Oi ഖൽബൂസ് ഞാൻ വന്നു.. 😉 💞MeharNishan💞 P@RT 92 ✒️Mehariya Thasni ****************************** *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _TELEGRAM LINK PDF ONLY_ https://t.me/joinchat/AAAAAEfMjq8KWNE7xY-PVw _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ നിഷാൻ പോയതിൽ പിന്നെ ഞാൻ എന്റെ ദിവസങ്ങൾ എങ്ങനെ തള്ളി നീക്കിയതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു....ഒരു തരം വിഷമം എന്നാൽ മുന്നോട്ട് സന്തോഷത്തിൽ ജീവിക്കുമെന്ന വാശി എല്ലാം കൊണ്ടും ശെരിക്കും ഒരു ഭ്രാന്തമായ അവസ്ഥ അറിയാതെ മനസ്സ് വീണ്ടും നിഷാനെ കാണാൻ കൊതിക്കുമ്പോൾ ഞാൻ ആരും അറിയാതെ പോയി എവിടേലും ഒക്കെ തിരയും പക്ഷെ സ്വബോധം വരുമ്പോൾ ഞാൻ തെന്നെ എന്റെ കാലുകളെ പിന്നോട്ട് ചലിപ്പിക്കുകും കോളേജിൽ പോകുന്നതും വരുന്നതും ഒന്നും തന്നെ ഞാൻ അരിയാരെ ഇല്ല കൊറേ ഒക്കെ പിന്നെ ഞാൻ എന്റെ മുറിക്കുള്ളിൽ കണ്ണീർ ഒഴുക്കി ജീവിച്ചു കഴിയും... എന്തോ അതാണ് നല്ലതെന്ന് ഒരുനിമിഷം ചിന്ദിക്കും പിന്നീട് അതല്ലെന്നും ചിന്ദിക്കും നിഷാൻ ഇല്ലാതെ എനിക്ക് കഴിയില്ലേ എന്ന് ഞാൻ പലപ്പോഴും ചിന്ദിക്കും സത്യം പറഞ്ഞാൽ അതെനിക്കൊരു ഉത്തരം ഇല്ലാത്ത ചോദ്യം ആയിരുന്നു ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിക്കും അവൻ ഇല്ലാതെ അവൻ ജീവിച്ചു കാണിച്ചുകൊടുക്കണം എന്ന്... പക്ഷെ എത്രയെന്നു വെച്ചാ മനസ്സ് ഇങ്ങനെ കളളം പറയാ എനിക്ക് എന്നെ തന്നെ വെറുത് തുടങ്ങി ഇടക്ക് സുസൈഡ് ചെയ്യാന് ഒക്കെ തോന്നും പിന്നെ വീട്ടുകാരെ കുറിച്ചൊക്കെ ഓർക്കുമ്പോൾ വേണ്ടെന്ന് വെക്കും എനിക്ക് എന്റെ വീട്ടുകാർക്ക് വേണ്ടിയെങ്കിലും ജീവിച്ചേ പറ്റു കാരണം അവർ എന്ത്‌ തെറ്റാണ് ചെയ്തത് ഇങ്ങനെ ഉള്ള് ഉരുകാൻ മാത്രം... ഒന്നും ചെയ്തിട്ടില്ല.... ഇനി അവർക്ക് വേണ്ടി ആണ് അവർക്ക് വേണ്ടി മാത്രം എനിക്ക് മുന്നോട്ട് ജീവിക്കണം അങ്ങനെ ഒരു ദിവസം കോളേജിൽ പോകുമ്പോ സിറ്റിയിൽ ഇപ്പൊ നിഷാൻ പോയെ പിന്നെ പുതിയ പോലീസ് ഓഫീസർ ചാർജ് എടുത്തു കെട്ടടത്തോളം വെച്ച് ആളുടെ സ്വഭാവം മോശം ആണെന്ന് ആണ് അറിയാണ് പറ്റിയത്...... അങ്ങനെ ഒരിക്കലും അതിന്റെ മുന്നിൽ ഒന്നും പെടാതെ മുന്നോട്ട് പോയെങ്കിലും ഇന്ന് ഭാഗ്യം കൂടെ തുണച്ചില്ല എന്നെയും അർശുവിനെയും നേരെ ആ പോലീസ് ചെക്കിങ്ന്റെ മുന്നിൽ തന്നെ കൊണ്ടിട്ടു അരുൺ ഏട്ടൻ കൈകാണിച്ചപ്പോൾ നിർത്തേണ്ട ഞങ്ങളെക്കാൾ ഭയം അരുണേട്ടന്റെ മുഖത് ഉണ്ടായിരുന്നു എന്തോ വല്ലാത്ത പേടി തോന്നി ഞാൻ സ്ക്യുട്ടി ഒരു സൈഡിൽ പാർക്ക്‌ ചെയ്ത് എന്തു എടുത്തോണ്ട് അയാളുടെ അടുത്ത് പോവും ലൈസെൻസ്റ് എടുക്കണം എടുക്കണം എന്ന് കരുത്തുമെന്ന് അല്ലാതെ എടുക്കാൻ പറ്റുന്നില്ല മറക്കുന്നു ഇതിപ്പോ ആകെ പെട്ടല്ലോ റബ്ബേ ഞാനും അർഷുവും പതിയെ ആ പോലീസ് ഓഫീസറുടെ മുന്നിലേക്ക് നടന്നു അയാൾ വേറെ ഒരുപാടെണത്തിനോട് ചൂടാകുന്നുണ്ട് എന്റെയും അർഷുവിന്റെയും കൈകാലുകൾ വിറക്കാൻ തുടങ്ങി ആ പോലീസ് പെട്ടന്ന് ഞങ്ങളെ കണ്ടതും ഒരു വൃത്തികെട്ട രൂപത്തിൽ നോക്കുന്നുണ്ട് "എന്താടി നിങ്ങക്ക് നടക്കാൻ ഇത്ര ഭുധിമുട്ട് വേഗം ഇങ്ങോട്ട് വാടി " എന്നയാൾ ചുടായതും ഞങ്ങൾ വേഗം അങ്ങോട്ട് ചെന്ന് "മം ബുക്കും പേപ്പറും ഒക്കെ എവിടെ" അയാൾ ചോദിച്ചതും അർഷു എന്തൊക്കെയോ എടുത്തു കൊടുത്തു അയാൾ അതൊക്കെ നോക്കി "മം ലൈസെൻസ് എവിടെ ഹെൽമെറ്റും ഇല്ലല്ലോ രണ്ടാനത്തിനും... എവിടെയെടി ഇതൊക്കെ " അയാൾ അങ്ങനെ ഒക്കെ ചോദിച്ചതും അർഷു വേഗം എന്റെ പുറകിൽ വന്നു നിന്നു അപ്പോഴേക്കും ഞാൻ പേടിച്ചു പണ്ടാരം അടങ്ങിക്കുണു "അ.. അത് സാർ ഇനി ഇങ്ങനെ ഉണ്ടാവില്ല ഇപ്രാവശ്യത്തേക്ക് ഷെമിക് ഇനി ഞങ്ങൾ ഹെൽമെറ്റ് വെച്ചോളാം " "അപ്പൊ ലൈസെൻസ്" "അത് ഞങ്ങൾ പെട്ടന്ന് എടുത്തോളാം " "അപ്പൊ ലൈസെൻസ്സ് ഇത് വരെ എടുത്തില്ലേ പിന്നെ രാവിലെ ഇത്ര കെട്ടി ചമഞ്ഞു എങ്ങോട്ട് ആടി.. ഇതൊക്കെ ഇല്ലാതെ വണ്ടി എടുത്തു പുറത്തിറങ്ങാൻ നിനക്കൊക്കെ ആരാ അനുമതി തന്നത് പരയടി " അയാൾ വളരെ ഉച്ചത്തിൽ ചൂടാവാൻ തുണ്ടങ്ങി പോകുന്നവർ എല്ലാം ഞങ്ങളെ തന്നെ നോക്കുന്നുണ്ട് നാരായണേട്ടൻ :"സാർ കൊച്ചുകുട്ടികൾ അല്ലെ ഇപ്രാവശ്യത്തേക്ക് ഷെമിക്ക് ഇനി ഇങ്ങനെ ഉണ്ടാവില്ല അല്ലെ " "ഹാ അതെ ഇനി ഇങ്ങനെ ഉണ്ടാവില്ല സാർ " "ഇതാരാടോ തന്റെ മക്കൾ ആണോ അല്ലല്ലോ പിന്നെന്താ തനിക് ഇത്ര ചൊറിച്ചിൽ താൻ തന്റെ കാര്യം നോക്കിയാൽ മതി എനിക്കിവളമാരെ ഒന്നും വിശദമായി ചോദ്യം ചെയ്യണം അതോണ്ട് മക്കൾ പോയി വണ്ടിയിൽ കയർ നമുക്ക് സ്റ്റേഷനിൽ പോവാം " ഒരുനേരം ഞാൻ നിഷാനെ പറ്റി ചിന്തിച്ചു നിഷാൻ ക്കേ അപ്പോൾ എത്ര നല്ലൊരു പോലീസ് ഓഫിസർ ആയിരുന്നു.... അറിയാതെ കണ്ണുകൾ ഒക്കെ ഈറനണിഞ്ഞു.... "കേരടി വണ്ടിയിലോട്ട് " അയാൾ ദേഷ്യത്തിൽ പറഞ്ഞതും വല്ലാണ്ട് പേടിച്ചു