*💙_ദുആ മിയാ_💜* *PART_2* *Ααѕɦu* @📚 വായന മുറി https://b.sharechat.com/ZdQ2PZD52W 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 ഡ്രൈവർ വണ്ടിയും കൊണ്ട് എംജി റോഡിലൂടെ പോകാൻ നേരമാണ് വീണ്ടും ആ ശബ്ദം ഞാൻ കേട്ടത്..... "ആര്ടെ കുട്ട്യാപ്പുനെ കെട്ടിക്കാൻ വേണ്ടിയാടോ താൻ ഇത്ര ദൃതി പിടിച്ച് പോവുന്നെ.....ഇതിന് സമാധാനം പറഞ്ഞിട്ട് പോയാൽ മതി.....ഇങ്ങോട്ട് ഇറങ്ങടോ..... ഇറങ്ങാൻ....." മുഖത്ത് ഷാൾ കെട്ടി വെച്ച് ഒരുത്തി അയാളെ പിടിച്ച് പുറത്തിറക്കി..... നമ്മളെ നാട്ടിൽ ഇത്രയും തന്റേടം ഉള്ള പെണ്ണോ.....??? നൂറ് കണക്കിന് ആളുകൾ നോക്കി നിൽക്കെ അവള് അയാളോട് വായിട്ടലക്കുന്നുണ്ട്..... "താൻ ഈ കുട്ടിയേം കൊണ്ട് ഹോസ്പിറ്റലിൽ പോയില്ലെങ്കിൽ തന്നെ കൊണ്ട് ഞാൻ അഴിയെണ്ണക്കും കണ്ടോ....." അവളെ ഡയലോഗ് കേട്ടിട്ട് ആ കാർ ഡ്രൈവർ ഒന്ന് പേടിച്ചിട്ടുണ്ട്.... "എന്റെ പൊന്ന് കൊച്ചെ വെറുതെ സീൻ ഉണ്ടാക്കല്ലേ..... ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പോയിക്കോളാം....." എന്നൊക്കെ പറഞ്ഞ് അയാള് കൈകൂപ്പിയിട്ട് അപകടം പറ്റിയ കുട്ടിയേയും കൊണ്ട് അവിടെന്ന് പോയി.....അത്ര വലിയ അപകടം ഒന്നും പറ്റിയിട്ടില്ലാ..... "നമുക്ക് പോവാം ഹരി.....വണ്ടിയെടുക്ക്‌....." അധികം സമയം എനിക്ക് അവിടെ അങ്ങനെ നിക്കാൻ കഴിയാത്തോണ്ട് നേരെ വിട്ടു സ്റ്റുഡിയോയിലേക്ക്..... ✴✴✴✴✴✴✴✴✴✴✴✴✴✴ ഹോ.... ഒരു നല്ല കാര്യം ചെയ്തപ്പോ എന്താ ഒരു പോസറ്റീവ് എനർജി.....ഇവിടെ ആർക്കും നമ്മളെ പരിജയം ഇല്ലാത്തോണ്ട് മാത്രമാണ് നമ്മള് കുറച്ച് ഓവർ ആയത്.....ഇല്ലെങ്കിൽ നമ്മള് ഇത്രക്ക് ഒന്നും പറയൂല..... ഏതായാലും അയാള് കുട്ടിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയല്ലോ.....അതന്നെ ഒരു സമാധാനം..... വണ്ടിയോടിച്ച് ആളെ കൊല്ലാൻ ഇറങ്ങിയിരിക്കാ ഓരോരുത്തന്മാര്..... "ദുആ......" പുറകിൽ നിന്നുള്ള വിളി കേട്ട് നമ്മളൊന്ന് ഞെട്ടി..... ഇവിടെ നമ്മളെ പരിജയമുള്ള ആളാരാ ഇപ്പൊ എന്ന് ചിന്തിച്ച് നമ്മള് തിരിഞ്ഞതും മുന്നിലുള്ള ആളെ കണ്ടിട്ട് നമ്മളെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല..... "ചാരു..... നീയോ.....?" നമ്മള് പറഞ്ഞില്ലേ നമ്മളെ ബെസ്റ്റ് ഫ്രണ്ട് ചാരുക്ക്‌ ഒരു സർപ്രൈസ് ആയിട്ട് അവിടെ പോവാണെന്ന്.....അപ്പൊ ദേ തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു..... "എന്റീശ്വരാ..... നീ എന്താടി ഇവിടെ..... ഞാൻ കാണുന്നത് സ്വപ്നം ഒന്നും അല്ലല്ലോ..... നീ തന്നെയാണോ ഇത്..... എനിക്ക് എന്തോ വിശ്വാസം വരുന്നില്ല..... നീ എങ്ങനെ ഇവിടെത്തി.....?" എന്നൊക്കെ ചോദിച്ച് അവള് വന്ന് നമ്മളെ കെട്ടിപിടിച്ചു......അവളെ ഇപ്പഴത്തെ മോന്ത കണ്ടിട്ട് നമക്ക് ചിരി വരുന്നുണ്ട്..... "എത്ര കാലായെടി നിന്നെ കണ്ടിട്ട്.....