വീണ്ടുമൊരു പ്രണയകാലത്ത്..... ഭാഗം :-64 "അഖിലേ നിനക്ക് പേടിയുണ്ടെങ്കിൽ വാ നമുക്ക് ഇവിടുന്ന് സ്ഥലം വിടാം.. സുവർണാവസരമാണ്.. ഇനി ഇത് പോലൊരു അവസരം നിനക്ക് കിട്ടില്ല " "കല്ലു പറഞ്ഞത് ശെരിയാ അഖിലേ നിന്റെ ഏട്ടത്തിയാ പറയുന്നത്..... നമുക്ക് മുങ്ങാം വാ " "രണ്ടും കൂടി എന്നെ ടെൻഷൻ ആക്കല്ലേ.... ഇതിന് വേണ്ടി ഞാൻ എന്തോരം തപസ്സിരുന്നിരിക്കുന്നു.... കെട്ടിയെ പറ്റു.. മാറിക്കെ... കല്ലൂ.... ഇവൾക്ക് രക്ഷപ്പെടാണ്ടാന്നു... അനുഭവിക്കട്ടെ അല്ല പിന്നേ.... ആദിയേട്ടന്റെ അടുത്തായി അഖില ഇരുന്നു.... ടെൻഷൻ അടിച്ചു ഇരിപ്പാണ് രണ്ടും... നാദസ്വര മേളം ഉയർന്നു... അഖിലയുടെ കഴുത്തിലേക്ക് താലി വീണു... അവൾ മനമുരുകി പ്രാര്ഥിക്കുന്നുണ്ടായിരുന്നു.... ആദിയേട്ടന്റെ പെങ്ങൾ( ഇന്നലെ അമേരിക്കയിൽ നിന്നും ലാൻഡ് ആയതേയുള്ളു ഞാനും ഇപ്പോഴാ കാണുന്നത്....) താലി കെട്ടാൻ സഹായിച്ചു... പിന്നെ എല്ലാം അതിന്റെതായ ഫ്ലോയിൽ അങ്ങ് കഴിഞ്ഞു.... വന്ന കൂട്ടുകാരികളെല്ലാം വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു... നിന്റെ നെറ്റിയിൽ ആരാ ഇടിച്ചത്... ദേ ചോര..... എല്ലാം കിളി പോയ അവസ്ഥയിൽ... അവസാനം എല്ലാം പറയേണ്ടി വന്നു.... "ആഹ് ബെസ്റ്റ്.. സ്വന്തം ഭാര്യയുടെ ലൈൻ സെറ്റ് ആക്കാൻ ഭർത്താവിന് കൊട്ടേഷൻ കൊടുക്കേണ്ടി വന്ന മാതൃകാ സുഹൃത്തുക്കളായി ഞങ്ങൾ... നിനക്ക് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ.. "സോറി 😁😁അറിഞോണ്ടല്ലല്ലോ.. മനപ്പൂർവം അല്ലേ.... "ഇത് ഞങ്ങൾ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... നിന്റെ അയൽവാസിയെ വിളിക്ക്... ശെരിക്കുമൊന്നു കാണട്ടെ ഞങ്ങൾ... അത് വഴി ചുമ്മാ പോയ അഖിലൂട്ടനെയും വിളിച്ചു നിർത്തി പരിചയപ്പെട്ടു... അതിൽ ആരുടെയൊക്കെയോ ഹൃദയം കരിഞ്ഞു പോയെന്നത് ഒരു സത്യം.... അഖിലയും ആദിയേട്ടനും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു... ഇന്ദ്രേച്ചി ഗസ്റ്റ്നെയൊക്കെ നോക്കി നടക്കുന്നു.... എല്ലാവരും അവരവരുടെ തിരക്കിൽ..... സദ്യയും കഴിഞ്ഞു അവൾക്ക് ഇറങ്ങേണ്ട സമയമായി... അഖില നിർത്താതെ കരയാൻ തുടങ്ങി... "ഇന്നലെ വരെ ആദിയുടെ കൂടെ ഒളിച്ചോടാൻ നിന്നവളാ ഇന്നീ കരയുന്നത്... എന്റെ അഖിലേ.... അവനെയും കൂടി നീ കരയിക്കുവോ.... ഇന്ദ്രേച്ചി പതിയെ പറഞ്ഞു... അതിലും രസം ആങ്ങളമാരുടെ കരച്ചിൽ... ഇതിനൊക്കെ കരയാനും അറിയാവോ... പെങ്ങൾ സെന്റിമെന്റ്സ് .... അര മണിക്കൂർ യാത്ര പോലുമില്ല രണ്ടു