💖ഖൽബിലെ ചൂടൻ 2💖 പാർട്ട്‌ 40 ✒Twinkle AS ✿❁════❁✿❁═══❁✿ ഓൾടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് പോയി... ഇറങ്ങി വന്നപ്പോ വേദന കൊണ്ട് വയറിൽ അമർത്തി പിടിച്ചു നിലത്ത് വീണ് കിടക്കുന്ന എന്റെ പെണ്ണിനെ ആണ് കണ്ടത്.... "ഐറാ.........." ഞാൻ ഓടി ചെന്ന് അവള്ടെ തല എടുത്ത് എന്റെ മടിയിൽ വെച്ചു... "ഐറാ...എന്തുപറ്റി...ഐറാ..." "ഇ...ഇക്കാ..ഞാൻ...ഞാൻ മരിച്ചു പോകും ഇക്കാ..നമ്മുടെ...നമ്മുടെ കുഞ്ഞിനെ രക്ഷിക്കണം ഇക്കാ...നമ്മുടെ..." വാക്കുകൾ കിട്ടാതെ എന്റെ പെണ്ണ് വേദന കൊണ്ട് പുളയുവായിരുന്നു.... "ഉമ്മാാാ........." ഉമ്മാനെ വിളിച്ചു ഞാൻ അവളെ കൈകളിലേക്ക് എടുത്തു... ആ വേദനയിലും 'ഇക്കാ നമ്മുടെ കുഞ്ഞ് ' ന്നാണ് അവള് പറഞ്ഞത്... എന്റെ വിളി കേട്ടിട്ട് ഉമ്മയും ഉപ്പയും ഓടി വന്നു... അവരെ വിളിച്ചു ഞാൻ ഐറാനെ കാറിൽ, ഉമ്മാന്റെ മടിയിൽ കിടത്തി... എന്റെ പെണ്ണിന്റ പിടച്ചിൽ കണ്ട് കണ്ണുകൾ നിറഞ്ഞു...റോഡിലെ കാഴ്ച പോലും അവ്യക്തമായി തോന്നി... റോഡ് നിറയെ ബ്ലോക്ക്‌ ആയിരുന്നെങ്കിലും എങ്ങനെയൊക്കെയോ ഞാൻ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു... സ്ട്രെക്ചറിൽ കിടത്തി ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോഴും അവളുടെ കൈകൾ എന്റെ കൈകളെ വിടാതെ ചേർത്ത് പിടിച്ചിരുന്നു... ലേബർ റൂമിന്റെ അടുത്ത് എത്തിയതും കൈകൾ പരസ്പരം പിരിഞ്ഞപ്പോ കണ്ണും നിറച്ചോണ്ട് ഇക്കാ എന്ന ഒരു വിളി ആയിരുന്നു അവള്... ലേബർ റൂമിലേക്ക് കേറ്റുന്നതിനു മുൻപ് എന്റെ പെണ്ണിന്റെ തലയിൽ തലോടി ഒരു മുത്തം കൊടുത്ത് 'ഒന്നുമില്ല ' എന്ന് ആശ്വസിപ്പിക്കുമ്പോഴും അവളെക്കാൾ പേടി എനിക്കായിരുന്നു... അവളെ ലേബർ റൂമിലേക്ക് കയറ്റിയപ്പോ മുതൽ എല്ലാരും പ്രാർത്ഥനയിൽ ആയിരുന്നു... എന്റെ സങ്കടം എന്തുകൊണ്ടോ പിടിച്ചു നിർത്താൻ എനിക്ക് സാധിച്ചില്ല...ഒരു ആണായത് കൊണ്ട് കരയാൻ പാടില്ലല്ലോ... ഈ അവസ്ഥയിൽ വീണ് പോകാതിരിക്കാൻ ഞാൻ ഭിത്തിയിൽ ചാരി നിന്നു... പടച്ചോനെ...!! നീ ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു...ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്...