💏 എന്റെ മാരൻ 💏 🔥…Love Story…🔥 💥Full Part💥 💫💫💫💫💫💫💫💫💫💫💫💫 "മാളു...വേഗം നടക്ക്..ഇപ്പൊ തന്നെ വല്യ ക്യു ആയി,,," "ആാാ..വരുവാ അമ്മേ,,ഈ ചെരുപ്പ് ഒന്ന് ഊരി ഇട്ടോട്ടെ.." എന്തേയ് ചെങ്ങായിമാരെ,,,ഇങ്ങനെ നോക്കുന്നെ...ഒന്നും മനസിലായില്ല ല്ലേ..സാരമില്ല..നടന്നോണ്ട് ഞാൻ തന്നെ പറഞ്ഞു തരാം.. ഞാൻ മാളവിക രാമചന്ദ്രൻ,,M A രാമചന്ദ്രന്റെയും ശ്രീദേവിയുടെയും മൂത്ത പുത്രി..ഡിഗ്രി കംപ്ലീറ്റ് ചെയ്തു നിക്കുന്നു..എനിക്ക് താഴെ ഒരു അനിയൻ  ആണ്..മിഥുൻ...അവനിപ്പോ  പത്തിലേക്ക് ആണ്.. എന്റെ നാള് *തിരുവാതിര* ആയത് കൊണ്ട് ഇരുപത്തിനാലു വയസ്സിനു മുൻപേ കല്യാണം നടത്തിയില്ലേൽ പിന്നെ കല്യാണ യോഗം നാല്പതു വയസ്സിൽ ആണ്.. നാട്ടിലെ പേര് കേട്ട തിരുമേനിയെ കണ്ട് ജാതകം നോക്കിയപ്പോ പറഞ്ഞതാണ്..അതുകൊണ്ട് ഇപ്പൊ കല്യാണആലോചനയുടെ പൂരം ആണ്.. എനിക്ക് ഒന്നും അങ്ങ് ഇഷ്ടാവുന്നില്ല..മനസിന്‌ ചേർന്ന ആരെയും കണ്ടുപിടിക്കാൻ പറ്റിയില്ല എന്നതാണ് സത്യം...കാണാൻ കൊറച്ചു സുന്ദരി ആയോണ്ട് ലവ് പ്രൊപോസൽ ഒക്കെ വന്നിട്ടുണ്ട്... പക്ഷേ,,,മനസിന് പിടിക്കുന്നില്ല..അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ ലവ് എന്ന സാധനം ഇല്ല.. "നീ എന്ത് പറഞ്ഞോണ്ട് നിക്കുവാ മാളു..ഒന്ന് വേഗം വാ.." "ആാാ..ദേ വന്നു..." ശ്ശെടാ,,,ഞാൻ പറയാൻ മറന്നല്ലോ.. ഞങ്ങളിപ്പോ ഗുരുവായൂർ ആണ് ട്ടോ..കൊറച്ചു നാളായി ഗുരുവായൂർ ദർശനം നടത്തണം ന്ന് പറഞ്ഞോണ്ട് ഇരിക്കുന്നു..അവസരം വന്നത് ഇപ്പോഴാണ്.. അങ്ങ് നീണ്ട ക്യു ആണ്..സമയം ആണേൽ 6:15 pm ആയി..ഈ ക്യു കഴിയണേൽ കൊറച്ചു താമസം പിടിക്കുവല്ലോ എന്റെ കൃഷ്ണ !!!! ഞങ്ങള് ക്യുവിൽ കേറി നിന്നു..പറയുവാണേൽ ഏതാണ്ട് അവസാനം.. ഫോൺ ഒന്നും അകത്തേക്ക് കേറ്റിവിടില്ലന്ന് പറഞ്ഞോണ്ട് ഫോൺ എല്ലാം ക്ലോക്ക് റൂമിൽ കൊണ്ടോയി സൂക്ഷിക്കാൻ കൊടുത്തു.. അച്ഛൻ മാത്രം ഫോൺ എടുത്തു സ്വിച്ച്  ഓഫ് ആക്കി പോക്കറ്റിൽ ഇട്ടു.. നിന്നു വന്നപ്പോ ഞാൻ ആയി ഏറ്റവും പുറകിൽ,,എന്റെ മുന്നിൽ എന്റെ അനിയനും.. അവിടുത്തെ ക്യു കാരണം സെക്യൂരിറ്റിമാർ കൊറച്ചു പേരെ കൊറച്ചു പേരെ ആയിട്ടാണ് മെയിൻ ലൈനിലേക്ക് കടത്തി വിടുന്നത്.. അങ്ങനെ ഞങ്ങടെ അവസരവും വന്നു..