🔥എന്റെ രാവണൻ🔥 പാർട്ട്‌ 46 ആൻവി ____________________________________ "രാധു.... നിനക്ക് വല്യമ്മയെ കുറിച്ച് എന്താ അഭിപ്രായം... നിനക്ക് അവരുടെ behavior ൽ എന്തെങ്കിലും നെഗറ്റീവ് ഫീൽ ചെയ്യുന്നുണ്ടോ?? " പെട്ടന്നുള്ള എന്റെ ചോദ്യം കേട്ടപ്പോൾ അവൾ എന്നേ ഒന്ന് നോക്കി... "എന്താ അപ്പോ അങ്ങനെ ചോദിക്കാൻ.. " അവൾ നെറ്റി ചുളിച്ചു നോക്കി.. "ഏയ്‌ ചുമ്മാ ചോദിച്ചതാ.. " "അല്ല എന്തോ കൊഴപ്പം ഉണ്ട് പറ ആദി.. " "അത് ഒന്നുലടി... ഈ ഇടയായിട്ട് അവരുടെ സ്വഭാവത്തിൽ ഒരു മാറ്റം... അന്ന് ഞാൻ ആ കല്യാണ കാര്യം വേണ്ടെന്ന് വെച്ചപ്പോൾ മുതൽ അവർക്ക് എന്നേ കണ്ണെടുത്താൽ കണ്ടൂടാ...പക്ഷേ അത് മാത്രമല്ല മറ്റ് എന്തൊക്കെയോ ഉണ്ട്...ഞാൻ അവരെ ശ്രദ്ധിക്കാറുപോലും ഇല്ലാ എന്നാൽ ഇന്ന് ഞാൻ കണ്ടതാ അമ്മ കരയുമ്പോൾ അവരിൽ ഒരു വിജയത്തിന്റെ ചിരി...എല്ലാവരും സങ്കടത്തിൽ ആണേൽ ആ സ്ത്രീ മാത്രം നല്ല സന്തോഷത്തിൽ ആണ്...നിനക്ക് എന്ത് തോന്നുന്നു?" "ആദി നീ പറഞ്ഞത് ശെരിയാ...അവര് ആള് അത്ര ശെരിയല്ല...അമ്മയും അച്ഛമ്മയും തമ്മിൽ ഉള്ള പ്രശനം തെറ്റിധാരണ ആണ്.. പക്ഷേ വല്യമ്മക്ക് വേണ്ടി അമ്മ ഇങ്ങനെ താഴ്ന്ന് കൊടുക്കേണ്ട ആവശ്യം എന്താ...?? " "അത് ചിലപ്പോൾ എന്നേ വല്യമ്മ സത്യങ്ങൾ അറിയിക്കും എന്ന് പേടിച്ചിട്ടു ആവും..പക്ഷേ ഗ്രാൻഡ്പ്പ പറഞ്ഞു അമ്മക്ക് ഗായത്രിഅമ്മയെ വെറുപ്പ് ആയിരുന്നു എന്ന് അതിന്റെ കാരണം എന്താവും...?? " "ഹ്മ്മ് അങ്ങനെയും ആവാം..നമുക്ക് അമ്മയോട് തന്നെ ചോദിച്ചാലോ.. ഗായത്രി അമ്മയെ എന്താ ഇഷ്ടമില്ലാത്തതിന്റെ കാരണം?? " "വേണ്ട അമ്മയോട് ഒന്നും ചോദിക്കണ്ട..അത് അമ്മക്ക് കൂടുതൽ സങ്കടം ആവും..അമ്മ തന്നെ സ്വയം പറയട്ടെ.. അത് വരെ വെയിറ്റ് ചെയ്യാം..ഇപ്പോ കണ്ടു പിടിക്കേണ്ടത് മറ്റൊരു വെക്തിയെ ആണ് ആ ആക്‌സിഡന്റ്ന് പിറകിലെ മാസ്റ്റർ ബ്രെയിൻ.. " അത് പറയുമ്പോൾ എന്നിൽ ദേഷ്യം കത്തിജ്വലിച്ചു.. രാധു എന്തോ വലിയ ആലോചനയിൽ ആയിരുന്നു... "ഡീീ... എന്താടി ഒരു ആലോചന.. " അവൾ കണ്ണു ചിമ്മി ചിരിച്ചു " ഞാൻ വല്ല്യമ്മയെ കുറിച്ച് ആലോചിക്കുകയായിരുന്നു.. " "ആണോ... എന്നാലേ എന്റെ മോള്.. തത്കാലം അതൊന്നും ആലോചിക്കേണ്ട...