*😍 ഓത്ത് പള്ളിയിലെ പ്രണയം* 😍 *11 മുതൽ 20(last part)* *✍️ഷെഫി ഫൈസൽ* *📚പ്രണയപുസ്തകം* അപ്പോളാണ് ഞാൻ ആ കാര്യം ഓർത്തത് അവളുടെ ആ പുസ്തകം. അതിന്റെ ബാക്കി വായിച്ചാൽ എല്ലാം അറിയാൻ സാദിക്കും. പിന്നെ ആ ബുക്കിന് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു. എനിക്ക് പിന്നെ നല്ല ഓർമ ആയതു കൊണ്ട് എല്ലാം പെട്ടെന്ന് കിട്ടും. ഒരു അര മണിക്കൂർ കയിഞ്ഞു ബുക് എൻ്റെ കയ്യിൽ കിട്ടിയപ്പോൾ ആണ്, അതെന്റെ ബാഗിൽ ഉണ്ടാരുന്നു അന്ന് അവൾ വന്നപ്പോൾ പെട്ടെന്ന് ഞാൻ അതെന്റെ ബാഗിൽ ഇട്ടു എന്നുള്ളത് എനിക്ക് ഓർമ വന്നത്. ഒട്ടും താമസിക്കാതെ എന്റെ സ്ഥിരം സ്ഥലത്തു പോയി ഇരുന്നു. മ്മടെ ബാൽക്കണി..... പെട്ടെന്ന് ആണ് ഉമ്മാന്റെ വരവ്, ഉമ്മാക് നല്ല സങ്കടം ഉണ്ട് പക്ഷെ ഇത് വരെ എന്നോട് ഇതിനെ പറ്റി ഒന്നും ചോയ്ച്ചിട്ടില്ല. "ഫൈസി....... അന്നെ കുഞ്ഞാത്തു ഒരുപാട് വിളിച്ചിരുന്നു. ഇയ്യ് എന്താ ഫോൺ എടുക്കാത്തെ.... ". 'അത് ഉമ്മാ മ്മള് ശ്രെദ്ധച്ചില്ലാ.... എന്താ ഉമ്മാ കാര്യം'. "അത് പിന്നെ ഫൈസി മ്മടെ അസ്നക്കും ഫസ്നക്കും ഒരുആലോചന വന്നിരുന്നു. ഓരേ പോലെ തന്നെ അവരും ഇരട്ടകൾ ആണ്. എല്ലാർക്കും നല്ലോണം ബോധിച്ചു. അതുകൊണ്ട് നിക്കാഹ് നടത്താൻ തീരുമാനിച്ചു ഈ വരുന്ന വ്യാഴം. അള്ളോഹ് അതായത് മറ്റന്നാൾ അല്ലെ. ആ ഫൈസി ഒട്ടും സമയമില്ല. പുതിയാപ്ലമാർക്ക് ഗൾഫിൽ ആണ് ജോലി അവർക്ക് വേഗം തിരിച്ചു പോകണം അത്കൊണ്ട് വേഗം നികാഹ് നടത്തണം. ഇയ്യ് നാളെ തന്നെ അവിടേക്ക് പോകണം. എല്ലാം നോക്കി നടത്താൻ നമ്മളല്ലേ ഉള്ളൂ. ഞാൻ ഉമ്മാക് ഒന്നു മൂളി കൊടുത്തു. ഉമ്മാ ഞാൻ രാവിലെ അങ്ങോട്ട്‌ പൊക്കോളാം എന്നും പറഞ്ഞു ഉമ്മാനെ പറഞ്ഞു വിട്ടു. കയ്യിൽ കിട്ടിട്ട് വായിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. എന്തും വരട്ടെ എന്ന് കരുതി ഞാൻ വായന തുടങ്ങി. 😍ഓത്ത് പള്ളിയിലെ പ്രണയം😍 എൻ്റെ കണ്ണുകൾ അടുത്ത താളുകളിലേക്ക് ഓടി. ഞാൻ വളരെ ആകാംഷയോടെ വായന തുടങ്ങി. (ഇനി ഉള്ള ഡയറി ഭാഗങ്ങൾ റംസി പറയുന്നതായിട്ട് ആയിരിക്കും നിങ്ങൾക്ക് മുൻപിൽ എഴുതുക ) പ്രവാസി ജീവിതം മടുത്തപ്പോൾ ഉപ്പയും ഉമ്മയും നാനും അടങ്ങുന്ന ഞങ്ങടെ കൊച്ചു കുടുംബം നാട്ടിൽ സെറ്റിൽ ആകാൻ തീരുമാനിച്ചു. എനിക്ക 12 വയസ് ആയപ്പോൾ ഇനി ഉള്ള ജീവിതവും എൻ്റെ പടുത്തവും എല്ലാം നാട്ടിൽ മതി എന്ന് ഉപ്പയും തീരുമാനിച്ചു. അങ്ങനെ നാട്ടിൽ നല്ലൊരു സ്കൂളിൽ എന്നെ കൊണ്ട് ചേർത്തു. ഇപ്പോൾ മ്മള് 8ഇൽ ആണുട്ടോ. പക്ഷെ ഉപ്പാക്ക് വേറൊരു നിർബന്ധം ഉണ്ടാരുന്നു. ഞങ്ങൾ ഗൾഫിൽ ആയിരുന്ന സമയത്തു എനിക്ക് മദ്രസ പഠനം ഒന്നും ഉണ്ടാരുന്നില്ല ഉപ്പയും ഉമ്മയും പകർന്ന അറിവ് മാത്രാണ് ആകെ ഉണ്ടാരുന്നതു. അതുകൊണ്ട് തന്നെ എന്നെ ഓത്ത പള്ളിയിൽ കൊണ്ട് വന്നു ആക്കി. ആദ്യമൊക്കെ എനിക്ക് വല്യ പേടി ആയിരുന്നു. പിന്നെ പിന്നെ അതൊക്കെ മാറി തുടങ്ങി. എല്ലാരോടും നല്ല കൂട്ടായി. അതുപോലെ തന്നാരുന്നു സ്കൂളിലും. ഒരു ദിവസം മ്മള് ഓത്തു പളിയിൽ പോകാൻ വൈകി. രാവിലെ ആണ് ഓത്ത പള്ളിയിൽ പടുത്തം. തലേന്ന് നല്ല മഴ ഉണ്ടാരുന്നതു കൊണ്ട് റോഡിൽ ഒക്കെ വെള്ളം ആയിരുന്നു. മ്മള് പർദ്ദ ഒക്കെ ഒതുക്കി പിടിച്ചു ഓത്തു പള്ളിയിലേക്ക് ഒരു ഓട്ടം ആയിരുന്നു. വേഗം ഓടി ചാടി ഇങ്ങനൊക്കെയോ എത്തി. അപ്പോളേക്കും ഉസ്താദ് ക്ലാസ്സിൽ ഉണ്ടാരുന്നു. ന്നെ കണ്ട പാടെ വല്യ വടി ഒക്കെ കയ്യിൽ പിടിച്ചു ഉസ്താദ് മ്മടെ അടുത്ത വന്നു. "മ്മ്..... എന്താ വൈകിയത്. " ഒരു ഗൗരവത്തിൽ ഉസ്താദ് ചോയ്ച്ചു."അത് പിന്നെ.... എണീക്കാൻ അല്പം വൈകി.... അതോണ്ട് വൈകിപോയി.' പേടിച്ചിട്ടു ആണെങ്കിലും പറഞ്ഞു ഒപ്പിച്ചു. പക്ഷെ അതിനുള്ള മറുപടി തന്നത് ഉസ്താദിന്റെ കയ്യിലെ വടി ആയിരുന്നു. ൻറെ കയ്യിൽ നല്ല 2 ചൂട് അടിയും തന്നിട്ട് പുറത്തു നിന്നോന്ന് പറഞ്ഞു . ഇനി ഇപ്പോൾ എന്ത് ചെയ്യാനാ... പുറത്തു നിന്ന്...... കുറച്ചു കയ്ഞ്ഞപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായതു. രണ്ടു കണ്ണുകൾ കുറച്ചു നേരമായി മ്മളെ നോട്ടം ഇട്ടിട്ടുണ്ട് എന്ന്. ഞാൻ നോക്കുന്ന കണ്ടപ്പോൾ ആ കണ്ണുകൾ പെട്ടെന്ന് മാറി. പിന്നെ വീണ്ടും ആ കണ്ണുകൾ നോട്ടം ഇടാൻ തുടങ്ങി. ൻറെ ശ്രെദ്ധ പെട്ടു എന്ന് കണ്ടപ്പോൾ ആ കണ്ണുകൾ കുറച്ചു നേരത്തേക്ക് കാണില്ല. അങ്ങനെ ഒളിച്ചു പാത്തു കളിക്കുമ്പോൾ ആണ്. മ്മടെ ഉസ്താദ് ഉച്ച വെച്ചത് ഞാൻ പേടിച്ചു പോയി. എന്നോട് ക്ലാസ്സിൽ കേറാൻ പറഞ്ഞു. അടുത്ത ആഴ്ച നബിദിന പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പങ്കെടുക്കാൻ താല്പര്യം ഉള്ളവർ നാളെ തന്നെ പേര് നൽകണം. അങ്ങനെ ഉസ്താദിൻറെ വക അനൗൺസ്മെന്റ് ഒക്കെ കയ്ഞ്ഞു എല്ലാരും വീട്ടിലേക് പോയി. പോകുന്ന വഴി മൊത്തം ആ കണ്ണുകൾ ആയിരുന്നു. അതാര് ആയിരിക്കും. എന്തിനാ മ്മളെ തന്ന നോക്കിയത്. അല്ലേലും എന്നെ കാണാൻ ഗ്ലാമർ ആണെന്ന് കരുതി ഇങ്ങനൊക്കെ നോക്കാമോ. മ്മള് സ്വയം പൊങ്ങി, ഓരോന്ന് ആലോചിച്ചുകൂട്ടി വീട് എത്തയത് അറിഞ്ഞില്ല. പിന്നെ വേഗം സ്കൂളിൽ പോകാൻ ഇറങ്ങി . പോകുന്നു വഴിയിൽ, ബസിൽ, എന്തിനേറെ എൻ്റെ സ്കൂളിൽ വരെ ഞാൻ ആ കണ്ണുകൾ കണ്ടിരുന്നു. എന്തോ ആ കണ്ണുകളോട എനിക്ക് ഒരു ബന്ധം ഉള്ളപോലെ തോന്നി . പക്ഷെ എനിക്ക് ഭയം ആണ് ആദ്യ ഉണ്ടായത്. ആ കണ്ണുകൾ ആരുടേ ആണെന്ന് അറിയണം എന്ന് എനിക്ക് ഉണ്ടാരുന്നു. എന്നെ പിന്തുടരുന്ന ആ കണ്ണുകൾക്ക് ആയി ഞാൻ തിരച്ചിൽ തുടങ്ങി. അങ്ങനെ രണ്ടു ദിവസം പോയത് അറിഞ്ഞില്ല . അതിനെ പറ്റി ഒരു തുമ്പു പോലും കിട്ടില്ല ഓത്തു പള്ളിയിൽ നബിദിന പരിപാടികൾക്ക് ഉള്ള പ്രാക്ടീസ് തുടങ്ങി. ഇപ്രാവശ്യം മ്മള് ഒരു മാപ്പിള പാട്ട് പാടുന്നുണ്ട്. മ്മള് കൂട്ടുകാരികൾ ആയിട്ടു പ്രാക്ടീസ് കയ്ഞ്ഞു വെള്ളം കുടിക്കാൻ പോയപ്പോൾ ആണ് അത് സംഭവിച്ചത്. ഡോർ തുറന്നു പുറത്തേക്കു ഇറങ്ങിയതും ഒരാൾ എൻ്റെ മേത്തു വന്നു ഇടിച്ചതും ഒരുപോലെ ആയിരുന്നു. മ്മള് രണ്ടും ധ കിടക്കുന്നു. താഴെ. ൻറെ കൂട്ടുകാർ വന്നു പിടിച്ചു പൊക്കിയപ്പോൾ ആണ് ഒന്നു ഓന്റെ മേത്തു നിന്ന് മ്മള് ഒന്നു എഴുന്നേൽക്കുന്നത്.അതു വരെ ആ ചെറുക്കൻറെ പുറത്തു കിടന്നുഎഴുന്നേൽക്കാൻ ഉള്ള തത്രപാടിൽ ആയിരുന്നു. നല്ല വീഴ്ച ആയിരുന്നു അതുകൊണ്ട് ൻറെ നടു പോയെന്നുരു സംശയം. ന്തായാലും രണ്ടു പറയാം എന്ന് കരുതി ഓനെ നോക്കിയപ്പോൾ ആണ് ൻറെ കണ്ണു തള്ളി വെളിയിൽ വന്നത്. തുടരും...... ഷെഫി ഫൈസൽ....... (ഈ പാർട്ടി വൈകിയത എനിക്ക് എക്സാം ആയതു കൊണ്ടാണ്. അതിനാൽ എൻ്റെ എല്ല്ലാം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.. 😍 ഓത്ത പള്ളിയിലെ പ്രണയം 😍 part12 (part 11അറിയാതെ 12 എന്ന് നമ്പർ ഇട്ടിരുന്നു.എല്ലാ വായനക്കാരും ക്ഷമിക്കണം. ഏത് പോലീസ്കാരനും ഒരബദ്ധം പറ്റുമല്ലോ.. അപ്പോൾ കഥയിലേക്ക് പോകാം ) ൻറെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. മ്മള് പഠിച്ച പതിനെട്ടു അടവു പ്രയോഗിച്ചുട്ടും കണ്ടു പിടിക്കാൻ പറ്റാത്ത ആ മൊതല്. അത് തന്നെ ആ കണ്ണുകൾ..... ദേ ഇപ്പോൾ എൻ്റെ മുൻപിൽ വന്നു നിക്കുന്ന. ഹോ.... ഈ പടച്ചോൻ ഒരു സംഭവം ആണല്ലേ..... ... പെട്ടെന്ന് ആണ് ഓൻ ചീറ്റി കൊണ്ട് എനിക്ക് നേരെ വന്നു." എവിടെ നോക്കിയാടി നടക്കുന്നത, നിനക്ക് എന്താ കണ്ണു കാണില്ലേ......". എന്നെ തട്ടിയിട്ടിട്ട് ഓൻ കിടന്നു മ്മളെ ചീത്ത പറയാ... വിട്ടു കൊടുക്കോ ഞാൻ. "എന്താടോ തനിക്കു കണ്ണില്ലേ. അതോ അത് വല്ലോ പാട്ട് പാടാൻ പോയിരിക്കാനോ". ഇയാൾ എന്നെ തട്ടി ഇട്ടതും പോരാഞ്ഞിട്ട് ഇപ്പോൾ വഴക്കിടാൻ വരുന്നോ.... ". 