FighTing LovE ***************** " എടി " " എന്തെടാ " " എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് " " ആ എന്താന്ന് വെച്ചാൽ വേഗം പറഞ്ഞു തുലക്ക്‌. എനിക്ക് വേറെ പണിയുണ്ട്. " തന്റെ മുന്നിൽ നില്ക്കുന്ന സായൂജിനെ അവഗണിച്ചു കൊണ്ട് പ്രാണ കരയെ ലക്ഷ്യമാക്കി കുതിക്കുന്ന കടലിലേക്ക്‌ കണ്ണും നട്ടിരുന്നു. " ഓ പിന്നേ.. ഈ ബീച്ചിൽ ഇരിക്കുന്ന ആണുങ്ങളെ വായി നോക്കൽ അല്ലേ നിന്റെ തിരക്ക് പിടിച്ച പണി " " ആണെങ്കിൽ നിനക്കെന്താ..?? ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവരെ നോക്കും. അത് ചോദിക്കാൻ നീയാരാ.. ?? എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞിട്ടു പോടാ.. ഈ അച്ചുനോട്‌ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ കോന്തനെയും കൂട്ടി വരരുതെന്നു.. അതെങ്ങനെയാ എല്ലാ ശനിയാഴ്ചയും അവനു അവന്റെ പെണ്ണിനോട് നേരിട്ട് കത്തിയടിച്ചില്ലെങ്കിൽ ഉറക്കം വരില്ല ല്ലോ.. എന്നാൽ വരുമ്പോൾ നല്ല ആരെയെങ്കിലും കൂടെ കൂട്ടികൂടെ എനിക്കൊന്നു മിണ്ടിയും പറഞ്ഞുമിരിക്കാൻ.. ചങ്കാണെന്ന് പറഞ്ഞിട്ടെന്താ കാര്യം ബോധം ഇല്ല.. " " ടി..ടി.. തീപ്പെട്ടി കൊള്ളി.. നിന്റെ നാവിനു നീട്ടം കുറച്ചു കൂടുന്നുണ്ട്. മര്യാദക്ക് അല്ലെങ്കിൽ അടിച്ചു കണ്ണ് പൊട്ടിക്കും ഞാൻ " " ആഹാ അത്രയ്ക്ക് ആയോ.. ?? എങ്കിൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം.. തല്ലെടാ.. തല്ല്.. ഒന്ന് തല്ലി കാണിക്കെഡാ.. " അവൾ അവനെ പിറകോട്ടു തള്ളി ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി. പെട്ടെന്ന് ദേഷ്യം കേറി അവൻ അവളെ പിടിച്ചു വലിച്ചു തന്നോടടുപ്പിച്ചു, അവളുടെ ചുണ്ടിൽ അമര്ത്തി ചുംബിച്ച ശേഷം വിട്ടു. എന്നിട്ടും കലിപ്പ് തീർന്നില്ല എന്ന മട്ടിൽ അവളെ നോക്കി. എന്നാൽ അപ്രതീക്ഷിതമായ നീക്കമായതിനാൽ പേടിച്ചു പണ്ടാരമടങ്ങിയ അവളുടെ ബുൾസയ് കണ്ണുകൾ പുറത്തേക്ക് തുറിച്ചു. നടന്നതോന്നും വിശ്വസിക്കാൻ ആവാതെ അവൾ ശ്വാസം ആഞ്ഞ് വലിച്ചു പേടിയോടെ ചുറ്റുപാടും നോക്കി. ആരെങ്കിലും കണ്ട്‌ കാണുമോ എന്ന പേടിയിൽ അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. " ടി.. ഇവിടെ.. ഇങ്ങോട്ട് നോക്ക് " ചുറ്റുപാടും നോക്കി കൊണ്ടിരുന്ന അവൾ പെട്ടെന്ന് പേടിയോടെ അവനെ നോക്കി. അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിട്ടുണ്ടായിരുന്നു. " ദേ നിന്റെ ചങ്കിനെ പോലെ വികാരമുളള ഒരു ആൺ തന്നെയാണ് ഞാനും. കുറച്ചു കാലമായി