മിഴികൾ സാക്ഷി ❣️❣️❣️ short story..... മധു...മോളെ നീ റെഡി ആയില്ലേ.. ദേ അവരിപ്പോ ഇങ്ങെത്തും... ഒന്നു പെട്ടെന്നാവട്ടെ.... അമ്മേ ഞാൻ റെഡി ആയി... മീര എവിടെ അമ്മേ.. കണ്ടില്ലല്ലോ.... കുറെ നേരം കൊണ്ട് നോക്കുവാ പെണ്ണിനെ.... അവള് ടെറസിൽ കാണും അവളുടെ സ്ഥിരം ഏരിയ അല്ലെ പോയി വിളിച്ചിട്ട് വാ.... ടെറസിൽ ചെന്നപ്പോൾ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നുണ്ട് മീര..... മീര നീ ഇവിടെ ഇരിക്കുകയാണോ... പറഞ്ഞിട്ടില്ലേ ഇങ്ങനെ ഒറ്റക്ക് വന്നു ഇരിക്കരുതെന്നു.. വന്നേ അമ്മ തിരക്കുന്നുണ്ട്.... വാ മീര .... അവളുടെ നിറഞ്ഞ മിഴികളിൽ അമർത്തി തുടച്ചു മീരയെ മധു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.... ഒന്നു ചിരിക്കെന്റെ പൊന്നു മീര.... ഇന്നൊരു ദിവസം എനിക്ക് വേണ്ടി ഒന്നു സന്തോഷമായിട്ട് ഇരുന്നൂടെ നിനക്ക്... നിന്റെ മധു അല്ലെ പറയുന്നത്... plzzz അവളുടെ വർത്തമാനം കേട്ടു മീര അവളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.... that's my girl.... മധു മീരയെ ഇറുകെ പുണർന്നു... നോക്കടീ എങ്ങനുണ്ട്.... ചെക്കന് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടില്ല എന്നെ.... മുഖത്തു കുറച്ചു നാണമൊക്കെ വരുത്തി മധു മീരയോട് ചോദിച്ചു... അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടു വാ പൊളിച്ചു നിൽക്കുകയാണ് മീര... അവളുടെ മുഖം കൈകുമ്പിളിൽ ആക്കി നെറുകയിൽ അമർത്തി ചുംബിച്ചു.... അല്ലേലും എന്റെ മധുവിനെ ആർക്കാ ഇഷ്ടപ്പെടാതെ ഇരിക്കണേ...... നീ ഞങ്ങളുടെ സുന്ദരി കുട്ടിയല്ലേ.... 😝😝😝 മോളെ ദേ അവര് വന്നു രണ്ടാളും പെട്ടെന്ന് വന്നേ...അമ്മ താഴെ നിന്നു വിളിച്ചു പറയുന്നത് കേട്ടു... രണ്ടാളും ഒരു ചിരിയോടെ അടുക്കളയിലേക്ക് പോയി..... എന്തിനാ പെണ്ണെ നീ നിന്നു വിറക്കണത്.... നിന്നെ ആരും പിടിച്ചു തിന്നാൻ പോണില്ല.. ദേ ഈ ചായ പിടിച്ചേ കൊണ്ട് കൊടുക്ക്... മീര അവളെ ഉന്തിത്തള്ളി ഹാളിലേക്ക് കൊണ്ട് പോയി.... അവളെ അവിടെ നിർത്തി പോകാൻ തുനിഞ്ഞതും.... അവിടെ വന്നിരിക്കുന്ന ആൾക്കാരെ മീര ഒരു വിറയലോടെ തിരിഞ്ഞു നോക്കി...... റിഷിയേട്ടൻ..... അവളുടെ വായിൽ നിന്നും ആ പേര് അറിയാതെ പുറത്തു വന്നു..... 