💞ലവ് ബുക്ക്‌ 💞 ✒️shanu Part 4 (ആദം ) ഇന്ന് ഉപ്പാന്റെ ഫ്രണ്ടും ഫാമിലിയും ഞങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞ കാരണം ആണ് ഞങ്ങൾ റൂം ഷിഫ്റ്റ്‌ ചെയ്യാൻ തീരുമാനിച്ചത്.... അവരുടെ മുന്നിൽ ഞങ്ങൾ പക്കാ husband ആൻഡ് വൈഫ്‌ ആണല്ലോ..... പക്ഷെ ഈ കുരിപ്പ് മ്മളെ തല തല്ലി പൊളിക്കും എന്ന് മ്മൾ വിചാരിച്ചില്ല..... നെറ്റി പൊട്ടി ചോര വരുന്നുണ്ട്..... മ്മൾ കലിപ്പിൽ ഓളെ അടുത്തേക്ക് ചെന്നപ്പോ ഓൾ ഇളിച്ചു കൊണ്ട് ഒറ്റ ഓട്ടം.... "നിക്കടി അവടെ... ഇന്ന് നിന്റെ അന്ത്യം ആണ്...😠. " "അയ്യോ ഓടി വരണേ ഈ കൊരങ്ങൻ എന്നെ തല്ലി കൊല്ലാൻ പോണേ.....😱 "(ഷാനു ) "നിന്നെ തല്ലി കൊല്ലൽ മാത്രല്ലടി ഇന്ന് നിന്നെ ഞൻ പാർസൽ അയക്കും.... നിക്കടി അവടെ....😠 " പെണ്ണ് പോയി കട്ടിലിന്റെ മറ്റേ സൈഡിൽ പോയി നിന്ന്... ഞൻ അപ്പുറത്തും.... അങ്ങോട്ട് പോവാൻ നിന്നപ്പോ ഓൾ ബെഡിൽ കേറി ഇപ്പുറത്ത്‌ വന്നു ചാടി.... അപ്പൊ മ്മൾ അങ്ങോട്ട് പോവും അപ്പൊ ഓൾ ബെഡിൽകൂടെ അപ്പുറത്തേക്ക് ഓടും.... ഇങ്ങനെ ഒരു കാൽ മണിക്കൂർ ഇതന്നെ ആയിരുന്നു പണി..... "ടി പോത്തേ എവിടേലും മര്യാദക്ക് ഒതുങ്ങി നിക്കടി ... "😬 "അയ്യാ... നിന്നിട്ട് അനക്ക് ഇന്നേ തല്ലാൻ അല്ലെ... നടക്കൂല മോനെ...😅. "(ഷാനു ) അതും പറഞ്ഞു പെണ്ണ് മ്മളെ നോക്കി കൊഞ്ഞനം കുത്തി കാണിക്കാ.... അതൊക്കെ കൂടി കണ്ടിട്ട് കലിപ്പ് കേറി മ്മൾ ഓളെ അടുത്തേക്ക് ചെന്നപ്പോ പെണ്ണ് ഓടി പോയി അപ്പുറത്തെ സൈഡിൽക്ക് ചെന്ന്..... നല്ലം തല വേദനിക്കാൻ തുടങ്ങിയപ്പോ മ്മൾ തലയും പിടിച്ചു അവടെ ബെഡിൽ ഇരുന്ന്.....തല വെട്ടി പൊളിക്കുന്ന പോലെ വേദനിക്കുന്നുണ്ട്... "അതെ ന്താ പറ്റിയെ.....😰 "(ഷാനു ) ഓൾ വന്നു മ്മളെ മുഖം ഉയർത്തി പിടിച്ചു നോക്കി.... "അള്ളോ ചോര ഇതെങ്ങനെ.....😱"(ഷാനു ) "തല തല്ലി പൊളിച്ചതും പോരാ ന്നിട്ട് എങ്ങനെ എന്നോ... ഒരൊറ്റ കീറങ് തന്നാൽ ഉണ്ടല്ലോ.... 😬" "അത് പിന്നെ എന്നെ പേടിപ്പിചിട്ട് അല്ലെ... ഞൻ അറിഞ്ഞോ ഇയ്യാൾ ഇബടെ ഫാൻസി ഡ്രസ്സ്‌ കോമ്പറ്റിഷൻ നടത്തായിരുന്നു എന്ന്..... നല്ലം ചോര വരുന്നുണ്ട്... ഫസ്റ്റ് എയ്ഡ്‌സ് ബോക്സ്‌ ഉണ്ടോ....😥 "(ഷാനു ) "അവടെ പെട്ടിയിൽ ഉണ്ട്....🙄 " അപ്പൊ ഓൾ അത് പോയി എടുത്ത് കൊടുന്നു മ്മളെ അടുത്ത് ഇരുന്ന് പഞ്ഞി എടുത്ത് ബ്ലഡ്‌ ഒക്കെ ഒപ്പി കളഞ്ഞു എന്നിട്ട് oinment ഉം dettolum കയ്യിൽ പിടിച്ചു നിക്കുന്നുണ്ട്..... "വലിയ പിടുത്തം ഇല്ലല്ലേ....🙄 " "ഹി ഹി... അത് പിന്നെ ന്റോടെ മുറിവ് ഒക്കെ ഉണ്ടായാൽ ന്റെ പൊന്നൂസ് ആണ് മുറി കെട്ടി തരാ അതോണ്ട് ഒരു കൺഫ്യൂഷൻ.....😅 "(ഷാനു ) "ആദ്യം dettol വെച്ച് തുടക്ക്.... " അപ്പൊ ഓൾ തല ആട്ടി തുടച്ചു oinment ഒക്കെ പുരട്ടി band aid ചെയ്ത് തന്ന്.... "അപ്പൊ സെറ്റ്.... ന്നാ ശെരി ഞൻ പോട്ടെ.... " അതും പറഞ്ഞു എണീറ്റ് പോവാൻ നിന്ന ഓളെ മ്മൾ പിടിച്ചു വലിച്ചതും ഓൾ കറക്റ്റ് എന്റെ മടിയിൽ വന്നു വീണു..... "എങ്ങോട്ടാ.... 🙄" "റൂ....റൂമിൽക്ക്.... 😰"(ഷാനു ) "ഇപ്പൊ പോണ്ട....." "അതെന്താ ഞൻ പോയാൽ.... "(ഷാനു ) "പോണ്ട എന്നല്ലേ പറഞ്ഞെ..... " "ഒന്ന് പോടാപ്പാ ഞൻ പോവും.... "(ഷാനു ) അപ്പൊ മ്മൾ ഓളെ ചെവി പിടിച്ചു തിരിച്ചു "ഇയ്യ് പോവോ.... എന്നാ പോടീ..... " "അയ്യോ... എന്നെ വിട്.... എന്റെ ചെവി... ഞൻ പോവൂല്ല.. സത്യം...... "(ഷാനു ) അപ്പൊ മ്മൾ ചെവി വിട്ടതും ഓൾ മ്മളെ താടി പിടിച്ചു വലിച്ചു ഞൻ പോവും എന്ന് പറഞ്ഞു ഓൾ പോവാൻ നിന്നതും മ്മൾ ഒന്നും കൂടി പിടിച്ചു വലിച്ചു... ആ വലിയിൽ ഓൾ കറക്റ്റ് മ്മളെ നേരെ വന്നു മ്മളും ഓളും കൂടി ബെഡിൽക്ക് വീണ്..... വീഴ്ചയിൽ ഓളെ തല മ്മളെ തലയിൽ മുട്ടിയപ്പോ മ്മൾ വേദനിച്ചു കണ്ണ് അടച്ചു പിടിച്ചു...... 😤 "സോറി... സോറി... നല്ലം വേദനിച്ചോ... സോറി....😥 " അതും പറഞ്ഞു ഓൾ ഊതി തരാൻ തുടങ്ങിയപ്പോ മ്മൾ ഓളെ തന്നെ നോക്കി നിന്ന്.... മ്മളെ നോട്ടം പതിയെ ഓളെ ചുണ്ടിൽക്ക് പതിഞ്ഞപ്പോ ഓൾ മ്മളെ നോക്കി..... എന്നിട്ട് ഓളെ ചുണ്ട് തുടച്ചപ്പോ മ്മൾ നെറ്റി ചുളിച്ചു ഓളെ നോക്കി "പോയാ.... "(ഷാനു ) "ആര്.... 🙄" "ചുണ്ട് മെ ഉള്ളത്... എന്തോ ഉണ്ടായിട്ട് അല്ലെ ഇയ്യാൾ നോക്കിയേ.....😁 "(ഷാനു ) "ഒരു കാര്യം ചോദിക്കട്ടെ.. ശെരിക്ക് അനക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ അതോ അഭിനയിക്കാനോ.... " "ഓ പിന്നെ വലിയ വിവരം ഉള്ള ആൾ.....ഞാഞാഞാ...... "(ഷാനു ) പെട്ടന്ന് ആരോ ഡോർ തുറന്ന് വന്നതും ഞങ്ങൾ അങ്ങോട്ട് നോക്കി.... "ഓ സോറി.. സോറി " അതും പറഞ്ഞു അവർ തിരിഞ്ഞ് നിന്ന്..... "അങ്കിൾ....😰 " മ്മൾ ഓളെ പിടിച്ചു മാറ്റി എണീറ്റ് നിന്ന് അങ്കിൾ നെ വിളിച്ചപ്പോ അവർ തിരിഞ്ഞ് നിന്ന് ഞങ്ങളെ നോക്കി ചിരിച്ചു... ഉപ്പാടെ ഫ്രണ്ടും വൈഫ്‌ആണ്.... "അതെ ഒരു റൂമിൽക്ക് വരുമ്പോ നോക്ക് ചെയ്ത് വരണം എന്ന് അറിഞ്ഞൂടെ മിസ്റ്റർ.... കോട്ടും suitഉം ഇട്ട് നടന്നാൽ പോരാ manners വേണം...