'നീ ആളു കൊള്ളാലോ നീ അല്ലെ എന്നെ തട്ടിയതു അപ്പോളല്ലേ ഞാൻ നിന്റെ മേലെ വീണത്. " ' കള്ളം പറയണ്ട ചെക്കാ.... നീ ആണ് എന്നെ തട്ടിയത് അപ്പോൾ ഞാൻ ആണ് നിന്റെ മേലെ വീണത്. ' ഓ.... അല്ല... എന്താണേലും തട്ടി വീണല്ലോ. പിരാന്ത് ആയപ്പോൾ ആ മൂഷാട്ട പറഞ്ഞു. ഓന്റെ വർത്താനം കേട്ടപ്പോൾ മ്മള് ഇട്ട പേരാണ് മൂഷാട്ട. അങ്ങനെ മ്മള് ഒട്ടും വിട്ട് കൊടുത്തല്ല നല്ല കട്ടക്ക് നിന്ന്. അവസാനം കൺഫ്യൂഷൻ ആയി പിരാന്ത് ആയി നിക്കുമ്പോൾ ആണ് അൻസാർ ഉസ്താദ് വരുന്നത് കണ്ടത് മ്മള് സ്ഥലം വിടാൻ നോക്കിയതും ആ മൂഷാട്ട ൻറെ തട്ടത്തിൽ പിടിച്ചു വലിച്ചു. ൻറെ തട്ടം അഴിഞ്ഞു വീണു, ഞാൻ വേഗം അതെടുത്തു തലയിൽ ഇടാൻ വേണ്ടി കുനിഞ്ഞു എണീറ്റപ്പോൾ രണ്ടു കാലുകൾ എനിക്ക് മുൻപിൽ നിൽക്കുന്ന നോക്കുമ്പോൾ അൻസാർ ഉസ്താദ്. പിന്നെ പറയണ്ടല്ലോ രണ്ടെണ്ണം കിട്ടി. മ്മള് ചുറ്റും നോക്കിയപ്പോൾ മൂഷാട്ട അല്ല ഓന്റെ പൊടി പോലും ഇല്ല. അതോടെ എനിക്ക് ഓനെ കാണുന്നത് അലർജി ആയിരുന്നു. വല്ലാത്ത ദേഷ്യം ആയിരുന്നു. "അവന്റെ പേരോ നാളോ ഒന്നും അറിയില്ല ഇല്ലേ ഈ ഞാൻ ആരാണെന്നു കാണിച്ചു കൊടുത്തേനെ".' മ്മ്.... വീമ്പു പറയണ്ട മോളെ മ്മക്ക് അറിയില്ലേ അന്റെ ദേഷ്യം അതൊക്കെ മാറിക്കോളും'. "പോടീ....... അവനോടുള്ള ദേശ്യം ഈ ജന്മത്തി മാറില്ല." മ്മടെ ഫ്രണ്ട്സു ആ സംഭവത്തെ പറ്റി നല്ല ചർച്ചയിൽ ആണ്. ഞാൻ അത് മൈൻഡ് വെക്കാതെ എൻ്റെ കൈ തടവി ഇരുന്നു. പൂ പോലത്തെ കൈ ആയിരുന്നു ഇപ്പോളോ മൈലാഞ്ചി ഇട്ട പോലെ അങ്ങ് ചുമന്നു കിടക്കാ. ശനി ആയതു കൊണ്ട് സ്കൂൾ ഇല്ല, ഓത്ത പള്ളിയിൽ നിന്ന് അതുകൊണ്ട് തന്നെ വൈകി ആണ് വന്നത്. മ്മള് ഒറ്റക്ക് ആണ് പോകുന് തും വരുന്നതും. വഴിയിൽ വെച്ച് ആരോ എന്നെ ഫോളോ ചെയുന്നത് ആയി എനിക്ക് തോന്നി പക്ഷെ ഞാൻ തിരിഞ്ഞു നോക്കിയില്ല നേരെ നോക്കി നടന്നു. അല്പം നടന്ന കയിഞ്ഞപ്പോൾ ഒരു സൈക്കിൾ എനിക്ക് മുൻപിൽ വട്ടം നിൽക്കുന്ന. മൂഷാട്ട.... അവൻ ആയിരുന്നു അത്. കണ്ടപ്പോൾ തന്നെ എനിക്ക് ദേഷ്യം വന്നെങ്കിലും കണ്ട്രോൾ ചെയ്ത മാറി നടക്കാൻ ഒരുങ്ങി. "ഹലോ..... ഒന്ന് അവിടെ നിന്നെ..." മൂഷാട്ട പുറകീന്ന് വിളിച്ചു . ഞാൻ മിണ്ടാതെ നടന്ന. അപ്പോളേക്കും അവൻ വീണ്ടും എനിക്ക് വട്ടം നിന്ന്. സഹികെട്ടു മ്മള് ഓനോട്‌ ദേഷ്യപ്പെട്ടു. "തനിക്കു എന്താടോ വേണ്ടേ.... മാറി നിൽക്കു എനിക്ക് പോകണം." ' ഓഹോ എന്നാ പൊക്കോ അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു. മ്മള് വിട്ട് കൊടുത്തില്ല അങ്ങോട്ട്‌ കുറച്ചു പുച്ഛം വാരി വിതറിയിട്ട് മ്മള് പോകാൻ നോക്കി. പെട്ടെന്ന് ഓൻ എൻ്റെ കയ്യിൽ പിടിച്ചു. എനിക്ക് ദേഷ്യം വന്നു വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു. "എൻ്റെ കയ്യിൽ നിന്ന് വിട്ടില്ലേ എൻ്റെ മറ്റേ കൈ തന്റെ കരണത്ത വീഴും". 'ഓഹോ നീ തല്ലുവോ.... എന്നാ തല്ലിക്കോ....' അവൻ ഒരു കൂസലും ഇല്ല ഒരു വളിഞ്ഞ ചിരി മാത്രം മുഖത്ത് ഉണ്ട്. "ഡീ..... പെണ്ണെ നിന്നോട് ഒരു സോറി പറയാൻ ആണ് വന്നത്. അതിനു നീ ഇത്ര ജാട ഒന്നും കാണിക്കല്ലേ". ' പോടോ..... എന്നെ തല്ലു കൊള്ളിച്ചു ധാ ഇപ്പോൾ എന്റെ കയ്യിൽ കേറി പിടിച്ചു. എന്നിട്ട് ഇപ്പോൾ പറയാൻ സോറി.... കൊണ്ട് പോയി ഉപ്പിലിട്ട വെക്ക. തന്റെ കല്യാണത്തിന് വിളമ്പാ". 'ഓ.. അത് തിന്നാൻ നീ എൻ്റെ ഒപ്പം കാണുമല്ലോ ഞാൻ നിന്നെ അല്ലെ കെട്ടണതു'. "അയ്യടാ കെട്ടാൻ പറ്റിയ സാധനം." മ്മള് കളിയാക്കാൻ തുടങ്ങി അവസാനം ഓന്റെ കയ്യിൽ ഇട്ടു ഒരു കടി അങ്ങ് വെച്ച് കൊടുത്തു അപ്പോളേക്കും അവൻ എൻ്റെ കയ്യിലെ പിടുത്തം വിട്ടു. മ്മള് പിന്നെ ജീവനും കൊണ്ട് ഒരോട്ടം ആയിരുന്നു. വീട്ടിൽ ചെന്ന് അപ്പോൾ ഉമ്മാ എൻ്റെ കൈ കണ്ടു പിന്നെ അങ്ങോട്ട്‌ സേതുരാമയ്യർ cbi ആയിരുന്നു. കയ്യിൽ കിട്ടിയ കള്ളം വെച്ച് ഉമ്മാക് നേരെ ഒന്നു അമ്പു ചെയ്ത് ഭാഗ്യം അത് കൃത്യമായി കൊണ്ട്. മൂഷാ്ട്ടയോടുള്ള ദേഷ്യം ഇരട്ടിയായി. ആ പ്രാന്തനെ എന്ന് കണ്ടോ ആ സെക്കൻഡിൽ മ്മടെ കണ്ടകശനി ടാർ പോലെ ഒട്ടിപിടിച്ചിരിക്കുവാ. അന്ന് വൈകിട്ട് നാനും ഉപ്പയും കൂടെ ടൗണിൽ ഒന്നു പോയി നബിദിനം ആയതു കൊണ്ട് ഉപ്പ എനിക്ക് പുതിയ പർദ വാങ്ങി തരാന് പറഞ്ഞിരുന്നു. അങ്ങനെ പർദ വാങ്ങി കുറച്ചു സാദനം വാങ്ങാൻ വേണ്ടി ഒരു സൂപ്പർമാർക്കറ്റിൽ കേറി. ഞാൻ അവിടെ ഓരോ സാധനം നോക്കി നിൽക്കാരുന്ന്. അപ്പോളാണ് അവിടെ ൻറെ ശത്രു........ "എൻ്റെ റബ്ബേ.... ഈ പിശാശ് ഇവിടെയും വന്നോ". നിങ്ങൾ പ്രതീക്ഷിക്കുന്ന ആളു തന്നെ ആ മൂഷാട്ട........ ഓൻ കാണണ്ടാന്ന് കരുതി മ്മള് മറഞ്ഞു നടന്നതാ കൃത്യം അവന്റെ മുന്നിൽ ചെന്ന് പെട്ടു. "അല്ല ഇതാരാ..... എന്താ ഇവിടെ". ഓന്റെ ആ വളിഞ്ഞ ചിരിയോട് കൂടി ചോയ്ച്ചു. "മുടി വെട്ടാൻ വന്നതാ.... "മ്മള് പറഞ്ഞു. " ഓ തമാശ പറയണോ". 'അല്ല കോമഡിയ തനിക്കു എന്താ കണ്ണു കണ്ടൂടെ ഇവിടെ എന്തിനാ വരണത് എന്ന്. ' മ്മള് ദേഷ്യപെട്ടു. അപ്പോളേക്കും ഉപ്പ വന്നു. ഉപ്പാനെ കണ്ടതും ആ മൂഷാട്ടാ സലാം പറഞ്ഞു ൻറെ ഉപ്പാനെ പോയി കെട്ടി പിടിച്ചു നിക്ക്നു. മ്മളനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്ക് ." മോൻ ൻറെ മോളെ അറിയോ..... " ഉപ്പാടെ ചോദ്യം കേട്ടു മ്മക്ക് ചിരി ആണ് വന്നത്. അറിയോന്നോ എനിക്ക് തല്ലു കൊള്ളിച്ചു തന്ന ആളാണ്. മ്മള് മനസിൽ പറഞ്ഞത് ആണുട്ടോ. "ആ ഉപ്പ കണ്ടട്ടുണ്ട് ഓത്ത പള്ളിയിൽ വെച്ച്. ഉപ്പാന്റെ മോൾ ആയിരുന്നോ, എനിക്ക് അറിയില്ലരുന്നു. " എടാ കള്ള എന്ത് തള്ളാ ഈ ചെക്കൻ തട്ടി വിടണതു. മ്മള് അതും മനസ്സിൽ ആണുട്ടോ പറഞ്ഞതു. 'ആഹാ ൻറെ മോളെ ഒന്നു ശ്രെദ്ധിച്ചോ.... കേട്ടോ മോനെ.' ആള് അല്പം കുറുമ്പി ആണ്. ഓന്റെ മുഖത്ത് നിന്ന് എനിക്ക് മനസിൽ ആക്കാം ആയിരുന്നു. അത് അവനു പണ്ടേ അറിയാവുന്ന കാര്യം ആണെന്ന്. പിന്നീട് ആണ് എനിക്ക് മനസിലായതു അവന്റെ ഉപ്പൻറെ കട ആണെന്നും ഉപ്പയും ഓന്റെ ഉപ്പയും നല്ല കൂട്ട് ആണെന്ന് ഒക്കെ. ഓനെ ഒന്നു കണ്ണു ഉരുട്ടിയിട്ട് മ്മള് അവിടുന്ന് പോന്ന്. വീട്ടിൽ ചെന്ന് കുളിയും നിസ്കാരം ഒക്കെ കയിഞ്ഞു പഠിക്കാൻ ആയി മ്മള് കിതാബ് എടുക്കാൻ പോയപ്പോൾ എൻ്റെ ബാഗിൽ നിന്ന് എന്തോ ഒന്ന് കിട്ടി. നോക്കുമ്പോൾ ഒരു ഗിഫ്റ്റ് ആണ്. ഇതാര് ഇട്ടതാ......... മ്മള് അത് തിരിച്ചും മറിച്ചും നോക്കി. പിന്നെ രണ്ടും കല്പിച്ചു തുറന്നു.... തുടരും............ ഷെഫി ഫൈസൽ . 😍 ഓത്ത പള്ളിയിലെ പ്രണയം 😍 part13 രണ്ടും കല്പിച്ചു ഞാൻ അത് തുറന്നു നോക്കി. ഒരു ഭംഗിയുള്ള കാർഡ് ആയിരുന്നു അതിൽ. മനോഹരമായ വാക്കുകളിൽ തീർത്ത പ്രണയം അതിൽ നിറഞ്ഞിരുന്നു. ഇതിപ്പോ ആരാണാവോ..... ഞാൻ ആ കാർഡ് അരിച്ചു പെറുക്കിട്ട് ഇത് ൻറെ ബാഗിൽ വെച്ച ആളുടെ പേര് കിട്ടില്ല. പകരം അതിൽ ഞാൻ രണ്ടു വാക്കുകൾ കണ്ടു. " എൻ്റെ വായാടികുട്ടിക്ക് ". മ്മള് തല പുകഞ്ഞു ആലോചിച്ചു. ഇനി ആ മൂഷാട്ട ആകുമോ ഏയ്യ് അവൻ എൻ്റെ ശത്രു അല്ലെ. പിന്നെ ഇതാരാ. ആാാ... ആരേലും ആകട്ടെ എന്ന് കരുതി മ്മള് മ്മടെ പണി നോക്കി പോയി. പിറ്റേന്ന് ഞായർ ആഴ്ച ഉപ്പയും ഉമ്മയും കൂടി ഒരു കല്യാണത്തിന് പോയി മ്മക്ക് ഓത്ത പാളിയിൽ പോകാൻ ഉള്ളത് കൊണ്ട് മ്മളെ കൊണ്ട് പോയില്ല. നാളെ ആണ് ഓത്ത പള്ളിയിൽ നബിദിന പരിപാടി. ഞങ്ങൾ ഞങ്ങളുടെ സീനിയർ ആയ്ട്ട് കട്ട മത്സ രം ആണ്. ഇപ്രാവശ്യം ഞങ്ങൾ ഗപ്പ് വാങ്ങും എന്ന വാശിയിൽ ആണ്. പ്രാക്ടീസ് നടക്കുന്ന ഇടയിൽ ആണ് ഞാൻ ആ നഗ്ന സത്യം അറിയുന്നത്. ആ മൂഷാട്ട മ്മടെ സീനിയർ ആണ്. ഓൻ നല്ലൊരു പാട്ട്കാരൻ ആണെന്ന്. തീർന്നില്ലേ.... ൻറെ ഉള്ള ധൈര്യം കൂടി പോയി. എന്നാലും ഞാൻ വിട്ടു കൊടുക്കില്ല. നന്നായി പ്രാക്ടീസ് ചെയ്തു. അപ്പോളാണ് ആ തിരു മോന്ത എന്റെ മുന്നിൽ വന്നത്. അത് തന്ന മൂഷാട്ട. വല്യ പ്രാക്ടീസിൽ ആണല്ലോ ഇപ്രാവശ്യം നിങ്ങൾ ഗപ്പ അടിക്കോ....., ആ വാങ്ങിക്കും അതിനു ഇയാൾക്ക് എന്താ.... ഞാൻ അല്പം ഗൗരവത്തിൽ പറഞ്ഞു. പ്രാക്ടീസ് നടക്കുന്നത് ഒരൊറ്റ ഹാളിൽ ആയതു കൊണ്ട് അവിടെ എല്ലാ കുട്യോളും ഉണ്ട്. അതുകൊണ്ടു തന്നെ മിക്കവരുടെയും നോട്ടം നമ്മുടെ നേർക്ക് ആരുന്നു. ഇന്നലെ നടന്നതു ആരും മറന്നു കാണില്ലല്ലോ. ഡീ.... നീ ഇങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്. ഇയാൾക്ക് വല്ലോം പറയാൻ ഉണ്ടെ പോയി ഒറ്റക്ക് നിന്ന് പറഞ്ഞ മതി മ്മള് വരില്ല. നീ വന്നില്ലേ ഞാൻ ഇത് ഇവരുടെ മുന്നിൽ വെച്ച് പറയും. അത് ചിലപ്പോൾ നീ താങ്ങുല്ലാ.... പോടാ നീ പോയി എന്തെന്ന് വെച്ച് പറയ. എനിക്ക് grass ആണ് grass. ഓ... അപ്പോൾ അങ്ങനെ ആണല്ലേ.... എന്നാൽ ഇവിടെ കൂടിയിരിക്കുന്ന എൻ്റെ കൂട്ട്കാരെ അനിയൻമാരെ അനിയത്തിമാരെ. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.. അത് ചിലപ്പോൾ ധാ ഈ ഇത്താത്തക്ക്‌ പിടിച്ചെന്ന് വരില്ല. നീ പറഞ്ഞോടാ.... ഞങ്ങൾ കൂടെ ഉണ്ട്. അവരുടെ കൂട്ടത്തിൽ ഒരു കോന്തൻ വിളിച്ചു പറഞ്ഞു. എനിക്ക് ആണേൽ ചെറുത് ആയിട്ടു ഒരു പേടിയൊക്കെ വന്നു തുടങ്ങി. ഇനി ഇവൻ എന്താണോ പറയാൻ പോകുന്നത്. വെറുതെ ആവശ്യം ഇല്ലാത്ത പണി ആയിപോയി. വിളിച്ചപ്പോൾ പോയ മതിയാരുന്നു. മ്മള് മനസ്സിൽ അങ്ങ് പിറു പിറുത്തു. ആ എനിക്ക്..... എനിക്ക്..... ഓ ഇവൻ എന്തോ മെഗാസീരിയൽ കളിക്കുന്നോ. എനിക്ക്..... നിങ്ങളോട് പറയാനുള്ളത് ഇന്നലെ ഈ കുട്ടി ൻറെ ഉപ്പാന്റെ കടയിൽ വന്നിരുന്നു. അപ്പോളേക്കും മ്മള് അവിടെ ഉണ്ടാരുന്നു. ഞാൻ നോക്കുമ്പോൾ എന്താ..... എല്ലരും കൂടി ഓനോട്‌ ചോയ്ച്ചു എന്താടാ..... ആ വെയിറ്റ് ചെയ്യു പറയട്ടെ. മ്മള് നോക്കുമ്പോൾ ഈ കുട്ടി..... മ്മടെ ഉപ്പാന്റെ കടയിൽ നിന്ന് മിട്ടായി കട്ട് തിന്നുന്നു.പോരാത്തതിന് കുറച്ചു ഓൾടെ ബാഗിൽ എടുത്തു ഇടുന്നു. മ്മള് ഒന്നും മിണ്ടില്ല. പാവല്ലേ എനിക്ക് അറിയന്ന കുട്ടിയല്ലേ എന്ന് കരുതി. വേണേൽ എന്നോട് ചോയ്ച്ച പോരാരുന്നോ മ്മള് കൊടുക്കൂല്ലേ... ഇത് കേട്ടതും എല്ലാരും കൂടി എന്നെ മിട്ടായി കള്ളി, മിട്ടായി കൊതിച്ചി എന്നൊക്കെ വിളിച്ചു കളിയാക്കാൻ തുടങ്ങി. മ്മടെ അണക്കെട്ട് പൊട്ടി. ഡാം തുറന്ന പോലെ മ്മള് നിന്ന് കരയാൻ തുടങ്ങി. എനിക്ക് ഒന്നും തിരിച്ചു പറയാൻ പറ്റില്ല കരച്ചിൽ മാത്രമേ വന്നുള്ളൂ. മ്മള് അവിടുന്ന് ഒരൊറ്റ പോക്കാരുന്നു. വീട്ടിൽ ചെന്ന് ഒരുപാട് കരഞ്ഞു. അവൻ എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കനെ മ്മള് എന്ത് തെറ്റാ ഓനോട്‌ കാണിച്ചേ.... മ്മള് എന്നോട് തന്നെ ചോയ്ച്ചു. നാളെ ഞാൻ പള്ളിയിൽ പോണില്ലന്ന് തീരുമാനിച്ചു. പക്ഷെ.... നാളെ നബിദിന പരിപാടി ആണ് പങ്കെടുത്തഇല്ലേ ഉസ്താദ് പിടിക്കും. പിന്നെ ൻറെ കൂട്ടുകാരികൾ വിളിച്ചു ഒരുപാട് നിർബന്ധിച്ചു. അവസാനം പോകാൻ തീരുമാനിച്ചു. രാവിലെ നിസ്കാരം കഴിഞ്ഞു. ഫുഡ്‌ ഒക്കെ കഴിച്ചു ഇറങ്ങാൻ നിന്നപ്പോൾ ആണ് സൈറ വന്നത്. ൻറെ ചങ്ക് ആണ്. ഞങ്ങൾ രണ്ടു കൂടി പള്ളിയിൽ കേറി. ചെസ്നമ്പർ ഒക്കെ കിട്ടി ഓഡിറ്റോറിയത്തിൽ മ്മടെ ചങ്ക്‌സ് ആയിട്ടു ഇരിക്കാരുന്നു. ഇന്നലത്തെ സംഭവം കാരണം മ്മള് ആരോടും വലുതായിട്ട് മിണ്ടാൻ പോയില്ല. ഡീ.... ദേ അവൻ നിൽക്കുന്നു. ആരു.... ഡീ നിന്റെ മൂഷാട്ടാ. അവൻ അവിടെ നിൽക്കുന്നതിൽ എനിക്ക് എന്താ. കുന്തം ദേ അവൻ നിന്നെ വിളിക്കാൻ എന്നോട് പറയുന്നു. സൈറ...... നിന്നോട് ആരാ പറഞ്ഞെ ഓന്റെ മോന്ത നോക്കാൻ. ഞാൻ ഓളോട് ദേഷ്യപ്പെട്ടു എടി ഒന്നും നോക് ഇല്ലേ അവൻ ഇവിടെ എല്ലാർക്കും മുൻപിൽ എന്തും കാണിച്ചു കൂട്ടും. ഇന്നലത്തെ സംഭവം മനസിൽ ഉള്ളത് കൊണ്ട് മ്മള് പേടിച്ചു ആണ് നോക്കിയത്. നോക്കിയപാടെ അവൻ കൈ കൊണ്ട് ആഗ്യഭാഷയിൽ എന്നോട് പോകാൻ നേരം കണ്ടിട്ടേ പോകാവൂ എന്ന് പറഞ്ഞു. അല്ലാഹ്... ഇനി എന്തിനാണാവോ.... എന്ന ആലോചിച്ചു ഇരിക്കുമ്പോൾ ആണ് മൈക്കിൽ കൂടി ചെസ്നമ്പർ 114 ഫസ്റ്റ് കാൾ... സെക്കന്റ്‌ കാൾ.... ഡീ.... ദേ നിന്റെ നമ്പർ വിളിക്കുന്നു ചെല്ല് മ്മള് ഞെട്ടി എഴുന്നേറ്റു ചാടി ഉടനെ ഹാളിറ(ഹാജർ) എന്ന് പറഞ്ഞു. എല്ലാരും കൂട്ട ചിരി. എടി പൊട്ടി ഇവിടെ ഹാജർ എടുക്കല്ലേ മാപ്പിളപാട്ട് പാടാൻ വിളിച്ചതാ.... മ്മടെ ഉള്ള കോൺഫിഡൻസ് കൂടി പോയി. മ്മള് പേടിച്ചു പേടിച്ചു ആണ് സ്റ്റേജിൽ കയറിയത്. പടച്ചോനെ വിളിച്ചു മ്മള് ഒരു കലക്കു കലക്കി. ഇത് കഴിഞ്ഞപ്പോൾ എന്തോ വലിയൊരു ആശ്വാസം പോലെ. അങ്ങനെ ജൂനിയർൻറെ പാട്ട് മത്സരം കഴിഞ്ഞു. ഇനി സീനിയർസ്ൻറെ ആണ് ആദ്യം തന്നെ ആ മൂഷാട്ടാ ആയിരുന്നു. മ്മള് കരുതുന്ന പോലല്ല നന്നായി പാട്ട് പാടിയിരുന്നു. എന്തായാലും മത്സരം എല്ലാം കഴിഞ്ഞ് ഇനി ബാകി ഉള്ളത് സമ്മാനദാനം ആയിരുന്നു. അത് നാളെ ഉള്ളു എന്ന് അറിയിച്ചപ്പോൾ. മ്മള് വീട്ടിലേക്കു പോകാൻ ഇറങ്ങി. അപ്പോൾ ആണ് മൂഷാട്ടാ പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത്. മ്മള് അത് കാര്യമാക്കാതെ നടന്നു അപ്പോൾ ആണ് ആരോ എൻ്റെ കയ്യിൽ പിടിച്ചത്.. ഞാൻ കരുതി അവൻ ആണെന്ന് പക്ഷെ......... തുടരും....... ഷെഫി ഫൈസൽ. (തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം ) 😍 ഓത്ത പള്ളിയിലെ പ്രണയം 😍 part 14 ഞാൻ കരുതി അവൻ ആയിരിക്കും എന്ന്. നമ്മുടെ മൂഷാട്ടാ. അവൻ കാണണം എന്ന് പറഞ്ഞിരുന്നല്ലോ. പക്ഷെ അവൻ അല്ലാരുന്നു. വേറെ ഏതോ ഒരു കാട്ടുമാക്കാൻ. " ആരാ.... എൻ്റെ കയ്യിൽ നിന്ന് വിടഡാ". ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. "ഹാ ചൂടാകാതെ ഇക്കാ ഒന്നു പറഞ്ഞോട്ടെ." 'ആരുടെ ഇക്കാ താൻ കയ്യിൽ നിന്ന് വിട്. ' "അന്നെ കെട്ടാൻ പോകുന്ന ആളല്ലേ മ്മള് അപ്പോൾ അന്റെ ഇക്കാ അല്ലെ. " എനിക്ക് അത് കേട്ടതും ദേഷ്യം ഇരട്ടി ആയി. എൻ്റെ മറ്റേ കൈ കൊണ്ട് അവനെ അടിക്കാൻ കൈ പൊക്കിയതും അവൻ എന്നെ തടഞ്ഞു. "ഡീ.... നീ കൂടുതൽ സ്മാർട്ട്‌ ആകല്ലേ.... ഈ ആഷിക് എന്തെങ്കിലും വേണം എന്ന് ആഗ്രഹിച്ചാൽ അത് നേടുക തന്നെ ചെയ്യും". 'താൻ പോടോ.... മര്യാദക്ക് എൻ്റെ കയ്യിൽ നിന്ന് വിട്ടോ.... ഇല്ലേ ഞാൻ ബഹളം ഉണ്ടാക്കും'. "കിടന്നു ചെലക്കാതെ ഞാൻ ഇത് എത്ര കണ്ടതാ മോളെ....... '' അപ്പോളാണ് ഞാൻ ചുറ്റും നോക്കിയത് ഒരൊറ്റ മനുഷ്യൻ അവിടില്ല കൂടാതെ സമയം അല്പം വൈകിരുന്നു. ഏകദേഷം ഇരുട്ട് വന്നു തുടങ്ങിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആകെ പേടിച്ചിരുന്നു. "നിന്നെ എനിക്ക് വല്യ ഇഷ്ടമ മോളെ .... നിന്റെ ഓത്ത പള്ളിയിലെ പാട്ട് കൂടി കേട്ടപ്പോൾ മ്മള ഇഷ്ടം ഒന്നുടെ കൂടി. എനിക്ക് കെട്ടി പിടിച്ചു ഒരുമ്മ തരാൻ ആണ് തോന്നിയെ". അവന്റെ വർത്താനം കേട്ടപ്പോൾ എനിക്ക് ദേഷ്യം അടക്കാൻ ആയില്ല അവനെ പറ്റുന്ന പോലെ തല്ലാനും ചവിട്ടാൻ ഒക്കെ നോക്കി പക്ഷെ എൻ്റെ രണ്ടു കയ്യും അവൻ മുറുക്കി പിടിച്ചിരുന്നു. എനിക്ക് ആണേൽ വേദന സഹിക്കാൻ വയ്യാരുന്നു. അവസാനം ഞാൻ അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു. എൻ്റെ കൈ വിടും എന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷെ..... ആ പിടുത്തം ഒന്നുടെ മുറുകി.... ഞാൻ കടിച്ചതും അവൻ ദേഷ്യം വന്നു. "ഡീ..... നീ എന്നെ കടിച്ചു അല്ലെ.. ഞാൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞതിന്നു ആണോ ഇങ്ങനൊരു സമ്മാനം തന്നത്". 'എൻ്റെ കയ്യിൽ പിടിച്ചു വെച്ചിട്ടാനോ ഇഷ്ടം പറയണത് വിടടോ... ' "ഹോ അപ്പോൾ അതാണോ പ്രശ്നം എൻ്റെ ഇഷ്ടം ഞാൻ ഇപ്പോൾ കാണിച്ചു തരാം." ഞാൻ നോക്കുമ്പോൾ അവൻ എൻ്റെ കൈ പിറകോട്ടു പിടിച്ചു എന്നെ അവന്റെ കൈക്കുള്ളിൽ ആക്കി അവന്റെ വൃത്തികെട്ട മോന്ത എൻ്റെ മുഖത്തൊട്ട് അടുപ്പിച്ചു വന്നു. ഇപ്പോൾ അവന്റെ ശ്വാസം എനിക്ക് നല്ലോണം അറിയാൻ പറ്റുന്നണ്ട. ഞാൻ അലറി വിളിച്ച് അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു. പക്ഷെ അവൻ എൻ്റെ കയ്യിൽ ബലം കൂടുതൽ മുറുക്കി. വേദന കൊണ്ട് ഞാൻ കരഞ്ഞു വിളിച്ചു. ആ കാട്ടുമാക്കന്റെ ചുണ്ടുകൾ എൻ്റെ ചുണ്ടിന് ലക്ഷ്യമാക്കി വന്നു. പെട്ടെന്ന് ആരോ ആ കാട്ടുമാക്കാനെ ചവിട്ടി താഴെ ഇട്ടു, ഓനെ നല്ലോണം ഒന്നു പെരുമാറി. അപ്പോഴേക്കും ഇരുട്ട് വന്നിരുന്നു. ഉള്ള വെളിച്ചത്തിൽ ഞാൻ ആ മുഖം ശ്രെദ്ധിച്ചു. നോക്കുമ്പോൾ നമ്മുടെ മൂഷാട്ടാ.ഓനെ കണ്ടതും ഞാൻ ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു കരഞ്ഞു. അവൻ എൻ്റെ തലയിൽ തലോടി കൊണ്ട് ഒന്നുമില്ല.... പേടിക്കണ്ട ഞാൻ ഇല്ലേ.... എന്നൊക്കെ പറഞ്ഞു എന്നെ സമദാനിപ്പിക്കുന്നുണ്ടരുന്നു. പക്ഷെ എൻ്റെ പേടി കാരണം ഞാൻ അവനെ കെട്ടി പിടിച്ചു അങ്ങനെ തന്നെ നിന്ന്. "ടാ... ആഷിക് നിന്നോട് ഞാൻ പറഞ്ഞത് അല്ലെ എല്ലാരോടും കാണിക്കുന്ന ചെറ്റത്തരംഇവളോട് കാണിക്കരുത് എന്നു. ഇനി നീ ഈ പരിസരത്ത് കണ്ടാൽ അന്റെ പൊടി പോലും മയ്യത്ത് അടക്കാൻ കാണൂല്ല. "ഓന്റെ പഞ്ചു ഡയലോഗ് കേട്ട ആ ചെറ്റ ഒരൊറ്റ ഓട്ടം ആയിരുന്നു. "അയ്യേ.... ഈ വായാടി.... കരയനോ നോക്കട്ടെ എന്നും പറഞ്ഞു ഓൻ അവന്റെ നെഞ്ചിൽ നിന്ന് എന്നെ വേർപെടുത്താൻ ശ്രെമിച്ചു." പക്ഷെ ഞാൻ പിടി വിട്ടില്ല . എൻ്റെ കരച്ചിൽ കണ്ടിട്ട് ആകണം അവൻ എന്നെ തലോടി കൊണ്ട് അല്പം നേരം അവിടെ നിന്നു. പെട്ടെന്ന് ഞാൻ അവനെ തള്ളി മാറ്റി നടന്ന. അവൻ എൻ്റെ കയ്യിൽ പിടിച്ചു." പോകണോ ഒരു താങ്ക്സ് പോലും ഇല്ലേ..... ". ഞാൻ തിരിഞ്ഞു നിന്നു അവന്റെ കൈയിൽ പിടിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു അപ്പോഴേക്കും എൻ്റെ കണ്ണീർ തുള്ളി അവന്റെ കയ്യിൽ പതിഞ്ഞു. "ഏയ് കരയണ്ട..... ഈ വായാടി കരയുന്ന കാണാൻ ഒരു ചേലുമില്ല." സമയം ഒരുപാട് ആയി ഞാൻ വീട്ടിൽ കൊണ്ട് ആക്കാം. " അവനോടു ഉണ്ടാരുന്ന ദേഷ്യം വെള്ളത്തിൽ ഒലിച്ചു പോയപോലെ അങ്ങ് പോയി. എൻ്റെ കൈയിൽ പിടിച്ചു നടക്കാൻ ഒരുങ്ങിയതും ഞാൻ പെട്ടെന്ന് ഒച്ച വെച്ചു.നോക്കുമ്പോൾ എൻ്റെ കൈ ചുമന്നു പൊട്ടിയിരുന്നു. ആ കാട്ടുമാക്കാൻൻറെ നഖം കൊണ്ട് മുറിഞ്ഞത. അത് കണ്ടതും ഓന്റെ മുഖം മാറിയത് ഞാൻ ശ്രെദ്ധിച്ചിരുന്നു. എന്നെ വീട്ടിൽ ആക്കി ഉപ്പാനോട് നടന്നത് എല്ലാം ഓൻ പറഞ്ഞു. അവൻ പോയതിനു ശേഷം ഞാൻ പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി ഉമ്മാ കയ്യിൽ ഓൽമെന്റ് ഒക്കെ ഇട്ടു തന്നു. കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു. കണ്ണടച്ചാൽ ഓനെ കെട്ടി പിടിച്ചു നിന്നതാ ഓർമ വരുന്നത്. എന്ത് കൊണ്ട ഞാൻ ഓനെ കെട്ടി പിടിച്ചത്. ഓനോട്‌ എത്ര മാത്രം ദേഷ്യം ഉണ്ടാരുന്നു എനിക്ക്, പക്ഷെ ഒരു നിമിഷം കൊണ്ട് അതെല്ലാം ഇല്ലാതായി. എന്തൊക്കെയോ ആലോചിച്ചു എപ്പോളോ ഉറങ്ങി പോയി. രാവിലെ കണ്ണു തുറന്നപ്പോൾ സമയം 11കഴിഞ്ഞു. എൻ്റെ നെറ്റിയിൽ ഒരു നനഞ്ഞ തുണി ഉണ്ട് രുന്നു. അടുത്ത ഉമ്മാ നിൽപ്പ്ണ്ട്. "ഉമ്മ..... " 'മോള് കിടന്നോ എഴുന്നേൽക്കണ്ട നല്ല പനി ഉണ്ട് കുറവില്ലേ ഹോസ്പിറ്റലിൽ പോകാം'. മ്മള് നെറ്റിൽ തൊട്ടപ്പോൾ നല്ല ചൂട് ഉണ്ടാരുന്ന. ഇന്നലത്തെ പേടിയുടെ ആവും. മ്മള് പിന്നെ അല്പം കഞ്ഞി കുടിച്ചു കിടപ്പരുന്നു. ഉച്ച കഴിഞ്ഞു ആരുടെയൊക്കെയോ ബഹളം കേട്ടു ആണ് കണ്ണു തുറന്നതു. എന്റെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ മ്മള് ശെരിക്കും ഞെട്ടി. ൻറെ രക്ഷകൻ.. മ്മടെ മൂഷാട്ടാ. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ഇരുന്ന. "ഇയാളെന്താ ഇവിടെ" . 'നിന്നെ കാണാൻ വന്നതാ, പേടി പനി ആണെന്ന് കേട്ടു'. അപ്പോളേക്കും എൻ്റെ മുഖം ഒന്നുടെ വാടി. "ഞാൻ വന്നിട്ട് കുറച്ചു നേരായി ഉമ്മാ പറഞ്ഞു നീ റൂമിൽ ഉറങ്ങണെന്ന്. ചുമ്മാ ഒന്നു കാണാം എന്ന് കരുതി ഇങ്ങോട്ട് കേറിയപ്പോൾ നീ കണ്ണു തുറന്നു". ഞാൻ ഒന്നു മൂളി എന്നിട്ട് ഓനെ തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് ഓൻ എൻ്റെ കയ്യിലോട്ട് ഒരു സാദനം വെച്ച് തന്നു. തുടരും....... ഷെഫി ഫൈസൽ . 😍ഓത്ത് പള്ളിയിലെ പ്രണയം😍 part 15 പെട്ടെന്ന് അവൻ എൻ്റെ കയ്യിൽ ഒരു സാദനം വെച്ച് തന്നു. അത് ഒരു സമ്മാനം ആയിരുന്നു. ഞാൻ ഓനെ എന്ത എന്ന രീതിയിൽ പിരികം പൊക്കി ചോയ്ച്ചു. " നിന്റെ പാട്ടിനുള്ള സമ്മാനം ആണ്. ഓത്ത് പള്ളിയിൽ ഇന്ന് രാവിലെ സമ്മാനദാനം ആയിരുന്നല്ലോ. മാപ്പിളപാട്ടിന് രണ്ടു പേർക്ക് ആണ് ഒന്നാം സമ്മാനം. ഒന്നു നിനക്ക്." "ഏ.... എനിക്കൊ.... ഞാൻ അത്ഭുതത്തോടെ ചോയ്ച്ചു." ' ആ നിനക്ക് തന്നെ എന്തെ വിശ്വാസം ആകുന്നില്ലേ....'. "സത്യം പറഞ്ഞാൽ സകല കോൺഫിഡൻസ് പോയ ഞാൻ സ്റ്റേജിൽ‌ കേറിയത്. എനിക്ക് കിട്ടുമെന്നു ഒരിക്കലും പ്രതീക്ഷിചില്ല, അപ്പോൾ രണ്ടാമത്തെ ആരാ.... അവൻ ഒന്ന ചിരിച്ചു, " അത് ആരാണെന്നു പറയാൻ എൻ്റെ വിനയം എന്നെ സമ്മതിക്കുന്നില്ല. " അല്പം ജാടയിൽ പറഞ്ഞു. അപ്പോഴേ എനിക്ക് മനസിലായി അവൻ തന്ന ആണെന്ന്. അല്ലേലും ഓന്റെ പാട്ട് കേൾക്കാൻ നല്ല ഭംഗി ആയിരുന്നു. "ഓ... എന്ന വിനയകുമാരൻ പറയണ്ട. " "എന്നാലും നീ ചോയ്ച്ചത് അല്ലെ പറയാം " 'വേണ്ടാ എനിക്കു കേൾക്കണം എന്ന് നിർബന്ധം ഇല്ല. ' "അങ്ങനെ പറയല്ലേ നീ ചോദിച്ചതല്ലേ.... " ഏയ്യ് വേണ്ടന്നെ എനിക്ക് അതറിഞ്ഞട്ട് വല്യ കാര്യം ഒന്നുല്ല. '' മ്മള് അല്പം ജാടയിൽ പറഞ്ഞു. അപ്പോഴാണ് ഉപ്പ വന്നത്. ആഹാ കാന്താരി എഴുന്നേറ്റോ... ഞാൻ ഉപ്പാനെ ഒരു നോട്ടം നോക്കി....ഉപ്പ ഒരു ചിരി തന്നു മ്മളെ അങ്ങ് ഒതുക്കി. " മോൻ എപ്പോ വന്നാരുന്നു ". 'കുറച്ചു നേരായി ഉപ്പ ഞാൻ ഇറങ്ങാൻ പോകരുന്നു. ' " പിന്നെ പോകാം മോനെ ഇവിടെ നിൽക്ക. " ഉപ്പാന്റെ സ്നേഹം ഒന്നു കാണണം ആയിരുന്നു. മ്മള് അടുത്ത പോലും കാണിച്ചിട്ടില്ല ഇങ്ങനെ ഹാ...... പിന്നെ അതും നോക്കി ഒരു കോട്ടവായ ഒക്കെ ഇട്ടു മ്മള് അങ്ങനെ ഇരുന്നു. "ഇവള്ക്ക് സമ്മാനം കിട്ടിയോ... ൻറെ റബ്ബേ.... മാർക്ക്‌ ഇട്ടവർക്ക് ചെവിക്കു വല്ല കൊഴപ്പം ഇണ്ടാർന്നോ.... ". ഉപ്പാന്റെ ഡയലോഗ് കേട്ടതും ഓൻ ചിരിക്കാൻ തുടങ്ങി. എനിക്ക് അങ്ങട് ദേഷ്യം വന്നു ഉപ്പാനെ നോക്കി ഒന്ന കണ്ണുരുട്ടി പാവം പേടിച്ചു പോയെന്നു തോന്നുന്നു. പെട്ടെന്ന് തന്നെ മ്മടെ അടുത്ത വന്നു ഒരു ഉമ്മ ഒക്കെ തന്നു സോപ്പിട്ടു. "അല്ലേലും എനിക്ക് അറിയൂലെ ൻറെ കുട്ടീടെ പാട്ട് അടിപൊളി ആണെന്ന് ഉപ്പ ചുമ്മാ പറഞ്ഞതല്ലേ അന്നെ ഒന്നു ദേഷ്യം പിടിപ്പിക്കാൻ. " മതി മതി.... സോപ്പ് ഇടേണ്ട. മ്മള് ഉപ്പാനോട് സങ്കടത്തിൽ പറഞ്ഞു. ഉപ്പ ഞാൻ ഇറങ്ങാ.... അതും പറഞ്ഞു ഓൻ പോകാൻ പോയതും മ്മള് കേറി ഓനെ ശൂ.. ശൂ... എന്ന് വിളിച്ചു. പെട്ടെന്ന് ഉപ്പ എന്നെ വഴക്ക് പറഞ്ഞു. " ഡി കാന്താരി ഓനെ ശൂ ശൂ എന്നാണോ വിളിക്കുന്നത് കാക്കൂ എന്ന് വേണം വിളിക്കാൻ, അന്നെ കാളും മൂത്തത ഓൻ അതും പറഞ്ഞു ഉപ്പ ൻറെ തലയ്ക്കു ഒരു കൊട്ട് തന്നു". ഇതും കണ്ടു ഓൻ വായ പൊത്തി ചിരിക്കാണ്. 'മോൻ വാ ഞാൻ കൊണ്ട് വിടാം ' അതും പറഞ്ഞു ഉപ്പ താഴോട്ട് പോയി. കൂടെ അവനും പോകാൻ പോയതും. മ്മള് വീണ്ടും വിളിച്ചു ശൂ.. ശൂ..... അല്ല കാക്കൂ....... പെട്ടെന്ന് ഓൻ തിരിഞ്ഞു ൻറെ അടുത്ത് വന്നു നിന്നു. മ്മള് ഓൻ നേരെ ൻറെ കൈ നീട്ടി "congrats'' എന്ന് പറഞ്ഞു. ഓൻ ഒരു ചിരി മാത്രം മറുപടി ആയി തന്നു . ഓന്റെ ചിരി കാണുമ്പോൾ മ്മക്ക് എന്തോ പോലെയ...... എന്താ പറയ ഈ കറൻറ് അടിച്ചപോലെ മ്മള് ഇങ്ങനെ നിന്നു പോകും. 😊 പിന്നെ ഒരു കാര്യം പറയാൻ വിട്ട് പോയി. ഞങ്ങൾ രണ്ടും ഒരു സ്കൂളിൽ തന്ന പഠിക്കുന്നത്. അന്നത്തെ സംഭവത്തിന്‌ ശേഷം ഞങ്ങൾ ഒരുമിച്ചു ആണ് ഓത്ത് പള്ളിയിലും സ്കൂളിലും ഒക്കെ പോകുന്നത്. മിക്കവാറും ഞങ്ങൾ തമ്മിൽ വഴക്ക് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു പോലും വഴക്ക് ഇടും എങ്കിലും എനിക്ക് ഇപ്പോൾ ഓനെ വല്യ ഇഷ്ടം ആണ്. ഓൻ ഇപ്പോൾ 10 ഇൽ ആണ് ഈ ഒരു വർഷം കൂടെ ഓൻ ഓത്ത് പള്ളിയിലും സ്കൂളിലും ൻറെ ഒപ്പം കാണു... അത് ഓർക്കുമ്പോൾ എനിക്ക് വല്യ സങ്കടം ആയിരുന്നു. പക്ഷെ അത് അവന്റെ മുൻപിൽ കാണിക്കില്ല. ഒരു ദിവസം ഞങ്ങൾ സ്കൂൾ വിട്ട് വീട്ടിലേക് നടക്കാരുന്നു." ഡീ.... ഇനി ഒരു മാസം കൂടെ എന്നെ സഹിച്ചാ മതിയല്ലോ.... പിന്നെ നീ ഇപ്പോൾ വല്യ പെണ്ണായില്ലേ ഇനി ആരെ പേടിക്കാൻ ". എനിക്ക് സങ്കടം ആയെങ്കിലും ഞാൻ പുറത്തു കാണിച്ചില്ല. "നിനക്ക് അല്ലേ സുഖം ഇനി എൻ്റെ ശല്യം ഇല്ലല്ലോ. ഇനി വഴക്ക് കൂടാനും ബഹളം വെക്കാനും വരണ്ടല്ലോ അല്ലെ." " ആ നിന്നെ ഇത്രയും നാളും സഹിച്ച എനിക്ക് അവാർഡ് തരണം. " ആഹാ ഞാൻ ഇപ്പോൾ തന്നെ അവാർഡ് തരാം എന്നും പറഞ്ഞു ഓനെ തല്ലാൻ ചെന്നു. ദുഷ്ടൻ ഓടി കളഞ്ഞു. നിന്നെ ഞാൻ നാളെ എടുത്തോളാം എന്നു പറഞ്ഞു മ്മള് വീട്ടിലേക്കു പോയി. എനിക്ക് ആണേൽ കിടന്നിട്ടു ഉറക്കം വരുന്നേ ഇല്ല. ഇനി ഓൻ എന്റെ കൂടെ ഇല്ല എന്നു ഓർത്തപ്പോൾ എന്തോ വല്ലാത്ത വിഷമം ആയിരുന്നു. കണ്ടാൽ കീരി പാമ്പ് ആണെങ്കിലും ഓനെ ഒരു ദിവസം കണ്ടില്ലേ വല്ലാത്ത വിഷമം ആണ്. തിരിഞ്ഞു മറിഞ്ഞു ആലോചിച്ചു എനിക്ക് എന്താ അവൻ പോയാൽ. ഞാൻ പിന്നെ ഒറ്റക്ക് പോകണം അത്ര അല്ലെ ഉള്ളൂ. പക്ഷെ എനിക്ക് അത് ഉൾകൊള്ളാൻ ബുന്ധിമുട്ട ആയിരുന്നു. ചിന്തകൾക്ക്‌ ഒടുവിൽ ഞാൻ മനസിലാക്കി എനിക്ക് അവനോടുള്ളതു വെറും ഇഷ്ടമല്ല പ്രണയം ആണെന്ന്. പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴിക്കു ഞാൻ ഓനെ തന്നെ നോക്കി നടക്കാരുന്നു. ഓൻ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ ഞാൻ ഒന്നും കേട്ടില്ല ഓന്റെ മുഖം മാത്രേ ശ്രെദ്ധിച്ചുള്ളൂ.. പെട്ടെന്ന് ഞാൻ ഒരു കല്ല് തട്ടി വീഴാൻ പോയത് ഓൻ എന്നെ പിടിച്ചതും ഒരുപോലെ ആയിരുന്നു. ഞാൻ ഓന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു..... "ഡീ... പോത്തേ...... എവിടെ നോക്കിയ നടക്കുന്ന.... ഇപ്പോൾ വീണേനെ". ഞാൻ പെട്ടെന്ന് ഞെട്ടി എഴുനേറ്റു. "അത് പിന്നെ കണ്ടില്ല... സോറി..... ". അവനോടുള്ള ഇഷ്ടം തുറന്നു പറയണം എന്നു ഉണ്ട് പക്ഷെ എനിക്ക് പേടി ആയിരുന്നു. അവൻ അങ്ങനൊന്നും ഇല്ലെങ്കിലോ. സത്യം പറഞ്ഞാൽ എന്നെ ഉറക്കം ഉപേക്ഷിച്ചട്ട് രണ്ടു മൂന്നു ദിവസം ആയി.