💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 39 ✒Twinkle AS ✿❁════❁✿❁═══❁✿ "Nooooooooooo........" ഐറയുടെ അലർച്ച അവരെ ഒന്നാകെ ഞെട്ടിച്ചു... പിന്നിൽ നിന്ന് താൻ പറഞ്ഞതെല്ലാം ഐറാ കേട്ടെന്ന് സൈനിനെപ്പോലെ മറ്റുള്ളവരും ഒരു വിങ്ങലോടെ മനസിലാക്കി..... ഇക്ക പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് പിടിച്ചു നിൽക്കാൻ ആവാതെ ഞാൻ ഭിത്തിയിൽ പിടിച്ചു നിലത്തിരുന്നു... അപ്പോഴേക്കും ഇക്ക എന്റെ അടുത്തേക്ക് ഓടി വന്നു... "ഐറാ..ഡാ എഴുന്നേൽക്ക്..." "ഇ...ഇക്കാ...ഇങ്ങള്..ഇങ്ങള് എന്തൊക്കെയാ ഈ പറഞ്ഞെ..പറഞ്ഞത് എല്ലാം കളവല്ലേ..ആണെന്ന് പറയ്‌ ഇക്കാ..." ന്ന് പറഞ്ഞു ഞാൻ ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു... "ഐറാ..കരയാതെ...കണ്ണ് തുടയ്ക്.." ന്ന് പറഞ്ഞു ഇക്ക എന്നെ ഇക്കയിൽ നിന്ന് അടർത്തി മാറ്റി കണ്ണുകൾ തുടച്ചു തന്നു... "വേണ്ടടാ..നമുക്ക് ഈ കുഞ്ഞിനെ വേണ്ടടാ...നമുക്ക് പടച്ചോൻ തന്ന സന്തോഷം പടച്ചോൻ അങ്ങ് തിരിച്ചെടുത്തു...ഇങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് വിചാരിച്ചാ മതി..." ഇത്രയൊക്കെ പറയുമ്പോഴും നിറഞ്ഞു വന്ന ആ കണ്ണുകൾ ഞാൻ കാണാതെ തുടച്ചു മാറ്റാൻ ഇക്ക ശ്രമിക്കുന്നുണ്ടെങ്കിലും അവസാനം അത് പരാജയപ്പെടുകയായിരുന്നു... കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ഇക്കാന്റെ വാ പൊത്തി... "ഇക്കാ...ഇതിനേക്കാൾ നല്ലത് എന്നെ അങ്ങ് കൊല്ലുന്നതല്ലേ...എനിക്ക് വേണം ഇക്കാ എന്റെ കുഞ്ഞിനെ..നമ്മുടെ കുഞ്ഞിന് ഒന്നും വരുത്തില്ല പടച്ചോൻ..." "വേണ്ട ഐറാ..ഡോക്ടർ പറഞ്ഞത് അന്റെ പ്രെഗ്രൻസി കൊറച്ചു ടിഫിക്കൽറ്റി ആണെന്നാ..ചെക്കപ്പിലൂടെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഒള്ള കപ്പാസിറ്റി നിനക്ക് ഇല്ലാന്ന് അറിഞ്ഞടാ.... അത് മാത്രം അല്ല,,,അത് പോട്ടെന്ന് വെച്ചാലും...പ്രസവത്തിലൂടെ ഒന്നെങ്കിൽ കുഞ്ഞോ അല്ലെങ്കിൽ അമ്മയോ  മാത്രമേ രക്ഷപെടു... അതും പടച്ചോന്റെ കൃപ ഉണ്ടെങ്കിൽ മാത്രം... അതുകൊണ്ടാ ഐറാ പറഞ്ഞത്...എനിക്ക് വേണം നിന്നെ..നിനക്കെന്തെലും സംഭവിച്ചാൽ എനിക്കത് താങ്ങാൻ പറ്റില്ല...വേണ്ടടാ...നമുക്ക് ഈ കുഞ്ഞിനെ വേണ്ട...." "ഇല്ല ഇക്കാ...എനിക്കതിന് പറ്റില്ല...എനിക്ക് എന്റെ കുഞ്ഞിനെ വേണം...അതിന് എന്റെ ജീവൻ കൊടുക്കേണ്ടി വന്നാലും വേണ്ടില്ല..പടച്ചോനായിട്ട് തന്നതാ നമുക്ക് ഈ കുഞ്ഞിനെ...