വീടുകൾ തമ്മിൽ.... അഖില വന്നു യാത്ര ചോദിച്ചു.... "അഖിലേ ആദിയേട്ടനെ നീ പൊന്നു പോലെ നോക്കിക്കോണം.. അങ്ങേര് പാവമാടീ.... നിന്റെ ഈ കൂടിയ ബുദ്ധി മാത്രം അവിടെ എടുത്തേക്കരുത്... " എല്ലാം പറഞ്ഞിട്ട് അവളെ യാത്രയാക്കി... എല്ലാവരും പോയിക്കഴിഞ്ഞിട്ടും വല്യേട്ടൻ മാത്രം ചുവരിൽ ചാരി നിന്ന് കരയുന്നു.... എന്തൊക്കെ പറഞ്ഞാലും അങ്ങേർക്ക് സ്നേഹമൊക്കെയുണ്ട്.... "വല്യേട്ടാ..... നോക്കിക്കേ... അവളെ കാണണമെന്ന് തോന്നുമ്പോൾ പോയിക്കാണാല്ലോ... കരയല്ലേ... "അതിനു ആരു കരഞ്ഞു?? അയ്യോ ആദിയുടെ ഇനിയുള്ള അവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് ചിരിക്കാൻ വയ്യാ 😂😂😂😂😂അയ്യോ..... " ഇതൊക്കെ ഏതാ ജന്മം....... 🙄 അങ്ങേർക്കെങ്കിലും ഉണ്ടാകുമോ സ്നേഹം.. കുറച്ചു മാറി അഖിലേട്ടൻ കുനിഞ്ഞു ഇരിക്കുന്നു..... തലയ്ക്കു കയ്യൊക്കെ കൊടുത്തു..... അടുത്തേക്ക് പോയി നിന്നു... "എന്റെ അഖിലേ.. നീ സമാധാനിക്ക്... അവളെ നമുക്ക് വൈകുന്നേരം കാണാല്ലോ... കരയല്ലേ... ഇന്ദ്രേച്ചി സമാധാനിപ്പിക്കാൻ നോക്കി... "എന്റെ ഏട്ടത്തി... അതിന് ആര് കരയുന്നു.. ഞാൻ ആദിയുടെ കാര്യം ഓർമിച്ചു ചിരിച്ചതാ..... ഇപ്പോൾ കൂടി ഏതാ പെയിന്റ് കട എന്ന് ചോദിച്ചതിന് കാലിൽ തൊഴിച്ചിട്ടാ അവൾ പോയത്.... അതിനെന്തോ അവൻ പറഞ്ഞതിനാ അവളീ കരഞ്ഞു കൂട്ടിയത്... ഇനി അവന്റെ അവസ്ഥ ആലോചിക്കുമ്പോഴാ 😂😂😂അയ്യോ.... " ഞാനും ചേച്ചിയും കൂടി വായ പൊളിച്ചു നിന്നു.... നല്ല ബെസ്റ്റ് കുടുംബം..... ****************** "Make up കൂടുതലാണോ ചേട്ടാ? "ഏയ്‌ എല്ലാം കണക്കിനുണ്ട്..... ' "അപ്പോൾ ആദിയേട്ടൻ നേരത്തെ പറഞ്ഞതോ? "പൊന്നിൻ കുടത്തിനെന്തിനാ പൊട്ട് എന്നെ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു... വേറൊന്നും ഞാൻ പറഞ്ഞിട്ടേയില്ല.... " "മ്മ്... എങ്കിൽ നിങ്ങൾക്ക് കൊള്ളാം.... എന്നെക്കൊണ്ട് മൂന്നാംമുറയൊന്നും എടുപ്പിക്കരുത് 😡😡 "എന്റെ പൊന്നെ... ഞാൻ ഒന്നിനുമില്ല... നേരത്തെ പോലെ കിടന്നു കരഞ്ഞു കുളമാക്കാനല്ലേ.... ഞാൻ എല്ലാം സഹിക്കുന്ന പത്നിവൃതനായിരിക്കും.....🙄 എടുത്തു തലയിൽ വെച്ചു പോയില്ലേ... അനുഭവിച്ചല്ലേ പറ്റു.... എന്തോന്നാ എന്തോന്നാ? "ഐ ലവ് യൂ എന്ന് പറഞ്ഞതാ മോളെ.. " ലവ് യൂ ടൂ ആദിയേട്ടാ..... 