നിനക്കായ്‌ മാത്രം..... ഭാഗം :-6 ദേ ഒരുമാതിരി ചെറ്റവർത്താനം എന്നോട് പറയരുത്... ഇയാൾക്ക് ചീത്ത വിളിക്കണമെങ്കിൽ ആ അടക്കവും ഒതുക്കവുമുള്ളവളെ പോയി വിളിച്ചോളണം .. എന്റടുത്തു കളിക്കാൻ വന്നാലുണ്ടല്ലോ.... ഈ വേണി ആരെന്ന് താൻ അറിയും കേട്ടോ ഡാ സ്ത്രീ ദേവാ....പിന്നെ ഇത്രയും വിളിച്ച സ്ഥിതിക്ക് താൻ ഇത് കൂടി കേട്ടോ പുല്ലാണേ പുല്ലാണേ ശ്രീ ദേവ്‌ എനിക്ക് പുല്ലാണേ " അടുത്ത മീൻകാരൻ കൂയ് എന്ന് വിളിക്കുന്നതിന്‌ മുന്നേ ഫോൺ കട്ട്‌ ആക്കി... പാതിരാത്രിയ്ക്ക് ചീത്ത വിളി കേൾക്കാൻ ഒരു സുഖവും ഇല്ലാ... അത്ര തന്നെ.... 😏... ഇതിനെയൊക്കെ കെട്ടുന്നവളുടെ വിധി.... അല്ലാണ്ടെന്താ !! തല വഴി ബെഡ്ഷീറ്റും പുതച്ചു കയറി കിടന്നു.... ഓഹ് മൃദുലേ എന്ന് താരാട്ടും പാടി....... ********** ലാപ്‌ടോപ്പിൽ വേണിയുടെ ചിത്രങ്ങൾ നോക്കുവായിരുന്നു ശ്രീ ദേവ്‌..... അവൾ ജനിച്ച അന്ന് മുതൽ ഇന്നീ നിമിഷം വരെ അവളിലെ ഓരോ ചലനങ്ങളും അറിഞ്ഞവനാണ് ഞാൻ.... എന്നിട്ടും അവളുടെ പ്രണയം ഞാൻ അറിയാതെ പോയി..... കൗമാരക്കാരനായപ്പോൾ പ്രണയം എന്ന വികാരം തോന്നിയത് അവളെ കണ്ടപ്പോൾ ആയിരുന്നു... മൃദുല.... പ്രണയം ആയിരുന്നോ എന്ന് അറിയില്ല.... കുടുംബത്തിൽ നീണ്ടു നിവർന്ന ക്യു തന്നെയുണ്ട്... മുറപ്പെണ്ണുങ്ങൾ ആയിട്ട്... ആരെ കെട്ടിയാലും മറ്റുള്ളവർക്ക് സങ്കടം ആകും.... ആരെയും വിഷമിപ്പിക്കണ്ട പുറത്തു നിന്നും ആകാലോ..... അങ്ങനെ ആണ് മൃദുല ജീവിതത്തിലേക്ക് കടന്നു വരുന്നത്..... എല്ലാത്തിനും ഉപരി കുടുംബത്തിൽ നിന്നും കെട്ടില്ലാന്ന് കൂട്ടുകാരുടെ മുന്നിൽ വെച്ച് വീമ്പു പറയുകയും ചെയ്തു..... അവരുടെ മുന്നിൽ ആളാകാനുള്ള വഴി ആയിരുന്നു മൃദുല... ചുരുങ്ങിയ ദിവസങ്ങൾ മാത്രം തോന്നിയ ഒരു വികാരം.... ആ വികാരം തച്ചുടച്ചു കൊണ്ട് ശ്രാവണി ഹൃദയത്തിൽ കുടികൊണ്ടത് എത്ര എളുപ്പം ആണ്... ഒരിക്കലും ഇറങ്ങി പോകാത്ത വിധത്തിൽ..... ദിയയോടൊപ്പം കളിച്ചും ചിരിച്ചും കിലുക്കാംപെട്ടി പോലെ കിലുക്കി സംസാരിക്കുന്ന വേണിയോട് എത്ര പ്രാവശ്യം ദേഷ്യം തോന്നിയിട്ടുണ്ട്.... വീർത്ത കവിളും നെറ്റിയിൽ വല്യ പൊട്ടും കണ്ണ് രണ്ടും വാലിട്ടെഴുതി നടക്കുന്ന അവൾ ശെരിക്കും കള്ളിയങ്കാട്ടു നീലിയെ ഓര്മിപ്പിച്ചിരുന്നു.... ഇങ്ങനെ ഒച്ച ഉണ്ടാക്കുന്ന പെൺപിള്ളേരെ എനിക്ക് ഇഷ്ടം അല്ലാന്ന് എത്ര പ്രാവശ്യം പറഞ്ഞു കരയിപ്പിച്ചിരിക്കുന്നു.... കരച്ചിൽ മുറുകുമ്പോൾ ഞാൻ നിന്നെ കല്യാണം കഴിച്ചോളാം എന്ന വാഗ്ദാനം കൊടുത്തു എത്രയോ വട്ടം അവളുടെ കരച്ചിൽ നിർത്തിയിരിക്കുന്നു... മനസ്സിൽ ഒരുപാട് ച്ചിരിക്കും.... അന്നൊക്കെ എല്ലാം തമാശ ആയിരുന്നു... അവളുടെ നോട്ടത്തിന് വേറൊരു അർത്ഥം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞതേയില്ല.... മൃദുല അടുത്തേക്ക് വരുമ്പോൾ എല്ലാം ശ്രാവണിയെ പോലെ അല്ലാന്നാണ് താൻ ചിന്തിച്ചതും... എത്ര കളിയാക്കിയാലും എന്തോ അവൾക്ക് എന്തോ പ്രത്യേകത ഉണ്ടായിരുന്നു.... എത്ര മുറപ്പെണ്ണുങ്ങൾ ഉണ്ട്, പോട്ടെ ഈ ഭൂമിയിൽ എത്ര പെൺകുട്ടികൾ ഉണ്ട്..... അവരാരും തന്റെ ശ്രദ്ധയിൽ വന്നിട്ട് കൂടിയില്ല.... അവൾ ഋതുമതിയായി കുറച്ചു ദിവസം അവളെ കാണാതെ ഇരുന്നപ്പോൾ ഉണ്ടായ വീർപ്പ്മുട്ടൽ....... ദിവസവും കാണുന്ന ഒരാളെ കാണാത്ത വികാരം ആയി സ്വയം മാറ്റുകയായിരുന്നു.... പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം അവളെ ഒന്ന് കണ്ടു..... എന്റമ്മോ....... 😍😍😍😍 ശ്രാവണി എന്ന കിലുക്കാംപെട്ടിയിൽ നിന്നും ഒരു പെണ്ണിലേക്കുള്ള അവളുടെ രൂപമാറ്റം കണ്ടു ആ നിൽപ്പ് മണിക്കൂറുകളോളം നിന്ന് പോയി... എന്റെ നിൽപ്പ് കണ്ടിട്ട് അമ്മമ്മയാണ് പറഞ്ഞത് നിന്റെ പെണ്ണാണ് വേണിയെന്ന് " കേൾക്കാൻ സുഖമുള്ള ഏർപ്പാട് ആണ് എങ്കിലും കൂട്ടുകാരുടെ മുന്നിൽ നാണം കെടുമല്ലോന്ന് ആലോചിച്ചപ്പോൾ....... വേണ്ടാ.... അതോടെ അവളെ കണ്ടാലും കാണാത്തത് പോലെ നടന്നു.... ആ ദിവസം അവൾ മുന്നിലേക്ക് വന്നു നിന്നപ്പോൾ പോലും അവൾ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചുമില്ല...... അവളുടെ ചുണ്ടുകൾ ചുണ്ടോട് ചേർത്തപ്പോൾ അവളിൽ നിന്നുമുള്ള ചുടു നിശ്വാസം ഉള്ളിൽ എപ്പോഴോ ഉടലെടുത്ത