ഇക്കാ.. വയറ്റിൽ കെടന്ന് ഇക്കാന്റെ മോൻ ന്നെ ചവിട്ടാനൊക്കെ തുടങ്ങി ക്ക്ണ് ട്ടോ.. ആണോ മോളൂ.. അവൻ നിന്നെ കെടക്കാൻ സമ്മതിക്കുന്നില്ലാലെ.. സാരല്യ ക്കാ..നമ്മുടെ മോനല്ലേ.. ... ഇക്കാ.. ഉം.. ഇങ്ങള് ടിക്കറ്റ് നോക്കിയോ.. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുന്നതിനു മുന്നേ വരോ.. നോക്കട്ടെ മോളെ.. ബോസ്സിനോട് പറഞ്ഞിട്ടുണ്ട്.. നിനക്കറിയാലോ ഓഫീസ് ൽ നല്ല തിരക്കാ.. ന്നാലും ഒരഞ്ചു ദിവസത്തേക്ക് ലീവ് തരും ന്നുള്ള പ്രതീക്ഷയിലാ ഞാൻ അയ്യടാ അഞ്ചൂസോ... നൂറന്റെ സ്വരം മാറി.. കുറച്ച് നേരം മൗനം.. അവൾ കരയുകയാണ്ന്ന് ഫഹദ്ന് മനസിലായി.. ഡീ പോത്തേ കരയല്ലേ... അഞ്ചു ദിവസം അയാൾ ലീവ് തന്നാലും നമ്മളത് പത്തൂസമാക്കൂലേ.. ഇങ്ങനൊരു പെണ്ണ്.. മോള് കിടന്നോ ട്ടോ ഇക്കാ രാവിലെ വിളിക്കാം.. അവൾക്കൊരുമ്മയും കൊടുത്ത് ഫോണ് കട്ട്‌ ചെയ്ത് ഫഹദ് കിടന്നു.. നാളെ ഹെഡ്ഓഫിസിൽ മീറ്റിംഗ് ഉണ്ട്.. നേരത്തെ എണീക്കണം.. രാവിലെ എണീറ്റ് ഫോണെടുത്ത് നൂറാക്ക് മെസ്സേജ് അയച്ചു പെട്ടെന്ന് കുളിച് ഫ്രഷായി ഇറങ്ങി.. കാറിൽ കേറിയതിനു ശേഷം നൂറയെ വിളിച്ചു..മോളെ ഇന്ന് മീറ്റിംഗ് ആണ്.. ലീവ് കിട്ടോ ന്നൊക്കെ അത് കഴിഞ്ഞിട്ടറിയാം.. മോളോട് മിണ്ടാൻ ഇന്ന് ഇക്കാക്ക് ടൈം ഇണ്ടാവില്ല.. ട്ടോ ഉം..ഇക്കാക്കാ ഇങ്ങള് ന്തേലും കഴിച്ചിട്ടാണോ ഇറങ്ങിയേ അല്ല വാവേ ടൈമില്ല പോണ വഴി ന്തേലും വാങ്ങാം.. മോള് കഴിച്ചു നല്ല കുട്ടിയായിരിക്കണം ട്ടോ.. ഉം.. ന്ത്‌ ഉം.. ഇക്കാക്കാ... ന്താ മോളെ.. വൈകുന്നേരം വരെ നിങ്ങളോട് മിണ്ടാതെ നിന്നാ.. എനക്ക് ഇങ്ങളെ മിസ്സെയ്യും മുത്തേ അതിനൊരു വഴീണ്ട് പാത്തൂ.. ഓരോ മെസ്സേജസായി അയക്കുന്നതിന് പകരം നീ എനിക്കൊരു കത്തെഴുത്.. ആഹ്.. ഞാനും കൊറേസായി വിജാരിക്ക്യാ ഫാദിക്കാക്ക് കത്തെഴുതണംന്ന്.... അപ്പോഴേ ഞാനെഴുതി തുടങ്ങട്ടെ ട്ടോ.. ഉമ്മാ ലവ്യൂ ടേക്ക് കെയർ.. പാവം പൊട്ടിപ്പെണ്ണ് പറയുമ്പോഴേക്ക് കത്തെഴുതാൻ ഓടി പോയി. അവൻ ചിരിച്ചോണ്ട് ഫോൺ പോക്കറ്റിലിട്ടു... പത്തു മിനിറ്റോണ്ടവൻ ഓഫീസെത്തി.. ഫോൺ സ്വിച്ച്ഓഫ് ചെയ്ത് മീറ്റിംഗ് ഹാളിൽ കേറി.. *** ** **** *** *** *** *** ന്റെ വയറ്റിൽ കിടക്കുന്ന ന്റെ കുഞ്ഞാവന്റെ ബാപ്പച്ചിക്ക്.. ഇവിടെ ഞാൻ ഇങ്ങളെ രണ്ടാളേം കാണാൻ പൂതിയായിട്ടിരിക്കാ ന്ന് രണ്ടാൾക്കും അറിയോ.. ഇക്കാ എന്റെ ജീവനാണേൽ കുഞ്ഞാവ മ്മടെ രണ്ടാൾടേം ജീവനല്ലേ.. അവനാദ്യം കാണുന്നത് അവന്റെ ബാപ്പച്ചി ന്റെ മുഖമായിരിക്കണം..അവനവന്റെ ബാപ്പച്ചിയെ പോലായിരിക്കണം..അവന്റെ റോൾ മോഡൽ ഇങ്ങളായിരിക്കണം..എനിക്കവനെ കാണാൻ കൊതിയായിട്ട് വയ്യ ഇക്കാ.. അവനെ കയ്യിലെടുത്തു നെഞ്ചിൽ ചേർത്തുപിടിച്ച് ഇക്കാക്ക അവനെ ഉമ്മ വെക്കുന്നത് ഞാനെത്ര പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ടെന്നോ.. ഇതെല്ലാം ടൈപ്പുമ്പോ ഞാൻ വയറിൽ തടവി.. അവനൊന്ന് ചിരിച്ചു ന്ന് തോന്നുന്നു.. ഇക്കാക്കാ.. എനിക്കെന്തോ അടിവയറ്റിൽ ഒരു കൊളുത്തി വലിക്കുന്ന പോലെ തോന്നുന്നു.. വേദനാവുന്നല്ലോ ഇക്കാ... ഇടുപ്പിലും എവിടൊക്കെയോ വേദനാവുന്നു.. ഇതാണോ പ്രസവ വേദന... അള്ളാഹ്.. അപ്പോ ഞാൻ പ്രസവിക്കുമ്പോഴേക്ക് ഇക്കാക്ക് വരാൻ പറ്റില്ലേ.. ഡേറ്റ്നിനീം പതിനഞ്ചു ദിവസം ണ്ടല്ലോ... പിന്നെന്താ ഇപ്പൊ വേദന.. ഇക്കാക്കാ ഒന്ന് ഫോൺ ഓണാക്കി ന്റെ മെസ്സേജ് നോക്കോ.. നല്ലോണം വേദന കൂടുന്നുണ്ട്.. ട്ടോ *** **** *** *** മീറ്റിംഗ് കഴിഞ്ഞ് ഫഹദ് ഫോൺ ഓണാക്കിയതും തുരുതുരാ മെസ്സേജസ്‌.. ആദ്യം നൂറ ന്റെ കത്ത് വായിക്കാം ന്നോർത്ത് ചിരിച്ചോണ്ടവൻ വാട്സപ് ഓണാക്കി.. അവളുടെ മെസ്സേജ് വായിക്കുമ്പോഴേക്ക് നാട്ടിൽ ന്ന് കാൾ വന്നു.. മൂത്താപ്പാന്റെ മോനാണ് ഹാഷിം.. ഫോണെടുത്തതും അവന്റെ വെപ്രാളം പിടിച്ച ശബ്ദമാണ് കേട്ടത്... ഫാദോ നീ ബേജാറാവരുത്.. നൂറാക്ക് പെട്ടെന്ന് ബ്ലീഡിങും വേദനയും വന്നു.. ഹോസ്പിറ്റൽക്ക് കൊണ്ടോന്ന്ട്ടുണ്ട്..