ഒത്തിരി മിസ്സ്‌ ചെയ്തുട്ടോ....." "എനിക്കും..... ദേ ഈ കെട്ടിപിടിക്കലൊക്കെ പിന്നെ.....ആദ്യം എനിക്ക് വല്ലതും കഴിക്കണം..... ഇന്നലെ തൊട്ട് പട്ടിണിയാണ് മോളെ....." "ഓ.... നീ വാ.... ഒരു പത്ത് മിനിറ്റ്..... വീട്ടിലേക്ക് അത്രേ ഉള്ളൂ....." അതും പറഞ്ഞ് അവളൊരു ഓട്ടോക്ക്‌ കൈ കാണിച്ചു നിർത്തി.....അവിടെന്ന് നേരെ അവൾടെ വീട്ടിലേക്ക് വിട്ടു..... അവര്ടെ വീടിന്റെ കോലം കണ്ടിട്ട് നമ്മള് വാ പൊളിച്ചു പോയി.....മോശായിട്ട് അല്ലാട്ടോ..... നമ്മള് അന്നൊരിക്കെ വരുമ്പോ ഇത് ചെറിയ വീടായിരുന്നു......ഇപ്പൊ കൊട്ടാരം പോലെ ആക്കിയിട്ടുണ്ട്..... മ്മള് മതി മറന്ന് വീടിന്റെ ഭംഗിയൊക്കെ നോക്കി നിന്നു..... "മുംബയിൽ വളർന്ന നിനക്ക് ഇതൊക്കെ കാണുമ്പോ അത്ഭുതമാണെന്ന് പറഞ്ഞാ എനിക്കാണ് അത്ഭുതം....." "അതല്ലെടി.... ലാസ്റ്റ് ടൈം ഞാൻ ഇവിടെ വന്നപ്പോ ഈ വീട് എങ്ങനെ ഇരുന്നതാ..... ആ ഒരു ഞെട്ടൽ..... പിന്നെ മുംബൈ..... ഇന്ന് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന നാട്..... ഓർക്കാൻ എനിക്ക് ഒന്നും തന്നില്ലെങ്കിലും മറക്കാതിരിക്കാൻ ഒരുപാട് തന്നു....." നിറഞ്ഞു വന്ന കണ്ണുകൾ നമ്മൾ തുടച്ചു നീക്കി..... "എന്താടി.... എന്താ പ്രശ്നം....?" "അതൊക്കെ പറയാം.....ഇപ്പൊ എനിക്ക് വിശക്കുന്നു....." "ഓ ഞാൻ മറന്നു നിക്ക്..... അമ്മാ.... ചേട്ടായി....." എന്ന് അവള് വീട്ടിലേക്ക് നോക്കി ഉറക്കെ വിളിച്ചു കൂവി.... അവരൊക്കെ ഇവിടെ ഉണ്ടോ..... അള്ളോഹ്.....നമ്മളോട് എന്തെങ്കിലും ചോദിച്ചാൽ എന്ത് ഉത്തരം പറയും..... മിക്കവാറും ഇത് നമക്ക് പാരയാവാൻ ചാൻസുണ്ട്..... "ആഹാ.... അല്ല ആരാ ഇത്.... എന്റെ ഫൈറ്റിംഗ് പാർട്ണറോ..... ഇതെപ്പോ ഇവിടെ ലാൻഡായി....?" ഇത് ചാരുന്റെ ബ്രദർ.... അഭിലാഷ് എന്ന ഞങ്ങടെ ചേട്ടായി.... നമ്മള് സ്വന്തം അനിയത്തികുട്ടിയെ പോലെ തന്നെയാണ് മൂപ്പർക്ക്..... ഫോണിൽ ആയാലും നേരിട്ട് ആയാലും ഞങ്ങക്ക് രണ്ടിനും തല്ല് കൂടലാണ് പണി..... "മുത്തേ ചേട്ടായി.... കോഴി പണിക്ക്‌ പോയില്ലേ..... രണ്ട് വർഷം കൊണ്ട് ഒത്തിരി മാറിപ്പോയി എല്ലാരും..... നമ്മളെ കോഴിക്ക്‌ താടിയൊക്കെ വന്നു അല്ലെ ചാരു....." എന്ന് പറഞ്ഞ് നമ്മള് അവിടെ കിടന്ന് കിണിച്ചപ്പോ മൂപര് നമ്മളെ നുള്ളി പരുവം ആക്കി.... "ഡീ.... ഡീ.... എന്നെ കോഴീന്ന് വിളിച്ച നിന്റെ ഭാവി കെട്ട്യോൻ ആസ്ഥാന കോഴിയായിരിക്കും.....ഇതെന്റെ ശാപം ആണ് മോളെ നിനക്ക്....." "അയ്യടാ.... അതിന് ചേട്ടായിന്റെ ഫ്രണ്ട്സിനെ അല്ലല്ലോ ഞാൻ കെട്ടുന്നെ..... ഹിഹിഹി....." അത്രയും പറഞ്ഞിട്ട് മ്മള് അകത്തേക്ക് ഓടിപോയി.....ഇല്ലെങ്കിൽ അവൻ നമ്മളെ ചെണ്ടയാക്കും..... ഇവരുമായിട്ട് എന്താ ബന്ധം എന്ന് ചോദിച്ചാൽ വളരെ അടുത്ത ബന്ധം തന്നെയാണ്..... ചാരുന്റെ അച്ഛനും നമ്മളെ ഉപ്പച്ചിയും കട്ട ഫ്രണ്ട്സ് ആണ്.....