...വിരലിൽ ആണ് പൊള്ളിയത്.. ഞാൻ പെട്ടന്ന് തന്നെ അവന്റെ വിരൽ എടുത്തു വായിൽ വെച്ചു.... അവൻ എന്നേ തന്നെ നോക്കി നിൽപ്പുണ്ട്.. ഞാൻ അത് മൈൻഡ് ആക്കിയില്ല... പിന്നീട് വിരൽ സ്വതന്ത്ര മാക്കി.. അവനെ നോക്കിയപ്പോൾ അവൻ ഒരു ചെറു ചിരിയാലെ എന്നേ നോക്കി നിക്കാ... ഞാൻ ആകെ ചമ്മി പോയി.... "അത്...പി... പിന്നെ കൈ... കൈ പൊള്ളിയപ്പോൾ..." ഞാൻ അത്രയും പറഞ്ഞു അവനെ നോക്കിയപ്പോൾ അവൻ ആ വിരൽ അവന്റെ വായിൽ വെച്ചു .. എനിക്ക് ആകെ ചടച്ചു.... അപ്പോൾ ഉണ്ട് ചെക്കൻ നിന്ന് ചിരിക്കുന്നു...ഞാൻ അവന്റെ നെഞ്ചിനിട്ടു ഒരു കുത്തു കൊടുത്തു... "ഹൽവ നോക്കടാ രാവണ.. " അത് പറഞ്ഞപ്പോൾ അവൻ അത് റെഡി ആക്കി... ഒരു ബൌളിലേക്ക് മാറ്റി... _____________________________________ "ഫസ്റ്റ് ഞാൻ കഴിക്കാം...." "പറ്റില്ല എനിക്ക് വേണം... " "ഞാൻ കഴിച്ചിട്ട് കഴിച്ചാൽ മതി...ഇതെന്റെ ഫസ്റ്റ് എക്സ്പീരിയൻസ് ആണ്... നീ ടെസ്റ്റ്‌ ചെയ്യണ്ട.. " ഞാൻ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു ... ഞാൻ ഒരു സ്പൂൺ എടുത്തു കഴിച്ചു.. ഹ്മ്മ് കൊള്ളാം അടിപൊളി.. ഞാൻ അവളെ നോക്കി സൂപ്പർ എന്ന് പറഞ്ഞു.. "ഇങ്ങനെ കൊതിപ്പിക്കാതെ എനിക്ക് താ... " അവൾ ദൃതി കൂടിയപ്പോൾ ഞാൻ അവളുടെ വായിൽ കൊടുത്തു... അവള് തിന്നുന്നത് കണ്ടപ്പോൾ ഇത്രനേരം പട്ടിണി കിടന്ന പോലെ ഉണ്ട്... ഒരു വിധം അവളുടെ യുദ്ധം കഴിഞ്ഞു...അവള് വയറിൽ തടവി കൊണ്ട് എന്നേ നോക്കി ചിരിച്ചു... "ഇപ്പൊ കൊതി തീർന്നല്ലോ... ഇനി വാ ആ ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്യ്... രാവിലെ ഇട്ടതല്ലേ .." "ഹ്മ്മ് ശെരിയാ... " "എന്നാ വാ.. " ഞാൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു.. "എന്നേ കൂടെ കൊണ്ട് പോ ആദി.. " അവള് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.. അവൾ സ്ലാബിൽ തന്നെ ഇരിക്ക്യ.. ഞാൻ പോയി താഴെ ഇറക്കി കൊടുത്തു.. "ഇനി എന്നേ എടുത്തോണ്ട് പോ... എനിക്ക് നടക്കാൻ വയ്യാ.." "ഈ പെണ്ണിന്റെ ഒരു കാര്യം... " ഞാൻ അവളെ വാരി എടുത്തു റൂമിലേക്ക്‌ പോയി... പിന്നേ കളിച്ചും ചിരിച്ചും ടൈം പോയത് അറിഞ്ഞില്ല.... അവളുടെ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് ഏറെ വിലപ്പെട്ടതാണ്...കൊറേ നേരം റൂമിൽ ഇരുന്ന് ബോറടിച്ചപ്പോൾ ഞാൻ അവളെയും കൂട്ടി ഗാർഡനിൽ പോയി ഇരുന്നു...നേരം ഇരുട്ടി വന്നപ്പോൾ അകത്തു കയറി.... രാത്രിയിലേക്ക് ഉള്ള ഫുഡ്‌ ഞങ്ങൾ രണ്ട് പേരും കൂടി ഉണ്ടാക്കി...പിന്നേ അതും കഴിച്ചു നേരത്തെ കിടക്കാം എന്നും പറഞ്ഞു... "ഡി രാധു...ഞാൻ വിളിച്ചാൽ എണീക്കണം കേട്ടോ..." "എന്തിനാ.. " "അതൊക്കെ നീ സമയം ആവുമ്പോൾ അറിഞ്ഞാൽ മതി.... ഇപ്പൊ കിടന്നു ഉറങ്ങാൻ നോക്ക്.. " അവളൊന്നു തലയാട്ടി കൊണ്ട് കിടന്നു...പിന്നേ ഞാനും അവളുടെ അടുത്ത് കെട്ടിപിടിച്ചു കിടന്നു... _____________________________________ "അനുരാധ....പ്രസവിച്ചു... ആൺകുട്ടി ആണ്.. " സിസ്റ്റർ വന്നു പറഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം... വെള്ള തുണിയിൽ പൊതിഞ്ഞു കൊണ്ട് ഒരു പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടക്കുന്ന എന്റെ മോനേ...സിസ്റ്റർ എന്റെ കയ്യിൽ വെച്ച് തന്നു... "രാധു..... അവൾക് കുഴപ്പം ഒന്നുലല്ലോ .. " ഞാൻ അത് ചോദിച്ചപ്പോൾ ഡോക്ടറുടെ മുഖം മങ്ങി... "സോറി മിസ്റ്റർ.complicated ആയ കേസ് ആയിരുന്നു ...അമ്മയെ ഞങ്ങൾക്ക് രക്ഷിക്കാൻ ആയില്ല.. " ഡോക്ടർ പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഇടിതീ വീണു... "ഡോ.... താൻ എന്താ പറഞ്ഞെ...അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ.." ഞാൻ ദേഷ്യത്തിൽ അയാളുടെ കോളറിൽ പിടിച്ചു.. "എന്താടോ താൻ പറഞ്ഞെ.. എന്റെ രാധു... ഇനി എങ്ങാനും അത് പറഞ്ഞാൽ കൊന്നു കളയും ഞാൻ...എവിടെടോ എന്റെ പെണ്ണ്.. " "കൂൾ ഡൌൺ ആദവ്...താൻ സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കണം... തന്റെ രാധു ജീവനോടെ ഇല്ലാ.. " അത് കേട്ടപ്പോൾ എനിക്ക് എന്തോ അരോചകം ആയി തോന്നി ഞാൻ അയാളെ തള്ളി മാറ്റി... ചെവി പൊത്തി പിടിച്ചു... "Nooooooo.." എന്റെ ശബ്ദം അവിടം ആകെ മുഴങ്ങി.. "ഇല്ലാ...അവൾ അങ്ങനെ ഒന്നും... ഇല്ലാ ഞാൻ വിശ്വസിക്കില്ല... " _____________________________________ "രാധു.... എന്നേ പോവല്ലേ.. രാധു.. നോ.. ഞാൻ സമ്മതിക്കില്ല... " ഇടക്ക് എപ്പോഴോ ആദിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നു നോക്കിയതു....നോക്കിയപ്പോൾ ആദി എന്തോ പിച്ചും പേയും പറയുന്നുണ്ട്.. ഞാൻ അവനെ തട്ടി വിളിച്ചു നോക്കി.... "ആദി.. ആദി... എന്ത് പറ്റി.. " അവൻ അപ്പോഴും കണ്ണ് തുറന്നിട്ട്‌ ഇല്ലാ എനിക്ക് എന്തോ പേടിയായി.. "ആദി... എണീക്ക്.. " ഞാൻ വീണ്ടും കുലുക്കി വിളിച്ചപ്പോൾ അവൻ പെട്ടന്ന് ഞെട്ടി ഉണർന്നു..ആകെ വിയർത്തു...അവൻ കിതക്കുന്നുണ്ട്.. "എന്ത് പറ്റി ആദി.. ആകെ വല്ലാതെ ഇരിക്കുന്നു.. " ഞാൻ അവന്റ മുഖം കോരി എടുത്തു കൊണ്ട് ചോദിച്ചപ്പോൾ...അവൻ പെട്ടന്ന് എന്നേ കെട്ടി പിടിച്ചു... അവന്റെ പിടി മുറുക്കുന്നത് ഞാൻ അറിഞ്ഞു... "രാധു നീ ഇല്ലാതെ എനിക്ക് പറ്റില്ലടി....ഞാൻ മരിച്ചു പോകും...