ഇനിയും വേദനിപ്പിക്കരുതേ നാഥാ... എന്റെ കുഞ്ഞിനേയും എന്റെ പെണ്ണിനേയും എനിക്ക് നൽകണേ നാഥാ... ഇന്നേക്ക് എട്ടാമത്തെ മാസം കഴിഞ്ഞതേ ഒണ്ടായിരുന്നൊള്ളു...ഡോക്ടർ പറഞ്ഞ ഡേറ്റ് നു ഇനിയും ഒന്നര മാസം കൂടി ഉണ്ടായിരുന്നു.... ആലോചിക്കുമ്പോൾ തോറും മനസ്സിൽ വല്ലാത്ത ഭാരം.... ഡോക്ടർസ് ലേബർ റൂമിലേക്ക് ഓടി പോകുന്നുണ്ട്...ഒരു നഴ്സ് പുറത്തേക്ക് ഇറങ്ങി വന്നെങ്കിലും ഒന്നും പറയാതെ വല്ലാത്തൊരു ടെൻഷനിൽ എന്തോ എടുക്കാൻ പോയി... കൊറച്ചു കഴിഞ്ഞപ്പോ Dr.രാധിക ഇറങ്ങി വന്നു... "ഡോക്ടർ...ഐറാ...അവൾക്ക്..." "സൈൻ...ഐറയുടെ അവസ്ഥ കൊറച്ചു ക്രിട്ടിക്കൽ ആണ്...നോർമൽ പ്രെഗ്രൻസി നടക്കില്ല..സിസേറിയൻ തന്നെ വേണ്ടി വരും...അതുമല്ല ബ്ലീഡിങ് ഉണ്ട്...കൊറച്ചു ബ്ലഡ്‌ സംഘടിപ്പിക്കണം..." "എന്റെ...എന്റെ ബ്ലഡ്‌ സ്യുട്ട് ആണ്..ഞങ്ങടെ സെയിം ഗ്രൂപ്പ്‌ ആണ്.." "Ooo...Thank god...!!!" നഴ്സ് പറഞ്ഞത് അനുസരിച്ചു ഞാൻ ബ്ലഡ്‌ കൊടുക്കാൻ പോയി...   _____________________________ "മോളെ സഹല,,,അനക്ക് പറഞ്ഞത് എല്ലാം ഓർമ ഉണ്ടല്ലോ..ഒരു കാരണവശാലും പിടിക്കപ്പെടരുത്...സൂക്ഷിക്കണം തീക്കളിയാ നമ്മള് കളിക്കുന്നെ..." "ഉമ്മാ..ഇങ്ങള് പേടിക്കണ്ട..ഐറാനെയും അവള്ടെ വയറ്റിൽ ഉള്ള ആ നശിച്ച ജന്തുനെയും ഞാൻ പരലോകത്തേക്ക് പറഞ്ഞു വിട്ടിരിക്കും...എന്നെ എന്റെ സൈനിക്കായിൽ നിന്ന് അകറ്റിയതിന് അവൾക്കുള്ള ശിക്ഷ ആണിത്..." "ഈ കനൽ എപ്പോഴും മനസ്സിൽ കാണണം..." അതിന് നേരെ നിഗുഢമായ ഒരു ചിരി ചിരിച്ച് അവൾ നഴ്സിന്റെ വേഷത്തിൽ ഹോസ്പിറ്റലിലേക്ക് കേറി.... ____________________________ ഞാൻ ബ്ലഡ്‌ കൊടുത്തു കഴിഞ്ഞ് ലേബർ റൂമിന്റെ ഫ്രണ്ടിലേക്ക് ചെന്നു... അപ്പോഴേക്കും Dr.രാധിക അങ്ങോട്ട്‌ വന്നു... "സൈൻ..ഇപ്പൊ ഐറാനെ സെഡേഷൻ കൊടുത്തു മയക്കിയിരിക്കുവാണ്...ഒരു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ സ്റ്റാർട്ട്‌ ചെയ്യും...സോ,,,നന്നായി പ്രാർത്ഥിച്ചോളു...അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ ഞങ്ങള് മാക്സിമം ശ്രമിക്കും..ഒരാള്ടെ എങ്കിലും ജീവൻ രക്ഷിക്കണം ഞങ്ങൾക്ക്..." അതിന് നേരെ നിസ്സഹായമായി ഒന്ന് പുഞ്ചിരിക്കാനെ എനിക്ക് കഴിഞ്ഞൊള്ളു.... "സൈനിക്കാ...ഐറായ്ക്ക്...?"