#ആയിഷ.... FuLl PaRt അന്ന്പതിവിലും നേരത്തെ ഉണർന്നു.. ഉള്ളു നിറയെ പേടിയാ പടച്ചോനെ ഇന്ന് റിസൾട്ട് വരുന്ന ദിവസാ... ഇനി ന്റെ നമ്പർ ഉണ്ടാവൂലെ............... ഏയ്...... ജയിക്കാതിരിക്കില്ല അത് ഉറപ്പാണ്........പരീക്ഷയൊക്കെ നല്ല എളുപ്പാർന്നു........നല്ലോണം എഴുതിയിട്ടുണ്ട്.... റിസൾട്ട് നോക്കാൻ അടുത്ത വീട്ടിലെ ബാലൻ ചേട്ടന്റെ വീട്ടിൽ പോണം അവിടെ ഒള്ളു പത്രം ഇന്നത്തെ പോലെ ഇന്റർനെറ്റ് കണക്ഷൻ ഒന്നും അന്ന് സുലഭമായിട്ടില്ല ബാലേട്ടന്റെ വീട്ടിൽ പത്രം കൊണ്ട് വരുന്ന ചേട്ടനെ നോക്കിയുള്ള നിൽപ്പാണ് അക്ഷമയോടെ....... വീട്ടിൽ പത്രം വരുത്തുന്നില്ല ബാലേട്ടന്റെ വീട്ടിൽ ഇടുന്ന പത്രത്തിൽ നോക്കി വേണം റിസൾട്ട് അറിയാൻ............. ദാ.... വരുന്നു സൈക്കിളിൽ മണി അടിച്ചു പത്രക്കാരൻ ചേട്ടൻ....... നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി...ഒരൊറ്റ ഓട്ടത്തിന് ബാലേട്ടന്റെ മുറ്റത്തു എത്തി ...... ആയിശൂ"... നീ നോക്കി ഇരിക്കാർന്നോ വാ നമുക്ക് നോക്കാം......... ലക്ഷ്മി ഏട്ടത്തി ആയിരുന്നു അത്.. ഒറ്റ നോട്ടത്തിൽ കണ്ടു തന്റെ നമ്പർ ... ദാ....... ചേച്ചീ എന്റെ നമ്പർ... ആഹാ ആയിശു ജയിച്ചല്ലോ... പിന്നൊരു ഓട്ടമായിരുന്നു വീട്ടിലേക്ക്...... എല്ലാരോടും ജയിച്ച കാര്യം പറയുമ്പോഴും ആർക്കും അത്ര സന്തോഷമൊന്നും കണ്ടില്ല....... അല്ലങ്കിലും എനിക്ക് വേണ്ടി സന്തോഷിക്കാൻ ആരാ ഉള്ളത്..ഏതായാലും നാളെ പോയി മാർക്ക് ലിസ്റ്റ് വാങ്ങണം.... അടുത്ത ദിവസം മാർക്ക് ലിസ്റ്റ് കണ്ട് ഞാൻ തന്നെ ഞെട്ടി പ്രതീക്ഷിച്ചതിലും ഇരട്ടി മാർക്കുണ്ടായിരുന്നു........ പ്ലസ് ടു വിലേക്ക് അപേക്ഷിക്കാൻ കൂടെ പഠിച്ച കൂട്ടുകാരൊക്കെ പോവുമ്പോൾ പ്രതീക്ഷയോടെ വീട്ടിലെ ഓരോരുത്തരോടും ഞാൻ അപേക്ഷിച്ചു ഞാനും വച്ചോട്ടെ........ആരും കേട്ട ഭാവം പോലും നടിച്ചില്ല........ അല്ലെങ്കിലും ഉമ്മയില്ലാത്ത ആരുടെയൊക്കെയോ കാരുണ്യത്തിൽ ജീവിക്കുന്ന എനിക്ക് അതിനുള്ള അവകാശമുണ്ടോ......... കണ്ണുകളെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ സ്ഥിരമായി ചെയ്യാറുള്ളത് പോലെ നേരെ ആട്ടിൻ കൂട്ടിലേക്ക് നടന്നു അല്ലെങ്കിലും ഈ വീട്ടിൽ എന്നോട് സ്നേഹമുള്ളത് അവർക്കാണല്ലോ........ തലേന്ന് മുറിച്ചു വച്ച പുല്ല് വാരി കൊടുക്കുമ്പോൾ സ്നേഹത്തോടെ മുട്ടി ഉരുമ്മാൻ വന്നു ആട്ടിൻ കുട്ടികൾ..... ഉം... "തിന്നോ തിന്നോ നല്ലോണം ഇനി മുതൽ ഞാൻ സ്കൂൾ വിട്ടു വരുന്നതും നോക്കി ഇരിക്കണ്ടാലോ എപ്പോഴും ഇവിടെ തന്നെ കാണും....... സന്തോഷയീലെ എല്ലാർക്കും...." എന്റെ പരിഭവങ്ങളും പരാതികളും സ്ഥിരമായി കേൾക്കാറുള്ളത് കൊണ്ട് എല്ലാം മനസിലായ പോലെ എന്നെ നോക്കി ആ മിണ്ടാപ്രാണികൾ....... കൂടെ പഠിച്ചവരൊക്കെ സ്കൂളിൽ പോവുന്നത് കണ്ട് താനിനി എന്ത് ചെയ്യുമെന്ന് വിചാരിച്ചു നിറകണ്ണുകളോടെ പ്രതീക്ഷകൾ അസ്തമിച്ചു നിൽക്കെയാണ്... ഒരുപാട് പ്രതീക്ഷ നൽകുന്ന അതിലേറെ സന്തോ ഷവുമായി ആ ഫോൺ കാൾ എത്തിയത്......... ഇളയുമ്മ ഫോണിൽ സംസാരിക്കുന്നത് തന്നെ കുറിച്ചാണെന്ന് മനസിലായപ്പോഴാണ് അതൊന്നു ചെവിയോർത്തത്......... ഫോണിലെ സംസാരം കഴിഞ്ഞു അടുക്കളയിൽ പാത്രം കഴുകി നിൽക്കുമ്പോൾ ആണ് ഇളയുമ്മയുടെ വിളി.. ആയിശൂ.........