ആദ്യ രാത്രി “മോളേ പോയി കിടന്നോ ക്ഷീണം കാണും ..." ശ്രീ ബാല തന്റെ കയ്യിലുണ്ടായിരുന്ന പാൽ അനിതയ്ക്ക് നീട്ടി കൊണ്ട് ഒരു കുഞ്ഞു പുഞ്ചിരിയും സമ്മാനിച്ചു തന്റെ ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തിയത് എന്നു ശ്രീ ബാലക്ക് തോന്നി.. പാവം ...ഒരുപാട് ടെന്ഷനോട് കൂടിയാകും നിൽക്കുന്നത് ഒരിക്കൽ ഞാനും ഇത് അനുഭവിച്ചതാണല്ലോ... . "മോളു റൂമിലേക്കു പൊയ്ക്കോ ..." ശ്രീബാല അവളെ സമാധാനിപ്പിക്കാനെന്ന വണ്ണം പുറകിൽ തട്ടിക്കൊണ്ടു പറഞ്ഞു .... പെട്ടെന്നാണ് തന്റെ ഷോൾഡറിൽ കൈ പതിയുന്നത് ശ്രീബാല ശ്രദ്ധിച്ചത് ... അനന്ദുവേട്ടൻ ...തന്റെ എല്ലാം ... "ഇവളോട് റൂമിലോട്ടു പോകുവാൻ പറയുവായിരുന്നു ..." അവളൊന്നു അവനെ നോക്കി ചിരിച്ചു "അഭി ഇപ്പോഴും ഫ്രണ്ട്സുമായി സംസാരിക്കുവാ പുറത്ത് ...നീ ഇവളെ ഇപ്പോൾ തന്നെ റൂമിലോട്ടു വിട്ടിട്ട് എന്തിനാ...." "ഓഹ് ...അവന്റ കത്തി അടിക്കൽ ഇതുവരെ തീർന്നില്ലേ ...ഒരു പെങ്കൊച്ചിനെ കൊണ്ട് വന്നത് പോലും മറന്നോ ...." ശ്രീ ബാല നെറ്റിയിൽ കൈ വെച്ചു.... "അവനിപ്പോൾ വരും ഫ്രണ്ട്സിനെ യാത്രയാക്കുവാ...." "എന്താണ് ഏട്ടനും ഏട്ടത്തിയമ്മേം കൂടി എന്റെ പെണ്ണിനെ പേടിപ്പിക്കുന്നുണ്ടോ..." "ഹോ..... വന്നോ ...ഇന്നെങ്കിലും ഒന്ന് നേരത്തെ കിടക്കാൻ പോയികൂടെ അഭി..ഈ കുട്ടി നിന്ന് മുഷിഞ്ഞു...." "പോകുവാണല്ലോ.." അഭി അനിതയെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞു ....അവൾ തല താഴ്ത്തി.. ... "അപ്പൊ ok ടാ ..ഇന്ന് ആദ്യരാത്രിയാണെന്ന് കരുതി ആക്രാന്തം കാണിക്കരുത്....." അനന്ദു അനിയന്റെ ചെവിയിൽ പറഞ്ഞു ... "എന്ത്.. മനസ്സിലായില്ല.." അവൻ ചോദിച്ചു .... "ചേച്ചി എന്നാൽ ഞാൻ പോട്ടെ ..." അനിത അവരോടു പറഞ്ഞു കൊണ്ട് റൂമിലേക്കു കയറി .... അവൾ പോയതും അനന്ദു കുറച്ചു ഉറക്കനെ അഭിയോട് പറഞ്ഞു ... "പയ്യെ തിന്ന പനയും തിന്നാമെന്ന് ...കേട്ടിട്ടില്ലേ .." അത് കേട്ടു ശ്രീബാല അവന്റ കയ്യിലൊന്ന് നുള്ളി .... "ആഹ്‌.." "ന്തുവാ പറയുന്നേ...ആ കുട്ടി കേട്ടാൽ എന്ത് കരുതും...നാണമില്ലാത്ത മനുഷ്യൻ. ..." അഭി ഒന്ന് ചിരിച്ചു കൊണ്ട് അനന്ദുവിന്റെ വയറിൽ കുത്തി.. "കുറച്ചു സ്പീഡിൽ തിന്നാൽ രണ്ടു പന തിന്നാൻ പറ്റോന്നും നോക്കാലോ..." അനിയന്റെ കൌണ്ടർ പഞ്ച് കേട്ടതും അനന്ദു കിളിപോയപോൽ ഭാര്യയെ നോക്കി.... "ഏട്ടനും കൊള്ളാം അനിയനും കൊള്ളാം..." ശ്രീ ബാല മുഖം വീർപ്പിച്ചു പോകാനായി നിന്നു... "എന്നാ ഓക്കേ കിടന്നോ...