ഇപ്പൊ നീ നമ്മുടെ കുട്ടികുറുമ്പനെ കുറിച്ച് ആലോചിക്ക്... " ഞാൻ അതും പറഞ്ഞു അവളെ കൂടുതൽ ചേർത്ത് പിടിച്ചപ്പോൾ ആണ് ഗ്രാൻഡ്പ്പ വിളിച്ചത്... ഞാൻ അറ്റൻഡ് ചെയ്യുമ്പോഴേക്കും.. അത് കട്ട്‌ ആയി... "ആദി നീ കാൾ ചെയ്തോ... ഞാനിപ്പോ വരാം.. " എന്നും പറഞ്ഞ് അവൾ എന്റെ മടിയിൽ നിന്ന് എണീക്കുമ്പോൾ ഞാൻ അവളെ വീണ്ടും പിടിച്ചിരുത്തി.. "നീ ഇപ്പോൾ എങ്ങോട്ടും പോകണ്ട.പരിജയ മില്ലാത്ത പ്ലേസ് ആണ്. ഇവിടെ ഇരുന്നാൽ മതി " "അതിന് ഞാൻ പുറത്ത് ഒന്നും പോകുന്നില്ല.. ആ ഗാർഡനിൽ ഒക്കെ പോയിട്ട് വരാം പ്ലീസ് എന്റെ മുത്തല്ലേ.. ചക്കര അല്ലെ...പ്ലീസ്..... " പെണ്ണ് ഭയങ്കര സോപ്പിങ്ങ് ആണ്... അവളുടെ പറച്ചിൽ എനിക്ക് ചിരി വന്നു.. പക്ഷേ അത് പിടിച്ചു നിക്കാൻ പറ്റിയില്ല... "എന്തിനാടാ രാവണാ..ചിരിക്കുന്നെ.. " അവൾ എന്നേ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... ഞാൻ ചിരി കടിച്ചു പിടിച്ചു... "ഒന്നുല എന്റെ ചുന്ദരികുട്ടി.. " എന്നും പറഞ്ഞു അവളുടെ രണ്ട് കവിളളും പിടിച്ചു വലിച്ചു.. വീണ്ടും എന്റെ ഫോൺ റിങ് ചെയ്തു.. ഗ്രാൻഡ്പ്പ തന്നെ ആണ് ചിലപ്പോ ഞാൻ നേരത്തെ വിളിച്ചപ്പോൾ പറഞ്ഞ കാര്യം കിട്ടി കാണുമോ?? "ആദി ഞാൻ പോയി പെട്ടന്ന് വരാം.. എത്ര റോസ് പൂക്കൾ ആണ് എനിക്ക് റോസ് ഭയങ്കര ഇഷ്ടാ.. ഞാൻ പൊക്കോട്ടെ... " ഓരോന്ന് ആലോച്ചിക്കുമ്പോൾ ആണ് രാധു വീണ്ടും ഗാർഡനിൽ പോകാൻ പറഞ്ഞ് വാശി പിടിക്കുന്നത്... ഞാൻ കാൾ അറ്റൻഡ് ചെയ്ത് ഗ്രാൻഡ്പ്പയോട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ടാക്കി.. രാധു നെ നോക്കി.. അവൾ ഞാൻ പുറത്തേക് വിടാത്തതു കൊണ്ട് മുഖം വീർപ്പിച്ചു എന്നേ നോക്കി... ഞാനൊന്നു ചിരിച്ചു കൊടുത്തു... അവൾ അപ്പൊ മുഖം കോട്ടി തിരിഞ്ഞിരുന്നു... "പോയിട്ട് വാ... " ഞാൻ അവളുടെ ചെവിയിൽ ഒന്ന് കടിച്ചു കൊണ്ട് പറഞ്ഞു ...അവൾ ഒന്ന് പുളഞ്ഞു കൊണ്ട് കണ്ണുകൾ വിടർത്തി എന്നേ നോക്കി... ഇന്നത്തെ ദിവസം പെണ്ണ് ഒന്ന് ചിരിച്ചത് ഇപ്പോഴാണ്...എന്റെ അവസ്ഥ അവളെ തളർത്തിയിരുന്നു... ഞാൻ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ പെണ്ണ് മടിയിൽ നിന്ന് എണീക്കാൻ നോക്കി.. ഞാൻ അവളെ വീണ്ടും മടിയിൽ ഇരുത്തി... ഇനി എന്താ... എന്നാ ഭാവത്തിൽ അവൾ എന്നേ നോക്കി . "പോകുന്നതൊക്കെ കൊള്ളാം...