😊😊 ******* രണ്ടു കൂട്ടരും ബന്ധുക്കൾ ആയതിനാൽ റിസപ്ഷൻ ഒരുമിച്ചായിരുന്നു.... വീട്ടിൽ എത്തിയിട്ട് എല്ലാവരും കൂടി വൈകുന്നേരം നാല് മണിയാകുമ്പോൾ ആദിയേട്ടന്റെ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞു.... അമ്മയുടെയും അച്ഛന്റെയും കൂടെ ഇത്തിരി നേരം ഇരുന്നു.... സോപ്പിട്ടു പതപ്പിക്കണമല്ലോ..... എല്ലാവരും ഇരുന്നപ്പോൾ അച്ഛൻ വിഷയമെടുത്തിട്ടു... "കല്ലു ഇത് വരെയായിട്ടും അവിടെ വന്നു നിന്നില്ലല്ലോ.... ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ... കുറച്ചു ദിവസത്തേക്ക്... ഇനിയെന്തായാലും വിരുന്നു ഒരാഴ്ച കഴിഞ്ഞല്ലേയുണ്ടാകു " "അയ്യോ അച്ഛാ... ഇപ്പോൾ തന്നെ എങ്ങനെയാ... അഖില പോയ സങ്കടത്തിലാ എല്ലാവരും... കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചു അങ്ങോട്ടേക്ക് വന്നോളാം... " ഇതെന്റെ അജണ്ടയിൽ ഇല്ലായിരുന്നു... അഖിലൂട്ടൻ അത് മുടക്കി കയ്യിൽ തന്നു....അതോടെ ആ പോക്ക് മുടങ്ങി.. ഇറങ്ങി പോകാൻ പറഞ്ഞിട്ട്.... വെച്ചിട്ടുണ്ട് ഞാൻ...... 😡 "നിങ്ങൾക്ക് ഇതെന്തിന്റെ കേടാ....എന്റെ വീട്ടിൽ ഞാൻ പോകും... റൂമിൽ പോയപ്പോൾ ഷെൽഫിൽ നിന്നും ഏതോ ബുക്കെടുത്തു വായിച്ചു കൊണ്ട് നിൽക്കുന്നുണ്ട് അഖിലൂട്ടൻ .... "നീ പോകില്ല.... "അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... അഖിലയുടെ കല്യാണം കഴിഞ്ഞു... ഇനി ഇവിടെ നിൽക്കില്ലാന്ന് ഞാൻ പറഞ്ഞതല്ലേ....ഞാൻ പോകും..... "നിനക്ക് പോണോ? "ചെവി കേൾക്കില്ലേ... എനിക്ക് പോണം എന്ന് തന്നെയാ പറഞ്ഞത്.... "ശെരി നിന്നെ വിടാം... ബട്ട്‌ വൺ കണ്ടിഷൻ... "എന്താ? "പോകണമെന്ന് നിർബന്ധം ആണെങ്കിൽ... "ആണെങ്കിൽ? "ഐ വാണ്ട്‌ എ കിസ്സ് ഫ്രം യൂ...എ റൊമാന്റിക് വൺ.... . ഹിയർ.... കൈകൾ ചുണ്ടുകളിൽ തൊട്ടു കാണിച്ചു...തന്നിട്ട് എവിടെയാണെന്ന് വെച്ചാൽ പൊയ്ക്കോ... ഞാൻ തടയില്ല...തരില്ലയെങ്കിൽ നീ പോകില്ല.... ഈശ്വരാ... ഇതിപ്പോ എന്റെ ദേഷ്യം കാരണം ഒരു ഉമ്മയാണല്ലോ ഈ പോക്ക് പോയത്...നോ കല്ലൂ നോ... നിനക്ക് ആരോടും ദേഷ്യം ഇല്ലാന്ന് നീ മാത്രം അറിഞ്ഞാൽ മതി... അത്രയും കേട്ടപ്പോൾ ഉള്ള സങ്കടം... അല്ലാണ്ട് ഡോക്ടർനെ വിട്ടിട്ട് പോകാനുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല... ഒരു മാറ്റം ആവശ്യമാണ്‌... അത് കൊണ്ട് തല്ക്കാലം ബലം പിടിച്ചു നിന്നോ... (ആത്മ ) "ഇല്ലാ... തരില്ല..... കൊന്നാലും ഞാൻ തരില്ല... " "അപ്പോൾ വീട്ടിലേക്ക്? "എനിക്ക് പോവണ്ട.... പോരെ... തീർന്നല്ലോ പ്രശ്നം...., 😡😡 "ഗുഡ് ഗേൾ.... ആ പിന്നെ എനിക്കൊരു കാര്യം കൂടി പറയാനുണ്ട്... "എന്താ? ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചു നിന്നു.... "Evng റിസപ്ഷന് സാരിയുടുത്താൽ മതി... എനിക്കതാ ഇഷ്ടം... " "പിന്നേ... നിങ്ങളുടെ ഇഷ്ടത്തിന് ഒരുങ്ങി നടക്കാൻ ഞാൻ നിങ്ങളുടെ ആരാ? എന്തെങ്കിലും ബന്ധം ഉണ്ടോ നമ്മൾ തമ്മിൽ... ഡോക്ടർന്റെ ഭാഷയിൽ ഞാൻ ചുളുവിൽ ഡോക്ടർനെ അടിച്ചെടുത്തവളല്ലേ.. പിന്നെയും പറഞ്ഞാൽ സഹതാപം കൊണ്ട് ഇഷ്ടം തോന്നിയവൾ.... അല്ലാതെ നമ്മൾ തമ്മിൽ വേറൊരു ബന്ധവുമില്ല... " "പറഞ്ഞു കഴിഞ്ഞോ? ഇല്ലെങ്കിൽ ഇനിയും പറഞ്ഞോ... പക്ഷെ ഇനിയൊരിക്കൽ കൂടി നീയിതു പറയരുത്... ഞാൻ സമ്മതിക്കുന്നു എന്റെ തെറ്റ് തന്നെയാ... വാക്കുകൾ കൊണ്ട് കീറിമുറിച്ചിട്ട് കുറെ വാക്കുകൾ കൂട്ടി പെറുക്കി മാപ്പ് ചോദിച്ചാൽ ഒന്നുമാകില്ലാന്ന് എനിക്കറിയാം.. സാധാരണ ഒരു മനുഷ്യൻ ആണ് ഞാനും... തെറ്റുകൾ പറ്റാം... പക്ഷെ അത് തിരിച്ചറിഞ്ഞു ഞാൻ മാപ്പ് ചോദിച്ചില്ലേ.. ഇനിയെന്താ നിനക്ക് വേണ്ടത്... എന്നെ തല്ലണോ.... അതും നിന്റെ ഇഷ്ടം.. ഞാൻ കൊള്ളാൻ ബാധ്യസ്ഥനാണ്... അതെല്ലാം കഴിഞ്ഞു നീയെന്നെയൊന്നു മനസ്സിലാക്കാൻ ശ്രെമിക്കണം.... എന്റെ സ്നേഹം നീ ഉൾക്കൊള്ളാൻ ശ്രെമിക്കണം.. നീയില്ലാതെ പറ്റില്ലെടീ എനിക്ക്.....coz ഐ ലവ് യൂ.... തെലുഗ് സിനിമകളിലെ സീൻസ് കണ്ട കണക്കെ ഞാൻ വായും പൊളിച്ചു നിൽപ്പാണ്.. ഇതിപ്പോ തല്ലണമെന്നാണോ, മാപ്പ് പറഞ്ഞതാണോ ഇഷ്ടം ആണെന്നാണോ.... ഒന്നും മനസ്സിലാകുന്നില്ല.... ആ ഐ ലവ് യൂ മാത്രം.... അസുലഭ സുരഭില നിമിഷത്തിന് മുന്നിൽ പകച്ചു നിൽക്കുന്നു... "നീയെന്താ ഒന്നും പറയാത്തത്? സമയം മൂന്നരയായി... റിസപ്ഷന് പോണം... പോട്ടെ..... 🙄🙄🙄 "Mrs.നിരഞ്ജന അഖിൽ.... പിൻവിളി കേട്ട് ഒന്ന് നിന്നു.... പുറകിലൂടെ കൈകൾ കൊണ്ട് പൊതിഞ്ഞു കൊണ്ട് ഇറുകെ പുണർന്നു... ദേഷ്യമെല്ലാം എങ്ങോ അലിഞ്ഞു പോകുന്നത് പോലെ... കൊന്നാലും അത് മാത്രം സമ്മതിക്കില്ല... കുതറി മാറാൻ ശ്രെമിച്ചു.... "ഒന്ന് നിൽക്കെടീ.. ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായില്ലേ... ! "അടിക്കണമെന്നല്ലേ... അത് ഞാൻ തരുന്നുണ്ട്... 😁🤔 "എന്റെ കല്ലുവേ... നീ ഇങ്ങനെ ആവശ്യമില്ലാത്തത് മാത്രം കേൾക്കുന്നതെന്തിനാ.... നിനക്ക് തല്ലണോ... എങ്കിൽ തല്ലിയ്ക്കോ... " കണ്ണുമടച്ചു നിൽപ്പാണ്... നല്ല കവിൾ,, ഭർത്താവിനെ തല്ലാനുള്ള ഒത്ത അവസരമാണ്.. കൊടുത്താലോ... വേണ്ട... ല്ലേ.... ഞാൻ ഒന്നും മിണ്ടാതെ റിസപ്ഷന് പോകാനുള്ള ഡ്രെസ്സെടുക്കാൻ കബോർഡിനടുത്തേക്ക് നീങ്ങി.... ഒരു ഗൗൺ കയ്യിലെടുത്തു..... "നിനക്കെന്നെ തല്ലണ്ടേ? "ഓർമിക്കാതെ തല്ലി