ഹാപ്പി ആദ്യ രാത്രി.." അതും പറഞ്ഞു ശ്രീബാലായെ വലിച്ചു അടുപ്പിച്ചു കൊണ്ട് അനന്ദു അവനു കൈ കൊടുത്തു.. "സെയിം റ്റു യു ഡാ.." "ഏഹ്.... " രണ്ട് പേരും അഭിയെ ഒരു നോട്ടം...അവനൊരു നാണം അഭിനയിച്ചോണ്ട് ചിരിച്ചു ...ശ്രീ ബാല അവനെ നോക്കി പേടിപ്പിച്ചു "ഏട്ടൻ വിട്ടോ അല്ലേൽ ഏട്ടത്തി എന്റെ ആദ്യരാത്രി അവസാന രാത്രി ആക്കും ..." അഭി റൂമിലേക്കു കയറി വാതിലടച്ചതും അനന്ദുവിന്റെ കൈവലയത്തിനുള്ളിൽ നെഞ്ചോടു ചേർന്നു നിന്ന് കൊണ്ട് ശ്രീബാല ഒന്ന് നെടുവീർപ്പിട്ടു ... "ന്താടി നിനക്കൊരു ഉഷാറില്ലാത്ത ...മോളുറങ്ങിയോ...?" "അവളൊക്കെ എപ്പോഴോ ഉറങ്ങി..." "ആണോ ...നമുക്ക് ഉറങ്ങണ്ടേ ..." നന്ദുവിന്റെ അധരം അവളുട കഴുത്തിലേക് അടുത്തു ...അവന്റെ ചുടു നിശ്വാസം കഴുത്തിൽ പതിഞ്ഞതും ശ്രീ ബാല ഒന്നു ചിണുങ്ങി "പോ...എട്ട...." അവളവനെ തട്ടി മാറ്റിക്കൊണ്ട് റൂമിലേക്കു ഓടി.... റൂമിലേക്കു കയറുമ്പോൾ ശ്രീബാല കട്ടിലിൽ ഇരുന്നു നല്ല ചിന്തയിലാണ്.... ഇളം റോസ് നെറ്റിയിൽ അവൾ കൂടുതൽ സുന്ദരിയായ പോലെ ...പരതിയിട്ട നീണ്ട മുടിയിൽ നിന്നും വെള്ള തുള്ളികൾ ഓരോന്നായി ഉറ്റി വീഴുന്നുണ്ട്... അവൻ റൂമിലേക്കു കയറി ഷർട്ട്‌ അയിച്ചു വെച്ച് തോർത്തുമെടുത്തു ബാത്രൂം ലക്ഷ്യം വെച്ചു നടന്നു.... കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും അതെ ഇരിപ്പ് തുടരുകയാണ് അവൾ... അവൻ പതിയെ അവൽക്കരികിൽ പോയി ഇരുന്നു.... "എന്താണ് ...എന്റെ തമ്പുരാട്ടി ഇത്ര ഗാഢമായി ചിന്തിക്കുന്നെ...." അവളവനെ നോക്കി ചിരിച്ചു .... "ഒന്നുമില്ലന്നെ..ചുമ്മാ ഓരോന്ന്.. നമ്മുടെ ആദ്യ രാത്രി ആലോചിച്ചു നോക്കീതാ..." "ആണല്ലേ...." അവൻ അവളിലേക്ക് ഒന്ന് കൂടി നീങ്ങി ഇരുന്നു ...മിനുസമാർന്ന അവളുട കൈകൾ തന്റെ ശരീരത്തോട് ചേർത്തു.... അവളൊന്നു വല്ലാതായി കൊണ്ട് നാണത്തോടെ അവന്റ നെഞ്ചിലേക് മുഖം പൂഴ്ത്തി.... "അതെ...കണ്ട്രോൾ കളയല്ലേ ...അതിനു മുമ്പ് നീ എന്താ ഓർത്തെന്നു പറ ...ന്നിട്ട് കണ്ട്രോൾ കളഞ്ഞാൽ പോരെ.." "അയ്യെടാ...." അവൾ അവനിൽ നിന്നും എണീറ്റ് ബെഡിലേക് കിടന്നു... "എന്തോ അറിയില്ല...ഇന്ന് അനിത ഒന്നും അറിയാതെ എന്ത് ചെയ്യണമെന്നറിയാത്ത നിന്നപ്പോൾ ഞാൻ എന്നെ കണ്ടു അവളിൽ...." അനന്ദു ഒരു മൂളലോടെ അവളുടെ വയറിലൂടെ കൈ വെച്ചു അവളോട് ചേർന്നു കിടന്നു.... മുടിയിലെ ഷാമ്പുവിന്റെ മണം അവന്റെ ഉള്ളിലെ ആണിനെ ഉണർത്തുന്നുണ്ടായിരുന്നു... "ഏട്ടാ വൈകിട്ട് വീട്ടില്‍ വന്നു കയറിയപ്പോള്‍ മുതലുള്ള ചിന്തയാണ് അനിതക്ക്...ഞാനും അങ്ങനെ ആയിരുന്നു.... പുതുപ്പെണ്ണിനെയും ചെക്കനെയും കാണാനുള്ള അയല്പക്കക്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ ചിന്തകള്‍ അലട്ടുന്ന മുഖമവര്‍ കാണാതിരിക്കുവാന്‍ വേണ്ടി ചിരി അഭിനയിച്ച് നിൽക്കും..ഇടയ്ക്ക് ബാത്ത്റൂമിലും മറ്റും കയറി കുറച്ചുനേരം ഒറ്റക്ക് നില്‍ക്കും അപ്പോളേക്കും ആരെങ്കിലുമൊക്കെ വിളിക്കും മോളേ നീയെന്തെടുക്കുവാ എന്നും ചോദിച്ച്... മുഖത്തല്പം വെള്ളം തളിച്ച് വീണ്ടും ആള്‍ക്കാര്‍ക്കിടയിലേക്ക് ഇറങ്ങും..." "ഏട്ടനോർമയുണ്ടോ എല്ലാം...കൂട്ടുകാരോട് കൂടെ ഇരുന്നു സമയം കളയുമ്പോൾ എന്തോ പ്രദര്‍ശന വസ്തുപോലെ ചുറ്റിലുമുള്ള എല്ലാവരും തന്നെ നോക്കുന്നു... എന്തോ അരോചകമായി തോന്നിയിരുന്നു.. അന്ന് ഏട്ടനൊന്ന് വേഗം റൂമിൽ വന്നിരുന്നെങ്കിൽ എന്ന് ഞാൻ എത്ര ആഗ്രഹിച്ചിരുന്നെന്നോ..." "ശോ ...ന്നിട്ട് ഞാനറിഞ്ഞില്ലല്ലോ.." അവൻ അത്ഭുതപൂർവ്വം അവളെ നോക്കി ചിരിച്ചു.... "അയ്യേ അതിനല്ല... രാവിലെ ഒരു നേരത്ത് കെട്ടി ഒരുങ്ങി സ്വര്‍ണവും പൂവും സാരിയും എല്ലാമായി നില്‍ക്കുവല്ലേ വിയര്‍പ്പും ഭാരവും പിന്നെ ഫോട്ടോഗ്രാഫര്‍ മാരുടെ കൂടെ അങ്ങട്ടും ഇങ്ങട്ടും നടന്നും നിന്നും ശരീരം ആകെ തളർന്നു ആ ഭാരമെല്ലാം ഒന്നഴിച്ച് വെയ്ക്കാന്‍.. ആള്‍ക്കാരുടെ ഇടയില്‍ അതിനൊന്നും പറ്റില്ലല്ലോ...." "ച്ചെ...അതിനായിരുന്നോ... കഴിഞ്ഞു പോയതാണേലും ഒരുപാട് കൊതിച്ചു..." അനന്തുവിന്റെ മറുപടി കേട്ടു ശ്രീബാല പൊട്ടി ചിരിച്ചു.... "ശരീരത്തിലെ ക്ഷീണത്തോടൊപ്പം മനസ്സിലും ചിന്തകള്‍ നിറയുകയാൻ തുടങ്ങും ആദ്യ രാത്രിയെക്കുറിച്ചുള്ള ചിന്തകള്‍.... നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് കല്യാണം എങ്കിലും ഒരു വര്‍ഷക്കാലം ഫോണിലൂടെ എന്നും സംസാരിക്കുമായിരുന്നു.. എങ്കിലും പരസ്പരം കൂടുതൽ അറിയാത്ത ഒരാളുടെ കൂടെ പെട്ടന്നൊരു ദിവസം കഴിയുക എന്ന് വെച്ചാല്‍ വിവാഹം കഴിഞ്ഞ കൂട്ടുകാരികള്‍ പറഞ്ഞുതന്ന കഥകള്‍....