എന്റെ അടുത്ത് എത്തിയപ്പോഴേക്കും സെക്യൂരിറ്റികൾ കയറു വെച്ച് തടഞ്ഞു.. ഞാൻ ഒഴിച്ച് ബാക്കി അച്ഛനും അമ്മയും അനിയനും മെയിൻ ലൈനിലേക്ക് പ്രവേശിച്ചു..ആദ്യവായിട്ടാണ് ഞാൻ ഗുരുവായൂർ തോഴാൻ വരുന്നത്..അതും ഒടുക്കത്തെ തിരക്ക്.. അച്ഛൻ കൈ കൊണ്ട് എന്തോ ആക്ഷൻ കാണിച്ചു..എന്താണെന്ന് എനിക്ക് മനസിലായില്ല..ഗുരുവായൂരപ്പനെ മനസ്സിൽ വിചാരിച്ച് ഒള്ള ധയ്ര്യം കൊണ്ട് ഞാൻ അവിടെ നിന്നു.. അര മണിക്കൂർ കഴിഞ്ഞപ്പോ കയർ മാറ്റി..ഞാൻ ഉൾപ്പടെ ഒരു നിശ്ചിത ആൾക്കാരെ കടത്തി വിട്ട്,,ബാക്കി ഉള്ളവരെ വീണ്ടും കയർ കെട്ടി തടഞ്ഞു.. എല്ലാരും ഭഗവാനെ കാണാൻ വേണ്ടി ഉന്തും തള്ളും ആണ്..ഞാൻ അമ്മയുടെ നിർബന്ധം കൊണ്ട് സെറ്റുസാരി ആണ് ഉടുത്തത്..ഒന്നാമതെ ഇത് കൊണ്ട് നടക്കാൻ പോലും പറ്റുന്നില്ല..അപ്പോഴാ ഈ ഉന്ത്...എന്റെ കൃഷ്ണ!!!! മെയിൻ ലൈനിലേക്ക് കേറിയ ഞാൻ അവിടെ മുഴുവനും നോക്കി,,അച്ഛനെയും ഒന്നും കാണുന്നില്ല.. കൂട്ടി വെച്ച ധയ്ര്യം എല്ലാം ഒലിച്ചു പോയി...ഞാൻ ഇനി എന്ത ചെയ്യുന്നേ..ഭഗവാനെ ഒരു വഴി കാണിച്ചു തരണേ... ഞാൻ ചുറ്റും നോക്കിയപ്പോ കൊറേ പേരുടെ കയ്യിൽ ഫോൺ ഉണ്ട്.. അപ്പോഴാണ് അടുത്ത് നിന്ന ആളെ ശ്രദ്ധിക്കുന്നേ..അടുത്ത് ഒരു ചെക്കൻ തിരിഞ്ഞു നിക്കുന്നുണ്ട്..അവന്റെ കയ്യിൽ ഫോൺ ഉണ്ട്...ഇടയ്ക്ക് അത് ഓൺ ചെയ്‌തു ടൈം നോക്കുന്നുണ്ട്.. ആ ചെക്കന്റെ തോളൊപ്പം പൊക്കം എനിക്കുണ്ട്..ഒരു കസവ് മുണ്ടും,റോസ് ഷർട്ടും ആയിരുന്നു വേഷം.. മുഖം ആണേൽ കാണാനും പറ്റുന്നില്ല.. രണ്ടും കല്പിച്ചു ഞാൻ അയാളെ തോണ്ടി,,ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല..വീണ്ടും തോണ്ടിയെലും അവസ്ഥ ഇത് തന്നെ ആയിരുന്നു... അവസാനം ദേഷ്യം വന്ന് ഞാൻ മുറുക്കെ തോണ്ടി.. *what the hell* ന്ന് പറഞ്ഞോണ്ട് ഓൻ തിരിഞ്ഞു നോക്കി..എന്റെ ദൈവമേ,,,എന്തുവാ ഇത്..ഒടുക്കത്തെ ഗ്ലാമർ ആണല്ലോ പുള്ളിക്ക്... കണ്ട്രോൾ മാളു...കണ്ട്രോൾ,,,അല്ലേൽ നീ ഒരു വായിനോക്കി ആണെന്ന് അവൻ വിചാരിക്കും... ഞാൻ ഇത് എന്റെ മനസ്സിൽ പറഞ്ഞതാട്ടോ... "സർ,,നിങ്ങളുടെ ഫോൺ ഒന്ന് തരാവോ പ്ലീസ്,,,എന്റെ അച്ഛനെ ഒന്ന് വിളിക്കാനാ..." കാര്യം കാണാൻ കഴുതക്കാലും പിടിക്കണല്ലോ...