ഞാൻ *രാധു * എന്ന് ഒരു വിളി വിളിച്ചാൽ എന്റെ അടുത്ത് എത്തിയിരിക്കണം... കേട്ടല്ലോ... " "കേട്ടൂ....രാവണാ...." എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരുമ്മ തന്ന് പെണ്ണ് എണീറ്റ് ഓടി... "ഡീീ... സൂക്ഷിച്ച്...ഇങ്ങനെ ആണേൽ നീ പോകണ്ട..." എന്ന് ഞാൻ പറഞ്ഞപ്പോൾ.. പെണ്ണ് സ്വിച്ച് ഇട്ട പോലെ നിന്നു.. "സോറി...ഇങ്ങനെ പോയാൽ പോരെ.. " എന്നും പറഞ്ഞ് ഓരോ അടി വെച്ചു നടക്കാൻ തുടങ്ങി ... "പെർഫെക്ട്.." അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ച് പുറത്തേക് നടന്നു.. അവള് പോയപ്പോൾ തന്നെ ഞാൻ ഗ്രാൻഡ്പ്പയെ തിരിച്ചു വിളിച്ചു... ____________________________________ ആദിയുടെ സമ്മതം കിട്ടിയപ്പോൾ ഞാൻ വേഗം ഗാർഡനിലേക്ക് നടന്നു...വല്ലാത്തൊരു ഭംഗി ആണ് ഗാർഡന്...പല നിറത്തിലുള്ള റോസ് പൂക്കൾ തിങ്ങിനിറഞ്ഞു പൂത്തു നിക്കുന്നുണ്ട്..സത്യം പറഞ്ഞാൽ ഞാൻ ആദ്യം ആയിട്ട ഇത്രയും പൂക്കൾ ഒരുമിച്ചു നിക്കുന്നത് കാണുന്നത്...ഞാൻ എല്ലായിടത്തും നടന്നു കണ്ടു...വീടിന്റെ പരിസരം മൊത്തം നല്ല വൃത്തിയുള്ളത് ആണ്...ഞാൻ അവിടം മൊത്തം ഒന്ന് ചുറ്റികാണുമ്പോൾ ആണ് എന്റെ കണ്ണിൽ അത് ഉടക്കിയത്.. ___________________________________ "ഗ്രാൻഡ്പ്പ എനിക്ക് അത് വേണം...എന്ത് കൊണ്ട് എനിക്ക് അത് തന്നുകൂട.." "അത് വേണ്ട ആദി... ആ കേസ് ഞങ്ങൾ ക്ലോസ് ചെയ്തത് ആണ്... ഇനി അത് ഓപ്പൺ ചെയ്യണ്ട.." "അതിന് കേസിൽ ഞാൻ ഇടപെടുന്നില്ല..എനിക്ക് ഗ്രാൻഡ്പ്പയുടെ കയ്യിലുള്ള ആ കേസ് ഫയലിന്റെ കോപ്പിയാണ് വേണ്ടത്..എനിക്ക് അത് വേണം... കിട്ടിയേ പറ്റൂ.." "ആദി.. അത്... " "ഗ്രാൻഡ്പ്പ ഒന്നും പറയണ്ട.. ഞാൻ നാളെ അങ്ങോട്ട് വരാം എനിക്ക് ആ ഫയൽ വേണം... " എന്നും പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു... ഗ്രാൻഡ്പ്പ നേരത്തെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞിരുന്നു ആ കേസിന്റെ ഫയൽ എനിക്ക് തരാൻ.. ഗ്രാൻഡ്പ്പയുടെ കയ്യിൽ അതിന്റെ കോപ്പി ഉണ്ടെന്ന് പറഞ്ഞിരുന്നു... പക്ഷേ ഇപ്പൊ വിളിച്ചു പറയുന്നു അത് തരില്ല എന്ന്.. അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു...അത് വെച്ച് എന്റെ ആവശ്യം എന്താണ് എന്നാ ഗ്രാൻഡ്പ്പ ചോദിക്കുന്നത് ... ഞാൻ കൃത്യം ആയി ഒന്നും പറഞ്ഞില്ല..ജസ്റ്റ്‌ ഒന്ന് നോക്കാൻ ആണെന്ന പറഞ്ഞത്.. ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് ആ ഫയൽ കിട്ടിയേ തീരൂ.... ഞാൻ കണ്ണടച്ച് ഒന്ന് ശ്വാസം നീട്ടി വലിച്ചു relax ആയി... കണ്ണു തുറക്കുമ്പോൾ ആണ് .. "ആദി............. " രാധു ന്റെ നീട്ടിയുള്ള ഒരു വിളി കേട്ടത്...അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.. ദൈവമേ എന്റെ രാധു... ഞാൻ വേഗം വീടിന്റെ പുറത്തേക് ഓടി .. ഗാർഡനിൽ അവളെ കണ്ടില്ല എനിക്ക് ടെൻഷൻ ആയി...ഹൃദയം പട പട ന്ന് മിടിക്കുന്നുണ്ട് "രാധു....." ഞാൻ ഉറക്കെ വിളിച്ചു.. "ആദി ...വേഗം വാ.. " അവളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ വീടിന്റെ സൈഡിൽ പോയി നോക്കി.. അവിടെ നോക്കിയപ്പോൾ ഉണ്ട് പെണ്ണ് കൈ രണ്ടും അരയിൽ കുത്തി മേലോട്ട് നോക്കി നിക്കുന്നു... അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.... "ഡീീ.....😠... " എന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി... അവൾ എന്നേ നോക്കി ചിരിച്ച് അടുത്തേക് വരാൻ നോക്കി.. ഞാൻ അപ്പോഴേക്കും അവളുടെ അടുത്ത് എത്തിയിരുന്നു... " ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ.. " എന്നും പറഞ്ഞു ഞാൻ കൈകൊണ്ട് അടിക്കാൻ ഓങ്ങിയതും അവൾ കവിൾ പൊത്തിപിടിച്ചു... "എന്തിനാടി ഇവിടെ കിടന്നു കാറി പൊളിച്ചത്😡... " "അത്... അത് പിന്നെ.. " പെണ്ണ് വാക്കുകൾ കിട്ടാതെ ബ്ബ ബ്ബാ അടിക്കാ.. "എന്താടി നിന്റെ നാവ് ഇറങ്ങി പോയോ.. അല്ലെങ്കിലേ മനുഷ്യന് ഒരു സമാധാനം ഇല്ലാ.. ഇത്തിരി സ്വസ്ഥത കിട്ടാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത് ഇവിടെ ആണേൽ നിന്റെ ഓരോ... എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കാണ്ടാ...വിളി കേട്ടപ്പോൾ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി..എന്റെ സ്വസ്ഥത കളയാൻ വേണ്ടി ഇറങ്ങി തിരിച്ചതാണോ നീ..." ദേഷ്യം വന്നു എന്തൊക്കെയോ പറഞ്ഞു..