💕ഇഷാമെഹ്റു💕 Part 28 Nishana "ഒരേ ദിവസം ജനിച്ച് വീണവരാ നമ്മൾ, ഒന്നിച്ച് മരിക്കാനാവും നമ്മളെ വിധി" രണ്ട് കൈകളും കൂട്ടിപ്പിടിച്ച് ഞങ്ങളെ സ്നേഹിക്കുന്ന വരെ എല്ലാവരെയും ഓർത്ത് ഷിയാസ്ക്കാനെ അവസാനമായി ഒന്നൂടെ നോക്കി ഞങ്ങള് രണ്ട് പേരും ഒന്നിച്ച് ആ വലിയ കെട്ടിടത്തിന്നു മുകളിൽ നിന്നും താഴേക്ക് ചാടി, തല വെട്ടി പൊളിയുന്ന വേദനയിലും കണ്ണടയുന്നതിന് മുമ്പ് ഷെബിയെ നോക്കിയപ്പോ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടു, പതിയെ എന്റെ ബോധം മറഞ്ഞു, 🔸🔹🔸🔹🔸 "കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിലാണെന്ന് മനസ്സിലായി, ചുറ്റും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉപ്പയും ഉമ്മയും കാക്കുമാരും ഉണ്ട്, പക്ഷെ ഷെബിയെയോ അവളുടെ ഫാമിലിയെയോ അവിടെ കണ്ടില്ല, അവരെ കുറിച്ച് ചോദിക്കണമെന്ന് ഉണ്ടായിരുന്നു എന്നാൽ അവരിൽ നിന്നും കേൾക്കുന്ന മറുപടി എന്നെ തകർക്കുന്നതാണെങ്കിൽ കഴിഞ്ഞില്ല എനിക്ക്,!!! പിന്നെ എത്ര ദിവസം ഹോസ്പിറ്റലിൽ കിടന്നെന്ന് അറിയില്ല, ഹോസ്പിറ്റൽ വാസം കഴിഞ്ഞ് വീട്ടിലെത്തിയതും ആദ്യം നോക്കിയത് ഷെബിയുടെ വീട്ടിലെക്ക് ആണ്, എന്നെയും കാത്ത് അവൾ അവിടെ ഉണ്ടെന്നുളള പ്രതീക്ഷയിൽ, എന്നാൽ എന്റെ പ്രതീക്ഷയെ തല്ലിക്കെടുത്തി അവളുടെ വീട് പൂട്ടിക്കിടക്കുന്നത് കണ്ടു, വീടിന് ചുറ്റും കരിയിലകളും പുല്ലും നിറഞ്ഞിട്ടുണ്ട്, കരയരുതെന്ന് മനസ്സിനെ എത്ര പറഞ്ഞ് പടിപ്പിച്ചിട്ടും കേൾക്കാതെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു, ദിവസങ്ങൾ കടന്നു പോയി, ആരോടും സംസാരിക്കാതെ കരഞ്ഞ് ദിവസങ്ങളോളം ഇരുൾ നിറഞ്ഞ മുറിയിൽ തനിച്ചിരുന്നു, ഉമ്മയും ഉപ്പയും കാക്കുമാരുമൊക്കെ എന്നെ മാറ്റി എടുക്കാൻ ശ്രമിച്ചോണ്ടിരുന്നു, എന്നാൽ എന്റെ ഷെബിയില്ലാത്ത ഷിയാസ്ക്ക ഇല്ലാത്ത ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല," ************************************** മുഖം പൊത്തി പിടിച്ച് അവൾ കരഞ്ഞു, അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ മുഖത്തോട് മുഖം നോക്കി ഞങ്ങളിരുന്നു, " കാക്കുമാരും