ഏതായാലും ഞാൻ തുറന്നു പറയാൻ തീരുമാനിച്ചു. നാളെ ഓത്ത് പള്ളിയിൽ വെച്ച് പറയാം എന്നു കരുതി. പിറ്റേന്ന് രാവിലെ എഴുനേറ്റു പള്ളിയിൽ അവൻ എത്തും മുൻപ് ചെന്ന്. കുറച്ചു കഴിഞ്ഞു അവൻ വരുന്നത് കണ്ടു. വന്നപാടെ മൂഷാട്ട വല്യ കലിപ്പിൽ ആണെന്ന് മനസിലായി. അതുകൊണ്ട് പോകാൻ നേരം പറയാം എന്നു കരുതി. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു. മ്മള് ഓനെ കാത്തു നില്കാണ് . ഏറെ നേരം നിന്നിട്ട് ഓനെ കണ്ടില്ല. പെട്ടെന്ന് ആണ് ഞാൻ ആ കാഴച്ച കണ്ടത്........... തുടരും....... ഷെഫി ഫൈസൽ 📝 ( ഈ പാർട്ട്‌ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അടുത്ത പാർട്ട്‌ ഇന്ന് രാത്രി പോസ്റ്റ്‌ ചെയുന്നതാണ് ) 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 16 പെട്ടെന്ന് ആണ് ഞാൻ ആ കാഴ്ച കണ്ടത് ഓൻ വേറൊരു പെണ്ണിന്റെ കൂടെ സംസാരിച്ചോണ്ട് പോകുന്നു. മ്മളെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല. എനിക്ക് ദേഷ്യം സങ്കടം അടക്കാൻ സാധിച്ചില്ല അത് കണ്ണീർ ആയി പുറത്തോട്ടു ഒഴുകി. വീട്ടിൽ ചെന്നു ഒരുപാട് കരഞ്ഞു ഇഷ്ടം പറയാൻ പോകുന്നതിനു മുൻപ് തന്നെ അതിനുള്ള മറുപടി കിട്ടി. അവനോടു ഉള്ള ഇഷ്ടം അത് എന്നിൽ തന്നെ മൂടി വെക്കാൻ ശ്രെമിച്ചു. അവനോടു മിണ്ടാതിരിക്കാൻ ശ്രെമിച്ചു. ഓന്റെ മുൻപിൽ പോലും പോകാതെ മാറി നടന്നു. ഇതിനിടയിൽ ആണ് ഉപ്പാൻറെ ബിസിനസ് ഒക്കെ മോശായി. വീട്ടിൽ ആർക്കും സതോഷം ഇല്ലാതായി. അങ്ങനെ ഞങ്ങൾ വീണ്ടും ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു. ആദ്യം ഉപ്പ മാത്രേ പോകുന്നുള്ളൂ എന്നാ തീരുമാനിച്ചത് പക്ഷെ ഞങ്ങൾ എല്ലാരും പോകാൻ തീരുമാനിച്ചു. ഓനെ മറക്കാൻ ഇത് കൊണ്ട് സാദിക്കും എന്നു കരുതി നാനും എതിര് നിന്നില്ല. അന്ന് വൈകിട്ട് ഓൻ ൻറെ വീട്ടിൽ വന്നു. താഴെ ഓന്റെ ശബ്ദം കേട്ടപ്പോൾ ഓടി ചെല്ലണം എന്നു എനിക്ക് തോന്നി..... മനസിനെ കല്ലാക്കി വെച്ചുകൊണ്ട് ഞാൻ റൂമിലേക്ക്‌ പോയി. കുറച്ചു കഴിഞ്ഞു ആരോ വന്നു ഡോർ തുറന്നു. നോക്കുമ്പോൾ അവൻ ആയിരുന്നു. " ഡീ. .. നിന്നെ കാണാൻ ഇല്ലല്ലോ. നീ എന്താ ഇപ്പോൾ നേരത്തെ പോകുന്നത്. " 'ഇയാൾക്ക് കാണാനും സംസാരിക്കാൻ വേറെ ആളുണ്ടല്ലോ പിന്നെ എന്തിന് മ്മളെ അന്നെഷിക്കണം. ' ''ഏ.. നീ എന്തൊക്കെ ഈ പറയണേ.... '' ''മലയാളം എന്തെ മനസിലാകുന്നില്ലേ ''. ഞാൻ ദേഷ്യപ്പെട്ടു. "നീ അന്ന് ഒരു പെണ്ണിന്റെ കൂടെ നിന്നു സംസാരിക്കുന്നത് കണ്ടല്ലോ. എന്നെ ഒന്നും മൈൻഡ് വെച്ചോ. ഒന്നു അന്നെഷിചോ ഇല്ലല്ലോ ". ഇത് കേട്ടതും ഓൻ ഭയങ്കര ചിരി ആയിരുന്നു ഓന്റെ ഒലക്കമേലെ ചിരി "നിർത്തുന്നുണ്ടോ" ഞാൻ ഒച്ച വെച്ച്. " മൈക്ക് സെറ്റ് തുറക്കണ്ട ഞാൻ പറയാം. " ഡീ ഓൾ ൻറെ കളി കൂട്ട്കാരിയ ശബാന. അന്ന് നീ എന്നെ വിളിക്കാതെ പോയത്തിന്റെ ദേഷ്യത്തിൽ ഓളോട് മിണ്ടിയത് ആണ്. sorry..... " ഓ.... വല്യ കാര്യം ആയി പോയി,. മ്മള് ഒരു ലോഡ് പുച്ഛം വാരി വിതറി. ഉള്ളിൽ സമാദാനം ആയെങ്കിൽ ഒരു പണി കൊടുക്കാം എന്നു കരുതി ഓനോട്‌ മിണ്ടില്ല ."" ഡീ പെണ്ണെ ഇനി നീ എന്നോട് പിണങ്ങല്ലേ...." നീ കൂടുതൽ ജാട കാണിക്കല്ലേ തൂക്കി എടുത്തോണ്ട് പോകും". 'ആഹാ ഒന്ന് കാണണം അല്ലോ' മ്മള് വിട്ടില്ല. "നീ വാശി പിടിക്കണ്ട കൂടുതൽ ആയാൽ മ്മള് ഒരു മഹർ കഴുത്തിൽ ഇട്ടു എടുത്തോണ്ട് പോകും. ഇത് കേട്ടതും മ്മള് സ്റ്റക്ക് ആയി നിന്നു പോയി. ഞാൻ ഓനെ തുറിച്ചു നോക്കി." നീ നോക്കണ്ട, "നിന്നെ കൊണ്ട് കാക്കു എന്നു വിളിപിക്കന്നതിലും എനിക്ക് ഇഷ്ടം ഇക്ക എന്നു വിളിപ്പിക്കുന്നതു ആണ്. എനിക്ക് ൻറ വായാടിയെ ഇഷ്ടമാണ്. ഓൻ ൻറെ കണ്ണുകളിൽ നോക്കി പറഞ്ഞു. മ്മക്ക് കേട്ടത് മാത്രമേ ഓർമ ഉള്ളൂ. സത്യം ആണോന്നു അറിയാൻ ഞാൻ ഒന്നു നുള്ളി നോക്കി. ആ വേദന ഇണ്ട്. " ഡീ... സത്യം ആയ്ട്ട് എനിക്ക് നിന്നെ ഇഷ്ടാണ് നീ എന്താ ഒന്നും പറയാത്തത്." എൻ്റെ മൗനം അവസാനിപ്പിച്ചു കൊണ്ട് ൻറെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു i love you. 😍😘. " നിന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ വന്നപ്പോൾ ആണ് നീ ശബാന ആയ്ട്ട് നിന്നു മിണ്ടുന്നതു കണ്ടത്. പിന്നഅത് എന്നിൽ തന്നെ ഞാൻ മറച്ചു വെക്കാൻ ശ്രെമിച്ചു. " എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി .... "അയ്യേ..... ന്താ ഇത് വായാടി കരയുന്നോ..... ". ന്നെ കളിയാക്കാൻ തുടങ്ങി അപ്പോളേക്കും മ്മള് കരച്ചിൽ നിർത്തി. പക്ഷെ ൻറെ സന്തോഷം അല്പ നേരത്തെക്ക് മാത്രമായി മാറി. ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞു ഗൾഫിലേക്ക് മടങ്ങുന്ന കാര്യം ഉപ്പ ഓനോട്‌ പറഞ്ഞിരുന്നു. "എത്ര ജന്മം വേണം എങ്കിലും ൻറെ വായാടി കുട്ടിക്കു വേണ്ടി ഞാൻ കാത്തിരിക്കാം. നീ എന്റേത് മാത്രം ആയിരിക്കും. ഓന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടിരുന്നു. സന്തോഷം അതിലേറെ സങ്കടവുമായി രണ്ടു ദിവസം കഴിന്നു പോയി. ഒരുപാട് സ്വപ്നങ്ങൾ ബാക്കി ആക്കി,ഓത്ത് പള്ളിയിലെ ൻറെ പ്രണയതിന്നു വേണ്ടിഉള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീട്............... (ഡയറി തീർന്നു ഇനി ഫൈസിടെ അടുത്തേക്ക് ) അടുത്ത് പേജിൽ ഒന്നും ഉണ്ടായിരുന്നില്ല. അത്രയും വയ്ച്ചു കഴിഞ്ഞ്പ്പോൾ ഫൈസിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു. ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിൽക്കേ അവൻ ആ ഡയറിയുമായി അവളുടെ അടുത്തേക്ക് ഓടി. പക്ഷെ അവൾ നല്ല ഉറക്കം ആയിരുന്നു. അതുകൊണ്ട് വിളിച്ചു ഉണർത്തിയില്ല. എത്രയും വേഗം രാവിലെ ആയ മതി എന്നു ഞാൻ ആഗ്രഹിച്ചു.ഞാൻ ഓളെ നോക്കി ഇരുന്നു എപ്പോളോ ഉറങ്ങി പോയി. രാവിലെ ഉമ്മ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്. ടാ.... ഫൈസി.... എഴുന്നേൽക്കു ഉപ്പ വിളിക്കുന്നു. ഇന്ന് തറവാട്ടിൽ പോകണം എന്നു പറഞ്ഞതല്ലേ. അവിടെ നിക്കാഹ്നുള്ള ഏർപാട് ഒക്കെ ചെയ്യണം, എഴുന്നേൽക്കു. അപ്പോളാണ് മ്മക്ക് ഓർമ വന്നതു. മറ്റന്നാൾ അസ്‌ന ടെ ഫസ്ന ടെ നിക്കാഹ് ആണ് . ചാടി എഴുനേറ്റു പല്ല് തേച്ചു കുളിച്ചു താഴെ ചെന്ന്. ഞാൻ ചുറ്റും നോക്കി ഓളെ കാണാൻ ഇല്ല. അടുക്കളയിൽ ഇല്ല. ഇതെവിടെ പോയി. എനിക്ക് ആണേൽ ഓളോട് ഒന്നു മിണ്ടാനിട്ട് വയ്യാരുന്നു. ഉപ്പ നല്ല വഴക്ക് പറയണ്ട ഏതായാലും വന്നിട്ട് സംസാരിക്കാം എന്നു കരുതി തറവാട്ടിലെക്ക് പോയി ൻറെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു. ഇടക്ക് ഓരോന്ന് പറഞ്ഞു അവിടുന്ന് മുങ്ങാൻ ശ്രെമിച്ചു എങ്കിലും നടന്നില്ല. അവസാനം ഉപ്പാനോട് പറയാം എന്നു കരുതി. "ഉപ്പ..... മ്മക്ക് വീട്ടിലേക് പോയാലോ ഇവിടേ എല്ലാരും വന്നു തുടങ്ങിയല്ലോ പക്ഷെ അവർ അവിടെ ഒറ്റക്കല്ലേ. ". ഫൈസി.... അവർ ഒക്കെ നാളെ വരും നാളെ മൈലാഞ്ചി കല്യാണം അല്ലെ. പിന്നെ അവിടെ ഫൈഹ മോളും ജാബിർ വരും എന്നു പറഞ്ഞിരുന്നു. മ്മക്ക് ഇവിടെ നിൽകാം ഇനി എല്ലാം കഴിഞ്ഞിട്ട് പോകാം. മ്മ് എന്നു മൂളിയതല്ലാതെ ഒന്നും ഞാൻ പറഞ്ഞില്ല. പെട്ടെന്ന് മ്മടെ തലയിൽ ഒരു ബൾബ് കത്തി ഫോൺ എടുത്തു ഓൾക് വിളിച്ചു പക്ഷെ ഫോൺ എടുക്കുന്നില്ല. ഒരുപാട് ശ്രെമിച്ചു പക്ഷെ... 