എല്ലാം മനസ്സില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കും....വല്ലാത്തൊരു അവസ്ഥയാ അപ്പോൾ..." ഒരു മറുപടിയും കേൾക്കാതെ ആയപ്പോൾ ശ്രീ ബാല പതിയെ തിരിഞ്ഞു നോക്കി.... ആള് നല്ല ഉറക്കമായിരിക്കുന്നു....അവൾ പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ ചുംബിച്ചു ഒന്ന് കൂടി അടുത്തേക്ക് കിടന്നു.... ഇപ്പോൾ നിശ്വാസങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നുണ്ട്....അവൾ വീണ്ടും പഴയ ഓർമ്മയിലേക്ക് ഊളിയിട്ടു... “എന്താടോ ഭാര്യെ... ബോറടിച്ചോ” .... "ഇവരെല്ലാം യാത്രപറയാന്‍ വന്നതാണ്....രാത്രിയായില്ലേ ഇനിയും നമ്മളെ ശല്യപ്പെടുത്തുന്നത് ശരിയല്ലത്രേ... ഓരോരുത്തരുടെയും മുഖത്തുനോക്കി ചിരി വരുത്തി...കുറെ പേർ പരിചയപ്പെടുത്തിയെങ്കിലും ഒരാളുടെ പേര് പോലും ഓർമയിൽ നിന്നില്ല എന്നത് സത്യം...." "ബാലെ...തനിക്കൊന്നു കുളിക്കാമായിരുന്നില്ലേ രാവിലെ മുതല്‍ നില്‍ക്കുന്നതല്ലേ ഈ വേഷത്തില്‍...."അനന്ദുവിന്റെ ആ ചോദ്യം തനിക് നല്‍കിയ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു....എത്ര നേരമായി ആഗ്രഹിക്കുന്നതാ.... "അത് ശെരിയാ ഞാനും പറയണമെന്ന് കരുതിയതായിരുന്നു... മോള് കുളിച്ചോ" അമ്മയും അത് ആവർത്തിച്ചപ്പോൾ മുറിയിലൊന്ന് കയറി കണ്ണോടിച്ചു....വൃത്തിയുള്ള അത്യാവശ്യം കബോര്‍ഡുകളും ഉള്ള ഒരു റൂം... മുല്ലപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് അരിച്ചു കയറി... ലാപ്‌ടോപ്പ് ടേബിളും എസിയും ഒക്കെയുണ്ട്.... നടുവില്‍ കട്ടില്‍....ലൈറ്റ് ബ്ലൂ ഷീറ്റ് വിരിച്ചിരിക്കുന്നു... അതിലങ്ങിങ്ങായിചിതറി കിടക്കുന്ന മുല്ലപ്പൂക്കള്‍.... കുളിച്ചു വന്നിട്ടും അനന്ദുവേട്ടൻ വന്നിട്ടില്ല... റൂമിനു പുറത്തിറങ്ങിയപ്പോൾ സോഫയില്‍ അമ്മയും മറ്റു ഒന്നുരണ്ട് ചേച്ചിമാരും ഇരുന്ന് കഥ പറയുന്നുണ്ട്.... “മോളുടെ കുളി കഴിഞ്ഞോ” “ഉം കഴിഞ്ഞമ്മേ...” “എന്നാല്‍ ഇവിടെ വന്നിരുന്നോ... ” അവരോട് സംസാരിക്കുന്നതിനിടക്ക് തന്റെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടിരുന്നു... സമയം പത്തു ആയെന്നു കണ്ടതും മനസ്സില്‍ ഭീതി കൂടി കൂടി വന്നു...