ഉപ്പയും ഉമ്മയും ഒരുപാട് നിർബന്ധിച്ചത് കൊണ്ട് വീണ്ടും സ്കൂളിൽ പോയി തുടങ്ങി, ഒരു പക്ഷേ പഴയത് പോലെ എന്നെ കാണാനുളള കൊതികൊണ്ടാവും, പക്ഷേ സഹതാപത്തോടെയുളള മറ്റുകുട്ടികളുടെ നോട്ടവും സംസാരവും ഒക്കെ സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു, എങ്കിലും ആരോടും സംസാരിക്കാതെ ആർക്കും മുഖം കൊടുക്കാതെ എന്റെതായ ലോകത്ത് ഞാൻ അവിടെയും ഒതുങ്ങിക്കൂടി, ഷിയാസ്ക്ക് പകരം മറ്റൊരു സാറ് എത്തിയിരുന്നു, ആ ക്ലാസിൽ ഇരിക്കുന്നതായിരുന്നു ഏറ്റവും വലിയ ബുദ്ധിമുട്ട്, പ്ലസ് ടു എക്സാം കഴിഞ്ഞു, ഇനി ആ നാട്ടിൽ നിന്ന് പഠിക്കാൻ കഴിയില്ലാന്നും മറ്റെവിടേലും പോയി പഠിച്ചോളാമെന്നുമൊക്കെ ഉമ്മാന്റെയും ഉപ്പാന്റെയും കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടാ മനസ്സില്ലാ മനസ്സോടെ എന്നെ ഇങ്ങോട്ട് അയച്ചത്, ആ സംഭവത്തിന് ശേഷം ഇവിടെ വന്ന് നിങ്ങളോടൊക്കെ കൂട്ടുകൂടിയതിന് ശേഷാ ഞാൻ എല്ലാം മറന്ന് ചിരിച്ച് തുടങ്ങിയത് പോലും" നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ കടലിലേക്കും നോക്കി ഇരുന്നു, കുറച്ച് കഴിഞ്ഞ് മനസ്സിലുളള സങ്കടം എല്ലാം മായ്ച്ച് കളഞ്ഞ് അവൾ ഞങ്ങളെ നോക്കി ചിരിച്ചു, വേദനയിലുളള ചിരി, അവിടെ കുറച്ചു സമയം കൂടി ചിലവഴിച്ച് ഞങ്ങൾ തിരിച്ചു, ഇഷൂനെയും അനുവിനെയും ഹോസ്റ്റലിലാക്കി, സുമിയും ഇന്ന് ഹോസ്റ്റലിൽ തങ്ങാണെന്ന് പറഞ്ഞ് അവരെ കൂടെ പോയി, ഞങ്ങൾ വീട്ടിലെക്കും തിരിച്ചു, രാത്രി കിടന്നപ്പോ ഇഷു പറഞ്ഞ കാര്യമായിരുന്നു മനസ്സ് മുഴുവൻ, പാവം ഒരുപാട് വേദന അനുഭവിച്ചു, പക്ഷേ ഇപ്പഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട്, ആരായിരിക്കും ഷിയാസിന്റെ പേരും പറഞ്ഞ് എന്നെ വിളിച്ചതും ആ ഫോട്ടോസൊക്കെ അയച്ച് തന്നതും, അന്ന് നുസ്രിന്റെ മാരേജിന്റെ അന്ന് ഇഷൂന് നേരെ നടന്ന അറ്റാക്കിന് പിന്നിൽ ആരാവും, ഇനി ഒരു പക്ഷേ ഫഹദ് ആയിരിക്കൊ?, ഫോണെടുത്ത് ഇഷും ഷിയാസും ഒന്നിച്ചുളള ഫോട്ടോയിലേക്കും നോക്കി ഒരുപാട് സമയം ഇരുന്നു, ഇഷു പറഞ്ഞത് പോലെ ഷിയാസിനെ കാണാൻ പ്രേമത്തിലെ നിവിൻപോളി കട്ടൊക്കെ ഉണ്ട്, കട്ടത്താടിയും കട്ടിമീശയും ഒക്കെ ആയി, ഇഷൂന്റെ ഭാഷയിൽ പറഞ്ഞാൽ നിവിനേട്ടന്റെ ഡൂബ്ലി , "സ്നേഹിച്ച പെണ്ണിനെ അവസാന ശ്വാസം വരെയും സംരക്ഷിച്ച നീ നല്ല അസ്സല് ആൺകുട്ടിയാണ് ഷിയാസ്, 'ഇപ്പൊ ഞാൻ നിനക്ക് വാക്ക് തരാ നിന്റെ ഇഷൂന്റെ കണ്ണ് നിറയാതെ എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മരണം വരെയും ഞാൻ അവളെ സംരക്ഷിച്ചിരിക്കും,' ഒരു പക്ഷെ നീ ആയിരിക്കും അവളെ എന്റെ സ്വപ്നത്തിലൂടെ എനിക്ക് കാണിച്ച് തന്നത്, അത് എന്ത് കൊണ്ടാണെന്ന് മാത്രം അറിയില്ല, ഒന്നറിയാം ഇപ്പോൾ അവളാണെന്റെ ജീവനും ശ്വാസവും," ഓരോന്ന് ആലോചിച്ച് എപ്പോഴോ മയങ്ങിപ്പോയി, ************************************* രാവിലെ തന്നെ ഗീത മിസ്സിന്റെ വെറുപ്പിക്കലായിരുന്നു, ഇന്നലെ രാത്രി പഴയ കാര്യങ്ങളൊക്കെ ഓർത്ത് മര്യാദക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, അത് കൊണ്ട് തന്നെ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങിയതും മിസ്സ് കയ്യോടെ പിടിച്ച് വായിൽ വന്ന തെറി മുഴുവൻ വിളിച്ചു പറയുന്നുണ്ട്, സുമിയും അനുവും അത് കേട്ട് വാ പൊത്തി പിടിച്ച് ചിരിക്കാ, ഞാനാണെങ്കിൽ ഒരു ഉളുപ്പും ഇല്ലാതെ ഇളിച്ചോണ്ട് മിസ്സിന്റെ വായിലുളളത് മുഴുവൻ കേട്ട് നിന്നു, തെറിയുടെ അഭിഷേകം കഴിഞ്ഞ് മിസ്സ് എന്നെ തുറുക്കനെ നോക്കിയതും ഞാൻ ചിരിച്ചോണ്ട് താങ്ങ്സ് പറഞ്ഞതെ ഓർമ്മ ഒളളൂ,, പിന്നെ കടിച്ചാൽ പൊട്ടാത്ത ഇഗ്ലീഷിലെ തെറിയും വിളിച്ച് മൂപ്പത്തി എന്നെ ക്ലാസിൽന്ന് ഗെറ്റ് ഔട്ട് അടിച്ചു, അത് കേൾക്കേണ്ട താമസം ഞാൻ ഇറങ്ങി ഓടി, പുറത്ത് നിന്ന് സുമിയേയും അനുവിനേയും നോക്കി തുളളിച്ചാടി കളിയാക്കിയപ്പോ അവറ്റകള് ദേഷ്യത്തോടെ എന്നെ നോക്കി പല്ലിറുമ്പി, അവർക്ക് ഫ്ലയ് കിസ്സും കൊടുത്ത് ഞാൻ കാന്റീനിലേക്ക് ഓടി, കാന്റീനിൽന്ന് പരിപ്പ് വടയും ചായയും കുടിച്ച് കോളേജിന്റെ ഭംഗിയും ആസ്വദിച്ച് നടന്നു, ക്ലാസ് ടൈം ആയത് കൊണ്ട് തന്നെ ഭയങ്കര ശാന്തത ആയിരുന്നു, ഭംഗിയൊക്കെ ആസ്വതിച്ച് മേപ്പോട്ടും നോക്കി നടക്കുന്നതിനിടയിൽ ആരെയോ കൂട്ടിയിടിച്ചു, അയാളോട് സോറി പറഞ്ഞ് തിരിഞ്ഞതും