@vipinpkd തെമ്മാടിയെ പ്രണയിച്ചവള്‍ ___________________________ വടിവാള്‍ ആദി അഥവാ ആദിത്യ ശങ്കര്‍ , ഇടുക്കി ചെറുതോണിയിലെ കളത്തില്‍ തറവാട്ടിലെ തലതെറിച്ച സന്തതി, നാട്ടിലെ പ്രമുഖ ഗുണ്ട. ശങ്കര്‍ നാരായണന്റെയും ദേവയാനിയുടെയും രണ്ട് ആണ്‍മക്കളിലെ മൂത്ത സന്താനം. ആദിയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കാരണം ശങ്കര്‍ നാരായണന് സ്ഥിരം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങലാണ് തൊഴില്‍. സമ്പാദ്യത്തിന്റെ ചെറിയൊരു പങ്ക് ആദിയുടെ പോലീസ് കേസുകള്‍ക്ക് വേണ്ടി മാത്രം മാറ്റി വെക്കേണ്ടി വരുന്ന ഒരച്ഛന്റെ ഗതികേടിനൊക്കുറിച്ച് സദാസമയം ദേവയാനിയോട് പറഞ്ഞ് വഴക്കിലുമായിരുന്നു ശങ്കര്‍ നാരായണന്‍. വീട്ടിലെ അസ്വസ്ഥതകളാകട്ടെ ആദിയൊട്ട് വകവെച്ചിരുന്നതുമില്ല. കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍, പെണ്ണുങ്ങളെ കണ്ടാല്‍ തിരിഞ്ഞ് നടക്കുന്നവന്‍, ഇഷ്ടവിനോദം മദ്യപാനവും ചീട്ടുകളിയും . ഇതൊക്കെ ആദിയുടെ മാത്രം പ്രത്യേകതകളാണെന്ന് കൂട്ടുകാര്‍ പുകഴ്ത്തി പറഞ്ഞിരുന്നു . ആദി ഗജപോക്കിരിയായി വിഹരിച്ച് നടന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അവന്റെ വാട്സ് ആപ്പിലേക്ക് " സുഖമാണോ ചേട്ടാ " എന്ന സന്ദേശമെത്തുന്നത്. പരിചയമല്ലാത്ത നമ്പരായതിനാല്‍ ആദിയാ സന്ദേശത്തെ അവഗണിച്ച് വിട്ടു. പക്ഷേ ആ നമ്പരില്‍ നിന്ന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. നമ്പരിലേക്ക് വിളിച്ചാല്‍ സ്വിച്ച് ഓഫാണെന്ന പതിവ് പല്ലവി മാത്രം . " നീയാരാണ് നായിന്റെ മോനെ, ഒരപ്പന് ജനിച്ചതാണേല്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ അയക്കെടാ " സന്ദേശങ്ങളുടെ പ്രവാഹത്തില്‍ അരിശം മൂത്ത ആദി മറുപടി നല്കി. ആ നമ്പരില്‍ നിന്നും മറ്റൊരു നമ്പര്‍ ആദിക്ക് മറുപടിയായി കിട്ടി. സകല ദേഷ്യവും തീര്‍ത്ത് നമ്പരില്‍ വിളിച്ച് മറുപടി നല്കാന്‍ അവസരം നല്കാതെ വായില്‍ തോന്നിയ തെറിയെല്ലാം അവന്‍ വിളിച്ച് കൂവി. കിതച്ച് പോയ അവന്‍ ഒരു നിമിഷം നിറുത്തി . " കഴിഞ്ഞോ ചേട്ടന്റെ പരാക്രമം " മറുഭാഗത്ത് നിന്നും ഒരു പെണ്‍കുട്ടിയുടെ കിളിനാദം മുഴങ്ങി . ആദി ഒരു നിമിഷം അമ്പരന്ന് പോയി. " ചേട്ടന്‍ വിളിച്ച തെറിയെല്ലാം അക്ഷരം വിടാതെ ഞാന്‍ വിഴുങ്ങിയിട്ടുണ്ട് കേട്ടോ " വീണ്ടും പെണ്‍കുട്ടിയുടെ ശബ്ദം ആദിയുടെ മുഴങ്ങി . " ആരാണ് നീ " ചെറിയ ചമ്മലോടെ എന്നാല്‍ ഗൗരവം വിടാതെ ആദി തിരക്കി . " ഞാനോ, ഞാനൊരു പാവം അലീന. ചേട്ടന്റെ വലിയൊരു ആരാധികയാ " പെണ്‍കുട്ടി ചിരിയോടെ പറഞ്ഞു. " ദേ കൊച്ചേ നിന്റെയൊക്കെ നമ്പര്‍ വേറെ വല്ലവനോടും മതി, പഞ്ചാരക്ക് നില്കാതെ സ്ഥലം വിട്ടോ " ഗൗരവത്തില്‍ പറഞ്ഞുകൊണ്ട് ആദി കോള്‍ കട്ട് ചെയ്തു. പെണ്‍കുട്ടി തിരിച്ച് വിളിച്ചു. " നിനക്കെന്തിന്റെ കേടാണ് കൊച്ചേ, പറഞ്ഞാല്‍ മനസ്സിലാകില്ലേ, ആരെന്ന് അറിഞ്ഞ് തന്നെയാണോ നിന്റെയീ വേലയിറക്കല്‍ " ആദിക്ക് നല്ല ദേഷ്യം വരാന്‍ തുടങ്ങി. " ചേട്ടന്‍ ദേഷ്യപ്പെടണ്ട. ഞാന്‍ പറയാം ചേട്ടനാരാണെന്ന്, കളത്തില്‍ ശങ്കര്‍ നാരയണന്റെയും ദേവയാനി ടീച്ചറുടെയും മൂത്ത മകന്‍ ആദ്യത്യ ശങ്കര്‍ എന്ന ആദി, ചേട്ടന് താഴെയുള്ള അനിയന്‍ അഭിജിത്ത് ശങ്കര്‍ പ്ലസ്ടു പഠിക്കുന്നു. ഇത്രയും വിവരം പോരെ " ഊറിച്ചിരിച്ചുകൊണ്ട് അലീന ചോദിച്ചു. " നീയാരാണെന്ന് സത്യം പറയെടീ , എന്നെക്കുറിച്ച് അറിഞ്ഞ് വെച്ചിട്ട് ചുമ്മാ കളിപ്പിക്കാനിറങ്ങിയാല്‍ കൊന്ന് കളയും നിന്നെ " ആദിക്ക് അതിശയവും കോപവും കൂടി കലര്‍ന്ന വികാരമായിരുന്നു. " പറഞ്ഞല്ലോ ചേട്ടാ, എന്റെ പേര് അലീന, പപ്പയുടെ പേര് ജോസഫ്, മമ്മി ജാന്‍സി. ചേട്ടന്റെ വീട്ടില്‍ നിന്നും കൃത്യം എട്ട് കിലോമീറ്റര്‍ മാറി പത്താംമൈലിലാണ് വീട്, വീട്ട് പേര് തെക്കേപ്പറമ്പില്‍, ഇനി ഇതില്‍ കൂടുതല്‍ വല്ലതും വേണോ ചേട്ടന് " ഒരു കൂസലുമില്ലാതെ അവള്‍ സമല വിവരങ്ങളും പറഞ്ഞത് കേട്ടപ്പോള്‍ ആദിയുടെ നെറ്റി ചുളിഞ്ഞു. " തെക്കേപ്പറമ്പില്‍ ജോസഫിന്റെ മോള്‍ അലീന അല്ലേടി, നിനക്ക് ഞാനാരാണെന്ന് കാണിച്ച് തരാം മോള് ഫോണ്‍ വെച്ചോ " വെല്ലുവിളിയോടെ ആദി കോള്‍ കട്ട് ചെയ്തിട്ട് തന്റെ മഹേന്ദ്ര ഥാറില്‍ കയറി. ജീപ്പ് പറപറന്നു. പത്ത് മിനിട്ടില്‍ വാഹനം പത്താംമൈലിലെത്തി. ആദിയുടെ വാഹനം പത്താംമൈല്‍ കുരിശടിക്ക് സമീപം കിടക്കുന്നത് കണ്ട് അത് വഴി വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന ജേക്കബ് തന്റെ ബുള്ളറ്റ് ആദിക്കരികില്‍ നിറുത്തി. " ഡാ ആദീ , നീയെന്താണിവിടെ " ജീപ്പിന്റെ ബോണറ്റില്‍ സിഗരറ്റും വലിച്ചിരുന്ന ആദിക്ക് സമീപമെത്തി ജേക്കബ് ചോദിച്ചു. " ജേക്കബേ നീയോ, പ്രത്യേകിച്ചൊന്നുമില്ലെടാ കൂവേ , ഒരു വീട് തപ്പിയിറങ്ങിയതാ ഞാന്‍ " സിഗരറ്റ് പുക പുറത്തേക്കൂതിയിട്ട് ആദി പറഞ്ഞു. ജേക്കബ് ആദിയുടെ കൂടെ കോളേജില്‍ എഞ്ചിനീയറിംഗ് പഠിച്ചവനാണ്. " എന്തേലും വള്ളിക്കെട്ടാണോടാ ആദി, അല്ലാതെ നീ തന്നെ നേരിട്ടിറങ്ങില്ലല്ലോ " ജേക്കബ് നെറ്റി ചുളിച്ചു. " ഓ അല്ലെടാ , പറ്റിയാല്‍ നീയീ അഡ്രസ്സ് ഒന്ന് കണ്ടുപിടിച്ചേ, നിന്റെ വീട് ഈ ഭാഗത്തല്ലേ കാര്യം എളുപ്പമായി " ആദി അലീനയുടെ അഡ്രസ്സ് ജേക്കബിന് നീട്ടി. " തെക്കേപ്പറമ്പില്‍ വീടോ, അവിടെന്താ ആദിമോനെ നിനക്ക് കാര്യം, അവിടുത്തെ കൊച്ചിനെ വളയ്ക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചതാ, ആ നശിച്ച പെണ്ണ് പിടി തന്നില്ല " ജേക്കബ് കള്ളച്ചിരി പാസ്സാക്കി. " വീട് നിനക്കറിയാമല്ലേ, കേറെടാ വണ്ടിയില്‍ " പറഞ്ഞുകൊണ്ട് ആദി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . ജേക്കബ് ബുള്ളറ്റിനെ മാറ്റി പാര്‍ക്ക് ചെയ്തിട്ട് ജീപ്പില്‍ കയറി. കാല്‍വരി