കളിക്കാൻ എന്റെ പേര് അഖിൽ എന്നല്ലല്ലോ.. നിരഞ്ജന എന്നല്ലേ.... ഞാൻ ഒരേ ഒരു പ്രാവശ്യം മാത്രമേ നിങ്ങൾക്ക് നേരെ കൈ ഉയർത്തിയുള്ളു... അത് എന്തിനാണെന്ന് ഓർമിച്ചാൽ മതി.... "എന്റെ മോളെ... നീ ഒന്ന് ക്ഷെമിക്ക്... സോറി.. സോറി സോറി... ഇത്രയും താഴ്ന്നു തന്നില്ലേ... ഇനിയും ദേഷ്യമാണോ എന്നോട്? "എനിക്ക് ആരോടും ദേഷ്യമില്ല.... !! "ശെരിക്കും? "മ്മ് "...... "എങ്കിൽ ഇതിട്ടാൽ മതി... കയ്യിലേക്ക് ഒരു കവർ വെച്ച് തന്നു.. എന്റെ ഭാര്യയ്ക്കായി എന്റെ വക..... തുറന്നപ്പോ റെഡ് കളറിൽ ബ്ലാക്ക് ബോർഡർ വരുന്ന ഒരു ഷിഫോൺ സാരി ആയിരുന്നു.... വീണ്ടും കൈകൾ കൊണ്ട് ചേർത്ത് പിടിക്കാൻ വന്നു... "അഖിലേട്ടാ..... ഞാനൊരു കാര്യം ചോദിക്കട്ടെ? ഞാൻ ആരാ? "നീ എന്റെ ഭാര്യ.... നിരഞ്ജന.... എന്താടി? "ആണല്ലോ... അല്ലാണ്ട് പഴുത്തു നിൽക്കുന്ന ചക്കയോ മാങ്ങയോ ഒന്നുമല്ലല്ലോ.... ചുമ്മാ ഈച്ചകളെ പോലെ വന്നു പൊതിയാൻ... നീങ്ങി നിൽക്ക് മനുഷ്യാ.... ഒട്ടാൻ വന്നേക്കുന്നു " "അല്ലെങ്കിലും നിങ്ങൾ ഭാര്യമാർക്ക് ഞങ്ങൾ ഭർത്താക്കന്മാരോട് ഒരു പുച്ഛം ആണല്ലോ.... എങ്കിലും ഐ ലവ് യൂ.... ഉമ്മാ........ ചുണ്ടും കോട്ടി കൊണ്ട് അഭിമുഖമായി വന്നു നിന്നു..... ഞാൻ പുറകിലേക്കായി വളഞ്ഞു പോയി.. നിയന്ത്രണം തെറ്റി ബെഡിലേക്കായി വീണു.... എഴുന്നേറ്റു മാറാൻ ശ്രെമിക്കുമ്പോഴെല്ലാം കൈ കുത്തി തടഞ്ഞു.... മുഖം മുഖത്തിന്‌ അഭിമുഖമായി...... "അഖിലൂട്ടാ ... ട്രാവലർ വന്നിട്ടില്ല.. നീയൊന്ന് വന്നേ..... ' ആന്റിയുടെ ശബ്ദം കേട്ടപ്പോൾ ആണ് എന്നെ സ്വാതന്ത്ര്യമാക്കി എഴുന്നേറ്റു താഴേക്ക് പോയത്..... ഞാൻ ഒരു നിമിഷം കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു നിന്നു... ജീവിതത്തിൽ ഒരുപാട് കേൾക്കാൻ കൊതിച്ചത് ഇപ്പോൾ കേട്ടു... പക്ഷെ മറുപടി പറയാൻ മാത്രം കഴിയാതെ പോയി.... എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു... നിങ്ങൾക്ക് എന്നോട് തോന്നുന്നതിന് എത്രയോ മുന്നേ ഞാൻ നിങ്ങളിൽ അനുരക്തയാണ് ഡോക്ടർ..... "അത് നാനേ.......ഡോക്ടർന്റെ ഭാര്യയും നാനെ.... ഐ ലവ് യൂ കേട്ടതും നാനെ... ഇപ്പോൾ ഉമ്മ മിസ്സാക്കിയതും നാനേ.... ' Some തിങ് some തിങ് സിനിമയിലെ ആ പാട്ട് ഒരു ഫ്ലോയിൽ പാടിക്കൊണ്ട് നിന്നപ്പോഴാണ് പുറകെ നിന്ന ആളെക്കണ്ടത്... "നിനക്കീ അസുഖം ഉള്ള കാര്യം നിന്റെ വീട്ടുകാർക്കു നേരത്തെ അറിയാമോ? "എന്ത്? "ഭ്രാന്ത്, നല്ല മുഴുത്ത ഭ്രാന്ത്.... "ദേ വല്യേട്ടാ.... എന്നെ കൊണ്ടൊന്നും പറയിക്കരുത്... ഞാൻ ഇത്തിരി സന്തോഷം വന്നപ്പോൾ...... "ഇത്തിരി സന്തോഷം വന്നപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ നിനക്ക് ഒത്തിരി സന്തോഷം വന്നാൽ ഈ വീട് കൂട്ടിയിട്ടു കത്തിക്കുമോ.... അയ്യേ... അയ്യേ അയ്യയ്യേ.. "അതെനിക്കുറപ്പില്ല... ചിലപ്പോൾ സന്തോഷം മൂത്തു വല്യേട്ടനെയും ഇന്ദ്രേച്ചിയെയും ഞാൻ തമ്മിൽ തല്ലിക്കാം.നോക്കണോ ഒരു കൈ . "നീ പോയി നിന്റെ കെട്ടിയോനെ തല്ലെടീ... അങ്ങാടിയിൽ തോറ്റാൽ വല്യേട്ടനോടോ... ഒന്ന് പോയെ അല്ലെങ്കിൽ തന്നെ ആകെ കലങ്ങി മറിഞ്ഞ അവസ്ഥയാണ്.... " "എന്താ ഏട്ടന്റെ പ്രശ്നം? "അത് പിന്നേ..... ഇന്ദ്ര........ "ഏട്ടൻ റെഡി ആകുന്നില്ലേ.....? അഖിലേട്ടൻ കയറി വന്നപ്പോൾ പറയാൻ വന്നത് പറയാതെ വല്യേട്ടൻ നിർത്തി... പിന്നേ പറയാമെന്നു കണ്ണു കാണിച്ചു..... "ഞാൻ നിന്നെ തിരക്കി വന്നതാ ടാ? "എന്താ ഏട്ടാ കാര്യം? Anything serious? "സീരിയസ് ഒന്നുമില്ലെടാ.. നിന്നെ ശിവദ അന്വേഷിക്കുന്നുണ്ടായിരുന്നു.... നിന്റെ എന്തോ സാധനം അവളുടെ കയ്യിൽ ആണെന്ന് പറഞ്ഞു.. ഇന്നലെ ഹോസ്പിറ്റലിൽ വെച്ചു അവളുടെ അടുത്ത് നീ എന്താ കൊടുത്തത്? ആഹ് പിന്നേ മണ്ഡപത്തിൽ വെച്ചു കുറെ പെൺപിള്ളേർ നിന്നെ അന്വേഷിച്ചു കേട്ടോ.. ഭാഗ്യവാൻ... 'കുറച്ചു ആട്ടിൻ പുണ്ണാക്ക് കലക്കി കൊടുത്തിരുന്നു.. അവളുടെ അടുത്ത്... ഇന്ന് നോക്കിക്കോ.... അവളെ.... വല്യേട്ടനോട് പല്ലൊക്കെ കടിച്ചു പിടിച്ചു അഖിലേട്ടൻ പറയുന്നത് കേട്ടപ്പോൾ ശെരിക്കും ചിരി വന്നു... വല്യേട്ടൻ പോയതും ഞാൻ അഖിലേട്ടനെ തറപ്പിച്ചു നോക്കി.... "എടീ.. ഞാൻ ഒന്നും അറിഞ്ഞില്ല..... ഈ ഏട്ടനെ ഇന്ന് ഞാൻ.... അഖിലൂട്ടൻ വല്യേട്ടന്റെ പുറകെ പോയി.... പിന്നേ കണ്ടത് റെഡി ആയി ഇറങ്ങുമ്പോഴായിരുന്നു..... "പിണക്കമാണോടോ ഭാര്യേ? "ആണെങ്കിൽ? "പിണക്കം മാറ്റാൻ എനിക്കറിയാം... !! "എങ്ങനെ?? 😨 വളരെ നിഷ്കുവായിട്ട് ചോദിച്ചു.... ചേർത്ത് നിർത്തി ചെവിയുടെ ഭാഗത്തായി ചുംബിച്ചു... ഒരു തരിപ്പ് ശരീരത്തിലൂടെ പാഞ്ഞു പോയി.... "നീയെന്റെ ലോകമാണ്... നീ മാത്രം..... U are my world..... ചെവിയിൽ നിന്നും ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞു.... ഇതെന്തിനാണെന്നറിയാമോ...... നീ എന്റെ മാത്രം ആണെന്ന് ഒന്ന് കൂടി ഉറപ്പിക്കുന്നു.... എന്റെ ചുണ്ടുകൾ നിന്റെ നെറ്റിയിലേക്ക് പതിയുമ്പോൾ ഞാൻ വീണ്ടും വീണ്ടും നിന്നെ ഓർമിപ്പിക്കുവാണ്... U are mine എന്ന്...... ചുണ്ടുകൾ കഴുത്തിൽ അമർത്തി ചുംബിച്ചു.... കൈകൾ ഏട്ടനെ വലിഞ്ഞു മുറുകി... U are only mine ......