സംസ്ഥാനത്തെ സഹകരണ മേഖല കേരള ബാങ്കിലൂടെ വലിയ കുതിച്ച് ചാട്ടത്തിന് ഒരുങ്ങുകയാണ്. കേരളത്തിലെ സേവന മേഖലയില്‍ മറ്റ് ഏതൊരു ബാങ്കുമായും കിടപിടിക്കാന്‍ കഴിയുന്ന തരത്തില്‍ അതിനൂതനമായ ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കികൊണ്ടാണ് ഈ മുന്നേറ്റത്തിന് സംസ്ഥാന സഹകരണ ബാങ്ക് തയ്യാറെടുക്കുന്നത്. 1914 ല്‍ തിരുവിതാംകൂറില്‍ രാജഭരണ കാലത്ത് ആരംഭിച്ച 'തിരുവനന്തപുരം സെന്റര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്' ആണ് ഇന്നത്തെ കേരള സംസ്ഥാന സഹകരണ ബാങ്കായി വളര്‍ന്നത്. ഇന്ത്യയിലെ സഹകരണ മേഖലയിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കാണ് കേരള സംസ്ഥാന സഹകരണ ബാങ്ക്. 104 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കൊണ്ട് ഈ ബാങ്ക് കേരളത്തിലെ ഹ്രസ്വകാല ക്രെഡിറ്റ് മേഖലയിലെ താങ്ങും തണലുമായി മാറിയിട്ടുണ്ട്. 2005 മുതല്‍ തന്നെ സംസ്ഥാന സഹകരണ ബാങ്ക് കോര്‍ ബാങ്കിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഘട്ടം ഘട്ടമായി നിരവധി നൂതന ബാങ്കിംഗ് സംവിധാനങ്ങള്‍ ഇതിനകം ഈ ബാങ്കില്‍ ഒരുക്കി കഴിഞ്ഞിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ അതിനൂതന സേവനങ്ങളായ മൊബൈല്‍ ബാങ്കിംഗ്, മൊബൈലിലൂടെ 24 മണിക്കൂറും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന IMPS (Immediate Mobile Payment System), ബാങ്കിന് സ്വന്തമായി നേരിട്ട് തന്നെ RTGS/NEFT സേവനങ്ങള്‍ (Real Time Gross Settlement/National Electronic Fund Transfer), റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ e-kuber (ഈ ക്യൂബേര്‍), സ്വന്തമായ IFSC Code തുടങ്ങിയവയും സംസ്ഥാന സഹകരണ ബാങ്കിന് ലഭിച്ചു. ഇ-കോമേഴ്സ് അടക്കമുള്ള മേല്‍പ്പറഞ്ഞ എല്ലാ സേവനങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി സംസ്ഥാന സഹകരണ ബാങ്കിന് ലഭിക്കുകയും അതനുസരിച്ചിട്ടുള്ള സംവിധാനങ്ങള്‍ ഇതിനകം ബാങ്കില്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ‍ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കിംഗ് മേഖല ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന കാലമാണിത്. കണക്കുപുസ്തകങ്ങള്‍ കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും മാറുകയാണ്. പണം കൈമാറ്റം എളുപ്പമാക്കുന്നതിനുള്ള പുതുപുത്തന്‍ പദ്ധതികളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വിരലമര്‍ത്തി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന രീതിയിലേക്ക് ബാങ്കിംഗ് സമ്പ്രദായങ്ങള്‍ ആകെതന്നെ മാറുകയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ യഥേഷ്ടം ഉപയോഗിക്കുന്ന പുതിയ തലമുറയെ സഹകരണ പ്രസ്ഥാനത്തിലേക്കും സഹകരണ ബാങ്കിലേക്കും ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ നടപടികളാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ആരംഭിച്ചിട്ടുള്ളത്. ന്യൂജന്‍ ബാങ്കുകളും മറ്റ് വാണിജ്യബാങ്കുകളും ഇത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ കൊണ്ട് വരുമ്പോള്‍, ബാങ്കിംഗ് രംഗത്ത് വളര്‍ന്നു വരുന്ന ശക്തമായ മത്സരത്തെ നേരിടുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെ പര്യാപ്തമാക്കുന്ന ആധുനിക വത്കരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ കരുത്ത് പകരാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള ബാങ്കിന്റെ രൂപീകരണം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ സമയത്ത് സംസ്ഥാന സഹകരണ ബാങ്കിന്റെ ഈ ഉദ്യമത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. വരാന്‍ പോകുന്ന കേരള ബാങ്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഉള്ളതാണ്. 14 ജില്ലാ സഹകരണ ബാങ്കുകളും അതിന്റെ 800 ലധികം ശാഖകളും സംസ്ഥാന സഹകരണ ബാങ്കും അതിന്റെ ശാഖകളും ചേര്‍ന്ന അതിശക്തമായ ഒരു ബാങ്കാണ് പുതുതായി രൂപം കൊള്ളുന്നത്. കേരളത്തിലെ ബാങ്കിംഗ് സംവിധാനത്തിന്റെ മുഖഛായ തന്നെ ഇതിലൂടെ മാറാന്‍ പോകുകയാണ്. കാര്‍ഷിക - വ്യാവസായിക രംഗത്ത് പുതിയ ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഇത് സഹായകമാകും. വലിയ തോതിലുള്ള പ്രവാസി നിക്ഷേപമാണ് ഇപ്പോള്‍ തന്നെ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ നിക്ഷേപത്തിന്റെ ഒരു പങ്ക് സഹകരണ മേഖല വഴി വരാന്‍ അവസരമുണ്ടായാല്‍ സഹകരണ മേഖലയുടെ വായ്പാശേഷിയില്‍ വലിയ മുന്നേറ്റമുണ്ടാകും. കേരള ബാങ്ക് പ്രാവര്‍ത്തികമാകുന്നതിലൂടെ സഹകരണ ബാങ്കിംഗ് മേഖല വികസനത്തിന്റെ പുത്തന്‍ വിഹായസിലേക്ക് ഉയരുകയാണ്. അതിനുള്ള ഏറ്റവും ശക്തമായ ചുവടുവയ്പ്പാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്ക് ലഭ്യമാക്കിയിട്ടുള്ള ആധുനിക ബാങ്കിംഗ് സേവനങ്ങള്‍. കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി #KeralaLeads #LeftAlternative #KeralaBank #3YearChallenge
📰 വാര്‍ത്തകള്‍ - 2015 6 , 2018 Welcome to your Bank 0000 00 15 6789 | BANK ക ഇനിക നിന്ന് വിയർക്കണ്ട ! . . . . . . # 3YearChallenge സംസ്ഥാന സഹകരണ ബാങ്ക് സമ്പൂർണ്ണ ആധുനികവത്കരണത്തിലേക്ക് മൊബൈൽ ബാങ്കിംഗ് | IMPS | RTGS / NEFT | e - kubera # KeralaLeads # LeftAlternative facebook . com / kadakampally - ShareChat
10k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post