ഒന്നിച്ചു പഠിച്ചു കളിച്ചു വളർന്നവര്..... ഇവര് കുറച്ച് കാലം മുംബയിൽ ഉണ്ടായിരുന്നു.....രണ്ട് മൂന്ന് വർഷം മുമ്പാണ് നാട്ടിലേക്ക് വന്നത്..... "ഡി.... നീ ഇത് ഏത് ലോകത്താ..... അമ്മ ചോദിക്കുന്നതൊന്നും നീ കേട്ടില്ലേ....." ചാരു നമ്മളെ പിടിച്ചു കുലുക്കിയപ്പോഴാണ് നമ്മള് ചിന്തയിൽ നിന്നും വിട്ടു നിന്നത്..... "ഏഹ്.... എന്താ ആന്റി പറഞ്ഞെ....?" "എടി മോളെ നീ ഒറ്റക്കാണോ വന്നതെന്ന്..... ദിയ വന്നില്ലേ....? അല്ലെങ്കിൽ എവിടെ പോവുമ്പോഴും നിങ്ങള് രണ്ടും ഒരുമിച്ചല്ലേ പോകാറ്....." ആന്റിടെ ചോദ്യം കേട്ടപ്പോ നമ്മളെ ഉത്തരം മുട്ടിപ്പോയി..... ഇതൊക്കെ പ്രതീക്ഷിച്ചോണ്ടാണ് നമ്മള് ഇങ്ങോട്ട് വന്നതെങ്കിലും എന്ത് മറുപടി പറയുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു..... "അത് പിന്നെ ആന്റി, എനിക്ക് ഒറ്റക്ക് വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.....അതാ ഞാൻ ഒറ്റക്ക് വന്നത്..... രണ്ടീസം കഴിയുമ്പോത്തേക്കും ഞാൻ തിരിച്ചു പോവും....." അങ്ങനെ ഒരു കള്ളം പറഞ്ഞിട്ട് നമ്മള് ആന്റിക്ക്‌ നൈസായിട്ടൊന്ന് ഇളിച്ചു കൊടുത്തു..... "അതിന് ഞങ്ങള് സമ്മതിച്ചിട്ട് വേണ്ടേ മോളെ....." അച്ഛനാണ്. ചാരുന്റെ അമ്മയെ നമ്മള് ആന്റി എന്നും അച്ഛനെ അച്ഛൻ എന്നും ആണ് വിളിക്കുന്നെ..... "ഏയ്‌ അതൊന്നും പറ്റൂല അച്ഛാ.....ഉപ്പച്ചിക്ക്‌ എന്നെ കണ്ടില്ലെങ്കിൽ സങ്കടാവും....." എന്ന് നമ്മള് വെറുതെ പറഞ്ഞതാട്ടോ.....നമ്മളെ കണ്ടില്ലെങ്കിൽ ഉപ്പച്ചിക്ക്‌ സങ്കടാവും എന്നുള്ളത് നേരാ എന്ന് വെച്ച് നമ്മള് അങ്ങോട്ട്‌ പോവാൻ ഒന്നും പോകുന്നില്ല.....എന്നിട്ടും നമ്മള് ഇങ്ങനെ ഒരു കള്ളം പറയാൻ കാരണം അച്ഛന് നമ്മളെ സംശയം തോന്നാതിരിക്കാനാണ്..... മ്മള് ഇനി ഒരിക്കലും അങ്ങോട്ട്‌ തിരിച്ചു പോവില്ലാന്ന് ഇവിടെ പറയാൻ പറ്റില്ലല്ലോ..... "മോള് അതോർത്ത് വെഷമിക്കണ്ടാ..... ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് മോള് ഇവിടെ എത്തിയ കാര്യം....." അത് കേട്ടതും നമ്മളെ നെഞ്ചിൽ കൂടി കറന്റ്‌ പാസ് ചെയ്യുന്ന പോലെ നമക്ക് തോന്നി.....നമ്മളെ വീട്ടുകാര് എന്ത് അറിയരുതെന്ന് നമ്മള് ആഗ്രഹിച്ചോ അത് അവര് അറിഞ്ഞിരിക്കുന്നു..... പിന്നെ നമ്മള് എന്തിനാ ഇത്രേം കഷ്ട്ടപെട്ടു ഇങ്ങോട്ട് വന്നത്..... നമ്മള് അച്ഛനെ ദയനീയമായിട്ടൊന്ന് നോക്കി..... "നിന്റെ കല്യാണം ആയിരുന്നില്ലേ ഇന്ന്...? എന്നിട്ട് മോളെന്തിനാ വീട്ടിൽ ആരോടും പറയാതെ വന്നത്....?" ഒന്നിനും ഉത്തരം പറയാൻ കഴിയാതെ നമ്മള് തല കുനിച്ചു നിന്നു.....നമ്മള് മറച്ചു വെച്ചതൊക്കെ ഇവിടെ എല്ലാരും അറിഞ്ഞു കഴിഞ്ഞു..... വീട്ടിൽ ആരും അറിയാതെയാണ് നമ്മള് ഇറങ്ങി വന്നതെന്ന സത്യം..... ഈ കല്യാണത്തിന് ഇവരെ ആരെയും വിളിക്കണ്ടാന്ന് നമ്മളാണ് ഉപ്പച്ചിയോട് പറഞ്ഞത്.....