ഭാര്യ " അറിഞ്ഞോ മമ്മു ന്റെ മോന് ഇന്നലെ രാത്രി ഒളിച്ചോടി പോയി ന്നു " " പടച്ചോനെ ഏത് " " അ ചെറുത് " " ഇപ്പൊ അടുത്ത് കല്ല്യാണം കഴിഞ്ഞതോ" " അ അതന്നെ , ഓൻ എന്തിന്റെ സൂക്കേട് ആണ് അത്രേം നല്ല ഒരു പെണ്ണിനെ ഒഴിവക്കീട്ടു " " അതൊക്കെ അല്ലേ ഇന്നത്തെ കാലത്ത് നടക്കുന്നത് ,അല്ല പെണ്ണ് ഏതാ ??" " അത് അല്ലേ രസം ,ഓന്റെ മൂതചിനെ കൊണ്ട് തന്നെ " " പടച്ചോനെ ഞാൻ എന്താ ഇൗ കേൾക്കുന്നത് , ആ ഫൈസൽ ഒലെ പോന്നു പോലെ അല്ലേ നോക്കിയത് ,ഒളിക് ഓകെ എല്ലിന്റെ ഇടയിൽ കുതീട്ട്‌ അല്ലാതെ എന്താ " " മ്മ്‌ , ആ രണ്ട് പൈതങ്ങൾ ഇവിടെ ഇട്ടിട്ട് ആണ് ഓള് പോയത് " " എന്താ ഇൗ കാലത്ത് നടക്കുന്നത് ലെ ,ഇതിന് പേര് വേറെ ആണ് പറയ അത് ഇൗ സഭയിൽ പറയാൻ പറ്റില്ല " " ഒളുക് ഓകെ സൂക്കെഡ് വേറെ ആണ് അല്ലങ്കില് ആ രണ്ട് കുട്ടികളെ ഒഴിവാക്കി പോകൊ " " ഇതിൽ ഇനി കുടുങ്ങുന്നത് ഒന്നും അറിയാതെ കുറച്ച് പാവങ്ങൾ ആണ് ,എന്താവും ഇപ്പൊ ആ വീടിലെ അവസ്ഥ ,പടച്ചോൻ കാക്കട്ടെ " ഇതായിരുന്നു ആ നാട്ടിൽ അന്നത്തെ ചർച്ച രാവിലെ തൊട്ട് ( മമ്മു ഹാജി ,ഭാര്യ ആമിന ഇവർക്ക് രണ്ട് ആൺ മക്കൾ മൂത്തവൻ ഫൈസൽ ഡ്രൈവർ ആണ് ,ഇളയവൻ അഫ്സൽ നാട്ടിൽ ഷോപ്പ് നടത്തുന്നു.ഫൈസൽ ന് രണ്ട് മക്കൾ മൂത്തത് ഒരു ആൺ 5 വയസ്സ് ചെറുത് പെണ്ണ് 2 വയസ് .ഇളയവൻ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഒരു മാസം ആകുന്നു ) വാർത്ത കേട്ടവർ കേട്ടവർ അവരുടെ വീട്ടിലേക്ക് ഒഴുകി എത്തി .വീട്ടിൽ എല്ലാരും തളർന്ന് ഇരിക്കുന്നു . " മമ്മു നമ്മക്ക് പോലീസ് ഇല്‍‌ പരാതി കൊടുത്താലോ " " എന്തിന് ആ ഹറാം പിറന്നവർ ഇനി എന്റെ വീട്ടിൽ കേരൂല , പോയവരെ കുറിച്ച് അല്ല എന്റെ മക്കളെ കുറിച്ച് ആണ് എനിക്ക് സങ്കടം " "അവളെ ഞാൻ മരുമകളയിട്ട്‌ അല്ല മകളെ പോലെ ആണ് നോക്കിയത് എനിട്ടും എന്നോട് ഓള് ഇത് ചെയ്തില്ലേ " " അഫ്സല് ന്റെ പെണ്ണ് അകത്ത് കിടന്നു കരയ ആണ് ,അതിനോട് ഞാൻ എന്താ സമാധാനം പറയ ,എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അതിനെ കെട്ടി കൊണ്ട് വന്നിട്ട് ,എന്റെ മോന് ചെയ്ത തെമ്മാടിത്തരം അതിന് ഞാൻ എന്ത് സമാധാനം പറയും ,ഒൻ ഇത് കാണിക്കാൻ ആണേൽ ഇൗ കുട്ടിയെ ഇതിൽ വലിച്ച് ഇടണം ആയിരുന്നോ " ഇത്രയും പറഞ്ഞു അവർ കണ്ണീർ ഒപ്പി ആരൊക്കെയോ ചേർന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് ഇരുന്ന് . " ഫൈസൽ എന്തേ ,അവൻ എന്താ പറഞ്ഞെ " " ഓൻ എന്താ പറയ ,ഉള്ളിൽ ഉണ്ട് " എല്ലാരും പറയുന്നത് കേട്ട് ഞാൻ എന്റെ മക്കളേം ചേർത്ത് പിടിച്ച് അകത്ത് തന്നെ ഇരുന്നു .