ഇത്തിരി നേരം ഞാൻ അനുഭവിച്ച ടെൻഷൻ... ഞാൻ അവളുടെ മുഖത്തേക് നോക്കിയപ്പോൾ പെണ്ണ് കണ്ണു നിറച്ച് എന്നേ നോക്കാ... കീഴ്ചുണ്ട് കടിച്ചു പിടിച്ച് കരച്ചിൽ പുറത്ത് വരാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട്... പാവം തോന്നി...അത്രയും പറയേണ്ടയിരുന്നു.... എന്തിനാവോ അവൾ വിളിച്ചത്... അത് ചോദിക്കാൻ നിന്നപോഴേക്കും അവൾ കരഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.. "രാധു.. നിൽക്ക്.. ഡി... " എന്നും പറഞ്ഞു ഞാൻ അവളുടെ പിന്നാലെ ചെന്നു.. അവളുടെ തേങ്ങി കരച്ചിൽ എനിക്ക് കേൾക്കാൻ ഉണ്ട്.. അല്ലെങ്കിലേ ഇന്നത്തെ ദിവസം ഒന്ന് മനസ്സ് തുറന്നു സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല.... അവൾ ഗാർഡനിൽ ഉള്ള ഇരിപ്പിടത്തിൽ ചെന്നിരുന്ന് കരയുന്നുണ്ട്... ഞാൻ അടുത്ത് ഇരുന്നപ്പോൾ അവൾ തല താഴ്ത്തി എനിക്ക് മുഖം തരാതെ ഇരുന്നു.. "രാധു... എന്നേ നോക്ക്... " ഞാൻ പറഞ്ഞിട്ടും അവളിൽ ഒരു അനക്കവും ഉണ്ടായില്ല... "രാധു... അല്ലെങ്കിൽ തന്നെ എന്റെ മൂഡ് ശെരിയല്ല...നീ ഇങ്ങനെ ഇരിക്കല്ലേ.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.. " അത് കേട്ടിട്ടും അവളിൽ നിന്നും ഒരു പ്രതികരണം ഉണ്ടായില്ല... "നീ എന്തിനാ എന്നേ വിളിച്ചേ...?? " "ഒന്നിനും അല്ല... ഞാൻ പോവാ.... " അവൾ അതും പറഞ്ഞു എണീറ്റു പോകാൻ ആഞ്ഞപ്പോൾ ഞാൻ അവളെ പിടിച്ച് എന്റെ മടിയിൽ ഇരുത്തി... അവൾ അനങ്ങാതെ ഇരുന്നു.. "സോറി " ഞാൻ മുഖം അവളുടെ കാതിനോട്‌ അടുപ്പിച്ചു കൊണ്ട് പറഞ്ഞു..... "കൊറേ വഴക്ക് പറയും എന്നിട്ട് ഒരു സോറിയും.. " "പിന്നെ വഴക്ക് പറയാതെ..നിന്റെ വിളി കേട്ടപ്പോൾ എനിക്ക് പേടിയായി എന്തേലും പറ്റിയോ എന്ന് പേടിച്ചു..അപ്പൊ പിന്നെ നിന്നെ വഴക്ക് പറയാതെ ഞാൻ പിടിച്ച് ഉമ്മ വെക്കാം.. മതിയോ.. " "ആ മതി.. " പെണ്ണ് ചിരിച്ചു കൊണ്ട് തലയാട്ടി.. എനിക്ക് ദേഷ്യം വന്നെങ്കിലും.. അവളുടെ ചിരി കണ്ടപ്പോൾ വന്ന ദേഷ്യം പോയി.. എന്തായാലും അവള് പറഞ്ഞതല്ലേ.. ഇങ്ങനെ ഉള്ള അവസരം പാഴക്കരുതല്ലോ 😝...