അവരുടെ ചോദ്യങ്ങള്‍ക്ക് എന്തൊക്കെയോ മറുപടി പറഞ്ഞു കൊണ്ടിരുന്നു....കുറച്ചു കഴിഞ്ഞപ്പോൾ അവരും വീടുകളിലേക്ക് പോയി... ഞാൻ അമ്മയുടെ കൂടെ അടുക്കളയിലേക്കും.... "മോളെ...." അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ കയ്യിലൊരു ഗ്ലാസ്സ് പാൽ എടുത്തു തന്നു... “സമയം പത്തായി മോളേ ഇനി പോയി കിടന്നോ.... ” അമ്മയുടെ കയ്യില്‍ നിന്നും ഗ്ലാസ്സും വാങ്ങി പതിയെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സില്‍ നാണവും പേടിയും കൊണ്ട് അലയടിക്കുന്നുണ്ടായിരുന്നു.... മുറിയില്‍ വാട്ട്‌സാപ്പിൽ കളിചോണ്ടിരിക്കുന്ന ഏട്ടൻ ശബ്ദം കേട്ട് എഴുന്നേറ്റു. മുഖത്തു നിറഞ്ഞ പുഞ്ചിരിയും ആകർഷിക്കുന്ന നോട്ടവും തന്നിലേക്കെറിഞ് ഏട്ടൻ വാതില്‍ കുറ്റിയിടാൻ പറഞ്ഞു.... "ഇവിടെ വാ..." നമ്രമുഖിയായി ഭയത്തോടെ പതിയെ നടന്ന് ഏട്ടന്റെ ചാരത്തണഞ്ഞ് നിറഞ്ഞ പാൽ ഗ്ലാസ്സ് നീട്ടുമ്പോൾ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു.. ഗ്ലാസ്സ് വലതുകൈയാൽ വാങ്ങുമ്പോൾ ചെറുവിരലിന്റെ അറ്റം‌കൊണ്ട് വിരലിൽ സ്പർശിക്കാനുള്ള ശ്രമം കണ്ടു ഞാൻ പെട്ടെന്ന് കൈ വലിച്ചു... അത് വാങ്ങി അടുത്തിരുന്ന മേശമേല്‍ വെച്ചിട്ട് തന്നെ പിടിച്ച് കട്ടിലില്‍ ഇരുത്തി...കുറെ നേരത്തെ മൗനത്തിനു വിരാമമിട്ടത് ഏട്ടനാണ്... “ഇന്ന് ഈ രാത്രിയില്‍ തുടങ്ങുകയാണ് നമ്മുടെ ദാമ്പത്യ ജീവിതം....എന്നെയും വീട്ടുകാരെയും സ്നേഹിച്ചു എന്റെ സുഖത്തിലും ദുഖത്തിലും കൂടെ നിന്നൊരു താങ്ങാവാൻ ഒരു ഭാര്യയെയാണ് ആഗ്രഹിച്ചത്‌....സൗന്ദര്യമോ സമ്പത്തോ കൂടുതൽ വിദ്യാഭ്യാസമോ ഒന്നും പ്രതീക്ഷിച്ചിട്ടില്ല...എന്റെ ആഗ്രഹം നിറവേറി എന്നാണെന്റെ വിശ്വാസം.” എല്ലാം മൂളിക്കേട്ടുകൊണ്ട് കുനിഞ്ഞിരിക്കുമ്പോൾ കണ്ണില്‍ ഉറക്കം തളം കെട്ടാൻ തുടങ്ങിയിരുന്നു... അത് കണ്ടാവണം കവിളില്‍ പിടിച്ചേട്ടൻ മുഖം ഉയര്‍ത്തിയത്...തന്റെ കൈയിൽ പിടിച്ചു കണ്ണിലേക്ക് നോക്കി നിന്ന കുറച്ചു നേരം അനുഭവിച്ച ഫീലിംഗ് അറിയില്ല പറയാൻ.... മൂര്‍ദ്ധാവിലൊരു ചുംബനം....ഭർത്താവിന്റെ ആദ്യ ചുംബനത്തെ മനസ്സിലും മൂര്‍ദ്ധാവിലും ഏറ്റുവാങ്ങിയിരിക്കുന്നു.... ശരീരം പോലെ മനസ്സും ഒരു നിമിഷം തരിച്ചുവോ... ഏട്ടൻ വീണ്ടും സംസാരിച്ചു തുടങ്ങി... “പുതിയ വീടും വീട്ടുകാരും പുതിയ സാഹചര്യം. എല്ലാം അഡ്ജസ്റ്റ്‌ ചെയ്ത് ജീവിതം തുടങ്ങാൻ നിനക്ക് കുറച്ച് സമയമെടുക്കുമെന്ന് എനിക്ക് മനസ്സിലാവും...