എന്റേത് മാത്രം ആണ് നീ... നിനക്കും എനിക്കുമിടയിൽ ഒരു നേരിയ ആവരണം പോലും ഇല്ലാതെ എനിക്ക് നിന്നെ പ്രണയിച്ചു കൊണ്ടിരിക്കണം... നിന്നിലെക്കു ആഴ്ന്നിറങ്ങണം... ചുണ്ടുകൾ സാരി പിൻ ചെയ്തിരുന്ന ഭാഗത്തേക്ക്‌ നീങ്ങി..... കൈകൾ തടഞ്ഞു കൊണ്ട് വേണ്ടാന്ന് തല കുലുക്കി....തടസ്സം ചെയ്ത കൈകൾ പതിയെ എടുത്തു മാറ്റി.... സാരി കുറച്ചു നീക്കി അവിടെ ചുണ്ടുകൾ ചേർത്തു... I want you.... നിന്നെ എനിക്ക് വേണം.... എന്റെ പ്രാണനായി...എന്റെ പ്രണയമായി..എന്റെ പാതിയായി.... ദേഷ്യമെല്ലാം അലിഞ്ഞു പോകുന്നു.... ഏട്ടനിലേക്ക് പടർന്നു കയറുന്നത് പോലെ ഇറുകെ പുണർന്നു നിന്നു... എന്തോ ഓർമയിൽ വിട്ടു മാറി.... സോറി.... ഞാൻ ഓർമിച്ചില്ല.... അത് മാത്രം പറഞ്ഞു കൊണ്ട് റൂം വിട്ടിറങ്ങി.... ഛെ മോശമായി പോയി.... ഞാൻ ഇത്രയും ലോല ആണെന്ന് അഖിലേട്ടൻ വിചാരിച്ചു കാണുവോ? 🙄🙄🙄🙄😥😥 താഴേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും പോകാൻ റെഡി ആയി നിൽക്കുന്നു.... കുറച്ചു ദൂരം ആയത് കൊണ്ട് എല്ലാവർക്കും ബസ് ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്.. ഞാൻ ആദ്യമേ കയറി ഇരുന്നു..... അഖിലേട്ടൻ വരുന്നത് കണ്ടു ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.... എന്റടുത്തേക്ക് ഇരിക്കാൻ വന്ന അഖിലേട്ടനെ പുറകിലേക്ക് മാറ്റി വല്യേട്ടൻ എന്റടുത്തു വന്നിരുന്നു.... "ഇന്ദ്ര എന്നോട് മിണ്ടുന്നില്ല.... ഒരു ഐഡിയ പറ... അവളെ മിണ്ടിക്കാൻ... " "മിണ്ടിപ്പിക്കാനാണോ... ഈസി അല്ലേ... ചേച്ചിയോട് പോയി എടീ നിനക്കെന്നോട് ജീവിക്കണോ വേണ്ടെന്ന് ചോദിക്ക്!!മര്യാദക്ക് സംസാരിക്കെടീ എന്ന് കൂടി ചേർത്തോ.. "അപ്പോൾ അവൾ മിണ്ടുമോ? "പിന്നല്ലാതെ... എപ്പോ മിണ്ടിയെന്നു കേട്ടാൽ പോരെ..... അങ്ങോട്ട് കയറി ചൊറിഞ്ഞാൽ ഇങ്ങോട്ട് കയറി മാന്താത്ത എത്ര ഭാര്യമാരാ ഉള്ളെ.. 😁🙄(ആത്മ ) "അപ്പോൾ ഓക്കേ.... thank u കല്ലു... എനിക്ക് നിന്നോട് എന്നും സ്മരണ ഉണ്ടായിരിക്കും... " "സ്മരണ ഒന്നും വേണ്ട... ഏട്ടൻ ഇത് മറക്കാതെ ഇരുന്നാൽ മതി.... പിന്നെ അങ്ങോട്ട് കുറച്ചു ബഹളമൊക്കെ ആയിരുന്നു... ആദിയേട്ടന്റെ വീട്ടിൽ എത്തി അഖിലയെയും നോക്കി നടന്നു.... **************** "ടീ ഇന്ദ്രേ..... ദ്രോഹി... എനിക്കിപ്പോ അറിയണം.... നിനക്ക് എന്റെ കൂടെ ജീവിക്കണോ അതോ അവന്റെ കൂടെ ജീവിക്കണോന്ന്.....? "ആരുടെ കൂടെ? 