അതെന്തിനാന്ന് ചോദിച്ചാൽ നമക്ക് ഇങ്ങോട്ട് വരാൻ വേണ്ടിയാണ്..... "നിന്റെ ഉപ്പച്ചിന്റെ ഇപ്പഴത്തെ അവസ്ഥ എന്തായിരിക്കും എന്ന് നീ ചിന്തിച്ചോ മോളെ.....അവിടെ എല്ലാരും നല്ല സങ്കടത്തിലാണ്..... സന്തോഷവും കളിയും ചിരിയും ഒക്കെ നിറഞ്ഞ വീടിനെ ഒരു മരണ വീട് പോലെ ആക്കിയില്ലേ മോള് ഇന്ന്....." അച്ഛൻ പറയുന്നതൊക്കെ കേട്ടിട്ട് നമക്ക് കരച്ചിൽ വന്നു.... "എനിക്കറിയാ അച്ഛാ..... പക്ഷെ എനിക്ക് ആ കല്യാണം ഇഷ്ട്ടല്ല..... അതോണ്ടാ ഞാൻ....." അത്രയും പറഞ്ഞപ്പോത്തേക്കും നമ്മള് പൊട്ടിക്കരഞ്ഞു പോയി..... "മതി എല്ലാരും കൂടി എന്റെ മോളെ കരയിപ്പിച്ചത്..... മോള് വാ....." ആന്റി അതും പറഞ്ഞ് നമ്മളെ വിളിച്ചോണ്ട് പോയി മുറിയിൽ കൊണ്ടിരുത്തി.....ഫുഡും കൊണ്ട് ചാരു പിന്നാലെ തന്നെ ഉണ്ടായിരുന്നു..... "മോൾടെ മനസിലുള്ള സങ്കടം എന്താണെന്ന് ഈ ആന്റിക്ക്‌ അറിയില്ല അത് എന്ത് തന്നെ ആയാലും മോള് വിഷമിക്കണ്ട.....പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല..... എല്ലാത്തിനും നമുക്ക് പരിഹാരം കാണാം..... എനിക്ക് എന്റെ ചാരുനെ പോലെ തന്നെയാണ് നീയും.....അതോണ്ട് നിന്റെ എന്ത് സങ്കടവും ഈ ആന്റിയോട് തുറന്നു പറയാം..... തല്ക്കാലം മോളിപ്പോ ഫുഡ് കഴിച്ച് കുറച്ച് നേരം കിടക്ക്.....മനസൊന്ന് തണുക്കട്ടെ....." ആന്റി പറഞ്ഞതൊക്കെ ആശ്വാസ വാക്കുകൾ ആണെങ്കിലും നമക്ക് എന്തോ ആശ്വാസം തോന്നിയില്ല.....അവിടെ ഇപ്പൊ എല്ലാരും അറിഞ്ഞിട്ടുണ്ടാകും നമ്മള് ഇവിടെയാണെന്ന കാര്യം..... സഹലും അറിഞ്ഞു കാണും..... അവൻ എന്തായാലും വെറുതെ ഇരിക്കില്ല.....ഏത് നിമിഷം വേണേലും നമ്മളെ തേടി ഇവിടെ എത്തും..... അതോണ്ട് നമക്ക് ഇവിടെന്ന് നിക്കുന്നത് നല്ലതല്ല..... കുറച്ച് ദിവസം അവനെ പേടിക്കാതെ ഇവിടെ നിൽക്കാം എന്ന വിശ്വാസത്തിലാണ് നമ്മള് വന്നത്.....എന്നിട്ടിപ്പോ അത് വെള്ളത്തിൽ വരച്ച വര പോലെയായി..... ഇനി നമ്മള് എങ്ങോട്ട് പോവുമെന്ന് അറിയില്ല.....തല്ക്കാലം ഏതെങ്കിലും ഹോസ്റ്റലിൽ താമസിക്കാൻ പറ്റോന്ന് നോക്കണം..... എന്നൊക്കെ പ്ലാൻ ചെയ്ത് നമ്മള് നല്ലോണം വെട്ടി വിഴുങ്ങി..... അത്രക്ക് വിശപ്പുണ്ടായിരുന്നു..... ഫുഡ് കഴിച്ചിട്ട് കുറച്ച് സമയം കിടന്നപ്പോ തന്നെ നമ്മള് ഉറങ്ങിപോയി.....ഇവിടെ എത്തിയപ്പോ ഉച്ച കഴിഞ്ഞിരുന്നു.....അതോണ്ട് ഉച്ച മയക്കവും ചേർത്ത് നല്ലോണം ഉറങ്ങി..... ഇങ്ങളിപ്പോ വിചാരിക്കും പോലെ നമ്മളൊരു ഉറക്ക പോത്ത് അല്ലാട്ടോ.....😝 ഉറക്കം ഉണർന്നു നമ്മള് കണ്ണ് തുറന്നു നോക്കിയപ്പോ രാവിലെയാണോ രാത്രിയാണോന്ന് മനസിലായില്ല.....ക്ലോക്കിൽ ആറു മണിയായിട്ടുണ്ട്.....ഇത് പിറ്റേ ദിവസം ആണോന്ന് പോലും നമ്മള് സംശയിച്ചു.... നമ്മള് വേഗം ഫോൺ എടുത്ത് ഓണാക്കി ഡേറ്റ് നോക്കി.....ഡേറ്റ് ഒന്നും മാറിയിട്ടില്ല.....അപ്പൊ വൈകുന്നേരം ആറു മണിയാണ്..... നമ്മളെ നെക്സ്റ്റ് പ്ലാൻ.....ഇവിടെന്ന് പോവുക എന്നതാണ്.....