അതുകൊണ്ട് ഇല്ലാത്ത ബഹുമാനം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്തു ചോദിച്ചു... "വഴിയേ പോകുന്നവര്ക്ക് വിളിക്കാൻ അല്ല എന്റെ ഫോണ്,,,ഒന്ന് പോടീ പെണ്ണേ..." ഇതെന്തൊരു ദുഷ്ടൻ ആണ് ദൈവമേ..കാലമാടൻ...അമ്പലം ആയോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല... ഞാൻ എന്റെ അവസ്ഥ അയാളെ പറഞ്ഞു കേൾപ്പിച്ചു...എന്നിട്ടും ആ സാധനത്തിനു ഒരു അനക്കവും ഇല്ല..കാണാൻ ഗ്ലാമർ ആണെന്നെ ഒള്ളു...കാട്ടുമാക്കാൻറെ സ്വഭാവം ആണ്.... അവസാനം അവന്റെ മുന്നിൽ എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു...ഇത് അഭിനയം അല്ലാട്ടോ...ശരിക്കും നിറഞ്ഞതാ...എനിക്ക് പിന്നെ സങ്കടം വരത്തില്ലേ...😭 "നീ...നീ എന്തിനാ കരയുന്നെ...വല്ലോരും വിചാരിക്കും ഞാൻ നിന്നെ എന്തേലും ചെയ്തുന്ന്...കരച്ചില് നിർത്ത് പെണ്ണെ...എടി ആള്ക്കാര് ശ്രദ്ധിക്കും.." അയാള് എന്തൊക്കെ പറഞ്ഞിട്ടും എന്റെ കണ്ണീരിന് മാത്രം ഒരു ക്ഷാമവും ഇല്ലായിരുന്നു... "നിനക്കിപ്പോ എന്താ വേണ്ടേ..ഇതല്ലേ.." എന്ന് ചോദിച്ച് ഫോൺ എനിക്ക് നേരെ നീട്ടി...ഞാൻ കണ്ണുതുടച്ചു ഫോൺ മേടിച്ചു...കൊറേ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു... ഞാൻ അവനെ ദയനീയമായി നോക്കിയെങ്കിലും അവന്റെ മുഖത്ത് ഒരു വിജയിഭാവമായിരുന്നു... അപ്പോഴേക്കും ഗേറ്റ് തുറന്നു തന്നു...അവൻ എന്റെ കയ്യിന്ന് ഫോൺ മേടിച്ചിട്ട് വേഗം പോയി...ഞാനും അവന്റെ പുറകെ തന്നെ വെച്ച് പിടിച്ചു.. തൊഴാൻ നേരവും വലിയ ക്യു ആയിരുന്നു...ഞാൻ അങ്ങേരുടെ തൊട്ട് പിറകിൽ ആണ്... പ്രാർത്ഥിച്ചോണ്ട് നിന്നപ്പോ എന്തോ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോ ഒരുത്തൻ എന്നെ തന്നെ നോക്കിനിക്കുന്നു... അയാളെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഞാൻ നേരെ തിരിഞ്ഞു നിന്നു...പുറകിൽ നിന്ന് ആരോ തട്ടുന്ന പോലെ തോന്നിയപ്പോ ആണ് തിരിഞ്ഞത്....ആ ഞരമ്പ് രോഗി തന്നെ ആയിരുന്നു...അയാളുടെ നോട്ടവും ഭാവവും ഒക്കെ കാണുമ്പോ തന്നെ എന്തോ പോലെ ഉണ്ട്... *********************** അവള് ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളെ ശ്രദ്ധിച്ചത്... പുറകിൽ നിക്കുന്ന ഒരുത്തൻ അവളെ തോണ്ടാൻ വരുന്നത് കണ്ടതും എന്തുകൊണ്ടോ എനിക്ക് ദേഷ്യത്തെ നിയന്ത്രിക്കാൻ ആയില്ല... അവന്റെ കൈ പിടിച്ചു തിരിച്ചിട്ട് അവളെ പിടിച്ചു എന്റെ ഫ്രണ്ടിൽ കൊണ്ടോയി നിർത്തി...അവൻ കയ്യിൽ അമർത്തി പിടിച്ചു പുറകോട്ട് പോയി... ****************** ഞാൻ പ്രതീക്ഷിക്കാതെ ആയിരുന്നു അങ്ങേര് എന്നെ പിടിച്ചു വലിച്ചു മൂപ്പർടെ ഫ്രണ്ടിൽ കൊണ്ടോയി നിർത്തിയത്... ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോ ആ ഞരമ്പ് രോഗിയെ കാണാൻ ഇല്ല.... ഹോ...!!ആശ്വാസമായി.... അവസാനം തൊഴുതു ഞങ്ങള് പുറത്തേക്ക് ഇറങ്ങി...നട ഇറങ്ങാൻ നേരം പെട്ടന്ന് എന്റെ കാലൊന്ന് ഉളുക്കി... "ആഹ്...എന്റെ കാല് ഉളുക്കിയെ..." ന്ന് പറഞ്ഞു അവന്റെ ഷർട്ടിൽ പിടിമുറുക്കി... "എന്താ...എന്താടി...ഷർട്ടെന്ന് വിട് പെണ്ണെ...ആള്ക്കാര് ശ്രദ്ധിക്കും..." "എന്റെ കാല് പോയി,,,നടക്കാൻ വയ്യാ..ആഹ്,,വേദനിക്കുന്നു.." ഞാൻ പറഞ്ഞു തീർന്നതും എന്തോ പിറുപിറുത്ത്തോണ്ട് അവൻ എന്നെ പൊക്കി എടുത്തു... "ഈശ്വരാ...!! എന്നെ ഇറക്കി വിടടോ...എടോ ഇറക്കി വിടാൻ...ആള്ക്കാര് ശ്രദ്ധിക്കുന്നുണ്ട്...എന്നെ വിടടാ..." "ചെലയ്ക്കാതെ ഇരുന്നോണം...ഇനി മിണ്ടിയാൽ നിന്നെ ഞാൻ താഴേക്ക് ഇടും...അവള്ടെ ഒരു............" പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല..വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നെ... എന്നെ അവിടെ ഒള്ള ഒരു തിണ്ണയിൽ കൊണ്ടോയി ഇരുത്തി.... മ്മള് കാലിൽ മുറുക്കി പിടിച്ചോണ്ട് ഇരുന്നു... "മ്മ്...എഴുന്നേറ്റു വാ പോകാം..." "എനിക്ക് എഴുന്നേക്കാൻ പറ്റുന്നില്ലാന്ന് പറഞ്ഞില്ലേ...വല്ലാണ്ട് വേദനിക്കുന്നു.." "ഇത് വല്യ പുലിവാലാകുമെന്നു തോന്നുന്നല്ലോ...." "..............." അവൻ ഷർട്ടിന്റെ കൈ കേറ്റി വെച്ച് മുണ്ട് മടക്കി കുത്തി എന്റെ അടുത്തിരുന്നു... എന്നിട്ട് എന്റെ കാല് എടുത്തു മടിയിൽ വെച്ച് തിരുമ്മാൻ തുടങ്ങി... ഞാൻ നോക്കിയപ്പോ ഞങ്ങടെ അടുത്ത് ഇരുന്ന മുത്തശ്ശി ഞങ്ങളെ തന്നെ വാത്സല്യത്തോടെ നോക്കുന്നു... "എന്താ മോളെ,,,കല്യാണം കഴിഞ്ഞതേ ഒള്ളോ..?? മോള് ഭാഗ്യവതി ആണ്...സ്നേഹം ഉള്ളൊരു ഭർത്താവിനെ അല്ലെ കിട്ടിയത്...നന്നായി വരും...ഗുരുവായൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..." ഞാൻ തിരിച്ചു എന്തേലും പറയുന്നെന് മുൻപ് ആ മുത്തശ്ശി എഴുന്നേറ്റു പോയി.. "ഡി ഊളെ...നിന്റെ നാക്ക് എന്താ ഇറങ്ങി പോയോ..അവര് പറഞ്ഞതും കേട്ട് സുഗിച്ചു ഇരിക്കുവായിരുന്നോ..." "നിങ്ങൾക്കിപ്പോ എന്താ വേണ്ടേ..നിങ്ങടെ പറച്ചില് കേട്ടാൽ വിചാരിക്കും ഞാൻ അവരെ കൊണ്ട് പറയിപ്പിച്ചതാണെന്നു...ഒന്ന് പോയെ..." "എഴുന്നേറ്റു പോടീ...അവള്ടെ ഒരു ഡയലോഗ്..." ഇയാൾക്കു വട്ടാണോ ദൈവമേ..ഇത് ക്ഷേത്രം ആണെന്നുള്ള ഒരു ബോധവും ഇങ്ങേർക്കില്ല...ഇങ്ങേരുടെ ആഞ്ജ ഒക്കെ അനുസരിക്കാൻ ഞാൻ എന്താ ഇയാളെ ഭാര്യ ആണോ..അല്ല പിന്നെ.. ഞാൻ ഓരോന്നും ആലോചിച്ചോണ്ടിരുന്നപ്പോ ആണ് മൂപ്പര് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നത് കണ്ടത്... പിന്നെ സമയം കളയാതെ ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അങ്ങേരുടെ പിറകെ എങ്ങനെയൊക്കെയോ നടന്നു ചെന്നു... പുറത്ത് ഇറങ്ങിയിട്ട് അങ്ങേര് ഫോൺ വിളിച്ചു ആരോടോ എന്തൊക്കെയോ പറയുന്നുണ്ട്...ഞാൻ അപ്പോഴേക്കും ഒരുവിധം നടന്നു അവന്റെ അടുത്ത് എത്തി... ഞാൻ അടുത്ത് ചെന്നപ്പോഴേക്കും അങ്ങേര് "വാ " ന്ന് പറഞ്ഞു ഫ്രണ്ടിൽ പോയി,പിറകെ ഞാനും... ഞങ്ങള് നേരെ ചെന്നത് ആൽമരത്തിന്റെ അടുത്തേക്ക് ആയിരുന്നു... അവിടെ എന്റെ അച്ഛനും അമ്മയും അനിയനുമൊക്കെ ഒക്കെ നിക്കുന്നു...അവരെ കണ്ടപ്പോ ഞാൻ അമ്മയെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു... അങ്ങനെ അവനോട് നന്ദി ഒക്കെ പറഞ്ഞു തിരിച്ചു പോകാൻ നേരം ഞാൻ അവനെ ഒന്ന് തിരിഞ്ഞു നോക്കി... കാലമാടനു ഒരു മൈൻഡും ഇല്ല...വീട്ടിൽ ചെന്നിട്ടും എന്റെ ആലോചന അവനെ കുറിച്ച് തന്നെ ആയിരുന്നു... അല്ല അവന്റെ പേര് എന്താ...അതും അറിയില്ല..നിനക്ക് ഇതൊക്കെ ഒന്ന് ചോദിച്ചൂടെ മാളു..ഞാൻ എന്നോട് തന്നെ പറഞ്ഞതാട്ടോ.. അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഷോപ്പിംഗ് കഴിഞ്ഞു വന്നപ്പോ യാദൃശ്ചികമായി അവനെ വീണ്ടും കണ്ടു... എന്റെ ദൈവമേ,,,മറക്കാൻ ശ്രമിക്കുമ്പോൾ നീ വീണ്ടും മുന്നിൽ എത്തിക്കുവാണല്ലോ...അവനെ കണ്ടപ്പോ മനസ്സിന് എന്തുകൊണ്ടോ ഒരു സന്തോഷം... ഞാൻ അടുത്തേക്ക് പോകാൻ നിന്നതും അവൻ ബൈക്ക് എടുത്തു പോയി... അന്ന് അതൊക്കെ ആലോചിച്ചു വീട്ടിൽ ചെന്നപ്പോഴാണ് നാളെ ഒരു കൂട്ടര് പെണ്ണുകാണാൻ വരുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞത്... ഒട്ടും ഇഷ്ടം ഇല്ലാഞ്ഞിട്ടും അവരുടെ സന്തോഷത്തിനു വേണ്ടി നിന്നുകൊടുക്കാൻ ഞാൻ തീരുമാനിച്ചു..പക്ഷേ മനസ്സിന് വല്ലാത്തൊരു ഭാരം..കണ്ണടയ്ക്കുമ്പോ ഓർമ വരുന്നത് ആ ഗുരുവായൂർ കലിപ്പനെ ആണ്..എന്തുകൊണ്ടാ ഞാൻ ഇങ്ങനെ..ഇനി ഒരുപക്ഷെ ഞാൻ അയാളെ സ്നേഹിക്കുന്നുണ്ടാകുവോ..ഏയ്‌... എന്നാലും.... ഒരെന്നാലും ഇല്ല...ചെന്ന് ഉറങ്ങു മാളു...ഇതൊക്കെ ഞാൻ എന്നോട് പറഞ്ഞതാട്ടോ... പിറ്റേന്ന് ചെക്കനും അച്ഛനും അമ്മയും ഒരനിയത്തിയും കൂടി എന്നെ കാണാൻ വന്നു...ഉള്ളിൽ വിഷമം തോന്നിയെങ്കിലും എല്ലാവർക്കും വേണ്ടി ചിരിച്ചു നിന്നു... അവർക്ക് ചായ കൊടുത്തിട്ട് അവരുടെ ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു ഞാൻ കേറി പോയി..കൂടുതൽ നേരം അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല..ചെക്കന്റെ അച്ഛൻ എന്റെ അച്ഛനോട് എന്തൊക്കെയോ പറഞ്ഞു..അതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല.. പിന്നെ ചെക്കൻ ബിസ്സിനെസ്സ് മാൻ  ആണെന്നും പേര് കാർത്തിക് എന്നാണെന്നും പറഞ്ഞു... ഇറങ്ങാൻ നേരം അവര് എന്റെ ഒരു ഫോട്ടോ മേടിച്ചു..തിരിച്ചു ചെറുക്കന്റെ ഒരു ഫോട്ടോ ഞങ്ങൾക്കും... അച്ഛൻ ആ ഫോട്ടോ എന്റെ കയ്യിൽ തന്നെങ്കിലും അതിലേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഞാൻ റൂമിലേക്ക് നടന്നു..അല്ലേലും കണ്ടതല്ലേ ചെറുക്കനെ..പിന്നെ എന്തിനാ ഈ ഫോട്ടോ... പിന്നെ എല്ലാം പെട്ടന്നായിരുന്നു..നിശ്ചയം ഒന്നുവില്ലായിരുന്നു...നേരെ കല്യാണം ആയിരുന്നു...അതിനിടയിൽ ഇതുവരെ ഞാൻ അയാളെയോ അയാൾഎന്നെയോ വിളിച്ചിരുന്നില്ല.. തലേ ദിവസം ഇട്ട മൈലാഞ്ചി നല്ലോണം ചൊമന്നത് കണ്ട് എല്ലാരും എന്നെ കളിയാക്കി... ഇന്നാണ് എന്റെ കല്യാണം..രാവിലെ മുതൽ ഒരുക്കങ്ങൾ തുടങ്ങി..കണ്ണാടിയിൽ നോക്കിയപ്പോ ഈ നിക്കുന്നത് ഞാൻ തന്നെ ആണോന്ന് ഓർത്തു പോയി..