ഞാൻ അവളെ കൊച്ചു കുഞ്ഞിനെ കിടത്തുന്ന പോലെ എന്റെ കൈകളിൽ കിടത്തി.... അവൾ ആണേൽ ഒന്നും മനസിലാകാതെ എന്റെ മടിയിൽ കിടക്കുന്നുണ്ട്.. "എ.. എന്താ... " അവൾ വിക്കി വിക്കി ചോദിച്ചു.. "വേണ്ടേ?? " "എന്ത്... " "ഉമ്മ..." ഞാൻ അതും പറഞ്ഞു സൈറ്റ് അടിച്ചു കൊടുത്തതും അവൾ എന്നേ കണ്ണും തള്ളി നോക്കുന്നുണ്ട്... "വേണ്ട എനിക്ക് ഉമ്മ ഒന്നും വേണ്ട.. " "വേണ്ടേ...?? " "വേ.. വേണ്ട.. " "എന്നാലേ എനിക്ക് വേണം...i need a kiss.. " എന്നും പറഞ്ഞു ഞാൻ അവളുടെ അധരങ്ങളെ കവർന്നു.....ദീർഘ നേരത്തെ ചുംബനം.. അവളുടെ ചുണ്ടുകളെ സ്വാതന്ത്രമാക്കിയപ്പോൾ പെണ്ണ് കണ്ണടച്ച് കിടക്കാ.. എനിക്ക് ചിരി വന്നു.. അവൾ കണ്ണുകൾ തുറന്നു എന്നേ തുറിച്ചു നോക്കി ഞാനൊന്ന് കണ്ണിറുക്കി. "ഹോ...ഈ ഒരു കിസ്സ്ലൂടെ ഞാൻ എത്ര relax ആയെന്ന് അറിയോ.. എന്തോ ഒരു മാജിക്‌ ഉണ്ട് നിന്റെ ഈ ചുണ്ടിൽ... " ഞാൻ അവളുടെ ചുണ്ടുകളെ തഴുകി.. എന്നേ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ എന്റെ കൈ തട്ടി മാറ്റി... ഞാൻ അപ്പൊ തന്നെ ഒന്ന് ചിരിച്ചു കൊടുത്തിട്ട് അവളുടെ വയറിലെക്ക് നോട്ടം മാറ്റി.. അവിടെ ഒരുമ്മ കൊടുത്തു.. "നിനക്ക് മാത്രം പോരല്ലോ.. എന്റെ മോനും വേണ്ടേ ഉമ്മാ.. " ഇത് കേട്ട് ഇത്ര നേരം മുഖം വീർപ്പിച്ചു ഇരുന്ന അവൾ ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിലെക്ക് പറ്റി ചേർന്നു... "ഇനി പറ.. എന്തിനാ എന്റെ സുന്ദരിക്കുട്ടി എന്നേ വിളിച്ചത്... " "അതോ.... ദേ..നോക്കിയേ.. " എന്ന് അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്.. ഞാനും അങ്ങോട്ട് നോക്കി.. "ഈ മാവ് കാണിച്ചു തരാനാണോ...എന്നേ വിളിച്ചത്... " ഞാൻ അവളെ നോക്കി കണ്ണുരുട്ടി ... അവളൊന്നു ഇളിച്ചു തന്നു.. "മാവ് മാത്രമല്ല പൊട്ടാ അതിന്റ മോളിൽ മാങ്ങയും ഉണ്ട്.." "എന്താടി വിളിച്ചേ... " "സോറി ഇനി വിളികൂല... നിക്ക് മാങ്ങാ പറിച്ചു താ.. " അത് കേട്ട് ഞാൻ നിന്നു ചിരിക്കാൻ തുടങ്ങി ... "എനിക്ക് അത് പറിച്ചു തരാൻ പറ്റുമോ ഇല്ലയോ..?? " ____________________________________ അവന്റെ ചിരി കണ്ട് ഞാൻ ദേഷ്യത്തോടെ ചോദിച്ചു... "എടി.. അത് ചെറിയ മാവ് അല്ലേ..." അവൻ അതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി.. എനിക്ക് സങ്കടം വന്നു എന്നേ കളിയാക്കാ.. എനിക്ക് മനസിലാവുന്നുണ്ട്.. "എന്നേ കളിയാക്കണല്ലേ...