Ooi ഖൽബൂസ് ഞമ്മള് എത്തി.... വായിക്കുന്നതിന് മുന്നേ ആദ്യം തന്നെ പറയുന്നേ ഞമ്മളെ പൊങ്കാല ഇടരുത് ചില സന്ദർഭങ്ങൾ നല്ലതിന് വേണ്ടിയും ആണ് എന്ന് ചിന്തിച്ചു ഇന്നത്തെ പാർട്ട്‌ വായിക്കിം എന്നിട്ട് അഭിപ്രായം അറിയിക്കിം 😆😆 💞MeharNishan💞 P@RT 65 (1) ✒️Mehariya Thasni ************************************ 12 മണിക്കുള്ള അലാറം കെട്ടാണ് എണീറ്റത്.... ഹോ വേഗം ഷാനുക്കയെ വിളിച്ചേക്കാം വൈകിക്കേണ്ട.... ഞമ്മള് വേഗം ഇക്കാക്ക് വിളിച്ചു ... ഇക്ക അറ്റൻഡ് ചെയ്തു... "ഹലോ.. " "ഹാപ്പി ബർത്തഡേ ഷാനുക്ക.... ഉമ്മ ഉമ്മ ഉമ്മ... " ഞമ്മള് ഉറക്കെ പറഞ്ഞു "ഹോ ഇന്റെ മെഹ്രു ഇയ്യ് ചെവി പൊട്ടിക്കൊ പതുക്കെ പറഞ്ഞാൽ മതി എനിക്ക് കേൾക്കാം..." "ഹും അങ്ങട് സഹിച്ചോ.... എന്നിട്ട് താങ്ക്സ് ഒന്നും പറയുന്നില്ലേ .. " "എന്തിന് " "അല്ല വിഷ് ചെയ്‌താൽ താങ്ക്സ് ഒക്കെ പറയുമല്ലോ.. " "ഹോ അത് മം താങ്ക്സ്.... " "ഹും ഇതൊക്കെ ഞാൻ പറഞ്ഞുതന്നിട്ട് വേണം... എന്നിട്ട് എന്താ അവിടെ പരിപാടി..." "അർഷുവും ഉപ്പയും ഉമ്മയൊക്കെ കേക്ക് കട്ടിങ്ങിനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട് നീ വിളിച്ചപ്പോൾ ഞാൻ ഇങ് പോന്നത് ആണ്.... " "മം പിന്നെ നമുക്ക് ഒന്ന് സെലിബ്രേറ്റ് ചെയ്യേണ്ടേ.... ഇന്ന് ഇക്ക ഫ്രീ അല്ലെ.. " "No only job അത് വിട്ട് ഒരു പരിപാടിയും ഇല്ല മോളെ... എനിക്ക് സെലിബ്രേഷൻ ഒന്നും താല്പര്യം ഇല്ല" ""ഹോ ഫുൾ ടൈം ഒരു ജോബ് എന്താ ഷാനുക്ക ഇങ്ങനെ ഇത്തിരി ടൈം എനിക്ക് വേണ്ടി മാറ്റി വെച്ചൂടെ " "No എന്നെകൊണ്ട് പറ്റില്ല..... എനിക്ക് എന്റെ പ്രൊഫഷൻ ആണ് വലുത് " "ഹോ ഇന്നാ അതും കെട്ടിപിടിച്ചിരുന്നോ.... " "ആ ഇരിക്കും നിനക്ക് എന്താ..." ഞാൻ ഒന്നും മിണ്ടിയില്ല "മെഹ്രു ഇയ്യ് പോയോ" ഞമ്മള് വീണ്ടും ഒന്നും മിണ്ടിയില്ല !ഹോ ഇന്റെ പെണ്ണെ ഞാൻ അന്നേ ഭ്രാന്ത് ആകാൻ ഓരോന്ന് പറയുകയല്ല ഇയ്യ് അത് കാര്യം ആക്കിയോ... മെഹ്രു എന്തേലും ഒന്ന് പറ " "ഞാൻ ഇവിടെ തന്നെ ഉണ്ട് ഒച്ചവെച്ചു ആളെ കൂട്ടേണ്ട..." "എന്നാ വാ തുറന്ന് വല്ലതും നിനക്ക് പറഞ്ഞൂടെ...." "ഞാൻ എന്ത് പറയാൻ ഇക്കാക് നമ്മളെ ഒന്നും പിടിക്കില്ലല്ലോ.... " "ഹോ മെഹ്രു ഞാൻ വെറുതെ പറഞ്ഞത് അല്ലെ... പിന്നെ എന്റെ പ്രൊഫെഷനെ പറ്റി ഞാൻ നിന്നോട് പറയേണ്ട ആവശ്യം ഇല്ലല്ലോ ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുതത് ആണ് ഞാൻ ഇത്.... എന്റെ ഈ ജോബ് അത് എനിക്ക് വളരെ വിലപ്പെട്ടത് ആണ് അതിന് ഞാൻ ഇതുവരെ ഒരു ചീത്ത പേര് വരുത്തുകയോ ഒരു കോട്ടം തട്ടിക്കുകയോ ചെയ്തുട്ടില്ല എനിക്ക് എന്റെ ജോബ് എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണെന്ന് എന്നെക്കാൾ കൂടുതൽ മനസ്സിലാക്കിയത് അല്ലെ നീ മെഹ്രു..... അതുകൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് " "ഏയ് ഷാനുക്ക ഞാൻ വെറുതെ ഇക്കയെ കളിപ്പിച്ചത് അല്ലെ എനിക്കറിഞ്ഞുടെ എല്ലാം.... ഞാൻ ഇക്കാടെ ജോബിൽ തലയിടാൻ വരുന്നില്ലേയ്യ് പോരെ...." " ഏറക്കുറെ മതി " "മം പിന്നെ ഞാൻ നാളെ സ്റ്റേഷനിൽ വരും ഇക്കയെ വിഷ് ചെയ്യാൻ " "വേണ്ട മെഹ്രു ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞു പെൺകുട്ടികൾക്ക് അങ്ങനെ എല്ലാ നേരത്തും കയറി ഇറങ്ങാൻ പറ്റുന്നത് അല്ല പോലീസ് സ്റ്റേഷൻ എന്ന് നീ വരണ്ട" "പറ്റില്ല ഞാൻ വരും വിഷ് ചെയ്യും " "മെഹ്രു വേണ്ടെന്ന് പറഞ്ഞില്ലേ " "പറ്റില്ലെന്ന് ഞാൻ പറഞ്ഞില്ലേ... " "മെഹ്രു " "എന്താടാ നിഷാൻ മാലിക്ക് " "ഡി ഡി.... അത്രക്ക് ധൈര്യം ആണോ നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പോ ബാക്കി തരണ്ടടി... " !ഓ പിന്നെ ഒലത്തും" "കിട്ടട്ടെ... ഇന്നാ ഞാൻ പോട്ടെ കേക്ക് കട്ട് ചെയ്യാൻ വിളിക്കുന്നുണ്ട്" "ഹ ആയ്കോട്ടെ ബൈ " "മം" അങ്ങനെ കാൾ കട്ട് ചെയ്തു ഞമ്മള് അർഷുവിന്റെ സ്റ്റാറ്റസ് നോക്കി ഇരുന്നു ഇതിനിടയിൽ ഞാൻ എപ്പോഴോ ഉറങ്ങി പോയി... പിന്നെ രാവിലെ നല്ല കുട്ടിയായി പെട്ടന്ന് എണീറ്റ് ഫ്രഷ് ആയി നിസ്കരിച്ചു നല്ലോണം ഒരുങ്ങി കെട്ടി താഴേക്ക് ഇറങ്ങി... !