എന്തോ കയറാൻ മനസ്സ് വന്നില്ല അവിടെ തന്നെ നിന്നു പെട്ടന്ന് അയാൾ എന്റെ കയ്യിൽ കയറി പിടിക്കാൻ നോക്കിയതും ആരോ അയാളെ ആഞ്ഞു തള്ളി അയാൾ വീഴാൻ പോയതും ഞാൻ ഞെട്ടി പക്ഷെ അയാൾ വീണില്ല ഒരു ബാലൻസിൽ നിന്നു പെട്ടന്ന് ആ പോലീസ് ഓഫീസർ അയാൾ അയാളെ തള്ളിയ ആളുടെ നേരെ വരാൻ നിന്നതും പെട്ടന്ന് അയാളുടെ മുഖത്തെ ദേഷ്യം പോയി ഭയം ആയി ഞാൻ പെട്ടന്ന് അതാരാണെന്ന് തിരിഞ്ഞു നോക്കിയതും ആളെ കണ്ടതും ഉള്ളിൽ ഒരു തരം അത്ഭുദവും സന്തോഷവും തോന്നി മറ്റാരും അല്ലായിരുന്നു അത് അർമാൻ അലി ആയിരുന്നു..... ഞാൻ അർമാൻ ഒന്നും ചിരിച്ചുകൊണ്ടത് പെട്ടന്ന് ആ പോലീസ് ഓഫീസറുടെ കോളറിൽ കയറി അർമാൻ പിടിച്ചു "എന്താടോ തനിക്ക് പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലേ ഒരു വനിതാ പോലീസ് കൂടി ഇല്ലാതെ തനിക് എന്ത്‌ തോന്നിവാസവും കാണിക്കാം എന്നായോ " "Srry സാർ ഇനി ഇങ്ങനെ ഉണ്ടാവില്ല " "തന്നെ പറ്റി അല്ലെങ്കിലും ഇവിടെ നല്ലത് ഒന്നും അല്ല കേൾക്കുന്നത് ഞാൻ പപ്പയോടു ഒന്നും സൂചിപ്പിക്കുന്നുണ്ട് " "അയ്യോ വേണ്ടാ സാർ മന്ത്രി സാറിനോട് പറയരുത് എന്റെ തൊപ്പി തെറിക്കും plzz സാർ ഇനി ഉണ്ടാവില്ല " "ഹും ഇപ്രാവശ്യത്തേക്ക് ഇപ്രാവശ്യത്തേക്ക് മാത്രം ഷെമിച്ചു ഇനി ഉണ്ടായാൽ " "ഉണ്ടാവില്ല സാർ " "മം പിന്നെ മെഹ്രു ഇവൾ എനിക്ക് വളരെ വേണ്ടപ്പെട്ടവർ ആണ് ഇനി ഒരിക്കലും തന്റെ ഈ വക സ്വഭാവം ഇവരുടെ മേൽ എടുക്കരുത് " "ഇല്ല സാർ ഞങ്ങടെ ചെക്കിങ് കഴിഞ്ഞു ഞങ്ങൾ ദേ പോവുക ആണ്" "മം ഇന്നാ വിട്ടോ " അർമാൻ അത് പറഞ്ഞതും പോലീസ് കരോക്കെ വേഗം വണ്ടിയിൽ കയറി പോയി എന്തോ വല്ലാത്ത സന്തോഷം തോന്നി ഞാൻ അർമാനെ ഒന്നും നോക്കി "Thanku അർമാൻ " "അതൊന്നും വേണ്ടാ മെഹ്രു തിരക്കുണ്ട് ഞാൻ പോവാ പിന്നെ എപ്പോഴെങ്കിലും കാണാം " മറുത്തൊന്നും പറയാൻ പറ്റിയില്ല അപ്പോഴേക്കും അർമാൻ പോയിരുന്നു ഹോ ഒരുനേരം ഇപ്പൊ അർമാൻ വന്നില്ലായിരുന്നേൽ ശോ ഓർക്കാൻ വയ്യ പിന്നെ ഞങ്ങൾ നേരെ കോളേജിൽ വിട്ടു അതിനുശേഷം പിന്നെ ആ പോലീസ് ഞങ്ങളെ കണ്ടാൽ പിടിച്ചു നിർത്തുക പോലും ഇല്ല ഞാൻ അയാളെ കളിപ്പിക്കാൻ വേണ്ടി അവിടെ നിർത്തിയാലും അയാൾ പോവാൻ പറഞ്ഞ് കേഴും ഹാ ഹാ അതിനുശേഷം ഞാൻ പിന്നെ അർമാനെ കണ്ടിട്ടില്ല അന്ന് നേരെ ചൊവ്വേ ഒന്നും നന്ദി പറയാൻ പോലും പറ്റിയില്ല ശോ... എന്തായാലും ഒരിക്കൽ എനിക്ക് ആ വീട്ടിലേക്ക് പോണം മന്ത്രി