*👸അമൽ👸* Part 57        ✒️Anshi_anzzz @$@$@$@$@$@$@$@$@$@$@ Alloh..... ഇവരോ.......അജു......!!!! അജു DJ യുടെ അനിയനാണോ.....അപ്പോൾ അവൻ ഞങ്ങളെയൊക്കെ പറ്റിക്കുവായിരുന്നല്ലേ..... ആ ഫോട്ടോ കണ്ടതും ഉള്ളിൽ പല സംശയങ്ങളും കുമിഞ്ഞുകൂടി..... ആന്റിയും ഒരങ്കിളും പിന്നെ DJ യും ഒരു ചെറിയ പെൺകുട്ടിയും..... അവർക്കൊപ്പം അജുവും നിൽക്കുന്നു..... അപ്പൊ ഇവര് പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇവരെ രണ്ടാമത്തെ മകൻ അജു ആണെന്നല്ലേ.... അതൊക്കെ പോട്ടെ ഞാൻ ഇപ്പൊ നിൽക്കുന്നത് ആ ചൂടന്റെ വീട്ടിലല്ലേ.... അവന്റെ ഉമ്മാനോടല്ലേ ഞാനീ സംസാരിക്കുന്നത്..... ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്കാകെ വട്ട് പിടിക്കുന്നത് പോലെ തോന്നി.... എന്നാലും ആ അജ്‌സൽ തെണ്ടി എന്ത് പണിയാ കാണിച്ചേ..... ഒരു വട്ടമെങ്കിലും അവൻ ഞങ്ങളോട് പറഞ്ഞോ ദിലു അവന്റെ കാക്കു ആണെന്ന്...... പോട്ടെ അവന്റെ പ്രവർത്തിയിൽ നിന്ന് വരെ എനിക്കിത് മനസ്സിലാക്കാൻ ആയിട്ടില്ല.... കാരണം അതുപോലെ ആയിരുന്നു അവന്റെ സംസാരം...... ഒരു ചന്തയിൽ കണ്ട പരിജയം പോലും അവൻ DJ യോട് കാണിക്കാറില്ല..... അവന്റെ കാര്യം പറയുമ്പോഴൊക്കെ അജു ഒഴിഞ്ഞുമാറും.... അവനുമായി ഉള്ള ഒരു കാര്യത്തിലും അജു ഇടപെടാറില്ല..... അതൊക്കെ എന്ത്കൊണ്ടാണ്..... ഇനി അവര് തമ്മിൽ വല്ല പ്രശനവും ഉണ്ടാകുമോ...... "എന്താ മോളെ ആലോചിക്കുന്നേ..... പിന്നെ ദേ ആ ഫോട്ടോയിൽ ഉള്ളവരാണ് ട്ടോ എന്റെ മക്കൾ..... മോള് കണ്ടിട്ടുണ്ടോ അവരെ...... അറിയുമോ നിനക്ക്..... " ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആന്റി അത് ചോദിച്ചതും ഞാൻ അവരെയൊന്ന് നോക്കി ചിരിച്ചു.... അറിയാം ആന്റി....... ആന്റീടെ രണ്ട് മക്കളേം എനിക്ക് നന്നായിട്ടറിയാം..... പ്രതേകിച്ച് അജുവിനെ...... "അജുവിനെയോ...... അവനെക്കാൾ അറിയാൻ ചാൻസ് ദിലൂനെയാണല്ലോ.... " അതൊക്കെ ശെരിയാ ആന്റി..... പക്ഷേ ഞാൻ അജുവിന്റെ ക്ലാസ്സിലാ പഠിക്കുന്നത്.... അതിനേക്കാൾ ഉപരി അവന്റെ ബെസ്റ്റ് ഫ്രണ്ടും..... "ബെസ്റ്റ് ഫ്രണ്ടെന്ന് പറയുമ്പോൾ.....അപ്പൊ മോളെ പേരെന്താ......ഇത്രേം നേരം സംസാരിച്ചിട്ടും പേര് ചോദിക്കാൻ വിട്ട് പോയി....." *അമൽ* ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.... "ആര് അമ്മുവോ..... മോളെ നീയാണോ അമ്മു.... ബെടക്കൂസാളെ കൂട്ടത്തിലേക്ക് പുതുതായി വന്ന ആ കാന്താരി നീയാണോ..... " അതേ ആന്റി..... ഞാൻ തന്നെയാണ് അമ്മു...... "ഞാനാ അജുവിനോട് എത്ര തവണ പറഞ്ഞതാണെന്നോ മോളെ ഇങ്ങോട്ടൊന്നു കൊണ്ടുവരാൻ..... അപ്പൊ അവൻ പറയും time ആയീല്ലാന്ന്..... എന്നാ നിന്റെ ഫോട്ടോയെങ്കിലും കാണിച്ചുതരാൻ പറഞ്ഞാൽ പറയും നേരിട്ട് കണ്ടാൽ മതിയെന്ന്...... ഹോ എന്നാലും അവൻ കാണിച്ചുതരാതെ തന്നെ ഞാൻ മോളെ കണ്ടല്ലോ...... " ഞങ്ങൾ ഇങ്ങനെ ഓരോന്ന് സംസാരിച്ച് നിൽക്കുന്നതിനിടയിലാണ് ഒരാള് ഉമ്മീന്നും വിളിച്ചോണ്ട് കണ്ണ് രണ്ടും തിരുമ്മി അങ്ങോട്ട്‌ വന്നത്...... ആളെ കണ്ടപ്പോ തന്നെ മനസ്സിലായി അജുവിന്റെ അനിയത്തി കുട്ടിയാണെന്ന്...... ആളിപ്പൊ എണീറ്റിട്ടേ ഉള്ളു........ നമ്മളെ കണ്ടതും നീ ഏതാടി എന്ന മട്ടിൽ ഒരു നോട്ടം...... uff കണ്ണുരുട്ടി നിൽക്കുന്ന ആ നിൽപ്പ് കാണാൻ എന്നാ ഒരു ഭംഗിയാണ്........ ഞാൻ അവളോടൊന്ന് ചിരിച്ചിട്ട് അടുത്തേക്ക് വിളിച്ചു..... എവിടെ പോടീന്നും പറഞ്ഞോണ്ട് അവൾ ആന്റിടെ മടിയിൽ കയറി ഇരുന്നു...... "ഉമ്മി ഏതാ ഈ ചുന്ദരികോത..... " അവളൊന്ന് ചിരിച്ചുകൊണ്ട് അത് ചോദിച്ചതും ഞാൻ ഒന്ന് പൊന്തിയോ എന്നൊരു ഡൌട്ട്..... ഏയ് ഇല്ല..... ഈ ചെറിയ കുട്ടി പറഞ്ഞതിനൊന്നും അങ്ങനെ പൊന്താൻ നിൽക്കണ്ട..... മുതിർന്ന ആളുകൾ പറയുമ്പോൾ നോക്കാം..... നമ്മളിതും ചിന്തിച്ച് അവളെ നോക്കി ഒന്ന് ചിരിച്ചു...... അത് നിന്റെ ഇത്തയാ...... ആന്റി ആ മറുപടി കൊടുത്തതും ഓള് നമ്മളെ നെറ്റിചുളിച്ചൊന്ന് നോക്കി..... ആര്ടെ ദിലുക്കാക്കൂന്റെയോ അതോ അജുക്കാക്കൂന്റെയോ...... അവളൊരു കണ്ണിറുക്കി അത് ചോദിച്ചതും ഞാൻ അവളെ അന്തം വിട്ട് നോക്കി..... മൊട്ടേന്ന് വിരിഞ്ഞില്ല.... അപ്പോഴേക്കും പെണ്ണിന് ഇതൊക്കെ അറിയാം...... ഞാൻ മനസ്സിൽ വിചാരിച്ചു...... "അതൊക്കെ നമുക്ക് വഴിയേ തീരുമാനിക്കാം...... ഇപ്പൊ നീ ഈ ഇത്തയെ ഒന്ന് പരിജയപ്പെട്....... " എന്ന് ആന്റി പറഞ്ഞതും ഓള് അപ്പൊ തന്നെ അവരെ മടിയിൽ നിന്ന് ഇറങ്ങിയിട്ട് എന്റെ അടുത്ത് വന്നിരുന്നു....... ഇത്താന്റെ പേരെന്താ......??? അവളെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഒന്ന് ചിരിച്ചതിനുശേഷം ഞാൻ എന്റെ പേര് പറഞ്ഞു കൊടുത്തു....... മോളെ പേരെന്താ...... "Ayza...... " Wwo....... നൈസ് നെയിം...... ayzu എന്നാണോ വിളിക്കാറ്??? അല്ല അയ്ശുന്നാ വിളിക്കാറ്...... കുട്ടിപിശാശ്..... ആക്കാൻ മുന്നിലാ...... ആ രണ്ട് കോന്തൻമാരുടെ പെങ്ങളൂട്ടിയല്ലേ...... ഞാൻ ഇതും മനസ്സിൽ പറഞ്ഞ് അവളെ നോക്കി നൈസായിട്ടൊന്ന് ഇളിച്ചുകൊടുത്തു..... ആന്റി അജുഎണീറ്റില്ലേ....  "ഇല്ല മോളെ..... അവര് രണ്ടുപേരും എനിക്കണേൽ നേരം ഉച്ചയാകും..... മോള് പോയി ഒന്ന് വിളിച്ചു നോക്ക്.... " എവിടെ ആന്റി അവന്റെ റൂം??? മുകളിൽ മൂന്നാമത്തെ റൂം...... പിന്നെ റൂമിന്റെ കോലം കണ്ട് മോള് ഞെട്ടുഒന്നും ചെയ്യരുത്..... ഒരു ചെറിയ ആക്രികടയാണ്....... ഇതും പറഞ്ഞ് ആന്റി ചിരിച്ചതും ഞാൻ അയിശൂനേം കൂട്ടി മുകളിലേക്ക് കയറി..... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° [നാച്ചു] ആ കുരിപ്പ് ചെകുത്താത്തി അമൽ ഇന്ന് രാവിലെ തന്നെ എനിക്കിട്ട് പണിതിട്ടാണ് ഇവിടുന്ന് പോയത്..... ഞാനാണ് അവൾക്ക്  ആ ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് കൊടുത്തതെന്ന് അവളിവിടെയുള്ളവരോടൊക്കെ പറഞ്ഞപ്പോൾ ഞാനാകെ നാറിയ അവസ്ഥയിലായിരുന്നു..... ഒരു ഉപകാരം ചെയ്യാനും പാടില്ലാന്ന് വെച്ചാൽ...... ഇനിയിപ്പോ എന്റെ പെങ്ങൾസും മാതാജിയും ഇതിനെകുറിച്ച് എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കും ആവോ..... എന്തൊക്കെ പറഞ്ഞാലും ഇന്നാ യക്ഷികണ്ണീടെ ലുക്ക് ഹോ മുടിഞ്ഞ ലുക്ക് തന്നെയായിരുന്നു..... അവളെ ആ മുഖത്തേക്ക് പാറിവരുന്ന മുടിയിഴകളെ പിടിച്ച് വെക്കാൻ പാട് പെടുന്നുണ്ട്....... മുഖത്തിനേറെ ഭംഗി കൂട്ടുന്ന ആ കറുപ്പ്നിറത്തിലുള്ള മൂക്കുത്തി ഹോ ഒന്ന് കാണേണ്ടത് തന്നെയാണ്..... അവളെ അപ്പൊ തന്നെ അങ്ങ് പ്രേമിച്ച് കെട്ടിയാലോ എന്ന് വരെ തോന്നിപോയി..... പിന്നെ ട്രെയിനിന് ആണല്ലോ തലവെക്കുന്നത് എന്നോർത്തപ്പോൾ അത് വേണ്ടെന്നു വെച്ച് അവളെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി..... ബസ്സിൽ പോകാനായിരുന്നു അവളെ പ്ലാൻ..... അത് എനിക്ക് റിസ്‌ക്കാണെന്ന് തോന്നിയത് കൊണ്ട് ഞാൻ അവളെ കൊണ്ടുവിടാം എന്നേറ്റു..... എന്റെ കൂടെ പുറകിൽ ഇരിക്കുമ്പോളും സൗണ്ടൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...... പിന്നെ അങ്ങോട്ട് പോയി അപകടം വിളിച്ചു വരുത്തേണ്ടന്ന് കരുതി ഞാൻ മിണ്ടാനും പോയില്ല...... പെട്ടന്നാണ് അവളെന്നോട് വണ്ടി നിർത്താൻ പറഞ്ഞത്...... അവൾ അവിടെയാണ് ഇറങ്ങുന്നത് എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിലൂടെ പല സംശയങ്ങളും വന്നു..... അത് വേറൊന്നും കൊണ്ടല്ലാ വരുന്ന വഴിക്ക് അന്നാ വീഡിയോയിൽ കണ്ട അതേ കാർ അവിടെ സംശയാസ്പതമായി നിർത്തിയിട്ടിരിക്കുന്നത് ഞാൻ കണ്ടിരുന്നു...... ഇനി ഇവളിവിടെ നിൽക്കുന്നതും ആ കാർ അവിടെ നിൽക്കുന്നതുമായി വല്ല ബന്ധവും ഉണ്ടാകുമോ എന്നാണ് എന്റെ പേടി.....അവളെ വാച് ചെയ്യാൻ വേണ്ടി അവിടെ നിൽക്കണം എന്നുണ്ടെങ്കിലും ഇന്നെന്റെ ഫ്രണ്ടിന്റെ മാര്യേജ് ആയതുകൊണ്ട് എനിക്കവിടെ എത്തേണ്ടത് നിർബന്ധമായിരുന്നു....... അതുകൊണ്ട് അവളെ കാര്യം വിട്ടിട്ട് ഞാൻ നേരെ അങ്ങോട്ട് വിട്ടു..... ബാക്കിയൊക്കെ ഇനി അവളോട് വൈകീട്ട് ചോദിച്ചറിയാം എന്ന് കരുതി........ ¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡¡ [അമ്മു] അജുവിന്റെ റൂമിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ നമ്മളവന് എന്ത് പണി കൊടുക്കണം എന്ന് ചിന്തിക്കുവായിരുന്നു...... കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ.... എന്റെ ചങ്കിന് ഞാൻ ഓസ്കാർ അവാർഡ് വാങ്ങി കൊടുക്കുന്നുണ്ട്..... അമ്മാതിരി അഭിനയം ആയിരുന്നല്ലോ...... എന്റെ മമ്മൂക്കനെ വരെ തോൽപ്പിച്ചുകളയല്ലായിരുന്നോ..... കള്ള പന്നി..... ഞാൻ ഇതും വിചാരിച്ച് ഡോറിന്റെ ലോക്ക് മെല്ലെ തുറന്ന് അകത്തേക്ക് നോക്കിയതും ചെക്കന്റെ കിടപ്പ് കണ്ട് പൊട്ടിച്ചിരിക്കാൻ തോന്നി.... ബെഡിൽ ഇന്റുഇട്ടപോലെയാണ്ചെക്കന്റെ കിടപ്പ്..... ഞാനും അയിശുവും പതിയെ അവന്റെ റൂമിലേക്ക് കടന്ന് റൂം മൊത്തം ഒന്ന് വീക്ഷിച്ചു..... ആന്റി പറഞ്ഞത് പോലെതന്നെ ഒരാക്രികട തന്നെയാണ് ഇത്...... ഞാൻ അതും നോക്കി നിൽക്കുമ്പോളാണ് അയിഷൂട്ടി എന്റെ ടോപ്പിൽ പിടിച്ച് വലിച്ച് ഒരു ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു. അവിടെ ഞാനും അജുവും കൂടി അന്ന് യൂത്ത്ഫെസ്റ്റിന്റെ അന്ന് എടുത്ത ഒരു ജോക്കിങ് സെൽഫി