😍ലാമിയുടെ ഇത്തൂസ്😘 *Full part* "ടീ... എന്താടീ ഈ കാണിച്ചുവെച്ചിരിക്കുന്നത്... 😬😬 "എന്താ... "എന്റെ ബുക്കിലാണോ നിന്റെ ചിത്രം വര...😠😠 "അത് നിന്റെ ബുക്ക്‌ ആയിരുന്നോ... 😁😁 "ടീ നീയെന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ടാ... "അള്ളോഹ് ഇത്തൂസെ... sry..ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ലാ.... "നീ അറിഞ്ഞു കൊണ്ട് ചെയ്തതല്ലാല്ലേ... ഇതിന്റെ മുൻപിൽ എന്റെ പേര് എഴുതി വെച്ചിട്ടുണ്ടല്ലോ... നിന്റെ മുഖതെന്താ കണ്ണില്ലേ.. "ഇല്ലാ... എന്തേയ്.. 😤😤 "ടീ തർക്കുത്തരം പറയുന്നോ.. 😠😠 ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ "ആഹ്... ഉമ്മാ ഈ ഇത്ത എന്റെ മുടി വലിക്കുന്നു.. "രാവിലെ തെന്നെ തൊടങ്ങി രണ്ടും.. ഇവറ്റകളെ കൊണ്ട് ഞാൻ തോറ്റു... ഇത്ര വലിയ പോത്ത് പോലെ വളർന്നിട്ടും രണ്ടിനും ഇത് വരെ അന്തം എന്ന് പറഞ്ഞ സാധനം വന്നിട്ടില്ല.. "ഉമ്മാ.. ഞാനല്ല.. ഇങ്ങടെ ഈ പുന്നാര മോളാണ്... നോക്കി ഇവള് ചെയ്ത് വെച്ചിരിക്കുന്ന തെണ്ണിപ്പ്.. എന്റെ ഹിസ്റ്ററിന്റെ ബുക്കിൽ ആണ് അവളുടെ ചിത്രം വര.. രണ്ട് മേട്ടം കൊടുത്താലേ ഇവളൊക്കെ നന്നാവൂ.. "ഉമ്മാ.. ശെരിക്കും അവള്ടെ ബുക്കിൽ ഞാൻ അറിഞ്ഞുകൊണ്ട് ചിത്ര വരച്ചതല്ലാ.. "നീയെന്താ അറിയാതെ ചെയ്യാൻ എൽ കെ ജി യിൽ പഠിക്കുന്ന കുട്ടിയൊന്നുമല്ലല്ലോ... ആറാം ക്ലാസ്സിൽ എത്തിയില്ലേ.. "ഞാൻ അത് എന്റെ ബുക്ക്‌ ആണെന്ന് കരുതി, എന്റെ ബുക്കിന്റെ പൊതിയും ഇത് പോലെ തെന്നെയാണ്... അല്ലാണ്ട് അറിഞ്ഞു കൊണ്ട് ചെയ്തതല്ല... "ഇതാണ് എനിക്ക് പറ്റാത്തത്.. തെറ്റ് ചെയ്തതും പോരാ,, അതിനു പിന്നെ ഓരോരോ ന്യായീകരണങ്ങളും...ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ.. "ടീ ആമി ആദ്യം നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ., അവൾ അറിയാതെ ചെയ്തതാണെന്ന് പറഞ്ഞീലെ.. പിന്നെന്താ പ്രശ്നം "ഓ ഇപ്പൊ ഇങ്ങളും ഓളെ പക്ഷം ചേർന്നു ല്ലേ.. അല്ലെങ്കിലും നിങ്ങൾക്ക് അവളോട് ഇച്ചിരി സ്നേഹം കൂടുതലാണല്ലോ.. അതാണ് അവളെ ഇങ്ങനെ വഷളാക്കുന്നത് "ഛെ.. മിണ്ടാതിരിക്കെടീ... എനിക്ക് നീയും അവളും ഒരുപോലെ തെന്നെയാണ്.. കുറച്ചു ദിവസായിട്ട് നിനക്കിത്തിരി വെളച്ചിൽ കൂടുതൽ ആണ്.. "ആ.. എനിക്ക് വെളച്ചിൽ മാത്രല്ല ഇത്തിരി അഹങ്കാരവും കൂടുതലാണ്.. നിങ്ങടെ ഇടയിലല്ലേ ഞാൻ ജീവിക്കുന്നത്.. 😤😤 "ടീ... നാവടക്കെടീ.. ഞാൻ നിന്റെ തള്ളയാണ് എന്നുള്ള ഓർമ്മ ഉണ്ടാവുന്നത് നല്ലതാ.. ടീ ലാമി നീയെന്തിനാ ഇരുന്ന് മോങ്ങുന്നത്.. "ഉമ്മാ ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത് ഞാൻ കാരണമല്ലേ.. എല്ലാം ഈ ഞാൻ കാരണാ.. ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ഹായ് ഫ്രണ്ട്സ് എന്നെ മനസ്സിലായോ.. ഞമ്മള് ആണ് നിങ്ങൾക്കിതിൽ വില്ലത്തിയായി തോന്നിയില്ലേ ഒരാള്... ഉമ്മയോട് തർക്കിച്ചു ആകെ പ്രശ്നം കൊളമാക്കിയ ആള്..ആ അവൾ തെന്നെ,, ഞമ്മള് ഉമ്മച്ചിനോട് തർക്കിക്കാനും ഒരു കാരണമുണ്ട്.. അത് ഞാൻ വഴിയേ പറഞ്ഞു തരാം. അതിനു മുൻപ് ഞാനെന്നെ പരിചയപ്പെടുത്താം.. ഞാൻ അഷ്‌റഫ്‌ ഖാൻ എന്ന മാനുവിന്റെയും പ്രിയ സഖി ഉമ്മറത്തു വീട്ടിൽ ആയിഷയുടെയും മൂത്ത പുത്രി ആമിയ ഷെറിൻ എന്ന ആമി.. ഞാൻ പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. എന്റെ ജീവിതം കൊളമാക്കാൻ ഇറങ്ങിയ ഒരുത്തിയുണ്ട്,, എന്റെ ഏക സഹോദരി ലാമിയ ഷെറിൻ എന്ന ലാമി.. അവൾ ആറാം ക്ലാസ്സിലും ആണ് പഠിക്കുന്നത്.. അവളാണ് ഇന്ന് എന്റെ ഏറ്റവും വലിയ പാര. അവൾ ജനിച്ച അന്ന് മുതൽ എനിക്ക് എന്റെ എല്ല ഫ്രീഡവും പോയി. അവൾ കാരണം ഞാനിന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. ഉമ്മക്കും ഉപ്പക്കും അവളോട് ആണ് ഇഷ്ട്ടകൂടുതൽ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് കാരണം തെന്നെ ഞാനും അവളും എപ്പോഴും തെരക്ക് കൂടാറുണ്ട്. അതിലെല്ലാം ഉമ്മ അവളുടെ പക്ഷത്തായിരിക്കും.അതും എന്റെ മനസിന്‌ താങ്ങാൻ പറ്റാത്ത ഒന്നാണ്. അതാണ് എനിക്ക് ഇത്രയധികം ഉമ്മയോട് ദേഷ്യം തോന്നാൻ കാരണം. പക്ഷെ ഉമ്മയോട് തർക്കുത്തരം പറയുമ്പോയെല്ലാം എന്റെ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ട്. അതെല്ലാം എന്റെ അനിയത്തിയെ ഓർക്കുമ്പോൾ മാഞ്ഞു പോവുകയാണ്. അവളോട് എനിക്ക് എന്തന്നില്ലാത്ത ദേഷ്യമാണ്... അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല... ഇനിയും നിങ്ങളെ എന്റെ ചരിത്രം പറഞ്ഞു ബോറടിപ്പിക്കാതെ ഞാൻ സ്കൂളിൽ പോവാൻ നോക്കട്ടെ.. ഞാനെന്റെ ബാഗും തോളിൽ ഇട്ട് എന്റെ റൂമിൽ നിന്നും പുറത്തിറങ്ങി. എന്നിട്ട് പുറത്തേക്ക് പോകാൻ തിരിഞ്ഞതും ഉമ്മയുണ്ട് മുൻപിൽ നിൽക്കുന്നു. ഞമ്മള് അല്പം ജാഡയൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്ത് ഉമ്മച്ചിന്റെ മുഖത്ത് നോക്കി പുരികം പൊക്കി എന്താന്ന് ചോയ്ച്ചു. അപ്പൊ ഉമ്മ ചായ കുടിക്കാൻ വരാൻ പറയാൻ വന്നതായിരുന്നു. ഞാൻ വേണ്ടന്ന് പറഞ്ഞു ഉമ്മയോട് ഒരു സലാം കൂടി പറയാതെ മുറ്റത്തെക്ക് ഇറങ്ങി. ഉമ്മയോട് സലാം പറയണം എന്നൊക്കെ ഉണ്ട്. പക്ഷെ നേരത്തെ നടന്ന സംഭവം ആലോചിച്ചപ്പോ വേണ്ടന്ന് തോന്നി. നമ്മള് ഇറങ്ങി