📤 ദക്ഷിണ 📤 writer : maya s part 4 to 6 ദക്ഷിണ..... Part:4 അവർ രണ്ടു പേരും എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയാതെ മുഖത്തോട് മുഖം നോക്കി നിന്നു... അരുൺ ചെന്ന് വാതിലടച്ചു കുറ്റിയിട്ടു... "കിടക്കായിരുന്നില്ലേ" ...... ഞാനീ ചിത്രങ്ങൾ ഒക്കെ നോക്കി ഇങ്ങനെ .................... "ഇതൊക്കെ ആര് വരച്ച് തന്നതാ" ? "ഇതൊക്കെ ഞാന്‍ പണ്ട് വരച്ചതാണ്" ..... ഒരു ഞെട്ടലോടെ അവള്‍ ചോദിച്ചു... "ഇത്രയും നന്നായി വരക്കുമല്ലേ" ....? "അതൊക്കെ പണ്ട്‌... ഇപ്പോഴെനിക്ക് മര്യാദയ്ക്ക് പെന്‍സില്‍ പിടിക്കാന്‍ പോലും അറിയില്ല.... താൻ കിടന്നോളൂ" .... കിടക്കയിൽ അവള്‍ക്ക് പുതയ്ക്കാൻ വച്ച ഒരു പുതപ്പും തലയിണയും എടുത്തവൾ നിലത്ത് വിരിച്ചു...... "എങ്ങോട്ടാ" ? " ഞാൻ ഇവിടെ"..................... "വേണ്ട...... കട്ടിലില്‍ കിടന്നോളൂ... ഞാൻ തറയില്‍ കിടന്നോളാം"... " അത് വേണ്ട"..... എന്നാല്‍ ശരി..... എന്നും പറഞ്ഞ് അരുണ്‍ ലൈറ്റ് ഓഫ് ചെയ്തു..... അവളെ തറയില്‍ കിടത്തിയത് മോശമായി പോയോ...... ഏയ്.. ഞാൻ ഇവിടെ കിടന്നോളാൻ പറഞ്ഞിട്ടും സ്വന്തം ഇഷ്ടത്തിന് പോയി കിടന്നതല്ലേ..... അവന്‍ മനസ്സിൽ ഓര്‍ത്തു...... . . . . . . . ദക്ഷയ്ക്കുറങ്ങാനേ കഴിഞ്ഞില്ല..... ഒരുപാട് ചിന്തകൾ അവളുടെ മനസ്സില്‍ അലയടിച്ചു... അച്ഛൻ എന്തെങ്കിലും കഴിച്ചു കാണുമോ! ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാകുമോ....! അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു.... ആ രാത്രി മുഴുവന്‍ ഉറങ്ങാതെ അവൾ എന്തൊക്കെയോ ആലോചിച്ച് കിടന്നു.... രാവിലെ ഒരു അഞ്ചര ആയപ്പോൾ അവൾ എണീറ്റു കുളിച്ചു.... ഇന്ന് അച്ഛനെ കാണാമല്ലോ എന്ന സന്തോഷത്തില്‍ അവൾ തുള്ളി ചാടി അടുക്കളയിലേക്ക് പോയി.... സുഭദ്രയെ അവിടെങ്ങും കണ്ടില്ല.......... പകരം അടുക്കളയില്‍ മറ്റൊരു സ്ത്രീയെ കണ്ടു... ഒരു എഴുപത് വയസ്സിനടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ... "കുഞ്ഞെന്തിനാ ഇത്ര നേരത്തെ എണീറ്റത്...." ? അവള്‍ മറുപടി നല്‍കാതെ അവരെ തന്നെ നോക്കി... "എന്നെ മനസ്സിലായില്ല ആല്ലേ??..ഞാനിവിടെ വീട്ടു ജോലിക്ക് വരുന്നതാണ്" .. അവരത് പറഞ്ഞപ്പോൾ ദക്ഷയ്ക്കു വല്ലാതെ വിഷമം തോന്നി... ഒരുപക്ഷേ വീട്ടില്‍ ആരും ഉണ്ടാകില്ല... ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഇത്രയും പ്രായമുള്ള ഒരാളെ അവർ വീട്ടു ജോലിക്ക് പറഞ്ഞയക്കില്ലല്ലോ .... "ഇവിടെ ഇത്ര നേരത്തെ ഒന്നും ആരും എഴുന്നേൽക്കാറില്ല കുട്ടിയെ..... മോള് പോയി കുറച്ച് നേരവും കൂടെ കിടന്നോളൂ" . "അത് വേണ്ട... ഇനി കിടന്നാലും എനിക്ക് ഉറക്കം വരില്ല....എനിക്കിത് ശീലമാണ്.... എന്നും രാവിലെ കോളേജില്‍ പോകാൻ ഉള്ളത് കൊണ്ട് നേരത്തേ എഴുന്നേൽക്കും...... അമ്മേടെ പേരെന്താ"? " സാവിത്രി"..... " ഇവിടെ തന്നെ ആണോ താമസം.. അതോ വീട്ടില്‍ പോകുമോ"? " ഞാൻ ഇവിടെ തന്നെയാ കുഞ്ഞേ... വീട്ടില്‍ മോനാണ് ഉള്ളത്.... അവനും അവന്റെ ഭാര്യയ്ക്കും ഞാനൊരു അധികപറ്റാ.... അവന് നാല് വയസ്സുള്ളപ്പോഴാണ് കുട്ടികളുടെ അച്ഛന്‍ പോയത്.... കണ്ടവരുടെ അടുക്കളയിൽ കയറി നിരങ്ങി പലരുടെയും ആട്ടും തുപ്പും കേട്ടും കൊണ്ടുമാണ് അവനെയും അവന്റെ താഴെ ഉള്ളവളെയും പഠിപ്പിച്ച് ഒരു കരയ്ക്കെത്തിച്ചത്.. ഇപ്പോൾ അവന് എന്നെ വേണ്ടാതായി"..... " അപ്പോൾ മോള്"? " അവള് അമ്മയെ ഏട്ടന്റെ അടുത്ത് ഏല്പിച്ച് പോയതാ.. ഇനി ഏട്ടൻ നോക്കണം എന്നു പറഞ്ഞ്... ചുരുക്കത്തിൽ അവൾക്കും വേണ്ട...... ഇവിടുത്തെ സുഭദ്ര കുഞ്ഞിന്റെ നല്ല മനസ്സ് കൊണ്ട് മൂന്ന് നേരം ആഹാരവും കിടക്കാന്‍ ഒരിടവും കിട്ടി....കിടന്നു പോകരുതേ എന്ന ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ... കാരണം ആരും ഇല്ലേ നോക്കാൻ"..... അവരുടെ കണ്ണ് നിറഞ്ഞു.... അതു കണ്ടപ്പോൾ ദക്ഷയുടെ ഉള്ളൊന്നു പിടഞ്ഞു..... അവൾ വേഗം വിഷയം മാറ്റി... " അമ്മ എപ്പോഴാ എഴുന്നേൽക്കാ"? " അമ്മ ദേ എഴുന്നേറ്റു"... പിന്നില്‍ നിന്നും സുഭദ്ര അവൾക്ക് മറുപടി കൊടുത്തു കൊണ്ട്‌ അടുക്കളയിലേക്ക് കയറി..... " മോള് ചായ കുടിച്ചോ?" "ഇല്ല.... എനിക്കിപ്പോള്‍ വേണ്ട അമ്മേ" ... "എന്നാല്‍ മോള് വന്നേ ... അമ്മയ്ക്ക് കുറച്ച്‌ സംസാരിക്കാൻ ഉണ്ട്"..... അവർ രണ്ടു പേരും ഹാളിലെ സോഫയില്‍ ചെന്നിരുന്നു..... "മോളേ ഇവിടെ ഞാൻ ഇത്ര നേരത്തെ ഒന്നും എഴുന്നേൽക്കാറില്ല കേട്ടോ... അതിന്റെ ആവിശ്യം ഇല്ല... അരുണും ദാസേട്ടനും രാവിലെ പോകും.. ഉച്ച ഭക്ഷണം രണ്ട് പേരും പുറത്ത്‌ നിന്നാണ് കഴിക്കാറ് "..... " അവിടെ അച്ഛൻ അങ്ങനെ കഴിക്കില്ല.... ഞാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുത്താൽ അത് കഴിക്കും. പുറത്ത്‌ നിന്ന് ഒന്നും വാങ്ങി കഴിക്കില്ല"... " ആ അത് രവിയേട്ടൻ പണ്ടും അങ്ങനെ ആയിരുന്നു".... " അത് അമ്മക്ക് എങ്ങനെ " ?? " അതൊക്കെ അറിയാം" ..... " ചില ദിവസം ഞാൻ എഴുന്നേൽക്കാനെങ്ങാനും നേരം വൈകിയാൽ പിന്നെ എന്നോട് ദേഷ്യം പിടിച്ചങ്ങു പോകും... ആ ദിവസം പിന്നെ ഒന്നും കഴിക്കില്ല... അതുകൊണ്ട്‌ ഞാൻ നേരത്തേ എണീറ്റ് എല്ലാം ഉണ്ടാക്കും ".... " ഇവിടെ അതൊന്നും വേണ്ട കേട്ടോ...മോൾക്ക് ഇഷ്ടമുള്ള സമയത്തെഴുന്നേൽക്കാം..... അത് പോട്ടെ... നാളെ മുതൽ കോളേജിൽ പോകണ്ടേ മോൾക്ക്"?.... " വേണം... എന്നാല്‍ ഇന്ന് അരുണിന്റെ കൂടെ വരുമ്പോൾ ബുക്ക് ഒക്കെ എടുത്തിട്ട് പോന്നോളൂട്ടോ".... ദക്ഷയുടെ മുഖം വാടി..... " അയ്യോ സോറി.. നാളെ വന്നാല്‍ മതി.. അമ്മ ഓർമയില്ലാതെ പറഞ്ഞു പോയതാ ".... അവർ രണ്ടു പേരും ചിരിച്ചു... " മോളെ....അരുണ്‍ ഇന്നലെ നിന്നോട് ഇഷ്ടക്കേട് ആയിട്ട് എന്തെങ്കിലും പറഞ്ഞോ "? " ഇല്ലല്ലോ ".... " ഇനി എന്തെങ്കിലും പറഞ്ഞാൽ തന്നെ മോളത് കാര്യമായി എടുക്കണ്ട കേട്ടോ.... അവനിങ്ങനെ ഒന്നും അല്ലായിരുന്നു മോളെ.. എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്ന ഒരാളായിരുന്നു...ഒരു നശിച്ച പെണ്ണ് കാരണമാണ് എന്റെ കുട്ടി ഇങ്ങനെ ആയത്...... അവളുടെ കാര്യം മോൾക്കറിയാം എന്നാണ് എന്റെ വിശ്വാസം.... "അറിയാം.. അരുണേട്ടൻ പറഞ്ഞിട്ടുണ്ട്" ... "അതറിഞ്ഞാൽ മോളീ വിവാഹത്തില്‍ നിന്നും പിന്മാറും എന്നാണ് അമ്മ വിചാരിച്ചത്.... ഈ വിവരം മോളോട് പറയരുത് എന്ന് ഞാൻ അവനോട് ഒരുപാട് തവണ പറഞ്ഞിരുന്നു... പക്ഷേ അവന്‍ കാരണം ഒരു കുട്ടിയുടെ ജീവിതം തകരരുത്, ആ ശാപം കൂടെ അവന് ഏല്‍ക്കാന്‍ കഴിയില്ല എന്നു പറഞ്ഞപ്പോൾ പിന്നെ എനിക്കൊന്നും പറയാനായില്ല.... ഇനി മോള് വേണം അവനെ മാറ്റിയെടുക്കാന്‍"..... അടിപൊളി.....അയാളുടെ അടുത്തേക്ക് പോകുമ്പോൾ തന്നെ എന്റെ കൈയും കാലും വിറക്കും... ദക്ഷ ഓര്‍ത്തു...... " മോള് എന്താ ആലോചിക്കുന്നത് "?. " ഏയ് ഒന്നുമില്ല".... " എന്നാൽ മോള് പോയി അവനോട് റെഡി ആകാൻ പറയ്... ഇനി നേരം വൈകണ്ട "... " ശെരി അമ്മേ".. അവള്‍ തുള്ളി ചാടി മുകളിലേക്ക് പോയി.... അരുണ്‍ മുറിയില്‍ ഇല്ലായിരുന്നു ... ബാൽക്കണിയിൽ നോക്കാം എന്നു കരുതി അവൾ തിരിഞ്ഞപ്പോള്‍ അയാൾ അവളുടെ തൊട്ടു മുന്നില്‍ വന്നു നിന്നു.... അവളുടെ നെറ്റി അയാളുടെ നെഞ്ചിൽ തട്ടി.. "എന്താ"? പ്രതീക്ഷിക്കാതെയുള്ള അരുണിന്റെ വരവിൽ ഭയം കൊണ്ട്‌ ഒരു നിമിഷത്തേക്ക് ദക്ഷ യുടെ മനസ്സ് ശൂന്യമായി... "അത് പിന്നെ ഞാൻ ഒരു കാര്യം പറയാൻ വേണ്ടി" ...... "എന്താണെന്ന് വച്ചാല്‍ പറ" ....? "അത് പിന്നെ എന്നോട് മറന്നു പോയി" .... "നീ എന്താ തമാശ കളിക്കാണോ"? " അയ്യോ അല്ല" ... അവള്‍ അടിമുടി വിറക്കാൻ തുടങ്ങി..... "മുന്നില്‍ നിന്നങ്ങോട്ട് മാറി നിൽക്ക്" .... അവള്‍ പെട്ടന്നു തന്നെ മാറി.... തിരിച്ചു താഴേക്ക് കോണി പടികള്‍ ഇറങ്ങുമ്പോഴാണ് അവൾ പറയാൻ വന്ന കാര്യം ഓര്‍മ്മ വന്നത്.... അവള്‍ വീണ്ടും തിരിച്ചു റൂമിലേക്ക് പോയി.... " അത് പിന്നെ ഞാന്‍." .... "നീ" ? "ഞാൻ പറയാൻ വന്നത് ".. " എന്താണെന്നു വച്ചാല്‍ വാ തുറന്നു പറയ്" .... "ഇന്നു വീട്ടില്‍ പോകുന്ന കാര്യം" .... "അതിനെന്താ..നീ പൊക്കോ... നിന്റെ വീട്ടിലേക്ക് പോകാൻ എന്റെ സമ്മതം വേണോ" ? "ഞാൻ മാത്രം അല്ല.. നമ്മൾ രണ്ടു പേരും കൂടി പോകാൻ അമ്മ പറഞ്ഞു" .... " അമ്മ അങ്ങനെ പലതും പറയും.. എനിക്ക് ഇന്ന് ഓഫീസിൽ പോകണം.. നിനക്ക് പോകണമെങ്കിൽ നീ പൊക്കോ".... " അതല്ലല്ലോ അതിന്റെ ഒരു രീതി"..... പ്രതീക്ഷിക്കാതെ അരുണിന്റെ അച്ഛൻ വന്നു ഇടയ്ക്കു കയറി സംസാരിച്ചു.. " അച്ഛാ" .... " നീ ഒന്നും പറഞ്ഞൊഴിയണ്ട.. ഇന്ന് മോൾടെ കൂടെ നീ പോകണം... അങ്ങനെ ഒരു ചടങ്ങുണ്ട്".. " അച്ഛാ ഓഫീസിൽ"........ " ഓഫീസിൽ ഞാൻ ഇല്ലേ..... പിന്നെന്താ"..? " അതല്ല".... " ഞാൻ ഒരു കാര്യം പറഞ്ഞിട്ട് നിനക്കത് അനുസരിക്കാൻ കഴിയില്ല അല്ലേ" ? "ഇനി അച്ഛൻ വെറുതെ പറഞ്ഞു കാട് കയറണ്ട.... ഞാൻ പോകാം".... " പോയാല്‍ മാത്രം പോര...ഇന്നവിടെ നില്‍ക്കണം... നാളെ മോൾക്ക് കോളേജ് ഉണ്ട്.. അതുകൊണ്ട് രാവിലെ അവളെ കോളേജില്‍ കൊണ്ട്‌ വിട്ടിട്ട് നീ ഓഫിസിലേക്ക് വന്നാല്‍ മതി".. " അച്ഛാ അതിന്റെ ഒക്കെ ആവിശ്യം എന്താ" ...? " അതൊക്കെ ഉണ്ട്... മോള് ചെന്ന് ഭക്ഷണം കഴിച്ച് റെഡി ആവാന്‍ നോക്ക്"..... എന്നു പറഞ്ഞയാൾ താഴേക്കു പോയി..... അവള്‍ അരുണിന്റെ മുഖത്തേക്ക് നോക്കി.. അവനവളെ പിടിച്ചു തിന്നാന്‍ ഉള്ള ദേഷ്യം ഉണ്ടെന്നവൾക്ക് മനസ്സിലായി..... " നീ ഇങ്ങോട്ട് വാ".. അവള്‍ റൂമിന് പുറത്തു തന്നെ നിന്നു... " നിന്നോടിങ്ങോട്ട് കയറി വരാൻ" .... അയാളുടെ ശബ്ദമുയർന്നു. ഇനിയും അവിടെ നിന്നാൽ ശരിയാകില്ല എന്നു തോന്നിയത്‌ കൊണ്ട്‌ ദക്ഷ റൂമിലേക്ക് കയറി... "ആ വാതിലടച്ചു കുറ്റിയിട്"... "എന്തിനാ" ? "പറയുന്നത്‌ അനുസരിക്കാൻ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ? വാതിലടക്കെടി" ... അവളോടി ചെന്ന് വാതിലടച്ചു..... "നമ്മൾ തമ്മില്‍ ഈ കല്ല്യാണത്തിന് വച്ച നിബന്ധന എന്തായിരുന്നു" ? എന്താ എന്നുളള ഭാവത്തില്‍ അവൾ അയാളെ തന്നെ നോക്കി? " നീ എന്റെ കാര്യത്തിലോ ഞാൻ നിന്റെ കാര്യത്തിലോ ഇടപെടരുത് എന്ന്.. അല്ലേ"? ദക്ഷ അതെ എന്നു തലയാട്ടി " എന്നിട്ട് ഇപ്പോഴോ"? "അരുണേട്ടാ... ഞാനതിന് ഒന്നും പറഞ്ഞിട്ടില്ല... അമ്മ"..................... എന്നു പറഞ്ഞു തുടങ്ങുന്നതിന് മുമ്പേ അരുൺ ഇടയ്ക്ക് കയറി പറഞ്ഞു..... " മതി... ന്യായീകരണം ആവിശ്യം ഇല്ല.... ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകരുത്...... ഉണ്ടായാല്‍................. എന്റെ സ്വഭാവം വളരെ മോശമാകും"..... അവള്‍ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോയി... കട്ടക്കലിപ്പൻ 'ദക്ഷിണ'......... Part :5 അവള്‍ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുമ്പ് അയാൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോയി... . . . . . അവളുടെ കണ്ണുകൾ നിറഞ്ഞു..... "മോളേ................... താഴേക്കു വാ ആഹാരം കഴിക്കാം" .... സുഭദ്ര താഴെ നിന്നും ദക്ഷയെ വിളിച്ചു.... അവള്‍ പെട്ടന്നു തന്നെ കണ്ണുകള്‍ തുടച്ച് താഴേക്കു ചെന്നു... അവിടെ അരുണും, അരുണിന്റെ അച്ഛനും ആഹാരം കഴിക്കുവാനായി ഇരുന്നിരുന്നു....... അവളും അവിടെ ചെന്നിരുന്നു....... " അമ്മ ഇരിക്കുന്നില്ലേ " ?? " ഇല്ല... നിങ്ങൾ കഴിച്ചോളൂ" .... "അതെന്താ ഭക്ഷണം തയാറാക്കി കഴിഞ്ഞില്ലേ" ? "ഓ.. അതൊക്കെ കഴിഞ്ഞു ".... "എന്നാല്‍ അമ്മ ഇരിക്കൂ" .... "വേണ്ട മോളെ" .... "എന്നാല്‍ എനിക്കും ഇപ്പോൾ വേണ്ട" .. അവള്‍ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ സുഭദ്ര അവളെ തടഞ്ഞു...... മോളെഴുന്നേൽക്കണ്ട.. അമ്മ ഇരിക്കാം.... "ആ എന്നാല്‍ ഇരിക്കൂ"..... ഇതെല്ലാം നോക്കി നില്‍ക്കുന്ന സാവിത്രിയമ്മയെ കണ്ട് ദക്ഷക്ക് സങ്കടം തോന്നി.... " സാവിത്രിയമ്മേ" ....... " എന്താ കുഞ്ഞേ... എന്തെങ്കിലും വേണോ" ? "സാവിത്രി അമ്മ ഇരിക്കൂ" .... "അയ്യോ ഞാനോ... അത് വേണ്ട കുഞ്ഞേ" ...... "ഹാ .. ഇരുന്നോ സാവിത്രിയമ്മേ.. അവളുടെ ഒരാഗ്രഹം അല്ലേ" .... അരുണിന്റെ അച്ഛൻ പറഞ്ഞു... "അത് പിന്നെ സാറേ..ഞാൻ... അടുക്കളയില്‍ ഇരുന്നോളാം".... "അതെന്താ ഇവിടെ ഇരുന്നാല്‍? സാവിത്രിയമ്മ ഇവിടിരുന്നേ" എന്നു പറഞ്ഞ് ദക്ഷയവരുടെ കൈ പിടിച്ച് അവളുടെ അടുത്ത കസേരയിലിരുത്തി.... സുഭദ്ര അവര്‍ക്ക് ഭക്ഷണം എടുത്ത് കൊടുത്തു".... ഇതൊന്നും ശ്രദ്ധിക്കാതെ അരുൺ കഴിച്ചെഴുന്നേറ്റ് പോയി... . . . . . . . "അമ്മേ... പോയിട്ട് വരാം കേട്ടോ" .... "ശരി മോളെ" .... "എത്തിയിട്ട് വിളിക്കണം"........ " ആ വിളിക്കാം"..... അവര്‍ രണ്ടു പേരും കാറിൽ കയറി...... . . . . . . . " ഇന്നത്തെ പരിഷ്ക്കാരങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്" .... മനസ്സിലാകാതെ അവൾ അരുണിനെ നോക്കി... " അല്ല ആഹാരം കഴിക്കുമ്പോൾ സാവിത്രിയമ്മയെ പിടിച്ചിരുത്തിയതൊക്കെ"..... അവള്‍ ഒരു ചെറു പുഞ്ചിരിയോടെ അരുണിന് മറുപടി നല്‍കി... "ആരോടും ഒരു വാക്ക് പോലും മിണ്ടാൻ ഇല്ലാതെ ഭക്ഷണം കഴിക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടൊന്നും അല്ല.... ഭക്ഷണം പങ്കിട്ടു കഴിക്കണം... എന്നാലേ കഴിക്കുന്ന ഭക്ഷണത്തിന്‌ രുചി ഉണ്ടാവുകയുള്ളൂ... ഒരു പത്ത് വര്‍ഷം അടുക്കളയില്‍ ഒറ്റക്ക് ഇരുന്ന് കഴിച്ച എനിക്കറിയാം അതിന്റെ വിഷമം.. ആ സമയം എത്ര വിഭവങ്ങള്‍ ഉണ്ടായിട്ടും കാര്യമില്ല.. മനസ്സു നിറയില്ല"... അവളുടെ കണ്ണുകൾ നിറഞ്ഞു... . . . . . . . ഛെ... അങ്ങനെ പറയണ്ടായിരുന്നു... അവൾക്ക് വിഷമം ആയി എന്നു തോന്നുന്നു....... അരുണ്‍ മനസ്സിലോർത്തു...... പിന്നീട് ദക്ഷയുടെ വീട് എത്തുന്നത് വരെ അവര്‍ രണ്ടു പേരും ഒന്നും സംസാരിച്ചില്ല....... വീടെത്തിയതും ദക്ഷ കാറിന്റെ ഡോർ തുറന്ന്‌ അകത്തേക്ക് ഓടിച്ചെന്ന് അവളുടെ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു.... "ഓ... വല്ലാതെ സോപ്പ് ഇടേണ്ട" .... പെട്ടന്നെവളുടെ സങ്കടം സഡൻ ബ്രേക്കിട്ടതു പോലെ നിന്നു... "എന്ത് സ്വഭാവാണ്" .. എന്നു പറഞ്ഞവള്‍ അച്ഛനില്‍ നിന്നും മാറി നിന്നു... എനിക്കറിയാം അച്ഛൻ ഇന്നലെ എന്നെ കാണാത്തത് കൊണ്ട്‌ ഉറങ്ങിയിട്ടില്ല എന്ന്"... " ഓ..പിന്നേ.. കുറെ ദിവസത്തിനു ശേഷം ഇന്നലെ ഞാൻ ഒന്നു സുഖമായി ഉറങ്ങി".... " ആ .. അത് മുഖം കണ്ടാലും അറിയാം".... "അത് നിന്നെ ഇപ്പോൾ കണ്ടത് കൊണ്ടാ.. ഇന്നത്തെ സമാധാനം പോയല്ലോ".... ഒരു കള്ള ചിരിയോടെ അയാളത് പറഞ്ഞപ്പോൾ ദക്ഷ അയാളെ രൂക്ഷമായി ഒന്നു നോക്കി..... " അല്ല അരുണ്‍ വന്നില്ലേ".... " ഓ ഉണ്ട്"... " എന്നിട്ടെവിടെ "...?? "അത് പിന്നെ"..... " നീ അവനെ വിളിക്കാതെ ഇങ്ങ് കയറി പോന്നു അല്ലേ"? അവള്‍ വേഗം പുറത്തേക്ക്‌ ഓടി...പിന്നാലെ അച്ഛനും..... അവള്‍ ചെന്നു നോക്കിയപ്പോള്‍ അരുണ്‍ പുറത്ത് തന്നെ നില്‍ക്കുകയാണ്.... ഇങ്ങേർക്കിനി താലപ്പൊലിയും പരിവാരങ്ങളും വേണോ ആവോ അകത്തു കയറാൻ.... ദക്ഷ മനസ്സില്‍ പറഞ്ഞു..... " മോനെ... എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്? കയറി വാ ..... പോയി ചായ എടുത്ത് വാടി" ........ "ചായ ഒന്നും വേണ്ട" ..... "ഞാൻ വീട്ടില്‍ നിന്നും കുടിച്ചു......എന്നിട്ടാണ് ഇറങ്ങിയത്" ..... "എന്നാലും" ..... "വേണ്ട അങ്കിളേ" ... "എന്നാല്‍ നിങ്ങൾ അകത്തോട്ടിരിക്കൂ... ഞാൻ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ട് വരാം..... അല്ലാ........ നിങ്ങൾ ഉച്ച കഴിഞ്ഞല്ലേ പോവുകയുള്ളൂ"?? "ഞങ്ങൾ നാളെയെ പോകുന്നുള്ളൂ"..... അവള്‍ വളരെ സന്തോഷത്തോടെ പറഞ്ഞു... "അതെയോ"? "ഞാൻ ചിലപ്പോൾ ഉച്ച കഴിഞ്ഞു പോകും... നാളെ ഓഫീസിലേക്ക് കുറച്ച് വർക്ക് ബാക്കി ഉണ്ട്".... " എന്നാല്‍ ഞാൻ ഇവിടെ നില്‍ക്കട്ടെ"?? " ഓ... നീ സൗകര്യം പോലെ എപ്പോഴാ എന്നു വച്ചാല്‍ വന്നാല്‍ മതി".... " അത് വേണ്ട... നീ മോന്റെ കൂടെ പൊക്കോ.... മോന് തിരക്കില്ലാത്ത ദിവസം രണ്ട് പേരും കൂടെ വന്ന് നാലഞ്ച് ദിവസം നിന്നിട്ടു പോകാം".... " അതെന്താ എനിക്കിവിടെ നിന്നാൽ".... " ദക്ഷ പറയുന്നത് കേട്ടാല്‍ മതി"..... അയാൾ അവളെ നോക്കി കണ്ണുരുട്ടി... " അല്ല അങ്കിള്‍ അവള്‍ക്ക് നില്‍ക്കണമെങ്കിൽ".... " അത് വേണ്ട മോനെ"..... " അച്ഛാ..........പ്ലീസ് "... " നീ മോനെ കൂട്ടി അകത്തേക്ക് കയറിക്കോ...ഞാൻ ഇപ്പോൾ വരാം" എന്നു പറഞ്ഞയാൾ പുറത്തേക്ക്‌ പോയി..... ദക്ഷയ്ക്ക് സങ്കടവും ദേഷ്യവും വന്നു.... പക്ഷേ അതൊന്നും പുറത്ത് കാണിക്കാതെ അവൾ അയാളോട് അകത്തേക്ക് കയറാനായി ആവശ്യപ്പെട്ടു...... പിന്നാലെ അവളും കയറി.... "ഫോൺ ഒന്നു തരുമോ"? " എന്തിനാ"? " അമ്മയെ വിളിക്കാൻ"... "എന്നിട്ട്‌ ഞാൻ ഇന്ന് ഇവിടെ നില്‍ക്കില്ല എന്നു പറഞ്ഞത് പറയാനാണോ" ? "അയ്യോ അല്ല... വീട്ടില്‍ എത്തിയാല്‍ അമ്മ വിളിക്കാൻ പറഞ്ഞിരുന്നു" ... "ഉം" .... മനസ്സില്ലാ മനസ്സോടെ അരുണ്‍ ദക്ഷയ്ക്ക് ഫോൺ നല്‍കി .... " ഹലോ അമ്മേ".... "ആ മോളെ... വീട്ടില്‍ എത്തിയോ" ?? " ഓ.".... " നിങ്ങൾ നാളെ അല്ലേ വരികയുള്ളൂ" ? " അല്ല