😡😡😡😡 "എടി സോറി.... നാവ് സ്ലിപ്പ് ആയിപോയതാടി... ഇന്നലെ കണ്ട സീരിയലിലെ ഡയലോഗ് ഓർമിച്ച് അറിയാതെ നാവിൽ വന്നതാ..... നീ എന്നെ ഇവിടെ ഇട്ട് തല്ലരുത്... ആളൊഴിഞ്ഞ സ്ഥലം പറഞ്ഞാൽ മാത്രം മതി.. ഞാൻ അങ്ങോട്ടേക്ക് വരാം... "എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്... നിങ്ങൾക്ക് ആ സാന്ദ്രടെ ചെരിപ്പിന്റെ അളവ് ചോദിച്ചാൽ കിറുകൃത്യം അറിയാം... എന്നോട് എന്തെങ്കിലും ചോദിക്കാൻ വന്നാൽ മാത്രം.... നിങ്ങള് വീട്ടിൽ വാ... ജീവിക്കണോ വേണ്ടെന്നു ഞാൻ തീരുമാനിക്കാം.... 😡😡😡 "ഇന്ദ്രേ മോളെ.... ചേട്ടൻ പറയട്ടെടീ.... "പോടാ..... ഈശ്വരാ... ഏത് നേരത്താ പോയി ഐഡിയ കേൾക്കാൻ തോന്നിയത്.... എല്ലാം തിരിച്ചടിക്കുവാണല്ലോ..... ************** "അഖിലേ ടീ... എങ്ങനെയുണ്ട് വിവാഹജീവിതം? "ഓഹ് ഒരു രസം ഇല്ലെടീ.... നേരത്തെ ആദിയേട്ടനോട് താലി കെട്ടിയതിന്റെ പേരിൽ ഒന്ന് കൊഞ്ചാൻ പോയതാ... അങ്ങേര് കൊഞ്ഞനം കുത്തി കാണിച്ചിട്ട് പോയി.... ഇത്തിരി സ്നേഹത്തിന് വേണ്ടി ഞാൻ ഇനി ഒരു നാല് മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരും... "അപ്പോൾ എന്താ? 🙄 "അപ്പോൾ എന്റെ ആദ്യരാത്രി ആവും.. ഞാൻ സ്നേഹം ഭീഷണിപ്പെടുത്തി വാങ്ങിക്കും.. നീ നോക്കിക്കോ.... കല്ലു... എന്റെൽ പല പല ഐഡിയകളും ഉണ്ട്.. പാതിരാത്രി ഓരോ സിനിമകളും കണ്ടു പഠിച്ചതാ.... "അതേത് സിനിമ? "ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം,ഹാപ്പി ഹസ്ബൻഡ്‌സ്, ബാംഗ്ലൂർ ഡെയ്സ്, അങ്ങനെ... കുറെ... "എടീ അതിലൊക്കെ ഭർത്താക്കന്മാരെ തട്ടി എടുക്കാൻ ഒരു പെണ്ണ് വരുന്നതല്ലേ concept.... "പിന്നെ ഇവിടെയും അതല്ലേ... അങ്ങേർക്ക് വരുന്ന ആ ഡോക്ടർന്റെ ഒലിപ്പീരു ഞാൻ നിർത്തിക്കും..ഇന്ന് തൊട്ട് അഖില കളിക്കളത്തിൽ ഇറങ്ങും മോളെ..... "നിനക്ക് പ്രാന്താണോടീ? "ഭർത്താവിനെ സ്നേഹിക്കുന്ന എല്ലാ ഭാര്യമാർക്കും ഇത്തിരി ഈ വക പ്രാന്ത് കാണും... നിനക്ക് വേണോ കുറച്ചു പ്രാന്ത്? എങ്കിൽ അങ്ങോട്ടേക്ക് നോക്കിക്കേ.... അഖില ചൂണ്ടി കാണിച്ചിടത്തേക്ക് ഞാൻ നോക്കി... ദേഷ്യം കൊണ്ട് രക്തം ഇരച്ചു കയറുന്നുണ്ടായിരുന്നു.... കുറെ പെൺപിള്ളേരും അതിന് ഒത്ത നടുക്ക് എന്റെ കെട്ട്യോനും..... ജൂനിയർ ഡോക്ടർസ് ആണ്... കുഞ്ഞേട്ടന്റെ കൂടെ ഉള്ള.... അഖിലയുടെ ഡയലോഗും കൂടി ആയപ്പോൾ സംതൃപ്തി ആയി.... (തുടരും ) #📙 നോവൽ
📙 നോവൽ - ShareChat
50.9k കണ്ടവര്‍
29 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post