പൊക്കോ.. എനിക്ക് വേണ്ട.. " ഞാൻ തിരിഞ്ഞു നടന്നതും.. അവൻ എന്റെ കയ്യിൽ പിടിച്ച് നിർത്തി.. "അച്ചോടാ... എന്റെ മോൾക് സങ്കടം ആയൊ.." "ആ... സങ്കടായി...പോടാ രാവണാ..." ഞാൻ അവനെ ഉന്തി മാറ്റി നടക്കാൻ നിന്നപ്പോൾ.. "അപ്പൊ നിനക്ക് മാങ്ങാ വേണ്ടേ.. " അവൻ ചോദിച്ചതും.. "വേണം.. " ഞാൻ പെട്ടന്ന് തന്നെ മറുപടി കൊടുത്തു.. എന്തിനാ വെറുതെ ജാഡ കാണിച്ചു അവന്റെ സ്വഭാവം മാറ്റുന്നത്... "എന്നാ... വാ... " അവൻ എന്റെ കയ്യും പിടിച്ച് മാവിന്റെ അടുത്തേക് നടന്നു... ആദി പറഞ്ഞത് ശെരിയാ ചെറിയ മാവ് ആണ്.. അവനു കയ്യെത്തും ദൂരത്ത് ആണ് മാങ്ങകൾ.. പക്ഷേ എനിക്ക് എത്തൂല.. 🙈.. അവൻ മാങ്ങാ പൊട്ടിച്ച് എന്നേ നോക്കി.. "ഇത് നിന്നെക്കാൾ വലിയ മാങ്ങായാണല്ലോ രാധു " അവൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ അവനെ നോക്കി കണ്ണുരുട്ടി മാങ്ങ തട്ടിപറിച്ചു.. ____________________________________ "പതിയെ തിന്നഡി...നിനക്ക് തന്നെ തിന്നാം.. " പെണ്ണൊന്നു ഇളിച്ചു തന്നു.. "വേണോ.. " "എനിക്ക് വേണ്ട പൊന്നേ.. നീ തന്നെ കഴിച്ചോ.. " അത് കേൾക്കാൻ കാത്തു നിന്നപോലെ അവൾ വീണ്ടും കഴിക്കാൻ തുടങ്ങി.. ഞാൻ അവൾ തിന്നുന്നതും നോക്കിയിരുന്നു .. നല്ല ചേലാ അവളെ ഇങ്ങനെ നോക്കിയിരിക്കാൻ...എല്ലാ stress സും മറന്നു പോകും... അവളുടെ മാങ്ങ തിന്നൽ കഴിഞ്ഞു ഞങ്ങൾ അകത്തേക്കു പോയി. __________________________________ രാത്രി കഴിക്കാൻ ഫുഡ് രാമുഏട്ടൻ കൊടുന്നു തന്നു...ഗ്രാൻഡ്പ്പ പറഞ്ഞിരുന്നത്രെ.. ഞങ്ങൾ അതും കഴിച്ചു കിടന്നു... "ആദി നമ്മൾ വീട്ടിൽ പോകില്ലേ...?? " ഞാനൊന്നും മിണ്ടിയില്ല... അവളെ ചേർത്ത് പിടിച്ച് കിടന്നു.. "ഇനിയും അമ്മയോട് ദേഷ്യം കാണിക്കണ്ട...അമ്മ പാവല്ലേ.. " "ആദി എന്തേലും ഒന്ന് പറ... " "എല്ലാം നാളെ പറയാം.. ഇപ്പൊ എന്റെ പെണ്ണ് ഉറങ്ങാൻ നോക്ക്..." അത് കേട്ട് പെണ്ണൊന്നു ചിരിച്ചിട്ട് എന്നോട് ഒന്ന് കൂടെ ചേർന്ന് കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആള് നല്ല ഉറക്കം ആയി.. അവളുടെ മുടിയിലൂടെ തലോടി ഞാൻ ഉറങ്ങാതെ കിടന്നു.. ഓരോന്ന് ആലോചിച്ചപ്പോൾ..