*💝 ഖൽബിൽ ഒരിടം 💝* *31 മുതൽ 38* *✍🏻 sami* *📚 വായന മുറി* part 31 ഞങ്ങളുടെ മുറിയുടെ തൊട്ടടുത്താണ് സഹദിന്റെ മുറി ഞാൻ വേഗം റൂമിൽ കയറിയതും അവൻ ലാപ്പിൽ ജോലിയായിരുന്നു ഞെട്ടി തിരിഞ്ഞ് നോക്കി എന്നിട്ട് പുഞ്ചിരിച്ച് ചോദിച്ചു "ഓഹ് താനായിരുന്നൊ " "പിന്നെ സാറ് ആരാണെന്ന് കരുതിയാണ് ഞെട്ടിയത് " "ഏയ്... അതൊന്നും ഇല്ല" "പോലിസ് കാരന് കള്ളന്റെ വേഷം ചേരില്ല എന്നോട് സത്യം പറ തന്റെ ഉദ്ധേശമെന്താണ്..." "അത് പറയാം പക്ഷെ ഇപ്പോഴെല്ല രാത്രി കാണാം " "ഹാ... എന്നാ ശരി ഞാനൊന്ന് ഫ്രാഷാവട്ടെ " ഞാൻ മുറിയിൽ പോയപ്പോൾ അവളവിടെയില്ല വേഗം ഫ്രഷായി താഴെ ഇറങ്ങിയപ്പോൾ ദേ... നിൽക്കുന്നു എല്ലാരുടെയും ഇടയിൽ അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് എല്ലാരുടെയും നോട്ടം എന്നിൽ പതിച്ചത് എല്ലാരും എന്നെ എന്തോ ഒരൽഭുത ജീവിയെ പോലെ നോക്കാണ് അപ്പോഴാണ് നേരത്തെ എന്നെ ബിത്തിയിൽ ഒട്ടിച്ച കിളവിയുടെ എന്നെ തന്നെ നോക്കി ഒരു ഡയലോഗ് "ഇതെന്താ മോളെ ഈ കോലം ഇത്രേം പെണ്ണുങ്ങൾ ഇരിക്കുമ്പോഴാണ് ടൗസറും ഇട്ട് നിക്കുന്നെ " അവൾ ചിരി അടക്കിപിടിച്ച് എന്നെ നോക്കാണ് " ഇത് ഷോട്ട് സാണ് " "എന്ത് അലാമത്തായാലും വേണ്ടീല്ല ഇതിവിടെ പറ്റൂല" ആ കിളവിയുടെ ആജ്ഞ കേട്ടതും എനിക്ക് കലിയിളകി ഇവരാര് അറക്കൽ രാജ്ഞി യൊ ചിലപ്പോൾ ആയിരിക്കും അതാണ് സെറ്റപ്പ് "മോളെ ആമി വല്ലിക്കാന്റെ റൂമീന്ന് ഒരു തുണി എടുത്ത് കൊടുക്ക് അവനിക്ക് " ശരീന്നും പറഞ്ഞവൾ വാ പൊത്തി ചിരിച്ച് എന്റെ മുന്നിൽ നിന്നു "ഡീ ......നിന്റെ കിളവിക്ക് എന്തിന്റെ കേടാണ് " "അങ്ങനെയൊന്നും പറയല്ലെ ഇക്ക .... അത് ഉമ്മാമയല്ലെ '...അവരൊക്കെ പഴയ ആൾകാരാണ് അവർക് ഈ സായിപ്പിന്റെ കോലം പിടിക്കില്ല" "അത് നിനക്കും അങ്ങനയല്ലെ .......... പക്ഷെ അവരെനോട്ടം ചിരി ഇതാണ് പിടിക്കാത്തെ അവരാര് റാണിയൊ " "മ് ...റാണിയാണ് അടുത്ത വർഷത്തേക്ക് ഉമ്മമ്മ ക്ക് 80 വയസ്സ് തികയും" നടന്ന് കൊണ്ടിരിക്കുന്ന ഞാൻ തിരിഞ്ഞ് നിന്ന് സ്വകാര്യത്തിൽ അവളോട് പറഞ്ഞു " അതിന് ചാൻസ് കുറവാണ് " "എന്തെ" ii "മിക്കവാറും അതിന് മുന്നെ ഞാനവരെ കൊല്ലും " "ഏ....യ് ന്നും പറഞ്ഞ് അവളെന്റെ പിറകിൽ ഓടി ഞാൻ വേഗം മുറിയിൽ കയറി അവളവിടെയുള്ള ഫ്ലവർ വേസ് എടുത്ത് ആ മുറി മൊത്തം ടോം എൻ ജറി കളിച്ചു അവസാനം ഞാൻ കിതച്ച് കൈകൂപ്പി അവിടിരുന്നു ഇത് കണ്ട് ചിരിച്ച് അവളും അവിടെ ഇരുന്നു ഞാനവളെ വലിച്ച് ബെഡിലേക്കിട്ടു അവളുടെ ചിരി സുച്ചിട്ട പോലെ നിന്നു ഞാനവളോട് ചേർന്ന് കിടന്നു അവളുടെ കണ്ണിലേക്ക് നോക്കി അവളും അവളുടെ ഹൃദയമിടിപ്പ് എനിക്ക് നന്നായി കേൾക്കാം അവളുടെ മുഖത്തേക്ക് വീണ മുടികൾ ഒതുക്കി വച്ച് അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു അവളുടെ മുഖം ചുമന്ന് തുടുത്തു ആമുഖത്ത് ഒരു ചെറു ചിരി വന്നു അത് കണ്ടതും ഞാനവുടെ അധരങ്ങളിലേക്ക് അടുത്തതും "അയ്യേ.... ഇന്നത്തെ പിള്ളേർക് കോലം പോലത്തന്നെ നാണവും ഇല്ലെ ... ആ... കതകെങ്കിലും അടച്ചൂടെ " "ഉമ്മാമ്മ " അവൾ വേഗം എന്നെ തള്ളി മാറ്റി എഴുന്നേറ്റു നശിപ്പിച്ച് iii കൃത്യ സമയത്ത് തന്നെ എത്തിക്കോളും താഴെയു സ്വസ്ഥത ഇല്ല മുളിലും ഇല്ല ബെസ്റ്റ് എനിക്ക് ഉടുക്കാൻ പുതിയ ലുങ്കിയും കൊണ്ട് വന്നതാണ് അതും തന്ന് പുള്ളിക്കാരി പോയതും ഡോ ർ ലോക്ക് ചെയ്ത് ഞാനവളോട് ചോദിച്ചു " നിന്റെ ഉപ്പാപ്പ എവിടെ പോയതാണ് " "അറിയില്ല രാവിലെ തോട്ടത്തിലേക്ക് പോയാൽ വൈകിട്ടെ വരൂ " "എങ്ങനെ വരാനാണ് ഇതിനെ സഹിക്കാൻ പറ്റണ്ടെ " അവളെന്നെ തറപ്പിച്ച് നോക്കി പുറത്തേക് പോയി ഞാൻ തുണി ചുറ്റാൻ നോക്കി എവിടെ അവാനം വാരി ചുറ്റി സഹദിന്റെ റൂമൽ ചെന്നപ്പോൾ രണ്ടും കത്തിയടി എന്റെ കോലം കണ്ടതും പെണ്ണ് കടന്നും ഇരിന്നും ചിരിക്കാന്ന് സഹദ് ' അതൊന്ന് ചുറ്റി തന്നപ്പോഴാണ് ശ്വാസം നേരെ വീണത് പിന്നെ അവരുടെ കൂടെ ഞാനുi. കൂടി നമ്മൾ നല്ല കൂട്ടായി അതിനിടക്ക് അവളുടെ ഫ്രൻസ് വീഡിയൊ കോൾ ചെയ്തപ്പോൾ സായി അത് ശ്രദ്ധിക്കുന്നത്. കണ്ടു കോളെജിൽ വച്ചായത് കൊണ്ട് ആരെയാണന്നറിയില്ല ഫോൺ വെച്ചതും എന്നെ ഞെട്ടിച്ച് കൊണ്ട് അവൾ ചോദിച്ചു "സായി.... നിനക്കെന്താ ഒരു കള്ള ലക്ഷണം " " എ.... എന്ത് " " അതിൽ ആരെയൊ നീ നോക്കി വെള്ളമിറക്കുന്ന കണ്ടതാണ് സത്യം പറ" അ:...ആ.....ആരെ " "നീ അക്ഷരമാല പറയണ്ട നിനക്കെന്നെ അറിയാലൊ വേഗം പറഞ്ഞില്ലെങ്കിൽ ' ...." "എനിക്ക് നിന്റെ ഒരു ഫ്രൻഡിനെ ഇഷ്ടായി ഇന്നല്ല അന്ന് കണ്ടപ്പോഴെ " ഞാൻ വേഗം ഇടക്ക് കയറി ചോദിച്ചു "തസ്നിയാണാ " "അല്ല .... അതാരാ " ഹൊ iii ഭാഗ്യം അല്ലെങ്കിൽ ചങ്കിന് വേണ്ടി പോലിസ് ' കാരന് കൊട്ടേഷൻ കൊടുത്തേനെ " അവനൊന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. അവളെല്ല ഫാത്തിയാണ് " അവളുടെ മുഖത്ത് അപ്പോൾ ഒരു നൂറ് വാൾട്ട് കത്തി എന്റെ മുഖത്ത് ആയിരം കാരണം ഇനി ഇവനെ വില്ലനാക്കണ്ടല്ലൊന്ന് കരുതിയാണ് പിന്നെ അടിയും ഇടിയും ഫുഡടിയും ആയി സമയം പോയി ഉമ്മമ്മ ഇപ്പോൾ എന്നെ സ്നേഹിച്ച് കൊല്ലാൻ തുടങ്ങി കാരണം ഞാനൊരു നഗരവാസകോലം കളഞ്ഞ് ഗ്രാമവാസിയായി അതെന്നെ രാത്രി കഥകളൊക്കെ പറഞ്ഞ് ഞങ്ങൾ കിടന്നു ചെറിയ മഴ ചാറൽ ഉണ്ട് അവൾ ഉറങ്ങിയതും ഞാൻ സായിയുടെ മുറിയിൽ പോയി " ഇനി പറ എന്താണ് കാര്യം " "ഞാൻ നിന്നോട് പറഞ്ഞാൽ അത് നീ എങ്ങനെ എടുക്കുമെന്നറിയില്ല കാരണം ഞാൻ മനസ്സിലാക്കിയതാണ് നിനക്കവളോടുള്ള സ്നേഹം " "എന്താണത്" " അവളീ വീട്ടിൽ സേഫല്ല ഏത് നിമിഷവും ഒരു കൊലക്കത്തി അവളുടെ മുന്നിലെത്താം " ഞാൻ ഭയത്തോടെ അവനെ നോക്കി അവൻ തുടർന്നു "അവളുടെ ഉപ്പച്ചിയും ഉമ്മയും കൊല്ലപ്പെട്ടതാണ് അതിനുള്ള തെളിവുകൾ ഉണ്ട് " പക്ഷെ ആരാണന്നറിയില്ല ഇവിടെയുള്ള ആർകൊ നല്ലപങ്കുണ്ട് അതിൽ അത് കണ്ട് പിടിക്കാനാണ് ഞങ്ങൾ വന്നത് അതിന്റെ ഒന്നാം പടി അന്ന് രാത്രി ഇവളെ അന്വേഷിച്ച് വന്നവരെ കണ്ടത്തലാണ് എനിക്കുറപ്പാണ് ഞങ്ങൾ മടങ്ങുന്നത് എല്ലാം കലങ്ങി തെളിഞ്ഞിട്ടാണ് ഞാൻ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി അപ്പോഴാണ് പിറകിൽ ഒരു കാൽ പെരുമാറ്റം കേട്ടത് (തുടരും) 💝 ഖൽബിൽ ഒരിടം💝 part: 32 ✒Sami പുറകിൽ നിൽക്കുന്ന ആമിയെ കണ്ടതും ഞങ്ങൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു അവൾ ഓടി എന്റെ നെഞ്ചിലേക്ക് വീണ് കരയാൻ തുടങ്ങി "ഏയ് ആമീ ... നീ കരയല്ലെടാ ..." അത് കേട്ട് അവളെന്നെ ചേർന്ന് നിന്ന് കൊണ്ട് തന്നെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു "ഇക്ക നമുക്ക് പോവാം വാ ....