- ഫർസി "ഒരു മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ സ്റ്റാർട്ട്‌ ചെയ്യും..ഇപ്പൊ സെഡേഷൻ കൊടുത്തു മയക്കിയിരിക്കുവാന്നാ പറഞ്ഞത്..." ഇനിയും സൈനിക്കാനോട് ചോദിക്കണ്ടാന്നു തോന്നിയത് കൊണ്ട് ഞാൻ ഡോക്ടറിന്റെ അടുത്തേക്ക് പോയി... "May  i come in.." "Ya...Coming..." "ഡോക്ടർ ഞാൻ ഫർസാന...ഐറയുടെ സിസ്റ്റർ...if you don't mind,,,എനിക്ക് അവളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു...Plz..." "ഓക്കേ ഫർസാന...നിങ്ങൾക്ക് കേറി കാണാം..പക്ഷേ ഉണർത്തരുത്.." "ഇല്ല ഡോക്ടർ,,,താങ്ക്സ്...." ഞാൻ നേരെ ലേബർ റൂമിന്റെ ഫ്രണ്ടിലേക്ക് ചെന്നു..അവളെ കാണാൻ ഡോക്ടർ അനുമതി തന്നത് സൈനിക്കാനോട് പറഞ്ഞെങ്കിലും ഇക്ക അവളെ കാണാനുള്ള ഒരു അവസ്ഥയിൽ അല്ലായിരുന്നു.... ഞാൻ കേറി ചെന്നതും അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു..... ______________________________ ഐറാടെ പ്രഗ്രൻസി ഒരുമണിക്കൂറിനുള്ളിൽ തുടങ്ങുന്നതിനാൽ ഡോക്ടർസ് അതിന്റെ ഡിസ്കഷനിൽ ആണ്.. അതോണ്ട് അകത്തു ഒരു നഴ്‌സ് മാത്രേ ഒള്ളു...ഇപ്പൊ അവളെ തീർത്തില്ലേൽ പിന്നെ ഒരിക്കലും തീർക്കാൻ സാധിക്കില്ല... ഞാൻ മുഖത്ത് മാസ്ക് വെച്ച് നഴ്സിന്റെ വേഷത്തിൽ അവരുടെ കണ്ണിൽ അതികം ശ്രദ്ധ പറ്റിപ്പിടിക്കാതെ ഡോർ തുറന്നു അകത്ത് കയറി... ഡോക്ടർ വിളിക്കുന്നുണ്ടന്നു പറഞ്ഞു ഞാൻ അവിടെ ഉണ്ടായിരുന്ന നഴ്സിനെ പറഞ്ഞു വിട്ടു.... അവള്ടെ ശരീരത്തിൽ ഇൻജെക്ട് ചെയ്യാനുള്ള പോയിസൺ സിറിഞ്ചിൽ നിറച്ചിട്ടുണ്ടായിരുന്നു... 'സുഖായിട്ട് ഒറങ്ങിക്കോ ഐറാ നീ...നീ ഇനി ഒരിക്കലും കണ്ണ് തുറക്കില്ല...നീ മാത്രം അല്ല നിന്റെ വയറ്റിലുള്ള ഈ ജന്തുവും....' അതും പറഞ്ഞോണ്ട് അവളെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് സിറിഞ്ചു ഇൻജെക്ട് ചെയ്യാൻ വന്നതും പുറകിൽ നിന്ന് 'ഡീ ' എന്നുള്ള ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ എന്റെ കയ്യിൽ നിന്ന് സിറിഞ്ചു താഴേക്ക് പോയി.... അപ്പോഴാണ് ശ്രദ്ധിച്ചത് ഞാൻ സിറിഞ്ചു കുത്താൻ വേണ്ടി വന്നപ്പോ മുഖത്ത് നിന്ന് മാസ്ക് ഊരി മാറ്റിയിരുന്നല്ലോന്ന്.... ____________________________ ഞാൻ കേറി വന്നപ്പോ കണ്ടത് സിറിഞ്ചുമായി നഴ്സിന്റെ വേഷത്തിൽ ഐറാടെ അടുത്തേക്ക് വരുന്ന സഹലാനേ ആണ്.... "ഡീ.....