ഇവിടെ വാ... അടുത്ത് വിളിച്ചു നിനക്കിനിയും പടിക്കണോ..... ഇളയുമ്മ ചോദിച്ചു...... ഉവ്വ്.......എനിക്കാഗ്രഹമുണ്ട്...... ഒരുപാട് പ്രതീക്ഷയോടെ പറഞ്ഞു...... എന്നാൽ എന്റെ ആങ്ങളയുടെ മകൾ പഠിക്കുന്ന കോളേജിൽ നിന്നെയും ചേർക്കട്ടെ...... അറബിക് കോളേജ് ആണത്രേ കൂട്ടത്തിൽ സ്കൂളും ഉണ്ട് രണ്ടും പഠിക്കാം നിനക്ക് സമ്മതമാണെങ്കിൽ ഞാൻ ഉപ്പാനോട് പറയാം..... മാമാന്റെ അടുത്ത സുഹൃത് ആണ് അവിടുത്തെ പ്രിസിപ്പാൾ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല..... അവർ എല്ലാം നോക്കിക്കോളും നീ കൂടെ പോയാൽ മതി കുറച്ചു ദൂരെയാണെന്നെ ഉള്ളു..... സാരമില്ല ഞാൻ പൊയ്‌ക്കൊളാം....... എന്നാൽ പോകാൻ റെഡി ആയിക്കൊളു........ ഏതായാലും പോകാം ഇവിടെ നിന്നിട്ടും കാര്യമില്ല...... ഇതെന്തു പറ്റി ഒരു ഫീസും കൊടുക്കാതെ ഇവിടെ പഠിക്കാൻ അവസരം ഉണ്ടായിട്ടും പറഞ്ഞു വിടാൻ താല്പര്യം കാണിക്കാത്തവർ കാശുള്ളവർ മാത്രം പഠിക്കുന്ന സ്കൂളിലേക്കു എന്നെ പറഞ്ഞയക്കുന്നു... ഒരുപത്താം ക്ലാസ്സുകാരിയുടെ കുഞ്ഞു ബുദ്ധിയിൽ ഒരുപാട് ചോദ്യങ്ങൾ മിന്നി മറഞ്ഞു ഒന്നിനും ഒരു ഉത്തരം ഇല്ലായിരുന്നു... എന്തായാലും ഈ നരഗത്തിൽ നിന്ന് രക്ഷപെടാലോ ... അങ്ങനെ പോവാൻ തന്നെ തീരുമാനിച്ചു..... കുറെ സാധനങ്ങൾ കൊണ്ട് പോണം..... ആരോട് പറയും ആകെയുള്ളത് ഒന്നോ രണ്ടോ ജോഡി ഡ്രസ്സ് ആണ്... അതിലേക്ക് നോക്കിയതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി വല്ലാതെ നിറം മങ്ങി ഒട്ടും ഭംഗി ഇല്ലാതായിരിക്കുന്നു അവ....... പുതിയ ഒരു കൂട്ടം ഡ്രസ്സ് കിട്ടിയിട്ട് വർഷം ഒന്ന് കഴിഞ്ഞു .. പിന്നെ എങ്ങനെ നല്ല ഡ്രസ്സ് കൊണ്ട് പോവാനാ... എന്തിനോ വേണ്ടി തുറന്നിട്ട് അടക്കാതെ മലർക്കെ തുറന്നു കിടക്കുന്ന ഇന്നത്തെ എന്റെ ഷെല്ഫിലേക്ക് നോക്കി ഞാൻ നെടുവീർപ്പിട്ടു....... എത്ര വൃത്തിയായി അടുക്കി വച്ചിട്ടും സ്ഥലം തികയുന്നില്ല അത്രയേറെ ഉണ്ട് ഇന്നെനിക്..... എന്നിട്ടും എവിടെങ്കിലും പോവാൻ നേരം ഒരു തൃപ്തി കുറവാണ് ഈ ഡ്രസ്സ് അത്ര പോരെ ഏതിടും എന്നുള്ള ചിന്ത..... എനിക്കെന്നോട് ഇത്തിരി പുച്ഛം തോന്നാതിരുന്നില്ല....... കൊണ്ട് പോവാൻ ഒരു ബാഗ് ഇല്ല നല്ലൊരു ചെരുപ്പ് ഇല്ല എന്തിന് പല്ലു തേക്കാൻ ഒരു ബ്രഷ് പോലും ഇല്ല അങ്ങനൊരു കാലം എനിക്ക് മുമ്പിൽ കഴിഞ്ഞു പോയത് ഓർത്തപ്പോൾ..... തട്ടിൻ പുറത്തു ഉപേക്ഷിച്ചിട്ടിരുന്ന ബാഗ് ഓർമ്മ വന്നു വേഗം തന്നെ അതെടുത്തു കഴുകി ഉണക്കാനിട്ടു... ഉപ്പനോടിത്തിരി പൈസ ചോതിച്ചു നോക്കാം ....... വൈകിട്ട് ഉപ്പ വന്നതും വിറച്ചു വിറച്ചടുത്തു ചെന്ന് ചോദിച്ചു.... ഉപ്പാ".... മറ്റന്നാൾ എനിക്ക് പോണ്ടേ..... കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു...... ഉം......ഉപ്പ ഒന്ന് കനപ്പിച്ചു മൂളിയിട്ട് 500 രൂപ തന്നു...... പിറ്റേ ദിവസം കടയിൽ പോയി അത്യാവശ്യം 500 രൂപക്ക് കിട്ടുന്നതൊക്കെ വാങ്ങി...... ഏതായാലും ഉള്ളതൊക്കെ പായ്ക്ക് ചെയ്തു പോവാൻ റെഡി ആയി ...മാമാന്റെ വീട്ടിൽ ആക്കി ഉപ്പ തിരികെ പോയി...... പിന്നെ അവരുടെ കൂടെ ആയിരുന്നു യാത്ര മാമാന്റെ മോളുടെ വല്ല്യ വല്ല്യ ട്രോളി ബാഗുകൾക്കൊപ്പം തന്റെ പഴയ ആ കുഞ്ഞു ബാഗും എടുത്തു വച്ചു കാറിലേക്ക് കയറി മനസ്സ് നിറയെ ആശങ്കകളും പ്രതീക്ഷകളുമായി പുതിയ ലോകത്തേക്ക്............. തുടരും......... shaanu malappuram #ആയിഷ... Part 2 യാത്രകൾ തീരെ ശീലമില്ല അതുകൊണ്ട് തന്നെ അതിന്റേതായ എല്ലാ അസ്വസ്ഥതയും ഉണ്ട് തലയൊക്കെ പൊട്ടി പൊളിയുന്ന പോലെ തോന്നി......... സ്കൂള്.......വീട് ...അതായിരുന്നല്ലോ ലോകം! മുൻപ് എപ്പഴോ ഇളയുമ്മയുടെ ഒരു ബന്ധുവിന്റെ വീട്ടിൽ കല്യാണത്തിന് പോയി അന്നൊരുപാട് ശർധിച്ചു അതിൽ പിന്നെ എങ്ങും കൊണ്ടുപോയിട്ടില്ല..... എനിക്ക് എങ്ങോട്ടും പോണമെന്ന് തോന്നിയിട്ടും ഇല്ല....... സ്കൂളിൽ നിന്ന് ടൂർ പോവുമ്പോൾ കൂട്ടുകാരൊക്കെ വിളിക്കും നീയും വാ... ആയിഷു... എന്ത് രസാണെന്ന് അറിയോ ... ആഗ്രഹം ഇല്ലാഞ്ഞിട്ട് ആണോ ചെറിയ ക്ലാസ്സിൽ ആയിരുന്നപ്പോ ഒന്ന് രണ്ടു വട്ടം ഉപ്പാനോട് ചോദിച്ചതിന്റെ ക്ഷീണം ഇന്നും മാറീട്ടില്ല.... ഇത്തിരി വിവരം വച്ചതിൽ പിന്നെ അതുപോലുള്ള കാര്യങ്ങൾ ഒന്നും ചോദിക്കാറും ഇല്ല..... വലിയൊരു ബേക്കറിയുടെ മുമ്പിൽ വണ്ടി നിന്നു മാമ മോൾക്ക് വേണ്ടി എന്തൊക്കെയോ വാങ്ങി ഞാനാണെങ്കിൽ ഒരു മിട്ടായി പോലും കൊണ്ടുവന്നിട്ടില്ല അല്ലെങ്കിലും വിശപ്പ് ഒരു പുത്തരിയല്ലല്ലോ.... എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമായിക്കൊണ്ടിരുന്നു പെട്ടെന്ന് തോന്നിയ ആവേശത്തിൽ പോരേണ്ടിയിരുന്നില്ല വല്ലാത്ത പേടിയും സങ്കടവും ഒക്കെ കൂടി ഇപ്പോൾ കരഞ്ഞു പോവുമെന്ന് തോന്നി പോയി..... മുമ്പോട്ട് ഓടുന്ന കാറിനേക്കാൾ വേഗത്തിൽ പിന്നോട്ട് ഓടുന്ന വഴിയോര കാഴ്ചകൾ പോലെ എന്റെ മനസ്സും പിന്നിലേക്ക് ഓടിക്കൊണ്ടേ ഇരുന്നു...... നാലാം വയസ്സിൽ എന്നെ തനിച്ചാക്കി പോയതാണ് ന്റെ ഉമ്മ പള്ളിക്കാട്ടിലേക്ക്..... അന്ന് തൊട്ടിന്നോളം ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉമ്മ ഇല്ലാത്ത കുറവ് ആവോളം അനുഭവിച്ചു... നാളത്തെ പുലരിയിൽ ജീവനുണ്ടാവരുതേന്നു ആത്മാർത്ഥമായി അതിലേറെ നിഷ്കളങ്കമായി പ്രാർത്ഥിച്ചു കിടന്ന എത്രയോ രാവുകൾ! ഒരുപക്ഷെ അത്രയേറെ ആത്മാർത്ഥമായി മറ്റൊന്നിന് വേണ്ടിയും പ്രാർഥിച്ചതായി ഓർമ്മയിലില്ല.....! പുലർച്ചെ ഉണർന്നാൽ അപ്പൊ തുടങ്ങുന്ന ജോലിയാണ് മുറ്റമടിക്കണം... ആട്ടിൻ കൂടും തൊഴുത്തും വൃത്തി ആക്കണം..... ഒരു പശുവും അതിന്റെ കിടാവുമുണ്ട് അടുത്തുള്ള തോട്ടിൽ കൊണ്ടുപോയി അതുങ്ങളെ കുളിപ്പിക്കണം... ഇങ്ങനെ പോവുന്നു രാവിലത്തെ ഡ്യൂട്ടി... വൈകിട്ട് സ്കൂൾ വിട്ട് വന്നാൽ അപ്പോഴുമുണ്ട് ഇഷ്ട്ടം പോലെ ജോലികൾ...... ജോലി എല്ലാം തീർത്തു രണ്ടു കിലോ മീറ്ററോളം നടന്നു സ്കൂളിൽ എത്തുബോഴേക്കും ക്ലാസ് തുടങ്ങിയിട്ടുണ്ടാവും..... നിന്നെകൊണ്ട് തോറ്റല്ലോ ആയിഷാ"....... ക്ലാസ് ടീച്ചറായ രാധ ടീച്ചറിന്റെ സ്ഥിരം ഡയലോഗ് ആണ് ഇതൊക്കെ ആണെങ്കിലും നന്നായി പഠിക്കുന്നത് കൊണ്ട് ഒരു പരിധിയിൽ കൂടുതൽ ടീച്ചർ ഒന്നും പറയാറില്ല....... വലിയൊരു ഗേറ്റിനു മുമ്പിൽ വണ്ടി നിന്നു സെക്യൂരിറ്റി ഓടി വന്നു ഗേറ്റ് തുറന്നു വളരെ അധികം ബഹുമാനത്തോടെ ഉള്ള അയാളുടെ സംസാരം കേട്ടപ്പോഴേ മനസിലായി മാമയ്ക്ക് അവിടുള്ള സ്ഥാനമെന്തെന്ന്. അല്ലെങ്കിലും പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ...... ഓഫീസിൽ എന്തൊക്കെയോ എഴുത്തുകൾക്ക് ശേഷം മാമിക്കും മോൾക്കും ഒപ്പം പൊയ്‌ക്കോളാൻ പറഞ്ഞു മാമ..... അവർക്കു പിന്നാലെ നടക്കുമ്പോൾ ചുറ്റും വലിയ മതിൽ കെട്ടുകളാൽ തീർത്ത ആ വലിയ കെട്ടിടത്തിനും എനിക്കും ഒരുപോലെ ശ്വാസം മുട്ടുന്ന പോലെ തോന്നി......... അവിടവിടെയായി കൂടി നിൽക്കുന്ന കുട്ടികളിൽ ചിലർ ഞങ്ങളെ കണ്ടതും ഓടി അടുത്തു വന്നു മാമിയോടും മോളോടും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു...... ഇതാരാണ് എന്നെ നോക്കി അവർ ചോദിച്ചു ഇവിടെ പുതിയതായി ചേരാൻ വന്നതാണ് മാമിയാണ് മറുപടി പറഞ്ഞത്..... ഏതോ അന്യഗ്രഹ ജീവിയെ കണ്ടപോലെ അവർ എന്നെ തന്നെ നോക്കി... ഒരു പക്ഷെ എന്റെ നിറം മങ്ങിയ ഉടുപ്പും ബാഗും ഒക്കെ കണ്ടിട്ടാവും..... തീർത്തും ഒറ്റപ്പെട്ട പോലെ പോരണ്ടായിരുന്നു നെഞ്ച് പൊട്ടി ഞാനിപ്പോൾ മരിക്കുമോ എന്ന് പോലും തോന്നിപ്പോയി പൊട്ടി കരഞ്ഞു പോവാതിരിക്കാൻ ഞാൻ നന്നെ പാടുപെട്ടു.... ഒരു കുട്ടിയെ ഒക്കത്തും ഒരു കുട്ടിയെ കയ്യിലും പിടിച്ചു ഞങ്ങളുടെ അടുത്തേക്ക് വരുന്ന സ്ത്രീയെ നോക്കി മാമി പറഞ്ഞു നേരത്തെ കണ്ടില്ലേ ഇവിടുത്തെ പ്രിസിപ്പാൾ സാറിന്റെ വൈഫും കുട്ടികളുമാണ് ഞാൻ തലയാട്ടി.... അവർ അടുത്ത് വന്നു സലാം പറഞ്ഞു .... ഇതാണ് ഞാൻ പറഞ്ഞ കുട്ടി ... മാമി അവരോടായി പറഞ്ഞു അവർ എന്നെ നോക്കി ചിരിയോടെ ചോദിച്ചു എന്താണ് മോളുടെ പേര്..... ആയിഷ".... നിന്നെപ്പറ്റി എല്ലാം ഇത്ത പറഞ്ഞിട്ടുണ്ട് ട്ടോ... വാ നമുക്ക് അകത്തേക്ക് ഇരിക്കാം.... അവർക്കു പിന്നാലെ ഞാനും മാമിയും നടന്നു... ഒരു റൂമിൽ എത്തിയതും ഇരിക്കു ട്ടോ എന്നോടായി അവർ പറഞ്ഞു... രണ്ടാളുടെയും സംസാരത്തിൽ നിന്നും അവർ നല്ല സുഹൃത്തുക്കൾ ആണെന്ന് എനിക്ക് മനസിസിലായി.... എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട് രണ്ടാളും.... എനിക്കെന്തോ വല്ലാത്ത പേടി തോന്നി എന്തോ ഒരു പന്തികേട് ഉള്ള പോലെ ഒന്നും ഒന്നും അങ്ങോട്ട് ചേരാത്ത പോലെ ...... അൽപ്പം കഴിഞ്ഞു വളരെ ഗൗരവത്തിൽ അവരെന്നെ വിളിച്ചു ആയിഷാ.... എന്റെ പേര് ഹുദ" ഞാനിവിടെ ടീച്ചർ ആണ് ഇതെന്റെ കുട്ടികൾ അവരെനിക്ക് സ്വയം പരിചയപ്പെടുത്തി..... ചില മതപരമായ കോഴ്‌സുകളും പ്ലസ് വൺ പ്ലസ് ടു വുമാണ് ഇവിടെ ഉള്ളത് മതപരമായ കോഴ്‌സുകൾ എല്ലാം ഈവനിങ് ആണ് നിനക്ക് ഇഷ്ടമുള്ളത് പഠിക്കാം... എനിക്ക് പ്ലസ്സ് വണ്ണിന് ചേർന്നാൽ മതി ഞാൻ പറഞ്ഞു .... അതെങ്ങനെ ശരിയാവും രാവിലെ ഞാൻ ക്ലാസ്സിൽ പോയാൽ ഇവരുടെ അടുത്തു ആരൂല്ല നീ അതിനല്ലേ വന്നേ..... ഇവർ എന്തൊക്കെയാണ് ഈ പറയുന്നത് എനിക്കൊന്നും മനസിലാവുന്നില്ല ഞാൻ മാമിയെ നോക്കി..... അതൊക്കെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം ടീച്ചർ പൊക്കോളൂ... ഓക്കേ......എന്നാൽ നിങ്ങൾ റസ്റ്റ് എടുക്ക് ട്ടോ ഞാനിത്തിരി കഴിഞ്ഞു വരാം അവർ കുട്ടികളെയും എടുത്തു തിരികെ പോയി....... ആയിഷാ..... എന്നും ഇളയുമ്മയുടെ ചീത്തയും കേട്ട് ആടിനെയും നോക്കി നടന്നാൽ മതിയോ നിനക്ക് മാമി പറഞ്ഞു തുടങ്ങി..... ഇവിടെ എത്ര ഫീസ് കൊടുത്തിട്ടാണ് ഈ കുട്ടികളൊക്കെ പടിക്കുന്നതെന്ന് നിനക്ക് അറിയോ ടീച്ചർ ക്ലാസ്സിൽ പോവുന്ന നേരം ആ കുട്ടികളെ ഒന്ന് നോക്കി കൊടുത്താൽ മതി... ഫിസും കൊടുക്കണ്ട പഠിക്കും ചെയ്യാം... എന്തൊക്കെയാണ് ഈ പറയുന്നത് ഈ പൊടി കുട്ടികളെ നോക്കുന്നതിനിടയിൽ എവിടെയാണ് എനിക്ക് പഠിക്കാൻ നേരം കിട്ടുക മാമി ഞാൻ ദയനീയമായി ചോതിച്ചു.... അതൊക്കെ ഇത്തിരി മിനകെട്ടാൽ നടക്കും ഏതായാലും ആ ആടിനെയും പശുവിനെയും നോക്കുന്നത്ര കഷ്ടപ്പാട് ഉണ്ടാവില്ല! ഇത്തിരി കഴിഞ്ഞാൽ ഞങ്ങൾ ഇറങ്ങും നിനക്ക് ഇഷ്ട്ടം ഉള്ളപോലെ ചെയ്യാം ഒട്ടും കരുണയില്ലാതെ അവർ പറഞ്ഞവസാനിപ്പിച്ചു. എല്ലാം തലകുലുക്കി സമ്മതിക്കാനല്ലാതെ മറ്റൊന്നിനും എനിക്കായില്ല..... ഒന്ന് മാത്രം എനിക്കിന്നും മനസിലായിട്ടില്ല ഇവർക്ക് ഇതിൽ നിന്നും കിട്ടിയ ലാഭമെന്താണ് ആർക്കും ഒരു ശല്യവും ഇല്ലാതെ ജീവിച്ചിരുന്ന എന്നെ എന്തിന് കള്ളം പറഞ്ഞിവിടെ കൊണ്ടുവന്നാക്കി.. ആരോട് ചോതിക്കാൻ.... സുഹൃത്തിന്റെ മക്കളെ നോക്കാൻ ഒരാളെ കിട്ടുമോന്ന് ചോദിച്ചപ്പോൾ ഒരു പക്ഷെ എന്റെ മുഖമായിരിക്കാം ഓർമ വന്നത്...... ചോദിക്കാനും പറയാനും ആരും ഇല്ലാത്തവർ ആണല്ലോ ഇതിനൊക്കെ ഏറ്റവും നല്ലത്...... എന്തിനോടും വേഗം പൊരുത്തപ്പെടാനുള്ള ഒരു മനസ്സ് തന്നിട്ടുണ്ട് പടച്ചോൻ അതുകൊണ്ട് അവിടെയും പിടിച്ചു നിന്നു..... കോളേജും ഹോസ്റ്റലും പ്രിസിപ്പാളുടെ കോട്ടേജും ഒക്കെ ഒരു കോംബൗണ്ടിൽ തന്നെയാണ്.....വല്ല്യ വല്ല്യ കാശുകാരുടെ മക്കൾക്കൊപ്പം ഒരായയായി ഞാനും....എല്ലാരും ബെഡിലും ബ്ലാങ്കറ്റിലും ഒക്കെ കിടക്കുമ്പോ ഞാൻ മാത്രം വെറും തറയിൽ ഒരു ബെഡ്ഷീറ്റ് മാത്രം പുതച്ഛ് ഉറങ്ങി... എല്ലാ കുട്ടികളുടെ വീട്ടിൽ നിന്നും ഇടയ്ക്കിടെ ആരെങ്കിലും ഒക്കെ വരും പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ  കഥകളുടെ കലവറ എന്ന whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 8547923260 കൈ നിറയെ പലഹാരങ്ങളും മറ്റുമായി എന്നെ കാണാൻ മാത്രം ആരും വരാറില്ല.... ഇടയ്ക്കിടെ ഉള്ള അവരുടെ ചോദ്യങ്ങൾ എന്റെ നെഞ്ചിനെ വല്ലാതെ കീറിമുറിച്ചു... നിനക്ക് ആരൂല്ലേ ഇതുവരെ ആരും വന്നു കണ്ടില്ലല്ലോ ഇങ്ങനൊക്കെ ഓരോ ചോദ്യങ്ങൾ....... ഹുദ ടീച്ചറോട് ഞാൻ ഒന്നേ ആവശ്യ പെട്ടുള്ളൂ എനിക്ക് പ്ലസ്സ് ടു പഠിക്കണം എക്സാം എഴുതണം. കിട്ടുന്ന ക്ലാസ്സിൽ കയറാൻ എന്നെ അനുവദിക്കണം ഏങ്ങനെ എങ്കിലും ഞാൻ പടിച്ചോളാം അതവർ സമ്മതിച്ചു! അവരുടെ മക്കളെ ഞാനെന്റെ മക്കളെ പോലെ നോക്കി അതിനു പകരമായി അവർ കിട്ടുന്ന സമയത്തൊക്കെ എനിക്ക് അറിയാത്തതൊക്കെ പറഞ്ഞു തന്നു..... എല്ലാരും ക്ലാസ്സിൽ ഇരുന്നു പഠിക്കുമ്പോൾ ഞാൻ ക്ലാസിനു പുറത്തുള്ള ഭക്ഷണം കഴിക്കുന്ന ഹാളിൽ കുട്ടികളും പെന്നും ബുക്കുമായി അകത്തു നടക്കുന്ന ക്ലാസ് കേട്ട് പഠിച്ചു... എല്ലാരും ഉറങ്ങുമ്പോൾ ഞാൻ ഉറങ്ങാതിരുന്നു പഠിച്ചു..... നന്മയുള്ള കുറച്ചു കുട്ടികൾ എന്നെ ഹെൽപ്പ് ചെയ്തു പുസ്തകങ്ങൾ വാങ്ങി തന്നു..നോട്ട് എഴുതി തന്നു... അങ്ങനെ പലതും... അങ്ങനെ എല്ലാർക്കും ഒപ്പം ഞാനും പരീക്ഷ എഴുതി റിസൾട്ട് വരുന്ന അന്ന് അതിരാവിലെ എണീറ്റു പ്രാർത്ഥിച്ചു..... ജയിക്കും എനിക്കുറപ്പായിരുന്നു എന്നാലും ഒരു ടെൻഷൻ അന്ന് അവിടെ നൂറ്റി പത്തു കുട്ടികൾ പരീക്ഷ എഴുതിയിരുന്നു... എല്ലാവരും അക്ഷമയോടെ റിസൾട് കാത്തിരിക്കുമ്പോൾ താ വരുന്നു ഹുദ ടീച്ചർ വന്നപാടെ ടീച്ചർ എവിടെ ആയിഷ അവളെ വിളിക്ക് ... ആയിഷ " നിന്നെ ടീച്ചർ വിളിക്കുന്നു ഞാൻ ഓടി ടീച്ചറുടെ അടുത്ത് എത്തി എന്താ ടീച്ചറെ.. എന്നെ കണ്ട പാടെചേർത്ത് പിടിച്ചു... തുടരും ... #📙 നോവൽ ഷാനു മലപ്പുറം #ആയിഷ.... പാർട്ട്‌ :3(last ) നീ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞല്ലോ മോളെ.....അവരെന്നെ ചേർത്ത് പിടിച്ചു......എനിക്ക് വേണ്ടി ആദ്യമായി ഒരാളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..... നിനക്കാണ് രണ്ടാം സ്ഥാനം....വിശ്വാസം വരാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കി.....കണ്ണുകളെ നിയന്ത്രിക്കാൻ കഴിയാതെ... ഒന്നാം സ്ഥാനം കിട്ടിയ സഈദയെ ആരും മൈൻഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല..... മൂന്ന് സബ്ജെക്ട് ഫൈൽ ആയ മാമാന്റെ മോൾക്ക് എന്നോട് ആദ്യമായി കുറച് അസൂയ തോന്നിയോ........ അന്ന് എന്റെ ദിവസമായിരുന്നു എനിക്ക് വേണ്ടി ഹുദ ടീച്ചർ എല്ലാവര്ക്കും മിട്ടായി വാങ്ങി നൽകി....അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നവർ വരെ എന്നെ അഭിനന്ദിക്കാൻ എത്തി...... അന്നാദ്യമായി എനിക്കൊരു വിലകൂടിയ ഉടുപ്പ് കിട്ടി അന്ന് കിട്ടിയ ആ മെറൂൺ കളർ ചുരിദാർ ഇത്ര നാളുകൾക്ക് ശേഷവും പുതുമയൊട്ടും മങ്ങാതെ മായാതെ മനസ്സിലുണ്ട്......രണ്ടു വർഷം അവരുടെ മക്കളെ നോക്കിയതിനുള്ള പ്രതിഫലം അല്ലെങ്കിലും ഞാനൊന്നും പ്രതീക്ഷിച്ചില്ലല്ലോ.....