ഇതിനെ വേണ്ടാന്ന് വെച്ചാൽ പടച്ചോൻ പൊറുക്കില്ല ഇക്കാ... ഇങ്ങള് ആര് എന്തൊക്കെ പറഞ്ഞാലും ഈ കുഞ്ഞിനെ ഞാൻ കളയില്ല... ഇനി ഇതിനെ വേണ്ടന്നാണ് എല്ലാരുടെയും തീരുമാനം എങ്കിൽ പിന്നെ ഞാൻ ജീവനോടെ കാണില്ല..." അത്രയും പറയാനേ എന്നെക്കൊണ്ട് കഴിഞ്ഞൊള്ളു...അപ്പോഴേക്കും കരഞ്ഞു പോയി ഞാൻ... കൂടുതൽ നേരം അവരെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഞാൻ മുറിയിലേക്ക് ഓടി പോയി.... ഇക്ക പറഞ്ഞ കാര്യങ്ങൾ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ വേണ്ടി ബാൽക്കണിയിൽ നിന്ന് ഞാൻ വിദൂരത്തേക്ക് നോക്കി നിന്നു... അപ്പോഴും എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു ഒഴുകുവായിരുന്നു... തോളിൽ ഒരു കരസ്പർശം അനുഭവപ്പെട്ടപ്പോ ആണ് കണ്ണുകൾ തുടച്ചു ഞാൻ തിരിഞ്ഞു നോക്കിയത്.. ഇക്കയായിരുന്നു....!!! ഇക്കാടെ കണ്ണിലേക്ക് നോക്കിയപ്പോ ആ ഹൃദയം ഇപ്പൊ ഒരുപാട് വേദനിക്കുന്നുണ്ടന്നു എനിക്ക് മനസിലായി... ഇക്കാനെ കെട്ടിപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു... "ഇക്കാ എനിക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല...എനിക്ക് അതിനെ വേണം ഇക്കാ...plz..."😢 "കരയാതെ ഡാ...നമുക്ക് ആ കുഞ്ഞിനെ വേണം...നമ്മുടെ കുഞ്ഞായി നമുക്കൊപ്പം ആ കുഞ്ഞ് ജീവിക്കും..ആ കുഞ്ഞിനും നിനക്കും ഒന്നും സംഭവിക്കില്ല..ഞാൻ ഉണ്ട് അന്റെ കൂടെ...ചിരിച്ചേ...ചിരിക്കടാ..." ഒരുപാട് വേദനിക്കുന്നുണ്ടെങ്കിലും എന്റെ സന്തോഷത്തിനു വേണ്ടി എല്ലാം ഉള്ളിലൊതുക്കി പുഞ്ചിരിക്കുന്ന ഇക്കാനെ കാണുമ്പോ എന്തുകൊണ്ടോ മനസ്സിന് ഒരു നീറ്റൽ... "ഒന്നു ചിരിക്കെന്റെ പെണ്ണേ..." ന്ന് ഇക്ക കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു... ഞാൻ ഇക്കാനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... __________________________________ ദിവസങ്ങളും മാസങ്ങളും കഴിയും തോറും എന്റെ പെണ്ണ് നന്നേ ക്ഷീണിച്ചു വരുന്നുണ്ട്... കാലൊക്കെ നീര് വെച്ച് വീർത്തു... കാലൊക്കെ തടവി കൊടുത്ത് ഓൾടെ അടുത്ത് എപ്പോഴും കൂടെ ഇരിക്കുമ്പോളും എന്റെ ടെൻഷനും പേടിയുമൊന്നും അവളെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.... എന്റെ പെണ്ണിന്റ കൂടെ എന്തിനും ഏതിനും കൂടെ ഉണ്ടാവുമ്പോഴും വല്ലാത്തൊരു പേടി ആണ്...എന്റെ അവസ്ഥ തന്നെ ആണ് വീട്ടിലെ എല്ലാവർക്കും... മനസ്സിൽ ഒരുപാട് ദുഖവും പേടിയും ഉണ്ടെങ്കിലും ഞങ്ങൾ ആരും അവളെ അതറിയിച്ചില്ല...എന്തിനാ പാവം അവളും കൂടെ ടെൻഷൻ ആവുന്നത്.. ഓരോ പ്രവിശ്യവും ചെക്കപ്പിന് പോകുമ്പോളും ഡോക്ടർ ഞങ്ങള്ക്ക് ധ്യര്യം പകർന്നു തരാൻ ശ്രദ്ധിച്ചിരുന്നു... അത് എന്റെ പെണ്ണിനെ പോലെ എനിക്കും ഒരു ആശ്വാസം ആയിരുന്നു... കാല് തടവി കൊടുത്തോണ്ടിരിക്കുമ്പോ ആണ് ഐറാടെ വിളി കേട്ട് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്... "ഇക്കാ..നിങ്ങളെന്താ ഈ ആലോചിക്കുന്നേ..." "ഒന്നുല്ല ന്റെ മുത്തേ...ഞാൻ നമ്മുടെ കുഞ്ഞിനെ കുറിച്ച് ആലോചിക്കുവായിരുന്നു..." "ആഹ്...ഇക്കാ..ഇക്കാ....ദേ നോക്കിയേ ചവിട്ടുന്നുണ്ട്..." മ്മള് വയറിൽ പിടിച്ചോണ്ട് പറഞ്ഞതും ഇക്കാ തല വയറിൽ വെച്ച് കാതോർത്തിരുന്നു... "ഡി പെണ്ണേ...ചവിട്ടും തൊഴിയും ഒക്കെ കേട്ടിട്ട് എന്നെപോലെ ഒരു ആൺകുട്ടി ആണെന്ന് തോന്നുന്നു..." "ഓഹോ...അതൊക്കെ ഇപ്പോഴേ തീരുമാനിച്ചോ...അല്ല ഇക്ക മ്മടെ വാവയ്ക്ക് എന്താ പേര് ഇടുന്നെ..." "അതൊന്നും ഇജ്ജ് ആലോചിക്കേണ്ട...പേര് ഒക്കെ മ്മടെ കയ്യിൽ ഉണ്ട്...അതൊക്കെ സർപ്രൈസ് ആണ്..." "ഉവ്വേ...ആയിക്കോട്ടെ...ഇക്കാ അതൊക്കെ കാണാൻ ഞാൻ ഉണ്ടാകുവോ..." "ദേ പെണ്ണേ..എന്റെ വായിന്ന് ഒന്നും കേക്കണ്ടാട്ടോ..ഇമ്മാതിരി വർത്താനം പറഞ്ഞാൽ അന്നേ മ്മള് കാണിച്ചു തരാം...അല്ല പിന്നെ... നീ മാത്രം അല്ല..നമ്മുടെ കുഞ്ഞും ഉണ്ടാവും..അങ്ങനെ നമ്മുടേത് മാത്രമായ ഒരു കൊച്ച് സ്വർഗത്തിൽ ഞാനും ന്റെ പെണ്ണും ന്റെ കുഞ്ഞും...കേട്ടോടി മറിയാമ്മേ...." "ഇങ്ങളെ എനിക്ക് തന്ന പടച്ചോന് ഒരായിരം സ്തുതി...Love u ഇക്കാ...നിങ്ങൾക്ക് വേണ്ടി മരിക്കാൻ പോലും ഞാൻ തയാറാ..." "ഇതിനെ ഞാൻ..അനക്ക് വാ തുറന്നാൽ മരണത്തെ കുറിച്ചേ ഓർമ്മ വരാത്തൊള്ളോ...ഇനി ഇങ്ങനെ പറഞ്ഞു പോകരുത്..." ഓൾടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് പോയി... ഇറങ്ങി വന്നപ്പോ വേദന കൊണ്ട് വയറിൽ അമർത്തി പിടിച്ചു നിലത്ത് വീണ് കിടക്കുന്ന എന്റെ പെണ്ണിനെ ആണ് കണ്ടത്.... "ഐറാ.........." തുടരും.....          ════❁✿❁═══ ഫ്രണ്ട്സ്....😀 നിങ്ങളോട് എല്ലാവരോടും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല...ഒരുപാട് താങ്ക്സ്...Lub u all..😘😘 നാളെ കൊണ്ട് സ്റ്റോറി അവസാനിക്കുവാണ്‌...നാളെ വൈകുന്നേരം ആണ് ട്ടോ ലാസ്റ്റ് പാർട്ട്‌.. ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ...നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... Thanks for supporting guys..😍😍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
📙 നോവൽ - ൽബിലെ ചി - ShareChat
44.8k കണ്ടവര്‍
28 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post