😲😲😲 എന്നാൽ അവരിൽ ആരിലും മീരയെ കണ്ട ഭാവം പോലും കാണാത്തതു അവളിൽ ഒരു അമ്പരപ്പ് ഉളവാക്കി... ഒപ്പം മനസ്സിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയും...... നിറകണ്ണുകളോടെ അവൾ തിരികെ നടന്നു.... അവളുടെ മാത്രം ലോകത്തിലേക്ക്..... മീരയുടെ മനസ്സിൽ അവളുടെ കഴിഞ്ഞ കാലം ഒരു ചിത്രത്തിലെന്നതുപോലെ തെളിഞ്ഞു.... മീരയും മധുവും.... കോളേജിൽ ഒരുമിച്ചായിരുന്നു.. ഇണപിരിയാത്ത സുഹൃത്തുക്കൾ.... ഒറ്റ മോളായതുകൊണ്ട് സഹോദരങ്ങൾ ഇല്ല എന്ന മധുവിന്റെ സങ്കടം മാറിയത് മീര ഒപ്പം വന്നതോട് കൂടി ആണ്.... ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട മീരയെ കഷ്ടപ്പെട്ടാണ് അവളുടെ അമ്മ പഠിപ്പിച്ചത്.... തയ്യൽ തൊഴിലാളി ആയിരിന്നു അവളുടെ അമ്മ.... അവൾക്ക് ഒരു അനുജത്തി ഭാമ.... പക്ഷെ വിധി ഒരു പനിയുടെ രൂപത്തിൽ അവളുടെ അനുജത്തിയേയും കൊണ്ട് പോയി... അപ്പോഴൊക്കെ അവൾ പിടിച്ചു നിന്നു.... അമ്മക്ക് വേണ്ടി... അവൾ പഠിച്ചു.... നന്നായി തന്നെ.... അമ്മയെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യാത്തത് കൊണ്ട് അവൾ പാർട്ട്‌ ടൈം ജോലി നോക്കി തുടങ്ങി..... അങ്ങനെ കോളേജിന് അടുത്തുള്ള ഒരു textile shopil മീരക്ക് ജോലി കിട്ടി... കോളേജ് കഴിഞ്ഞുള്ള സമയം അവൾ അവിടെ ജോലിക്ക് പോകും..... ഒപ്പം താമസം ഹോസ്റ്റലിലും... മധു ഒത്തിരി തവണ അവളെ തന്റെ വീട്ടിലേക്ക് താമസിക്കാൻ വിളിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.... ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് അവൾ പഠിച്ചു..... കോളേജ് കഴിഞ്ഞതോടെ മധു തുടർ പഠനത്തിനായി പോയി.... മീര കുറച്ചു നാള് കൂടി ആ ഷോപ്പിൽ ജോലി നോക്കി...... ഒരു ദിവസം മീരയുടെ അമ്മ അവളോട്‌ അത്യാവശ്യമായി വീട്ടിലേക്ക് വരണം എന്ന് പറഞ്ഞു...... കടയിൽ ലീവ് പറഞ്ഞു അവൾ വീട്ടിലേക്ക് പോയി... ചെന്നപ്പോഴേ കണ്ടു പരിചയം ഇല്ലാത്ത ആരൊക്കെയോ ആ വീട്ടിൽ ഇരിക്കുന്നത്.... അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി.... പെണ്ണുകാണൽ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവൾ അതിനെ എതിർത്തു..... പക്ഷെ അമ്മയുടെ നിർബന്ധ പ്രകാരം അവർക്കു മുന്നിലേക്ക് അവൾ പോയി..... അവിടെ ഇരിക്കുന്ന ആൾക്കാരെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ ഭാവം എന്താണെന്ന് അവൾക്ക് തന്നെ അറിയില്ല..... ഹായ്... ഞാൻ റിഷി.... മീരക്ക് എന്നെ അറിയുവോ എന്നെനിക്കറിയില്ല.. പക്ഷെ മീരയെ എനിക്കറിയാം.... എനിക്കിഷ്ടവാടോ തന്നെ.... അത് നീ അറിയും മുന്നേ നിന്റെ അമ്മയെ അറിയിക്കണം എന്ന് തോന്നി.... അതുകൊണ്ടാ എനെറെ അമ്മയെയും കൂട്ടി ഞാൻ വന്നത്.... ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം മീര സംസാരിച്ചു തുടങ്ങി.... സർ.... സർ എന്തറിഞ്ഞിട്ട ഇവിടെ പെണ്ണുകാണാൻ വന്നത്... അതും ഞാൻ ജോലി ചെയ്യുന്ന ഷോപ്പിന്റെ ഉടമസ്ഥൻ.... സർ നെ പോലെ ഉള്ളവർക്കൊന്നും വന്നു കേറാൻ പറ്റിയ ഇടം അല്ല ഇത്.......... സർ plzzz എന്നെ വിട്ടേക്ക്... ഞാൻ നീ എന്നെ ഇഷ്ടപ്പെടണം എന്ന് പറഞ്ഞിട്ടില്ല മീര... തന്റെ അമ്മയോട് ഞാൻ പറഞ്ഞത് എന്റെ പെണ്ണിനെ എനിക്ക് തന്നേക്കാവോ എന്നാ... നിന്റെ അമ്മക്ക് പൂർണ സമ്മതം... പിന്നെ എന്താ പ്രശ്നം..... മോളെ..... ഋഷിയുടെ അമ്മ സംസാരിച്ചു തുടങ്ങി.... ന്റെ മോന്റെ ഒരു തീരുമാനവും ഇതുവരെ തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല... അത് പോലെ ഇതും പൂർണ മനസോടെ ഞാൻ സമ്മതിച്ചു... കാരണം മോളെ അത്രക്കും ഇഷ്ടവായിപ്പോയി ഇവനും എനിക്കും..... നിറകണ്ണുകളോടെ മീര അകത്തേക്ക് കയറിപ്പോയി... അടുക്കള കോലായിൽ ഇരുന്ന് കണ്ണീർ വാർക്കുമ്പോൾ തന്റെ നിറം മങ്ങിയ സ്വപ്നങ്ങൾക്ക് പകിട്ട് കൂടുന്നത് അവൾ അറിഞ്ഞു...... തോളിൽ ഒരു കരം അമര്ന്നപ്പോള് ഞെട്ടി പിടഞ്ഞു അവൾ എഴുന്നേറ്റു... ഒരു പുഞ്ചിരിയോടെ റിഷി അവളെ തന്റെ നെഞ്ചോടു ചേർത്തു ഇറുകെ പുണർന്നു..... അവന്റെ മാറിലെ ചൂടിൽ ഇതുവരെ തോന്നാത്ത ഒരു സുരക്ഷിതത്വം അവൾക്ക് തോന്നി....... അവളുടെ മുഖം ഉയർത്തി.... നെറുകയിൽ അവന്റെ സ്നേഹമുദ്രണം അവൻ നൽകിയപ്പോൾ ഇരുകണ്ണുകളും ഇറുക്കി അടച്ചു അവൾ അത് സ്വീകരിച്ചു....... അവന്റെ ചുണ്ടുകൾ പ്രതീക്ഷിക്കാതെ അവളുടെ ചുണ്ടോടു ചേർന്നപ്പോൾ കാൽ വിരലൂന്നി അവൾ നിന്നു.... അവന്റെ ഷർട്ടിൽ അവളുടെ കൈകൾ മുറുകി.... 🙈🙈 പതിയെ അവനിൽ നിന്നും അടർന്നു മാറുമ്പോൾ നാണം കൊണ്ട് ചുവന്ന അവളുടെ കവിളിണകളെ കുസൃതിയോടെ അവൻ നോക്കി.... ഞാൻ വരും പെണ്ണെ... ഇത്രയും വേഗം നല്ലൊരു മുഹൂർത്തം കുറിപ്പിച്ചിട്ട്... നിന്നെ എന്റേതാക്കാൻ... തയാറായി ഇരുന്നോ... ഈ റിഷി മഹേശ്വറിന്റെ പാതി ആവാൻ....... 😍😍😘😘 അത്രയും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി..... നടന്നതൊന്നും വിശ്വസിക്കാൻ ആവാതെ അവൾ അവൻ പോയ വഴിയേ നോക്കി നിന്നു.... 😌😌😌😌 തുടരും...... ഒരു ചെറു കഥ ആയിട്ട് എഴുതാം എന്നാണ് വിചാരിച്ചതു... എഴുതി വന്നപ്പോൾ ഒരു പാർട്ടിൽ തീരില്ല... അടുത്ത പാർട്ടിൽ കഥ അവസാനിപ്പിക്കാം.... കഥ ഇഷ്ടപ്പെട്ടാലും പെട്ടില്ലെങ്കിലും ഒരു വരി കുറിക്കണം........ 😊😊😊😊 #📔 കഥ #📙 നോവൽ
41.9k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post