നമ്മള് വേഗം ബാത്‌റൂമിൽ കയറി ഫ്രഷായിട്ട് വന്നു..... "ദുആ..... നീ എണീറ്റോ..... എന്തൊരു ഉറക്കായിരുന്നെടി.....ഞാൻ രണ്ട് തവണ വന്നു വിളിച്ചപ്പോഴും ബോധം ഇല്ലാതെ കിടന്നുറങ്ങുന്നുണ്ടായിരുന്നു നീ....." "ശെരിക്കും എനിക്ക് ഇപ്പഴാ ബോധം വന്നെ..... നല്ല ക്ഷീണം ഉണ്ടായിരുന്നു..... ഇന്നലെ രാത്രിയിലെ ഉറക്കം ശെരിയായില്ലല്ലോ അതാ....." അവളോട്‌ അത് പറഞ്ഞപ്പോളാണ് നമക്ക് ദിയാനെ ഓർമ വന്നത്..... "ചാരു നീയൊന്ന് ദിയാനെ വിളിച്ച് നോക്ക്.....എന്റെ ഫോൺ തല്ക്കാലം ഓഫായിട്ടിരിക്കുന്നതാ നല്ലത്....." എന്ന് പറഞ്ഞിട്ട് നമ്മള് ഫോൺ ഓഫാക്കി വെച്ചു..... "ആഹ് ഞാൻ വിളിക്കാം..... ദുആ നീയിപ്പോ ഇവിടെയാണെന്ന് നിന്റെ വീട്ടിൽ എല്ലാർക്കും അറിയാം......നിന്നെ കൊണ്ട് പോകാൻ നാളെ സഹൽക്ക വരുമെന്ന് അച്ഛൻ പറയുന്നത് കേട്ടു....." "വാട്ട്‌.....????" എന്ന് പറഞ്ഞ് നമ്മള് അലറി..... "അവൻ.... ഇങ്ങോട്ട് വരോ....?" നമ്മളെ കൊണ്ട് പോവാൻ അവൻ വരോ.....എന്നാ അതൊന്ന് കാണണം..... പിന്നീട് ഒന്നും ആലോയിക്കാൻ നിൽക്കാതെ നമ്മളെ ലഗേജ് ഒക്കെ എടുത്ത് റെഡിയാക്കി വെച്ചു..... "നീ എന്താടി ഈ കാണിക്കുന്നെ...? ഇതൊക്കെ എന്തിനാ എടുക്കുന്നെ....?" "സോറി ചാരു, ഞാൻ ഇനി ഇവിടെ നിൽക്കുന്നില്ല.....കുറച്ച് ദിവസം ഇവിടെ താമസിക്കാമെന്ന് കരുതിയാണ് വന്നത്..... പക്ഷെ ഇനി ഒരു നിമിഷം പോലും എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല..... സഹൽ എന്നെ അന്യോഷിച്ച് ഇവിടെ വരുന്നതിന് മുമ്പ് എനിക്ക് പോവണം....." "ഈ നേരത്ത് നീ എങ്ങോട്ട് പോവാനാ...? നിനക്ക് വട്ട് പിടിച്ചോ ദുആ....." "എനിക്കറിയില്ല.....എങ്ങോട്ട് ആയാലും ശെരി അവന്റെ കൂടെ പോവുന്നതിലും ബേധം തെരുവിലേക്ക് ഇറങ്ങുന്നതാ....." അത്രയും പറഞ്ഞിട്ട് നമ്മള് അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.... "നിന്റെ പ്രശ്നം എന്താന്ന് എന്നോട് പറയെടാ.....എന്തിനാ നീ അവന്റെ കാര്യം പറയുമ്പോ ഇങ്ങനെ ടെൻഷനാവുന്നെ.....?" "ഇപ്പൊ അതിനുള്ള സമയം അല്ല ചാരു.....എന്നാലും നീ ഒരു കാര്യം മനസിലാക്കിക്കോ.....ഞാൻ അവനെ ഇത്രത്തോളം വെറുക്കുന്നുണ്ടെങ്കിൽ അതിന് ഒരു കാരണം ഉണ്ടാവും..... ഞാൻ പോവുന്ന കാര്യം ഇവിടെ ആരോടും പറയണ്ടാ.....എന്നെ ഇവിടെന്ന് പുറത്ത് കടക്കാൻ സഹായിച്ചാൽ മതി.....വേറൊന്നും വേണ്ടാ..... എതിര് പറയരുത് പ്ലീസ്....." നമ്മള് പറഞ്ഞത് കേട്ടിട്ട് ഓള് നമക്ക് പോകാനുള്ള സാഹചര്യം ഒക്കെ ഒരുക്കി തന്നു.....അവൾക്കൊട്ടും മനസ്സിലായിരുന്നു നമ്മളെ വിടുന്നത്.....പക്ഷെ നമ്മള് നിർബന്ധിച്ച് അവളെ വെറുപ്പിച്ചു..... നമ്മള് ഇവിടെയൊക്കെ തന്നെ കാണും നിന്നെ കാണാൻ വരും എന്നൊക്കെ പറഞ്ഞപ്പോളാണ് ഓള് അടങ്ങിയത്..... മതില് ചാടി നമ്മള് അവിടെന്ന് മുങ്ങി.....നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്.....ഈ പരിസരത്ത് ഒറ്റ മനുഷ്യ കുഞ്ഞു പോലും ഇല്ല.....എല്ലാരും ഇത്ര പെട്ടെന്ന് ഉറങ്ങിയോ..... എന്നാലും വണ്ടിയൊക്കെ പോവുന്നുണ്ട്.....നമ്മളെ മുന്നിലൂടെ ഒരുപാട് വണ്ടികൾ ചീറി പാഞ്ഞു പോയി.....നമ്മള് ഓരോ വണ്ടിക്കും കൈ കാണിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ആരും നമ്മളെ മൈൻഡ് ചെയ്തില്ലാന്ന് മാത്രല്ല ഒരു വണ്ടി നമ്മളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ കടന്ന് പോയി..... അയാളെ കൊറേ തെറി വിളിച്ചു നമ്മള് കുറച്ച് നേരം അവിടെ ഒരിടത്ത് ഇരുന്നു.....അപ്പഴാണ് നമ്മള് വേറൊരു വണ്ടി വരുന്നത് കണ്ടത്..... ഇത് നമ്മളെ അവസാനത്തെ അടവാ.....പടച്ചോനെ ജീവൻ വെച്ചുള്ള കളിയാ കാത്തോണേ.....രണ്ടും കല്പിച്ചു നമ്മള് എതിരെ വന്ന വണ്ടിക്ക് മുന്നിലേക്ക് എടുത്ത് ചാടി..... നമ്മളെ ഭാഗ്യം എന്നോണം അപ്പൊ തന്നെ ഡ്രൈവർ ബ്രേക്ക്‌ ചവിട്ടിയതോണ്ട് നമ്മളെ കുടൽമാല പുറത്ത് വന്നില്ല..... കാറിൽ നിന്ന് ഏതോ ഒരു തൊപ്പിക്കാരൻ കലിപ്പിൽ ഇറങ്ങി വന്നിട്ട് നമ്മളെ തുറിച്ചു നോക്കാൻ തുടങ്ങിയപ്പോ നമ്മള് ബോധം ഇല്ലാത്ത പോലെ കണ്ണടച്ച് കിടന്നു.....വണ്ടിക്ക്‌ മുന്നിലേക്ക് എടുത്ത് ചാടിയത് അബദ്ധം ആയിപോയോ റബ്ബേ..... നമ്മള് ഒളിങ്കണ്ണിട്ട് നോക്കിയപ്പോ അയാള് തലയിൽ കൈ വെച്ചിട്ട് നമ്മളെ അടുത്തേക്ക് വന്നു.....നമ്മള് ശ്വാസം വിടാതെ അങ്ങനെ കിടന്നു..... ✴✴✴✴✴✴✴✴✴✴✴✴✴✴ ഹായ്, നിങ്ങളാരും അറിയാത്ത അല്ലെങ്കിൽ പരിജയപെടാത്ത വേറെ ഒരാള് കൂടി ഈ കഥയിൽ ഉണ്ട്ട്ടോ..... വേറെ ആരും അല്ല ഈ ഞാൻ തന്നെ..... ഷെയ്ൻ മൻസൂരി.....😉 ഞാനൊരു പിജി ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്..... ബാക്കിയൊക്കെ വഴിയേ പറയാട്ടോ.....ഇപ്പൊ എനിക്ക് ഒരാളെ ജീവൻ രക്ഷിക്കേണ്ട കടമയുണ്ട്..... ചങ്കിനോട് ഫോണിൽ സംസാരിച്ചോണ്ട് ഡ്രൈവ് ചെയ്ത് വരുന്ന വഴിയാണ് ഏതോ ഒരു പെൺകുട്ടി എന്റെ ജിപ്സിക്ക്‌ മുന്നിലേക്ക് ചാടിയത്..... ആ കുട്ടിയെ എന്റെ വണ്ടി ഇടിക്കുന്നതിന് മുമ്പ് ഞാൻ ബ്രേക്ക് ചവിട്ടി..... "ഡാ സിദ്ദു ഞാൻ നിന്നെ വിളിക്കാം...." ഫോൺ വെച്ചിട്ട് ഞാൻ കലിപ്പിൽ ഇറങ്ങി അവൾക്ക് അരികിലേക്ക് പോയി.....ഇവൾക്ക് ഈ രാത്രിയിൽ വീട്ടിൽ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ എന്റെ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്..... ക്യാപ് ഊരി മാറ്റി ഞാൻ അവളെ നോക്കിയപ്പോ ബോധം ഇല്ലാതെ കിടക്കുന്നതാണ് കണ്ടത്..... പടച്ചോനെ,,,,,,കാറ്റ് പോയോ..... എന്ന് വിജാരിച്ച് ഞാൻ തലയിൽ കൈ വെച്ച് നിന്നു..... ഇവിടെ ഇങ്ങനെ കിടത്തുന്നത് ശെരിയല്ല.....ഈ കുട്ടിക്ക്‌ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ തന്നെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.....