ഇക്ക പ്ലീസ് നമക്ക് വീട്ടിൽ പോവാം " " പോവാം... കരയല്ലെ " "എന്തിനാ ... ഇവര് എൻറുമ്മ പാവല്ലെ എനിക്ക് പേടിയാണ് വാ .... പോവാം സായീ ... ഇറങ്ങ്" അവളെന്റെ കയ്പിടിച്ച് കരയാൻ തുടങ്ങി ആ കരച്ചിൽ കണ്ട് നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല അപ്പോഴേക് സായി അവളുടെ കയ്പിടിച്ച് മുറിക്കകത്താക്കി വാതിലടച്ചു " ആമി നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക് ഒന്നും ഇങ്ങോട്ട് പറയണ്ട " അവൾ കണ്ണ് നിറച്ച് അനുസരണയോടെ അവനെ നോക്കി തലയാട്ടി " നീ പറഞ്ഞില്ലെ നിന്റെ ഉമ്മിയും ഉപ്പച്ചിയും പാവമാണെന്ന് അപ്പോൾ അവരെ നിന്നിൽ നിന്ന് അകറ്റിയവരെ വെറുതെ വിടണൊ അവൾ തല കൊണ്ട് വേണ്ടന്ന് പറഞ്ഞു "നിനക്ക് ഒന്നും സംഭവിക്കില്ല അതിന് ഞങ്ങൾ സമ്മതിക്കില്ല നമ്മൾ ഇവിടന്ന് പോകുന്നത് എല്ലാ കലങ്ങി തെളിഞ്ഞായിരിക്കണം കേട്ടല്ലൊ " അതും പറഞ്ഞ് സായി അവളെ കവിളിൽ ഒന്ന് തട്ടി പിന്നെ നമ്മൾ ഓരോന്ന് സംസാരിച്ച് അവളെ മൂഡ് ശരിയാക്കി " എന്നാൽ പിന്നെ രണ്ടാളും സ്ഥലം കാലിയാക്ക് ഞാനൊന്ന് ഉറങ്ങട്ടെ " "സായി ഞാനും ഉണ്ട് കൂടെ " അത് കേട്ടപ്പോൾ എനിക്ക് കലിപ്പിളകി " എന്തൊ ... എങ്ങനെ ഞാൻ കേട്ടില്ല അപ്പോ ഞാനെന്താടി പോസ്റ്റാ അളിയാ... ഇവളെ ഒന്ന് ഗെറ്റ് ഔട്ടടിക്ക് പ്ലീസ്" ഞാനിത്തിരി വിഷാദവും മുഖത്ത് വരുത്തി പറഞ്ഞു അവളാണെങ്കിൽ കട്ടിലിൽ കയറി കിടന്നു അപ്പോൾ തന്നെ ഞാൻ സായിയെ തള്ളി പുറത്താക്കി അപ്പുറത്തേക്ക് പോവാൻ പറഞ്ഞ് അവിടെ കേറി കിടന്നു അവൾ കലിപ്പിൽ എന്നെ നോക്കി ഞാനവളെ നോക്കി ചിരിച്ചു പെട്ടന്നവൾ തിരിഞ്ഞ് കിടന്നു ******************** ഇക്കയുടെ ഈ മാറ്റം കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് പക്ഷെ അവർ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ഭയം തോന്നുന്നു അതുമല്ല നേരത്തെ ഉറക്ക് ഞെട്ടിയപ്പോൾ ജനലിന്റെ അടുത്ത് ആരെയൊ നിഴൽ കണ്ടതാണ് ഇക്കയെ നോക്കിയിട്ട് കാണാത്തപ്പോൾ സായിയെ അന്വേഷിച്ച് വന്നപ്പോഴാണ് അവർ പറയുന്ന കേട്ടത് അവരുടെ ഭയം കൂട്ടെണ്ടന്ന് കരുതിയാണ് ഒന്നും പറയാതെ ഇവിടെ കിടക്കാന്ന് കരുതിയത് അതും കൊളമായി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഇക്ക ഉറങ്ങിയിരുന്നു ഞാൻ ഇക്കയുടെ മുടിയിലൂടെ വിരലോടിച്ചു ആ മുഖത്തേക്ക് നോക്കി നിന്നു ഞാൻ പോലും അറിയാതെ എന്റെ അധരം ഇക്കയുടെ കവിളിൽ പതിച്ചു പെട്ടന്നാണ് ഇക്ക എന്നെ പിടിച്ച് വലിച്ച് നെഞ്ചത്തേക്ക് ഇട്ടത് എന്നിട്ടൊരു കള്ളച്ചിരി ചിരിച്ചു ശരിക്കും അതെന്റെ നെഞ്ചിൽ വന്നാണ് കൊണ്ടത് ഞാൻ മുഖംമാറ്റി എഴുന്നേൽകാൻ ശ്രമിച്ചതും ഇക്ക എന്നെ പിടിച്ച് കറങ്ങി ഞാനിക്കയുടെ അടിയിലാണ് ഉള്ളത് എന്റെ ഹാർട്ട് ഇപ്പം പൊട്ടുന്ന പോലെ മിടിക്കാണ് ഞാനെന്തങ്കിലും പറയുമ്പോഴേക്ക് എന്റെ അധരങ്ങൾ കീഴ്പെടുത്തിയിരുന്നു നല്ല തണുത്ത കാറ്റ് വീശുന്നുണ്ടെങ്കിലും ശരിരത്തിൽ ചൂടായിരുന്നു സ്വപ്ന ലോകത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു ഞങ്ങൾ വാതിലിൽ ശക്തിയായ മുട്ട് കേട്ട് ഞങ്ങൾ രണ്ട് പേരും ഒര് പോലെ ഞെട്ടി ഞാൻ ഇക്കയെ തള്ളി എഴുന്നേറ്റു എന്നിട്ട് ഇക്കയുടെ മുഖം കണ്ടതും താഴോട്ട് നോക്കിചിരിച്ചു ***************** ഞാൻ വന്നവന്റെ ഉമ്മയെയും വാപ്പയെയും കുടുംബക്കാരെയും മൊന്നു മനസ്സിൽ ഓർത്ത് വാതിൽ തുറക്കാൻ എഴുന്നേറ്റ് അവളെ നോക്കിയതും അവളുടെ മുഖത്ത് ഒരാക്കിയ ചിരി അപ്പോൾ തന്നെ ഞാൻ അവളെ നേരപോവാൻ നോക്കിയതും വീണ്ടും വാതിൽ തട്ടുന്ന ശബ്ദം കേട്ട് പോയി തുറന്നു മുന്നിൽ സായിയാണ് വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട് അവൻ വേഗം മുറിയിൽ കയറി "സോറി നിങ്ങൾക്ക് ബുദ്ധിമുട്ടായൊ " ഞാൻ എന്തങ്കിലും പറയും മുമ്പ് അവൾ ചാടിക്കേറി പറഞ്ഞു "ഏയ്.... ഞങ്ങൾക്കാരു ബുദ്ധിമുട്ടുമില്ല എന്തെ" ഞാനവളെ ഒന്ന് നോക്കി എന്നിട്ട് സായിയെ നോക്കിയപ്പോൾ അവൻ നല്ല ടെൻഷനിലാണെന്ന് മനസ്സിലായി "എന്താ ... എന്തെങ്കിലും പ്രശ്നമുണ്ടൊ" അത് പിന്നെ നിങ്ങൾ പേടിക്കേണ്ട നിങ്ങളുടെ പിറകെ ആരോ ഉണ്ട് ജനലിന്റെ അടുത്ത് ഞാൻ നിഴൽ കണ്ടതാണ് നിങ്ങൾ സൈഫാണ്ടൊന്ന് നോക്കാൻ വന്നതാണ് ഇത് കേട്ടതും അവൾ പേടിച്ച് സായിയെ പിടിച്ചു അവളുടെ വെപ്രാളം കണ്ട് കാര്യം ചോദിച്ചു " ഞ...ഞാൻ... കണ്ടതാണ് ഒരു നിഴൽ അതാണ് ഇങ്ങോട്ട് വന്നത് " അവളുടെ സംസാരം കേട്ട് ഞങ്ങൾ ഒര് പോലെ ഞെട്ടി അപ്പോഴേക്ക് അവന് ഒര് കോൾ വന്നു " ശരിക്കും നോക്കിയൊ ഇല്ലന്ന് ഉറപ്പാണൊ ആ '... ശരി" സായി ഞങ്ങളെ നേർക്ക് തിരിഞ്ഞ് പറഞ്ഞു "ഇവിടെ പുതുതായി ജോലിക്ക് വന്ന രണ്ട് പേര് നമ്മുടെ ആളാണ് ഇവിടെ ആരെയും കാണുന്നില്ലന്നാണ് പറഞ്ഞത് എന്നാൽ ശരി നിങ്ങൾ കിടന്നൊ പക്ഷെ അവൾ അവനെ വിട്ടില്ല അപ്പോൾ എനിക്കും ഒരു ഭയം തോന്നിയത് കൊണ്ട് ഞാനും ഒന്നും എതിർത്തില്ല എനിക്ക് ഇപ്പോൾ എന്തിനേക്കാളും വലുത് അവളാണ് അവൻ അവിടെ തന്നെ കിടന്നു അവൾ ഒരു പാട് പറഞ്ഞെങ്കിലും അവൻ താഴെ ബെഡ്ഷീറ്റ് വിരിച്ച് കിടന്നു പക്ഷെ ഉറക്കം മൂന്ന് പേരുടെ അയലത്ത് വന്നില്ല അങ്ങനെ എങ്ങനെ ഒക്കെയൊ ഉറങ്ങി ~~~~~~~~~~~~~ രാവിലെ വാതിൽ ചവിട്ടി പൊളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് പെണ്ണിനെ നോക്കുമ്പോൾ കെട്ടിപിടിച്ച് കടക്കാണ് താഴെ സായിയാണെങ്കിലൊ ഒന്നും അറിഞ്ഞിട്ട് പോലുമില്ല ഞാൻ വേഗം രണ്ടിനെയും പിടിച്ച് എഴുന്നേൽപിച്ചു അവളാണെങ്കിൽ ഉറക്ക പിച്ചിൽ എന്തല്ലൊ പറഞ്ഞ് വീണ്ടും കടന്നു വാതിലിന്റെ ലോക്ക് പൊളിച്ച് അകത്ത് കേ രുമെന്നായപ്പോൾ ഞാൻ അവിടെ കിടന്ന വെള്ളം തല വഴി ഒഴിച്ചു അവളെ ഒന്ന് ശരിയാക്കി ഞാൻ വാതിൽ തുറന്നു പുറത്ത് ആഫുൾ ഫെമിലിയും ഹാജറായിട്ടുണ്ട് ഞങ്ങളെ മൂന്ന് പേരേയും കണ്ട് അവരുടെ കിളി പോയി നിൽകാണ് അപ്പോഴാണ് ഉമ്മമ്മയുടെ ചോദ്യം " നിങ്ങൾ മൂന്ന് പേരുമീ റൂമിലാണൊ കിടന്നത് " എന്നിട്ട് സായിയെ കുറിച്ച് നോക്കിയിട്ട് ഒര് ചോദ്യം ഇവർ കൊ നാണം ഇല്ല നിന്റെ വേഷവും പെരുമാറ്റവും കണ്ട് നിനക്ക് ആ പറഞ്ഞ സാധനം ഉണ്ടെന്നാ ഞാൻ കരുതിയെ സായി: ഏ.... ഏയ് .. അല്ല ഞാനിവരെ വിളിക്കാൻ വന്നതാണ്" ഉമ്മമ്മ : വിളിക്കാനൊ അതിന് ഇത് നിനക്ക് തന്ന മുറിയില്ലെ അതിന്റെ ഇടക്ക് കേ രി ഞാൻ ' പറഞ്ഞു "ഞ... ഞങ്ങൾ നേരത്തെ എഴുന്നേറ്റതാണ് എന്നിട്ട് ഇവളെ എന്താ പറയണ്ടെന്നും കരുതി നിൽക്കുമ്പോഴാണ് ഉമ്മ മ്മ അവളോട് ചോദിച്ചത് നീയെന്താ ഇങ്ങനെ നനഞ്ഞത് 'അവൾ പറഞ്ഞു അത് ഞാൻ കുളിക്കലായിരുന്നു കുളിക്കാൻ അവിടെ ബാത്റൂമിൽ എന്താ വെള്ളമില്ലെ ഞാൻ ഇടക്ക് കേറി പറഞ്ഞു അവിടെ ഞാൻ കയറിയപ്പോൾ അവളിങ്ങ് വന്നു അവളെ തിരക്കി ഞാൻ വന്നു ഞങ്ങളെ തിരക്കി ഇവനും വന്നു ശരിക്കും ഇത് കേട്ടാണ് എല്ലാരുടെയും കിളികൾ പറന്ന് പോയത് അത് കൊണ്ടെന്താ എല്ലാം കൂടി അപ്രത്യക്ഷമായി ഫ്രഷായി പള്ളിയിൽ പോയി നിസ്കരിച്ചു ചായയും കുടിച്ച് എല്ലാരും കൂടി കത്തിയടിച്ചിരുന്നു അപ്പോഴാണ് അവളുടെ വല്യ കാർനോറുടെ ഫോൺ അടിച്ചത് അപ്പോഴാണ് പറഞ്ഞത് ഉപ്പാപ്പ വരുന്നുണ്ട് കൂടെ അവളുടെ ബാഗ്ലൂര് പഠിക്കാൻ പോയ മകളും മകനും വരുന്നുണ്ടെന്ന് ****************** പിന്നെ ഫുഡും കഴിച്ച് മുറിയിൽ പോയി അപ്പോഴാണ് സായി താഴേക്ക് പോവാൻ പറഞ്ഞത് പോയി