എന്തോ കണ്ണു നിറഞ്ഞു . ഗ്രാൻഡ്പ്പ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ കാണിച്ചു തന്നതും.. ഇവിടെ വന്ന് അവരുറങ്ങുന്ന ഇടം കണ്ടതും... എല്ലാം കൂടി ചങ്കിൽ ഒരു മുള്ളു കുത്തിയിറങ്ങുന്ന ഫീൽ... "ആദി... " രാധുന്റെ വിളി കേട്ടപ്പോൾ ഞാൻ കണ്ണ് തുടച്ചു അവളെ നോക്കി.. "ഡീീ നീ ഉറങ്ങിയില്ലേ? .. " "ഇല്ലാ...എന്തിനാ കരഞ്ഞേ...കരയുന്ന ആദി യെ എനിക്ക് ഇഷ്ടല്ല.." അവൾ ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.. "അങ്ങനെ ആണോ എന്നാ ഇനി എന്റെ കണ്ണ് നിറയില്ല.. കാരണം എനിക്ക് എന്റെ രാധുന്റെ രാവണൻ ആയാൽ മതി.. " അത് പറഞ്ഞപ്പോൾ പെണ്ണ് ചിരിച്ചിട്ട് എന്റെ മേത്തു കേറി കിടന്നു.. ______________________________________ "ഡി.. നീ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വാ...നമുക്ക് പോകാം.. " രാവിലെ ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ ആണ് ആദി പറഞ്ഞത്.. വീട്ടിലേക് ആയിരിക്കും.. ഞാൻ വേഗം പോയി സാരി ഉടുത്തു വന്നു.. വീട്ടിലേക് ആണെന്ന് ഉറപ്പുള്ളതു കൊണ്ട് ഞാൻ ചോദിക്കാൻ നിന്നില്ല രാവിലെ തന്നെ അവന്റെ വായിൽ നിന്നു കേൾക്കാൻ വയ്യാ... ഞങ്ങൾ അവിടെന്ന് ഇറങ്ങി.. പിന്നെ കാർ നിന്നത് തറവാട്ടിൽ ആണ്.. ഇവൻ എന്തിനാ ഇവിടെ വന്നത്..അപ്പോ ഇനി വീട്ടിലേക് പോവില്ലേ..?? "നീ ഇറങ്ങേണ്ട.. ഞാൻ വേഗം വരാം.. "എന്നും പറഞ്ഞു അവൻ കാറിൽ നിന്ന് ഇറങ്ങി... മുത്തശ്ശൻ സിറ്റ്ഔട്ടിൽ ഉണ്ട്.. അവൻ പോയി എന്തൊക്കെയോ പറയുന്നുണ്ട്... ആദി ദേഷ്യം പിടിച്ചിട്ടു ചെയർ തട്ടി മറിച്ചു... ഇവൻ എന്തിനാ ഇപ്പൊ ദേഷ്യപ്പെടുന്നത്...എന്തോ കാര്യം മായ പ്രശ്നം ഉണ്ടല്ലോ...?? അപ്പൊ തന്നെ മുത്തശ്ശൻ എന്തോ ഫയൽ അവനു കൊടുത്തതും... ഒന്നും പറയാതെ ഇറങ്ങി പോന്നു.. മുഖം കണ്ടാൽ അറിയാം നല്ല ദേഷ്യത്തിൽ ആണ്... അവൻ കാറിന്റെ അടുത്ത് എത്തിയതും ബോണറ്റിൽ കൈകൊണ്ട് ശക്തിയിൽ അടിച്ചു.. ഞാൻ അവന്റെ കാട്ടികൂട്ടൽ കണ്ട് ഞാൻ കണ്ണ് ഇറുക്കി അടച്ചു... തുടരും..... നെക്സ്റ്റ് പാർട്ട്‌ ഇന്ന് നൈറ്റ്‌ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം.. ഞാൻ ഉറപ്പ് പറയുന്നില്ല 😜😜😝🏃🏻‍♀🏃🏻‍♀🏃🏻‍♀ #📙 നോവൽ
51.8k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post