സാറിനെയും ഒന്നും കാണണം ഹാദിയയുടെ മരണ ശേഷം ഞാൻ അവിടെ ഒന്നും പോയിട്ട് പോലും ഇല്ല എന്നെങ്കിലും ഒരിക്കൽ പോണമെന്നു മനസ്സിൽ കുറിച്ചിട്ടു അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു... അങ്ങനെ കോളേജ് വിട്ട് വന്നപ്പോൾ വെറുതെ ബോർ അടിക്കല്ലേ എന്ന് കരുതി ഞാൻ സ്ക്യുട്ടി എടുത്തു കറങ്ങാൻ പോയി അർഷുവിന് വിളിച്ചപ്പോൾ ഓൾ വന്നില്ല അങ്ങനെ കറങ്ങുമ്പോൾ ആണ് അർമാന്റെ വീടിന്റെ അവിടെ എത്തിയത് ഈ വീണ്ടും ഗെസ്റ് ഹൌസ് ഒക്കെ കാണുമ്പോൾ ഒരു തരം ഇപ്പോഴും പേടി തോന്നും അന്ന് നിഷാൻ വന്നില്ലായിരുനെൽ പക്ഷെ എന്നെ അത്രക്ക് വെറുത്തിട്ടും നിഷാൻ എന്തിനാ എന്നെ ഇതിൽ നിന്നൊക്കെ രക്ഷിച്ചേ അതെല്ലാം അവന്റെ നാടകങ്ങൾ ആയ്യിരുന്നു എന്നെ വിശ്വസിപ്പിക്കാൻ അല്ലെ... എല്ലാം ഞാൻ വിശ്വസിച്ചു പോയി ഹാ ഇനി എന്തിനാ അതൊക്കെ ചിന്ദിക്കുന്നേ ഇനിയും അതൊന്നും ഓർക്കാൻ എനിക്ക് വയ്യാ ഞാൻ പെട്ടന്ന് അകത്തേക്ക് വണ്ടി തിരിച്ചു.... വീടിന്റെ മുന്നിൽ രണ്ട് മൂന്ന് കാറുണ്ട് ചിലപ്പോ മന്ത്രി സാർ തിരക്കിൽ ആവും ഞാൻ കോണിങ് ബെൽ പോയി അടിച്ചു അവിടുത്തെ സ്റ്റാഫ്‌ ആണെന്ന് തോനുന്നു വന്നു തുറന്ന് "മന്ത്രി സാർ ഇല്ലേ " "ഹാ ഉണ്ട് ഒരു മീറ്റിംഗിൽ ആണ് " "ഹാ ഞാൻ വെയിറ്റ് ചെയ്തോളാം " "മം അകത്തേക്ക് വരൂ " "ഹാ " ഞാൻ അകത്തു ഒരു ഗെസ്റ് റൂമിൽ പോയി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ കൊറേ കാറുകളുടെ സൗണ്ട് കേട്ടു മീറ്റിംഗ് കഴിഞ്ഞു എല്ലാവരും പോയെന്ന് തോനുന്നു അപ്പോഴേക്കും മന്ത്രി സാർ എന്റെ അടുത്ത് വന്നു "ഹോ മെഹ്രു നീയായിരുന്നു എന്തെ ഈ വഴിക്ക് " "ഏയ് ഒന്നുമില്ല സാർ ഇതുവഴി പോയപ്പോൾ ഇങ്ങോട്ട് കയറി എന്നെ ഉള്ളു " "മം ഇരിക് മോളെ " ഞാൻ സോഫയിൽ ഇരുന്നു മാന്തി സാർ എന്റെ തൊട്ടപ്പുറത് വന്നിരുന്നു.... "മോളെ എന്റെ ഹാദി ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടല്ലേ ഇതിനൊക്കെ എന്ത്‌ വാക്ക് പറയണം എന്നൊന്നും എനിക്ക് അറിയില്ല " "ഏയ് വേണ്ടാ സാർ എനിക്ക് സാറിന്റെ അടുത്ത് നിന്ന് അതിനെ പറ്റി ഒന്നും കേൾക്കണം എന്നില്ല ഒന്നിലെങ്കിലും എത്രയൊക്കെ ദ്രോഹിച്ചാലും ഹാദിയയെ എനിക്ക് ഇപ്പോഴും ഒത്തിരി ഇഷ്ടാ അവളുടെ ഓരോ കുസൃതികൾ ആയിട്ടേ ഞാൻ അതൊക്കെ കണ്ടിട്ട് ഉള്ളു " സാർ പെട്ടന്ന് എന്റെ തലയിൽ തലോടി "നിന്നെ പോലൊരു കുട്ടിയെ മനസിലാക്കാൻ എന്റെ മോൾക്ക് ആയില്ല മെഹ്രു ഇനിയിപ്പോ പറഞ്ഞിട്ട് എന്താ ഞങ്ങലെ ഒക്കെ വിട്ട് ഓൾ പോയില്ലേ... എന്റെ ഹാദിയെ മോൾ ഒരികല്ലും ശപിക്കരുത് " "ഏയ് ഇല്ല സാർ ഒരിക്കലും ഇല്ല ഇനിയും കഴിഞ്ഞത് ഓർത്ത് അവളെ ശബിച്ചോണ്ടിരിക്കാൻ എനിക്ക് കഴിയില്ല സാർ " "നിന്റെ ഈ സ്വഭാവം ആയിരുന്നെങ്കിൽ എന്റെ മോൾക്ക് അവൾക് ഇങ്ങനെ ഒന്നും വരില്ലായിരുന്നു ഒ.. ഒത്തിരി വേദന സഹിച്ച എന്റെ കുട്ടി എന്നിൽ നിന്ന് വിട്ട് പോയത്... " സാറുടെ കണ്ണൊക്കെ നിറഞ്ഞു "എന്താ സാർ ഇത് സാറിന് വേദനിച്ചാൽ അത് ഹാദിക്ക് പോലും ഇഷ്ടപ്പെടില്ല അവൾ അവളുടെ പപ്പാ എന്നും സന്തോഷത്തിൽ ഇരിക്കണം എന്നല്ലേ കരുത്തു " "മം ശെരിയാണല്ലേ " സാർ പെട്ടന്ന് കണ്ണട ഒക്കെ ഊരി കണ്ണുനീർ തുടച്ചു കണ്ണട വീണ്ടും വെച്ച് "മം മോള് പറ മോളുടെ വിശേഷങ്ങൾ ഒക്കെ ഇവിടെ ഇങ്ങനെ ജോലിയും തിരക്കും ആയി നടന്നു പൊതുവെ എനിക്കിപ്പോ ആരോടും സംസാരിക്കാൻ തന്നെ നേരം കിട്ടാറില്ല.. സംസാരിക്കാറില്ല അതാണ് സത്യം ഓരോന്ന് പറഞ്ഞ് തുടങ്ങി അവസാനം കരച്ചിലിൽ നിൽകും അതുകൊണ്ട് പിന്നെ ഞാൻ എന്റെ മോനോട് പോലും ഞാൻ നേരെ മിണ്ടാറില്ല " "അതിനെന്താ ഇനി ഞാൻ ഇല്ലേ എന്നോട് എന്ത്‌ വേണേലും പറയാം..." "ഓഹോ അങ്ങനെയാണോ " "പിന്നെ അല്ലാതെ.... പപ്പക്ക് എന്നോട് എന്ത്‌ വേണേലും പറയാം അല്ലോ അത് പോലെ എന്റെ ചളികൾ കേൾക്കാനും ആരേലും വേണ്ടേ " "ഹാ ഹാ ഹാ അത് ശെരിയാണല്ലേ അല്ല നീ എന്താ വിളിച്ചേ " "അത്.. അത് പിന്നെ srry സാർ" "ഏയ് അതൊന്നും വേണ്ടാ നീ എന്നെ പപ്പാ എന്ന് തന്നെ വിളിച്ചാൽ മതി എനിക്ക് നീയും എന്റെ മോളേ പോലെ തന്നെയാ അല്ല എന്റെ മോൾ തന്നെ " അത് കേട്ടതും ഞാൻ പപ്പയെ ഒന്നും കെട്ടിപിടിച്ചു പപ്പാ എന്നെയും ചേർത്ത് പിടിച്ചു പിന്നെ ഞാനും പപ്പയും ഒരുപാട് സംസാരിച്ചു പതിവില്ലാതെ ഏറെ ഇന്ന് ഒരുപാട് ഞാനും സാറും ഇരുന്ന് ചിരിച്ചു അവിടുത്തെ സ്റ്റാഫ്‌സും പപ്പയുടെ PA ഒക്കെ അത്ഭുദത്തിൽ നോക്കുന്നുണ്ട് അപ്പോ പപ്പാ തന്നെ പറയും ഞാൻ ഇങ്ങനെച്ചിരിച്ചു കണ്ടു ഒത്തിരി ആയി അതാ അവരൊക്കെ ഇങ്ങനെ നോക്കുന്നെ പിന്നെ അവരെയും വിളിച്ചു കൂട്ടി ഞാൻ എന്റെ കോളേജിൽ നടക്കുന്നതും പിന്നെ എന്റെ ഓരോ പൊട്ടത്തരങ്ങളും അവരോട് പറഞ്ഞ് ആ വീടിന്റെ ശാന്തത അങ്ങ് നികത്തി...... അപ്പോഴേക്കും അർമാനും വന്നു എന്നെ കണ്ടതും അർമാൻ അത്ഭുദത്തിൽ നോക്കുന്നുണ്ട്.. "ഹാ അർമാൻ നീ വന്നോ നിനക്കിവളെ മനസ്സിലായോ " പപ്പാ എന്നെ ചേർത്തുപിടിച്ചു ചോദിച്ചു "അതെന്താ പപ്പാ അങ്ങനെ ചോദിക്കുന്നെ മെഹ്റുവിനെ അറിയാത്തത് ആയി ഇവിടെ ആരാ ഉള്ളത്... അല്ല ഇവളെന്താ ഇവിടെ" "ഞാൻ സാറിനെ ശോ അല്ല എന്റെ പപ്പയെ കാണാൻ വന്നത് ആണ് " അത് കേട്ടതും അർമാന്റെ മുഖത് വല്ലാതെ പുഞ്ചിരി വിടർന്നു "ആഹാ പപ്പയും മോളും ഇവിടെ കിന്നടിച്ചിരിക്യാ പപ്പ ടൈം 4.30 കഴിഞ്ഞുട്ടോ " "ഹോ യെസ് യെസ് മോളെ മെഹ്രു എനിക്കൊരു സ്ഥലം വരെ പോവാനുണ്ട് അര്ജന്റ് ആണ് ഞാൻ എന്നാൽ പോട്ടെ മോനെ നീ ഫ്രീ അല്ലെ " "ഹാ യെസ് " "എന്നാ നീ ഇവളോട് സംസ്‍റ്റിച്ചിരിക്ക് ഞാൻ ചെല്ലട്ടെ " പിന്നെ പപ്പാ പെട്ടെന്ന് ഒരുങ്ങി പപ്പയും PA യും വേഗം കാറിൽ കയറി പപ്പാ എന്നോട് പോവാണെന്നു പറഞ്ഞ് പോയി പിന്നെ സ്റ്റാഫ്‌ ഒക്കെ ഓരോ ജോലി തിരക്കിൽ ആയി "മെഹ്രു ഒരു 5 മിനിറ്റ് ഞാൻ ഒന്നും ഫ്രഷ് ആയി വരാം " "ഓക്കേ അർമാൻ " അങ്ങനെ അർമാൻ മുകളിലേക്ക് പോയി ഞാൻ അപ്പോഴേക്കും ആ വീട് ഒന്നും ചുറ്റി കണ്ടു.. അവിടെ മുഴുവൻ ഹാദിയയുടെ പിക്സ് ഫ്രെയിം ചെയ്തു വെച്ചിരിക്കുക്ക ആണ് എന്തോ ഹദിയയെ എനിക്ക് സ്നേഹിച്ചു കൊതി തീർന്നില്ല അവൾ ഓരോ തവണ എന്നെ ഉപദ്രവിക്കുമ്പോഴും എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവൾ വീണ്ടും എന്റെ പഴയ ഹാദിയായി തിരിച്ചു വരും എന്ന് പക്ഷെ..... എന്നിരുന്നാലും എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല ഹാദി നീ എത്ര ഭാഗ്യവതി ആയിരുന്നു ഇതെയും നല്ലൊരു പപ്പയും കാക്കുവൊക്കെ ഉണ്ടായിട്ടും എന്തിനാ ഹാദിയ നീ ആ വരുണിന്റെ കൂട്ട് കൂടിയത് അതുകൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ ഉണ്ടായേ ഞാൻ അവളുടെ ഫോട്ടോയിൽ ഒക്കെ തൊട്ടു പെട്ടന്ന് ആരോ എന്നെ വിളിച്ചത് ഞാൻ തിരിഞ്ഞുനോക്കിയതും അർമാൻ ആയിരുന്നു ആൾ ഫ്രഷ് ആയി താഴേക്ക് വരുന്നുണ്ട് "ഹാ അർമാൻ" "എന്താ മെഹ്രു എന്റെ ഹാദിയോട് നീ പറയുന്നെ " "ഏയ് ഒന്നുല്ല ഞാൻ വെറുതെ ഓൾടെ ഫോട്ടോസ് നോക്കുക ആയിരുന്നു " "ഇന്നാ വാ നമുക്കത്‌ ചായ കുടിക്കാം " "ഏയ് വേണ്ടാ അർമാൻ " "അതെങ്ങനെ ശെരിയാകുന്നെ പിന്നെ ഞാൻ ഒറ്റക്കിരുന്ന് എങ്ങനെ കുടിക കമ്പിനിക് ആൾ വേണ്ടേ " "മം ഒക്കെ " "എന്നാ വാ നമുക്ക് പുറത്തു പോയി ഇരിക്കാം " , "മം " അങ്ങനെ ഞാനും അർമാനും പുറത്തേക്ക് നടന്നു അവിടെ ഒരു പച്ചപ്പിന്റെ നടുവിൽ ചെയറും