കുഴിച്ചു മൂടിയ പ്രണയത്തെ ഉയർത്തെഴുന്നേൽപ്പിച്ചിരുന്നു..... അവൾ കുതറി മാറിയിട്ടും ചുംബിച്ച അവളുടെ അധരങ്ങൾക്ക് വിട കൊടുക്കാൻ ആഗ്രഹിക്കാതെ അവളെ ചേർത്ത് പിടിച്ചിരുന്നു..... എപ്പോഴോ ഉള്ളിൽ നാണക്കേട് എന്നുള്ള തോന്നൽ ഉണ്ടായപ്പോൾ വിട്ടകന്നു.... ശ്രാവണി ഇവിടെ നിന്നാൽ ഞാൻ എന്റെ വീര വാദത്തിൽ തോൽക്കും എന്നുള്ള അവസ്ഥ ആയപ്പോൾ അവളെ നാട് കടത്തുക മാത്രം ആയി ലക്ഷ്യം... ക്രൂരതയാണ്... പക്ഷെ ചോര തിളപ്പിൽ കൂട്ടുകാർക്ക് കൊടുത്ത വാക്ക്..... അത് മാത്രം ആയിരുന്നു ചിന്ത.... അവളെ അങ്ങോട്ടേക്ക് കടത്തി ഇവിടെ മൃദുലയിൽ ഫോക്കസ് ചെയ്യാൻ തുടങ്ങി.... പക്ഷെ മൃദുല അടുത്തേക്ക് വരുമ്പോൾ എല്ലാം ശ്രാവണി തന്നിൽ ഉറപ്പിച്ച സ്ഥാനം ശ്രീ ദേവ്‌ അറിയുകയായിരുന്നു.... വേണി ഹൃദയത്തിൽ വേരുറപ്പിച്ചിരിക്കുന്നു... അവളിൽ നിന്നും ഒരു തിരിച്ചു പോക്ക് തനിക്കില്ല എന്ന് അപ്പോഴാണ് മനസ്സിലായത്.... വീശിയടിക്കുന്ന കാറ്റിനു പോലും വേണിയുടെ ഗന്ധം... ചുറ്റും നിറയുന്ന നിശബ്ദതയ്ക്ക് വേണിയുടെ സ്വരം....... അസ്ഥിക്ക് പിടിച്ച അവസ്ഥ..... കാണാൻ വയ്യാതെ ശബ്ദം കേൾക്കാൻ കഴിയാതെ...... ഹോ....... പ്രണയം തലയ്ക്കു പിടിച്ചത് അവള് പോയതിന് ശേഷം അറിഞ്ഞ ആദ്യ കാമുകൻ ഞാൻ ആയിരിക്കും.... ഒരു ദിവസം പഴയ ആൽബം നോക്കുന്നതിനിടയ്ക്കാണ് പണ്ട് കൊടുത്ത വിവാഹ വാഗ്ദാനവും ആ മറുകിന്റെ കാര്യവും അമ്മ പറയുന്നത്.... കയ്യിൽ കിട്ടീട്ടും കൊണ്ട് കളഞ്ഞ ശശി ഞാൻ വീണ്ടും ആയി... മൃദുലയെ പറഞ്ഞു മനസ്സിലാക്കി... അവള് ഞാൻ പറ്റിച്ചു എന്നും പറഞ്ഞു വാശിക്ക് അവളുടെ മുറ ചെക്കന്റെ കൂടെ നാട് വിട്ടു.. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങ വീണ കണക്കെ..... വേണി ഇതിലും പിടിച്ചു കയറി.... അങ്ങനെ എന്റെ പ്രണയം ട്രാക്കിൽ കയറി എന്നും പറയാം.... പ്ലാറ്റ്ഫോം വിട്ടിട്ടില്ലന്നും പറയാം.... എന്തായാലും പ്രകോപിപ്പിക്കുന്നത് കൊണ്ട് ഇടയ്ക്കൊക്കെ മാഡം നമ്മളെ ഓര്മിക്കുന്നുണ്ട്.... നമുക്ക് അത് മതി....... ലാപ്‌ ടോപ് അടച്ചു വെച്ചിട്ട് ശ്രീ ദേവ്‌ ബെഡിലേക്ക് കിടന്നു.... തലയണ കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു...... വേണി ഐ ലവ് യൂ ❤️❤️❤️❤️ ********* പിറ്റേന്ന് തല വഴി വെള്ളം വീണപ്പോഴാണ് കണ്ണു തുറന്നു നോക്കിയത്....... ആരാടാ തെ......... ന്നു ചോദിക്കാൻ വന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ശബ്ദം തിരിച്ചു തൊണ്ടകുഴിയിലേക്ക് തന്നെ പോയി... മുന്നിൽ കടുവ !!!!😰😰😰 "ഇനി ഞാൻ ഇങ്ങേരെ അടിക്കാൻ ഉറക്കത്തിലെങ്ങാനും എഴുന്നേറ്റു നടന്നോ?? ഇല്ലില്ല എന്റെ റൂമിൽ തന്നെ ഉണ്ട്........ ചുറ്റും ഒന്ന് നോക്കി ഉറപ്പ് വരുത്തി........ എന്താ..... ആരെ????? 😨😨😨 "രാത്രി ചോദിക്കാൻ പറ്റിയില്ല..... ആരോ പുല്ലാണെന്നോ ഗ്രാസ് ആണെന്നോ മറ്റോ..... "എയ്... എനിക്ക് ഓർമയില്ല..... ആരാ..... 🙄🙄 "ആണോ....?? എങ്കിൽ ശെരി..... നിനക്കറിയില്ല അല്ലേടി? ഇല്ലാ.. അറിയില്ല.. താൻ കൊണ്ട് പോയി കേസ് കൊടുക്ക്... താനോ? ദേവേട്ടാന്നു വിളിക്കെടി? എന്റെ പട്ടി വിളിക്കും... പറ്റിയ മൊതല്.. താൻ ഏട്ടനൊന്നുമല്ല... പാട്ടയാ ദേവ പാട്ട..... സ്വന്തം വീട്ടിൽ ആണെന്ന് ഉറപ്പ് വരുത്തിയിട്ടേ ഞാൻ യുദ്ധം പ്രഖ്യാപിക്കാറുള്ളു... "അപ്പോൾ നീ വിളിക്കില്ലല്ലേ? ഇ ...... കയ്യിനെ പിടിച്ചു തിരിക്കാൻ തുടങ്ങി.. ഞാൻ വേദന കൊണ്ട് പുളയാനും..... ഞാൻ അച്ഛൻ പെങ്ങളോട് പറഞ്ഞു കൊടുക്കും.... മര്യാദക്ക് വിട്... ആ ....... ആ.......... ങ്ങീ...... 😭😭😭😭😭😭😭 ലാസ്റ്റ് സംഭവം ഗുരുതരമായപ്പോൾ ആശാൻ കൈ വിട്ടു..... നീ പോടാ പട്ടി തെണ്ടീ.... നാറീ.... കിട്ടിയ ഗ്യാപ്പിന് അതും വിളിച്ചിട്ട് ഓടി വാഷ്‌റൂമിൽ കയറി...... ഇല്ലേൽ ആ ഭിത്തിയിൽ നിന്നും എന്നെ തുടച്ചെടുക്കേണ്ടി വന്നേനെ....... ******* എന്തായിരുന്നു അളിയാ അകത്തു ആ..... ന്നൊക്കെ.....? "സ്വന്തം അളിയനോട് ഇങ്ങനൊക്കെ ചോദിക്കാമോ അപ്പുക്കുട്ടാ......??? "അളിയൻ ആയോണ്ടാ ചോദിക്കുന്നത്? നീ അവളുടെ കയ്യിൽ നിന്നും ഒന്നും കനത്തിന് വാങ്ങിയില്ലല്ലോ അല്ലെ? "ഡോണ്ട് ഇൻസൾട് മി അപ്പുക്കുട്ടൻ ഡോണ്ട് ഇൻസൾട് മി... ഞാൻ നിന്റെ പെങ്ങൾക്ക് ചൂടായിട്ട് ഒരു 😘😘😘" "ചൂടായിട്ട് എന്താ ബുൾസൈ ആണോ? "അല്ലെടാ.... ഉമ്മയൊക്കെ !!! "ആണോ?? ചുമ്മാതല്ല... പട്ടി തെണ്ടീ നാറി ന്നൊക്കെ കേട്ടത്... വാപ്പയായിരിക്കുമല്ലേ !!! 