ഇല്ലെങ്കിൽ ഞാൻ അകത്ത് കിടക്കേണ്ടി വരും..... രണ്ടും കല്പിച്ചു ഞാൻ അവൾക്ക് അരികിലേക്ക് നടന്നു അവിടെ മുട്ട് കുത്തി ഇരുന്നു..... "ഹെലോ..... എക്സ്ക്യുസ്മീ...." തട്ടി വിളിക്കാൻ തോന്നിയില്ല അതോണ്ട് ആണ് അവളെ തൊടാതെ വിളിച്ചത്..... എത്ര വിളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല.....ഇനീപ്പോ എന്തെങ്കിലും പറ്റി കാണോ..... ആലോയിച്ച് നിക്കാതെ ഞാൻ വേഗം ഓടിപോയി വണ്ടിയിൽ ഉണ്ടായിരുന്ന വെള്ളം എടുത്തോണ്ട് വന്നിട്ട് അവളെ മുഖത്തേക്ക് ഒഴിച്ചു.....അപ്പൊ തന്നെ അവൾ ചുമച്ചോണ്ട് എണീറ്റിരുന്ന് എന്നെ തറപ്പിച്ചു നോക്കി..... "ഇയാള് മനുഷ്യനെ കൊല്ലാൻ തന്നെ ഇറങ്ങിയേക്കുവാണോ.....മൂക്കിലേക്ക് ഒക്കെ വെള്ളം പോയി.....ഹും ഹും....." എന്ന് പറഞ്ഞിട്ട് അവള് തലയിൽ കൊട്ടി കൊണ്ട് എണീറ്റ്‌ നിന്നു..... അപ്പൊ ഒന്നും സംഭവിച്ചിട്ടില്ല അല്ലെ..... ഭാഗ്യം..... "തനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.....? അല്ലെ....?" "ഏയ്‌.....ഒരു കുഴപ്പവും ഇല്ല.... താനൊരു കാര്യം ചെയ്യ്‌.....വെറുതെ ഇരിക്കുമ്പോ മൂക്കിലേക്ക് ഒരു കുപ്പി വെള്ളമെടുത്ത് ഒഴിച്ചു നോക്ക്..... ഒരു കുഴപ്പവും ഉണ്ടാവൂലാ.....ഹും...." എന്നൊക്കെ പറഞ്ഞിട്ട് അവള് മൂക്ക് ചീറ്റുന്നത് കണ്ടാൽ ചിരിച്ച് ചിരിച്ച് ചാവും.....എന്നിട്ടും ഞാൻ കണ്ട്രോൾ ചെയ്തു നിന്നു..... "സോറി.....ഞാൻ മനഃപൂർവം ചെയ്തതല്ലാ....." അതിന് അവള് സാരല്യ എന്ന രീതിയിൽ തലയാട്ടി.... "എവിടെയെങ്കിലും പോവാനിറങ്ങിയതാണെങ്കിൽ ഞാൻ കൊണ്ട് വിടാം...." എന്റെ ചോദ്യത്തിന് അപ്പൊ തന്നെ അവള് ചാടിക്കേറി താങ്ക്സ് പറഞ്ഞിട്ട് വണ്ടിയിൽ പോയി ഇരുന്നു..... ✴✴✴✴✴✴✴✴✴✴✴✴✴✴ നമ്മള് കൊറേ നേരം കൈ കാണിച്ചിട്ട് ആരും വണ്ടി നിർത്താത്തോണ്ട് ആണുട്ടോ നമ്മള് ഇങ്ങനെയൊക്കെ ചെയ്തത്.....റോഡിൽ കിടന്ന് മ്മള് അഭിനയിച്ചു തകർക്കുമ്പോളാണ് അവൻ നമ്മളെ മുഖത്തേക്ക് വെള്ളം കോരി ഒഴിച്ചത്..... അത് നമ്മളെ ചൊടിപ്പിച്ചെങ്കിലും നമ്മള് സഹിച്ചു നിന്നതാ.....നമക്ക് ഒരു ലിഫ്റ്റ് കിട്ടിക്കോട്ടെ എന്ന് വിചാരിച്ചിട്ട് മാത്രം..... നമ്മള് പ്രതീക്ഷിച്ചോണ്ടിരുന്ന ചോദ്യം ആണ് അവൻ ചോദിച്ചത്.....അതോണ്ട് അപ്പൊ തന്നെ നമ്മള് ചാടിക്കേറി അവന്റെ ആ ജിപ്സിയിൽ കയറി ഇരുന്നു..... "അല്ല എങ്ങോട്ടാ പോവണ്ടേന്ന് പറഞ്ഞില്ല.....?" അതിപ്പോ നമ്മക്കും അറിയില്ല.....എങ്ങോട്ട് പോവും റബ്ബേ..... "ഇയാൾക്ക് വിരോധം ഇല്ലെങ്കിൽ എന്നെ ഏതെങ്കിലും ഒരു ഹോസ്റ്റലിന്റെ മുന്നില് ആക്കി തന്നാ മതി....." എന്ന് നമ്മള് അവനോട് പറഞ്ഞപ്പോ അവൻ ഒന്ന് ആലോയിച്ചു.... "ഹോസ്റ്റൽ..... ഈ സമയത്തോ..... അല്ല കുട്ടി ഏത് ഹോസ്റ്റലിലാ താമസം.....?" ഇത് വലിയ പുലിവാലായല്ലോ റബ്ബേ.....ഇവനിക്ക് എന്തൊക്കെ അറിയണം..... "വീട് എവിടെയാണെന്ന് പറഞ്ഞാൽ ഞാൻ അവിടെ കൊണ്ട് വിടാം....." ഓഹ്.... ഇത്രക്കും ഡീസന്റ് ആയ ഒരാളെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല.....