നോക്കുമ്പോൾ ഒരു പുറം മൊത്തം തുറന്ന ജീപ്പ് ഡ്രൈവിംഗ് സീറ്റിൽ കാമറ കഴുത്തിലിട്ട് സായിയും ജീപ്പും ചാരി നിന്ന്എന്നോട് കയറാൻ പറഞ്ഞു ഞാൻ സന്തോഷത്തോടെ ഓടിച്ചെന്നു ഞാൻ ചോദിച്ചു "ഉമ്മ മ്മയോട് ചോദിക്കട്ടെ " "അതൊക്കെ എപ്പൊഴേ ചോദിച്ചു നീ കേറി വാ " ഞാൻഫ്രൻഡിൽ അവരുടെ ഇടയിൽ ഇരുന്നു യാത്ര തുടർന്നു കോഴിക്കോട് മൊത്തം ചുറ്റിക്കറങ്ങി കുറേ ഫോട്ടോ എടുത്തു ഫ്രൻ സിനും വാപ്പയ്ക്കും ഉമ്മിക്കും വീഡിയൊ കോൾ വിളിച്ചു സംസാരിച്ചു ഇക്കയുടെ കയ്യും പിടിച്ച് കടൽതീരത്തൂടെ നടന്നു അങ്ങനെ സന്തോഷത്തോടെ രാത്രിയായപ്പോൾ ഞങ്ങൾ കളരി മുറ്റത്തേക്ക് തിരിച്ചു (തുടരും) *💝ഖൽബിൽ ഒരിടം💝* *part 33* *✒ sami* ഞങ്ങൾ ഗേറ്റ് കടന്നതും മുറ്റം നിറയെ കാറുകൾ അത് കണ്ട് ഞാനവളോട് ചോദിച്ചു "ഡീ നിന്റെ ഉമ്മൂമ്മ വടിയായ " അതിന് രൂക്ഷമായി എന്നെ നോക്കി "ദേ .... എന്നെ ദേശ്യം പിടിപ്പിക്കല്ലെ " ഇത് കേട്ട് സായി പറഞ്ഞു ഡാ വിട്ടേക്ക് " ആദ്യം ഇതെന്താന്ന് നോക്കട്ടെ " അപ്പോഴേക്ക് പ്രായം ഉള്ള ഒരാൾ ഒട്ടാവന്നു നമ്മുടെ വീട്ടിലെ കാര്യസ്ഥനാണ് കാദർക്ക "നിങ്ങൾ വന്നൊ എന്താ വൈകിയെ മോളെ ഉപ്പാപ്പ വന്നിട്ടുണ്ട് പിന്നെ വല്ലിക്കയുടെ മക്കളും ചെറിക്കയുടെ ഫാമിലിയും എല്ലാം ഉണ്ട് വേഗം വാ... ഈ വല്ലിക്കയും ചെറിയിക്കയും ഇവളുടെ കാർണോരമാരാണ് ഞങ്ങൾ മൂന്ന് പേരും സിറ്റഔട്ടിൽ നോക്കി ഉമ്മമ്മ ഇല്ല ഭാഗ്യം ഇന്നലെ ഡ്രസ്സിനെ പറ്റി പറഞ്ഞതിന്റെ ബാക്കി കിട്ടിയേനെ ഞങ്ങൾ ചിരിച്ച് കൊണ്ട് പോവുമ്പോഴാണ് സായി മുകളിൽ ബാൽ കണിയിൽ നോക്കി പറഞ്ഞത് "ഡാ :..റിച്ചൂ പച്ചമഞ്ഞ റോസ് എല്ലാം കൂടെ വെട്ടിതിളങ്ങാണല്ല" ഞങ്ങൾ നോക്കിയപ്പോൾ കുറച്ച് പെൺ പിള്ളേർ നിന്ന് സംസാരിക്കലാണ് ഇത് കണ്ട ആമി കലി തുള്ളി ഡാ....മരപ്പട്ടീ'' .... കോഴി സായീ.... എന്റെ ഫാത്തീനെ നോക്കി സെറ്റാക്കും മുന്നെ തേക്കാൻ നിന്നാലെ ഞാൻ നിന്നെ ഉണ്ടല്ലൊ".. ഹും " "അയ്യേ... ആ മി പിണങ്ങിയൊ ഇക്ക ഒരു തമാശ പറഞ്ഞതല്ല " "അയ്യേ... സായി നീ ഇവളെ എന്തിനാ പേടി ക്കുന്നെ നമുക്ക് പൊളിക്കാ മുത്തെ" ഛെii ഇത് അറിഞ്ഞെങ്കിൽ നേരത്തെവരായിരുന്നു അവര് ഒന്നും പോവാതിരുന്നാൽ മതിയായിരുന്നു":.. ഞാനിത്രയും പറഞ്ഞതും പെണ്ണിന്റെ മുഖം കടന്നൽ കുത്തിയ പോലായിട്ടുണ്ട് പുറത്ത് അവളുടെ ഇക്കമാരും ഉപ്പാപ്പയും ഉണ്ട് ഞങ്ങളെ കണ്ടതും അവര് സ്നേഹിക്കലും കെട്ടിപ്പിടിയും ഒന്നും പറയണ്ട പക്ഷെ ഇതിനിടയിൽ ഞാൻ നോക്കിയത് ഉമ്മമ്മ വരുന്നുണ്ടൊന്നാണ് "പടച്ചോനെ അറക്കൽ രാജ്ഞി വരുന്നുണ്ട് സായി.... ഞാൻ മുങ്ങാണ് ബാക്കി നി ചെയ്യണമെന്നു പറഞ്ഞ് ഞാൻ മുകളിലേക്ക് ഓടിയപ്പോഴാണ് മുന്നിൽ നമ്മുടെ പെൺപട അവരോട് ഇത്തിരി തിരക്കാണെന്നും പറഞ്ഞ് മുറിയിലേക്ക് ഓടിവേഗം ഡ്രസ്സ് മാറി ഒര് ദീർഘ ശ്വാസം വിട്ട് തിരിഞ്ഞപ്പോഴേക്ക് അവര് വന്നു ഞങ്ങൾ മൂന്ന് പേരും ഫ്രഷായി പുറത്ത് ഇറങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത് മുടിയൊകെ നീട്ടി വളർത്തി കഴുത്തിലും കയ്യിലും കുറെ ചെയിനും ഇട്ട് ഒരു ട്രൗസറും ഇട്ട് ഹെഡ് ഫോണിൽ പാട്ടും കേട്ട് വരുന്ന ഒരു ഫ്രീക്കൽ ആമി: "സായി' റിച്ചൂ ഇതെന്ത് കോലമാണെടാ..." സായി: " ഇത് വഴി തെറ്റി വന്നതാണൊ " ആമി: ആവാനാ സാധ്യത ഇവനെ നിന്റെ ഉമ്മമ്മ കണ്ടില്ലന്ന് തോന്നുന്നു അപ്പോഴേക്ക് അവൻ നമ്മുടെ അടുത്തെത്തി പരിചയപ്പെട്ടപ്പോൾ മനസ്സിലായി ഇതാണ് ബാഗ്ലൂരിൽ നിന്ന് ലാന്റ്‌ ചെയ്ത മൊതൽ എന്ന് പേര് അഷ്ഫഖ് കോലം പോലല്ല ആൾ പാവാണ് അവൻ പോയതും അവളെന്നെ നോക്കി ഹലാക്കിന്റെ ചിരി "എന്താടി ഇത്ര ചിരിക്കാൻ " "നേരത്തെ ഡ്ര്രസ്സ് മാറാൻ ഓടിയ ഓട്ടം ഓർത്ത് ചിരിച്ചതാണ് " ഞാൻ ആ ഓട്ടം ഒളിമ്പിക്സിൽ ഓടിയാൽ സ്വർണം കിട്ടും പക്ഷെ ഇവനെ കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം ഉറപ്പായത് അവർക്ക് എന്നോട് എന്തൊ ... മുൻവൈരാഗ്യം ഇല്ലേന്ന് " നീ പോയെ.... " അപ്പോഴാണ് നേരത്തെ കണ്ട ചെല്ലക്കിളികൾ അടുത്തേക്ക് വന്നത് എല്ലാം നല്ല മൊഞ്ചത്തികൾ നമ്മളെ പെണ്ണിന്റെ അത്ര പോര ഹായ് " " ഞങ്ങളും കൊടുത്തു ഒരു ഹായ് അവർ മൂന്ന് പേരും ഇക്കമാരുടെ മക്കളാണ് ഷഹാന സുമീന സുഫീന ഞങ്ങൾ പരിചയപ്പെട്ടു അതിൽ നമ്മുടെ ബാഗ്ലൂർകാരി ഷഹാനക്ക് നമ്മളോട് ഇത്തിരി ഇളക്കം അത് കണ്ട് ഞമ്മടെ ബീവി യുടെ മുഖം വീർത്ത് വന്നിട്ടുണ്ട് അതിനിടക്ക് അവളെ ഒടുക്കത്തെ കമന്റും റിഹാൻ തനിക്ക് ഏത് വേഷവും നന്നായി ചേരും നേരത്തെ കണ്ടതിനേക്കാളും ഹാർസം ഇപ്പോഴാണ് "എനിക്ക് ഈ ഡ്രസ്സ് അത്ര കംഫേർട്ടല്ല ഞാൻ ഇങ്ങനുള്ള ട്രസ്സ് ഇടാറില്ല " " പക്ഷെ എനിക്ക് ഇത് ഒത്തിരി ഇഷ്ടായി " ഞാനവളെ ഇടംകണ്ണിട്ട് ഒരിക്കൽ നോക്കിയതെ ഉള്ളൂ അത്രക്ക് മാരകമായിരുന്നു അവളുടെ ഭാവം സായിയാണെങ്കിലൊ ചിരി കൺട്രോൾ ചെയ്യാൻ പാട് പെടാണ് പെട്ടന്നാണ് അവളെന്റെ കയ്യിൽ പിടിച്ച് പറഞ്ഞത് " എന്റെ ഭർത്താവായോണ്ട് പറയുന്നതാണെന്ന് കരുതരുത് ഇക്ക ഏത് ട്രസ്സിലും ഒടുക്കത്തെ മൊഞ്ചാണ് ..... പിന്നെ എനിക്കും ഇത് വളരെ ഇഷ്ടായി ഞാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് ഇട്ടതും " ഷഹാന: "വാട്ട്.... ഇതാണൊ തന്റെ ഹസ് iii " ആമി: അതെ എന്തെ " അതാണ് കാര്യം ഹസ്ബന്റ്മാറി പോയതാണ് നേരത്തെ അവര് ഒരുമിച്ച് വരുന്ന കണ്ട് തെറ്റ്ന്ധരിച്ചതാണ് പിന്നെ ഞങ്ങൾ ഒരു പാട് സംസാരിച്ചു തമാശയും അടിയും ഇടിയുമായി നേരം വൈകി അവൾ ഇപ്പോൾ നല്ല ഹാപ്പിയാണ് ഇപ്പോൾ എനിക്കും സംശയമാണ് ഇവരാണൊ മരണത്തിന് ഉത്തരവാധികളെന്ന് സ്നേഹം കണ്ടാൽ തോന്നില്ല പക്ഷെ സായി ഇപ്പോഴും അന്വേഷണത്തിലാണ് ഉമ്മമ്മ വന്ന് എല്ലാരും കിടക്കാൻ പറഞ്ഞ് സഭ പിരിച്ച് വിട്ടപ്പോഴാണ് ഞങ്ങൾ ഓരോ മുറിയിൽ പോയത് മുറിയിൽ കയറിയതും കരണ്ട് പോയി ഞാൻ വേഗം ജനൽ തുറന്നു താഴെ നോക്കിയപ്പോൾ പലരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന കണ്ടു ചെറിയ പേടി തോന്നി അവളെ നോക്കിയപ്പോൾ ഫ്രഷാവാൻ പോയിരിക്കയാണ് ഞാൻ സായിയെ വിളിക്കാൻ നോക്കുമ്പോൾ സായി ഇങ്ങോട്ട് വിളിച്ചു "ഹലോ സായി" "റിച്ചു അവളെ പുറത്തേക്ക് ഇറക്കണ്ട ആര് വന്ന് വിളിച്ചാലും കതകും തുറക്കരുത്" " എന്തെടാ... പ്രശനം" " ഒര് പ്രശനവും ആവാതിരിക്കാനാണ് പറയുന്നത് ഞാൻ ഒര് സ്ഥലം വരെ പോവാണ് " " ഈ രാത്രി എവിടെ പോവാണ് " " അത് .. അതന്റെ ഡ്യൂട്ടിയുടെ ഭാഗമായിട്ട് പോവാണ് അവളെവിടെ " " ബാത്റൂമിലാണ്" " എന്നാ ശരി അവളോട് പറയണ്ട എന്ത് ഉണ്ടെങ്കിലും വിളിക്കണം പേടിക്കണ്ട അവിടെ ആളുണ്ട് " "മം ... ശരി" അപ്പോഴേക്ക് കരണ്ട് വന്നു അവൾ കുളി കഴിഞ്ഞ് ഇറങ്ങിയതും ചോദിച്ചു "ആരാണ് വിളച്ചത് " " അത് സാ.. അല്ല എന്റെ ഫ്രൻഡാണ് " "എന്താ കള്ള ലക്ഷണം വിളിച്ച ഫ്രൻഡ് ഗേൾഫ്രൻഡാണൊ " "ഒര് പിങ്ക് കളർ ഗൗണും ഇട്ട് നനഞ്ഞ മുടി കണ്ണാടി നോക്കി തോർത്തി കൊണ്ട് അവൾ പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി തന്നെ നിൽകായിരുന്നു അവൾ ആ ചോദ്യം വിണ്ടുo ചോദിച്ചപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് തന്നെ ഞാൻ പിന്നിലൂടെ അവളെ ചേർത്ത് നിർത്തി ആ കവിളിൽ ഒരു ചുമ്പനം നൽകി ആ കാതിൽ പറഞ്ഞു " നിന്നെ പോലൊരു ഇത്രേം സുന്തരി ബീവിയുണ്ടാവുമ്പോൾ എനിക്കെന്തിനാ വേറെ ഒരു ഗേൾ ഫ്രൻഡ് " എന്നിട്ടവളെ എന്റെ അഭിമുഖമായി നിർത്തി അവളുടെ മുഖം കയ്യിൽ കോരിയെടുത്തു ആ കണ്ണിലും കവിളിലും ചുണ്ടിലും എന്റെ അധരം പതിഞ്ഞു അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു അവൾ എന്റെ നെഞ്ചിലേക്ക് മുഖം മൊത്തി ഞാൻ അവളെ ചേർത്തു പിടിച്ചു അവളെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു പക്ഷെ മനസ്സിൽ വല്ലാത്ത ഭയം ഒന്നും പറയാതെ സായി പോയതെവിടെയായിരിക്കും ഇവൾ അറി യരുത് എന്ന് പറഞ്ഞപ്പോൾ എന്തൊ പ്രശനമാണ് മനസ്സ് എന്റെ പിടി വിട്ട് യാത്രയിലാണ് അത് മനസ്സിലായപോലെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവൾ ചോദിച്ചു "എന്തെങ്കിലും പ്രശ്നമുണ്ടാ,, "ഏയ് ഒന്നുമില്ല നമുക്ക് കിടന്നാലൊ" "മ്.. മം" ~~~~~~~~~~~~~~ റിച്ചുവും ആമിയുംഅവരെ മുറിയിൽ കയറിയ ശേഷം കോൾ ചെയ്യാൻ ബാൽ കണിയിൽ പോയപ്പോഴാണ് ബാക്കിൽ ഒരു വണ്ടി വന്ന് പോവുന്നത് കണ്ടത് ഞാൻ വേഗം താഴെയുള്ളവർക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോഴേക്ക് കരണ്ട് പോയി ഞാൻ വേഗം മുഖം മറച്ച് ബാക്ക് ഭാഗത്തേക്ക് ഓടി അപ്പോഴാണ് ആരോ മുകളിലേക് കയറാൻ നോകുന്നത് കണ്ടത് ഞങ്ങളെ കണ്ടതും അവൻ ഇറങ്ങി ഓടി സദീശ് നെ അവിടെ നിർത്തി ഞങ്ങൾ പിന്നാലെ പോയെങ്കിലും അവൻ ഒരു കാറിൽ രക്ഷപ്പെട്ടു പിന്നാലെ കുറേ പോയെങ്കിലും അവനെ കിട്ടിയില്ല അതിനിടക്ക് ഞാൻ റിച്ചൂ നെ വിളിച്ചിരുന്നു മനസ്സിൽ വീണ്ടും സംശയം കൂടി ശത്രു പുറത്തുള്ള ആളാണ് പക്ഷെ ഇവിടെ ആരുമായൊ നല്ല ബന്ധമുണ്ട് അല്ലാതെ കൃത്യമായി ആ മുറി എങ്ങനെ മനസ്സിലാക്കി ആരായിരിക്കും അത് ആമി ഇവിടെ ഒരിക്കലും സേഫല്ല തിരിച്ചയച്ചാൽ അവനവിടെയും വരും ഇവിടെ നിന്ന് കണ്ടത്താൻ എളുപ്പമാണ് എത്രയും പെട്ടന്ന് അവനെ കണ്ടത്താനുള്ള വഴി കാണണം അങ്ങനെ പല കണക്കുട്ടലുകളും ഒടുവിൽ നല്ല തീരുമാനവും എടുത്ത് ഉറക്കിലേക്ക് ഞാൻ വീണു രാവിലെ എഴുന്നേറ്റ് ഞാൻ ഉപ്പാപ്പയുടെ മുറിയിലേക്ക് പോയി (തുടരും) 💝 ഖൽബിൽ ഒരിടം💝 part 34 ✒ Sami രാവിലെ ഞാനെഴുന്നേൽകും മുമ്പ് അവൾ എഴുന്നേറ്റിരുന്നു ഫ്രഷായി വന്ന് എന്നെ ഒന്ന് തലോടി നെറ്റിയിൽ ഒര് മുത്തം തന്ന് എന്നെ വിളിച്ചുണർത്താൻ വേണ്ടി അവൾ വരുന്ന കണ്ട്ഞാൻ കണ്ണ് പൂട്ടിക്കിടന്നു കുറച്ച് കഴിഞ്ഞ് ഒച്ചയും അനക്കവും കേൾക്കാതായപ്പോൾ ഞാൻ ഒന്ന് ഒളികണ്ണിട്ടവളെ നോക്കിയപ്പോൾ അവൾ കയ്കെട്ടിമേശ ചാരി നിന്ന് ചിരിക്കുന്നു " എഴുന്നേറ്റ് .....പോര്.."...... ഞാൻ ബാത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ എണിറ്റത് കണ്ടതാണ് പിന്നെ അഭിനയിച്ച് ഓസ്കാറ് വാങ്ങുന്നത് കാണാൻ നിന്നതാണ് " ഞാനൊരു ബ്ലിഞ്ജിയ ചിരി പാസാക്കി അവളോട് ചോദിച്ചു "കണ്ടല്ലെ..... " " മ് .....കണ്ടു... കണ്ടു എനിക്കറിയാം .... നിങ്ങടെ മനസ്സിലിരിപ്പ് എന്താണെന്ന് " "അത് ശരി നിനക്ക് മനസ്സിലായെങ്കിൽ ഇങ്ങ് തന്നേക്ക് " ഇതും പറഞ്ഞ് ഞാനവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി " എ.... എ. ന്ത് " അവൾ പരുങ്ങുന്ന കണ്ടപ്പോൾ ഞാനവളുടെ ഷോർഡറിൽ കയ് വച്ച് പറഞ്ഞു "മനസ്സിലായില്ലേ.... എന്നാൽ ശരി മോൾ തരണ്ട ഇക്ക എടുത്തോളാം" അവളിലേക്ക് മുഖമടുപ്പിച്ചതും വാതിലിൽ ബാന്റടി തുടങ്ങി കിട്ടിയ ഗ്യാപ്പിൽ അവൾ കതക് തുറന്നപ്പോൾ അവളുടെ വല്ലിക്കാന്റെ ഭാര്യ യാ ണ് എല്ലാവരും താഴെ പള്ളിൽ പോവാൻ കാത്തു നിൽക്കുന്നുണ്ട് വിളിച്ചതാണ് പിന്നെ ഞാനും സായിയും പള്ളിൽ പോയി വന്നു ചായ കുടിച്ചു അപ്പോഴാണ് സായി എന്നെ ബാൽ കണിയിലേക്ക് വിളിച്ചത് അവൻ ഇന്നലെയുണ്ടായ കാര്യങ്ങൾ പറഞ്ഞതും മനസ്സിൽ ഒരിടി വെട്ടിയ ഫിലായിരുന്നു ഞാനവനോട് പറഞ്ഞു " ഞങ്ങൾക് തിരിച്ച് പോയാലൊ സായി" "എന്തായിത് റിച്ചൂ ഇത്രയും ആയില്ലെ എനിക്ക് ചില സംശയം ഉണ്ട് അത് മനസ്സിലാക്കിയാൽ നമുക്ക് കാര്യം എളുപ്പായി " " അത്രയും നിന്നാൽ എനിക്കെന്റെ പെണ്ണ് ..... " " ഒന്നും പറ്റില്ല ഞാനടക്കം അഞ്ച് പോലീസുകാരിവിടെയുണ്ട് പിന്നെ നീ എന്തിന് പേടിക്കണം" " അത്... പിന്നെ " " പിന്നെ ഞാനിവിടെ ഒരു പാർട്ടി പ്ലാൻ ചെയ്യാണ് അതിന് വേണ്ടി ഞാൻ കരുക്കൾ നീക്കി ഈ ഫാമിലിയിലെ മൊത്തം 'മെമ്പേസിനെ ഉൾക്കൊള്ളിക്കണം" "സായി അത് റിസ്കല്ലെ " " ആ റിസ്കാണ് ഞങ്ങളുടെ കേസിന്റെ വഴിത്തിരിവ് നിന്റെ ഫാമിലിയും ഫ്രൻസിനേയും വിളിക്കണം" അപ്പോഴാണ് അവിടെക്ക് ആമി വന്നത് "ഇവിടെ എന്താണ് ഒരു ചർച്ച " "ഹാ... വന്നല്ലൊ എന്റെ പ്രിയ പത്നി " " എന്നാൽ പിന്നെ ഞാനങ്ങോട്ട് പോവാം റച്ചു നിങ്ങൾ സംസാരിക്ക്" " വളരെ നന്ദി " അവൻ പോയതും അവളും ഞാനും കത്തിയടിച്ചു നിന്നു അപ്പോഴേക്ക് സായി പാർട്ടിയുടെ കാര്യങ്ങൾ ശരിയാക്കി നാളെ രാത്രിയാണ് പാർട്ടി പിന്നെ എല്ലാവരെയും വിളിച്ചു ശഫി ജാബി, എല്ലാവരും നാളെ രാവിലെ എത്തും ഇവിടെ ഇപ്പോൾ തന്നെ ഒരു പടക്കുള്ള ആളുണ്ട് അദ്യം ഈ ഭ ഹ ളങ്ങൾ എനിക്ക് അരോചകമായിരുന്നെങ്കി ലും ഇപ്പോൾ ഞാനുമത് ഇഷ്ടപ്പെട്ട് തുടങ്ങി രാത്രി അവൾ ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല ഇന്നലെ സമ്പവിച്ച കാര്യങ്ങളും നാളത്തെ പാർട്ടിയും കൂടി ആലോചിച്ച് മനസ്സ് കടന്ന് പിടക്കാണ് ഞാൻ ഉറങ്ങികിടക്കുന്ന അവളെ നോക്കി ആ കയ് എന്റെ കയ്ക്കുള്ളിലാക്കി പിടിച്ചു " ആ മി:.. എന്റെ ജീവൻ പോയാലും നിനക്ക് ഒന്നും സമ്പ വിക്കില്ല ഇത് എന്റെ വാക്കാണ് " നേരം വെളുത്തത് മുതൽ കളരി മുറ്റം വിവാഹത്തിനന്ന പോലെ തിരക്കാണ് കുറച്ച് കഴിഞ്ഞ് വാപ്പയും ഷഫി യും ജാബിയും വന്നു ഉമ്മിക്ക് വയ്യാത്തത് കൊണ്ട് വന്നില്ല അവർക്ക് നല്ല സ്വികരണമായിരുന്നു ഞങ്ങൾ എല്ലാവരും സംസാരിച്ചിരിക്കുമ്പോഴാണ് ഉള്ളിൽ നിന്ന് നിലവിളി കേട്ടത് ഞാനും സായിയും ഓടിച്ചെന്നപ്പോൾ ആമി മുറിയിൽ വീണ് കിടക്കുന്നു ഞാനവളെ കോരി എടുത്ത് ബെഡിൽ കിടത്തി അവിടെ വല്യമ്മായിയാണ് ഉള്ളത് അവർ പരിഭ്രമത്തോടെ പറഞ്ഞു "ഞ...