നീ എന്താ ഇവിടെ..." "............" "ചോദിച്ചത് കേട്ടില്ലേ...എന്താന്നു..." "അത്..അത് പിന്നെ ഞാൻ..." "ഓഹ്...ഐറാനെ കൊല്ലാൻ വന്നതായിരിക്കും അല്ലെ...." "നീ...നിനക്ക് എന്താ ഭ്രാന്ത് ആണോ..ഞാ...ഞാൻ എന്തിന് ഇവളെ കൊല്ലണം..." "നീ അധികം കെടന്നു ഉരുണ്ട് കളിക്കണ്ട...നീ ഒരു നഴ്സിന്റെ വേഷം ധരിച്ചു ഇവിടെ സിറിഞ്ചുമായി എത്തിയിട്ടുണ്ടെങ്കിൽ അത് ഐറാനെ കൊല്ലാൻ തന്നെ ആയിരിക്കും..." "അതേടി....നീ പറഞ്ഞത് ശരിയാ...ഞാൻ കൊല്ലാൻ വന്നതാടി ഇവളെ...എന്റെ കൈ കൊണ്ട് തന്നെ ഇവള് മരിക്കണം...എനിക്ക് കൊല്ലണം ഇവളെ...." അവള് പറഞ്ഞു തീരുന്നതിനു മുന്നേ ഫർസിയുടെ കൈ സഹലയുടെ മുഖത്ത് പതിഞ്ഞു... കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഞാൻ അവളെയും വലിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി... നഴ്സിന്റെ വേഷത്തിൽ ആയോണ്ട് ആരും അവളെ ശ്രദ്ധിച്ചില്ല..അല്ലേലും ശ്രദ്ധിക്കേണ്ട...അവരെ വീണ്ടും വിഷമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഞാൻ അവളെയും കൊണ്ട് താഴേക്ക് പോകാൻ തുടങ്ങിയതും ഓടി കിതച്ചോണ്ട് വരുന്ന ഷാഹിക്കാനെ ആണ് കണ്ടത്... ഷാഹിക്കാനേ കണ്ടതും അവള്ടെ മുഖത്ത് ഒരു പരിഭ്രമം ആയിരുന്നു... അവളെ ഇക്കാന്റെ മുന്നിലേക്ക് നിർത്തി... അവളെയും എന്നെയും ഇക്ക എന്താന്നർത്ഥത്തിൽ നോക്കി... "ചോദിച്ചു നോക്ക് ഇക്കാ,,ഇങ്ങടെ പുന്നാര പെങ്ങളുടെ ചെയ്തികൾ ഒക്കെ.." "എന്താ ഫർസി...എന്താ പ്രശ്നം..." "ഞാൻ ഐറാനെ കേറി കാണാൻ ചെന്നപ്പോ ഇവള് നമ്മുടെ ഐറാനേം കുഞ്ഞിനേയും കൊല്ലാൻ നോക്കുവായിരുന്നു...ഞാൻ ചെന്നത് കൊണ്ട് അവള്ടെ പ്ലാൻ ഒന്നും നടന്നില്ല...അല്ലേടി..." "സത്യവാണോ സഹല ഫർസി പറഞ്ഞത്...." ".........." "പറയടി പുല്ലേ...." "ആഹ്...അതെ സത്യവാണ്...ഞാൻ അവളെ കൊല്ലാൻ തന്നെ പോയതാ...അവൾ എനിക്കൊന്നും ഒരു വിലങ്ങു തടിയാ...എനിക്ക് അവരുടെ സന്തോഷം സഹിക്കാൻ കഴിയില്ല..." "നിനക്കെന്താടി ഭ്രാന്ത് പിടിച്ചോ..." "Yes...!! യെസ് ഐ ആം മാഡ്...