ഇന്ന് തന്നെ വരും".... പെട്ടന്ന് അരുൺ അവളെ ഒന്നു നോക്കി.... " അതെന്തേ" ?? "അത് പിന്നെ......... ആ അച്ഛന് ഇന്ന് എവിടെയോ പോകാൻ ഉണ്ട് പോലും .. അതുകൊണ്ട്‌ ഞങ്ങളോട് പിന്നെ ഒരു ദിവസം വന്നാല്‍ മതി എന്നു പറഞ്ഞു" ... " അതെയോ.... എന്നാൽ ശരി.. മക്കള്‍ ഉച്ച കഴിഞ്ഞ് ഇങ്ങു പോര്"..... "ആ ശരി അമ്മേ.. വക്കുവാണേ" ... "ശരി മോളെ" ..... അവള്‍ അയാള്‍ക്ക് ഫോൺ തിരിച്ചു നല്‍കി.... " തനിക്ക് സ്വന്തമായി ഫോൺ ഇല്ലേ"? " ഇല്ല"..... " അരുണേട്ടൻ ഇവിടെ ഇരിക്ക്.. ഞാൻ പോയി എന്റെ പുസ്തകങ്ങൾ ഒക്കെ എടുത്ത് വയ്ക്കട്ടെ... നാളെ കോളേജില്‍പോകണം " എന്നു പറഞ്ഞവൾ അവളുടെ മുറിയിലേക്ക് നടന്നു..... പുസ്തകങ്ങൾ എല്ലാം ഒതുക്കി ബാഗിലാക്കി വച്ചു..... ഊണ് കഴിഞ്ഞ് അവർ ഇറങ്ങാൻ നേരം ദക്ഷ അച്ഛന്റെ അരികിലേക്ക് ചെന്നു.... " ഇന്ന് പോകണോ അച്ഛാ"...??? " വേണം... നീ അവന്റെ തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം വാ"..... " ഉം"... "അച്ഛാ ഗുളിക ഒക്കെ കൃത്യ സമയത്ത് കഴിക്കണം" .... "ഓ....... നീ പറഞ്ഞിട്ട് വേണ്ടെ എനിക്ക് ഗുളിക കഴിക്കാൻ ഒന്നു പോടീ" .... "എന്ത് സാധനം ആണ്" ... "അയാൾ ചിരിച്ചു".... " അതേ ഒന്നു വരുവോ" ? ദേ അവന്‍ വിളിക്കുന്നു ചെല്ല്" .... ദക്ഷയും അരുണും അവളുടെ മുറിയിലേക്ക് നടന്നു... "എന്താ"? "ഇന്നലത്തെ പോലെ അവിടെ ചെന്നു കരഞ്ഞു മനസ്സമാധാനം കെടുത്തരുത്..ഇനി കരയണം എന്നു തോന്നുന്നുണ്ടെങ്കിൽ ഇവിടെ വച്ച് കരഞ്ഞു തീർത്തിട്ട് എന്റെ കൂടെ വന്നാല്‍ മതി"...... ഇതും പറഞ്ഞ് അരുണ്‍ മുറിയില്‍ നിന്നും പുറത്തേക്ക്‌ ഇറങ്ങി .... ഒരു നിമിഷം അവൾക്കയാളോട് വല്ലാത്ത വെറുപ്പ് അനുഭവപ്പെട്ടു.... മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത ഒരു മനുഷ്യന്‍.... " നീ ബുക്ക് എല്ലാം എടുത്തിട്ടില്ലേ ദക്ഷേ"?? അച്ഛന്റെ ആ ചോദ്യം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.... "ഉവ്വ്" ..... "എന്നാല്‍ ഇറങ്ങിക്കോ...അരുണ്‍ കാത്തു നില്‍ക്കുന്നു" .... അവളുടെ കണ്ണുകൾ വീണ്ടും നിറയാന്‍ തുടങ്ങി... അവളച്ഛനെ കെട്ടി പിടിച്ച് കവിളിലൊരുമ്മ കൊടുത്തു.... ശേഷം ബാഗെടുത്തു പുറത്തേക്ക്‌ നടന്നു.... "നന്നായി പഠിച്ചോ കേട്ടോ" ... അവള്‍ ശരിയെന്ന് തലയാട്ടി..... ദക്ഷ അച്ഛനെ തിരിഞ്ഞു നോക്കാതെ ചെന്നു കാറിൽ കയറി....നോക്കിയാല്‍ അവൾ പൊട്ടി കരഞ്ഞു പോകുമെന്ന് അവള്‍ക്കുറപ്പായിരുന്നു.. വീട്ടിലെത്തുന്ന വരെ അവർക്കിടയില്‍ മൂകത നിറഞ്ഞു നിന്നു..... വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മറത്ത് സുഭദ്ര അവരെയും കാത്ത് ഇരിപ്പുണ്ടായിരുന്നു..... സുഭദ്രയെ നോക്കാതെ അരുണ്‍ മുറിയിലേക്ക് നടന്നു..... "ഇതെന്താ ബാഗ് ഒക്കെ" ? "എന്റെ പുസ്തകങ്ങൾ.....നാളെ കോളേജില്‍ പോകാൻ" ..... "ആ..... അമ്മ അതോർത്തില്ല" ... പിന്നെ അവിടിരുന്നു അവൾ സുഭദ്രയോട് വാ തോരാതെ സംസാരിച്ചു..... അവരോട് സംസാരിക്കുമ്പോൾ നഷ്ടപ്പെട്ട് പോയതെന്തൊക്കെയോ തിരിച്ചു കിട്ടിയ പോലെ ദക്ഷയ്ക്ക് തോന്നി ... അതിനിടയിൽ അരുണിന്റെ അച്ഛനും വന്നു... പിന്നെ മൂന്ന് പേരും കൂടി ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ച് സംസാരിച്ചു..... "മോള് വന്നിട്ട് കുറേ നേരം ആയില്ലേ... ഈ ബാഗ് കൊണ്ടുപോയി മുറിയില്‍ വയ്ക്ക്" ..... അവൾ ബാഗുമെടുത്ത് മുറിയിലേക്ക് നടന്നു.... അരുണ്‍ കിടക്കയിലിരുന്നു അവന്റെ ലാപ്ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു..... അവള്‍ അത് ശ്രദ്ധിക്കാതെ നിലത്തിരുന്നു....... എന്നിട്ട് ബാഗില്‍ നിന്നും ഉള്ള സാധനങ്ങള്‍ എല്ലാം എടുത്ത് പുറത്തിട്ടു..... അതിൽ ഒരുപാട് മിഠായി കവറുകളും ഉണ്ടായിരുന്നു... "ഇതെന്താ നീ വല്ല മിഠായി കമ്പനിയിലും ജോലിക്ക് പോകുന്നുണ്ടോ" ? അരുണ്‍ ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ അവളോട് ചോദിച്ചു.... അവള്‍ കണ്ണ് മിഴിച്ചവനെ നോക്കി.... "അല്ല ഇത്രയധികം മിഠായി കവറുകൾ കണ്ട് ചോദിച്ചതാണ്" ..... "ഇതൊക്കെ ഞാൻ കഴിച്ച മിഠായിയുടെ കവറുകൾ ആണ്"..... അവന്‍ ഒരു ഞെട്ടലോടെ കയ്യിലുണ്ടായിരുന്ന ലാപ്ടോപ്പ് കിടക്കയിൽ വച്ചെഴുന്നേറ്റു...... "ഏ??????" ....................... "ഇതൊക്കെ ആരു വാങ്ങിച്ചു തന്നതാ നിനക്ക്".... " ഞാൻ തന്നെ വാങ്ങിക്കുന്നതാ.... പിന്നെ ചിലപ്പോൾ അച്ഛന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോൾ ചില്ലറ ഇല്ലാതിരുന്നാൽ അവര് മിഠായി കൊടുക്കും... അപ്പോൾ അച്ഛൻ എനിക്ക് തരും" ..... അവള്‍ ഒരു കൊഞ്ചലോടെ പറഞ്ഞു നിർത്തി...... അവന്‍ അത്ഭുതത്തോടെ അവളെ തന്നെ നോക്കി നിന്നു...... " വാങ്ങുമ്പോള്‍ കുറച്ച് നിലവാരം ഉള്ള മിഠായി വാങ്ങിച്ചൂടെ നിനക്ക്" .... " എനിക്ക് വലിയ മിഠായി ഒന്നും ആരും ഇതു വരെ വാങ്ങിച്ച് തന്നിട്ടില്ല.... വാങ്ങാൻ അച്ഛന്‍ കാശും തരില്ല.... പക്ഷേ ഒരു തവണ ഞാൻ പത്തു രൂപയുടെ ഡയറി മില്‍ക്ക് കഴിച്ചിട്ടുണ്ട്" ..... എന്തോ വലിയ സംഭവം പോലെ അവൾ പറഞ്ഞു.... " അതിൽ കൂടുതൽ വിലയുള്ള ഒരു മിഠായിയും കഴിച്ചിട്ടില്ലേ"?? അവന്‍ ആകാംഷയോടെ ചോദിച്ചു അവള്‍ നിരാശയോടെ " ഇല്ല " എന്നു മറുപടി പറഞ്ഞു......... " ബെസ്റ്റ്"...... അവന്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി.... " അരുണ്‍............. മോളോട് ഭക്ഷണം കഴിക്കാന്‍ വരാൻ പറ" .... കോണി പടികള്‍ കയറി സുഭദ്ര വന്നു...... " വിളിച്ചോ... ദേ.. മുറിയിലുണ്ട്" ..... അവന്‍ ബാള്‍ക്കണി ലക്ഷ്യം വച്ചു നടന്നു... പെട്ടന്ന് തിരിഞ്ഞു സുഭദ്രയോടായി പറഞ്ഞു.... "അമ്മ എനിക്കു വേണ്ടി കണ്ടു പിടിച്ച കുട്ടി ഏതായാലും നല്ല ബെസ്റ്റ് കുട്ടിയാ.......വംശനാശം സംഭവിക്കാതെ നോക്കിക്കോ... ഇതു പോലെ ലോകത്ത് ഒന്നേ ഉണ്ടാവുകയുള്ളൂ ".... എന്നു പറഞ്ഞവൻ ബാള്‍ക്കണിയിലേക്ക് നടന്നു...... "അരുണ്‍ നീ ഭക്ഷണം കഴിക്കാന്‍ വരുന്നില്ലേ" ..... " അയ്യോ വേണ്ട.... വയറു നിറഞ്ഞു"....... ദക്ഷേ.... മോളേ..... കഴിക്കാൻ വാ...... ആ അമ്മേ.. ദാ വരുന്നൂ................. ദക്ഷിണ....... Part 6 "മോളവിടെ എന്ത് ചെയ്യുകയായിരുന്നു" ? "ഞാൻ എന്റെ പുസ്തകങ്ങൾ ഒക്കെ എടുത്ത് വയ്ക്കുകയായിരുന്നു" ...... "ആ... എന്നാല്‍ മോള് വാ...ബാക്കി കഴിച്ച് കഴിഞ്ഞിട്ട് എടുത്ത് വയ്ക്കാം"..... "അരുണേട്ടനെ വിളിച്ചില്ലേ അമ്മേ" ? "ഉവ്വ്.. അവന് വേണ്ട എന്നു പറഞ്ഞു" ... "അതെന്താ"? .. " അറിയില്ല മോളെ"...... " ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കുറച്ചേ കഴിച്ചുള്ളൂ....അമ്മ ഒന്നുകൂടി വിളിച്ചു നോക്ക്".... " അമ്മ വിളിക്കുന്നില്ല.. മോള് പോയി വിളിച്ചിട്ട് വാ" ... " അയ്യോ .... അത് വേണ്ട".. "ഒന്നു ചെന്നു വിളിച്ച് നോക്ക്.... വന്നില്ലേൽ വേണ്ട" ...... " ഉം"...... അവള്‍ വീണ്ടും കോണി പടികള്‍ കയറി.. വിറച്ച് വിറച്ച് ബാല്‍ക്കണി ലക്ഷ്യം വച്ച് നടന്നു.... അരുണ്‍ അവിടെയുള്ള ഒരു ഊഞ്ഞാലില്‍ എന്തൊക്കെയോ ഓര്‍ത്തു ഇരിക്കുകയായിരുന്നു... " അ...അ... അരുണേട്ടാ"..... " ഉം" ...... " ഭക്ഷണം കഴിക്കാന്‍ വരുന്നില്ലേ" .... "എനിക്ക് വേണ്ട.... വിശപ്പില്ല" ...... "അതെന്താ ഉച്ചക്ക് വീട്ടില്‍ നിന്നും അധികമൊന്നും കഴിച്ചില്ലല്ലോ" ..... "നിന്നോട് ഞാൻ എനിക്ക് ഭക്ഷണം വേണ്ട എന്നു പറഞ്ഞില്ലേ...ഇനി എന്താ ഏതാ എന്നൊക്കെ വിസ്തരിച്ചു പറയാന്‍ നീ എന്റെ ആരാ.... എന്റെ കാര്യത്തില്‍ ഒന്നും ഇടപെടരുത് എന്ന് ഞാൻ നിന്നോട് പല തവണ പറഞ്ഞു..... എന്ത് പറഞ്ഞാലും ഇങ്ങനെ കണ്ണു മിഴിച്ച് നോക്കി നിന്നോളണം...... കടന്നു പൊയ്ക്കോ എന്റെ മുന്നില്‍ നിന്ന്"....... അവൾ കരഞ്ഞു കൊണ്ട്‌ അരുണിനെ തന്നെ നോക്കി നിന്നു.... " നിന്നോട് പോകാൻ ഞാൻ പറഞ്ഞില്ലേ".... അവള്‍ താഴേക്കു നടന്നു..... അവളുടെ മുഖം കണ്ടപ്പോഴേ സുഭദ്രയ്ക്ക് കാര്യം മനസ്സിലായി.... " അവന്‍ വരുന്നില്ലെങ്കില്‍ വേണ്ട... മോള് ഇരിക്ക്"... " അമ്മയും അച്ഛനും കഴിച്ചോളൂ.... എനിക്ക് വേണ്ട... വിശപ്പില്ല" .... "അതെന്താ അവിടുത്തെ കാറ്റടിച്ചോ മോൾക്കും" .... "ഏയ്... വേണ്ടാഞ്ഞിട്ടാ അമ്മേ"..... "ദക്ഷേ"............. "അമ്മേ അരുണേട്ടൻ വിളിക്കുന്നു.... നിങ്ങൾ കഴിച്ച് കിടന്നോളൂ".... "വേണ്ടായിരുന്നു അല്ലെ ദാസേട്ടാ.... ആ കുട്ടീടെ ജീവിതം കൂടി".... "ഏയ്... താന്‍ വിഷമിക്കണ്ടടോ.... എല്ലാം ശരിയാകും".... . . . . . . . . . "എന്തിനാ എന്നെ വിളിച്ചത്?" "എന്താ ഇതൊക്കെ"? "അത് ഞാൻ എല്ലാം എടുത്ത് വയ്ക്കുകയായിരുന്നു.. അപ്പോഴാ അമ്മ വന്നു ഭക്ഷണം കഴിക്കാന്‍ വിളിച്ചത്".. "അപ്പൊ ഇതെല്ലാം ഇവിടെ ഇട്ടിട്ടു പോയി അല്ലെ?"