ടേബിളും ഒക്കെ ഉണ്ട് അവിടെ ഒരു സ്റ്റാഫ്‌ വന്നു ചായയും സ്നാക്സ് ഒക്കെ വെച്ച് പോയി ഞങ്ങൾ അവിടെ ഇരുന്നു കുടിക്കാൻ തുടങ്ങി "മെഹ്രു നിനക്ക് അറിയോ ഹാദി പോയെ പിന്നെ ഞാൻ പപ്പയെ ഇത്ര ചിരിച് കണ്ടിട്ട് ഇല്ല പക്ഷെ ഇന്ന് നിന്നോട് ചിരിച്ചുകളിച്ചു പപ്പാ ഓരോന്ന് പറയുന്നത് കണ്ടപ്പോ എന്തോ വല്ലാത്ത സന്തോഷം തോന്നി ടൈം കിട്ടുമ്പോൾ ഒക്കെ നീ എന്റെ പപ്പയോടു ഇങ്ങനെ വന്നു സംസാരിക്കണം കേട്ടോ " "മം തീർച്ചയായും എനിക്ക് എന്റെ ഉപ്പ പോലെ തന്നെയാ അർമാന്റെ പപ്പയും ഹാ പിന്നെ അന്ന് എന്നെ രക്ഷിച്ചപ്പോൾ ഒന്നുനേരെ എനിക്ക് താങ്ക്സ് പോലും പറയാൻ പറ്റിയില്ല any way താങ്ക്സ് you സോ much അർമാൻ " "ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല മെഹ്രു..." അതിനുശേഷം ഞാനും അർമാനും ഒത്തിരി സംസാരിച്ചു ഒരു ജാടയും ഇല്ലാതെ നല്ലോണം സംസാരിക്കും ഒരുപാട് ചിരിച്ചു ഇന്ന്.... അന്ന് നിഷാൻ പോയെ പിന്നെ ഞാൻ ഇത്രയും സന്തോഷിച്ച ഒരു ദിവസവും ഉണ്ടായിട്ട് ഇല്ല ഒത്തിരി ഞങ്ങൾ സംസാരിച്ചു എന്തോ മനസ്സ് വല്ലാണ്ട് ഹാപ്പി ആയി പിന്നെ നേരം ഇരുട്ടും മുന്നേ ഞാൻ വീട്ടിലേക്ക് തിരിച്ചു.... പിന്നെ വീട്ടിൽ എത്തിയതും ഉപ്പാനോടും ഉമ്മനോടും ഞാൻ ഹാദിയുടെ വീട്ടിൽ പോയതും സംസാരിച്ചതും ഒക്കെ പറഞ്ഞപ്പോൾ ഇക്കാക്കാർക്കും വീട്ടിൽ ഉള്ളവർക്കൊക്കെ വല്ലാത്ത സന്തോഷം ആയി കാരണം ഞാൻ ഇങ്ങനെ തുള്ളി ചാടി അവറരോടൊക്കെ സംസാരിച്ചു കൊറേ ആയി എന്നോട് ടൈം കിട്ടുമ്പോൾ അവരെ പോയി കാണണം എന്ന് ഉപ്പയും ഉമ്മയൊക്കെ പറഞ്ഞു... അതിനു ശേഷമുള്ള ഡേയ്‌സ് ഒക്കെ കോളേജ് വിട്ടാൽ പിന്നെ ഞാനും അർഷുവും ഹദിയയുടെ പപ്പയെ കാണാൻ പോവും പപ്പാ ഞങ്ങളെ അവിടെ എത്തിയാൽ അങ്ങ് സ്നേഹിച്ചു കൊല്ലും അവിടെ പപ്പാ മന്ത്രിയെ അല്ലെ ഞങ്ങടെ ഒരു ഗുഡ് ഫ്രഡ് ഓടാനും ചാടാനും ഓരോന്ന് കളിക്കാനും ഞങ്ങളും പപ്പയും ഓരോന്ന് കുക്ക് ഒക്കെ ചെയ്യും ബട്ട്‌ വായിൽ വെക്കാൻ കൊള്ളില്ല എന്നാലും ഞങ്ങൾ അത് മുഴുവൻ അർമാനെ കൊണ്ട് തീറ്റിക്കും ഹാ ഹാ പാവം സന്തോഷ്‌ കൊണ്ട് കരഞ്ഞൊക്കെ ആണ് അർമാൻ തിന്നുന്നത് ഹാ ഹാ ...... പിന്നെ പിന്നെ കോളേജിലെ ഫ്രഡറിനെ കൂട്ടി ഒക്കെ അങ്ങോട്ട് പോവും... പപ്പക്ക് ഞങ്ങൾ ഒക്കെ വരുന്നുണ്ടെന്ന് കെട്ടാൽ എന്താ ചെയ്യേണ്ടത് എന്നെ അറിയില്ല ഒരുപാട് കഴിക്കാൻ ഉള്ളത് ഒക്കെ വാങ്ങി കൊണ്ട് വന്നു ഞങ്ങളെ തീറ്റിച്ചു