പെട്ടന്ന് അയാളെ ഒന്നൂടെ തിരിഞ്ഞ് നോക്കി, യാ അല്ലാഹ് ഇവനോ,, ഞാൻ കണ്ണും മിഴിച്ച് അവനെയും കൂടെയുളള വാലിനെയും മാറി മാറി നോക്കി, "ഹല്ല ആരിത്, ഝാന്‍സി റാണിയോ? ഒറ്റക്കെ ഒളളൂ,, കൂടെ തോഴിവന്നില്ലെ,," പരിഹാസത്തോടെ അവൻ ചോദിച്ചപ്പോ സത്യം പറഞ്ഞാ അവന്റെ കഴുത്തിന് പിടിച്ച് ഞെക്കി കൊല്ലാനാ തോന്നിയത്, പിന്നെ പോലീസ് സ്റ്റേഷൻ എനിക്ക് അലർജിയായത് കൊണ്ട് തൽക്കാലം ക്ഷമിച്ച് അവറ്റകളെ നോക്കി പല്ലിറുമ്പി, "എന്തായാലും ഇത്ര പെട്ടെന്ന് നീ ഒറ്റക്ക് ഞങ്ങളെ കയ്യിൽ പെടുമെന്ന് കരുതിയില്ല, " ഒരു വശ്യമായ ചിരിയോടെ അവൻ എന്റെ അടുത്തേക്ക് വന്നു, ഞാൻ പിറകിലേക്കും, "ദേ ശരൺ, പണ്ടത്തെ ദേഷ്യവും വാശിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ? " "വന്നാൽ, വന്നാൽ നീ എന്ത് ചെയ്യുമെടി പുല്ലെ, " എന്റെ കൈ പിടിച്ച് തിരിച്ച് അവൻ ചോദിച്ചതും ഞാൻ അവന്റെ കാലിനൊരു ചവിട്ട് കൊടുത്തു, അതോടെ അവൻ എന്റെ കയ്യിലെ പിടിവിട്ട് ഒറ്റക്കാലിൽ നിന്ന് തുളളി, "അരുൺ, അന്ന് എന്റെ കയ്യിൽന്ന് കിട്ടിയത് നിനക്ക് ഓർമയുണ്ടല്ലോ ലെ, സമയം കിട്ടുമ്പോ അതിന്റെ സുഖം കൂട്ടുകാരനൊന്ന് പറഞ്ഞ് കൊടുത്തേക്ക് " ന്ന് ഞാൻ പുഛത്തോടെ പറഞ്ഞ് തിരിഞ്ഞതും ആ കൊരങ്ങൻ എന്റെ കൈ പിടിച്ച് എന്നെ ചുമരിൽ സ്റ്റിക്കറാക്കി നിർത്തി, "അതെടീ,, അന്ന് കിട്ടിയതിന്റെ സുഖം നല്ലോണം ഓർമ്മയുണ്ട്, അത് നിന്നേയും കൂടി ഓർമിപ്പിച്ച് തരാടി ഞങ്ങള് " ന്നും പറഞ്ഞ് ആ തെണ്ടി അരുൺ എന്റെ നേരെ അവന്റെ മുഖം കൊണ്ട് വന്നതും എനിക്ക് പേടിച്ച് ഹാർട്ട് അറ്റാക്ക് വരുമെന്ന് തോന്നി, ക്ലാസ് ടൈം ആയത് കൊണ്ട് തന്നെ ഒരു പൂച്ചക്കുഞ്ഞ് പോലും ഇവിടെ ഒന്നുംഇല്ല, അതും പോരാഞ്ഞ് അതികം ആരുടെയും ശ്രദ്ധയിൽ പെടിത്ത സ്ഥലത്താണ് ഞങ്ങൾ ഇപ്പൊ ഉളളത്, ഞാൻ സർവ്വ ശക്തിയുമെടുത്ത് ആ കൊരങ്ങനെ തളളാമാറ്റാൻ നോക്കി എവടെ പാറപോലെ ഉറച്ച് നിൽക്കാ തെണ്ടി, അവന് പ്രോഝാഹനമായി മറ്റെ തെണ്ടിയും, ഞാൻ കണ്ണടച്ച് ഈ തെണ്ടികളുടെ കയ്യിൽ നിന്നും എന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ച് നിന്നു, കുറെ സമയം കഴിഞ്ഞിട്ടും