അല്ലാഹ് എന്റെ ഒരു വിധി .അവൾക്ക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ ചെയ്യാൻ .ഓരോന്ന് മനസ്സിലേക്ക് ഓടി വന്നു .കെട്ടി കൊണ്ട് വരുന്ന കാലത്ത് എന്തൊരു പാവം ആയിരുന്നു അവള് .അവൾക്ക് വേണ്ടി അല്ലേ ഞാൻ ഗൾഫിൽ പോയി കഷ്ട്ടപെട്ടത് ,അവരെ പോന്നു പോലെ നോക്കാൻ വേണ്ടി ,വേറെ വീട് വെച്ചപ്പോ രാത്രി അവർക്ക് തുണക്ക്‌ വേണ്ടി അനിയനോട് രാത്രി അങ്ങോട്ട് ചെല്ലാൻ പറയുംബലും ,എന്തിനും ഏതിനും തുണക്ക് അവനെ ഒപ്പം പറഞ്ഞു വിട്ടപൊഴും ഇങ്ങനെ ഒരു ചതി അവർ എന്നോട് കാണിക്കും എന്ന് ഞാൻ കരുതിയില്ല പടച്ചോനെ .പിന്നീട് ഗൾഫ് നിർത്തി ഞാൻ നാട്ടിൽ നിന്നപ്പോൾ അവളെ സ്വഭാവത്തിൽ എന്തോ മാറ്റം എനിക്കും തോന്നിയത് ആണ് ,മക്കൾ ഓകെ ആയില്ലേ അതിന്റെ ആവും എന്ന് ഞാനും കരുതി ,അഫ്സലിൻ വേണ്ടി കാണുന്ന പെണ്ണ് എല്ലാം ഓരോ കുറ്റം പറഞ്ഞ് അവള് മുടക്കിയപ്പലും ഇൗ ചതി എനിക്ക് മനസിലായില്ല .എന്റെ അനിയന്റെ പെണ്ണ് അവനെ വിശ്വസിച്ച് കൂടെ വന്ന എന്റെ അനിയത്തി കുട്ടി അവളോട് ഞാൻ ഇനി എന്താ സമാധാനം പറയ ,എന്റെ മക്കൾ ,ഓരോന്ന് ആലോചിച്ച് ഞാൻ പൊട്ടി കരഞ്ഞു .വിവരം അറിഞ്ഞ് രണ്ട് പേരുടെയും വീട്ടിൽ നിന്ന് ആളുകൾ വന്നു .മകന്റെ കുറ്റം എന്റെ ഭാര്യയുടെ വീട്ടുകാരും ,മകളെ കുറിച്ച് എന്റെ വീട്ടുകാരും ,പെങ്ങളുടെ ജീവിതം നഷ്ട്ടപെട്ട സങ്കടം അനിയന്റെ ഭാര്യയുടെ വീട്ടുകാരും പറഞ്ഞപ്പോ ,ഒന്നും അറിയാതെ സ്വന്തം മോളെ ജീവിതം നഷ്ടപ്പെട്ടത് അറിഞ്ഞ അ ഉപ്പ മാത്രം മൗനം പാലിച്ചു നിന്ന് . " ഒന്ന് നിർത്തും ഇത് ,പോയവർ പോയി രണ്ടു പേരും തെറ്റുകാർ ആണ് അതിന് ഇനി പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,അവള് ഇനി തിരിച്ച് വന്നാലും എന്റെ ഭാര്യ ആയി എനിക്ക് ഇനി അവളെ വേണ്ട " " എന്റെ മകനായി എനിക്ക് അവനേം " ഉറ്റവരെ എല്ലാം വേദനിപ്പിച്ചു അവർ പോയതിൽ ഉള്ള വിഷമം ,ദേഷ്യം എല്ലാർക്കും ഉണ്ടായിരുന്നു .