എന്റെ ജീവിതം വെറും വേസ്റ്റ് അല്ലെന്ന് തെളിയിക്കാൻ എങ്കിലും സാധിച്ചല്ലോ അത് തന്നെ ധാരാളം..... പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്ക് തിരികെ പോയി....വീട്ടിൽ എല്ലാർക്കും ഇത്തിരി സ്നേഹം കൂടിയോ അതോ ഇനി എന്റെ തോന്നലാണോ..... രണ്ട് വർഷത്തെ അവിടുത്തെ ജീവിതം ശാരീരികവും മാനസികവും ആയി ഒരുപാട് മാറ്റിയിരുന്നു എന്നെ...വല്ലാത്തൊരു ധൈര്യമായിരുന്നു പിന്നീടങ്ങോട്ട്......തെറ്റൊന്നും ചെയ്തില്ലെങ്കിലും വീട്ടിലുള്ളവർ അവരുടെ സകല ദേഷ്യങ്ങളും തീർത്തിരുന്നത് എന്റെ ദേഹത്തായിരുന്നു.... കാരണം എന്താണെന്ന് പോലും അറിയാതെ ചില നേരങ്ങളിൽ ഊരിപ്പിടിച്ച ബെൽറ്റ് എന്റെ ദേഹത്താകെ പുളഞ്ഞു കേറുമ്പോൾ നിശബ്ദമായി കരഞ്ഞിരുന്ന ഞാനിന്ന് തൊടരുത് എന്റെ ദേഹത്തെന്ന് ധൈര്യത്തോടെ പറയാൻ പഠിച്ചു........ എന്റെ ആ മാറ്റം കണ്ട് അവർ അത്ഭുതപ്പെട്ടു പിന്നെന്റെ ദേഹത്തു തൊടാൻ ആരും അത്രക്ക് ധൈര്യപ്പെട്ടില്ല......എന്നോട് ഇത്തിരി എങ്കിലും ദയ കാണിച്ചിരുന്ന ചിലരോടൊക്കെ ചെറിയൊരു ജോലി തരപ്പെടുത്തി തരണമെന്ന് അപേക്ഷിച്ചു.... അങ്ങനെ ഇരിക്കെയാണ് ഞങ്ങളുടെ വീടിനോട് ചേർന്ന ആളില്ലാതെ ഒഴിഞ്ഞു കിടന്ന വീട്ടിലേക്ക് പുതിയ തമാസക്കാരെത്തിയത്......ഒരു ചേട്ടനും ചേച്ചിയും അവരുടെ 2 വയസ്സുള്ള കുട്ടിയും ഞാനവരുമായി പെട്ടെന്ന് അടുത്തു... പിന്നീട് അവരായിരുന്നു എന്റെ കൂട്ട് മുഴുവൻ.... എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ അവർ സുഹൃത്തിനു വേണ്ടി എന്നെ കല്യാണം ആലോചിച്ചു പിന്നെല്ലാം പെട്ടെന്ന് ആയിരുന്നു ഇക്ക വന്നു കണ്ടതും കല്യാണം ഉറപ്പിച്ചതും എല്ലാം.... എന്റെ കയ്യിൽ കൊടുക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞൊഴിയാൻ നോക്കിയാ ഉപ്പാനോട് ഒന്നും വേണ്ട കെട്ടിച്ചു തന്നാൽ മാത്രം മതിയെന്ന് പറഞ്ഞു എന്റെ ഇക്ക അന്ന് ഹീറോ ആയി..... അങ്ങനെ എനിക്കും സ്വന്തമായി ഒരഡ്രെസ് ഉണ്ടായി അന്ന് ഒരുപാട് സഹതാപത്തോടെ എന്നെ നോക്കിയ പല മുഖങ്ങളും ഇന്ന് വല്ലപ്പോഴും യാദ്രിശ്ചികമായി കണ്ടു മുട്ടുമ്പോൾ സുഖമാണോ എന്ന ചോദ്യത്തിന് അഭിമാനത്തോടെ ഉവ്വ് സുഖമാണെന്ന് പറയാൻ പടച്ചോൻ അനുഗ്രഹിച്ചു....... ഏറെ നാളത്തെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് ഇന്നിപ്പോൾ അതിന്റെ തിരക്കിലാണ് അന്നത്തെ ആ ആയിഷയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഉയരത്തിൽ നിൽക്കുമ്പോൾ സൃഷ്ട്ടാവിനോടല്ലാതെ ആരോടും എനിക്കൊരു നന്ദിയുടെയോ ബാധ്യതയുടെയോ ആവശ്യമില്ലായിരുന്നു......... പതിവില്ലാതെ ഇളയുമ്മയുടെ കാൾ കണ്ടപ്പോൾ എന്തോ വല്ലാത്ത പേടി തോന്നി ഇനി ഉപ്പാക്ക് എന്തെങ്കിലും.....എന്തെങ്കിലും കാര്യമില്ലാതെ ഇങ്ങനൊരു വിളി പതിവില്ല..... ഒരുപാട് സ്നേഹത്തോടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.....ഇന്നിവർക്ക് എന്ത് പറ്റി വല്ലാത്ത സ്നേഹം.. എന്നെ കൊണ്ട് എന്തേലും ആവശ്യം കാണും ഉള്ളിൽ ഞാനറിയാതെ തന്നെ ചിരിച്ചു പോയി...... ഫോൺ വക്കാൻ നേരം ഇന്ന് നിന്നെ കാണാൻ മൂന്നാല് പേര് വരുന്നുണ്ട് ട്ടോ...