😬. "(ഷാനു ) ഈ കോപ്പ് ഇതെന്ത് ഒക്കെ ആണ് പടച്ചോനെ പറയുന്നേ.... മ്മൾ പോയി ഓളെ വാ പൊത്തി പിടിച്ചു "സോറി അങ്കിൾ വരണം..... 😅" "സോറി മോളെ... ഞങ്ങൾ പെട്ടന്ന് കേറിയപ്പോ... ഇനി നോക്ക് ചെയ്തോളാം....😁 "(അങ്കിൾ ) ആ കുരിപ്പ് മ്മളെ വയറ്റിൽ ഇട്ട് ഒരു കുത്ത് തന്നപ്പോ മ്മൾ കയ്യ് എടുത്ത് അവരെ നോക്കി ചിരിച്ചു അവളെ നോക്കി കണ്ണ് ഉരുട്ടി എന്നിട്ട് ഓളെ കാലിന് ഒരു ചവിട്ട് കൊടുത്ത്.... "താൻ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.... അന്ന് നോക്ക് ചെയ്യാതെ വന്നതിന് താൻ തന്നെ അല്ലെ എന്റെ കയ്യ് പിടിച്ചു തിരിച്ചതു... എന്നിട്ട് ഇപ്പൊ എൻറെ കാൽ ചവിട്ടി പൊളിക്കുന്നോ .... ഇത് ഫൗൾ ആണ്... പറ്റൂല്ല.... ഞൻ പോവാ.....😢😢 "(ഷാനു ) അതും പറഞ്ഞു പെണ്ണ് ഡോർ തുറന്ന് ഒറ്റ പോക്ക്... അങ്കിളും ആന്റിയും എന്നെ നോക്കി നെറ്റി ചുളിക്കുന്നുണ്ട്.... &&&&&&&&&&&&&&&&&&&& (അജു ) എന്നെ കണ്ടപ്പോ പെണ്ണ് നിന്ന് പരുങ്ങുന്നുണ്ട്..... മ്മൾ കയ്യൊക്കെ കേറ്റി വെച്ച് ഓളെ അടുത്ത് ചെന്നപ്പോ ഓൾ പേടിച്ചു പിന്നിലേക്ക് പോവുന്നുണ്ട് "പക തീർത്തതനല്ലേ.... " "ആര്... ഞനോ... ദേ ഇല്ലാത്തത് പറയരുത് ട്ടാ... 😢"(ജുമി ) "പിന്നെ എന്തിനടി ഇയ്യ് എന്നെ തല്ലിയത്.... " "അത് പിന്നെ ഞങ്ങടെ റൂമിൽ അനതിതുക്രമ..... പുല്ല് എന്തായിരുന്നു അത്.... "(ജുമി ) "അതിക്രമിച്ചു എന്നാണോ ഉദ്ദേശിച്ചത്.... " "ആ അതൊക്കെ തന്നെ... അങ്ങനെ കേറി വന്നാൽ പിന്നെ ഞൻ കള്ളൻ എന്നല്ലേ വിചാരിക്ക..... "(ജുമി ) അപ്പൊ മ്മൾ ഓളെ തന്നെ കയ്യും കെട്ടി നോക്കി.... "അല്ല രണ്ട് സുന്ദരിയും സുശീലയും സർവോപരി സൽഗുണ സമ്പന്നയും ആയ പെൺകുട്ടികൾ താമസിക്കുന്ന റൂമിലേക്ക് പാതിരാത്രി കടന്ന് വരാൻ നാണം ഇല്ലേ മനുഷ്യ നിങ്ങക്ക്.... 😬"(ജുമി ) അപ്പൊ മ്മൾ അവിടെ ഒക്കെ ഒന്ന് നോക്കിയപ്പോ "അതെ... ഇബടെ... എന്താ നോക്കുന്നെ... വല്ല പാമ്പും ഉണ്ടോ 🙄"(ജുമി ) "അല്ല ഈ പറഞ്ഞ പെൺകുട്ടികളെ നോക്കായിരുന്നു....🙄 " "Hho ആക്കിയത് ആണല്ലേ.... അല്ലേലും പോത്തിനോട് വേദം ഓതിട്ട് കാര്യല്ല..... ഇറങ്ങി പോണം മിസ്റ്റർ......😬 "(ജുമി ) "എന്തോ എങ്ങനെ...😬. " അതും പറഞ്ഞു മ്മൾ ഓളെ അടുത്തേക്ക് നടന്നപ്പോ ഓൾ ബാക്കിൽക്ക് പോയി ചുമരിൽ സ്റ്റിക്കർ ആയി.... അപ്പൊ മ്മൾ രണ്ട് സൈഡിലും കയ്യ് കുത്തി വെച്ച് ഓളെ തന്നെ നോക്കി..... "നിന്റെ ഉദ്ദേശം ഒന്നും എന്റെ അടുത്ത് നടക്കില്ല.... ഞനെ തൈകൊണ്ട ബ്ലാക്ക്.... ബ്ലാക്ക് ആണോ യെല്ലോ അല്ലെ... ആ ഏതോ ഒരു ബെൽറ്റ്‌ ആണ്....😅 "(ജുമി ) അപ്പൊ മ്മൾ ഓളെ ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോ "സത്യായിട്ടും.... ന്റോടെ ഉണ്ട്.. ഇനിക്ക് കളർ ഓർമ ഇല്ലാഞ്ഞിട്ട.... വേണേൽ ഷാനു നോട്‌ ചോദിച്ചോക്ക്... ഓൾക്ക് അറിയാം....😢 "(ജുമി ) "അയിന്....🙄 " "പോടാ തെണ്ടി... എന്താ ഇങ്ങനെ ഒരു സ്വഭാവം... അതെ നിനക്ക് ഇപ്പൊ എന്താ വേണ്ടേ....😬. "(ജുമി ) "നീ എന്നെ നേരത്തെ തല്ലിയതിന് തിരിച്ചു എന്തേലും തരണ്ടേ...😎. " "എന്ത്.... 😱"(ജുമി ) മ്മൾ ഓളെ അടുത്തേക്ക് ഒന്നും കൂടി ചേർന്ന് നിന്നപ്പോ പെണ്ണ് വായും പൊളിച്ചു നിക്കുന്നുണ്ട്... പെട്ടന്ന് മ്മൾ ഓളെ കയ്യ് പിടിച്ചു തിരിച്ചു..... "ടാ തെണ്ടി എന്റെ കയ്യ് വിടടാ.... "(ജുമി ) "എന്തോ... കേട്ടില്ല.... " ഒന്നും കൂടി പിടിച്ചു തിരിച്ചു മ്മൾ ഓളെ ചെവി പിടിച്ചു തിരിച്ചു..... "ഇനി മേലാൽ എന്നെ ഉപദ്രവിക്കന് നോക്കോ.... " "ഇല്ലാ... എന്നെ വിടടാ കാലമാടാ... "(ജുമി ) അപ്പൊ മ്മൾ ഓളെ വിട്ടതും പെണ്ണ് മ്മളെ പിടിച്ചു ഒറ്റ തള്ള്..... മ്മൾ നേരെ നടുവും തല്ലി വീണപ്പോ പെണ്ണ് പൊരിഞ്ഞ ചിരി ആണ്... കാണിച്ചു തരാടി പുല്ലേ..... ഒരു കാൽ വെച്ച് ഓളെ കാലിന് ഒറ്റ തട്ട് കൊടുത്തതും പെണ്ണ് നേരെ മ്മളെ മേലേക്ക് വീണു.... ഹൌ ന്റെ നെഞ്ച് കലങ്ങി....... "എന്താടാ തെണ്ടി അനക്ക്.... "(ജുമി ) അപ്പൊ മ്മൾ ഓളെ നോക്കി കണ്ണ് ഉരുട്ടി ഓളെ പിടിച്ചു മറിഞ്ഞു കിടന്ന്.... എന്നിട്ട് ഓളെ നോക്കി പുച്ഛിച്ചപ്പോ ആരോ ഡോർ തുറന്ന് വന്നു..... &&&&&&&&&&&&&&&&&& (ഷാനു ) ആ തെണ്ടി മ്മളെ കാൽ ചവിട്ടി അരച്ച്..... മ്മൾ എന്തേലും തെറ്റ് ചെയ്ത്ക്കാനോ... ഓൻ തന്നെ അല്ലെ പറഞ്ഞത് റൂമിലേക്ക് കേറുമ്പോ നോക്ക് ചെയ്ത് വരണം എന്ന്... അതല്ലേ ഞാൻ അവരോടും പറഞ്ഞുള്ളു... മ്മൾ നേരെ മ്മളെ റൂമിലെക്ക് ചെന്നപ്പോ ഉണ്ട് അവടെ രണ്ടും കൂടി നിലത്തു...... അത് കണ്ടപ്പോ മ്മക്ക് കലിപ്പ് കേറി..... "എന്നെ ആ രക്ഷസനു ഇട്ട് കൊടുത്തിട്ട് ഇങ്ങൾ രണ്ടാളും കൂടി ഇവടെ ഇരുന്ന് റൊമാൻസ് കളിക്കാ..... 😬" അപ്പൊ തന്നെ രണ്ടും പരസ്പരം മുഖത്തു നോക്കിട്ട് കൊട്ടി പിടഞ്ഞു എണീറ്റ്..... മ്മൾ കയ്യും കെട്ടി അവരെ നോക്കി വാതിൽക്കൽ നിന്നപ്പോ ആരോ വന്നു മ്മളെ ഒറ്റ തട്ട്.... മ്മൾ വീഴാൻ പോയതും ജുമി വന്നു മ്മളെ പിടിച്ചു... നോക്കിയപ്പോ നേരത്തെ വന്ന കോട്ട് ഇട്ട മനുഷ്യൻ... ഇയ്യാൾ എന്നെ കൊല്ലാൻ ആയിട്ട് ഇറങ്ങിയതാണോ.... മ്മൾ അങ്ങേരെ മുഖത്തു നോക്കി പറയാൻ വന്നതും അപ്പൊ തന്നെ അജുക്കാ വന്നിട്ട് മ്മളെ പിടിച്ചു വലിച്ചു ബാൽകണിയിൽക്ക് കൊണ്ട് പോയി.... "നീ എന്ത് പറയാൻ ആണ് നിന്നെ.....അയാൾ ആരാന്ന് അറിയോ... ഞങ്ങൾ ഇന്ന് മീറ്റിംഗിന് വന്നത് അയാളെ കാണാൻ ആണ്.... "(അജുക്കാ ) "അയിന് ഞൻ എന്ത് വേണം..... " "അജു നീ അങ്ങട്ട് ചെല്ല്... നിന്നെ ചോദിക്കുന്നുണ്ട് അവർ.... "(ആദി ) അജുക്കാ പോയതും ആ കിളവൻ വന്നിട്ട് മ്മളെ പിടിച്ചു വലിച്ചു ഒരു ചുമരിന്റെ സൈഡിൽക്ക് മാറി..... "ടി.... വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലേൽ കേറുന്നോ... മിണ്ടാണ്ട് ഇവടെ നിന്നോണം കേട്ടല്ലോ..... ഇനി ഒരക്ഷരം മിണ്ടിയാൽ അടിച്ചു നിന്റെ ചിറി പൊളിക്കും ഞൻ... " അതും പറഞ്ഞു ഓൻ പോയി..... മ്മളെ കണ്ണൊക്കെ നിറഞ്ഞു.. എന്തിനാനാവോ..... എന്നാലും എന്നോട് എന്തിനാ ഇങ്ങനെ പെരുമാറുന്നെ..... &&&&&&&&&&&&&& (ജുമി ) ഷാനു ന്റെ അടുത്ത് പോയ അജു തിരിച്ചു വന്നു.... എന്നിട്ട് മ്മളെ ചേർത്ത് പിടിച്ചു ആ വന്നവരോട് "അങ്കിൾ ഇതാണ് എന്റെ വൈഫ്‌... jumna aseen... ജുമി ഇതാണ് ഉപ്പാടെ ഫ്രണ്ട്...mr അഹമ്മദ്‌... അവരുടെ വൈഫ്‌ ആയിഷ "(അജു ) "അതിന് ഞൻ എന്ത് വേണം... " അപ്പൊ തന്നെ ഓൻ ഇളിച്ചു കൊണ്ട് മ്മളെ കാൽ ചവിട്ടി അരച്ച്..... മ്മൾ ഓനെ നോക്കി കണ്ണുരുട്ടി...... "നിങ്ങടെ വൈഫ്‌ ഒക്കെ വെരി ഫണ്ണി ആണല്ലോ.... ആദം എവടെ..... "(കിളവൻ ) "ഞൻ ഇവടെ ഉണ്ട് അങ്കിൾ.... "(ആദി ) "ആ തന്റെ വൈഫ്‌ എന്ത്യേ.... "(ആന്റി ) "അവളും ഞനും തമ്മിൽ ഒരു ചെറിയ തല്ലു അതിന്റെ ദേഷ്യത്തിൽ ആണ് അപ്പൊ അങ്ങനെ ഒക്കെ സംസാരിച്ചേ.... സോറി ട്ടോ.... "(ആദി ) എങ്ങനെ ഒക്കെ സംസാരിച്ചത്...... "ഏയ്‌.... അവൾ പറഞ്ഞത് ശെരി അല്ലെ.... ആരുടെ റൂമിൽക്ക് ചെല്ലാനെളും നോക്ക് ചെയ്ത് പോണം...