എന്താ ഒരു സംസ്കാരം..... ഇവൻ ശെരിക്കും ഒരു കാട്ടുകോഴിയാണോ എന്നൊരു സംശയം..... "ഹെലോ.... വാ തുറന്ന് എന്തെങ്കിലും പറയോ..... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ....." "എന്നാ ഞാൻ ഇവിടെ ഇറങ്ങിക്കോളാം....." എന്ന് പറഞ്ഞിട്ട് നമ്മള് നിഷ്കു അഭിനയിച്ചോണ്ട് ഇറങ്ങാൻ നിന്നു..... "ഹാ അല്ലെങ്കിൽ വേണ്ടാ ഒരു വഴിയുണ്ട്.....വാ കയറ്....." പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോ നമ്മള് അവനെ തറപ്പിച്ചു നോക്കി.....ഇവന്റെ ഉദ്ദേശം എന്താണാവോ എന്ന രീതിയിൽ..... "പൊന്ന് പെങ്ങളെ തെറ്റിദ്ധരിക്കണ്ടാ.....എനിക്ക് വീട്ടിൽ ഉമ്മയും പെങ്ങമ്മാരും ഒക്കെ ഉള്ളതാ....." "ആഹ് ഇപ്പൊ അതൊക്കെ ഉള്ളവരെയാണ് വിശ്വസിക്കാൻ പാടില്ലാത്തെ....." എന്ന് നമ്മള് പതുക്കെ പറഞ്ഞു.... "എന്താ....? തനിക്ക് വരാൻ പേടിയാണെങ്കിൽ വരണ്ടാ.....ഇവിടെ തന്നെ നിന്നോ..... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ....." എന്ന് പറഞ്ഞോണ്ട് അവൻ ജിപ്സി സ്റ്റാർട്ട്‌ ചെയ്തു.... "അയ്യോ.... നിക്ക് പോവല്ലേ.... ഞാനും ഉണ്ട്....." വരുന്നിടത്തു വെച്ച് കാണാന്ന് മനസ്സിൽ കരുതി നമ്മള് വണ്ടിയിൽ കയറി ഇരുന്നു.....അപ്പൊ തന്നെ അവൻ വണ്ടിയും കൊണ്ട് പറന്നു..... അവന്റെ പാട്ട വണ്ടി കൊണ്ടോയി നിർത്തിയ സ്ഥലം കണ്ടിട്ട് നമ്മള് വാ പൊളിച്ചു പോയി..... "ഇതെന്തിനാ ഇവിടെ....?" "വാ മോളെ ഇറങ്.....ഇവിടെയല്ലേ അടുത്ത കളി....." ഒരു പരിജയവും ഇല്ലാത്ത അവൻ നമ്മളോട് പറഞ്ഞ കാര്യം കേട്ട് പിന്നീട് നമ്മളെ ബോധം പോയില്ലെന്നേ ഉള്ളൂ.....ഇനി ഇവിടെ എന്തൊക്കെയാണ് നടക്കാൻ പോവുന്നതെന്ന് നമ്മള് കാത്തിരുന്നു കാണാൻ, അല്ല അനുഭവിക്കാൻ ഇരിക്കുന്നു..... *തുടരും* @@@@@@@@@@@@@@@@@ എച്ചൂസ്മീ,,,,,,അതേയ് ഇങ്ങള് ബോറടിച്ച് പിരാന്തായി എണീറ്റ്‌ പോയോ.....😆 എല്ലാരും അവിടെ തന്നെ ഉണ്ടല്ലോ അല്ലെ,,,,,,😂😂😆 ശോ.....എനിക്ക് വയ്യാ.....😝 മിക്കവാറും ഇന്നലെയും ഇന്നും വായിച്ചവരുടെ കിളിയൊക്കെ പോയിട്ടുണ്ടാവും.....😝 കൊല്ലണ്ടാ..... പാവല്ലേ ഞാൻ.....😝 അല്ല.....എന്തിനാ ഇപ്പൊ ഇങ്ങനെ ചിരിക്ക്ന്നെ..... എനിക്ക് ചിരി വന്നിട്ട് വയ്യാ.....🏃 ഞാൻ ഇവിടെ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു,,,,,,ഒരു ഗുഡ് ന്യൂസ്‌.....😜 എന്റെ ഗുഡ് ന്യൂസ്‌ എന്താണെന്ന് ഇവിടെ ചിലർക്ക് എങ്കിലും അറിയാമായിരിക്കും.....😝 ആഹ് അത് തന്നെ..... അടുത്ത ഭാഗം നമ്മള് നാളെ പോസ്റ്റൂലാ.....🏃 വെറുതെ ഒന്നും അല്ലാട്ടോ.....നാളെ നമ്മള് ബിസിയാണ്..... എഴുതാൻ പറ്റിയ സാഹചര്യത്തിൽ ആയിരിക്കില്ല..... സോ....അടുത്ത ഭാഗം എഴുതി കഴിഞ്ഞിട്ട് പോസ്റ്റ്‌ ചെയ്യാട്ടോ.....😌
📙 നോവൽ - ദുആ മിയാ PART 2 Written - ShareChat
28.9k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post