ഞാൻ ഇവളെ കാണാഞ്ഞിട്ട് വന്നതാണ് അ ... അപ്പോഴാണ് വീണത് കണ്ടത് " അപ്പോഴേക്ക് വെള്ളം കൊണ്ട് വന്ന് മുഖത്ത് തെളിച്ചു പക്ഷെ സായിയുടെ മുഖത്ത് ചെറിയ പുഞ്ചിരി ഞാൻ കണ്ടു അവൻ കണ്ണ് കൊണ്ട് സാരില്ലന്ന് പറഞ്ഞു അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി വാപ്പയുൾപെടെ എല്ലാരും ടെൻഷനിലാണ് സായി എന്റെ ചെവിയിൽ പറഞ്ഞു "റിച്ചൂ ഞങ്ങളുടെ വഴി എളുപ്പമാകും ഒന്നും പ്രശനമാക്കണ്ട " പിന്നെ ഓരോരുത്തരും കാര്യം അന്വേഷിക്കലും തിരക്കുമാണ് അപ്പോഴാണ് അവൾ പറഞ്ഞത് " ഞാൻ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ഒന്ന് തെന്നിവീണതാണ് " " ഇനി എല്ലാരും പോയ്ക്കോളൂ അവ ളൊന്ന് കിടന്നോട്ടെ " എല്ലാരും പോയതും ഞാൻ മുറിലോക്ക് ചെയ്തു സായിയെ വിളിച്ചു (തുടരും) 💝 ഖൽബിൽ ഒരിടം💝 Part 35 ✒ Sami സായിയെ വിളിച്ചപ്പോൾ പറഞ്ഞ കാര്യം കേട്ട് ഞാൻ ഷോക്കായി "റിച്ചൂ നമ്മൾ കരുതുന്നതിലും ശക്തനാണ് ശത്രു അതും കള്ളൻ ഈ കപ്പലിൽ തന്നെ ഉണ്ട് ഇപ്പോൾ നമ്മൾ പ്രതികരിച്ചിരുന്നെങ്കിൽ അത് അവരുടെ വിജയമാണ് " അപ്പോൾ സായി പറഞ്ഞ് വരുന്നത് അവര് എറിഞ്ഞ് നോക്കിയതാണെന്നാണൊ " "മ്... അതെ നീ പേടികേണ്ട ഞാനെവിടെയാണെങ്കിലും എന്റെ കണ്ണ് ആമിയിലുണ്ടാവും " അതെങ്ങനെ " അതൊക്കെയുണ്ട് നീ ഇപ്പോൾ ഇത്രയും മനസ്സിലാക്ക് ബാക്കി നിനക്ക് വഴിയേ മനസ്സിലാവും പിന്നെ, ... ഇന്ന് നൈറ്റ് പാർട്ടി കഴിഞ്ഞാൽ നാളെ നമുക്ക് പോവാം " "അപ്പോൾ നമ്മുടെ ലക്ഷ്യമൊ....?" അതും ലക്ഷ്യത്തിന്റെ ഭാഗമാണ് ' എന്നാ ശരി അവളെ ക്ഷീണം മാറിയിട്ട് താഴേക്ക് വാ..." ഞാനവളുടെ അടുത്തിരുന്ന് തലയിൽ തലോടി "ആമി നീ ഒകെയാണൊ " അവളെന്നെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു "ഇക്ക എന്റെ കൂടെ ഇങ്ങനെയുണ്ടെങ്കിൽ എനിക്ക് ഒരു പ്രഷ്നവുമില്ല" ഞാനൊന്ന് ചിരിച്ച് പറഞ്ഞു എനിക്ക് എപ്പോഴും ഇങ്ങനെ ഇരിക്കാൻ ആഗ്രഹമുണ്ട് പക്ഷെ എല്ലാരും താഴെ വൈറ്റ് ചെയ്യുന്നുണ്ട് നമുക്ക് ഈ പാർട്ടി കഴിഞ്ഞിട്ട് ഒന്നിച്ച് ഇരിക്കലല്ല വേറെയും പ്ലാനുണ്ട് ഇത് പറഞ്ഞ് കഴിയലും അവൾ പില്ലോ എടുത്ത് പിറകെ വന്നു ഞാൻ കതക് തുറന്ന് പുറത്തേക്ക്ഓടി തിരിഞ്ഞ് നോക്കിയപ്പോൾ അവൾ ചിരിക്കലാണ് അത് കണ്ട ഞാൻ കയ്കൊണ്ട് അപ്പോ ഓകെയല്ലെന്ന് ചോദിച്ചതും അവൾ കതകടച്ചു ഞാൻ താഴേക്ക് പോയി എന്റെ മു ഖത്തെ പുഞ്ചിരി കണ്ട് ഷഫി യും ജാബിയും ഒന്ന് ആക്കി ചിരിച്ചു ഞാൻ തിരിച്ചും "**************** ഇക്ക പോയതും ഞാൻ ഇക്ക പറഞ്ഞത് ഓർത്ത് ചിരിച്ചു പിന്നെ നന്നായി ഒരുങ്ങി താഴെ ഇറങ്ങി കുറച്ച് സമയം വാപ്പയുടെ കൂടെ നിന്നു ഒരു പാട് ആളുകൾ വന്നിട്ടുണ്ട് എല്ലാവരും എന്നെ പരിചയപ്പെടലും ഒക്കെയായി ചടച്ച് ഇരിക്കുമ്പോഴാണ് ഇക്കയും ഫ്രൻസും മേലേക്ക് പോവുന്നത് കണ്ടത് എന്നെ കണ്ടതും ഇക്ക കണ്ണെടുക്കാതെ നോക്കി നിൽകാണ് പിന്നെ ശഫി തട്ടിയപ്പോഴാണ് ബോധം വന്നത് അവരോട് ഇപ്പം വരാന്ന് പറഞ്ഞ് എന്റെ കയ്പിടിച്ച് അടുത്തുള്ള മുറിയിൽ കയറി കണ്ടാൽ തന്നെ അറിയാം ഉമ്മമ്മന്റ മുറിയാണെന്ന് "ഇക്ക ....വിട്.. " എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ ദേ ...... ഉമ്മമ്മ വരും കെട്ടൊ..." " വന്നാൽ എനിക്കെന്താ ഞാനെന്റെ ഭാര്യയുടെ കൂടയല്ലെ " " സമ്മതിച്ചു .... എന്തിനാ ഇപ്പോൾ വന്നത്" ഇക്ക ഒരു കള്ള ചിരിയും ചിരിച്ച് എന്നെ വലിച്ച് നെഞ്ചോട് ചേർത്ത് കാതോരം പറഞ്ഞു " ഇത്രയും മൊഞ്ചത്തിയായി എന്റെ പെണ്ണിങ്ങനെ നിൽക്കുമ്പോൾ എനിക്കൊരു സമ്മാനം തരാൻ തോന്നി " ഞാൻ എന്തെങ്കിലും പറയും മുമ്പ് എന്റെ അധരങ്ങൾ കവർന്നിരുന്നു ഞാൻ ഷോക്കടിച്ച കാക്കയെ പോലെയായിന്ന് പറഞ്ഞാൽ മതിയല്ലൊ പക്ഷെ അറിയാതെ ഞാനും അതിലലിഞ്ഞ് പോയി പുറകിൽ നിന്ന് ഒരു കൂട്ട ചിരി കേട്ട് നോക്കിയപ്പോൾ രണ്ട് അമ്മായി മാരാണ് ഞാനാകെ ചമ്മിനാറി അവരെ നോകാതെ താഴോട്ട് നോക്കി നിന്നു അവര് രണ്ടാളും നമ്മളെ ഇട്ട് വാരാണ് "രണ്ടാൾക്കും റൂമ് മാറിയതാണൊ " " അവളുടെ നാണം കണ്ടില്ലെ " അപ്പോഴാണ് ഇക്കയുടെ മറുപടി " ശരിയാ... അമ്മായി അവൾക്ക് ഭയങ്കര നാണം അതൊന്ന് മാറ്റാൻ നിന്നതാണ്" അതും പറഞ്ഞ് എന്നെ നോക്കി സൈറ്റടിച്ചിട്ട് പുറത്തേക്ക് പോയി ഞാൻ മെല്ലനെ പറഞ്ഞു " നാണം ഇല്ലാത്തവൻ " പിന്നെ വല്ലമ്മായി വിളിച്ച് എന്നെ ആർക്കൊക്കെയൊ പരിചയപ്പെടുത്തി ഇങ്ങനെ എല്ലാരെ മുന്നിലും നിന്ന് തന്നെ മടുപ്പായി ഇതൊക്കെ കാണുമ്പോൾ കല്യാണദിവസം ഓർത്ത് പോയി അപ്പോഴാണ് ഇക്കയെ ഓർത്തത് ഇക്കയൊക്കെ പുറത്താണ് പിന്നെ കണ്ടതെയില്ല ഇപ്പോൾ എനിക്കെന്തൊ ഇക്കയെ പിരിയാനെ പറ്റുന്നില്ല വല്ലാത്ത മിസ്സിംഗ് കുറച്ച് കുട്ടി പട്ടാളങ്ങളെ കണ്ട് സംസാരിച്ച് നിൽകുമ്പോഴാണ് വല്ലമ്മായി വന്നത് "മോൾ എത്ര സമയമായി നിൽക്കുന്നു മുറിയിൽ പോയി വിശ്രമിച്ചോ ഫുഡ് കഴിക്കാൻ ഞാൻ വിളിക്കാം" "ഞാൻ വേഗം മുറിയിലേക്ക് നടന്നു " ******************** അവളെ കാണാഞ്ഞിട്ട് വട്ട് പിടിച്ച പോലായി ഞാൻ സായിയോടും ശരിയോടും ഇപ്പം വരാന്ന് പറഞ്ഞ് ഉള്ളിൽ കയറി അവിടെയുള്ള പടയിൽ നമ്മടെ ബീവി ഉണ്ടൊന്ന് നോക്കുമ്പോഴാണ് അവളുടെ അമ്മായിയും വെറൊരാളും വന്നത് അയാളാണെങ്കിൽ കത്തിവെച്ച് കൊല്ലാണ് ഞാൻ അയാൾക്ക് മറുപടി കൊടുത്ത് അവളെ തിരയലാണ് അയാളിൽ നിന്ന് രക്ഷപെടാൻ വഴി ചിന്തിക്കുമ്പോഴാണ് പോയ അമ്മായി വന്നത് "നിങ്ങൾ ഇനിയും സംസാരം മതിയാക്കിയില്ലെ " ഞാൻ രക്ഷപ്പെടാൻ ചോദിച്ചു. " ആമിയെ കണ്ടിനൊ" " അവൾ മുകളിലേക്ക് പോയല്ലൊ" ഞാൻ സന്തോഷത്തോടെ മുറിയിൽ കയറിയപ്പോൾ ഇരുട്ടിൽ ജനൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽകുന്നു ഇവളെന്താ ഇരുട്ടിൽ നിക്കുന്നെ ഞാൻ പതിയെ അവളെ പിന്നിലെ പോയി ചേർത്ത് പിടിച്ച് അവളുടെ കവിളിൽ മുഖം ചേർത്തതും ഞാൻ ഞെട്ടി iii ,, " പിറകിൽ നോക്കിയതും കതക് തുറന്ന് വരുന്ന ആമിiii (തുടരും) *💝 ഖൽബിൽ ഒരിടം*💝 *Part: 36* *✒Sami* ആമിയെ കണ്ടും ഞെട്ടി തിരിഞ്ഞ് അവളിലുള്ള പിടിവിട്ടു മുഖത്തേക്ക് നോക്കി " ഷഹാന ,,,' നീയെന്താ ഇവിടെiii " " അ ... അത് - .... ഞ.... ഞാൻ ആമിയെ കാണാൻ വന്നതാണ് " അമിയെ നോക്കുമ്പോൾ കണ്ണ് നിറച്ച് ദയനീയമായി നോക്കി കൊണ്ട് കതക് പിടിച്ച് നിൽക്കുന്നു അത് കണ്ടതും ഞാനവളെ ചേർത്ത് പിടിച്ചു "സോറി ആമി ഞാൻ നീയാണെന്ന് കരുതിയാണ് അങ്ങനെ ചെയ്തത് " പെട്ടന്നവളുടെ മുഖത്ത് ദേശ്യം നിറഞ്ഞു എന്നെ തള്ളി മാറ്റി അലറി "വിടന്നെ "" തൊട്ട് പോകരുത് നിങ്ങൾ എന്നെ " " ആമി ..... പ്ലീസ്" എന്നെ ഒന്ന് മനസ്സിലാക്ക് എനിക്ക് പറയാനുള്ള കേൾക്ക് " "വേണ്ട നിങ്ങൾ ഒന്നും പറയണ്ട എനിക്കൊന്നും കേൾക്കയും വേണ്ട " കണ്ണിൽ നിന്ന് ഉതിർന്നു വീഴുന്ന കണ്ണിരിനെ വകവെക്കാതെ രണ്ട് കയ്ക്കൊണ്ടും കാത് പൊത്തിയാണത് പറഞ്ഞത് അത് കേട്ട് ഞാനൊന്ന് കൂടി അവളുടെ അടുത്ത് പോയി പറഞ്ഞു " ആ മി സത്യത്തിൽ എന്താണ് ഉണ്ടായതെന്ന് നീ അറിയണം നീ കണ്ടത് സത്യമല്ല " എന്നെ പറഞ്ഞ് മുഴുവനാക്കാതെ കയ്കൊണ്ട് തടഞ്ഞ് അവൾ പറഞ്ഞു " മതി ...... ഇനിയും കള്ളം പറഞ്ഞ് ബുദ്ധിമുട്ടേണ്ട ഞാൻ കണ്ടതാണ് ഇതിന് മുമ്പും ഞാൻ പലതും ഈ കണ്ണ് കൊണ്ട് കണ്ടതാണ് കേട്ടതുമാണ് എന്നിട്ടും നിങ്ങൾ പറഞ്ഞത് ഞാൻ വിശ്വസിച്ചു ....