ഐ വാണ്ട്‌ ടു കിൽ ഹേർ...." അവൾ ഒരു ഭ്രാന്തിയെ പോലെ ഞങ്ങൾക്ക് നേരെ ചീറി.... അപ്പോഴേക്കും സഹലയുടെ ഉമ്മ ഓടി വന്നു... "മോളെ സഹല,,,എന്തുപറ്റി മോളെ..." "ച്ചി....മിണ്ടിപ്പോവരുത്...നിങ്ങളാ ഇവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ടോയി എത്തിച്ചത്...നാണമുണ്ടോ ഒരു ഉമ്മയാണന്നു പറഞ്ഞു നടക്കാൻ..പോയി ചത്തുടെ നിങ്ങൾക്ക്..." അപ്പോഴും സഹല 'അവളെ കൊല്ലണം'എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.... "വേണ്ട ഷാഹിക്കാ..ഇവര് അങ്ങനെ ഒന്നും മരിക്കരുത്...നിയമത്തിന്റെ കുരുക്ക് ഇവരുടെ മേൽ മുറുക്കണം...ചെയ്തതിനൊക്കെ ശിക്ഷ ഇവര് അനുഭവിക്കണം...ഇനിയുള്ള കാലം അമ്മയ്ക്കും മോൾക്കും ജയിലിൽ കെടന്നു നരകിക്കാം..." ______________________________ ഡോക്ടർസ് ഇപ്പൊ ഓപ്പറേഷൻ തീയറ്ററിൽ കേറിയിട്ട് മണിക്കൂർ നാലായി.... എന്തായിന്നു അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല... "മോനെ സൈൻ..ഇജ്ജ് ബേജാറാവണ്ട...മോൾക്കും കുഞ്ഞിനും ഒന്നും സംവവിക്കില്ല...പടച്ചോൻ തുണ ഉണ്ട്.."- ഉപ്പയാണ്... ഒരുപാട് നേരത്തിന് ശേഷം ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു.... Dr.രാധിക ഇറങ്ങി വന്നു... "കൺഗ്രാജുലേഷൻസ് സൈൻ...ഒരു ഉപ്പ ആവാനുള്ള തന്റെ ആഗ്രഹം ദൈവം തള്ളികളഞ്ഞില്ല..." ന്ന് പറഞ്ഞു പുറകിലേക്ക് നോക്കി ഡോക്ടർ 'സിസ്റ്റർ' ന്ന് നീട്ടി വിളിച്ചു... വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞു മാലാഖയെ നഴ്‌സ് കൊണ്ടുവന്നു... "ഉപ്പാ,,ആൺകുട്ടി ആണ്..." കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു നിറഞ്ഞ കണ്ണാലെ സൈൻ പറഞ്ഞു... "അങ്ങനെ പറയാൻ വരട്ടെ സൈൻ.." ഡോക്ടർ അത് പറഞ്ഞപ്പോഴേക്കും മറ്റൊരു നഴ്‌സ് പുറകിന്ന് വന്നു... "സൈൻ..നിങ്ങൾക്ക് ഇരട്ടക്കുട്ടികൾ ആണ്..ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും..." ഡോക്ടർ അത് പറഞ്ഞത് കേട്ടപ്പോ എന്ത്‌ ചെയ്യണം എന്നറിയാതെ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുവായിരുന്നു... കുഞ്ഞുങ്ങളെ കണ്ട ശേഷം നഴ്‌സ് മാര് കുഞ്ഞുങ്ങളെ കൊണ്ടോയി... "ദൈവാനുഗ്രഹം കൊണ്ട് കുഞ്ഞുങ്ങൾക്ക് ഒന്നും സംഭവിച്ചില്ല.." "Dr.. എന്റെ ഐറാ.." "അത് സൈൻ,,ഐറാടെ കണ്ടിഷൻ കൊറച്ചു ക്രിട്ടിക്കൽ ആണ്..48 മണിക്കൂർ ഒബ്സെർവഷനിൽ ആണ്..