അല്ല ഇയ്യ് എങ്ങോട്ടാ ഇന്ന് ക്ലാസ്സില്ലല്ലോ... " "ഹോ നിങ്ങൾ ഒക്കെ മറന്നോ.... ഇന്ന് ഷാനുക്കയുടെ ബർത്തഡേ ആണ് ശേ മോശം മോശം " "ഹോ പിന്നെ ഇയ്യ് മറന്നാലും ഞങ്ങൾ മറക്കില്ല മോളെ ഞങ്ങൾ രാത്രി തന്നെ വിളിച്ചു വിഷ് ചെയ്തത് ആണ് ഇയ്യ് ഇപ്പോ എങ്ങോട്ട് ആണ്" "ഞാൻ സ്റ്റേഷനിലേക്ക് ഇക്കയെ വിഷ് ചെയ്യാൻ " "നല്ലൊരു ദിവസം ആയിട്ട് ഇയ്യ് ഇന്നും അതിന് ഒരു സോയിരം കൊടുക്കില്ലല്ലേ...." "ഓ പിന്നെ ഇക്ക ഞാൻ വിഷ് ചെയ്യാൻ അങ്ങോട്ട് ചെല്ലുന്നത് കാത്തിരിക്കുക ആവും " "ഹ നല്ല ലാത്തി കൊണ്ട് ആവും " എന്ന് പറഞ്ഞു ആ കൊരങ്ങൻ മാർ ഒക്കെ ചിരി തുടങ്ങി "അത് ഇങ്ങടെ ഒക്കെ ഓൾ മാർ ആവും എന്റെ ഷാനുക്ക എന്നെ സ്നേഹം കൊണ്ട് മൂടാൻ കത്തിരിക്ക ആവും " "ആണോ അവസാനം മൂടി മൂടി അതിൽ നിന്ന് പൊക്കി എടുക്കാൻ ഞങ്ങൾ വരേണ്ടി വരോ... " "പോടാ കൊരങ്ങൻ മാരെ തീരെ കൾച്ചർ ഇല്ല ഹും " എന്ന് പറഞ്ഞു ഞമ്മള് ഇക്കാക്കമാരെ ഒന്ന് തുറിച്ചു നോക്കി പേടിപ്പിച്ചു അടുക്കളയിലേക്ക് ഓടി അല്ലേൽ ഇനിയും വല്ലതും പറഞ്ഞു ആ തെണ്ടികൾ എന്നെ ഒരു പരുവം ആകും.... !ആമിനുമ്മ..... " "ഹ എണീറ്റോ അല്ല എങ്ങോട്ട് ആണ് ഈ ഒരുങ്ങി കെട്ടി " "ഷാനുക്കയെ കാണാൻ ഇന്ന് ഇക്കാടെ ബർത്തഡേ ആണ് ഉമ്മി പോയി വിഷ് ചെയ്യേണ്ടേ " "എന്തിനാ അവിടെ പോയി ഇയ്യ് ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നെ" "ആമിനുമ്മ... ഉമ്മിയും ഇപ്പോ ഇങ്ങനെ ആയോ.. ഹും ഞമ്മളോട് ആർക്കും സ്നേഹം ഇല്ലല്ലോ.. " "ഹോ ഞാൻ വെറുതെ പറഞ്ഞത് ആണേ... ഇനി ഇയ്യ് അതിൽ പിടിച്ചു തുങ്ങേണ്ട..... വാ ഞാൻ ബ്രേക് ഫാസ്റ്റ് എടുത്തു വെക്കാം എന്നിട്ട് കഴിച്ചിട്ട് മോൾ പോയി ഷാനുവിനെ കണ്ടോ " "ആയ്കോട്ടെ " അങ്ങനെ ബ്രേക്ക് ഫാസ്റ്റ് ടാബിൽ കൊണ്ട് വെക്കാൻ ഞാനും ഉമ്മിയെ സഹായിച്ചു അപ്പോഴേക്കും