*💘നീയില്ലാ ജീവിതം💘2⃣*          _ഭാഗം.63_ ✍ Mubashira MSKH "ഡാ... What happened...? ഞാൻ നിന്റെ പൊറിഞ്ചു ആടാ...." *"ഡാ പൊറിഞ്ചു..."* എന്ന് അലറി വിളിച്ചോണ്ട് നമ്മള് ഓടി ചെന്ന് ഓനെ കെട്ടിപ്പിടിച്ചു... എല്ലാം മറന്ന് ഞാൻ അവനെ എത്ര നേരം അങ്ങനെ കെട്ടിപിടിച്ച് നിന്നെന്ന് എനിക്ക് തന്നെ അറിയില്ല... പെട്ടെന്ന് അവൻ ഇത്രെയും കാലം നമ്മളെ അവോയ്ഡ് ചെയ്ത് നടന്നതൊക്കെ ഓർമ്മ വന്നതും നമ്മള് അപ്പൊ തന്നെ ഓനെ പിടിച്ച് തള്ളി മാറ്റി രൂക്ഷമായി നോക്കി നിന്നു... *"ഡാ തെണ്ടി പൊറിഞ്ചു... നിനക്ക് ഇപ്പോഴാണല്ലേ എന്നെ ഓർമ്മ വന്നത്...? ഇത്രയും കാലം ഒരു ഫോൺ പോലും ചെയ്യാതെ നീയെന്നെ പൊട്ടം കളിപ്പിക്കല്ലായിരുന്നോ... അതിന് എനിക്ക് നിന്നോട് മാപ്പില്ല... ഇന്ന് നീ തീർന്നെടാ കോപ്പേ..."* എന്ന് പറഞ്ഞോണ്ട് നമ്മള് അപ്പൊ തന്നെ ഓന്റെ കോളറിൽ കേറി പിടിച്ച് ഓനെ ജീപ്പിലേക്ക് ഒട്ടി നിർത്തിച്ചു... എന്നിട്ട് ഓന്റെ വയറ്റിനിട്ട് നാലഞ്ച് പഞ്ച് കൊടുത്തിട്ട് ഓന്റെ കഴുത്തിന് പിടിച്ച് മോന്തക്ക് ഒരു കുത്ത് കൊടുക്കാൻ വേണ്ടി കൈ ചുരുട്ടി ഓന്റെ മുഖത്തിന് നേരെ വെച്ചെങ്കിലും അവന്റെ മുഖം കണ്ടപ്പോ നമ്മളെ കൈ അറിയാതെ താഴ്ന്നു പോയി... *"Bloody @#$#@%.... എന്റെ മുന്നിൽ നിന്ന് ഇങ്ങനെ ക്ളോസപ്പിന്റെ പരസ്യം കാണിക്കാതെ പോടാ മാക്രി... ഇനി എന്റെ കണ്മുന്നിൽ നിന്നെ കണ്ട് പോകരുത്...."* "ഡാ ദിലു... ഞാൻ ഒരു തമാശക്ക്..." "മിണ്ടരുത്... അവന്റെ ഒരു തമാശ... ഇതാണോ നിന്റെ തമാശ... പക്ഷെ എനിക്ക് അത് അത്ര വലിയ തമാശയായി തോന്നിയില്ല... അതോണ്ട് ഈ തമാശയും കൊണ്ട് നീ ആ ജേർണലിസ്റ്റിന്റെ കൂടെ പൊയ്ക്കോടാ... അല്ലാ പറഞ്ഞ പോലെ അവളെന്ത്യേ...? ഡൽഹിയിൽ നിന്ന് നിനക്ക് അവളെ കൂടി ഇങ്ങോട്ട് കെട്ടിയെടുത്തോടായിരുന്നോ... എന്തിനാ ഒറ്റക്ക് വന്നേ...?" എന്നൊക്കെ നമ്മള് അവന് ഒരു അവസരം കൊടുക്കാതെ പറഞ്ഞോണ്ട് നിന്നപ്പോഴും ചുണ്ടിലൊരു ചിരിയൊതുക്കി ഓൻ എന്തൊക്കെയോ നമ്മളോട് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു... പിന്നെ നമ്മളെ സ്വഭാവം നല്ലോണം അറിയാലോ... അവനോട് നല്ല കലിപ്പിൽ ആയോണ്ട് ഞാൻ അതിനൊന്നും മൈൻഡ് പോലും കൊടുത്തില്ല... "അഫ്‌സി.... താൻ ഇതെങ്ങോട്ടാ ജീപ്പും കൊണ്ട് പെട്ടെന്ന് പോന്നെ...? നിന്നെ ചേസ് ചെയ്ത് ഞാൻ ആകെ ടയേഡ് ആയി... എന്നാ പോക്കയിരുന്നു... പോലീസുകാർ തന്നെ നിയമം ഒക്കെ തെറ്റിച്ചാൽ ഞങ്ങൾ മീഡിയക്കാർ വെറുതെ നിൽക്കുമെന്ന് കരുതണ്ടട്ടോ..." ഞങ്ങളെ അടുത്തേക്ക് സ്‌കൂട്ടിയിൽ വന്നിറങ്ങി അപ്പുവിനെ നോക്കി ഈ ഡയലോഗ് ഒക്കെ കാച്ചുന്ന ആ മൊതലിനെ കണ്ടതും നമ്മള് ഓളെയും ഓനെയും മാറി മാറി നോക്കി ഒടുക്കം അപ്പുവിൽ ആ നോട്ടം രൂക്ഷമായി പതിപ്പിച്ച് നിർത്തി... *"ഓഹോ അപ്പൊ ഇവളെയും കൊണ്ടാണല്ലേ നിന്റെ വരവ്... ഇത് ഞാൻ പ്രതീക്ഷിച്ചില്ല... ഇനി ആരെ കാത്ത് നിൽക്കാടാ... ഇവളെയും കൂട്ടി വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്... ശാലുമ്മ നിലവിളക്കും പിടിച്ച് വീടിന്റെ മുന്നിൽ തന്നെ കാത്ത് നിൽപ്പുണ്ടാവും ചെല്ലട..."* ആ ജേർണലിസ്റ്റ് ഷിഫാനയെ അവിടെ ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല... അവള് അപ്പുവിനെ അഫ്‌സി എന്ന് വിളിച്ച് ഓനെ നോക്കി നിൽക്കുന്നത് ഒക്കെ കാണുമ്പോ തന്നെ എരിഞ്ഞ് കേറി വരാണ് ദേഷ്യം... യാ അല്ലാഹ്... എനിക്ക് കണ്ട്രോൾ തരൂ... "അഫ്‌സി... what happened...? Who is this...? ഞാൻ ഇടപെടണോ..?" "ഷിഫാന അത്..." അപ്പു. *"നീയാരാടി ഞങ്ങളെ കാര്യത്തിൽ ഇടപെടാൻ..? ഞങ്ങളെ കാര്യം ഞങ്ങള് നോക്കിക്കോളാം അതിൽ നീ ഇടപെടണ്ട... നിനക്ക് ഇവിടെ വോയ്സ് ഇല്ല... മര്യാദക്ക് സ്ഥലം കാലിയാക്കിക്കോ ഇല്ലേൽ എന്റെ കയ്യിന്റെ ചൂട് നീ അറിയും..."* എന്നൊക്കെ പറഞ്ഞ് നമ്മള് ഓളെ മെക്കിട്ട് കേറാൻ നിന്നതും അപ്പു നമ്മളെ അരയിലൂടെ കയ്യിട്ട് നമ്മളെ അവിടന്ന് പിടിച്ച് മാറ്റാൻ നോക്കുന്നുണ്ട്... "ദിലു... അടങ്ങി നിൽക്ക്... ഡാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..." *"വിടെടാ എന്നെ... ഇവളെ ഇന്ന് ഞാൻ കൊല്ലും... അവളും അവളെ ഒരു ഉണക്ക ചാനലും... അവളേത് കൊമ്പത്തെ റിപ്പോർട്ടർ ആയാലും എനിക്ക് പുല്ലാടാ പുല്ല്... എന്നെ വിട്... ഞാൻ ഇന്ന് ഇവളെ കൊല്ലും...* *ഈ കോപ്പ് കാരണല്ലേ നീയെന്നെ ഇത്രെയും കാലം ഒരു കോൾ പോലും ചെയ്യാഞ്ഞത്... അപ്പോ തൊട്ട് കാത്തിരിക്കായിരുന്നു ഇവളെ എന്റെ കയ്യിൽ കിട്ടാൻ... ഡീ... നിന്നെ ഞാൻ ഇന്ന്... വിടെടാ... ഡാ പൊറിഞ്ചു എന്നെ വിടാൻ...."* എന്നൊക്കെ പറഞ്ഞ് നമ്മള് ഓന്റെ കയ്യിൽ നിന്ന് ആ കോപ്പിന്റെ നേരെ കാല് നീട്ടി ചവിട്ടാൻ ഒക്കെ നോക്കിയെങ്കിലും അപ്പു നമ്മളെ അവിടന്ന് പിടിച്ച് മാറ്റി കൊണ്ട് നമ്മളോട് അടങ്ങി നിൽക്കാൻ പറഞ്ഞു... ഇതൊക്കെ കണ്ടിട്ടാണേൽ ആ കോപ്പ് തൊള്ളേം തുറന്ന് ആകെ കിളി പോയ മട്ടിൽ നമ്മളെ തന്നെ നോക്കി നിൽക്കാണ്... "ദിലു... കൂൾ... ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നീ..." *"നീ ഒന്നും എന്നോട് പറയണ്ട... മര്യാദക്ക് എന്നെ വിട്ടോ അതാ നിനക്ക് നല്ലത്..."* "ഷിഫാന... താൻ പോ... ഞാൻ തന്നെ വിളിക്കാം... താൻ ഇപ്പോ പോ..." *"നീയിത് എവിടേക്കാടാ അവളെ പറഞ്ഞ് വിടാൻ നോക്കുന്നത്...? ഡീ... കോപ്പിലെ റിപ്പോർട്ടറെ നിന്നെ ഞാൻ വെറുതെ വിടില്ലെടി..."* എന്നൊക്കെ കൂടി നമ്മള് കാച്ചി കൊണ്ട് നിന്നപ്പോഴേക്കും ഓള് സ്കൂട്ടിയും കൊണ്ട് വന്നതിനേക്കാൾ പൊരിഞ്ഞ സ്പീഡിൽ ആയിരുന്നു തിരിച്ചവിടന്ന് പോയത്... അത് കണ്ടപ്പോ തന്നെ നമ്മള് ഓന്റെ കൈ പിടിയിൽ നിന്ന് കുതറി മാറുന്നത് ഒന്ന് നിർത്തി ഒന്ന് നേടുവീർപ്പിട്ടോണ്ട് പെട്ടെന്ന് ഓന്റെ കാലിനൊരു ചവിട്ട് കൊടുത്തു... അപ്പോ തന്നെ ഓൻ നമ്മളിലെ പിടി വിട്ടതും നമ്മള് അവന്റെ നേരെ തിരിഞ്ഞ് നിന്ന് ഓന്റെ കാലിൽ ചവിട്ടി മെതിച്ച് അങ്ങനെ നിന്നു... പൊറിഞ്ചു അപ്പൊ തന്നെ എരിവ് വലിച്ചോണ്ട് കാല്... കാല്... എന്ന് പറഞ്ഞ് അലറുന്നുണ്ട്... "അപ്പൊ അവളെയും വിളിച്ചോണ്ട് ആയിരുന്നല്ലേ പൊന്ന് മോന്റെ വരവ്... അപ്പോ ഞാൻ വിചാരിച്ചത് ഒന്നും തെറ്റിയില്ല... ഇനി എന്താന്ന് വെച്ചാ നീ ആയിക്കോ... ദിലു കൊലു എന്നൊക്കെ വിളിച്ചോണ്ട് ഇനിയെങ്ങാനും എന്റെ മുന്നിലേക്ക് വന്നാലുണ്ടല്ലോ നേരത്തെ പാതിയാക്കി വെച്ച ആ തല്ലിന്റെ ബാക്കി കൂടി ഞാൻ അങ്ങ് നടത്തും... കേട്ടോടാ പൊറിഞ്ചു..." എന്ന് പല്ല് ഞെരിച്ച് ഓനോട് ഡയലോഗ് കാച്ചി കൊണ്ട് നമ്മള് ബുള്ളറ്റിന്റെ കീയും കൊണ്ട് വണ്ടിന്റെ അടുത്തേക്ക് ചെന്ന് അത് സ്റ്റാർട്ട് ചെയ്യാൻ നോക്കിയെങ്കിലും അത് സ്റ്റാർട്ട് ആയില്ല... അത് കണ്ട് ആ പൊറിഞ്ചു അവിടെ നിന്ന് കിണിക്കുന്നത് കണ്ടപ്പോ നമ്മക്ക് വീണ്ടും ദേഷ്യം കൂടി വന്നു... അതോണ്ട് ആ സ്പോട്ടിൽ തന്നെ ബുള്ളറ്റിൽ നിന്ന് ചാടിയിറങ്ങി ആ പൊറിഞ്ചുവിനെ നോക്കി പല്ലിറുമ്മി കൊണ്ട് ഓന്റെ ബുള്ളറ്റിനൊരു ചവിട്ട് വെച്ച് കൊടുത്തു... അപ്പൊ തന്നെ ആന ചെരിയുന്ന പോലെ അത് അവിടെ ചെരിഞ്ഞ് വീണതും ചെക്കൻ നെഞ്ചിൽ കൈ വെച്ച് എന്റെ വണ്ടി എന്ന് പറഞ്ഞ് അങ്ങോട്ട് ഓടി വന്നു... അപ്പോഴേക്കും നമ്മള് കീ അവിടെ നിലത്ത് ഇട്ടിട്ട് അവനെയൊന്ന് തിരിഞ്ഞ് പോലും നോക്കാതെ നല്ല കട്ട കലിപ്പിൽ തന്നെ നടക്കാൻ തുടങ്ങി... ഓൻ നമ്മളെ പിറകിൽ നിന്നോണ്ട് നമ്മളോട് അവിടെ നിൽക്കാൻ ഒക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവം പോലും നമ്മള് നടിച്ചില്ല... കോപ്പ്... അവനെ ഞാൻ വെറുതെ വിട്ടെന്ന് കരുതണ്ട... വേറെ ഒരു ഡോസ് കൂടി അവന് വേണ്ടി കാത്തിരിക്കുന്നുണ്ട്... അത് ഞാൻ അവന് വൈകാതെ കൊടുത്തോളാം... എന്നെ ഇത്രെയും കാലം അവോയ്ഡ് ചെയ്തില്ലേ... അതിന്റെ ഒരു തിരിച്ചടി.... ★★★★★★★★★★★★★★★★★★★★ 【അപ്പു】 ഹായ് ഗായ്‌സ്... എന്നെ മറന്നിട്ടില്ലല്ലോ അല്ലെ..? എന്ത് ചെയ്യാനാ സെലക്ഷൻ കാര്യത്തിൽ അല്പം തിരക്കിലായി പോയി... എന്തായാലും ഞാൻ ഇപ്പോ വന്നല്ലോ ഇനി എന്നും കാണാം... ഡൽഹിയിൽ നിന്ന് ഇന്ന് രാവിലെയാണ് ഞാൻ നാട്ടിൽ എത്തിയത്... ഇന്ന് തന്നെ സ്റ്റേഷനിൽ ACP ആയിട്ട് ചാർജ് എടുക്കേം ചെയ്തു... പിന്നെ നേരത്തെ കണ്ട ആളില്ലേ ഷിഫാന... എനിക്ക് ഡൽഹിയിൽ നിന്ന് കിട്ടിയ ഒരു ഫ്രണ്ടാ... അവളും ഇന്ന് തന്നെ ഇവിടെയുള്ള ഒരു ചാനലിൽ റിപ്പോർട്ടർ ആയി ജോയിൻ ചെയ്തിരിക്കാ... ഒരു പോലീസുകാരനെ സംബന്ധിച്ചിടത്തോളം ഒരു റിപ്പോർട്ടർ കൈവശം ഉള്ളത് നല്ലതല്ലേ... അത് കൊണ്ടാ അവളോട് ഫ്രണ്ട്ഷിപ് കൂടിയത്... അല്ലാതെ ദിലു വിജാരിച്ച് വെച്ചേക്കുന്ന പോലെ ഞങ്ങൾ തമ്മിൽ ഒരു മാങ്ങാത്തൊലിയും ഇല്ല... നിങ്ങൾ എങ്കിലും എന്നെ ഒന്ന് വിശ്വസിക്കണം... മുസ്തഫ ഹാജി ഹോം മിനിസ്റ്റർ ആയതിന്റെ ആഹ്ലാദ പ്രകടനം നടക്കുന്നതിന്റെ ഇടയിലാണ് ഞാൻ നമ്മളെ അമീഗോസിനെ കണ്ടത്... അവര് ഈ റൂട്ടിലാണ് കോളേജ് വിട്ട് വരാ എന്നെനിക്ക് അറിയായിരുന്നു... അതോണ്ട് അവർക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി നിന്ന നമ്മക്ക് ആയിരുന്നു അവറ്റകൾ സർപ്രൈസ് തന്നത്... വല്ലാത്ത പ്രകടനം തന്നെയായിരുന്നു അവര് അവിടെ കാഴ്ച വെച്ചത്... അവര് അവിടന്ന് പോയപ്പോ തന്നെ അവരെ പിന്തുടർന്ന് ഞാൻ കോണ്സ്റ്റബിളിനെയും കൂട്ടി ജീപ്പിൽ അവരെ ചേസ് ചെയ്തു... നമ്മള് ഇന്ന് നാട്ടിൽ എത്തിയ വിവരം നമ്മളെ ഉപ്പാക്കും ആദി അങ്കിളിനും മാത്രേ അറിയൂ... ബാക്കിയുള്ളവർക്ക് ഒക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ഞാനും കരുതി... നമ്മള് ഇവിടെ വന്നിറങ്ങിയപ്പോ തന്നെ ഒരു ന്യൂ സിം എടുത്തിരുന്നു... അതിൽ നിന്ന് ദിലുവിനെ കോൾ ചെയ്തപ്പോ പരിചയമില്ലാത്ത നമ്പർ കണ്ടിട്ടാകും അവള് കോൾ എടുത്തില്ല... അവന്മാരെ പോക്ക് കണ്ടാൽ തന്നെ അവരെ എനിക്ക് പിടിക്കാൻ കഴിയില്ലെന്ന് നല്ലോണം അറിയുന്നതോണ്ട് തന്നെ നമ്മള് കോണ്സ്റ്റബിളിനോട് പറഞ്ഞ് ഒരു ഷോർട്ട് കട്ടിലൂടെ ചെന്ന് കൃത്യം ദിലുവിന്റെ മുന്നിൽ തന്നെ വണ്ടി കൊണ്ട് പോയി നിർത്തി... നമ്മളെ വണ്ടി പിന്നെ നമ്മളെ തനി ഗുണം പുറത്ത് കാണിക്കുന്ന ആളായോണ്ട് അത് സ്റ്റാർട്ട് ആയില്ല... അതോണ്ട് കീ അവളെ കയ്യീന്ന് കൈക്കലാക്കാൻ നമ്മളെ കൊണ്ട് എളുപ്പത്തിൽ സാധിച്ചു... പിന്നെ അങ്ങോട്ട് എന്താ സംഭവിച്ചതെന്ന് നിങ്ങള് കണ്ടതല്ലേ... എന്റെ രൂപം കണ്ടിട്ട് ഇത്രെയും കാലം എന്റെ കൂടെയുണ്ടായിരുന്ന അവൾക്ക് പോലും മനസ്സിലായില്ലെന്ന് പറഞ്ഞാൽ വല്ലാത്ത ചേഞ്ച്‌ തന്നെയാകും നമ്മക്ക് വന്നിട്ടുണ്ടാവുക... ദിലു ഓടി വന്ന് നമ്മളെ കെട്ടിപ്പിടിച്ചപ്പോ ഞാൻ കരുതി അവളെന്നെ ക്ഷമിച്ചു എല്ലാം മറന്നെന്ന്... പക്ഷെ പിന്നീടുള്ള കുരിപ്പിന്റെ പ്രകടനം കണ്ടപ്പോഴല്ലേ എല്ലാം കണക്ക് കൂട്ടി വെച്ചിരിക്കാണ് അവളെന്ന് നമ്മക്ക് മനസ്സിലായത്... എന്തൊക്കെ പറഞ്ഞാലും നമ്മളെ അധികം നോവിക്കുന്നത് അവൾക്ക് ഇഷ്ടമല്ലെന്ന് എനിക്ക് ഉറപ്പാണ്... അതാണല്ലോ ഫൈറ്റ് പോലും പാതി വഴിക്ക് നിർത്തിയത്... പക്ഷെ പ്രതീക്ഷിക്കാതെ ദിലു ഷിഫാനയെ കുറിച്ച് പറഞ്ഞ ടൈമിൽ തന്നെ അങ്ങോട്ട് അവള് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല... പിന്നെ ഈ പെണ്ണിനെ ഞാൻ ഒതുക്കാൻ പെട്ട ഒരു പാട്... ഹൊ... ആലോചിക്കാൻ കൂടി വയ്യ... ഗുണ്ടകളെയും റൗഡികളെയും ഒക്കെ എങ്ങനെലും ഒതുക്കാം... പക്ഷെ ഇവളെ ഒതുക്കാൻ അല്പം പാടാണ്... വൈകാതെ ഇവളെയും ഞാൻ ഒതുക്കും... അതിനുള്ള മരുന്നൊക്കെ കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത്... നമ്മളെ ബുള്ളറ്റിനെ ചവിട്ടി താഴെയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ കലിപ്പിൽ ഓള് നടന്നകലുന്നത്‌ കണ്ട് നമ്മക്ക് ചിരി വന്നു... പണ്ട് ചെറുപ്പത്തിൽ ഞങ്ങൾ എല്ലാവരും കൂടി കളിക്കുമ്പോ വഴക്ക് ഉണ്ടാക്കി ഒടുക്കം ദിലു പിണങ്ങി പോയിരുന്നത് ഇതുപോലെയായിരുന്നു.... ആ അഞ്ച് വയസ്കാരിയെയാണ് നമ്മള് ഇപ്പൊ ഇവിടെ കാണുന്നത്... എന്തായാലും ഓളെ അങ്ങനെ വെറുതെ വിടാൻ നമ്മക്ക് തീരെ നിർവാഹമില്ല... അവളെ കൈ വിടാൻ അല്ലല്ലോ ഞാൻ ഇത്രയൊക്കെ ചെയ്‌തത്‌... അതോണ്ട് നമ്മള് അപ്പൊ തന്നെ കൊണ്സ്റ്റബിളിനോട് ജീപ്പ് സ്റ്റേഷനിൽ കൊണ്ടിടാൻ പറഞ്ഞ് നമ്മളെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ദിലുവിന്റെ പിന്നാലെ വിട്ടു... നമ്മള് കൊറേ ഹോണടിച്ച് നോക്കി ഓളോട് അവിടെ നിൽക്കാൻ പറഞ്ഞെങ്കിലും പെണ്ണ് അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല... ഇപ്പൊ ഈ പിണക്കത്തിന് കാരണം ഞാൻ അവളെ അവോയ്ഡ് ചെയ്തതാണോ അതോ ഷിഫാനയെ കണ്ടിട്ടാണോ എന്ന് ഒരു പിടിയും കിട്ടുന്നില്ല... എന്തായാലും അവളെ ഇങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... അതോണ്ട് നമ്മള് അപ്പൊ തന്നെ ഓളെ മുന്നിൽ ഒരു തടസമായി കൊണ്ട് ബുള്ളറ്റ് കൊണ്ട് ചെന്ന് നിർത്തിയതും പെണ്ണ് കലിപ്പ് മോന്തയിൽ ഫിറ്റ് ചെയ്ത് വെച്ചോണ്ട് നമ്മളെ തുറിച്ച് നോക്കാൻ തുടങ്ങി... "എടാ ദിലു ഞാൻ പറയുന്നത് ഒന്ന് ആദ്യം നീ കേൾക്ക്... വാ വന്ന് വണ്ടിയിൽ കയറ്... എന്താന്ന് വെച്ചാ നമുക്ക് പരിഹാരം കാണാം... പ്ലീസ് ഒന്ന് വന്ന് വണ്ടിയിൽ കേറടാ..." എന്ന് നമ്മള് ഓളോട് പറഞ്ഞ് കെഞ്ചിയതും ഓള് നമ്മളെ അടുത്തേക്ക് നടന്നടുത്തിട്ട് പോടാ പട്ടി എന്ന് വിളിച്ച് വീണ്ടും മുന്നോട്ട് നടന്നു... അത് കണ്ട് നമ്മള് ചിരിച്ചോണ്ട് ഓളെ നോക്കി നിന്നപ്പോഴാണ് നമ്മളെ ബാക്കി ടീംസ് ഇവളെ തിരഞ്ഞോണ്ട് തിരിച്ച് വന്നത്... അവന്മാര് വന്നയുടനെ ദിലുവിനോട് എന്താ പ്രശ്നം എന്നൊക്കെ ചോദിച്ചറിഞ്ഞപ്പോ തന്നെ ഓള് നമ്മളെ തിരിഞ്ഞ് തുറിച്ച് നോക്കിയതും അവന്മാരും നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കി നെറ്റി ചുളിച്ചു... അവന്മാരെ നോട്ടം കണ്ടിട്ട് നമ്മള് ഒരു പുഞ്ചിരി തൂകി കയ്യും കെട്ടി ബുള്ളറ്റിൽ അങ്ങനെ ഇരുന്നതും അവരൊക്കെ ബൈക്കിൽ നിന്നിറങ്ങി നമ്മളെ അടിമുടി നോക്കി കൊണ്ട് അടുത്തേക്ക് വന്നു... എന്നിട്ട് മച്ചാനെ എന്ന് വിളിച്ച് നമ്മളെ ചുറ്റും കൂടി നിന്ന് ശ്വാസം മുട്ടിക്കുന്ന പോലെ കെട്ടിപിടിച്ച് വിവരങ്ങളൊക്കെ അന്വേഷിച്ച് അറിഞ്ഞതും നമ്മള് എല്ലാം പറഞ്ഞ് കൊടുത്ത് ഇതുവരെ നടന്നതും പറഞ്ഞ് ദിലുവിലേക്ക് നോട്ടം തെറ്റിച്ചു... "ഡാ അർഷി... ഇപ്പോ തന്നെ ലേറ്റായി... വീട്ടിലേക്ക് പോകാം... വാ..." എന്ന് അവള് അവിടെ നിന്ന് വിളിച്ച് കൂവിയതും അർഷി നമ്മളെ നോക്കി ഒരു ചിരി പാസാക്കി കൊണ്ട് നമ്മളെ കാതിന്റെ അടുത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു... "ഡാ നീ ഷിഫാനയുമായി കമ്പനി കൂടുന്നത് അവൾക്ക് ദഹിച്ചിട്ടില്ലെടാ... അതിന്റെ ഫ്രസ്ട്രേഷനാ... എന്തായാലും നിന്റെ ദേഹത്ത് കാക്കി വീണ സ്ഥിതിക്ക് ഇനി അധികം വൈകാതെ അവളെ പ്രൊപോസ് ചെയ്യാനുള്ള മാർഗം നോക്ക്... ഇല്ലേൽ പെണ്ണ് കൈ വിട്ട് പോകും... പറഞ്ഞില്ലെന്ന് വേണ്ട..." "അത്ര പെട്ടെന്ന് ഒന്നും ഇവളെന്റെ കൈ വിട്ട് പോകില്ല മോനെ അർഷി... നിങ്ങള് വേണേൽ കണ്ടോ ഈ പിണക്കവും ദേഷ്യവുമൊക്കെ ഈ രാത്രി കടക്കില്ല... അതിന് മുമ്പ് പോയിരിക്കും... അതിനുള്ള വഴിയൊക്കെ എനിക്ക് അറിയാം... എന്തായാലും നിങ്ങള് ചെല്ല്... എനിക്ക് സ്റ്റേഷനിൽ ഒന്ന് ചെന്നിട്ട് വീട്ടിൽ പോകാനുള്ളതാ... അതിന് ശേഷം അങ്ങോട്ട് ഒക്കെ ഒന്ന് വരുന്നുണ്ട്... നിങ്ങള് ചെല്ല്...." "അപ്പോ ഓകെ ടാ... സീ യൂ ലേറ്റർ... പറഞ്ഞതൊന്നും മറക്കണ്ട... ബൈ..." എന്നൊക്കെ പറഞ്ഞ് ഹൈ ഫൈ ഒക്കെ തന്ന് അവന്മാര് അവിടന്ന് സ്ഥലം കാലിയക്കുമ്പോഴും നമ്മളെ നോട്ടം ദിലുവിനെയായിരുന്നു... നമ്മളെ രൂക്ഷമായി നോക്കി പുച്ഛിച്ചോണ്ട് അർഷിന്റെ ബൈക്കിൽ കയറി ഓള് പോകുന്നതും നോക്കി ഒന്ന് ചിരിച്ചിട്ട് നമ്മളും അവിടന്ന് സ്റ്റേഷൻ ലക്ഷ്യമാക്കി വണ്ടി കുതിച്ചു... ★★★★★★★★★★★★★★★★★★★★ 【ആഷു】 കോളേജ് വിട്ട് വരുമ്പോ റോഡിൽ നടന്ന വഴക്കിൽ ഞങ്ങളെ മൂന്ന് പേരെയും വേഗം ഒരു ഓട്ടോയിൽ കയറ്റി മാൻഷനിലേക്ക് പറഞ്ഞയച്ചതിൽ പിന്നെ ഒരു സ്വസ്ഥതയും നമ്മക്ക് കിട്ടിയിട്ടില്ല... റൗഡിയും ദിലുവും എവിടെയെന്ന് ഉമ്മയും ആന്റീസും ചോദിച്ചപ്പോ സച്ചുവും അല്ലുവും എന്തൊക്കെയോ പറഞ്ഞ് ഇപ്പൊ വരുമെന്നൊക്കെ തട്ടി വിടുന്നുണ്ടായിരുന്നു... നമ്മള് പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക് ചെന്ന് ഫ്രഷായി ഇറങ്ങി വന്നിട്ടും അവര് ഇത് വരെ തിരിച്ച് വീട്ടിൽ എത്തിയിട്ടില്ല... അതോണ്ട് നമ്മക്ക് ടെൻഷൻ ആയെന്ന് പറഞ്ഞാൽ മതിയല്ലോ... നമ്മളെ പോലെ തന്നെ ആവശ്യമില്ലാത്ത ഓരോ കാര്യത്തിലും തലയിടുന്നത് ഇവിടെ ഉള്ളവരുടെയും ഒരു ഹോബിയാ... അതോണ്ട് പറഞ്ഞിട്ട് കാര്യമില്ല... നമ്മള് അവരെ കാണാതെ ടെൻഷൻ അടിച്ചോണ്ട് ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ട് സച്ചുവും അല്ലുവും നമ്മളോട് കൂൾ ആക് അവരിപ്പോ എത്തും എന്നൊക്കെ പറയുന്നുണ്ട്... നമ്മള് ആ റൗഡിക്ക് വിളിച്ചിട്ടാണെങ്കിലോ കോന്തൻ ഫോൺ എടുക്കുന്നത് കൂടിയില്ല... കോന്തൻ റൗഡി എന്നൊക്കെ മനസ്സിൽ പുലമ്പി കൊണ്ട് പുറത്തേക്ക് നോക്കി നിന്നതും പെട്ടെന്ന് ദിലു അകത്തേക്ക് കയറി വന്നിട്ട് ആർക്കും മുഖം കൊടുക്കാതെ റൂമിലേക്ക് കയറി പോയി വാതിലടച്ചു... അത് കണ്ട് ഒന്നും മനസ്സിലാകാതെ ഞങ്ങളൊക്കെ കൂടി നെറ്റി ചുളിച്ചോണ്ട് നിന്നതും പിന്നാലെ നമ്മളെ ചെക്കൻ ഒരു ചിരി പാസാക്കി വരുന്നുണ്ടായിരുന്നു... അപ്പൊ തന്നെ ഉമ്മ വന്നിട്ട് ഓനോട് ദിലുവിന് എന്താ പറ്റിയെ എന്നൊക്കെ അന്വേഷിച്ചപ്പോ അഫ്‌സിക്ക നാട്ടിൽ തിരിച്ചെത്തിയ വിവരം പറഞ്ഞു... അത് കേട്ടതും ഞങ്ങളൊക്കെ ഭയങ്കര ത്രില്ലടിച്ച് നിൽക്കായിരുന്നു... മൂപ്പര് ഇപ്പോ വെറും അഫ്‌സിയാൻ അല്ല... ACP അഫ്‌സിയാൻ അഹമ്മദ്... ശോ ആലോജിക്കുമ്പോ തന്നെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്ന പോലെ തോന്നാ... അഫ്‌സിക്ക എല്ലാവർക്കും ഒരു സർപ്രൈസ് തന്ന് ലാന്റായതും ദിലുവുമായി ഉടക്കിയതുമൊക്കെ പറഞ്ഞോണ്ട് ഓൻ റൂമിലേക്ക് കയറി പോയപ്പോ ഉമ്മ പറയുന്നുണ്ടായിരുന്നു ഇനി എത്രയും പെട്ടെന്ന് ദിലൂനെ അഫ്‌സിക്കാൻറെ കയ്യിൽ ഏല്പിക്കണമെന്ന്... അതൊക്കെ കേട്ട് ഞങ്ങള് ചിരിച്ചോണ്ട് ഉമ്മാനെ സപ്പോർട്ട് ചെയ്തു... അപ്പൊ ഉമ്മ നമ്മളോട് റൗഡിക്കുള്ള കോഫി കൊണ്ട് പോയി കൊടുക്കാൻ പറഞ്ഞപ്പോ നമ്മള് ചെന്ന് ഓന് കോഫിയുണ്ടാക്കി... എന്നിട്ട് ഓനോട് ദിലുവിന്റെയും അഫ്‌സിക്കാൻറെയും കാര്യത്തിൽ ഒരു തീരുമാനം എടുപ്പിക്കണമെന്ന് തീരുമാനിച്ചോണ്ട് റൂമിലേക്ക് ചെന്ന് നോക്കിയപ്പോ നമ്മളെ ചെക്കൻ ഫ്രഷായി ബെഡിൽ ചെന്ന് ഇരുന്ന് ബുക്ക് വായിക്കാണ്... ഹോ... ഇവന്റെ ഒരു വായന... എപ്പോ നോക്കിയാലും ബുക്കില് കണ്ണും നട്ടിരുന്നോളും... എന്നാ പിന്നെ വല്ല മലയാള നോവലും വായിച്ചൂടെ ഓന്... ഇത് നമ്മക്ക് മനസ്സിലാകാത്ത ഉണക്ക ഇംഗ്ലീഷും കയ്യിൽ പിടിച്ചാ ചെക്കന്റെ എപ്പോഴത്തെയും നിൽപ്... നമ്മള് അപ്പൊ തന്നെ ഓന്റെ അടുത്തേക്ക് ചെന്ന് കോഫി നീട്ടിയതും ഓൻ അത് നമ്മളെ കയ്യിൽ നിന്ന് വാങ്ങി നമ്മളെ മുഖത്തേക്ക് നോക്കാതെ ബുക്കിലേക്ക് കണ്ണ് പായിച്ച് കൊണ്ട് അത് കുടിച്ചു... നമ്മള് ഓനെ നോക്കി കൊണ്ട് അടുത്തുള്ള സോഫയിൽ ഇരുന്ന് എങ്ങനെ പറഞ്ഞ് തുടങ്ങുമെന്ന് ചിന്തിച്ച് ഇരുന്നു.... "അതേയ്... എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..." എവിടെ...? പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞ അവസ്ഥ ആയിരുന്നു നമ്മൾത്... കോപ്പ് ഒന്ന് മൈൻഡ് പോലും ചെയ്തില്ല... എന്ന് കരുതി അങ്ങനെ വിടാൻ ഞാൻ ഒരുക്കമല്ല... "ദേ ഞാൻ നിങ്ങളോടാ സംസാരിക്കുന്നത്... കേൾക്കുന്നുണ്ടോ...? ദിലുവിന്റെയും അഫ്‌സിക്കാൻറെയും കാര്യത്തിൽ പെട്ടെന്നൊരു തീരുമാനം എടുക്കണം... ദിലു അഫ്‌സിക്കയുമായി അടുക്കുമെന്നും മൂപ്പരോട് ഇഷ്ടം പറയുമെന്നും എനിക്ക് തോന്നുന്നില്ല... അതോണ്ട് നാട്ട് നടപ്പ് അനുസരിച്ച് അഫ്‌സിക്കാനോടും ഫാമിലിയോടും ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിക്കാൻ പറഞ്ഞാലോ...? അഫ്‌സിക്ക ഇപ്പൊ ഈ സിറ്റിയിലെ ACP അല്ലെ... അതോണ്ട് ജോലിയെ കുറിച്ച് ടെൻഷനും വേണ്ട... നമ്മളെ ദിലുവിന് മൂപ്പരേക്കാൾ മാച്ചായ ഒരാളെ കിട്ടാനും പോണില്ല... ദിലുവിനെ മനസ്സിലാക്കുന്ന അവളെ ഒരു നല്ല പാർട്ണർ തന്നെയായിരിക്കും അഫ്‌സിക്ക... നിങ്ങള് അമീഗോസും ഫാമിലിയും എല്ലാവരും കൂടി ചേർന്ന് ദിലുവിനോട് സംസാരിച്ചാൽ അവള് അഫ്‌സിക്കയുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലേ...? അതേയ്... ഞാൻ ഇയാളോടാ ഈ പറയുന്നത്... ഒന്ന് റെസ്പോൻഡ് ചെയ്താൽ എന്താ വായേലെ പല്ല് കൊഴിഞ്ഞ് പോകോ...? ഹേയ്..." നമ്മള് ഇത്രയൊക്കെ പറഞ്ഞിട്ടും ബുക്കിൽ നിന്ന് ഒരു നോട്ടം പോലും തെറ്റിക്കാത്ത ഓന്റെ അടുത്തേക്ക് ചെന്ന് നമ്മള് അപ്പൊ തന്നെ ബെഡിലിരുന്നു... എന്നിട്ട് അവൻ കട്ടിലിൽ ചാരി ഇരുന്നതിന്റെ ഇടവും വലവും ആയി നമ്മളെ കൈ കുത്തി നിർത്തി നമ്മള് ഓനെ തന്നെ തറപ്പിച്ച് നോക്കി... അപ്പൊ തന്നെ റൗഡി നമ്മളെ മുഖത്തേക്ക് പതിയെ തലയുയർത്തി നോക്കിയിട്ട് ഓന്റെ ബുക്ക് മടിയിൽ വെച്ച് നമ്മളെ കയ്യിൽ പിടിച്ച് അരയിലൂടെ കയ്യിട്ട് ഓനിലേക്ക് ചേർത്ത് ഇരുത്തി... അത് കണ്ട് നമ്മള് കണ്ണ് തള്ളി അങ്ങനെ ഇരുന്നതും ഓൻ ഒരു സൈഡിലേക്ക് കോട്ടി ചിരിച്ചു... "ദിലുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഇവിടെ ഞങ്ങളുണ്ട്... പോരാത്തതിന് സ്വന്തമായൊരു തീരുമാനം എടുക്കാനുള്ള അവകാശം അവൾക്കുമുണ്ട്... അതോണ്ട് അവളെ തീരുമാനം എന്താണോ അതിന് അനുസരിച്ചേ ഇവിടെ എന്തും നടക്കൂ... പിന്നെ അപ്പു എങ്ങനെ ഉള്ളവൻ ആണെന്നും അവൻ ദിലുവിന് എത്രത്തോളം മാച്ച് ആണെന്നും നീ പറയാതെ തന്നെ ഞങ്ങൾക്ക് എല്ലാവർക്കും അറിയെം ചെയ്യാം... അതോണ്ട് അതൊന്നും നീ എന്നെ ബോധിപ്പിക്കാൻ വരണ്ട... ചുരുക്കി പറഞ്ഞാൽ ഞങ്ങളെ കുടുംബ കാര്യങ്ങളിൽ നീ തലയിടേണ്ടെന്ന് അർത്ഥം... ഇനി ഇതുപോലെ ഓരോന്ന് പറഞ്ഞോണ്ട് ഇങ്ങോട്ട് വന്നാലുണ്ടല്ലോ അപ്പോ ഞാൻ ശരിയാക്കി തരാം നിന്നെ... കേട്ടോടി ഉണ്ടക്കണ്ണി..." എന്നൊക്കെ കൂടി പറഞ്ഞ് ഓൻ നമ്മളെ പിടിച്ച് തള്ളിയതും നമ്മള് കട്ടിലിൽ നിന്ന് നിലത്തേക്ക് നല്ല അന്തസായി ചന്തിയും കുത്തി വീണു... അത് കണ്ട് ഓൻ പുച്ഛിച്ച് ചിരിച്ചോണ്ട് വീണ്ടും ബുക്ക് വായിക്കാൻ നിന്നപ്പോ എന്തിന്റെ കേടായിരുന്നു എനിക്ക് എന്ന് ചിന്തിച്ച് നമ്മള് സ്വയം തലക്ക് രണ്ട് മേട്ടം കൊടുത്ത് അവിടന്ന് എണീറ്റു... അപ്പൊ തന്നെ നമ്മളെ റൂമിന്റെ ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടതും നമ്മള് ആ റൗഡിയെ തുറിച്ച് നോക്കി കൊണ്ട് ചെന്ന് വാതില് തുറന്ന് കൊടുത്തു... അപ്പോ അഫ്‌സിക്ക ഫോണിൽ നോക്കി കൊണ്ട് നിൽക്കുന്നത് കണ്ടതും നമ്മള് മൂപ്പര് അടുത്തേക്ക് ചെന്ന് കൈ കൊടുത്തു... "കൻഗ്രാറ്റ്സ് അഫ്‌സിക്ക... ഇങ്ങള് നാട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോ തൊട്ട് കാണാൻ കാത്തിരിക്കായിരുന്നു ഞാൻ... ACP അഫ്‌സിയാൻ അഹമ്മദിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്... ഈ സിറ്റിയിൽ ഇനി ഒരു അനീതിയും അക്രമവും വെച്ച് പൊറുപ്പിക്കാൻ അനുവദിക്കരുത് അഫ്‌സിക്കാ അനുവദിക്കരുത്... നിങ്ങൾക്ക് എന്ത് ആവശ്യത്തിനും കൂടെ ഈ ഞാൻ ഉണ്ടാകും... all the best..." എന്ന് നമ്മള് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും നമ്മളെ തലക്ക് ഒരു പാറ വന്ന് വീണ ഒരു കനം വന്നു... നമ്മള് തല തടവി കൊണ്ട് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ റൗഡി കുരിപ്പ് നമ്മളെ തലക്ക് ആ ബുക്ക് കൊണ്ട് അടിച്ചതാണ് കോപ്പ്... "നിൻറെ ബഡായി നിർത്തിയിട്ട് അവന് വല്ലതും കുടിക്കാൻ കൊണ്ട് വാടി... ഓളെ ഒരു പ്രസംഗം..." എന്ന് ഓൻ പറഞ്ഞപ്പോ നമ്മള് ഓനെ തറപ്പിച്ച് നോക്കി കൊണ്ട് അഫ്‌സിക്കാനെ നോക്കി ഇളിച്ചിട്ട് താഴേക്ക് ഇറങ്ങി ചെല്ലാൻ നേരം ദിലു റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു... അഫ്‌സിക്കാനെ അവിടെ കണ്ടത് കൊണ്ടാകും സ്പോട്ടിൽ തന്നെ അവള് തിരിച്ച് റൂമിലേക്ക് പോകാൻ നിന്നതും മൂപ്പര് ഓടി ചെന്ന് ഓളെ റൂമിലേക്ക് ഇടിച്ച് കേറി ചെന്ന് ഡോർ ലോക്കാക്കി... അത് കണ്ട് നമ്മള് ഒരു കള്ളച്ചിരി പാസാക്കി തലയാട്ടി ചുമ്മാ തല ചെരിച്ചൊന്ന് നോക്കിയതും ആ റൗഡി കോന്തൻ നമ്മളെ രൂക്ഷമായി നോക്കി എന്താടി എന്ന് ആംഗ്യം കാണിച്ചു... അപ്പൊ തന്നെ നമ്മള് ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചോണ്ട് താഴേക്ക് ഒരു ഓട്ടമായിരുന്നു... ★★★★★★★★★★★★★★★★★★★★ 【ദിലു】 നമ്മള് ഫ്രഷായി കോഫി കുടിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി ചെല്ലാൻ നേരമാണ് ആ പൊറിഞ്ചു ഡ്രെസ്സൊക്കെ മാറി കുളിച്ച് കുട്ടപ്പനായി അർഷിന്റെ കൂടെ നിൽക്കുന്നത് നമ്മള് ശ്രദ്ധിച്ചത്... അപ്പൊ തന്നെ അവിടന്ന് തിരിഞ്ഞ് റൂമിലേക്ക് പോകാൻ നിന്നെങ്കിലും ആ കുരിപ്പ് ഡോറടക്കാൻ സമ്മതിക്കാതെ ഇടിച്ച് കേറി അകത്തേക്ക് വന്നിട്ട് പെട്ടെന്ന് ഡോർ ലോക്ക് ചെയ്തു... *"ഡാ എന്താടാ നിന്റെ ഉദ്ദേശ്യം...? മര്യാദക്ക് വാതില് തുറന്ന് ഇവിടന്ന് പൊയ്ക്കോ അതാ നിനക്ക് നല്ലത്... ഇല്ലെങ്കിൽ പിന്നെ ACP സർ ചാർജ് എടുത്ത ദിവസം തന്നെ കയ്യും കാലും ഒടിഞ്ഞ് ഹോസ്പിറ്റലിൽ കിടക്കും... മര്യാദക്ക് പൊയ്ക്കോ..."* എന്നൊക്കെ അവനോട് തൊണ്ടകാറി പറഞ്ഞെങ്കിലും ഓൻ അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ച് നോക്കി കൊണ്ട് ബെഡിൽ ഇരുന്നു... "നിന്റെ റൂമിന് ഒന്നും ഒരു മാറ്റവും ഇല്ലല്ലോടാ... ഇപ്പോഴും അതെ പോലെ തന്നെ... ഒരു വ്യത്യാസവും ഇല്ല..." "നിന്നെ പോലെ ഓന്തിന്റെ നിറം മാറുന്ന സ്വഭാവം എനിക്കില്ല... അതോണ്ട് ഞാൻ എപ്പോഴും പഴയ പോലെ തന്നെ ആയിരിക്കും... നീ ഇവിടെ കിടന്ന് വാചകമടിക്കാതെ പോകാൻ നോക്ക്..." എന്ന് പറഞ്ഞ് നമ്മള് ഡോറിന്റെ നേരെ വിരല് ചൂണ്ടിയപ്പോ ഓൻ അത് മൈൻഡ് ചെയ്യാതെ പഞ്ചിങ് ബാഗിന്റെ അടുത്തേക്ക് നെറ്റി ചുളിച്ചോണ്ട് ചെന്ന് നിന്നു... എന്നിട്ട് രണ്ട് കയ്യും അരയിൽ വെച്ചോണ്ട് അതിനെ ഒന്ന് അടിമുടി നോക്കി നമ്മളെ നേർക്ക് അത് തിരിച്ച് വെച്ചു... "എന്തോന്നാടാ ഇത്...? എന്റെ ഫോട്ടോ ഒക്കെ ഒട്ടിച്ച് വെച്ചിരിക്കുന്നു... അപ്പോ എന്നോടുള്ള ദേഷ്യം മൊത്തം ഇതിനോട് തീർക്കുന്നുണ്ടല്ലേ..?" എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഓൻ അതിൽ പഞ്ച് ചെയ്‌ത് നമ്മളെ നേർക്ക് അത് വിട്ടതും നമ്മളത് ക്യാച്ച് പിടിച്ച് ഓനെ തുറിച്ച് നോക്കി... അപ്പോ അതിന് പകരമായി ഓൻ നമ്മക്ക് ഇളിച്ച് കാണിച്ച് തരുന്നത് കണ്ടതും നമ്മള് പല്ല് ഞെരിച്ചോണ്ട് അത് അവന്റെ അടുത്തേക്ക് തന്നെ തള്ളി വിട്ടു... അത് കൃത്യം ഓന്റെ നെഞ്ചിലേക്ക് വന്ന് തട്ടിയതും ചെക്കൻ പിറകിലേക്ക് ഒന്ന് വേച്ച് പോയി നെഞ്ച് തടവാൻ തുടങ്ങി... നമ്മക്ക് അപ്പോഴും അവനോടുള്ള കലിപ്പ് കുറയാത്തത് കണ്ടതും കയ്യിൽ കിട്ടിയ സകല സാധനങ്ങൾ കൊണ്ടും അവന്റെ നേർക്ക് എറിഞ്ഞു... പലതും അവൻ ക്യാച്ച് ചെയ്ത് സോഫയിലേക്ക് ഇട്ടെങ്കിലും ചിലതൊക്കെ മാറി കളഞ്ഞ് എസ്കേപ്പ് ആയി... ഒടുക്കം എറിയാൻ ഒന്നും കിട്ടാതെ വന്ന് നമ്മള് കൈ ചുരുട്ടി പല്ല് ഞെരിച്ചോണ്ട് നിന്നപ്പോ ഓൻ നൈസ് ആയിട്ട് ഒന്ന് ചിരിച്ച് ഒരു ബോള് കയ്യിലിട്ട് അമ്മാനമാടി... "ഇതൊക്കെ വളരെ സിംപിൾ അല്ലെ...? ശരീരത്തിൽ കൊള്ളാതെ ഒഴിഞ്ഞ് മാറേണ്ട വിദ്യ ഒക്കെ ഞാൻ ട്രെയിനിങ് ടൈമിൽ ചെയ്തിട്ടുള്ളതാ... അതോണ്ട് നീ വേറെ വല്ലതും ട്രൈ ചെയ്യ്..." എന്ന് പറഞ്ഞ് ഓൻ നമ്മളെ പിരി കേറ്റി വിട്ടപ്പൊ നമ്മളെ കണ്ണിൽ പെട്ടെന്ന് അവന്റെയും നമ്മളെയും ഫോട്ടോ ഉടക്കി... അത് അപ്പൊ തന്നെ കയ്യിലെടുത്ത് നമ്മള് ഓന്റെ നേരെ എറിയാൻ നിന്നപ്പോഴേക്കും ഓൻ വേണ്ടെന്ന് പറഞ്ഞ് നമ്മളെ അടുത്തേക്ക് വന്നു... "ദിലു... വേണ്ട... അത് നീ എറിഞ്ഞ് പൊട്ടിച്ചാൽ എന്നോട് ക്ഷമിക്കാൻ പോലും നിനക്ക് കഴിയില്ലെന്നാണ് അർത്ഥം... അതോടെ നമ്മളെ ബന്ധം തന്നെ ഇല്ലാതായ പോലെയാകും... അതോണ്ട് വേണ്ട... അത് എറിയരുത്... ഇനി എന്നോട് ക്ഷമിക്കാൻ നിന്നെ കൊണ്ട് പറ്റില്ലേൽ അത് എറിഞ്ഞോ... ഞാൻ പൊയ്ക്കോളം..." എന്ന് പറഞ്ഞ് ഓൻ കയ്യും കെട്ടി എങ്ങോട്ടോ നോക്കി നിന്നിട്ട് ഇടങ്കണ്ണിട്ട് നമ്മളെ നോക്കുന്നത് കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായി ചെക്കൻ അടുത്ത അടവും കൊണ്ട് വന്നതാണെന്ന്... ഞാൻ ഇത് എറിയില്ലെന്ന് അവന് നന്നായിട്ട് അറിയാം... അതോണ്ട് ചുമ്മാ സീൻ ഇറക്കാ അതും നമ്മളെ മുന്നിൽ... എന്തായാലും ആവശ്യത്തിൽ അധികം നമ്മളെ കയ്യിൽ നിന്ന് ഓൻ വാങ്ങിച്ച് കൂട്ടിയില്ലേ ബാക്കിയൊക്കെ വഴിയേ കൊടുക്കാമെന്ന് ചിന്തിച്ച് നമ്മള് ഫോട്ടോ തിരിച്ച് അവിടെ തന്നെ വെച്ചു... അപ്പൊ തന്നെ ഓൻ നമ്മളെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ നമ്മള് ഒരു പില്ലോ എടുത്ത് അവനെ തലങ്ങും വിലങ്ങും പൊരിഞ്ഞ അടി കൊടുത്തു... എല്ലാം കൊണ്ട് നിന്നോണ്ട് ഓൻ ചിരിക്കുന്നത് കണ്ടപ്പോ ഓനോട് ഉള്ള ദേഷ്യമൊക്കെ മറന്ന് നമ്മളും ഒന്ന് ചിരിച്ച് കൊടുത്ത് പില്ലോ അവിടെ ഇട്ട് അവനെ കെട്ടിപ്പിടിച്ചു... എന്നിട്ട് ഈ പത്ത് ദിവസം നമ്മളെ അവോയ്ഡ് ചെയ്തതിന്റെ എല്ലാ കെട്ടും മാറാപ്പും അവന്റെ മുന്നിൽ അഴിച്ച് വെച്ച് ദേഷ്യം വരുമ്പോ ഓരോന്ന് കൊടുത്ത് ഞങ്ങള് വീണ്ടും പഴയ പോലെ റൂമിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു... ഞങ്ങളെ വരവ് കണ്ടിട്ട് എല്ലാവരും അന്തം വിട്ട് നോക്കുന്നുണ്ട്... അവനോട് സംസാരിച്ച് കൂട്ട് കൂടി നിന്നതിൽ നേരം ഇരുട്ടിയതൊന്നും ഞങ്ങള് അറിഞ്ഞതേയില്ല... പിന്നെ രാത്രി ഫുഡൊക്കെ കഴിച്ചിട്ടാണ് അപ്പു ഞങ്ങളെ വീട്ടിൽ നിന്ന് മടങ്ങിയത്... ബേബിയും അപ്പുവും കൂടി അല്പം മാറി നിന്നോണ്ട് ഗാർഡൻ ഏരിയയിൽ നിന്ന് ചിരിച്ച് സംസാരിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെ നമ്മള് നിരീക്ഷിക്കുന്നുണ്ടായിരുന്നു... അന്ന് ബേബി നമ്മളോട് പറഞ്ഞതൊക്കെ നമ്മളെ മനസ്സിലേക്ക് ആ ഒരു നിമിഷം കടന്ന് വന്നെങ്കിലും അപ്പൊ തന്നെ തലയൊന്ന് കുടഞ്ഞ് അതൊക്കെ നമ്മളെ മൈന്റിൽ നിന്ന് കളഞ്ഞു... ~~~~~~~~~~~~~~~~~~~~~~~~~~~~~~ ദിവസങ്ങൾ കടന്ന് പോയി... ഇപ്പൊ അപ്പു ACP ആയി ചാർജ് എടുത്തിട്ട് ഒരാഴ്ച കഴിഞ്ഞു... ഈ ഒരാഴ്ച കൊണ്ട് തന്നെ ഡിപ്പാർട്ട്‌മെന്റിൽ നല്ലൊരു പേര് തന്നെ അവന് നേടാൻ കഴിഞ്ഞിട്ടുണ്ട്... സ്റ്റുഡന്റസിന് ഇടയിൽ നടക്കുന്ന ഡ്രഗ്സ് വിൽപനയാണ് അവൻ ആദ്യം തന്നെ നിർത്തലാക്കിയത്... അതിന്റെ സ്‌പെഷ്യൽ ഇന്റർവ്യൂയും അടുത്ത കേസിന്റെ അന്വേഷണ ചുമതലയും ഒക്കെ അവന് കിട്ടുന്നതിന് അനുസരിച്ച് ചെക്കൻ ഭയങ്കര ബിസി ആയി മാറി... പഴയ പോലെ അവന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ പറ്റാതെയും എന്തിനേറെ പറയുന്നു ഒന്ന് കാണാൻ കിട്ടാതെയും ഞങ്ങള് നല്ലോണം വിഷമിച്ചു... എന്നാലും അവൻ ഈ ചെയ്യുന്നതൊക്കെ ഞങ്ങൾക്കും കൂടി വേണ്ടിയാണല്ലോ എന്നാലോജിക്കുമ്പോ അവന്റെ സാഹചര്യം മനസ്സിലാക്കി തന്നെ ഞങ്ങള് നീങ്ങി... എന്നാലും ഞങ്ങള് ഡെയിലി ജോഗിങ്ങിന് പോകുമ്പോ കാണാറുമുണ്ട് ഞങ്ങളെ കൂടെ അവൻ ടൈം സ്പെൻഡ് ചെയ്യാറുമുണ്ട്... ഇപ്പൊ ഏതോ ഒരു കൊട്ടേഷൻ കേസിന്റെ അന്വേഷണത്തിൽ ബിസിയാണ് അവൻ... ഈ കാലത്തിനിടക്ക് നാസിഫ് നമ്മക്ക് ലെറ്ററും കോളുമൊക്കെ ചെയ്തെങ്കിലും ഞാൻ ഒന്നും അറ്റൻഡ് ചെയ്യാതെ പൂർണ്ണമായും അവനെ അവോയ്ഡ് ചെയ്ത് നടന്നു... അപ്പുവിനെ എനിക്ക് നാസിഫിനെ പോലെ അവോയ്ഡ് ചെയ്ത് പോകാൻ കഴിയാത്തത് ആയത് കൊണ്ട് അവനോട് പഴയ പോലെ തന്നെ ഞാൻ പെരുമാറി... ഇന്ന് രാത്രി അപ്പുവിന്റെ കൂടെ പുറത്തേക്ക് വരുമോ എന്നവൻ ചോദിച്ചിട്ടുണ്ട്... അവനോട് മനസ്സ് വിട്ട് പഴയ പോലെ സംസാരിച്ചിട്ട് ഒരുപാട് ആയത് കൊണ്ട് മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ഓകെ പറഞ്ഞു... പക്ഷെ എന്തോ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല... അപ്പു എന്നെ പ്രൊപോസ് എങ്ങാനും ചെയ്യോ എന്നാണ് നമ്മളെ ടെൻഷൻ... അങ്ങനെ ഒരു സിറ്റുവേഷൻ ഞാൻ ആയിട്ട് അവന് ഒരുക്കി കൊടുക്കില്ലെന്ന് തീരുമാനിച്ചാണ് അവനുമായി ഈ യാത്ര പ്ലാൻ ചെയ്തത്... രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ആരോടും പറയാതെ ആയിരുന്നു ഞാൻ മാൻഷനിൽ നിന്ന് ബേബിന്റെ കാറുമെടുത്ത് പാർക്കിലേക്ക് വണ്ടി വിട്ടത്... അവിടെ എത്തിയപ്പോ അപ്പു അവന്റെ ബുള്ളറ്റിൽ നിന്നിറങ്ങി നമ്മളെ കാറിലേക്ക് കേറി... "എങ്ങോട്ടാ പോകുന്നേ..?" അപ്പു. "എങ്ങോട്ടാ പോകേണ്ടത്...? അത് പറ..." "ആരും ഇല്ലാത്ത ഒരു സൈലന്റ് പ്ലേസ്... അന്ന് നമ്മളെ ബർത്ത് ഡേക്ക് നീ എന്നെ കൊണ്ട് പോയില്ലേ... അങ്ങോട്ട് വിട്..." എന്ന് അപ്പു പറയുന്നത് കേട്ടപ്പോ തന്നെ നമ്മള് ഒന്ന് ശ്വാസം വലിച്ച് വിട്ടോണ്ട് സ്റ്റിയറിങ്ങിൽ പിടി മുറുക്കി... അപ്പു അങ്ങോട്ട് പോകാൻ പറയുന്നത് പ്രൊപോസ് ചെയ്യാൻ ആകുമെന്ന് നമ്മളെ ഉൾമനസ് നമ്മളോട് മന്ത്രിച്ചതും നമ്മള് ഓനെ നോക്കി ഒന്ന് ഇളിച്ചു... "അങ്ങോട്ട്... നമുക്ക് പിന്നീട് ഒരിക്കൽ പോകാം... നമ്മൾ ഒരുപാടായില്ലേ പബ്ബിലേക്ക് ഒക്കെ ഒന്ന് ചെന്നിട്ട്... സോ ഇന്ന് അങ്ങോട്ട് പോകാം... നിന്റെ കൂടെ അടിച്ച് പൊളിച്ചിട്ട് ഒരുപാട് ആയെടാ പൊറിഞ്ചു..." "ദിലു... അതല്ല... എനിക്ക്..." "ഹ്മ്... വേണ്ടാ... ഒന്നും പറയണ്ട... നമ്മൾ പബ്ബിലേക്ക് പോകുന്നു..." എന്ന് പറഞ്ഞ് അവന് പറയാൻ ഒരു ഇട കൊടുക്കാതെ ഞാൻ പബ്ബിലേക്ക് വണ്ടി തിരിച്ച് വിട്ടു... ഇന്ന് സൺഡേ ആയത് കൊണ്ട് പബ്ബിൽ നല്ലോണം ആൾക്കാരുണ്ടാകും... പോരാത്തതിന് ഞങ്ങൾ നൈറ്റ് റൈഡേഴ്‌സ് ആയത് കൊണ്ട് ഫാൻസും അവിടെ കാണുമെന്ന് നമ്മക്ക് ഉറപ്പായിരുന്നു... അതാണ് പബ്ബിലേക്ക് ചെന്നത്... അവിടെ എത്തിയപ്പോ തന്നെ അപ്പുവിന് സംസാരിക്കാൻ ഒരു അവസരം കൊടുക്കാതെ അവനെയും വലിച്ചോണ്ട് അകത്തേക്ക് കയറി അവിടത്തെ ഡിജെ സോങിന് അനുസരിച്ച് നമ്മള് ചാടി കളിച്ചു... എന്നിട്ട് അപ്പുവിനോടും നമ്മളെ കൂടെ കൂടാൻ ആംഗ്യം കാണിച്ചപ്പോ അവൻ ഇല്ലെന്ന് തലയാട്ടി കൊണ്ട് അവിടെ ഡ്രിങ്ക്‌സ് ഏരിയയിൽ ഇരുന്നു... നമ്മള് കുറച്ച് നേരം അവിടെ ചാടി കളിച്ചിട്ട് നമ്മളെ അടുത്തേക്ക് വരുന്ന ഫാന്സിനോട് സംസാരിച്ച് അപ്പുവിന്റെ അടുത്തേക്ക് ചെന്നു... അപ്പൊ ഓൻ നെറ്റി തടവി കൊണ്ട് ഒരു വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നത് കണ്ട് നമ്മള് ഓനെ ഒന്ന് തോണ്ടി എന്താന്ന് ആംഗ്യം കാണിച്ചപ്പോ അവൻ ഒന്നുമില്ലെന്ന് തലയാട്ടി... നമ്മള് അപ്പോ തന്നെ രണ്ട് കോക്ക് ഓഡർ ചെയ്ത് ഒന്ന് അവനും ഒന്ന് നമ്മളും എടുത്ത് ചിയേഴ്സ് പറഞ്ഞ് കുടിച്ചു... അപ്പോഴും അപ്പു നമ്മളോട് എന്തൊക്കെയോ പറയാൻ വേണ്ടി വെമ്പൽ കൊള്ളുകയാണെന്ന് അവന്റെ മുഖം കണ്ടപ്പോ തന്നെ നമ്മക്ക് തോന്നി... അപ്പു എന്നെ പ്രൊപോസ് ചെയ്താൽ അവന്റെ മുഖത്ത് നോക്കി എനിക്ക് ഒരിക്കലും നോ പറയാൻ കഴിയില്ല... അതോണ്ട് ആ സീൻ ഞാൻ ആയിട്ട് ഉണ്ടാക്കരുത്... അതിന് ഇപ്പൊ എന്താ ചെയ്യാ എന്ന് വിചാരിച്ച് നമ്മള് നാല് പാടും നോക്കുമ്പോഴായിരുന്നു കെൻസയും കൂട്ടരും അവിടെ നിന്നോണ്ട് ഡാൻസ് കളിക്കുന്നത് നമ്മള് കണ്ടത്... എന്തായാലും ഈ അവസരം മുതലെടുത്ത് ഇവിടന്ന് എസ്കേപ്പ് ആവണം എന്ന് കരുതി പ്ലാൻ ചെയ്ത് നമ്മള് അപ്പൊ തന്നെ അവിടന്ന് എണീറ്റ് കെൻസന്റെ അടുത്തേക്ക് ചെന്നിട്ട് ഡാൻസ് കളിക്കുന്നതിനിടയിൽ അവളെ പിടിച്ച് തള്ളി... അപ്പൊ തന്നെ ഓള് നമ്മളെ തിരിഞ്ഞ് നോക്കി കൊണ്ട് ഡീ എന്ന് അലറി വന്നതും പിന്നെ അവിടെ ഒരു യുദ്ധം തന്നെയാണ് നടന്നത്... ★★★★★★★★★★★★★★★★★★★★ 【അപ്പു】 മനസ്സമാധാനത്തോടെ ഈ കുരിപ്പിനോട് ഒന്ന് മനസ്സ് വിട്ട് സംസാരിക്കാൻ വേണ്ടി പുറത്തേക്ക് കൊണ്ട് വന്നപ്പോ കുരിപ്പ് വെറുതെ ആ കെൻസയോട് ഏറ്റു മുട്ടി കൊണ്ടിരിക്കാ... നമ്മളെ കൈക്ക് പണിയുണ്ടാക്കാൻ... എന്തായാലും ഇനിയും ഞാൻ ഇടപ്പെട്ടില്ലേൽ രണ്ടും കൂടി തല്ലി ചാകും... ബട്ട് ചാകുന്നത് കെൻസായാകും എന്ന് മാത്രം... ആ ഒരു കാര്യത്തിന് കൂടി സാക്ഷിയാകാൻ എനിക്ക് വയ്യ... അതോണ്ട് നമ്മള് ദിലുവിനെ അവിടന്ന് പിടിച്ച് മാറ്റാൻ നമ്മളെ കൊണ്ട് ആകുന്ന വിധത്തിൽ ട്രൈ ചെയ്തെങ്കിലും പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല... ആ കെൻസയും അതേ പോലെ... "നിന്നെ ഇതുവരെ വെറുതെ വിട്ടതാടി ഞാൻ ചെയ്ത തെറ്റ്... നീ ഇപ്പോ കൈ വെച്ചത് ആരുടെ മേലിൽ ആണെന്ന് അറിയോ നിനക്ക്..? ഹോം മിനിസ്റ്ററുടെ മകളെ ദേഹത്ത്... ഇതിന് ഞാൻ നിന്നോട് പകരം ചോദിച്ചിരിക്കും..." "നിന്റെ ആ തന്തപ്പടിക്ക് അങ്ങനെ ഒരു സൗഭാഗ്യം വന്നത് തന്നെ എന്റെ ബേബി വിചാരിച്ചത് കൊണ്ടാടി... അന്ന് പാർട്ടിയിൽ വെച്ച് ഇണയെ ബേബിന്റെ കാല് വരെ നിന്റെ തന്ത പിടിച്ചില്ലേ... അതിന്റെ ഒരു ഔദാര്യത്തിൽ കിട്ടിയതാണ് ആ സീറ്റ്... അതോണ്ട് നീ വല്ലാണ്ട് ഞെളിയണ്ട... എന്റെ ബേബി വിചാരിച്ചാൽ നിന്റെ തന്ത ഇവിടെ കിടന്ന് തെണ്ടും... കാണാണോടി നിനക്ക്...?" എന്നൊക്കെ കൂടി ദിലുവും വിട്ട് കൊടുക്കാതെ അവളോട് കയർത്ത് സംസാരിച്ചപ്പോ കെൻസ ദിലുവിന്റെ കോളറിൽ പിടിച്ച് ഡീ എന്ന് വിളിച്ച് അലറാൻ തുടങ്ങി... ദിലു ആണേൽ വിട്ട് കൊടുക്കാതെ അവളെ കഴുത്ത് പിടിച്ച് ഞെരിച്ചോണ്ട് ഓളെ ചുമരിലേക്ക് ഒട്ടിച്ചു... "വല്ലാണ്ട് വിളച്ചിലെടുക്കല്ലേ മോളെ... കൊന്ന് കളയും ഞാൻ..." എന്ന് പറഞ്ഞ് ദിലു അവളിൽ നിന്ന് പിടി വിട്ട് നമ്മളെ അടുത്തേക്ക് വരാൻ നിന്നപ്പോ അവളെ പിന്നാലെ ആ കെൻസ വന്നിട്ട് ദിലുവിനെ അവളെ നേരെ പിടിച്ച് നിർത്തി മോന്തക്ക് ഒന്ന് കൊടുക്കാൻ കൈ വീശി... പക്ഷെ അത് അവളെ കവിളിൽ പതിയുന്നതിന് മുന്നേ തന്നെ ദിലു അവളെ കൈ പിടിച്ച് വെച്ചിരുന്നു... "നീ ഒരൊറ്റ ഒരുത്തി കാരണാ... എനിക്ക് എന്റെ അർഷിയെ നഷ്ടമായത്... എന്ന് കരുതി അവനെയും അവളെയും ഞാൻ സ്വസ്ഥതയോടെ ജീവിക്കാൻ ഒരിക്കലും അനുവദിക്കില്ല... നീ നോക്കിക്കോ..." എന്ന് അവള് പറയുന്നത് കണ്ടപ്പോ തന്നെ ദിലുവിന്റെ മുഖം വലിഞ്ഞ് മുറുകുന്നത് ഞാൻ ശ്രദ്ധിച്ചു... ദിലു മിക്കവാറും ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് മനസ്സിലായതും നമ്മള് ഓളെ അരയിലൂടെ പിടിച്ച് നമ്മളിലേക്ക് അടുപ്പിച്ച് അവിടന്ന് കൊണ്ട് പോകാന് നോക്കി... പക്ഷെ നമ്മളെ കയ്യിൽ നിന്ന് കുതറി മാറി നമ്മളെ തള്ളിയിട്ടോണ്ട് ദിലു അവിടെയുള്ള ഒരു ബിയർ ബോട്ടിൽ ടേബിളിൽ അടിച്ച് പൊട്ടിച്ച് ആ കെൻസയുടെ നേരെ ചെന്നു... ഇനിയും ഞാൻ മൗനം പാലിച്ചാൽ ഇത് ഇവിടം കൊണ്ട് തീരില്ലെന്ന് മനസ്സിലായി... *"സ്റ്റോപ്പിറ്റ് ദിലു..."* പെട്ടെന്ന് നമ്മള് അങ്ങനെ അലറിയതും ദിലു അവിടെ സ്റ്റോപ്പായി എന്നിട്ട് കയ്യിലെ ബിയർ ബോട്ടിൽ നിലത്തേക്ക് ഇട്ടിട്ട് ആ കെൻസയുടെ നേരെ വിരല് ചൂണ്ടി... "ഇനി നിന്റെ ഒരു വാക്കോ നോട്ടമോ പ്രവർത്തിയോ ആഷുവിന്റെയും അർഷിയുടെയും എതിരെ ആയി പ്രവർത്തിച്ചാൽ പിന്നെ ഹോം മിനിസ്റ്റർക്ക് ഈ മോളെ മറക്കേണ്ടി വരും... ഓർത്തോ ആദില ഇഷയാണ് പറയുന്നത്..." എന്ന് പറഞ്ഞ് ദിലു അവിടന്ന് ഡ്രിങ്ക്‌സ് ഏരിയയിലേക്ക് നടന്നതും നമ്മളും അവളെ പിന്നാലെ ചെന്നു... ഓള് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ മുന്നിൽ കാണുന്നതൊക്കെ തട്ടി മറിക്കുന്നത് കണ്ട് നമ്മള് ഓളെ കൈ പിടിച്ച് വെച്ചു... "Dilu behave your self... എന്തൊക്കെയാ നീ ഇവിടെ കാണിച്ച് കൂട്ടിയതെന്ന് വല്ല ബോധവുമുണ്ടോ...? നിന്നോട് ഒന്ന് മനസ്സ് വിട്ട് ഒരു ഫൈവ് മിനിറ്റ്‌സ് സംസാരിക്കാൻ വന്ന എനിക്ക് ഇത് തന്നെ വരണം... വാ ഇനി ഇവിടെ നിൽക്കണ്ട നമുക്ക് പോകാം..." എന്ന് പറഞ്ഞ് നമ്മള് ഓളെ തോളിൽ കൈ വെച്ചപ്പോ ഓള് നമ്മളെ കൈ തട്ടി മാറ്റി അവിടെ ഉണ്ടായിരുന്ന വെള്ളമെടുത്ത് ഒറ്റവലിക്ക് എടുത്ത് കുടിച്ച് മുഖം ചുളിച്ച് ആ ഗ്ലാസിലേക്ക് തന്നെ നോക്കി... "അയ്യോ മേം... അത് ഡ്രൈ വോഡ്കയാണ്... വെള്ളം പോലും ചേർത്തിട്ടില്ല..." എന്ന് ആ വെയ്റ്റർ പറയുന്നത് കേട്ടതും ഞാനും ദിലുവും ഒരുമിച്ച് വാട്ട് എന്ന് പറഞ്ഞ് അലറി... അത് അവളെ കുടലൊക്കെ കൂടി എരിക്കുന്നുണ്ടെന്ന് അവള് കാണിക്കുന്ന ഞെരി പിരി കണ്ടപ്പോ തന്നെ നമ്മക്ക് മനസ്സിലായതും നമ്മള് ഒരു ബോട്ടിൽ മിനറൽ വാട്ടർ എടുത്ത് അവൾക്ക് നേരെ നീട്ടി... അപ്പോഴേക്കും അവള് അടുത്ത ഗ്ലാസ് വോഡ്കയും വയറ്റിലാക്കിയിട്ട് മുഖം ചുളിച്ച് ആ ഗ്ലാസ്സിലേക്ക് നോക്കി അതെടുത്ത് എറിഞ്ഞു... വെള്ളം ആണെന്ന് കരുതി ഓള് അതെടുത്ത് കുടിച്ചത് ആലോജിച്ചപ്പോ സത്യം പറഞ്ഞാൽ നമ്മക്ക് ചിരിയാണ് വന്നത്... അത് കുടിച്ചോണ്ട് ഓള് അവിടെ നിന്ന് വെപ്രാളം കാണിക്കുന്നത് കണ്ടപ്പോ നമ്മള് വെള്ളം അവളെ നേർക്ക് നീട്ടി... അപ്പൊ തന്നെ അത് ഒരൊറ്റ വലിക്ക് കുടിച്ച് തീർത്തിട്ട് ഓള് തലയൊന്ന് കുടഞ്ഞ് തലയിൽ കൈ വെച്ചു... എന്നിട്ട് നമ്മളെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് ഒന്ന് രണ്ട് മൂന്ന് നാല്... നാല് പൊറിഞ്ചു എന്നൊക്കെ പുലമ്പി പൊട്ടിച്ചിരിച്ചു... ഓളെ ചിരി കണ്ടിട്ട് കണ്ട്രോൾ വിട്ട് നമ്മക്കും ചിരി വന്നെങ്കിലും പെണ്ണ് അവിടെ കാണിച്ച് കൂട്ടുന്നതൊക്കെ കണ്ട് തലക്ക് പ്രാന്ത് പിടിക്കാണ്... നമ്മള് അപ്പൊ തന്നെ ഓളെ അവിടന്ന് വലിച്ചോണ്ട് കൊണ്ട് പോകാൻ നോക്കി എൻട്രൻസ്‌വരെ എങ്ങനെയൊക്കെയോ കൊണ്ട് വന്നു... ഞാൻ വരില്ല... നീ പോ... എന്നൊക്കെ ചെറിയ കുട്ടികളെ പോലെ ഓള് വാശി പിടിക്കുന്നതൊക്കെ കണ്ടപ്പോ തന്നെ നമ്മള് ഓളെ തൂക്കിയെടുത്ത് കാറിലേക്ക് കയറ്റി ഇരുത്തി... എന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് ചെന്ന് ഇരിക്കാൻ പോയതും നമ്മക്ക് സ്റ്റേഷനിൽ നിന്ന് ഒരു കോൾ വന്നു... ആ കൊട്ടേഷൻ ടീംസിനെ കുറിച്ച് ഒരു സൂചന കിട്ടിയിട്ടുണ്ട് എന്നോട് അത്യാവശ്യമായിട്ട് സ്റ്റേഷനിലേക്ക് ചെല്ലാൻ പറഞ്ഞതും നമ്മള് ഓകെ പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ കാറും കൊണ്ട് ദിലു പോയിരുന്നു... നമ്മള് അപ്പൊ തന്നെ കാറിന്റെ പിന്നാലെ ഓടി അവളോട് വണ്ടി നിർത്താൻ പറഞ്ഞെങ്കിലും അതൊന്നും കേട്ടഭാവം പോലും നടിക്കാതെ നമ്മളെ നോക്കി ഫ്ലയിങ് കിസ്സൊക്കെ തന്ന് ഓള് പോയപ്പോ നമ്മള് അവിടെ നിന്നോണ്ട് ഛെ പറഞ്ഞ് നാല് ഭാഗത്തേക്കും തിരിഞ്ഞ് നോക്കി... ഒരു വണ്ടി പോലും കാണുന്നില്ല... ആ പെണ്ണ് ലക്ക് കെട്ട് വണ്ടി എവിടേലും കൊണ്ട് പോയി ഇടിക്കോ എന്ന പേടിയായിരുന്നു എനിക്ക് അപ്പോ... അതോണ്ട് നമ്മള് അപ്പൊ തന്നെ സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ് വണ്ടി അയക്കാൻ പറഞ്ഞു... ★★★★★★★★★★★★★★★★★★★★ 【ദിലു】 തലയാകെ വെട്ടി പൊളിയുന്ന വേദന വന്നപ്പോഴാണ് നമ്മള് കണ്ണ് തുറന്നത്... നോക്കുമ്പോ നമ്മള് മാൻഷനിൽ എത്തിയിട്ടുണ്ട്... നമ്മള് എങ്ങനെ ഇവിടെ എത്തിയെന്ന് ചിന്തിച്ച് തലക്ക് താങ്ങും കൊടുത്ത് എണീറ്റ് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു... നമ്മള് ഇന്നലെ രാത്രി ഇട്ട ഡ്രെസ്സിൽ തന്നെയാണ് ഇപ്പൊ ഉള്ളത്... ഇന്നലെ രാത്രി അപ്പുവിനെ കൂട്ടാതെ ഞാൻ കാറും കൊണ്ട് ചെന്ന് എവിടെയോ ഇടിച്ച് നിന്നിരുന്നു... അതൊക്കെ എനിക്ക് ഓർമ്മയുണ്ട്... പക്ഷെ പിന്നെ എന്താ ഉണ്ടായതെന്ന് ഓർമ്മ വരുന്നില്ല... അതോണ്ട് നമ്മള് അപ്പോ തന്നെ ഒന്ന് ഫ്രഷായി എന്നത്തേയും പോലെ താഴേക്ക് ഇറങ്ങി ചെല്ലാൻ വേണ്ടി ഡോറിന്റെ അടുത്തേക്ക് ചെന്നപ്പോ അത് അകത്ത് നിന്ന് ലോക്കായിരുന്നു... അപ്പോ വീണ്ടും നാസിഫാണോ നമ്മളെ വീട്ടിൽ എത്തിച്ചതെന്ന് ചിന്തിച്ച് നമ്മള് താഴേക്ക് ഇറങ്ങി ചെന്നപ്പോ എല്ലാവരും കോളേജിൽ പോകാൻ റെഡിയായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചോണ്ടിരിക്കായിരുന്നു... നമ്മളെ കണ്ടപ്പോ തന്നെ ഐഷുമ്മ കയ്യിനൊരു കിഴുക്ക് തന്നിട്ട് റൂം ലോക്ക് ചെയ്ത് കിടന്നിട്ട് കുറെ തൊണ്ട കാറി പറഞ്ഞു... നമ്മള് അതൊന്നും ചെവി കൊള്ളാതെ ബേബിയെ നോക്കി സൈറ്റടിച്ചിട്ട് ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴാണ് ആരോ കോളിങ് ബെൽ അമർത്തിയത്... അപ്പോ തന്നെ ഐഷുമ്മ ചെന്ന് വാതില് തുറന്നു കൊടുത്തപ്പോ പൊറിഞ്ചു ആയിരുന്നു അത്... "ആഹാ ഇതാര് അപ്പൂവോ... വാ വാ... ഞാൻ ബ്രേക്ക് ഫാസ്റ്റ് എടുക്കാം... വാ... നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ...?" എന്നൊക്കെ പറഞ്ഞ് ഓനെ അകത്തേക്ക് ഐഷുമ്മ ക്ഷണിക്കുന്നത് കണ്ട് നമ്മള് ഓനെ ഇടങ്കണ്ണിട്ട് നോക്കിയപ്പോ ഓൻ തലയും താഴ്ത്തി നിന്നോണ്ട് യൂണിഫോമിൽ വന്ന് നിൽക്കാണ്... ഓന്റെ നിൽപ് കണ്ടിട്ട് അത്ര വല്യ പന്തി തോന്നാത്തത് കൊണ്ട് അർഷി എണീറ്റ് അപ്പുവിന്റെ അടുത്തേക്ക് ചെന്നു... "ഡാ എന്താടാ... എന്താ നിനക്ക് പറ്റിയെ..? നീയെന്താ യൂണിഫോമിൽ ഇങ്ങോട്ട്...? സ്റ്റേഷനിലേക്ക് പോയില്ലേ...?" എന്ന് ചോദിച്ചതിന് ഒന്നും ഓൻ മറുപടി നൽകാത്തത് കണ്ടപ്പോ നമ്മള് ഇനി ഇന്നലെ അവനെ അവിടെ ഇട്ടേച്ച് പോന്നതിന് ഇങ്ങനെ നിൽക്കുന്നതാണോ എന്ന് നമ്മള് സംശയിച്ചു... അപ്പൊ തന്നെ അപ്പുവിന്റെ പിറകിൽ നിന്ന് പോലീസ് യൂണിഫോമിൽ വരുന്ന നദയെ കണ്ടതും ഞങ്ങൾ എല്ലാവരും ഒന്ന് ഷോക്കായി... അവളെ കൂടാതെ വേറെയും പൊലീസുകാർ അവരെ കൂടെ ഉണ്ടായിരുന്നു... അവരെയൊക്കെ കണ്ട് ഞങ്ങള് ഞെട്ടി തരിച്ച് അവിടന്ന് എണീറ്റ് നിന്നപ്പോ നദ നമ്മളെ നോക്കി പുച്ഛിച്ച് ചിരിച്ചോണ്ട് ഓളെ കൂടെ ഉണ്ടായിരുന്നവരെയും കൂട്ടി നമ്മളെ അടുത്തേക്ക് വന്നു... "യൂ ആർ അണ്ടർ അറസ്റ്റ് മിസ് ആദില ഇഷ... ഹോം മിനിസ്റ്ററുടെ മകൾ കെൻസയെ കൊന്ന കുറ്റത്തിന് നിന്നെ അറസ്റ്റ് ചെയ്യാൻ പോകാ..." എന്ന് പറഞ്ഞ് നദ എന്റെ കയ്യിൽ വിലങ്ങ് അണിഞ്ഞതും നമ്മള് ഞെട്ടി തരിച്ചോണ്ട് അപ്പുവിനെ തിരിഞ്ഞ് നോക്കി... ഓൻ നമ്മളെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ട് നമ്മള് ഓനെ തന്നെ നോക്കി നിന്നതും നദ എന്റെ കയ്യിൽ പിടിച്ച് വലിച്ചു... (തുടരും) *********************************************** ഹായ് ഫ്രണ്ട്സ്, എല്ലാവരും ഗിഫ്റ്റിന് വേണ്ടി കാത്തിരിക്കായിരിക്കും അല്ലെ... നിങ്ങൾക്കൊക്കെ അത് ഇഷ്ടമാകോ എന്നറിയില്ല... എന്റെ ഫ്രണ്ടിന്റെ ഒരു യൂട്യൂബ് ചാനലിൽ അവൻ എന്റെ ഒരു ഇന്റർവ്യൂ നടത്തി telecast ചെയ്തിട്ടുണ്ട്... എന്നെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച എന്റെ എല്ലാ വായനക്കാർക്കും വേണ്ടിയാണ് ഞങ്ങൾ ആ വീഡിയോ ചെയ്തത്... അതാണ് എന്റെ ഓണം ഗിഫ്റ്റ്... *"അപൂർവ്വം mediya"* എന്ന ഒരു യൂട്യൂബ് ചാനലിലാണ് അതുള്ളത്... അപ്പോ നിങ്ങൾ എല്ലാവരും വീഡിയോ കാണണം... ചാനൽ subscribe ചെയ്യണം... ഇഷ്ടമായൽ ലൈകും കമന്റും ചെയ്യാൻ മറക്കരുത്... പിന്നെ സ്റ്റോറി പുതിയ വഴിതിരിവിലേക്ക് പോയിരിക്കാണ്... സ്റ്റോറിയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിങ്ങൾ അറിയിക്കാൻ മറക്കരുത് ട്ടോ... അടുത്ത പാർട്ട് ഇനി മറ്റന്നാൾ രാത്രി 8 മണിക്കുള്ളൂ...
📙 നോവൽ - ിലാജീവിതം ിഭാഗം . Mubashira MSKH - ShareChat
116.5k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post