ആയിരുന്നു...... അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...... അതിന്റെ തൊട്ടപ്പുറത്ത് തന്നെ അവനും ആ ചൂടനും തോളിലൂടെ കയ്യിട്ട് നിൽക്കുന്ന ഒരടിപൊളി ഫോട്ടോ..... അത് പോലെ ഞങ്ങൾ ബെടക്കൂസാള് മൊത്തം ഉള്ള ഒരു ഫോട്ടോയും..... ഇത്തൂസ്...... ഇത്തൂസ് അതും നോക്കി നിന്നോ...... കാക്കു ഇപ്പൊ ഉണരുവേ..... പിന്നെ ഇത്തൂസിന്റെ ഒരു പ്ലാനും നടക്കില്ല...... അയിഷൂട്ടി നമ്മളെ നോക്കി അത് പറഞ്ഞതും ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് എന്നാ തുടങ്ങിക്കോ എന്ന് പറഞ്ഞൂ...... അപ്പൊ തന്നെ പെണ്ണ് ഓടി പോയി അജുവിന്റെ തലഭാഗത്ത് കയറി ഇരുന്നിട്ട് അവളെ പണി തുടങ്ങി...... വേറൊന്നും അല്ല അവന്റെ മുഖത്ത് വിരലോടിക്കൽ....... അവളാ പണി തുടർന്നതും ചെക്കൻ എന്നെപിടിച്ച് വലിച്ച് അവന്റെ അടുത്ത് കിടത്തി...... യാ റബ്ബീ നമ്മക്കൊന്ന് അനങ്ങാൻ പോലും പറ്റുന്നില്ല...... അക്കോലത്തിൽ ആ ഹംക്ക് നമ്മളെ വലിഞ്ഞു മുറുകിയിട്ടുണ്ട്. എന്റെ ഒരു വിധി. അവൻ കൂടുതൽ നമ്മളെ കെട്ടിപിടിച്ചതും ഞാൻ അവന്റെ കയ്യിൽ ഒരു കടികൊടുത്തു...... അപ്പൊതന്നെ ചെക്കൻ എന്നെ വിട്ടിട്ട് കൈ ഉഴിഞ്ഞ് ആർത്തതും എന്നെ കണ്ട് വീണ്ടും നിലവിളിച്ചു..... "നീ..... നീ... എന്താടി ഇ.... ഇവിടെ..... " ഞ.....ഞാൻ ഇവിടെ ആ.... അയാൽ നിനക്കെന്താ..... അവനെപോലെ വിക്കികൊണ്ട് ഞാനും മറുപടി കൊടുത്തു..... "നീ കളിയാക്കുകയൊന്നും വേണ്ട..... പെട്ടന്ന് നിന്നെ ഇവിടെ കണ്ട ഷോക്കിൽ ചോദിച്ചതാ.....  അല്ല നീ എന്താ ഇവിടെ??? " ഞാൻ എവിടെയാണെന്നുള്ളതൊക്കെ അവിടെ നിൽക്കട്ടെ.... മോനെന്താ ഈ ചൂടന്റെ വീട്ടിൽ കാര്യം..... "അ.....അത് പിന്നെ ഞാൻ ചൂടൻ.... അല്ല ദിലു...... " മ്മ് മ്മ്...... കള്ളം പറഞ്ഞ് ബുദ്ധിമുട്ടാൻ നിൽക്കണ്ട. വേഗം സത്യം പറഞ്ഞോ അതായിരിക്കും നിനക്ക് നല്ലത്...... ഇല്ലേൽ നിനക്ക് അറിയാലോ..... എന്ന് ഞാൻ കൈ ചുരുട്ടികാണിച്ച് അവനോട് ചോദിച്ചതും പുറകീന്ന് അയിഷൂട്ടി വായപൊത്തി ചിരിക്കാൻ തുടങ്ങി.....  ഇവിടെ ഒരുത്തനാണേൽ എന്നെ നോക്കി എന്ത് പറയും എന്നാലോജിച്ച് തലയും ചൊറിഞ്ഞോണ്ട് നിൽക്കുന്നുണ്ട്..... എന്താ അജു നീ ഞാൻ ചോദിച്ചത് കേട്ടില്ലെന്നുണ്ടോ...... "അത് അമ്മു ഞാൻ നിന്നോട് എല്ലാം തുറന്ന് പറയാം...... നീ എന്നെ ഒന്നും ചെയ്യരുത്..... എന്താണെന്ന് വെച്ചാൽ ഞാൻ ദിലുവിന്റെ അനിയനാണ്......  " ഹഹഹ..... ഇത് ഞാൻ നേരത്തെ അറിഞ്ഞിരുന്നു...... എനിക്കറിയേണ്ടത് അതല്ല...... എന്തിനാണ് നീയിത് ഞങ്ങളിൽ നിന്ന് മറച്ചുവച്ചത് എന്നാണ്???? "അത് പിന്നെ ഞാൻ നിങ്ങൾക്കൊക്കെ അവനെ പരിചയപ്പെടുത്തി തരണം എന്ന് കരുതി ഇരിക്കയായിരുന്നു....... അതിനിടക്കാ ദിലു നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്....... എനിക്ക് നീയും അവനും ഒരുപോലെയാണ്....... അവനെന്റെ കൂടപ്പിറപ്പാണെൽ നീ എന്റെ ഖൽബാണ്..... അവന്റെ ഓരോ പ്രവർത്തിയും നിന്നെ എത്രത്തോളം ദേഷ്യം പിടിപ്പിക്കുന്നുണ്ടെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു..... അതിനിടക്ക് ഞാൻ കയറി ദിലു എന്റെ ബ്രോ ആണെന്നൊക്കെ പറഞ്ഞാൽ നിനക്കത് ചിലപ്പോ ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല..... ഞാൻ  നിന്നോട്  ദിലുവിനെ പ്രണയിക്കണം എന്നൊന്നും പറയില്ല...... അതൊക്കെ നിന്റെ ഇഷ്ട്ടമാണ്..... പക്ഷേ അവന്റെ പേരിൽ നിന്നെ പിരിയാൻ എനിക്കാകില്ല...... ഇതുകൊണ്ട് ഒക്കെയാ ഞാൻ നിങ്ങളിൽ നിന്ന് ഈ കാര്യങ്ങളൊക്കെ മറച്ചു വെച്ചത് " എന്ന് അജു പറഞ്ഞതും എനിക്കവനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി.... ഇവനെ പോലൊരു ചങ്കിനെ കിട്ടാനും വേണം ഒരു ഭാഗ്യം.... ഞാൻ അപ്പൊതന്നെ അവന്റെ വയറ്റിയിട്ട് ഒരു കുത്ത് കൊടുത്തിട്ട് സൈറ്റടിച്ച് കാണിച്ചു..... "അല്ല അമ്മു നീയെങ്ങനെ ഇവിടെ എത്തി??? അതാണെനിക്ക് മനസ്സിലാകാത്തത് " അവനത് ചോദിച്ചതും ഞാൻ എല്ലാ കാര്യവും അവന് പറഞ്ഞു കൊടുത്തു.... എട അജുവേ എന്നാ നീ പോയി ഫ്രഷായി താഴേക്ക് വാ..... എന്നിട്ടെന്നെ ഒന്ന് ഡ്രോപ്പ് ചെയ്യ്..... ആ കാലമാടത്തി ദിയ എന്നെ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാകും..... ഇതും പറഞ്ഞ് ഞാൻ റൂമിന് വെളിയിലേക്ക് ഇറങ്ങിയതും അടുത്തറൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ആളുമായി കൂട്ടിമുട്ടിയതും അവന്റെ തലയും നമ്മളെ തലയും കൂട്ടി മുട്ടി..... അപ്പൊ തന്നെ അയിഷൂട്ടി ദിലുകാക്കൂന്ന് വിളിച്ചതും നമ്മളാ ചൂടന്റെ മുഖത്തേക്ക് നോക്കി...... അപ്പൊ അവൻ എന്നെ കണ്ണുംമിഴിച്ച് നോക്കി നിൽക്കുവായിരുന്നു..... അത് കണ്ട് ഞാൻ അവനെ നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചതും ചൂടൻ കണ്ണ് തിരുമ്മി ഒന്നൂടെ നോക്കിയിട്ട് തലയും ചൊറിഞ്ഞോണ്ട് അകത്തേക്ക് തന്നെ കയറിയിട്ട് ഡോർ വലിച്ചടച്ചു....... ആ തക്കത്തിന് ഞാൻ അയിഷൂട്ടിയേം വലിച്ച് വേഗം താഴേക്ക് പോയി.....പിന്നെ ആന്റീടെ കൂടെ നടന്ന്  ആ രണ്ട് വട്ടന്മാർടേം പൊട്ടത്തരങ്ങൾ കേൾക്കലായിരുന്നു പണി....... ആ ചൂടാനൊക്കെ കോളേജിൽ മാത്രേ അങ്ങനെ ഉള്ളു..... വീട്ടിൽ ഒരു പാവമാണ്..... കലിപ്പന്റെ പോലെയൊന്നും അല്ല ..... അത് വീട്ടിലും നാട്ടിലും കോളേജിലും എല്ലാം ഒരുപോലെ തന്നെ.... ആന്റി എന്ന ഞാൻ ഇനി ഇറങ്ങുവാണ്..... എന്റെ ഫ്രണ്ട്സ് അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.... "മോള് നിൽക്ക് അജു നിന്നെ കൊണ്ടുവിട്ടോളും.... " ആ അജുവിന്റെ കൂടെതന്നെയാ പോകുന്നേ.... ഇതും പറഞ്ഞ് ഞാൻ പുറകിലേക്ക് തിരിഞ്ഞതും ആ ചൂടൻ ഉണ്ട് ചാവിയും വിരലിലിട്ട് കറക്കിക്കൊണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു...... അതും നമ്മളെ അതേ കളർ ഷർട്ട്...... നീയെങ്ങോട്ടാ ദിലു...... നീയി ആളെകണ്ടോ..... നമ്മളെ അജുവിന്റെ ഫ്രണ്ടാ അമ്മു..... നീ കോളേജിന്ന് കണ്ടിട്ടുണ്ടാകും അല്ലേ..... എന്ന് ആന്റി ചോദിച്ചതും ആ ചൂടൻ അവന്റെ സ്‌പെക്സ് താഴ്ത്തി എന്നെ ഒന്ന് നോക്കി..... "ആ കണ്ടിട്ടുണ്ട് അമൽ...... ഇവളെ അറിയാത്തവരായി കോളേജിൽ ആരുംതന്നെ ഇല്ലല്ലോ ഉമ്മി...... " ആ ചൂടൻ എന്നെ നോക്കി അങ്ങനെ പറഞ്ഞതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി...... അല്ല ദിലു നീയിതെങ്ങോട്ടാ പോകുന്നേ..... "ആന്റി" "ഞാൻ പറഞ്ഞില്ലായിരുന്നോ ഉമ്മി ഇന്നെന്റെ ക്ലാസ്സിലെ ഒരു കുട്ടീടെ കല്യാണം ഉണ്ടെന്ന്...... അതിന് പോകാ..... " ആഹാ എന്നാ മോൾക്ക് ദിലൂന്റെ കൂടെ പോയാൽ മതിയല്ലോ..... രണ്ടുപേരും ഒരേ സ്ഥലത്തേക്കല്ലേ..... "ആന്റി" അയ്യോ അത് വേണ്ട ആന്റി..... ഞാൻ അജുവിന്റെ കൂടെ പൊയ്ക്കോളാം..... അജു ഏതായാലും അങ്ങോട്ട് പോരുന്നില്ലല്ലോ മോളെ..... ഇവനാണേൽ അങ്ങോട്ട് ആണ്താനും..... അപ്പൊ മോള് ഇവന്റെ കൂടെ പൊയ്ക്കോ..... വേണ്ട ആന്റി..... അത് ആരെങ്കിലും ഒക്കെ കണ്ടാൽ പ്രശ്‌നമാകും..... അജുവിന്റെ കൂടെ പോകുന്ന പോലെയല്ലല്ലോ അവന്റെ ഇക്കാന്റെ കൂടെ പോകുന്നത്..... ഇനി അങ്ങനെ വല്ല പ്രശ്നവും ആയാൽ അപ്പൊ മോളെ ഞാൻ എന്റെ വീട്ടിലേക്ക് തന്നെ അങ്ങോട്ട്‌ കൊണ്ടുവന്നൊണ്ട്...... എന്റെ ദിലൂന്റെ പെണ്ണായിട്ട്.... എന്ന് ആന്റി പറഞ്ഞതും ആ ചൂടൻ വായപൊത്തി ചിരിക്കാൻ തുടങ്ങി..... അപ്പൊ തന്നെ അവന്റെ കാല് നോക്കി ഒരു ചവിട്ടങ് കൊടുത്തിട്ട് ആന്റിയെ നോക്കി നൈസായിട്ടൊന്ന് ചിരിച്ചു കൊടുത്തു...... പിന്നെ നമ്മൾ അതികം പറയാനൊന്നും നിന്നില്ല.....അവരോടൊക്കെ യാത്രപറഞ്ഞിട്ട് വേഗം ആ ചൂടന്റെ വണ്ടിയിൽ കയറി ഇരുന്നു....... നസ്‌റിന്റെ വീടിന്റെ അടുത്തായിട്ട് തന്നെ നമ്മളെ ചങ്കത്തികളൊക്കെ നിൽക്കുന്നുണ്ടായിരുന്നു....... ഞാൻ ഈ ചൂടന്റെ കൂടെ ബൈക്കിൽ ഒരുമിച്ച് വരുന്നത് കണ്ട് അഞ്ചും വായും പൊളിച്ച് നോക്കി നിൽക്കാണ്...... അവരെയൊക്കെ ഒന്ന് കലിപ്പിൽ നോക്കിയിട്ട് ഞാൻ വണ്ടിയിൽ നിന്നിറങ്ങിയതും ദിയയും നെല്ലുവുമൊക്കെ ദിലുക്കാന്നും പറഞ്ഞ് ഒലിപ്പിച്ച് അവന്റെ അടുത്തേക്ക് ചെന്നു..... അങ്ങനെ അവരെ സംസാരമൊക്കെ കഴിഞ്ഞപ്പോൾ വീണ്ടും ഇളിച്ചോണ്ട് നമ്മളെ അടുത്തേക്ക് തന്നെ വന്നതും ആ അലവലാതി ദിയന്റെ പുറം ഞാൻ ചെണ്ടയാക്കി...... പിന്നെ പെണ്ണ് കരഞ്ഞ് കാല് പിടിച്ച് ആകെ സീനാക്കിയപ്പോൾ നമ്മളാ പണി നിർത്തി...... അമ്മു നീ എങ്ങനെ ദിലുക്കന്റെ കൂടെ വന്നു??? നീ ഇത്രേം നേരം എവിടെ ആയിരുന്നു എന്ന് തുടങ്ങി ഒരു നൂറ് ചോദ്യം ഒപ്പം ചോദിച്ച് അവള് നമ്മളെ വട്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു..... കള്ള അജു...... നാളെ അവൻ ക്ലാസ്സിലേക്കൊന്ന് വരട്ടെ..... ശെരിയാക്കി കൊടുക്കുന്നുണ്ട് അവന്.... "ദിയ" വേണ്ടടി അവനുള്ളത്‌ ഞാൻ കൊടുത്തിട്ടുണ്ട്..... പാവം ഇനി താങ്ങാനുള്ള ശേഷി ആ ശരീരത്തിന് ഉണ്ടാകില്ല.......... ഇതും പറഞ്ഞ് ഞാൻ അവരേം വലിച്ച് നസ്‌റിന്റെ വീട്ടിലേക്ക് കയറി...... ഞങ്ങളെ കണ്ടപാടെ ഓടി വന്ന് കെട്ടിപിടിക്കലും എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കലും ആകെ മൊത്തം തിരക്ക്...... അതിനിടയിൽ നിദനെ കണ്ടപ്പോൾ അവൾക്കുള്ള ഗിഫ്റ്റ് കയ്യോടെ ഏൽപിച്ച് അവളെ കൂടെ നിന്ന് ഒരു സെൽഫി എടുത്തു....... സെൽഫി എടുത്ത് നേരെ നോക്കിയതും ആ ചൂടന്റെ മുഖത്തേക്ക്..... അവനാണേൽ എന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരിക്കാണ്....... അത് കണ്ടപ്പോൾ അവനെ നോക്കി കണ്ണുരുട്ടിയിട്ട് ഞാൻ നമ്മളെ ഇക്കാക്കാസിന്റെ അടുത്ത് വന്നിരുന്നു...... പിന്നെ അവരോട് കത്തിയടിച്ചിരുന്ന് നേരം പോയത് തന്നെ അറിഞ്ഞില്ല...... അതിനിടയിലും ഒരാള് നമ്മളെ തോണ്ടി വെറുപ്പിച്ചോണ്ട് കണ്ണുകൊണ്ട് കഥകളി കളിക്കുന്നുണ്ട്...... വേറാരുമല്ല നമ്മളെ നെജുക്ക തന്നെ...... കാര്യം നമ്മക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ട് ഇന്ന് തന്നെ അതിലൊരു തീരുമാനം ഉണ്ടാക്കണം എന്ന് കരുതി..... ടീ ദിയ..... നസ്‌റിന്റെ വീടിന്റെ പുറകിലായിട്ട് ഒരു പുഴയുണ്ടത്രേ......നമ്മക്കൊന്ന് പോയി കണ്ടാലോ..... എന്റെ പൊന്നമ്മൂ എനിക്കൊന്നും വയ്യ..... ഞാൻ ഇവിടെ അടങ്ങിയിരുന്ന് ആൾക്കാരെ വീക്ഷിക്കുന്നത് നീ കാണുന്നില്ലേ.... നീ വേണേൽ നെല്ലൂനെ കൂട്ടിപൊക്കോ..... "ദിയ" അവളത് പറഞ്ഞതും ഇതേ ചോദ്യം ഞാൻ നമ്മളെ ലോലത്തി നെൽഹയോടും ചോദിച്ചു....... അവളോട്‌ പിന്നെ ചോദിക്കാതിരിക്കുന്നതാണ് നല്ലത്...... കാരണം പുള്ളിക്കാരി നല്ല വായിനോട്ടത്തിലാ...... ഷൈമാ നീ വാ..... നമ്മക്കൊന്ന് പോയേച്ചുംവരാം...... ഈ കുരുപത്തികളൊക്കെ ഇവിടെ തന്നെ ഇരുന്നോട്ടെ....... ഇതും പറഞ്ഞ് ഞാൻ ഷൈമയേം കൂട്ടി ആ പുഴക്കരയിലേക്ക് നടന്നു...... ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ നെജുക്കയും ആ ചൂടനും അങ്ങോട്ട്‌ വന്നിരുന്നു....... നെജുക്കയോട് ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഞാനാ ചൂടനെ നോക്കി ഒരു ലോഡ് പുച്ഛം അങ്ങോട്ട് ഇട്ട്കൊടുത്തു. അല്ല പിന്നെ..... ഷൈമ ഇത് നെജുക്ക..... നമ്മുടെ കോളേജിലെ സീനിയർ ആണ്....  പോരാത്തതിന് എന്റെ ബ്രോയും എന്ന് തുടങ്ങി നെജുക്കയെ നമ്മളവൾക്ക് പരിജയപെടുത്തി കൊടുത്തു.... എന്നാ നിങ്ങൾ സംസാരിക്ക്.... എനിക്കൊരു കാൾ വരുന്നുണ്ട്ന്നും പറഞ്ഞ് ഞാൻ അവരെ ഇടയിൽ നിന്ന് മിഞ്ഞി..... കുറച്ചങ്ങോട്ട് മാറി നിന്ന് നമ്മള് നാജിക്ക് ഫോൺ വിളിച്ച് അവളോട് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞോണ്ടിരിക്കുമ്പോളാണ് ആ ചൂടൻ എന്റെ അടുത്ത് വന്നിരുന്നത്.     അവനെ മൈന്റ് ആക്കാതെ ഞാൻ വീണ്ടും സംസാരം തുടർന്നപ്പോൾ അവനെന്റെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി കാൾ കട്ടാക്കി അത് പോക്കറ്റിലിട്ടു..... ബ്ലഡി ഫൂൾ..... തനിക്ക് ഫോണില്ലെങ്കിൽ പുതിയ ഒരെണ്ണം വാങ്ങാവേണ്ടത് അല്ലാതെ എന്റെ തട്ടിപറിക്കല്ല..... ആ ഫോണിങ് താ ചൂടാ......