അത് എന്റെ ഭാഗത്തു ഉള്ള മിസ്റ്റേക്ക് ആണ്...... "(അങ്കിൾ ) "അതെ..... "(ആന്റി ) "എനി വേ... ഞങ്ങൾ വന്നത് നാളെ നിങ്ങളെ ലഞ്ച് ന് വിളിക്കാൻ ആണ്....... അപ്പൊ എല്ലാവരും നാളെ ഉച്ചക്ക് അങ്ങട്ട് എത്തിക്കൊണം... കേട്ടല്ലോ.... ആദി നിന്റെ വൈഫ്‌ നെ വിളിക്ക്..... "(അങ്കിൾ ) "ഞൻ വിളിച്ചിട്ട് വരാം.... " അതും പറഞ്ഞു മ്മൾ ബാൽകണിയിൽ ചെന്നപ്പോ ഉണ്ട് അവൾ കണ്ണും തുടച്ചു ഇരിക്കുന്നു...... "അയ്യേ ഇജ്ജ് കരയാ..... " "അനക് കണ്ണ് കണ്ടൂടെ..... "(ഷാനു ) "കലിപ്പിൽ ആണല്ലോ.... " "ആണേൽ..... "(ഷാനു ) അപ്പൊ മ്മൾ ഇളിച്ചു കൊണ്ട് ഓളെ ഇക്കിളി ആക്കാൻ തുടങ്ങി..... "ന്റെ പൊന്നോ എനിക്ക് ഒരു കലിപ് ഇല്ലാ... ഹ ഹ... വിടടി..... ഹ ഹ..... "(ഷാനു ) "ഗുഡ് ഗേൾ.... എന്നാ ബാ.... " പിന്നല്ല ഞങ്ങളെ മൂഡ് ചേഞ്ച്‌ ചെയ്യാൻ ഞങ്ങളെ കൊണ്ട് പറ്റും...... അങ്ങനെ അവരെ അടുത്ത് ചെന്ന് വർത്താനം ഒക്കെ പറഞ്ഞു അവർ പോയി... അവരെ യാത്ര അയക്കാൻ പോയി തിരിച്ചു വന്നപ്പോ ആദി ഷാനു ന്റെ നേർക്ക് തിരിഞ്ഞു കലിപ്പ് ആവാൻ നിന്നതും "അതെ... എനിക്ക് തന്റെ പ്രസംഗം കേൾക്കാൻ ടൈം ഇല്ലാ... താൻ എന്നെ കെട്ടി എങ്കിലും ഭാര്യ ആയി അംഗീകരിചിട്ട് ഒന്നും ഇല്ലല്ലോ... അതോണ്ട് പ്ലീസ് ഒന്ന് പോയി തരാവോ.... "(ഷാനു ) അപ്പൊ ആദം കലിപ്പിൽ അവളെ പൊക്കി എടുത്തോണ്ട് ഒറ്റ പോക്ക്.... അത് കണ്ടു മ്മൾ വായും തുറന്ന് നോക്കിയപ്പോ ഉണ്ട് അജുവും ഏകദേശം അതെ അവസ്ഥയിൽ മ്മളെ നോക്കുന്നു..... ഞങ്ങൾ രണ്ടാളും വായ ഒക്കെ അടച്ചു വെച്ച്... ഇനി ഇപ്പൊ എന്താ എന്നുള്ള ഭാവത്തിൽ നോക്കി.... പെട്ടന്ന് ഞങ്ങളെ രണ്ടാളെയും നോട്ടം ബെഡിൽക്ക് ആയി.... മ്മൾ ഓനെയും ഓൻ മ്മളെയും നോക്കി.... ഒറ്റ സെക്കന്റിൽ മ്മൾ ഓടി പോയി ബെഡിൽ കിടന്ന്.... അപ്പൊ തന്നെ ഓൻ ഷിറ്റ് എന്ന് പറഞ്ഞു ബെഡിൽ ഉള്ള തലയണ എടുത്ത് മ്മളെ ഒന്ന് അങ്ങട്ട് തന്ന്...... "ഡാ.... " "എന്താടി 😠"(അജു ) "ഒന്നൂല്ല... ആ വാതിൽ അടചെക്ക്.... " "പോടീ പുല്ലേ.... "(അജു ) അതും പറഞ്ഞു ഓൻ ഡോർ പോയി അടച്ചു സോഫയിൽ കിടന്ന്... aപ്പോ തന്നെ മ്മൾ മൈ ബോസ്സിലെ പോലെ *എന്ത് സുഖം എന്ത് രസം... എന്റെ കിടക്ക ബഹു വർണം... ക്ല ക്ല ക്ലി ക്ലി ക്ലൂ ക്ലൂ... സുരേഷ് തിരിഞ്ഞ് നോക്കി അതാ സോഫയിൽ ഒരു മൈ കെട്ടിയോൻ... ഹ ഹ.... * അപ്പൊ തന്നെ ഓൻ ഡീ എന്ന് പറഞ്ഞു എണീറ്റ് വരാൻ നിന്നതും മ്മൾ വേഗം ലൈറ്റ് ഓഫ്‌ ആക്കി പുതപ്പ് ഇട്ട് മൂടി... പാവം ന്റെ ഷാനു നാളെ ബാക്കി കിട്ടിയാൽ മതിയാരുന്നു.... &&&&&&&&&&&&&& (ഷാനു ) മ്മൾ വെറുതെ ഒരു ഡയലോഗ് അടിച്ചപ്പോ ആ ഹംകു മ്മളെ പൊക്കി കൊണ്ട് പോവും എന്ന് മ്മൾ പ്രതീക്ഷിച്ചില്ല.... ഓൻ മ്മളെ റൂമിൽ കൊണ്ട് പോയി ബെഡിൽ ഇരുത്തി എന്നിട്ട് പോയി ഡോർ ലോക്ക് ചെയ്ത് വന്നിട്ട് കയ്യൊക്കെ കേറ്റി മ്മളെ അടുത്തേക്ക് വന്നിട്ട് "എന്താടി നീ നേരത്തെ പറഞ്ഞതു..... "(ആദി ) മ്മൾ ഒന്നും മിണ്ടിയില്ല ഓനെ തന്നെ നോക്കി നിന്ന്.... "നിന്നോട് ആടി ചോദിക്കുന്നത്.... "(ആദി ) അപ്പോഴും മ്മൾ ഒന്നും മിണ്ടിയില്ല.... "നിന്റെ നാവ് എന്താടി ഇറങ്ങി പോയെ.... "(ആദി ) അപ്പോഴും മ്മൾ മിണ്ടിയില്ല ...... എങ്ങനെ മിണ്ടാ.. പേടിച്ചിട്ട് വായ തുറക്കാൻ പറ്റണ്ടേ.... ഡയലോഗ് അടി ഉള്ളു ശെരിക്ക് പച്ച പാവാ ഞൻ...... പെട്ടന്ന് ഓൻ കലിപ്പ് ഒക്കെ മാറ്റി മ്മളെ നോക്കാൻ തുടങ്ങിയപ്പോ മ്മൾ എന്താ എന്നുള്ള ഭാവത്തിൽ നോക്കി.... "നീ ഇപ്പൊ എന്തിനാ കരയനെ.... അതിന് ഞൻ നിന്നെ കേറി തല്ലിയോ..... "(ആദി ) ആര് ഞനോ കരയെ.... എപ്പോ... മ്മൾ കവിളിൽ തൊട്ട് നോക്കിയപ്പോ ദേ കണ്ണീർ... ഇതൊക്കെ എപ്പോ... "വാ തുറന്ന് വല്ലതും പറയടി.....😠"(ആദി ) പോടാ പട്ടി എന്നെ പേടിപ്പിച്ചു നിർത്തിട്ടു വാ തുറക്കാൻ... തുറക്കാൻ പറ്റണ്ടേ..... മ്മൾ ഒന്നും മിണ്ടാതെ സോഫയിൽ പോയി കിടന്ന്....എന്നിട്ട് മെല്ലെ ഓനെ നോക്കിയപ്പോ ഓൻ ഉണ്ട് അന്തം വിട്ട് മ്മളെ നോക്കുന്നു... അപ്പൊ മ്മൾ വീണ്ടും ചുണ്ട് ചുളുക്കി തിരിഞ്ഞ് കിടന്ന്..... പടച്ചോനെ ഓൻ ഇനി എന്നെ വിളിക്കല്ലേ... പ്ലീസ്.... പിന്നെ അനക്കം ഒന്നും കേട്ടില്ല... ലൈറ്റ് ഓഫ് ആവുന്നത് കണ്ടു.... പിറ്റേന്ന് രാവിലെ മ്മൾ നോക്കിയപ്പോ മ്മൾ ബെഡിൽ ആണ്.... അള്ളോഹ് ഇതെങ്ങനെ.... ഇനി എങ്ങാനും ഉറക്കത്തിൽ നടന്നു വന്നോ..... മ്മൾ തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് മ്മളെ കെട്ടിയോൻ കോഫീ കപ്പ്‌ പിടിച്ചു ലാപ്പിൽ നോക്കി ഇരിക്കുന്നു... ഇത് ഇന്നലെ ഉറങ്ങില്ല..... മ്മൾ സമയം നോക്കിയപ്പോൾ 9 മണി..... വേഗം എണീറ്റ് ഡോർ തുറന്ന് മ്മളെ റൂമിലേക്ക് കേറി... ജുമി അവടെ ബെഡിൽ സുഗായി കിടന്ന് ഉറങ്ങുന്നുണ്ട്.... അത് കണ്ടപ്പോ പിന്നെ ഒന്നും നോക്കില്ല ഓളെ കെട്ടിപിടിച്ചു അവടെ വീണ്ടും കിടന്ന്..... &&&&&&&&&&&&&&&& (ആദി ) അവൾ ഇന്നലെ സോഫയിൽ നിന്ന് വീണപ്പോ പിടിച്ചു ബെഡിൽ കിടത്തിയതാ.... രാവിലെ എണീറ്റ് ഓടി കഴിഞ്ഞപ്പോ അജു വന്നു.... പിന്നെ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വർക്ക്‌ ഒക്കെ ചെയ്ത്.... ഇന്ന് ഞങ്ങൾ ഇവടെ നിന്ന് പോവും... അങ്കിൾ ന്റെ വീട്ടിൽ ലഞ്ച് കഴിച്ചു അങ്ങനെ വീട്ടിലെക്ക് തിരിക്കാൻ ആണ് പ്ലാൻ.... ബാഗ് ഒക്കെ പാക്ക് ചെയ്ത് ഒരു 11 മണി ആവുമ്പോ ഞങ്ങൾ റെഡി ആയി അവളുമാരെ റൂമിലേക്ക് ചെന്നപ്പോ രണ്ടും കെട്ടിപിടിച്ചു ഭയങ്കര ഉറക്കം...... അവൾ ഇവിടെ നിന്ന് എണീറ്റു പോയത് ഇതിനായിരുന്നോ... അജു അപ്പൊ ചെന്ന് ഫോണിൽ ഒരു വോയിസ്‌ ഓൺ ആക്കി രണ്ടിന്റെയും ചെവിയിൽ വെച്ചതും രണ്ടും ഞെട്ടി എണീറ്റ്..... "പോയി റെഡി ആയി ബാഗ് പാക്ക് ചെയ്യടി..... "(അജു ) രണ്ടും എണീറ്റ് പോയി... ഞങ്ങൾ അവടെ സോഫയിൽ ഇരുന്ന്... രണ്ടും ഫ്രഷ് ആയി റെഡി ആയി ബാഗ് ഒക്കെ പാക്ക് ചെയ്തു വെച്ച്... അപ്പോഴേക്കും അവർക്ക് ഉള്ള ഫുഡ്‌ വന്നു അത് കഴിക്കാൻ ഇരുന്ന്...... അങ്ങനെ അതൊക്കെ കഴിഞ്ഞ് പെട്ടി ഒക്കെ എടുത്ത് റൂം പൂട്ടി താഴെ ചെന്ന് ഞങ്ങൾ ബില്ല് pay ചെയ്യാൻ പോയി..... ബില്ല് ഒക്കെ pay ചെയ്ത് ഇറങ്ങാൻ നിന്നപ്പോ "സർ ഒരു ബില്ല് കൂടി ഉണ്ട്.... "(ആ ഗൈഡ് ആണ് ) "ഏതു.... "(അജു ) "അന്ന് ഇവരെറ്റ് ഔട്ടിങ് ന് പോയപ്പോ ഉള്ളത്.... "(ഗൈഡ് ) അത് കേട്ടതും രണ്ടും കൂടി ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി.... ബില്ല് കണ്ടിട്ട് അജു വായും പൊളിച്ചു നിന്ന്.... മ്മൾ അത് വാങ്ങി നോക്കിയപ്പോ atmost 10000.... വെറുതെ അല്ല രണ്ടും കൂടി മുങ്ങിയത്....... അതും pay ചെയ്ത് കാറിന്റെ അവിടേക്ക് ചെന്നപ്പോ ഉണ്ട് രണ്ടും ഞങ്ങളെ അറിയാത്ത പോലെ ഭയങ്കര വർത്താനം..... മ്മൾ ചോദിക്കാൻ വേണ്ടി നിന്നതും അജു വേണ്ട പിന്നെ കൊടുക്കം എന്ന് പറഞ്ഞു.... അതോണ്ട് വെറുതെ വിട്ട് ....... അങ്കിൾ ന്റർ വീട്ടിലേക്ക് പോവുന്നത് വരെ രണ്ടും കൂടി ചിലചിട്ട് ചെവി അടഞ്ഞു പോയിക്ക്ണ്.... . "ഒന്ന് നിറത്തോ.... " അപ്പൊ രണ്ടും നിർത്തി... കുറച്ചു കഴിഞ്ഞപ്പോ വീണ്ടും തുടങ്ങി.... ഹോ ശല്യം .... അങ്ങനെ അങ്കിൾ ന്റെ വീട്ടിൽ എത്തി... ഞങ്ങൾ കാളിങ് ബെൽ അടിച്ചപ്പോ ഒരുത്തൻ വന്നു വാതിൽ തുറന്ന്.... അവനെ കണ്ടതും "ആഷിഫ് " എന്ന് ഷാനുവും ജുമിയും ഒപ്പം പറഞ്ഞു.... ഞനും അജുവും നെറ്റി ചുളിച്ചു അവരെ നോക്കിയപ്പോ അവനും അവളുമാരെ നോക്കി ചിരിക്കുന്നുണ്ട്... ഇവർ തമ്മിൽ ന്താ ബന്ധം....... തുടരും........ #📙 നോവൽ
📙 നോവൽ - LOVE BOOK - ShareChat
40.2k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post