കൊല്ലും പിന്നെ ഞാൻ ഒറ്റക് പോകുമ്പോൾ പപ്പാ തിരക്കിൽ ആണേൽ ഞാനും ചെന്ന് ഫയൽ ചെക്ക് ചെയ്യാന് സഹായിക്കും ഓരോ തെറ്റ് വരുമ്പോൾ പപ്പയുടെ ഒരു ചെവിക്ക് പിടുത്തവും മണ്ടക്ക് ഉള്ള ഒരു മേട്ടവും ഉണ്ട് എന്റെ പൊന്നോ നല്ല വേദനായ.. അപ്പോ ഞമ്മള് തെറ്റി നടക്കും പിന്നെ അർമാൻ വന്നു വാദിച്ചു ജയിച്ചു ഞങ്ങളുടെ പ്രശ്നം സോൾവ് ചെയ്യും ഇടക്കൊക്കെ ഞാൻ അവിടെ നില്കും പപ്പയെ കെട്ടിപിടിച്ചു ഉറങ്ങും പപ്പാ പോവാൻ സമതികാത്ത കൊണ്ട് ഉപ്പാനോടും ഉമ്മയോടൊക്കെ ചോദിച്ചു നില്കും അവർക്കിപ്പോ ഒരു പ്രശ്നം ഇല്ല ആ വീട് ആകെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു ഞാൻ അർമാനും ആയും നല്ല കൂട്ടായി... അവരുടെ വീട്ടിൽ വരുന്നവരെ പോലും ഞാൻ വെറുതെ വിടാറില്ല എല്ലാരേയും ഓരോന്ന് സംസാരിച്ചു തള്ളി തള്ളി ഒരു പരുവം ആകും ഹാ ഹാ.... പതിയെ പപ്പാ എന്നെ ഇടക്ക് ഹാദി എന്നൊക്കെ വിളിക്കും ഞാൻ അത് തിരുത്താനും ശ്രമിക്കാറില്ല എനിക്ക് എവിടെ ഇരുകുമ്പോൾ എന്തോ വല്ലാത്ത സുഖം ആണ് ഞാൻ എന്റെ പ്രോബ്ലസും മറക്കും പപ്പയും അർമാനും ഉണ്ടേൽ പിന്നെ എനിക്ക് ഒന്നും വേണ്ടാ ഞാൻ വല്ലാത്ത ഹാപ്പി ആണ്... അതിൽ പരം എനിക്ക് വേറെ ഒന്നും വേണ്ടാ ...... ഞാൻ പതിയെ പതിയെ ആ പഴയ മെഹ്രു ആയി മാറി... എന്തുകൊണ്ടും ഇതാണ് എന്റെ ജീവിതം എനിക്ക് ഇങ്ങനെ ജീവിച്ചാൽ മതി ഇനി എനിക്ക് തുടങ്ങാണം ഒരു പുതു ജീവിതം പഴയത് എല്ലാം മാറാനുള്ള ഒരു അടിപൊളി ജീവിതം....പുതുതായി ഞാൻ പടുത്തുയർത്താൻ പോകുന്ന എന്റെ ജീവിതം ഇനി നിങ്ങൾ അതൊന്ന് കാണിന്... ആരുടെയും ചതിയിൽ പെടാതെ ഒരു സന്തോഷമാർന്ന ജീവിതം.... ഇവിടെ തുടങ്ങുന്നു.... (തുടരും ) ഹലോ ഖൽബൂസ് ഇങ്ങാക്കിപ്പ ആകെ കിളി പാറിയ അവസ്ഥ ആകും അല്ലെ ഇനി മുന്നോട്ട് ഉള്ള പാർട്ട് ഒക്കെ വായിക്കുമ്പോൾ എല്ലാം ശെരിയാക്കും ട്ടോ എഴുതാൻ ടൈം കിട്ടുന്നില്ല അതോണ്ട് ലെങ്ത് കുറയും tto.. എക്സാം അവറായില്ലേ അപ്പൊ ഒരുപാട് നോട്സ് ഒക്കെ എഴുതാൻ ഉണ്ട് ഇനി നെക്സ്റ്റ് പാർട്ട് ഒക്കെ എന്ന് പോസ്റ്റും എന്ന് പറയാൻ പോലും അറിയുന്നില്ല എന്നാലും എന്നാൽ കഴിയും വിധം നേരത്തെ വരാൻ നോക്കാം കേട്ടോ... എല്ലാരും കമെന്റ്സ് അറിയിക്കിന്... thanku for al ഖൽബുസ്.... 😘😘😘😘😘
📙 നോവൽ - PORT92 * Menara Thashi - ShareChat
25.4k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post