പക്ഷെ,,, " അപ്പോഴാണ് ഫുഡ് കഴിക്കാൻ വിളിക്കാൻ സായിയും ശഫിയും ജാബിയും വന്നത് മുറിയിൽ ഞങ്ങളെ കണ്ടതും അവളുടെ മുഖവും എന്റെ അവസ്ഥയും കണ്ട് അവർ കാര്യം' അന്വേക്ഷിച്ചു അവരെ കണ്ടതും അവൾ മുഖം പൊത്തി നിലത്തിരുന്നു ഞാൻ കാര്യങ്ങൾ അവരോട് പറഞ്ഞു "ഇതാണ് സത്യം . നീ എന്നെയും ഈ സാഹചര്യവും കണ്ട് തെറ്റ്ന്ധരിച്ചതാണ് അല്ലാതെ ഇവൾ കരുതുന്ന പോലൊരു ബന്ധം ഇവളുമായി എനിക്ക് ഉണ്ടാവുമെന്ന് തോന്നുന്നുണ്ടൊ ഞാനങ്ങനെ അവളെ കണ്ടിട്ട് പോലുമില്ല, ...." അവളവിടെന്ന് എഴുന്നേറ്റ് എന്നെ നോക്കി പരിഹാസ പൂർവ്വം പറഞ്ഞു " എന്തെല്ലാം ന്യായം പറഞ്ഞാലും എനിക്ക് നിങ്ങളെ വിശ്വാസം ഇല്ല പിന്നെ ബന്ധവും അങ്ങനെ കാണലും വർഷങ്ങളോളം പഴക്കമുള്ള പ്രണയവും നിങ്ങൾ തള്ളിക്കളഞ്ഞത് ഈ രണ്ട് വാക്കിലാണ് നിങ്ങൾക്ക് എല്ലാം തമാശയായിരിക്കും എല്ലങ്കിൽ വെറുമൊരു അട്രാക്ഷൻ പക്ഷെ മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിനൊ ...." പറഞ്ഞ് പറഞ്ഞ് അവൾ കാട്കയറിയപ്പോൾ ഞാൻ മൗനമായി നിന്നു പെട്ടന്ന് സായി അവളെ വിളിച്ച് അവന്റെ മുറിയിലാക്കി പൂട്ടി എന്റടുത്ത് വന്നു ഞാൻ ബെഡിൽ മുഖം മൊത്തി ഇരുന്നു ഷഹാന പുറത്തേക്ക് പോവാൻ നിന്നതും ശഫിയും ജാബിയും അവളെ തടഞ്ഞു ഷഫി: " ടിക്കറ്റില്ലാതെ സിനിമ കണ്ട് അങ്ങ് പോയാലൊ മോളവിടെ നിന്നെ" അവൾ നിന്ന് വിറക്കാണ് അപ്പോഴേക്ക് സായിയും വന്നു സായി: "നീ എന്തിനാ ഇവിടെ വന്നത് " ഞ... ഞാൻ ആമിയെ വിളിക്കാൻ സായി: ആമി ഇവിടെ ഇല്ലന്ന് കണ്ടാൽ തിരിച്ച് പോയാൽ പോരെ പിന്നെ ഈ ഇരുട്ടിൽ ഇങ്ങനെ നിക്കണൊ" " അ ... അത്... ഞാ.... ഞാൻ ജാബി: " നിയെന്താടി ...... നിന്ന് വിക്കണത് എന്താടി നിന്റെ ഉദ്ധേശം " "ഞാൻ പറയാൻ തിരിഞ്ഞതും ആമി വന്നിരുന്നു" ജാബി: പിന്നെന്താടി#@$^&&@# '''മോളെ അവൾ ഇത്രയും പറഞ്ഞപ്പോൾ നിന്റെ നാവിറങ്ങിയതാണൊ സായി.: ജാബി, ഷഫി മതി നിർത്ത് ആരും' ഇതറിയരുത് വെറുതെ സീനാക്കണ്ട ഷഹാന പിന്നെ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം ഇവിടെ നടന്നത് നമ്മളല്ലാതെ വേറൊരാളും അറിയരുത്" ജാബി: അങ്ങനെ എങ്ങാനും ഉണ്ടായാൽ ഞങ്ങൾ നിന്നെ വന്നൊന്ന് കാണും ആവരവ് പിന്നെ നീ ജീവിതത്തിൽ മറക്കില്ല" ഇല്ല ഞാൻ പറയില്ല സായി: എന്നാൽ ശരി താഴെ എല്ലാവരോടും ഞങ്ങൾ കുറച്ച് കഴിഞ്ഞ് വരുമെന്ന് പറഞ്ഞേക്ക് അവൾ പോയതും ഞാൻ ആമിയുടെ അടുത്തേക്ക് പോയി ആമയം സായി ആരെയൊ വിളിച്ച് കാര്യങ്ങൾ പറയന്നുണ് അവൾ ബെഡിൽ കമിഴ്ന്ന് കിടക്കലാണ് കണ്ടാൽ തന്നെ അറിയാം കരയലാണെന്ന് ഞങ്ങളുടെ സാനിദ്യം മനസ്സിലാക്കിയ പോലെ അവൾ കണ്ണ് തുടച്ചു സായി അവളെ വിളിച്ചു " ആ മി അവൻ പറഞ്ഞത് സത്യമാണ് " "സായി നീ ആരുടെയും വക്കാലത്തുമായി വരണ്ട " അത് കേട്ടതും അവളുടെ തോളിൽ പിടിച്ച് ഞാൻ പറഞ്ഞു " ആ മി .... പ്ലീസ്" എന്റെ കയ്തട്ടി മാറ്റി എഴുന്നേറ്റ് കൊണ്ടവൾ സായിയോട് പറഞ്ഞു "സായി ആര് വന്നാലും വന്നില്ലെങ്കിലും നമുക്ക് ഇന്ന് തന്നെ പോവാം..." " ആ മി .... എന്നെ ഒന്ന് നോക്കെടാ ...." അവൾ പുറത്തേക്ക് പോവാൻ നോക്കുമ്പോൾ തിരിഞ്ഞ് എന്നോട് ' പറഞ്ഞു " ഞാൻ തിരിച്ച് പോവുന്നത് നിങ്ങളെ ഭാര്യയായിട്ടല്ല ആ ഉമ്മിയുടെയും വാപ്പ യുടെയും മകളായാണ് പിന്നെ .,,,,, നിങ്ങൾ എന്നെ ആമീന്ന് വിളിക്കരുത് എന്റെ ഉപ്പച്ചി സ്നേഹത്തോടെ വിളിച്ച പേരാണത് എന്നെ സ്നേഹിക്കുന്നവർ മാത്രമെ അങ്ങനെ വിളിക്കാവൂ" അവൾ പുറത്തേക്ക് ഇറങ്ങി പോവുന്നത് ഞാൻ നിസ്സഹായനായി നോക്കി നിന്നു ഷഫി യും ജാബിയും അടുത്ത് വന്ന് പലതും പറയുന്നുണ്ട് സായി പറഞ്ഞത് റച്ചൂ ... അവളെ ആരെകാളും നന്നായി എനിക്കറിയാം അങ്ങനെ ഒരവസ്ഥയിൽ നിന്നെ കണ്ടതിലുള്ള വിഷമമാണ് ഇത് ഈ ദേശ്യവും ഒക്കെ അത്രയെ ഉണ്ടാവൂ നീക്ഷമിക്ക് എല്ലാം ശരിയാവും പിന്നെ ഞങ്ങൾ താഴെ ഇറങ്ങി ഫുഡൊന്നും ഇറങ്ങുന്നില്ല പിന്നെ പോകുന്ന കാര്യം സംസാരിച്ചപ്പോൾ ആരും സമ്മതിച്ചില്ല കോളേജിന്റെ കാര്യം പറഞ്ഞാണ് വിട്ടത് എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി ആരും ഒന്നും അറിഞ്ഞിട്ടില്ല വണ്ടിയിൽ കയറിയിട്ടും ആരും മിണ്ടിയില്ല വാപ്പ ചോദിക്കുന്നതിന് മാത്രം മറുപടി കൊടുത്തു അവളാണെങ്കിൽ സായിയുടെ ചുമലിൽ കിടന്ന് ഉറങ്ങുന്ന കാണുമ്പോൾ എന്റെ മനസ്സ് കിടന്ന് പിടക്കാണ് കുറേ സമയം കഴിഞ്ഞ് അവൾ ഉറങ്ങിയതും സായി ചിരിച്ച് കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് കടത്തി ഉക്കിൽ പിന്നിട് അവളെ ഞാൻ നെഞ്ചിൽ ചേർത്തു പിടിച്ചു രാവിലെയാണ് വീട്ടിൽ എത്തിയത് അവളെ വിളിച്ചുണർത്തിയതും ഞാനവളെ നോകാതെ ഇറങ്ങി മുറിയിൽ പോയി അവൾ ഉമ്മിനോട് വിശേഷം പറയലാണ് ഉമ്മിയെ സങ്കടപെടുത്തുന്നത് കൊണ്ടാണൊന്നറിയില്ല നന്നായി ചിരിച്ച് സംസാരിക്കുന്നുണ്ട് ഞാൻ ഫ്രഷായി താഴെ പോയി ചായ കുടിച്ച് ബെഡിൽ വന്ന് കിടന്നു അവൾ അപ്പോഴേക്ക് ബാത്റൂമിൽ കയറിയിരുന്നു ******************* തണുത്ത വെള്ളം തലയിൽ വീഴുമ്പോഴും ശരിര ത്തിൽ വല്ലാത്ത ചൂട് പോലെ ഇന്നലത്തെ കാര്യങ്ങൾ ഇക്ക അവളെ കെട്ടിപ്പടിച്ച്.... ഓർകുമ്പോൾ തന്നെ കണ്ണിൽ നിന്ന് ചുടു നീർ വീഴുന്നു എത്ര ശ്രമിച്ചിട്ടും അതിനെ പിടിച്ച് നിർത്താൻ കഴിയില്ല ഒരു പാട് കരഞ്ഞശേഷം ഞാൻ കുളിച്ചിറങ്ങി ഇക്ക ബെഡിൽ കിടന്ന് ഉറക്കാണ് ഞാൻ വേഗം താഴേക്ക് ഇറങ്ങാൻ പോവുമ്പോഴാണ് പുറകിൽ നിന്ന് വിളിച്ചത് "ഒന്നവിടെ നിന്നെ ഞാൻ പറഞ്ഞത് നീ വിശ്വസിക്കില്ല കാരണം എന്നെ നിനക്ക് വിശ്വാസമില്ല അങ്ങനെ വിശ്വാസമില്ലാത്ത എന്റെ കൂടെ നീ നിൽകണ്ട ഈ വീട്ടിൽ പിന്നേയും ഒരു പാട് മുറികളുണ്ട് അവിടേക്ക് പോവാം..." കുടിങ്ങിയല്ലൊ റമ്പേ.... ഈ കാലൻ എന്ത് ഭാവിച്ചാണ് മുമ്പ് മുറി മാറി കിടന്നതിന് വാപ്പയുടെ കയ്യിൽ നിന്ന് കിട്ടിയതിന് കണക്കില്ല പിന്നെ ഇതെല്ലാം ഉമ്മി അറിഞ്ഞാൽ പാവം തളർന്ന് പോവും "ഹലോ'' എന്താണിത്ര ആലോചിക്കാൻ വേഗം സ്ഥലം വിട്" അത് കേട്ടതും എനിക്കങ്ങ് കലി കേറി " ഞാൻ പോവില്ല അത് നിങ്ങളെ വിചാരിച്ചല്ല താഴെ നമ്മൾ നല്ല രീതിയിൽ ജീവിച്ച് കാണാൻ ആഗ്രഹിക്കുന്ന ഒരു പാവം ഉമ്മയുണ്ട് അവരെ ഓർത്തിട്ടാണ് " അത് പറയലും എന്റെ അടുത്തേക്ക് നടന്ന് പറഞ്ഞു " അപ്പോൾ മോളിവിടെ ഒക്കെ തന്നെ കാണും എന്നാൽ ശരി പിന്നെ കാണാം " ഞാൻ പിന്നൊന്നും പറയാതെ പുറത്തേക്ക് പോയി ചിന്ത മുഴുവൻ ഇക്ക പറഞ്ഞ വാക്കാണ് അതിൽ എന്തൊ കെണി ഉണ്ട് നോക്കാം.... (തുടരും) " 💝 ഖൽബിൽ ഒരിടം💝 Part 37 ✒ sami അവൾ താഴേക്ക് പോയതും ഞാൻ ബെഡിലേക്ക് വീണു ഫോൺ നിർത്താതെ കരയുന്നത് കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ സായിയാണ് "ഹലോ സായി " " എന്തുണ്ട് അവിടത്തെ കാര്യങ്ങൾ അവൾ ഓകെയായൊ " "പിന്നെ ,,,,,,,ഓക്കെ അല്ല ഒലക്ക അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല" ഹ... ഹ ഹ അനുഭവിക്ക് പന്ത്രണ്ട് കൊല്ലം എന്നെ ഇട്ട് വെള്ളം കുടിപ്പിച്ച മൊതലാണ് അത് പക്ഷെ ആളൊരു പാവമാണ് " "പിന്നെ ഒരു കാര്യം ഉണ്ട് ഇവിടെ എന്റെ മുന്നിലാണ് ദേശ്യം പുറത്ത് ഉത്തമ ഭാര്യയാണ് " "നിനക്ക് അത് മതിയല്ലൊ അവളെ വളച്ച് ഒടിച്ച് കുപ്പീലാകാൻ" "നോക്കട്ടെ ... "ഞാൻ റൂട്ട് ഒന്ന് മാറ്റി അവളെ സ്നേഹിച്ച് കൊല്ലാൻ പോവാണ് " "അവസാനം അവൾ നിന്നെ കൊല്ലാതിരുന്നാൽ മതി" അതൊക്കെ ഞാൻ നോക്കിക്കോളാം