മനുഷ്യൻ സഹിക്കുന്നു. കൂടെയുള്ളവൻ കണ്മുന്നിലൂടെ പ്രേമിച്ചു നടക്കുമ്പോൾ വെറുതെ അവനു കാവൽ ഇരിക്കാൻ ഞാൻ റോബോട്ട് അല്ല, മനുഷ്യൻ തന്നെയാണ്. എനിക്കും ഒരു മനസ്സുണ്ട്.. അതിൽ ഒരുത്തി കയറി കൂടിയിട്ടു മാസം രണ്ട് കഴിഞ്ഞു. ഇന്നേവരെ അവളോട്‌ മര്യാദക്ക് സംസാരിച്ചിട്ടില്ല. അവളുടെ വായിന്നു സ്നേഹത്തോടെ ഒരു വർത്താനവും കേട്ടിട്ടില്ല. ഒരു സ്നേഹത്തോടെയുള്ള നോട്ടം പോലും കിട്ടിയിട്ടില്ല. എന്നിട്ടും അവളെ ഞാൻ പ്രണയിക്കുന്നു. " " ടോ.. നിർത്തെടോ.. തന്റെയീ പഴമ്പുരാണമൊക്കെ എന്തിനാ എന്നോട് പറയുന്നേ.. അച്ചു ഇങ്ങ് വരട്ടെ.. തന്നെ ഞാൻ കാണിച്ചു തരാം. വൃത്തി കെട്ടവൻ " അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. " നീ പോയി പറയെടി.. എനിക്ക് കോപ്പാണ്. പിന്നേ നീ ചോദിച്ചല്ലോ ഞാനിതൊക്കെ എന്തിനാ നിന്നോട് പറയുന്നതെന്നു, കാരണം എന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ് അത് നീയാണെടി പോത്തേ... " അത് കൂടെ കേട്ടതും അവളിൽ ബാക്കി ഉണ്ടായിരുന്ന ബോധവും ഏതോ വഴി ടൂർ പോയി. " കുറച്ചു ദിവസമായി ഞാൻ സഹിക്കുന്നു. നിനക്ക് വായി നോക്കാൻ അത്രക്ക് കൊതി ആണെങ്കിൽ എന്നെ വായി നോക്കെടി.. പക്ഷെ കണ്ടവൻമാരെയേങ്ങനും നോക്കിയാൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. " ഒരു പ്രാന്തനെ പോലെ അവൻ അവളോട്‌ ചൂടായി. ഇതെല്ലാം കണ്ട്‌ ആകെ പേടിച്ചു നിൽക്കുകയായിരുന്നു അവൾ. പേടി കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ മുഖം ആകെ മങ്ങി, കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു അവൾ. " ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം മര്യാദക്ക് എന്നെ പ്രേമിച്ചോണം. എന്റെ പെണ്ണായി, എന്റെ പിള്ളേരുടെ തള്ളയായി എന്റെ വീട്ടിൽ ഒതുങ്ങി കഴിഞ്ഞോണം.. മര്യാദക്ക് ആണേൽ ഞാനും മര്യാദക്ക് ആണ്. ഒടക്കാൻ ആണേൽ മോളെ നീ വിവരമറിയും. " ഏ...ഏ...ഏ.... പെട്ടെന്ന് അവൾ നിന്നു കരയാൻ തുടങ്ങി. ഇത് കണ്ട്‌ സായൂജ് ആകെ ടെൻഷൻ ആയി. " എടി.. എന്തിനാടി കിടന്നു മൊങ്ങുന്നെ... ?? ആരേലും കാണും..മോങ്ങല്ലേടി പോത്തേ.. ദൈവമേ ഇവളെ ഇന്നു ഞാൻ. " " താൻ.. താൻ എന്നെ നശിപ്പിച്ചു അല്ലേടോ.. ഞാൻ.. ഞാനിനി എങ്ങനെ വീട്ടിൽ പോവും. എനിക്ക് ഇനി നല്ലൊരു ചെക്കനെ കിട്ടുമോ ?? ദുഷ്ട്ടാ താൻ എന്നെ നശിപ്പിച്ചു.. " " ഛീ ...