മൂന്നു ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണ വില
മൂന്നു ദിവസമായി ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണ വില. ഒരു പവന് 45,480 രൂപയും ഗ്രാമിന് 5,685 രൂപയുമാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1995 ഡോളറിലേക്ക് വില കുതിച്ചു. ഡോളർ ഇടിഞ്ഞതാണ് സ്വർണം ആകർഷകമാകാൻ കാരണം .