നീ ഇല്ലെങ്കിൽ എന്റെ ശ്വാസം നിന്ന് പോകും...നീ എന്റെ അടുത്തു നിന്ന് എങ്ങോട്ടും പോകരുത്..." എന്നൊക്കെ പറഞ്ഞു അവൻ വീണ്ടും വീണ്ടും അവനിലേക്ക് ചേർത്ത് നിർത്തി... "എന്താ.. ആദി.. എന്താ ഇങ്ങനെ ഒക്കെ പറയുന്നത്..." "ഒന്നുല...ഞാൻ.. എനിക്ക്..എന്തോ....സ്വപ്നം " അവൻ എന്തൊക്കെയോ പറയുന്നുണ്ട്...അവന്റെ മുഖം ആകെ വല്ലാതെ ആയിരുന്നു.... "ആദി.. " ഞാൻ വിളിച്ചു.. "ഒന്നുല... പെണ്ണെ നീ ഉറങ്ങിക്കോ..." അവൻ എന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.. ". "നീ കിടക്കുന്നില്ലേ.. " "എന്റെ കാര്യം നോക്കണ്ട...എന്റെ മോളു ഉറങ്ങിക്കോ...ഞാൻ വിളിക്കുമ്പോൾ എണീറ്റാൽ മതി.. " അവൻ പറഞ്ഞപ്പോൾ പിന്നേ ഞാൻ ഒന്നും പറയാൻ പോയില്ല ഞാൻ കിടന്നു.. അവൻ എന്റെ നെറ്റിയിൽ ഒരുമ്മ തന്നിട്ട് പില്ലോയിൽ ചാരി ഇരുന്നു... _____________________________________ വീണ്ടും വീണ്ടും നേരെത്തെ കണ്ട സ്വപ്നം ആണ് മനസ്സിൽ....അങ്ങനെ ഒരു കാര്യം ചിന്തിക്കാൻ കൂടി വയ്യാ...രാധു ഇല്ലാതെ ഞാൻ എങ്ങനെ?? ഇന്നിനി മനസമാധാനമായി എനിക്ക് ഉറങ്ങാൻ പറ്റില്ല... ഞാൻ ഉറങ്ങി കിടക്കുന്ന രാധുനെ നോക്കി... ഞാൻ പതിയെ അവളുടെ അടുത്ത് കിടന്നതും...അവൾ എന്നേ വന്നു കെട്ടിപിടിച്ചു കിടന്നു...ആള് ഉറക്കത്തിൽ ആണ്...ഞാൻ അവളെ ചേർത്ത് പിടിച്ചു...ഉറങ്ങാതെ അവൾക് കാവൽ ഇരുന്നു.. _____________________________________ "രാധു... ടി.. എണീക്.. " "കുറച്ചു നേരം കൂടി.. " "എന്നേ ദേഷ്യം പിടിപ്പിക്കാതെ എണീക്കാൻ നോക്കടി.. " ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി... "എണീറ്റ് വാ നമുക്ക് ഒരിടം വരെ പോകാം.. " അവൻ പറയുന്നത് കേട്ട് ഞാൻ ടൈം നോക്കി.. മൂന്ന് മണിയോ.. "ഇത്ര നേരത്തെ എങ്ങോട്ടാ നേരം വെളുത്തിട്ട് പോലും ഇല്ലാ... " "കൂടുതൽ ഡയലോഗ് വേണ്ട.. ചെന്ന് മുഖം കഴുകി വാ... പിന്നേ ഈ സാരി മാറ്റണ്ട ഇത് തന്നെ മതി.. " ഞാൻ അവൻ പറയുന്നത് കേട്ട് വാ പൊളിച്ചു...ഇവന് വട്ടാണോ.. ഈ നേരത്ത്‌ പോകാൻ.. "എങ്ങോട്ടാ എന്ന് പറ ആദി...." ഞാൻ അത് ചോദിച്ചപ്പോൾ അവൻ ദേഷ്യത്തോടെ നോക്കി.. ഞാൻ മിണ്ടാതെ എണീറ്റ് പോയി.. മുഖം കഴുകി റെഡി ആയി വന്നു... ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി..ഈ നേരത്ത് ഇനി എങ്ങോട്ടാണോ എന്തോ?? തുടരും... ഇത് ലാസ്റ്റ് പാർട്ട്‌ അല്ലേ..എഴുതിയപ്പോൾ അങ്ങ് നീണ്ടു പോയി... നെക്സ്റ്റ് പാർട്ട്‌ ഉറപ്പായും ലാസ്റ്റ് പാർട്ട്‌ ആയിരിക്കും🏃🏻‍♀🏃🏻‍♀🏃🏻‍♀ #📙 നോവൽ
📙 നോവൽ - ShareChat
45.2k കണ്ടവര്‍
5 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post