കഴിയുന്നതും വേഗം ഇവിടുത്തെ സാഹചര്യങ്ങളെ തന്‍റെതാക്കുക....കാരണം ഇതാണിനി നിന്റെയും എന്‍റെയും ലോകം.... “താനെന്തെലൊക്കെ പറയടോ...” “ഞാന്‍ എന്ത് പറയാനാ ഏട്ടൻ തന്നെ പറ ” “എങ്കില്‍ സംസാരിച്ചു സമയം കളയണ്ടല്ലോ നമുക്ക് കിടക്കാമല്ലേ....? ” “ഹ്മ്മ്... ” ഒന്ന് തല ചായ്ക്കാന്‍ ആഗ്രഹിച്ച എന്റെ മനസ്സ് അറിഞ്ഞിട്ടെന്നവണ്ണമായിരുന്നു ആ ചോദ്യം.... കിടക്കയില്‍ തൊട്ടടുത്ത് കിടക്കുമ്പോഴും മനസ്സില്‍ കൂട്ടുകാരികളിൽ നിന്ന് കേട്ടറിഞ്ഞ വേദനയുടെ ആകുലതകളായിരുന്നു... പെട്ടെന്ന് ചുടു നിശ്വാസം കവിളിലടിച്ചപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു... "നിന്‍റെ ക്ഷീണം എനിക്ക് കാണാം... താങ്ങാവുന്നതിലുമധികം വസ്ത്രങ്ങളും ആഭരണങ്ങളുമിട്ടു ദിവസം മുഴുവന്‍ നില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയും.... ക്ഷീണം കാരണം കിടക്കാനാഗ്രഗ്രഹിക്കുമ്പോഴും മരപ്പാവ പോലെ പുരുഷന്‍റെ ആഗ്രഹത്തിന് വഴങ്ങിക്കൊടുക്കുന്ന സ്ത്രീകളാണധികവും.... അത് മനസ്സിലാക്കാത്ത പുരുഷന്മാരും.....ഒരു വേദനയോടു കൂടി നമ്മുടെ ജീവിതം ആരംഭിക്കുവാന്‍ പാടില്ല....അതുകൊണ്ട് മനസ്സ് സ്വസ്ഥമാക്കി നീയുറങ്ങ്...." മുടി ഇഴകളിൽ തലോടി കൊണ്ട് അനന്ദുവേട്ടൻ പറഞ്ഞപ്പോൾ എന്തന്നില്ലാത്ത ആശ്വാസം കേട്ടറിഞ്ഞ കഥകളില്‍ നിന്നും വ്യത്യസ്തനാണ് തന്‍റെ പ്രിയന്‍...തന്നെ മനസ്സിലാക്കിയ പെരുമാറ്റം.... ഭാഗ്യവതിയാണ് ഞാൻ ആ ചിന്ത എന്നെ കൂടുതല്‍ പ്രസന്നവതിയാക്കിയിരുന്നു... അന്ന് ഏട്ടന്റെ മാറിലേക്ക് ചേര്‍ന്നുകിടന്ന് ആ ഇളം ചൂടില്‍ കിടന്നുറങ്ങുമ്പോൾ പുതിയൊരു ജീവിതത്തിൽ സന്തോഷം കൊല്ലുകയായിരുന്നു... ഇന്നും ആ സന്തോഷം നിലനിൽക്കുന്നു... ശാന്തമായി കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായി ഉറങ്ങുന്ന അനന്ദുവിനെ നോക്കിയവൾ കിടന്നു... പെട്ടെന്ന് അനന്ദു അവളെ പൂണ്ടടക്കം പിടിച്ചു കിടന്നു...അവളൊരു ചിരിയോടെ ആ കൈകളിൽ ഉറങ്ങി.... #ശുഭം #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ ✍️തൻസീഹ്‌ വയനാട്
41.4k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post