?? "ഉം"... "എന്റെ മുറി വൃത്തിക്കേടാക്കുന്നത് എനിക്ക് ഇഷ്ടം അല്ല.... ഇനി ഒരിക്കല്‍ കൂടി ഇങ്ങനെ കണ്ടാല്‍ എല്ലാം കൂടെ എടുത്ത് കൊണ്ട്‌ ഞാൻ കത്തിക്കും... എന്റെ ക്ഷമയെ നീ പരീക്ഷിക്കരുത്"..... " ഞാൻ വേഗം വൃത്തിയാക്കിതരാം"...... അവന്‍ ഒന്നും മിണ്ടാതെ കിടക്കയിൽ കിടന്നു........ " അരുണേട്ടാ"........... അവന്‍ അവളെ നോക്കാതെ കണ്ണടച്ചു കൊണ്ട്‌" എന്താ "എന്നു ചോദിച്ചു..... " ഈ ഫോട്ടോ ഞാൻ ഈ മേശപ്പുറത്ത് വച്ചോട്ടെ"? അവന്‍ കണ്ണുകൾ തുറന്നു ചോദിച്ചു.. " എന്ത്‌ ഫോട്ടോ".... "ഇതെന്റെ അമ്മേടെ ഫോട്ടോയാ" ... അവൾ അത് നെഞ്ചോട് ചേര്‍ത്തു പിടിച്ചു കൊണ്ട്‌ പറഞ്ഞു..... "വച്ചോട്ടെ പ്ലീസ്..... ഇതും കൂടി ഇല്ലാതിരുന്നാൽ എനിക്ക് ആരും ഇല്ലാത്ത പോലെ തോന്നും"..... അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു..... "അത് അവിടെ വച്ചോ..... എന്നിട്ട് കിടക്കാന്‍ നോക്ക്".... "ആ ശരി" ......... അവള്‍ ആ ഫോട്ടോ മേശപ്പുറത്ത് വച്ചു... എന്നിട്ടതില്‍ നോക്കി ഒന്ന് പുഞ്ചിരിച്ച് അവളുടെ പുതപ്പും തലയിണയും എടുത്ത് നിലത്ത് വിരിച്ചു കിടന്നു...... "ലൈറ്റ് ഓഫ് ആക്കാന്‍ ഇനി വേറെ ആരെങ്കിലും വരുമോ"? " ആര് വരാൻ"..... " ഓ.... എന്റെ ഈശ്വരാ..... പോയി ലൈറ്റ് ഓഫ് ചെയ്യടി പോത്തേ" ........ "അവള്‍ ഓടി ചെന്നു ലൈറ്റ് ഓഫ് ചെയതു വന്നു കിടന്നു" .... ഇന്നത്തെ കാലത്തും ഇങ്ങനത്തെ പെൺപിള്ളേരൊക്കെ ഉണ്ടോ.... അവൻ പിറുപിറുത്തു..... " അരുണേട്ടൻ എന്തെങ്കിലും പറഞ്ഞോ" ? " ഇല്ല" .... "എന്തോ പറയുന്നത് പോലെ എനിക്ക് തോന്നി".... " മിണ്ടാതെ കിടന്നുറങ്ങടി" ....... അവള്‍ പിന്നെ ഒന്നും മിണ്ടിയില്ല..... പിറ്റേന്ന് രാവിലെ ദക്ഷ കോളേജില്‍ പോകാൻ ഉള്ള തത്രപ്പാടിലായിരുന്നു.... അവൾ അവളുടെ ഓരോ സാധനങ്ങൾ എടുക്കാനായി അരുണിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി..... അവളുടെ കാലിലെ വെള്ളി പാദസരം അവളുടെ ഓരോ ചുവടിനും താളം പിടിക്കുന്നുണ്ടായിരുന്നു....... "നീ എന്താടി അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്നത്" ..... "അത് പിന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍." ....... "എല്ലാം കൂടി ഒരിടത്ത്‌ വച്ചാൽ ഇങ്ങനെ കിടന്ന് ഓടേണ്ട ആവിശ്യം ഉണ്ടോ? ഓരോന്ന് ഓരോ സ്ഥലത്ത് കൊണ്ട്‌ വയ്ക്കും" ........ അതെന്റെ ഇഷ്ടം അല്ലേ....... അവള്‍ പിറുപിറുത്തു...... "എന്ത്‌" ??? "ഞാൻ ഒന്നും പറഞ്ഞില്ല" ...... എന്നും പറഞ്ഞവൾ ബാഗ് എടുത്ത് മുറിയില്‍ നിന്നും പുറത്തേക്ക്‌ ഓടി..... " അമ്മേ ഞാൻ ഇറങ്ങിയേ"..... "മോളെങ്ങോട്ടാ"?? " എനിക്ക് കോളേജില്‍ പോകണ്ടേ അമ്മേ" ... "നീ അരുണിന്റെ കൂടെ പൊയ്ക്കോ..... അവന്‍ നിന്നെ കോളേജില്‍ വിടും" ..... " അത് പ്രതീക്ഷിച്ചിവിടെ ആരും നില്‍ക്കണ്ട" ....... അരുണ്‍ അതും പറഞ്ഞ് മുകളില്‍ നിന്നും കോണി പടികള്‍ ഇറങ്ങി താഴേക്ക് വന്നു.... " ഞാൻ ബസ്സിനു പൊയ്ക്കോളാം അമ്മേ"...... " മോളവിടെ നില്‍ക്ക്.... നിന്നെ അച്ഛൻ കോളേജില്‍ വിടാം"....... മുറിയില്‍ നിന്നും അരുണിന്റെ അച്ഛൻ പുറത്തേക്ക്‌ വന്നു...... " അത് മതി" ...... സുഭദ്ര പറഞ്ഞു... "അച്ഛന് നേരം വൈകില്ലേ" ?? "അതൊന്നും മോള് നോക്കണ്ട" .... " എന്നാൽ സംസാരിച്ച് നില്‍ക്കാതെ നിങ്ങള്‍ ഇറങ്ങിക്കോളൂ.... മോൾക്ക് നേരം വൈകണ്ട".... അവള്‍ വളരെ സന്തോഷത്തോടെ അരുണിന്റെ അച്ഛന്റെ പിന്നാലെ നടന്നു..... "എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ സുഭദ്രേ" ?? "ഓ... ആയിക്കോട്ടെ .... "പിന്നെ വൈകുന്നേരം അച്ഛൻ വരാം കേട്ടോ.... ബസ്സിലൊക്കെ നല്ല തിരക്കായിരിക്കും" ... "ആ ശരി അച്ഛാ"...... "അമ്മേ പോയി ട്ടോ" .... "ആ ശരി മോളെ"....... സുഭദ്ര അകത്തേക്ക് കയറിയപ്പോള്‍ ഇതെല്ലാം നോക്കി അരുണ്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.... "ഇതൊക്കെ കുറച്ച് അധികമാണ്.. അവള്‍ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ" ... " ഞങ്ങൾക്കവൾ ഞങ്ങളുടെ മകള്‍ ആണ്... നിനക്കവളെ വേണ്ടെങ്കിലും ഞങ്ങൾക്ക് അവളെ കളയാന്‍ കഴിയില്ല.. കാരണം അവൾക്ക് സ്നേഹിക്കാനെ അറിയൂ... അല്ലാതെ നീ ഇപ്പോഴും നിന്റെ ജീവിതം കളയുന്ന പെണ്ണിനെ പോലെ ചതിക്കാൻ അറിയില്ല...... നിനക്ക് പോകാൻ സമയം ആയെങ്കിൽ പൊയ്ക്കോ"... എന്ന് പറഞ്ഞുകൊണ്ട് സുഭദ്ര അടുക്കളയിലേക്ക് പോയി...... ആ വാക്കുകള്‍ അരുണില്‍ വല്ലാതെ നോവ് പടർത്തി...... ഓഫീസിലേക്ക് പോകുന്ന വഴിയെല്ലാം അരുണിന്റെ മനസ്സില്‍ സുഭദ്ര പറഞ്ഞ വാക്കുകള്‍ അലയടിച്ചു കൊണ്ടിരുന്നു...... തെറ്റ് എന്റെ ഭാഗത്തായിരുന്നു..