അവളെ ഇനി മകൾ ആയിട്ട് സ്വീകരിക്കില്ല എന്ന് ആ ഉപ്പയും തീർത്ത് പറഞ്ഞു .പിന്നെ മക്കളെ കുറിച്ച് ആയി ചർച്ച അവരെ ആര് നോക്കും ന്നു .അവളെ വീട്ടുകാർ കൊണ്ട് പോകാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല . " എന്റെ മക്കളെ ഓർത്ത് ആരും ബെജാരു ആവന്റാ , മക്കൾ തള്ള ഒള്ളു ഇല്ലാതായിട്ട് ,ഉപ്പ ഇവിടെ തന്നെ ഉണ്ട് ഞാൻ നോക്കും " " മോനെ നിന്നെ കൊണ്ട് പറ്റോ " " എന്താ പറ്റില്ല ന്നു , ഇത്പോലെ ഉള്ള പെണ്ണുങ്ങൾ ഉണ്ടാക്കുന്നതിനും നല്ലത് ഇല്ലാത്തത് തന്നെ ആണ് ,ഞാൻ നോക്കും " അവളോട് ഉള്ള വാശി ദേഷ്യം എല്ലാം സംസാരത്തിൽ ഉണ്ടായിരുന്നു എന്ന് എല്ലാർക്കും മനസ്സിലായി .ശിഫ ( അനിയന്റെ ഭാര്യ ) നേ അവളുടെ വീട്ടുകാർ കൊണ്ട് പോകാൻ തീരുമാനിച്ചു.അവളുടെ കര്യം ഓർത്തപ്പോ എനിക്ക് സങ്കടം ആയി എന്റെ അനിയനും ഭാര്യയും ചെയ്ത തെറ്റിന് പാവം കുട്ടി . ഉമ്മയും ഉപ്പയും ഒരുപാട് വേണ്ട പറഞ്ഞെങ്കിലും ഇനിയും അവള് ഇവിടെ നിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് അവളുടെ വീട്ടുകാർ തീർത്ത് പറഞ്ഞു " ഫൈസിക്കാ " എല്ലാരും തിരിഞ്ഞ് നോക്കി ,ശിഫ യാൻ " എന്താ മോളെ " " ഫൈസിക്ക മക്കളെ ഞാൻ നോക്കിക്കോളാം ,അവരെ എന്റെ കൂടെ വിടണം ഞാൻ പോന്നു പോലെ നോക്കാം " ഞാൻ അടക്കം എല്ലാവരും അവളെ തന്നെ നോക്കി . " മോളെ അത് വേണോ" ( അവളുടെ ഉപ്പ യാൻ) " ഉപ്പ നിങ്ങള് എതിർ ഒന്നും പറയരുത് ,ആരോ ചെയ്ത തെറ്റിന് ഇവർ എന്ത് പിഴച്ചു " എല്ലാരും അവളുടെ പക്വതയോടെ ഉള്ള സംസാരം കണ്ട് അന്തം വിട്ട് അവളെ തന്നെ നോക്കി . അവർ പിന്നെ ഒന്നും പറഞ്ഞില്ല. " ഫെയ്‌സിക്കാ നിങൾ വേണ്ട എന്ന് മാത്രം പറയരുത് ,ഞാൻ നോക്കാം എന്റെ മക്കളെ പോലെ പ്ലീസ് " " മോളെ നിനക്ക് ഒരു ജീവിതം ഉള്ളത് ആണ് " " അവരെ ഒറ്റക്ക് ആക്കിറ്റ് നിക്ക് ഒരു ജീവിതം വേണ്ട ക്കാ " അവള് വന്ന അന്ന് തൊട്ട് എന്റെ മക്കളെ നോക്കുന്നത് ഞാനും കണ്ടത് ആണ് ,അവള് എന്റെ മക്കളെ പോന്നു പോലെ നോക്കും എന്ന് ഉറപ്പ് ഉണ്ട് .എന്നാലും ചെറിയ പ്രായം അല്ലേ വെറുതെ ജീവിതം കളയണ്ട എന്ന് കരുതി പലതും പറഞ്ഞു നോക്കി .പക്ഷേ അവക് കെഞ്ചി പറഞ്ഞു .അവസാനം ഞാൻ സമതിച്ച് .