'അപ്പുക്കുട്ടാ......... 😬😬😬😬 "ഡാ അകത്തു നിൽക്കുന്നത് എന്റെ പെങ്ങൾ ആണെങ്കിൽ നീ കൊറേ പാട് പെടും..... ഇപ്പോൾ പൊന്നു മോൻ നടക്ക്.... എല്ലാവരും നിന്നെ തിരയുന്നുണ്ട്.... വാ..... ********* ഫ്രഷ് ആയിട്ട് ഹാളിൽ ചെല്ലുമ്പോൾ അവിടെ കൊണ്ട് പിടിച്ച ചർച്ചയിൽ ആണ്... അച്ഛമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷം ആണ് വിഷയം...... കുടുംബക്കാർ മൊത്തത്തിൽ വരും........ വല്യ ആഘോഷമാക്കണം എന്നൊക്കെ പറയുന്നത് കേട്ടു കടുവയും സംഘവും... കുട്ടികളുടെ ഇഷ്ടം എന്ന് അച്ഛമ്മയും.... ഒരു ചായയും എടുത്തു കൊണ്ട് അച്ഛൻ പെങ്ങളുടെ അടുത്തേക്ക് ചെന്നിരുന്നു.....എനിക്ക് എതിർ വശത്തായി കടുവയും.... ഞാൻ ഒരു ഗമയ്ക്ക് കാല് ഒന്ന് നിവർത്തി വെച്ചു... കടുവയുടെ നോട്ടം കൊണ്ട് കാല് ബാക്ക് അടിച്ചു.... "നീ എന്താ മോളെ ഇങ്ങനെ ശോഷിച്ചു പോകുന്നത്?? ആകെ കോലം കെട്ടു.....ഒരുപാട് മെലിഞ്ഞു പോയി.... "അത് അമ്മയുടെ തോന്നൽ മാത്രം ആണ്.... ഇങ്ങേരെ ഇന്ന് ഞാൻ 😬😬😬😬 "നീ ചുമ്മാതിരിക്ക് ദേവാ... നീയെന്താ യശോദേ ഇവൾക്ക് കഴിക്കാനൊന്നും കൊടുക്കുന്നില്ലേ?? "അത് അവളുടെ കയ്യിലിരിപ്പിന്റെയാ ചേച്ചി.... ഇപ്പോൾ മതില് ചാട്ടവും തുടങ്ങി.... അമ്മ പ്രശംസിച്ചതാണോ ട്രോളിയാതാണോ.... ആ..... "നിങ്ങൾ ആരും എന്റെ കുട്ടിയെ കളിയാക്കുകയൊന്നും വേണ്ട.....കുട്ടിത്തം കൂടിയിട്ടാ.. ഒരു കല്യാണമൊക്കെ കഴിച്ചാൽ ശെരിയാകും..... നമ്മുടെ ദേവന് വേണിയെ ആലോചിച്ചാലോ?? കുടിച്ചു കൊണ്ടിരുന്ന ചായ പുറത്തേക്ക് തുപ്പി ഞാൻ പ്രതിഷേധിച്ചു.... ആ തുപ്പൽ മഴയിൽ നനഞ്ഞു കടുവയും.... വാവ്... വാട് എ ബൂട്ടിഫുൾ ട്രാജഡി..... 😪😪😪 (തുടരും ) #📙 നോവൽ
📙 നോവൽ - ShareChat
39.6k കണ്ടവര്‍
13 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post