എന്റെ ഇക്ക വിളിക്കുന്ന ടൈമാണ് ഇത്..... ഓഹ് നിന്റെ ഒരിക്ക..... ഏതാ അന്നാ കണ്ട അഫീഫ് റയാനാണോ നിന്റെ ഇക്ക..... എന്നൊരു പരിഹാസരൂപേണ അവൻ ചോദിച്ചതും ഞാൻ വീണ്ടും അവനെ നോക്കി കണ്ണുരുട്ടി...... അങ്ങനെ കുറച്ച് നേരം ആ ചൂടനോട് തല്ല്കൂടി നിന്നപ്പോഴേക്കും ഷൈമ നമ്മളെ പോകാനായി വിളിക്കാൻ തുടങ്ങി..... അതുകൊണ്ട് അവൾ കാണാതെ ഞാൻ നെജുക്കാനോട് എന്തായീന്ന് ചോയിച്ചതും മൂപര് തമ്പ്സപ്പ് കാണിച്ചു..... Yes അങ്ങനെ അവരെ കാര്യം സെറ്റായി..... നമ്മളിതും ആലോചിച്ചു നിന്നപ്പോളാണ് ഇവിടെ ഒരുത്തി എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്...... അതുകൊണ്ട് ഞാൻ അവളോട് പുരികം പൊക്കി എന്താണെന്ന് ചോദിച്ചതും പെണ്ണെന്റെ കയ്യിൽ ഒരു നുള്ള് വെച്ച്തന്നു...... ഇതൊക്കെ ഉള്ളിൽ വെച്ചോണ്ടായിരുന്നു അല്ലേ കാ‍ന്താരി നിന്റെ നടപ്പ്...... എന്നിട്ട് ഒരുവട്ടം പോലും എന്നോട് പറഞ്ഞില്ലല്ലോ..... "ഷൈമ" അത് ഞാൻ നെജുക്കതന്നെ പറയട്ടേന്ന് കരുതി.... ഇപ്പൊ എല്ലാം ഓക്കെ ആയില്ലേ..... ചെലവ് വേണം മോളെ..... മ്മ് മ്മ്.... നടക്ക്  നടക്ക്..... നിനക്ക് ചെലവൊക്കെ ഞാൻ തരുന്നുണ്ട്....... അങ്ങനെ കല്യാണവും കഴിഞ്ഞ് നമ്മള് കലിപ്പന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു..... -------------------------------- ഫ്രീ ടൈമിൽ ഞങ്ങളെല്ലാവരും ചീനിമരചോട്ടിൽ ഇരിക്കുവാണ്.... അതിനിടയിൽ ശാദിടേം ദിയന്റേം കുസുകുസു കേൾക്കുന്നുണ്ട്..... എന്താണ് ആവോ രണ്ടിനും...... നമ്മളിതും ചിന്തിച്ചോണ്ട് ഇരിക്കുമ്പോളാണ് അജു നമ്മളെ തോളിൽ കൈ വെച്ചത്.... എന്താണെന്നർത്ഥത്തിൽ അവനെ നോക്കിയതും അവൻ ബാക്കിയുള്ളവരെ തിരിഞ്ഞു നോക്കി...... "അമ്മു ഒരുപാട് നാളായി ഞങ്ങൾ നിന്നോട് ചോദിക്കണം എന്ന് കരുതുന്നു.... നമ്മൾ  ഫ്രണ്ട്സല്ലേ..... നമുക്കിടയിൽ ഒന്നും മറച്ചുവെക്കേണ്ട കാര്യമില്ലല്ലോ..... പിന്നെ നീയെന്തിനാണ് പലതും ഞങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത്..... ഇന്ന് ഞങ്ങൾക്ക് അതറിഞ്ഞേ പറ്റൂ...... എല്ലാവരുടേം അമ്മു ആയ നീ എങ്ങനെ ആമി ആയിമാറി???? ആരുടെ ആമി ആയി മാറി???? എന്തായിരുന്നു നിനക്ക് അയാളുമായി ഉണ്ടായിരുന്ന ബന്ധം???? എല്ലാം ഞങ്ങൾക്ക് അറിഞ്ഞേ പറ്റൂ...... " അജുവിന്റെ പെട്ടന്നുള്ള ഈ ചോദ്യം എന്നിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും എല്ലാ കാര്യവും ഇവരോട് തുറന്ന് പറയാൻ ഞാനിപ്പോ ഒരുക്കമാണ്...... അതുകൊണ്ട് എല്ലാം അവരോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു..... അജു..... ഈ ആമി ആരാണെന്ന് അറിയുന്നതിന് മുൻപ് നിങ്ങള് ചെകുത്താനെ അറിയണം....... * DARE DEVIL * തുടരും••••••••• ®®®®®®®®®®®®®®®®®®® ഹായ് മുത്ത്മണീസ്..... നമ്മള് എത്തീട്ടോ..... ഈ part എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല...... നിങ്ങൾ വായിച്ചിട്ട് അഭിപ്രായം പറയണേ..... അടുത്ത part ഓടുകൂടി അമ്മുവിന്റെ പാസ്സ് ഞാൻ പൊട്ടിക്കും..... പിന്നെ എല്ലാവർക്കും സന്തോഷമായില്ലേ.... നിങ്ങളെയൊക്കെ കലിപ്പന്റെ ആമി അമ്മു ആണെന്നറിഞ്ഞതിൽ..... ഇനി അങ്ങനെ എന്തൊക്കെ കാണാൻ കിടക്കുന്നു..... ഒരുപാട് ട്വിസ്റ്റ്‌ ഇനിയും വരാനുണ്ട് ...... സ്റ്റോറി ബോറാകുന്നുണ്ടേൽ പറയണം...... നിങ്ങളെ അഭിപ്രായങ്ങളാണ് എന്റെ തീരുമാനം..... ********************************** #📙 നോവൽ
16.9k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post