ഒരു ചെറിയ സ്റ്റോറി ആണ്..... ഇഷ്ടമായാൽ plz like &share.... *എന്റെ ബീവി..!* ഞാൻ അൻസാർ. ഗൾഫിൽ സ്വന്തമായ് ബിസിനസും ലക്ഷങ്ങളുടെ വരുമാനവുമുള്ള ഒരു പ്രവാസി. ഒട്ടും പ്രതീക്ഷിക്കാതെയാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഷാഹിന, എന്റെ ബീവി. 6മാസമാണ് അവൾക്ക് എന്റെ കൂടെ കഴിയാൻ സാധിച്ചത്. പുതു വീടിന്റെ യാതൊരു അകൽച്ചയും കാണിക്കാതെ അവൾ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങി. 6മാസത്തിനിടക്ക് 5 ദിവസത്തെ മധുവിധു യാത്രയും ബാക്കിയുള്ള രാത്രികളുമല്ലാതെ ഓർക്കാൻ സുഖമുള്ള ഒന്നും ഞാൻ അവൾക്ക് നൽകിയിട്ടില്ല. എനിക്കു ചുറ്റും അവളെക്കാൾ ഭംഗിയുള്ള പല മുഖങ്ങളും ഉണ്ടായിരുന്നു. അവൾക്ക് മാത്രമായ വേറെ ആർക്കും പകുത്ത് കൊടുക്കാത്ത ഒന്നും ഞാൻ കൊടുത്തിട്ടില്ല അവൾക്ക്, ഞാൻ കൊടുത്ത മഹർ അല്ലാതെ... ലീവ് തീർന്ന് ഞാൻ ഗൾഫിലേക്ക് തിരിച്ചപ്പോൾ അവളുടെ വയറ്റിൽ എന്റെ മോന് 3 മാസം പ്രായം. ബിസിനസിനോടും പണത്തിനോടും മറ്റു പലരോടും തോന്നിയ പ്രണയവും ആത്മാർത്ഥതയും എനിക്ക് അവളോട് ഉണ്ടായില്ല. ഒരു പെണ്ണിന് ഏറ്റവും കൂടുതൽ ദേഷ്യവും വാശിയും ഉണ്ടാവുന്നതും അവൾക്ക് ഭർത്താവിന്റെ സ്നേഹവും കരുതലും കൂടുതൽ വേണ്ട സമയമാണെന്ന് അറിയാമായിരുന്നിട്ടും ഞാൻ അവളെ പരിഗണിച്ചില്ല. എന്റെ ഉത്തരവാദിത്വം മാസാമാസം അവൾക്ക് അയക്കുന്ന പണത്തോടെ തീരുന്നതായിരുന്നു. എന്നിട്ടും അവൾ എന്നെ ഭ്രാന്തമായി സ്നേഹിച്ചു. വേദനകളും പരാതികളും പരിഭവങ്ങളും എന്നോട് പറഞ്ഞു. പക്ഷേ അതൊന്നും മനസ്സിലാക്കാനോ അവളെ ആശ്വസിപ്പിക്കാനോ ഞാൻ ശ്രമിച്ചില്ല. തൊട്ടതിനും പിടിച്ചതിനും എല്ലാം ഞാൻ അവളെ കുറ്റപെടുത്തികൊണ്ടിരുന്നു. സഹികെട്ടവൾ അവൾ തിരിച്ച് പ്രതികരിച്ചാൽ അത് അവളുടെ നാവിന്റെ നീളമായും അഹന്കാരിയെന്നും പറഞ്ഞ് ഞാനവളെ വീണ്ടും ദ്രോഹിച്ച് കൊണ്ടേയിരുന്നു. സ്വന്തം വീട്ടിൽ നിന്ന് പറിച്ച് നടപ്പെട്ട വെറും 6 മാസം ഭർത്താവിന്റെ കൂടെ ജീവിച്ച ശാരീരിക വേദനകൾ അനുഭവിക്കുന്ന ഗർഭിണിയായ ഒരു പെണ്ണിന്റെ മനസും ദു:ഖങ്ങളും അറിയാൻ എനിക്ക് പറ്റിയില്ല. കാരണം ഞാൻ മനസ് തുറന്ന് അവളെ സ്നേഹിച്ചിരുന്നില്ല. അവൾക്ക് വേണ്ടത് പണമോ ആഡംബരമോ ഒന്നുമായിരുന്നില്ല. എന്റെ സ്നേഹമായിരുന്നു. അവൾക്ക് 8 മാസമായപ്പോൾ നടത്തിയ സ്കാനിംഗിൽ എന്തോ കുയപ്പം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. അപ്പോളും ഞാൻ അവളോട് പറഞ്ഞു "എന്റെ കുട്ടിക്ക് വല്ലതും പറ്റിയാൽ പിന്നെ നീ ലോകം കാണില്ല".. അങ്ങനെ ഒരുമാസം കൂടെ തീർന്നു. പെട്ടെന്ന് നാട്ടിൽ നിന്ന് കോൾ വന്നു "അവൾക്ക് പെട്ടെന്ന് ബ്ളീഡിംഗ് ഉണ്ടായി. വേഗം ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. അവൾക്ക് നിന്നെ കാണണം എന്നുണ്ട്. നീ വേഗം വരണം." ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. ഫ്ളൈറ്റിൽ ഇരിക്കുംബോൾ മനസ് മുയുവൻ അവളുടെ മുഖമായിരുന്നു. വല്ലാത്ത കുറ്റബോധം.. എയർപോട്ടിൽ അളിയൻ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകാം അളിയൻ പറഞ്ഞു. അളിയന്റെ മുഖത്ത ഭാവം എന്നെ ഭയപ്പെടുത്തി. അന്നാദ്യമായ് ഞാൻ അവൾക്ക് വേണ്ടി ദുആ ചെയ്തു. വീടിന്റെ മുന്നിലെ ആൾകൂട്ടവും ഉയർന്നുകേട്ട നിലവിളികളും എന്നെ മരവിപ്പിച്ചു. വീടിന്റെ ഹാളിൽ തേങ്ങികരയുന്ന ബന്ധുക്കൾ. വാവിട്ടു കരയുന്ന അവളുടെ ഉമ്മാന്റെ മടിയിൽ ചോരമണം മാറാത്ത എന്റെ മോന്... അടുത്ത് നിലത്ത് ഒരു വെള്ള തുണികെട്ടുപോലെ ഞാൻ സ്നേഹിക്കാൻ മറന്നു പോയ എന്നെ ജീവനെ പോലെ സ്നേഹിച്ച എന്റെ ബീവി. അടുത്ത് ചെന്ന് ആ നെറ്റിയിൽ ഒന്ന് ചുംബിക്കാൻ നോക്കുംബോൾ ആരോ പറഞ്ഞു. തൊടണ്ട, വുളൂ മുറിയും. അതെ ശരിയാ.. തൊടാനുള്ള അർഹത എന്റെ കൈകൾക്ക് ഉണ്ടായിരുന്നില്ല. പക്ഷേ അവൾ കൊതിച്ചിരിക്കണം സ്നേഹത്തോടെയുള്ള എന്റെ ചുംബനത്തിനായ് ഒരു തലോടലിനായ്. നിറഞ്ഞ് തുളുംബിയ കണ്ണുകൾ കൊണ്ട് മങ്ങിയ കാഴ്ചയിൽ അവസാനമായ് ഞാൻ കണ്ടു എന്റെ പെണ്ണിന്റെ മുഖം. ആ മുഖം എന്നോട് പറഞ്ഞു "ഇക്കാ.. ഞാൻ വാക്ക് പാലിച്ചു. ഒരു പോറൽ പോലും പറ്റാതെ അതാ ഇക്കാടെ മോൻ".... ഇന്ന് പള്ളിക്കാട്ടിൽ മൈലാഞ്ജിചെടിയുടെ താരാട്ട് കേട്ട് അവളുറങ്ങുംബോൾ ഇവിടെ ഈ വലിയ വീടിന്റെയും പണത്തിന്റെയും നടുവിൽ മോന് പാടാൻ ഒരു താരാട്ടിനായ് ഞാൻ അലയുന്നു..പണം കെണ്ട് കിട്ടാത്ത മറ്റാർക്കും പകരം വെക്കാനാവാത്ത പലതും ഈ മണ്ണിലുണ്ട് എന്ന് ഞാന് പഠിച്ചു.. ഒന്നുറപ്പുണ്ട് പെണ്ണേ... ഈ മണ്ണിൽ നിന്നോളം മൊഞ്ജുള്ള ഒന്നും തന്നെ ഇല്ല....!? #📔 കഥ #🎁 പ്രണയ കഥകൾ #kadum kappi songs #👨‍👩‍👧‍👦 കുടുംബം
📔 കഥ - Reyhan - ShareChat
36.7k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post