മൗണ്ടിലേക്ക് പോകുന്ന പാതയിലായിരുന്നു തെക്കേപ്പറമ്പില്‍ എന്ന ഇരുനില വീട് തലപൊക്കി നിന്നിരുന്നത്. സമീപത്ത് വിശാലമായ തേയിലത്തോട്ടം കണ്ണിന് കുളിര്‍മയേകി. " ഡാ അതാണ് വീട്, അങ്ങോട്ടേക്ക് ഞാനില്ല. എന്നെ കണ്ടാല്‍ അവളുടെ അപ്പന്‍ തോക്കെടുക്കും " വീടിനെ ചൂണ്ടി കാണിച്ചിട്ട് ജേക്കബ് പരുങ്ങി. " അല്ലേലും നിന്നെയാര് കൊണ്ട് പോകുന്നു, നീയിവിടിരുന്നാല്‍ മതി " പറഞ്ഞിട്ട് ആദി പുറത്തേക്കിറങ്ങി. വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴേക്കും നായ ഉഗ്ര ശബ്ദത്തില്‍ കുരച്ച് തുടങ്ങി. മുകളിലത്തെ നിലയില്‍ നിന്നും അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി ബാല്‍ക്കണിയിലേക്ക് വന്നു. പുറത്ത് ആദിയെ കണ്ട അവളുടെ കണ്ണ് മഞ്ഞളിച്ച് പോയി. അതവളായിരുന്നു അലീന . അവള്‍ താഴേക്ക് പാഞ്ഞു. വാതില്‍ തുറന്ന് പുറത്തെത്തിയ അലീനയെ കണ്ട് ആദിയുടെ നെറ്റി ചുളിഞ്ഞു. " നീയാണോടീ തെക്കേപ്പറമ്പില്‍ ജോസഫിന്റെ മോള്‍ അലീന " ഉമ്മറത്തേക്ക് കയറി കസേര വലിച്ചിട്ടിരുന്നിട്ട് ആദി അലീനയോട് തിരക്കി. " മോളെ ആരാ പുറത്ത് " വീടിന്റെ അകത്തളത്ത് നിന്നും ഒരു സ്ത്രീയുടെ ശബ്ദം കേട്ടു. " ചേട്ടാ പ്ലീസ് എന്നെ കൊലക്ക് കൊടുക്കരുത്, ഞാന്‍ തന്നെയാ അലീന " അലീന ഞെട്ടലില്‍ നിന്നും മുക്തയായിരുന്നില്ല. അപ്പോഴേക്കും ജാന്‍സി ഉമ്മറത്തെത്തിയിരുന്നു. ആധികാരികതയോടെ കസേരയില്‍ കാലിന് മുകളില്‍ കാല് കയറ്റി വെച്ചിരുന്ന ആദിയെ ജാന്‍സി സംശയത്തോടെ നോക്കി. " ആരാ മോളെ ഇയാള്‍ " ജാന്‍സി അലീനയെ നോക്കി. " അവളോട് ചോദിക്കണ്ട ഞാന്‍ പറയാം . എന്റെ പേര് ആദി. കളത്തില്‍ ആദിത്യ ശങ്കര്‍ , ഇവിടെ വന്നത് നിങ്ങളുടെ മകളെ , ദേ ഇവള്‍ അലീനയെ കെട്ടിച്ച് കൊടുക്കാന്‍ പോവുകയാണെന്നറിഞ്ഞു. പെണ്ണ് ചോദിക്കാന്‍ വന്നതാണ് " ആദി കൂസലില്ലാതെ അലീനയെ നോക്കി വിരല്‍ ചൂണ്ടി ജാന്‍സിയോട് പറഞ്ഞു. " ആണുങ്ങളില്ലാത്ത നേരത്ത് വീട്ടില്‍ വന്ന് പോക്രിത്തരം പറയുന്നോ, ഇറങ്ങെടാ പുറത്ത് " ജാന്‍സി കോപം കൊണ്ട് വിറച്ചു. " അമ്മേ വേണ്ട " അലീന അമ്മയുടെ മുഖത്തേക്ക് നോക്കി അരുതെന്ന് ആംഗ്യം കാണിച്ചു. ജാന്‍സി മകളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി. " ഞാന്‍ പോക്രിത്തരമൊന്നും പറഞ്ഞിട്ടില്ല, എന്താണെന്ന് വെച്ചാല്‍ മകളോട് ചോദിക്കണം , ഡീ കൊച്ചേ ഇനിയെന്റെ പാതയില്‍ നിഴലായി വരരുത് കേട്ടല്ലോ. ഇതെന്റെ നല്ല മുഖമാ ശരിക്കുള്ള മുഖം കാണാന്‍ ഇടവരുത്തരുത് " ജാന്‍സിയോട് പറഞ്ഞതിന് ശേഷം അലീനക്ക് താക്കീതും നല്കി ആദി തിരിഞ്ഞ് നടന്നു. " ഠേ " കവിളില്‍ അടിയൊച്ച മുഴങ്ങിയ ശബ്ദം ആദി കേട്ടു. അവനത് വകവെക്കാതെ നടന്ന് ചെന്ന് ജീപ്പില്‍ കയറി. ജീപ്പ് റോഡില്‍ മുരണ്ട് കൊണ്ട് വൃത്തം വരച്ച് തിരിഞ്ഞു. വീടിന് മുന്നില്‍ നിന്നും ജീപ്പ് ഗട്ടറുള്ള റോഡ് വഴി താഴേക്കുള്ള റോഡിലൂടെ ഓടിച്ചിറക്കുമ്പോള്‍ റിയര്‍ വ്യൂ മിററിലൂടെ വീടിന് മുകളിലത്തെ ബാല്‍ക്കണിയില്‍ നിന്നും കണ്ണ് തുടക്കുന്ന അലീനയെ ആദി കണ്ടു. ചെറിയൊരു സഹതാപം അവനവളോട് തോന്നി തുടങ്ങിയിരുന്നു . മടക്കയാത്രയില്‍ താന്‍ ചെയ്തത് ശരിയായില്ലെന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു. വീടെത്തിയിട്ടും അവന്റെ മനസ്സില്‍ ദയനീയതയോടെ നിന്ന അലീനയുടെ മുഖം മാത്രമായിരുന്നു. പെട്ടെന്ന് അവന്റെ പോക്കറ്റില്‍ കിടന്ന മൊബൈലില്‍ വാട്സ് ആപ്പ് സന്ദേശത്തിന്റെ നോട്ടിഫിക്കേഷന്‍ ശബ്ദം മുഴങ്ങി . അവന്‍ വേഗം ഫോണെടുത്ത് സന്ദേശം നോക്കി. " അമ്മയുടെ കൈയ്യില്‍ നിന്നും ആദ്യമായാ എനിക്ക് തല്ല് കിട്ടുന്നത് , എന്നാലും ആ തല്ലിന് നല്ല സുഖമുണ്ട് ചേട്ടാ.. ചേട്ടന്റെ പ്രകടനം തകര്‍ത്തു. ആണ്‍കുട്ടികളായാല്‍ ചങ്കൂറ്റം ഇങ്ങനെ തന്നെ വേണം. ഇനി ചത്താലും ഞാന്‍ ചേട്ടനെ വിടാന്‍ പോണില്ല നോക്കിക്കോ " അലീനയുടെ സന്ദേശമായിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് ആദി തന്റെ കൈപ്പത്തികൊണ്ട് തലക്കടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ആദിയും അലീനയും തമ്മില്‍ ചെറിയ ഫോണ്‍ സംഭാഷണങ്ങള്‍ നടന്നുകൊണ്ടിരുന്നു. ************* ദിവസങ്ങള്‍ കഴിഞ്ഞു. ഞായറാഴ്ച ദിവസം ഉച്ച വരെ പോത്ത് പോലെ കിടന്നുറങ്ങുന്നത് ആദിയുടെ ശീലമാണ്. ഒരു ഞായറാഴ്ച കളത്തില്‍ തറവാടിന് മുന്നിലേക്ക് ഒരു വെള്ള ഇന്നോവ കാര്‍ വന്ന് നിന്നു. കാറില്‍ നിന്നും ജോസഫും ജാന്‍സിയും അലീനയുമിറങ്ങി. കോളിംഗ് ബെല്‍ ശബ്ദിക്കുന്നത് കേട്ട് ആദിയുടെ അനിയന്‍ അഭിജിത്ത് തറവാടിന് മുന്നിലേക്കെത്തി. ജോസഫ് നാലുകെട്ട് തറവാടിനെ വിശദമായി വീക്ഷിക്കുകയായിരുന്നു. " ആരാ " അഭിജിത്ത് അവരെ നോക്കി ചോദിച്ചു. " മോന്റെ ചേട്ടനും അച്ഛനും അമ്മയുമില്ലേ ഇവിടെ " ജോസഫ് അഭിജിത്തിനോട് തിരക്കി. " ഉണ്ട് ഞാന്‍ വിളിക്കാം " അഭിജിത്ത് അകത്തേക്ക് നടന്നു. " തരക്കേടില്ലല്ലോടീ " ജോസഫ് അലീനയെ നോക്കി ചിരിച്ചു . അവള്‍ മുഖം കുനിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ശങ്കര്‍ നാരായണനും ദേവയാനിയും ഉമ്മറത്തേക്കെത്തി. " ആരാണെന്ന് മനസ്സിലായില്ലല്ലോ, വരൂ കയറിയിരുന്ന് സംസാരിക്കാം " ശങ്കര്‍ നാരായണന്‍ അവരെ ഉമ്മറത്തേക്ക് ക്ഷണിച്ചു. " ആദിയില്ലേ ഇവിടെ " കസേരയിലേക്ക് ഇരുന്നുകൊണ്ട് ജോസഫ് ശങ്കര്‍ നാരായണനോട് ചോദിച്ചു. " അവനകത്ത് പോത്ത് പോലെ കിടന്നുറക്കമാ " ദേവയാനി ചിരിച്ചു . " ആദിയെ അന്വേഷിച്ച് ആദ്യമായാ ഇങ്ങനെ മൂന്ന് പേര്‍ വരുന്നത്, സാധാരണ ഗതിയില്‍ പോലീസുകാരാ വരാറുള്ളത് " ശങ്കര്‍ നാരായണന്റെ മുഖം കറുത്തു. ദേവയാനി ഭര്‍ത്താവിനെ രൂക്ഷമായി നോക്കി. " ആദിയെക്കുറിച്ച് വിശദമായി ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അന്വേഷിച്ചതിന് പുറകെ ദാ ഇവളെല്ലാം പറഞ്ഞിട്ടുണ്ട് " ശങ്കര്‍ നാരായണനോട് പറഞ്ഞുകൊണ്ട് ജോസഫ് മകളുടെ ചുമലില്‍ തൊട്ടു. ദേവയാനിയും ഭര്‍ത്താവും സംശയത്തോടെ അലീനയെ നോക്കി. " വളച്ച് കെട്ടില്ലാതെ കാര്യത്തിലേക്ക് വരാം ഞങ്ങള്‍ക്ക് ആണും പെണ്ണുമായി ആകെയുള്ളത് അലീന മോളാണ്, അവള്‍ക്ക് ആദിയെ കിട്ടിയില്ലെങ്കില്‍ മരിക്കുമെന്നാണ് പറയുന്നത്. ആദിയെങ്ങനുള്ളവനായാലും അവനെ മാറ്റിയെടുക്കുമെന്നാണ് ഇവള്‍ പറയുന്നത് , ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളാണ് വലുത് . അതുകൊണ്ടാണ് ജാതിയോ മതമോ നോക്കാതെ ഞങ്ങള്‍ ഇങ്ങോട്ട് പോന്നത് " അതുവരെ മിണ്ടാതിരുന്ന ജാന്‍സി വായ തുറന്നു. ആശ്ചര്യത്തോടെ ദേവയാനിയും ഭര്‍ത്താവും പരസ്പരം നോക്കി. " നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണോ , ഞങ്ങളാരും ജാതിയും മതവും നോക്കുന്നവരല്ല, എന്നാല്‍ പോലും ആദിയെപ്പോലൊരുത്തനെ ? എന്റെ മകനായത് കൊണ്ട് പറയുകയല്ല അവനെപ്പോലൊരു തെമ്മാടിയെ ഞാനീ ജില്ലയില്‍ പോലും കണ്ടിട്ടില്ല, ബുദ്ധിയുള്ള ആരും അവന് പെണ്ണ് കൊടുക്കുകയുമില്ല. മാത്രമല്ല ആദിയിതുവരെ ഇങ്ങനൊരു കുട്ടിയെ കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുമില്ല " ശങ്കര്‍ നാരായണന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. " അച്ഛാ ആദിയേട്ടനെ ഞാന്‍ ശരിയാക്കിയെടുത്തോളാം, അതിലാരും പേടിക്കണ്ട " അലീന നാണത്തോടെ പറഞ്ഞു. എല്ലാവരും ചിരിച്ചു. " മോളെ ആദിക്ക് ജീവിതം കിട്ടുന്നത് ഇഷ്ടമല്ലാഞ്ഞിട്ടല്ല. മോളെന്ത് നല്ല കുട്ടിയാണ്, അതാലോചിച്ച് പറഞ്ഞതാ " ശങ്കര്‍ നാരായണല്‍ അലീനയെ നോക്കി. " ഞാന്‍ പോയി ആദിയേട്ടനെ വിളിച്ചോട്ടെ " അലീന അവിടുന്ന് രക്ഷപ്പെടാനായി ചോദിച്ചു. " അവനിപ്പോള്‍ നല്ല കോലത്തിലാകും , മോളങ്ങോട്ട് ചെല്ലണ്ട " ദേവയാനി അലീനയോട് പറഞ്ഞു. " അത് സാരമില്ലമ്മേ, . നിങ്ങള്‍ ബാക്കി കാര്യം സംസാരിക്ക് ഞാന്‍ ആദിയേട്ടനെ കൂട്ടി വരാം , അഭീ ആദിയേട്ടന്റെ റൂം കാണിച്ച് തരാമോ " ദേവയാനിയോട് പറഞ്ഞിട്ട് അലീന അഭിയെ നോക്കി. " ചേച്ചി വാ " അഭിജിത്ത് അലീനയെയും കൂട്ടി ആദിയുടെ റൂമിലേക്ക് നടന്നു. പുറത്ത് കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്ത് തുടങ്ങി. ആദിയുടെ റൂമാകെ അലങ്കോലമായിരുന്നു. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങള്‍. ഒരു ഭാഗത്ത് ബീയര്‍ കുപ്പികള്‍ അടുക്കി വെച്ചിരിക്കുന്നു. ആദി ബെഡ്ഷീറ്റും പുതച്ച് കമിഴ്ന്ന് കിടന്ന് ഗാഢനിദ്രയിലാണ്. തല മാത്രം പുറത്ത് കാണാം . അലീന അവന്റെ കാലില്‍ നുള്ളി. അവന്‍ കാല് വലിച്ചു. അവള്‍ വീണ്ടും നുള്ളി. " നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേടാ എന്നെ ശല്യം ചെയ്യരുതെന്ന് " ഇടക്കിടക്ക് ഇതുപോലെ നുള്ളി വിളിക്കുന്നത് അഭിജിത്തായതിനാല്‍ അവനാണെന്ന ധാരണയില്‍ തെറിയും പറഞ്ഞ് ആദി ചാടിയെഴുന്നേറ്റു. ചുവന്ന നിറത്തിലുള്ള ഉടുമുണ്ടൂരി നിലത്ത് വീണു. ശരിക്കും ആദിയുടെ ശരീരത്തിലപ്പോള്‍ അടിവസ്ത്രം മാത്രം . " അയ്യേ ഈ മനുഷ്യന്‍ " അലീന മുഖംപൊത്തിക്കൊണ്ട് റൂമിന് പുറത്തേക്ക് ചാടി. സ്ഥലകാലബോധം വീണ ആദി ചമ്മിയവശനായിപ്പോയി.. അവന് ഞെട്ടലും ഉണ്ടായിരുന്നു അലീനയവന്റെ വീട്ടിലെത്തിപ്പെട്ടതിനെക്കുറിച്ച്. പുറത്തേക്ക് എത്തിയപ്പോഴേക്കും അവന് കാര്യങ്ങളുടെ കിടപ്പിനെക്കുറിച്ച് മനസ്സിലായി. അലീനയോട് അതുവരെ ഇഷ്ടം പറഞ്ഞിട്ടില്ലായെങ്കിലും ഉള്ളില്‍ ഇഷ്ടമുള്ളതിനാല്‍ അവനും എല്ലാത്തിനും സമ്മതമായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ച് ഉച്ചഭക്ഷണവും കഴിച്ചിട്ടായിരുന്നു അലീനയും കുടുംബവും മടങ്ങിയത്. ********** വിവാഹ നിശ്ചയത്തിന്റെ തീയതി ഉടനടി കുറിക്കപ്പെട്ടതിനാല്‍ ആദിക്ക് നിന്ന് തിരിയാനുള്ള സമയമില്ലായിരുന്നു. കട്ടപ്പനയില്‍ വസ്ത്രം എടുക്കാന്‍ പോകുന്നതിന് വേണ്ടി അലീനയെ വിളിക്കാനായി അവന്‍ ഫോണെടുത്തു. " എടീ ഞാന്‍ ഡ്രെസ്സെടുക്കാന്‍ പോകുവാ, നീയും പോര്. അതാകുമ്പോള്‍ രണ്ടുപേര്‍ക്കും ഒരുമിച്ചെടുക്കാം " അവനവളോട് പറഞ്ഞു. " ആദിയേട്ടാ ഇന്നെനിക്ക് പറ്റില്ല, നാളെയാക്കിയാലോ , ഇന്ന് അത്യാവശ്യമായി ഒരു ചെക്കപ്പിന്റെ റിസല്‍റ്റ് വാങ്ങാന്‍ പോകണം " അവള്‍ തന്റെ തിരക്കിനെ കുറിച്ചറിയിച്ചു. " ഓ എന്നേക്കാള്‍ വലിയ അര്‍ജന്റല്ലേ ആയിക്കോട്ടെ " ആദി കോള്‍ കട്ട് ചെയ്തു. കട്ടപ്പനയില്‍ നിന്നും തനിക്കുള്ള വസ്ത്രം വാങ്ങി മടങ്ങും വഴി യാദൃശ്ചികമായി ഒരു ലാബിന് മുന്നില്‍ അലീനയെയും ഒരു ചെറുപ്പക്കാരനെയും ആദി കണ്ടു. അവന്‍ ജീപ്പ് ലാബിന് മുന്നില്‍ നിറുത്തിയിട്ട് അവര്‍ക്കരികിലേക്ക് ചെന്നു. ആദിയെ കണ്ട അലീന പകച്ച് പോയിരുന്നു. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ ആദിയെ പുച്ഛത്തോടെ നോക്കി. " ഏതാടീ ഈ ചെക്കന്‍ " ചെറുപ്പക്കാരനെ നോക്കി ആദി അലീനയോട് ചോദിച്ചു. " ആദിയേട്ടാ ഇതെന്റെ ഫ്രണ്ട് റോഷനാണ് " അലീന വിക്കി. " അലീ എനിക്ക് നില്കാന്‍ സമയമില്ല ഞാന്‍ പോകുന്നു " റോഷന്‍ പുച്ഛഭാവത്തോടെ തന്നെ അലീനയോട് യാത്ര പറഞ്ഞിട്ട് അവന്റെ ബൈക്കില്‍ കയറി യാത്ര തിരിച്ചു. ജീപ്പിലിരിക്കുമ്പോള്‍ ആദി അലീനയുടെ കൈയ്യിലിരുന്ന ചെക്കപ്പ് റിസല്‍റ്റ് ബലമായി പിടിച്ച് വാങ്ങി. ഗര്‍ഭപരിശോധനയുടെ റിസല്‍റ്റായിരുന്നു അത്. റിസല്‍റ്റ് നെഗറ്റീവ് ആയിരുന്നെങ്കിലും അതില്‍ കുറിച്ചിരുന്ന അലീനയുടെ പേര് കണ്ട് ആദിക്ക് ഹൃദയം സ്തംഭിച്ച് പോകുന്നത് പോലെ തോന്നി. " നീ , നീയെന്നെ വഞ്ചിക്കുകയായിരുന്നല്ലേ, പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ കല്യാണം വേണമെന്ന നിന്റെ ചാട്ടം വല്ലവന്റേയും കൊച്ചിനെ എന്റെ തലയില്‍ കെട്ടിവെക്കാന്‍ വേണ്ടിയായിരുന്നല്ലേ, ഛേ ഞാനെന്തൊരു പൊട്ടനായിപ്പോയി " വേദനയോടെ ആദി മുഷ്ടി ചുരുട്ടി ജീപ്പിന്റെ സ്റ്റിയറിംഗില്‍ ഇടിച്ചു. " ആദിയേട്ടാ , ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കണം പ്ലീസ് " അലീനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .. " റോഷന്‍ എന്റെ കോളേജ്മേറ്റായിരുന്നു, ഞങ്ങള്‍ ഇഷ്ടത്തിലുമായിരുന്നു. അവനെന്നെ ചതിച്ചതാണ്. ആരുമില്ലാത്ത ദിവസം അവനെന്നെ വീട്ടില്‍ വിളിച്ചു, ജ്യൂസില്‍ മയക്കുമരുന്നെന്തോ ചേര്‍ത്തിട്ട് എന്നെ നശിപ്പിച്ചു, എന്നിട്ടവനതിന്റെ വീഡിയോ വരെ എടുത്തു. ദിവസവും അവന്റെ കൂടെ വീണ്ടും ചെല്ലാനായി ഭീഷണിയാണ്, ഓരോദിവസവും ഓരോന്ന് പറഞ്ഞാ ഞാന്‍ രക്ഷപ്പെട്ടുകൊണ്ടിരുന്നത്. അന്നത്തെ സംഭവത്തിന് ശേഷം പീരിയഡ്സ് ആകാതെ വന്നപ്പോള്‍ ഞാന്‍ ശരിക്കും ഭയന്ന് പോയി, അതുകൊണ്ടാണ് ചെക്കപ്പിന് വന്നത്. , ഇന്നും അവന്‍ വലിഞ്ഞ് കയറി വന്നതായിരുന്നു എന്നെ ഭീഷണിപ്പെടുത്താന്‍. തക്ക സമയത്ത് ആദിയേട്ടന്‍ വന്നതുകൊണ്ട് രക്ഷപ്പെട്ടു. എന്റെ നിസ്സഹായവസ്ഥ എന്റെ കൂട്ടുകാരിയോട് പറഞ്ഞു, അവള്‍ വഴിയാണ് ഞാന്‍ ആദിയേട്ടനിലേക്കെത്തുന്നത്, എനിക്ക് വേണ്ടിയിരുന്നത് അവനെ എതിര്‍ക്കാന്‍ ശേഷിയുള്ള ഒരു തനി തെമ്മാടിയെ ആയിരുന്നു, അതുകൊണ്ടാണ് ഞാന്‍ ആദിയേട്ടനിലേക്കെത്തിയത്. ഉടന്‍ വിവാഹം കഴിഞ്ഞാല്‍ അവന്റെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാമെന്നും കരുതി , എല്ലാം എന്റെ സ്വാര്‍ത്ഥതയായിരുന്നു, എന്നോട് പൊറുക്കണം ആദിയേട്ടാ " അവള്‍ പൊട്ടിക്കരഞ്ഞു. " എന്നെ പൊട്ടനാക്കിയതായിരുന്നല്ലേടീ, ഇതിന് വേണ്ടിയായിരുന്നെങ്കില്‍ എന്തിനെന്നെ കോമാളിയാക്കി, അവന്റെ കാര്യത്തില്‍ തീരുമാനമാക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ സന്തോഷത്തോടെ ഞാനത് ചെയ്ത് തന്നേനെ, പക്ഷേ പ്രണയം നടിച്ച് , അത് വേണ്ടിയിരുന്നില്ല. നിനക്കൊരു കാര്യമറിയാമോ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തി വല്ലാതെന്നെ വഞ്ചിച്ചതാ, ഇന്നുവരെ ഞാനാരിടും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല, എന്റെ വേദനയാണ് എല്ലാവരുടെ മുന്നിലും ഞാന്‍ തെമ്മാടിയായി മാറാന്‍ കാരണമായത്. വീണ്ടുമൊരു വസന്തം വന്നപ്പോഴേക്കും അത് തീച്ചൂളയായി മാറി. സാരമില്ല നിന്റെ പ്രശ്നങ്ങളെല്ലാം ഞാന്‍ പരിഹരിച്ച് തരാം , അതോര്‍ത്ത് നീ വിഷമിക്കണ്ട " ആദി അത്യധികം വേദനയോടെ പറഞ്ഞു. അലീനയുടെ കണ്ണുകള്‍ കടലായി മാറി. *** വീട്ടിലെത്തിയതിന് ശേഷം അലീനക്ക് ഒരുപോള കണ്ണടക്കുവാന്‍ പോലും കഴിഞ്ഞില്ല. ആദിയോട് ചെയ്ത തെറ്റിനെയോര്‍ത്ത് ചുമരില്‍ തലതല്ലിയവള്‍ ഏങ്ങലടിച്ചു. ആദിയെ വിളിച്ചിട്ടാണേല്‍ അവന്‍ ഫോണെടുക്കുന്നത് പോലുമില്ല. ആയിരം തവണ കാലുപിടിച്ച് മാപ്പപേക്ഷിച്ച് സന്ദേശമയച്ചു, ഒന്നിനും മറുപടിയില്ല. അന്നത്തെ ദിവസം അവള്‍ക്ക് കാളരാത്രിയായിരുന്നു. പിറ്റേദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള്‍ ബാല്‍ക്കണിയിലേക്കെത്തി. പുറത്ത് റോഡില്‍ ആദിയുടെ ജീപ്പ് കിടപ്പുണ്ടായിരുന്നു. അവള്‍ ഓടി ജീപ്പിനരികിലേക്ക് ചെന്നു. ജീപ്പിനരികിലാകെ മദ്യ ഗന്ധമായിരുന്നു. ജീപ്പില്‍ കിടന്നുറങ്ങിയിരുന്ന ആദിയെ അവള്‍ തട്ടിവിളിച്ചു. അവന്‍ എഴുന്നേറ്റു . അവനില്‍ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ നാസികയിലേക്കിരച്ച് കയറി . " ഇതാടീ പിടിച്ചോ, ഇതിന് വേണ്ടിയല്ലേ നീയെന്നെ പൊട്ടനാക്കിയത് " ഒരു കവര്‍ ആദിയവള്‍ക്ക് നീട്ടി . അതവള്‍ കൈയ്യിലേക്ക് വാങ്ങിയിട്ട് സംശയത്തോടെ അവനെ നോക്കി. " അപ്പോള്‍ ഗുഡ് ബൈ ബേബീ " പറഞ്ഞുകൊണ്ട് ആദി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. അവളെന്തേലും പറയുന്നതിന് മുമ്പ് ജീപ്പ് വെടിയുണ്ടപോലെ പാഞ്ഞ് തുടങ്ങിയിരുന്നു . അലീന പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. അവള്‍ റൂമിലെത്തി കവര്‍ പരിശോധിച്ചു. റോഷനെടുത്ത വീഡിയോയടങ്ങിയ പെന്‍ഡ്രൈവും അവന്റെ ഫോണുമായിരുന്നു അത്. ഒപ്പം മറ്റൊരു വീഡിയോയും അതിലുണ്ടായിരുന്നു. റോഷന്‍ ഒരു മരത്തില്‍ തൂങ്ങി നിന്ന് പിടഞ്ഞ് നിശ്ചലനാകുന്ന വീഡിയോ .. ആദിയേട്ടാ .. ഏങ്ങലോടെ അലീന പുറകിലോട്ട് മറിഞ്ഞു. ***** ഒരു ഞായറാഴ്ച . പതിവുറക്കത്തില്‍ നിന്നും ബോധം വീണ ആദി പുതപ്പില്‍ നിന്നും തലപൊക്കി. പുതപ്പിനുള്ളില്‍ തനിക്കരികില്‍ ആരോ തന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് അവനറിഞ്ഞു " ഈ പുന്നാര മോനെ കൊണ്ട് തോറ്റു " ആദി പുതപ്പിനെ വലിച്ച് നീക്കി. അലീനയായിരുന്നു അത്. " നീയോ, ഇറങ്ങി പോടീ ഇവിടുന്ന് " ആദി ദേഷ്യത്തോടെ അവളുടെ കൈതട്ടിമാറ്റാന്‍ ശ്രമിച്ചു. " ഇല്ല , പോകില്ല . പോകണേല്‍ നിങ്ങളെന്നെ കൊല്ലണം. ഒന്നുറങ്ങാന്‍ പോലും സമ്മതിക്കാതെ നിങ്ങളുടെ മുഖമെന്നെ വല്ലാതെ ശല്യം ചെയ്യുകയാണ് മനുഷ്യാ, എനിക്ക് തെറ്റ് പറ്റിപ്പോയി, അതിനുള്ള പ്രായശ്ചിത്തമായി ഒരായുസ്സ് മുഴുവന്‍ ഞാന്‍ നിങ്ങളുടെ അടിമയായി ജീവിച്ചോളാം, മനസ്സറിവോടെയല്ലേലും ഞാന്‍ കളങ്കപ്പെട്ടവളാണ്, നിങ്ങള്‍ക്കിഷ്ടമില്ലാതെ എന്നെ തൊടുക പോലും വേണ്ട.. പക്ഷേ എന്നെ വേണ്ടെന്ന് മാത്രം പറയരുത് ആദിയേട്ടാ , അതിലും ഭേദം നിങ്ങളെന്നെ കൊന്നോ " അവളുടെ കണ്ണുനീര്‍ ആദിയുടെ നെഞ്ചിനെ നനച്ചു. ആവന്റെയുള്ളം ആര്‍ദ്രമായി. " നിന്നെയെനിക്ക് ഒരുപാടിഷ്ടമാണെടീ പെണ്ണേ, അത് നിന്റെ ശരീരത്തോടുള്ള ഇഷ്ടമല്ല " പറഞ്ഞുകൊണ്ട് ആദി അവളെ ചേര്‍ത്ത് കിടത്തി. അവള്‍ അവന്റെ മാറില്‍ കിടന്ന് കുറുകി. പുറത്ത് കര്‍ക്കിട മഴയുടെ ഇടിയൊച്ച മുഴങ്ങി കേട്ടു... അമര്‍ജിത്ത് രാധാകൃഷ്ണന്‍ ( നിരണത്ത് ശ്രീഹരി )