അവന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും മില്ലാത്തത് കൊണ്ട് പതിയെ കണ്ണ് തുറന്ന് നോക്കി, അവൻ നിന്നയിടത്ത് അവന്റെ പൊടിപോലും കണ്ടില്ല കൂടെയുളളവനെയും, ഇതെവിടെ പോയീന്നും ചിന്തിച്ച് ചുറ്റും നോക്കി നടന്ന ഞാൻ എന്തിലോ തട്ടി വീഴാൻ പോയതും ആരോ എന്റെ കൈ പിടിച്ച് വലിച്ചതും ആരുടെയോ നെഞ്ചിൽ പോയി ഞാൻ വീണു, മുഖം ഉയര്‍ത്തി നോക്കിയപ്പൊ എന്നെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന മെഹ്റുവിനെ ആണ് കണ്ടത്, ഇവനെങ്ങനെ ഇവിടെ എത്തി ന്നും ചിന്തിച്ചോണ്ട് ഞാൻ ഓന്റെ മുഖത്തേക്കും നോക്കി നിന്നു. "എന്താടി കോപ്പെ നോക്കുന്നത്, ഞാൻ വരാൻ കുറച്ചൂടെ വൈകിയിരുന്നെങ്കിൽ കാണായിരുന്നു, ഇനി മേലാൽ ഒറ്റക്കിറങ്ങി നടന്ന് ഇത് പോലെ വല്ല പണിയും ഇരന്ന് വാങ്ങിയാലുണ്ടല്ലോ, ദാ ഇവന്മാർക്ക് കിട്ടിയത് നിനക്ക് കിട്ടും, " താഴേക്ക് ചൂണ്ടിക്കാണിച്ച് അവൻ പറഞ്ഞപ്പൊ അവിടെ എന്താന്ന് അറിയാൻ ഞാൻ താഴെക്ക് നോക്കിയതും അവിടുത്തെ കാഴ്ച്ച കണ്ട് പൊട്ടിച്ചിരിക്കിനാ തോന്നിയത്, ശരണും അരുണും അവിടെ കിടന്ന് വേദന കൊണ്ട് പുളയുന്നുണ്ട്, ഞാൻ ചിരിച്ചോണ്ട് മെഹ്റുനെ നോക്കിയപ്പോ ഓന്റെ കലിപ്പൊക്കെ മാറി ചെറു പുഞ്ചിരിയോടെ എന്നെ ഇമവെട്ടാതെ നോക്കുന്നുണ്ട്, ഓന്റെ ആ നോട്ടത്തിൽ മതിമറന്ന് ഞാനും അവനെ തന്നെ നോക്കി നിന്നു, പെട്ടെന്ന് അവന്റെ കണ്ണുകളിൽ ഷിയാസ്ക്കാന്റെ രൂപം കണ്ടതും ഒരു ഞെട്ടലോടെ അവനെ തളളിമാറ്റി ഞാൻ ലൈബ്രറിയിലേക്ക് ഓടി, തുടരും ഫ്രണ്ട്സ് എല്ലാവർക്കും സുഖമല്ലേ,, ഞാൻ ഒരുപാട് ലേറ്റായിലെ, വൈകുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നതാണ്, ഉമ്മാക്ക് ഇപ്പഴും പുർണ്ണമായും സുഖമായിട്ടില്ല അതാണ് വൈകുന്നത്, പറ്റിയാൽ നെക്സ്റ്റ് പാർട്ട് നാളെ പോസ്റ്റാട്ടൊ, MY DEAR HUBBY ❤ ഇന്ന് പോസ്റ്റാൻ ശ്രമിക്കാം, എഴുതി തുടങ്ങീട്ടില്ല, ഇന്ന് തന്നെ എഴുതി തീർന്നാൽ പോസ്റ്റും , ഇത് വരെയുളള നിങ്ങളുടെ സപ്പോർട്ടിന് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി, 😍😘 #📙 നോവൽ
26.9k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post