അവളെ കൂടെ മക്കളെ വിടുമ്പോ എനിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു ഉമ്മ ഇല്ലാത്ത വേദന അവള് അവരെ അറിയിക്കില്ല ന്നു .വൈകുന്നേരം വണ്ടി നിർത്തി കഴിഞ്ഞ് എന്നും പോകും മക്കളെ കാണാൻ അവളെ വീട്ടിൽ ,ഒരു ദിവസം പോലും മുഖം കറുത്ത് ഒരു വാക്കോ പ്രവൃത്തിയോ അവർ ആരും എന്നോട് കാണിച്ചില്ല .ഒരു ഏട്ടനെ പോലെ അവളും ചായയും മറ്റും ഉണ്ടാക്കി തന്ന് എന്നോട് സംസാരിക്കും .അവള് എനിക്ക് എന്നും അൽഭുതം ആയിരുന്നു .വലുത് ന്‌ പിന്നെ കുറച്ച് ഓകെ കര്യങ്ങൾ അറിയുന്നത് കൊണ്ട് അവൻ പിന്നെ ഒന്നും ചോദിച്ചില്ല ,ചെറുത് ആദ്യം എല്ലാം വാശി കാണിച്ചെങ്കിലും പതിയെ അവലുമയി ഇണങ്ങി .ഇടക്ക് ഉപ്പയേം ഉമ്മയെയും കൂട്ടി അവരെ കാണാൻ വേണ്ടി പോയി .പറയാതെ ആണ് പോയത് .പുറത്ത് നിന്ന് തന്നെ കേട്ട് എന്റെ മക്കളോട് അവളുടെ കൊഞ്ചൽ " സന കുട്ടി ആരുടെ മൊഞ്ചത്തി ആണ് " " ഇമ്മച്ചിടെ ചുന്ദരി കുട്ടി " " ഉമ്മ ..." " ഉമ്മച്ചി അങ്ങനെ അല്ല ,ഞാൻ അങ്ങനെ പറയുമ്പോ ഇമ്മച്ചി നെട്ടണം " എന്റെ മോള് കൊഞ്ചി പറയുന്നു .അവരുടെ സംസാരം കേട്ട് ഞങൾ കുറച്ച് നേരം പുറത്ത് തന്നെ നിന്ന് " ആണോ ,ഉമ്മച്ചി മറന്നു പോയെട ചക്കരെ ,ഓന്നുടി ചോദിക്കാം " " അ" ഞങ്ങൾക്ക് അൽഭുതം തോന്നി അവളോട് ,സ്വന്തം സുഖം തേടി മക്കളെ ഒഴിവാക്കി പോയ ഒരു ഉമ്മ ,ഇവിടെ നേരെ തിരിച്ച് ജന്മം കൊണ്ട് അല്ലെങ്കിലും സ്വന്തം മക്കളെ പോലെ നോക്കുന്ന ഒരു പെണ്ണ് . " മക്കളെ കളിക്കാൻ പോകുമ്പോ വെയിലത്ത് കളിക്കെല്ലെ ഡാ " ,( മോനോട് ആണ് ) " ഇല്ല ഉമ്മച്ചി ,എന്നും ഇത് തന്നെ അല്ലേ പറയുന്നത് " " മക്കളെ മക്കൾക്ക് എന്തേലും ആയാ ഉമ്മിക്ക് സഹിക്കില്ല ഡാ അത് അല്ലേ " " നിക്ക് അറിയാം മ്മച്ചി " എനിക്ക് ഒരുപാട് സന്തോഷം തോന്നി .എന്റെ മക്കൾ സന്തോഷത്തിൽ ആണല്ലോ എനിക്ക് അത് മതി .ഞാൻ ബെല്ല് അടിച്ച് .അവള് വന്ന് വാതിൽ തുറന്നു .ഞങളെ കണ്ട അവള് സന്തോഷത്തോടെ ഓടി വന്നു " ഉമ്മ ..." ( തുടരും ) ✍️✍️Fifu ഇത് ഒരു കുഞ്ഞ് കഥ ആണ് രണ്ടോ മൂന്നോ പാർട്ട് വരുന്നത് .എല്ലാരും സപ്പോർട്ട് ചെയ്യുക , എന്നാല് ഒള്ളു ബാക്കി എഴുതാൻ സന്തോഷം ഉണ്ടാവൂ .അഭിപ്രായങ്ങൾ കമൻറ് ചെയ്യുക . #📔 കഥ
59.5k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post