😥😥😥 പിറ്റേന്ന് തറവാട്ടിൽ ബന്ധുക്കൾ എല്ലാം വന്നു തുടങ്ങി. ആകെ മൊത്തം ബഹളം ആയിരുന്നു. പക്ഷെ എൻ്റെ മനസ്സ ഓൾടെ അടുത്ത് ആയിരുന്നു. എൻ്റെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി ഓൾടെ കൈയിൽ ഉണ്ട്. അത് അറിയും വരെ എനിക്ക് ഒരു സമാദാനം ഇല്ല. "ഫൈസി..... ആ ഉപ്പ..... മോനെ നീ വീട്ടിൽ ചെന്നു ഉമ്മാനെ ഒക്കെ കൂട്ടിട്ട് വാ.... ജാബിടെ കാർ ബ്രേക്ക്‌ ഡൗൺ ആയെന്നു. മ്മടെ മനസ്സിൽ ലഡ്ഡു പൊട്ടി. ഞാൻ വേഗം കാർ എടുത്തു വീടിൽ ചെന്ന്. പക്ഷെ അവിടെ ഒന്നും അവൾ ഉണ്ടാരുന്നില്ല. രണ്ടു കല്പിച്ചു ഞാൻ ഉമ്മാനോട് ചോദിച്ചു. "ഉമ്മ അവൾ എന്തെ..... " ഉമ്മ എന്നെ തുറിച്ചു ഒന്നു നോക്കി എങ്കിലും," ഓള് റൂമിൽ ഉണ്ട് പനി ആണ് രാവിലെ ഹോസ്പിറ്റലിൽ പോയിരിക്കാരുന്നു. നീ ഒരു കാര്യം ചെയ് ജാബിക്ക് അന്റെ കാർ കൊടുക്ക ഓൻ മ്മളെ കൊണ്ട് വിടും കുറച്ചു കയിഞ്ഞു നീ ഓളെ കൂട്ടി വന്ന മതി. ബുള്ളറ്റ് ഇവിടെ ഇരിപ്പുണ്ടല്ലോ. ലഡ്ഡു പൊട്ടി എങ്കിലും പുറത്തു കാണിച്ചില്ല. ഞാൻ വേഗം റൂമിലോട്ടു ചെന്ന് പാവം കിടക്കാരുന്നു. എന്നെ കണ്ടതും ചാടി എഴുനേറ്റു........ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. എൻ്റെ കൈ അവളുടെ കൈയുടെ പുറത്തു പതിയെ വെച്ച് . ഓൾടെ കൈക്കു നല്ല തണുപ്പ് ഉണ്ട്രുന്നു........ തുടരും..... ഷെഫി ഫൈസൽ. 😍ഓത്ത് പള്ളിയിലെ പ്രണയം😍 part17 പനി ആയതു കൊണ്ടാകാം ഓൾടെ കൈക്ക് നല്ല തണുപ്പ് ഉണ്ടാരുന്നു. ഞാൻ കൈ വെച്ചതും ഓള് ചെറുതായി ഒന്നു ഞെട്ടി. "റംസി........ " ഞാൻ പതിയെ വിളിച്ചു. ഞാൻ ആദ്യമായി ആണ് ഓളെ ഇങ്ങനെ സ്നേഹത്തോടെ വിളിക്കുന്നത് അതുകൊണ്ടാകും ഒരു ഭീകര ജീവിയെ നോക്കുന്നത് പോലെ ഓള് എന്നെ നോക്കി. റംസി..... പനി കുറവുണ്ടോ... അവൾ കുറവുണ്ട് എന്നു അടഞ്ഞ സ്വരത്തിൽ പറഞ്ഞു. ഞാൻ എഴുനേറ്റു കബോർഡിൽ നിന്നു അവളുടെ ആ ഡയറി എടുത്തു അവൾക്കു നേരെ നീട്ടി. "ഇത്... ഇത്... എൻ്റെ അല്ലെ... ഇതെങ്ങനെ ഇക്കാടെ കയ്യിൽ വന്നു. " " അന്ന് നിന്റെ വീട്ടിൽ വന്നപ്പോൾ ൻറെ കയ്യിൽ പെട്ടതാ.... " അവൾ അത് വേഗം എടുത്തു ഓൾടെ നെഞ്ചോടുചേർത്ത്. പെട്ടെന്ന് എൻ്റെ കണ്ണീർ തുള്ളികൾ അവളുടെ കയ്യിൽ പതിഞ്ഞു. "എന്താ ഇക്കാ എന്ത് പറ്റി ". എന്തിനാ ഇക്കാ കരയണതു. ഞാൻ ഓൾടെ കൈകൾ എൻ്റെ കൈക്കുള്ളിൽ ആക്കി. "നീ എൻ്റെ റംസി ആണോ...?? " ഇക്കാ ഇത് വായിച്ചു അല്ലെ... ?. " ഞാൻ ഒന്നു മൂളി. "സത്യം പറ നീ എൻ്റെ റംസി ആണോ" ഞാൻ ആവർത്തിച്ചു ചോദിച്ചു. "നീ അന്ന് എന്നോട് കാത്തിരിക്കും എന്ന് ഒരു വാക്ക് പറഞ്ഞിട്ട് ആണ് പോയത്. പക്ഷെ അന്ന് ഞാൻ അറിഞ്ഞ കാര്യം എന്നെ ഒരുപാട് തളർത്തി. ഉള്ളിലെ ഇഷ്ടം തുറന്നു പറയാതെ പ്രണയിക്കുന്നതിൽ വല്ലാത്തൊരു സുഖം ആയിരുന്നു . പക്ഷെ എന്നെ നീ വിട്ട് പോയത് എൻ്റെ ഖൽബ് കൊണ്ടാണ് . " അന്ന് വൈകിട്ടു നിങ്ങൾ പോയി ഒരു 2 മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് ഞാൻ അതറിഞ്ഞതു." നിങ്ങളുടെ വണ്ടി ആക്‌സിഡന്റ് ആയെന്നു ഹോസ്പിറ്റലിൽ എത്തും മുൻപ് നീ എന്നെ വിട്ട്...". പറഞ്ഞു തീരും മുൻപ് എൻ്റെ കണ്ണീർ ചാലിട്ട് ഒഴുകി. ഒരു ആശ്വാസം എന്നപോലെ ഓൾടെ തണുത്ത കൈകൾ എൻ്റെ കവിളിൽ പതിഞ്ഞു. ഓള് ൻറെ കണ്ണീർ തുടച്ചു മാറ്റി. " ഇക്കാ.........." ഓൾടെ ആ ഒരു വിളി എനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു . "കാക്കു എന്നു വിളിക്കുന്നത്തിലും ഇക്കാ എന്നു വിളിക്കുന്നത് അല്ലെ ഇഷ്ടം. " ഓൾടെ ആ ഡയലോഗ് കേട്ടപ്പോൾ മ്മള് ഓളെ ഒന്ന് തുറിച്ചു നോക്കി . റംസി........... എന്നും പറഞ്ഞു ഓളെ മ്മള് കെട്ടിപിടിച്ചു അങ്ങ് കരഞ്ഞു. ഇക്കാ..... അന്ന് ഞാൻ പോയ വണ്ടി ആക്‌സിഡന്റ് ആയെന്നു പറഞ്ഞത് ശെരി ആണ്. ആ ആക്‌സിഡന്റിൽ ആണ് ൻറെ ഉപ്പയെ എനിക്ക് നഷ്ടം ആയതു. ആക്‌സിഡന്റിൽ എനിക്ക് ൻറെ കണ്ണുകൾ നഷ്ടമായി മുഖം വികൃതം ആയി. മരണത്തെ മുഖമുഖം കണ്ടു നിൽക്കുന്ന എനിക്ക് കൂടുതൽ വേദനിപ്പിക്കാൻ ഇഷ്ടമല്ലാത്ത കൊണ്ട് ആണ് അന്ന് ഇക്കാന്റെ ഉപ്പ വന്നപ്പോൾ അവിടുത്തെ ഡോക്ടറെ കൊണ്ട് ഞാൻ ആക്‌സിഡന്റിൽ മരണപെട്ടു എന്നു പറയിച്ചതു. ഇക്കയെ കാണാൻ കഴിയാതെ ആ അവസ്ഥയിൽ. അത് കൂടുതൽ ഇക്കായെ തളർത്തും എന്നു അറിയാവുന്ന കൊണ്ടാണ് അങ്ങനൊക്കെ പറഞ്ഞത്. നീണ്ട കാലത്തെ ചികിത്സ കയിഞ്ഞു മ്മള് പഴയ പോലെ ആയി. അതിനു ശേഷം ഞാൻ ഇക്കയെ തിരക്കി വന്നപ്പോൾ ആണ് ഇക്കാ ഗൾഫിൽ പോയെന്നു ഇക്കാ ഇപ്പോളും എന്നെ പറ്റി ആലോചിച്ചു ജീവിച്ചു തീര്കാൻ എന്നും അറിഞ്ഞത്. ഇക്കാന്റെ സ്നേഹത്തിന് മുൻപിൽ ഞാൻ ഒന്നുമല്ല. അവൾ പൊട്ടി കരയാൻ തുടങ്ങി. ഓളെ ഞാൻ എൻ്റെ നെഞ്ചോടു അടുപ്പിച്ചു. പെട്ടെന്ന് ആണ് ലൈസൻസ് ഇല്ലാത്ത പോലെ ഓടി കേറി വന്നത്. ഫയാസ്... മ്മടെ പുന്നാര അനിയൻ. " ഓ സോറി.... സോറി.... റൊമാൻസ് നടക്കാരുന്നല്ലേ..... " ഓനെ കണ്ടതും ഓള് പെട്ടെന്ന് എഴുനേറ്റു മാറി..... "പോടാ.... " ചെറിയ വായിൽ വല്യ ബർത്തനം വേണ്ടാ എന്നും പറഞ്ഞു ഓന്റെ ചെവി പിടിച്ചു തിരിച്ചു. " ഓ സോറി... ഞാൻ അറിഞ്ഞോ ഇവിടെ ഇങ്ങനൊക്കെ നടക്കാൻ എന്നു. ഉപ്പാ വിളിച്ചിരുന്നു അങ്ങോട്ട്‌ ഇത്താത്ത കൂട്ടി ചെല്ലാൻ. " പെട്ടെന്ന് തന്നെ ഞങ്ങൾ മൂന്നു പേരും പെട്ടെന്ന് കാർ എടുത്തു കല്യാണ വീട്ടിൽ എത്തി. കാർ നിർത്തിയ ഉടനെ ഫയാസ് ചാടി ഇറങ്ങി ഓടി. റംസി ഇറങ്ങാൻ പോയപ്പോൾ ഞാൻ ഓൾടെ കയ്യിൽ പിടിച്ചു വലിച്ചു പെട്ടെന്ന് ഒരു മുത്തഗൗ കൊടുത്തു പെണ്ണ് അങ്ങ് ഞെട്ടി അറിയാതെ ഒന്ന് കൂവി പോയി. തീർന്നില്ലേ.... പണി പാലും വെള്ളത്തിൽ കിട്ടി. തുടരും...... ഷെഫി ഫൈസൽ ( എനിക്ക് IV സ്റ്റാർട്ട്‌ ചെയ്തത് കൊണ്ട് കുറച്ചു മാത്രമേ എഴുതാൻ സാദിക്കുന്നുള്ളൂ. അതുകൊണ്ട് എല്ലാം വായനക്കാരും ക്ഷമിക്കുക ) 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 18 പണി പാലും വെള്ളത്തിൽ കിട്ടി....... സൂപ്പർ ഫാസ്റ്റ് പോലെ പോയ മ്മടെ അനിയൻ അതിന്റെ ഡബിൾ വേഗത്തിൽ ഓടി മ്മടെ അടുത്ത് വന്നു. ഓന്റെ ഓട്ടം കണ്ടിട്ട് ആവാം പുറത്തു നിന്ന എളാപ്പയും ഉപ്പയും ഓടി വന്നു. ന്താ ഫൈസി.... ന്തു പറ്റി.... മ്മള് ഒന്ന പതറി ന്തു പറയണം എന്ന് അറിയാതെ ആയി പിന്നെ കയ്യിൽ കിട്ടിയത് വെച്ച് കാച്ചി. ഉപ്പ ഒരു പ... പ... പല്ലി. ങേ.... ഉപ്പ ഒരു നോട്ടം അല്ല ഉപ്പ പ...പ... പാറ്റ്. അനക്ക് എപ്പോളാ വിക്കു തുടങ്ങിയത്. അത് ഉപ്പ..... വി...വി...വിക്കു ഒന്നുല്ല. ൻറെ വെപ്രാളം കണ്ടിട്ട് ഓള് നാലോണം വാ പൊത്തി ചിരിക്കുണ്ട്. ഇത് അത്ര ശെരി അല്ല എന്തോ ചീഞ്ഞു നാറുന്നുണ്ട് അല്ലെ ഉപ്പ.... ഫയാസ് ൻറെ ബർത്തനം കേട്ടിട്ട് ഉപ്പ എന്നെ ഒരു നോട്ടം. പെട്ടെന്ന് മ്മടെ പുന്നാര ബീവി ഒരു ഡയലോഗ് വെച്ച് കാച്ചി. ഉപ്പ...... ൻറെ കൈ ഡോറിൽ കുടുങ്ങി അതാ ഒച്ച വെച്ചത്. ങേ.... പിന്നെ എന്തിനാ ഈ പൊട്ടൻ പാറ്റ്.. പല്ലി എന്നൊക്കെ പറഞ്ഞത്. ഉപ്പ മ്മടെ നേരെ ഒരു നോട്ടം. അത് ഉപ്പ മ്മള് തമാശ പറഞ്ഞതാ.... ഓ അന്റെ ഒലക്കമേല തമാശ എന്നും പറഞ്ഞു ഉപ്പ തലക്കിട്ടു ഒരു കൊട്ട് തന്നു. ഓള് അത് കണ്ടു ഭയങ്കര ചിരി ആരുന്നു. മ്മള് ഓൾക് ഒരു നുള്ള് കൊടുത്തു . ഉടനെ ഓള് ഉപ്പാനോട് പറഞ്ഞു കൊടുത്തു. ഫൈസി...... ഇയ്യ് അന്റെ മോളെ ഇനി എന്തേലും ചെയ്താൽ... എന്നും പറഞ്ഞു ഉപ്പ ൻറെ ചെവി പിടിച്ചു തിരിച്ചു. ഓള് എന്നെ കളിയാക്കിട്ട് ഒറ്റ ഓട്ടം ആയിരുന്നു. പിന്നെ ഓൾടെ പൊടി പോലും കണ്ടില്ല. കുറച്ചു നേരം മ്മള് അവിടെ ഒക്കെ കറങ്ങി നടന്നിട്ട പതിയെ മ്മള് അകത്തോട്ടു കേറി... ഓളെ എല്ലാടത്തും നോക്കി അവസാനം കണ്ടു കിട്ടി.. കുറെ നേരായി ഓളോട് ഒന്നു മിണ്ടാൻ നില്കാ. പക്ഷെ... എന്ത് ചെയ്യാൻ എങ്ങോട്ട് തിരിഞ്ഞാൽ ആൾക്കാർ ആണ്‌. പെട്ടെന്ന് ആണ്‌ ഓള് ടെറസിൽ പോകുന്ന കണ്ടത്. മ്മള് പിന്നെ പുറകെ വെച്ച് പിടിച്ചു. ടെറസിൽ ഓള് തുണി എടുക്കരുന്നു, ഞാൻ പുറകെ ചെന്നു ഓള് അറിയാതെ കെട്ടി പിടിച്ചു. ഞാൻ തുണിയുടെ അപ്പുറത്ത് ഓള് ഇപ്പുറവും ആയിരുന്നു. പെട്ടെന്ന് കെട്ടിപിടിച്ചപ്പോൾ ഓള് തിരിഞ്ഞു നിന്ന് മ്മക്ക് നേരെ ഒന്ന് പൊട്ടിച്ചു. അടിയുടെ ആഘതത്തിൽ ഞാൻ കൈ വിട്ടു. ആരാടാ നീ.... എന്നും പറഞ്ഞു ഓള് ൻറെ മുൻപിൽ വന്നതും ഓള് വാ പൊളിച്ചു നിന്നു. അള്ളോഹ് ഇക്കാ.... , ഇക്കാ ആയിരുന്നോ... സോറി ഇക്കാ.... ഞാൻ ഓർത്തു വേറെ ആരെങ്കിലും ആയിരിക്കും എന്ന് കരുതി..... സോറി.... അവൾ ൻറെ കവിൾ തടവി കൊണ്ട് കുറെ സോറി പറഞ്ഞു പെട്ടെന്ന് ഞാൻ ഓളെ എന്നിലേക്ക്‌ അടിപ്പിച്ചു. ഈ ഫൈസലിന്റെ പെണ്ണിനെ പിടിക്കാൻ ആർക്കും ധൈര്യം കാണില്ല. അങ്ങന ആരേലും ശ്രെമിച്ചാൽ അവന്റെ അവസാനം ആയിരിക്കും. ഓ ഒരു ഗുണ്ട വന്നിരിക്കുന്നു. ഓള് ൻറെ കവിളിൽ ഒന്ന് നുള്ളി എന്നിട്ട് പോകാൻ പോയി. മ്മള് വിടോ..... പിടി ഒന്നുടെ മുറുക്കി. അങ്ങന അങ്ങ് പോകണോ എന്തായാലും ഇയ്യ് എനിക്ക് ഒന്ന് പൊട്ടിച്ചതല്ലേ... അതിനു പകരം എനിക്ക് എന്തേലും തന്നെ പറ്റു.... അയ്യടാ..... ഓള് നാണം കൊണ്ട് ൻറെ നെഞ്ചിൽ ഒരു ഇടി തന്നു. എനിക്ക് നല്ലോണം വേദനിച്ചുട്ടോ..... പാവം ഞാൻ. കണക്കായി പോയി പുറകെ വന്നിട്ട് അല്ലെ..... ഓൾ അതും പറഞ്ഞു ചിരി ആയി. നീ ചിരിക്കേണ്ട നിനക്ക് ഉള്ളത് ഞാൻ തരുന്നണ്ട്. ഓഹോ.... ആയ്കോട്ടെ.... എന്ന് പറഞ്ഞു ഓള് ഒരൊറ്റ ഓട്ടം ആയിരുന്നു. ************************************** ജാബി....... നീ ഫൈസൽനെ കണ്ട ഓനോട്‌ മ്മള് വീട്ടിന്നു കുറച്ചു സാധനം എടുത്തോണ്ട് വരാൻ പറഞ്ഞിരുന്നു. ഓൻ അത് മറന്നു എന്നാ തോന്നണത്. ധാ ഉപ്പ ഫൈസി.... ടാ.... ഇയ്യ് ഇത് എവിടാരുന്നു. അന്നോട് മ്മള് വീട്ടിന്നു വരുമ്പോൾ ആ സാദനങ്ങൾ കൊണ്ട് വരണം എന്ന് പറഞ്ഞതല്ലേ.... അള്ളോഹ്.... മറന്നു പോയി..... , ഫൈസി...... ഉമ്മ ആണ്‌ വിളിച്ചേ.... മോനെ ഉമ്മ ആ അലമാരയിൽ അസ്‌നക്കും ഫസ്‌നക്കും വാങ്ങിയ ഡ്രസ്സ്‌ സാദനങ്ങൾ വീട്ടിൽ വെച്ചിരിക്ക ഉമ്മ അതെടുക്കാൻ മറന്നു പോയി. ആ ബെസ്റ്റ് ഉമ്മയും മോനും ഒക്കെ കണക്കാ ഉപ്പാന്റെ ചോദ്യം കേട്ടു ഉമ്മ ഉപ്പാനോട് എന്ത് ഉണ്ടായി എന്ന് ചോയ്ച്ചു. ഈ ഹമുക്ക്നോട് വരുമ്പോൾ വീട്ടിൽ വാങ്ങി വെച്ച ആ പലചരക്കു സാദനം കൊണ്ട് വരാൻ പറഞ്ഞതാ ഓൻ അത് മറന്നു. സിയാദ് വീട്ടിൽ കൊണ്ട് വെച്ചതാ ഇവിടേയ്ക്ക് വരാൻ വഴി മോശം ആയതു കൊണ്ട് മ്മള് പറഞ്ഞു അവിടെ കൊണ്ട് വന്നമതി. ആ നല്ല മഴ അല്ലാരുന്നോ.... വഴി ഒക്കെ ആകെ മോശായി. ഉപ്പ അത്രേ സാദനങ്ങൾ എങ്ങനെ മ്മള് ഒറ്റക്ക്. ടാ ഒരുപാട് ഒന്നുല്ല. മ്മള് സാധനം വാങ്ങിയ കൂട്ടത്തിൽ കുറച്ചു വിട്ടു പോയി. അത് മാത്രേ ഉള്ളൂ. ഫൈസി.... ഇയ്യ് വീട്ടിൽ പോകണേ ആ ഡ്രസ്സ്‌ കൂടി എടുത്തോ.. ഉമ്മ എനിക്ക് എവിടാന്ന് വെച്ച അറിയുക... ഉമ്മ കൂടി വാ. എനിക്ക് ഇനി വയ്യ ഇയ്യ് ഒരു കാര്യം ചെയ്യു റംസിയെ കൂടെ കൊണ്ട് പോ..... ഇത് കേട്ടതും മ്മടെ മനസ്സിൽ ലഡ്ഡു പൊട്ടൻ തുടങ്ങി..... റംസി....... മോളെ.... ആ ഉമ്മ.... മോൾ ഓന്റെ കൂടെ വീട്ടിലേക് ഒന്ന് ചെല്ല് ഓരുടെ ഡ്രസ്സ്‌ ഒക്കെ എടുക്കാൻ മറന്നു. അത് ഉമ്മ..... അലമാരയിൽ ഇരിപ്പുണ്ട്. ഇക്കാക്ക എടുക്കാവുന്ന ഉള്ളൂ. ഏയ്യ് എനിക്ക് ഒന്ന് അറിയൂല...... ഇയ്യ് വന്നു എടുത്ത മതി. ൻറെ ചിരി കണ്ടപ്പോൾ ഓൾക് കാര്യം പിടി കിട്ടി. ഓള് പക്ഷെ വിട്ടു തന്നില്ല . ഇക്കാ ഉമ്മാന്റെ റൂമിൽ വലത്തേ അലമാരിയിൽ ഇരിപ്പുണ്ട് ഇരിപ്പുണ്ട്. മ്മള് അറിയാത്ത ഭാവത്തിൽ. ങേ...... എവിടാ.... വലത്തോ അത് മ്മള് ഇങ്ങനെ കേറുമ്പോൾ ആണോ അതോ ഇറങ്ങുമ്പോൾ ഉള്ള വല്ലാത്ത ആണോ.... അല്ല ഇക്കാ മ്മള് കേറി വരുമ്പോൾ ആ ടേബിളിൻറെ അടുത്ത് ഇക്കാന്റെ വലതു വശത്തു. അലമാരയിൽ രണ്ടാമത്തെ തട്ടിൽ ഇരിപ്പുണ്ട്. മ്മള് ഒന്ന് ഉരുണ്ടു കളിച്ചു. രണ്ടാമത്തെ തട്ട എന്ന് പറയുമ്പോൾ താഴത്തെ നിന്നാണോ മുകളിൽ നിന്നാണോ. ഓൾക് വട്ടായി എന്ന് മനസിലായി. ഓള് അവസാനം സമ്മതിച്ചു. ഞാൻ വരാം പോരെ...... അങ്ങന മ്മടെ ബീവിയെ ഒറ്റക്ക് കിട്ടിയ അവസരം ആയിരുന്നു. ഞങ്ങൾ വേഗം വണ്ടി എടുത്തു വീട്ടിൽ ചെന്ന്. ഓള് എനിക്ക് ഒന്ന് മൈന്റ് പോലും ചെയ്യാതെ വേഗം വീട്ടിൽ കേറി എല്ലാം എടുത്തു കാറിൽ വെച്ച്. വീട് പൂട്ടാൻ വേണ്ടി ഓള് പോയതും മ്മള് ഓളെ പിടിച്ചു അകത്തേക്ക് വലിച്ചു..... ൻറെ അള്ളോഹ്....... തുടരും....... ഷെഫി ഫൈസൽ. (എല്ലാ കൂട്ട് കാരും ക്ഷമിക്കണം. കുറച്ചു പേർസണൽ പ്രോബ്ലം ഉള്ളത് കൊണ്ടാണ് ഈ പാർട്ട്‌ വൈകിയത് ).. 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 19 ൻറെ അള്ളോഹ്..... ഓള് ഒരൊറ്റ കൂവു ആയിരുന്നു. ന്താ ഇക്കാ.... ങ്ങള് എന്താ കളിക്കണോ..... ൻറെ.... കൈ പോയേ...... ഓൾടെ മോങ്ങൽ കണ്ടിട്ട് മ്മക്ക് ചിരിയാണ് വന്നത്. ങ്ങള് കിനിക്കണ്ട ഇക്കാക്ക ഞാൻ വെച്ചിട്ടുണ്ട്. ന്തുവാ..... ഞാൻ അല്പം ആകാംക്ഷയിൽ ചോയ്ച്ചു. അയ്യടാ..... ഓള് ൻറെ നെഞ്ചിൽ ഇടിച്ചിട്ട് പോകാൻ പോയി. മ്മള് വിഡോ.... ഒരൊറ്റ പിടുത്തം ആയിരുന്നു ഓൾ ൻറെ കൈ വലയത്തിൽ ഉള്ളിലായി. ഇക്കാ.... വിട് മ്മ്ക് പോകാം. ഹ അവിടെ നിക്ക് അന്നെ ഒറ്റക്ക് കിട്ടിട്ട് മ്മള് വിടാനോ... അതിനു ഇത്തിരി പുളിക്കും. അവൾ ൻറെ നെഞ്ചിൽ ഇടിക്കുകയും പിച്ചുകയും ഒക്കെ ചെയ്യണ്ട മ്മള് കൂടുതൽ അടുത്തത് അല്ലാതെ വിട്ടില്ല. പതിയെ ഓള് അടി ഒക്കെ നിർത്തി.... ഓൾടെ ശ്വാസം കൂടുന്നത് ആയി തോന്നി..... ഹൃദയം പട പടന്നു ഇടിക്കാൻ തുടങ്ങി..... ഞാൻ ഓൾടെ അടുത്തേക്ക് ചെന്നതും ഓള് കണ്ണു മുറുക്കി അടച്ചു. പെട്ടെന്ന് ഹലാക്കിലെ ഫോൺ കൂവാൻ തുടങ്ങി..... അല്ലേലും ഈ പണ്ടാരം കൃത്യ സമയത്തു കൂവിക്കൊളും..... ഒരു നിമിഷത്തേക്ക് ഫോണിനെ പ്രാകി കൊണ്ട് അത് കയ്യിൽ എടുത്തു.അള്ളോഹ്.... ഉപ്പ ആയിരുനന്നു. മ്മള് : ഹലോ ഉപ്പ... ഉപ്പ: ഫൈസി.... ആ ഡെക്കറേഷൻ ചെയ്യണ ആളെ വിളിച്ചിട്ട് കിട്ടണില്ല ഇയ്യ് വരുപോൾ ഓനെ ഒന്ന് വിളിച്ചോണ്ട് വരി..... മ്മള് : ആ... ഉപ്പ..... ഇത് പറയാൻ ആണോ അതും ഈ സമയത്ത് തന്ന വിളിക്കണം മ്മള് മനസ്സിൽ പറഞ്ഞത് ആണുട്ടോ. മ്മള് നോക്കാൻ നേരം മ്മടെ ബീവിടെ പൊടി പോലും കണ്ടില്ല. കിട്ടിയ ഗ്യാപ്ന് ഓള് ഓടി കളഞ്ഞു. അങ്ങന കാറിൽ കേറി മ്മള് അല്പം പിണക്കം ഒക്കെ മുഖത്ത് വാരി പൂശി ഓളോട് ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു. ആദ്യമൊക്കെ ഓള് മ്മളെ നോക്കി ഭയങ്കര ചിരി ആരുന്നു. മ്മള് ഒന്നും പ്രീതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഓൾടെ ചിരി ഒക്കെ മാഞ്ഞു മാഞ്ഞു. ഇക്കാ..... ദേഷ്യത്തിൽ ആണോ..... അയ്ന മാത്രം ന്താ ഇണ്ടയെ. മ്മള് ഒന്നും മിണ്ടില്ല. പാവം കുറെ വിളിച്ചു. അവസാനം ഓളും മിണ്ടണ്ട ഇരുന്നപ്പോൾ മ്മക്ക് സങ്കടായി. ഡി... കാന്താരി...... ഓൾ ഒരു പുഞ്ചിരി നൽകി എന്നെ തലങ്ങും വിലങ്ങും അടിച്ചു. അപ്പോളാണ് ഉപ്പ വീണ്ടും വിളിച്ചത്. മ്മള് വേഗം വണ്ടി ജംഗ്ഷനിൽ നിർത്തി എന്നിട്ട് മജീദ് കാക്കൻറെ കടയിൽ കേറി. അതാണ്ട്ടോ.... മ്മടെ ഡെക്കറേഷൻ ചെയന ആളു. അങ്ങന മജീദ്ക്കാനെ അന്നെഷിച്ചു ചെന്നപ്പോൾ ആണ്‌ അറിയുന്നത് പുള്ളി രാവിലെ തെന്നി വീണു കാലു ഉളുക്കി ഹോസ്പിറ്റലിൽ ആണെന്. റംസി... ഇനി എന്ത് ചെയ്യും. ഇക്കാ.... ഉപ്പാനെ വിളിച്ചു പറയ് വേറെ ആരെങ്കിലും ഏർപാട് ആക്കാൻ നോക്കാം. ഈ അവസാന നിമിഷത്തിൽ ആരെ വിളിച്ചാൽ ആണ്‌ കിട്ടുക. മ്മള് ഫോൺ എടുത്തു തുരു തുരാന്ന് വിളിച്ചു. ൻറെ... ഇക്കാ ആ കുന്ത്രാണ്ടം ഒന്ന താഴെ വെക് ഡെക്കറേഷൻ അല്ലെ ചെയ്യേണ്ടത്. അത് മ്മക്ക് തന്നെ ചെയ്യാവുന്ന കാര്യല്ല ഉള്ളു.... ങേ.... നിനക്ക് ഇതൊക്കെ ചെയ്യാൻ അറിയോ.... ഇക്കാ ന്നെ പറ്റി ന്താ കരുതിയെ... മ്മള് വേറെ ലെവൽ അല്ലെ... എന്നാ പിന്നെ അനക്ക് ഇത് ആദ്യമേ.... പറഞ്ഞൂടായിരുന്നോ..... വെറുതെ സമയം കളഞ്ഞു. അല്ല ഇക്കാ.... മ്മ്ക് ഒരു കൈ നോക്കാം.... അങ്ങന ഓള് പറഞ്ഞപോലെ എന്തെക്കെയോ വാങ്ങി കൂട്ടി കല്യാണ വീട്ടിൽ ചെന്ന്. ചെന്നപാടെ ഉപ്പ ആകെ ടെൻഷനിൽ നിക്ക്നത് ആണ്‌ കണ്ടത്. ഫൈസി.... ഇനി ഇപ്പൊ എന്ത് ചെയ്യും. വൈകിട്ട് ആണേൽ മൈലാഞ്ചി കല്യാണം ആണല്ലോ..... , ഉപ്പ.... വിഷമിക്കണ്ട മ്മടെ ബീവി അതൊക്കെ നോക്കികോളും. ങേ... മോൾ എന്ത് ചെയ്യാനാ.... ഉപ്പ.... അതൊക്കെ മ്മള് നോക്കിക്കോളാം ഉപ്പ സഹായത്തിനു ആളെ കൂട്ടിയാൽ മതി..... ഓള് പറഞ്ഞു തീർന്നതും മ്മള് ചാടി കേറി അങ്ങ് പറഞ്ഞു. "പിന്നെ എന്തിനാ മുത്തേ മ്മള് ഇവിടെ നിക്ക്നെ "., ൻറെ ഡയലോഗ് കേട്ടതും മ്മടെ ഫ്രണ്ട്സും കസിൻസ് എല്ലാരും കൂടി ഭയങ്കര ചിരി ആയിരുന്നു. . പിന്നെ അങ്ങോട്ട്‌ ഭയങ്കര വെപ്രാളം ഓട്ടവും ഒക്കെ ആയിരുന്നു. വൈകിട്ട് മൈലാഞ്ചി കല്യാണത്തിനു ആളുകൾ ബഹളം ഒക്കെ ആയി.... വന്നവർ ഒക്കെ ഡെക്കറേഷൻ പറ്റി ചോയ്ക്ക്ണ്ടു, ഇതെല്ലാം കൊണ്ടാകാം ഓൾക് അല്പം ജാട കൂടിയുണ്ട്. വൈകിട്ടത്തെ ബഹളം ഒക്കെ കയിഞ്ഞു എല്ലാരും മൈലാഞ്ചി ഇടണ തിരക്കിൽ ആയിരുന്നു. മ്മള് നോക്കുമ്പോൾ മ്മടെ ബീവിയും രണ്ടു കയ്യിലും മൈലാഞ്ചി ഒക്കെ ഇട്ടു നല്ല മൊഞ്ചത്തി ആയ്ട്ട് ഇരിപ്പുണ്ട്. മ്മള് വാതിലിൻറെ മറവിൽ നിന്നു കൊണ്ട് ഓളെ കൈ കൊണ്ട് കാട്ടി വിളിച്ചു. എന്നിട്ട് ടെറസിൽ വരാൻ പറഞ്ഞു. ഓള് ആദ്യമൊക്കെ മടിചെങ്കിലും വന്നു. ഓള് പതിയെ ആരും കാണാതെ.... ടെറസിൽ കേറി, ഇത്തവണ മ്മള് ഓൾടെ വായ പൊത്തിട്ട് ആണ്‌ പിടിച്ചത്. കൂവല്ലേ.... റംസി..... ഇത് അന്റെ കെട്ടിയോൻ ആണ്‌. ഓ എനിക്ക് അറിയാം. ഇങ്ങള് വിളിച്ചിട്ട് അല്ലെ മ്മള് വന്നത്. ഓ... കൊച്ചു കള്ളി..... തമാശ......, ൻറെ ഇക്കാ.... കാര്യം പറ ഇങ്ങനെ ചളി പ്രൊഡ്യൂസ് ചെയ്യല്ലേ..... ഓ.... പറയാം... ആദ്യം ഇയ്യ് കണ്ണു ഒന്ന് അടക്ക.... എന്തിനാ..... ഇയ്യ് പറയണ കേൾക്കു കണ്ണു അടക്ക.... ഓള് കണ്ണു അടച്ചതും. മ്മള് ഓൾക് നേരെ ഒരു കവർ നീട്ടി...... തുടരും.. ഷെഫി ഫൈസൽ ( നാളത്തെ പാർട്ട്‌ഓടു കൂടി ഈ കഥ അവസാനിക്കും. നാളെ വൈകിട്ട് ഇതിന്റെ അവസാന ഭാഗം പോസ്റ്റ്‌ ചെയ്യുന്നത് ആണ്‌. ) 😍 ഓത്ത് പള്ളിയിലെ പ്രണയം 😍 part 20 (അവസാനഭാഗം ) അവൾക്കു നേരെ ഞാൻ ഒരു കവർ നീട്ടി. റംസി...... ഇയ്യ് ഇനി കണ്ണു തുറന്നോ..... ഓൾടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ൻറെ റബ്ബേ..... എൻ്റെ ഖൽബിൽ കൂടി ഒരു മിന്നൽ പാഞ്ഞു. ആഹാ.... ന്താ ഇത്. ഇയ്യ് തുറന്നു നോക്ക്. ഓള് എന്നെ നെറ്റി ചുളിച്ചു കൊണ്ട് ഓൾടെ കൈ കാണിച്ചു. അപ്പോളാണ് മ്മള് ഓർത്തതു ഓൾടെ കൈ നിറയെ മൈലാഞ്ചി ഇട്ടിരിക്കരുന്നു. ഞാൻ പിന്നെ നോക്കിക്കോളാം ഇക്കാ..... അത് പറ്റില്ല ഞാൻ ഇത് നിനക്ക് വേണ്ടി കൊണ്ട് വന്നതല്ലേ.... നോക്കിട്ടു പോയാമതി.... , സഹികെട്ടു പെണ്ണ് കഷ്ടപ്പെട്ട് പതിയെ തുറക്കണ കണ്ടപ്പോൾ സത്യത്തിൽ മ്മക്ക് ചിരി ആണ്‌ വന്നത്. പാവല്ലേ.... മ്മടെ ബീവി.. പിന്ന്നെ മ്മള് അത് വാങ്ങി തുറന്നു ഓൾക് നേരെ നീട്ടി..... ങേ..... സാരിയോ...., ആ സാരി..... അനക്ക് വേണ്ടി മ്മള് വാങ്ങിയതാ..... ഞാൻ കരുതി ഓൾ ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് മ്മളെ കെട്ടി പിടിക്കും എന്നൊക്കെ ആയിരുന്നു. പക്ഷെ നടന്നത്...... സാരിയോ... അയ്യ.... എനിക്ക് വയ്യ ഇത് ഉടുക്കാൻ. ഓള് അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടായി. ഓള് പണ്ടേ അങ്ങന എല്ലാം തുറന്നു അങ്ങ് പറയും. അതുകൊണ്ട് തന്നെ മ്മ്ക് ആകെ വിഷമം ആയി. ഓള് അതും പറഞ്ഞു പോകാൻ പോയപ്പോൾ മ്മള് ഓൾടെ കയ്യിൽ കേറി പിടിച്ചു ഓൾടെ മൈലാഞ്ചി പൊടി പൊടിയായി വീഴാൻ തുടങ്ങി. അപ്പോളേക്കും താഴെ നിന്നു ഓളെ ഉമ്മ വിളിച്ചു. കേട്ട പാടെ ഓള് ഒറ്റ ഓട്ടം ആയിരുന്നു. ഞാൻ വേഗം റൂമിൽ ചെന്നു കിടന്നു ആ കവർ കബോർഡ്‌ൽ വെച്ച്. നല്ല ക്ഷീണം ഉള്ളത് കൊണ്ട് പെട്ടന്ന് ഉറങ്ങിപോയി. രാവിലെ കുഞ്ഞാത്തു വന്നു വിളിച്ചപ്പോൾ ആണ്‌ മ്മള് കണ്ണു തുറന്നത്. വേഗം എഴുനേറ്റു ഫ്രഷ് ആയി താഴോട്ട് ചെന്ന. രാവിലെ 11. 3ന് ആണ്‌ നിക്കാഹ്. രാവിലെ തന്ന ആകെ ബഹളവും തിരക്കും ഒക്കെ ആയി. ഇതിനിടയിൽ മ്മള് മ്മടെ ബീവിയെ നോക്കിയെങ്കിലും ഓളെ നിഴൽ പോലും മ്മള് കണ്ടില്ല. ************************* ജാബി..... , ഫൈസി..... ധാ അവർ എത്തിട്ടോ..... മ്മടെ പുയ്യാപ്ലമാരു വന്ന കാര്യമാ ഉപ്പ പറഞ്ഞത്. മ്മള് മ്മടെ അളിയനും കൂടി അവരെ നികാഹ്ന് കൂട്ടി കൊണ്ട് പോയി. അങ്ങനെ പെട്ടെന്ന് തന്നെ നികാഹ് ഒക്കെ കയിഞ്ഞു. ആ ഇനി ഇപ്പൊ മണവാട്ടിമാരെ വിളിച്ചോട്ടെ..... അത് കേട്ടതും മ്മടെ പുയ്യാപ്മാറു തലപൊക്കി ഒരു നോട്ടം. ൻറെ അളിയൻമാരെ.... നോക്ണ്ട അവർ ഇങ്ങോട്ട് തന്ന വരണത്. കിട്ടിയ തക്കത്തിനു മ്മള് കണക്കിന് കളിയാക്കണ്ടു. പെട്ടെന്ന് മ്മടെ മണവാട്ടി താഴോട്ട് വന്നു പക്ഷെ... ൻറെ കണ്ണിൽ പെട്ടത് മ്മടെ ബീവിയെ ആണ്‌. കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം ആയിരുന്നു. ഞാൻ ഇന്നലെ കൊടുത്ത ആ സാരി ഉടുത്തു നല്ല മഫ്ത ഒക്കെ ചുറ്റി ് മൊഞ്ചത്തി ആയ്ട്ട് ഇണ്ട്. മ്മക്ക് ആണേൽ ഓളോട് ഒന്ന്മിണ്ടാൻ കൊതി ആയ്ട്ട് വയ്യാരുന്നു. ഓള് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. അന്ന് വൈകുന്നേരം വരെ ഓളെ ഒന്ന മിണ്ടാൻ പോലും കിട്ടിയില്ല . അങ്ങനെ കിട്ടിയ അവസരത്തിൽ മ്മടെ അളിയന്മാരെ കാര്യായിട്ട് കളിയാക്കി, കല്യാണം അടിപൊളി ആയി അവരെ പുയ്യാപ്ല വീട്ടിലേക് അയക്കുകയും ചെയ്തു. പതിയെ പതിയെ... എല്ലാരും പിരിഞ്ഞു പോയി ഞങ്ങൾ ബന്ധുക്കൾ മാത്രം വീട്ടിൽ ഉണ്ടാരുന്നുള്ളൂ. രാത്രി ആയപ്പോൾ ഞാൻ പറഞ്ഞു മ്മക്ക് പോകാം ഇവിടെ എല്ലാർക്കു കൂടി കിടക്കാൻ പറ്റില്ലല്ലോ.... അത് സാരല്ല ഫൈസി.... ഉള്ളിടത് എല്ലാർക്കും കൂടി കിടക്കാം. വല്ലുമ്മ ആണ്‌ ഡയലോഗ് ഇട്ടത് അതിനു ഉപ്പ ശെരിവെക്കുകയും ചെയ്ത്. ഒരുപാട് പയറ്റി നോക്കി പക്ഷെ.. എല്ലാം ചീറ്റി പോയി. അങ്ങനെ കടിച്ചു പിടിച്ചു പിറ്റേന്ന് വൈകിട്ട് ഞങ്ങൾ വീട്ടിലേക് തിരിച്ചു. അവിടെ ചെന്നപ്പോൾ ഇരുട്ട് വീണിരുന്നു. ഞാൻ ഫ്രഷ് ആയി കട്ടിലിൽ കിടന്നു ഫോൺ നോക്കാരുന്നു. മ്മടെ ബീവി പെട്ടെന്ന് കേറി വന്നു. ഓളെ കണ്ട പാടെ മ്മള് അടുത്ത് ചെന്ന്. റംസി...... വേണ്ടാന്ന് പറഞ്ഞു പോയ ആളു എന്തിനാ പിന്നെ അത് ഉടുത്തതു. ഓള് മുഖത്തു ഒരു ചിരി ഒക്കെ കാണണ്ട്. എൻ്റെ ഇക്കാ മ്മക്ക് വേണ്ടി കൊണ്ട് തരുമ്പോൾ അത് മ്മള് വേണ്ടാന്ന് വെക്കോ...... ഹമ്പടി...... പിന്ന്നെ ഇന്നലെ പറഞ്ഞത് ചുമ്മാ ഇക്കാനെ ഒന്ന് കളിപ്പിക്കാൻ അല്ലെ...... മ്മക്ക് അത് പെരുത്ത് ഇഷ്ടായിട്ടോ....മ്മള് പിന്നെ ഒന്നും നോക്കില്ല ഓളെ അങ്ങ് സന്തോഷം കൊണ്ട് കെട്ടിപിടിച്ചു. എന്നെ പിടിച്ചു ഓള് ഒരു തള്ള് ആയിരുന്നു. അയ്യടാ..... മ്മള് ചെന്ന് കാബോർഡിൽ ഇടിച്ചു നിന്നു. പെട്ടെന്ന് കുറച്ചു പേപ്പർ ബുക്കും താഴെ വീണു . ഞാൻ അത് എല്ലാം എടുത്തു ഒപ്പം ഓളും കൂടിരുന്നു. അവൾക്കു അതിൽ നിന്നും ഒരു ഫോട്ടോ കിട്ടി.... ഇക്കാ...... ഇത്... ഇത് ഞാൻ അല്ലെ..... ഓൾടെ കുട്ടി കാലത്തെ ഫോട്ടോ ആയിരുന്നു അത്. അപ്പോളേക്കും ഓൾടെ കണ്ണുകൾ നിറഞ്ഞു ഒഴുകിരുന്നു.അന്ന് ഞാൻ നിന്നെ തല്ലിയത് എൻ്റെ ജീവൻ ആയിരുന്ന നിന്റെ ഓർമ്മകൾ താഴെ കിടക്കണ കണ്ടത് കൊണ്ട് ആയിരുന്നു. ഇതൊക്കെ ഇപ്പോളും ഇക്കാ സൂക്ഷിച്ചു വെച്ചിരുന്ന. ഓള് കരഞ്ഞു കൊണ്ട് എൻ്റെ നെഞ്ചിലെക്കു വീണു. മ്മള ഓളെ നെഞ്ചോടു ചേർത്ത്. ൻറെ ജീവൻ ആയിരുന്നു നീ. നിന്നെ നഷ്ടമായി എന്ന് വിശ്വസിക്കന് എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു. അന്നൊക്കെ എൻ്റെ സങ്കടം കുറച്ചത് ഈ പുസ്തകം ആയിരുന്നു. ഇതിൽ നിന്റെ ഫോട്ടോയും നിന്റെ കൈഅക്ഷരം മറ്റും ഉണ്ടാരുന്നു. ഇത് ഒക്കെ കാണുമ്പോൾ നീ എൻ്റെ കൂടെ ഉള്ളതായി എനിക്ക് തോന്നും. എല്ലാം കേട്ടു കഴിഞപ്പോൾ ഓള് എന്നെ കെട്ടിപിടിച്ചു ഭയങ്കരകരച്ചിൽ ആയിരുന്നു. അയ്യേ.... ൻറെ റംസി.... കരയണോ.... ഇയ്യ് ഇപ്പോൾ മ്മടെ കൂടെ ഇല്ലേ...... പിന്നെ എന്തിനാ കരയണ.... മ്മള് ഓൾടെ കണ്ണു നീർ തുടച്ചു ഓൾടെ നെറ്റിയിൽ ചുംബിച്ചു. ഡീ... പെണ്ണെ ഇങ്ങനെ കരഞ്ഞു തീർക്കാൻ ഉള്ളതല്ല ഈ രാത്രി.... ഇന്നലെ തൊട്ട് മ്മള് അന്നെ ഒറ്റക്ക് കിട്ടാൻ കൊതിച്ചു നില്കരുന്നു. ഒറ്റക്ക് കിട്ടിയപ്പോൾ എവിടെന്നെങ്കിലും എങ്ങനെ എങ്കിലും മ്മടെ ഇടക്ക് വന്നു കേറും. പക്ഷെ ഇന്ന് മ്മള് അന്നെ വിട്മെന്നു ഇയ്യ് കരുതണ്ട മോളെ..... അതും പറഞ്ഞു മ്മള് ഓളെ കെട്ടി പിടിക്കാൻ പോയതും ഓള് എന്നെ തട്ടിഇട്ടു ഓടാൻ നോക്കി ഓൾടെ അടവ് ഒക്കെ മനസ്സിൽ ആക്കിയ മ്മള് അങ്ങനെ വെറുതെ വിട്ടില്ല. പൊക്കി എടുത്തു കട്ടിലിൽ കൊണ്ട് ഇരുത്തി ലൈറ്റ് ഓഫാക്കി........ ( ഇനി നമ്മൾ അങ്ങോട്ട്‌ ശ്രെദ്ധിക്കണ്ടട്ടോ., അവർ സന്തോഷം ആയ്ട്ട് ജീവിച്ചു തീർത്തോളും .നഷ്ടപെട്ടു എന്നു കരുതിയ തന്റെ ഓത്ത് പള്ളിയിലെ പ്രണയം തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഫൈസിയും റംസിയും അവരുടെ ജീവിതം ഇവിടുന്നു തുടങ്ങാണ്. ) *********- ഇത് വരെ സപ്പോർട്ട് ചെയ്ത എൻ്റെ എല്ലാ കൂട്ട്കാർക്കും നന്ദി.... 😊😊 ഷെഫി ഫൈസൽ 😍
26.9k views
9 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post