അത്രയ്ക്കു സൂപ്പർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്... കല്യാണമണ്ഡപത്തിലേക്ക് കേറാൻ നേരം എല്ലാം മറന്നു പുതിയ ജീവിതത്തിലേക്ക് കേറാൻ ഞാൻ മനസ് കൊണ്ട് തയാറെടുത്തിരുന്നു..     💞 Malavika weds Karthik💞 പ്രവേശകകവാടത്തിൽ തന്നെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു... കതിര്മണ്ഡപത്തിലേക്ക് കയറി വന്ന ചെക്കനെ നോക്കാൻ എനിക്ക് തോന്നിയില്ല...കൊറച്ചു നിമിഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ നല്ല പാതി ആയിരിക്കുമെന്നുള്ള ഉറപ്പിൽ താലി എടുത്തു എന്റെ കഴുത്തിൽ കെട്ടി... കൈ കൂപ്പി പിടിച്ചു നല്ല ജീവിതത്തിനായി ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു... നിറുകയിൽ സിന്ദൂരം ചാർത്താൻ നേരം കൈ കൂപ്പി പിടിച്ചു തലകുനിച്ചു നിന്ന എന്റെ കവിളിൽ സിന്ദുരം വെച്ച് ഒന്ന് തോണ്ടിയപ്പോ തലയുയർത്തി മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി പോയി... നിറുകയിൽ സിന്ദൂരം ചാർത്തി തന്നു എന്റെ ചെവിയിൽ ചോദിച്ചു..."ഓർമ ഉണ്ടോ ഈ മുഖം.." അതിന് മറുപടിയായി എന്റെ കണ്ണുകൾ നിറഞ്ഞു വന്നു...സന്തോഷം കൊണ്ട്...അത് നമ്മടെ കലിപ്പൻ ആയിരുന്നു...പക്ഷേ കലിപ്പൻ എങ്ങനെ ഇവിടെ... പിന്നെ ആണ് മനസിലായത് അന്ന് കൂടെ ഉണ്ടായിരുന്നത് എന്റെ കലിപ്പന്റെ ഫ്രണ്ട് ആയിരുന്നെന്നും അന്ന് ഒരു അത്യാവശ്യ മീറ്റിംഗ് ആയത് കൊണ്ട വരാഞ്ഞതെന്നും..അന്ന് അച്ഛനോടും അമ്മയോടും അത് പറഞ്ഞായിരുന്നു..പക്ഷേ ഞാൻ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.. അന്ന് തന്ന ഫോട്ടോയിലും പുള്ളി തന്നെ ആയിരുന്നു...എന്റെ ഫോട്ടോ കണ്ടപ്പോ മുപ്പർക്കും ഇഷ്ടായിരുന്നു.. മൂപ്പര് തന്നെ ആണ് കാർത്തിക്...ഈ മാളവികയുടെ കാർത്തിക്...😘 ___________________ ഞങ്ങളെ ഒരുമിപ്പിച്ച ഗുരുവായൂരപ്പന്റെ അടുത്തേക്ക് തൊഴാൻ പോകുവാ ഞങ്ങള്…… "മാളു,,,ഒന്ന് വേഗം വാ പെണ്ണെ..എത്ര നേരവായ്.." "ആ വരുന്നു ഏട്ടാ..." എന്നാ ഞങ്ങളങ്ങ് പോകുവാട്ടോ....ഞങ്ങടെ പുതിയ ജീവിതം ഇവിടെ ആരംഭിക്കുകയാണ്...            💥……ശുഭം……💥
📙 നോവൽ - എന്റെ മാൻ ) - ShareChat
47.6k കണ്ടവര്‍
20 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post