അതുകഴിഞ്ഞേ എന്തേലും പറയാൻ പറ്റു...." ന്ന് പറഞ്ഞു ഡോക്ടർ കേറി പോയി... ______________________________ ഒരു വർഷത്തിന് ശേഷം ഇതേ ദിവസം..... ഈ ഒരു വര്ഷത്തിനിടയ്ക്ക് ഇവിടെ ഒരുപാട് കാര്യങ്ങൾ നടന്നു.... സഹല,,,അവളിപ്പോ മെന്റൽ ഹോസ്പിറ്റലിൽ ആണ്...അവളുടെ ഭ്രാന്ത് മാറുമ്പോൾ നേരെ ജയിലിലേക്ക്.. അവള്ടെ ഉമ്മ ഇപ്പൊ ജയിലിൽ അഴി എണ്ണുവാണ്.... പിന്നെ,,,നമ്മുടെ ഷാഹിലിന്റെയും സഹലയുടെയും കല്യാണം കഴിഞ്ഞ് ഇപ്പൊ അവര് ഒരു ഉപ്പയും ഉമ്മയും ആവാനുള്ള തയാറെടുപ്പിൽ ആണ്... ഇന്നത്തെ ദിവസം നിങ്ങളാരും മറന്നിട്ടില്ലല്ലോ...എന്റെ പൊന്നോമന മക്കളുടെ ഒന്നാം പിറന്നാൾ ആണ്... നമ്മുടെ കുഞ്ഞാവമാർക്ക് പേര് ഒക്കെ ഇട്ടു കേട്ടോ.... മോൻ *ആദം അസ്‌കർ സൽമാൻ* മോള് *ഐറിൻ സഹ്‌വ* ഇവിടെ ഇപ്പൊ എല്ലാരും ഉണ്ട് ട്ടോ...എന്റെ മാലാഖകുഞ്ഞുങ്ങളുടെ ബര്ത്ഡേ അടിച്ചു പൊളിക്കാൻ ആണ് പ്ലാൻ... പക്ഷേ,,,ഇപ്പൊ ഞങ്ങടെ കൂടെ എന്റെ ഐറാ ഇല്ലല്ലോ എന്നുള്ള വിഷമം മാത്രേ ഒള്ളു.... "മോനെ സൈൻ..കേക്ക് മുറിക്കാൻ വന്നേ...എല്ലാരും കാത്തിരിക്കുവാ..." ഞാൻ ആദിക്കുട്ടനെ എടുത്തു,,ഉമ്മ മോളെയും... ഹാള് മുഴുവൻ ഭയങ്കര ഡെക്കറേഷൻസ് ആണ്..അതിന്റെ ഒത്ത നടുവിലായി മോള്ടെയും മോന്റെയും ഫോട്ടോ പതിപ്പിച്ച വലിയ കേക്കും വെച്ചിരിക്കുന്നു.... ഞാൻ knife എടുത്ത് കേക്ക് മുറിക്കാൻ തുടങ്ങിയതും 'ഒന്ന് നിന്നെ..അങ്ങനെ അങ്ങ് മുറിച്ചാലോ' എന്ന വാക്കുകൾ ആ ഹാൾ മുഴുവൻ മുഴങ്ങി.... എല്ലാവരുടെയും മുഖത്ത് ആളെ കണ്ടപ്പോ ഒരു ചെറു ചിരി വിരിഞ്ഞു... "അല്ല,,അന്റെ എക്സാം കഴിഞ്ഞോ.."- ഞാൻ "കഴിഞ്ഞല്ലോ...കഴിഞ്ഞപ്പോ തന്നെ ഞാൻ ഇങ് ഓടി പോന്നു... അല്ലേലും ഇക്കാ ഇങ്ങള് എന്ത് പണിയാ കാണിച്ചേ..ഞാൻ സാരി ഒക്കെ ഉടുത്ത് അല്ലെ എക്സാമിന് പോയത്..അപ്പോഴേ ഞാൻ പറഞ്ഞതല്ലേ കേക്ക് മുറിക്കുന്നതിന് മുൻപ് എന്റെ മക്കളുടെ ഉമ്മ ആയ ഈ ഐറാ ഇവിടെ പറന്നു എത്തുമെന്ന്..എന്നിട്ട് ഇങ്ങള് ഇത് ഒറ്റയ്ക്ക് മുറിക്കാൻ പോകുവാ..." "എന്റെ മുത്തേ ഇജ്ജ് ഇല്ലല്ലോന്ന് ഓർത്തു വെഷമിച്ചിരിക്കുവായിരുന്നു ഞാൻ..ഇജ്ജ് വന്നല്ലോ...എന്നാ ഒരുമിച്ച് അങ്ങ് മുറിച്ചേക്കാം അല്ലെ.."