ഇപ്പോ തിയേറ്റർ ലാ ഉള്ളത്.. നീ പെട്ടെന്ന് വരാനുള്ള വഴി നോക്ക്... ടെൻഷനാവണ്ട ഞങ്ങളൊക്കെ ഇവിടുണ്ടല്ലോ എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കി.. ഫഹദ് വിയർക്കാൻ തുടങ്ങി.. റബ്ബേ എന്റെ നൂറ അവൾക്കും ഞങ്ങളുടെ കുഞ്ഞിനും ഒന്നും വരുത്തല്ലേ ന്ന് ദുആ ചെയ്ത്... അവന് പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. അവൻ പെട്ടെന്ന് അവന്റെ ഫ്രണ്ട് മുനിയെ വിളിച്ച് കാര്യം പറഞ്ഞ്.. പറയുമ്പോ ഫഹദ് കരയുന്നുണ്ടായിരുന്നു. നീ പേടിക്കല്ല ഡാ.. ഞാൻ പെട്ടെന്ന് ടിക്കറ്റ് ശരിയാക്കാം.. നീ പോവാൻ റെഡിയായിക്കോ.. എബിയെയും മാനൂനെയും ഞാനങ്ങോട്ടു വിടാം.. നീ ധൈര്യായിട്ടിരിക്ക്.. ഒന്നും സംഭവിക്കൂല ന്നും പറഞ്ഞു മുനി ഫോൺ വെച്ചു.. എബിയും മുനിയും റൂമിൽ വന്നു.. ബാഗ് പാക്ക് ചെയ്തു.. അര മണിക്കൂറിനുള്ളിൽ മുനി എത്തി.. എയർപോർട്ടിലേക്ക് പോകും വഴി ഹോസ്പിറ്റൽ ന്ന് പിന്നെയും ഹിശാമിന്റെ കാൾ വന്നു.. ഫാദേ.. ഡാ ഓപ്പറേഷൻ കഴിഞ്ഞ്... മോനാണ്.. ഞങ്ങളെ ജസ്റ്റ്‌ ഒന്ന് കാണിച്ചു.. ഹിശാമു നൂറാക്ക് എങ്ങനുണ്ട് ഡാ കരയുന്ന ശബ്ദത്തിൽ ഫഹദ് ചോദിച്ചു.. ഹിശാമിന് പെട്ടെന്നൊന്നും പറയാൻ പറ്റിയില്ല.. അവൾക്ക് ഹെവി ബ്ലീഡിങ് ആണെന്നും ക്രിട്ടിക്കൽ സിറ്റുവേഷൻ ആണെന്നും അവനോടെങ്ങനെ പറയും.. നീ പെട്ടെന്ന് വാ.. അവൾടെ സിറ്റുവേഷൻ ഇത്തിരി കോംപ്ലിക്കേറ്റട് ആണ്.. പേടിക്കാനൊന്നൂല്ല ന്ന് പറഞ്ഞു ഹിഷാം ഫോൺ കട്ട്‌ ചെയ്തു.. ഫ്ലൈറ്റിൽ ഫഹദ് അക്ഷമനായിരുന്നു.. നൂറ അയച്ച മെസേജുകൾ അവൻ ആദ്യം മുതൽ മുഴുവൻ വായിച്ചു..അവൾക്കവനോടുള്ള ഇഷ്ടം ഓരോ വരികളിലും തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.. താനെന്നു വെച്ചാൽ ജീവനാണവൾക്ക്.. തനിക്കപ്പുറം മറ്റൊരു ലോകമവൾക്കില്ല..ഒരിക്കൽ പോലും അവളെ മിസ്സെയ്യുന്നു ന്ന് തോന്നിപ്പിച്ചിട്ടില്ല അവൾ.. സദാസമയവും തന്റെ കൂടെ മിണ്ടിയും പറഞ്ഞും വീഡിയോകോളിലും ചാറ്റിലും ഉണ്ടാവും.. ഓരോന്നോർത്ത് അവന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എയർപോർട്ടിൽ ഹിഷാം കാത്തു നിൽക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് തന്നെ അവര് ഹോസ്പിറ്റലിലേക്ക് പോയി.. അവളപ്പോഴും ഐസിയുവിലാണെന്നും ബോധം വന്നില്ലെന്നും ഹിഷാം അവനോട് പറഞ്ഞു.. ഹോസ്പിറ്റലിലെത്തിയ ഫഹദ് ആദ്യം NICU വിൽ കേറി മോനെ കണ്ടു .. നൂറ പറഞ്ഞ പോലെ അവൻ തന്നെപോലെയാണല്ലോ ന്ന് ചിന്തിച്ചപ്പോ അവന്റെ കണ്ണ് നിറഞ്ഞു.. മോനെ കയ്യിലെടുത്തവൻ നൂറക്കരികിലേക്ക് നടന്നു.. Icu വിലെ തണുപ്പിൽ തന്റെ നൂറ.. അവനവൾക്കരികിലെക്ക് മോനെയും കൊണ്ട് ചെന്നു..