നടന്നു. അപ്പോഴുണ്ട് ഉമ്മാ പുറകിൽ നിന്ന് വിളിക്കുന്നു. ചായ കുടിച്ചിട്ട് പോ പെണ്ണേ... എന്ന് വിളിച്ചു പറയുണ്ട്.. നമ്മള് ഒന്നും മൈൻഡ് ചെയ്യാതെ സ്കൂളിലേക്ക് നടന്നു. മനസ്സിന്റെ ഉള്ളിൽ എന്തോ വല്ലാത്ത അസ്വസ്ഥത. മനസ്സ് വല്ലാണ്ട് വേദനിക്കുന്നു. എന്തൊക്കെയോ ഞാൻ അരുതാത്തത് ചെയ്തത് പോലെ. നമ്മള് അത് കാര്യമാക്കാതെ വേഗം നടന്നു നടന്ന് സ്റ്റോപ്പിലെത്തി. പെട്ടന്ന് തന്നെ ബസ് വന്നു. സ്കൂളിലെത്തിയിട്ടും മനസ്സിന് ഒരു സുഖവുമില്ല. മനസ്സിൽ മുഴുവൻ ഉമ്മയും ലാമിയും ആണ്. എന്താ റബ്ബേ എനിക്ക്... ക്ലാസ്സ്‌ തുടങ്ങി. പക്ഷ എന്റെ മനസ്സ് മൊത്തം എന്റെ വീട്ടിലായിരുന്നു. ലാമി കരയുന്നത് മാത്രമുള്ളു ഇപ്പൊ ഇന്റെ മൈൻഡിൽ.. ക്ലാസ്സിലൊന്നും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. ഇതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ.. എന്റെ മനസ്സിലെപ്പോയും വെറുപ്പ് മാത്രം തോന്നിയിരുന്ന ലാമി എന്റെ മനസ്സ് എല്ലാം പിടിച്ചു വെച്ചിരിക്കുന്നത് പോലെ.. അവൾ എന്നോട് കരഞ്ഞു കരഞ്ഞു sry പറയുന്ന ആ രംഗം എന്റെ മനസ്സിനെ വല്ലാണ്ട് വേദനിപ്പിക്കുന്നു. ഉമ്മയും കരഞ്ഞതാണല്ലോ എന്നിട്ടിപ്പോ എന്താ ഇവള്ടെ മുഖം മാത്രം എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നെ.. ഫ്രണ്ട്സ് ഒക്കെ എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. നമ്മൾ ഒന്നും റിപ്ലൈ കൊടുത്തില്ല. അവര് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല... എങ്ങനെയൊക്കെ വൈകുന്നേരം ആക്കി. മനസ്സിന് ഇപ്പോഴും ഒരു സുഖമില്ല. വേഗം വീട്ടിൽ ചെന്ന് അവരോട് മാപ്പ് പറയണം എന്നായിരുന്നു മനസ്സിൽ മൊത്തം ചിന്ത. ഇന്ന് ഫ്രണ്ട്സിനെയൊന്നും വെയിറ്റ് ചെയ്യാതെ വേഗം ബസ്സിൽ കയറി. അപ്പോഴും എന്റെ മനസ്സിൽ എന്തോ അരുതാത്തത് നടക്കാൻ പോകുന്നത് പോലെ. പടച്ചോനെ കാക്കട്ടെ.. വീട്ടിലേക്ക് ഉള്ള വഴിക്ക് എന്തോ വലിയ ദൂരം തോന്നിക്കുന്നു. ഹാവു.. ഏതായാലും വീട്ടിലെത്തി. "ഉമ്മാ... ഉമ്മാ .... ഈ ഉമ്മയെന്താ വിളി കേൾക്കാത്തെ.. ഇനി രാവിലത്തെ പിണക്കം മാറിയില്ലേ.. ഉമ്മാനെ എത്ര വിളിച്ചിട്ടും കേൾക്കാത്തത് കൊണ്ട് കാളിങ് ബെൽ അടിച്ചു നോക്കി. നോ റിപ്ലൈ...എന്റെ മനസ്സ് ഒക്കെ കിടന്ന് മുട്ടാൻ തുടങ്ങി. അപ്പോഴുണ്ട് ഞങ്ങടെ അയൽ വീട്ടിലെ സൈനബാത്ത വരുന്നത് കണ്ടത്. അവര് പറഞ്ഞു ഉമ്മ ലാമിക്ക് എന്തോ ചെറിയ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ പോയതാണ് എന്ന്. എന്താ സംഭവം എന്ന് ചോദിക്കാൻ തുടങ്ങും മുൻപേ ഇത്ത പോയി. അവര് എങ്ങോട്ടോ മാറ്റി പോവുകയാണ്. കൊറേ നേരം വെയിറ്റ് ചെയ്തിട്ടും അവരെ കാണാത്തപ്പോ മനസ്സിന് എന്തോ വല്ലാത്ത ആധി. ഇനി എന്റെ മനസ്സ് പറഞ്ഞത് പോലെ അരുതാത്തത് എന്തേലും സംഭവിച് കാണുമോ.. ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോയാണ് വീട്ടിലേക്ക് ചീറി പാഞ്ഞു ഒരു ആംബുലൻസ് വന്നത്. അതിനു പിന്നാലെ തെന്നെ കുറേ ആളുകളും വീട്ടിലേക്ക് വരുന്നുണ്ട്. എന്റെ മനസ്സിന്റെ ആധി വല്ലാതെ കൂടി. ആംബുലൻസ് വീടിന്റെ മുൻപിൽ നിർത്തി. എന്നിട്ട് അതിലുണ്ടായിരുന്ന നാലു പേർ ചേർന്ന് സ്ട്രെക്ച്ചറിൽ ഒരു വെള്ള മൂടിയിട്ട് എന്തോ കൊണ്ട് വരുന്നു. എനിക്ക് ആണേൽ കയ്യും കാലും വിറച്ചിട്ട് വയ്യാ..അതിനു പിന്നാലെ തെന്നെ യുണ്ട് സൈനബത്തയും വേറെരു ഇത്തയും ചേർന്ന് ഉമ്മയെ താങ്ങി പിടിച് കൊണ്ട് വരുന്നു. അവരൊക്കെ എന്റെ അടുത്തെത്തി. പെട്ടന്ന് ഉമ്മ എന്നെ നോക്കിയിട്ട് പൊട്ടിക്കരഞ്ഞ് അലറി വിളിച്ചു കൊണ്ട് പറഞ്ഞ് അവൾ പോയെടീ... എന്റെ ലാമി പോയീ ... ഇനി നിന്നെ ബുദ്ധിമുട്ടിക്കാൻ എന്റെ ലാമിയില്ലെടീ... നിനക്ക് സുഖമായില്ലേ...ഇത് കേട്ടതും ഞാൻ ഒരു നിമിഷം അവിടെ നിന്നു... എന്റെ ശ്വാസം നിലച്ചു പോയി എന്ന് വരെ തോന്നി.. ഞാൻ അവിടെ തളർന്നു വീണു.. അതെ,, അവൾ പോയി,, എന്റെ ലാമി,, 😢😢 ഒരിക്കൽ ഞാൻ വെറുത്തിരുന്ന ഞാൻ ഒരുപാട് വേദനിപ്പിച്ചിരുന്ന.. എന്റെ ലാമി...അവൾ ഞങ്ങളെ വിട്ട്,, poyi.. അതെ... എന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ പോയി.. ബസ് ആക്‌സിഡന്റ് ആയിരുന്നു പോലും. . എന്റെ തളർന്ന ശരീരം ആരെക്കെയോ ചേർന്ന് പൊക്കി വെള്ള പൊതചിരിന്ന എന്റെ ലാമിയുടെ അരികിലേക്ക് കൊണ്ട് പോയി,, ഏതോ ഒരു ഇത്ത ആ വെള്ള പൊതച്ചത് മാറ്റി,, അപ്പോൾ ഞാൻ എന്റെ ലാമിയെ കണ്ടു.. പുഞ്ചിരിക്കുന്ന മുഖവുമായി.. അവള്ടെ മുഖം എന്നോട് എന്തൊക്കെയോ വിളിച്ചു പറയുന്നത് പോലെ എനിക്ക് തോന്നി.. എന്റെ കണ്ണിൽ നിന്നും ഉറ്റി veeyunna കണ്ണ് നീരിനെ പിടിച് വെച്ച് ഞാൻ എന്റെ റൂമിലേക്ക് ഓടി.. എന്നിട്ട് അവിടെ ചെന്ന് പൊട്ടിക്കരഞ്ഞു.. അവിടെ എന്റെ ഹിസ്റ്ററി ബുക്ക്‌ കിടക്കുന്നുണ്ട്.. ഞാൻ അത് എടുത്തു അവൾ വരച്ച ചിത്രം നോക്കി.. അതിൽ അവൾ വരച്ച രണ്ടു പെൺകുട്ടികളുടെ ഇടതു വശത്തായി അവൾ ഇങ്ങനെ കുറിച്ച് വെച്ചിരുന്നു... ....ഞാനും എന്റെ ഇത്തൂസും.. My life is my sis...💕💕 അവസാനിച്ചു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ Written by RinU😉 #📙 നോവൽ
68.7k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post