നിർത്തെടി ചൂലേ.. അവളുടെ ഒരു കണ്ണീർ.. ഇനി കരഞ്ഞാൽ നേരത്തെ തന്നത് പോലെ ഒന്ന് കൂടെ ഞാൻ തരും.. അത് വേണ്ടെങ്കിൽ മിണ്ടാതിരുന്നോ.. " അവനതു പറഞ്ഞതും സ്വിച്ച് ഇട്ടതു പോലെ അവളുടെ കരച്ചിൽ നിന്നു. " ഹ്മ്മം.. ഗുഡ് ഗേൾ.. ഐസ്ക്രീം വേണോ " ഇപ്രാവശ്യം അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. പേടിയോടെ 'വേണ്ട' എന്ന അർത്ഥത്തിൽ അവൾ ചുമൽ ഉയർത്തി കാണിച്ചു. പെട്ടെന്ന് അവന്റെ മുഖത്ത് ദേഷ്യം വന്നു. " അതെന്താ നിനക്ക് വേണ്ടാത്തത്.. കഴിക്കില്ലേ നീ " അവന്റെ മുഖത്ത് നിറയുന്ന ദേഷ്യം കണ്ട്‌ അവൾ വേഗം അവനോടൊപ്പം ചെന്നു ഐസ്ക്രീം വാങ്ങി. അവനെ പേടിച്ചിട്ടു അവൾ ചെറിയ മക്കളെ പോലെ വേഗത്തിൽ കഴിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവന്റെ മുഖത്തേക്കും നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കഴിക്കുന്നതിനിടയിൽ അവൾ ചുമക്കാൻ തുടങ്ങി. അത്യാവശ്യം നന്നായി തന്നെ ചുമച്ചു കൊണ്ടിരുന്നു. " എന്താ.. എന്താ പറ്റിയത് " അവളെ മുഖത്തേക്ക് നോക്കി. " പനിയാ.. " പേടിയോടെ ചുണ്ടുകൾ കൂട്ടി വിതുമ്പി കൊണ്ട് അവൾ പറഞ്ഞു. അത് കണ്ട്‌ അവനു ചിരിയാണ് വന്നത്. " ആണോ.. കുഞ്ഞൂസിനു ഹോസ്പിറ്റലിൽ പോണോ.. " അവൻ സ്നേഹത്തോടെ അവളെ നോക്കി. അപ്പോഴും വേണ്ടാ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി കാണിച്ചു. ആർദ്രതയോടെ അവൻ അവളെ നെഞ്ചിലെക്ക്‌ ചേർത്തു. " സാരല്ലാട്ടോ.. കുഞ്ഞൂസിനു ചേട്ടായി നാരങ്ങ മിട്ടായി വാങ്ങി തരാം " " അമ്മയെ കാണണം.. " അവന്റെ നെഞ്ചിൽ കിടന്നു അവൾ വിതുമ്പി കരഞ്ഞു. " ഇങ്ങോട്ട് നോക്ക്.. നിനക്ക് എന്നെ ഇഷ്ട്ടമില്ലെ പെണ്ണെ.. സ്നേഹം എന്നത് പിടിച്ചു വങ്ങേണ്ട ഒന്നല്ല.. ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നേണ്ട ഒന്നാണ്. അങ്ങനെയൊരു ഇഷ്ട്ടം എന്നെങ്കിലും നിനക്ക് എന്നോട് തോന്നുകയാണെങ്കിൽ മാത്രമേ ഞാൻ നിന്നെ സ്വന്തമാക്കു.. എന്റെ ഇഷ്ട്ടം ഒരിക്കലും നിന്നിൽ ഞാൻ അടിച്ചേൽപ്പിക്കുകയില്ല.. അന്ന് എന്തിനോ വേണ്ടി അച്ചുന്റെ ഫോൺ എടുത്തപ്പോൾ ആണ് ' പ്രാണ ' എന്ന് സേവ് ആക്കിയ പേരിൽ നിന്നും മെസ്സേജ് വന്നത്. ആ പേരിനോട് തോന്നിയ കൌതുകത്തിലാണ്‌ നിനക്ക് മെസ്സേജ് അയച്ചത്‌. എന്നാൽ നിന്റെ മറുപടികൾ അതെന്നെ ശെരിക്കും പ്രാന്ത് പിടിപ്പിച്ചു പെണ്ണെ.. " താനാര.. എന്തിനാ എന്റെ അച്ചുന്റെ ഫോൺ എടുത്തത്.. എന്തിനാ എന്റെ മെസ്സേജ് ഓപ്പൺ ആക്കിയത്.. എന്തിനാ എനിക്ക് റിപ്ലേ തന്നത്.. " തുടങ്ങി നിന്റെ ചോദ്യങ്ങളിൽ എല്ലാം ഞാൻ ഒരു വായാടി പെണ്ണിനെ കണ്ടു. നിറവും രൂപവുമൊന്നും കാണാതെ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കുവാൻ കഴിയുമോ.. ?? അറിയില്ല പെണ്ണെ.. പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചു പോയി.. ആ ഒരു നിമിഷം തന്നെ.. !!! പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എന്റെ സംസാരത്തിൽ 'പ്രാണ' കയറി വരുന്നത് കണ്ടത് കൊണ്ടാണ് അച്ചു നീതുനെ കാണാൻ എന്ന വ്യാജേന നിന്നെയും എന്നെയും ഒരു സ്ഥലത്ത് എത്തിച്ചത്. എന്നിട്ടും എനിക്ക് നിന്നോട് ഒന്നും പറയാൻ കഴിഞ്ഞില്ല. തമ്മിൽ വഴക്കടിക്കാൻ അല്ലാതെ നിന്നോട് മര്യാദക്ക് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല. നീ അവസരം നല്കിയിട്ടില്ല.. പക്ഷെ ഇനിയും കാത്തിരുന്നാൽ നീ എനിക്ക് നഷ്ട്ടപെടുമെന്ന് ഒരു പേടി... !! നീ ടെൻഷൻ ആവേണ്ട.. പ്രണയം എന്നത് സ്വമേധയാ തോന്നേണ്ടതാണ്‌. നിനക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ലേങ്കിൽ ഇത് വിട്ടേക്ക്.. പോയ്കോട്ടേ ഞാൻ " ഒരു നിറ പുഞ്ചിരി നൽകി അവൻ പിന്തിരിഞ്ഞു നടന്നു. " ടോ.. ഒന്ന് നിന്നെ.. " അവളുടെ വിളി കേട്ട് അവൻ പ്രതീക്ഷയോടെ തിരിഞ്ഞ് നോക്കി. " ഈ ഐസ്ക്രീമിന്റെ പൈസ തന്റെ മറ്റവൾ വന്നു കൊടുക്കുമോ.. ?? പൈസ കൊടുത്തിട്ടു പോടോ.. " അവൻ ദേഷ്യത്തോടെ അവളെ നോക്കി. പൈസ കൊടുത്തു. അവളെ മൈൻഡ് ആക്കാതെ തിരിച്ചു നടന്നു. " അതേ.. ഇതുപോലെ പനി പിടിക്കുമ്പോൾ ഒരു ഐസ്ക്രീം വാങ്ങി തന്ന്‌ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റുമെങ്കിൽ അമ്മയെയും പെങ്ങൾമ്മാരെയും ഒക്കെ കൂട്ടി ഒരു ദിവസം വീട്ടിലേക്കു പോരു.. വീട്ടുകാർ സമ്മതിക്കട്ടെ എന്നിട്ട് നമുക്ക് പ്രണയിക്കാം.. ഓക്കേ ??" അവൾ കള്ള ചിരിയോടെ അവനെ നോക്കി. അവൻ ഒന്നും പറഞ്ഞില്ല.. ചിരിച്ചു കൊണ്ട് അവളെ നോക്കി. ശേഷം ചുറ്റുപാടും ഒന്ന് നോക്കി. " ഒരു ഉമ്മ കൂടെ തരട്ടെ.. " വഷളൻ ചിരിയോടെ അവൻ അവളോട്‌ ചോദിച്ചു. പെട്ടെന്ന് അവളുടെ മുഖത്തെ ചിരി മാഞ്ഞു കട്ട കലിപ്പായി.. " ഓ നമ്മളൊന്നും ചോദിച്ചില്ലേയ്.." അവൻ മുന്നോട്ടു നടന്നു. അവൾ പിറകെ ചെന്നു അവന്റെ കൈകൾക്കിടയിൽ കൈ ചേർത്തു വെച്ചു അവനോടു ചേർന്ന് നടന്നു. അസ്തമയ സൂര്യനെ സാക്ഷിയാക്കി അവിടെ ഒരു പുതു പ്രണയത്തിന് കൂടെ തുടക്കമായി.. !!! 📝കുഞ്ചു # ചില സ്നേഹങ്ങൾ അങ്ങനെയാണ്. പ്രകടിപ്പിക്കാൻ അറിയില്ല എങ്കിലും ഉള്ളു നിറയെ സ്നേഹം ആയിരിക്കും. നല്ല പ്രണയങ്ങൾ എന്നും നന്മയോടെ നില നിൽക്കട്ടെ.. പ്രണയ ദിനാശംസകൾ @കറുത്തമഷി
20.4k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post