എന്നാൽ ശരി ഞാൻ വേഗം താഴോട്ടിറങ്ങി അവൾ ഉമ്മീടെ കൂടെ ഇരുന്ന് കഥ പറയലാണ് ഞാൻ അവളുടെ അടുത്ത് ഇരുന്ന് തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു സംസാരത്തിൽ പങ്ക് ചേർന്നു അവൾ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ഞാനവളെ നോക്കി ചിരിച്ച് കൊടുത്തു ഉമ്മ കാണുന്നത് കൊണ്ട് ഒന്നും ചെയ്യാനും പറ്റുന്നില്ല കൈ എടുത്ത് മാറ്റാൻ വേണ്ടി മൂട്ട പിടക്കണ പോലെ പിടക്കലാണ് ഞാനങ്ങനെ നിന്നെ വിടാനുദ്ധേശിച്ചിട്ടില്ല മോളെ... ഒരു രക്ഷയും ഇല്ലാത്തത് കൊണ്ട വൾ മുറിയിലേക്ക് പോയി ഞാൻ അവളെയും നോക്കി ഉമ്മിയുടെ മടിയിൽ കിടന്നു ******************** ഇതാണല്ലെ നേരത്തെ പറഞ്ഞതിന്റെ അർഥം എന്റെ ' പടച്ചോനെ കുടുങ്ങീന്ന തോന്നുന്നെ മുറിയിൽ നിന്ന് സഹിക്കാൻ കഴിയാഞ്ഞിട്ടാണ് പുറത്ത് പോയത് അവിടെ അതിനേക്കാൾ ഭയങ്കരം ഇനി ഒരു വഴിയേ ഉള്ളൂ കോളേജിൽ പോയി തുടങ്ങൽ വേഗം ഫോണെടുത്തു ഫാത്തിയെ വിളിച്ചു അവളോട് നാളെ മുതൽ ഞാനുണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ മറുപടി കേട്ട് ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായിപ്പോയി എന്താണന്നല്ലെ നാളെ എക്‌സാമുണ്ട് മാത്രവുമല്ല പ്രൊജക്ട് സബ്മിറ്റ് ചെയ്യുകയും വേണം " അവൾ എഴുതി കഴിഞ്ഞതാണ് അത് കിട്ടിയാൽ എഴുതായിരുന്നു എങ്ങനെ കിട്ടും റിച്ചുക്കയോട് പറയാൻ വയ്യ പിന്നത് മതി ഞാൻ ഫോണും പിടിച്ച് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അപ്പോഴാണ് പിന്നിൽ നിന്ന് ഇക്ക പറഞ്ഞത് "എന്താണ് സ്വീറ്റ് വൈഫിന്റെ കപ്പൽ മുങ്ങിയൊ ഇത്ര ആലോചന " ഞാനൊന്നും പറയാതെ പുറത്തേക്ക് ഇറങ്ങാൻ നിന്നതും എനിക്ക് തടസമായി നിന്നു ഞാൻ സൈഡിലേ മാറി നിന്നപ്പോൾ അവിടെയും തടസമായി നിന്നു അവസാനം ഞാൻ കതക് ചാരി നിന്നു ഇക്ക രണ്ട് ഭാഗത്തും കയ് വച്ച് തടസ്സം തീർത്ത് ചോദിച്ചു "എന്താണ് പ്രശ്നം " " ഒന്നുമില്ല മാറി നിൽക് എനിക്ക് പോവണം" അൽപം ദേശ്യത്തോടെ അത് പറഞ്ഞതും ഇക്ക മാറി കീ എടുത്ത് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഇറങ്ങി പോയി ഞാൻ ബെഡിൽ കിടന്നു കഴിഞ്ഞതൊക്കെ മനസ്സിൽ തെളിഞ്ഞു ശരിയേ താണ് തെറ്റേതാണെന്നറിയാത്ത അവസ്ഥയാനെനിക്കെന്ന് വേദനയോടെ ഓർത്തു കിടന്ന് ഉറങ്ങിപ്പോയി ഉമ്മി ഫുഡ് കഴിക്കാൻ വിളിച്ചു സമയം മൂന്ന് മണിയായിരുന്നു ഞാൻ താഴെ പോയി ഫുഡ് കഴിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഓർത്തത് ഇക്ക വന്നില്ല ഉമ്മയോട് ചോദിച്ചപ്പോൾ പറഞ്ഞു ശഫി ടെകൂടെ പോയതാവും ഇനി എപ്പഴാണ് വരുവാന്നറിയില്ല രാത്രിയാകുമ്പോൾ എന്നിൽ എന്തന്നില്ലാത്ത ഭയം കൂടി വന്നു ഫോണെടുത്ത് ഡയൽ ചെയ്യാൻ നോക്കി വേ ണ്ടന്ന് വെച്ചു ടെൻഷൻ കാരണം പുറത്തേക്ക് നോക്കി ബാൽ കണിയിൽ നിന്നു ഗേറ്റ് കടന്ന് ഇക്കയുടെ വണ്ടി കണ്ടതും എന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വന്നു ഞാനെത്ര വെറുക്കാൻ ശ്രമിച്ചാലും എന്റെ മനസ്സ് ഇക്കയെ സ്നേഹിച്ച് കൊണ്ടിരിക്ക ലാണെന്നനിക്ക് മനസ്സിലായി ഞാൻ റൂമിലേക്ക് കയറാൻ നോക്കുമ്പോഴാണ് ഇക്ക മുന്നിൽ വന്ന് എന്റെ കയ്യിലേക്ക് ഫയൽനിട്ടിയത് അത് ഫാത്തിയുടെ പ്രോജക്ടായിരുന്നു എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല ഞാൻ വേഗം അത് വാങ്ങി പോയി എഴുതാനിരുന്നു പക്ഷെ ഇക്കയോട് ഞാനൊരു താങ്ക്സ് പോലും പറഞ്ഞില്ല ഞാനെഴുതുന്നതും നോക്കി ഇക്ക കിടന്നു രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ബെഡി ലാ ണ് ഇതെങ്ങനെ ഇവിടെന്ന് ആലോചിച്ചപ്പോഴാണ് എഴുതി കിടന്ന് ഉറങ്ങിപ്പോയപ്പോൾ ഇക്ക എടുത്ത് കിടത്തിയതാണന്ന് മനസ്സിലായി വേഗം ഫ്രഷായി താഴെ ഇറങ്ങി ഫുഡും കഴിച്ച് കോളേജിൽ പോവാൻ ഒരുങ്ങുമ്പോൾ ഇക്ക എന്നെ നോക്കി വല്ലാതെ ചിരിക്കുന്നത് കണ്ടപ്പോൾ ഒരു പന്തികേട് തോന്നി വാപ്പയെ നോക്കി താഴെ നികുമ്പോൾ വാപ്പ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി " റിച്ചു ആ കോളേജിൽ തന്നയല്ലെ പോവുെന്ന മോളെ നി ഒന്നിച്ച് പോയിക്കോളൂ " " അത് വേണ്ട വാപ്പ ഇക്കയുടെ കൂടെ ശഫി ഉണ്ടാവും" "ഞാനവനോട് ചോദിച്ചിരുന്നു അവന് പ്രശ്നമില്ലത്രെ " എല്ലെങ്കിലും അങ്ങേർക് എന്ത് പ്രശ്നം എനിക്കല്ലെ ഇത് ഞാൻ മനസ്സിൽ പറഞ്ഞതാട്ടൊ അപ്പോ ഇതാണ് ആ ചിരിയുടെ രഹസ്യം ഇല്ല പൊരുതി നോക്കട്ടെ അങ്ങനെ ഞാൻ തോൽക്കില്ല " അത് വാപ്പ ഞാൻ ഒന്നിച്ച് പോവുമ്പോൾ ഇക്കാക്ക് ഒരു ബുദ്ധിമുട്ടാവും" " ഏ....യ്.. എനിക്കെന്ത് ബുദ്ധിമുട്ട് നീ വാ ..." പറഞ്ഞത് ആരുമല്ല നമ്മുടെ കഥാനായകൻ തന്നെയാണ പിന്നെ വേറെ വഴിയൊന്നുമില്ലാത്തത് കൊണ്ട് ഞാൻ ഒന്നിച്ച് പോയി ഇതെന്റെ ചെറിയ സ്വപ്നമാണ് ഇക്കയുടെ ബുള്ളറ്റിൽ പിറകിൽ കെട്ടിപ്പടിച്ച് കോളേജിൽ പോവുന്നത് ഞാൻ ഉമ്മിയെ തിരിഞ്ഞ് നോക്കി ആ മുഖത്ത് വല്ലാത്ത സന്തോഷം ഞാൻ കണ്ടപ്പോൾ അവരോട് എന്തോ തെറ്റ് ചെയ്യുന്ന പോലെ തോന്നി *********************** ഇന്നലെ ഷഫിയെ കൂട്ടി പുറത്ത് പോയി വരുമ്പോഴാണ് ഫാത്തിയെ കണ്ടത് അവൾ പ്രൊജക്ടിന്റെ കാര്യം പറഞ്ഞു അവളുടെ തും തന്നത് അതും വാങ്ങി കുറച്ച് കറങ്ങി വീട്ടിലെത്തിയപ്പോൾ ഉമ്മയുടെ ചീത്തയായിരുന്നു അവൾ ടെൻഷനടിച്ചിരിക്കലാണെന്ന് പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷ മായിരുന്നു പ്രൊജക്ട്കൊടുത്തപ്പോൾ അവൾ ഒന്നും പറയാത്ത കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു രാത്രി അതും എഴുതി അവൾ ഉറങ്ങുന്ന കണ്ടപ്പോൾ ബെഡിൽ കിടത്തി അവളെ നോക്കി ഉറങ്ങിപ്പോയി രാവിലെ വാപ്പയോട് പറഞ്ഞ് ശരിയാക്കയതാണ് ഈ യാത്ര ഇവൾ അവരെ പിണക്കുന്നത് കൊണ്ടാണ് ഒന്നിച്ച് വരാൻ സമ്മതിച്ചത് തന്നെ അവളേയും കൊണ്ട് കാമ്പസ് കടക്കുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു എല്ലാവരും ഞങ്ങളുടെ മാരേജ് കഴിഞ്ഞതറിഞ്ഞു ഇനി ഫ്രീ ബേഡായി പ്രണയിച്ച് നടക്കാൻ ആഗ്രഹമുണ്ടെങ്കിലും അവൾ എന്റെ മുന്നിൽ പോലും വരില്ല വാപ്പയെ പേടിച്ചിട്ട് ഒന്നിച്ച് പോവും വരും അത്ര തന്നെ ഇതിന്റെ ഇടക്ക് സായിയെയും ഫാത്തിയെയും ഒന്നാക്കി പിന്നീടുള്ള ദിവസവും ഇങ്ങനെ തന്നെ പോയി സായി കേസിന്റെ പിന്നാലെയാണ് അപ്പോഴാണ് വാപ്പ ഒരു സന്തോഷ വാർത്ത പറഞ്ഞത് ദുബായിൽ എന്റെ കസിൻ മിനാഷയുടെ വിവാഹം ശരിയായി അടുത്ത ആഴ്ചയാണ് ക്ലാസ് ഉള്ളത് കൊണ്ട് ഞങ്ങളോട് മെഹന്തി ഫംഗ്ഷനാവുമ്പോഴേക് എത്തിയ മതി അവർക്ക് നാളെ പോണേന്ന് പറഞ്ഞു എല്ലാ പ്രശ്നങ്ങളും തീർക്കാൻ ഇതാണ് അവസരം കാരണം അവൾ അവോയിഡ് ചെയ്ത് മുങ്ങി നടക്കുന്നത് കൊണ്ട് എനിക്ക് സംസാരിക്കാൻ പോലും കഴിയാറില്ല ഇന്നാണ് അവർ ദുബായിൽ പോവുന്നത് (തുടരും) 💝 ഖൽബിൽ ഒരിടം💝 Part 38 ✒ sami അവര് ഇറങ്ങാൻ തുടങ്ങിയതും പെണ്ണ് ഒടുക്കത്തെ സെന്റി ഇടക്ക് ഞാനും വരുന്നു ഉമ്മി എന്നൊക്കെ പറയുന്നുണ്ട് ഇവളുടെ കളികണ്ടാൽ തോന്നും ഇവര് അവിടെ സ്ഥിരതാമസത്തിന് പോവുന്നതാണെന്ന് എന്തോര് സ്നേഹം കണ്ടാലും മതി ഈ സ്നേഹം എന്നോട് ഉണ്ടങ്കിൽ .... എവിടെ i " അവര് പോയതും എന്തോ പോയ ആരെയൊ പോലെ ഇരിക്കുന്ന അവളോട് ഞാൻ ചോദിച്ചു " കരയുവാണൊ .....