ഒരിക്കലും അവളെ അത്ര കണ്ട് സ്നേഹിക്കരുതായിരുന്നു.. ഒരുപാട് പെൺകുട്ടികൾ തന്റെ പുറകെ നടന്നു.. പക്ഷേ താന്‍ അകപ്പെട്ടതോ ഒരു തെറ്റായ ബന്ധത്തിലും... അരുണ്‍ ഓര്‍ത്തു.... ദക്ഷ പാവമാണ്... പക്ഷേ എന്റെ മനസ്സ് അവളെ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടുവാൻ തയ്യാറാകുന്നില്ല... പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയതത്.... "അരുണ്‍ നീ എവിടെയാ" .... "ഞാൻ ഇതാ വന്നു കൊണ്ടിരിക്കുകയാണ് അച്ഛാ" ..... "ഉം.. ശരി... നിന്നെ കാണാതായപ്പോൾ വിളിച്ചതാ" "ആ ശരി" .... . . . . . . . . . . ദക്ഷ ക്ലാസ്സിലേക്ക് കയറിയതും ദിവ്യ ചോദിച്ചു " ദക്ഷേ...... ആദ്യ രാത്രി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു"??.. " സംഭവ ബഹുലമായിരുന്നു"...... "എഹ്.. നിനക്കയാളെ ഇഷ്ടം അല്ല എന്നു പറഞ്ഞിട്ട്?രണ്ട് പേരും കൂടി പണി പറ്റിച്ചല്ലേ" .... "ഉവ്വ്.... ഒന്നു പോടീ" ..... "എന്താടി..." ?? "കുന്തം....... അയാള്‍ക്ക് എന്നെ കണ്ണിനു മുന്നില്‍ കാണുന്നത് തന്നെ ചതുര്‍ത്ഥി ആണ്".... "അപ്പോൾ കാര്യങ്ങള്‍ ഒന്നും" ?? "എന്ത്‌ കാര്യങ്ങൾ.. അയാള്‍ കിടക്കയിലും ഞാന്‍ തറയിലും.. പിന്നെ എന്ത് കാര്യങ്ങൾ...!! അയാള്‍ക്ക് എന്നെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല" .... " എല്ലാം നേരത്തെ അറിഞ്ഞിട്ടും പിന്നെ നീ എന്തിനാടി നിന്റെ ജീവിതംതുലച്ചത്"? " ഈ കല്ല്യാണം നടക്കണം എന്നത് അച്ഛന്റെ വലിയ ആഗ്രഹം ആയിരുന്നു".... " ജീവിത കാലം മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചോ നീ.....എന്നെങ്കിലും ഇതൊക്കെ ഓര്‍ത്ത് നിനക്ക് സങ്കടപ്പെടേണ്ടി വരും"...... ദക്ഷ ഒന്നു പുഞ്ചിരിച്ചു... വൈകീട്ട് അവളെ കൂട്ടി കൊണ്ടു പോകാൻ അരുണിന്റെ അച്ഛൻ എത്തി.... അവള്‍ കാറിൽ കയറി കോളേജിലെ കാര്യങ്ങൾ എല്ലാം അയാളോട് വാ തോരാതെ സംസാരിച്ചു.... വീട്ടില്‍ എത്തി എല്ലാം സുഭദ്രയോടും വിശദീകരിക്കാൻ തുടങ്ങി .... " അച്ഛൻ എങ്ങോട്ടാ ഈ പോകുന്നത്?" . "ഇതെല്ലാം നീ എന്നോട് പറഞ്ഞതല്ലേ..നമ്മൾ വരുമ്പോൾ" .... "ഒന്നു കൂടി കേട്ടു എന്ന് വച്ച് എന്താ കുഴപ്പം"?? .... "ആ എന്താ ദാസേട്ടാ കുഴപ്പം...ദാസേട്ടൻ കേട്ടിട്ട് പോയാല്‍ മതി" .... "എന്റെ സുഭദ്രേ അവിടുന്ന് ഇവിടെ എത്തുന്നത് വരെ ഇവള്‍ റേഡിയോ ഓണ്‍ ആക്കിയത് പോലെ സംസാരിക്കുകയായിരുന്നു...ഇനിയും ഞാൻ കേൾക്കാനോ.... എന്റമ്മോ" ..... " ആരും കേൾക്കണ്ട....ഞാൻ പോവാ".... " ഹാ പിണങ്ങി പോവല്ലേ.. മോള് പറ... അച്ഛൻ പോകുന്നത് അമ്മക്കൊന്നു കാണണം.. മോള് പറ"... സുഭദ്ര ദാസനെ നോക്കി കണ്ണിറുക്കി...... " ആ ശരി ഞാൻ ഇരിക്കാം.. പറഞ്ഞു തീർന്നിട്ടേ പോകുന്നുള്ളൂ.. പോരേ."? .... അവള്‍ സന്തോഷത്തോടെ "മതി" എന്ന് പറഞ്ഞു... അവള്‍ പറയുന്നതിനിടയിൽ അരുണ്‍ ഓഫീസിൽ നിന്നുമെത്തി,അകത്തേക്ക് കയറി... ആരും അവനെ ശ്രദ്ധിച്ചതേയില്ല..... എല്ലാവരും ദക്ഷയുടെ സംസാരത്തിൽ മുഴുകി ഇരിക്കുകയായിരുന്നു..... എല്ലാവർക്കും ഇപ്പോൾ അവളെ മതി.... ഇത് കണ്ടാല്‍ തോന്നും അവള് ഈ വീട്ടില്‍ ഉള്ളതും ഞാൻ പുറത്ത് നിന്ന് വലിഞ്ഞു കയറി വന്നതുമാണെന്ന്...... അവന് അവളോട് അസൂയ തോന്നി.... "കുഞ്ഞേ ചായ എടുക്കട്ടെ" ?? "എനിക്കൊരു കോപ്പും വേണ്ട.. പുറത്ത്‌ ഒരു കെട്ടിലമ്മ ഇരിക്കുന്നില്ലേ അവൾക്ക് കൊടുക്ക്"..... അവന്‍ ദേഷ്യത്തോടെ സാവിത്രി അമ്മക്ക് മറുപടി നല്‍കി മുകളിലേക്ക് കയറി പോയി.... തുടരും.......... continue in nex post
31.7k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post