എന്നെ കാണാനോ ശ്ശെടാ......ഇതിപ്പോ ആരാ എന്നെ കാണാൻ കുറെ ചോദിച്ചിട്ടും ആരാണെന്ന് മാത്രം പറഞ്ഞില്ല......വൈകിട്ട് അവർ വരും വീടൊക്കെ കൃത്യമായി ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് ട്ടോ അത്രയും പറഞ്ഞു ഫോൺ കട്ടാക്കി ഇളയുമ്മ പോയി.... എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല ആരേലും ആവട്ടെ വരുമ്പോൾ കാണാലോ സ്വയം സമാധാനിച്ചു........സന്ധ്യക്ക് കാളിങ് ബെൽ കേട്ട് വാതിൽ തുറന്ന ഞാൻ വന്നവരെ കണ്ട് സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നുപോയി..... അന്നത്തെ പ്രിസിപ്പിൾ സാറും ഹുദ ടീച്ചറും കുട്ടികളും കുട്ടികൾ ഒരുപാട് വലുതായിട്ടുണ്ട് എന്തോ അവരെ കണ്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു......വല്ലാത്ത വാത്സല്യം തോന്നി.... എന്താടി നീ ഞങ്ങളെ ആദ്യം കാണുന്നോ മാറിനിൽക്ക് അകത്തുകേറട്ടെ....ചിരിയൊടെ അത്രയും പറഞ്ഞിട്ട് ഞാൻ ക്ഷണിക്കാതെ തന്നെ എല്ലാരും അകത്തു കയറി ഇരുന്നു.... "സുഖമല്ലേ മോളെ നിനക്ക്"ടീച്ചർ എന്നെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു... "ഉവ്വ് സുഖമാണ്"....പറഞ്ഞതും ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... വീടിനെ പറ്റിയും ബിസ്സിനസ്സിനെ പറ്റിയും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു......ഒരുപാട് നേരം സംസാരിച്ചു പഴയതും പുതിയതും എല്ലാം..... "സന്തോഷമായി മോളെ നിന്നെ വന്നൊന്നു കാണാൻ കുറെ ആയി ആഗ്രഹിക്കുന്നു ഇപ്പോഴാണ് സാധിച്ചത്"അതും പറഞ്ഞു ടീച്ചർ എന്റെ നേരെ ഒരു നോട്ട് കെട്ട് നീട്ടി രണ്ട് ലക്ഷം രൂപയുണ്ട് വീട് പണിയല്ലേ......ഇരിക്കട്ടെ... എനിക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല വേണ്ടെന്ന് പറയാൻ ഒരുപാട് നിര്ബന്ധിച്ചിട്ടും സ്നേഹത്തോടെ തന്നെ ഞാനത് നിരസിച്ചപ്പോൾ എനിക്ക് മുമ്പിൽ വല്ലാതെ തോറ്റു പോയപോലെ തോന്നി അവരുടെ ഭാവം കണ്ടപ്പോൾ.... രണ്ട് വർഷം ഞാൻ അവരെ മക്കളെ നോക്കിയതിനു അന്നു തന്ന ആ ചുരിദാർ തന്നെ ധാരാളം ഇപ്പോൾ എനിക്കിതിന്റെ ആവശ്യമില്ല ഇനി നിർബന്ധം ആണെങ്കിൽ വിവാഹം കഴിപ്പിച്ചയക്കാൻ നിവർത്തി ഇല്ലാത്ത ഏതെങ്കിലും ഒരു പെൺകുട്ടിക്ക് കൊടുത്തേക്കു......... ഇന്നെനിക് കഷ്ടപ്പാട് ഇല്ല പ്രയാസങ്ങൾ ഇല്ല ഞാൻ ആഗ്രഹിച്ചതിൽ അതികം സൗഭാഗ്യങ്ങൾ ദൈവം എനിക്ക് തന്നിട്ടുണ്ട് അതും പറഞ്ഞവരെ യാത്രയാക്കുമ്പോൾ എന്തിനോ എനിക്കൊന്നു പൊട്ടിക്കരയണമെന്നു തോന്നി പഴയ ആ പതിനഞ്ചു വയസ്സുകാരിയായി......... അവസാനിച്ചു....... സ്നേഹമുള്ള മിത്രങ്ങളെ എന്നെ വായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ... ഇതൊരു കഥയല്ല ഇതൊരു ജീവിതമാണ് അവൾ പറഞ്ഞത് ഒന്ന് എഴുതാൻ ശ്രമിച്ചു തെറ്റുകൾ ക്ഷമിക്കുക ഷാനു...
51k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post