അവളുടെ നെറ്റിയിലുമ്മ വെച്ച് അവനവളെ വിളിച്ചു... നൂറാ മോളെ.. കണ്ണ് തുറക്ക് ഡീ.. ദാ നിന്റെ ഫാദിക്കയും മ്മടെ മോനും... ഞങ്ങളെ ഒരുമിച്ച് കാണാനല്ലേ നീ കാത്തു നിന്നേ.. കണ്ണ് തുറക്ക് മോളെ ന്ന് വിളിച്ച് അവനവളെ പിടിച്ച് കുലുക്കി നോക്കി .. ഒരനക്കവുമില്ലെന്ന് കണ്ട് അവൻ പൊട്ടിക്കരഞ്ഞു.. ഷീനാ സിസ്റ്ററെ പേഷ്യന്റ് ന്റെ പ്രഷർ ൽ വേരിയേഷൻ കാണുന്നുണ്ട്.. പെട്ടെന്ന് ഡോക്ടറെ വിളിക്ക്..നിങ്ങളൊന്ന് പുറത്തേക്ക് നിൽക്കൂ എന്ന് പറഞ്ഞു സിസ്റ്റർ ഫഹദ് നെ icu വിൽ നിന്ന് പുറത്താക്കി.. **** *** *** പേടിപ്പെടുത്തുന്ന നിമിഷങ്ങൾ..ഫഹദിന്റെയും നൂറയുടെയും ഉമ്മമാർ പ്രാർഥനയോടെ കരഞ്ഞു തളർന്നിരിക്കുന്നു.. മോനെയും മടിയിലിരുത്തി ഫഹദും.. ആകാംഷക്കും പ്രാർത്ഥനകൾക്കും ഉത്തരമായി icu വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്ത് വന്നു.. God's miracle... നൂറ ഈസ്‌ സേഫ്...അവൾ കണ്ണ് തുറന്നിട്ടുണ്ട്... കേറി കണ്ടോളൂ ഡോക്ടർ പറഞ്ഞതുകേട്ട് ഫഹദ് മോനെയും കൊണ്ട് അവൾക്കരികിലേക്കോടി.. കണ്ണ് തുറന്ന് വാടിയ ചേമ്പിൻ തണ്ടുപോലെ കിടക്കുന്ന അവൾക്കരികിൽ അവൻ നിന്നു... മോനെ നെഞ്ചോട് ചേർത്തുമ്മ വെച്ച് നൂറാക്കും നെറ്റിയിലുമ്മ വെച്ചു.. ഇക്കാക്കാ മ്മടെ വാവ എന്ന് പറഞ്ഞു നൂറായുടെ കണ്ണ് നിറഞ്ഞു.. രണ്ടുപേരെയും ചേർത്തുപിടിച്ചു പുഞ്ചിരിക്കുമ്പോ മനസ്സിൽ റബ്ബിനോടൊരായിരം നന്ദി പറയുന്നുണ്ടായിരുന്നു ഫഹദ്.. NB : സ്നേഹം എത്ര കൊടുക്കുന്നോ അതിനിരട്ടി തിരിച്ചു കിട്ടും.. തിരക്കെന്ന് പറഞ്ഞ് സംസാരിക്കാതേം കാണാതേം അകന്നു നിൽക്കുമ്പോ ബന്ധങ്ങളിൽ അകലം വീഴും.. മനസറിഞ്ഞു സ്നേഹം കൊടുത്തു നോക്ക്.. മനമറിഞ്ഞു തിരിച്ചു കിട്ടുന്നത് അനുഭവിക്കാം.. Kadapdu... #📔 കഥ
78.4k കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post