@🔥🔥കട്ടക്കലിപ്പൻ🔥കലിപ്പീ'S💘 തെമ്മാടിയെ പ്രണയിച്ചവള്‍ ___________________________ വടിവാള്‍ ആദി അഥവാ ആദിത്യ ശങ്കര്‍ , ഇടുക്കി ചെറുതോണിയിലെ കളത്തില്‍ തറവാട്ടിലെ തലതെറിച്ച സന്തതി, നാട്ടിലെ പ്രമുഖ ഗുണ്ട. ശങ്കര്‍ നാരായണന്റെയും ദേവയാനിയുടെയും രണ്ട് ആണ്‍മക്കളിലെ മൂത്ത സന്താനം. ആദിയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കാരണം ശങ്കര്‍ നാരായണന് സ്ഥിരം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങലാണ് തൊഴില്‍. സമ്പാദ്യത്തിന്റെ ചെറിയൊരു പങ്ക് ആദിയുടെ പോലീസ് കേസുകള്‍ക്ക് വേണ്ടി മാത്രം മാറ്റി വെക്കേണ്ടി വരുന്ന ഒരച്ഛന്റെ ഗതികേടിനൊക്കുറിച്ച് സദാസമയം ദേവയാനിയോട് പറഞ്ഞ് വഴക്കിലുമായിരുന്നു ശങ്കര്‍ നാരായണന്‍. വീട്ടിലെ അസ്വസ്ഥതകളാകട്ടെ ആദിയൊട്ട് വകവെച്ചിരുന്നതുമില്ല. കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍, പെണ്ണുങ്ങളെ കണ്ടാല്‍ തിരിഞ്ഞ് നടക്കുന്നവന്‍, ഇഷ്ടവിനോദം മദ്യപാനവും ചീട്ടുകളിയും . ഇതൊക്കെ ആദിയുടെ മാത്രം പ്രത്യേകതകളാണെന്ന് കൂട്ടുകാര്‍ പുകഴ്ത്തി പറഞ്ഞിരുന്നു . ആദി ഗജപോക്കിരിയായി വിഹരിച്ച് നടന്നിരുന്ന സമയത്താണ് അപ്രതീക്ഷിതമായി അവന്റെ വാട്സ് ആപ്പിലേക്ക് " സുഖമാണോ ചേട്ടാ " എന്ന സന്ദേശമെത്തുന്നത്. പരിചയമല്ലാത്ത നമ്പരായതിനാല്‍ ആദിയാ സന്ദേശത്തെ അവഗണിച്ച് വിട്ടു. പക്ഷേ ആ നമ്പരില്‍ നിന്ന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. നമ്പരിലേക്ക് വിളിച്ചാല്‍ സ്വിച്ച് ഓഫാണെന്ന പതിവ് പല്ലവി മാത്രം . " നീയാരാണ് നായിന്റെ മോനെ, ഒരപ്പന് ജനിച്ചതാണേല്‍ വിളിച്ചാല്‍ കിട്ടുന്ന നമ്പര്‍ അയക്കെടാ " സന്ദേശങ്ങളുടെ പ്രവാഹത്തില്‍ അരിശം മൂത്ത ആദി മറുപടി നല്കി. ആ നമ്പരില്‍ നിന്നും മറ്റൊരു നമ്പര്‍ ആദിക്ക് മറുപടിയായി കിട്ടി. സകല ദേഷ്യവും തീര്‍ത്ത് നമ്പരില്‍ വിളിച്ച് മറുപടി നല്കാന്‍ അവസരം നല്കാതെ വായില്‍ തോന്നിയ തെറിയെല്ലാം അവന്‍ വിളിച്ച് കൂവി. കിതച്ച് പോയ അവന്‍ ഒരു നിമിഷം നിറുത്തി . " കഴിഞ്ഞോ ചേട്ടന്റെ പരാക്രമം " മറുഭാഗത്ത് നിന്നും ഒരു പെണ്‍കുട്ടിയുടെ കിളിനാദം മുഴങ്ങി . ആദി ഒരു നിമിഷം അമ്പരന്ന് പോയി. " ചേട്ടന്‍ വിളിച്ച തെറിയെല്ലാം അക്ഷരം വിടാതെ ഞാന്‍ വിഴുങ്ങിയിട്ടുണ്ട് കേട്ടോ " വീണ്ടും പെണ്‍കുട്ടിയുടെ ശബ്ദം ആദിയുടെ മുഴങ്ങി . " ആരാണ് നീ " ചെറിയ ചമ്മലോടെ എന്നാല്‍ ഗൗരവം വിടാതെ ആദി തിരക്കി . " ഞാനോ, ഞാനൊരു പാവം അലീന. ചേട്ടന്റെ വലിയൊരു ആരാധികയാ " പെണ്‍കുട്ടി ചിരിയോടെ പറഞ്ഞു. " ദേ കൊച്ചേ നിന്റെയൊക്കെ നമ്പര്‍ വേറെ വല്ലവനോടും മതി, പഞ്ചാരക്ക് നില്കാതെ സ്ഥലം വിട്ടോ " ഗൗരവത്തില്‍ പറഞ്ഞുകൊണ്ട് ആദി കോള്‍ കട്ട് ചെയ്തു. പെണ്‍കുട്ടി തിരിച്ച് വിളിച്ചു. " നിനക്കെന്തിന്റെ കേടാണ് കൊച്ചേ, പറഞ്ഞാല്‍ മനസ്സിലാകില്ലേ, ആരെന്ന് അറിഞ്ഞ് തന്നെയാണോ നിന്റെയീ വേലയിറക്കല്‍ " ആദിക്ക് നല്ല ദേഷ്യം വരാന്‍ തുടങ്ങി. " ചേട്ടന്‍ ദേഷ്യപ്പെടണ്ട. ഞാന്‍ പറയാം ചേട്ടനാരാണെന്ന്, കളത്തില്‍ ശങ്കര്‍ നാരയണന്റെയും ദേവയാനി ടീച്ചറുടെയും മൂത്ത മകന്‍ ആദ്യത്യ ശങ്കര്‍ എന്ന ആദി, ചേട്ടന് താഴെയുള്ള അനിയന്‍ അഭിജിത്ത് ശങ്കര്‍ പ്ലസ്ടു പഠിക്കുന്നു. ഇത്രയും വിവരം പോരെ " ഊറിച്ചിരിച്ചുകൊണ്ട് അലീന ചോദിച്ചു. " നീയാരാണെന്ന് സത്യം പറയെടീ , എന്നെക്കുറിച്ച് അറിഞ്ഞ് വെച്ചിട്ട് ചുമ്മാ കളിപ്പിക്കാനിറങ്ങിയാല്‍ കൊന്ന് കളയും നിന്നെ " ആദിക്ക് അതിശയവും കോപവും കൂടി കലര്‍ന്ന വികാരമായിരുന്നു. " പറഞ്ഞല്ലോ ചേട്ടാ, എന്റെ പേര് അലീന, പപ്പയുടെ പേര് ജോസഫ്, മമ്മി ജാന്‍സി. ചേട്ടന്റെ വീട്ടില്‍ നിന്നും കൃത്യം എട്ട് കിലോമീറ്റര്‍ മാറി പത്താംമൈലിലാണ് വീട്, വീട്ട് പേര് തെക്കേപ്പറമ്പില്‍, ഇനി ഇതില്‍ കൂടുതല്‍ വല്ലതും വേണോ ചേട്ടന് " ഒരു കൂസലുമില്ലാതെ അവള്‍ സമല വിവരങ്ങളും പറഞ്ഞത് കേട്ടപ്പോള്‍ ആദിയുടെ നെറ്റി ചുളിഞ്ഞു. " തെക്കേപ്പറമ്പില്‍ ജോസഫിന്റെ മോള്‍ അലീന അല്ലേടി, നിനക്ക് ഞാനാരാണെന്ന് കാണിച്ച് തരാം മോള് ഫോണ്‍ വെച്ചോ " വെല്ലുവിളിയോടെ ആദി കോള്‍ കട്ട് ചെയ്തിട്ട് തന്റെ മഹേന്ദ്ര ഥാറില്‍ കയറി. ജീപ്പ് പറപറന്നു. പത്ത് മിനിട്ടില്‍ വാഹനം പത്താംമൈലിലെത്തി. ആദിയുടെ വാഹനം പത്താംമൈല്‍ കുരിശടിക്ക് സമീപം കിടക്കുന്നത് കണ്ട് അത് വഴി വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന ജേക്കബ് തന്റെ ബുള്ളറ്റ് ആദിക്കരികില്‍ നിറുത്തി. " ഡാ ആദീ , നീയെന്താണിവിടെ " ജീപ്പിന്റെ ബോണറ്റില്‍ സിഗരറ്റും വലിച്ചിരുന്ന ആദിക്ക് സമീപമെത്തി ജേക്കബ് ചോദിച്ചു. " ജേക്കബേ നീയോ, പ്രത്യേകിച്ചൊന്നുമില്ലെടാ കൂവേ , ഒരു വീട് തപ്പിയിറങ്ങിയതാ ഞാന്‍ " സിഗരറ്റ് പുക പുറത്തേക്കൂതിയിട്ട് ആദി പറഞ്ഞു. ജേക്കബ് ആദിയുടെ കൂടെ കോളേജില്‍ എഞ്ചിനീയറിംഗ് പഠിച്ചവനാണ്. " എന്തേലും വള്ളിക്കെട്ടാണോടാ ആദി, അല്ലാതെ നീ തന്നെ നേരിട്ടിറങ്ങില്ലല്ലോ " ജേക്കബ് നെറ്റി ചുളിച്ചു. " ഓ അല്ലെടാ , പറ്റിയാല്‍ നീയീ അഡ്രസ്സ് ഒന്ന് കണ്ടുപിടിച്ചേ, നിന്റെ വീട് ഈ ഭാഗത്തല്ലേ കാര്യം എളുപ്പമായി " ആദി അലീനയുടെ അഡ്രസ്സ് ജേക്കബിന് നീട്ടി. " തെക്കേപ്പറമ്പില്‍ വീടോ, അവിടെന്താ ആദിമോനെ നിനക്ക് കാര്യം, അവിടുത്തെ കൊച്ചിനെ വളയ്ക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചതാ, ആ നശിച്ച പെണ്ണ് പിടി തന്നില്ല " ജേക്കബ് കള്ളച്ചിരി പാസ്സാക്കി. " വീട് നിനക്കറിയാമല്ലേ, കേറെടാ വണ്ടിയില്‍ " പറഞ്ഞുകൊണ്ട് ആദി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . ജേക്കബ് ബുള്ളറ്റിനെ മാറ്റി പാര്‍ക്ക് ചെയ്തിട്ട് ജീപ്പില്‍ കയറി. കാല്‍വരി മൗണ്ടിലേക്ക് പോകുന്ന പാതയിലായിരുന്നു തെക്കേപ്പറമ്പില്‍ എന്ന ഇരുനില വീട് തലപൊക്കി നിന്നിരുന്നത്. സമീപത്ത് വിശാലമായ തേയിലത്തോട്ടം കണ്ണിന് കുളിര്‍മയേകി. " ഡാ അതാണ് വീട്, അങ്ങോട്ടേക്ക് ഞാനില്ല. എന്നെ കണ്ടാല്‍ അവളുടെ അപ്പന്‍ തോക്കെടുക്കും " വീടിനെ ചൂണ്ടി കാണിച്ചിട്ട് ജേക്കബ് പരുങ്ങി. " അല്ലേലും നിന്നെയാര് കൊണ്ട് പോകുന്നു, നീയിവിടിരുന്നാല്‍ മതി " പറഞ്ഞിട്ട് ആദി പുറത്തേക്കിറങ്ങി. വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴേക്കും നായ ഉഗ്ര ശബ്ദത്തില്‍ കുരച്ച് തുടങ്ങി. മുകളിലത്തെ നിലയില്‍ നിന്നും അതീവ സുന്ദരിയായ ഒരു പെണ്‍കുട്ടി ബാല്‍ക്കണിയിലേക്ക് വന്നു. പുറത്ത് ആദിയെ കണ്ട അവളുടെ കണ്ണ് മഞ്ഞളിച്ച് പോയി. അതവളായിരുന്നു അലീന . അവള്‍ താഴേക്ക് പാഞ്ഞു. വാതില്‍ തുറന്ന് പുറത്തെത്തിയ അലീനയെ കണ്ട് ആദിയുടെ നെറ്റി ചുളിഞ്ഞു. " നീയാണോടീ തെക്കേപ്പറമ്പില്‍ ജോസഫിന്റെ മോള്‍ അലീന " ഉമ്മറത്തേക്ക് കയറി കസേര വലിച്ചിട്ടിരുന്നിട്ട് ആദി അലീനയോട് തിരക്കി. " മോളെ ആരാ പുറത്ത് " വീടിന്റെ അകത്തളത്ത് നിന്നും ഒരു സ്ത്രീയുടെ ശബ്ദം കേട്ടു. " ചേട്ടാ പ്ലീസ് എന്നെ കൊലക്ക് കൊടുക്കരുത്, ഞാന്‍ തന്നെയാ അലീന " അലീന ഞെട്ടലില്‍ നിന്നും മുക്തയായിരുന്നില്ല. അപ്പോഴേക്കും ജാന്‍സി ഉമ്മറത്തെത്തിയിരുന്നു. ആധികാരികതയോടെ കസേരയില്‍ കാലിന് മുകളില്‍ കാല് കയറ്റി വെച്ചിരുന്ന ആദിയെ ജാന്‍സി സംശയത്തോടെ നോക്കി. " ആരാ മോളെ ഇയാള്‍ " ജാന്‍സി അലീനയെ നോക്കി. " അവളോട് ചോദിക്കണ്ട ഞാന്‍ പറയാം . എന്റെ പേര് ആദി. കളത്തില്‍ ആദിത്യ ശങ്കര്‍ , ഇവിടെ വന്നത് നിങ്ങളുടെ മകളെ , ദേ ഇവള്‍ അലീനയെ കെട്ടിച്ച് കൊടുക്കാന്‍ പോവുകയാണെന്നറിഞ്ഞു. പെണ്ണ് ചോദിക്കാന്‍ വന്നതാണ് " ആദി കൂസലില്ലാതെ അലീനയെ നോക്കി വിരല്‍ ചൂണ്ടി ജാന്‍സിയോട് പറഞ്ഞു. " ആണുങ്ങളില്ലാത്ത നേരത്ത് വീട്ടില്‍ വന്ന് പോക്രിത്തരം പറയുന്നോ, ഇറങ്ങെടാ പുറത്ത് " ജാന്‍സി കോപം കൊണ്ട് വിറച്ചു. " അമ്മേ വേണ്ട " അലീന അമ്മയുടെ മുഖത്തേക്ക് നോക്കി അരുതെന്ന് ആംഗ്യം കാണിച്ചു. ജാന്‍സി മകളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി. " ഞാന്‍ പോക്രിത്തരമൊന്നും പറഞ്ഞിട്ടില്ല, എന്താണെന്ന് വെച്ചാല്‍ മകളോട് ചോദിക്കണം , ഡീ കൊച്ചേ ഇനിയെന്റെ പാതയില്‍ നിഴലായി വരരുത് കേട്ടല്ലോ. ഇതെന്റെ നല്ല മുഖമാ ശരിക്കുള്ള മുഖം കാണാന്‍ ഇടവരുത്തരുത് " ജാന്‍സിയോട് പറഞ്ഞതിന് ശേഷം അലീനക്ക് താക്കീതും നല്കി ആദി തിരിഞ്ഞ് നടന്നു. " ഠേ " കവിളില്‍ അടിയൊച്ച മുഴങ്ങിയ ശബ്ദം ആദി കേട്ടു. അവനത് വകവെക്കാതെ നടന്ന് ചെന്ന് ജീപ്പില്‍ കയറി. ജീപ്പ് റോഡില്‍ മുരണ്ട് കൊണ്ട് വൃത്തം വരച്ച് തിരിഞ്ഞു. വീടിന് മുന്നില്‍ നിന്നും ജീപ്പ് ഗട്ടറുള്ള റോഡ് വഴി താഴേക്കുള്ള റോഡിലൂടെ ഓടിച്ചിറക്കുമ്പോള്‍ റിയര്‍ വ്യൂ മിററിലൂടെ വീടിന് മുകളിലത്തെ ബാല്‍ക്കണിയില്‍ നിന്നും കണ്ണ് തുടക്കുന്ന അലീനയെ ആദി കണ്ടു. ചെറിയൊരു സഹതാപം അവനവളോട് തോന്നി തുടങ്ങിയിരുന്നു . മടക്കയാത്രയില്‍ താന്‍ ചെയ്തത് ശരിയായില്ലെന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു. വീടെത്തിയിട്ടും അവന്റെ മനസ്സില്‍ ദയനീയതയോടെ നിന്ന അലീനയുടെ മുഖം മാത്രമായിരുന്നു. പെട്ടെന്ന് അവന്റെ പോക്കറ്റില്‍ കിടന്ന മൊബൈലില്‍ വാട്സ് ആപ്പ് സന്ദേശത്തിന്റെ നോട്ടിഫിക്കേഷന്‍ ശബ്ദം മുഴങ്ങി . അവന്‍ വേഗം ഫോണെടുത്ത് സന്ദേശം നോക്കി. " അമ്മയുടെ കൈയ്യില്‍ നിന്നും ആദ്യമായാ എനിക്ക് തല്ല് കിട്ടുന്നത് , എന്നാലും ആ തല്ലിന് നല്ല സുഖമുണ്ട് ചേട്ടാ.. ചേട്ടന്റെ പ്രകടനം തകര്‍ത്തു. ആണ്‍കുട്ടികളായാല്‍ ചങ്കൂറ്റം ഇങ്ങനെ തന്നെ വേണം. ഇനി ചത്താലും ഞാന്‍ ചേട്ടനെ വിടാന്‍ പോണില്ല നോക്കിക്കോ " അലീനയുടെ സന്ദേശമായിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് ആദി തന്റെ കൈപ്പത്തികൊണ്ട് തലക്കടിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ ആദിയും അലീനയും തമ്മില്‍ ചെറിയ ഫോണ്‍ സംഭാഷണങ്ങള്‍ നടന്നുകൊണ്ടിരുന്നു. ************* ദിവസങ്ങള്‍ കഴിഞ്ഞു. ഞായറാഴ്ച ദിവസം ഉച്ച വരെ പോത്ത് പോലെ കിടന്നുറങ്ങുന്നത് ആദിയുടെ ശീലമാണ്. ഒരു ഞായറാഴ്ച കളത്തില്‍ തറവാടിന് മുന്നിലേക്ക് ഒരു വെള്ള ഇന്നോവ കാര്‍ വന്ന് നിന്നു. കാറില്‍ നിന്നും ജോസഫും ജാന്‍സിയും അലീനയുമിറങ്ങി. കോളിംഗ് ബെല്‍ ശബ്ദിക്കുന്നത് കേട്ട് ആദിയുടെ അനിയന്‍ അഭിജിത്ത് തറവാടിന് മുന്നിലേക്കെത്തി. ജോസഫ് നാലുകെട്ട് തറവാടിനെ വിശദമായി വീക്ഷിക്കുകയായിരുന്നു. " ആരാ " അഭിജിത്ത് അവരെ നോക്കി ചോദിച്ചു. " മോന്റെ ചേട്ടനും അച്ഛനും അമ്മയുമില്ലേ ഇവിടെ " ജോസഫ് അഭിജിത്തിനോട് തിരക്കി. " ഉണ്ട് ഞാന്‍ വിളിക്കാം " അഭിജിത്ത് അകത്തേക്ക് നടന്നു. " തരക്കേടില്ലല്ലോടീ " ജോസഫ് അലീനയെ നോക്കി ചിരിച്ചു . അവള്‍ മുഖം കുനിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം ശങ്കര്‍ നാരായണനും ദേവയാനിയും ഉമ്മറത്തേക്കെത്തി. " ആരാണെന്ന് മനസ്സിലായില്ലല്ലോ, വരൂ കയറിയിരുന്ന് സംസാരിക്കാം " ശങ്കര്‍ നാരായണന്‍ അവരെ ഉമ്മറത്തേക്ക് ക്ഷണിച്ചു. " ആദിയില്ലേ ഇവിടെ " കസേരയിലേക്ക് ഇരുന്നുകൊണ്ട് ജോസഫ് ശങ്കര്‍ നാരായണനോട് ചോദിച്ചു. " അവനകത്ത് പോത്ത് പോലെ കിടന്നുറക്കമാ " ദേവയാനി ചിരിച്ചു . " ആദിയെ അന്വേഷിച്ച് ആദ്യമായാ ഇങ്ങനെ മൂന്ന് പേര്‍ വരുന്നത്, സാധാരണ ഗതിയില്‍ പോലീസുകാരാ വരാറുള്ളത് " ശങ്കര്‍ നാരായണന്റെ മുഖം കറുത്തു. ദേവയാനി ഭര്‍ത്താവിനെ രൂക്ഷമായി നോക്കി. " ആദിയെക്കുറിച്ച് വിശദമായി ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അന്വേഷിച്ചതിന് പുറകെ ദാ ഇവളെല്ലാം പറഞ്ഞിട്ടുണ്ട് " ശങ്കര്‍ നാരായണനോട് പറഞ്ഞുകൊണ്ട് ജോസഫ് മകളുടെ ചുമലില്‍ തൊട്ടു. ദേവയാനിയും ഭര്‍ത്താവും സംശയത്തോടെ അലീനയെ നോക്കി. " വളച്ച് കെട്ടില്ലാതെ കാര്യത്തിലേക്ക് വരാം ഞങ്ങള്‍ക്ക് ആണും പെണ്ണുമായി ആകെയുള്ളത് അലീന മോളാണ്, അവള്‍ക്ക് ആദിയെ കിട്ടിയില്ലെങ്കില്‍ മരിക്കുമെന്നാണ് പറയുന്നത്. ആദിയെങ്ങനുള്ളവനായാലും അവനെ മാറ്റിയെടുക്കുമെന്നാണ് ഇവള്‍ പറയുന്നത് , ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളാണ് വലുത് . അതുകൊണ്ടാണ് ജാതിയോ മതമോ നോക്കാതെ ഞങ്ങള്‍ ഇങ്ങോട്ട് പോന്നത് " അതുവരെ മിണ്ടാതിരുന്ന ജാന്‍സി വായ തുറന്നു. ആശ്ചര്യത്തോടെ ദേവയാനിയും ഭര്‍ത്താവും പരസ്പരം നോക്കി. " നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണോ , ഞങ്ങളാരും ജാതിയും മതവും നോക്കുന്നവരല്ല, എന്നാല്‍ പോലും ആദിയെപ്പോലൊരുത്തനെ ? എന്റെ മകനായത് കൊണ്ട് പറയുകയല്ല അവനെപ്പോലൊരു തെമ്മാടിയെ ഞാനീ ജില്ലയില്‍ പോലും കണ്ടിട്ടില്ല, ബുദ്ധിയുള്ള ആരും അവന് പെണ്ണ് കൊടുക്കുകയുമില്ല. മാത്രമല്ല ആദിയിതുവരെ ഇങ്ങനൊരു കുട്ടിയെ കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുമില്ല " ശങ്കര്‍ നാരായണന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. " അച്ഛാ ആദിയേട്ടനെ ഞാന്‍ ശരിയാക്കിയെടുത്തോളാം, അതിലാരും പേടിക്കണ്ട " അലീന നാണത്തോടെ പറഞ്ഞു. എല്ലാവരും ചിരിച്ചു. " മോളെ ആദിക്ക് ജീവിതം കിട്ടുന്നത് ഇഷ്ടമല്ലാഞ്ഞിട്ടല്ല. മോളെന്ത് നല്ല കുട്ടിയാണ്, അതാലോചിച്ച് പറഞ്ഞതാ " ശങ്കര്‍ നാരായണല്‍ അലീനയെ നോക്കി. " ഞാന്‍ പോയി ആദിയേട്ടനെ വിളിച്ചോട്ടെ " അലീന അവിടുന്ന് രക്ഷപ്പെടാനായി ചോദിച്ചു. " അവനിപ്പോള്‍ നല്ല കോലത്തിലാകും , മോളങ്ങോട്ട് ചെല്ലണ്ട " ദേവയാനി അലീനയോട് പറഞ്ഞു. " അത് സാരമില്ലമ്മേ, . നിങ്ങള്‍ ബാക്കി കാര്യം സംസാരിക്ക് ഞാന്‍ ആദിയേട്ടനെ കൂട്ടി വരാം , അഭീ ആദിയേട്ടന്റെ റൂം കാണിച്ച് തരാമോ " ദേവയാനിയോട് പറഞ്ഞിട്ട് അലീന അഭിയെ നോക്കി. " ചേച്ചി വാ " അഭിജിത്ത് അലീനയെയും കൂട്ടി ആദിയുടെ റൂമിലേക്ക് നടന്നു. പുറത്ത് കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുത്ത് തുടങ്ങി. ആദിയുടെ റൂമാകെ അലങ്കോലമായിരുന്നു. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങള്‍. ഒരു ഭാഗത്ത് ബീയര്‍ കുപ്പികള്‍ അടുക്കി വെച്ചിരിക്കുന്നു. ആദി ബെഡ്ഷീറ്റും പുതച്ച് കമിഴ്ന്ന് കിടന്ന് ഗാഢനിദ്രയിലാണ്. തല മാത്രം പുറത്ത് കാണാം . അലീന അവന്റെ കാലില്‍ നുള്ളി. അവന്‍ കാല് വലിച്ചു. അവള്‍ വീണ്ടും നുള്ളി. " നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേടാ എന്നെ ശല്യം ചെയ്യരുതെന്ന് " ഇടക്കിടക്ക് ഇതുപോലെ നുള്ളി വിളിക്കുന്നത് അഭിജിത്തായതിനാല്‍ അവനാണെന്ന ധാരണയില്‍ തെറിയും പറഞ്ഞ് ആദി ചാടിയെഴുന്നേറ്റു. ചുവന്ന നിറത്തിലുള്ള ഉടുമുണ്ടൂരി നിലത്ത് വീണു. ശരിക്കും ആദിയുടെ ശരീരത്തിലപ്പോള്‍ അടിവസ്ത്രം മാത്രം . " അയ്യേ ഈ മനുഷ്യന്‍ " അലീന മുഖംപൊത്തിക്കൊണ്ട് റൂമിന് പുറത്തേക്ക് ചാടി. സ്ഥലകാലബോധം വീണ ആദി ചമ്മിയവശനായിപ്പോയി.. അവന് ഞെട്ടലും ഉണ്ടായിരുന്നു അലീനയവന്റെ വീട്ടിലെത്തിപ്പെട്ടതിനെക്കുറിച്ച്. പുറത്തേക്ക് എത്തിയപ്പോഴേക്കും അവന് കാര്യങ്ങളുടെ കിടപ്പിനെക്കുറിച്ച് മനസ്സിലായി. അലീനയോട് അതുവരെ ഇഷ്ടം പറഞ്ഞിട്ടില്ലായെങ്കിലും ഉള്ളില്‍ ഇഷ്ടമുള്ളതിനാല്‍ അവനും എല്ലാത്തിനും സമ്മതമായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ച് ഉച്ചഭക്ഷണവും കഴിച്ചിട്ടായിരുന്നു അലീനയും കുടുംബവും മടങ്ങിയത്. ********** വിവാഹ നിശ്ചയത്തിന്റെ തീയതി ഉടനടി കുറിക്കപ്പെട്ടതിനാല്‍ ആദിക്ക് നിന്ന് തിരിയാനുള്ള സമയമില്ലായിരുന്നു. കട്ടപ്പനയില്‍ വസ്ത്രം എടുക്കാന്‍ പോകുന്നതിന് വേണ്ടി അലീനയെ വിളിക്കാനായി അവന്‍ ഫോണെടുത്തു. " എടീ ഞാന്‍ ഡ്രെസ്സെടുക്കാന്‍ പോകുവാ, നീയും പോര്. അതാകുമ്പോള്‍ രണ്ടുപേര്‍ക്കും ഒരുമിച്ചെടുക്കാം " അവനവളോട് പറഞ്ഞു. " ആദിയേട്ടാ ഇന്നെനിക്ക് പറ്റില്ല, നാളെയാക്കിയാലോ , ഇന്ന് അത്യാവശ്യമായി ഒരു ചെക്കപ്പിന്റെ റിസല്‍റ്റ് വാങ്ങാന്‍ പോകണം " അവള്‍ തന്റെ തിരക്കിനെ കുറിച്ചറിയിച്ചു. " ഓ എന്നേക്കാള്‍ വലിയ അര്‍ജന്റല്ലേ ആയിക്കോട്ടെ " ആദി കോള്‍ കട്ട് ചെയ്തു. കട്ടപ്പനയില്‍ നിന്നും തനിക്കുള്ള വസ്ത്രം വാങ്ങി മടങ്ങും വഴി യാദൃശ്ചികമായി ഒരു ലാബിന് മുന്നില്‍ അലീനയെയും ഒരു ചെറുപ്പക്കാരനെയും ആദി കണ്ടു. അവന്‍ ജീപ്പ് ലാബിന് മുന്നില്‍ നിറുത്തിയിട്ട് അവര്‍ക്കരികിലേക്ക് ചെന്നു. ആദിയെ കണ്ട അലീന പകച്ച് പോയിരുന്നു. കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ ആദിയെ പുച്ഛത്തോടെ നോക്കി. " ഏതാടീ ഈ ചെക്കന്‍ " ചെറുപ്പക്കാരനെ നോക്കി ആദി അലീനയോട് ചോദിച്ചു. " ആദിയേട്ടാ ഇതെന്റെ ഫ്രണ്ട് റോഷനാണ് " അലീന വിക്കി. " അലീ എനിക്ക് നില്കാന്‍ സമയമില്ല ഞാന്‍ പോകുന്നു " റോഷന്‍ പുച്ഛഭാവത്തോടെ തന്നെ അലീനയോട് യാത്ര പറഞ്ഞിട്ട് അവന്റെ ബൈക്കില്‍ കയറി യാത്ര തിരിച്ചു. ജീപ്പിലിരിക്കുമ്പോള്‍ ആദി അലീനയുടെ കൈയ്യിലിരുന്ന ചെക്കപ്പ് റിസല്‍റ്റ് ബലമായി പിടിച്ച് വാങ്ങി. ഗര്‍ഭപരിശോധനയുടെ റിസല്‍റ്റായിരുന്നു അത്. റിസല്‍റ്റ് നെഗറ്റീവ് ആയിരുന്നെങ്കിലും അതില്‍ കുറിച്ചിരുന്ന അലീനയുടെ പേര് കണ്ട് ആദിക്ക് ഹൃദയം സ്തംഭിച്ച് പോകുന്നത് പോലെ തോന്നി. " നീ , നീയെന്നെ വഞ്ചിക്കുകയായിരുന്നല്ലേ, പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ തന്നെ കല്യാണം വേണമെന്ന നിന്റെ ചാട്ടം വല്ലവന്റേയും കൊച്ചിനെ എന്റെ തലയില്‍ കെട്ടിവെക്കാന്‍ വേണ്ടിയായിരുന്നല്ലേ, ഛേ ഞാനെന്തൊരു പൊട്ടനായിപ്പോയി " വേദനയോടെ ആദി മുഷ്ടി ചുരുട്ടി ജീപ്പിന്റെ സ്റ്റിയറിംഗില്‍ ഇടിച്ചു. " ആദിയേട്ടാ , ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കണം പ്ലീസ് " അലീനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി .. " റോഷന്‍ എന്റെ കോളേജ്മേറ്റായിരുന്നു, ഞങ്ങള്‍ ഇഷ്ടത്തിലുമായിരുന്നു. അവനെന്നെ ചതിച്ചതാണ്. ആരുമില്ലാത്ത ദിവസം അവനെന്നെ വീട്ടില്‍ വിളിച്ചു, ജ്യൂസില്‍ മയക്കുമരുന്നെന്തോ ചേര്‍ത്തിട്ട് എന്നെ നശിപ്പിച്ചു, എന്നിട്ടവനതിന്റെ വീഡിയോ വരെ എടുത്തു. ദിവസവും അവന്റെ കൂടെ വീണ്ടും ചെല്ലാനായി ഭീഷണിയാണ്, ഓരോദിവസവും ഓരോന്ന് പറഞ്ഞാ ഞാന്‍ രക്ഷപ്പെട്ടുകൊണ്ടിരുന്നത്. അന്നത്തെ സംഭവത്തിന് ശേഷം പീരിയഡ്സ് ആകാതെ വന്നപ്പോള്‍ ഞാന്‍ ശരിക്കും ഭയന്ന് പോയി, അതുകൊണ്ടാണ് ചെക്കപ്പിന് വന്നത്. , ഇന്നും അവന്‍ വലിഞ്ഞ് കയറി വന്നതായിരുന്നു എന്നെ ഭീഷണിപ്പെടുത്താന്‍. തക്ക സമയത്ത് ആദിയേട്ടന്‍ വന്നതുകൊണ്ട് രക്ഷപ്പെട്ടു. എന്റെ നിസ്സഹായവസ്ഥ എന്റെ കൂട്ടുകാരിയോട് പറഞ്ഞു, അവള്‍ വഴിയാണ് ഞാന്‍ ആദിയേട്ടനിലേക്കെത്തുന്നത്, എനിക്ക് വേണ്ടിയിരുന്നത് അവനെ എതിര്‍ക്കാന്‍ ശേഷിയുള്ള ഒരു തനി തെമ്മാടിയെ ആയിരുന്നു, അതുകൊണ്ടാണ് ഞാന്‍ ആദിയേട്ടനിലേക്കെത്തിയത്. ഉടന്‍ വിവാഹം കഴിഞ്ഞാല്‍ അവന്റെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാമെന്നും കരുതി , എല്ലാം എന്റെ സ്വാര്‍ത്ഥതയായിരുന്നു, എന്നോട് പൊറുക്കണം ആദിയേട്ടാ " അവള്‍ പൊട്ടിക്കരഞ്ഞു. " എന്നെ പൊട്ടനാക്കിയതായിരുന്നല്ലേടീ, ഇതിന് വേണ്ടിയായിരുന്നെങ്കില്‍ എന്തിനെന്നെ കോമാളിയാക്കി, അവന്റെ കാര്യത്തില്‍ തീരുമാനമാക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ സന്തോഷത്തോടെ ഞാനത് ചെയ്ത് തന്നേനെ, പക്ഷേ പ്രണയം നടിച്ച് , അത് വേണ്ടിയിരുന്നില്ല. നിനക്കൊരു കാര്യമറിയാമോ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുത്തി വല്ലാതെന്നെ വഞ്ചിച്ചതാ, ഇന്നുവരെ ഞാനാരിടും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല, എന്റെ വേദനയാണ് എല്ലാവരുടെ മുന്നിലും ഞാന്‍ തെമ്മാടിയായി മാറാന്‍ കാരണമായത്. വീണ്ടുമൊരു വസന്തം വന്നപ്പോഴേക്കും അത് തീച്ചൂളയായി മാറി. സാരമില്ല നിന്റെ പ്രശ്നങ്ങളെല്ലാം ഞാന്‍ പരിഹരിച്ച് തരാം , അതോര്‍ത്ത് നീ വിഷമിക്കണ്ട " ആദി അത്യധികം വേദനയോടെ പറഞ്ഞു. അലീനയുടെ കണ്ണുകള്‍ കടലായി മാറി. *** വീട്ടിലെത്തിയതിന് ശേഷം അലീനക്ക് ഒരുപോള കണ്ണടക്കുവാന്‍ പോലും കഴിഞ്ഞില്ല. ആദിയോട് ചെയ്ത തെറ്റിനെയോര്‍ത്ത് ചുമരില്‍ തലതല്ലിയവള്‍ ഏങ്ങലടിച്ചു. ആദിയെ വിളിച്ചിട്ടാണേല്‍ അവന്‍ ഫോണെടുക്കുന്നത് പോലുമില്ല. ആയിരം തവണ കാലുപിടിച്ച് മാപ്പപേക്ഷിച്ച് സന്ദേശമയച്ചു, ഒന്നിനും മറുപടിയില്ല. അന്നത്തെ ദിവസം അവള്‍ക്ക് കാളരാത്രിയായിരുന്നു. പിറ്റേദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള്‍ ബാല്‍ക്കണിയിലേക്കെത്തി. പുറത്ത് റോഡില്‍ ആദിയുടെ ജീപ്പ് കിടപ്പുണ്ടായിരുന്നു. അവള്‍ ഓടി ജീപ്പിനരികിലേക്ക് ചെന്നു. ജീപ്പിനരികിലാകെ മദ്യ ഗന്ധമായിരുന്നു. ജീപ്പില്‍ കിടന്നുറങ്ങിയിരുന്ന ആദിയെ അവള്‍ തട്ടിവിളിച്ചു. അവന്‍ എഴുന്നേറ്റു . അവനില്‍ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ നാസികയിലേക്കിരച്ച് കയറി . " ഇതാടീ പിടിച്ചോ, ഇതിന് വേണ്ടിയല്ലേ നീയെന്നെ പൊട്ടനാക്കിയത് " ഒരു കവര്‍ ആദിയവള്‍ക്ക് നീട്ടി . അതവള്‍ കൈയ്യിലേക്ക് വാങ്ങിയിട്ട് സംശയത്തോടെ അവനെ നോക്കി. " അപ്പോള്‍ ഗുഡ് ബൈ ബേബീ " പറഞ്ഞുകൊണ്ട് ആദി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. അവളെന്തേലും പറയുന്നതിന് മുമ്പ് ജീപ്പ് വെടിയുണ്ടപോലെ പാഞ്ഞ് തുടങ്ങിയിരുന്നു . അലീന പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. അവള്‍ റൂമിലെത്തി കവര്‍ പരിശോധിച്ചു. റോഷനെടുത്ത വീഡിയോയടങ്ങിയ പെന്‍ഡ്രൈവും അവന്റെ ഫോണുമായിരുന്നു അത്. ഒപ്പം മറ്റൊരു വീഡിയോയും അതിലുണ്ടായിരുന്നു. റോഷന്‍ ഒരു മരത്തില്‍ തൂങ്ങി നിന്ന് പിടഞ്ഞ് നിശ്ചലനാകുന്ന വീഡിയോ .. ആദിയേട്ടാ .. ഏങ്ങലോടെ അലീന പുറകിലോട്ട് മറിഞ്ഞു. ***** ഒരു ഞായറാഴ്ച . പതിവുറക്കത്തില്‍ നിന്നും ബോധം വീണ ആദി പുതപ്പില്‍ നിന്നും തലപൊക്കി. പുതപ്പിനുള്ളില്‍ തനിക്കരികില്‍ ആരോ തന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നത് അവനറിഞ്ഞു " ഈ പുന്നാര മോനെ കൊണ്ട് തോറ്റു " ആദി പുതപ്പിനെ വലിച്ച് നീക്കി. അലീനയായിരുന്നു അത്. " നീയോ, ഇറങ്ങി പോടീ ഇവിടുന്ന് " ആദി ദേഷ്യത്തോടെ അവളുടെ കൈതട്ടിമാറ്റാന്‍ ശ്രമിച്ചു. " ഇല്ല , പോകില്ല . പോകണേല്‍ നിങ്ങളെന്നെ കൊല്ലണം. ഒന്നുറങ്ങാന്‍ പോലും സമ്മതിക്കാതെ നിങ്ങളുടെ മുഖമെന്നെ വല്ലാതെ ശല്യം ചെയ്യുകയാണ് മനുഷ്യാ, എനിക്ക് തെറ്റ് പറ്റിപ്പോയി, അതിനുള്ള പ്രായശ്ചിത്തമായി ഒരായുസ്സ് മുഴുവന്‍ ഞാന്‍ നിങ്ങളുടെ അടിമയായി ജീവിച്ചോളാം, മനസ്സറിവോടെയല്ലേലും ഞാന്‍ കളങ്കപ്പെട്ടവളാണ്, നിങ്ങള്‍ക്കിഷ്ടമില്ലാതെ എന്നെ തൊടുക പോലും വേണ്ട.. പക്ഷേ എന്നെ വേണ്ടെന്ന് മാത്രം പറയരുത് ആദിയേട്ടാ , അതിലും ഭേദം നിങ്ങളെന്നെ കൊന്നോ " അവളുടെ കണ്ണുനീര്‍ ആദിയുടെ നെഞ്ചിനെ നനച്ചു. ആവന്റെയുള്ളം ആര്‍ദ്രമായി. " നിന്നെയെനിക്ക് ഒരുപാടിഷ്ടമാണെടീ പെണ്ണേ, അത് നിന്റെ ശരീരത്തോടുള്ള ഇഷ്ടമല്ല " പറഞ്ഞുകൊണ്ട് ആദി അവളെ ചേര്‍ത്ത് കിടത്തി. അവള്‍ അവന്റെ മാറില്‍ കിടന്ന് കുറുകി. പുറത്ത് കര്‍ക്കിട മഴയുടെ ഇടിയൊച്ച മുഴങ്ങി കേട്ടു... അമര്‍ജിത്ത് രാധാകൃഷ്ണന്‍ ( നിരണത്ത് ശ്രീഹരി )
23.8k views
13 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post