😉 അങ്ങനെ കേക്ക് ഒക്കെ മുറിച്ച്,ഗിഫ്റ്റ് ഒക്കെ കൊടുത്തു പാർട്ടി ഒക്കെ കഴിഞ്ഞു,ഡിന്നറിനു ശേഷം എല്ലാവരും തന്നെ പിരിഞ്ഞു... രാത്രി മ്മള് കുഞ്ഞുങ്ങളെ എങ്ങനെയൊക്കെയോ ഉറക്കി തൊട്ടിയിൽ കിടത്തി... മ്മള് നോക്കിയപ്പോ ഇക്ക കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് കയറുവാണ്.. "ഇക്കാ.. ദേ ടവൽ എടുത്തില്ലാട്ടോ.." ന്ന് പറഞ്ഞു മ്മള് ഇക്കാന്റെ പിറകെ ചെന്നു.. മ്മള് ടവൽ കൊടുത്തപ്പോ ഇക്ക മ്മളെ നോക്കി ഒരു കള്ളച്ചിരി ആണ്... "എന്തേയ് ഇക്ക..." മ്മള് പുരികം പൊക്കി ചോദിച്ചു... അതിന് മറുപടിയായിട്ട് ഇക്ക മ്മടെ  ഇടുപ്പിൽ പിടിച്ചു പൊക്കി എടുത്തു ബാത്‌റൂമിലേക്ക് കേറ്റി... ഡോർ അടയ്ക്കാൻ തുടങ്ങിയതും സൈൻ തല വെട്ടിച് പുറത്തേക്കു നോക്കി.. "എന്തേയ് ചെങ്ങായിമാരെ നിങ്ങളീ നോക്കുന്നെ...ശ്ശെടാ..ഭാര്യാഭർത്താക്കന്മാർക്കും ഒരു പ്രൈവസി കിട്ടുന്നില്ലല്ലോ...😂എല്ലാരും പോയെ...നാനാണവുണ്ടോ നോക്കിയിരിക്കാൻ...ഷെയിം ഷെയിം.." ന്ന് പറഞ്ഞു അവൻ വാതിൽ അടച്ചു... ഐറാടെയും സൈനിന്റെയും അവരുടെ കുഞ്ഞുമാലാഖാമാരുടെയും ജീവിതം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.. ആദിടേം അയിനുന്റെയും കൊച്ചു കൊച്ചു കുസൃതികളും കുറുമ്പുമായി ഇവരുടെ ജീവിതം മുന്നോട്ട്.....              ......ശുഭം...... 💕💕💕💕💕💕💕💕💕💕💕💕💕 ചെങ്ങായിമാരെ,,, ഇന്നത്തോടെ മ്മടെ സ്റ്റോറി തീർന്നുട്ടോ...ഇതുവരെ സപ്പോർട്ട് ചെയ്തു കൂടെ നിന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒരുപാട് നന്ദി...❤ ഇനിയും വീണ്ടും ഒരു സ്റ്റോറി ഒക്കെ എഴുതി വെറുപ്പിക്കണം എന്ന് തോന്നിയാൽ ഞാൻ വീണ്ടും വരുട്ടോ.. എന്റെ ബര്ത്ഡേടെ ചെലവ് ആയിട്ട് ഈ പാർട്ട്‌ കരുതിക്കോ കേട്ടോ... ഈ പാർട്ട്‌ ഇഷ്ടായാൽ ലൈക് ചെയ്യണേ..നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരിക്കുന്നു... Luv u all & Miss u so much..😢😍😘 Thanks for ur support..😙😙😙 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
📙 നോവൽ - ൽബിലച്ചുടൽമ Last Part Twinkle Rose - ShareChat
52k കണ്ടവര്‍
27 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post