ഇക്കാക്കാർ മുന്നും തിന്നാൻ എത്തിയിട്ട് ഉണ്ടായിരുന്നു പിന്നെ ഓരോ തമാശകൾ ഒകെ പറഞ്ഞു ബ്രേക്ക് ഫാസ്റ്റ് വേഗം തട്ടി വിട്ടു.... എന്നിട്ട് ഞാൻ പോകാൻ തയ്യാർ ആയി "ഹോ മെഹ്രു അന്റെ ഷാനു സ്റ്റേഷനിൽ എത്തിയിട്ട് പോലും ഉണ്ടാകില്ല...". "ഹും എന്താ ഏതായി ഇക്ക വളരെ ഫാസ്റ്റ് ആണ് നിങ്ങളെ പോലെ ഒഴപ്പൻ അല്ല " "ഡി ഡി.. വേണ്ട " "അല്ലേലും കാര്യം പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും പിടിക്കില്ലല്ലോ.. " "ഡി നിന്നെ ഇന്ന് " എന്ന് പറഞ്ഞു ഇക്കാക്ക ചെവിക്ക് പിടിച്ചു തിരിച്ചു.. "ആമിനുമ്മ ഇനി തല്ലി ഉമ്മ തല്ലി " "തല്ലേ എപ്പോ..." " "ദേ ഇപ്പോ " എന്ന് പറഞ്ഞു ഞാൻ ഇക്കാടെ പുറത്തേക്ക് ഒരു കുത്തു കൊടുത്തു ഞമ്മള് വേഗം പോയി സ്ക്യുട്ടിയിൽ കയറി എല്ലാരോടും സലാം പറഞ്ഞു സ്റ്റേഷനിലേക്ക് പറപ്പിച്ചു വിട്ടു.... പോകുന്ന വഴിയിൽ ഒരു വലിയ ബൊക്കെയും വാങ്ങി... എന്നിട്ട് നേരെ സ്റ്റേഷനിൽ പോയി അവിടെ എത്തിയതും വേഗം അകത്തേക്ക് കയറി കൊറേ ആയി ഇപ്പോ ഇങ്ങോട്ട് വന്നിട്ട് എന്ന് തോനുന്നു .. ഗൗരി ചേച്ചി :"ആഹാ ഇതാര് മെഹ്‌റുവോ.. കൊറേ ആയല്ലോ കണ്ടിട്ട് " "അതിന് എങ്ങനെ ആ കൊരങ്ങൻ ഇങ്ങോട്ട് വരാൻ സമദിക്കേണ്ടേ അല്ല ആൾ അകത്തുണ്ടോ... " "പിന്നെ ഇല്ലാതിരിക്കോ വേഗം ചെല്ല് എന്നിട്ട് ഇന്നക്കുള്ളത് വാങ്ങിപോര്.". ഞമ്മള് ഓർക്കൊക്കെ ചിരിച്ചുകൊടുത്തു ഇക്കാടെ മുറിയിലേക്ക് കയറി ഇക്ക ആരോടോ കാളിംഗ് ൽ ആണ് അപ്പോഴാണ് ഞാൻ അവിടെ മേശസയിൽ ഒരു ബൊക്ക കണ്ടത്... എന്നെ കണ്ടതും ഇക്ക കാൾ കട്ട് ചെയ്തു... "അല്ല ആരിത് മെഹ്‌റുവോ" "ഇത് ഏതാ ഫ്ലവർ .. " "കണ്ണ് കണ്ടുടെ റോസ് " "അതല്ല ഇതെങ്ങനെ ഇവിടെ ആർ തന്നത് ആണ് " "ഹോ അതോ അത് എന്റെ സ്വീറ്റ് ഹാർട്ട് ഹദിയ തന്നത് ആണ് അതിരാവിലെ ഇവിടെ എന്നേം കാത്ത് നിൽക്കുക ആയിരുന്നു ഹോ എന്താ ഒരു സ്നേഹം പെണ്ണിന് "..... ഹും അത് കേട്ടതും എനിക്ക് ദേഷ്യം എവിടെ നിന്നൊക്കെ തരിച്ചുകയറുന്നത് എന്ന് എനിക്ക് തന്നെ മനസിലാകാതെ ആയി .. ഞാൻ വേഗം ആ ബൊക്ക എടുത്തു നിലത്തെറിഞ്ഞു അതിന്റെ മേൽ ചാടി കളിച്ചു "ഹോ മെഹ്രു എന്താ നീ ചെയ്യുന്നേ എന്റെ ഹാദിയ തന്ന ഫ്ലവർ " "ഹോ തന്റെ ഹാദിയ ആണോ എന്നാ നേരത്തെ പറയേണ്ടേ " ഞാൻ ഒന്നുടെ അതിൽ ചവിട്ടി കളിച്ചു... എന്നിട്ട് ഞാൻ ഷാനുക്കയുടെ അടുത്ത് പോയി .. "ഇന്നാ ഹാപ്പി ബർത്തഡേ ഷാനുക്ക" എന്ന് പറഞ്ഞു ഇത്തിരി ദേഷ്യത്തിൽ ഞാൻ ബൊക്ക നീട്ടി ഇക്ക അതൊരു കള്ളചിരിയിൽ എന്റെ അടുത്ത് നിന്ന് വാങ്ങി താങ്ക്സ് എന്ന് പറഞ്ഞു ഞമ്മള് പിന്നെ ഒന്നും മിണ്ടാൻ പോകാതെ തിരിച്ചുപോരാൻ നിന്നതും പെട്ടന്ന് ഇക്ക എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഇക്കാടെ മുന്നിലേക്ക് നിർത്തി.... "എന്താ മുഖത് ഒരു സന്തോഷം ഇല്ലല്ലോ " "എന്റെ മുഖത് സന്തോഷം ഉണ്ടായിട്ട് ഇക്കാക് ഇപ്പോ വലിയ ഉപകാരം ഒന്നും ഇല്ലല്ലോ " "ഹോ ഭയങ്കര ദേഷ്യത്തിൽ ആണല്ലോ.... അതുകൊണ്ട് തന്നെ എന്റെ മെഹ്രു ഒന്നുടെ സുന്ദരി ആയി..." "അല്ല ഞാൻ ഇക്കാടെ മെഹ്രു അല്ല നുണ പറയാണ് ഇക്കാക് ഹദിയയെ അല്ലെ വേണ്ടത് എന്നെ അല്ലല്ലോ " "ഹോ മെഹ്രു ഞാൻ അതൊരു തമാശ പറഞ്ഞത് അല്ലെ.... " "അല്ല ഇക്ക നുണ പറയാൻ ഓൾക് ഇങ്ങോട്ട് തോന്നിയ നേരത്ത് ഒക്കെ വരാം ഞാൻ വന്നാലേ കുഴപ്പം ഉള്ളു അല്ലെ " "ഓൾ ഇങ്ങോട്ട് വരുന്നത് എന്റെ കുറ്റം ആണോ പിന്നെ അവൾ മന്ത്രിയുടെ മകൾ ആണ് അവളെ ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു ശകാരിക്കാൻ ഒന്നും എനിക്ക് അധികാരം ഇല്ല അതുകൊണ്ട് ആണ് പിന്നെ പരാതി ഇല്ലാതെ വെറുതെ സ്റ്റേഷനിൽ വരുന്നത് അത്രക്ക് നല്ലത് ഒന്നും അല്ല മെഹ്രു " "ആരാ പറഞ്ഞു എനിക്ക് പരാതി ഇല്ലെന്ന് ഉണ്ടല്ലോ ഒരു വലിയ പരാതി" "ഓഹോ എന്താണാവോ... " "ഞാൻ ഒരാളെ വളരെ സിന്സിയെർ ആയി പ്രേമിക്കുന്നുണ്ട് പക്ഷെ എന്നെ തിരിച്ചു സ്നേഹിക്കുന്നില്ല കൊറേ ആയി ഞാൻ പിന്നാലെ നടക്കുന്നു എന്നെ ഇങ്ങനെ പിന്നാലെ നടന്നു കഷ്ടപെടുത്തുക ആണ് അത് തെറ്റ് അല്ലെ അല്ലെന്ന്.... അപ്പോ എനിക്ക് നീതി കിട്ടണം..... അത് എന്റെ അവകാശം ആണ് ..... എന്നെ ഇത്രേം പെട്ടന്ന് തിരിച്ചു സ്നേഹിച്ചില്ലേൽ ഞാൻ പെറ്റ്രോൾ ഒഴിച്ച് കത്തിക്കും " " "എന്ത് " "ആ കൊരങ്ങാന്റെ ബുള്ളറ്റ് " പെട്ടന്ന് ഷാനുക്ക എന്റെ ചെവിക്ക് പിടിച്ചു "ആരാടി കൊരങ്ങൻ " "ഇക്ക " "ഏത് ഇക്ക " "അല്ല ഇന്റെ ഇക്കാക്കർ ആ ഒന്ന് വിട് എനിക്ക് വേദനിക്കുന്നു ..." എന്ന് പറഞ്ഞു ഞാൻ ഇക്കാടെ കയ്യ് എങ്ങനെ ഒക്കെയോ എടുപ്പിച്ചു "ഹും കെട്ടിലെ എന്റെ പരാതി.... ഇത് എപ്പോ ശെരിയാക്കും " "അതിന് നീ എന്താ വർക്ക്‌ ഷോപ്പിൽ നിന്റെ പാട്ട സ്ക്യുറ്റി കൊണ്ട് വന്നു ഇട്ടിരിക്കാനോ എപ്പോ ശെരിയാക്കി തരും എന്ന് ചോദിക്കാൻ.... ടൈം എടുക്കും പോയിട്ട് പിന്നെ വാ " "പറ്റില്ല എനിക്ക് ഇപ്പോ തന്നെ ഇതിന് ഒരു പരിഹാരം കാണാണം...." "നിർബന്ധം ആണോ " "മം തീർച്ചയായിട്ടും.... " പെട്ടന്ന് ഇക്ക എന്നെ പിടിച്ചു വലിച്ചു ഇക്കയോട് ചേർത്ത് നിർത്തി..... "ഹേയ് ഷാനുക്ക വിട് ഇത് സ്റ്റേഷൻ ആണ് " "അപ്പോ നിനക്ക് നീ ചോദിച്ചത് വേണ്ടേ " "ഇപ്പൊ വേണ്ട പിന്നെ മതി " "അതെങ്ങനെ ശെരിയാകുന്നെ നിനക്ക് ഇപ്പോ വേണം നിർബന്ധം ആണെന്ന് ഒക്കെ നീയല്ലേ ഇപ്പോ പറഞ്ഞത്... " "ആ... അത്..... പിന്നെ വെറുതെ പറഞ്ഞത് ആണ്..." "എന്തായാലും ഇയ്യ് പറഞ്ഞത് അല്ലെ അപ്പോ ചെയ്ത് തന്നേക്കാം ." "എന്ത്. " "എന്ത് വേണേലും ... " "വേണ്ട ഇക്ക" പെട്ടന്ന് ഇക്ക ഇക്കാടെ മുഖം എന്റെ മുഖത്തോട് അടുപ്പിക്കാൻ തുടങ്ങി "ഇക്ക വേണ്ട" "ഒന്നും ചെയ്യില്ല ഒന്ന് കടിക്കാൻ " 'വേണ്ടേ വേണ്ട" "വേണം പ്ലീസ് മെഹ്രു " " "വേണ്ട ഇക്ക " "മിണ്ടാതെ ഇരിക്കെടി " (തുടരും ).... നെക്സ്റ്റ് (2)എന്ന് പറഞ്ഞു പോസ്റ്റാം #📙 നോവൽ
📙 നോവൽ - Mehar Nishan P @ RT65 ( 1 ) Mendriya Thasni - ShareChat
24.2k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post