എന്തെ.... എന്റെ ബീവിയെ അവര് കൂട്ടിയില്ലെ " അതിനവൾ മോന്ത വീർപ്പിച്ച് മുകളിൽ പോയി ഞാൻ വിടുവൊ പിന്നാലെ ഞാനും പോയി "എന്തിനാണ് കരയുന്നത് എന്റെ മോൾക്ക് ഇക്കയില്ലെ " അതിനവൾ പറഞ്ഞ മറുപടി കേട്ട് എന്റെ കളിയും പോയി വാ പൊളിച്ച് നിന്നു പോയി " ആ ഒറ്റ വിഷമത്തിലാണ് അവരുടെ കാല് പിടിച്ചെങ്കിലും പോവാൻ കരുതിയത് ഒരാഴ്ച പോയിട്ട് ഒര് ദിവസം നിങ്ങളുടെ കൂടെ നിക്കാൻ വയ്യ അപ്പോൾ അതാണ് കാര്യം എന്നാൽ നീ കേട്ടൊ ....കേളേജ് ഇനി മൂന്ന് ദിവസം ലീവാണ് ഞാൻ മനപ്പൂർവ്വം പറയാത്തതാണ് നിന്നെ എങ്ങനെ എന്റെ കൂടെ നിർത്തിക്കാമെന്നനിക്കറിയാടീ ..." ഇക്ക അത് പറഞ്ഞപ്പോൾ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് എന്റെ നെഞ്ചിൽ നിന്നാണൊ പൊട്ടിയത് എന്ന് വരെ തോന്നിപ്പോയി എന്തെ എന്റെ ഭാര്യ ഇത്ര ആലോചിക്കുന്നെ വാ .... ഇക്കാക്ക് ഫുഡ് എടുത്ത് വെക്ക് നല്ല വിശപ്പ് " ഇതു പറഞ്ഞ് ഇക്ക താഴേട്ട് പോയി പിന്നാലെ ഞാനും പോയി ഫുഡും കൊടുത്ത് മുറിയിൽ കയറി ഫോണെടുത്ത് ഫാത്തിക്ക് വിളിച്ചു ഇക്ക പറഞ്ഞത് സത്യമാണെന്നറിയാൻ ' "സത്യ മാടീ '' അടുത്ത ആഴ്ച നടത്താനിരുന്ന യൂണിയൻ പ്രോ ഗ്രാം നാളെത്തേക്ക് മാറ്റി അത് മൂന്ന് ദിവസമാണ് " "അതെപ്പൊ ഞാനറിഞ്ഞില്ലല്ലൊ" ഇന്നലെ നീ പോയ ശേഷം വന്ന അറിയിപ്പാണ് " എന്നാ ശരി ഞാൻ പിന്നെ വിളിക്കാം" അപ്പോൾ ഞാൻ കരുതിയ പോലെ എനിക്കിട്ട് പണി തന്നതാണ് വെറുതെയല്ല ഇന്നലെ ഷോപിംഗ് എന്ന് പറഞ്ഞ് ഉച്ചയ്ക് വിളിച്ച് കൊണ്ട് വന്നത് എല്ലം പ്ലാനിങ്ങാണ് ഞാനതും ചിന്തിച്ച് നിൽക്കുമ്പോഴാണ് ബാക്കിൽ നിന്ന് ഇക്ക പറഞ്ഞത് "കാര്യങ്ങൾ അറിഞ്ഞു കാണും അല്ലെ " അപ്പോൾ ' മോള് പെട്ടു !" ഞാൻ മറുപടി പറയാതെ മുറിയിൽ നിന്ന് ഇറങ്ങി പക്ഷെ കാര്യങ്ങൾ ഞാൻ പേടിച്ച പോലൊന്നുമില്ല ഇക്ക ഫുൾ ബിസിയാണ് ലാപിലൊക്കെ എന്തെക്കെയൊ ചൈയ്യലാണ് രാത്രി നമ്മൾ ഒന്നിച്ച് ഫുഡ് കഴിച്ചു ഫുഡ്ഞാനാക്കിയതല്ല ട്ടൊ അതിനൊക്കെ ഇവിടെ ഒരിത്തയുണ്ട് രാവിലെ വന്ന് രാത്രിയിലുള്ള ഫുഡും ആക്കി വെച്ചാണ് പോവാറ് ബാക്കിയുള്ള ജോലിക്കാരും അങ്ങനെ തന്നെ ഉമ്മക്ക് വയ്യാതായത് മുതലാണ് ഇവിടെ ഫുഡിന് ആളെ ആക്കിയത് എന്നെ ഇടക്ക് വല്ലതും ഇത്ത പഠിപ്പിക്കും കേട്ടൊ എന്നാലും ഞാൻ പരിക്ഷിച്ച് നോക്കിയിട്ടില്ല ഇവരുടെ ഒക്കെ ഭാഗ്യംiiii. " റൂമിൽ ചെന്നപ്പോഴും ഇക്ക ലാപ്പിലാണ് " നീ കിടന്നൊ എനിക്ക് നാളെത്തെ പ്രോഗ്രാമിന് കുറച്ച് കാര്യം ചെയ്യാനുണ്ട് " കേൾകേണ്ട താമസം ഞാൻ കയറി ഉറങ്ങി രാവിലെ എഴുന്നേറ്റ് ഫ്രഷായി ചായ കുടിച്ച് ഇക്കയെ വിളിച്ചു കുറേ ദിവസത്തിന് ശേഷമാണ് ഞാൻ വിളിച്ചുണർതുന്നത് ഇക്ക എന്നെ നോക്കി പുഞ്ചിരിച്ച് എഴുന്നേറ്റു. ഉച്ചവരെ ഇന്നലെത്തെ ബാക്കി ചൈയ്ത കോളേജിൽ പോവാൻ ഒരുങ്ങി " ഞാൻ വേഗം വരാൻ നോക്കാം ആര് വന്നാലും തുറക്കേണ്ട ....ആരും കേട്ടല്ലൊ.... " ഇക്ക പോയതും ഞാൻ പോസ്റ്റായി എന്നെ കുറേ ഫോണിൽ തോണ്ടി പിന്നെ പഴയ ആൽബങ്ങൾ നോക്കി കുറച്ച് സമയം കിച്ചണിൽ ഇരുന്ന് നല്ല പുഡിംഗ് ഒക്കെ ആക്കി കഴിച്ചു ഫുഡും ആക്കി ഇത്തപോയതും ഞാൻ പോസ്റ്റായി ഇക്കയാണെങ്കിൽ വരുന്നതും കാണുന്നില്ല എനിക്ക് പേടിയാവാൻ തുടങ്ങി അപ്പോഴാണ് അറിയാത്ത നമ്പറിൽ നിന്ന് കോൾ വന്നത് എടുത്ത് നോക്കിയപ്പോൾ വലിയമ്മായിയാണ് ഞാനൊരു പാട് സംസാരിച്ചു എല്ലാ വിശേഷവും പറഞ്ഞ് ഫോൺ വെച്ചു മനസ്സിന് വല്ലാത്ത ദൈര്യം വന്ന പോലെ അപ്പോഴാണ് ആരോ കോളിംഗ് ബെല്ലടിച്ചത് ഇക്കയാണെന്ന് കരുതി തുറക്കാൻ പോയപ്പോഴാണ് വണ്ടി വരുന്ന ശബ്ദം കേട്ടില്ലല്ലൊ എന്നത് ഓർത്തത് ഞാൻ വേഗം ജനൽ വഴി പുറത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി പുറത്ത് കറുത്ത ജാക്കറ്റും മാസ് കും ഇട്ട മൂന്ന് പേര് നിൽക്കുന്നു എനിക്ക് ശരിരം തളരും പോലെ തോന്നി വിറച്ച് ഫോൺപോലും കാണുന്നില്ല ഞാൻ എങ്ങനെയല്ലൊ മുറിയിൽ കയറി കട്ടിലിലെ ബേക്കിൽ ഇരുന്നു താഴെ പലതും തകർക്കുന്ന പോലെ ശബ്ദം ഞാൻ കാത് പൊത്തി ഉപ്പച്ചിയെയും ഉമ്മച്ചിയെയും മനസ്സിൽ കരുതി ഇരുന്നു പെട്ടന്നാണ് മുകളിൽ എന്തൊ വീഴുന്ന ശബ്ദം കേട്ടത് ആരുടെയൊ കാൽപെരുമാറ്റവും ഞാൻ വായയും പൊത്തി കണ്ണടച്ച് നിലത്ത് പതുങ്ങിയിരുന്നു ആ ശബ്ദം അടുത്തെത്തി ഞാൻ കണ്ണ് തുറന്ന് നോക്കിയതും വേഗം എഴുന്നേറ്റ് കെട്ടിപ്പിടിച്ചു "ഇക്ക...." !ഏയ്... ആ മി എന്താ മോളെ എന്തിനാ നീ പേടിക്കുന്നെ ഞാൻ കുറച്ച് വൈകിപ്പോയ ഡാ... സോറി മുത്തെ" ഞാൻ വിണ്ടും ഇക്കയെ മുറുക്കി പിടിച്ചു ഇക്ക എന്നെ തലോടുന്നുണ്ട് എന്റെ ശരീരം വല്ലാതെ വിറക്കുന്നുണ്ട് അത് കണ്ടിട്ടാണെന്ന് തോന്നുന്നു ഇക്ക ചോദിച്ചു എന്താ.... ആമി നീയെന്തിനാ ഇങ്ങനെ ഭയക്കുന്ന " ഞാൻ വിക്കി വിക്കി കാര്യം പറഞ്ഞു ഇക്ക എന്റെ മുഖത്ത് മുത്തം കൊണ്ട് മൂടി സോറി ഇനി തനിച്ചാക്കില്ല മോളെ അങ്ങനെ ആർകും എന്റെ ഖൽബിനെ ഞാൻ കൊടുക്കുന്ന് തോന്നുന്നുണ്ടൊ Love U " .. ഞാൻ വല്ലാതെ ഭയന്നിരുന്നു ഇക്ക എന്നെ ബെഡിൽ കിടത്തി തലയിൽ തലോടി ഇക്കയുടെ ടെൻഷൻ കണ്ടപ്പോൾ എന്റെ മനസ്സിലെ ഇക്കയോടുള്ള ദേശ്യം അലിഞ്ഞ് പോയി ആ കരങ്ങൾക്കുള്ളിൽ ഞാൻ സുരക്ഷിത യാണെന്ന് തോന്നി ********************* പ്രോഗ്രാം തിരാൻ ലേറ്റായത് കൊണ്ട് ഞാനൽ പം വൈകിയിരുന്നു അവളെ ഓർത്ത് കത്തിച്ചാണ് വിട്ടത് വീട്ടിലെത്തി എത്ര വിളിച്ചിട്ടും കതക് തുറന്നില്ല ഫോണ് എടുക്കുന്നുമില്ല ടെൻഷനിച്ച് അവസാനം ഒരേണി എടുത്ത് മുകളിൽ ബാൽകണി വഴി കയറിയപ്പോൾ അവൾ ഭയന്ന് നിലത്ത് ഇരിക്കുന്നു കാര്യങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത ഭയം തോന്നുന്നു അവൾ ഉറങ്ങിയതും ഞാൻ സായിയെ വിളിച്ച് കാര്യം പറഞ്ഞു പിന്നെ അവളുടെ അടുത്ത് കിടന്നു അവൾ എന്നെ പറ്റി ചേർന്ന് ഉറങ്ങി *********************** രാവിലെ എഴുന്നേൽകുമ്പോൾ ഞാൻ ഇക്കയുടെ കരവലയത്തിലാണ് അതിൽ നിന്ന് എഴുന്നേൽ കെ ണ്ടന്ന് വരെ തോന്നി ഞാൻ ആ മുഖത്ത് കയ് വെച്ച് ആ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് എഴുന്നേറ്റ് ഫ്രഷായി പുറത്തിറങ്ങുമ്പോൾ ഇക്ക എഴുന്നേറ്റിരുന്നു "രാവിലെ എന്റെ ഭാര്യ തന്ന ഗിഫ്റ്റ് എനിക്ക് ഇഷ്ടായി ന് കേട്ടൊ " അപ്പോ എല്ലാം അറിഞ്ഞിനൊ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല ഞാൻ വേഗം താഴെ പോയി കുറച്ച് കഴിഞ്ഞപ്പോൾ സായി വിളിച്ചു കാര്യങ്ങൾ അറിഞ്ഞ് കൊണ്ടുള്ള വിളിയാണെന്ന് മനസ്സിലായി ഞാൻ എല്ലാ കാര്യവും പറഞ്ഞു ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോഴാണ് അറിയാത്ത നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നത് (തുടരും)
57.6k views
2 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post